വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.39.0-wmf.23 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Gadget Gadget talk Gadget definition Gadget definition talk കനകധാരാസ്തോത്രം 0 6390 214637 153227 2022-08-14T09:50:43Z Ramu kaviyoor 6396 ഇതിൽ എഴുതിയിരുന്നതു മുഴുവനും തെറ്റായിരുന്നു. കൂടുതൽ ശ്ലോകങ്ങൾ ചേർത്തിട്ടുമുണ്ട്. അതോടൊപ്പം വായനക്കാർക്കു സഹായകമായ ചില വിവരങ്ങളും.ചേർത്തിട്ടുണ്ട്. wikitext text/x-wiki {{header2 | title = കനകധാരാസ്തോത്രം | author = ശങ്കരാചാര്യർ | translator = | section = | previous = | next = | portal = | notes = ദാരിദ്ര്യവും കടബാധ്യതകളും അകന്ന് സാമ്പത്തിക ഉന്നതിയും തൊഴിൽ ഉയർച്ചയും ഉണ്ടാകുവാൻ ഭക്തർ നിത്യവും ചൊല്ലിവരുന്ന ഒരു മഹാലക്ഷ്മീ സ്തുതിയാണ് "'കനകധാരാ സ്തോത്രം"'. ജപത്തിന് ശെഷം ഒരു നെല്ലിക്കയോ പൂവോ നാണയമോ മറ്റോ ശ്രീ ഭഗവതിക്ക് സമർപ്പിച്ചാൽ ഉത്തമമെന്ന് വിശ്വാസം. ഒരിക്കൽ അദ്വൈത വേദാന്തിയായ ആദിശങ്കരൻ ഒരു ദരിദ്ര ഭവനം സന്ദർശിക്കുകയും ഭിക്ഷ യാചിക്കുകയും ചെയ്ത വേളയിൽ ആ വീട്ടിൽ ആകെ ഉണ്ടായിരുന്ന ഒരു നെല്ലിക്ക വൃദ്ധ അദ്ദേഹത്തിന് ദാനം നൽകുകയും, ഇതിൽ സന്തോഷിച്ച ശങ്കരാചാര്യർ ഉടനേ "കനകധാരാ സ്തോത്രം" രചിച്ചു ഐശ്വര്യദായിനിയായ ലോകമാതാവിനെ സ്തുതിക്കുകയും; അതിൽ പ്രസാദിച്ച ധനലക്ഷ്മി സാത്വികയായ ആ വൃദ്ധയുടെ മേൽ സ്വർണ്ണനെല്ലിക്കകൾ വർഷിച്ചുകൊണ്ട് അവരുടെ ദാരിദ്ര്യം ഇല്ലാതാക്കി എന്നാണ് കഥ. }} <div class="prose"> <poem> അങ്ഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ ഭൃങ്ഗാങ്ഗനേവ മുകുളാഭരണം തമാലം അങ്ഗീകൃതാഖിലവിഭൂതിരപാങ്ഗലീലാ മാങ്ഗല്യദാഽസ്തു മമ മങ്ഗലദേവതായാഃ (1) മുഗ്ധാ മുഹുർവിദധതീ വദനേ മുരാരേഃ പ്രേമത്രപാപ്രണിഹിതാനി ഗതാഗതാനി മാലാ ദൃശോർമധുകരീവ മഹോത്പലേയാ സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ (2) ആമീലിതാർധമധിഗമ്യ മുദാ മുകുന്ദ- മാനന്ദകന്ദമനിമേഷമനങ്ഗതന്ത്രം ആകേകരസ്ഥിതകനീനികപക്ഷ്മനേത്രം ഭൂത്യൈ ഭവേന്മമ ഭുജങ്ഗശയാങ്ഗനായാഃ (3) ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്തുഭേ യാ ഹാരാവലീവ ഹരിനീലമയീ വിഭാതി കാമപ്രദാ ഭഗവതോഽപി കടാക്ഷമാലാ കല്യാണമാവഹതു മേ കമലാലയായാഃ (4) കാളാംബുദാളിലളിതോരസി കൈടഭാരേർ- ധാരാധരേ സ്ഫുരതി യാ തഡിദങ്ഗനേവ മാതുഃ സമസ്തജഗതാം മഹനീയമക്ഷി ഭദ്രാണി മേ ദിശതു ഭാർഗവനന്ദനായാഃ (5) പ്രാപ്തം പദം പ്രഥമതഃ ഖലു യത് പ്രഭാവാ- ന്മാങ്ഗല്യഭാജി മധുമാഥിനി മന്മഥേന മയ്യാപതേത്തദിഹ മന്ഥരമീക്ഷണാർധം മന്ദാലസം ച മകരാലയകന്യകായാഃ (6) വിശ്വാമരേന്ദ്രപദവിഭ്രമദാനദക്ഷ- മാനന്ദഹേതുരധികം മധുവിദ്വിഷോഽപി ഈഷന്നിഷീദതു മയി ക്ഷണമീക്ഷണാർധ- മിന്ദീവരോദരസഹോദരമിന്ദിരായാഃ (7) ഇഷ്ടാവിശിഷ്ടമതയോഽപി യയാ ദയാർദ്ര- ദൃഷ്ട്യാ ത്രിവിഷ്ടപപദം സുലഭം ലഭന്തേ ദൃഷ്ടിഃ പ്രഹൃഷ്ടകമലോദരദീപ്തിരിഷ്ടാം പുഷ്ടിം കൃഷീഷ്ട മമ പുഷ്കരവിഷ്ടരായാഃ (8) ദദ്യാദ്ദയാനുപവനോ ദ്രവിണാംബുധാരാ- മസ്മിന്നകിഞ്ചനവിഹങ്ഗശിശൗ വിഷണ്ണേ ദുഷ്കർമഘർമമപനീയ ചിരായ ദൂരാ- ന്നാരായണപ്രണയിനീനയനാംബുവാഹഃ (9) ഗീർദേവതേതി ഗരുഡധ്വജഭാമിനീതി ശാകംഭരീതി ശശിശേഖരവല്ലഭേതി സൃഷ്ടിസ്ഥിതിപ്രളയസിദ്ധിഷു സംസ്ഥിതായൈ തസ്യൈ നമസ്ത്രിഭുവനൈകഗുരോസ്തരുണ്യൈ (10) ശ്രുത്യൈ നമോഽസ്തു ശുഭകർമഫലപ്രസൂത്യൈ രത്യൈ നമോഽസ്തു രമണീയഗുണാർണവായൈ ശക്ത്യൈ നമോഽസ്തു ശതപത്രനികേതനായൈ പുഷ്ട്യൈ നമോഽസ്തു പുരുഷോത്തമവല്ലഭായൈ (11) നമോഽസ്തു നാളീകനിഭാനനായൈ നമോഽസ്തു ദുഗ്ധോദധിജന്മഭൂമ്യൈ നമോഽസ്തു സോമാമൃതസോദരായൈ നമോഽസ്തു നാരായണവല്ലഭായൈ (12) നമോഽസ്തു ഹേമാംബുജപീഠികായൈ നമോഽസ്തു ഭൂമണ്ഡലനായികായൈ നമോഽസ്തു ദേവാദിദയാപരായൈ നമോഽസ്തു ശാർങ്ഗായുധവല്ലഭായൈ (13) നമോഽസ്തു ദേവ്യൈ ഭൃഗുനന്ദനായൈ നമോഽസ്തു വിഷ്ണോരുരസി സ്ഥിതായൈ നമോഽസ്തു ലക്ഷ്മ്യൈ കമലാലയായൈ നമോഽസ്തു ദാമോദരവല്ലഭായൈ (14) നമോഽസ്തു കാന്ത്യൈ കമലേക്ഷണായൈ നമോഽസ്തു ഭൂത്യൈ ഭുവനപ്രസൂത്യൈ നമോഽസ്തു ദേവാദിഭിരർച്ചിതായൈ നമോഽസ്തു നന്ദാത്മജവല്ലഭായൈ (15) സമ്പത്കരാണി സകലേന്ദ്രിയനന്ദനാനി സാമ്രാജ്യദാനവിഭവാനി സരോരുഹാക്ഷി ത്വദ്വന്ദനാനി ദുരിതോദ്ധരണോദ്യതാനി മാമേവ മാതരനിശം കലയന്തു മാന്യേ (16) യത്കടാക്ഷസമുപാസനാവിധിഃ സേവകസ്യ സകലാർഥസമ്പദഃ സന്തനോതി വചനാങ്ഗമാനസൈഃ ത്വാം മുരാരിഹൃദയേശ്വരീം ഭജേ (17) സരസിജനിലയേ! സരോജഹസ്തേ! ധവളതമാംശുകഗന്ധമാല്യശോഭേ! ഭഗവതീ! ഹരിവല്ലഭേ! മനോജ്ഞേ! ത്രിഭുവനഭൂതികരി! പ്രസീദ മഹ്യം (18) ദിഗ്ഹസ്തിഭിഃ കനകകുംഭമുഖാവസൃഷ്ട സ്വവാഹിനീവിമലജലാപ്ളുതാങ്ഗീം പ്രാതർനമാമി ജഗതാം ജനനീമശേഷ ലോകാധിനാഥഗൃഹിണീമമൃതാബ്ധിപുത്രീം (19) കമലേ! കമലാക്ഷവല്ലഭേ! ത്വം കരുണാപൂരതരങ്ഗിതൈരപാങ്ഗൈഃ അവലോകയ മാമകിഞ്ചനാനാം പ്രഥമം പാത്രമകൃത്രിമം ദയായാഃ (20) ബില്വാടവീമദ്ധ്യലസത്സരോജേ! സഹസ്രപത്രേ സുഖസന്നിവിഷ്ടാം അഷ്ടാപദാംഭോരുഹപാണിപദ്മാം സുവർണ്ണവർണ്ണാം പ്രണമാമി ലക്ഷ്മീം (21) കമലാസനപാണിനാ ലലാടേ ലിഖിതാമക്ഷരപങ്’ക്തിമസ്യ ജന്തോഃ പരിമാർജയ മാതരങ്ഘ്രീണാ തേ ധനികദ്വാരനിവാസ ദുഃഖദോഗ്ധ്രീം (22) അംഭോരുഹം ജന്മഗൃഹം ഭവത്യാഃ വക്ഷസ്ഥലം ഭർതൃഗൃഹം മുരാരേഃ കാരുണ്യതഃ കല്പയ പദ്മവാസേ ലീലാഗൃഹം മേ ഹൃദയാരവിന്ദം (23) ദേവീ! പ്രസീദ ജഗദീശ്വരി! ലോകമാതഃ കല്യാണഗാത്രി! കമലേക്ഷണജീവനാഥേ! ദാരിദ്ര്യഭീതിഹൃദയം ശരണാഗതം മാം ആലോകയ പ്രതിദിനം സദയൈരപാങ്ഗൈഃ (24) ഫലശ്രുതി: സ്തുവന്തി യേ സ്തുതിഭിരമൂഭിരന്വഹം ത്രയീമയീം ത്രിഭുവനമാതരാം രമാം ഗുണാധികാ ഗുരുതരഭാഗ്യഭാഗിനോ ഭവന്തി തേ ഭവമനുഭാവിതാശയാഃ ---ശുഭം--- പാഠഭേദം: ശ്ലോകം 1. മങ്ഗല്യദാസ്തു 3. ആനന്ദമന്ദമനിമേഷ 5. മഹനീയമൂർതിഃ 6. മങ്ഗല്യഭാജി 10. ഗരുഡധ്വജസുന്ദരീതി; പ്രളയകേളിഷു 12. ജന്മഭൂത്യൈ കുറിപ്പ്: 1. കേരളത്തിൽ പരമ്പരാഗതമായി പ്രചാരത്തിലുള്ളത് ആദ്യത്തെ 15 ശ്ലോകവും ഫലശ്രുതിയും മാത്രമാണ്. 2. എന്നാൽ കേരളത്തിനു പുറത്ത് 16 തൊട്ട് 24 വരെയുള്ള ശ്ലോകങ്ങളും ചൊല്ലപ്പെടുന്നുണ്ട്. അതു തന്നെയുമല്ല, ഈ സ്തോത്രത്തിൻറെ തുടക്കത്തിൽ വന്ദേ വന്ദാരുമന്ദാരമിന്ദിരാനന്ദകന്ദളം അമന്ദാനന്ദസന്ദോഹബന്ധുരം സിന്ധുരാനനം എന്ന ഈരടി, വന്ദനശ്ലോകം പോലെ അവർ ചൊല്ലാറുണ്ട്. അതും കേരളീയരുടെ സ്തോത്രത്തിൽ ഇല്ല. 3. കേരളവ്യാസൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാ (1868-1913) ൻറെ വിവർത്തനത്തിൽ 1 മുതൽ 15 വരെയുള്ള ശ്ലോകങ്ങളും ഫലശ്രുതിയും മാത്രമേ ഉള്ളൂ. തുടക്കത്തിലെ ഈരടിയുമില്ല. അത് അദ്ദേഹത്തിൻറെ അവസാനവിവർത്തനമായി കരുതപ്പെടുന്നു (കെ.സി. വീരരായൻ രാജായുടെ അവതാരികയിൽ. ഗ്രന്ഥം: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തിരുമനസ്സിലെ കൃതികൾ പുസ്തകം 3). 19–ാം നൂറ്റാണ്ടിലും കേരളത്തിൽ ചൊല്ലിയായിരുന്നതാണ് തമ്പുരാൻറെ വേർഷൻ എന്ന് അനുമാനിക്കാം. ആദ്യത്തെ 15 ശ്ലോകങ്ങളുടെ ഭങ്ഗിയും പ്രൗഢിയും 16 മുതൽ 24 വരെയുള്ള ശ്ലോകങ്ങൾക്കില്ല. ഈരടിയും 16 മുതൽ 24 വരെയുള്ള ശ്ലോകങ്ങളും മറുനാട്ടുകാർ കൂട്ടിച്ചേർത്തതായിരിയ്ക്കാം. അവ പലതും പല സമയത്തയി പലരും എഴുതിയതായിരിയ്ക്കാം. ആ പ്രക്ഷിപ്തങ്ങൾക്ക് അധികം പഴക്കമില്ല എന്നു തോന്നുന്നു. 4. 'വിക്കി മലയാളം' ഉപയോഗിയ്ക്കുന്ന മലയാളം ലിപിയുടെ പരിമിതി കാരണം ചില കൂട്ടക്ഷരങ്ങൾ വ്യക്തമായി വായിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം. ഉദാ: ശ്ലോകം 6. പ്രാപ്തം പദം പ്രഥമതഃ ഖലു യത്പ്രഭാവാ- എന്നതിൻറെ അവസാനവാക്ക് യത്, പ്രഭാവാ- എന്നിവ ചേർന്നതണ്. ഇത് ഒന്നാക്കി എഴുതേണ്ടതാണ്. എഴുതിയാൽ അത് ഒരു വിചിത്രപദമായി ഇവിടെ പ്രത്യക്ഷപ്പെടുന്നു- യത്പ്രഭാവാ- എന്ന്. അതു കാരണം യത് പ്രഭാവാ- എന്നു രണ്ടായി എഴുതേണ്ടി വന്നു. പല വാക്കുകളിലും ഈ ബുദ്ധിമുട്ടുണ്ട്. 5. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻറെ വിവർത്തനം ഇപ്രകാരമാണ് (Ref. കൊ.വ. 1102-ൽ പുറത്തിറങ്ങിയ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തിരുമനസ്സിലെ കൃതികൾ പുസ്തകം 3., പ്രസാധകൻ പി.വി. കൃഷ്ണവാര്യർ, ലക്ഷ്മീസഹായം അച്ഛുകൂടം, കോട്ടയ്ക്കൽ) മൊട്ടിട്ട പച്ചിലമരത്തിലണഞ്ഞ വണ്ടി- ന്മട്ടിൽക്കുരുങ്കുളിർ മുളച്ച മുകുന്ദമെയ്യിൽ തട്ടിച്ച ഭൂതിമയമങ്ഗളദേവതാക്ഷി- ത്തട്ടിപ്പെനിയ്ക്കു പുരുമങ്ഗളമേകിടട്ടെ - 01 എന്താങ്ങലേകുക ധനം, മുരജിന്മുഖത്തു ചെന്താരിൽ വണ്ടണികണക്കു സരാഗലജ്ജം ചിന്തുന്ന പോക്കുവരവങ്ങിനെ വീണ്ടുമേൽക്കും സിന്ധുക്കിടാവിനുടെ മുഗ്ദ്ധകടാക്ഷമാല - 02 എന്നും നമുക്കരുൾക ഭൂതി, കുറഞ്ഞടഞ്ഞു ചെന്നും മുകുന്ദനിലഴിഞ്ഞുമിഴിഞ്ഞുനിന്നും കന്ദർപ്പതന്ത്രരസമാർന്നൊരനന്തശായി- തന്നങ്ഗനയ്ക്കുടയ കൺകട തൊട്ട നോട്ടം - 03 കല്യാണമിങ്ങരുളണം, ഭഗവാനു പോലും കല്യാണകാമമരുളും മലർമാതതന്റെ കല്ലായ കൗസ്തുഭമെഴും ഹരിമാറിൽ നീല- ക്കല്ലായമാലനിലകോലിന ദൃഷ്ടിമാല - 04 കാറിന്റെ കാന്തി കവരും മധുമർദ്ദനന്റെ മാറിൽത്തടിൽപ്പടി വിളങ്ങിന ലോകമാതഃ നേരിട്ടു ഭാർഗ്ഗവി വിടും നെടിയോരു നേത്രം പൂരിയ്ക്കുമാറരുൾകെനിയ്ക്കു പെരുത്തു ഭദ്രം - 05 ആണത്വമുള്ള ശുഭവാൻ മധുമാഥിമേൽ, മുൻ- കാണത്തിനങ്ഗജനു കൈമുതലിന്റെ നോട്ടം, വേണം പതിച്ചിടുവതെന്നിലു,മാഴിമാതിൻ നാണം കുണുങ്ങി വിളയാടിന പാതി നോട്ടം - 06 ഇന്ദ്രാദിസർവ്വപദധാടി കൊതിപ്പതായു,- മിന്ദ്രാനുജന്നുമതിനന്ദി വളർപ്പതായും, ഇന്ദീവരപ്രതിമമിന്ദിര വിട്ടരക്ക- ണ്ണൊന്നീഷൽമാത്രമുടനൊട്ടിട നിൽക്കുകെന്നിൽ - 07 ഉൾത്താരിലോർത്തതു പെടാത്തവരും, സുരന്മാർ- ക്കൊത്താപ്പദത്തിലണയത്തരമാം വിധത്തിൽ പൊൽത്താരിൽമാതു വിടുമബ്ജമൊടൊത്ത തൃക്ക- ണ്ണൊത്താശ ചെയ്കിവനൊരുത്തമപുഷ്ടിയെത്താൻ - 08 പേരാണ്ടെഴുന്ന കരുണക്കുളുർകാറ്റൊടൊപ്പം നാരായണപ്രിയ കൊടുത്ത കടാക്ഷമേഘം പോരാഞ്ഞുഴന്നോരിവനാം ചെറുപക്ഷിയേൽക്കാൻ ധാരാളമായ ധനമാമഴ പെയ്തിടട്ടെ - 09 ലോകത്തിൽ വാക്കുടയതെ,ന്നലർമാതിതെന്നു- ശാകംഭരീശ്വരിയതെ,ന്നുമയെന്നിവണ്ണം ആകെച്ചമച്ചിതു ഭരിച്ചു മുടിച്ചു സിദ്ധി- യേകും ത്രിലോകഗുരുവല്ലഭയേത്തൊഴുന്നേൻ -10 കൂപ്പാം ശ്രുതിയ്ക്കു, ശുഭകർമ്മഫലപ്രദയ്ക്കു, കൂപ്പാം രതിയ്ക്കു, രമണീയഗുണാശ്രയയ്ക്കും, ശക്തിയ്ക്കു കൂപ്പു, ശതപത്രനിവാസിനിയ്ക്കു, പുഷ്ടിയ്ക്കു കൂപ്പു, പുരുഷോത്തമകാമിനിയ്ക്കും - 11 തൊഴുന്നു പൊന്താമരനേർമുഖിയ്ക്കു, തൊഴുന്നു പാലാഴിമകൾക്കു വീണ്ടും തൊഴുന്നു സോമാമൃതസോദരിയ്ക്കു, തൊഴുന്നു നാരായണവല്ലഭയ്ക്കും - 12 തൊഴുന്നു ദേവിയ്ക്കിത ഭാർഗ്ഗവിയ്ക്കു, തൊഴുന്നു വിഷ്ണൂരസി വാഴ്വവൾക്കും, തൊഴുന്നു ലക്ഷ്മി,യ്ക്കലരാണ്ടവൾക്കു, തൊഴുന്നു ദാമോദരവല്ലഭയ്ക്കും - 14 തൊഴുന്നു കാന്തി,യ്ക്കലസാക്ഷിയാൾക്കു, തൊഴുന്നു ഭൂതി,യ്ക്കഖിലാംബികയ്ക്കും, തൊഴുന്നു ദേവാദിസമർച്ചിതയ്ക്കു, തൊഴുന്നു നന്ദാത്മജവല്ലഭയ്ക്കും - 15 ഫലശ്രുതി (ഈ സ്തോത്രം നിത്യവും ചൊല്ലിയാലുള്ള ഗുണം) ശ്രുതിസ്വരൂപിണി നിഖിലാംബലക്ഷ്മിയേ സ്തുതിക്കിലിസ്തുതികളുരച്ചു നിത്യവും അതിസ്ഫുരൽഗ്ഗുണഗണധാന്യപുഷ്ടിപൂ- ണ്ടതിൽപ്പരം ഭവമനുഭക്തരാം ശുഭം ==ശുഭം== </poem> </div> [[വർഗ്ഗം:ശങ്കരാചാര്യരുടെ സ്തോത്രകൃതികൾ]] dkz6hiq6k8wp7ls218sf216xanpah12 214638 214637 2022-08-14T09:53:28Z Ramu kaviyoor 6396 wikitext text/x-wiki {{header2 | title = കനകധാരാസ്തോത്രം | author = ശങ്കരാചാര്യർ | translator = | section = | previous = | next = | portal = | notes = ദാരിദ്ര്യവും കടബാധ്യതകളും അകന്ന് സാമ്പത്തിക ഉന്നതിയും തൊഴിൽ ഉയർച്ചയും ഉണ്ടാകുവാൻ ഭക്തർ നിത്യവും ചൊല്ലിവരുന്ന ഒരു മഹാലക്ഷ്മീ സ്തുതിയാണ് "'കനകധാരാ സ്തോത്രം"'. ജപത്തിന് ശെഷം ഒരു നെല്ലിക്കയോ പൂവോ നാണയമോ മറ്റോ ശ്രീ ഭഗവതിക്ക് സമർപ്പിച്ചാൽ ഉത്തമമെന്ന് വിശ്വാസം. ഒരിക്കൽ അദ്വൈത വേദാന്തിയായ ആദിശങ്കരൻ ഒരു ദരിദ്ര ഭവനം സന്ദർശിക്കുകയും ഭിക്ഷ യാചിക്കുകയും ചെയ്ത വേളയിൽ ആ വീട്ടിൽ ആകെ ഉണ്ടായിരുന്ന ഒരു നെല്ലിക്ക വൃദ്ധ അദ്ദേഹത്തിന് ദാനം നൽകുകയും, ഇതിൽ സന്തോഷിച്ച ശങ്കരാചാര്യർ ഉടനേ "കനകധാരാ സ്തോത്രം" രചിച്ചു ഐശ്വര്യദായിനിയായ ലോകമാതാവിനെ സ്തുതിക്കുകയും; അതിൽ പ്രസാദിച്ച ധനലക്ഷ്മി സാത്വികയായ ആ വൃദ്ധയുടെ മേൽ സ്വർണ്ണനെല്ലിക്കകൾ വർഷിച്ചുകൊണ്ട് അവരുടെ ദാരിദ്ര്യം ഇല്ലാതാക്കി എന്നാണ് കഥ. }} <div class="prose"> <poem> അങ്ഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ ഭൃങ്ഗാങ്ഗനേവ മുകുളാഭരണം തമാലം അങ്ഗീകൃതാഖിലവിഭൂതിരപാങ്ഗലീലാ മാങ്ഗല്യദാഽസ്തു മമ മങ്ഗലദേവതായാഃ (1) മുഗ്ധാ മുഹുർവിദധതീ വദനേ മുരാരേഃ പ്രേമത്രപാപ്രണിഹിതാനി ഗതാഗതാനി മാലാ ദൃശോർമധുകരീവ മഹോത്പലേയാ സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ (2) ആമീലിതാർധമധിഗമ്യ മുദാ മുകുന്ദ- മാനന്ദകന്ദമനിമേഷമനങ്ഗതന്ത്രം ആകേകരസ്ഥിതകനീനികപക്ഷ്മനേത്രം ഭൂത്യൈ ഭവേന്മമ ഭുജങ്ഗശയാങ്ഗനായാഃ (3) ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്തുഭേ യാ ഹാരാവലീവ ഹരിനീലമയീ വിഭാതി കാമപ്രദാ ഭഗവതോഽപി കടാക്ഷമാലാ കല്യാണമാവഹതു മേ കമലാലയായാഃ (4) കാളാംബുദാളിലളിതോരസി കൈടഭാരേർ- ധാരാധരേ സ്ഫുരതി യാ തഡിദങ്ഗനേവ മാതുഃ സമസ്തജഗതാം മഹനീയമക്ഷി ഭദ്രാണി മേ ദിശതു ഭാർഗവനന്ദനായാഃ (5) പ്രാപ്തം പദം പ്രഥമതഃ ഖലു യത് പ്രഭാവാ- ന്മാങ്ഗല്യഭാജി മധുമാഥിനി മന്മഥേന മയ്യാപതേത്തദിഹ മന്ഥരമീക്ഷണാർധം മന്ദാലസം ച മകരാലയകന്യകായാഃ (6) വിശ്വാമരേന്ദ്രപദവിഭ്രമദാനദക്ഷ- മാനന്ദഹേതുരധികം മധുവിദ്വിഷോഽപി ഈഷന്നിഷീദതു മയി ക്ഷണമീക്ഷണാർധ- മിന്ദീവരോദരസഹോദരമിന്ദിരായാഃ (7) ഇഷ്ടാവിശിഷ്ടമതയോഽപി യയാ ദയാർദ്ര- ദൃഷ്ട്യാ ത്രിവിഷ്ടപപദം സുലഭം ലഭന്തേ ദൃഷ്ടിഃ പ്രഹൃഷ്ടകമലോദരദീപ്തിരിഷ്ടാം പുഷ്ടിം കൃഷീഷ്ട മമ പുഷ്കരവിഷ്ടരായാഃ (8) ദദ്യാദ്ദയാനുപവനോ ദ്രവിണാംബുധാരാ- മസ്മിന്നകിഞ്ചനവിഹങ്ഗശിശൗ വിഷണ്ണേ ദുഷ്കർമഘർമമപനീയ ചിരായ ദൂരാ- ന്നാരായണപ്രണയിനീനയനാംബുവാഹഃ (9) ഗീർദേവതേതി ഗരുഡധ്വജഭാമിനീതി ശാകംഭരീതി ശശിശേഖരവല്ലഭേതി സൃഷ്ടിസ്ഥിതിപ്രളയസിദ്ധിഷു സംസ്ഥിതായൈ തസ്യൈ നമസ്ത്രിഭുവനൈകഗുരോസ്തരുണ്യൈ (10) ശ്രുത്യൈ നമോഽസ്തു ശുഭകർമഫലപ്രസൂത്യൈ രത്യൈ നമോഽസ്തു രമണീയഗുണാർണവായൈ ശക്ത്യൈ നമോഽസ്തു ശതപത്രനികേതനായൈ പുഷ്ട്യൈ നമോഽസ്തു പുരുഷോത്തമവല്ലഭായൈ (11) നമോഽസ്തു നാളീകനിഭാനനായൈ നമോഽസ്തു ദുഗ്ധോദധിജന്മഭൂമ്യൈ നമോഽസ്തു സോമാമൃതസോദരായൈ നമോഽസ്തു നാരായണവല്ലഭായൈ (12) നമോഽസ്തു ഹേമാംബുജപീഠികായൈ നമോഽസ്തു ഭൂമണ്ഡലനായികായൈ നമോഽസ്തു ദേവാദിദയാപരായൈ നമോഽസ്തു ശാർങ്ഗായുധവല്ലഭായൈ (13) നമോഽസ്തു ദേവ്യൈ ഭൃഗുനന്ദനായൈ നമോഽസ്തു വിഷ്ണോരുരസി സ്ഥിതായൈ നമോഽസ്തു ലക്ഷ്മ്യൈ കമലാലയായൈ നമോഽസ്തു ദാമോദരവല്ലഭായൈ (14) നമോഽസ്തു കാന്ത്യൈ കമലേക്ഷണായൈ നമോഽസ്തു ഭൂത്യൈ ഭുവനപ്രസൂത്യൈ നമോഽസ്തു ദേവാദിഭിരർച്ചിതായൈ നമോഽസ്തു നന്ദാത്മജവല്ലഭായൈ (15) സമ്പത്കരാണി സകലേന്ദ്രിയനന്ദനാനി സാമ്രാജ്യദാനവിഭവാനി സരോരുഹാക്ഷി ത്വദ്വന്ദനാനി ദുരിതോദ്ധരണോദ്യതാനി മാമേവ മാതരനിശം കലയന്തു മാന്യേ (16) യത്കടാക്ഷസമുപാസനാവിധിഃ സേവകസ്യ സകലാർഥസമ്പദഃ സന്തനോതി വചനാങ്ഗമാനസൈഃ ത്വാം മുരാരിഹൃദയേശ്വരീം ഭജേ (17) സരസിജനിലയേ! സരോജഹസ്തേ! ധവളതമാംശുകഗന്ധമാല്യശോഭേ! ഭഗവതീ! ഹരിവല്ലഭേ! മനോജ്ഞേ! ത്രിഭുവനഭൂതികരി! പ്രസീദ മഹ്യം (18) ദിഗ്ഹസ്തിഭിഃ കനകകുംഭമുഖാവസൃഷ്ട സ്വവാഹിനീവിമലജലാപ്ളുതാങ്ഗീം പ്രാതർനമാമി ജഗതാം ജനനീമശേഷ ലോകാധിനാഥഗൃഹിണീമമൃതാബ്ധിപുത്രീം (19) കമലേ! കമലാക്ഷവല്ലഭേ! ത്വം കരുണാപൂരതരങ്ഗിതൈരപാങ്ഗൈഃ അവലോകയ മാമകിഞ്ചനാനാം പ്രഥമം പാത്രമകൃത്രിമം ദയായാഃ (20) ബില്വാടവീമദ്ധ്യലസത്സരോജേ! സഹസ്രപത്രേ സുഖസന്നിവിഷ്ടാം അഷ്ടാപദാംഭോരുഹപാണിപദ്മാം സുവർണ്ണവർണ്ണാം പ്രണമാമി ലക്ഷ്മീം (21) കമലാസനപാണിനാ ലലാടേ ലിഖിതാമക്ഷരപങ്’ക്തിമസ്യ ജന്തോഃ പരിമാർജയ മാതരങ്ഘ്രീണാ തേ ധനികദ്വാരനിവാസ ദുഃഖദോഗ്ധ്രീം (22) അംഭോരുഹം ജന്മഗൃഹം ഭവത്യാഃ വക്ഷസ്ഥലം ഭർതൃഗൃഹം മുരാരേഃ കാരുണ്യതഃ കല്പയ പദ്മവാസേ ലീലാഗൃഹം മേ ഹൃദയാരവിന്ദം (23) ദേവീ! പ്രസീദ ജഗദീശ്വരി! ലോകമാതഃ കല്യാണഗാത്രി! കമലേക്ഷണജീവനാഥേ! ദാരിദ്ര്യഭീതിഹൃദയം ശരണാഗതം മാം ആലോകയ പ്രതിദിനം സദയൈരപാങ്ഗൈഃ (24) ഫലശ്രുതി: സ്തുവന്തി യേ സ്തുതിഭിരമൂഭിരന്വഹം ത്രയീമയീം ത്രിഭുവനമാതരാം രമാം ഗുണാധികാ ഗുരുതരഭാഗ്യഭാഗിനോ ഭവന്തി തേ ഭവമനുഭാവിതാശയാഃ ---ശുഭം--- പാഠഭേദം: ശ്ലോകം 1. മങ്ഗല്യദാസ്തു 3. ആനന്ദമന്ദമനിമേഷ 5. മഹനീയമൂർതിഃ 6. മങ്ഗല്യഭാജി 10. ഗരുഡധ്വജസുന്ദരീതി; പ്രളയകേളിഷു 12. ജന്മഭൂത്യൈ കുറിപ്പ്: 1. കേരളത്തിൽ പരമ്പരാഗതമായി പ്രചാരത്തിലുള്ളത് ആദ്യത്തെ 15 ശ്ലോകവും ഫലശ്രുതിയും മാത്രമാണ്. 2. എന്നാൽ കേരളത്തിനു പുറത്ത് 16 തൊട്ട് 24 വരെയുള്ള ശ്ലോകങ്ങളും ചൊല്ലപ്പെടുന്നുണ്ട്. അതു തന്നെയുമല്ല, ഈ സ്തോത്രത്തിൻറെ തുടക്കത്തിൽ വന്ദേ വന്ദാരുമന്ദാരമിന്ദിരാനന്ദകന്ദളം അമന്ദാനന്ദസന്ദോഹബന്ധുരം സിന്ധുരാനനം എന്ന ഈരടി, വന്ദനശ്ലോകം പോലെ അവർ ചൊല്ലാറുണ്ട്. അതും കേരളീയരുടെ സ്തോത്രത്തിൽ ഇല്ല. 3. കേരളവ്യാസൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാ (1868-1913) ൻറെ വിവർത്തനത്തിൽ 1 മുതൽ 15 വരെയുള്ള ശ്ലോകങ്ങളും ഫലശ്രുതിയും മാത്രമേ ഉള്ളൂ. തുടക്കത്തിലെ ഈരടിയുമില്ല. അത് അദ്ദേഹത്തിൻറെ അവസാനവിവർത്തനമായി കരുതപ്പെടുന്നു (കെ.സി. വീരരായൻ രാജായുടെ അവതാരികയിൽ. ഗ്രന്ഥം: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തിരുമനസ്സിലെ കൃതികൾ പുസ്തകം 3). 19–ാം നൂറ്റാണ്ടിലും കേരളത്തിൽ ചൊല്ലിയായിരുന്നതാണ് തമ്പുരാൻറെ വേർഷൻ എന്ന് അനുമാനിക്കാം. ആദ്യത്തെ 15 ശ്ലോകങ്ങളുടെ ഭങ്ഗിയും പ്രൗഢിയും 16 മുതൽ 24 വരെയുള്ള ശ്ലോകങ്ങൾക്കില്ല. ഈരടിയും 16 മുതൽ 24 വരെയുള്ള ശ്ലോകങ്ങളും മറുനാട്ടുകാർ കൂട്ടിച്ചേർത്തതായിരിയ്ക്കാം. അവ പലതും പല സമയത്തയി പലരും എഴുതിയതായിരിയ്ക്കാം. ആ പ്രക്ഷിപ്തങ്ങൾക്ക് അധികം പഴക്കമില്ല എന്നു തോന്നുന്നു. 4. 'വിക്കി മലയാളം' ഉപയോഗിയ്ക്കുന്ന മലയാളം ലിപിയുടെ പരിമിതി കാരണം ചില കൂട്ടക്ഷരങ്ങൾ വ്യക്തമായി വായിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം. ഉദാ: ശ്ലോകം 6. പ്രാപ്തം പദം പ്രഥമതഃ ഖലു യത്പ്രഭാവാ- എന്നതിൻറെ അവസാനവാക്ക് യത്, പ്രഭാവാ- എന്നിവ ചേർന്നതണ്. ഇത് ഒന്നാക്കി എഴുതേണ്ടതാണ്. എഴുതിയാൽ അത് ഒരു വിചിത്രപദമായി ഇവിടെ പ്രത്യക്ഷപ്പെടുന്നു- യത്പ്രഭാവാ- എന്ന്. അതു കാരണം യത് പ്രഭാവാ- എന്നു രണ്ടായി എഴുതേണ്ടി വന്നു. പല വാക്കുകളിലും ഈ ബുദ്ധിമുട്ടുണ്ട്. 5. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻറെ വിവർത്തനം ഇപ്രകാരമാണ് (Ref. കൊ.വ. 1102-ൽ പുറത്തിറങ്ങിയ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തിരുമനസ്സിലെ കൃതികൾ പുസ്തകം 3., പ്രസാധകൻ പി.വി. കൃഷ്ണവാര്യർ, ലക്ഷ്മീസഹായം അച്ഛുകൂടം, കോട്ടയ്ക്കൽ) മൊട്ടിട്ട പച്ചിലമരത്തിലണഞ്ഞ വണ്ടി- ന്മട്ടിൽക്കുരുങ്കുളിർ മുളച്ച മുകുന്ദമെയ്യിൽ തട്ടിച്ച ഭൂതിമയമങ്ഗളദേവതാക്ഷി- ത്തട്ടിപ്പെനിയ്ക്കു പുരുമങ്ഗളമേകിടട്ടെ - 01 എന്താങ്ങലേകുക ധനം, മുരജിന്മുഖത്തു ചെന്താരിൽ വണ്ടണികണക്കു സരാഗലജ്ജം ചിന്തുന്ന പോക്കുവരവങ്ങിനെ വീണ്ടുമേൽക്കും സിന്ധുക്കിടാവിനുടെ മുഗ്ദ്ധകടാക്ഷമാല - 02 എന്നും നമുക്കരുൾക ഭൂതി, കുറഞ്ഞടഞ്ഞു ചെന്നും മുകുന്ദനിലഴിഞ്ഞുമിഴിഞ്ഞുനിന്നും കന്ദർപ്പതന്ത്രരസമാർന്നൊരനന്തശായി- തന്നങ്ഗനയ്ക്കുടയ കൺകട തൊട്ട നോട്ടം - 03 കല്യാണമിങ്ങരുളണം, ഭഗവാനു പോലും കല്യാണകാമമരുളും മലർമാതതന്റെ കല്ലായ കൗസ്തുഭമെഴും ഹരിമാറിൽ നീല- ക്കല്ലായമാലനിലകോലിന ദൃഷ്ടിമാല - 04 കാറിന്റെ കാന്തി കവരും മധുമർദ്ദനന്റെ മാറിൽത്തടിൽപ്പടി വിളങ്ങിന ലോകമാതഃ നേരിട്ടു ഭാർഗ്ഗവി വിടും നെടിയോരു നേത്രം പൂരിയ്ക്കുമാറരുൾകെനിയ്ക്കു പെരുത്തു ഭദ്രം - 05 ആണത്വമുള്ള ശുഭവാൻ മധുമാഥിമേൽ, മുൻ- കാണത്തിനങ്ഗജനു കൈമുതലിന്റെ നോട്ടം, വേണം പതിച്ചിടുവതെന്നിലു,മാഴിമാതിൻ നാണം കുണുങ്ങി വിളയാടിന പാതി നോട്ടം - 06 ഇന്ദ്രാദിസർവ്വപദധാടി കൊതിപ്പതായു,- മിന്ദ്രാനുജന്നുമതിനന്ദി വളർപ്പതായും, ഇന്ദീവരപ്രതിമമിന്ദിര വിട്ടരക്ക- ണ്ണൊന്നീഷൽമാത്രമുടനൊട്ടിട നിൽക്കുകെന്നിൽ - 07 ഉൾത്താരിലോർത്തതു പെടാത്തവരും, സുരന്മാർ- ക്കൊത്താപ്പദത്തിലണയത്തരമാം വിധത്തിൽ പൊൽത്താരിൽമാതു വിടുമബ്ജമൊടൊത്ത തൃക്ക- ണ്ണൊത്താശ ചെയ്കിവനൊരുത്തമപുഷ്ടിയെത്താൻ - 08 പേരാണ്ടെഴുന്ന കരുണക്കുളുർകാറ്റൊടൊപ്പം നാരായണപ്രിയ കൊടുത്ത കടാക്ഷമേഘം പോരാഞ്ഞുഴന്നോരിവനാം ചെറുപക്ഷിയേൽക്കാൻ ധാരാളമായ ധനമാമഴ പെയ്തിടട്ടെ - 09 ലോകത്തിൽ വാക്കുടയതെ,ന്നലർമാതിതെന്നു- ശാകംഭരീശ്വരിയതെ,ന്നുമയെന്നിവണ്ണം ആകെച്ചമച്ചിതു ഭരിച്ചു മുടിച്ചു സിദ്ധി- യേകും ത്രിലോകഗുരുവല്ലഭയേത്തൊഴുന്നേൻ -10 കൂപ്പാം ശ്രുതിയ്ക്കു, ശുഭകർമ്മഫലപ്രദയ്ക്കു, കൂപ്പാം രതിയ്ക്കു, രമണീയഗുണാശ്രയയ്ക്കും, ശക്തിയ്ക്കു കൂപ്പു, ശതപത്രനിവാസിനിയ്ക്കു, പുഷ്ടിയ്ക്കു കൂപ്പു, പുരുഷോത്തമകാമിനിയ്ക്കും - 11 തൊഴുന്നു പൊന്താമരനേർമുഖിയ്ക്കു, തൊഴുന്നു പാലാഴിമകൾക്കു വീണ്ടും തൊഴുന്നു സോമാമൃതസോദരിയ്ക്കു, തൊഴുന്നു നാരായണവല്ലഭയ്ക്കും - 12 തൊഴുന്നു പൊൻതാമരയാണ്ടവൾക്കു, തൊഴുന്നു ഭൂമണ്ഡലനായികയ്ക്കും, തൊഴുന്നു ദേവാദിദയാമയിയ്ക്കു, തൊഴുന്നു ശാർങ്ഗായുധവല്ലഭയ്ക്കും - 13 തൊഴുന്നു ദേവിയ്ക്കിത ഭാർഗ്ഗവിയ്ക്കു, തൊഴുന്നു വിഷ്ണൂരസി വാഴ്വവൾക്കും, തൊഴുന്നു ലക്ഷ്മി,യ്ക്കലരാണ്ടവൾക്കു, തൊഴുന്നു ദാമോദരവല്ലഭയ്ക്കും - 14 തൊഴുന്നു കാന്തി,യ്ക്കലസാക്ഷിയാൾക്കു, തൊഴുന്നു ഭൂതി,യ്ക്കഖിലാംബികയ്ക്കും, തൊഴുന്നു ദേവാദിസമർച്ചിതയ്ക്കു, തൊഴുന്നു നന്ദാത്മജവല്ലഭയ്ക്കും - 15 ഫലശ്രുതി (ഈ സ്തോത്രം നിത്യവും ചൊല്ലിയാലുള്ള ഗുണം) ശ്രുതിസ്വരൂപിണി നിഖിലാംബലക്ഷ്മിയേ സ്തുതിക്കിലിസ്തുതികളുരച്ചു നിത്യവും അതിസ്ഫുരൽഗ്ഗുണഗണധാന്യപുഷ്ടിപൂ- ണ്ടതിൽപ്പരം ഭവമനുഭക്തരാം ശുഭം ==ശുഭം== </poem> </div> [[വർഗ്ഗം:ശങ്കരാചാര്യരുടെ സ്തോത്രകൃതികൾ]] n4e77y6idgh5uv0hp1ga7suia90bfpf Mahabharatam kilippattu 0 75313 214636 214563 2022-08-14T02:54:19Z Vis M 2238 Fixing it for the IP user wikitext text/x-wiki #തിരിച്ചുവിടുക [[മഹാഭാരതം കിളിപ്പാട്ട്]] o8ahj2o3v2uvx9k0mvlu4isjvp4tht7