വിക്കിപാഠശാല mlwikibooks https://ml.wikibooks.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.9 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിപാഠശാല വിക്കിപാഠശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം പാചകപുസ്തകം പാചകപുസ്തകസം‌വാദം വിഷയം വിഷയസം‌വാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk രാസലഹരി 0 6838 20443 2026-07-02T06:49:09Z ~2026-37622-41 4667 'രാസലഹരി തയാറാക്കിയത് ഡി .വി .സിറിൾ ഡ്രഗ് എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന ലഹരിവസ്തുക്കൾ വേദന അകറ്റുന്നതിനും ഉറക്കം കിട്ടുന്നതിനും മയക്കുന്നതിനും എല്ലാം...' താൾ സൃഷ്ടിച്ചിരിക്കുന്നു 20443 wikitext text/x-wiki രാസലഹരി തയാറാക്കിയത് ഡി .വി .സിറിൾ ഡ്രഗ് എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന ലഹരിവസ്തുക്കൾ വേദന അകറ്റുന്നതിനും ഉറക്കം കിട്ടുന്നതിനും മയക്കുന്നതിനും എല്ലാം ശേഷിയുള്ളതാണ് .സാധാരണ ജീവിതത്തിൽ മാനസിക പ്രശ്നങ്ങൾ ,സംഘർഷങ്ങൾ , നിരാശ തുടങ്ങിയ അവസ്ഥകളിൽ മാത്രമല്ല കൗതുകത്തിനും തമാശയ്ക്കും നേരംപോക്കിനും വേണ്ടി ലഹരിവസ്തുക്കൾ ഉപയോഗിച്ച് തുടങ്ങി ക്രമേണ അതിനോട് ആസക്തി വളർന്നു ലഹരിയെ പൂർണമായും ആശ്രയിക്കുന്ന സ്ഥിതിയാണ് ലഹരി ഉളവാക്കുന്ന സാമൂഹിക പ്രതിസന്ധി സൃഷ്ടിക്കുന്നത് .ലഹരിക്ക് ഈ വിധത്തിൽ അടിമയായവരെ അഡിക്ട് എന്ന് പറയുന്നു .ഇക്കൂട്ടർ ലഹരി കിട്ടാതെ വരുമ്പോൾ അക്രമാസക്തരും സമനില തെറ്റിയവരും കുറ്റവാളികളും ഒക്കെ ആയി മാറും .പ്രാചീന ഗ്രീക്കുകാരുടെ കാലം മുതൽ തന്നെ പോപ്പിച്ചെടിയിൽ നിന്ന് എടുക്കുന്ന രാസ വസ്തുക്കൾ വേദന ശമിപ്പിക്കുന്നതിനും ഉന്മത്തരാക്കുന്നതിനും ഒക്കെ ഉപയോഗിച്ചിരുന്നു. പാപ്പാവേർ സോംനിഫെറം എന്നാണു പോപ്പിച്ചെടിയുടെ ശാസ്ത്ര നാമം .കായ് ഒഴികെയുള്ള പോപ്പിയുടെ ഭാഗങ്ങൾ ഉൾപ്പെട്ടതാണ് പോപ്പി സ്ട്രാ. പൊടി രൂപത്തിലുള്ളതാണ് കാമ്പോസ് (calmpose) എന്നറിയപ്പെടുന്ന ഡ യാസെപ്പം . വെറോണൽ ,ലൂമിനൽ ,നെംബിയൂട്ടൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന ബാർബിച്ചുറേറ്റു വെളുത്ത പൊടിയാണ് .മെതാക്വാലോൺ മാൻഡ്രാക്സ് എന്നും അറിയപ്പെടുന്നു . കൂടുതൽ ഫലപ്രദമായ മോർഫിൻ കുത്തിവെപ്പ് പ്രചാരത്തിലായി .അധിക ഡോസ് ഉപയോഗിക്കുന്നവരുടെ കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കും .1999നു ശേഷം , വിശിഷ്യാ , 2013-2014 വർഷത്തിൽ ഒപ്പിയോയ്ഡ് രാസവസ്തു അധിക തോതിൽ ഉപയോഗിച്ചു അകാലമരണം പ്രാപിച്ചവരുടെ സംഖ്യ ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷത്തോളം (1.8 ലക്ഷം )എത്തി . മദ്യം കഴിക്കുമ്പോഴും അധിക ഡോസ് മസ്‌തിഷ്‌ക്ക പ്രതികരണ ശ്റുംഖലയിൽ (reward circuit) ന്യൂറോട്രാൻസ്മിറ്റർ ഡോപ്പാമിന്റെ അളവ് ഉയരും .ക്രമേണ ഉന്മാദം പകരുന്ന സുഖദമായ അനുഭൂതിക്കു വേണ്ടി ലഹരിപ്രിയരായി (ആസക്തി ഉള്ളവരായി )മാറും . നാഡീകോശങ്ങളെ ബന്ധിപ്പിക്കുന്ന സന്ധികൾ ഉടനീളം രാസ സിഗ്നലുകൾ കൈമാറുന്ന രാസവസ്തുക്കളാണ് ന്യൂറോട്രാൻസ്മിറ്ററുകൾ . മയക്കു മരുന്നുകൾ ഘടന അടിസ്ഥാനപ്പെടുത്തി 3 വിഭാഗങ്ങളായി തിരിക്കാം .പ്രകൃതിദത്ത ഒപ്പിയെറ്റുകൾ, അർധ സംസ്‍ലിഷ്ട (semi synthetic )ഒപ്പിയോയ്ഡ്കൾ , സംസ്‍ലിഷ്ട ഒപ്പിയോയ്ഡ്കൾ എന്നിവയാണവ .മോർഫിനും കോഡീനും ഒന്നാമത്തെ വിഭാഗത്തിലും ഹെറോയിനും ഓക്‌സിക്കോഡോണും രണ്ടാമത്തേതിലും ഫെന്റാനിലും മെതഡോണും മൂന്നാമത്തെ വിഭാഗത്തിലും പെടും .മനോനില മാറ്റാൻ കെല്പുള്ള രാസവസ്തുക്കളുടെ തരംതിരിവുകളാണ് പിപ്പരാസിൻ ,ബെൻസോഡയസെപ്പീൻ, ആരിൽ അമീൻ , ട്രിപ്റ്റാമിൻ , ഒപ്പിയോയ്ഡ്, ഫെനിതിലമീൻ ,സംസ്‍ലിഷ്ട കന്നാബിനോയ്ഡ് ,സംസ്‌ലിഷ്ട കാതിനിനോൻ തുടങ്ങിയവ . ആംഫിറ്റമീൻ അഥവാ 3,4 - മെഥിലീൻ ഡയോക്‌സി മെത്താംഫിറ്റമീൻ (MDMA) ആണ് ഏറ്റവും ഉന്മാദജനകമായ മുഖ്യ രാസവസ്തു. നിറ്റാസിനും ഫെന്റാനിലും ഉൾപ്പെട്ട സംസ്‍ലിഷ്ട ഒപ്പിയോയ്ഡ്കൾ ആണ് ഏറ്റവും അപകടകാരികൾ . ഓപ്പിയം ,മോർഫിൻ ,ഹെറോയിൻ എന്നിവ നാർസിറ്റിക് വിഭാഗത്തിലും ബാർബിച്ചുറേറ്റ് ,ട്രാൻക്വിലൈസർ എന്നിവ ഉന്മേഷം കെടുത്തുന്ന വിഭാഗത്തിലും ആംഫിറ്റമീൻ ,കൊക്കെയിൻ എന്നിവ ഉത്തേജക വിഭാഗത്തിലും പെട്ടവയാണ് .LSD ,ചരസ്സു് ,കഞ്ചാവ് ,മെസ്‌കാലിൻ എന്നിവ മതിഭ്രമം (ഇല്ലാത്തതു ഉണ്ടെന്നു തോന്നിപ്പിക്കുന്നവ ) വിഭാഗത്തിലും പെടുന്നു .കഞ്ചാവ് ചെടിയിൽ നിന്നെടുക്കുന്ന സത്താണ് ഹഷീഷ് ഓയിൽ .കഞ്ചാവുചെടിയുടെ കിളിർപ്പും പൂങ്കുലയും ഉണക്കിയതാണ് കഞ്ചാവുപൊടി .കൊക്കോച്ചെടിയുടെ ഇലകളാണ് കൊക്കെയിന്റെ അടിസ്ഥാന വസ്തു .എക്കോണിൻ (Ecgonine) എന്നും ഇതിനു പേരുണ്ട് .ബെൻസോയിൽ എക്കോണിൻ ന്റെ മീതൈൽ എസ്റ്ററാണ് രാസപരമായി കൊക്കെയിൻ .0.1% കൊക്കെയിൻ മാത്രമേ ലഹരിവസ്തുവിൽ ഉണ്ടാകൂ .മോർഫിൻ ,കോഡീൻ ,ബെയിൻ (baine ),അനുബന്ധ ലവണങ്ങൾ എന്നിവ ഉൾപ്പെട്ട ഫൈനാൻത്രീൻ ആൽക്കലോയിഡുകൾ ഓപ്പിയം വ്യുത്പന്നങ്ങളാണ് .ഡൈ അസെറ്റയിൽ മോർഫിനും അനുബന്ധ ലവണങ്ങളും ആൽക്കലോയിഡുകളാണ് . ആൽക്കലോയ്ഡുകൾ നൈട്രജൻ ആറ്റം അടങ്ങിയ ജൈവ യൗഗികങ്ങളാണ് ആൽക്കലോയ്ഡുകൾ .നൈട്രജൻ ആറ്റത്തിന്റെ സാന്നിധ്യമാണ് ആൽക്കലോയ്ഡുകൾക്ക് ക്ഷാര സ്വഭാവം പ്രദാനം ചെയ്യുന്നത് .പ്രോട്ടീനുകളുടെ നിർമാണത്തിനാധാരമായ അമിനോ അമ്ലങ്ങളുടെ വ്യുൽപ്പന്നങ്ങൾ ആണിവ .ചില സസ്യങ്ങളുടെ വേര് , ഇല , തണ്ട് ,കായ്കൾ എന്നിവ ആൽക്കലോയ്ഡുകൾ അടങ്ങിയതാണ് . ഇൻഡോൾ ,പിരിസിൻ , ട്രോപെയ്ൻ ,ഐസോക്വിനോലിൻ ,പ്യൂരിൻ എന്നിവയാണ് മുഖ്യ ആൽക്കലോയ്ഡുകൾ .ഫലപ്രദമായ വേദനസംഹാരി എന്ന നിലയിൽ പ്രസിദ്ധമായ ഐസോക്വിനോലിൻ വിഭാഗത്തിൽ പെട്ടതാണ് .പുകയിലച്ചെടിയുടെ ഇലയിൽ നിന്നെടുക്കുന്ന സത്തിൽ അടങ്ങിയിട്ടുള്ള ലൈസീൻ എന്ന അമിനോഅമ്ലത്തിൽ നിന്നാണ് പിരിസിൻ ഉൽപ്പാദിപ്പിക്കുന്നത് .ട്രോപെയ്‌ൻ വിഭാഗത്തിൽ പെട്ടകൊക്കെയ്ൻ കൊക്കോ ചെടിയാണ് പ്രദാനം ചെയ്യുന്നത് .ഉത്തേജനവും മയക്കവും ഉളവാക്കുന്നതാണ് കൊക്കെയ്ൻ . സിങ്കോണ വൃക്ഷത്തിന്റെ തടിയിലുള്ള ക്വിനോലിൻ എന്ന ആൽക്കലോയ്ഡു ആണ് മലമ്പനി നിയന്ത്രിക്കുന്നതിന് പേര് കേട്ട ക്വിനൈൻ .സർവസാധാരണമായി ഉപയോഗത്തിലുള്ള കാപ്പി ,ചായ എന്നിവയിലെ ഉത്തേജക ഘടകം പ്യൂരിനാണ് .അമിനോ അമ്ലങ്ങളിൽ നിന്ന് നേരിട്ട് ലഭിക്കുന്നതല്ല ഇതിലെ നൈട്രജൻ .അതിനാൽ വ്യാജ ആൽക്കലോയ്ഡു ആയിട്ടാണ് കണക്കാക്കുന്നത് .സ്വാഭാവിക ന്യൂറോട്രാൻസ്മിറ്ററുകളോട് ഘടനാപരമായി സാമ്യമുള്ള ആൽക്കലോയ്ഡുകൾ ശരീരത്തിലെ നാഡീവ്യൂഹവുമായി പ്രതിപ്രവർത്തിക്കുന്നതാണ് ലഹരി /മയക്കുമരുന്നിന്റെ പ്രഭാവത്തിനു അല്ലെങ്കിൽ പ്രത്യാഘാതത്തിനു ആധാരം .പേശികളുടെ ചലനവുമായി ബന്ധപ്പെട്ട നിക്കോട്ടിനിക് അസെറ്റൈൽ കോളിൻ റിസെപ്റ്ററുകളെ ഉത്തേജിപ്പിക്കുന്നതാണ് നിക്കോട്ടിൻ .ശരീരത്തിലെ വേദന എന്ന പ്രതികരണത്തെ (തോന്നലിനെ )സ്വാധീനിക്കുന്ന ഒപ്പിയോയ്ഡ് റിസെപ്റ്ററുകളോട് ഒട്ടിപ്പിടിച്ചു വേദന അറിയാത്ത വിധം ബോധം ക്ഷയിപ്പിക്കുന്നതാണ് മോർഫിൻ ചെയ്യുന്നത് . ലഹരിദായക രാസവസ്തുക്കൾ പോപ്പിച്ചെടിയുടെ കായ്കളിൽ നിന്ന് എടുക്കുന്ന സത്തു ഉണക്കിയ ഓപ്പിയം ആണ് ലഹരിപദാർത്ഥങ്ങളിൽ പുകൾ പെറ്റത് . ഇരുപതിലധികം ആൽക്കലോയ്ഡുകൾ അടങ്ങിയ ഓപ്പിയം യൗഗികത്തിലുള്ള മോർഫീൻ ഏറ്റവും അധികം ലഹരി പ്രദാനം ചെയ്യുന്നു .ഓപ്പിയത്തിന്റെ ഗുണസവിശേഷതകളോടു കൂടിയ കൃത്രിമ രാസവസ്തുക്കൾ പൊതുവെ ഒപ്പിയോയ്ഡ്കൾ എന്ന് അറിയപ്പെടുന്നു .വേദനസംഹാരി എന്ന നിലയിലാണ് ഒപ്പിയോയ്‌ഡിന്റെ ചികില്സാമൂല്യം .19ആം നൂറ്റാണ്ടിൽ കുത്തിവെപ്പ് പ്രചാരത്തിലായതോടെ മോർഫിൻ കുത്തിവയ്ക്കാമെന്നു വന്നു .വെയിനുകളിൽ കുത്തിവച്ചു ലഹരിക്കടിമയാകുന്നത് അങ്ങനെ വർദ്ധമായ തോതിൽ വർധിച്ചു .അധിക തോതിലുള്ള മോർഫിൻ കേന്ദ്ര നാഡീവ്യൂഹത്തെ നിർവീര്യമാക്കുകയും അങ്ങനെ ശ്വാസം നിലച്ചു മരിക്കാൻ ഇടവരികയും ചെയ്യുന്നതാണ് അന്തിമ ഫലം .ഹെറോയ്ൻ എന്ന പേരിൽ പ്രസിദ്ധമായ അസെറ്റ യിൽ മോർഫിൻ സാധാരണ മോർഫിനേക്കാൾ 5-10 മടങ്ങു ലഹരി പ്രദാനം ചെയ്യും .വീര്യം കൂടിയ ഇനങ്ങളാണ് മെപ്പെരിഡീൻ (ഡെമെറോൾ ), മെത്തഡോൺ , ലെവോർഫെനോൾ (ലെവോഡ്രോമോറാൻ ) എന്നീ കൃത്രിമ ഒപ്പിയോയ്ഡ്കൾ കൂടുതൽ സുഖാനുഭൂതിയും ഭാരം കുറഞ്ഞ മനോനിലയും ഒക്കെ നൽകാൻ പര്യാപ്തമായി . ഇവയോട് ക്രമേണ വർധിച്ചു വരുന്ന ആസക്തി അവ ഒഴിവാക്കാനാവാത്ത സ്ഥിതിയിൽ ഉപഭോക്താവിനെ കൊണ്ടുചെന്നെത്തിക്കും .ഇത് ക്രമേണ കൂടുതൽ കൂടുതൽ വീര്യം നൽകുന്ന ഉയർന്ന ഡോസിൽ ഉപയോഗിക്കുന്നത് ശീലമായിത്തീരും .ഒടുവിൽ ഇവ ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ സഹിക്കാനാവാത്ത വേദനാജനകവും ഭീതിദവുമായ മനോനിലയിൽ എത്തിച്ചേരും . നൂറ്റാഞ്ചോളം ലഹരിവസ്തുക്കൾ ഇന്ത്യയിൽ ഉപയോഗത്തിലുണ്ടെന്നാണ് കണക്കു . ഐക്യരാഷ്ട്ര സഭയുടെ 2025ലെ ആഗോള ലഹരി റിപ്പോർട്ട് പ്രകാരം 2023 വരെ 316 ദശലക്ഷം പേര് ലഹരിക്ക് അടിമകളായി .കൊക്കെയ്ൻ ഉത്പാദനം റെക്കോർഡ് ഭേദിച്ചു . ഓപ്പിയത്തിന്റെ ഉത്പാദനം അഫ്‌ഗാനിസ്ഥാൻ 2022ൽ നിരോധിച്ചതിനെ തുടർന്ന് ലഭ്യത കുറഞ്ഞു .നിയമവിരുദ്ധമായി 2023 ൽ 3708 ടണ്ണിനു മേൽ കൊക്കെയിൻ ലോകത്തുടനീളം ഉത്പാദിപ്പിച്ചു .ആന്റിയൻ രാജ്യങ്ങളിൽ നിന്ന് വടക്കേ അമേരിക്ക ,യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ലഹരിവസ്തുക്കളുടെ പ്രവാഹം വർധിച്ചു . തത്‌ഫലമായി അക്രമവും നരഹത്യയും 2020ൽ ലക്ഷത്തിൽ 7.8 ആയിരുന്നത് 2023 ൽ പലേടത്തും 45.7 എന്ന തോതിലേക്കു കുതിച്ചുയർന്നു .ഓപ്പിയം ഉത്പാദനം 2022ൽ നിരോധിച്ച അഫ്‌ഗാനിസ്ഥാനിൽ മുൻ വർഷങ്ങളിൽ സംഭരിച്ചത് 13,200 ടൺ അവശേഷിക്കുന്നത്രെ!ഹീറോയിനെക്കാൾ 500 മടങ്ങു അധികം ലഹരി പ്രദാനം ചെയ്യുന്നവയാണ് നിറ്റാസീനുകൾ (nitazenes). 2023ലെ വിപണി കയ്യടക്കിയത് മെത്താംഫിറ്റമീനും ആംഫിറ്റമീനും കൂടിയാണ് .ഇക്കാലയളവിൽ പിടിച്ചെടുത്ത മൊത്തം ലഹരിവസ്തുക്കളിൽ പകുതിയും ഇവയായിരുന്നു .രണ്ടാമ സ്ഥാനം ഒപ്പിയോയ്ഡ്കൾ സ്വന്തമാക്കി .ആഫ്രിക്കയുടെ മധ്യ -പശ്ചിമ മേഖലകൾ , ലൈബീരിയ ,ഗാമ്പിയ ,ഗിനിയ ,സെനഗൽ ,ഗിനിയ -ബിസാവ് എന്നിവിടങ്ങളിൽ "കുഷ് " (kush) എന്ന പേരിൽ (സിറാലിയോണിലും )ഈ രാസചേരുവയ്ക്കായിരുന്നു രണ്ടാം സ്ഥാനം . ഇത് ചില അസ്വസ്ഥതകൾ ഭേദമാക്കാൻ ഉപയോഗിച്ചുപോന്നതാണ് .ട്രമഡോൾ ,കീറ്റാമീൻ എന്നിവയും പട്ടികയിൽ പെട്ടതാണ് .ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും പെട്ട 30 രാജ്യങ്ങളിൽ സുലഭമായ പ്രിഗാബാലിൻ ആണ് മറ്റൊരു പ്രമുഖ രാസവസ്തു .2023ൽ പിടിച്ചെടുത്ത മൊത്തം ലഹരിവസ്തുക്കളിൽ 80% 482 ടൺ വരുന്ന മെത്താംഫി റ്റമീനാണ് . ചികിത്സാർത്ഥം ഉപയോഗത്തിലുള്ള കോഡീൻ ,ട്രമഡോൾ , കീറ്റാമീൻ, ഫെന്റാനിൽ ,മെതഡോൺ ,പ്രിഗാബെലിൻ എന്നിവ നിയമവിരുദ്ധമായി ഇതര ആവശ്യങ്ങൾക്കുവേണ്ടി വിപണിയിൽ ഏത്തിക്കുന്നതായി കണക്കാക്കുന്നു .അനുദിന ഉപയോഗത്തിലുള്ള ഒപ്പിയോയ്ഡ്കളിൽ പിടിച്ചെടുത്തതിൽ 88%ഉന്നത വീര്യമുള്ള ഫെന്റാനിൽ ആയിരുന്നു .യൂറോപ്പിന്റെ കിഴക്കൻ ഭാഗങ്ങളിൽ എത്തുന്ന മെതഡോണിന്റെ ഉറവിടങ്ങൾ റഷ്യൻ ഫെഡറേഷനും ഉക്രെയിനും ആണെന്ന് പിടിച്ചെടുത്തവ സൂചിപ്പിക്കുന്നു . 15 നും 64 നും മദ്ധ്യേ പ്രായമുള്ളവർ അടങ്ങിയ 316ദശലക്ഷം ഉപഭോക്താക്കളാണ് ലഹരിമേഖലയിൽ 2023 ൽ ഉണ്ടായിരുന്നത് .കഞ്ചാവിന് ഒന്നാം സ്ഥാനം , ഒപ്പിയോയ്‌ഡിനു രണ്ടും (61 ദശലക്ഷം ) ,ആംഫിറ്റമീൻ (31 ദശലക്ഷം ),കൊക്കെയിൻ (25ദശലക്ഷം),ഹർഷോന്മാദക വസ്തുക്കൾ 21ദശലക്ഷം എന്ന തോതിൽ ആയിരുന്നു 2023ലെ ഉപഭോക്തൃ നില .അമേരിക്കക്കാർക്ക് കൊക്കെയിനോട് പ്രിയമാണെങ്കിലും ഓഷ്യാനയാണ് മുന്നിൽ .കഞ്ചാവ് ലോകപ്രിയ ലഹരിവസ്തുവായി മാറി . വാഹനാപകടം ,ഹൃദ്രോഗ വർധന ,ശ്വസന -കാൻസർ രോഗ വർധന,ശ്വസനവ്യൂഹ തകരാറുകൾ എന്നിവയാണ് മുഖ്യ പ്രത്യാഘാതങ്ങൾ . ലോകജനസംഖ്യയിൽ 0.44% അഥവാ 226 ലക്ഷം പേർ കഞ്ചാവ് അധിക ഡോസ് ഉപയോഗിച്ചതിന്റെ ഭവിഷ്യത്തിനു ചികിത്സ തേടുന്നു . അതായത് 10ൽ ഒരാൾ! 2023ൽ 15-64 പ്രായക്കാരായ 14 ദശലക്ഷം പേർ കുത്തിവെപ്പ് മുഖേന ലഹരി ഉപയോഗിച്ചു .ഇക്കൂട്ടരിൽ HIV സാധ്യത 14 മടങ്ങു കൂടുതലാണ് (എട്ടിൽ ഒന്ന് ).കുത്തിവെപ്പ് മുഖേന ലഹരി ഉപയോഗിചവറിൽ പകുതി ഹെപ്പാറ്റിറ്റിസ് C ബാധിച്ചവരാണ് .ലഹരിപദാര്ഥങ്ങളുടെ ഉപയോഗം മൂലം ശാരീരികശേഷിക്കുറവും അകാല മരണവും 277 ലക്ഷം വർഷത്തെ മനുഷ്യ ശേഷി നഷ്ടമായി . 14 ദശലക്ഷം പേർ ലഹരിമരുന്ന് കുത്തിവയ്‌ക്കുന്നു . 69ലക്ഷം ലഹരി അടിമകൾ ഹെപ്പാറ്റിറ്റിസ് C യുമായി മല്ലടിക്കുന്നു . 17 ലക്ഷം ലഹരിക്കാർ HIV ബാധിതനാണ് . 15 ലക്ഷം ലഹരിക്കൊപ്പം HIVയും ഹെപ്പാറ്റിറ്റിസ് C യും ബാധിച്ചവരാണ് . 2025 മാർച്ചു 12നു ലോക്സഭയിൽ നൽകിയ മറുപടിപ്രകാരം കേരളത്തിൽ 85,000ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തു.മഹാരാഷ്ട്ര 35000കേസുമായി രണ്ടാം സ്ഥാനത്തും. സിറോസിസ്,വിട്ടുമാറാത്ത കരൾ രോഗം എന്നിവ സൃഷ്ടിച്ച മരണസംഖ്യ 1,77,279. ഒപ്പിയോയ്ഡ് മൂലമുള്ള മരണം 99,533. HIV ,AIDS മൂലം മരണമടഞ്ഞത് 67,473 പേർ . ലഹരി ആസക്തിക്കു ചികിത്സ തേടിയസ്ത്രീകൾ 64ദശലക്ഷം (10വയസ്സിനു മേൽ പ്രായമുള്ള 18ൽ ഒരാൾ .അതായത് 13%). ലഹരി ആസക്തിക്കു ചികിത്സ തേടിയ പുരുഷന്മാർ 7 ൽ ഒന്ന് (10നുമേൽ 8%). മനോവിഭ്രാന്തി ഉളവാക്കുന്ന LSD ,മെതിലിൻ ഡയോക്സി മെത്താംഫിറ്റമീൻ (MDMA),സൈലോസിബിൻ (psilocybin),കീറ്റാമിൻ എന്നിവ 1971 ലെ കൺവെൻഷൻ ഓൺ സൈക്കോട്രോപിക് സബ്സ്റ്റൻസ്സ് പ്രകാരം പരിമിത ചികിത്സകൾക്ക് മാത്രം അനുവദനീയമായ കൂട്ടത്തിലാണ് . 2023 ൽ 26ലക്ഷം ലഹരിക്കടിമ ആയ കുറ്റവാളികൾ പ്രോസിക്യൂഷന് വിധേയമായി .16 ലക്ഷം പേർ ശിക്ഷിക്കപ്പെട്ടു . ലഹരി അധിഷ്ഠിത കുറ്റവാളികളിൽ 10ൽ 9പേർ പുരുഷന്മാരാണ് . കഞ്ചാവ് ഉപയോഗിക്കുന്ന സ്ത്രീകൾ 2.3% ലഹരി ലൈംഗിക അരാജകത്വത്തിനു വഴിതെളിക്കുന്നു . മുതിർന്നവരെ അപേക്ഷിച്ചു യുവാക്കളിൽ അധികം പേരും ലഹരിക്ക് അടിമകളാണ് .ഇത് മസ്തിഷ്ക വികസനത്തെ എന്ന പോലെ ഇതര മേഖലകളെയും ബാധിക്കും . രോഗാതുര വർഷങ്ങളും മരണങ്ങളും 15-19 വയസ്സ് പ്രായമുള്ള ലഹരി ഉപയോക്താക്കൾ 20കാരേക്കാൾ മുന്നിലാണ്(45% അധികം ) . സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം 15-16കാരിൽ 2024ൽ47% വർധന ഉണ്ടായി . ഓപ്പിയം അധിഷ്ഠിത വരുമാനം 2021ൽ അഫ്‌ഗാനിസ്ഥാന്റെ GDP യുടെ 13%,മ്യാൻമാറിൽ GDP യുടെ 2.4%(2023ൽ) സംഭാവന ചെയ്തു . ലഹരി ഉപയോഗം ജീവിത ഗുണനിലവാരം,മാനസികാരോഗ്യം ,ലഹരിപ്രത്യാഘാതങ്ങൾ ,ബാല്യകാല അരക്ഷിതാവസ്ഥ എന്നിവ അടക്കം ഭാവി തലമുറയെ ഗുരുതരമായി ബാധിക്കുന്നു . ലഹരി ഉപയോഗിക്കുന്നവരുടെ മക്കൾ അടക്കം കുടുംബാംഗങ്ങൾ സാമൂഹിക വിവേചനത്തിനും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടുന്നതിനും ഇടയാക്കുന്നു . ഔഷധ -രാസ നിർമാണക്കമ്പനികൾ വർദ്ധമായ തോതിൽ പെരുകുന്നത് മാലിന്യത്തിന്റെ ഉത്പാദനവും വ്യാപനവും വർധിക്കാൻ അവസരം ഒരുക്കുന്നു ,മനുഷ്യന്റെയും ആവാസ വ്യൂഹങ്ങളുടെയുംസുസ്ഥിതിയെ സാരമായി ബാധിക്കുന്നു .സാമ്പത്തിക ബാധ്യതയും ഏറുന്നു . നിയമ വിരുദ്ധമായി MDMA HCl ലവണം ഉത്പാദിപ്പിക്കുമ്പോൾ 400-1500 kg CO 2 e ഉല്പന്നമാകുന്നു .ഒരു മദ്‌മ ഗുളിക ഉത്പാദിപ്പിക്കുമ്പോൾ0.31 kg CO 2 e പുറന്തള്ളുന്നു . ലഹരി കേരളത്തിൽ കൊട്ടിഘോഷിക്കപ്പെട്ട വികസന മാതൃകയ്ക്ക് ഉടമയായ കേരളം സാക്ഷരത ,ആരോഗ്യ പരിപാലനം എന്നിവയിലും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുന്നിലാണ് .ലഹരിയുടെ മാസ്മരിക അനുഭവത്തിലും മുന്നിൽ തന്നെ .2024ൽ 27,700 ലഹരിക്കേസുകൾ കേരളത്തിൽ രെജിസ്റ്റർ ചെയ്യപ്പെട്ടു .പഞ്ചാബിൽ 9000കേസുകളും !സംസ്ഥാനത്തെ 14 ജില്ലകളിലും 500ൽ പരം കേസുകൾ വീതം രെജിസ്റ്റർ ചെയ്തു .ഒരു ലക്ഷത്തിൽ 78 പേർ ലഹരിക്കേസിൽ ഉൾപ്പെട്ടവരാണെന്നു സാരം .ഫലമോ ,2025ജനുവരി -ഫെബ്രുവരി മാസങ്ങളിൽ നടന്ന 63 കൊലപാതകങ്ങളിൽ മുപ്പതും ലഹരി ഉപയോഗത്തെ തുടർന്ന് ഉണ്ടായതാണ് .ഔദ്യോഗിക കണക്കു അനുസരിച്ചു പ്രായപൂർത്തി ആയ 75,000 പേർ ലഹരി ഉപയോഗിക്കുന്നവരാണ് .നമ്മെ അമ്പരപ്പിക്കുന്ന കാര്യം 10-17പ്രായക്കാരായ കുട്ടികൾ ആണ് ഇതിൽ ഭൂരിഭാഗവും എന്നതാണ് .ബംഗളൂരു ,ചെന്നൈ കേന്ദ്രങ്ങളിലൂടെ കേരളം തീരത്തു എത്തുന്ന MDMA യും മെത്തും (മെതിഡീൻ) ഓർഡർ നൽകി 15 മിനിറ്റിനുള്ളിൽ ആവശ്യക്കാരന്റെ ഉള്ളംകൈയിൽ എത്തുന്ന ഡെലിവറി സംവിധാനമാണുള്ളത് .ഹെറോയിന്റെ കേന്ദ്രമാണ് പഞ്ചാബ് .മേഘാലയ,മിസോറാം സംസ്ഥാനങ്ങളും വെല്ലുവിളി നേരിടുന്നു .ഇക്കാര്യത്തിൽ മുൻപന്തിയിലുള്ള എറണാകുളത്തു 2023 ജനുവരി -2024 ജനുവരി വരെ 8500 കേസുകൾ രെജിസ്റ്റർ ചെയ്തു .ഇന്ത്യ ഒട്ടാകെ 2022ൽ 1,02,769കേസും 2023 ൽ 1,09,546 കേസും 2024ൽ89,913 കേസും ആണ് രെജിസ്റ്റർ ചെയ്തത് .ഇക്കഴിഞ്ഞ 4 വർഷത്തിനിടെ 87,101 കേസ് കേരളത്തിൽ രെജിസ്റ്റർ ചെയ്ത സ്ഥാനത്തു തൊട്ടു മുൻപത്തെ 4 വർഷങ്ങളിൽ 37,228 കേസ് മാത്രം.ഒരു ലഹരി വിമോചന കേന്ദ്രത്തിൽ ഒരു മാസം 150-300 പേർ ചികിത്സയ്ക്കെത്തുന്നു .ഖജനാവ് ശോഷിച്ച സംസ്ഥാനത്തു 544 കോടി രൂപ വില മതിക്കുന്ന ലഹരി പദാർത്ഥങ്ങൾ ഒരു പതിറ്റാണ്ടിനിടെ പിടികൂടി .ഇതിൽ 23,000കിലോ കഞ്ചാവായിരുന്നു .കേരളത്തിലെ പുതിയ ഇറക്കുമതി inamaaya സങ്കര കഞ്ചാവ് സാധാരണ കഞ്ചാവിന്റെ 5ഇരട്ടി വിലയും 30 ഇരട്ടി അപകടകാരിയുമാണ് .പിടിച്ചെടുത്തതിൽ 103കിലോ ലൈസെർജിക് ആസിഡ് ഡൈ ഈതൈൽ അമൈഡ് (LSD),29കിലോ മെതിഡീൻ ,19കിലോ മദ്‌മ, 12കിലൊ കൊക്കെയിൻ എന്നിവ ഉണ്ടായിരുന്നു .സ്‌കൂളുകളിൽ പൊതുവെ കഞ്ചാവും കോളേജിൽ വീര്യം കൂടിയ ലഹരികളും ആണ് ലഭിക്കുക .ഉള്ള ജയിലുകൾ പോരാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത് .ഗുജറാത്തു സർക്കാർ 2024ൽ ഒരാഴ്ച കൊണ്ട് 836 കോടി രൂപ വില വരുന്ന മയക്കുമരുന്ന് പിടികൂടി .2026 ജൂൺ 29നു ജമ്മുവിലെ സാംബയിൽ 3.7 ടൺ മയക്കുമരുന്ന് പിടികൂടിയതിൽ 3696 കിലോ പോപ്പി,71 കിലോ ചരസ്സു എന്നിവ ഉൾപ്പെട്ടിരുന്നു .14 മാർച്ചു 2026നു ആൻഡമാനിൽ 36000 കോടി roopa വില മതിക്കുന്ന 6000കിലോ മെത്തു പിടിച്ചെടുത്തു നശിപ്പിച്ചു .2026 മാർച്ചിൽ ഹരിയാനയിലെ യമുന നഗറിൽ 968 കോടി രൂപ വില വരുന്ന മയക്കു മരുന്ന് പിടികൂടി .ഈ വര്ഷം ഹിമാചലിൽ 64.73 കിലോ ചരസ്സും 501.18 ഗ്രാം ഹെറോയിനും 105.78 ഗ്രാം സ്മാക്കും 8.566 കിലോ ഓപ്പിയം കായയുടെ തോടും 57.53 ഗ്രാം ബുക്കിയും 512 കിലോ പോപ്പി സ്ട്രായും 146 ഗ്രാം കഞ്ചാവും പിടിച്ചു .120 പ്രോക്‌സിവോൺ ഗുളിക ,4 പാക്കറ്റ് സ്പാസ്മോപ്രോക്‌സിവോൺ ,85 നൈട്രാസെപ്പം ഗുളിക ,316സ്പാസ്മോ CIP പ്ലക് കാപ്സ്യൂൾ ,12 കുപ്പി കോഡീൻ സിറപ്പ് എന്നിവ ഹരിയാനാ പോലീസ് പിടിച്ചെടുത്തു (സൂപ്രണ്ട് ,വോനോദു കുമാർ ,മണ്ഡി ,ഹരിയാന ). പുത്തൻ കേസുകൾ പതിറ്റാണ്ടുകൾക്ക് മുൻപ് യുഎസിലെ കാലിഫോർണിയ കേന്ദ്രീകരിച്ചു രൂപം കൊണ്ട കഞ്ചാവ് ഉപഭോക്താക്കൾ ഉപയോഗിച്ച രഹസ്യ ചുരുക്കപ്പേരാണ് (code) "4.20PM". കേരളക്കരയിലെ യുവാക്കളെ ഈ ലഹരി സംരംഭം ഗ്രസിച്ചിരിക്കുന്നു .MDMA ,എക്സ്റ്റസി ,മെത്തു ,മോളി എന്നീ ഇണക്കപ്പേരുകൾ വ്യാപകമായ തോതിൽ യുവമനസ്സുകളിൽ പതിഞ്ഞു കഴിഞ്ഞു .പരൽ ,ഗുളിക ,പൊടി ,ദ്രാവകം എന്നിങ്ങനെ സൗകര്യപ്രദമായ രൂപങ്ങളിൽ ആഘോഷ പാർട്ടികളിൽ ഇടം പിടിച്ചു .10 ഗ്രാം MDMA ക്കു വില 3000രൂപയാണ് .ആദം ,ബീൻസ് ,ബിസ്കറ്റ് ,പീസ് ,എക്സ് ,ഗോ ,ഹഗ് ,ല വേഴ്‌സ് സ്പീഡ് ,ക്രിസ്റ്റൽ ,ഗ്ളാസ് ,ഷാർഡ്, ബ്ലൂ ഐസ് ,സ്പീഡ് എന്നിങ്ങനെ വ്യത്യസ്ത നാമകരണങ്ങളോടെ ലഹരിവില്ലൻ വിലസുന്നു .MDMA ഉള്ളിൽ ചെന്നാൽ 12-16 മണിക്കൂർ ലഹരി നിലനിൽക്കും .ഉയർന്ന ശരീര താപനില ,ഉയർന്ന രക്ത സമ്മർദം ,നീണ്ടു നിൽക്കുന്ന ലഹരിയുടെ മയക്കം എന്നിവ ഉപഭോക്താക്കൾ പ്രകടിപ്പിക്കും . ന്യൂസ് 18 ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ പ്രകാരം കേരളത്തിൽ പെരുമ്പാവൂരിൽ ജൂൺ അവസാനം 17 കോടി രൂപ വില മതിക്കുന്ന 17 കിലോ സങ്കരയിനം കഞ്ചാവ് പിടികൂടി .മാജിക് കുമിളുകളിൽ നിന്നെടുക്കുന്ന സൈലോസിബിൻ ഭക്ഷണ പാനീയങ്ങളിൽ കലർത്തിയാണ് ഉപയോഗിക്കാറ് . പ്രായപൂർത്തിയായ 7.4 ലക്ഷം ലഹരി ഉപയോക്താക്കളിൽ 75,000പേർ കുട്ടികളാണ് എന്നത് പേടിപ്പെടുത്തുന്ന കണക്കാണ് .2016 നു ശേഷം 6 വര്ഷം കൊണ്ട് മയക്കു മരുന്ന് ഉപയോഗത്തിൽ കേരളം 300% വർധന രേഖപ്പെടുത്തി എന്നാണു വിവരം .ഒപ്പിയറെ ഉത്പന്നങ്ങൾ വിറ്റഴിക്കപ്പെടുന്ന ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ .15-35 പ്രായക്കാരും തൊഴിൽ രഹിതരും ആണ് ഇരകളിൽ ഭൂരിപക്ഷവും .സ്കൂൾ വിദ്യാർത്ഥികളിൽ 70% ഈ മഹാവിപത്തിനു ഇരകളാണ് .വേദന സംഹാരികൾ വിപണിയിൽ 17-20 രൂപ വിലയുള്ളത് കരിഞ്ചന്തയിൽ 300=500 രൂപ കൊടുത്താണ് ലഹരിക്കായി ഉപയോഗിക്കുന്നത് .മദ്യ വില്പനയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 1% ഈടാക്കുന്ന സെസ്സ് ലഹരിവിമോചന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിനുള്ളതാണ് .ഇത് ആരും ശ്രദ്ധിക്കാറില്ല .ബിസ്കറ്റ് ,മിട്ടായി എന്നിവയും ലഹരി ചേർത്ത് വിൽക്കുന്നു .LSD ബ്ലോട്ടിങ് പേപ്പർ രൂപത്തിൽ ജർമനിയിൽ നിന്നും കഞ്ചാവ് തായ്‌ലൻഡിൽ നിന്നും കൊച്ചിയിൽ എത്തുന്നു . 8novrcfnjr29y9bilywyj3d7f3hd2aj