വിക്കിപാഠശാല
mlwikibooks
https://ml.wikibooks.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.4
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിപാഠശാല
വിക്കിപാഠശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
പാചകപുസ്തകം
പാചകപുസ്തകസംവാദം
വിഷയം
വിഷയസംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
ഭൂമി മർത്യാധിപത്യതിൽ
0
6783
19055
2026-06-01T05:28:13Z
~2026-32304-00
4659
'ഭൂമി മർത്യാധിപത്യത്തിൽ ഭൂമിയുടെ പിറവി പ്രപഞ്ചത്തിൽ 125 ശതകോടി ഗാലക്സികൾ ഉണ്ടെന്നാണ് അനുമാനം. എന്നി തിട്ടപ്പെടുത്താനാവാത്തത്ര നക്ഷത്രങ്ങൾ , വാതകങ്ങളുടെ ശേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
19055
wikitext
text/x-wiki
ഭൂമി മർത്യാധിപത്യത്തിൽ
ഭൂമിയുടെ പിറവി
പ്രപഞ്ചത്തിൽ 125 ശതകോടി ഗാലക്സികൾ ഉണ്ടെന്നാണ് അനുമാനം. എന്നി തിട്ടപ്പെടുത്താനാവാത്തത്ര നക്ഷത്രങ്ങൾ , വാതകങ്ങളുടെ ശേഖരം , പൊടിപടലങ്ങൾ തമോവസ്തുക്കൾ (dark matter) ഇവയൊക്കെ പരസ്പരാകർഷണ ശക്തി മൂലം വിവിധ സ്ഥലങ്ങളിൽ ചലനാവസ്ഥയിലാണ്.സൂര്യനും സൗരയൂഥത്തിലെ ഗ്രഹങ്ങളും 250 ദശലക്ഷം വർഷത്തിൽ ഒരിക്കൽ ക്ഷീരപഥംത്തെ കേന്ദ്രീകരിച്ചു വട്ടം ചുറ്റുന്നു. ഭൂമിയുടെ ആകെയുള്ള 8 ഗ്രഹങ്ങൾ രണ്ട് വിഭാഗത്തിൽ പെടുന്നു. ശിലാ ഗ്രഹങ്ങൾ (terrestrial planets), ഭീമൻ വാതക ഗോളങ്ങൾ എന്നിവയാണ് രണ്ട് വിഭാഗങ്ങൾ.മെർക്കുറി , വീനസ്,ഭൂമി, ചൊവ്വ എന്നീ നാല് ഗ്രഹങ്ങളാണ് സൂര്യനോട് അടുത്ത് സ്ഥിതിചെയ്യുന്നത്. ഭൂമിയുടെ ഏക ഉപഗ്രഹമാണ് ചന്ദ്രൻ. 57 ദശലക്ഷം ചതുരശ്ര മൈൽ വിസ്താരമുള്ള 7 ഭൂഖണ്ഡങ്ങൾ ചേർന്നതാണ് ഭൂഗോളം. മൂലകങ്ങൾ ചേർന്നുണ്ടായതാണ് പദാർത്ഥങ്ങൾ. 118 മൂലകങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 92 മൂലകങ്ങൾ സ്വാഭാവികമായി പ്രകൃതിയിൽ കാണപ്പെടുന്നു. 46.6% ഓക്സിജൻ , 27.7% സിലിക്കൺ, 8.1% അലൂമിനിയം, 5% ഇരുമ്പു, 3.6% കാൽസിയം, 2.8% സോഡിയം, 2.6% പൊട്ടാസിയം, എന്നിങ്ങനെയാണ് മുഖ്യമായും മൂലകങ്ങൾ ഭൂമിയിൽ ഉള്ളത്.
അത്യുഗ്രൻ നക്ഷത്ര വിസ്ഫോടനത്തെ തുടർന്ന് 4.6 ശതകോടി വര്ഷം മുൻപ് ഭൂമി പിറവിയെടുത്തു എന്നാണു ശാസ്ത്ര മതം. അതിഭീമമായ തോതിൽ വാതകങ്ങളും പൊടിപടലങ്ങളും തത്‌ഫലമായി രൂപപ്പെട്ടു. സ്ഫോടന ഫലമായുണ്ടായ പദാർത്ഥങ്ങൾ അടിഞ്ഞുകൂടിയതിന്റെ ഒത്ത മധ്യത്തിൽ സൂര്യൻ എന്ന നക്ഷത്രം പിറവിയെടുത്തു. അവശേഷിച്ച വാതകങ്ങളും പൊടിപടലങ്ങളും അടക്കമുള്ള പദാർത്ഥ സഞ്ചയങ്ങൾ ഘനീഭവിച്ചു ഭൂമി ഉൾപ്പെടെയുള്ള ഗ്രഹങ്ങളും രൂപം കൊണ്ടു. പദാർത്ഥ കേന്ദ്രീകരണ വേളയിൽ ഗുരുത്വാകർഷണം ശക്തിപ്പെടുകയും ദീർഘ നാൾ കൊണ്ട് ക്രമേണ ഭൂഗോളം ഇന്നത്തെ രൂപത്തിൽ നിലവിൽ വരികയും ചെയ്തു എന്നാണ് കരുതുന്നത്.
ജീവന്റെ ഉത്ഭവം
നിരന്തരം നടന്ന പ്രതിപ്രവർത്തന പ്രതിഭാസങ്ങൾ, സൗരവികിരണം, മറ്റു രാസപ്രതിപ്രവർത്തനങ്ങളുടെ പരമ്പരകൾ എന്നിവയുടെ ഫലമായി ഭൂമി വിവിധ സ്തരങ്ങളായി രൂപപ്പെട്ടതാണ് ഭൂമധ്യത്തിലെ കാമ്പ് (core), ബാഹ്യ ആവരണം (mantle), പുറന്തോട് (crust) എന്നിവ ഉരുത്തിരിഞ്ഞത്. ഭൂമിയുടെ കേന്ദ്രഭാഗത്തു നടന്ന പദാർത്ഥങ്ങളുടെ ഉരുകൽ പ്രക്രിയ ഉപരിതലത്തിലേക്കു വ്യാപിച്ചതിനെ തുടർന്ന് ലാവയും വിവിധ വാതകങ്ങളും നീരാവിയും പുറത്തേക്കു വന്നു. ഇതിന്റെ സംയുക്തമായ സങ്കീർണ പ്രവർത്തന - പ്രതിപ്രവർത്തനങ്ങളുടെ ഫലമായി ഭൂമിക്കു ഒരു അന്തരീക്ഷം രൂപംകൊണ്ടു. ആത്യന്തികമായി അവശേഷിച്ച നീരാവിയും പദാർത്ഥങ്ങളും ഘനീഭവിച്ചു സമുദ്രങ്ങളും ഉണ്ടായി.വിശദീകരിക്കാനാവാത്ത സമസ്യ എന്ന വണ്ണം അഗ്നിയിൽ നിന്ന് ജലവും അവയുടെ സംയുക്ത പ്രഭാവത്തിന്റെ ഉത്പന്നം എന്ന് വ്യാഖ്യാനിക്കാവുന്ന ജീവന്റെ തുടിപ്പ് ഭൂമുഖത്തു ഇദംപ്രഥമം ആയി 3.5 ശതകോടി വർഷം മുൻപ് ദൃശ്യമായി. പാറകളിൽ കണ്ട അത്യന്തം ലളിതമായ കോശങ്ങൾക്ക് 3.5 ശതകോടി വർഷത്തെ പഴക്കം ഉണ്ടെന്നു കണ്ടെത്തി. കർക്കശമായ സിമുലേഷൻ പരീക്ഷണങ്ങൾ വഴി DNA രൂപപ്പെടുന്ന സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചാണ് ഇത് ബോധ്യപ്പെട്ടത്.
ഭൂവിജ്ഞാനികൾ ഭൂമിയുടെ ചരിത്രത്തെ 4 ടൈം സോണുകൾ അഥവാ യുഗങ്ങൾ ആയി തിരിച്ചിട്ടുണ്ട്. ഹാഡിയൻ, ആർക്കേയൻ , പ്രൊറ്റീറോസോയിക് , ഫാനെറോസോയിക്, എന്നിവയാണ് നാല് യുഗങ്ങൾ. ആദ്യം പറഞ്ഞ രണ്ടിനും കൂടി പ്രീ കാംബ്രിയൻ യുഗം എന്നും പറയാറുണ്ട്. ജീവന്റെ ആദിമ രൂപം പ്രത്യക്ഷപ്പെടുന്നതിനു മുൻപുള്ള 4.6 ശതകോടിക്കും 542 ദശലക്ഷം വർഷങ്ങൾക്കും ഇടയ്ക്കുള്ള കാലയളവാണിത്. അതുപോലെ ഫാനേറോസോയിക്കിനെയും മൂന്നു ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പാലെയോ സോയിക് (പ്രാഗ് ജീവരൂപ കാലം -old life ), മെസോസോയിക് (ജീവൻ ഉടലെടുത്ത മധ്യ kaalam- middle life), സീനോസോയിക് (സമീപകാല ജീവന്റെ ഘട്ടം (recent life ) എന്നിവയാണവ. പാലിയോസോയിക് ഘട്ടത്തിലാണ് ജന്തുലോകത്തെ പല രൂപങ്ങളും ഉദയം ചെയ്തത്. ദിനോസാറുകളുടെ സുവർണ കാലമായിരുന്നു മെസോസോയിക് . ഇക്കാലയളവിലാണ് സസ്യങ്ങൾ രൂപം പ്രാപിച്ചത്. സസ്തനികളുടെ യുഗം എന്ന് അറിയപ്പെടുന്ന സീനോസോയിക് ഘട്ടത്തിലാണ് പ്രാഗ് മനുഷ്യന്റെ പിറവി.
ആദിമ ജീവരൂപങ്ങൾ
ആർക്കെയൻ യുഗത്തിൽ (3.9-3.5 ശതകോടി വര്ഷം മുൻപ് ) ഒരു കോശമുള്ള ബാക്ടീരിയ (പ്രോകാരിയോട്ടുകൾ )ആണ് ഉണ്ടായിരുന്നത്. 3.5-2.5 ശതകോടി വര്ഷം മുൻപ് ഉള്ള ആർക്കെയൻ കാലയളവിലാണ് പ്രകാശ സംശ്ലേഷണ ശേഷിയുള്ള സസ്യങ്ങൾ ഭൂമഖ്ത് ഇദംപ്രഥമം ആയി പ്രത്യക്ഷപ്പെട്ടത്. ബ്ലൂ -ഗ്രീൻ ആൽഗകൾ ആയിരുന്നു അവ.2.5 ശതകോടിക്കും 100 കോടിക്കും മദ്ധ്യേ വര്ഷം മുൻപ് ക്രോമസോം അടങ്ങിയ ന്യൂക്ലിയസ്സോ ടുകൂടിയ കോശങ്ങൾ ഉള്ള ബഹുകോശ ജീവികൾ(യൂക്കാരിയോട്ടുകൾ ) അവതരിച്ചു. 2 ശതകോടി വര്ഷത്തിനും 540 ദശലക്ഷം വര്ഷത്തിനും മുൻപുള്ള പ്രൊറ്റീറോസോയിക് യുഗത്തിൽ മെറ്റാസോവനുകൾ എന്നറിയപ്പെട്ട മൃദുവായ ബഹുകോശ ജീവികൾ സമുദ്രത്തിലെ രൂപം കൊണ്ടു. 540 ദശലക്ഷം വര്ഷത്തിനും മുൻപു ,കാംബ്രിയൻ യുഗത്തിൽ ട്രൈലോബൈറ്റുകൾ എന്നറിയപ്പെടുന്ന, ഖണ്ഡങ്ങളുള്ള (segmented) ആർത്രോപോഡുകൾ സമുദ്രത്തിൽ ഉയിർക്കൊണ്ടു.
ഇടതടവില്ലാതെ സൂര്യപ്രകാശം മുഴുവൻ സമയം ലഭിക്കുന്നതിന് അനുകൂലമായ അകലത്തിലാണ് സൂര്യനിൽ നിന്ന് ഭൂമിയുടെ സ്ഥാനം. ജീവന്റെ ഉത്ഭവത്തിനും സമൃദ്ധിക്കും അനുകൂലമായ അളവിലാണ് സൗരോർജം ഭൂമിയിൽ ലഭിക്കുന്നത്.ജീവഹാനിക്ക് ഇടവരുത്തും വിധം അധികോർജ്ജമോ ഊർജക്കമ്മിയോ ഉണ്ടാകുന്നില്ല.ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ സ്വാധീനത്താൽ ഹാനികരമായ സൗര വികിരനത്തിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു. ജീവന് അനുയോജ്യമായ താപനില നിലനിർത്തുന്നതിന് സഹായിക്കുന്ന oru സംരക്ഷണ കവചം അഥവാ പുതപ്പു എന്നപോലെ അന്തരീക്ഷം വർത്തിക്കുന്നു. ജീവൽപ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനു അനുപേക്ഷണീയമായ പദാർത്ഥങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ അടിസ്ഥാന രാസ മൂലകങ്ങളും കാർബണിന്റെ ചേരുവകളും ഉചിതമായ തോതിൽ ലഭിക്കുന്നതും അനുകൂല ഘടകങ്ങളിൽ പെടുന്നു. സമീപ ഗ്രഹങ്ങൾ സ്ഥായി ആയ സവിശേതകളോട് കൂടിയതാണെന്നതും അനുകൂലമാണ്. ദ്രാവക രൂപത്തിൽ ജലം ലഭിക്കുന്നതിനുള്ള സൗകര്യവും കാതലായ കാര്യമാണ്. ഈദൃശ ചുറ്റുപാടുകൾ ഒരുക്കുന്നതിൽ ജീവജാലങ്ങളും ആവാസ വ്യൂഹങ്ങളും വഹിക്കുന്ന പങ്കും നിസ്തുലമാണ്. 11,700 വര്ഷം മുൻപ് ഉണ്ടായ ഹിമയുഗത്തെ തുടർന്നുള്ള ഘട്ടമാണ് ഇപ്പോഴത്തെ ഹോളോസീൻ യുഗം.
സസ്യ ലോകത്തെയും ജന്തുലോകത്തെയും ഒരു സ്പീഷീസിനു ഒറ്റയായി ജീവിക്കാൻ സാധ്യമല്ല. അവ ഓരോ ആവാസ വ്യൂഹങ്ങളുടെ ഭാഗമാണ്. ആവാസ വ്യൂഹങ്ങളുടെ വൈവിധ്യത്തിലുള്ള സമൃദ്ധിയാണ് ഓരോന്നിന്റെയും നിലനിൽപ്പും പുഷ്ടിയും ഉറപ്പാക്കുന്നത്. പ്രകാശ സംശ്ലേഷണം വഴി ഉത്പാദനം നടത്തുന്ന സസ്യങ്ങളും സസ്യങ്ങളെ ഭക്ഷിച്ചു കഴിയുന്ന ജന്തുക്കളും സസ്യ -ജന്തു അവശിഷ്ടങ്ങൾ വിഘടിപ്പിച്ചു മൂലക രൂപത്തിലാക്കി പുനർ ചക്രണം ചെയ്യുന്ന വിഘടനകാരികളും അന്യോന്യം പ്രതിപ്രവർത്തിച്ചാണ് വിവിധ ആവാസ വ്യൂഹങ്ങളും അവ പ്രദാനം ചെയ്യുന്ന സേവനങ്ങളും നിരന്തരം മുടക്കം കൂടാതെ നമുക്ക് ലഭിക്കുന്നത്. ജീവലോകത്തെ ചെറുതും വലുതുമായ ഓരോ ജീവിക്കും പ്രകൃത്യാ തനതായ ധർമങ്ങളുണ്ട്. അവയിൽ ഒന്നും തന്നെ അപ്രധാനങ്ങൾ അല്ല.ഭൂമുഖത്തു ജീവനുള്ള സമസ്ത ജന്തുക്കളും സസ്യങ്ങളും മനുഷ്യരും ചേതനയറ്റു മൃതാവസ്ഥയിലായി വിഘടനം സംഭവിക്കാതെ അതേ രൂപത്തിൽ തന്നെ ഇരിക്കുന്നു എന്ന് കരുതുക. അപ്പോൾ പുതുതായി രൂപപ്പെടുന്ന സസ്യങ്ങൾക്കോ ജന്തുക്കൾക്കോ മനുഷ്യർക്കോ ജീവിക്കാൻ ഇടം കിട്ടുമായിരുന്നില്ല ! മനുഷ്യന്റെ അനുദിന പ്രവൃത്തികൾ മൂലം ഭൂമിയിലെ സ്വാഭാവിക ആവാസ വ്യൂഹങ്ങൾക്കും അവ ഇടതടവില്ലാതെ പ്രദാനം ചെയ്തുകൊണ്ടിരുന്ന അസംഖ്യം സേവന ങ്ങൾക്കും കുറവും ലഭിക്കാത്ത സ്ഥിതിയും സംജാതമാകുന്നു. മനുഷ്യന്റെ ഇടപെടൽ ചെന്നെത്താത്ത സ്വാഭാവിക വനങ്ങൾ അഥവാ കന്യാവനങ്ങൾക്കു പേര് കേട്ടതാന് ആമസോൺ മഴക്കാടുകൾ. കൃഷിക്കും മൽസ്യ ബന്ധനത്തിനും തടി ലഭിക്കുന്നതിനും വേണ്ടി വൈവിധ്യ സമ്പന്നമായ വനങ്ങൾ നിർദാക്ഷിണ്യം നശിപ്പിച്ചു.ആഫ്രിക്കയിൽ കോളനികൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായും തെക്കു കിഴക്കേ ഏഷ്യയിൽ കാലിവളർത്തുന്നതിനു വേണ്ടിയും വനങ്ങൾ വൻ തോതിൽ ടീയിട്ടു നശിപ്പിച്ചു. വനങ്ങളുടെ സ്ഥാനത്തു സാവന്നകൾ നിലവിൽ വന്നു. കുറ്റിക്കാടുകളുടെ നാട് (shrubland) ആയ മെഡിറ്ററേനിയൻ ഭൂപ്രദേശങ്ങൾ ഒരു കാലത്തു പൈൻ , സെഡാർ , ഓക്ക് തുടങ്ങിയ വൃക്ഷങ്ങൾ തിങ്ങി വളർന്നതായിരുന്നു. പ്രാചീന ഗ്രീക്കുകാരുടെയും റോമൻ നാഗരികതയുടെയും അധിനിവേശ ഫലമായി മനുഷ്യന്റെ ഇഷ്ടാനുസരണം പ്രകൃതിദത്ത ചുറ്റുപാട് അന്യമായി.ഇലകൊഴിയും വനങ്ങൾ വ്യാപകമായിരുന്ന യൂറോപ്പിലെയും ചൈനയിലെയും വന നശീകരണവും മരം വെട്ടും മൂലം അവ മിക്കതും അപ്രത്യക്ഷമായി.
മൃഗങ്ങളെ വേട്ടയാടി ഉപജീവനം നടത്തിയിരുന്ന ജനസമൂഹം 10,000 വർഷം മുൻപാണ് കൃഷി തൊഴിൽ ആക്കിയത്. ബിസി 6 ആം സഹസ്രാബ്ദത്തിൽ മധ്യ പൂർവേഷ്യൻ നാടുകളിൽ നിന്ന് യൂറോപ്പിലേക്കും ഏഷ്യയിലേക്കും കാളി വളർത്തലും കൃഷിയും വ്യാപിച്ചതിനെ തുടർന്ന് ഈ മേഖലകളിലെ സാങ്കേതിക വിദ്യയിലും വൻ കുതിപ്പ് ഉണ്ടായി. 20 കുടുംബങ്ങൾക്ക് ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കൾ ഒരു കുടുംബം ഉത്പാദിപ്പിച്ചു. യന്ത്രവൽക്കരണത്തിന്റെ വരവോടെ പെട്രോളിന്റെ ഉപയോഗം കാർഷിക മേഖലയിൽ അനിവാര്യമായി മാറുകയും ചെറുകിട കൃഷി കൂറ്റൻ കൃഷിവ്യവസായത്തിനു അഥവാ അഗ്രിബിസിനസ്സിന് വഴിമാറുകയും ചെയ്തതോടെ കൃഷിയും ഭക്ഷ്യ നിർമാണ വ്യവസായവും സമസ്ത മേഖലകളെയും കടത്തിവെട്ടി .ജലം, രാസ വളം , കീടനാശിനി എന്നിവയുടെ ഉപയോഗം അനിതരസാധാരണമാം വിധം വർധിച്ചു. ഹരിത വിപ്ലവത്തെ തുടർന്ന് 1980കളിൽ കാർഷികോത്പാദനത്തിൽ 80% നേട്ടം ഉണ്ടാക്കി.
മർത്യാധിപത്യത്തിന്റെ തുടക്കം
1800കളിലെ വ്യവസായവൽക്കരണത്തിന്റെ നാളുകളിൽ പ്രകൃതിയുടെ മേൽ മനുഷ്യന്റെ മേൽക്കോയ്മയ്ക്കു തുടക്കമായി എന്ന് പറയാം. കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെയും മിതേനിന്റെയും അളവ് ഗണ്യമായ തോതിൽ വർധിക്കാൻ തുടങ്ങിയത് അന്ന് മുതൽക്കാണ്. 1945ൽ ജപ്പാനിലെ നാഗസാക്കിയിൽ ആറ്റം ബോംബ് വാർഷിച്ചതിനെ തുടർന്ന് മണ്ണിൽ റേഡിയോആക്ടീവ് പദാർത്ഥത്തിന്റെ കണികകൾ ദൃശ്യമായി. 1950കളിലാണ് മർത്യാധിപത്യത്തിനു തുടക്കം കുറിച്ചത് എന്ന് കരുതുന്നവരുണ്ട്. കാലാവസ്ഥാ ശാസ്ത്രജ്ഞർ അന്തരീക്ഷത്തിലെ കാർബൺ സാന്ദ്രത പരിശോധിച്ചപ്പോൾ 1959ൽ 316 ppm ആയിരുന്നത് 2016 ആയപ്പോൾ 390 ppm ലേക്ക് ഉയർന്നതായി കണ്ടെത്തി. സമുദ്രജലത്തിന്റെ അമ്ലവത്കരണം 1750നും 2010നും മദ്ധ്യേ 30% കണ്ട് വർധിച്ചതായും നിരീക്ഷിക്കപ്പെട്ടു. സമുദ്രത്തിലെ ജൈവവൈവിധ്യത്തിന്റെ ഈറ്റില്ലവും പോറ്റില്ലവും ആയി കരുതപ്പെടുന്ന പവിഴപ്പുറ്റുകളുടെ നാശത്തിനു വഴിവെയ്ക്കുന്ന അമ്ലവൽക്കരണഫലമായി മൽസ്യം അടക്കം സമുദ്രത്തിലെ ജൈവവൈവിധ്യത്തിന്റെ സന്തുലനം താറുമാറാകാൻ ഇടയാക്കും.
IPBES ന്റെ 2020ലെ റിപ്പോർട്ട്
മനുഷ്യന്റെ ഇടപെടൽ മൂലം വിവിധ ആവാസ വ്യൂഹങ്ങൾ ഏറ്റുവാങ്ങിയ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിവരണമാണ് റിപ്പോർട്ടിൽ ഉള്ളത്. രത്‌നച്ചുരുക്കം ചുവടെ ചേർക്കുന്നു :
പരാഗണം നടത്തുന്ന ജീവികളുടെ കുറവ് /അഭാവം വരുത്തിയ ഭൗമ ശോഷണം (land degradation) 23% ഭൂപ്രദേശത്തെയും ബാധിച്ചു. തന്മൂലം കാർഷിക വിളകളുടെ ഉത്പാദനത്തിൽ ഒരു വർഷം ലോകത്തൊട്ടാകെ 235 മുതൽ 577 ശതകോടി വരെ ഡോളറിന്റെ നഷ്ടം ഉണ്ടായി.
തീരദേശ ആവാസ നാശം മൂലവും പവിഴപ്പുറ്റു നശിച്ചത് മൂലവും പ്രകൃതിദത്ത തീരദേശ സംരക്ഷണം ലഭിക്കാത്തതും പ്രളയത്തിന്റെ ആധിക്യം വർധിച്ചതും ചുഴലിക്കാറ്റും കൊടുങ്കാറ്റും മൂലവും സൃഷ്ടിച്ച നാശ നഷ്ടം 100-300 ദശലക്ഷം തീരദേശവാസികളെ ബാധിച്ചു.
കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടായ നാശം
2 ഡിഗ്രി സെൽഷ്യസ് താപവർധന ഉണ്ടാകുമ്പോൾ വംശ നാശത്തിന്റെ തോത് 5% ആകും.
താപവർദ്ധന 4.3 ഡിഗ്രി സെൽഷ്യസ് എത്തുമ്പോൾ വംശ നാശം 16% എത്തും. പവിഴപ്പുറ്റുകൾ 10- 30% വും.
1.5 - 2 ഡിഗ്രി താപം വർധിച്ചപ്പോൾ വംശ നാശം ഒരു ശതമാനത്തിൽ താഴെ ആയിരുന്നു.
75%ഭൗമ പരിസ്ഥിതിയും 66% സമുദ്ര ആവാസ വ്യൂഹങ്ങളും ഗുരുതരമാം വിധം മനുഷ്യന്റെ ഇടപെടൽ മൂലം മാറ്റിമറിച്ചു.
ഇൻഡിക്കേറ്റർ സ്പീഷീസുകൾ ലോകത്തൊട്ടാകെ 47% കണ്ട് കുറഞ്ഞു. (10 വർഷത്തിൽ 4% എന്ന തോതിൽ ).
തദ്ദേശ ജനവിഭാഗങ്ങളുടെ കാര്യകർതൃത്വത്തിൽ ഉള്ള ആഗോള മേഖലകളിൽ 28% , ഔദ്യോഗികമായി സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചതിൽ 40%ത്തിൽ താഴെയും അവശേഷിക്കുന്ന പ്രദേശത്തിന്റെ 37% വും മനുഷ്യന്റെ ഇടപെടൽ കുറവായിരുന്നു.
പുതുക്കാവുന്നതും പുതുക്കാനാവാത്തതും ആയ പ്രകൃതിവിഭവങ്ങൾ ഒരു വർഷം 60 ശതകോടിക്കടുത്തു ടൺ മനുഷ്യൻ ചൂഷണം ചെയ്തു. ഇത് 1980 നെ അപേക്ഷിച്ചു ഉയർന്ന വിനിയോഗ നിരക്കാണ്.
പ്രതിശീർഷ വിനിയോഗ നിരക്ക് 15 % വർധനയാണ് രേഖപ്പെടുത്തിയത് .
നീർത്തട വിസ്തൃതി 2000 ആയപ്പോൾ 1700 നെ അപേക്ഷിച്ചു 85%ത്തിൽ അധികം നഷ്ടമായി. വന നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ നീർത്തട നാശത്തിന്റെ വേഗത 3 മടങ്ങാണ്.
10 ലക്ഷം സ്പീഷീസുകൾ വശനാശ ഭീഷണി നേരിടുന്നു.അതിൽ ഉഭയജീവികളുടെ തോത് 40%, പവിഴപ്പുറ്റിന്റെ ശോഷണ നിരക്ക് 33%, സമുദ്രത്തിലെ സസ്തനി സ്പീഷീസ് 33%,സമുദ്രതാരാ ജല ആവാസ വ്യൂഹങ്ങളിലെ സ്പീഷീസ് നഷ്ടം 25%(കശേരുകികളും അകശേരുകികളും അടക്കം ).
680 കശേരു സ്പീഷീസ് വംശ നാശത്തിന്റെ വക്കിലാണ്.
ഷഡ്പദ സ്പീഷീസ് 10% വംശ നാശ ഭീഷണി നേരിടുന്നു.
കരയിലെ പ്രമുഖ ബയോമുകളിലെ തദ്ദേശ സ്പീഷീസ് 1900 ത്തിനു ശേഷം ശരാശരി 20% തിലധികം ശോഷണം നേരിടുന്നു.
ഭൗമ ആവാസ വ്യൂഹങ്ങൾ മൊത്തത്തിൽ ലോകത്തൊട്ടാകെ 30% ശൈഥില്യം നേരിടുന്നു.
കരയിലെ പറക്കാത്ത സസ്തനികൾ 47% വംശ നാശത്തിന്റെ വക്കിലാണ്.
പറവകളിൽ 23% നശിച്ചുകൊണ്ടിരിക്കുന്ന.
സംരക്ഷണത്തിന്റെ അഭാവം മൂലം കുളമ്പുള്ള മൃഗങ്ങളിൽ 6 സ്പീഷീസ് വംശ നാശത്തിനു വിധേയമാകുന്നു.
ഭൂമിയിലെ ഉപരിതല താപനില 1.09 ഡിഗ്രി സെൽഷ്യസ് കണ്ട് ഉയർന്നു. കരയിലെ താപനില കടലിലേതിനെ അപേക്ഷിച്ചു 1.59ഡിഗ്രി കൂടുതലാണ്.
അന്തരീക്ഷത്തിലെ കാർബൺ സാന്ദ്രത 1800ൽ 200 ppm , 1852ൽ 229 ppm , 1950ൽ310 ppm ,2019ൽ 410 പ്പ്മ, 2024 ൽ420 ppm . മീഥേൻ 1866 ppb യും നൈട്രസ് ഒക്സിടെ 332ppb യും ആയിരുന്നു 2019 ലെ നില.
2019ൽ അന്തരീക്ഷത്തിലേക്ക് പുറന്തള്ളിയ മൊത്തം കാർബണിന്റെ അളവ് 59 ജിഗാ ടൺ . 2010 നെ അപേക്ഷിച്ചു 12% (6.5 ജിഗാ ടൺ) കൂടുതലാണിത്.
2010-2019 കാലയളവിൽ നിരീക്ഷിച്ച താപവർധനയുടെ തോത് 1.06 മുതൽ 1.21 ഡിഗ്രി സെൽഷ്യസ് വരെ ആയിരുന്നു. ഇതിൽ CO2 വിന്റെ പങ്ക് 0.8ഡിഗ്രി സെൽഷ്യസ് , മേത്തണിന്റെ വിഹിതം 0.5,നൈട്രസ് ഓക്സിഡിന്റെ വിഹിതം 0.1 മുതൽ 0.2 ഡിഗ്രി സെൽഷ്യസ് വരെയും, ഫ്ളൂറിനേറ്റഡ് വാതകങ്ങളുടെ വിഹിതം 0.1 മുതൽ 0.2 ഡിഗ്രി വരെയും ആയിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ ഉയർന്ന തോതിൽ അനുഭവിക്കാൻ വിധിക്കപ്പെട്ടവരുടെ സംഖ്യ 3.3 ശതകോടി മുതൽ 3.6 ശതകോടി വരെയാണ്. കടുത്ത ഭക്ഷ്യ ക്ഷാമം ഏതു നിമിഷവും പ്രതീക്ഷിക്കാം.
ജല സുരക്ഷിതത്വം , പ്രവാസ നിരക്കിലെ വർധന, സാമ്പത്തിക നഷ്ടത്തിന്റെ പെരുപ്പം എല്ലാം മേൽ പറഞ്ഞതിന്റെ ഭവിഷ്യത്തിന്റെ ആകെത്തുകയാണ്.
പാരീസുടമ്പടിപ്രകാരം 1.5 ഡിഗ്രി താപവർധന കവിയാതിരിക്കുന്നതിനുള്ള അനുകൂലന നടപടികൾക്കായി 2020 ഓടെ 100 ശതകോടി ഡോളർ സമാഹരിക്കുകയെന്ന ആശയം സ്വപ്നമായി തന്നെ അവശേഷിച്ചു.
കേരളത്തിൽ ഭൂഗ്രഭാ ജലനിരപ്പ് (ground water level) 1-4 മീറ്റർ വരെ താന്. 14 ജില്ലകളിലും ജല ലഭ്യത പ്രതിസന്ധി നേരിട്ട വർഷമായിരുന്നു 2016.
പ്രകൃതിദത്ത ആവാസ വ്യൂഹങ്ങൾ നശിപ്പിക്കുന്നതിന് മുൻപ് ഭൂമിയിൽ പതിക്കുന്ന മഴവെള്ളത്തിന്റെ 40% അറബിക്കടലിൽ എത്തിയിരുന്നു . അതിൽ 20% നീരാവി ആയി അന്തരീക്ഷത്തിലും ശേഷിച്ച 40% ഭൂമിക്കടിയിലെ ജലതട്ടുകളിലേക്ക് കിനിഞ്ഞിറങ്ങി ജലത്തട്ടുകളെ ജലസമ്പന്നമാക്കുകയും ചെയ്തിരുന്നു(CWRDM). വനങ്ങൾ, നീർത്തടങ്ങൾ , കാവുകൾ , കുന്നിൻപ്രദേശങ്ങൾ എന്നിവയൊക്കെ നശിപ്പിച്ചതിനെ തുടർന്ന് , പെയ്യുന്ന മഴവെള്ളം അപ്പാടേ സമുദ്രത്തിൽ എത്തിച്ചേരുകയാണ്. ഭൂമിക്കടിയിലേക്കു്ജലം കിനിഞ്ഞിറങ്ങുന്നതിനുള്ള സ്വാഭാവിക ഏരുചീരുകൾ ഇല്ലാതായതാണ് അല്ലെങ്കിൽ ഇല്ലാതാക്കിയതാണ് ഭൂഗർഭ ജലത്തിലെ ജലക്കമ്മിക്കു കാരണം (പദ്മനാഭൻ ,ഡയറക്ടർ , സൊസൈറ്റി ഫോർ എൻവിറോണ്മെന്റല് എഡ്യൂക്കേഷൻ ).വയലുകൾ,വനങ്ങൾ , മലകളും കുന്നിൻപ്രദേശങ്ങളുംപാറക്കെട്ടുകളുമെല്ലാം മഴക്കാലത്തു ഭൂഗർഭ ജലം പുനസംഭരിക്കുന്നതിനു സഹായിക്കുന്ന ഘടകങ്ങളാണ്. ഒരേക്കർ വിസ്തൃതി ഉള്ള കാവുകൾ നാല് കുളങ്ങൾക്കു പുറമെ 40 കിണറുകളും ജലഭരിത മാക്കുന്നതിനു ശേഷി ഉള്ളതാണ്.
2018 ജൂണിലെ കേരളത്തിലെ അണക്കെട്ടുകളിൽ ജലനിരപ്പ് 46% താണു.വയനാട്ടിൽ 55% കുറവാണ് അനുഭവപ്പെട്ടത്. കുടിവെള്ള ക്ഷാമത്തിന്റെ കാര്യത്തിൽ പാലക്കാടിനായിരുന്നു ഒന്നാം സ്ഥാനം. ഭാരതപ്പുഴയിൽ നീരൊഴുക്ക് നന്നേ കുറഞ്ഞു. കുട്ടനാട്ടിലെ ജലനിലയും ഭിന്നമായിരുന്നില്ല. കുട്ടനാട്ടിലെ ജനങ്ങൾ ജലയാനങ്ങളിൽ ആഴ്ചയിൽ മൂന്നു തവണ കുടിവെള്ളവുമായെത്തുന്നതു നോക്കിയിരുപ്പാണ്. ഇടുക്കിയിൽ ജല ലഭ്യതയിൽ 60% കുറവ് വന്നു. കേരളത്തിലെ ഏറ്റവും വലിയ കുടിവെള്ളസംഭരണ ശേഷിയുള്ള മലമ്പുഴയിൽ 58% കുറവുണ്ടായി. പേപ്പാറയിലെ സ്ഥിതിയും തഥൈവ (down to Ea,കെ.എ.ഷാജി ,2023 ഓഗസ്റ്റ് 23).
ജലവിതരണം കേരളത്തിൽ
കേരളം വാട്ടർ അതോറിറ്റി ആണ് കേരളത്തിലെ ഔദ്യോഗിക ജലവിതരത്തിന്റെ ചുമതലക്കാർ. 3367.13 ദശലക്ഷം ലിറ്റർ ജലം പ്രതിദിനം നൽകുന്നതിനുള്ള സ്ഥാപിത ശേഷി അതോറിറ്റിക്കുണ്ട്. ആളൊന്നിന് 104.20 ലിറ്റർ ജലം പ്രതിദിനം നൽകുന്നതിന് പര്യാപ്തമാണ്. ജനസംഖ്യയുടെ 54% വരുന്ന (1.81 കോടി ) ഉപഭോക്താക്കൾ ആണുള്ളത്. ഗ്രാമങ്ങളിൽ 54.19%,നഗരങ്ങളിൽ 54.36% എന്നതാണ് നില. കൂടെക്കൂടെയുള്ള ചോർച്ചയും അനധികൃത ഉപയോഗവും അടക്കം മൊത്തം ജലത്തിന്റെ 40% പാഴായിപ്പോകുന്ന എന്നതാണ് വാസ്തവം. പൈപ്പ് പൊട്ടലും ജല മോഷണവും ഒരു വർഷം 576കോടി രൂപയുടെ നഷ്ടത്തിന് ഇടവരുത്തുന്നു. അതായത് 40% ജലത്തിന് ബില്ല് നല്കാനാവുന്നില്ല.26 ലക്ഷം വീടുകൾക്കാ ണ് കുടിവെള്ള കണക്ഷൻ ഉള്ളത്. വഴിയോര ടാപ്പുകളുടെ എണ്ണം 21 ലക്ഷം വരും. ഒരു ദിവസം അതോറിറ്റി ഉത്പാദിപ്പിക്കുന്ന ജലത്തിന്റെ അളവ് 1890.64 ദശലക്ഷം ലിറ്റർ ആണ്. കുടിവെള്ളത്തിന് 62% കുടുംബങ്ങൾ കിണറ്റുവെള്ളത്തെ ആശ്രയിക്കുന്നു. നദീജലത്തെയും നീർചാലുകളെയും കുടിവെള്ളത്തിന് ആശ്രയിക്കുന്നവർ ജനസംഖ്യയിൽ 0.2% വരും.നീരുറവകൾ ആശ്രയിക്കുന്നവർ 1.4%, കുളങ്ങളെയുണ ടാങ്കുകളെയും ആശ്രയിക്കുന്ന 0.7%,കുഴല്കിണറുകളെ ആശ്രയിക്കുന്നതു് .7%,മറ്റു സ്രോതസ്സുകളെ ആശ്രയിക്കുന്നവർ 2% എന്നതാണ് ജലവിനിയോഗ നിരക്ക്. (സ്റ്റേറ്റ് പ്ലാനിങ് ബോർഡ് ).
ജലദൗർലഭ്യവും പാലുത്പാദനവും കേരളത്തിൽ
വരൾച്ച മൂലം 2016 ഡിസംബർ -2017 ജനുവരി കാലയളവിൽ പാലുത്പാദനത്തിൽ ഒരു ദിവസം ഒരു ലക്ഷം ലിറ്ററിന്റെ കുറവ് വന്നു. 13 ലക്ഷം ലിറ്റർ പാൽ ആണ് ഒരു ദിവസം വിൽക്കുന്നത് എന്നാണു ഔദ്യോഗിക കണക്ക് . കേരളത്തിൽ 162 ക്ഷീരോത്പാദന കേന്ദ്രങ്ങൾ ഉള്ളതായി കണക്കാക്കുന്നു. ക്ഷീരോത്പാദനത്തിൽ പാലക്കാടാണ് മുന്നിൽ. മാട്ടുപ്പെട്ടി, ധോണി,കുളത്തൂപ്പുഴ, കൊളഹലമേട്, വലിയതുരത്തുടങ്ങിയ സ്ഥലങ്ങളിൽ കാലിത്തീറ്റ ഉത്പാദന കേന്ദ്രങ്ങൾ ഉണ്ട്. തീറ്റപ്പുൽ ഉത്പാദനത്തിൽ 40% കുറവ് അനുഭവപ്പെടുന്നു . ഇന്ത്യയിൽ 20.5 ദശലക്ഷം പേർ ഉപജീവനത്തിനായി കന്നുകാലികളെ ആശ്രയിക്കുന്നു. ഇന്ത്യ കാലിസമ്പത്തിൽ ലോകത്തു ഒന്നാം സ്ഥാനത്താണ്. ഇന്ത്യയിൽ ശരാശരി ഒരു മൃഗത്തിൽ നിന്ന് 7.9 കിലോ പാൽ ലഭിക്കുമ്പോൾ കേരളത്തിൽ നിന്ന് 10.2 കിലോ പാൽ കിട്ടും. തീറ്റപ്പുൽ കൃഷി വിപുലപ്പെടുത്താനുള്ള ആലോചന ഉണ്ട്. വലിയ തുറയിലെ തീറ്റപ്പുൽ ഉത്പാദന കേന്ദ്രത്തിൽ പ്രതിദിനം 600 കിലോ തീറ്റ ഉത്പാദിപ്പിക്കാൻ കഴിയും. ഈ കേന്ദ്രത്തിന്റെ വിസ്തൃതിയും ഉത്പാദനവും കുറഞ്ഞുവരുന്നു. തീറ്റപ്പുല്ലിന്റെ ഉത്പാദനം പാലിന്റെ ഗുണനിലവാരത്തെ ബാധിക്കും. ഒരേക്കറിൽ നിന്ന് 210 ക്വിന്റൽ തീറ്റപ്പുല്ല് ഉൾപഠപ്പിക്കുന്നു എന്നാണു കണക്കു. വിവാഹ സദ്യാലയങ്ങൾ,കൺവെൻഷൻ സെന്ററുകൾ എന്നിവയോടു അനുബന്ധിച്ചു ചെറിയ തോതിൽ ആയാൽ പോലുംതീറ്റപ്പുൽ കൃഷി പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞാൽ ഉപയോഗിച്ച ജലം പുനരുപയോഗപ്പെടുത്തി പുൽക്കൃഷിക്ക് ഉപയോഗിക്കാം. തൊഴിലും വരുമാനവും തീറ്റപ്പുല്ലും പാലും ലഭിക്കും.
സാമ്പത്തിക വളർച്ചയും പരിസ്ഥിതിയും
കഴിഞ്ഞ 50 ആണ്ട് കൊണ്ട് അനിതരസാധാരണമായ സാമ്പത്തിക പുരോഗതിയും മനുഷ്യായുസ്സും വർധിച്ചു. ലോക ജനസംഖ്യ ഇരട്ടിച്ചു. സമ്പദ്ഘടന 4 മടങ്ങു വലുതായി. 100 കോടി അതിദരിദ്രരെ ദാരിദ്ര്യ മേഖലയിൽ നിന്ന് ഉയർത്തി. മുമ്പത്തേക്കാൾ കൂടുതൽ ഭക്ഷണം, ഊർജം, പുത്തൻ വസ്തുക്കൾ എന്നിവ വർദ്ധമാനമായ തോതിൽ ഉത്പാദിപ്പിച്ചു. സാമ്പത്തികമായി ഇടത്തരം കുടുംബങ്ങളിൽ പെട്ടവർ 350 കോടി വരും. മധ്യവർഗ്ഗത്തിൽ പെട്ടവരുടെ സംഖ്യ വർഷം തോറും 160 ദശലക്ഷം കണ്ട് വർധിച്ചു വരുന്നു. ഇതിൽ 70% ഇന്ത്യയുടേയും ചൈനയുടെയും കൂട്ടായ വിഹിതമാണ്. പ്രകൃതിദത്ത വ്യൂഹങ്ങൾ ക്ഷയിപ്പിച്ചുകൊണ്ടാണ് ഈ നേട്ടങ്ങൾ കൊയ്തത്. കരപ്രദേശം 75%, സമുദ്രമേഖല 66% എന്ന തോതിൽ മാറ്റിമറിച്ചാണ് ഇത് സാധിച്ചത്. മർത്യവൃത്തികൾ മൂലം സസ്യ -ജന്തു സ്പീഷീസുകൾ 25% മണ്മറയുന്ന സ്ഥിതിയിൽ ആയി .ദശലക്ഷക്കണക്കിനു സ്പീഷീസ് വംശ നാശ ഭീഷണി നേരിടുന്നു. വരും ദശകങ്ങളിൽ നല്ലൊരു ഭാഗം സ്പീഷീസ് മണ്മറയുന്ന കൂട്ടത്തിലാണ്. ആവാസ വ്യൂഹങ്ങളുടെ പ്രകൃതിദത്ത വിസ്തൃതി ചരുങ്ങി.ഉത്പാദനക്ഷമതയും അവ പ്രദാനം ചെയ്യുന്ന സേവനങ്ങളും 47% കണ്ട് കുറഞ്ഞു.
ഭൗമ വ്യവസ്ഥയ്ക്ക് കറുത്ത് പകരുന്ന സ്വാഭാവിക ചുറ്റുപാട് ഇല്ലാതായതാണ് കാലാവസ്ഥാവ്യതിയാനം സംഹാരതാണ്ഡവമാടുന്ന വിധം രൗദ്രമാകാൻ ഇട നൽകിയത്. കണ്ടൽക്കാടുകൾ , പീറ്റ് മണ്ണ് , ഉഷ്ണ മേഖലാവനങ്ങൾ എന്നിവയുടെ കടക്കൽ കത്തി വച്ചതു 13% ഹരിതഗൃഹ വാതകം പുറന്തള്ളാൻ ഇടയാക്കി. അന്തരീക്ഷത്തിലെ കാർബൺ സ്വാംശീകരിക്കുന്ന മണ്ണിന്റെ സ്വതസ്സിദ്ധമായ ശേഷി കുറയാൻ ഇത് കാരണമായി. താപവർധന 2 ഡിഗ്രി സെൽഷ്യസിനോട് അടുത്തു. ചുട്ടുപഴുത്ത ഭൂമിയിൽ 20ൽ 1 എന്ന തോതിൽ സ്പീഷീസ് നശിക്കും. പവിഴപ്പുറ്റ് 99% അപ്രത്യക്ഷമാകും. സമുദ്ര മത്സ്യങ്ങളിൽ 4 ൽ 1 ഭാഗം മുട്ടയിടുന്നതിനും മൽസ്യ പ്രജനനത്തിനും ഏരുചീരുകൾ ഒരുക്കുന്ന കേന്ദ്രമാണ് പവിഴപ്പുറ്റുകൾ. അടുത്ത പതിറ്റാണ്ടിലെ ഏറ്റവും അപകടകരമായ മർത്യാ പ്രഭാവം ജൈവ വൈവിധ്യ നഷ്ടമാണ്.
ഭൂമിയുടെ അടിത്തറ ഇളക്കുന്ന മാറ്റങ്ങൾ
കണ്ടൽക്കാടു 85% നശിച്ചു.
വനം 32% ഇല്ലാതായി. സമുദ്രത്തിന്റെ 55% മേഖലയും വ്യാവസായിക മൽസ്യ ബന്ധനത്തിന്റെ പിടിയിൽ ആയി.
മൽസ്യ ബന്ധനത്തിന്റെ 33% അമിത ചൂഷണത്തിന് ഇരയായി.
1970നെ അപേക്ഷിച്ചു ശുദ്ധജല സ്പീഷീസ്83% കണ്ട് കുറഞ്ഞു.
കഴിഞ്ഞ പതിറ്റാണ്ടുകളിൽ തിരിച്ചറിഞ്ഞ ഷഡ്പദങ്ങളിൽ 41% മണ്മറഞ്ഞു. കശേരുസ്പീഷീസ് 60 % ഇല്ലാതായി .
ഓരോ മണിക്കൂറിലും 1692 ഏക്കർ ഉത്പാദനക്ഷമമായ ഭൂമി മരുഭൂമി (dry land) അഥവാ ഊഷര ഭൂമി (ഒരു വർഷം 12 ദശലക്ഷം ഹെക്ടർ ) ആയി മാറുന്നു.
6ആമത്തെ വൻ വംശ നാശത്തിനു കളമൊരുക്കുന്നു.
സമുദ്രത്തിന്റെ ഉത്പാദനക്ഷമത നശിക്കുന്നതിന്റെ ഭവിഷ്യത്തു മർത്യാകുളം ഉൾപ്പെടെയുള്ള ജീവലോകത്തിന്റെ അന്ത്യം ആയിരിക്കും. കാരണം ഭൂമുഖത്തുള്ള മൊത്തം ജീവജാലത്തിൽ 80% ഉൾക്കൊള്ളുന്ന സമുദ്രം ജീവനെ പിന്തുണയ്ക്കുന്ന നിർണായക ഘടകം ആണ്.
800 കോടി മനുഷ്യർക്ക് ഭക്ഷിക്കുന്നതിനു 8000 കോടി ജന്തുക്കളെ വളർത്തി അവയുടെ മാംസം ഭക്ഷിക്കുന്ന രീതിയാണ് ജൈവ വൈവിധ്യത്തിന്റെ നാശത്തിനു മുഖ്യ പങ്കു വഹിക്കുന്നത്. മീഥേൻ ഉൾപ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങൾ ആപൽക്കരമായ അളവിൽ ഉത്പാദിപ്പിക്കുന്നതും മാംസ പ്രിയമാണ്. സമസ്ത മേഖലകളും ഇതിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങുന്നു.
കോവിഡ് സമാനമായ മഹാമാരികൾ പൊട്ടിപ്പുറപ്പെടുന്നതിനും ജന്തുമാംസത്തോടുള്ള ഹരം പ്രേരണയാകുന്നു.
കാലാവസ്ഥാ വ്യതിയാനം അതിന്റെ ബഹുവിധ പ്രത്യാഘാതങ്ങൾ മുഖേന സമൂഹത്തിൽ അസമത്വം പാരമ്യത്തിൽ എത്തിക്കുന്നതിന് വളമാകുന്നു.
രാസ വസ്തുക്കളുടെ ലോകത്തു അവ സൃഷ്ടിക്കുന്ന ഭവിഷ്യത്തിനു കണക്കില്ല. അനവധി പ്രത്യാഘാതങ്ങളിൽ കുട്ടികളെ ബാധിക്കുന്നതിന്റെ ഗൗരവവും ഹാനിയും ഗുരുതരമാണ്. ഈയം, മെർക്കുറി,കാഡ്മിയം, POP വിഭാഗത്തിൽ പെട്ട അപകടകാരികളായ മലിനീകാരികൾ കൂട്ടികളിൽ എത്തിപ്പെടുന്നതിനെ തുടർന്ന് അവരുടെ ഫിസിയോളജീയവും പെരുമാറ്റ സംബന്ധവും ആയ ആരോഗ്യ പ്രതിസന്ധിക്കു ഇടവരുത്തുന്നു.
പാഴ്‌വസ്തുക്കൾ ഒരു ആഗോള സമസ്യ ആണ്.
ഒരു ഷർട്ട് വലിച്ചെറിയുമ്പോൾ അത് നിർമിക്കുന്നതിന് ഉപയോഗിച്ച 2700 ലിറ്റർ ജാലകം പാഴാകുന്നതിനു തുല്യമാണ്. അതായത് രണ്ടര വർഷം ഒരാൾ ഉപയോഗിക്കുന്നത്ര ജലം!
ഇലക്ട്രോണിക് പാഴ്വസ്തു ഒരു വർഷം 62 ദശലക്ഷം ടൺ ആണ് ഉത്പാദിപ്പിക്കുന്നത്.
ലോഹങ്ങൾ കുഴിച്ചെടുക്കുകയുക സംസ്ക്കരിക്കുകയും ചെയ്യുന്ന അവസരത്തിൽ ഉപയോഗിക്കുന്ന രാസ വസ്തുക്കൾ സൃഷ്ടിക്കുന്ന മലിനീകരണത്തിന്റെ വ്യാപ്തി ഊഹിക്കാൻ കഴിയുന്നതല്ല.
9nnjmfh2k1p5h6c2i6emprucey8wa8m