വിക്കിചൊല്ലുകൾ
mlwikiquote
https://ml.wikiquote.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.8
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിചൊല്ലുകൾ
വിക്കിചൊല്ലുകൾ സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
ഏണസ്റ്റ് ഹെമിങ്‌വേ
0
5458
26027
19161
2026-06-24T12:58:44Z
SijiR
5558
File name turned to malayalam.
26027
wikitext
text/x-wiki
'''നോബൽ സമ്മാനജേതാവായ ഒരു അമേരിക്കൻ കഥാകൃത്താണ് ഏണസ്റ്റ് ഹെമിങ്‌വേ (ജൂലൈ 21, 1899 - ജൂലൈ 2, 1961). ഹെമിംഗ്‌വേ, ജോൺ സ്റ്റെയിൻബെക്ക്, വില്യം ഫോക്നർ എന്നിവർ അമേരിക്കയിലെ നോവലിസ്റ്റ് ത്രയം എന്നറിയപ്പെടുന്നു.
'''
[[File:Ernest Hemingway 1950 crop.jpg|thumb|ഏണസ്റ്റ് ഹെമിങ്‌വേ1950-ൽ]]
* മനുഷ്യനെ നശിപ്പിക്കാം, പക്ഷേ തോല്പിക്കാനാവില്ല.
* തികച്ചും രസകരമായ ഒരു പുസ്തകമെഴുതണമെങ്കിൽ അത്രയധികം പീഡനേമറ്റാലേ കഴിയൂ.
* അമേരിക്കയിലെ ആധുനികസാഹിത്യത്തിന്റെയൊക്കെ തുടക്കം മാർക്ക് ട്വൈൻ എഴുതിയ ഹക്കിൾബറി ഫിൻ എന്ന ഒറ്റ പുസ്തകത്തിൽ നിന്നാണ്.
* എല്ലാ മനുഷ്യരുടെയും ജീവിതാവസാനം ഒരുപോലൊക്കെത്തന്നെ. അയാളെങ്ങനെ ജീവിച്ചു, എങ്ങനെ മരിച്ചു എന്നിങ്ങനെ ചില വിശദാംശങ്ങളേ ഒരാളെ മറ്റൊരാളിൽ നിന്നു വേർതിരിക്കാനുള്ളു.
* എനിക്കു വിഷയം തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല; വിഷയം എന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്നു പറയാം.
* യുദ്ധം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഒന്നേ ചെയ്യാനുള്ളു: അതിൽ ജയിക്കുക. യുദ്ധത്തിൽ സംഭവിക്കുന്നതിനെക്കാൾ മോശമായ സംഗതികളായിരിക്കും, പരാജയം കൊണ്ടുണ്ടാവുക.
* ഒരാളെ വിശ്വസിക്കാമോ എന്നു കണ്ടുപിടിക്കാനുള്ള ഏറ്റവും നല്ല വഴി അയാളെ വിശ്വസിക്കുക എന്നതു തന്നെ.
* രണ്ടു പേർ പരസ്പരം സ്നേഹിക്കുമ്പോൾ സന്തുഷ്ടമായ ഒരു പര്യവസാനം അതിനുണ്ടാവുകയില്ല.
* എഴുത്തിൽ പ്രത്യേകിച്ചൊന്നുമില്ല. നിങ്ങൾ ഒരു ടൈപ്പ് റൈറ്ററിനു മുന്നിൽ ചെന്നിരിക്കുന്നു, ചോര വാർക്കുന്നു എന്നേയുള്ളു.
* പണ്ടുകാലത്ത് ആളുകൾ എഴുതിയിരുന്നു, സ്വന്തം നാട്ടിനു വേണ്ടി മരിക്കുന്നതിൽ ഔചിത്യവും മാധുര്യവുമുണ്ടെന്ന്. പക്ഷേ ആധുനികയുദ്ധങ്ങളിൽ നിങ്ങളുടെ മരണത്തിന് അങ്ങനെയൊരു മാധുര്യമോ, ഔചിത്യമോ ഒന്നുമില്ല. പറയാനൊരു കാരണവുമില്ലാതെ നായയെപ്പോലെ നിങ്ങൾ മരിക്കും.
* പിതാവെന്ന രീതിയിൽ വിജയിക്കാൻ ഒരു നിയമം പാലിച്ചേ പറ്റൂ...കുട്ടിയുണ്ടായിക്കഴിഞ്ഞാൽ രണ്ടു കൊല്ലം അതിന്റെ മുഖത്തു നോക്കരുത്.
* കാവലില്ലാത്ത ധനമാണ് യുദ്ധത്തിനു കാരണം.
* നിങ്ങൾക്കു നിങ്ങളുടെ പ്രതിയോഗികളെ തുടച്ചുമാറ്റാം; പക്ഷേ നീതീകരണമില്ലാതെയാണ് നിങ്ങളതു ചെയ്യുന്നതെങ്കിൽ തുടച്ചുമാറ്റപ്പെടാൻ അർഹനാവുകയാണു നിങ്ങളും.
* നേരുള്ള ഒരു വാക്യമെഴുതുക എന്നതേ നിങ്ങൾക്കു ചെയ്യാനുള്ളു. നിങ്ങളുടെ അറിവിലുള്ള ഏറ്റവും നേരായ വാക്യം എഴുതിവയ്ക്കുക.
* ചിന്താശക്തിയുള്ളവൻ നിരീശ്വരവാദിയുമായിരിക്കും.
* നോവലെഴുത്തിലെ ഏറ്റവും ദുഷ്കരമായ ഭാഗം അതവസാനിപ്പിക്കുക എന്നതാണ്.
* ജീവിതത്തെക്കുറിച്ചെഴുതണമെങ്കിൽ ആദ്യം നിങ്ങളതു ജീവിക്കണം.
* തറച്ചുകൊള്ളുന്നതിനെക്കുറിച്ചെഴുതൂ, കടുപ്പിച്ചും വ്യക്തമായും.
* മാറിമാറി താമസിച്ചാൽ നിങ്ങൾ നിങ്ങളിൽ നിന്നു മാറിപ്പോകുന്നില്ല.
* വിൽക്കാനുണ്ട്. കുഞ്ഞുടുപ്പുകൾ. ധരിച്ചിട്ടേയില്ലാത്തത്.
* എന്റെ ജീവിതം അതിവേഗം തീരുകയാണെന്നോർക്കുമ്പോൾ, ഞാനതു വേണ്ടവിധം ജീവിക്കുകയല്ലെന്നോർക്കുമ്പോൾ എനിക്കു താങ്ങാൻ പറ്റാതെയാവുന്നു.
* നിന്നെയല്ലാതെ മറ്റാരെയും ഞാൻ സ്നേഹിക്കുന്നില്ല എന്നു നിനക്കറിയാമല്ലോ. മറ്റാരെങ്കിലും എന്നെ സ്നേഹിച്ചാൽ അതു നീ കാര്യമാക്കുകയും വേണ്ട.
* കഥയെഴുത്തുകാർ ആ പണിയ്ക്കു പോയിരുന്നില്ലെങ്കിൽ ഒന്നാന്തരം നുണയന്മാരായേനേ.
* അന്യോന്യം സഹായിക്കാനല്ലെങ്കിൽ നാമെന്തിനു പിന്നെ പിറന്നു?
* കടം വാങ്ങാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. നിങ്ങൾ ആദ്യം കടം വാങ്ങും, പിന്നെ ഇരക്കും.
==കണ്ണികൾ ==
{{wikipedia|ഏണസ്റ്റ് ഹെമിങ്‌വേ}}
[[വർഗ്ഗം:വ്യക്തികൾ]]
kc2lmltqi7vwqcwnew6taikxnt5gigy