വിക്കിപാഠശാല
mlwikibooks
https://ml.wikibooks.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.5
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിപാഠശാല
വിക്കിപാഠശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
പാചകപുസ്തകം
പാചകപുസ്തകസംവാദം
വിഷയം
വിഷയസംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
Amitha vibhava viniyogam
0
6786
19062
2026-06-06T03:53:39Z
DVCyril
4660
'അമിത വിഭവവിനിയോഗം ഭൂമിയിലെ വിഭവങ്ങൾക്ക് പരിമിതിയുണ്ട്. അനന്തമായ സാമ്പത്തിക വളർച്ചയും അനിയന്ത്രിതമായ ഉപഭോഗ ശൈലിയും ഭൂഗോളത്തിനും അതിലെ മനുഷ്യർ അടക്കമുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു
19062
wikitext
text/x-wiki
അമിത വിഭവവിനിയോഗം
ഭൂമിയിലെ വിഭവങ്ങൾക്ക് പരിമിതിയുണ്ട്. അനന്തമായ സാമ്പത്തിക വളർച്ചയും അനിയന്ത്രിതമായ ഉപഭോഗ ശൈലിയും ഭൂഗോളത്തിനും അതിലെ മനുഷ്യർ അടക്കമുള്ള ജീവജാലങ്ങൾക്കും ഗുണം ചെയ്യില്ല. സെന്റർ ഫോർ ബയോളജിക്കൽ ഡൈവേഴ്‌സിറ്റിയിലെ സീനിയർ ഫുഡ് കാമ്പയിനെർ ജെന്നിഫർ മോളിഡോർ ന്റെ വാക്കുകളിൽ ലെക്കും ലെഗാനും ഇല്ലാത്ത അനന്തമായ ഉപഭോഗത്വര വിനാശകരമായ വിഭവ നിഷ്കര്ഷണത്തിനു ആക്കം കൂട്ടുന്നതും മലിനീകരണം, പാഴ്വസ്തു ഉത്പാദനം എന്നിവ അതിന്റെ പാരമ്യത്തിൽ എത്തിക്കുന്നതിനും കാലാവസ്ഥാവ്യതിയാന പ്രതിസന്ധിക്കും വംശനാശ ഭീഷണിക്കും വഴിയൊരുക്കുന്നതാണ്.
വിഭാവവിനിയോഗം അതിരുകടക്കുന്നുവോ ?
സമ്പന്നർ ശേഷിക്കു അനുസരിച്ചു ആവശ്യത്തിൽ കവിഞ്ഞ ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടി കുറെ ഉപയോഗിച്ച ശേഷം ശേഷിച്ചവ ചുറ്റുപാടിലേക്കു വലിച്ചെറിയും. ജനസംഖ്യക്ക് ഇതിൽ ഒരു പങ്കുണ്ട്. 1970കളെ അപേക്ഷിച്ചു 2000ത്തിൽ ലോക ജനസംഖ്യ ഇരട്ടിച്ചപ്പോൾ വിഭവ ചൂഷണ നിരക്ക് 4 മടങ്ങു വർധിച്ചു. ആളോഹരി ഉപഭോഗവും അന്താരാഷ്‌ട്ര തലത്തിലുള്ള ഉപയോഗവും നാൾക്കു നാൾ അനുസ്യൂതം വർധിക്കുന്നു. അനുദിന ഭക്ഷ്യ വ്യവസ്ഥയുടെ പങ്കു എടുത്തു പറയേണ്ടതാണ്.
ഭക്ഷ്യവസ്തുക്കൾ ഭീമമായ തോതിൽ പാഴാക്കുന്നു.
കഴിഞ്ഞ 50 വർഷത്തിനിടെ മാസത്തിന്റെ ഉപയോഗത്തിൽ അനിതരസാധാരണമായ വർധന ഉണ്ടായി. 1961 ൽ ഒരാൾ ശരാശരി 24 കിലോഗ്രാം മാംസം ഒരു വര്ഷം ഭക്ഷിച്ചതു 45 കിലോഗ്രാം ആയി ഉയർന്നു. ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കളിൽ നല്ലൊരു ഭാഗം ഉപയോഗിക്കാതെ പാഴാക്കുന്നത് അതിലേറെ ആകാംക്ഷയ്ക്കു കാരണമാകുന്നു. ഉൽപാദിപ്പിക്കുന്ന മൊത്തം ഭക്ഷണത്തിൽ മൂന്നിൽ ഒരു ഭാഗം പാഴാക്കുന്നു. ഭക്ഷിക്കുന്നതിനു വേണ്ടി കശാപ്പു ചെയ്യുന്ന മൃഗങ്ങളുടെ 4 ൽ ഒരു ഭാഗം ഉപേക്ഷിക്കുന്നു. ഗാർഹിക മേഖലയിൽ നിന്നാണ് 3ൽ ഒരു ഭാഗം നഷ്ട്ടമാകുന്നത്. ചില്ലറ വില്പനകേന്ദ്രങ്ങളിലും ആഹാരം വിളമ്പുന്നുന്ന അവസരത്തിലും ആണ് 24% നഷ്ടം നേരിടുന്നത്. ഫാമുകളും സംസ്കരണ കേന്ദ്രങ്ങളും കൂടി പാഴാക്കുന്നത് 43% വരും. ലോകത്തൊട്ടാകെ ഒരു വര്ഷം 100 കോടി ടൺ ആണ് ഉത്പാദിപ്പിച്ച ശേഷം ഉപയോഗിക്കാതെ കളയുന്നത്.
പ്രേരക ഘടകങ്ങൾ
സാങ്കേതിക വിദ്യയുടെ പുരോഗതിയെ തുടർന്ന് യന്ത്രങ്ങൾ ഉപയോഗിച്ച് വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനവും സംസ്കരണവും സംഭരണവും സൂക്ഷിക്കലും വിതരണവും എല്ലാം അതിവേഗത്തിലും വന്തോതിലും നടത്താം എന്ന് വന്നതാണ് ഇതിന്റെ മുഖ്യ ചാലക ശക്തി. ഉയർന്ന ഉത്പാദനം, ആകർഷകമായ വില, ഓൺലൈനിൽ ഓർഡർ നൽകുന്ന നിമിഷം വീട്ടുപടിക്കൽ ലഭിക്കുന്ന സംവിധാനം ഒക്കെ കൂടി ഇരിക്കപ്പൊറുതി ഇല്ലാത്ത വിധം വർദ്ധമാനമായ തോതിൽ ഉപഭോഗം വർധിപ്പിക്കുന്നതിന് അനുകൂലമായ ചാറ്റുപാടാണുള്ളത്. ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുവിന്റെ 40% പാഴാക്കുന്ന US ഒരു വര്ഷം 350 ശതകോടി ബാരൽ പെട്രോൾ പാഴാക്കുന്നതിനു തുല്യമാണ് ഭക്ഷണം പാഴാക്കുന്നത് വഴി ചെയ്യുന്നത്. കൂടാതെ 40 ലക്ഷം കോടി ലിറ്റർ ജലം ഉപയോഗിച്ച് തയാറാക്കിയ ഭക്ഷണം പാഴാക്കിയപ്പോൾ അത്രയും ജലം പാഴാക്കി! ഭക്ഷ്യോത്പാദനത്തിനു ഉപയോഗിച്ച രാസ വളവും കീടനാശിനിയും ഇത് മൂലം പാഴായി. ചില്ലറ വ്യാപാരികൾ വാങ്ങുന്നതിൽ 30% ഉപയോഗിക്കാതെ കളയുന്നതിനു തുല്യമാണിത്. 2022ൽ ഒരു വർഷത്തെ ഈ മേഖലയിലെ മൊത്തം പരസ്യച്ചെലവ് 800 ശതകോടി ഡോളർ ആയിരുന്നു എന്നോർക്കുക.
ഭവിഷ്യത്തുകൾ
വർധിച്ച ഉപഭോഗ പ്രവണത വർധിച്ച മാലിന്യപ്പെരുപ്പത്തിനും വൻതോതിലുള്ള മലിനീകരണത്തിനും ഇടയാക്കുന്നു. മലിനീകരണം സംഭാവന ചെയ്യുന്ന അകാല മരണസംഖ്യ ഒരു വര്ഷം 700 കോടി കടന്നു 2050ൽ 900 കോടി എത്തും എന്നാണു കണക്കാക്കുന്നത്. ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കു പ്രകാരം മേൽ പറഞ്ഞ കാലയളവിൽ പ്ലാസ്റ്റിക് മലിനീകരണം 4 മടങ്ങു വർധിക്കും എന്ന് കരുതുന്നു. 2052 ഓടുകൂടെ ആഗോള എണ്ണനിക്ഷേപം ലാഭകരമായി ഉത്പാദിപ്പിക്കാനാവാത്ത നിലയിൽ ദുര്ലഭമാകും. കൽക്കരി 252 വര്ഷത്തേക്കും,പ്രകൃതിവാതകം 72 വര്ഷത്തേക്കും, പെട്രോൾ 32 വര്ഷത്തേക്കും, ചെമ്പു 45 വര്ഷത്തേക്കും maathrame തികയൂ എന്നാണു നിഗമനം. (ഫിഷർ, 1981).
60 ലക്ഷം ടൺ പ്ലാസ്റ്റിക് ആണ് ഒരു വര്ഷം നാം ജലസ്രോതസ്സുകളിലേക്കു പുറന്തള്ളുന്നത്. ഇതിൽ 17 ലക്ഷം ടൺ കടലിൽ എത്തിച്ചേരുന്നു. തന്മൂലം പ്ലാസ്റ്റിക് പാഴ്വസ്തു അടിഞ്ഞു കൂടി വിശാലമായ ഒരു സമുദ്രഭാഗം പ്ലാസ്റ്റിക് കേന്ദ്രം ആയി മാറി. ദി Great Pacific Garbage Patch എന്നാണു ഇവിടം അറിയപ്പെടുന്നത്. വിഭവ ധൂർത്തിന്റെ അലകൾ ചെന്നെത്താത്ത മേഖലകൾ ചുരുക്കമാണ്. ഫാഷന്റെ ലോകത്തു മോഡി കൂടിയ വസ്ത്രങ്ങൾ വാങ്ങുന്ന പ്രവണത 15 വര്ഷം മുൻപത്തെ അപേക്ഷിച്ചു 60% വർധനയാണ് രേഖപ്പെടുത്തിയത്. 20 ലക്ഷത്തിനും 50 ലക്ഷം ടണ്ണിനും ഇടയിലാണ് വസ്ത്രം അലക്കുന്ന അവസരത്തിൽ കടലിലേക്ക് സൂക്ഷ്മ പ്ലാസ്റ്റിക് കണികകൾ എത്തിച്ചേരുന്നത്.
വിവിധ മേഖലകൾ ഏറ്റുവാങ്ങുന്ന പ്രത്യാഘാതങ്ങൾ
അമിത വിഭവ വിനിയോഗ ഫലമായി ഉല്പന്നമാകുന്ന പാഴ്വസ്തു സമ്പദ്ഘടനയ്ക്ക് ഏൽപ്പിക്കുന്ന നഷ്ടം 2.5 ലക്ഷം കോടി ഡോളറാണ്. ഭക്ഷണം പാഴാക്കുന്നത് വഴി ഉണ്ടാകുന്ന വാർഷിക നഷ്ടം ഒരു ലക്ഷം കോടി ഡോളർ വരും. പ്ലാസ്റ്റിക് മലിനീകരണം 13 ശതകോടി ഡോളറിന്റെ സാമ്പത്തിക ബാധ്യത വരുത്തിവയ്‌ക്കുന്നു. വിഷാദ രോഗികളുടെ എണ്ണം ഇത് മൂലം 20% കണ്ട് ഉയരുന്നതിനു ഇടയാകുന്നു. അതിരു കടന്ന സംസ്ക്കരണത്തിനു (ultra processing) വിധേയമായ ഭക്ഷ്യ വസ്തുക്കൾ പൊണ്ണത്തടി ഉള്ള 100 കോടിയെ സൃഷ്ടിക്കുന്നതിനൊപ്പം അനുബന്ധ അസ്വാസ്ഥ്യങ്ങൾക്കും കാരണം ആകുന്നു. കൂടാതെ 32 ഇനം രോഗാവസ്ഥകൾ ഉണ്ടാക്കുന്നു. 2025 ൽ ലോകത്തൊട്ടാകെനടന്ന വിഭവ വിനിയോഗം അപഗ്രഥിച്ചതിൽ നിന്ന് 1.78 ഭൂമിക്കു പ്രദാനം ചെയ്യാൻ കഴിയുന്ന പ്രകൃതി വിഭവങ്ങളാണ് ഉപയോഗിച്ച് തീർത്തത്. ബാങ്കിലെ സാമ്പത്തിക ഇടപാടുകളിൽ ഓവർഡ്രാഫ്ട് സംവിധാനം എന്ന പോലെ പ്രകൃതി വിഭവങ്ങളുടെ overshoot എന്നാണു ഇത് അറിയപ്പെടുന്നത്. 1972ലെ overshoot day ഡിസംബർ 31 ഉം 2025 ലേതു ജൂലൈ 24 നും ആയിരുന്നു.
ആരോഗ്യ രംഗത്തെ ഭവിഷ്യത്തു
ലോകത്തിലെ ഏറ്റവും വിശാലമായ നീർത്തടങ്ങൾ കൊണ്ടും ഫലപുഷ്ടിയുള്ള നദീമുഖ ഡെൽറ്റകൾ കൊണ്ടും ഒരു കാലത്തു ഫലഭൂയിഷ്ഠതയാൽ സമ്പന്നമായിരുന്നു നൈജറിലെ ഡെൽറ്റ.മൽസ്യ സമ്പത്തിനും ഭക്ഷ്യ കൃഷിക്കും പേര് കേട്ട സ്ഥലം എന്ന ഖ്യാതി അമിത വിഭവ നിഷ്കര്ഷണം മൂലം ഇല്ലാതായി. എന്ന കുഴിച്ചെടുത്തു ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോൾ അവിടുത്തെ സസ്യ ജന്തുജാലങ്ങൾ അടങ്ങിയ ആവാസ വ്യൂഹങ്ങളുടെ ഉന്മൂല നാശം സംഭവിച്ചു. എണ്ണപര്യവേക്ഷണ സംസ്‌ക്കരണ വേളകളിൽ ഉപയോഗിച്ച ആപൽക്കരമായ രാസ വസ്തുക്കൾ അന്തരീക്ഷത്തിൽ എത്തി. ആംല മഴ അവിടെ സാധാരണമായി.കെട്ടിടങ്ങളുടെ മേൽക്കൂരയും കാർഷിക വിളകളും നശിച്ചു. ആ പ്രദേശത്തെ ജലസ്രോതസ്സാകമാനം മാലിന്യ പൂരിതമായി. ശ്വാസ തടസ്സവും വിട്ടുമാറാത്ത ബ്രോന്കൈറ്റിസ്സും ഉയർന്ന തോതിലുള്ള കാൻസർ രോഗബാധയും മൂലം തദ്ദേശ വാസികൾ ദുരിതക്കയത്തിൽ മുങ്ങി. നൈജറിൽ ജനങ്ങളുടെ ജീവിത ദൈർഘ്യം 40 വയസ്സായി ചുരുങ്ങി.
ഭൂമിയുടെ മുഖ്യ പ്രാണ വായു സ്രോതസ്സായി അറിയപ്പെടുന്ന പച്ചപ്പിന്റെ പര്യായമായ ബ്രസീലിലെ ആമസോൺ മഴക്കാടുകൾ 20 ശതമാനത്തോളം സോയാകൃഷിക്കും കാലിത്തീറ്റയ്ക്കും പാമോയിൽ ഉത്പാദനത്തിനുമായി വെട്ടി നശിപ്പിച്ചതിന്റെ ഫലമായി ജന്തുക്കൾ കൂട്ടത്തോടെ ഇല്ലാതായി. വംശനാശത്തിന് പുറമെ തദ്ദേശവാസികളുടെ ഉപജീവന മാർഗവും ഇല്ലാതായി.
അമിത മൽസ്യ ബന്ധനം
മൽസ്യസമ്പത്തു ക്ഷയിപ്പിക്കുന്ന വിധം അമിത മൽസ്യ ബന്ധനം നിർബാധം തുടരുന്നത് ദൂരവ്യാപകമായ ഫലം ഉളവാക്കും. ലോക വന്യജീവി ഫണ്ടിന്റെ കണക്കു പ്രകാരം സ്രാവുകൾ, തിരണ്ടി, ചിമേറകൾ ഇവയൊക്കെ മൂന്നിൽ ഒരു ഭാഗം വംശനാശത്തിന്റെ വക്കിലാണ്. സിയേറ ക്ലബ്ബിന്റെ അനുമാനം അനുസരിച്ചു മൊത്തം മൽസ്യ സമ്പത്തിന്റെ മൂന്നിൽ ഒരു ഭാഗവും ക്ഷയിച്ചു. മൽസ്യമേഖലയെ ആശ്രയിച്ചു കഴിഞ്ഞവരുടെ തൊഴിലും വരുമാനവും ഇല്ലാതായി.ലോകത്തൊട്ടാകെ 60 ദശ ലക്ഷം പേര് നേരിട്ടും അല്ലാതെയും പണിയെടുക്കുന്ന മൽസ്യബന്ധന മേഖലയിൽ നല്ലൊരു വിഭാഗത്തിന് തൊഴിലും വരുമാനവും ഇല്ലാതാകും. 2050 ഓടെ സമുദ്ര വിഭവങ്ങൾക്കുള്ള ഡിമാൻഡ് ഇരട്ടിക്കും എന്ന് കണക്കാക്കുന്നു. സമ്പന്ന raajyangalile വിഭവ വിനിയോഗ നിരക്കിൽ എല്ലാവരും ഉപഭോഗം നടത്തുന്ന പക്ഷം 5 ഭൂമി വേണ്ടിവരും!മറ്റൊരു കാതലായ പ്രതിയാഘാതം വിഭവ ചൂഷണം, സംസ്ക്കരണം, ഉപഭോഗം എന്നിവയാണ് ലോകത്താകെ പുറന്തള്ളുന്ന കാർബണിന്റെ 90% ഉറവിടം.
അമിത ഉപഭോഗവും അസമത്വവും
സമ്പന്ന രാജ്യങ്ങളിലെ ജനങ്ങൾ ഏറ്റവും ഉയർന്ന തോതിൽ ആഗോള ആളോഹരി വിഭവ വിനിയോഗം നടത്തുന്നതിന്റെയും ഹരിതഗൃഹ വാതകം പുറന്തള്ളുന്നതിന്റെയും ഫലമായി താപവർധനയും കാലാവസ്ഥാ വ്യതിയാനവും അതിന്റെ മൂര്ധന്യാവസ്ഥയിൽ എത്താൻ ഇടയാക്കുന്നു. തന്മൂലം ഉണ്ടാകുന്ന തീക്കാറ്റ് , കാട്ടുതീ, വരൾച്ച, പ്രളയം, മണ്ണിടിച്ചിൽ, കൊടുങ്കാറ്റു, ഭക്ഷ്യക്കമ്മി , വിലക്കയറ്റം, തൊഴിൽ ഇല്ലായ്മ, ഉയരുന്ന അകാല മരണ നിരക്ക് എന്നിവ മൂലം ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിൽ പെട്ട് ഉഴലുന്നതിൽ ഭൂരിഭാഗവും നിർധനരും സമൂഹത്തിന്റെ താഴെക്കിടയിൽ പെട്ടവരുമാണ്. ഇക്കാര്യത്തിൽ അവർ നിരപരാധികളുമാണ്. സ്ത്രീകൾ, കുട്ടികൾ, പ്രായം ചെന്നവർ തുടങ്ങി ദുർബല ജനവിഭാഗമാണ് ദുരന്തങ്ങളുടെ ആഘാതം കൂടുതലും ഏറ്റുവാങ്ങുന്നത്. ഇത് സമൂഹത്തിലെ അസമത്വത്തിന്റെ തോത് നാൾക്കു നാൾ ഉയരാൻ ഇടയാകുന്നു. ആത്യന്തികമായി വിഭവ ധൂർത്തു ഭാവിയിൽ വിഭവ ക്ഷാമം, അതിരു കടന്ന കാലാവസ്ഥാ വ്യതിയാനം , ജൈവ വൈവിധ്യ നഷ്ടം , ജീവിത നിലവാരത്താഴ്ച , താങ്ങാനാവാത്ത കടബാധ്യത , ആത്മഹത്യ തുടങ്ങി മാനവ ക്ഷേമത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന വാൾ ആയി മാറുന്നു.
വിഭവധൂർത്തു ഒറ്റനോട്ടത്തിൽ
. US ൽ ഉപഭോക്തൃ മേഖലയിലെ ചെലവ് ജിഡിപിയുടെ 68% വരും.
. സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിലെ അഭിനിവേശം കാരണം US ൽ ഉപഭോക്തൃ മേഖല 2023 ൽ കടബാധ്യത 17 ലക്ഷം കോടി ഡോളർ എത്തി.
. ഫാഷൻ വ്യവസായ മേഖല ആഗോള കാർബൺ ഉത്സർജനത്തിന്റെ 10% പങ്കു വഹിക്കുന്നു.
. പഞ്ചസാര അധിക തോതിൽ ഉപയോഗിക്കുന്നത് ഒരു വര്ഷം 28 ലക്ഷം അകാല മരണങ്ങൾക്കും അനുബന്ധ രോഗങ്ങൾക്കും കാരണമാകുന്നു.
. ആന്റിബയോട്ടിക്കുകൾ അമിത തോതിൽ ഉപയോഗിച്ചതിന്റെ ഫലമായി രോഗപ്രതിരോധശേഷി കുറഞ്ഞു 2019 ൽ 1 കോടി 27 ലക്ഷം അകാല മരണം സംഭവിച്ചു.
. ഉപഭോക്തൃ ഉത്പന്ന മേഖല ഒരു വര്ഷം 9100 ഘന മീറ്റർ ജലം ഉപയോഗിക്കുന്നു.
. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിന്റെ ഉത്പാദനം 2019 ൽ 460 ദശലക്ഷം ടൺ എത്തി .
. ഇലക്ട്രോണിക് പാഴ്വസ്തു ഉത്പാദനം 2021ൽ 574 ലക്ഷം താൻ ആയി. കേവലം 17.4% മാത്രമാണ് പുനർ ചക്രണം ചെയ്തത്.
. ഉപഭോക്താക്കളെ വലയിൽ വീഴ്ത്തുന്നതിനു ലോകത്തൊട്ടാകെ 2022ൽ മുതൽ മുടക്കിയ പരസ്യച്ചെലവ് 800 ശതകോടി ഡോളർ ആയിരുന്നു.
. ഗാർഹിക മേഖല പുറന്തള്ളുന്ന കാർബണിന്റെ വിഹിതം അമിത ഉപഭോഗം മൂലം 50% വർധിച്ചു.
പൊണ്ണത്തടി ഉള്ളവരുടെ സംഖ്യ 1975നു ശേഷം 3 മടങ്ങു ഉയർന്നു. അമിതമായ തോതിൽ സംസ്‌കരിച്ച ഭക്ഷ്യ വസ്തുക്കൾ ഉയർന്ന അളവിൽ കഴിച്ചതാണ് കാരണം.
ഭൂമിയുടെ സ്വാഭാവിക വിഭവ ദാന ശേഷിയെ മറികടന്നു വിഭവങ്ങൾ ഉപയോഗിക്കുന്നവരുടെ തോത് 80% കടന്നു.
വിഭവ ദൗര്ലഭ്യത്തിന് ആക്കം കൂട്ടുന്ന മാംസത്തിന്റെ അമിത ഉപഭോഗം 1961 ലേതിൽ നിന്ന് 4 മടങ്ങു വർധിച്ചു.
അമേരിക്കൻ ജനത ഭക്ഷ്യ വസ്തുക്കളിൽ 40% പാഴ്വസ്തുക്കൂനയിലേക്കു എറിയുന്നത് ഒരു വര്ഷം 165 ശതകോടി ഡോളറിന്റെ നഷ്ടം ഉണ്ടാക്കുന്നു.
ആഡംബര വസ്തുക്കകുടെ വിപണി മൂല്യം 1.1 ലക്ഷം കോടി ഡോളർ എത്തിയത് അസമത്വത്തിന്റെ ആക്കം കൂട്ടി.
ഫാസ്റ്റ് ഫുഡ് വില്പന ഒരു വര്ഷം 8% എന്ന തോതിൽ വർധിച്ചു.
1970 നും 2012 നും മദ്ധ്യേ ജനിച്ച Z തലമുറ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം മൂലം 57% അധിക പർച്ചേസിന് വശംവദരാകുന്നു.
വീഡിയോ ദൃശ്യങ്ങളുടെ ഉപയോഗ വ്യാപ്തി 100 കൽക്കരി നിലയങ്ങൾ ഉത്പാദിപ്പിക്കുന്നതിനു തുല്യമായ ഊർജം വിനിയോഗിച്ചു.
വ്യാജ ആഡംബര വസ്‌തുവിപണിയുടെ വാർഷിക മൂല്യം 500 ശതകോടി ഡോളർ ആയി.
അമിത വിഭവ വിനിയോഗത്തെ പ്രേരിപ്പിക്കുന്ന ഉപാധികൾ 21 ശതകോടി ഡോളർ മുതൽ മുടക്കി.
ക്ലവുഡ് സംഭരണ സംവിധാനം ഉള്ള ഡാറ്റാ സെന്ററുകൾ ഒരു വര്ഷം 200 ടെറാവാട്ട് വൈദ്യുതി ഉപയോഗിക്കുന്നു.
സ്വകാര്യ ജെറ്റുവിമാന സർവീസ് മണിക്കൂറിൽ 2 ടൺ CO2 ഉത്പാദിപ്പിക്കുന്നു.
വസ്ത്രങ്ങൾ അളക്കുന്ന വേളയിൽ പുറന്തള്ളുന്ന സൂക്ഷ്മ പ്ലാസ്റ്റിക് തരികൾ സമുദ്രത്തിൽ എത്തിച്ചേരുന്നത് 35% കണ്ട് ഉയർന്നു.
ആഗോള വിഭവ വിനിയോഗം 2060 ആകുമ്പോൾ 2020 ലേതിൽ നിന്ന് 60% വർധന രേഖപ്പെടുത്തും എന്നാണു UN നിഗമനം.
ഭക്ഷ്യ വിളകൾ , പാചകത്തിനായി തടി ഉപയോഗിക്കുന്നത്, ഫോസിൽ ഇന്ധനങ്ങൾ , ഇരുമ്പും അലുമിനിയവും ചെമ്പും പോലുള്ള ലോഹങ്ങൾ , ലോഹേ തര ലവണ പദാർത്ഥങ്ങൾ , ഭൂമി, ജലം തുടങ്ങി നാം ഉപയോഗിക്കുന്ന വിഭവങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്.
ഇതര വിഭാഗങ്ങളെ അപേക്ഷിച്ചു ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ ആളോഹരി 6 മടങ്ങു വിഭങ്ങൾ അധികം ഉപയോഗിക്കുന്നതു വഴി കാലാവസ്ഥാ വ്യതിയാനങ്ങൾ10 മടങ്ങു വർധിക്കുന്നു.
കെട്ടിട നിർമാണ മേഖല ആഗോളാടിസ്ഥാനത്തിൽ മൊത്തം ഊർജ്ജവിനിയോഗത്തിന്റെ 32% പുറന്തള്ളുകയും കാർബൺ സാന്ദ്രതയുടെ 34% കയ്യാളുകയും ചെയ്യുന്നു.
സിമന്റ് - ഉരുക്കു നിർമാണം 18% കാർബൺ പുറത്തു വിടുന്നു.
ഫോസിൽ ഇന്ധനങ്ങൾ, ലവണ പദാർഥങ്ങൾ, ലോഹിതരാ ലവണ വസ്തുക്കൾ , ജൈവപിണ്ഡം (biomass)എന്നിവ നിഷ്‌ക്കർഷണം (extraction)ചെയ്യുമ്പോഴും സംസ്‌ക്കരണ വേളയിലും (processing) 55% ഹരിതഗൃഹ വാതകവും 40% കണികാപദാർഥങ്ങളും വിവിധ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
ഭൂവിനിയോഗ രീതി കാലാവസ്ഥാവ്യതിയാന വേഗത 60% ഉയർത്തുന്നു.
ജൈവപിണ്ഡം 28% കാർബൺ പുറന്തള്ളുന്നു.
ഫോസിൽ ഇന്ധനങ്ങൾ 18% ഉം ലോഹേതര ലവണ പദാർത്ഥങ്ങൾ17% ഉം കാർബൺ പുറന്തള്ളുന്നു.
2022 ലെ IPCC റിപ്പോർട്ട് പ്രകാരം സ്വാശ്രയ നഗരങ്ങളും മെച്ചപ്പെട്ട പൊതു ഗതാഗത സൗകര്യവും നാമമാത്ര മാംസ ഉപയോഗവും വഴി 70% കാർബൺ പുറന്തള്ളുന്നത് 2050 ഓടെ 40% ആയി കുറയ്ക്കാം.
1970ൽ 30 ശതകോടി ടൺ പദാർത്ഥ നിഷ്ക്കര്ഷണം ചെയ്ത സ്ഥാനത്തു 2024ൽ 106.6 ശതകോടി ടേൺ ആയി വർധിച്ചു. അതായത് ശരാശരി 2.3% വാർഷിക വർധന.
ശരാശരി ആഗോള ഓഹരി പദാർത്ഥ ഡിമാൻഡ് 1970 ലെ 8.4ടണ്ണിൽ നിന്ന് 2024ൽ 13.2 ടണ്ണായി ഉയർന്നു.
ഭക്ഷ്യ -ഊർജ മേഖലകൾ സംയുക്തമായി ആഗോള പദാർത്ഥ ആവശ്യത്തിന്റെ 90% കയ്യാളുന്നു.
അസമത്വത്തിന്റെ തോത് : സമ്പന്ന രാജ്യങ്ങളിലെ ഉയർന്ന വരുമാനക്കാരുടെ ആളോഹരി വരുമാനം താണ ഇടത്തരം വരുമാനക്കാരെ അപേക്ഷിച്ചു 25ഉം 28ഉം മടങ്ങു ഉയർന്നതാണ്.
US ൽ 2020ൽ ആളോഹരി ഉയർന്ന വരുമാനം 31000 ഡോളറും 2025ൽ 89,599 50 ശതകോടി ടൺ ആണ് നടത്തുന്നത്.
ആഭരണ നിർമാണത്തിനായി 3500 ടൺ സ്വർണം ഖനനം ചെയ്യുന്നത് ജലസ്രോതസ്സുകളെ വൻ തോതിൽ മലിനമാക്കുന്നു.
കാറ്റാടി യന്ത്രങ്ങൾക്കും വൈദ്യുത വാഹനങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്ന നിമോഡിയം 2050 ഓടെ 12 മടങ്ങു നിഷ്‌ക്കർഷണം ചെയ്യേണ്ടിവരും.
LED കാലിൽ ഉപയോഗിക്കുന്ന ഗാലിയത്തിന്റെ ഉപയോഗത്തിൽ ഇരട്ടി വർധനയാണ് വര്ഷം തോറും ഉണ്ടാകുന്നത്. ഇതിന്റെ നിക്ഷേപം ക്ഷയിച്ചുകൊണ്ടിരിക്കുന്നു .
ഇൻഡിയം ഒരു വര്ഷം 500 ടൺ വേണം. ഇപ്പോൾ ഉത്പാദനം അതിന്റെ പരമകാഷ്ഠയിൽ എത്താറായി. പാഴാക്കുന്ന വസ്ത്രം ഒരു വര്ഷം 92 ദശലക്ഷം ടൺ കടന്നു.
വാഹനങ്ങളുടെ ടയർ കാലപ്പഴക്കം കൊണ്ട് ഉത്പാദിപ്പിക്കുന്ന സൂക്ഷ്മ പ്ലാസ്റ്റിക് 10 ലക്ഷം ടൺ ആണ് ഒരു വര്ഷം സമുദ്രത്തിൽ എത്തിക്കുന്നത്.
വസ്ത്രം അലക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന മൈക്രോഫൈബർ വര്ഷം തോറും 500,000 ടൺ ആണ് സമുദ്രം ഏറ്റുവാങ്ങുന്നത്.
ഭക്ഷണപ്പൊതികൾ 2022ൽ (food packaging) 500 കോടി ഇനങ്ങൾ ഉണ്ടായിരുന്നു.
68afytv3w2zxyzbm26darcpw0ysq78s