വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.48.0-wmf.3 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Karnabhooshanam.djvu/48 106 10991 250598 161871 2026-11-07T02:03:39Z Shajiarikkad 1345 250598 proofread-page text/x-wiki <noinclude><pagequality level="4" user="Apnarahman" /></noinclude> <poem> എന്നാലുമെൻദാനവാർദ്ധിക്കു വേലയ- {{ഇട}}{{ഇട}}ല്ലെന്നോമൽതോഴർതൻ മൈത്രീലക്ഷ്മി. എൻവ്രതം ഭഞ്ജിച്ചു ധന്യയായ് തീരുവാൻ {{ഇട}}{{ഇട}}ജന്മം നയിപ്പീലമ്മോഹിനിയാൾ. നാലു തടിനികൾ പോറ്റുകമൂലമായ് {{ഇട}}{{ഇട}}ബാലകൻ ഞാനൊരു രാജാവായി ; ആക്കംപൂണ്ടെത്രനാൾ വാഴ്കിലുമന്ത്യത്തി , {{ഇട}}{{ഇട}}ലാക്കല്പസിന്ധുവിൽ മുങ്ങും താനും.{{കട്ടി-ശ്ലോ|820}} മദ്ധ്യത്തിലെന്നുടെ ദാനാഭിധാനയാം {{ഇട}}{{ഇട}}മുക്തിദായകിയാ ജാഹ്നവിയിൽ ആഹാ ! ഞാനെൻ പുകൾവെൺതാമരയ്ക്കൊരു {{ഇട}}{{ഇട}}ദോഹദമായ് വീണാലാർക്കു നഷ്ടം ?" {{ന|''' XXVIII'''}} "അക്ഷമനായി ഞാനാഖണ്ഡലന്നെന്റെ {{ഇട}}{{ഇട}}ഭിക്ഷ നൽകീട്ടൊരു മർത്യനാവാൻ വ്യർത്ഥമെൻ കുണ്ഡലം രണ്ടും ശതക്രതു {{ഇട}}{{ഇട}}വൃദ്ധശ്രവസ്സിങ്കൽ ചേർന്നിടട്ടെ- മാർഗ്ഗണരോധകമാകുമെൻ കഞ്ചുകം {{ഇട}}{{ഇട}}മാർഗ്ഗണപാണിയിൽ വീണിടട്ടേ. </poem><noinclude><references/></noinclude> 7eqawbmt7q2254ud4z3e95h2of7bh1z താൾ:Sahithyachinthakal.pdf/89 106 82011 250596 241611 2026-11-06T14:19:40Z Anuca00781 13620 250596 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>84 ഫ്രാൻസ് ബ്രെൻറാനോ, പാൾഹാൻ, ഒസ് വേൾഡ് സിമ്മെർമാൻ തുടങ്ങിയ ചിന്തകന്മാർ 'കവിതയിൽ തിന്മയക്കള്ള സ്ഥാന'ത്തെക്കുറിച്ച് ദീർഘമായി ഉപന്യ സിച്ചിട്ടുണ്ടു്. ചിന്തകന്മാരെ ഇന്നും അലട്ടിക്കൊണ്ടിരിക്കുന്ന ഒന്നാണ് ബോദ് ലേറുടെ കലാപ്രപഞ്ചമെന്ന് ഈഘട്ടത്തിൽ പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിൻെറ 'തിന്മയുടെ പുഷ്പങ്ങൾ' (Les Fleurs du mal) കാവ്യലോകത്തിലെ അഭൂതപൂർവ്വമായ ഒരത്ഭുതമാണ്. "ശസ്തവ്യഥാപൂർണ്ണപാത്രമേ, ഹാ, മഹാ ശബ്ദശൂന്യത്വമേ, നിന്നൊഴുന്നു ഞാൻ! അല്ലിൻ നിഗൂഢരാന്തരങ്ങൾപോൽ ചൊല്ലെഴും നിന്നെയാരാധിച്ചിടുന്നു ഞാൻ! കഷ്ടം, പറന്നുപോം ; നിലക്കില്ല നീ— നിന്നെ– യിഷ്ടപ്പെടുന്നിതതുമൂലമേറെ ഞാൻ! എൻ നിശീഥത്തിൻെറ ലാവണ്യ കേന്ദ്രമേ, കുന്നുകൂട്ടുന്നതായ്തോന്നുകയാണു നീ; ഇന്നിപ്പൊഴും—വെറും ഹാസ്യമെന്നാൽ സ്തുതി– യെന്നു ഭാവിച്ചതേ, കുന്നുകൂട്ടുന്നു നീ; എൻകൈയിൽനിന്നുമാ നീലനിസ്സീമത പങ്കിട്ടകറ്റും മഹായോജനകളെ! പൂഴിയിൽ ഭ്രഗർഭഗഹ്വരത്തിൽപ്പെട്ടു ചീയുമൊരു ഗ്രശവശരീരത്തിനെ, ആത്തയൌവനരാകം പുഴുക്കളാം ഗായകന്മാരുടെ സംഘമൊന്നെന്നപോൽ,<noinclude></noinclude> bpafy6pmvgq3fh4omhbq0bn93co5rlt താൾ:Sahithyachinthakal.pdf/90 106 82012 250597 241612 2026-11-06T14:37:58Z Anuca00781 13620 250597 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>85 ആക്രമത്തിന്നു, കൈയേറ്റത്തി,നിന്നിര— ച്ചാർത്തു മുന്നോട്ടു മുന്നോട്ടു കുതിപ്പു ഞാൻ നിശാമ്യരോഷാഗ്രമേ, മൃഗമേ, നിത്യ— നിഷ്റുരമേ, നിൻെറ നീങ്ങാത്ത നീരസം!— നിന്നഴകിന്നതു മാറേറററിടുകയാ– ണെന്നാലു,മായതെൻ കണ്ണുകൾക്കുഝവംQ!! നൃത്തം ചെയ്യുന്ന (ബോട് ലേർ—സ്വന്തം തർജ്ജ) തിന്മയുടെ തിമിരാത്മകമായ തിരസ്മരണിയിലൂടെ അവ്യക്തഗഹനമായ ഒരു സംഗീതധാരയുടെ ആരോ പണാവരോഹണങ്ങൾക്കൊപ്പിച്ച്ു മിന്നൽക്കൊടികൾ നൃത്തംചെയ്യുന്ന അജ്ഞാത ലോകങ്ങളെ ബോദ് ലേർ നമുക്കു കാണിച്ചുതരുന്നു. അദ്ദേഹം ഒരസ്ഥിപഞ്ജരത്തോടു സംസാരിക്കുമ്പോൾ (Dance macabre) അതിൻെറമാംസം ഉരുണ്ടു കൂടി കൺപോളകൾ വിടർന്നുഅത്ഭുതരശ്മികൾ പ്രസരിക്കുന്നതായും, ക്രമേണ അതിൻെറ അംഗങ്ങൾ ചലിക്കുന്നതായും, അതിനു ചുറ്റും അദൃശ്യരായ ആയിരമായിരം ദേവതകൾ കൈകോർത്തുപിടിച്ച നൃത്തം ചെയ്യുമ്പോൾ, അവരുടെ മിനുത്തുനേർത്തു തുകിൽ ത്തുമ്പുകളുടെ ദിവ്യസ്പർശം നാം അനുഭവിക്കുന്നതായും നമുക്കു തോന്നിപ്പോകുന്നു. കാമുകൻ തലയറുത്തുകൊണ്ടു പോയ സുന്ദരിയായ ഒരു വേശ്യയുടെ കബന്ധം മഞ്ചത്തിൽക്കിടന്നു പിടയക്കുന്നതു പ്രസന്നതയോടെ സുസൂക്ഷ്മമായി അദ്ദേഹം ചിത്രീകരിക്കുമ്പോൾ (UneMartyre) നാം അത്ഭുതസ്തബ്ധരായിത്തീരുന്നു. ആബലും കെയിനും തമ്മിലുള്ള പടവെട്ടലിൽ കെയിനിൻെറ<noinclude></noinclude> oxz7dgbeo67cmcp8qq070xj1a7307y8