വിക്കിചൊല്ലുകൾ
mlwikiquote
https://ml.wikiquote.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.1
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിചൊല്ലുകൾ
വിക്കിചൊല്ലുകൾ സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
കല്ല്യാണരാമൻ
0
4440
25761
20665
2026-05-09T12:27:07Z
Ranjithsiji
2476
/* പ്യാരി */
25761
wikitext
text/x-wiki
{{prettyurl|Kalyanaraman}}
2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''കല്ല്യാണരാമൻ'''''.
: ''സംവിധാനം: [[w:ഷാഫി|ഷാഫി]]. രചന: [[w:ബെന്നി പി. നായരമ്പലം|ബെന്നി പി. നായരമ്പലം]].''
== പ്യാരി ==
* നാറിയല്ല, പ്യാരി...
* അതേ, ഞാൻ തേങ്ങ ഒടച്ചപ്പളേ, ഒരു പീസ് വെള്ളത്തിൽ പോയതാണ്.
* ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നാണല്ലോ ചൊല്ല്.
* അങ്ങനെ കല്യാണച്ചെക്കൻ സവാരി ഗിരി ഗിരി. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകൾ!
* ഓ, ഹോ... അങ്ങനെയും വായിക്കാമോ? പുതിയ ലിപിയായതുകൊണ്ടാ. അല്ലെങ്കിൽ ഞാൻ കലക്കിയേനെ.
* ചത്ത കിളിക്ക് എന്തിനാ കൂട് .
* തളരരുത് രാമൻകുട്ടീ തളരരുത്. കലാകാരന്മാരല്ലാത്തവരെ സമൂഹം അംഗീകരിക്കില്ല.
== രാമൻകുട്ടിയുടെ കവിത ==
<poem>
സ്നേഹത്തിന്റെ ഗൗളിത്തെങ്ങളുകളിൽ മണ്ഡരിയോ
അങ്ങു പൊഖ്റാനിലെ വസന്തകാലപറവകൾക്ക് കോഴിവസന്തയോ
കാശ്മീർ തീവ്രവാദികൾക്ക് ജലദോഷമോ
എങ്കിലും സോദരാ, ഇളങ്കാറ്റിലെവിടെയോ തേങ്ങാക്കുലകളാടുന്നു
</poem>
== സംഭാഷണങ്ങൾ ==
:'''പോഞ്ഞിക്കര''': മോനെ കുറച്ചു ചോറിടട്ടേ?
:'''ഒന്നാം ആൾ''': ആയിക്കോട്ടെ.
:'''പോഞ്ഞിക്കര''': ഓ... ചേട്ടാ കുറച്ചു ചോറിടട്ടേ?
:'''രണ്ടാം ആൾ''': വേണ്ടാ.
:'''പോഞ്ഞിക്കര''': ലേശം മോരൊഴിച്ചു കഴിക്കാനായിട്ട്?
:'''രണ്ടാം ആൾ''': വേണ്ടാന്ന്.
:'''പോഞ്ഞിക്കര''': ഇത്തിരി തൈരൊഴിച്ചു കഴിക്കാൻ?
:'''രണ്ടാം ആൾ''': എടോ, തന്നോടല്ലേ പറഞ്ഞ വേണ്ടെന്ന്.
:'''പോഞ്ഞിക്കര''': ഇതെവിടെന്നു വന്നതാടാ ഈ പന്നി.
:'''രണ്ടാം ആൾ''': ടോ, അല്ലേ കുറച്ചു ചോറിട് തൈരു കൂട്ടി കഴിക്കാം.
:'''പോഞ്ഞിക്കര''': എടോ തന്നോടു ഞാൻ പതിനാറു പ്രാവശ്യം ചോറിടട്ടെ ചോറിടട്ടെ എന്നു ചോദിച്ചതല്ലേ? ചോറെന്നു തന്നെയല്ലെ ഞാൻ പറഞ്ഞത്? അക്ഷരം മാറിയതൊന്നുമില്ലല്ലോ? എനിക്കെപ്പോഴും ഇങ്ങനെ കുമ്പിടാൻ പറ്റില്ല. പഴയ ജിംനാസിയാ. താൻ എന്താ വേഷം കെട്ടെടുക്കുവാ?
:'''രാമൻകുട്ടി''': എന്താ??
:'''പോഞ്ഞിക്കര''': എന്റെ രാമൻകുട്ടി ഞാൻ ആയിരം പ്രാവശ്യം ഈ നായിന്റെ മോനോടു ചോദിച്ചതാ ചോറിടട്ടേ ചോറിടട്ടേ എന്നു. അപ്പോ അവന്റേ അമ്മേടെ...
:'''രാമൻകുട്ടി''': ഹെയ്...
:'''പോഞ്ഞിക്കര''': അവന്റെ അമ്മേടെ വീടിന്റെ തൊട്ടടുത്താ എന്റെ വീട്. എന്നിട്ടാ അവൻ എന്നോടിങ്ങനെ പെരുമാറണേ.
:'''മൂന്നാം ആൾ''': ചേട്ടാ കുറച്ച് ചോറ്.
:'''പോഞ്ഞിക്കര''': തൊട്ടപ്പുറത്ത് ഇലേന്ന് എടുത്തു കഴിക്കെടാ. ഓരൊരുത്തന്മാരു വയറു വാടകയ്ക്ക് എടുത്തു വന്നിരിക്കുവാ മനുഷ്യനെ മെനകെടുത്താനായിട്ടു. എനിക്കു പ്രാന്തായാല് ഞാൻ തുപ്പീട്ടു ചോറു വിളബൂട്ടാ.
----
:'''പ്യാരി''': ബോധമില്ലാപ്പെണ്ണിന്, ഡാക്ട്ടർ പയ്യൻ. ഈ മേര്യേജിന്റെ വേൾഡ് ഹിസ്റ്ററീല് ഇതാദ്യത്തെ സംഭാവായിരിക്കുള്ളു, പെണ്ണ് ബോധം കെട്ട് കിടക്കുമ്പോ ഒരു പെണ്ണ് കാണല്.
:'''പോഞ്ഞിക്കര''': ആദ്യത്തെ സംഭവൊന്നും അല്ല. എന്റെ പെണ്ണുകാണലും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ഒരു വ്യത്യാസേ ഉള്ളു. എന്നെ കണ്ടതിനു ശേഷാ പെണ്ണിന്റെ ബോധം പോയത്.
:'''പ്യാരി''': എന്നിട്ടാ കല്ല്യാണം നടന്നോ?
:'''പോഞ്ഞിക്കര''' : പിന്നേ... വേറൊര് തെണ്ടി വന്ന് അവളെ കല്ല്യാണം കഴിച്ച്, ഇപ്പൊ അന്തസ്സായിട്ട് ജീവിക്കണു.
:'''പ്യാരി''' : അപ്പോ ചേട്ടന് കല്ല്യാണം കഴിക്കാത്തതില് യാതൊരു വേഷമോം ഇല്ലേ?
:'''പോഞ്ഞിക്കര''' : വെഷമം വരുമ്പോ ഞാൻ ചട്ടകം എടുത്ത്, ചൂടുള്ള പായസത്തിലിട്ട് രണ്ടെളക്കെളക്കും. എന്നിട്ടും വെഷമം തീർന്നില്ലെങ്കി രണ്ട് പപ്പടങ്ങട്ട് കാച്ചും.
----
:'''ഗൗരി''': അച്ചൻ കഴിച്ചല്ലേ?
:'''തമ്പി''': ഇല്ല മോളെ അച്ഛന് വിശക്കുന്നില്ല. അച്ഛൻ പിന്നെ കഴിച്ചോളാം.
:'''ഗൗരി''': അതല്ല, അച്ഛൻ ഡ്രിങ്ക്സ് കഴിചോന്നാ ചോദിച്ചത്.
:'''രാമൻകുട്ടി''': പിന്നെ നേരത്തെ ഒരു പെപ്സി എടുത്തു കഴിക്കുന്നത് കണ്ടു.
:'''ഗൗരി''': ദേഹണ്ണക്കാരനോട് ചോദിച്ചില്ല.
:'''രാമൻകുട്ടി''': അങ്ങട് ഒന്നും പറഞ്ഞില്ലേ.
:'''ഗൗരി''': കഴിക്കരുതെന്നല്ലേ ഡോക്ടർ പറഞ്ഞത്. പിന്നെന്തിനാ കഴിക്കാൻ പോയത്
:'''തമ്പി''': സ്നേഹത്തോടെ ഇവര് വെച്ചുനീട്ടുമ്പോൾ എങ്ങിനാമോളേ കഴിക്കാതിരിക്കുന്നെ?
:'''പോഞ്ഞിക്കര''': സ്നേഹത്തോടെ ഇത്തരി ആട്ടുങ്കാട്ടമെടുത്തു ഉണക്കമുന്തിരിയന്നെന്നു പറഞ്ഞാൽ നിങ്ങളുതിന്നുമോ?തിന്നുമോന്നു? വെറുതെ. ഒരു മിനുട്ട്.
:'''പോഞ്ഞിക്കര''': വരട്ടെ മോളെ.
----
:'''പ്യാരി''': ടാ, ആ കുട്ടിയെന്താ വിളിച്ചത്? ദേഹണ്ണക്കാരനെന്നാ?
:'''രാമൻകുട്ടി''': ഏയ്... ദേഹത്ത് എണ്ണയിടണോ എന്ന് ചോദിക്ക്യ.
:'''പ്യാരി''': അതെന്താ നിന്നെ അച്ചാർ ഇടാൻ പോകുന്നോ... രാമൻകുട്ടി അച്ചാർ. സത്യം പറയെടാ. നിങ്ങൾ തമ്മിൽ ലവ് അല്ലേ?
:'''രാമൻകുട്ടി''': അതെങ്ങനെ മനസ്സിലായി?
:'''പ്യാരി''': മോനേ, കന്നിമാസം വന്നോ എന്നറിയാൻ പട്ടിക്ക് കലണ്ടർ നോക്കേണ്ട ആവശ്യമില്ല.
:'''രാമൻകുട്ടി''': ഓ... കലണ്ടർ നോക്കാണ്ടൊക്കെ നീ പറയോ?
:'''പ്യാരി''': എടാ, നീയൊന്ന് ആഞ്ഞുപിടിച്ചാൽ ഈ പന്തല് പൊളിക്കുന്നതിന് മുൻപ് ഒരു കല്യാണം കൂടി നടത്തിയിട്ട് പോകാം. നിങ്ങൾ രണ്ടു കുടുംബക്കാര് തമ്മിലുള്ള അവിഹിതബന്ധം ഒന്ന് സ്ട്രോംഗ് ആക്കുകയും ചെയ്യാം.
:'''രാമൻകുട്ടി''': എന്താ?
:'''പ്യാരി''': എടാ, home appliances of the two families, you are the link.
:'''രാമൻകുട്ടി''': ലിങ്കോ?
:'''പ്യാരി''': No no no, you are the link of the link. The two family attached to the bathroom, your family is food and accommodation.
:'''രാമൻകുട്ടി''': What do you mean?
:'''പ്യാരി''': മീൻ? അങ്ങനെയൊന്നുമില്ല. നെയ്മീൻ, ചാളമീൻ, അയിലമീൻ, തിലോത്തമീൻ...
:'''രാമൻകുട്ടി''': പോടാ...
:'''പ്യാരി''': Poor boy. ഇംഗ്ലീഷ് അറിയില്ല. എന്നിട്ടെന്നോട് സ്പീച്ചാൻ വന്നിരിക്കുന്നു. മലയാളീസ്...
----
:'''പോഞ്ഞിക്കര''': കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ ഭാര്യും ഭർത്താവുമായിരുന്നു. നിങ്ങൾക്ക് അഞ്ചു കുട്ടികളുമുണ്ട്.
:'''പ്യാരി''': അതു തനിക്കെങ്ങനെ അറിയാം?
:'''പോഞ്ഞിക്കര''': അന്ന് ഇവന്റെ ഇളയമോൻ ഞാനായിരുന്നു. ടിന്റുന്നായിരുന്നു പേര്. മാസ്റ്റർ ടിന്റുമോൻ. നേഴ്സറിയിൽ പഠിക്കുമ്പോൾ ഷുഗർ വന്നു മരിച്ചു.
:'''പ്യാരി''': ഏതു സ്കൂളില്?
:'''പോഞ്ഞിക്കര''': ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ, നടത്തറ.
----
:'''രാമൻകുട്ടി''': ഇതെന്ത് ഭാഷ ?
:'''പ്യാരി''': വെൽക്കം
:'''രാമൻകുട്ടി''':വെൽകമോ?. ഇത് മെല്കൗ ആണ്.
:'''പ്യാരി''': ഓഹോ. അങ്ങനെയും ഇതു വായിക്കാമോ.
:'''രാമൻകുട്ടി''':നിങ്ങളൊക്കെ ഇവിടെ പന്തല് കെട്ടാൻ വന്നതോ അതോ സർക്കസ്സ് കളിയ്ക്കാൻ വന്നതോ ? ഇങ്ങനെയുള്ളവന്മാരുടെ ശല്യം കാരണാ ചിലര് കല്യാണം ഓഡിറ്റോറിയത്തിലേക്ക് മാറ്റി വെക്കുന്നത്. എന്ത് പണിക്ക് വന്നവരായിക്കോട്ടെ, പന്തലു പണിക്ക് വന്നവരായാലും ശെരി പട്ടിയെ പിടിക്കാൻ വന്നവരായാലും ശെരി, ചെയ്യുന്ന പണി വെടിപ്പായിട്ട് ചെയ്യണം . മനസ്സും കരങ്ങളും ഒരേ സ്ഥലത്തു നില നിർത്തണം. യതോ ഹസ്ത തതോ മന: എന്നല്ലേ പ്രമാണം വല്യപ്പാ?
എന്താ ശെരിയല്ലേ അമ്മാവാ?
ശെരിയല്ലേന്ന് ?
:'''പോഞ്ഞിക്കര''': എടൊ ശെരിയല്ലെങ്കി ശെരിയാന്ന് പറയടോ.
:'''അമ്മാവൻ''': ശെരിയാ ശെരിയാ.
----
:'''പ്യാരി''': സവാള ഗിരി ഗിരി ഗിരി ഗിരി ഗിരി. സവാള ഗിരി ഗിരി ഗിരി ഗിരി ഗിരി.
:'''പോഞ്ഞിക്കര''': താനൊന്ന് മിണ്ടാണ്ടിരിക്ക്ണ്ടാ. ഈ വാർപ്പിന്നെന്റെ കോൺസെൻട്രേഷൻ പോണുന്ന്.
:'''പ്യാരി''': പിന്നേ. വാർപ്പിനു പരീക്ഷ എഴുതല്ലേ. പണി എടുക്കറോ
----
:'''പ്യാരി''': സാരല്ലടാ. നീ എവടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്ന്യാണല്ലാ നിന്റെ വിധി.
----
:'''പ്യാരി''': (പാടുന്നു) തുമാരി ബാപ്പ് കോൻ ഹേ. ബോൽത്തീ ഹേ.
:'''പോഞ്ഞിക്കര''': എടാ പ്യാരി, കെട്ട് കഴിഞ്ഞില്ലേ?
:'''പ്യാരി''': പിന്നേ. കെട്ടും കഴിഞ്ഞു, ഫസ്റ്റ് നൈറ്റും കഴിഞ്ഞു.
:'''പോഞ്ഞിക്കര''': നിന്റെ കെട്ട് കഴിഞ്ഞില്ലേ ?
:'''പ്യാരി''': എന്റെ കെട്ടും കഴിഞ്ഞു മൂന്നാലു പിള്ളേരും ആയി.
:'''പോഞ്ഞിക്കര''': എടാ അതല്ല ചോദിച്ചത്, ഇതിന്റെ കെട്ട് കഴിഞ്ഞില്ലെന്ന്.
:'''പ്യാരി''': ഇതിന്റെ കെട്ട് കഴിഞ്ഞാ ഇതിവിടെ വന്ന് കെടക്കുവോട?
:'''പോഞ്ഞിക്കര''': നീയെന്താടാ വേഷംകെട്ടെടുക്കാ.
----
== അഭിനേതാക്കൾ ==
* [[w:ദിലീപ്|ദിലീപ്]] – തെക്കേടത്ത് രാമൻകുട്ടി
* [[w:നവ്യ നായർ|നവ്യ നായർ]] – ഗൗരി
* [[w:കുഞ്ചാക്കോ ബോബൻ|കുഞ്ചാക്കോ ബോബൻ]] – ഉണ്ണി
* [[w:ലാൽ|ലാൽ]] – തെക്കേടത്ത് അച്യുതൻ കുട്ടി
* [[w:സലീം കുമാർ|സലീം കുമാർ]] – പ്യാരി
* [[w:ഇന്നസെന്റ്|ഇന്നസെന്റ]] – പോഞ്ഞിക്കര കേശവൻ
* [[w:ലാലു അലക്സ്|ലാലു അലക്സ്]] – തമ്പി
== പുറത്തേക്കുള്ള കണ്ണികൾ ==
{{വിക്കിപീഡിയ}}
[[വർഗ്ഗം:ചലച്ചിത്രങ്ങൾ]]
bpxz8lymo2pixce0zbuychstq8izf0x