വിക്കിപാഠശാല mlwikibooks https://ml.wikibooks.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.7 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിപാഠശാല വിക്കിപാഠശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം പാചകപുസ്തകം പാചകപുസ്തകസം‌വാദം വിഷയം വിഷയസം‌വാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk ജലപാപ്പരത്തം 0 6836 20435 2026-06-21T11:36:55Z ~2026-36014-34 4665 'ജല പാപ്പരത്തം ജലം ജീവജലം പരിസ്ഥിതിയും കാലാവസ്ഥയും സംബന്ധിച്ച ഐക്യ രാഷ്ട്ര സഭയുടെ 2026 ജനുവരി 20 നു പ്രസിദ്ധപ്പെടുത്തിയ ശീർഷകം ലോക ജനത ഒരു ആഗോള ജല പാപ്പരത്തിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു 20435 wikitext text/x-wiki ജല പാപ്പരത്തം ജലം ജീവജലം പരിസ്ഥിതിയും കാലാവസ്ഥയും സംബന്ധിച്ച ഐക്യ രാഷ്ട്ര സഭയുടെ 2026 ജനുവരി 20 നു പ്രസിദ്ധപ്പെടുത്തിയ ശീർഷകം ലോക ജനത ഒരു ആഗോള ജല പാപ്പരത്തിന്റെ യുഗത്തിലേക്ക് പ്രവേശിക്കുന്നു (World enters era of "global water bankruptcy ") എന്നാണു .വിട്ടുമാറാത്ത ജലദൗർലഭ്യം ഒരു നിത്യ സംഭവമാണ് മിക്ക പ്രദേശങ്ങളിലും . ജലം, പരിസ്ഥിതി, ആരോഗ്യം എന്നിവയ്ക്കുള്ള യുഎൻ സർവ കലാശാലാ ഇൻസ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടർ ശ്രീ കാവേ മദാനി (Kaveh Madani) യുടെ നിരീക്ഷണപ്രകാരം ലോകത്തിന്റെ മിക്ക ഭാഗത്തും കൂടെക്കൂടെയുള്ള ജലദൗർലഭ്യം ഒരു സാധാരണ സംഭവമാണ് . പഴയ നില കൈവരിക്കാനാവാത്തതും തീരെ ഇല്ലാത്തതുമായ ഒരു അവസ്ഥയാണ് ജലലഭ്യതയുടെ കാര്യത്തിൽ മാനവരാശി നേരിടുന്നത് .ജലസമ്പത്തിന്റെ അക്കൗണ്ടിൽ ,അതായത് കരുതൽ ജലശേഖരത്തിന്റെ അക്കൗണ്ടിൽ നേർ പകുതി കുറഞ്ഞു . വൻ ജലാശയങ്ങളിൽ മിക്കതിന്റെയും അവസ്ഥ ഇതാണ് . 800 കോടിയിൽ മുക്കാൽ പങ്കും ജലത്തിന്റെ കാര്യത്തിൽ അരക്ഷിതരോ ഗുരുതരമാം വിധം ജലക്ഷാമം അനുഭവിക്കുന്നവരോ ആണ് .400 കോടി ഗുരുതരമായ തോതിൽ ജലദൗർലഭ്യം അനുഭവിക്കുന്നവരാണ് .ഒരു വർഷം പരമാവധി 11 മാസക്കാലം മാത്രം ജലം ലഭിക്കുന്നവരാണിവർ . സുരക്ഷിതമായ ശുചിത്വ പരിപാലന സംവിധാനം ഇല്ലാത്തവരാണ് 350 കോടി ജനങ്ങൾ . ഭൂഗർഭ ജലത്തിന്റെ അവസ്ഥ ദീർഘകാല നിക്ഷേപം എന്ന വണ്ണം വർത്തിച്ച ഭൂഗർഭ ജല അറകൾ മുൻകാലങ്ങളിൽ പുനസംഭരിക്കപ്പെട്ടതിനേക്കാൾ വേഗത്തിൽ (ചരുരുങ്ങിയ സമയത്തിനുള്ളിൽ ) അമിത വിനിയോഗം മൂലം കാലിയായി .ഭൂഗർഭ ജലതട്ടു താഴ്ച അവിരാമം തുടരുന്നു .മണ്ണിന്റെ ഈർപ്പവും ഘടനയും മാറുന്നു .നദീജല പ്രവാഹങ്ങൾ സമുദ്രത്തിൽ എത്തിച്ചേരുന്നതിനു മുൻപ് തന്നെ അപ്രത്യക്ഷമാകുന്നു .ജല തടാകങ്ങളും കായലുകളും നീർത്തട മേഖലയും ചരുങ്ങിച്ചുരുങ്ങി വരുന്നു . പ്രകൃതിദത്ത ജലഉറവിടങ്ങൾ ക്ഷയിക്കുന്നു വനമേഖല, മഴവെള്ള സംഭരണികളായ സമതല പ്രദേശങ്ങൾ , മണ്ണ് ,നീർത്തടങ്ങൾ ഇവയൊക്കെ മഴവെള്ളം സംഭരിക്കുകയും ശുദ്ധീകരിക്കുകയും നദികളിലെയും മറ്റും ജലപ്രവാഹത്തെ നിയന്ത്രിക്കുകയും ചെയ്തുപോന്ന പ്രകൃതിയുടെ വരദാനങ്ങളായിരുന്നു .കൃഷി, നഗരവൽകരണം , വികസന പ്രവർത്തനങ്ങൾ എന്നിവയുടെ സംയുക്ത പ്രഭാവത്താൽ ഭൂഗർഭ അറകളിലേക്കു ജലം അരിച്ചിറങ്ങുന്ന തോത് കുറയാനും മഴക്കാല ഒഴുക്കിന്റെ ശക്തി വർധിപ്പിക്കാനും വരൾച്ചാവേളയിലും പ്രളയ കാലങ്ങളിലും പൂർവനില കൈവരിക്കുന്നതിനുള്ള ശേഷി കുറയാനും ഇടയാക്കി . കാലാവസ്ഥയുടെ പ്രഭാവം മഴയുടെ ഏറ്റക്കുറച്ചിൽ , വർദ്ധമാനമായ താപനില, ഹിമാനി നഷ്ടം , കൂടെക്കൂടെയുള്ള വരൾച്ചയും വെള്ളപ്പൊക്കവും ഒക്കെ കൂടി ജലം ലഭിക്കുന്നതിന് അനുകൂലമായ ചുറ്റുപാട് താറുമാറാക്കി . മൂന്നാം ധ്രുവ മേഖല എന്ന അപരനാമധേയമുള്ള ഹിമാലയത്തിലെ ഹിമാനികൾ കാലാ കാലങ്ങളിൽ നദികളുടെ ഒഴുക്കിന്റെ താളം തെറ്റിച്ചു .വരും നാളുകളിൽ വരൾച്ചാ വേളയിൽ ജലം ലഭിക്കുന്നതിനുള്ള അവസരം ഇല്ലാതാക്കി .പ്രതിസന്ധി മറികടക്കുന്നതിന് പ്രകൃതി ഒരുക്കിയ ഉപാധി ഇല്ലാതായി . മലിനീകരണത്തിന്റെ വ്യാപ്തി വ്യവസായ ശാലകൾ പുറന്തള്ളുന്ന മലിന ജലം , കൃഷിഭൂമിയിൽ നിന്നുള്ള ഒഴുക്കുവെള്ളം , ശുദ്ധീകരിക്കാത്ത സീവേജ് എന്നിവ ജലാശയങ്ങളുടെ മൊത്തത്തിലുള്ള ഗുണ നിലവാരം മോശമാക്കി . മലിനീകരണത്തിന്റെ വ്യാപ്തി വർധിക്കുംതോറും കുടിക്കുന്നതിനോ ജലസേചനത്തിനോ ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം കൂടുതൽ വഷളാകും . പതിവ് ജലപ്രതിസന്ധിയും ജല പാപ്പരത്തവും മനുഷ്യന്റെ ഇടപെടൽ മുഖേന നേരെയാക്കാവുന്ന താൽക്കാലിക ദൗർലഭ്യമാണ് ജല പ്രതിസന്ധി. ഘടനാപരമായ ശഊന്യതയാണ് പാപ്പരത്തം പ്രതിഫലിപ്പിക്കുന്നത് .ദശാബ്ദങ്ങൾ കൊണ്ട് ഇടതടവില്ലാത്ത നിക്ഷേപചെലവോടെ മാത്രമേ പഴയ നില കൈവരിക്കാനാവൂ .ഇത് പുനഃസ്ഥാപനം അഥവാ വീണ്ടെടുക്കൽ സാധ്യമാകുന്ന സാഹചര്യത്തിലെ കാര്യമാണ് . ഇതൊരു വരുംകാല സംഭവമല്ല .മറിച്ചു വർത്തമാനകാല ജീവിതയാഥാർഥ്യമാണ് . കൊളറാഡോ , യെല്ലോ, നൈൽ ,സിന്ധു തുടങ്ങിയ പ്രമുഖ നദികളിലെ വെള്ളത്തിന്റെ ഒഴുക്കും സംഭരണ ശേഷിയും കുറഞ്ഞു .1990 കളുടെ ആരംഭത്തിൽ തന്നെ ലോകത്തെ വൻ തടാകങ്ങളിൽ പകുതിയും ഗണ്യമായ തോതിൽ ജലസമ്പത്തു ക്ഷയിച്ച നിലയിലാണ് .വിവിധ ആവാസ വ്യൂഹങ്ങളെയും ഉപജീവന മാർഗ്ഗത്തെയും ഇത് പ്രതികൂലമായി ബാധിച്ചു .ഭൂഗർഭ ജല സംവിധാനങ്ങളും ശോഷിച്ചു . നിരീക്ഷണത്തിലുള്ള ഭൂഗർഭ ജലസ്രോതസ്സുകളിൽ 70%വും സ്ഥിരമായ കുറവ് രേഖപ്പെടുത്തി .ജലപാപ്പരത്തം ജലത്തിന്റെ ദൗർലഭ്യത്തെക്കാൾ സമൂഹം ജലത്തിന് കൽപ്പിക്കുന്ന മൂല്യം ,കൈകാര്യം ചെയ്യുന്ന രീതി ,സ്ഥിരമായ നിയന്ത്രണം നിലനിൽക്കുന്ന അവസരത്തിൽ ഈ അമൂല്യ വിഭവം പങ്കുവയ്ക്കുന്നതിലെ ഉത്തരവാദിത്വബോധം എന്നിവയൊക്കെ പുനരാലോചനയ്ക്കു വിഷയമാക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് .നമ്മുടെ ഭരണനിർവഹണ രീതികളും നയങ്ങളും, ആസൂത്രണം, കൃഷി ,സാമ്പത്തിക വികസന പ്രവർത്തനങ്ങൾ എന്നിവയിൽ നമുക്കുണ്ടായ വീഴ്ചകൾ ഇത് ആഴത്തിൽ പ്രതിഫലിപ്പിക്കുന്നു .കൂടുതൽ ആഴത്തിൽ കിണർ കുഴിക്കുന്നതും അണക്കെട്ടു നിർമിക്കുന്നതും ജലം ലഭിക്കാത്തിടങ്ങളിൽ ജലം എത്തിക്കുന്നതും ഒക്കെ താൽക്കാലിക ആശ്വാസം തരുമെന്ന് മാത്രം .പ്രകൃതിയുടെ പരിമിതികളും മനുഷ്യന്റെ ഡിമാൻഡും എങ്ങനെ സന്തുലനം ചെയ്യാം എന്ന കാതലായ പ്രശ്നത്തിന് പരിഹാരമാകുന്നില്ല . ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു ? കാർഷിക രാജ്യമായ ഇന്ത്യ കൃഷി , വ്യവസായം , നഗരവികസനം , ശുദ്ധജല ലഭ്യതയിലെ ചെറിയ തോതിലുള്ള ഏറ്റക്കുറച്ചിൽ പോലും ജലവിഭവത്തെ ഗാഢമായി ആശ്രയിക്കുന്ന കൂട്ടത്തിലാണ് .ആശങ്ക ഉളവാക്കുന്ന കാതലായ മേഖലകൾ ഇനി പറയുന്നു : ഭൂഗർഭ ജല ചൂഷണവും താണുകൊണ്ടിരിക്കുന്ന ജലത്തട്ടുകളും കൃഷിക്ക് ഭൂഗർഭ ജലത്തെ ഗണ്യമായി ആശ്രയിക്കുന്നതും കാരണം ഇക്കാര്യത്തിൽ ഇന്ത്യ വളരെ ശ്രദ്ധേയമായ ഒരു ഉദാഹരണമാണ് .യന്ത്രവത്കൃത ഭൂഗർഭ ജല പമ്പിങ് കാർഷിക വ്യാപനത്തിന് കാതലായ സംഭാവന നൽകുകയും ഉത്പാദന വർധന നേടാൻ സഹായിക്കുകയും ചെയ്തു .ഇന്ത്യയുടെ മധ്യ ഭാഗത്തും വടക്കു പടിഞ്ഞാറൻ മേഖലകളിലും ഭൂഗർഭ ജലത്തട്ടു താണതിനെ തുടർന്ന് കർഷകർ കൂടുതൽ ആഴത്തിൽ കുഴൽക്കിണറുകൾ കുഴിച്ചു . ഇത് കൂടുതൽ വൈദ്യുതി ആവശ്യമാക്കിയത് കൃഷിച്ചെലവ് ഗണ്യമായി ഉയരാൻ ഇടയാക്കി .ഭൂഗർഭ ജല അറകൾ ജലം കടത്തിവിടാത്ത വിധം ഉറച്ചുപോയതു അടുത്ത മഴക്കാലത്തു ശഊന്യമായ ജല അറകൾ പുനഃസംഭരിക്കുന്നതിനു തടസ്സമായത് ഭൂഗർഭ ജലസമ്പത്തു ക്ഷയിക്കുന്നതിനു കാരണമായി . നഗരങ്ങളിലെ വർദ്ധമാനമായ ജലവിനിയോഗവും കൂടെക്കൂടെയുള്ള ജലക്ഷാമവും ആണ് പ്രതിസന്ധി രൂക്ഷമാക്കിയത് .നഗരങ്ങളുടെ എണ്ണത്തിലും വണ്ണത്തിലും ഉള്ള വളർച്ച , കാലപ്പഴക്കം ചെന്ന ജലവിതരണ സംവിധാനം ,ഭൂഗർഭ ജലത്തെ പൂർണമായും ആശ്രയിച്ചത് , കാലാവസ്ഥാ വ്യതിയാനം എന്നിവ നഗരങ്ങളെ ജലദൗർലഭ്യത്തിന്റെ ആഴങ്ങളിൽ എത്തിച്ചു .പ്രാദേശിക ജല ലഭ്യതാശേഷിക്കും അപ്പുറമാണ് ജലവിനിയോഗം എന്നും അതാണ് ജലദൗർലഭ്യത്തിന് ഇടയാക്കിയതെന്നും ഉള്ളതിന് ഉത്തമോദാഹരണങ്ങളാണ് ചെന്നൈ ,ബാംഗ്ലൂർ നഗരങ്ങളിലെ അവസ്ഥ .കാർഷികോൽപാദനവും ഉപജീവന മാർഗ്ഗങ്ങളും വർധിച്ച തോതിൽ പ്രതികൂല പ്രത്യാഘാതം ഏറ്റുവാങ്ങി .ജലസുരക്ഷിതത്വത്തോട് അവിഭാജ്യമായ ബന്ധമാണ് ഭക്ഷ്യ സുരക്ഷിതത്വത്തിനുള്ളത് .ജലദൗർലഭ്യം ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനത്തെ മാത്രമല്ല കൃഷിയിൽ നിന്നുള്ള വരുമാനത്തെയും ഭക്ഷ്യ വസ്തുക്കളുടെ വിലയേയും സാരമായി ബാധിക്കുന്നു . ജലത്തിന്റെ ഗുണനിലവാര താഴ്ചയും പൊതുജനാരോഗ്യ പ്രശ്നങ്ങളും പരസ്പരം കെട്ടുപിണഞ്ഞതാണ് . ജലദൗർലഭ്യം ജലത്തിന്റെ ഗുണനിലവാര താഴ്ചയ്ക്ക് വഴി തെളിക്കും . കൃഷിഭൂമിയിൽ നിന്നുള്ള രാസ വളങ്ങളും ശുദ്ധീകരിക്കാത്ത സീവേജ് ജലവും വ്യവസായ ശാലകളിലെ ബഹിർഗമന ജലവും ആത്യന്തികമായി ഉപയോഗ യോഗ്യമായ ശുദ്ധജലത്തിന്റെ അളവ് കുറയുന്നതിന് കാരണമായി തീരുന്നു .രോഗികളുടെ ചികിത്സാചെലവ് ഉയരാനും പൊതുജനാരാഗ്യ രംഗം കൂടുതൽ പ്രശ്ന സങ്കീർണമാകാനും ഇടവരുത്തുന്നു .സാമൂഹിക അസമത്വം വർധിക്കാനും സഹായിക്കുന്നു . (source: Living beyond water limits : What global water bankruptcy means for India , India Water Portal by Amita Bhaduri , 27 ഫെബ്രുവരി 2026). നീർത്തട നഷ്ടം ലോകത്തൊട്ടാകെ 410 ദശലക്ഷം ഹെക്ടർ വരും .നീർത്തട ആവാസ വ്യൂഹങ്ങൾ പ്രദാനം ചെയതുപോന്ന സേവനങ്ങൾ ലഭിക്കാത്തത് മൂലം ഉണ്ടായ നഷ്ടം 5.1 ലക്ഷം കോടി ഡോളറെന്ന് കണക്കാക്കപ്പെടുന്നു .ലോകത്തെ 135 ദരിദ്ര രാഷ്ട്രങ്ങളുടെ മൊത്തം വാർഷിക ആഭ്യന്തരോത്പാദനത്തിനു തുല്യമാണിത് .ഭൂഗർഭ ജലതട്ടു താഴ്ച 60 ലക്ഷം ചതുരശ്ര മീറ്റർ ഭൂമി ഇടിഞ്ഞു താഴുന്നതിനു കാരണമായി .ജക്കാർത, ബാങ്കോക്ക് , ഹോചിമിൻ നഗരം എന്നീ ഏഷ്യൻ ഭൂപ്രദേശങ്ങൾ ഉദാഹരണം .കരപ്രദേശത്തിന്റെ മൊത്തം വിസ്തീർണത്തിന്റെ 5% വരുമിത് . ഇതിൽ രണ്ട് ലക്ഷം ചതുരശ്ര കിലോമീറ്ററിൽ 200 കോടി മനുഷ്യർ പാർക്കുന്നു . ചില സ്ഥലങ്ങളിൽ വർഷം തോറും 25 സെന്റിമീറ്റർ ഭൂമി താഴുന്നു .തന്മൂലം ജലസംഭരണ ശേഷി കുറയാനും വെള്ളപ്പൊക്ക ദുരന്തം വർധിക്കാനും ഇടവരും .ഖര ജലമായ ഹിമവിസ്തീർണം ഹിമാനി മേഖലയിൽ 1970 നു ശേഷം 30% കുറഞ്ഞു .ഇതും ജലക്ഷാമത്തിന്റെ ആക്കം കൂട്ടി .300 കോടി ജനങ്ങൾ പാർക്കുന്നതും ഭക്ഷ്യോത്പാദനത്തിൽ പകുതിയും നടക്കുന്നതുമായ പ്രദേശങ്ങളിലാണ് ജല ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്നതും അസ്ഥിരത സൃഷ്ടിക്കുന്നതും .ജലസേചനം നടത്തി കൃഷി ചെയ്യുന്ന 170 ദശ ലക്ഷം ഹെക്ടർ പ്രദേശം വളരെ ഉയർന്ന തോതിൽ ജലദൗർലഭ്യം നേരിടുന്നു .ജലാംശം നഷ്ടപ്പെട്ട മണ്ണിലൂടെ ഉപ്പുരസമുള്ള ജലം കയറി ലോകത്തെ ഭക്ഷ്യോത്പാദനക്കലവറ എന്ന് അറിയപ്പെടുന്ന ഭൂഭാഗങ്ങളിൽ 82 ദശ ലക്ഷം ഹെക്ടർ ജലസേചിത കൃഷിസ്ഥലം ഊഷര ഭൂമി ആയി മാറി .2022-2023 കാലയളവിൽ 180 കോടി ജനങ്ങൾ വരണ്ടു വിണ്ടുകീറിയ ഭൂമിയിൽ പാർത്തു .നാലിൽ ഒരാൾ വരൾച്ചയുടെ നീരാളിപ്പിടുത്തത്തിലായി . വരൾച്ച ,ഭൂശോഷണം , ഭൂഗർഭ ജലനഷ്ടം , കാലാവസ്ഥാ വ്യതിയാനം എന്നിവ ഗുരുതരമായ തോതിൽ ബാധിച്ചതിനെ തുടർന്ന് ഉണ്ടായ സാമ്പത്തിക നഷ്ടം ലോകത്തൊട്ടാകെ ഒരു വർഷം 307 ശതകോടി ഡോളറിന്റേതായിരുന്നു . ഐക്യരാഷ്ട്ര സഭയിലെ അംഗരാജ്യങ്ങളിൽ നാലിൽ മൂന്നു ഭാഗത്തിന്റെയും സംയുക്ത വാർഷിക വളർച്ച (GDP)യെക്കാൾ അധികമാണിത് .ഉപരിതല ജലവും ഭൂഗർഭ ജലവും ഉൾപ്പെട്ട "നീല ജലവും (blue water )" മണ്ണിലെ ജലാംശവും അടങ്ങിയ "ഹരിത ജലവും"ഉപയോഗിക്കാവുന്നതിന്റെ പരിധി കടന്നു എന്നാണു കണ്ടെത്തൽ . ടെഹ്റാനിലെ 5 റിസെർവോയറുകളുടെ ജലസംഭരണ ശേഷിയുടെ 12% ആയി താണതിനെ തുടർന്ന് ഇറാന്റെ പ്രസിഡന്റ് രാജ്യ തലസ്ഥാനം മാറ്റി സ്ഥാപിക്കുന്നതിന് ശിപാർശ ചെയ്തു . 40 രാജ്യങ്ങളിലുള്ള 1700 ഓളം ഭൂഗർഭ ജല റിസെർവോയറുകളെ കുറിച്ച് നടത്തിയ പഠനത്തിൽ അതിരു കടന്ന അമിത ഭൂഗർഭ ജല ചൂഷണം നടന്ന 50ൽ 32 ഉം ഇറാനിലായിരുന്നു . ഒരു വർഷം 10 അടി എന്ന നിരക്കിൽ ഭൂഗർഭ ജലനിരപ്പ് ഇറാനിൽ താഴുകയുണ്ടായി .(റിച്ചാർഡ് ടെയ്‌ലർ ,ജിയോഗ്രാഫർ ,യൂണിവേഴ്സിറ്റി കോളേജ് ,ലണ്ടൻ ) ജർമനിയിൽ രാജ്യത്തിന്റെ 3.5%വരുന്ന പ്രദേശത്തിനു സമമായ ഭൂമി താഴുന്ന പ്രതിഭാസം നിലനിൽക്കുന്നു .(Source: After Ruining എ Treasured Water Resource Iran is Drying Up , by Fred Pearce ,18th December 2025,Yale Environment 360, Yale School of the Environment ). ലോകജനതയ്ക്കു ആവശ്യമായ ഭക്ഷണം ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളിൽ പകുതിയും ജലസംഭരണ ശേഷി കുറഞ്ഞ കൂട്ടത്തിലാണ് . ധാക്കയിൽ രാസ വസ്തുക്കളാൽ മലിനമായ മൃത നദികളിലെ (dead river ) ജലവും ടാപ്പിലെ ജലവും കയറ്റുമതിക്കായി ഫാഷൻ വസ്ത്ര നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കേന്ദ്രങ്ങളിൽ എത്തിക്കുന്നു . നമുക്ക് ചെയ്യാവുന്നത് ജലം ഉപയോഗിക്കുന്നതിന് പരിധി വയ്ക്കുക . ജലം പാഴാക്കാതിരിക്കുന്നതിനൊപ്പം നീർത്തടങ്ങൾ , നദികൾ , ഭൂഗർഭ ജലസമ്പത്തു എന്നീ അമൂല്യ പ്രകൃതിസമ്പത്തു സംരക്ഷിച്ചു ഉത്പാദനക്ഷമത കുറയാതെ നിലനിർത്തുക. ഫലപുഷ്ടിയുള്ള മണ്ണിനും ആരോഗ്യ ദായകമായ ജലവിതരണം ഉറപ്പാക്കുന്നതിനും കാലാവസ്ഥ താളം തെറ്റാതിരിക്കുന്നതിനും ഒക്കെ ഇത് സഹായിക്കും . കുറച്ചു ജലം ഉപയോഗിച്ച് കൂടുതൽ ഉത്പാദനം നേടുന്നതിനുള്ള ഉപാധികളും സാങ്കതിക വിദ്യയും വികസിപ്പിക്കുക . ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും മലിനീകരണമുക്തമായി പരിപാലിക്കു ന്നതിനും പ്രോത്സാഹനം നൽകുക . നഗരങ്ങൾ, ഭക്ഷ്യ വ്യവസ്ഥ, സമ്പദ്ഘടന എന്നിവ ജലസൗഹൃദമായ,ജലദൗർലഭ്യം സൃഷ്ടിക്കാൻ സഹായിക്കാത്ത വിധം ആസൂത്രണം ചെയ്യുക . ബാങ്ക് നിക്ഷേപം തിരികെ ലഭിക്കാത്ത സാമ്പത്തിക പ്രതിസന്ധിയേക്കാൾ ഗൗരവമേറിയതും അത്യാപൽക്കരവുമായ സ്ഥിതിവിശേഷമാണ് ജലസമ്പത്തു ശോഷിച്ചു മാലിന്യപൂരിതവും ദുർലഭവും ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയാത്തതിനെക്കാൾ ആപൽക്കരവും ജീവന് തന്നെ ഭീഷണിയുമായി തീരാവുന്ന ജലപാപ്പരത്തമെന്ന അവസ്ഥാവിശേഷം .ഈ ദുർഘടാവസ്ഥയിൽ നിന്ന് കരകയറാൻ ആവും വിധം കരുതലോടെ ജലം വിനിയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യാം . ജലശോഷണം ഒറ്റനോട്ടത്തിൽ ലോകത്തൊട്ടാകെ ഏകദേശം 100 ദശലക്ഷം തടാകങ്ങൾ ഉള്ളതിൽ 68,000ചതുരശ്രകിലോമീറ്റർ ഉപരിതല വിസ്തൃതി ഉണ്ടായിരുന്ന ഏറ്റവും വലിയ ഉസ്‌ബെക്കിസ്ഥാനിലെ അറാൾ തടാകം 1998ൽ 60% കണ്ട് ചരുങ്ങി .28,687 ചകിമീ ആയി .2203ൽ 2550 ചകിമീ എത്തി .1992-2020 കാലയളവിൽ 53% തടാകങ്ങളിലും റിസെർവോയറുകളിലും ഒരു വർഷം 22 ശതകോടി മെട്രിക് ടൺ ജലം കുറഞ്ഞു . യുഎൻ ഇ പിയുടെ 2024 ലെ അവലോകനം അനുസരിച്ചു ലോകത്തൊട്ടാകെ 364 ജലാശയങ്ങൾ (basins) ഏതാണ്ട് മിക്കവാറും വറ്റിയ അവസ്ഥയിലാണ്. ആകെയുള്ള തടാകങ്ങളിൽ 3% വരുമിത് .93.1ദശലക്ഷം പേർ ഇതിന്റെ ചുറ്റുവട്ടത്തെ ജലത്തെ ആശ്രയിച്ചു കഴിയുന്നവരുണ്ട് .ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ 8% വരുന്ന (25ലക്ഷം ചകിമീ വിസ്താരമുള്ള )ചാഡ് ജലാശയം 2024ൽ 24,500ചകിമീ എത്തി . ഉട്ടായിലെ (Utah) ഗ്രേറ്റ് സാൾട്ട് ലേക്ക് 2024ലെ സാറാ ഹാൾ ന്റെ റിപ്പോർട്ട് പ്രകാരം 800ചതുരശ്ര മൈൽ കണ്ട് ചരുങ്ങി . ഹിന്ദുക്കുഷ് ഹിമാലയ മേഖല 3500 കിലോമീറ്ററിലധികം വ്യാപ്തി ഉള്ളതാണ് .എട്ടു രാജ്യങ്ങളിലായി ജലം വിതരണം ചെയ്യുന്ന പ്രകൃതിയുടെ അമൂല്യ വരദാനം .അമുദാരിയ , സിന്ധു ,ഗംഗ , ബ്രഹ്മപുത്ര ,ഐരാവതി , സാൾവീൻ , മെക്കോങ്ങ് , യാങ്‌ത്സി,യെല്ലോ , റ്ററിം (Dayan) എന്നീ ഏഷ്യൻ നദീ വ്യൂഹങ്ങൾക്ക് ജലം പ്രദാനം ചെയ്യുന്നത് ഹിമാലയ മേഖലയാണ്. 240 ദശലക്ഷം പേർക്ക് ഉപജീവന സൗകര്യം ഒരുക്കുന്നു .190 കോടി ജനങ്ങൾ ഈ ജലഉറവിടത്തെ ആശ്രയിച്ചു കഴിയുന്നു .മഞ്ഞുമലകളുംഹിമാനികളും സംഭരിച്ചു വച്ച ജലമാണ് 'അമ്മ കുഞ്ഞിന് അമ്മിഞ്ഞപ്പാൽ ആവശ്യമുള്ളപ്പോൾ ചുരത്തിനൽകുന്ന പോലെ ജലം എത്തിക്കുന്നത് .ശൈത്യകാലത്തു 951000ചകിമീയും ഉഷ്ണകാലത്തു 388000-481,000ചകിമീയും ആണ് വ്യാപ്തി .മൊത്തം ഹിമാനി വിസ്തൃതി 87,340ചകിമീ വരും. മണ്ണിലെ ജലാംശം നഷ്ട്ടപ്പെട്ടു വരളുന്നത് ആഗോള തലത്തിൽ ഒരു വർഷം 83,1600-69,100ചകിമീ. ഹിമാനികൾ ലോകത്തൊട്ടാകെ അടുത്ത 80 വർഷം കൊണ്ട് 83% ഉരുകി ജലമായി തീരും എന്നാണു നിഗമനം . നീർത്തട വിസ്തൃതിയിൽ ഇന്ത്യയിൽ രണ്ടാമത്തെ സ്ഥാനമുള്ള കേരളത്തിലെ വേമ്പനാട്ടുകായൽ കഴിഞ്ഞ 33 വർഷത്തിനിടെ ജലസംഭരണശേഷി 85.3% കണ്ട് താണു. വിസ്തീർണം 43.5%കുറഞ്ഞു . കായലിന്റെ ആഴം 2 മീറ്ററിൽ താഴെ ആയി . അഷ്ടമുടി കായലിനോട് ചേർന്ന് 7534 ഹെക്ടർ വെള്ളക്കെട്ട് 1920-1935 കാലയളവിൽ റിപ്പോർട്ട് ചെയ്തിരുന്നു . തുടർന്ന് 100 ഹെക്ടർ മണ്ണിട്ട് നികത്തി .2012ൽ 34ചകിമീ ആയി ചുരുങ്ങി .ജലസംഭരണ ശേഷി 46.30%വും വിസ്തീർണം 27% വും കുറഞ്ഞു .അഷ്ടമുടി കായലിന്റെ സാമ്പത്തിക സേവന മൂല്യം 4,24,873,525 ഡോളർ എന്നാണു 2020ലെ കണക്കു .(Sustainability changes of Ashtamudi Brackish Wetland - A Ramsar site , by Drisya J and Shibu K ). നീർത്തട നഷ്ടം നശിപ്പിച്ച നീർത്തടങ്ങൾ 2025ൽ 39 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കി എന്നാണു അനുമാനം .റാംസർ കൺവെൻഷൻ ഓൺ വെറ്റ് ലാൻഡ് ന്റെ കണക്കാണിത് .അവശേഷിക്കുന്ന അഞ്ചിൽ ഒരു ഭാഗം ഇപ്പോഴത്തെ നിരക്കിൽ 2050 ഓടെ അപ്രത്യക്ഷമാകും എന്നാണു നിഗമനം . ഒരേക്കർ നീർത്തടത്തിനു 10-15 ലക്ഷം ഗ്യാലൻ ഒഴുക്കുവെള്ളം ശേഖരിക്കാനാകും. 0.20-0.30 ഇഞ്ചു മഴ പ്രതിദിനം ലഭിക്കുന്ന നെൽപ്പാട മേഖലയിൽ ഒരേക്കർ പാടത്തു പ്രതിദിനം 5000-8000 ചതുരശ്ര അടി ജലം ശേഖരിക്കാൻ കഴിയും . നെൽകൃഷിക്ക് 3 ദിവസത്തേക്ക് 20,000-40,000 ലിറ്റർ ജലം വേണം . ഇന്ത്യയിൽ കഴിഞ്ഞ 30 ആണ്ടിനിടയ്ക്കു നീർത്തട വിസ്തൃതി 30% കുറഞ്ഞു . നീർത്തട നഷ്ട്ടം ഇന്ത്യയ്ക്ക് ഒരു വർഷം 200 ശതകോടി ഡോളറിന്റെ നഷ്ടമാണ് വരുത്തി വയ്ക്കുന്നത് . 2025 സെപ്റ്റംബറിൽ വെള്ളപ്പൊക്കത്തിൽ പ്രളയത്തിൽ 69ഗ്രാമങ്ങൾ നാശനഷ്ടങ്ങൾ നേരിട്ടതിന്റെ ഭാഗമായി 18050 ഏക്കർ നെൽപ്പാടങ്ങൾ നശിച്ചു .പഞ്ചാബിൽ 3 ലക്ഷം ഏക്കർ പാടശേഖരം വെള്ളത്തിൽ മുങ്ങി . റാംസർ സൈറ്റ് കൂടി ആയ ഇന്ത്യയിലെ ചിൽക്കാ തടാകം വർഷം തോറും 800,000 മെട്രിക് ടൺ ചെളിക്കെട്ട് അടിഞ്ഞു കൂടി ആഴം കുറഞ്ഞുകൊണ്ടിരിക്കുന്നു . ശാസ്‌താംകോട്ട ശുദ്ധജല തടാകം 375ഹെക്ടർ ആയി ചരുങ്ങി .1973 ൽ 3.02 ചകിമീ വിസ്തീർണം ഉണ്ടായിരുന്ന തടാകം 2021ൽ 2.55ചകിമീ ആയും തുടർന്നും ചരുങ്ങിക്കൊണ്ടിരിക്കുന്നു .(Shibu K and സായൂബ് ,13th മെയ് 2021,APJAbdulkalam University,Trivandrum). fpd9q79u7w5vjvln8tepxnh15jlccuo