വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.1 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:ഉമാകേരളം.djvu/3 106 16237 240224 202108 2026-05-07T12:05:43Z ~2026-27774-98 13294 240224 proofread-page text/x-wiki <noinclude><pagequality level="4" user="Apnarahman" /></noinclude><poem> ആരോമലാമതിനു താഴ്ചയശേഷമില്ല സൂരോഗ്രരശ്മികളുമാഴിയോടെന്തെടുക്കും?{{കട്ടി-ശ്ലോ|18}} വൻ നർമ്മദാനദിയെയും വഴിമേൽത്തടഞ്ഞ മന്നന്റെ വീര്യ, മവളോതിയറിഞ്ഞൊരാഴി തന്നന്തികത്തിലവനെസ്സകുലം വധിച്ചു- വന്നപ്പോഴാബ് ഭൃഗുസുതന്നിതു കാഴ്ചവച്ചു.{{കട്ടി-ശ്ലോ|19}} വാരാശി, തന്നൊടുവിലെശ്ശിശു കേരളത്തെ നേരായ്പ്പുലർത്തിടണമെന്നു കരാറുവാങ്ങി, ധാരാളമംബുവരുളുന്നതുകൊണ്ടു മേന്മേൽ ധാരാധരങ്ങളിതിൽ മാരി പൊഴിച്ചിടുന്നു {{കട്ടി-ശ്ലോ|20}} ഇല്ലീഷലിങ്ങു, ഹിമബിന്ദുവഹിച്ച കുന്നിൻ വല്ലീതൃണങ്ങളിലിനപ്രഥമാംശു ചേർന്നാൽ, ചൊല്ലീടുമാരുമിള മൗക്തികമാല പച്ച വില്ലീസുറൗക്കയുടെ മേലണിയുന്നുവെന്നായ്.{{കട്ടി-ശ്ലോ|21}} ഭീവിട്ടുകൂന്തൽവല, ചുണ്ടിര, ബാഹുപാശം, ഭ്രൂവി,ല്ലപാംഗവിശിഖം, മുഖചന്ദ്രഹാസം, ഈ വിശ്രുതായുധഗണം കലരും വധുക്കൾ ഭാവിപ്പു തത്രയുവഹൃന്മൃഗയാവിനോദം. {{കട്ടി-ശ്ലോ|22}} സാരാനനേന്ദു, മിഴിമീൻ, ഗളകംബു, കേശ- ധാരാധരം, കടമിഴിത്തിര ഹാസഫേനം ധാരാളമാമണി, യിളങ്കുളുർകുന്നുമൊത്തു പേരാണ്ടനന്തസുഷമാബ്ധികൾ തത്ര കാണാം. {{കട്ടി-ശ്ലോ|23}} വിൺമാനിനീമകുടഭൂഷകൾ വാനിൽനിന്നി- പ്പൊൻമാൻ‍കിശോരമിഴിമാരുടെ ഭംഗിനോക്കി വൻമാലൊടക്ഷിയടയാത്തൊരമർത്യഭാവം ജന്മാന്തരാഘഫലമെന്നു നിനച്ചിടുന്നു. {{കട്ടി-ശ്ലോ|24}} രാവില്ലതിന്നു പകലി,ല്ലരികത്തണഞ്ഞു സേവിച്ചിടും ജനതയെത്വരയോടു വഞ്ചി കൈവിട്ടിടാതെയിഹ കായൽ കടത്തിടുന്നു ഗോവിന്ദമൂർത്തി ഗുരുവാം ഭവമെന്നപോലെ. {{കട്ടി-ശ്ലോ|25}} മാനാതിരിക്തഗുണയാം മഹിയിൽപ്പെടുന്ന നാനാപദാർത്ഥനിരയൊക്കെയുമൊത്തു മേന്മേൽ ഈ നാടു വാച്ചുവിലസുന്നു സമസ്തസമ്പൽ- സ്ഥാനാഢ്യമായ് പ്രകൃതിതൻ പ്രതിലേഖപോലെ. {{കട്ടി-ശ്ലോ|26}} ചേണാർന്നിടും പുകൾമണം ദിശി നീളെ വീശും വേണാടിതിന്നരിയ ദക്ഷിണഖണ്ഡമല്ലോ; കാണാൻ വരുന്നവരെയപ്പൊഴുതേ കരിങ്കൽ- ത്തൂണാക്കി നിർത്തിടുമതിൻ സുഷമേന്ദ്രജാലം {{കട്ടി-ശ്ലോ|27}} </poem><noinclude><references/></noinclude> nc3wisltx2714p8eutiju10rft7yj0p