വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.48.0-wmf.3 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Kalithozhi (Changampuzha).pdf/1 106 81378 250588 244744 2026-11-05T14:59:17Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250588 proofread-page text/x-wiki <noinclude><pagequality level="3" user="Hardika Kunju" /></noinclude>== കളിത്തോഴി == ==== ചങ്ങമ്പുഴ ====<noinclude></noinclude> hhvad5gn4sp1f4ny6y6t0rwwccjfbcg താൾ:Sahithyachinthakal.pdf/82 106 82004 250589 241604 2026-11-06T01:31:24Z Anuca00781 13620 250589 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>77 മയിലുക,ള ശ്രദ്ധ മയിലുക,ളിന്നത്തെ മയിലുക,ളലസതയിലണിയണിയായ്, ദിനകരരഹിതമാം വനവാപീതീരത്തി— ലണയുന്നു, കേൾക്കുന്നു കളകളങ്ങൾ. മയിലുകൾ, മാനസികാഗ്ലാനിതൻ തൂവെള്ള― മയിലുക,ളകലെച്ചെന്നലസതയിൽ, ദിനകരരഹിതമാം സമയങ്ങളണയുവാ― നണിയണിയായങ്ങനെ കാത്തുനിൽപ്പൂ!" (Ennui― സ്വന്തം തർജ്ജമ) ജർമ്മനിയിൽനിന്നു പുറപ്പെട്ട, നീറ്റ്ഷിൻെറ അഭിനവുമായ തത്ത്വചിന്തയും ഇക്കാലത്തെ യൂറോപ്യൻ കവിതയിൽ അനല്പമായ സ്വാധീനശക്തി ചെലുത്തിയിട്ടുണ്ട്. സിംബോളിക്പ്രസ്ഥാനത്തിനു ജർമ്മനിയിലും ഇറ്റലിയിലും അഭൂതപൂർവമായ സ്വാഗതം ലഭിച്ചു. റഷ്യയിൽ അത്രയുണ്ടായെന്നു പറയുവാൻ നിവൃത്തിയില്ല. വെർലെയിനെ ഗുരുവായി സ്വീകരിച്ച്, ജർമ്മനിയിൽ ഡെഹ്മലും, ഇറ്റലിയിൽ ദി' അനൺസിയോവും ഒന്നാതരം സിംബോളിക് കവിതകൾ രചിച്ചിട്ടുണ്ടു്.ഐർലണ്ടിലെ കെൽടിക കവിസംഘം' ഈ നവീന പ്രസ്ഥാനത്തിൻെറ ഉത്തമപ്രചാരകരായിരുന്നു. ബ്ളേക്കിൻെറ മിസ്റ്റിക് കവിതകൾ ഈ പ്രസ്ഥാനത്തെ ഒന്നു കൂടി ഉജ്ജ്വലിപ്പിച്ചു.കെൽടിക് കവിസംഘത്തിലെ നായകന്മാരായിരുന്നു 'ഏ. ഈ ', യീറ്റ്സ് എന്നിവർ.ഇരുപതാം ശതകത്തിലെ യൂറോപ്യൻ സാഹിത്യം അതിനാവശ്യമുള്ള ചൂടും വെളിച്ചവും സംഭരിച്ചതു നീ റ്റ്ഷ്, ബർഗ്ഗ്സൺ, ഷാഫിനോർ എന്നിവരുടെ<noinclude></noinclude> l4bgop4g06hkzm7bl0bflt32bcggvkw താൾ:Sahithyachinthakal.pdf/84 106 82006 250590 241606 2026-11-06T01:51:05Z Anuca00781 13620 250590 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>79 ച്ചിരുന്ന കവികളാണിവർ. എന്നാൽ നമ്മുടെ ഭാഷയിൽ, ജി. ശങ്കരക്കുറുപ്പ് അംഗീകരിച്ചിട്ടുള്ള പദ്ധതി ലജ്ജാവഹമായ രീതിയിൽ കൃത്രിമമാണെന്നു സൂചിപ്പിക്കാതെ നിവൃത്തിയില്ല. ആർനോഹോൾസ്, ക്ലാഡൽ, വീറ്റമാൻ, മേററർലിങ്ക് തുടങ്ങിയവർ വികാരാവിഷ്ക്കരണത്തിനു തികച്ചും പ്രാപ്തിയുള്ള അകൃത്രിമമായ ഒരു ശൈലിയെയാണ് അംഗീകരിച്ചത്; ശങ്കരക്കുറുപ്പാകട്ടെ അദ്ദേഹത്തിൻെറ മിസ്റ്റിക് കവിതകൾ എന്നു വിശ്വസിക്കപ്പെടുന്നവയിൽ ഒരൊറ്റ ആശയാവിഷ്ക്കരണത്തിനായി അസംഖ്യം ചിഹ്നങ്ങളുടെ പുറകെ അലഞ്ഞു നടക്കുന്നതുപോലെ, സ്വതന്ത്രമെന്നു ഭാവിക്കപ്പെർടുന്ന പദ്യാത്മകഗദൃശൈലിയിൽ അനുപ്രാസങ്ങൾക്കായി അത്യധികം ക്ലേശിക്കുന്നതായി പ്രത്യക്ഷപ്പെടുന്നു. ഹോൾസിലും വിറ്റ്മാനിലും ഈ ദൂഷ്യം ലേശം പോലും കാണുന്നില്ല. വൃത്തത്തിൽനിന്നു നേടുന്ന സ്വാതന്ത്ര്യം വൃഥാസ്ഥലതയ്ക്കായി വിൽക്കപ്പെടുന്നതു കഷ്ടമാണു. "മരിക്ക സാധാരണ മീ വിശപ്പിൽ– ദഹിക്കലോ?— നമ്മുടെ നാട്ടിൽ മാത്രം ഐക്യക്ഷയത്താലടിമശ്ശവങ്ങ– ളടിഞ്ഞുകൂടും ചുടുകാട്ടിൽ മാത്രം" എന്ന വികാരനിർരമായ പദ്യം ഒന്നു പരിശോധിക്കുക. ഇതേ ആശയം സ്വതന്ത്രമെന്നഭിമാനിക്കപ്പെടുന്ന ഇന്നത്തെ പദ്യാത്മകശൈലിയിലേയുക്കു പകർത്തപ്പെടുമ്പോൾ ഏതാണ്ട് ഈ രൂപം കൈക്കൊള്ളുവാനാണു് എളുപ്പം:<noinclude></noinclude> 2h3hioc05dm9u78vd4vpt73zsw99k54 താൾ:Sahithyachinthakal.pdf/85 106 82007 250591 241607 2026-11-06T02:12:10Z Anuca00781 13620 250591 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>80 “മരണം! അതെത്ര സാധാരണം! പക്ഷേ, ഈ വിശപ്പിൽ, പട്ടിണിയുടെ അടുപ്പിൽ, ദഹിക്കുന്നതോ? എങ്ങുമില്ല; ഒരിടത്തുമാത്രം അതെ, നമ്മുടെ നാട്ടിൽ! അടിമകളായ പാവങ്ങൾ, അവരുടെ ശവശരീരങ്ങൾ അടിക്കടി അടിഞ്ഞുകൂടുന്നതോ?― അഹോ, കഷ്ടം, ചുടുകാട്ടിൽ, ചുടുകാട്ടിൽ"! അടിച്ചുപരത്തിയപ്പോൾ വികാരം എത്ര ചോർന്നു പോയി! സ്വാരസ്യത്തിനെന്തുടവുതട്ടി നവീനമെന്നു ഘോഷിക്കപ്പെടുന്ന ഇന്നത്തെ മലയാളഗദ്യകവിതയക്കുള്ള പ്രധാനദൂഷ്യമാണിത്. ഈ പ്രസ്ഥാനത്തിൽ അദ്വിതീയനെന്നു പരക്കെ സമ്മതിക്കപ്പെട്ടിട്ടുള്ള ആർനോ ഹോൾസിൻെറ' മായിക ച്ഛായകൾ' എന്ന കൃതിയിൽനിന്നു് ഒരു പദ്യം ഇവിടെ ഉദ്ധരിക്കുന്നതും ഉചിതമായിരിക്കും. "രക്തം വമിച്ചു മരിക്കുന്ന നിലയുറച്ച നക്ഷത്രങ്ങളുടെ തീക്ഷ് ണശേണമായ വനാന്തരത്തിൽ, എൻെറ ചിറകുള്ള കുതിരയെ, ഞാൻ ചമ്മട്ടിയുലച്ചചിക്കുന്നു. മുന്നോട്ട്! ജർജ്ജരിതങ്ങളായ ഗോളയൂഥങ്ങൾക്കപ്പുറം, ആദികാലം മുതൽക്കുള്ള മരവിച്ച ആദിത്യമണ്ഡലഹ്ങൾപ്പുറം,<noinclude></noinclude> md0gsnvkvlmnea5yyu2439qb6kl29sl താൾ:Sahithyachinthakal.pdf/86 106 82008 250592 241608 2026-11-06T06:09:30Z Anuca00781 13620 250592 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>81 രാത്രിയുടേയും ശൂന്യതയുടേയും മരുപ്പരപ്പുകൾക്കപ്പുറം, മിന്നിമിന്നിത്തെളിഞ്ഞുകൊണ്ട്, നവലോകങ്ങൾ ഉദിച്ചുയരുന്നു — കോടാനകോടി കുങ്കുമപ്പൂവുകൾ!!..." (സ്വന്തം തർജ്ജമ) സമര കോലാഹലങ്ങളുടേയും രക്തപ്പുഴകളുടേയും ഇടയക്കു കൂടി വിജയഭേരിയടിച്ചുകൊണ്ടു ത്വരിതപ്രയാണംചെയ്യുന്ന മനുഷ്യശക്തി അതിമാനുഷത്വത്തെ അധിരോഹണം ചെയ്തു പ്രകൃതിയെമാത്രമല്ല, മൃതിയെപ്പോലും തൻെറ കാൽച്ചുവട്ടിൽ അടക്കിനിർത്തുന്ന ഒരു കാലം— ഒരു നവ— ലോകം ആസന്നമല്ലെന്നാക്കറിയാം? വിറ്റ്മാൻ തുടങ്ങിയവർ പരുപരുത്ത യാഥാർത്ഥ്യങ്ങൾ നിറഞ്ഞ ഈ ഭൂമിയിൽനിന്നു് ഒരടിയെങ്കിലും മേലോട്ടുയരുവാനിഷ്ടപ്പെട്ടില്ല. മനുഷ്യൻെറ ജീവിതം— ശോകാത്മകവും ദുരിതസമ്പൂർണ്ണവും മത്സരാങ്കിതവുമായ ഐഹിക ജീവിതം —അതിൻെറ സകല വശങ്ങളും സൂക്ഷ്മമായി നോക്കി മനസ്സിലാക്കുവാനും അവയെ ഏറ്റവും പരിപൂർണ്ണമായ വിധത്തിൽ കലയിൽ പകർത്തുവാനു മായിരുന്നു ഇവരുടെ ശ്രമം. “ഒരു നാടകത്തിൻെറ വില തിട്ടപ്പെടുത്തുന്നതും അതുൾക്കൊള്ളുന്ന ജീവിതത്തിൻെറ പൂർണ്ണതയിലാണ് എന്നദ്'അനൺസിയോവിൻെറ പ്രസ്താവനയിൽ ഇതു സ്പഷ്ടമാകുന്നുണ്ട്. പുണ്യപാപങ്ങളുടേയും സ്വർഗ്ഗനരകങ്ങളുടേയും ചിത്രപ്രശ്നം പൂരിപ്പിക്കുവാനായി നീതിശാസ്ത്രങ്ങളുടേയും മതത്തിൻേറയും കനത്ത<noinclude></noinclude> 48882gu8dsus6htj8te8tilfopn97wi താൾ:Sahithyachinthakal.pdf/87 106 82009 250593 241609 2026-11-06T06:23:01Z Anuca00781 13620 250593 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>82 നിഘണ്ടുക്കളിൽ സമയം പാഴാക്കാൻ അവർ ഒരുമ്പെട്ടില്ല. “നിങ്ങൾ ജീവിതത്തിൻെറ സാധാരണമായ ഒഴുക്കിലേയും കുതിച്ചുചാടുക...... നിങ്ങളുടെ കഥാനായകനായി, നിത്യജീവിതത്തിൻറ അകൃത്രിമത്വത്തിൽ സ്ഥിതിചെയ്യുന്ന ഒരു സാധാരണക്കാരനെ സ്വീകരിക്കുക!” എന്നുള്ള സോളായുടെ ഉപദേശം ഈ ഘട്ടത്തിൽ സ്മരണീയമാണ്. ജീവിതത്തെ അടുത്തു പരിശോധിക്കുകയാൽ അതിൻെറ ഇരുണ്ട ഭാഗങ്ങളോടും വൈരൂപ്യത്തോടുമുള്ള വെറുപ്പു ക്രമേണ മാഞ്ഞുപോവുകയും അവയുക്കു സാഹിത്യത്തിൽ അനിഷേദ്ധൃമായ ഒരു സ്ഥാനം സിദ്ധിക്കുകയും ചെയ്തു. ഈ മതത്തിൻേറയും ആദ്യത്തെ പ്രവാചകൻയഥാർത്ഥത്തിൽ ബോദ് ലേറാണ്. മോറിസ് റോള്ളിനാററു് എന്ന കവി ഇപ്രകാരം പ്രസ്താവിക്കുന്നു:— “ഞാൻ എവിടെയായാലും, ഏതവസരത്തിലും— കവികത്തിൻെറ ഉത്തുംഗമേഖലയിൽ വർത്തിക്കുമ്പോൾ പോലും— ദുഷ്ടവിചാരങ്ങൾ എൻെറ ആത്മാവിൽ പാഞ്ഞണയുന്നു......എത്ര തടുത്താലും ഒരു വിശേഷവുമില്ല. ചെയ്ത്താൻ മുട്ടിവിളിക്കുന്ന എൻെറ ഹൃദയത്തിൽ അനുസൃതമായി സ്പന്ദിച്ചുകൊണ്ടിരിക്കുന്ന നാരകീയസ്വരങ്ങൾ ഞാൻ സശ്രദ്ധം ചെവികൊടുത്തുപോകുന്നു.ശനിപിടിച്ച വെറിക്കത്തിൽ എനിക്കൊരു ഭയമുണ്ട്; അതിൻറെ വെറുമൊരു നിഴൽമാത്രം മതി എന്നെ അരിശംകൊള്ളിക്കാൻ ഇങ്ങനെയെല്ലാമാണെങ്കിലും എനിക്കുതന്നെ അടക്കാൻ സാധിക്കാത്ത രീതിയിൽ ആനാരകീയസ്വരങ്ങൾക്കു ഞാൻ ചെവികൊടുത്തുപോകുന്നു.<noinclude></noinclude> hoyud7bv6do31qk1doalltq2auvpewj താൾ:Sahithyachinthakal.pdf/88 106 82010 250594 241610 2026-11-06T07:51:39Z Anuca00781 13620 250594 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>83 എൻെറ മാസ്തിഷ്തികമണ്ഡ, ന്യായബോധത്തെ വിലങ്ങടിച്ച്, അപരാധാസക്തിയുടെ അസിതച്ഛായാ രൂപം ഗൂഢമായങ്ങനെ ചുറ്റിനടക്കുന്നു... കുത്തിക്കൊല, ബലാൽസംഗം, കൊള്ള, പിതൃഹത്യ ഇവയെല്ലാം കിടു കിടുപ്പിക്കുന്ന ഇടിമിന്നലുകളെ പോലെ എൻെറ മനസ്സി ലൂടെ കടന്നുപോകുന്നു......" സമുദായനീതിയുടെ ദൃഷ്ടിയിൽ അധമമെന്നോ അസാന്മാർഗ്ഗികമെന്നോ കരുതപ്പെടുന്നതും, മാമൂൽപ്രിയന്മാർ അവജ്ഞയോടെ ചൂളിമാറുന്നതുമായ പലേ 'വൈരുപ്യങ്ങൾ'ക്കു ബോദ് ലേർ കലാലോകത്തിൽ അനിഷേദ്ധ്യമായ സ്ഥാനം കൊടുത്തു. ചീഞ്ഞളിയുന്ന ശവശരീരങ്ങൾ, ഉൽക്കടവ്യാധികളുടെ വിലാപഭേദങ്ങൾ, അധമാധമങ്ങളായ അപരാധങ്ങലുടെ പൈശാചികാവശങ്ങൾ, നിസ്സഹായകളായ തേവിടിശ്ശികളുടെ ബീഭത്സപരിണാമങ്ങൾ — ഇങ്ങനെ മടുപ്പിക്കുന്ന പലതും ബോദലേയറുടെ കൃതികളിൽ തികഞ്ഞ കലാഭംഗിയാർന്ന അനശ്വരരൂപങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. സമുദായ നീതിയാൽ അടിച്ചമർക്കപ്പെടുന്ന ജന്മവാസനകളിൽ വേരുറച്ച വികാരങ്ങളുടെ ഉച്ഛ്റൃംഖലമായ ഉഡ്ഡയനത്തിനു് ഉത്തമോദാഹരണങ്ങളാണു് തീയോഫീൽഗോത്തിയെ, കാത്തുളെ മെന്ദ തുടങ്ങിയവരുടെ കൃതികൾ. ലോകപ്രസിദ്ധനായ സാങ് –ബോ എന്ന വിമർശകരിയുടെ 'വളുപെത' എന്ന ആഖ്യായികയിൽ നാം ദർശിക്കുന്നതു കാമവികാര ത്തിൻെറ തമോമയമായ അന്തരീക്ഷത്തിൽ അലറിപ്പായുന്ന കൊടുംകാറ്റുകളുടെ സംഹാരതാണ്ഡവമാണ്.<noinclude></noinclude> pt4ejgq1itqpdtb35kg5ccnpf5or5s6 250595 250594 2026-11-06T07:52:27Z Anuca00781 13620 250595 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>83 എൻെറ മാസ്തിഷ്തികമണ്ഡ, ന്യായബോധത്തെ വിലങ്ങടിച്ച്, അപരാധാസക്തിയുടെ അസിതച്ഛായാ രൂപം ഗൂഢമായങ്ങനെ ചുറ്റിനടക്കുന്നു... കുത്തിക്കൊല, ബലാൽസംഗം, കൊള്ള, പിതൃഹത്യ ഇവയെല്ലാം കിടു കിടുപ്പിക്കുന്ന ഇടിമിന്നലുകളെ പോലെ എൻെറ മനസ്സി ലൂടെ കടന്നുപോകുന്നു......" സമുദായനീതിയുടെ ദൃഷ്ടിയിൽ അധമമെന്നോ അസാന്മാർഗ്ഗികമെന്നോ കരുതപ്പെടുന്നതും, മാമൂൽപ്രിയന്മാർ അവജ്ഞയോടെ ചൂളിമാറുന്നതുമായ പലേ 'വൈരുപ്യങ്ങൾ'ക്കു ബോദ് ലേർ കലാലോകത്തിൽ അനിഷേദ്ധ്യമായ സ്ഥാനം കൊടുത്തു. ചീഞ്ഞളിയുന്ന ശവശരീരങ്ങൾ, ഉൽക്കടവ്യാധികളുടെ വിലാപഭേദങ്ങൾ, അധമാധമങ്ങളായ അപരാധങ്ങലുടെ പൈശാചികാവശങ്ങൾ, നിസ്സഹായകളായ തേവിടിശ്ശികളുടെ ബീഭത്സപരിണാമങ്ങൾ — ഇങ്ങനെ മടുപ്പിക്കുന്ന പലതും ബോദലേയറുടെ കൃതികളിൽ തികഞ്ഞ കലാഭംഗിയാർന്ന അനശ്വരരൂപങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. സമുദായ നീതിയാൽ അടിച്ചമർക്കപ്പെടുന്ന ജന്മവാസനകളിൽ വേരുറച്ച വികാരങ്ങളുടെ ഉച്ഛ്റൃംഖലമായ ഉഡ്ഡയനത്തിനു് ഉത്തമോദാഹരണങ്ങളാണു് തീയോഫീൽഗോത്തിയെ, കാത്തുളെ മെന്ദ തുടങ്ങിയവരുടെ കൃതികൾ. ലോകപ്രസിദ്ധനായ സാങ് –ബോ എന്ന വിമർശകരിയുടെ 'വളുപെത' എന്ന ആഖ്യായികയിൽ നാം ദർശിക്കുന്നതു കാമവികാര ത്തിൻെറ തമോമയമായ അന്തരീക്ഷത്തിൽ അലറിപ്പായുന്ന കൊടുംകാറ്റുകളുടെ സംഹാരതാണ്ഡവമാണു്.<noinclude></noinclude> 8p3eehj21nz4su4vtaw5hcjyanwx7zy