വിക്കിപാഠശാല mlwikibooks https://ml.wikibooks.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.17 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിപാഠശാല വിക്കിപാഠശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം പാചകപുസ്തകം പാചകപുസ്തകസം‌വാദം വിഷയം വിഷയസം‌വാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk എൽ നിനൊ 0 6843 20514 2026-08-26T06:21:16Z ~2026-46469-46 4686 'എൽനിനോ തയാറാക്കിയത് : ഡി .വി . സിറിൾ സമുദ്രജല പ്രവാഹങ്ങളിലെ ഏറ്റക്കുറച്ചിലിനെ തുടർന്ന് തെക്കേ അമേരിക്കൻ തീരക്കടലിൽ മീന്പിടുത്തതിൽ ഏർപ...' താൾ സൃഷ്ടിച്ചിരിക്കുന്നു 20514 wikitext text/x-wiki എൽനിനോ തയാറാക്കിയത് : ഡി .വി . സിറിൾ സമുദ്രജല പ്രവാഹങ്ങളിലെ ഏറ്റക്കുറച്ചിലിനെ തുടർന്ന് തെക്കേ അമേരിക്കൻ തീരക്കടലിൽ മീന്പിടുത്തതിൽ ഏർപ്പെട്ടിരുന്ന പെറുവിലെ മൽസ്യത്തൊഴിലാളികൾ 1600കളിൽ മത്സ്യത്തിന്റെ ലഭ്യതയിൽ ഗണ്യമായ കുറവ് കണ്ടെത്തി. ക്രിസ്തുമസ്സിനോട് അടുപ്പിച്ചായിരുന്നു ഈ കണ്ടെത്തൽ. സ്പാനിഷ് ഭാഷയിൽ "കുഞ്ഞു ഉണ്ണി" (Little boy) എന്ന് അർഥം വരുന്ന എൽ നിനോ എന്ന് പേരും നൽകി .ഭൂമധ്യ രേഖയ്ക്ക് സമീപത്തുള്ള പസിഫിക് സമുദ്രത്തിന്റെ മധ്യ ഭാഗത്തെയും കിഴക്കു ഭാഗത്തെയും തണുത്തതും ചൂടേറിയതുമായ ജലപിണ്ഡങ്ങൾ താപനിലയിലും സാന്ദ്രതയിലും ഉള്ള വ്യത്യാസം മൂലം സൃഷ്ടിക്കപ്പെടുന്ന സമുദ്ര ജലപ്രവാഹമാണ് ഇതിലെ മുഖ്യ കണ്ണി . റഷ്യയ്ക്കും അലാസ്‌ക്കയ്ക്കും ഇടയിലുള്ള ബെറിങ് കടലിടുക്ക് വഴി ആർക്ടിക് സമുദ്രവുമായും , പടിഞ്ഞാറൻ പ്രദേശങ്ങളെയും തെക്കുപടിഞ്ഞാറൻ ഭൂപ്രദേശങ്ങളെയും ഇന്തോനേഷ്യയ്ക്കും ആസ്ട്രേലിയയ്ക്കും ചുറ്റുമായി ബന്ധിപ്പിക്കുന്ന ഇന്ത്യാസമുദ്രവുമായും, തെക്കേ അമേരിക്കയ്ക്ക് ചുറ്റുമായി സ്ഥിതിചെയ്യുന്ന പനാമാ കനാൽ വഴി അത്ലാന്റിക് സമുദ്രവുമായും, അന്റാർക്ടിക്കയോട് ചേർന്ന് കിടക്കുന്ന ദക്ഷിണ സമുദ്രവുമായും (Southern Ocean ) ഒക്കെ പരസ്പരം ബന്ധിക്കപ്പെട്ടതാണ് പസിഫിക് സമുദ്രം. 165 ദശലക്ഷം ചതുരശ്ര കിലോമീറ്റർ ആണ് മൊത്തം വിസ്തൃതി .ശരാശരി ആഴം 4000 മീറ്റർ . 11000 മീറ്റർ ആഴമുള്ള മറിയാനാ ഗർത്തം ഇവിടെയാണുള്ളത് . ഭൂമിയുടെ 30% ഭാഗത്തെ മൂടുന്ന സമുദ്രമേഖല. വലിപ്പം കൊണ്ടെന്ന പോലെ ഭൂഘടനാപരമായും ഏറ്റവും സക്കറിയ മേഖലയാണ് പസിഫിക് സമുദ്രം . ഭൂമുഖത്തുള്ള മൊത്തം അഗ്നിപര്വതങ്ങളിൽ 75% പസിഫിക് മേഖലയിലാണ് . അതിനാൽ കൂടെക്കൂടെ ഭൂചലനങ്ങൾ ഉണ്ടാകുന്നത് ഇവിടെ സാധാരണമാണ് . ലോക കാലാവസ്ഥയുടെ വിധി നിർണയിക്കാൻ പോന്ന എൽ നിനോ, ലാ ലിന പ്രതിഭാസങ്ങളുടെ പ്രഭവ കേന്ദ്രമായി വർത്തിക്കുന്നു .സമുദ്രജല പ്രവാഹങ്ങൾ വഴി ഭൂഖണ്ഠങ്ങളുടെ താപനില നിയന്ത്രിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു . സംഹാര ശേഷിക്കു പേര് കേട്ട ഹരിക്കെയിൻ , ടൈഫൂൺ ഇനങ്ങളിൽ പെട്ട ഉഗ്രൻ കൊടുങ്കാറ്റുകൾ പിറവിയെടുക്കുന്നതും ഇവിടെയാണ് .മഴയുടെ തോത്, വരൾച്ച, താപനില എന്നിവ നിർണയിക്കുന്നതിലുള്ള പങ്കു കാരണം ആഗോള കാലാവസ്ഥയിൽ അതുല്യ സ്ഥാനമാണ് പസിഫിക് സമുദ്രത്തിനുള്ളത് . കപ്പൽ സഞ്ചാരിയായ ഫെർഡിനാൻഡ് മഗല്ലൻ രൗദ്രത കുറഞ്ഞ തിരമാലകളുടെ സ്വഭാവം കാരണം സാന്താ സമുദ്രം എന്ന് അർഥം വരുന്ന പസിഫിക് ഓഷ്യൻ എന്ന് നാമകരണം ചെയ്തു . സമുദ്രം ആവാഹിച്ചെടുത്ത താപം എൽ നിനോ സതേൺ ഓസില്ലേഷൻ (ENSO) മുഖേന അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിക്കുന്നതാണ് അന്തരീക്ഷത്തിലെ വായുചംക്രമണത്തെയും താപനിലയെയും മഴയെയും കൃഷിയെയും കാട്ടുതീയെയും മൽസ്യ ബന്ധനത്തെയും എല്ലാം നിയന്ത്രിക്കുന്നത് . പസിഫിക് സമുദ്രത്തിന്റെ മധ്യ ഭാഗത്തും കിഴക്കൻ പ്രദേശത്തും ഉള്ള ജലം അസാധാരണ തോതിൽ ചൂടാകുന്നതാണ് ഈ പ്രതിഭാസത്തിനു തുടക്കം കുറിക്കുന്നത് . അന്തരീക്ഷത്തിലെ വായു ചംക്രമണവും പസിഫിക് ഉടനീളം വീശുന്ന കാറ്റും ആണിതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് . കിഴക്കൻ വാണിജ്യ വാതം (Easterly Winds ) ദിശ മാറി പശ്ചിമഘട്ട വാണിജ്യ വാതത്തിനു തിരി കൊളുത്തുന്നു .തത്‌ഫലമായി പസിഫിക്കിന്റെ പശ്ചിമ ഭാഗത്തു നിന്ന് ഭീമമായ തോതിൽ ചൂടു പിടിച്ച സമുദ്ര ജലം അമേരിക്കൻ ഭൂപ്രദേശത്തേക്കു നീങ്ങും .കടലിന്റെ അടിത്തട്ടിൽ നിന്ന് താപനില കുറഞ്ഞ പോഷകവസ്തുക്കൾ സമുദ്രോപരിതലത്തിലേക്കു എത്തിക്കുന്ന അപ്‌വെല്ലിങ് പ്രക്രിയ സാവധാനത്തിലാകുന്നു . സമുദ്രജലപ്രവാഹത്തിന്റെ സാധാരണ നിലയിലുള്ള നീക്കത്തെ ഇത് തടസ്സപ്പെടുത്തുന്നു . ഭൂമധ്യരേഖാ പ്രദേശം ഉടനീളവും അമേരിക്കയുടെ തെക്കു ഭാഗത്തും മധ്യ ഭാഗത്തും ആണിത് സംഭവിക്കുക .സമുദ്ര ജലപ്രവാഹം സഹജമായി താപ വിതരണം നടത്തുന്നതിൽ പങ്കുള്ള ഉഷ്ണ മേഖലാ പസിഫിക് മേഖലയ്ക്ക് മീതെയുള്ള അന്തരീക്ഷ വായു ചംക്രമണത്തെ ഇത് ബാധിക്കും .തന്മൂലം പസിഫിക്കിന്റെ കിഴക്കൻ പ്രദേശത്തു നിലനിൽക്കുന്ന ഉന്നത മർദം ക്ഷയിക്കും . അന്തരീക്ഷ മാറിടത്തിന്റെ താളം തെറ്റിക്കുന്നതിനു ഇത് ഇടയാക്കും . കിഴക്കൻ കാറ്റു വരണ്ടതാക്കും . പസിഫിക്കിൽ നിന്നുള്ള പശ്ചിമ വാണിജ്യ വാതം നീരാവിയോടുകൂടിയ ചൂട് വായുവിന്റെ ശക്തമായ പ്രവാഹം അനുഭവപ്പെടും . പസിഫിക് സമുദ്രത്തിലെ ഈ മാറ്റം മറിച്ചിലുകൾ അമേരിക്കയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങൾ , പെറുവിന്റെ ഊഷര മേഖലകൾ ,ചിലി , മെക്സിക്കോ യുഎസിന്റെ തെക്കു പടിഞ്ഞാറൻ മേഖല എന്നിവിടങ്ങളിൽ വൻ മഞ്ഞുവീഴ്ചയ്ക്കും ആമസോണിൽ പേമാരിക്കും യുഎസിന്റെ വടക്കു കിഴക്കൻ മേഖലയിലും മാസങ്ങളോളം നീണ്ടു നിൽക്കുന്ന വരൾച്ചയ്ക്കും കാരണമാകും . രണ്ട് വർഷത്തിൽ ഒരിക്കലോ ഏഴു വർഷം കൂടുമ്പോഴോ എൽ നിനോ പ്രതിഭാസം ആവർത്തിക്കാറുണ്ട് .പസിഫിക്കിന്റെ കിഴക്കൻപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന തണുത്ത അന്തരീക്ഷമാണ് ലാ ലിന പ്രതിഭാസം . എൽ നിനോ സാധാരണ നവംബർ -ജനുവരി മാസങ്ങളിലാണ് കൊടുമ്പിരിക്കൊള്ളാറുള്ളത് . 1972-73, 1997-98, 2015-16 എന്നീ വർഷങ്ങളിൽ എൽ നിനോ വൻ പ്രളയങ്ങൾ ,വരൾച്ച , കാട്ടുതീ , പവിഴപ്പുറ്റ് വിവർണനം എന്നിവയ്ക്ക് കാരണമായി . sxr4oosnvvigym810b3e7vpgu5nh5he 20515 20514 2026-08-26T07:30:35Z ~2026-46469-46 4686 20515 wikitext text/x-wiki എൽനിനോ തയാറാക്കിയത് : ഡി .വി . സിറിൾ സമുദ്രജല പ്രവാഹങ്ങളിലെ ഏറ്റക്കുറച്ചിലിനെ തുടർന്ന് തെക്കേ അമേരിക്കൻ തീരക്കടലിൽ മീന്പിടുത്തതിൽ ഏർപ്പെട്ടിരുന്ന പെറുവിലെ മൽസ്യത്തൊഴിലാളികൾ 1600കളിൽ മത്സ്യത്തിന്റെ ലഭ്യതയിൽ ഗണ്യമായ കുറവ് കണ്ടെത്തി. ക്രിസ്തുമസ്സിനോട് അടുപ്പിച്ചായിരുന്നു ഈ കണ്ടെത്തൽ. സ്പാനിഷ് ഭാഷയിൽ "കുഞ്ഞു ഉണ്ണി" (Little boy) എന്ന് അർഥം വരുന്ന എൽ നിനോ എന്ന് പേരും നൽകി .ഭൂമധ്യ രേഖയ്ക്ക് സമീപത്തുള്ള പസിഫിക് സമുദ്രത്തിന്റെ മധ്യ ഭാഗത്തെയും കിഴക്കു ഭാഗത്തെയും തണുത്തതും ചൂടേറിയതുമായ ജലപിണ്ഡങ്ങൾ താപനിലയിലും സാന്ദ്രതയിലും ഉള്ള വ്യത്യാസം മൂലം സൃഷ്ടിക്കപ്പെടുന്ന സമുദ്ര ജലപ്രവാഹമാണ് ഇതിലെ മുഖ്യ കണ്ണി . റഷ്യയ്ക്കും അലാസ്‌ക്കയ്ക്കും ഇടയിലുള്ള ബെറിങ് കടലിടുക്ക് വഴി ആർക്ടിക് സമുദ്രവുമായും , പടിഞ്ഞാറൻ പ്രദേശങ്ങളെയും തെക്കുപടിഞ്ഞാറൻ ഭൂപ്രദേശങ്ങളെയും ഇന്തോനേഷ്യയ്ക്കും ആസ്ട്രേലിയയ്ക്കും ചുറ്റുമായി ബന്ധിപ്പിക്കുന്ന ഇന്ത്യാസമുദ്രവുമായും, തെക്കേ അമേരിക്കയ്ക്ക് ചുറ്റുമായി സ്ഥിതിചെയ്യുന്ന പനാമാ കനാൽ വഴി അത്ലാന്റിക് സമുദ്രവുമായും, അന്റാർക്ടിക്കയോട് ചേർന്ന് കിടക്കുന്ന ദക്ഷിണ സമുദ്രവുമായും (Southern Ocean ) ഒക്കെ പരസ്പരം ബന്ധിക്കപ്പെട്ടതാണ് പസിഫിക് സമുദ്രം. 165 ദശലക്ഷം ചതുരശ്ര കിലോമീറ്റർ ആണ് മൊത്തം വിസ്തൃതി .ശരാശരി ആഴം 4000 മീറ്റർ . 11000 മീറ്റർ ആഴമുള്ള മറിയാനാ ഗർത്തം ഇവിടെയാണുള്ളത് . ഭൂമിയുടെ 30% ഭാഗത്തെ മൂടുന്ന സമുദ്രമേഖല. വലിപ്പം കൊണ്ടെന്ന പോലെ ഭൂഘടനാപരമായും ഏറ്റവും സക്കറിയ മേഖലയാണ് പസിഫിക് സമുദ്രം . ഭൂമുഖത്തുള്ള മൊത്തം അഗ്നിപര്വതങ്ങളിൽ 75% പസിഫിക് മേഖലയിലാണ് . അതിനാൽ കൂടെക്കൂടെ ഭൂചലനങ്ങൾ ഉണ്ടാകുന്നത് ഇവിടെ സാധാരണമാണ് . ലോക കാലാവസ്ഥയുടെ വിധി നിർണയിക്കാൻ പോന്ന എൽ നിനോ, ലാ ലിന പ്രതിഭാസങ്ങളുടെ പ്രഭവ കേന്ദ്രമായി വർത്തിക്കുന്നു .സമുദ്രജല പ്രവാഹങ്ങൾ വഴി ഭൂഖണ്ഠങ്ങളുടെ താപനില നിയന്ത്രിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു . സംഹാര ശേഷിക്കു പേര് കേട്ട ഹരിക്കെയിൻ , ടൈഫൂൺ ഇനങ്ങളിൽ പെട്ട ഉഗ്രൻ കൊടുങ്കാറ്റുകൾ പിറവിയെടുക്കുന്നതും ഇവിടെയാണ് .മഴയുടെ തോത്, വരൾച്ച, താപനില എന്നിവ നിർണയിക്കുന്നതിലുള്ള പങ്കു കാരണം ആഗോള കാലാവസ്ഥയിൽ അതുല്യ സ്ഥാനമാണ് പസിഫിക് സമുദ്രത്തിനുള്ളത് . കപ്പൽ സഞ്ചാരിയായ ഫെർഡിനാൻഡ് മഗല്ലൻ രൗദ്രത കുറഞ്ഞ തിരമാലകളുടെ സ്വഭാവം കാരണം സാന്താ സമുദ്രം എന്ന് അർഥം വരുന്ന പസിഫിക് ഓഷ്യൻ എന്ന് നാമകരണം ചെയ്തു . സമുദ്രം ആവാഹിച്ചെടുത്ത താപം എൽ നിനോ സതേൺ ഓസില്ലേഷൻ (ENSO) മുഖേന അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിക്കുന്നതാണ് അന്തരീക്ഷത്തിലെ വായുചംക്രമണത്തെയും താപനിലയെയും മഴയെയും കൃഷിയെയും കാട്ടുതീയെയും മൽസ്യ ബന്ധനത്തെയും എല്ലാം നിയന്ത്രിക്കുന്നത് . പസിഫിക് സമുദ്രത്തിന്റെ മധ്യ ഭാഗത്തും കിഴക്കൻ പ്രദേശത്തും ഉള്ള ജലം അസാധാരണ തോതിൽ ചൂടാകുന്നതാണ് ഈ പ്രതിഭാസത്തിനു തുടക്കം കുറിക്കുന്നത് . അന്തരീക്ഷത്തിലെ വായു ചംക്രമണവും പസിഫിക് ഉടനീളം വീശുന്ന കാറ്റും ആണിതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് . കിഴക്കൻ വാണിജ്യ വാതം (Easterly Winds ) ദിശ മാറി പശ്ചിമഘട്ട വാണിജ്യ വാതത്തിനു തിരി കൊളുത്തുന്നു .തത്‌ഫലമായി പസിഫിക്കിന്റെ പശ്ചിമ ഭാഗത്തു നിന്ന് ഭീമമായ തോതിൽ ചൂടു പിടിച്ച സമുദ്ര ജലം അമേരിക്കൻ ഭൂപ്രദേശത്തേക്കു നീങ്ങും .കടലിന്റെ അടിത്തട്ടിൽ നിന്ന് താപനില കുറഞ്ഞ പോഷകവസ്തുക്കൾ സമുദ്രോപരിതലത്തിലേക്കു എത്തിക്കുന്ന അപ്‌വെല്ലിങ് പ്രക്രിയ സാവധാനത്തിലാകുന്നു . സമുദ്രജലപ്രവാഹത്തിന്റെ സാധാരണ നിലയിലുള്ള നീക്കത്തെ ഇത് തടസ്സപ്പെടുത്തുന്നു . ഭൂമധ്യരേഖാ പ്രദേശം ഉടനീളവും അമേരിക്കയുടെ തെക്കു ഭാഗത്തും മധ്യ ഭാഗത്തും ആണിത് സംഭവിക്കുക .സമുദ്ര ജലപ്രവാഹം സഹജമായി താപ വിതരണം നടത്തുന്നതിൽ പങ്കുള്ള ഉഷ്ണ മേഖലാ പസിഫിക് മേഖലയ്ക്ക് മീതെയുള്ള അന്തരീക്ഷ വായു ചംക്രമണത്തെ ഇത് ബാധിക്കും .തന്മൂലം പസിഫിക്കിന്റെ കിഴക്കൻ പ്രദേശത്തു നിലനിൽക്കുന്ന ഉന്നത മർദം ക്ഷയിക്കും . അന്തരീക്ഷ മാറിടത്തിന്റെ താളം തെറ്റിക്കുന്നതിനു ഇത് ഇടയാക്കും . കിഴക്കൻ കാറ്റു വരണ്ടതാക്കും . പസിഫിക്കിൽ നിന്നുള്ള പശ്ചിമ വാണിജ്യ വാതം നീരാവിയോടുകൂടിയ ചൂട് വായുവിന്റെ ശക്തമായ പ്രവാഹം അനുഭവപ്പെടും . പസിഫിക് സമുദ്രത്തിലെ ഈ മാറ്റം മറിച്ചിലുകൾ അമേരിക്കയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങൾ , പെറുവിന്റെ ഊഷര മേഖലകൾ ,ചിലി , മെക്സിക്കോ യുഎസിന്റെ തെക്കു പടിഞ്ഞാറൻ മേഖല എന്നിവിടങ്ങളിൽ വൻ മഞ്ഞുവീഴ്ചയ്ക്കും ആമസോണിൽ പേമാരിക്കും യുഎസിന്റെ വടക്കു കിഴക്കൻ മേഖലയിലും മാസങ്ങളോളം നീണ്ടു നിൽക്കുന്ന വരൾച്ചയ്ക്കും കാരണമാകും . രണ്ട് വർഷത്തിൽ ഒരിക്കലോ ഏഴു വർഷം കൂടുമ്പോഴോ എൽ നിനോ പ്രതിഭാസം ആവർത്തിക്കാറുണ്ട് .പസിഫിക്കിന്റെ കിഴക്കൻപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന തണുത്ത അന്തരീക്ഷമാണ് ലാ ലിന പ്രതിഭാസം . എൽ നിനോ സാധാരണ നവംബർ -ജനുവരി മാസങ്ങളിലാണ് കൊടുമ്പിരിക്കൊള്ളാറുള്ളത് . 1972-73, 1997-98, 2015-16 എന്നീ വർഷങ്ങളിൽ എൽ നിനോ വൻ പ്രളയങ്ങൾ ,വരൾച്ച , കാട്ടുതീ , പവിഴപ്പുറ്റ് വിവർണനം എന്നിവയ്ക്ക് കാരണമായി . ആഴക്കടൽ താപനിലയുടെ പങ്ക് സമുദ്രം ഉടനീളമുള്ള ജലത്തിന്റെ സ്വഭാവം ഒരേ തോതിൽ അല്ല .താപനില , ലാവണത തുടങ്ങിയ സവിശേഷതകൾ വടക്കു മുതൽ തെക്കു വരെയും കിഴക്കു നിന്ന് പടിഞ്ഞാറോട്ടും മേൽത്തട്ടിൽ നിന്നും കീഴ്ത്തട്ടിലേക്കും വളരെ അന്തരം പ്രദർശിപ്പിക്കുന്നു .കടലിന്റെ അടിത്തട്ടിൽ നിന്നുള്ള പോഷക വസ്തുക്കളും താപവും സമുദ്രജലപ്രവാഹത്തിന്റെ ഗതിവിഗതികളെ ആശ്രയിച്ചിരിക്കുന്നു .കടലിന്റെ അടിത്തട്ടിലെ ആരംഭിക്കുന്ന മാറ്റങ്ങൾ മേൽത്തട്ടിൽ ഉപരിതല ജലത്തിൽ പ്രകടമാകുന്നു . ഭൂമുഖത്തു മറ്റെവിടത്തെക്കാളും അധികം സൂര്യപ്രകാശം ഉഷ്ണമേഖലാ പസിഫിക് മേഖല എട്ടു വാങ്ങുന്നു . സ്വീകരിക്കുന്ന ഊർജത്തിന്റെ സിംഹ ഭാഗവും താപത്തിന്റെ രൂപത്തിൽ സമുദ്രം സംഭരിച്ചു സൂക്ഷിക്കുന്നു .തെക്കു കിഴക്കൻ ഏഷ്യയിലെയും ആസ്ട്രേലിയയിലെയും സമുദ്രം സാധാരണ നിലയിൽ ചൂടേറിയതായിരിക്കും .പസിഫിക്കിലെ കിഴക്കൻ പ്രദേശങ്ങളെ അപേക്ഷിച്ചു സമുദ്രനിരപ്പ് ഉയർന്നതായിരിക്കും .ചൂട് കൂടിയ സമുദ്രജലം പടിഞ്ഞാറ് ഭാഗത്തേക്ക് തള്ളി നീക്കപ്പെടുകയും കിഴക്കൻ കാറ്റ് (Esterlies) അവിടെ തടഞ്ഞു നിർത്തുകയും ചെയ്യും . എൽ നിനോ പ്രതിഭാസം ഉടലെടുക്കുന്നതോടെ വാണിജ്യ വാതങ്ങളുടെ ശക്തി കുറയും .ഭൂഗുരുത്വ ശേഷിയുടെ സ്വാധീനത്താൽ ചൂട് കൂടിയ സമുദ്ര ജലം കിഴക്കോട്ടു നീങ്ങും. "പശ്ചിമ പസിഫിക് തപ്ത ജലപിണ്ഡം" (western pacific warm pool) എന്നാണിത് അറിയപ്പെടുന്നത് . ഈ ജലപിണ്ഡത്തിനു 200 മീറ്റർ ആഴം ഉണ്ടാകും . പസിഫിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ സമുദ്ര നിരപ്പ് പ്രകൃത്യാ ഉയർന്നതാണ് . 40-50 സെമീ ഉയർന്നതാകും . വിശേഷിച്ചു ഇക്വ ഡോറിനെക്കാൾ l ഉയർന്നതാകും ഇന്തോനേഷ്യയിലേതു . എൽ നിനോ വേളയിൽ ഭൂമധ്യ രേഖ ഉടനീളം കാറ്റിന്റെ ശക്തി ക്ഷയിക്കുന്നതിനാൽ ഉപരിതല ജലതാപനില ഉയർന്നതായിരിക്കും. കാറ്റിന്റെ ശക്തി സഹായിക്കാൻ ഇത് കാരണമാകും .താപനില കൂടിയ ഉപരിതലജലം ബാഷ്പീകരണവേഗത വർധിപ്പിച്ചു വായുവിനെ ഉയർത്തും . സമുദ്ര ജല പ്രവാഹങ്ങൾ കാറ്റ് , ഭൂമിയുടെ ഭ്രമണം (കൊറിയോലിസ് പ്രഭാവം), ജലത്തിന്റെ താപനിലയും സാന്ദ്രതയും എന്നിവ ചേർന്ന് ഉളവാക്കുന്ന ബലത്തിന്റെ സങ്കീർണമായ പ്രതിഫലനമാണ് സമുദ്രജല പ്രവാഹം .ഭൂമി ഉടനീളം താപം വിതരണം ചെയ്യുകയും പോഷക പദാർത്ഥങ്ങൾ എത്തിക്കുകയും ചെയ്യുന്ന പ്രതിഭാസം . വാണിജ്യ വാതങ്ങൾ , പടിഞ്ഞാറൻ കാറ്റ് (Westerlies) എന്നിവയാണ് സമുദ്രത്തിന്റെ 400 മീറ്റർ മേൽത്തട്ടിലുള്ള ജലത്തിന്റെ പ്രവാഹത്തിനാധാരം . ഉദാഹരണത്തിന് ഗൾഫ് സമുദ്ര ജലപ്രവാഹം ഗൾഫ് ഓഫ് മെക്സിക്കോയിൽ നിന്ന് ഉഷ്‌ണജലം യുഎസിന്റെ കിഴക്കൻ തീരങ്ങളിലേക്കും അത്ലാന്റിക് സമുദ്രം വഴി യൂറോപ്പിലേക്കും പ്രവഹിപ്പിക്കുന്നു .യൂറോപ്പിന്റെ പടിഞ്ഞാറൻ മേഖലയിലെ കാലാവസ്ഥ വാസയോഗ്യമാം വിധം ഇതര പ്രദേശങ്ങളെ അപേക്ഷിച്ചു ചൂടുള്ളതാക്കി മാറ്റുന്നത് ശക്തി ഏറിയ ഗൾഫ് സമുദ്ര ജലപ്രവാഹമാണ് . സമുദ്രോപരിതലത്തിനു അടിയിൽ സ്ഥിതിചെയ്യുന്ന thaapa-ലവണ ജന്യ പ്രവാഹം (thermohaline circulation) ആഗ്ലോസ് താപ കൺവെയർ ബെൽറ്റ് എന്നാണു അറിയപ്പെടുന്നത് .ജലതട്ടുകൾ തമ്മിലുള്ള സാന്ദ്രതയിലെ വ്യത്യാസമാണ് ഇതിനാധാരം . തണുത്തു ലവണ സാന്ദ്രമായ ജലം അടിത്തട്ടിലേക്ക് താഴുകയും സാന്ദ്രത കുറഞ്ഞ ഉഷ്ണ ജലം മേൽത്തട്ടിലേക്കു ഉയരുകയും ചെയ്യുന്നതാണിതിന്റെ സവിശേഷത.ലോക മഹാ സമുദ്രങ്ങൾ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു അതിസങ്കീർണ്ണ പ്രവർത്തന ശൃഉംഖലയാണിതിന് ചുക്കാൻ പിടിക്കുന്നത് .മറ്റൊരു പ്രമുഖ ജലപ്രവാഹമാണ് അന്റാർക്ടിക് സിർക്കുംപോളാർ കറന്റ് . ഈ ധ്രുവ ജലപ്രവാഹം അന്റാർട്ടിക്കയെ ചുറ്റി അത്ലാന്റിക് ,പസിഫിക് ,ഇന്ത്യാ സമുദ്രങ്ങൾ തഴുകി ആഗോള സമുദ്ര ജാലങ്ങളെ മിശ്രണം ചെയ്തു ലോക കാലാവസ്ഥാ സമ്പ്രദായത്തെ ആകെ സ്വാധീനിക്കുന്നു . ഭൗമ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പ്രകൃതിദത്ത സംവിധാനമാണ് സമുദ്രജല പ്രവാഹങ്ങൾ .താപം, ഈർപ്പം ,എന്നിവ ഇടതടവില്ലാതെ ഭൂഗോളവ്യാപകമായി പുനർ വിതരണം ചെയ്യുന്ന ഇടനില സംവിധാനമാണ് സമുദ്ര ജല പ്രവാഹങ്ങൾ .ഉഷ്ണമേഖലയിലെ ഉഷ്ണ ജലം ശൈത്യ മേഖലകളിൽ എത്തിച്ചു ooshmalatha പകരുന്നതിനൊപ്പം ശൈത്യ മേഖലയിലെ സീത ജലം ഉഷ്ണമേഖലകളെ തപിപ്പിക്കുന്നതിനും സഹായിക്കുന്നു . എൽ നിനോയും ലാ ലിനയും സമുദ്രജല പ്രവാഹത്തിന്റെ ഗതിയെ ഭേദപ്പെടുത്തി പ്രളയത്തിന്റെയും വരൾച്ചയുടെയും ഗതി നിയന്ത്രിക്കുന്നു . കാർബൺ സാന്ദ്രത തുലനം ചെയ്യുന്നതിലും ഇവ പങ്കു വഹിക്കുന്നു .സമുദ്രോപരിതലം ആഗിരണം ചെയ്ത കാർബൺ ഡൈഓക്സയിഡ് കടലിന്റെ അടിത്തട്ടിലേക്ക് സംവഹണം ചെയ്തു നൂറ്റാണ്ടുകളോളം അന്തരീക്ഷത്തിൽ എത്താതെ സംഭരിച്ചു സൂക്ഷിക്കുന്നു . ആഗോള താപനില അതിരു വിട്ടു ഉയരുന്നത് സമുദ്രജല പ്രവാഹങ്ങളുടെ ശക്തി ക്ഷയിപ്പിക്കും എന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം. ധ്രുവ മേഖലയിലെ ഹിമ പാളികൾ ഉയർന്ന താപനിലയിൽ ഉരുകി ജലമാകുമ്പോൾ കടലിലെ ലവണാംശവും സാന്ദ്രതയും കുറയും .ജലപ്രവാഹത്തെ ഇത് ബാധിക്കും .അത്ലാന്റിക് മെറിഡിയനാൽ ഓവർറ്റേണിങ് സർക്കുലേഷൻ (AMOC) എന്ന് വിളിപ്പേരുള്ള ജലപ്രവാഹം ഉത്തരാർധഗോള രാജ്യങ്ങളെ ശൈത്യത്തിലേക്കും ഇതര ഭൂപ്രദേശങ്ങൾ കൊടും ചൂടിലേക്കും നയിക്കും. cl7hl9rgvi4sy20y13f80i1c6e6d2gt