വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.48.0-wmf.4 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk വിഷ്ണുഭുജങ്ഗപ്രയാതസ്തോത്രം 0 3496 250703 211667 2026-11-13T11:00:49Z ~2026-60114-73 13730 250703 wikitext text/x-wiki {{header2 | title = വിഷ്ണുഭുജങ്ഗം<ref>വിഷ്ണുഭുജ്ജംഗപ്രയാതസ്തോത്രം, ശ്രീ രവിവർമ്മ സംസ്കൃതസീരീസ് നം. 4. സംസ്കൃതകോളജ് കമ്മറ്റി. തൃപ്പൂണിത്തുറ. </ref> | genre = സ്തോത്രകൃതി | author = ശങ്കരാചാര്യർ | year = | translator = | section = | previous = | next = | notes = (സംസ്കൃതം മൂലം മലയാളം ലിപിയിൽ) }} <div class="prose"> '''''ശങ്കരാചാര്യ വിരചിതം''''' <poem> {{ശ്ലോ|'''൧ (1)'''}} ചിദംശം വിഭും നിർമലം നിർവികല്പം നിരീഹം നിരാകാരം ഓംകാരഗമ്യം ഗുണാതീതമവ്യക്തമേകം തുരീയം പരബ്രഹ്മ! യം വേദ തസ്മൈ നമസ്തേ {{ശ്ലോ|'''൨ (2)'''}} വിശുദ്ധം ശിവം ശാന്തമാദ്യന്തശൂന്യം ജഗജ്ജീവനം ജ്യോതിരാനന്ദ രൂപം അദിഗ്ദേശകാലവ്യവഛേദനീയം ത്രയീവക്തിയം വേദ തസ്മൈ നമസ്തേ {{ശ്ലോ|'''൩ (3)'''}} മഹായോഗപീഠേ പരിഭ്രാജമാനേ ധരണ്യാദി തത്വാത്മകേ ശക്തിയുക്തേ ഗുണാഹസ്കരേന്ദ്വഗ്നിബിംബേദ്ധമദ്ധ്യേ സമാസീനം ഓംകർണികേഷ്ടാക്ഷരാബ്ജേ {{ശ്ലോ|'''൪ (4)'''}} സമാനോദിതാനേക സൂര്യേന്ദുകോടി പ്രഭപൂരതുല്യ ദ്യുതിം ദുർന്നിരീക്ഷ്യം നശീതം ന ചോഷ്ണം സുവർണ്ണാവദാതം പ്രസന്നം സദാനന്ദസംവിത്സ്വരൂപം {{ശ്ലോ|'''൫ (5)'''}} സുനാസാപുടം സുന്ദരഭ്രൂലലാടം കിരീടോചിതാകുഞ്ചിതസ്നിഗ്ധകേശം സ്ഫുരത്പുണ്ഡരീകാഭിരാമായതാക്ഷം സമുൽഫുല്ലരക്തപ്രസൂനാവതംസം {{ശ്ലോ|'''൬ (6)'''}} ലസത് കുണ്ഡലാമൃഷ്ടഗണ്ഡസ്ഥലാന്തം ജപാരാഗചോരാധരം ചാരുഹാസം അളിവ്യാകുലാമോദി മന്ദാരമാലം മഹോരസ്ഫുരൽ കൗസ്തുഭോദാരഹാരം {{ശ്ലോ|'''൭ (7)'''}} സുരത്നാംഗദൈരന്വിതം ബാഹുദണ്ഡൈഃ ചതുർഭിശ്ചലൽ കങ്കണാലംകൃതാഗ്രൈ: ഉദാരോദരാലംകൃതം പീതവസ്ത്രം പദദ്വന്ദ്വനിർധൂതപത്മാഭിരാമം {{ശ്ലോ|'''൮ (8)'''}} സ്വഭക്തേഷു സന്ദർശിതാകാരമേവം സദാ ഭാവയൻ സന്നിരുദ്ധേന്ദ്രിയാശ്ച: ദുരാപം നരോ യാതിസംസാരപാരം പരസ്മൈ പരേഭ്യോപി തസ്മൈ നമസ്തേ {{ശ്ലോ|'''൯ (9)'''}} ശ്രിയാ ശാതകുംഭദ്യുതി സ്നിഗ്ദ്ധകാന്ത്യാ ധരണ്യാ ച ദുർവാദളശ്യാമളാംഗ്യാ കളത്രദ്വയേനാമുനാ ഭൂഷിതായ- ത്രിലോകീഗൃഹസ്ഥായ വിഷ്ണോ! നമസ്തേ {{ശ്ലോ|'''൧൦( 10)'''}} ശരീരം കള‍ത്രം സുതം ബന്ധുവർഗ്ഗം വയസ്യം ധനം സാത്മഭൃത്യം ഭുവംച: സമസ്തം പരിത്യജ്യ ഹാ! കഷ്ടം ഏകോ ഗമിഷ്യാമി ദു:ഖേന ദൂരം കിലാഹം {{ശ്ലോ|'''൧൧ (11)'''}} ജരേയം പിശാചീവ ഹാ ജീവിതോ മേ മൃജാമസ്ഥി രക്തം ച മാംസം ബലം ച: അഹോ ദേവ! സീദാമി ദീനാനുകമ്പിൻ കിമദ്യാപി ഹന്ത ത്വയോദാസിതവ്യം {{ശ്ലോ|'''൧൨ (12)'''}} കഫവ്യാഹതോഷ്ണോൽബണശ്വാസവേഗ- വ്യഥാ വിസ്ഫുരൽ സർവമർമ്മാസ്ഥിബന്ധാം വിചിന്ത്യാഹമന്ത്യാം അസഹ്യാമവസ്ഥാം ബിഭേമി പ്രഭോ! കിം കരോമി പ്രസീദ: {{ശ്ലോ|'''൧൩ (13)'''}} ലപന്നച്യുതാന്ദ! ഗോവിന്ദ! വിഷ്ണോ! മുരാരേ! ഹരേ! നാഥ! നാരായണേതി: യഥാനുസ്മരിഷ്യാമി ഭക്ത്യാ ഭവന്തം തഥാ മേ ദയാശീല! ദേവ! പ്രസീദ: {{ശ്ലോ|'''൧൪ (14)'''}} കൃപലോ! ഹരേ! കേശവ! ശേഷഹേതോ! ജഗന്നാഥ! നാരായണാനന്ത! വിഷ്ണോ! നമസ്തുഭ്യമിത്യാലപന്തം മുദാമാം കുരു ശ്രീപതേ! ത്വൽ പദാംഭോജഭക്തം {{ശ്ലോ|'''൧൫ (15)'''}} നമോ വിഷ്ണവേ വാസുദേവായ തുഭ്യം നമോ നാരസിംഹായ ശേഷായ തുഭ്യം നമ:കാലരൂപായ സംഹാരകർത്രേ നമസ്തേ വരാഹായ ഭൂയോനമസ്തേ {{ശ്ലോ|'''൧൬ (16)'''}} നമസ്തേ നമസ്തേ ജഗന്നാഥ വിഷ്ണോ നമസ്തേ നമസ്തേ ഗദാചക്രപാണേ നമസ്തേ നമസ്തേ പ്രപന്നാർത്തിഹാരിൻ സമസ്താപരാധം ക്ഷമസ്വാഖിലേശ: {{ശ്ലോ|'''൧൭ (17)'''}} മുഖേ മന്ദഹാസം നഖേ ചന്ദ്രഭാസം കരേചാരുചക്രം സുരേശാശാഭിവന്ദ്യം ഭുജംഗേ ശയാനം ഭജേ പദ്മനാഭം ഹരേരന്യദൈവം നമന്യേ നമന്യേ {{ശ്ലോ|'''൧൮ (18)'''}} ഭുജംഗ പ്രയാതം പഠേഭ്യസ്തു ഭക്ത്യാ സമാധായ ചിത്തേ ഭവന്തം മുരാരേ സമോഹം വിഹായാശു യുഷ്മൽ പ്രസാദാൽ സമാശ്രിത്യയോഗം വ്രജത്യച്യുതം ത്വാം ==അവലംബം== {{reflist}} </poem> </div> [[വർഗ്ഗം:വിഷ്ണുസ്തോത്രങ്ങൾ‎]] [[വർഗ്ഗം:സ്തോത്രകൃതികൾ]] [[വർഗ്ഗം:ശങ്കരാചാര്യരുടെ കൃതികൾ]] [[വർഗ്ഗം:സംസ്കൃതം]] j5rx0ssh09hl2j8ifl23tzmycl82g52 താൾ:Karnabhooshanam.djvu/66 106 17458 250679 161891 2026-11-12T12:25:42Z Shajiarikkad 1345 /* സാധൂകരിച്ചവ */ 250679 proofread-page text/x-wiki <noinclude><pagequality level="4" user="Shajiarikkad" /></noinclude>കാണാം: സൂക്ഷ്മദൃഷ്ടിയിൽ സൂര്യനിൽനിന്നു ജനിച്ചാലും സൂതനിൽനിന്നു ജനിച്ചാലും ഫലം ഒന്നുതന്നെ. 26. പൗരാണികത്വം = പുരാണവചനം. അതു സൂതന്റെ പ്രവൃത്തിയാണല്ലോ. കുംഭോത്ഭവൻ = ദ്രോണാചാര്യൻ. ശോധിക്കുക = പരീക്ഷിക്കുക. വളർത്തച്ഛൻ. അധിരഥൻ ഗോമയു = കുറുക്കൻ അപ്രതീക്ഷിതമായ അപശബ്ദം. 27. ഗോഷ്ഠി = സദസ്സ്. ജന്യം = യുദ്ധം. പാട്ടും കൂത്തും സാരഥ്യവും മറ്റുമാണ് സൂതന്മാരുടെ വൃത്തി. ഭാരത സാമ്രാജ്യസാർവ്വഭൗമൻ = ഇവിടെ പാണ്ഡു വാരുറ്റ ദീർഘമായ, നിന്റെ കുലവൃത്തി അർജ്ജുനനെപ്പോലെയുള്ള രാജാക്കാന്മാരെ സ്തുതിക്കുക എന്നുള്ളതാണ്. ആടോപം = ഗർവ്വ്. വാദി = വക്താവ്. ശാരദ്വതാചാര്യൻ = ശരദ്വന്റെ പുത്രനായ കൃപാചാര്യർ. ചാപവിദ്യയാകുന്ന സംഗീതശാസ്ത്രത്തിന്റെ പ്രഥമ പാഠങ്ങൾ ഞാൻ പഠിച്ചതു കൃപാചാര്യരിൽ നിന്നാണ്, തന്റെ വൃത്തി പാട്ടാണെന്നുള്ളതിനെ തുടർന്നുകൊണ്ടു കർണ്ണൻ പറയുന്നതാണ്. നമ്യൻ = വന്ദ്യൻ. വർഷീയാൻ = അതീവൃദ്ധൻ. മദ്ദണ്ഡൻ = എന്നാൽ ദണ്ഡിക്കപ്പെടേണ്ടവൻ. അതിനാൽ അദ്ദേഹത്തിന്റെ പ്രലാപത്തിനു പ്രതിക്രിയയില്ല. എന്നെപ്പറ്റിയുള്ള ഈ ആക്ഷേപം കേട്ടപ്പോൾ പുത്രവത്സലനായ അധിരഥൻ മോഹിച്ചു താഴെ വീഴുവാൻ ഭാവിച്ചു. 28. ഭംങ്ഗം പരാജയം. ഗദകൊണ്ടുള്ള പ്രഹരം പോലെയുള്ള ഭയങ്കരമായ വാക്യം. സുയോധനന്റെ അസ്ത്രം ഗദയാണ്. ധിക് = ലജ്ജാവഹം ജാത്യുന്മാദം = ജാതിസംബന്ധമായുള്ള ഭ്രാന്ത്. വ്യക്തിയും ജാതിയും<noinclude><references/></noinclude> oweon9t0kgfi76t6773lulaorsy2zpj താൾ:Karnabhooshanam.djvu/68 106 20456 250681 161893 2026-11-12T13:03:28Z Shajiarikkad 1345 /* സാധൂകരിച്ചവ */ 250681 proofread-page text/x-wiki <noinclude><pagequality level="4" user="Shajiarikkad" /></noinclude>തെളിച്ചു. അനന്തരകാലത്തിൽ ശ്രീനാരായണൻ അർജ്‌ജുന സൂതനായി സുയോധനൻ ദീർഘദർശനം ചെയ്തതു ഫലിച്ചു. 30. തന്മിത്രം = അവന്റെ സ്നേഹിതനായ ഞാൻ. ഭദ്രാസനം = സിംഹാസനം. സങ്ഗ്രാമം = യുദ്ധം. ഞാൻ അങ്ങയുടെ അപദാനങ്ങൾ കീർത്തനം ചെയ്യുന്ന സുതനാകാമെന്നു കൃപാചാര്യർ പറഞ്ഞു. സാധുവാദി = നന്നുനന്നെന്നു പറയുന്നവൻ. 31. പിഞ്ഛിക = മയില്പീലി ജാലം = കൺകെട്ടുവിദ്യ. ഞാൻ അംഗരാജാവായില്ലെങ്കിൽ ഇത്തരത്തിലുള്ള ദാനത്തിനു ശക്തനാകുന്നതല്ല. സൗഹാർദ്ദം = സ്നേഹം. സൗഭ്രാത്രം = സഹോദരസ്നേഹം. നന്ദി (കൃതജ്ഞത)യാകുന്ന ഈശനു ശ്രീപരമേശ്വരനു ഞാൻ നന്ദി (നന്ദികേശ്വരൻ) ആകുന്നു. അതായത് കൃതജ്ഞതയ്ക്ക് അടിമപ്പെടുന്നു. ഞാൻ ലോകാപവാദത്തേയും അന്തഃകരണത്തേയും ഈശ്വരനേയും മറന്നുപോകുന്നു. എന്റെ പ്രാണസുഹൃത്തിനു ഏതു പാപവും ചെയ്തു പോകുന്നു. 32. അടർ = യുദ്ധം പ്രാണനിൽ പ്രാണൻ = പ്രാണാധിക സ്നേഹിതൻ. ആകാലികാന്തം = അകാലത്തിൽ മരണം. ദൈവം താൻ ആളയച്ചു വരുത്തുന്നവർക്കു മാത്രമേ ആതിഥ്യം നൽകുന്നുള്ളൂ. അപമൃത്യു പാപമെന്നു താല്പര്യം. ഓർത്തു = കരുതി. ലോകദൃക് = ലോകചക്ഷുസ്സ്. 33. കർണ്ണയുക്തൻ = എനിക്കും ചെവിയുണ്ട്. ചിത്രം = ആശ്ചര്യം ദീധീതി= കിരണം. സ്ഫീതാന്ധതാമിസ്രം വലുതായ കൂരിരുട്ട്. പാപപ്രേരകമായ വാക്യം. അങ്ങ് ആകാശ വിട്ടു ഭൂമിയിലേക്ക് വന്നപ്പോൾ അങ്ങ<noinclude><references/></noinclude> hfy30bd5w0w2zusfhbe38m5duqqi2sw താൾ:Karnabhooshanam.djvu/69 106 25504 250684 161894 2026-11-12T14:18:01Z Shajiarikkad 1345 /* സാധൂകരിച്ചവ */ 250684 proofread-page text/x-wiki <noinclude><pagequality level="4" user="Shajiarikkad" /></noinclude> യുടെ ആദർശം പാതാളം വരെ താണു പോയി, ഭാഗി = പങ്കുകൊള്ളു ന്നവൻ. വാരുണി =മദ്യം. ആവേശം=സംഭ്രമം. 34.സുയോധനന്റെ സഹവാസം കൊണ്ടു സിദ്ധിക്കുന്ന ധനം ഞാൻ നിത്യം മറ്റുള്ളവർക്കുവേണ്ടി ത്യജിക്കുന്നു. മാട്ടിനെ കൊല്ലുന്നവന്റെ ചെരിപ്പുദാനം, ഔൽപ്പത്തികം = നൈസർഗികം തന്റെ പാരണയ്ക്കായി വച്ചിരുന്ന വെള്ളവും ചോറും പട്ടിയ്ക്കും ചണ്ഡാലനുമായി രന്തീദേവൻ പകുത്തു നൽകി. രന്തീദേവന്റെ യാഗജലം ഒഴുകിയാണ് ചർമ്മൺവതീ നദി ഉണ്ടായതെന്ന് ഐതീഹ്യം; ആ നദിയിൽ കൂടിയാണ് കർണ്ണന്റെ ദേഹം ശൈശവത്തിൽ ഒഴുകിയത്. ശേവതി = നിധി. കീന്നരനാഥൻ വൈശ്രവണൻ ആഗന്തു = അതിഥി; ഇവിടെ കാശ്യപൻ. 35. പിന്നത്തെയർത്ഥി =ദ്രോണാചാര്യർ, അർജുനവൈരി = കാർത്തവീര്യാർജുനന്റെ ശത്രു .ഞാൻ അർജുനവൈരിയായത് ആശ്ചര്യമല്ലെന്നു താൽപ്പര്യം. ഭീഷണി = വേർപെടുത്തൽ. മനുഷ്യജന്മത്തിന്റെ മാഹാത്മ്യം സ്ഥിതി ചെയ്യുന്നത് പ്രധാനമായി അതിന്റെ അസ്ഥിരഭാവത്തിലാണ്. നമ്യനമ്യൻ = നമ്യന്മാർക്കും നമ്യൻ. 36. ആനൃണ്യം= കടം വീട്ടൽ. അപ്പോൾ അവൻ ധന്യൻ (ധനവാനെന്നും) ചാരിതാർത്ഥനായി. ഗൃഹസ്ഥവൃത്തിയുടെ സാരം ഗ്രഹിച്ചവനായി. ശ്രാദ്ധദേവൻ (യമൻ) എപ്പോൾ കയറി വന്നാലും അദ്ദേഹത്തെ ഒരതിഥിയെപ്പോലെ സല്ക്കരിക്കുന്നതിനു സന്നദ്ധനുമായി ആയുസ്സ് കേവലം സാധനമാണ്; പുരുഷാർത്ഥമാണു സാദ്ധ്യം .<noinclude><references/></noinclude> kmpjlfrss1rfqgleasqyrv7ekrrktbg താൾ:Karnabhooshanam.djvu/67 106 38044 250680 161892 2026-11-12T12:27:05Z Shajiarikkad 1345 /* സാധൂകരിച്ചവ */ 250680 proofread-page text/x-wiki <noinclude><pagequality level="4" user="Shajiarikkad" /></noinclude>തർക്കശാസ്ത്രത്തിലല്ലാതെ ധനുർവേദത്തിലില്ല; യോദ്ധാക്കളുടെ ഇടയിൽ ജാതിചിന്ത വേണ്ടെന്നു സാരം. കാണ്ഡപൃഷ്ഠൻ= കുലത്തിനു നിന്ദ്യമായ വൃത്തിയോടുകൂടിയവൻ. ബ്രാഹ്മണനായി ജനിച്ച് ആയുധവിദ്യയാൽ ജീവിക്കുന്നവൻ. ധൃതരാഷ്ട്രർക്കു കണ്ണില്ലെങ്കിലും ചെവിയുണ്ടെന്നും (കർണ്ണനോടു കൂടാത്തവനല്ലെന്നും) ഇതു കേട്ടാൽ അങ്ങയെ ശിക്ഷിക്കുമെന്നും താല്പര്യം. പുഷ്കലം=പൂർണ്ണം. സ്വരാജ്യം=സ്വർഗ്ഗം. സ്വതന്ത്രമായി സ്വർഗ്ഗത്തിൽ (അത്രമാത്രം ഉയരത്തിൽ) പരിലസിക്കുന്ന ജ്യോതിർബിംബം നാം ഫൂ എന്ന് ഊതിയാൽ കെടുന്നതല്ല. ആ ഫൂൽകാരം അവിടെ എത്തുന്നതുമല്ല. 29. സ്വർണ്ണം (നല്ലാർക്ക്) സ്ത്രീകൾക്ക് ആഭരണമാകുന്നതു പോലെ സ്വർണ്ണസന്നിഭനായ ഉത്തമപുരുഷൻ ഏതെല്ലാം സങ്കടത്തിലും നല്ലവർക്ക് അലങ്കാരമാകാതെ നിവൃത്തിയില്ല. കിഴങ്ങിൽ ചളിയുണ്ടെന്നു വിചാരിച്ചു താമരപ്പൂവിലെ തേൻ കുടിക്കാതെ മധുരപ്രിയമായ വണ്ടിരിക്കുന്നുണ്ടോ? അതുപോലെ ഗുണഗ്രാഹികളായ സത്തുക്കൾ ഗുണവാന്മാരുടെ ഉല്പത്തി പരിശോധിക്കാറില്ല. ബാഹുജന്മാർ=രാജാക്കന്മാർ. വംശം=കുലം(മുളയെന്നും) കർണ്ണൻ തന്റെ ബാഹുവീര്യത്താൽ നൂതനമായി ഒരു രാജവംശം സ്ഥാപിക്കും. വെള്ളെഴുത്തുള്ളവർക്കും ആനയെക്കാണാൻ പ്രയാസമില്ലാത്തതുപോലെ ജാതിചിന്തയുള്ള അങ്ങേയ്ക്കും കർണ്ണന്റെ ലോകോത്തരമായ മാഹാത്മ്യം ഗ്രഹിക്കുവാൻ പ്രയാസമില്ല. പാതിത്യം=പതിത്വം. ത്രിപുരദഹനത്തിൽ ബ്രഹ്മാവ് ശിവനു സുതനായി തേർ<noinclude><references/></noinclude> bea2t1nhfboxh6fuhf236typyibusf3 താൾ:Karnabhooshanam.djvu/70 106 38077 250685 161896 2026-11-12T14:33:27Z Shajiarikkad 1345 /* സാധൂകരിച്ചവ */ 250685 proofread-page text/x-wiki <noinclude><pagequality level="4" user="Shajiarikkad" /></noinclude> ആയുസ്സുശസ്ത്രം; പുരുഷാൎത്ഥം ലക്ഷ്യം; അത്തരത്തിലുള്ള അമ്പ് ആവനാഴിയിൽ യുഗാവസാനംവരെ ഉറങ്ങുവാൻ ആരുസമ്മതിക്കും. ചിരഞ്ജീവിയായാലും പുരുഷാൎത്ഥം പ്രയത്നിക്കാഞ്ഞാൽ സിദ്ധിക്കുന്നതല്ലെന്നു താല്പര്യം. രങ്ഗസ്ഥിതനായ ഞാൻ അണിയറയ്ക്കുള്ളിലെ ഒരുക്കങ്ങളെന്തെന്നു നോക്കുന്നില്ല; ഭാവിയെപ്പറ്റി എനിക്കു ചിന്തിച്ചിട്ടു കാര്യമില്ല. നവരസങ്ങളിൽ ഏതും (കരുണ ബീഭത്സങ്ങളും) എന്നെ രസിപ്പിക്കും. ആയതി=ഭാവികാലം. ആയതിയാകുന്ന ദേവത എന്റെ മുൻപിൽ വരുമ്പോൾ അവളുടെ മുഖപടം താനേ നീക്കും, ചിത്രകം=പൊട്ട്. അതു ചുവന്നതായാലും(ഗുണമായാലും) കറുത്തതായാലും(ദോഷമായാലും) എന്റെ ദൃഷ്ടിയിൽ സുന്ദരംതന്നെ. ദിനലക്ഷ്മി വിടർന്ന താമരപ്പൂവാകുന്ന(താമരപ്പൂപോലെയുള്ള)മുഖത്തോടു കൂടിയവളാണെങ്കിൽ രാത്രി ഇരുട്ടാകുന്ന(ഇരുട്ടുപോലെയുള്ള) കൈശികത്തോടു കൂടിയവളാണു. രണ്ടു പേരും സുന്ദരിമാരെന്നർത്ഥം. ആലോകഛായകൾ = വെളിച്ചവും നിഴലും. 37.അൎത്ഥം ഗ്രഹിപ്പിച്ചവാക്യത്തിനു പൂർണ്ണവിരാമമല്ലാതെ മറ്റൊന്നും വേണ്ടാത്തതുപോലെ ഉത്തമ പാത്രത്തിൽ ദാനം നൽകിയാൽ പിന്നെ എനിക്കു മരിക്കുന്നതിലെന്തുണ്ടുദോഷം? ഹീരം=വൈരം ശാതകുംഭം = സ്വൎണ്ണം (കാമധേനുക്കൾ) പാനീയം വെള്ളം. മന്ദാരം=കല്പവൃക്ഷം തത്താദൃക്=അത്തരത്തിലെല്ലാമുള്ളത് ഉത്താനപാണി=മലർന്ന കൈയോടുകൂടിയവൻ, യാചകൻ. ആഗമവേദികൾ=വേദജ്ഞർ.അധ്വരം=യാഗം.<noinclude><references/></noinclude> fr5sx7kwruw9xa778owu1md3dg10f5b താൾ:Karnabhooshanam.djvu/71 106 38078 250686 161897 2026-11-12T14:42:51Z Shajiarikkad 1345 /* സാധൂകരിച്ചവ */ 250686 proofread-page text/x-wiki <noinclude><pagequality level="4" user="Shajiarikkad" /></noinclude>38. വാഹം=വാഹനം; ഇവിടെ മേഘം. മേഘം തുപ്പുന്ന കോളാമ്പിയാണു ഭൂമി. കേദാരം=ക്ഷേത്രം. ആശിഖം അഗ്രംവരെ ജീമൂതം=മേഘം. ഉദാരന്മാരെ ഉദാരന്മാരറിയുന്നു. ജീമൂതവാഹനൻ ഉദാരനാണല്ലോ. ഭംഭോളി=വജ്രായുധം. ദധീചിമഹർഷിയുടെ അസ്ഥികൊണ്ടാണു വജ്രായുധം നിൎമ്മിച്ചിട്ടുള്ളത്. തന്റെ അസ്ഥി ദധീചിദാനം ചെയ്തില്ലെങ്കിൽ ദേവേന്ദ്രൻ എങ്ങനെ തന്റെ ദോർവിക്രമം കാണിക്കും? ഔശീനരൻ=ഉശീനര(കൻഡഹാർ) രാജ്യത്തിലെ രാജാവ്. പത്രി രൂപൻ=പക്ഷിയുടെ വേഷം പൂണ്ടുവന്നവൻ. പ്രാപ്പിടിയന്റെ വേഷത്തിൽ ഇന്ദ്രനും അരിപ്രാവിന്റെ വേഷത്തിൽ അഗ്നിയും വന്നു. 39. മൃതസഞ്ജീവിനിച്ചെടി പടരുന്ന ഉദ്യാനം. ഹര്യക്ഷഗഹ്വാരം സിംഹത്തിന്റെ ഗുഹ ആഖു=എലി. രോഹണം=സിഹളദ്വീപിലെ ഒരു പർവ്വതം. അവിടെ രത്നനിഷ്പത്തി പ്രസിദ്ധമാണ്. ശിരോവേഷ്ടന പ്രാണായാമം കൈ തലയ്ക്കു ചുറ്റുമായി കൊണ്ടുപോയി തിരിയെ മൂക്കത്തു കൊണ്ടു വന്നു പൊത്തിയുള്ള പ്രാണായാമം. ആവശ്യമില്ലാത്ത ക്ലേശം. ഊരുശോണിതം=തുടയിലുള്ള രക്തം. ജൂൎത്തി=പനി. നന്ദനവാത്സല്യമാകുന്ന പനി നിമിത്തമുണ്ടായ ദാഹം ദേവേന്ദ്രൻ ശമിപ്പിച്ചത് എന്റെ ഊരുശോണിതത്താലാണ്. കർണ്ണന്റെ ശങ്ക അത്തരത്തിലായിരുന്നു. എന്റെ കഴുത്തിലെരക്തം വേണമെങ്കിൽ അദ്ദേഹത്തിനു കുടിക്കാം. പിന്നെയെന്തിനു വേറെ ദ്രാവകം സംഭരിക്കുന്നു.<noinclude><references/></noinclude> qa8magzxpd9a3bcltwft3nnd101wtqv താൾ:Sahithyachinthakal.pdf/64 106 81986 250690 250311 2026-11-12T20:59:26Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250690 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|59}}</noinclude>{{justify|പൊതിയുവാൻ നോക്കി. ആ 'കൃത്രിമച്ചിരി'യ്ക്കു ഭംഗിയില്ലെന്നു ഞാൻ പറയുന്നില്ല; പക്ഷേ ആത്മാൎത്ഥമായ ചിരി— അതൊന്നു വേറെ. ഈ. വി. യ്ക്കു് ആ ചിരിയുണ്ടായിരുന്നു. പുലർകാലത്തു മഞ്ഞുതുള്ളികളണിഞ്ഞു മന്ദമന്ദം ഇതൾ വിടൎന്നുല്ലസിക്കുന്ന പനിമലരുകൾക്കും, വർണ്ണസാമ്യവും മൃദുത്വവുമുള്ള പട്ടുകൊണ്ടുണ്ടാക്കിയ പനീർപ്പൂക്കൾക്കും തമ്മിലുള്ള വ്യത്യാസം അവരുടെ ചിരികൾ തമ്മിലുണ്ടു്.}} {{justify|style=text-indent:2em|ഹാസസാഹിത്യചക്രവൎത്തിയെന്നു കൊട്ടിഘോഷിക്കപ്പെടുന്ന സഞ്ജയൻ അതേ ആയുധവുമായി തന്നെ ആക്രമിക്കുന്നവരുടെ മുൻപിൽ വീറോടെ എതിർത്തു നിൽക്കുന്നതിനു ധൈര്യപ്പെടാത്ത ഒരു പടച്ചട്ടയില്ലാത് പോരാളിയായിരുന്നുവെന്നും എന്റെ സ്വന്താനുഭവത്തിൽനിന്നുതന്നെ എനിക്കനുമാനിക്കാൻ കഴിയും. ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. എന്റെ കാവ്യസൃഷ്ടിയിലുള്ള വൈകല്യങ്ങളെ ഹാസ്യഭാവത്തിൽ വെളിപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ ഞാൻ എന്തെന്നില്ലാതെ രസിച്ചിട്ടുണ്ട്. എന്നാൽ ഒടുവിലൊടുവിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ നിർദ്ദോഷമായ ഹാസ്യത്തിൽനിന്നും അകന്നകന്നു വെറും വ്യക്തിവിശേഷത്തെ ആശ്ലേഷിച്ചു തുടങ്ങിയപ്പോൾ ഞാൻ നേരിട്ടദ്ദേഹത്തെ ആക്രമിക്കാൻ ഒരുമ്പെട്ടു. ജന്മനാ ഒരു ഹാസസാഹിത്യകാരനല്ലാത്ത എനിക്കു്, അദ്ദേഹത്തെപ്പോലെതന്നെ ശ്രമിച്ചാൽ കൃത്രിമഹാസ്യം കരസ്ഥമാക്കുവാൻ കഴിവുണ്ടാകയില്ലെന്നു കരുതരുതെന്നും, അതിന്റെ}}<noinclude></noinclude> buogfm61auyoinm7twnlsaui6hhytjl താൾ:Sahithyachinthakal.pdf/65 106 81987 250691 250323 2026-11-12T21:14:16Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250691 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|60}}</noinclude>{{justify|ആവശ്യം കാണാത്തതുകൊണ്ടു ചാടിപ്പുറപ്പെടാഞ്ഞതാണെന്നും വിവരിച്ചു് അദ്ദേഹത്തെത്തന്നെ പരിഹസിച്ചുകൊണ്ടു രണ്ടു പദ്യങ്ങൾ എഴുതി ഞാൻ അദ്ദേഹത്തിനയച്ചുകൊടുക്കുകയുണ്ടായി. അതു 'വിശ്വരൂപ'ത്തിൽ പ്രസിദ്ധപ്പെടുത്തണമെന്നും, അങ്ങനെ നേരിട്ടുതൂലികാസമരം നടത്തണമെന്നും നിർദ്ദേശിച്ച് ഞാൻ അദ്ദേഹത്തെ വെല്ലുവിളിച്ചു. പക്ഷേ അദ്ദേഹം എന്റെ തുടർച്ചയായിച്ചെന്ന നാലു കത്തുകളിൽ ഒന്നിനെങ്കിലും മറുപടി അയയ്ക്കുകപോലും ചെയ്തില്ല. എന്നാലും ഞാൻ അദ്ദേഹത്തെ സമരഭീരുവെന്നു വിളിക്കുകയില്ലായിരുന്നു.}} <poem style="padding-left: 2em"> "കൊച്ചേട്ടാ,കൈയിലതെന്താണപ്പത്രം?" "പിച്ചും പിരാന്തം പുലമ്പുന്ന പത്രം"? “ആരാണപ്പത്രം നടത്തുന്ന കോന്തൻ?" "പാറപ്പുറത്തെയാസ്സഞ്ജയഭ്രാന്തൻ"! </poem> എന്നുതുടങ്ങിയ ഒരു പദ്യവും, <poem style="padding-left: 2em"> "കൈമ്മളാം ചങ്ങാതി കാശിയക്കു പോവാൻ ചെമ്മണ്ടും ചേളാവും ബന്ധിച്ച നേരം പിന്നാലെ തൂങ്ങിനാൻ പാറപ്പുറാഢൃ— നൊന്നാം കിട'ക്കേഡി'ശ്രീകൃഷ്ണ കൃഷ്ണ! മാറാതെ പിന്നാലെ തൂങ്ങുന്ന വിഡ്ഡിം മാറാപ്പുധാരീ സമാലോകൃ കൈമ്മൾ ദാരിദ്രവാസി, സമീശൻ, പറഞ്ഞു പാറപ്പുറത്തോടു ശ്രീകൃഷ്ണ കൃഷ്ണ! "കാശറ്റ ദാരിദ്രവാസീ, ഹലാക്കേ, കാശീനിവാസം നിനക്കാവതല്ലേ! </poem><noinclude></noinclude> dvywhex499d3s7h9oec5typs2pzxh46 താൾ:Hannele (Changampuzha).pdf/6 106 82139 250694 241755 2026-11-13T04:54:19Z Anuca00781 13620 250694 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>മൂലഗ്രന്ഥകാരൻ: ഗോർട് ഹാപ്റ്മാൻ. പരിഭാഷകൻ: ചങ്ങമ്പുഴ കൃഷ്ണപിള്ള, എം. എ. ഇടപ്പള്ളി. നാഷനൽ ബുക്ക്സ്റ്റാൾ കളരിക്കൽ ബസാർ,കോട്ടയം<noinclude></noinclude> bt20jf5ed45r8muddhtia2p8qatrqyh 250695 250694 2026-11-13T05:00:29Z Anuca00781 13620 250695 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude> ഹനേലെ (ഒരു ജർമ്മൻ സ്വപ്നകാവൃം) മൂലഗ്രസ്ഥകാരൻ: ഗെറാർട്ട് ഹാപ്രററ്മാൻ. പരിഭാഷകൻ: ചങ്ങമ്പുഴ കൃഷ്ണപിള്ള, എം. എ. ഇടപ്പള്ളി. നാഷനൽ ബുക്ക്സ്റ്റാൾ കളരിക്കൽ ബസാർ,കോട്ടയം<noinclude></noinclude> 5dgabvxkplth6jm5x4x6rvd0kjxrc8m 250696 250695 2026-11-13T05:02:04Z Anuca00781 13620 250696 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude> ഹനേലെ (ഒരു ജർമ്മൻ സ്വപ്നകാവൃം) മൂലഗ്രസ്ഥകാരൻ: ഗെറാർട്ട് ഹാപ്രററ്മാൻ. പരിഭാഷകൻ: ചങ്ങമ്പുഴ കൃഷ്ണപിള്ള, എം. എ. ഇടപ്പള്ളി. നാഷനൽ ബുക്ക്സ്റ്റാൾ കളരിക്കൽ ബസാർ,കോട്ടയം<noinclude></noinclude> i7p5xxx0bqn4kamciojya9r8vh64hv9 താൾ:Hannele (Changampuzha).pdf/7 106 82140 250697 241756 2026-11-13T05:39:03Z Anuca00781 13620 250697 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>Translated in Chingom, 1115 First Impression, in Mithunam, 1124 (1000 copies) oooooooooooooooooooooo○○○○○○○○○○○○○○○○○○○○○○○○○○○○○○○○ All rights reserved MRS. SREE DEVI CHANGAMPUZHA "Sree Devi Mandiram" EDAPPLLY. (N.Travnoore) ○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○○ Price: Rupee One and ★ Annas Eight. PRINTED AT THE ARUNODAYM PRESS WASAKANCHRY<noinclude></noinclude> 71p7yh58ubh52gawjkfvusnjwbkpirx താൾ:Hannele (Changampuzha).pdf/8 106 82141 250687 241757 2026-11-12T16:20:47Z Sneha Forestry 12491 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250687 proofread-page text/x-wiki <noinclude><pagequality level="3" user="Sneha Forestry" /></noinclude>(രാഗം: പൎവ്വതപ്രദേശത്തുള്ള ഒരു ഗ്രാമത്തിലെ ധർമ്മാലയത്തിൽ ഒരു മുറി, നഗ്നമായ ഭിത്തികൾ, പുറകിലായി നടുക്കൊരു വാതിൽ, ഈ വാതിലിന്റെ ഇടതുഭാഗത്തായി ഒരു കൊച്ചു ജനലുണ്ടു്. ജനലിന്റെ മുമ്പിൽ ഒരു ജീൎണ്ണിച്ച മേശയും ബെഞ്ചും, മേശയ്ക്കു സമീപം, വാമഭാഗത്തു്, ഒരിരുമ്പു ചൂടടുപ്പു്. വാതിലിന്റെ വലതുവശത്തു വൈക്കോൽക്കിടക്ക യോടുകൂടിയ ഒരു മഞ്ചപ്പലകയും, ഏതാനും കീറിപ്പറിഞ്ഞ പുതപ്പുകളും. ഡിസംബർ മാസത്തിലെ കൊടുങ്കാറ്റോടുകൂടിയ ഒരു സായാഹ്നമാണു്. മേശയ്ക്കടുത്തു് ഒരു കുട്ടിക്കൊഴുപ്പൻ മെഴുതിരിയുടെ വെളിച്ച ത്തിൽ ഒരു പ്രാൎത്ഥനാഗീതം വായിച്ചുകൊണ്ടും, അതിലെ ഒരു പ്രാൎത്ഥന ഉറക്കെ പാടിക്കൊണ്ടും, ദരിദ്രയും ജരാജൎജ്ജ രിതയുമായ ഒരു വൃദ്ധ-തുൾപ്പെ- ഇരിക്കുന്നു. വലതു്, ഇടതു്, ഇത്യാദി രാഗനിൎദ്ദേശങ്ങൾ നൽകപ്പെട്ടിട്ടുള്ളതു് നടന്റെ നിലയെ ആസ്പദമാക്കിയാണ്. തുൾപ്പെ (ശിഥിലവും തളൎന്നതുമായ ഒരു സ്വരത്തിൽ പാടുന്നു.) ..വന്നിടട്ടേ ഞാൻ പറന്നു നിൻ ഹൃത്തിലേ യ്ക്കെന്നാനാത്മകാമുക, യേശുദേവ! ക്ലേശത്തിൻ കല്ലോലമാലകൾ........."<noinclude></noinclude> qcjih2wa6e1dq6r6jf30jw328ouie3w താൾ:Hannele (Changampuzha).pdf/9 106 82169 250688 250386 2026-11-12T16:22:18Z Sneha Forestry 12491 250688 proofread-page text/x-wiki <noinclude><pagequality level="3" user="Sneha Forestry" /></noinclude>(ചുരുണ്ട തലമുടിയോടുകൂടിയവളും, സാധാരണയായി ഹെ റ്റെ' എന്ന പേരിനാൽ അറിയപ്പെടുന്നവളും, ഏതാണ്ടു മൂപ്പ തു വയസ്സു പ്രായംചെന്ന ഒരു ദുഷ്പേരുകാരിയുമായ ഹെഡ്‌വിഗ് എന്ന സ്ത്രീ പ്രവേശിക്കുന്നു. ഒരു കനത്ത വസ്ത്രം അവർ ടെ ശിരസ്സിനു ചുറ്റും ചുറ്റിയിട്ടുണ്ട്. കക്ഷത്തിൽ അവൾ ഒരു പൊതിക്കെട്ടു വഹിച്ചിരിക്കുന്നു. ഘനം കുറഞ്ഞതും അ ഴുക്കു നിറഞ്ഞതുമാണ് അവളുടെ വസ്ത്രങ്ങൾ) ഹെറ്റെ (അവളുടെ വിരലുകളിൽ ഉതിക്കൊണ്ട്) എന്റെ ദൈവംതമ്പുരാനേ, ഞങ്ങളിൽ അലിവുണ്ടാ കണേ! രസികൻ കാലാവസ്ഥ തന്നപ്പാ ഇപ്പോഴത്തെ! തന്റെ കൈവശമുള്ള ഭാണ്ഡം മേശപ്പുറത്തിട്ടിട്ടു്, കീറിപ്പ റിഞ്ഞ പഴഞ്ചൻ ബൂട്ട്സുകൾക്കുള്ളിൽ പുതഞ്ഞുപോയ പാദ ങ്ങളിൽ, ഓരോന്നിലും മാറിമാറി ഉറച്ചുനിന്നുകൊണ്ടു് അവൾ കൈവിരലുകളിൽ തുടരെത്തുടരെ ഊതുന്നു.) ഇങ്ങനെ ഒരു നശിച്ച കാറ്റും തണുപ്പും ഒണ്ടായിട്ടു് പെരുത്തായി. കാലം പെരുത്തു്! തുൾപ്പെ ആട്ടെ, എന്തോന്നാ നിന്റെ പൊതിക്കെട്ടിൽ? (വേദന നിമിത്തം വികൃതമായിപ്പല്ലിളിക്കയും ഞെരങ്ങുകയും ചെയ്തുകൊണ്ടു് ഇരിമ്പുചൂട്ടടുപ്പിനരികെ ഒരു ബെഞ്ചിന്മേലിരുന്നു് അവളുടെ ബൂട്ട്സ് അഴിച്ചുമാറ്റാൻ ശ്രമിക്കുന്നു.) എന്റെ കൎത്താവേ, എന്റെ കാലുമ്മലെ വെരലെക്കെ നീറുന്നേ!<noinclude></noinclude> qvaafwdurn73bbwbaolqqagaojppre1 താൾ:Hannele (Changampuzha).pdf/10 106 82170 250689 241786 2026-11-12T16:29:08Z Sneha Forestry 12491 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250689 proofread-page text/x-wiki <noinclude><pagequality level="3" user="Sneha Forestry" /></noinclude>ഹനേലെ തുൾപ്പെ (ഹെറ്റെയുടെ ഭാണ്ഡം അഴിക്കുന്നു. ഒരപ്പക്കഷണം, ഒരു പാതി ചിക്കോറി, ഒരു പൊതി കാപ്പി, ഏതാനും ജോടി കാലുറകൾ മുതലായവ അതിനുള്ളിൽ കാണപ്പെടുന്നു. എനിക്കായിട്ടപ്പം ഒന്നുമില്ലോടീ നിന്റെ ഫ്ഫാണ്ണക്കെട്ടിലു്? ഹെറ്റെ (ആദ്യം, അവൾ ബൂട്ട്സുകളിൽ പണിത്തിരക്കോടുകൂടിയിരു ന്നതിനാൽ തുൾപ്പെയെ ശ്രദ്ധിക്കുന്നില്ല. പെട്ടെന്നു ഭാണ്ഡം തട്ടിപ്പറിച്ച് അതിനുള്ളിലെ സാധനങ്ങളെല്ലാം അവൾ പെ റുക്കിയെടുക്കുന്നു. തുൾപ്പേ! (ഹെറ്റെയുടെ പാദങ്ങളിൽ ഒന്നു നഗ്നമാണ്. അവൾ ത ന്റെ സാമാനങ്ങളെല്ലാം അടുക്കികൂടി മഞ്ചപ്പലകയിലേയ്ക്കെ ടുത്തു കൊണ്ടുപോകുന്നു.) എന്റെ സാമാനോക്കെ നിങ്ങളവടെ പാട്ടിനു വെ യ്ക്കുകാ നല്ലതു കെട്ടോ! ഞാനലഞ്ഞുതിരിഞ്ഞു് എൻറുള്ളി ലൊള്ളെല്ലൊക്കെ കുതൎന്നു കടപ്പിടിക്കണമട്ടു് ഞാൻ പാടു പെട്ടതു നിങ്ങക്കു വേണ്ട്യാന്നാണോ നിങ്ങടെ വിചാരം, ങ്ഏ? തുൾപ്പെ ഹാ എടീ പൊണ്ണത്തീ, എന്തോന്നിനാടീ നീയതി നിയ കെടന്നു വെപ്രാളപ്രമഞ്ചം കൂട്ടണെ? അവൾ എഴുന്നേൽക്കുന്നു; പ്രാൎത്ഥനാഗീതഗ്രന്ഥം അടയ്ക്കുന്നു; എന്നിട്ടു സൂക്ഷ്മതയോടെ അവളുടെ വസ്ത്രം കൊണ്ടു് അതു തുടയ്ക്കുന്നു.)<noinclude></noinclude> orl8yj69acl73rw793djhd4y7whi370 താൾ:Hannele (Changampuzha).pdf/11 106 82171 250698 241787 2026-11-13T07:54:48Z Anuca00781 13620 250698 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഹനേലെ നീ തെണ്ടിത്തേടിക്കൊണ്ടാണ് തൊർമ്മെന്നും എനിക്കു വേണ്ട വേണ്ട! ഹെറെറ (അവളുടെ മുതൽ വിരിപ്പിനു കീഴിൽ ഒളിച്ചുവെച്ചുകൊണ്ടു്) തെണ്ടിക്കൊണ്ടന്നതെന്നോ? നമ്മളിക്കൂടുതല് തെണ്ടിത്തരാക്കണോളാരാ നമ്മളു രണ്ടു പേരിലെന്നു് എ നിക്കെൃാന്നേറിഞ്ഞാക്കൊന്നു—. ആരാ, പറയിൻ, നിങ്ങളോ ഞാനോ? ഇത്തറേം കാലം നിങ്ങടെ ജീവിതത്തിലതല്ലാതെ മറെറാന്നും നിങ്ങളും ചെയ്തിട്ടില്ല. നിങ്ങളോ, ഒരു ചെറുപ്പക്കാരിപ്പെണ്ണാന്നാട്ടാനും! തുൾപ്പെ നീയതും പറഞ്ഞത്ര കെടന്നു വെളയാടാതെ! നീ നിൻെറ പെഴപ്പ കഴിച്ചു കൂടേൃക്കണെ എങ്ങനൃാന്നു ഞങ്ങക്കെക്കെ അറിയാടി, അറിയാം. പള്ളീലെ വികാരൃച്ചൻ നിന്നോടു വെട്ടിവിളിച്ചു പറഞ്ഞതല്ലൃാ എന്തോന്നാ അദ്ദേൃശത്തിനു നിന്നെക്കുറിച്ചു തോന്നേൃക്കണേന്നു്. അതേ അദ്ദേം പറഞ്ഞതാ. ഞാൻ എൻെറ ചെറുപ്പക്കാലത്തു നിന്നെപ്പോലെ തെരുവുനീളെ തെണ്ടിത്തിരിഞ്ഞിട്ടൊന്നുല്ലാ. ഞാൻ നല്ല മാനോം മർയ്യദൃായി പൊറുത്തട്ടൊള്ളോളാടീ! ഹെറെറ അതായിരിക്കും നിങ്ങളെ ജേലിലേയ്ക്കും പിടിച്ചോണ്ടു പോയെ. 4<noinclude></noinclude> 6bccc3t8ebktlkna5kz4q3q1bxl4ni9 250699 250698 2026-11-13T07:56:13Z Anuca00781 13620 250699 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഹനേലെ നീ തെണ്ടിത്തേടിക്കൊണ്ടാണ് തൊർമ്മെന്നും എനിക്കു വേണ്ട വേണ്ട! ഹെറെറ (അവളുടെ മുതൽ വിരിപ്പിനു കീഴിൽ ഒളിച്ചുവെച്ചുകൊണ്ടു്) തെണ്ടിക്കൊണ്ടന്നതെന്നോ? നമ്മളിക്കൂടുതല് തെണ്ടിത്തരാക്കണോളാരാ നമ്മളു രണ്ടു പേരിലെന്നു് എ നിക്കെൃാന്നേറിഞ്ഞാക്കൊന്നു—. ആരാ, പറയിൻ, നിങ്ങളോ ഞാനോ? ഇത്തറേം കാലം നിങ്ങടെ ജീവിതത്തിലതല്ലാതെ മറെറാന്നും നിങ്ങളും ചെയ്തിട്ടില്ല. നിങ്ങളോ, ഒരു ചെറുപ്പക്കാരിപ്പെണ്ണാന്നാട്ടാനും! തുൾപ്പെ നീയതും പറഞ്ഞത്ര കെടന്നു വെളയാടാതെ! നീ നിൻെറ പെഴപ്പ കഴിച്ചു കൂടേൃക്കണെ എങ്ങനൃാന്നു ഞങ്ങക്കെക്കെ അറിയാടി, അറിയാം. പള്ളീലെ വികാരൃച്ചൻ നിന്നോടു വെട്ടിവിളിച്ചു പറഞ്ഞതല്ലൃാ എന്തോന്നാ അദ്ദേൃശത്തിനു നിന്നെക്കുറിച്ചു തോന്നേൃക്കണേന്നു്. അതേ അദ്ദേം പറഞ്ഞതാ. ഞാൻ എൻെറ ചെറുപ്പക്കാലത്തു നിന്നെപ്പോലെ തെരുവുനീളെ തെണ്ടിത്തിരിഞ്ഞിട്ടൊന്നുല്ലാ. ഞാൻ നല്ല മാനോം മർയ്യദൃായി പൊറുത്തട്ടൊള്ളോളാടീ! ഹെറെറ അതായിരിക്കും നിങ്ങളെ ജേലിലേയ്ക്കും പിടിച്ചോണ്ടു പോയെ. 4<noinclude></noinclude> t8242odffjy96t0gs1plmfixxbdkfw2 താൾ:Hannele (Changampuzha).pdf/12 106 82172 250700 250615 2026-11-13T09:58:41Z Anuca00781 13620 250700 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഹനേലെ തുൾപ്പെ അയ്യോ, എൻെറ സുന്ദരിക്കുഞ്ഞമ്മേ, നീ വേവലാതിപ്പെടാ ണ്ടിരി; വല്ല്യേ താമസോന്നൂല്ല, നീയവടെ ചെന്നു പറ്റിക്കോളും. ഒരു പോലീസങ്ങൾ ഞാനൊരു കണ്ണൊന്നു കണ്ടെത്തിക്കോട്ടെ, അത്രേം മതി. അതുവരെ നീയൊ ന്നടങ്ങിയിരി. നിന്നെപ്പറ്റി ഒന്നു രണ്ടു കൂട്ടം സതി അമട്ടത്തോടു പറയാനെണ്ടെനിക്ക് കാണാം, നീ നോക്കിക്കോ ടീ, നോക്കിക്കോ! ഹെറെറ ഓ, കൊന്നു ലയ്ക്കാണ്ടിരുന്നാട്ടെ! നിങ്ങടെ പോ ലീസങ്ങത്തമാരു് —അവമ്മാരൊക്കെ പുല്ലാ എനിക്ക്, പുല്ല്! അവരിങ്ങോട്ടൊന്നു വരട്ടെ, ഞാൻ കാണിച്ചുതരാം, നിങ്ങളെ കുടുക്കിലാക്കാൻ വല്ലതും എനിക്കും പറയാനൊണ്ടാവോന്നു്. തുൾപ്പെ എന്നെക്കുറിച്ചു യാതൊരു വസ്ഥം കാണത്തില്ലെടീ നെനക്കു പറയാൻ, കാണത്തില്ല. ഹെറെറ ഓഹോ, കാണത്തില്ല, അല്ലേ? എനിക്കൊന്നും പറയാൻ കാണത്തില്ല അല്ലേ? ആ ഹോട്ടലുകാരൻെറ കൊച്ചുമോൻ മേലുടുപ്പ് ആരാ കട്ടെടുത്തോണ്ടു പോന്ന, ങ്ഏ? (ഹെറൊയുടെ നോക്കു കാണിച്ചു തുപ്പുവാനെന്നപോലെ തൾപ്പെ ഒരു ഭാവം കാണിക്കുന്നു) 5<noinclude></noinclude> l4an9q2xe4lc97pi083whhb862dnujz 250701 250700 2026-11-13T09:59:28Z Anuca00781 13620 250701 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഹനേലെ തുൾപ്പെ അയ്യോ, എൻെറ സുന്ദരിക്കുഞ്ഞമ്മേ, നീ വേവലാതിപ്പെടാ ണ്ടിരി; വല്ല്യേ താമസോന്നൂല്ല, നീയവടെ ചെന്നു പറ്റിക്കോളും. ഒരു പോലീസങ്ങൾ ഞാനൊരു കണ്ണൊന്നു കണ്ടെത്തിക്കോട്ടെ, അത്രേം മതി. അതുവരെ നീയൊ ന്നടങ്ങിയിരി. നിന്നെപ്പറ്റി ഒന്നു രണ്ടു കൂട്ടം സതി അമട്ടത്തോടു പറയാനെണ്ടെനിക്ക് കാണാം, നീ നോക്കിക്കോ ടീ, നോക്കിക്കോ! ഹെറെറ ഓ, കൊന്നു ലയ്ക്കാണ്ടിരുന്നാട്ടെ! നിങ്ങടെ പോ ലീസങ്ങത്തമാരു് —അവമ്മാരൊക്കെ പുല്ലാ എനിക്ക്, പുല്ല്! അവരിങ്ങോട്ടൊന്നു വരട്ടെ, ഞാൻ കാണിച്ചുതരാം, നിങ്ങളെ കുടുക്കിലാക്കാൻ വല്ലതും എനിക്കും പറയാനൊണ്ടാവോന്നു്. തുൾപ്പെ എന്നെക്കുറിച്ചു യാതൊരു വസ്ഥം കാണത്തില്ലെടീ നെനക്കു പറയാൻ, കാണത്തില്ല. ഹെറെറ ഓഹോ, കാണത്തില്ല, അല്ലേ? എനിക്കൊന്നും പറയാൻ കാണത്തില്ല അല്ലേ? ആ ഹോട്ടലുകാരൻെറ കൊച്ചുമോൻ മേലുടുപ്പ് ആരാ കട്ടെടുത്തോണ്ടു പോന്ന, ങ്ഏ? (ഹെറൊയുടെ നോക്കു കാണിച്ചു തുപ്പുവാനെന്നപോലെ തൾപ്പെ ഒരു ഭാവം കാണിക്കുന്നു) 5<noinclude></noinclude> a3mtpf0982wd26r2dqfn6an20om87lm താൾ:Hannele (Changampuzha).pdf/13 106 82173 250702 241789 2026-11-13T10:39:38Z Anuca00781 13620 250702 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഹനേലെ അതിനായിരിക്കും മാനോം മാർയ്യാദൃായ ചോറു തീന്നു നിങ്ങൾ പേരിട്ടേക്കണെ, അല്ലേ? ഹേയീ, കാണത്തില്ല, നിങ്ങളെ അപകടത്തിലാക്കണ ഒന്നും നിങ്ങടെ പേരിക്കാ ണത്തില്ല—ങ് ഏ ഹേ! തുൾപ്പെ ഭേഷ്,ഉൌംംം, പറാടീ,പറ! മൊറയക്കു പറ! എങ്ങ നേല്ലായാലും നിന്നെപ്പോലൊ ള്ളെ വഹകാരുടെ കയ്യീന്നു് ഒരു ചുണ്ണാമ്പിൻെറ തരിപോലും ഞാനെടുത്തില്ലെടീ, എടുക്കത്തില്ല. ഹെറെറ ഇല്ല. നിങ്ങക്ക് എടുക്കാനൊക്കൂല്ല. (തുറന്നുകിടക്കുന്ന വാതിൽക്കലായി പ്ലെഷ് കെ, ഹാൻകെ എന്നിവർ ആവിർഭവിക്കുന്നു; ഊളിയിട്ടു പായുന്ന കാറ്റടിച്ചു അവർ ആ വാതിലിന്മയക്കു ശരിക്കു മറച്ചതാണ്. പ്ലെഷ് കെ—കണംമാല എന്ന രോഗമുള്ള, ശിശുസ്വഭാവനായ ഒരു വൃദ്ധൻ; കീറിപ്പറിഞ്ഞ വസ്ത്രം— അയാൾ പൊട്ടിച്ചിരിക്കുന്നു. ഹാൻകെ— ചുക്കിനും ചുണ്ണായിനും കൊളളരുതാത്ത് വെറുമൊരാഭാ സൻ—അയാൾ ഓരോ പുലികങ്ങൾ പുലമ്പുന്നു.അവർ അവരുടെ ചത്തൊപ്പികളിൽ നിന്നും, തുണികളിൽ നിന്നും മഞ്ഞു കുടഞ്ഞുകളയുന്നതായി കാണപ്പെടുന്നു. നും ഓരോ കാണ്ഡം വഹിക്കുന്നുണ്ട്) പ്ലെഷ് കെ കർത്താവേ, എന്തൊരു കാറ്റടിയാ!. അടുത്തെന്നെങ്കിലും ഒരു രാത്രി, താന്നാക്കിക്കോള്വാ, നമ്മടീപ്പഴഞ്ചാണ്ടിക്കു ശിനി തരിതരിപ്പായി വന്നുപോവത്തിലോൃാന്നു! 6<noinclude></noinclude> 4njzd40fhrwijk4pttsao85jokcy6ws താൾ:Hannele (Changampuzha).pdf/4 106 82367 250692 250636 2026-11-13T01:12:10Z Anuca00781 13620 250692 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കലാകേളി 0 12 0 ശ്രീതിലകം 1 0 0 നവഭാവന0 8 0 ചൂഡാമണി 1 0 0 മദിരോത്സവം 200 സ്വരരാഗസുധ 200 ഉദ്യാനലക്ഷ്മി 120 മണിവീണ 0120 മാനസേശ്വരി 060 മയൂഖമാല 090 സുധാംഗമ 0150 തളിർത്തൊത്തുകൾ 100 നീറുന്ന തീച്ചൂള 140 അമൃതവീചി 0120 സാഹിത്യചിന്തകൾ (പ്രസംഗം) 100 കരടി (നാടകം) 080 വിവാഹാലോചന 080 അനശ്വരഗാനം 080 പെല്ലീസ്സും മെലിസാന്ദയും 180 മാനസാന്തരം 180 കളിത്തോഴി (നോവൽ) 280 പ്രതികാര ദുർഗ്ഗ 280 കഥാരത്നമാലിക (കഥകൾ) 120 ഇടപ്പള്ളി രാഘവൻപിള്ളയുടെ എല്ലാ കൃതികളും കൂടി ഒരു വാള്യത്തിൽ 500<noinclude></noinclude> bwic1chql5hafcwpdhe6muo02t8xgos താൾ:Hannele (Changampuzha).pdf/5 106 82370 250693 250384 2026-11-13T01:54:38Z Anuca00781 13620 250693 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude> ഹനേലെ (ജർമ്മൻ സാഹിത്യത്തിലെ ഒരു സ്വപ്നാത്മക നാടകീയകാവ്യം} പാത്രങ്ങൾ ഹനേലെ. ഗോട്ട് വാൾഡ്— (ഉത്തര ഭാഗങ്ങളിൽ അപരിചിതൻ) —ഒരു പള്ളിക്കൂടത്തിലെ അദ്ധ്യാപകൻ സിസ്റ്റർ മാർത്ത― ഒരു ക്രൈസ്തവസഭാസേവിനി. തുൾപ്പെ റെറെറെറ(ഹെഡ് വിഗ്) പിച്ചക്കാരുടെ ഒരു താവളത്തിലെ (ധർമ്മശാല) അന്തേവാസികൾ? പ്ലെഷ്കെ ഹാനകെ സീഡെൽ— ഒരു മരംവെട്ടുകാരൻ, ബെർഗർ—ഒരു ന്യായാധിപതി (മജിസ്ട്രേട്ട്) ഷ്മിഡ്ററു്— ഒരു പോലീസുദ്യോഗസ്ഥൻ. ഡോകടർ വാച് ലെർ. ഹനേലെ ജ്വരവിശ്ലഥബോധയായി കിടക്കുന്ന അവസരത്തിൽ അവതരിപ്പിച്ചിട്ടുള്ള ഛായാരൂപങ്ങൾ: ഹനേലെയുടെ പിതാവെന്ന് ഊഹിക്കപ്പെടുന്ന മാററേൺ (ഒരു കല്ലാശോരി) ഹയുടെ മരിച്ചുപോയ മാതാവിൻെറ രൂപം, ഇരുണ്ട വർണ്ണമുള്ള ഒരു വലിയ ദേവത. ജ്യോതിർമ്മയികളായ മൂന്നു ദേവതമാർ. ക്രൈസ് തവസഭാസേവിനിയായ കനൃക. അപരിചിതൻ ഗോട്ട് വാൾഡിൻെറ ശിഷ്യന്മാർ, ഹാൻകെയും മററു പിച്ചക്കാരും, സീഡെൽ. ഗ്രാമത്തിലെ ഒരു ഡോകടർ. ശുഭ്രവസ്ത്രധാരികളായ ദേവതകൾ—വലുതും, ചെറുതും, അനുശോചകർ. സ്രതീകൾ,മൃചായവർ.<noinclude></noinclude> 1qb78zdoctc0kf8ijgqechde505dbs1 താൾ:Ramanan (Changampuzha).pdf/148 106 83412 250705 243462 2026-11-13T11:39:26Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250705 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude><poem> {{ഇ|സുസ്ഥിരനിസ്സ്വാൎത്ഥരാഗമില്ലിങ്ങെങ്ങു- മൊക്കെച്ചപലമാണെ,ല്ലാം കപടവും! പൊന്നും പണവും പ്രതാപവും മാത്രാമാ- ണെന്നും ഭരിപ്പതീ വിശ്വരംഗത്തിനെ. ഓടക്കുഴലുകൊണ്ടാവശ്യമില്ലിങ്ങു; പാടുന്നകൊണ്ടില്ലൊരു ഫലമെങ്കിലും! നാണയത്തുട്ടിൻ കിലുക്കത്തിലേതൊരു വേണുസംഗീതവും ഗണ്യമല്ലേതുമേ! ഇപ്പരമാൎത്ഥമറിയാതെ പെട്ടെന്നു ഞെട്ടററുവീണു നീ പൊല്പനീൎപ്പുഷ്പമേ! നിശ്ചയമാണു, നിൻപട്ടടയെക്കൂടി നിദ്ദൎയം കുററപ്പെടുത്തും ജഗത്തിനി! സത്യമറിയേണ്ട ഭാരമിതിനില്ല, കുററപ്പെടുത്തിപ്പുലമ്പുകയെന്നിയേ!}} </poem> <poem> {{ഇ|ചന്ദ്രിക നിന്നെത്തിരസ്കരിച്ചെങ്കിലും, മന്നിൽ നീയെന്നേയ്ക്കുമായ് മറഞ്ഞെങ്കിലും, നിൻനാമമെന്നുമലയടിച്ചാൎത്തിടും സുന്ദരകാവ്യാന്തരീക്ഷത്തിലെപ്പൊഴും! കല്പാന്തകാലം വരേയ്ക്കും ലസിച്ചിടും ദുഃഖമഗ്നം നിൻമധുരഗാനാമൃതം! കോരിക്കുടിച്ചു ജഗത്തതു നിത്യവും കോൾമയിർക്കൊണ്ടു നിൻനാമം സ്മരിച്ചിടും. ഹാ, മരിച്ചാലു, മനശ്വരനായ്ഗ്ഗാന- സീമയിൽ നില്പോരു ഗന്ധർവനാണു നീ!}} </poem><noinclude></noinclude> kkxrju2yl8oaw1fv1o5xlnqevl88qx7 താൾ:Ramanan (Changampuzha).pdf/85 106 83470 250683 250008 2026-11-12T13:24:55Z Peemurali 12614 /* സാധൂകരിച്ചവ */ 250683 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude><poem> {{ഇ|മറെറാരാൾക്കെന്നെദ്ദാനംചെയ്‌വതേക്കാളു, മെന്റെ പട്ടടയവർ വേഗം കൂട്ടുകയല്ലേ ഭേദം?}} </poem> <center>{{x-smaller|രമണൻ}} <poem> {{ഇ|ഈവിധം നിശിതമാം വാക്കുക,ളത്തേനോലും നാവിൽ നിന്നുതിൎന്നാലോ? നീയിദം ക്ഷോഭിച്ചാലോ? വാത്സല്യനിധികളാമഗ്ഗുരുക്കൾതൻ നേൎക്കു മൂൎച്ചയുള്ളൊരു വാക്കുമെറിയാൻ പാടില്ലാ നീ! നിസ്സാരൻ ഞാനെ,ൻ കാൎയ്യമെമ്മട്ടുമായിക്കോട്ടെ; ചെററുമപ്പിതാക്കളോടഹിതം ഭാവിക്കൊല്ലേ! കനിവാൎന്നിക്കാൎയ്യത്തിൽ കണ്ണയയ്ക്കുവാൻ മാത്രം കഴിയുംവിധമെല്ലാം യാചിക്കാൻ മാത്രം നോക്കൂ!}} </poem> {{smaller|[ചന്ദ്രിക സാരിയുടെ ഉള്ളിൽ ഒളിച്ചുവെച്ചിരുന്ന ഒരു മുല്ല മാല എടുത്തു നിവൎത്തി സുസ്മേരവദനയായി രമണന്റെ കഴു ത്തിൽ അണിയിക്കുന്നു. അതേ നിമിഷംതന്നെ കുറച്ചകലെയാ യി, ഏതോ അപകടത്തിലകപ്പെട്ടപോലെ ഒരു പക്ഷിയുടെ ദയനീയരോദനം ക്ഷണനേരം അവിടെ മുഴുവൻ വ്യാപിക്കുന്നു. ആദ്യം രമണന്റെ മുഖം വികസിക്കയും, രോദനം കേൾക്കുന്ന ഉടനെ ഏതോ ഒരവ്യക്തഭീതിയിൽ ആ വികാസശോണിമ നി ശ്ശേഷം അപ്രത്യക്ഷമായി, നിസ്തേജമായിത്തീരുകയും ചെയ്യുന്നു. രമണൻ ശിലാതലത്തിൽനിന്നും പിടച്ചെഴുന്നേല്ക്കുന്നു; ഒപ്പം ചന്ദ്രികയും. രമണന്റെ ശരീരം വിറയ്ക്കുന്നു. ചന്ദ്രിക അടുത്തു ചെന്നു രമണന്റെ കഴുത്തിൽ കൈചുററി, മുഖം മാറിൽ ചേൎത്തു നില്ക്കുന്നു. അനന്തരം മുഖമുയൎത്തി പ്രസന്നതയോടെൃ--]}}<noinclude></noinclude> rq6yenb9nc7cjasmmwkbl4875al16cd താൾ:Ramanan (Changampuzha).pdf/86 106 83477 250704 243529 2026-11-13T11:25:55Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250704 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude><center>{{x-smaller|ചന്ദ്രിക}} <poem> {{ഇ|ആരെന്തു പറഞ്ഞോട്ടേ, ഞാനിതാ, സമൎപ്പിച്ചു ചാരുജീവിതമാല്യം മാമകം ഭവാനായി. അങ്ങതാ, നോക്കൂ, മുല്ലപ്പൂവൊളിനിലാവല്ലേ തിങ്ങിനില്പതു ചുററും, നമ്മുടെ ഹൎഷം പോലെ! രാക്കുയിൽ പാടിപ്പാടിയുറങ്ങീ, നക്ഷത്രങ്ങൎൾ നോക്കിനില്ക്കുന്നു വാനിൽ സാക്ഷിയായിതിനൊക്കെ. ഈ വിശ്വപ്രകൃതിതൻ പുണ്യക്ഷേത്രത്തിൽ വെച്ചു പാവനമാം ഗാന്ധൎവ്വവിവാഹം നടത്തീ നാം! ഏതു സന്താപത്തിന്റെ നീങ്ങാത്തോരിരുളിലും ജ്യോതിസ്സൊന്നെതിരേ നാം കണ്ടിടും വിടൎന്നെന്നും! ഈ മുഖം ദ്യോതിപ്പിയ്ക്കും മ്ലാനത മാത്രം കാണാൻ ഹാ, മനസ്സിനു കരുത്തില്ലെനിക്കണുപോലും!}} </poem> {{x-smaller|[നമ്രവദനനായി നില്ക്കുന്ന രമണന്റെ ശിരസ്സു പിടിച്ച് ഉയൎത്തിക്കൊണ്ട് ഒരപേക്ഷാസ്വരത്തിൽ]}} <poem> {{ഇ|ഒന്നെന്റെ നേരേ നോക്കിച്ചിരിയ്ക്കു, കാണട്ടെ ഞാൻ, സുന്ദരാനനമിതു മേല്ക്കുമേൽ വിളൎത്താലോ!}} </poem> <center>{{x-smaller|രമണൻ}} <poem> {{ഇ|ചന്ദ്രികേ, മന്മാനസവീണയിലെഴും പ്രേമ- തന്ത്രികേ, നീയിന്നെന്നെ മറ്റൊരാളാക്കിത്തീർത്തു.}} </poem><noinclude></noinclude> 8e4ipi20tyuga22li8w50f8ko2htnw7 താൾ:Ramanan (Changampuzha).pdf/84 106 83515 250682 249945 2026-11-12T13:09:06Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250682 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude><center> <big>'''രംഗം രണ്ടു്'''</big> </center> {{smaller|[ചന്ദ്രികയുടെ ഉദ്യാനം. പൂവല്ലിപ്പടൎപ്പുകളുടെ ഒരു മറവു്. നേരിയ മൂടൽമഞ്ഞ്. ഹേമന്തത്തിലെ സുന്ദരമായ പൂനിലാവ്. സമയം അൎദ്ധരാത്രി. ആകാശം നിറയെ നക്ഷത്രങ്ങൾ. ചന്ദ്രി കയും രമണനും തൊട്ടുതൊട്ട് ഒരു ശിലാതലത്തിൽ ഇരിക്കുന്നു. രമണന്റെ ഇടതുകൈ, ചന്ദ്രികയുടെ തോളോടുതോൾ, പുറകു വശത്തുകൂടി ചുററിയിരിക്കുന്നു. രമണന്റെ വലതുകൈ തന്റെ ഇരുകരങ്ങളിലും എടുത്തു ചന്ദ്രിക വിരലുകളെ പ്രേമപാരവശ്യ ത്തോടെ താലോലിച്ചുകൊണ്ടിരിക്കുന്നു.]}} <center>{{x-smaller|രമണൻ}} <poem> {{ഇ|ചന്ദ്രികേ, പലപ്പോഴും പറയാറില്ലേ, ശുഭ്ര- സുന്ദരസുമാകീൎണ്ണമല്ല ജീവിതമാൎഗ്ഗം! എൻ ചുററുമെരിയുന്നൂ സന്തത,മസൂയതൻ വഞ്ചനാവിഷപ്പുക വമിക്കും തീജ്ജ്വാലകൾ! പററിയോരവസരം കാത്തുകാത്തിരിക്കുന്നു കഷ്ടമിന്നവയെന്നെപ്പൊതിയാൻ, പൊള്ളിക്കുവാൻ! എന്തു ഞാൻ ചെയ്യും, നിന്റെ ജീവനുമതുപോലെ നൊന്തുനൊന്തഹോരാത്രം മാഴ്കിക്കൊണ്ടിരിക്കുമ്പോൾ?}} </poem> <center>{{x-smaller|ചന്ദ്രിക}} <poem> {{ഇ|സാരമില്ലെൻ സന്താപ,മവിടുന്നതോൎത്തശ്രു- ധാരയിൽക്കുളിക്കൊല്ലേ, ഹൃദയം പുണ്ണാക്കൊല്ലേ! സാമ്പ്രതം പിടിച്ചെന്നെ വലിപ്പൂ ബന്ധുക്കള- ദ്ദാമ്പത്യവാടിക്കുള്ളിൽ വിശ്രമിപ്പിക്കാനായി. അഴലിൻ തീജ്ജ്വാലകളല്ലാതെ കാണ്മീല ഞാ- നവിടെ,ബ്ഭവാനെന്നോടൊന്നിച്ചങ്ങില്ലെന്നാകിൽ!}} </poem><noinclude></noinclude> h4zpr7z9nxjovx0cmtllw43g3mmcrod