വിക്കിപാഠശാല
mlwikibooks
https://ml.wikibooks.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.17
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിപാഠശാല
വിക്കിപാഠശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
പാചകപുസ്തകം
പാചകപുസ്തകസംവാദം
വിഷയം
വിഷയസംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
ഹിമാലയഹിമാനികൽ
0
6845
20517
2026-08-29T11:39:39Z
~2026-47057-29
4687
'ഹിമാനികൾ തയാറാക്കിയത് ഡി . വി . സിറിൾ അരുണാചൽ പ്രദേശ് , സിക്കിം, കുമയൂൺ, തുടങ്ങി ഹിമാലയത്തിന്റെ കിഴക്കൻ പ്രാന്ത പ്രദേശങ്ങളിൽ സമുദ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
20517
wikitext
text/x-wiki
ഹിമാനികൾ
തയാറാക്കിയത് ഡി . വി . സിറിൾ
അരുണാചൽ പ്രദേശ് , സിക്കിം, കുമയൂൺ, തുടങ്ങി ഹിമാലയത്തിന്റെ കിഴക്കൻ പ്രാന്ത പ്രദേശങ്ങളിൽ സമുദ്ര നിരപ്പിൽ നിന്ന് 3500 മീറ്റർ ഉയരത്തിലാണ് മഞ്ഞുമേഖല സ്ഥിതി ചെയ്യുന്നത് . ഹിമാചൽപ്രദേശ് ,കശ്‍മീർ , ലഡാക്ക് തുടങ്ങിയ പടിഞ്ഞാറൻ പ്രദേശങ്ങളിൽ സമുദ്ര നിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരത്തിൽ മംജു മൂടിയ ഭാഗങ്ങൾ കാണാം .കിഴക്കൻ മേഖലയിലെ ഉഷ്ണ കാലാവസ്ഥയും ആർദ്രമായ മൺസൂൺ കാറ്റും കാരണം ഇവിടെ കൂടുതൽ മഴ ലഭിക്കും .ഭൂമധ്യ രേഖയിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്ന പശ്ചിമ ഭാഗങ്ങളിൽ താരതമ്യേന മഴ കുറവും മഞ്ഞു നിക്ഷേപം കൂടുതലും ഉണ്ടാകും . നദികളിൽ സാധാരണ ജലം ഒഴുകുമ്പോൾ ഹിമത്തെ വഹിക്കുന്ന നദികളാണ് ഹിമാനികൾ.ഒന്നിന് മീതെ ഒന്നായി നിരന്തരം നിക്ഷേപിക്കപ്പെടുന്ന മഞ്ഞു കൂടിക്കൂടി ഹിമാനി ആയി രൂപപ്പെടുന്നു . ഗുരുത്വാകർഷണഫലമായി കുന്നു കൂടിയ മഞ്ഞു കുറേശ്ശേയായി തെന്നി താഴേക്കു പതിക്കും .ഇത് സാവധാനത്തിലും ഇടതടവില്ലാതെയും സംഭവിക്കുന്നതാണ്. സാവധാനത്തിൽ നീങ്ങുന്ന മഞ്ഞുപിണ്ഡങ്ങളാണ് ഹിമാനികൾ അഥവാ മഞ്ഞു നദികൾ .
സിന്ധു, ഗംഗ, ബ്രഹ്മപുത്ര , നദീതടങ്ങളിലായി ഹിമാലയ പ്രാന്തപ്രദേശങ്ങളിൽ മൊത്തം 34,919 ഹിമാനികൾ ഉണ്ടെന്നാണ് കണക്ക് (ISRO). ഇവയുടെ മൊത്തം വ്യാപ്തി 75,779 ചകിമീ വരും . ധ്രുവ മേഖല കഴിഞ്ഞാൽ ഏറ്റവും അധികം ഹിമാനികളും മഞ്ഞുശേഖരവും ഉള്ളത് ഹിമാലയത്തിലാണ് .അതിനാൽ മൂന്നാം ധ്രുവമേഖല എന്നൊരു പേര് കൂടി ഉണ്ട് . കാരക്കോറം മേഖലയാണ് ഹിമാനികൾ കൊണ്ടു സമൃദ്ധം . 75 കിമീ ദൈർഘ്യം ഉള്ള സിയാച്ചിൻ ഹിമാനിയും 62 കിമീ ദൈർഘ്യം ഉള്ള ഹിസ്പാർ ഹിമാനിയും ആണ് ഏറ്റവും പ്രധാനപ്പെട്ടവ .ലഡാക്കിൽ ഉൾപ്പെട്ട സിയാച്ചിൻ ഹിമാനി കാരക്കോറം മലയിടുക്കിനോട് ചേർന്നുള്ളതാണ് .യുദ്ധത്തിൽ തന്ത്ര പ്രധാനമായ ലഡാക്കിലെ താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസ് ആണ് . ഹിമാലയം, കാരക്കോറം , ഹിന്ദുക്കുഷ് , ടിബറ്റൻ പീഠഭൂമി എന്നിവ ഉൾപ്പെട്ട ഹിമ മേഖല ധ്രുവങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം മഞ്ഞുനിക്ഷേപം ഉള്ള ഭൂപ്രദേശമാണ് . ഹിമാനികൾ മുറുകുമ്പോൾ രൂപപ്പെടുന്ന ജലാശയത്തിനു ഹിമാനി തടാകം എന്ന് പറയും . മഞ്ഞു ഉൾപ്പെടെയുള്ള അവസാദ നിക്ഷേപങ്ങൾ ഹിമാനി തടങ്ങൾ പൊട്ടി ഒഴുകുന്നതിനു കാരണമാകും . 2013ൽ ഉണ്ടായ കേദാർനാഥ് ദുരന്തം ഹിമാനിതട സ്ഫോടനഫലമായി ഉണ്ടായതാണ് . ഹിമാനികൾ അണപൊട്ടി കൂലം കുത്തി ഒഴുകുന്നതിനെ ഗ്ലോഫ് (GLOF : Glacial Lake Outburst Flood ) എന്നാണു പറയാറ് . ഭൂചലനം, കനത്ത മഴ , മഞ്ഞുമലയുടെ പതനം എന്നിവ പൊടുന്നനെയുള്ള ഹിമാനി ദുരന്തം സൃഷ്ടിക്കാറുണ്ട് .സിക്കിമിൽ പെട്ട ദക്ഷിണ ലോനക് തടാകം 2023ൽ ഇത്തരത്തിൽ വ്യാപകമായ നാശനഷ്ട്ടം വരുത്തിയ പൊടുന്നനേയുള്ള പ്രളയം സൃഷ്ടിച്ചിരുന്നു .
ഹിമാനികൾ രൂപം കൊള്ളുന്നതും അപ്രത്യക്ഷമാകുന്നതും പതിവാണ്. അരുണാചൽ മേഖലയിൽ 1988ൽ 756 ഹിമാനികൾ ഉണ്ടായിരുന്നത് 1995 ആയപ്പോൾ 708 ആയും 2000 ത്തിൽ 699ഉം 2005ൽ 726ഉം 2010ൽ 697ഉം 2015ൽ 714ഉം 2020ൽ 646 എന്നിങ്ങനെയാണ് ഏറ്റക്കുറച്ചിൽ ഉണ്ടായത് . 1988-2020 കാലയളവിൽ 309.849 ചകിമീ വിസ്തീർണം വരുന്ന 110 ഹിമാനികൾ അപ്രത്യക്ഷമായി . ഹിമാനികൾ ഉരുകുന്നത് ഹിമാനി ജലത്തെ ആശ്രയിച്ചു കഴിയുന്ന 77 ദശലക്ഷം ജനങ്ങളുടെ മനം ഉരുകിക്കുന്നതാണ്.കുടിവെള്ളത്തിന് മാത്രമല്ല ഉപജീവനത്തിനും ആശ്രയം ഹിമാനികളാണ് .പത്തോളം വൻ നദികൾക്കു വെള്ളം എത്തിക്കുന്ന ഉറവിടം കൂടിയാണ് ഹിമാലയൻ ഹിമാനികൾ. ലോക ജനസംഖ്യയിൽ അഞ്ചിൽ ഒരു ഭാഗം ഈ ഹിമാനികളെ ദൈനംദിനാവശ്യങ്ങൾക്കായി കാത്തിരിക്കുന്നു .നേപ്പാളിലെ താണ പ്രദേശക്കാർ , ബംഗ്ളാദേശിലെ തീരദേശ വാസികൾ എല്ലാം ഇതിൽ ഉൾപ്പെടും . കൂടാതെ അഫ്‌ഗാനിസ്ഥാൻ ,പാക്കിസ്ഥാൻ ,ചൈന , ഭൂട്ടാൻ , മ്യാൻമാർ എന്നിവയുടെയും ജലസ്രോതസ്സ് ഹിമാലയൻ ഹിമാനികൾ .
കുടിവെള്ളത്തിനും കൃഷിക്കും ഊർജോൽപ്പാദനത്തിനും ഇതര ഉത്പാദനാവശ്യങ്ങൾക്കും എല്ലാം 190 കോടി ജനങ്ങളുടെ ആശയും ആശ്രയവും ഹിമാനികളിലാണ്. ഹിന്ദുക്കുഷ് ഹിമാലയ പ്രദേശങ്ങളിൽ പാർക്കുന്ന 240 ദശലക്ഷം ജനങ്ങളുടെ എല്ലാമാണ് ഹിമാനികൾ . ഗംഗ , യാങ്‌ത്സി , ഐരാവതി , മെക്കോങ് നദികളുടെ പ്രഭവ കേന്ദ്രവും ഹിമാലയൻ ഹിമാനി കളാണ് . പരോക്ഷമായി ഹിമാലയൻ ഹിമാനികളെ ആശ്രയിക്കുന്നവർ വേറെയുമുണ്ട് . ഹിമാലയൻ ഹിമാനികൾ എത്തിച്ചു നൽകുന്ന ഭൂഗർഭ ജലമാണ് അഫ്‌ഗാനിസ്ഥാനിലെ 90% കർഷകർക്കും ആശ്രയം . താപവർധനയുടെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും അനിശ്ചിതത്വം നിറഞ്ഞ ചുറ്റുപാടിൽ ഹിമാനികളിൽ മൂന്നിൽ ഒരു ഭാഗം ഇല്ലാതാകും എന്ന ശാസ്ത്ര നിഗമനം ആശങ്കയുടെ ആഴവും വ്യാപ്തിയും വർധിപ്പിക്കുന്നു .
അപകടം പതിയിരിക്കുന്ന ഹിമാനികൾ
2026 ഓഗസ്റ്റ് 26നു ഹിമാലയ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നേപ്പാളിലെയും ടിബറ്റിലെയും നിമിഷ പ്രളയങ്ങൾ ദുരന്തങ്ങളുടെ ചരിത്രത്തിൽ ഇടം പിടിച്ചു . കെട്ടിടങ്ങൾ ,റോഡ് , പാലം ,വൈക്കോയുതിവിതരണ ശ്റുംഖല , അടിസ്ഥാന നിർമിതികൾ , ഗതാഗതം എല്ലാം നിലംപരിശായി . മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകൾ തിട്ടപ്പെടുത്തിയിട്ടില്ല.മരണം 600നടത്തും കാണാതായവർ 1500ഉം രക്ഷപ്പെടുത്തിയത് 3700ഉം വരും എന്നാണു മതിപ്പ്.
ഉപഗ്രഹ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തിയത് അനുസരിച്ചു 5200 മീറ്റർ ഉയരം ഉണ്ടായിരുന്ന ഹിമാനി അടിഭാഗം കണ്ട് ഇടിഞ്ഞു താണു. ചെങ്കുത്തായ പ്രദേശത്തു നിന്ന് കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു . പതിവ് ഹിമാനി സ്‌ഫോടനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹിമശിലകൾ ,പാറ ,ജലം ,മണ്ണും മരവും ഒക്കെ കൂടി ഒരു ഉരുളൻ കല്ലിന്റെ രൂപമെടുത്താൽ എന്ന പോലെ അത്യസാധാരണ വേഗത്തിൽ കുത്തിയൊലിച്ചു നിലംപരിശാക്കി . ഭൂഗുരുത്വ ശക്തി ,അസ്ഥിരമായ മണ്ണും മരവും സമസ്ത വസ്തുക്കളും ചേർന്ന് ഉണ്ടായ പടുകൂറ്റൻ പിണ്ഡം കുത്തനെ താഴേക്കു പതിച്ചു .ICIMOD വിവരം റോയിട്ടർ റിപ്പോർട്ട് ചെയ്ത പ്രകാരം ത്രിശുലി നദിയുടെ ഗാൽചി ഭാഗത്തു 30 മിനിറ്റിനുള്ളിൽ നടിയുടെ ജലനിരപ്പ് 9മീറ്റർ ഉയർന്നു . സാവധാനം രൂപപ്പെട്ടതല്ല വളരെ പൊടുന്നനെ അതിദ്രുതം ഒറ്റയടിക്ക് ഭീമമായ അളവിൽ ഹിമാലയൻ പിണ്ഡം നിമിഷ നേരം കൊണ്ട് താഴേക്കു പതിച്ചു .പ്രകൃത്യാ തന്നെ മണ്ണിടിച്ചിൽ സാധ്യത കൂടിയതും പാറവീഴ്ച സുഗമമാക്കുന്നതും അവസാദ പ്രവാഹ സാധ്യത ഉള്ളതും ഹിമാനി പതനത്തെ എളുപ്പമാക്കുന്നതും നദീജലപ്രവാഹത്തെ തടസ്സപ്പെടുത്തുന്നതും അപകടകരമാം വിധം അവസാദ വസ്തു നീക്കം പ്രതീക്ഷിക്കാവുന്നതുമായ ഭൂസവിശേഷതകൾ ദുരന്തം എളുപ്പമാക്കി .കുത്തനെ 1200 മീറ്റർ പൊക്കത്തിൽ നിന്ന് മലയിടുക്കിലൂടെയുള്ള തടയാനാവാത്ത കുലംകുത്തി ഒഴുകിയ ഹിമാനി പിണ്ഡം തികച്ചും അപ്രതീക്ഷിത ഭവിഷ്യത്തുകൾ സൃഷ്ട്ടിച്ചു . ഗുരുത്വാആകര്ഷണം അധിക ശക്തി പകർന്നു എന്ന നിരീക്ഷണം യുക്തിസഹമാണ് .സ്ഥായീഭാവം നഷ്ട്ടപ്പെട്ട ഹിമാനി അതിന്റെ അത്യുച്ച കോടിയിൽ പ്രത്യാഘാതം ഉളവാക്കിയതിൽ അത്ഭുതപ്പെടാനില്ല. താപാധിക്യത്താൽ മെലിഞ്ഞു തുടങ്ങുന്ന ഹിമാനി ശിലാരൂപം മാറി ഒഴുകുന്ന ജലമായും തുടർന്ന് സമ്പർക്കപ്പെടുന്ന പ്രതലത്തിൽമർദം ഏൽപ്പിക്കുന്നതും ഉറപ്പ് നൽകിയ ഹിമാനിക്കു സ്ഥാനചലനം സംഭവിക്കുന്നതും പെർമാഫ്രോസ്റ് വിഘടിക്കാൻ ഇടയാകുന്നതും ശീതീകരണവും ഉരുകലും മാറി മാറി ഉണ്ടാകുന്നതും ഹിമാനി തടാകങ്ങൾ രൂപപ്പെടുന്നതും ഒക്കെ ഒത്തു ചേരുന്ന അവസരത്തിൽ നിസ്സാര ബലക്ഷയത്തിനു കോപ്പു കൂട്ടുന്ന ഭൂചലന തരംഗമോ പേമാരിയോ മേഘവിസ്ഫോടനമോ ഏതും ദുരന്തത്തിന്റെ കാഞ്ചി വലിക്കുന്ന പ്രവൃത്തിക്ക് സമം ആണ് . ഒരു ഘടകമല്ല അനേകം ഘടകങ്ങൾ ചേർന്ന ഭൂവിസ്മയം!
കാലാവസ്ഥാ മാറ്റത്തെ മാത്രം പഴി ചാരാൻ കഴിയില്ല . ഹിമാനിയുടെ ഘടന, അടിയുറപ്പ് (bed condition), മഞ്ഞുരുകി ഉണ്ടായ മർദ വർധന ,പാറയുടെ ഇരുപ്പ് , മഞ്ഞിന്റെ സാന്ദ്രത ,താപനിലയിൽ ഏറ്റക്കുറച്ചിൽ ,വിരൂപനാ പ്രവർത്തനം (deformation processes), ഭൂമിശാസ്ത്രസംബന്ധമായ അനുബന്ധ ഘടകങ്ങൾ എല്ലാം കൂടിച്ചേർന്നു ശക്തി പകർന്ന ദുരന്തം. ഹിമാനികൾ കടുപ്പമേറിയ ഹിമാവരണം നൽകിയതു ഇല്ലാതായപ്പോൾ രക്ഷാകവചം നഷ്ട്ടപ്പെട്ട അവസ്ഥ ആയി . ഡീബട്രസ്സിങ് (debuttressing)എന്നാണു ഇംഗ്ളീഷിൽ വ്യവഹരിക്കുന്നതു . ഉരുകിയ ഹിമാനി ദുർബല മേഖല സൃഷ്ടിക്കുന്നതിൽ പങ്കു വഹിച്ചു.അടർന്നു മാറിയ ഹിമപിണ്ഡത്തിന്റെ അളവ് ,മണ്ണ് -പാറ അനുപാതം , കുത്തനെ ഇടിഞ്ഞ ഭാഗത്തിന്റെ വിസ്തൃതി ,കുത്തി ഒലിച്ചു പോയ വസ്തുക്കളുടെ അളവ് , ഹിമാനി പതനം നിക്ഷേപിച്ച അവസാദത്തിന്റെ തോത് എന്നിവ അടിസ്ഥാനമാക്കിയാണ് ദുരന്ത കാരണവും സ്വഭാവവും മറ്റും ശാസ്ത്രീയമായി വിലയിരുത്തുന്നത് .
മുൻകൂട്ടി കണ്ടെത്താവുന്ന ലക്ഷണങ്ങൾ
ഹിമാനികളുടെ പ്രവാഹ നിരക്ക്
2.പാറയിടുക്കുകൾക്കു വിസ്താരം കൂടുന്നത്
3.പ്രദേശത്തിന്റെ ചെരിവിലെ ഏറ്റക്കുറച്ചിൽ
4.ഹിമാനി ജലശേഖരം സൃഷ്ട്ടിച്ച കുളങ്ങളുടെ വ്യാപ്തി വർധിക്കുന്നത്
5.ജലനിർഗമന ചാലുകൾക്കു ഉണ്ടാകുന്ന വിള്ളൽ /കുത്തൊഴുക്ക്
ഇവ മുന്നറിയിപ്പുകൾ അഥവാ സൂചകങ്ങൾ ആണ് . ഹിമപാതം ,പാറവീഴ്ച ,ഹിമാനി പൊട്ടിപ്പുറപ്പെടൽ ,പ്രളയം ഇവ വെവ്വേറേ കണക്കിലെടുക്കാനാവില്ല . ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിൽ ഇവയ്ക്ക് കൂട്ടായ പങ്കാണുള്ളത് .
(Source: Nepal Flash Flood ,August 2026:Ice-Rock Avalanche ,River Damming and Cascading Himalayan Hazards ,Glacier Collapse and Debris Flow ,August 27,2026)
മഞ്ഞുമല, ഹിമാനി തുടങ്ങിയവ സാധാരണഗതിയിൽ മേൽ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നത് .എന്നാൽ മഞ്ഞുമലയുടെയോ ഹിമാനിയുടെയോ അടിഭാഗത്തോട് ചേർന്ന് ജലം കെട്ടിനിൽക്കുകയും താപാധിക്യത്താൽ തപ്ത ജലത്തിന്റെ സമ്പർക്കത്താൽ himaaniyude/മഞ്ഞുമലയുടെ അടിഭാഗം ഉരുകുകയും ചെയ്യുമ്പോൾ സ്വാഭാവികമായും അടിത്തറ തോണ്ടിയ കെട്ടിടത്തിന്റെ പതനത്തിനു സമമായി ഹിമാനി /മഞ്ഞുമല നിലംപൊത്തും .ഇത്തരം സ്ഥിതിവിശേഷം ദുരന്ത വ്യാപ്തി വർദ്ധമാനമായ തോതിൽ ഉയർത്തും .
ഹിമാലയപ്രാന്തങ്ങളിലെ ദുരന്തങ്ങൾ
2025 ഓഗസ്റ്റ് 5 നു ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമം അപ്പാടെ അവിചാരിത വെള്ളപ്പൊക്കത്തിൽ നിലംപരിശായി .
2026 ഓഗസ്റ്റ് 26 ലെ നേപ്പാൾ ഹിമാനി പ്രളയ ദുരന്തത്തിൽ 300 ഓളം പേർ മരിക്കുകയും 3000 ത്തോളം പേരെ കാണാതാവുകയും ഉണ്ടായി .2026 ഹിമാനി ദുരന്തത്തിൽ വൃക്ഷങ്ങളും കല്ലും പാറയുംഉൾച്ചേർന്ന മലമ്പ്രദേശം ഒന്നാകെ 13 ദശലക്ഷം ഘാന യാർഡും അതിന്റെ പാതിമടങ്ങും വസ്‌തുവകകളുടെ അതിവേഗ ട്രെയിനിന്റെ ദുരന്തപാച്ചിൽ ആണ് കണ്ടത് .
കാർഗെലിന്റെ (Kargel) റിപ്പോർട്ട് പ്രകാരം മണിക്കൂറിൽ 186 മൈൽ വേഗത്തിലായിരുന്നു മലവെള്ളപ്പാച്ചിൽ .
5 ലക്ഷം ലോറിയിൽ കൊള്ളുന്ന പാറയും മഞ്ഞുകട്ടകളും ഒറ്റയടിക്ക് നിർബാധം നടിയായി ഒഴുകി .
2025 ഓഗസ്റ്റിൽ അലാസ്കയുടെ തെക്കുകിഴക്കൻ പ്രദേശത്തു 1578 അടി ഉയരത്തിൽ സുനാമിയും മണ്ണിടിച്ചിലും ഉണ്ടായി.
2019 ഓഗസ്റ്റ് 18നു ഉത്തര കാശി മേഘവിസ്ഫോടനത്തെ തുടർന്ന് ഭാഗീരഥി നദി കരകവിഞ്ഞു 8 മീറ്റർ ജലനിരപ്പ് ഉയർന്നു .
ഉത്തരാഖണ്ടു് , ഹിമാചൽ പ്രദേശ് ,ജമ്മു -കശ്‍മീർ , ലഡാക്ക് മേഖലകൾ മേഘവിസ്ഫോടന പ്രളയ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളാണ്.
യു എൻ കണക്കു പ്രകാരം ലോകത്തൊട്ടാകെ 12000 മരണം സമാന പ്രളയങ്ങൾ മൂലം ഉണ്ടായി .
നേപ്പാളിൽ 2000 ഹിമാനി തടാകങ്ങൾ ഉള്ളതിൽ 21ഉം അപകട നിലയിലാണ് .
സഹസ്സ്രാബ്ദങ്ങളായി കരിങ്കല്ലിന്റെ തണുപ്പിച്ചു സംരക്ഷിച്ച മഞ്ഞുപാളി അപ്രത്യക്ഷമാകുമ്പോൾ ച്ചുവേൽക്കുന്ന പാറയിൽ വിള്ളൽ ഉണ്ടാകുകയും അത് വ്യാപിച്ചു തുണ്ട് തുണ്ടായി ഹിമാനി കുത്തൊഴുക്കിന്റെ ഭാഗമായി മാറുകയും ചെയ്യും .
ഹിമാനി ദുരന്തങ്ങൾ ഒറ്റനോട്ടത്തിൽ
1941ൽ പെറുവിലെ ഹുവാരസ് നഗര മേഖലയിൽ ഉണ്ടായ ഹിമാനി ദുരന്തത്തിൽ 5000 പേർ മരിച്ചതാണ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം .
1962ൽ പെറുവിലെ റാൻരഹിർക്കയിലെ ഉയരം കൂടിയ പർവത പ്രദേശത്തു നിന്ന് 10 ദശലക്ഷം ഘന മീറ്റർ പാറയും മഞ്ഞുകട്ടയും 7 മിനിറ്റ് കൊണ്ട് നിലം പൊത്തി .മനുഷ്യ വാസകേന്ദ്രങ്ങൾ 12 മീറ്റർ കനത്തിൽ ചെളിയും മറ്റു വസ്തുക്കളും കൊണ്ട് മൂടി . 4000 പേരുടെ ജീവഹാനിക്കും ഇടയാക്കി .
1970ൽ പെറുവിലെ യുൻഗായ് (Yungay)മേഖലയിലെ ഹിമാനിമല അപ്പാടെ അനായാസം തറപറ്റി . ഹിമാനി മഞ്ഞുകട്ടയും പാറയും മണ്ണും ജലവും മരവുമെല്ലാം മലയുടെ താഴ്വാരത്തെത്തി .7.9 ശക്തിയുള്ള ഭൂചലനമാണ് ദുരന്തത്തിന് വിത്ത് പാകിയത് . ഹിമാനി ദുരന്തത്താൽ 25,000 പേരും ഭൂചലനം മൂലം 50,000 പേരും മരണപ്പെട്ടു .
1981ൽ ടിബറ്റിലെ സിരണമ (സിരിണാമ CO) ഹിമാനി china-നേപ്പാൾ അതിർത്തിയിൽ 14 കിലോമീറ്റർ വിസ്താരമുള്ള ഹിമാനി തടാകം അണക്കെട്ടിന് മേൽ പതിച്ചു 20 ദശലക്ഷം ഘനമീറ്റർ ജലവും മഞ്ഞുകട്ടയും മരങ്ങളും മണ്ണും കൂടി ഒരൊറ്റ കഷണമെന്ന പോലെ നിമിഷങ്ങൾക്കുളളിൽ നിലംപതിച്ചു .200 പേർ മരിക്കുകയും 40 ലക്ഷം ഡോളറിന്റെ നഷ്ടം സംഭവിക്കുകയും ചെയ്തു .
2021ൽ ഇന്ത്യയിൽ ചമോലിയിലുള്ള നന്ദാദേവിക്കു സമീപം ഉള്ള റോണ്ടി മലമുകളിൽ ഉയരത്തിന് രണ്ടാമത്തെ സ്ഥാനമുള്ള പാരമുനമ്പും പൊടിപടലങ്ങളും ഹിമാനി ശിലാ അടർന്നു വേർപെട്ടതിനെ തുടർന്ന് 1500 മീറ്റർ താഴെയുള്ള സമതലപ്രദേശത്തേക്കു പതിച്ചു .ഉത്തരാഖണ്ടിന്റെ വടക്കൻ മേഖലയിൽ മലയോര പ്രദേശത്തു രണ്ടാഹം ഘട്ട പ്രളയത്തിനു ഇത് ഇടയാക്കി . 200 പേരുടെ ജീവഹാനിക്കും ജലവൈദ്യുത പദ്ധതിയുടെ പഠനത്തിനും വഴിതെളിച്ചു .
(കടപ്പാട് : റോയിട്ടർ റിപ്പോർട്ട് : The World's deadliest ഡിസാസ്റ്റെർസ്,27 August ,20026)
r4osq6c9oojtuyncvjut8dumx88ehuj