വിക്കിചൊല്ലുകൾ mlwikiquote https://ml.wikiquote.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.20 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിചൊല്ലുകൾ വിക്കിചൊല്ലുകൾ സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk ചലച്ചിത്രം 0 2911 27345 27344 2026-09-21T15:06:11Z Kiran Gopi 624 [[Special:Contributions/~2026-50704-29|~2026-50704-29]] ([[User talk:~2026-50704-29|സംവാദം]]) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് [[User:SamoaBot|SamoaBot]] സൃഷ്ടിച്ചതാണ്. 19192 wikitext text/x-wiki {{prettyurl|Film}} നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണിയെ വളരെ പെട്ടെന്നു മാറ്റി മാറ്റി കാണിക്കുന്നതു വഴി ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന കലാരൂപമാണ് '''ചലച്ചിത്രം'''. == ഇതും കാണുക == * [[:വർഗ്ഗം:ചലച്ചിത്രങ്ങൾ|ചലച്ചിത്രങ്ങൾ]] == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:കല]] mvynjwjst7ucmu4xf5xpyr4nrqkav8t വർഗ്ഗം:വർഗ്ഗങ്ങൾ 14 3296 27351 26217 2026-09-21T20:09:01Z Kiran Gopi 624 27351 wikitext text/x-wiki വിക്കിചൊല്ലുകളുടെ ഏറ്റവും മുകളിലുള്ള വർഗ്ഗമാണിത്. [[വർഗ്ഗം:വർഗ്ഗങ്ങൾ]] 5p54cymmer0nbqtfl3nm803wzemfwme വാർദ്ധക്യം 0 3758 27357 21636 2026-09-21T20:23:28Z Kiran Gopi 624 27357 wikitext text/x-wiki #തരുണനുടെ യുജ്വലേ-ക്ഷണത്തേക്കാൾ വീക്ഷാവിരുതു കിഴവന്റെ മങ്ങിയ മിഴിയ്ക്കത്രേ.(വള്ളത്തോൾ- സാഹിത്യമഞ്ജരി 1V) # വിലകൂടൂം വാർദ്ധകത്തുവെള്ളിയ്ക്കു യൗവ്വനത്തങ്കത്തേക്കാൾ.(വള്ളത്തോൾ- സാഹിത്യമഞ്ജരി 1V) #വയസ്സാലുളവാകുന്ന മനസ്സിന്റെ പരിപക്വത<br />ബുദ്ധിയോ വിദ്യയോകൊണ്ടു- <br />സിദ്ധമായ് വരികില്ലതാൻ(കെ.സി.കേശവീയം) #ഏറ്റവും അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നാണ് വാർദ്ധക്യം - ട്രോട്സ്കി # അകറ്റേണ്ടതായ ഒരു രോഗമായിട്ടാണ് പലരും വാർദ്ധക്യത്തെ കാണുന്നത്, എന്നാൽ യഥാർത്ഥത്തിൽ രോഗം യൗവ്വനമാണ്. വാർദ്ധക്യമെന്നത് ആ രോഗത്തിൽ നിന്നുള്ള മുക്തിയാണ് - ടി.സി.മേയേർസ് #സന്താനങ്ങൾ വാർദ്ധക്യത്തിൽ ഒരു തുണയാണ്. നിങ്ങൾക്ക് വാർദ്ധക്യം വരുത്തിവെക്കുന്നതും അവരാണല്ലോ -ലയോണൽ കോഫ്മാൻ #ഇന്നിനെ മറന്നുകൊണ്ട് ഇന്നലകളെ പ്രകീർത്തിക്കുന്നത് വാർദ്ധക്യത്തിന്റെ ലക്ഷണമാണ്-സിഡ്നിസ്മിത്ത് #പഠനാവേശമാണ് യുവത്ത്വത്തെ വാർദ്ധക്യത്തിൽ നിന്നും വേർതിരിക്കുന്നത്, പഠനം തുടരുവോളം നിങ്ങൾ വൃദ്ധരാകില്ല. റോസലിൻ യാലോ #ഔദ്യോഗവിരാമം ഒരു അവസാനിപ്പിക്കലാണ് എന്നാൽ അത് മറ്റൊരു ആരംഭമാണ് -കാതറിൻ പൾസിഫർ #ഒരു കാര്യത്തിൽ നിന്നും വിരമിക്കുകയല്ല ചെയ്യേണ്ടത്, ഒരു കാര്യത്തിലേക്ക് വിരമിക്കുകയാണ് വേണ്ടത് ഹാരി ഫോസ്ടിക് #ജോലിയിൽ നിന്നും വിരമിച്ച ഭർത്താവ് , ഭാര്യയ്ക്കൊരു മുഴുവൻ സമയജോലിയായി തീരുന്നു. എല്ലാ ഹാരിസ് #പെൻഷനായാൽ പിന്നെ ഒരു ദിവസംപോലും അവധികിട്ടില്ലെന്നതാണ് സങ്കടകരം ഏബ് ലെമൺസ് #വാർദ്ധക്യത്തിലേക്കുള്ള ഏറ്റവും നല്ല കരുതൽ വിഭവം വിദ്യാഭ്യാസമാണ് -അരിസ്റ്റൊട്ടിൽ #ഞാൻ വിരമിക്കുകയോ? എന്താ യേശു കുരിശിൽ നിന്നും ഇറങ്ങി വന്നോ? ജോൺ പോൾ രണ്ടാമൻ #ഗൃഹനാഥൻ എപ്പോഴും ഗൃഹത്തിൽ തന്നെയാണെങ്കിൽ ഗൃഹാന്തരീക്ഷം ശരിയായിരിക്കില്ല. വിൻഫ്രഡ് കർകലാൻഡ് ==മറ്റു ഭാഷാചൊല്ലുകൾ <ref>The Prentice Hall Encyclopedia of World Proverbs</ref>== # ഒരു വർഷംകൂടി ജീവിച്ചിരിക്കാൻ ആഗ്രഹിക്കാത്ത ഒരു വൃദ്ധനും ഉണ്ടാവില്ല # പഴമക്കാർ ചവച്ചത് പുതുതലമുറ തുപ്പിക്കളയുന്നു (യിഡ്ഡിഷ്) # വാർദ്ധക്യത്തോടൊപ്പം അവശതകളും വരുന്നു [[ഇംഗ്ലീഷ് പഴമൊഴികൾ |ഇംഗ്ലീഷ്]] # പലരേയും വെളുപ്പിക്കുന്നു .എന്നാൽ ആരേയും സുമുഖനാക്കുന്നില്ല(ഡാനിഷ്) # വാർദ്ധക്യം ഒഴിവാക്കണമെങ്കിൽ ചെറുപ്പത്തിലേ തൂങ്ങിച്ചാവുക (യിഡ്ഡിഷ്) # കൂടുതൽ കാലം ജീവിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു, എന്നാൽ ഒരു വൃദ്ധനായിരിക്കാൻ ആരും ആഗ്രഹിക്കുന്നുമില്ല ==അവലംബം== <references/> s113cwl6aokn1omaa98m2utsixlxsrw 27358 27357 2026-09-21T20:24:25Z Kiran Gopi 624 27358 wikitext text/x-wiki #തരുണനുടെ യുജ്വലേ-ക്ഷണത്തേക്കാൾ വീക്ഷാവിരുതു കിഴവന്റെ മങ്ങിയ മിഴിയ്ക്കത്രേ.(വള്ളത്തോൾ- സാഹിത്യമഞ്ജരി 1V) # വിലകൂടൂം വാർദ്ധകത്തുവെള്ളിയ്ക്കു യൗവ്വനത്തങ്കത്തേക്കാൾ.(വള്ളത്തോൾ- സാഹിത്യമഞ്ജരി 1V) #വയസ്സാലുളവാകുന്ന മനസ്സിന്റെ പരിപക്വത<br />ബുദ്ധിയോ വിദ്യയോകൊണ്ടു- <br />സിദ്ധമായ് വരികില്ലതാൻ(കെ.സി.കേശവീയം) #ഏറ്റവും അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നാണ് വാർദ്ധക്യം - ട്രോട്സ്കി # അകറ്റേണ്ടതായ ഒരു രോഗമായിട്ടാണ് പലരും വാർദ്ധക്യത്തെ കാണുന്നത്, എന്നാൽ യഥാർത്ഥത്തിൽ രോഗം യൗവ്വനമാണ്. വാർദ്ധക്യമെന്നത് ആ രോഗത്തിൽ നിന്നുള്ള മുക്തിയാണ് - ടി.സി.മേയേർസ് #സന്താനങ്ങൾ വാർദ്ധക്യത്തിൽ ഒരു തുണയാണ്. നിങ്ങൾക്ക് വാർദ്ധക്യം വരുത്തിവെക്കുന്നതും അവരാണല്ലോ -ലയോണൽ കോഫ്മാൻ #ഇന്നിനെ മറന്നുകൊണ്ട് ഇന്നലകളെ പ്രകീർത്തിക്കുന്നത് വാർദ്ധക്യത്തിന്റെ ലക്ഷണമാണ്-സിഡ്നിസ്മിത്ത് #പഠനാവേശമാണ് യുവത്ത്വത്തെ വാർദ്ധക്യത്തിൽ നിന്നും വേർതിരിക്കുന്നത്, പഠനം തുടരുവോളം നിങ്ങൾ വൃദ്ധരാകില്ല. റോസലിൻ യാലോ #ഔദ്യോഗവിരാമം ഒരു അവസാനിപ്പിക്കലാണ് എന്നാൽ അത് മറ്റൊരു ആരംഭമാണ് -കാതറിൻ പൾസിഫർ #ഒരു കാര്യത്തിൽ നിന്നും വിരമിക്കുകയല്ല ചെയ്യേണ്ടത്, ഒരു കാര്യത്തിലേക്ക് വിരമിക്കുകയാണ് വേണ്ടത് ഹാരി ഫോസ്ടിക് #ജോലിയിൽ നിന്നും വിരമിച്ച ഭർത്താവ് , ഭാര്യയ്ക്കൊരു മുഴുവൻ സമയജോലിയായി തീരുന്നു. എല്ലാ ഹാരിസ് #പെൻഷനായാൽ പിന്നെ ഒരു ദിവസംപോലും അവധികിട്ടില്ലെന്നതാണ് സങ്കടകരം ഏബ് ലെമൺസ് #വാർദ്ധക്യത്തിലേക്കുള്ള ഏറ്റവും നല്ല കരുതൽ വിഭവം വിദ്യാഭ്യാസമാണ് -അരിസ്റ്റൊട്ടിൽ #ഞാൻ വിരമിക്കുകയോ? എന്താ യേശു കുരിശിൽ നിന്നും ഇറങ്ങി വന്നോ? ജോൺ പോൾ രണ്ടാമൻ #ഗൃഹനാഥൻ എപ്പോഴും ഗൃഹത്തിൽ തന്നെയാണെങ്കിൽ ഗൃഹാന്തരീക്ഷം ശരിയായിരിക്കില്ല. വിൻഫ്രഡ് കർകലാൻഡ് ==മറ്റു ഭാഷാചൊല്ലുകൾ <ref>The Prentice Hall Encyclopedia of World Proverbs</ref>== # ഒരു വർഷംകൂടി ജീവിച്ചിരിക്കാൻ ആഗ്രഹിക്കാത്ത ഒരു വൃദ്ധനും ഉണ്ടാവില്ല # പഴമക്കാർ ചവച്ചത് പുതുതലമുറ തുപ്പിക്കളയുന്നു (യിഡ്ഡിഷ്) # വാർദ്ധക്യത്തോടൊപ്പം അവശതകളും വരുന്നു [[ഇംഗ്ലീഷ് പഴമൊഴികൾ |ഇംഗ്ലീഷ്]] # പലരേയും വെളുപ്പിക്കുന്നു .എന്നാൽ ആരേയും സുമുഖനാക്കുന്നില്ല(ഡാനിഷ്) # വാർദ്ധക്യം ഒഴിവാക്കണമെങ്കിൽ ചെറുപ്പത്തിലേ തൂങ്ങിച്ചാവുക (യിഡ്ഡിഷ്) # കൂടുതൽ കാലം ജീവിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു, എന്നാൽ ഒരു വൃദ്ധനായിരിക്കാൻ ആരും ആഗ്രഹിക്കുന്നുമില്ല ==അവലംബം== <references/> [[വർഗ്ഗം:പ്രായം]] a7nkkkpricjx7was5a2h72le65fy4tl സത്യ സായി ബാബ 0 3914 27353 20145 2026-09-21T20:14:41Z Kiran Gopi 624 27353 wikitext text/x-wiki സത്യ നാരായണ രാജു (നവംബർ 23, 1926 - 24, ഏപ്രിൽ 2011) പരക്കെ അറിയപെടുന്നത് 'ഭഗവാൻ ശ്രീ സത്യ സായി ബാബ' (തെലുഗ്: సత్య సాయి బాబా) എന്ന പേരിലാണ്‌. 'രത്നാകരം' എന്ന കുടുംബ നാമത്തിലുള്ള ബാബ ഒരു ആത്മീയ ഗുരുവായും അദ്ഭുതസിദ്ധിയുള്ളവനായും, സർവോപരി ചിലർ ദൈവമായും കരുതിപോരുന്നു. # നിങ്ങൾ ഈശ്വരൻ ആണ്,ഞാനും ഈശ്വരൻ ആണ്. നിങ്ങൾ അത് തിരിച്ചറിയുക എന്നതാണ് നിങ്ങളുടെ ജീവിതത്തിൻറെ പ്രധാന ലക്‌ഷ്യം. # വിദ്യാർത്ഥികളെ, പ്രാർത്ഥിക്കുന്ന ചുണ്ടുകളെക്കാൾ പ്രവർത്തിക്കുന്ന, സേവനം ചെയുന്ന കരങ്ങൾ ആണ് ശ്രേഷ്ഠം. # മതങ്ങളിൽ നിങ്ങൾക്ക് ഈശ്വരനെ കണ്ടെത്താൻ കഴിയില്ല, നിങ്ങളിൽ അന്വേഷിക്കൂ , സ്വയം സാക്ഷാത്കരിക്കൂ. # നിങ്ങൾ ഒരു ഹിന്ദു എങ്കിൽ നല്ല ഹിന്ദുവാകുക, ക്രിസ്ത്യാനി എങ്കിൽ നല്ല സത്യക്രിസ്ത്യാനി ആകുക . മുസൽമാൻ എങ്കിൽ അഞ്ചു നേരവും നിസ്കരിക്കുന്ന നല്ല മുസൽമാനാകുക, മതമല്ല പ്രധാനം ഹൃദയ ശുദ്ധി ആണ്. # എല്ലാ ആദ്ധ്യാത്മിക ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും ലക്‌ഷ്യം ഒന്നാണ് ....അതെന്താണ് ?? നിങ്ങൾ ഈശ്വരൻ ആണ് എന്ന് സ്വയം സാക്ഷാത്കരിക്കുകയാണ് ആ ലക്‌ഷ്യം. # ബുദ്ധിയുടെയും മനസ്സിൻറെയും ശരീരത്തിൻറെയും ഭാഷയല്ല നമ്മുക്ക് ഇനി വേണ്ടത്, ഹൃദയത്തിൻറെ ഭാഷ, പ്രേമത്തിൻറെ ഭാഷ. # നിങ്ങൾ ആത്യന്തികമായി സത്യംഅന്വേഷിക്കുന്നവൻ എങ്കിൽ നിങ്ങളുടെ വഴി മൗനത്തിൻറെത് മാത്രമാകണം. # ബുദ്ധിയേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് നിങ്ങളുടെ സ്വഭാവരൂപീകരണത്തിനായിരിക്കണം. # പണം വരും പോകും, ഹൃദയശുദ്ധി വരും വളരും, ആ വളർച്ചയാണ് നിങ്ങളിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത് 9t0ugxaa79xrnklsi1fmatja8v4g2st 27354 27353 2026-09-21T20:15:02Z Kiran Gopi 624 27354 wikitext text/x-wiki സത്യ നാരായണ രാജു (നവംബർ 23, 1926 - 24, ഏപ്രിൽ 2011) പരക്കെ അറിയപെടുന്നത് 'ഭഗവാൻ ശ്രീ സത്യ സായി ബാബ' (തെലുഗ്: సత్య సాయి బాబా) എന്ന പേരിലാണ്‌. 'രത്നാകരം' എന്ന കുടുംബ നാമത്തിലുള്ള ബാബ ഒരു ആത്മീയ ഗുരുവായും അദ്ഭുതസിദ്ധിയുള്ളവനായും, സർവോപരി ചിലർ ദൈവമായും കരുതിപോരുന്നു. # നിങ്ങൾ ഈശ്വരൻ ആണ്,ഞാനും ഈശ്വരൻ ആണ്. നിങ്ങൾ അത് തിരിച്ചറിയുക എന്നതാണ് നിങ്ങളുടെ ജീവിതത്തിൻറെ പ്രധാന ലക്‌ഷ്യം. # വിദ്യാർത്ഥികളെ, പ്രാർത്ഥിക്കുന്ന ചുണ്ടുകളെക്കാൾ പ്രവർത്തിക്കുന്ന, സേവനം ചെയുന്ന കരങ്ങൾ ആണ് ശ്രേഷ്ഠം. # മതങ്ങളിൽ നിങ്ങൾക്ക് ഈശ്വരനെ കണ്ടെത്താൻ കഴിയില്ല, നിങ്ങളിൽ അന്വേഷിക്കൂ , സ്വയം സാക്ഷാത്കരിക്കൂ. # നിങ്ങൾ ഒരു ഹിന്ദു എങ്കിൽ നല്ല ഹിന്ദുവാകുക, ക്രിസ്ത്യാനി എങ്കിൽ നല്ല സത്യക്രിസ്ത്യാനി ആകുക . മുസൽമാൻ എങ്കിൽ അഞ്ചു നേരവും നിസ്കരിക്കുന്ന നല്ല മുസൽമാനാകുക, മതമല്ല പ്രധാനം ഹൃദയ ശുദ്ധി ആണ്. # എല്ലാ ആദ്ധ്യാത്മിക ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും ലക്‌ഷ്യം ഒന്നാണ് ....അതെന്താണ് ?? നിങ്ങൾ ഈശ്വരൻ ആണ് എന്ന് സ്വയം സാക്ഷാത്കരിക്കുകയാണ് ആ ലക്‌ഷ്യം. # ബുദ്ധിയുടെയും മനസ്സിൻറെയും ശരീരത്തിൻറെയും ഭാഷയല്ല നമ്മുക്ക് ഇനി വേണ്ടത്, ഹൃദയത്തിൻറെ ഭാഷ, പ്രേമത്തിൻറെ ഭാഷ. # നിങ്ങൾ ആത്യന്തികമായി സത്യംഅന്വേഷിക്കുന്നവൻ എങ്കിൽ നിങ്ങളുടെ വഴി മൗനത്തിൻറെത് മാത്രമാകണം. # ബുദ്ധിയേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് നിങ്ങളുടെ സ്വഭാവരൂപീകരണത്തിനായിരിക്കണം. # പണം വരും പോകും, ഹൃദയശുദ്ധി വരും വളരും, ആ വളർച്ചയാണ് നിങ്ങളിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത് [[വർഗ്ഗം:വ്യക്തികൾ]] ql5kkbhc47nm1r5sv8ip25xpkqev6i9 ഫെർണാണ്ടോ പെസ് വാ 0 4115 27373 11920 2026-09-21T20:41:06Z Kiran Gopi 624 27373 wikitext text/x-wiki ഫെർണാണ്ടോ പെസ് വാ (1888-1935) - പോർട്ടുഗീസ് കവിയും വിമർശകനും. വ്യത്യസ്തമായ നാലു പേരുകളിൽ എഴുതുകയും, ആ വ്യത്യസ്തത ശൈലിയിലും ഉള്ളടക്കത്തിലും സൂക്ഷിക്കുകയും ചെയ്ത അപൂർവപ്രതിഭ. 1 സ്നേഹിക്കുന്നവനറിയില്ലല്ലോ താൻ സ്നേഹിക്കുന്നതെന്തിനെയെന്ന്, സ്നേഹിക്കുന്നതെന്തിനെന്നും സ്നേഹമെന്താണെന്നും... സ്നേഹിക്കയെന്നാൽ നിത്യമായ നിർദ്ദോഷത്വം, നിർദ്ദോഷമായിട്ടൊന്നേയുള്ളു, ചിന്തിക്കാതിരിക്കലും... 2 എത്ര ദുഷ്കരം, നാമായതു മാത്രമാകാൻ, കണ്ണിൽപ്പെടുന്നതു മാത്രം കാണാൻ! 3 പതിയെ, പതിയെ, വളരെപ്പതിയെ ഒരു പതിഞ്ഞ കാറ്റു വീശുന്നു, അത്ര പതിയേ വീശിക്കടന്നുപോകുന്നു, എന്റെ മനസ്സിലെന്താണെന്നെനിക്കറിയില്ല, എന്താണെന്നറിയാനെനിക്കു മനസ്സുമില്ല. 4 അന്യരെ ഉള്ളിൽ കടത്തരുതെന്നതിൽക്കവിഞ്ഞു പ്രണയത്തിനെന്തു മോഹിക്കാൻ? ഒരു നിഗൂഢകഥയിലടക്കം പറഞ്ഞതൊന്നിനെപ്പോലെ നമുക്കൊളിയിടമതാകട്ടെ. 5 എന്നെ മറക്കുകെന്നൊരു വരമേ ദേവന്മാരെനിക്കു നല്കേണ്ടു. നല്ല ഭാഗ്യമെനിക്കു വേണ്ട, കെട്ട ഭാഗ്യമെനിക്കു വേണ്ട, കാറ്റിനെപ്പോലഴിച്ചുവിട്ടാൽ മതിയെന്നെ, ഒന്നുമല്ലാത്ത വായുവിനു ജീവൻ നല്കുന്നതതല്ലേ. സ്നേഹവും വെറുപ്പും നമ്മെ തേടിപ്പിടിയ്ക്കുന്നു, നമ്മെ പീഡിപ്പിക്കുന്നു, അതാതിന്റെ രീതിയിൽ. അവനേ സ്വതന്ത്രൻ, ദേവന്മാർ മുഖം തിരിച്ചവൻ. 6 ആരുമാരെയും സ്നേഹിക്കുന്നില്ല. സ്നേഹിക്കുന്നെങ്കിലതന്യനിൽ കാണുന്ന തന്നെ. ആരും തന്നെ സ്നേഹിക്കുന്നില്ലെങ്കിലതിൽ മുഷിയുകയും വേണ്ട. അന്യർ നിങ്ങളെ നോക്കുമ്പോളവർ കാണുന്നതൊരന്യനെ. നിങ്ങൾ നിങ്ങളാവുക, ആരും സ്നേഹിക്കാനില്ലെങ്കിലും. തന്നിലൊതുങ്ങി സുരക്ഷിതനാവുക, അത്രയും കുറച്ചു ശോകങ്ങളേ നിങ്ങളനുഭവിക്കേണ്ടു. 7 # ദൈവത്തെക്കുറിച്ചു ചിന്തിക്കുകയെന്നാൽ അവനെ അനുസരിക്കാതിരിക്കുക എന്നു തന്നെ എന്തെന്നാൽ നാമവനെ അറിയരുതെന്നായിരുന്നു അവന്‌, നമുക്കവൻ മുഖം തരാതിരുന്നതുമതിനാൽ... # നാമതിനെ ഏതു വിധത്തിൽ ഭാവന ചെയ്യുന്നുവോ, അതാണു നമുക്കു ജീവിതം. ഒരു പാടം മാത്രമുള്ള കൃഷിക്കാരന്‌ ആ പാടമാണു സർവതും; അയാളുടെ സാമ്രാജ്യമാണത്. വിശാലമായൊരു സാമ്രാജ്യത്തിലും ശ്വാസം മുട്ടുന്ന സീസറിന്‌ ആ സാമ്രാജ്യം ഒരു പാടവുമാണ്‌. പാവപ്പെട്ടവന്‌ ഒരു സാമ്രാജ്യം സ്വന്തം, ഒരു വമ്പന്‌ ഒരു പാടവും. # ആത്മാവിനു വന്നുപെടുന്ന വലിയ ദുരന്തങ്ങളിലൊന്നാണ്‌, ഒരു വേല തുടങ്ങിവച്ച്, അതു മുഴുമിച്ചു കഴിയുമ്പോൾ ഒരു ഗുണവുമില്ലാത്തതാണതെന്നു ബോധ്യമാവുക. ആ ഉദ്യമത്തിൽ തന്റെ കഴിവിന്റെ പരമാവധി താനെടുത്തുകഴിഞ്ഞുവെന്നു കൂടി ബോധ്യപ്പെടുമ്പോൾ ദുരന്തത്തിന്റെ ആഴം കൂടുകയുമാണ്‌. # ‘ഗുരു’ എന്നു വിളിയ്ക്കാൻ ഒരാളെയും ഇതേവരെ എനിക്കു കിട്ടിയിട്ടില്ല. ഒരു ക്രിസ്തുവും എനിക്കു വേണ്ടി മരിച്ചിട്ടില്ല. ഒരു ബുദ്ധനും എനിക്കു നേർവഴി കാട്ടിയിട്ടില്ല. എന്റെ ആത്മാവിനു വെളിപാടു നല്കാനായി ഒരപ്പോളോയോ, ഒരഥീനയോ എന്റെ സ്വപ്നങ്ങളുടെ അധിത്യകകളിൽ പ്രത്യക്ഷരായിട്ടുമില്ല. # കലാകാരന്മാരായ കവികളുമുണ്ട്, ആശാരി മരത്തിൽ പണിയും പോലെ സ്വന്തം കവിതകളിൽ പണിയെടുക്കുന്നവർ!... # ഒന്നിനോടും വിധേയത്വമില്ലാതിരിക്കുക, അതിനി ഒരു മനുഷ്യനാവട്ടെ, ഒരു പ്രണയമാവട്ടെ, ഒരാശയമാവട്ടെ; സത്യത്തിൽ വിശ്വസിക്കാതിരിക്കാൻ, സത്യമെന്നൊന്നുണ്ടെങ്കിൽ അതറിഞ്ഞതുകൊണ്ട്‌ പ്രയോജനമൊന്നുമില്ലെന്നു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കുക- ഇതാണെന്നു തോന്നുന്നു ചിന്തിക്കാതെ ജീവിക്കാൻ കഴിയാത്തവരുടെ ധൈഷണികമായ ആന്തരജീവിതത്തിനു ചേർന്ന മനോഭാവം. # മനസ്സിലാക്കാൻ ശ്രമിക്കാതിരിക്കുക, വിശകലനങ്ങൾ നിർത്തുക...പ്രകൃതിയെ കാണും പോലെ നമ്മെയും കാണുക, ഒരു പാടം നോക്കിക്കാണും പോലെ നമ്മുടെ അനുഭൂതികളെയും വീക്ഷിക്കുക- അതാണ്‌ യഥാർത്ഥജ്ഞാനം. # ഒറ്റയ്ക്കു ജീവിയ്ക്കുക തന്നെ നല്ലത്‌, സരളമായി ജീവിക്കുക കുലീനവും. വേദനകൾ അൾത്താരയിൽ വയ്ച്ചേക്കൂ ദൈവങ്ങൾക്കുള്ള നിവേദ്യമായി. # ഒരു ജഡം കാണുമ്പോഴൊക്കെ മരണം ഒരു വേർപാടു പോലെയാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. എടുക്കാൻ വിട്ടുപോയ ഒരു വേഷമാണ്‌ ജീവൻ പോയ ഉടലെന്നെനിയ്ക്കു തോന്നിപ്പോവുന്നു. ആരോ ഇവിടം വിട്ടുപോയി; തനിയ്ക്കാകെയുള്ള ഒരുടുവസ്ത്രം കൂടെയെടുക്കണമെന്ന് അയാൾക്കു തോന്നിയതുമില്ല. # മുതിർന്നവരായ നമ്മുടെ ജീവിതം അന്യർക്കു ഭിക്ഷ കൊടുക്കലും, പകരം ഭിക്ഷ വാങ്ങലുമായി ചുരുങ്ങിയിരിക്കുന്നു. നമ്മുടെ വ്യക്തിത്വങ്ങളെ സഹജീവനത്തിന്റെ കൂത്തരങ്ങിൽ ധൂർത്തടിയ്ക്കുകയാണു നാം. # കലാകാരന്മാർ രണ്ടു വിധമാണ്‌: തനിക്കില്ലാത്ത ഒന്നിനു പ്രകാശനം നൽകുന്നവനും, തനിയ്ക്കു വേണ്ടതിലധികമുള്ളതിനു പ്രകാശനം നൽകുന്നവനും. # ഒരു ഭാവനാശേഷിയുമില്ലാത്തവർക്കുള്ള ഒഴികഴിവാണ്‌, അവർക്കൊളിച്ചിരിക്കാനുള്ള ഇടമാണ്‌ പ്രത്യക്ഷാനുഭവം. # ഒന്നാകാതെ, അതിനെ ഭാവന ചെയ്യുക എന്നതാണു സിംഹാസനം. വേണമെന്നില്ലാതെ മോഹിക്കുക തന്നെ കിരീടം. നാം ത്യജിക്കുന്നതു നമുക്കു സ്വായത്തവുമാകുന്നു # ജീവിതത്തിൽ നിന്നു നമുക്കു സൗന്ദര്യം പുറത്തെടുക്കാനാവില്ലെന്നിരിക്കെ, ജിവിതത്തിൽ നിന്നു സൗന്ദര്യം പുറത്തെടുക്കാനുള്ള കഴിവില്ലായ്മയിൽ നിന്നു സൗന്ദര്യം പുറത്തെടുക്കാനെങ്കിലും ശ്രമിക്കുക നാം. # ജീവിതം തുടങ്ങും മുമ്പേ ഞാനതിൽ നിന്നു വിട വാങ്ങിപ്പോന്നു; കാരണം സ്വപ്നത്തിൽപ്പോലും എനിക്കത്‌ ആകർഷകമായി തോന്നിയിട്ടില്ല. # വിരൽത്തുമ്പു കൊണ്ടുപോലും ജീവിതത്തെ സ്പർശിക്കാതിരിക്കട്ടെ നാം, മനസ്സു കൊണ്ടുപോലും പ്രേമിക്കാതിരിക്കട്ടെ നാം. നമ്മുടെ സ്വപ്നങ്ങളിൽപ്പോലും ഒരു സ്ത്രീയുടെ ചുംബനമറിയാതിക്കട്ടെ നാം. # എവിടെ ദൈവം, അങ്ങനെയൊരാളില്ലെങ്കിൽപ്പോലും? എനിക്കൊന്നു പ്രാർത്ഥിക്കണം, തേങ്ങിക്കരയണം, ചെയ്യാത്ത കുറ്റങ്ങളേറ്റുപറയണം, എന്റെ തെറ്റുകൾ പൊറുത്തുവെന്ന തോന്നൽ അമ്മയുടെ ലാളനയിലും കവിഞ്ഞൊരനുഭൂതിയായി എനിക്കാസ്വദിക്കണം. # എഴുതുക എന്നാൽ മറക്കുക എന്നുതന്നെ. ജീവിതത്തെ അവഗണിക്കുന്നതിനുള്ള ഏറ്റവും ഹിതകരമായ മാർഗ്ഗമാണ്‌ സാഹിത്യം. # ജീവിതത്തോട് അധികമൊന്നും ഞാൻ ചോദിച്ചില്ല, അതു പോലും ജീവിതം എനിക്കു നിഷേധിച്ചു. # ഞാനെഴുതുന്നത് ആരും വായിക്കുന്നില്ലെന്നതിൽ ഞാനെന്തിനു ചിന്താകുലനാവണം? ജീവിതത്തെ മറക്കാനാണ്‌ ഞാനെഴുതുന്നത്; അതു പ്രസിദ്ധീകരിക്കുന്നെങ്കിൽ കളിയുടെ നിയമങ്ങളിൽ ഒന്ന് അതായതു കൊണ്ടും. # ഭ്രാന്തില്ലെങ്കിൽപ്പിന്നെന്താണു മനുഷ്യൻ, ആരോഗ്യവാനായൊരു മൃഗമല്ലാതെ, വെട്ടിമൂടാൻ വൈകിയതിനാൽ പെറ്റുകൂട്ടുന്ന ശവമല്ലാതെ? # ഉപ്പു ചുവയ്ക്കുന്ന കടലേ, നിന്റെയുപ്പിലെത്രയുണ്ട്, പോർട്ടുഗലിന്റെ കണ്ണുനീർ? # തങ്ങളുടെ ജിവിതം അന്യരെ ഏല്പിക്കാത്തവരത്രെ ധന്യർ. # മൂഢമായൊരഭയമാണ്‌ എന്റെ സ്വപ്നങ്ങൾ, ഇടിമിന്നലിനെതിരെ ശീലക്കുട പോലെ. # ഞാനാഗ്രഹിക്കുന്നതെന്തോ, അതെനിക്കാവാം. പക്ഷേ എന്താവണമെന്നു ഞാനാഗ്രഹിക്കുകയും വേണം. # ഞാൻ ഞാനായിട്ട് നാളേറെയായിരിക്കുന്നു. # സ്വപ്നങ്ങളെ വിലകെട്ടതാക്കുന്നത് എല്ലാവർക്കും അതുണ്ടെന്നതാണ്‌. # ആത്മാവും ദൈവവും തമ്മിലുള്ള വ്യത്യാസമാണ്‌ പ്രകൃതി. # മറ്റെന്താണു കല, ജിവിതനിരാസമല്ലാതെ? # ഒറ്റയ്ക്കു ജീവിക്കാവുന്നില്ല നിങ്ങൾക്കെങ്കിൽ, അടിമയായിട്ടാണു നിങ്ങൾ ജനിച്ചതെന്നേ അതിനർത്ഥമുള്ളു. [[വർഗ്ഗം:വ്യക്തികൾ]] 3tgol8gafqpsd37sb0uitfxs28dyqlk മാർക്ക്‌ ട്വൈൻ 0 4127 27371 11962 2026-09-21T20:35:59Z Kiran Gopi 624 27371 wikitext text/x-wiki മാർക്ക് ട്വൈൻ (സാമുവൽ ലാങ്ങ്ഹോൺ ക്ളെമെൻസ് ) 1835-1910. അമേരിക്കൻ നോവലിസ്റ്റും ഹാസ്യസാഹിതകാരനും. ടോം സായർ, ഹക്കിൾബറി ഫിൻ എന്നിവ പ്രധാനപ്പെട്ട കൃതികൾ. # തന്റെ കൂടി സമ്മതമില്ലാതെ സ്വസ്ഥനാവാൻ മനുഷ്യനു പറ്റില്ല. # എപ്പോഴും ശരി തന്നെ ചെയ്യുക. ചിലരെ അതു കൃതാർത്ഥരാക്കും; ശേഷിച്ചവരെ അത്ഭുതസ്തബ്ധരും. # ഇംഗ്ളീഷുകാരൻ ഒരു സംഗതി ചെയ്യുന്നുണ്ടെങ്കിൽ പലരും അതു മുമ്പു ചെയ്തിട്ടുള്ളതുകൊണ്ടാണ്‌. അമേരിക്കക്കാരൻ ഒരു കാര്യം ചെയ്യുന്നത് മുമ്പാരും അതു ചെയ്തിട്ടില്ലാത്തതുകൊണ്ടും. # ആരോഗ്യസംബന്ധിയായ പുസ്തകങ്ങൾ വായിക്കുമ്പോൾ നല്ല ജാഗ്രത വേണം. ഒരക്ഷരത്തെറ്റു കൊണ്ട് നിങ്ങൾ മരിച്ചുവെന്നു വരും. # ധൈര്യമെന്നാൽ ഭയത്തെ പ്രതിരോധിക്കുക എന്നാണ്‌, ഭയത്തെ വരുതിയിലാക്കുക എന്നാണ്‌, ഭയമില്ല എന്നല്ല. # ലോകം നിങ്ങൾക്കു കടക്കാരനാണെന്നു പറഞ്ഞുനടക്കാതെ. ലോകത്തിനു നിങ്ങളോടൊരു കടവുമില്ല; നിങ്ങൾക്കു മുമ്പേ അതുണ്ട്. # വ്യാമോഹങ്ങളുമായി വഴി പിരിയരുത്. അവ പൊയ്ക്കഴിഞ്ഞാലും നിങ്ങളുണ്ടാവും; പക്ഷേ ജീവന്റെ ലക്ഷണമുണ്ടാവില്ല. # ആദ്യം വസ്തുതകളെ കൈയിലാക്കുക; പിന്നെ നിങ്ങളുടെ ഇഷ്ടമനുസരിച്ച് അവയെ വളച്ചൊടിക്കുകയാവാം. # ജോർജ്ജു വാഷിങ്ങ്ടണെക്കാൾ ഉയർന്നതും മഹത്തരവുമായ ഒരു വിശ്വാസപ്രമാണത്തിനുടമയാണു ഞാൻ: അദ്ദേഹത്തിനു കള്ളം പറയാൻ കഴിയുമായിരുന്നില്ല; എനിക്കു കള്ളം പറയാൻ പറ്റും, പക്ഷേ ചെയ്യില്ല. # എന്റെ പള്ളിക്കൂടപ്പഠിപ്പ് എന്റെ വിദ്യാഭ്യാസത്തിനിടംകോലിടാൻ ഞാനിതുവരെ ഇടം കൊടുത്തിട്ടില്ല. # ഉറങ്ങുകയും കിടക്കുകയുമല്ലാതൊരു വ്യായാമം എനിക്കില്ല. # താനൊരു നുണയനാണെന്നു സമ്മതിക്കുമ്പോഴല്ലാതെ മനുഷ്യൻ സത്യസന്ധനാവാറില്ല. # പൂച്ചയെ വാലിനു തൂക്കിപ്പിടിച്ചു നടക്കുന്നവൻ മറ്റൊരു വഴിയിലൂടെയും പഠിക്കാനാവാത്ത ചിലതു പഠിക്കുന്നുണ്ട്. # ഒരാളുടെ സ്വഭാവം പഠിക്കാൻ സംസാരത്തിനിടയിൽ അയാൾ പതിവായി ഉപയോഗിക്കുന്ന വിശേഷണപദങ്ങൾ ശ്രദ്ധിച്ചാൽ മതി. # ചിരിയുടെ പ്രത്യാക്രമണത്തിനു മുന്നിൽ ഒരു പ്രതിരോധവുമേശില്ല. # നിങ്ങൾക്കാകെ വേണ്ടത് അജ്ഞതയും ആത്മവിശ്വാസവുമാണ്‌; എങ്കിൽ വിജയം നിങ്ങൾക്കുറപ്പുമാണ്‌. # ക്വാളിഫ്ളവറെന്നു പറഞ്ഞാൽ കാബേജു തന്നെ; കോളേജുവിദ്യാഭ്യാസം കിട്ടിയിട്ടുണ്ടെന്നേയുള്ളു. # ക്ളാസ്സിക് - ആളുകൾ പുകഴ്ത്തുകയും വായിക്കാതിരിക്കുകയും ചെയ്യുന്ന പുസ്തകം. # നിങ്ങൾ ഏറ്റവും ഭയക്കുന്ന കാര്യം ചെയ്യൂ; ഭയത്തിന്റെ മരണം ഉറപ്പാണ്‌. # എന്തിനുമൊരു പരിധിയുണ്ട്: ഇരുമ്പയിരിനു വിദ്യാഭ്യാസം കൊടുത്താൽ അതു സ്വർണ്ണമാകുമോ? # അതിപരിചയം അവജ്ഞ ജനിപ്പിക്കും; കുട്ടികളെയും. # തന്നെ ചവിട്ടിയരച്ച കാലടിയ്ക്കു മേൽ പൂവു ചൊരിയുന്ന പരിമളമാണ്‌ ക്ഷമ. # വലി നിർത്തുന്നപോലെ എളുപ്പമുള്ള സംഗതി ലോകത്തു വേറെയില്ല. എനിക്കതറിയാം; ഒരായിരം തവണ ഞാനതു ചെയ്തിട്ടുള്ളതല്ലേ. # നല്ല സുഹൃത്തുക്കൾ, നല്ല പുസ്തകങ്ങൾ, ഉറക്കം തൂങ്ങുന്നൊരു മനഃസാക്ഷിയും: ഇത്രയൊക്കെയായാൽ ആദർശജീവിതമായി. # എന്നെക്കുറിച്ചു നല്ലതൊന്നു പറഞ്ഞുകേട്ടാൽ അതു മതി, രണ്ടു മാസത്തേക്ക് എനിക്കു ജീവിച്ചുപോകാൻ. # പുസ്തകത്തിന്‌ സ്വന്തമായിട്ടൊരു ക്രമമുണ്ടാവാൻ പാടില്ല. വായനക്കാരൻ അതു താനായി കണ്ടെത്തണം. # സത്യമാണു നിങ്ങൾ പറയുന്നതെങ്കിൽ ഓർമ്മശക്തിയുടെ ആവശ്യവും നിങ്ങൾക്കില്ല. # ബൈബിളിലെ മനസ്സിലാവാത്ത ഭാഗങ്ങൾ വായിച്ചിട്ടല്ല എന്റെ മനസ്സമാധാനം പോയത്, മനസ്സിലാവുന്ന ഭാഗങ്ങൾ വായിച്ചിട്ടാണ്‌. # നാടിനോടുള്ള കൂറ്‌ എന്നെന്നും. സർക്കാരിനോടുള്ള കൂറ്‌ അതർഹിക്കുമ്പോൾ മാത്രവും. # അസംഖ്യം പാപങ്ങൾക്കു മറയാണ്‌ ഒരു രക്തസാക്ഷ്യം. # എന്റെ പുസ്തകങ്ങൾ വെള്ളം പോലെയാണ്‌, മഹാപ്രതിഭകളുടേത് വീഞ്ഞു പോലെയും. (ഭാഗ്യത്തിന്‌) വെള്ളം എല്ലാവരും കുടിക്കുന്നതുമാണ്‌. # ദൈവത്തിനസാദ്ധ്യമായി ഒരു സംഗതിയേയുള്ളു: ഈ ഗ്രഹത്തിലെ പകർപ്പവകാശനിയമങ്ങളിൽ എന്തെങ്കിലുമൊരു യുക്തിയുണ്ടോയെന്നു കണ്ടുപിടിയ്ക്കുക. # ദേശാഭിമാനി - താനെന്തിനെക്കുറിച്ചാണോളിയിടുന്നതെന്നറിയാതെ ഏറ്റവും ഉച്ചത്തിൽ ഓളിയിടാനറിയാവുന്ന വ്യക്തി. # സ്വയം ഉന്മേഷവാനാവാനുള്ള ഏറ്റവും നല്ല വഴി മറ്റൊരാളെ ഉന്മേഷവാനാക്കുക എന്നതാണ്‌. # കൃത്യമായ വാക്കും ഒരുവിധം കൃത്യമായ വാക്കും തമ്മിലുള്ള വ്യത്യാസം മിന്നലും മിന്നാമിന്നിയും തമ്മിലുള്ള വ്യത്യാസം പോലെ തന്നെ. # ജീവിതഭയത്തിന്റെ തുടർച്ചയാണ്‌ മരണഭയം. ജീവിതം നിറഞ്ഞുജീവിച്ചൊരാൾ ഏതുനേരം മരിക്കാനും തയാറായിരിക്കൂം. # ഭീരുക്കളുടെ വർഗ്ഗമാണ്‌ മനുഷ്യവർഗ്ഗം. ആ ഘോഷയാത്രയിൽ ഞാനും ചുവടു വയ്ക്കുന്നു എന്നു മാത്രമല്ല, കൊടി പിടിയ്ക്കുന്നതും ഞാൻ തന്നെ. # നല്ല പുസ്തകങ്ങൾ വായിക്കാത്തൊരാൾക്ക് പുസ്തകമേ വായിക്കാത്തൊരാളെക്കാൾ മെച്ചം പറയാനൊന്നുമില്ല. # പുരസ്കാരങ്ങൾ തിരസ്കരിക്കുക എന്നത് സാമാന്യത്തിലുമധികം ഒച്ചപ്പാടോടെ അവയെ സ്വീകരിക്കുന്നതിനുള്ള മറ്റൊരു വഴി തനെ. # സംശയം തോന്നുമ്പോൾ സത്യം തന്നെ പറഞ്ഞേക്കുക. # നിങ്ങളെന്തു ചെറുപ്പമാണെന്നു കൂട്ടുകാർ പുകഴ്ത്താൻ തുടങ്ങുമ്പോൾ മനസ്സിലാക്കിക്കോളുക, നിങ്ങൾക്കു പ്രായമായിത്തുടങ്ങിയെന്ന്. [[വർഗ്ഗം:വ്യക്തികൾ]] egzn48v4ftdv9ofikiso11yjhven0ay മാർസൽ പ്രൂസ്ത് 0 5612 27370 15305 2026-09-21T20:32:42Z Kiran Gopi 624 27370 wikitext text/x-wiki ''വാലെന്റിൻ ലൂയി ജോർജ്ജെസ് യൂജിൻ മാർസെൽ പ്രൂസ്ത് (ഫ്രെഞ്ച് IPA: [maʀ'sɛl pʀust]) (ജൂലൈ 10, 1871 – നവംബർ 18, 1922) ഫ്രഞ്ച് ബുദ്ധിജീവിയും, നോവലിസ്റ്റും, ഉപന്യാസകാരനും വിമർശകനുമായിരുന്നു. ഇൻ സെർച്ച് ഓഫ് ലോസ്റ്റ് റ്റൈം (ഫ്രെഞ്ച് ഭാഷയിൽ À la recherche du temps perdu, എന്ന കൃതിയുടെ രചയിതാവ് എന്ന നിലയിലാണ് ആണ് പ്രൂസ്ത് പ്രശസ്തൻ.'' *കാലാവസ്ഥയിലെ ചെറിയൊരു മാറ്റം മതി നമ്മെയും ലോകത്തെയും പുനഃസൃഷ്ടിക്കാൻ. *ശക്തമായ ഒരാശയം അതിനെ വെല്ലുവിളിയ്ക്കുന്നവനിലേക്കും അതിന്റെ ശക്തിയുടെ ഒരംശം പകരുന്നുണ്ട്‌. *ചോദിക്കേണ്ടതു ചോദിക്കാൻ മനുഷ്യനു സ്വാതന്ത്ര്യമുള്ള കാലത്തോളം, തൻ ചിന്തിക്കുന്നതു തുറന്നു പറയാൻ അവനു സ്വാതന്ത്ര്യമുള്ള കാലത്തോളം, തന്റെ ഇച്ഛയ്ക്കനുസരിച്ചു ചിന്തിക്കാൻ അവനു സ്വാതന്ത്ര്യമുള്ള കാലത്തോളം സ്വാതന്ത്ര്യം നഷ്ടപ്പെടാൻ പോകുന്നില്ല, ശാസ്ത്രം പിന്നോട്ടടിക്കാനും. *ഞരമ്പുരോഗികൾ വഴി വന്നതായിട്ടേ, ലോകത്തു മഹത്തായിട്ടെന്തെങ്കിലുമുള്ളു: നമ്മുടെ മതങ്ങൾ സ്ഥാപിച്ചതവരാണ്‌, അവരാണു നമ്മുടെ പ്രകൃഷ്ടകൃതികൾ രചിച്ചവരും. *അല്പനേരം സ്വപ്നം കാണുന്നത് അപകടകരമാണെങ്കിൽ അതിനുള്ള പ്രതിവിധി അതിലും കുറച്ചു നേരം സ്വപ്നം കാണുക എന്നതല്ല, അതിലും കൂടുതൽ നേരം സ്വപ്നം കാണുക എന്നതാണ്‌, ഏതു നേരവും സ്വപ്നം കാണുക എന്നതാണ്‌. *രോഗം എന്ന വൈദ്യനെ അനുസരിക്കാൻ നമുക്കെന്തു താല്പര്യമാണെന്നോ! അനുകമ്പയോടും അറിവിനോടും നാം വാക്കു കൊടുക്കുന്നതേയുള്ളു; വേദനയെ നാം അനുസരിക്കും. *രോഗബാധിതരാവുന്ന നിമിഷങ്ങളിലാണ്‌ ഇങ്ങനെയൊരു തിരിച്ചറിവിനു നാം നിർബന്ധിതരാവുക: നാം ജീവിക്കുന്നതൊറ്റയ്ക്കല്ല, ഒരന്യഗ്രഹജീവിയുമായി, നമ്മെക്കുറിച്ചൊരറിവുമില്ലാത്ത, നമുക്കു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാനാവാത്ത ഒരു ജന്തുവുമായി തളഞ്ഞു കിടക്കുകയാണു നാമെന്ന്; ഉടൽ എന്നാണ്‌ ആ ജീവിയ്ക്കു പേര്‌. *അന്യർ മരിച്ചുപോയതു കൊണ്ടല്ല, നമുക്കവരോടുള്ള മമത കുറഞ്ഞുവരുന്നത്, മറിച്ച് നാം തന്നെ മരിക്കുകയാണെന്നതു കൊണ്ടു തന്നെ. *നമ്മെ സന്തോഷിപ്പിക്കുന്നവരോട് നാം നന്ദിയുള്ളവരായിരിക്കുക; എന്തെന്നാൽ നമ്മുടെ ഹൃദയപുഷ്പങ്ങളെ വിടർത്തുന്ന ഉദ്യാനപാലകരാണവർ. *കലയിലൂടെയേ നമുക്കു നമ്മിൽ നിന്നു പുറത്തു കടക്കാൻ കഴിയൂ, മറ്റൊരാൾ കാണുന്നതെന്താണെന്നു കാണാൻ കഴിയൂ. *ആളുകൾ പലതരം ആനന്ദങ്ങൾ അനുഭവിക്കുന്നുണ്ടാവാം; ഏതിനു വേണ്ടി അവർ അന്യരെ കൈയൊഴിയുന്നുവോ, അതു തന്നെ അവരുടെ യഥാർത്ഥമായ ആനന്ദം. *നീന്തൽ പഠിക്കണമെന്ന് ആളുകൾക്കു വലിയ ആഗ്രഹമാണ്‌, ഒപ്പം ഒരു കാൽ കരയിൽത്തന്നെ വേണമെന്നും. *എത്ര വേഗമാണ്‌ ആ നിമിഷം വന്നെത്തുന്നത്, കാത്തിരിക്കാൻ യാതൊന്നും ശേഷിക്കാത്ത ആ നിമിഷം! *യാഥാർത്ഥ്യത്തിന്‌ എത്ര കുറച്ചു പ്രാധാന്യമേ നാം കൊടുക്കുന്നുവെന്നുള്ളതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ പ്രണയം. *വാസ്തവത്തിൽ ഏതു വായനക്കാരനും വായിക്കുന്ന നേരത്ത് തന്റെ തന്നെ വായനക്കാരനാണ്‌. *ഒരു സ്രഷ്ടാവിന്റെ ആവശ്യമില്ലാതെ തന്നെ പൂർണ്ണമാണു സൃഷ്ടിയെന്നു കാണുന്ന ഒരു നിരീശ്വരവാദിയുടെ ദൈവനിഷേധം തന്നെ ഏറ്റവും വലിയ ദൈവസ്തുതി. ==പുറത്തേക്കുള്ള കണ്ണികൾ== {{wikipedia|മാർസെൽ പ്രൂസ്ത്}} [[വർഗ്ഗം:വ്യക്തികൾ]] 0vfi1pu83gjiiavyfmtc0kjzo2fvjns മിഷേൽ ദെ മൊണ്ടെയ്ൻ 0 6012 27368 18113 2026-09-21T20:31:26Z Kiran Gopi 624 27368 wikitext text/x-wiki [[പ്രമാണം:Montaigne-Dumonstier.jpg|ലഘുചിത്രം]] മിഷേൽ ദെ മൊണ്ടെയ്ൻ (1533-1592) - ഫ്രഞ്ച് നവോത്ഥാനകാലത്തെ ഏറ്റവും പ്രമുഖനായ എഴുത്തുകാരൻ; ഉപന്യാസം ഒരു സാഹിത്യരൂപം എന്ന നിലയിൽ വ്യതിരിക്തത നേടുന്നത് ഇദ്ദേഹത്തിന്റെ രചനകളിലൂടെയാണ്‌; അജ്ഞേയതാവാദത്തിന്റെ പിതാവെന്ന നിലയിലും അറിയപ്പെടുന്നു. Essais (ശ്രമങ്ങൾ) പ്രധാനകൃതി. * എനിക്കെന്തറിയാം? അജ്ഞേയതാവാദത്തെക്കുറിച്ചൊരു ധാരണ കിട്ടാൻ ഈ ചോദ്യം ചോദിച്ചാൽ മതി. * ഞാൻ ഏറ്റവും പേടിക്കുന്നത് പേടിയെത്തന്നെ. * മരണം കയറിവരുന്ന സമയത്ത് ഞാൻ കാബേജിനു നനച്ചുകൊണ്ടിരിക്കുന്നതായി കാണണമെന്നാണ്‌ എന്റെ ആഗ്രഹം. * മനുഷ്യനെ മരിക്കാൻ പഠിപ്പിക്കുന്നവൻ അവനെ ജീവിക്കാനും പഠിപ്പിക്കും. * നിങ്ങൾ ജനിച്ച ദിവസം ജീവിതത്തിലേക്കെന്നപോലെ മരണത്തിലേക്കും നിങ്ങളെ നയിക്കും. * ഇഷ്ടമുള്ളത്ര കാലം ജീവിക്കുക; നിങ്ങളുടെ മരണാനന്തരജീവിതത്തിൽ നിന്ന് ഒരു ദിവസം പോലും അതുകൊണ്ടു കുറയാൻ പോകുന്നില്ല. * എല്ലാ ദിവസങ്ങളും മരണത്തിലേക്കു യാത്ര ചെയ്യുന്നു; അവസാനത്തേത് അവിടെ എത്തിക്കഴിഞ്ഞു. * എന്റെ വാക്കുകൾ ഒന്നുകൂടി വ്യക്തമാക്കാനല്ലെങ്കിൽ അന്യരുടെ വാക്കുകൾ ഞാൻ കടമെടുക്കാറില്ല. * ഞാൻ അയാളെ എന്തിനു സ്നേഹിച്ചു എന്നാണു നിങ്ങൾ ചോദിക്കുന്നതെങ്കിൽ അയാൾ അയാളായിരുന്നു, ഞാൻ ഞാനും എന്നതാണതിനു മറുപടി. * അത്രയുമുറച്ചൊന്നിൽ നാം വിശ്വസിക്കുന്നെങ്കിൽ നമുക്കൊട്ടുമറിയാത്തതൊന്നിലായിരിക്കുമത്. * ഞാൻ എന്റെ പൂച്ചയെ കളിപ്പിക്കുമ്പോൾ എനിക്കവളെന്നതിനെക്കാൾ ഞാനവൾക്കാണു നേരമ്പോക്കിനു കാരണമാകുന്നതെന്നു വന്നുകൂടേ? * ചക്രവർത്തിയായാലും ചെരുപ്പുകുത്തിയായാലും ആത്മാക്കൾ ഒരേ മൂശയിൽ വാർത്തതു തന്നെ. നാം അയൽക്കാരനു നേർക്കു കത്തിയെടുക്കുന്ന പോലെയേയുള്ളു, രാജാക്കന്മാർ യുദ്ധത്തിനിറങ്ങുന്നതും. * മനുഷ്യന്റെ ബുദ്ധിക്കു കുഴപ്പമില്ലെന്നാരു പറഞ്ഞു: അവനിതേവരെ ഒരു ചെള്ളിനെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല; എന്നിട്ടെത്ര ദൈവങ്ങളെയാണ്‌ അവൻ ഉണ്ടാക്കിവച്ചിരിക്കുന്നത്! * സ്വന്തം സല്പേരിനെ അതിജീവിച്ച എത്ര ധീരന്മാരെ നമുക്കറിയാം? * വൈദ്യന്മാർക്ക് ഒരാനുകൂല്യമുണ്ട്: അവരുടെ വിജയങ്ങൾ പകൽവെളിച്ചത്തിൽ ഇറങ്ങിനടക്കും; അവരുടെ പരാജയങ്ങളെ മണ്ണു മറച്ചുവയ്ക്കുകയും ചെയ്യും. * ഒന്നിനെക്കുറിച്ചു ചിന്തിക്കാൻ ധൈര്യപ്പെട്ടുവെങ്കിൽ അതിനെക്കുറിച്ചു പറയാനും ധൈര്യപ്പെടൂ. * കൂടും കിളിയും പോലെതന്നെ കല്യാണക്കാര്യവും: അകത്തുള്ളതിന്‌ പുറത്തു പോകാനുള്ള വെപ്രാളം; പുറത്തുള്ളതിന്‌ അകത്തു കടക്കാനുള്ള തിടുക്കവും. * വസ്തുക്കളെ വ്യാഖാനിക്കുക എന്നതിനെക്കാൾ വ്യാഖ്യാനങ്ങളെ വ്യാഖ്യാനിക്കുക എന്ന പണിയാണ്‌ ഇന്നു കൂടുതൽ നടക്കുന്നത്; മറ്റേതു വിഷയത്തിലുമധികമാണ്‌, പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ: അന്യോന്യം ഭാഷ്യമെഴുതുകയല്ലാതെ നാമൊന്നും ചെയ്യുന്നില്ല. * ഏതു പൊയ്ക്കാലിൽ കയറി നടന്നാലും ഒടുവിൽ നമുക്കു സ്വന്തം കാലിൽ ഇറങ്ങിനടക്കേണ്ടിവരും. ലോകത്തേറ്റവും ഉയരം കൂടിയ സിംഹാസനമായാലും, സ്വന്തം ആസനം വച്ചല്ലേ അതിലിരിക്കാൻ പറ്റൂ. * പ്രകൃതിക്ക് ഒരവസരം കൊടുത്തുനോക്കൂ: തന്റെ സംഗതികൾ നമ്മെക്കാൾ നന്നായി അറിയുക അവൾക്കല്ലേ. [[വർഗ്ഗം:വ്യക്തികൾ]] 2a09cuoc9qt7tqxlvwuzgsofp7fvf5k ശൈഖ് അബ്ദുൽ ഖാദിർ ഗീലാനി 0 6271 27355 18999 2026-09-21T20:17:47Z Kiran Gopi 624 27355 wikitext text/x-wiki പ്രശസ്ത പേർഷ്യൻ സൂഫി പണ്ഡിതനും ഇസ്ലാമത പ്രബോധകനുമായിരുന്നു ശൈഖ് അബ്ദുൽ ഖാദിർ ഗീലാനി അഥവാ അബ്ദുൽ ഖാദർ അൽ ജിലാനി Abd(പേർഷ്യൻ: عبد القادر گیلانی,ഉർദു: عبد القادر آملی گیلانیolqāder Gilāni). (പേർഷ്യൻ: عبد القادر گیلانی Abdolɢāder Gilāni) (എ.ഡി.1077-1166) (ഹിജ്റ വർഷം:470–561 ). അബ്ദുൽ ഖാദിൽ അൽ ഗീലാനി ഇബ്നു സ്വാലിഹ് ഇബ്നു ജം‌ഗിദോസ്ത് എന്നാണ്‌ പൂർണ്ണനാമം. ഖാദിരി സൂഫിപരമ്പരയുടെ പ്രധാന കണ്ണിയായ ശൈഖ് ഗീലാനി, കാസ്പിയൻ കടലിന്റെ വടക്കുള്ള പേർഷ്യൻ (ഇറാൻ) പ്രവശ്യയായ ഗീലാൻ എന്ന പ്രദേശത്ത്, ഹിജ്റ 470 ,റമദാൻ ഒന്നിന്‌ ജനിച്ചു. പേർഷ്യൻ ഭാഷയിലുള്ള "گ" (ഗ-G) എന്ന അക്ഷരം അറബി ഭാഷയിലില്ലാത്തതിനാൽ കീലാനി എന്നും ജീലാനി എന്നും അറബിക് കൈയ്യെഴുത്തുപ്രതികളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ജുനൈദ് ബാഗ്ദാദിയുടെ ആത്മീയ പരമ്പരയിലാണ്‌ ഗീലാനി പെടുന്നത്. മുസ്‌ലിം ലോകത്ത് ശൈഖ് ജീലാനി നൽകിയ സംഭാവന,അദ്ദേഹത്തിന്‌ മുഹ്‌യുദ്ദീൻ (വിശ്വാസത്തെ പുനഃരുജ്ജീവിപ്പിച്ചവൻ) എന്ന അപരനാമത്തിലറിയപ്പെടാൻ കാരണമായി. അറബി മലയാള കൃതിയായ മുഹ്‌യുദ്ദീൻ മാല ശൈഖ് ഗീലാനിയെ പ്രകീർത്തിച്ചുകൊണ്ട് എഴുതപ്പെട്ട ഒരു കാവ്യസൃഷ്ടിയാണ്‌. വിശ്വസൌഹൃദത്തിനും ദാനധർമങ്ങൾക്കും ദിവ്യാനുഭൂതിക്കും പ്രാധാന്യം കല്പിക്കുന്ന അൽഖാദിരിയാ മാർഗത്തിന്റെ സ്ഥാപകനും, പേർഷ്യയിലെ ജിലാൻ എന്ന പ്രദേശത്ത് എ.ഡി. 1077-ൽ ഇദ്ദേഹം ജനിച്ചു എന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ==മുഹിയുദ്ദീൻ ശൈഖിന്റെ മൊഴികൾ== #സന്തോഷങ്ങളിൽ മതിമറക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ സന്തുഷ്ടി. #ശത്രുക്കളാണ് ഏറ്റവും നല്ല അധ്യാപകർ, എന്തെന്നാൽ അവർ നമ്മുടെ കുറ്റങ്ങളും കുറവുകളും പച്ചയ്ക്ക് വെളിപ്പെടുത്തുന്നു. #അമിതമായ ആത്മവിശ്വാസം അത്യാപത്ത് വരുത്തും #ഒരു നല്ല അടിമയെ ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ നിങ്ങളെ തന്നെ സേവിക്കുക. #വികാരങ്ങളെ നിയന്ത്രിക്കാൻ പലപ്പോഴും മനുഷ്യർക്ക് സാധ്യമല്ല. എന്നാൽ പ്രവർത്തികളെ നിയന്ത്രിക്കാൻ സാധിക്കും #ധനികരോട് അരിശവും അസൂയയും പുലർത്താതിരിക്കൽ ദാരിദ്ര്യത്തിനൊരു പരിഹാരമാണ് # സ്വന്തം കാര്യങ്ങളെക്കുറിച്ചുള്ള ശ്രദ്ധക്കുറവ് മനുഷ്യർക്ക് പല വിപത്തുകളും കഷ്ണിച്ചു വരുത്തുന്നു. # കോപിഷ്ഠ്നായിരിക്കുമ്പോൾ ഒന്നും തന്നെ ചെയ്യരുത്. കൊടൂങ്കാറ്റില്ലലോ കപ്പൽപ്പായ് ഉയർത്തുന്നത്. # വലിയവനാകുക എളുപ്പമാണ്. നല്ലവനാകുക പ്രയാസവും. # രക്തം കഴുകി കളയേണ്ടത് വെള്ളം കൊണ്ടാണ്. രക്തംകൊണ്ടല്ല #ലക്ഷ്യത്തിലെത്തി അതിനെ കടന്നുപോകുക എന്നത് ലക്ഷ്യത്തിലെത്താതിരിക്കുന്നതിനു തുല്യമാണ് # പാപത്തെ കഴുകി കളയുന്ന ശുദ്ധജലമാണ് പ്രായശ്ചിതതം [[വർഗ്ഗം:വ്യക്തികൾ]] 19ucqy81qgu01qd8fa1xv4u99bev85e റോബർട്ട് ഗ്രീൻ ഇംഗർസോൾ 0 6295 27362 19077 2026-09-21T20:27:21Z Kiran Gopi 624 27362 wikitext text/x-wiki *സ്നേഹം പ്രകൃത്യായുള്ളതാണ്.എല്ലാ ചടങ്ങുകളുടെയും പിറകിൽ അതാണുള്ളത്. *സ്നേഹത്തിന്റെ മരണമാണ് വിവാഹത്തിനവസാനം [[വർഗ്ഗം:വ്യക്തികൾ]] 288464wo7ik1njb6aahg8n4cprmjzbj മോഹൻലാൽ 0 6381 27365 19444 2026-09-21T20:27:52Z Kiran Gopi 624 27365 wikitext text/x-wiki {{prettyurl|Mohanlal}} [[പ്രമാണം:Mohanlal BNC.jpg|220px|ലഘുചിത്രം|വലത്ത്‌|മോഹൻലാൽ]] ഒരു മലയാള ചലച്ചിത്ര അഭിനേതാവാണ് '''മോഹൻലാൽ'''. == മൊഴികൾ == * സദാചാരം എന്നാൽ വ്യക്തിയോ സംഘടനയോ നിശ്ചയിക്കേണ്ട കാര്യമല്ല. അത് പൂർണമായും നിയമാവലിയിൽ ഒതുക്കാവുന്നതും അല്ല. ഒരുപാട് തലങ്ങളിൽ അത് വ്യക്തിഅധിഷ്ടിതമാണ്. അതിൽ കടന്നുകയറാൻ ആർക്കും അവകാശമില്ല. അതേസമയം ക്രമീകൃതമായ ഒരു സമൂഹത്തിൽ ജീവിക്കുന്നവർ എന്ന നിലയിൽ ചില മുൻകരുതലുകളും മാനിക്കലുകളും നമ്മൾ എടുക്കുകയും വേണം. ഇതും വ്യക്തിഅധിഷ്ടിതമാണ്. ഇതിനെ പച്ച മലയാളത്തിൽ വിവേകം എന്ന് പറയും. [[വർഗ്ഗം:വ്യക്തികൾ]] fgqcp8wmlwb6rkeyqaojeyc5kwb4l2r മുഹമ്മദ്‌ അലി 0 6549 27367 21659 2026-09-21T20:28:39Z Kiran Gopi 624 27367 wikitext text/x-wiki മുഹമ്മദ് അലി(കാഷ്യസ് മേർ‌സിലസ് ക്ലേ ജൂനിയർ ജനനം:ജനുവരി 17 1942) പ്രശസ്തനായ ഒരു അമേരിക്കൻ ബോക്സർ താരമായിരുന്നു. ഇദ്ദേഹം മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ കേന്റുക്കിയിലുള്ള ലുയിസ്‌വില്ലിയിൽ 1942 ജനുവരി 17- നാണ് മുഹമ്മദ്‌ അലി എന്നാ കാഷ്യസ് ക്ലേ ജനിച്ചത്‌ .മുഴുവൻ പേര് കാഷ്യസ് മാർസലസ് ക്ലേ ജൂനിയർ. ഇസ്ലാം മതം സ്വീകരിച്ചതിനെ തുടർന്ന് 1964-ലാണ് പേര് മുഹമ്മദ്‌ അലി എന്ന് ആക്കിയത്. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് 2016 ജൂൺ 3ന് അരിസോണയിൽവച്ച് ഇദ്ദേഹം അന്തരിച്ചു. #എനിക്ക് വിയറ്റ്നാംകാരോട് യാതൊരു വിദ്വേഷവുമില്ല അവരാരും എന്നെ എടാ കറുമ്പാ എന്ന് വിളിച്ചിട്ടില്ല (സൈനിക സേവനം വിസ്സമതിച്ചുകൊണ്ട് പറഞ്ഞത്.) #മാനവസേവ എന്നത് ഈ ഭൂമിയിൽ താമസിക്കുന്നതിനു നാം കൊടുക്കുന്ന വാടകയാണ് #ഞാൻ ചെറുപ്പമാണ് സുമുഖനാണ്‌ ശീഘ്രനാണ്. അതുകൊണ്ടുതന്നെ ഞാൻ തോല്ക്കുന്ന പ്രശ്നമേയില്ല. # എന്നെപോലെയുള്ള ഉന്നതർക്ക് പറഞ്ഞിട്ടുള്ളതല്ല വിനയത്ത്വം . #എന്നെ തോല്പിക്കുന്നത് സ്വപനം കാണുന്നെങ്കിൽ ഉണരുന്ന ഉടനെ എന്നോട് മാപ്പുപറഞ്ഞിരിക്കണം. # റിസ്ക്കെടുക്കാൻ തയ്യാറല്ലാത്തവർ ജീവിതത്തിൽ ഒന്നും നേടില്ല. #വിനയാനത്വർ ഒന്നും നേടില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. #ലോകചാമ്പ്യൻ ആവാനുള്ള സൗന്ദര്യം അയാൾക്കില്ല (എതിരാളി സണ്ണി ലിസ്റ്റ്ൻ). ചാമ്പ്യൻ എന്നെ പോലെ സുന്ദരനായിരിക്കണം . #വർണ്ണം നോക്കി ആളുകള്ലെ വെറുക്കുന്നത് തെറ്റാണ്. അത് ഏതു നിറക്കാരൻ ചെയ്താലും തെറ്റ്തെന്നയാണ്‌. #ലോകചരിത്രത്തിൽ ഏറ്റവും പരിചിതവും പ്രിയപ്പെട്ടതുമായ വ്യക്തി ഞാനാണ് . യേശുവും മോശയും ഒന്നും ടെലിവിഷന്റെ കാലത്ത് ജീവിക്കാത്തതുകൊണ്ട് വിദൂരങ്ങളിൽ ഉള്ളവർക്ക് അവരെ അറിയുമായിരുന്നില്ല. #ഇന്ന് നിങ്ങളുടെ അവസാന ദിവസമായിരിക്കും എന്നോർത്ത് ജീവിക്കുക. ഒരു നാൾ അത് ശരിയായി ഭവിക്കും . #കുട്ടികളെ കാണുമ്പോൾ ജീവിതം ആദ്യം മുതൽക്കേ തുടങ്ങണമെന്ന ആശയുണ്ടാവുന്നു. [[വർഗ്ഗം:വ്യക്തികൾ]] cyk0eaftipz2az3sjupnvzscu0c73q7 ഫിദൽ കാസ്ട്രോ 0 6560 27372 20237 2026-09-21T20:36:42Z Kiran Gopi 624 27372 wikitext text/x-wiki #വിപ്ലവം ഒരു പൂമെത്തയല്ല. ഭൂത-ഭാവി കാലങ്ങൾ തമ്മിൽ നടക്കുന്ന മരണം വരയുള്ള പോരാട്ടമാണ് വിപ്ലവം.(1961ൽ ക്യൂബൻ വിപ്ലവത്തിന്റെ രണ്ടാം വാർഷികത്തിൽ ചെയ്ത പ്രസംഗം). #എന്റെ ഹൃദയം ഉരുക്കുകൊണ്ടുണ്ടാക്കപ്പെട്ടതാണ്.( തനിയ്ക്ക് ഹൃദയ സംബന്ധമായ രോഗമുണ്ടെന്ന വാർത്തകൾ പരന്നതിനോട് പ്രതികരിച്ചുകൊണ്ട് 1972. പറഞ്ഞത്). #പൊതുജന ആരോഗ്യത്തിനു വേണ്ടി ഞാൻ ചെയ്യേണ്ടുന്ന അവസാനത്തെ ത്യാഗം പുകവലി ഉപേക്ഷിക്കുകയെന്നതാണ് എന്ന തീരുമാനത്തിൽ ഞാൻ എത്തിയിരിക്കുന്നു. പുകവലിയില്ലാത്തത് കൊണ്ട് എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. (1985ൽ ചുരുട്ടുവലി നിർത്തുന്നു എന്നറയിച്ചു കൊണ്ട് പറഞ്ഞത്). #പ്രസംഗംങ്ങൾ ഹ്രസ്വമായിരിക്കണം എന്ന് വൈകിയാണെങ്കിലും ഞാൻ തിരിച്ചറിയുന്നു.(അതിദീർഘമായ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധി നേടിയ കാസ്ട്രോ 2000ൽ നടത്തിയ ആത്മപരിശോധനപരമായ പരാമർശം) #എനിക്ക് തൊണൂറു വയസ്സാവാറായി. ഏവരേയും പോലെ ഞാനും കടന്നു പോകും. എല്ലാവരുടേയും സമയം വന്നെത്തുക തന്നെ ചെയ്യും . സഹനത്തോടെയും അഭിമാനത്തോടെയും അധ്വാനിച്ചാൽ നമ്മുടെ ജനത ആഗ്രഹിക്കുന്ന ഭൗതികവും സാംസ്കാരികവുമായിട്ടുള്ള മൂല്യങ്ങൾ കൈവൈരിക്കാൻ നമ്മുക്ക് സാധിക്കുമെന്നുള്ളതിനു തെളിവാണ് ക്യൂബൻ കമ്മ്യൂണിസ്റ്റുകൾ.ഉ #എന്നെ അപലപിച്ചോള്ളൂ, ക്രൂശിച്ചോള്ളൂ , എനിക്കത് വിഷയമല്ല. ചരിത്രം എനിക്ക് മാപ്പ് തരും . എന്നെ കുറ്റവിമുക്തനാക്കും(1954 ൽ സൈനിക വിചാരണ നേരിടവേ ). #ഞാനൊരു സ്വേച്ഛാധിപതിയല്ല. ആവുകയുമില്ല. മെഷീൻ ഗൺ ഉപയോഗിച്ച് ഞാൻ അധികാരം നിലനിർത്തില്ല. (1959ൽ അമേരിക്കൻ പത്രത്തിനു നൽകിയ അഭിമുഖം) #ഞാൻ ഒരു മാർക്സിസ്റ്റ് ലെനിനിസ്റ്റാണ്.ജീവിതാന്ത്യം വരെ മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആയിരിക്കുകയും ചെയ്യും.(2007) # അമേരിക്കയ്ക്കെതിരെ ആണവ ആക്രമണം നടത്തണം എന്നാണ് എന്റെ പക്ഷം.സാമ്രാജിത്വം നശിക്കാനും, ആഗോള വിപ്ലവം ജയിക്കാനും വേണ്ടി എന്തു വിലകൊടുക്കാനും ക്യൂബൻ ജനത തയ്യാറാണ്.(1992ൽ) #സോഷലിസത്തിന്റെ പരാജയത്തെക്കുറിച്ച് അവർ വാതോരാതെ സംസാരിക്കുന്നു. എന്നാൽ ആഫ്രിക്കയിൽ, ഏഷ്യയിൽ, ലാറ്റിനമേരിക്കയിൽ എവിടെയാണ് മുതലാളിത്തം വിജയിച്ചത് ?(സോവിയറ്റ് യൂണിയന്റെ പതനത്തെ തുടർന്ന് 1991ൽ) [[വർഗ്ഗം:വ്യക്തികൾ]] pdvmbfqxnlmv3t0dj4ffgzzd4r3zc0c വനരോദനന്യായം 0 6599 27360 20532 2026-09-21T20:26:21Z Kiran Gopi 624 27360 wikitext text/x-wiki അസ്ഥാനത്തു ചെയ്യുന്ന പ്രയത്നത്തിനു ഫലം ലഭിക്കുന്നില്ലാ എന്നു സാരം. വനത്തിൽ രക്ഷയ്ക്കായി ഉറക്കെക്കരയുന്നത് വ്യർത്ഥമാണ്. ആരും കാണാനും കേൾക്കാനുമില്ലാത്തിടത്ത് സഹായത്തിനായി ഉറക്കെക്കേഴുന്നത് നിഷ്ഫലമെന്നതിനാൽ, അത്തരം പ്രയത്നങ്ങളെ അരണ്യരോദനന്യായംകൊണ്ടു സൂചിപ്പിക്കുന്നു.ഇതിന്റെ മറ്റൊരു പേരാണു് വനരോദനന്യായം [[വർഗ്ഗം:ന്യായം]] t3fuwwcegc3agk65ur0yyc8fnncv0qq മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളഞ്ഞു 0 6821 27366 21951 2026-09-21T20:28:20Z Kiran Gopi 624 27366 wikitext text/x-wiki നേതൃത്വം മോശമായാൽ മുഴുവൻ മോശമാകും എന്നർത്ഥം. ഓടിട്ട വീടുകളുടെ നിർമ്മാണത്തിൽ നിന്ന് ഉരുത്തിരിഞ്ഞത്, കഴുക്കോലുകൾ നേരെയാകണമെങ്കിൽ മോന്തായം നേരെയായിരിക്കണം. [[വർഗ്ഗം:പഴഞ്ചൊല്ലുകൾ]] q0k9ll03wmun9pv5nzqduy668cq0nw6 വക്കം അബ്ദുൾ ഖാദർ മൗലവി 0 6859 27356 22306 2026-09-21T20:19:08Z Kiran Gopi 624 27356 wikitext text/x-wiki = വക്കം മൗലവി = '''വക്കം അബ്ദുൾ ഖാദർ മൗലവി''' (1873 – 1932) കേരളത്തിലെ പ്രമുഖ സാമൂഹിക-ധാർമ്മിക പരിഷ്‌കർത്താവും ചിന്തകനും പത്രപ്രവർത്തകനുമായിരുന്നു. മലയാളത്തിലെ ആധുനിക പത്രപ്രവർത്തനത്തിന് അടിത്തറയിട്ട വ്യക്തിയായി അദ്ദേഹം അറിയപ്പെടുന്നു. == ഉദ്ധരണികൾ == * "അറിവ് ഇല്ലാത്ത വിശ്വാസം ഇരുട്ടാണ്." * "സമൂഹത്തിന്റെ പുരോഗതി സത്യവും ന്യായവും സ്വീകരിക്കുന്നതിലാണ്." * "മനുഷ്യനെ വളർത്തുന്നത് വിദ്യാഭ്യാസമാണ്; സമൂഹത്തെ വളർത്തുന്നത് നീതിയാണ്." * "ചിന്തിക്കാത്ത ജീവിതം ജീവിച്ചിട്ടില്ലാത്തതുപോലെയാണ്." == മറ്റു പദ്ധതികളിൽ == * {{wikipedia|വക്കം മൗലവി}} [[വർഗ്ഗം:വ്യക്തികൾ]] i01row56pxtylqpxz2rod4fi8it8mza മിലിന്ദ ഗേറ്റ്‌സ് 0 6891 27369 22683 2026-09-21T20:31:39Z Kiran Gopi 624 27369 wikitext text/x-wiki [[File:Chatham House Prize 2014 (15848093031).jpg|thumb|മിലിന്ദ ആൻ ഗേറ്റ്സ് 2014 ലണ്ടനിൽ]] മിലിന്ദ ആൻ ഗേറ്റ്സ് , ഡിബിഇ (ജനനം ഓഗസ്റ്റ് 15, 1964) ഒരു അമേരിക്കൻ മനുഷ്യസ്‌നേഹിയാണ്. അവർ മുൻ മൈക്രോസോഫ്റ്റ് ജീവനക്കാരിയും ബിൽ & മിലിന്ദ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹസ്ഥാപകയുമാണ്. == ഉദ്ധരണികൾ == *ഈ വലിയ സ്ഥാപനങ്ങളിൽ ചിലത് വെളുത്ത വർഗ്ഗക്കാരൻ ഒരു വ്യവസായത്തെ മുഴുവൻ തകർക്കുമെന്ന് പലപ്പോഴും വിശ്വസിക്കുന്നു. അതിനാൽ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും മികച്ച ആശയങ്ങൾ ഉള്ളതിനാൽ ഞങ്ങൾ അവർക്കായി സൂചിക തയ്യാറാക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഞങ്ങൾ അത് തകർക്കാൻ പോകുന്നു. **ഫോർച്യൂൺ 2018 മെയ് 30-നും ബിസിനസ് ഇൻസൈഡർ 2018 മെയ് 31-നും ദി ഫെഡറലിസ്റ്റ് 2018 ജൂൺ 5-നും പരാമർശിച്ചു . *ശബ്ദമുള്ള സ്ത്രീ നിർവചനം അനുസരിച്ച് ശക്തയായ സ്ത്രീയാണ്. എന്നാൽ ആ ശബ്ദം കണ്ടെത്താനുള്ള അന്വേഷണം വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും. [[വർഗ്ഗം:വ്യക്തികൾ]] q7c0mi9z0q37zlh9mezdj69gqx4f8lk ഹേമ മാലിനി 0 6896 27352 22750 2026-09-21T20:09:54Z Kiran Gopi 624 27352 wikitext text/x-wiki [[File:Hema Malini 162.jpg|right|thumb|ഹേമ മാലിനി]] ഹേമ മാലിനി (ജനനം: ഒക്ടോബർ 16 , 1948 ) ഒരു പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടിയും സംവിധായികയും നിർമ്മാതാവുമാണ്, ഏറ്റവും പ്രധാനമായി ഒരു പ്രഗത്ഭയായ ഭരതനാട്യം നർത്തകിയും നൃത്തസംവിധായകയുമാണ്. നർത്തകിയായി തുടക്കം കുറിച്ച അവർ, സ്വപ്നോ കാ സൗദാഗർ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചു , അതിനുശേഷം നിരവധി ജനപ്രിയ ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആദ്യ ചിത്രം മുതൽ "ഡ്രീം ഗേൾ" എന്ന വിശേഷണത്തിലാണ് അവർ അറിയപ്പെടുന്നത്. നൃത്ത പ്രകടനങ്ങളുടെ ശേഖരം അവർ തുടരുന്നു. ആദി ശങ്കരാചാര്യ എഴുതിയ ഭക്തിഗാനങ്ങളുടെ ഒരു സംഗീത ആൽബവും അവർ പുറത്തിറക്കിയിട്ടുണ്ട് . ഇപ്പോൾ അവർ ഒരു രാഷ്ട്രീയക്കാരിയും ഇന്ത്യൻ പാർലമെന്റിലെ രാജസഭാംഗവുമാണ് , കൂടാതെ ഭാരതീയ ജനതാ പാർട്ടിയിൽ അംഗവുമാണ്. അവരുടെ സിനിമകൾക്കും നൃത്തത്തിനുമുള്ള നിരവധി അവാർഡുകൾക്ക് പുറമേ, പത്മശ്രീയുടെ ദേശീയ സിവിലിയൻ അവാർഡും അവർക്ക് ലഭിച്ചു . 2012 സെപ്റ്റംബർ 7 ന് നോർവേയിൽ നടന്ന ബോളിവുഡ് ചലച്ചിത്രമേളയിൽ ഇന്ത്യൻ സിനിമയുടെ 100-ാം വാർഷികത്തോടനുബന്ധിച്ച് നോർവീജിയൻ സർക്കാർ അവരുടെ ബഹുമാനാർത്ഥം ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി. == ഉദ്ധരണികൾ == *എനിക്ക് നൃത്തമായിരുന്നു താല്പര്യം, തുടക്കത്തിൽ എനിക്ക് അഭിനയം ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. എന്നെ സിനിമയിലേക്ക് കൊണ്ടുവന്നതും എന്റെ കരിയർ നോക്കി നടത്തിയതും എന്റെ അമ്മയാണ്. ഓരോ തവണയും ഒരു നിർമ്മാതാവ് അവരെ കാണാൻ വരുമ്പോൾ, എന്റെ പ്രതികരണം 'ദൈവമേ, എന്റെ ജീവിതത്തിലെ ഒരു വർഷം കൂടി കഴിഞ്ഞു പോയി' എന്നായിരുന്നു. ** ഹേമ മാലിനി: ഉദ്ധരണികൾ . ഇന്റർനെറ്റ് മീഡിയ ഡാറ്റാ ബേസ്. 2013 ഡിസംബർ 6-ന് ശേഖരിച്ചത്. *രാഷ്ട്രീയം ഒരു കാടാണ്, അവിടെ എല്ലാ വൈകുന്നേരവും വിധികൾ മാറുന്നു. **അവരുടെ ചിന്താപരമായ കുറിപ്പ്. ഡാറ്റ ഇന്ത്യ . പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. 2007. *ആദിശങ്കരൻ എഴുതിയ സൗന്ദര്യ ലഹരി ഞാൻ ഏകദേശം 16 വർഷമായി ജപിക്കുന്നു. ദക്ഷിണേന്ത്യയിൽ ഇത് വളരെ ജനപ്രിയമാണ്, പക്ഷേ വടക്കേ ഇന്ത്യയിൽ ഇതിനെക്കുറിച്ച് പലർക്കും അറിയില്ല , പൂജാ സമയത്തേക്കുള്ള എന്റെ വഴിപാടാണിത് . ഈ ശ്ലോകങ്ങൾ ഞാൻ ധ്യാനിക്കുന്നു, സുരേഷ് വാദ്കറും ശങ്കർ മഹാദേവനും ഇതിന് സംഭാവന നൽകിയതിൽ ഞാൻ വളരെ സന്തോഷിക്കുന്നു , അമിതാഭ് ബച്ചൻ ആമുഖം നൽകുന്നു. **"എനിക്ക് പാശ്ചാത്യ നൃത്തം ചെയ്യാൻ കഴിയും: ഹേമ മാലിനി" എന്നതിലെ രണ്ട് ഉദ്ധരണികൾക്ക് മുകളിൽ . ദി ഹിന്ദു. 2012 ഡിസംബർ 30. 2013 ഡിസംബർ 6-ന് ശേഖരിച്ചത് . *"ഇത്രയും ചരിത്രപരമായ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്," അവൾ പറഞ്ഞുകൊണ്ട് ചിന്തിക്കാൻ തുടങ്ങി. തുടർന്ന് കൂട്ടിച്ചേർത്തു, "സിനിമ ഇപ്പോഴും ജനപ്രിയമാണ്, അത് വളരെ മികച്ചതാണ്. ആളുകൾ സിനിമ ഓർക്കുന്നിടത്തോളം കാലം, അവരുടെ ഓർമ്മകളിൽ ഞാനും ഉണ്ടാകും. അത് പ്രത്യേകതയുള്ളതാണ്. തീർച്ചയായും, ഷോലെ മാത്രമല്ല, സീത ഔർ ഗീതയ്ക്കും ആളുകൾ എന്നെ ഓർക്കുന്നു . ഞാൻ യുഎസിൽ ആയിരിക്കുമ്പോൾ, എനിക്ക് ക്യാബുകളിൽ യാത്ര ചെയ്യാൻ ഇഷ്ടമാണ്. റഷ്യൻ ക്യാബ് ഡ്രൈവർമാർ എന്നെ തിരിച്ചറിഞ്ഞ് സിനിമയിലെ ചില പാട്ടുകൾ പാടിയ സമയങ്ങളുണ്ട്! **"എനിക്ക് പാശ്ചാത്യ നൃത്തം ചെയ്യാൻ കഴിയും: ഹേമ മാലിനി" എന്നതിലെ രണ്ട് ഉദ്ധരണികൾക്ക് മുകളിൽ . ദി ഹിന്ദു. 2012 ഡിസംബർ 30. 2013 ഡിസംബർ 6-ന് ശേഖരിച്ചത് . *വേറെ വഴിയില്ല. മോദിജി തിരിച്ചുവരണം. മറ്റാരെങ്കിലും ജയിച്ചാൽ അത് രാജ്യത്തിന് അപകടകരമാകും. അതുകൊണ്ടാണ് നാമെല്ലാവരും (ബിജെപി അംഗങ്ങൾ) അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ കഠിനമായി പരിശ്രമിക്കുന്നത്. **" പ്രധാനമന്ത്രി മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ അത് രാജ്യത്തിന് അപകടകരമാകും: ഹേമ മാലിനി " എന്നതിൽ ഉദ്ധരിച്ചത് പോലെ, നരേന്ദ്ര മോദിയെ പിന്തുണച്ച് . ദി ഇന്ത്യൻ എക്സ്പ്രസ് . 2019 മാർച്ച് 30. *ഞങ്ങൾ കുംഭമേളയ്ക്ക് പോയി , വളരെ മനോഹരമായി കുളിച്ചു. ഒരു സംഭവം നടന്നു എന്നത് ശരിയാണ്, പക്ഷേ അത് അത്ര വലിയ സംഭവമായിരുന്നില്ല. അത് എത്ര വലുതാണെന്ന് എനിക്കറിയില്ല. അത് അതിശയോക്തിപരമായി പറയുകയാണ്. വളരെ നന്നായി കൈകാര്യം ചെയ്തു, എല്ലാം വളരെ നന്നായി ചെയ്തു... ഒരുപാട് ആളുകൾ വരുന്നുണ്ട്, അത് കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്, പക്ഷേ ഞങ്ങൾ ഞങ്ങളുടെ പരമാവധി ചെയ്യുന്നു. **" ഹേമ മാലിനി മഹാകുംഭ തിക്കിലും തിരക്കിലും പെട്ടു: 'അത്ര വലിയ സംഭവമല്ല' " എന്നതിൽ ഉദ്ധരിച്ചത് പോലെ, 2025 ലെ പ്രയാഗ് മഹാകുംഭമേളയിലെ ജനക്കൂട്ടത്തിന്റെ തിരക്ക് . ഹിന്ദുസ്ഥാൻ ടൈംസ് . 04 ഫെബ്രുവരി 2025. [[വർഗ്ഗം:വ്യക്തികൾ]] mjbbk8ix931g0r9ifuhzsle6qmiry8t റോസ പാർക്സ് 0 6955 27361 24323 2026-09-21T20:26:58Z Kiran Gopi 624 27361 wikitext text/x-wiki == റോസ പാർക്സ് == [[File:Rosa Parks 1955 2 (cropped).jpg|thumb]] അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ പൗരാവകാശങ്ങൾക്ക് ആക്കം നൽകുന്നതിൽ വലിയ പങ്കു വഹിച്ച റോസ ലൂയിസ് മക്‌കോളി പാ‍ർൿസ്‌ (1913 ഫെബ്രുവരി 4 - 2005 ഒക്ടോബർ 24) ആധുനിക കാലഘട്ടത്തിലെ പൗരാവകാശ പ്രവർത്തനങ്ങളുടെ അമ്മ (Mother of the Modern-Day Civil Rights Movement) എന്നു അമേരിക്കൻ കോൺ‍ഗ്രസ്സ് വിശേഷിപ്പിച്ച വനിതയാണ്‌. '''ഉദ്ധരണികൾ''' # ഓരോ വ്യക്തിയും മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കണം. # ശരിയായത് പറയാനുള്ള കരുത്ത് ദൈവം എപ്പോഴും എനിക്ക് നൽകിയിട്ടുണ്ട് # നമ്മുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള ഓർമ്മകൾ മറ്റുള്ളവരിലൂടെ നിലനിൽക്കും # ഒരു രണ്ടാം തരം പൗരനായി പരിഗണിക്കപ്പെടുന്നതിൽ ഞാൻ മടുത്തു # ജോലി കഴിഞ്ഞു വീട്ടിലെത്താൻ ശ്രമിക്കുക മാത്രമാണ് ഞാൻ ചെയ്തിരുന്നത്. # സ്വതന്ത്രയാകാൻ ആഗ്രഹിച്ച ഒരു വ്യക്തിയായി ഓർമ്മിക്കപ്പെടാനാണ് എനിക്കിഷ്ടം # വംശീയത ഇന്നും നമുക്കിടയിലുണ്ട് # എന്തിനാണ് നിങ്ങൾ ഞങ്ങളെ ഇങ്ങനെ അടിച്ചമർത്തുന്നത്? # സ്വതന്ത്രയാകാനുള്ള എന്റെ ആഗ്രഹത്തിൽ ഞാൻ തനിച്ചായിരുന്നില്ല. # "ഇതൊക്കെ ഇത്ര വലിയ കാര്യമാകുമെന്ന് എനിക്ക് ഒരു രൂപവുമില്ലായിരുന്നു [[വർഗ്ഗം:വ്യക്തികൾ]] dg8r8o9qa6tij5hvdxmt8avj39a2um8 രുദ്രമ ദേവി 0 6958 27364 24367 2026-09-21T20:27:39Z Kiran Gopi 624 27364 wikitext text/x-wiki [[File:Rudramadevi.jpg|thumb|രുദ്രമ ദേവിയുടെ പ്രതിമ]] ഇന്ത്യ ചരിത്രത്തിലെ ഒരു പ്രധാന രാജ്ഞിയും കാകാത്തിയ രാജവംശത്തിലെ ഭരണാധികാരിയുമായിരുന്നു '''റാണി രുദ്രമ ദേവി'''(1245–1289). '''രുദ്രമദേവ മഹാരാജ''' എന്ന പേരിലും ഇവർ അറിയപ്പെടുന്നു<ref name="sen2">{{ഫലകം:Citation|title=A Textbook of Medieval Indian History|last=Sen|first=Sailendra|year=2013|publisher=Primus Books|isbn=978-9-38060-734-4|pages=56–58}}</ref> ==ഉദ്ധരണികൾ== *സ്ത്രീകൾ സിംഹാസനത്തിൽ കയറുന്നതും യുദ്ധത്തിൽ സൈന്യത്തെ നയിക്കുന്നതിലൂടെ ശത്രുക്കളെ പരാജയപ്പെടുത്തുന്നതും അസാധാരണമായിരുന്ന ഒരു കാലഘട്ടത്തിൽ, രുദ്രമാ ദേവി രാജ്യചരിത്രത്തിൽ മായാത്ത സ്ഥാനം നേടി. **സമ്പത്ത് വി. (2022). Bravehearts of Bharat: vignettes from indian history. പെൻഗ്വിൻ റാൻഡം ഹൌസ് ഇന്ത്യ ==അവലംബങ്ങൾ== <references/> [[വർഗ്ഗം:വ്യക്തികൾ]] 1poyligqvvd646i6xjrweh1neiog2q6 റാബിയ ബസ്രി 0 6960 27363 24373 2026-09-21T20:27:30Z Kiran Gopi 624 27363 wikitext text/x-wiki '''റാബിയ ബസ്രി''' റാബിഅ അൽ-അദവിയ്യ അൽ-ഖയ്‌സിയ്യ ( അറബിക് : رابعة العدوية القيسية ; സി.  716 - 801 സി.ഡി.) [ 1 ] അല്ലെങ്കിൽ റാബിയ ബസ്രി ഒരു കവിയായിരുന്നു , ആദ്യകാല സൂഫി മിസ്റ്റിക്‌മാരിൽ ഒരാളും ഞാൻ സ്വാധീനിച്ച മതവിശ്വാസിയുമാണ്. [ 2 ] ലോകത്തിലെ മൂന്ന് പ്രമുഖ ഖലന്ദർമാരിൽ ഒരാളായി അവൾ കണക്കാക്കപ്പെടുന്നു '''ഉദ്ധരണികൾ''' #എൻ്റെ നാഥാ, നിൻ്റെ സ്വർഗം കാംക്ഷിച്ച് ഞാൻ നിന്നെ സേവിക്കുന്നുണ്ടെങ്കിൽ, ആ സ്വർഗം എനിക്ക് നിഷിദ്ധമാക്കണേ. നരകാഗ്നി ഭയന്ന് കൊണ്ട് ഞാൻ നിന്നെ സേവിക്കുന്നു എങ്കിൽ എന്നെ നീ നരകാഗ്നിയിൽ ദഹിപ്പിക്കണേ. എന്നാൽ നിന്നെ നിൻ്റെ ഇഷ്ടത്തിനു വേണ്ടി സേവിക്കുന്നുണ്ടെങ്കിൽ, നിൻ്റെ നിത്യ സൗന്ദര്യം എന്നിൽ നിന്ന് മറയ്ക്കരുത്. # ദൈവത്തിൻ്റെ സ്നേഹം ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ വരണം. സ്വർഗ്ഗവും നരകവും വെറും മറകളാണ്. അവയെ കത്തിച്ചുകളഞ്ഞാൽ മാത്രമേ യഥാർത്ഥ സ്നേഹം കാണാൻ കഴിയൂ." (തീയും വെള്ളവുമായി നരകത്തെയും സ്വർഗ്ഗത്തെയും അണയ്ക്കാൻ ശ്രമിച്ചതിലൂടെ). # ഞാൻ ഒരു അടിമയാണ്. ഈ ലോകം എനിക്കു പ്രിയപ്പെട്ടതല്ല." (യജമാനൻ്റെ അടിമയായിരുന്നപ്പോൾ). # ദൈവം നിന്നിൽ നിന്നു കവരട്ടെ, അവനിൽ നിന്നു നിന്നെക്കവരുന്ന സർവതും. # എനിക്കുള്ള നേരം ദൈവത്തെ സ്നേഹിക്കാൻ; പിശാചിനെ വെറുക്കാൻ എനിക്കില്ല നേരം # എന്റെ ദൈവമേ, എന്റെ പ്രാർത്ഥനയിൽ കലരുന്നു പിശാചിന്റെ വചനങ്ങളെങ്കിൽ അവ പെറുക്കിയെടുത്തു കളയേണമേ # ദൈവമേ, ഈ ലോകത്തെനിക്കു നീക്കിവച്ചത് എന്റെ ശത്രുക്കൾക്കു നല്കിയാലും, പരലോകത്തെനിക്കായിക്കരുതിയത് നിന്റെ ഭക്തന്മാർക്കു നല്കിയാലും - നീ മാത്രമായി എനിക്കെല്ലാമായി # ദൈവത്തിന്റെ സ്നേഹത്തിൽ മറന്നുപോകട്ടെ എല്ലാ ഭയങ്ങളും പ്രതീക്ഷകളും. [[വർഗ്ഗം:വ്യക്തികൾ]] 6nqhi9sr7xazztzh02zqpy9de2da5mv സംവാദം:ഹെൻറി ഫോർഡ് 1 7232 27346 2026-09-21T18:14:22Z Ranjithsiji 2476 https://fountain.toolforge.org/editathons/wiki-loves-quotes-2026-ml 27346 wikitext text/x-wiki {{Wiki Loves Quotes 2026}} 1jyz4va0s7y44wewj22krue4hfl3wwv സംവാദം:നെൽസൺ മണ്ടേല 1 7233 27347 2026-09-21T18:14:41Z Ranjithsiji 2476 https://fountain.toolforge.org/editathons/wiki-loves-quotes-2026-ml 27347 wikitext text/x-wiki {{Wiki Loves Quotes 2026}} 1jyz4va0s7y44wewj22krue4hfl3wwv സംവാദം:സ്റ്റീഫൻ ഹോക്കിംഗ് 1 7234 27348 2026-09-21T18:14:59Z Ranjithsiji 2476 https://fountain.toolforge.org/editathons/wiki-loves-quotes-2026-ml 27348 wikitext text/x-wiki {{Wiki Loves Quotes 2026}} 1jyz4va0s7y44wewj22krue4hfl3wwv സംവാദം:ബ്രൂസ് ലീ 1 7235 27349 2026-09-21T18:15:19Z Ranjithsiji 2476 https://fountain.toolforge.org/editathons/wiki-loves-quotes-2026-ml 27349 wikitext text/x-wiki {{Wiki Loves Quotes 2026}} 1jyz4va0s7y44wewj22krue4hfl3wwv സംവാദം:വാൾട്ട് ഡിസ്നി 1 7236 27350 2026-09-21T18:15:35Z Ranjithsiji 2476 https://fountain.toolforge.org/editathons/wiki-loves-quotes-2026-ml 27350 wikitext text/x-wiki {{Wiki Loves Quotes 2026}} 1jyz4va0s7y44wewj22krue4hfl3wwv വർഗ്ഗം:പ്രായം 14 7237 27359 2026-09-21T20:24:57Z Kiran Gopi 624 '[[വർഗ്ഗം:സമയം]]' താൾ സൃഷ്ടിച്ചിരിക്കുന്നു 27359 wikitext text/x-wiki [[വർഗ്ഗം:സമയം]] 0yojldab9sy31y2wjgsuxn3wm5bmda0