വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.2
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Gadyamalika vol-1 1921.pdf/3
106
73026
240336
240222
2026-05-17T03:09:54Z
Hardika Kunju
13247
/* പ്രശ്നമുള്ളവ */
240336
proofread-page
text/x-wiki
<noinclude><pagequality level="2" user="Hardika Kunju" /></noinclude>== G A D Y A M A L I K A ==
===== SELECTIONS IN MALAYALAM PROSE =====
===== Part I.=====
EDITED BY
==== H.H. RAMA VARMA ====
9th Priuce of Cochin
SELECTED BY
G. Raman Menon M. A.,
K. Parameswaran Pillai B. A.,
S. Parameswara Iyer M. A. B. L. M. B. A. W.,
Prescribed by the University of Madras and
by the Text-Look Committees of Madraas
Travancore and Cochin.
No book is genuine with out the stamp of the
Publisher.<noinclude><references/>{{WSDC2014School}}</noinclude>
747ve9lt1ob5zflmgu0n2x0easbm9ke
താൾ:Janakeeyasasthra prastanam.pdf/99
106
80961
240333
239834
2026-05-16T17:32:21Z
Peemurali
12614
/* സാധൂകരിച്ചവ */
240333
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />ജനകീയ ശാസ്ത്രപ്രസ്ഥാനം.</noinclude>എന്നായി ആലോചന.
അങ്ങനെ കേരളത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമഗ്രമായ ചർച്ചകൾ ആരംഭിച്ചു. പത്തു മുപ്പത് അധ്യാപകരെങ്കിലും ഒന്നൊന്നരക്കൊല്ലത്തോളം ഈ ചർച്ചകളിൽ വ്യാപൃതരായിരുന്നു. തിരുവനന്തപുരത്ത് സി.ഡി.എസിൽ വെച്ചും കോഴിക്കോട് സർവകലാശാലയിൽ വച്ചും മൂന്നു നാലു ദിവസം നീണ്ടുനിന്ന ശിബിരങ്ങൾ നടന്നു. സമഗ്രമായ ഒരു വിദ്യാഭ്യാസരേഖ തയ്യാറാക്കുക എന്നതായിരുന്നു ലക്ഷ്യം. 1982 ഫെബ്രുവരിയിൽ മഞ്ചേരിയിൽ വച്ചുനടന്ന പരിഷത്തിന്റെ 19-ാം വാർഷിക സമ്മേളനത്തിൽ ''വിദ്യാഭ്യാസരേഖ'' അവതരിപ്പിക്കപ്പെട്ടു. ഇന്നു നോക്കുമ്പോൾ പല പോരായ്മകളും അതിൽ കാണാം. മുഖ്യമായും, പ്രൈമറിതലം മാത്രമാണ് (1-7 ക്ലാസ്സുകൾ) അതിൽ സമഗ്രമായി പരിശോധിച്ചത്. ഹൈസ്കൂൾ തലം അപൂർണമായിരുന്നു. ഉപരിവിദ്യാഭ്യാസം പരിശോധിക്കാനേ കഴിഞ്ഞിരുന്നില്ല. കാൽനൂറ്റാണ്ടു കഴിഞ്ഞ് ഇന്നും ഈ വിടവ് നിലനിൽക്കുന്നു. ആ രേഖ കേരളസമൂഹത്തിൽ സാമാന്യം വ്യാപകമായി ചർച്ചചെയ്യപ്പെട്ടു.
വിദ്യാഭ്യാസരേഖയിൽ പറഞ്ഞിരുന്ന വീക്ഷണം, ഉള്ളടക്കം, ബോധനം, മൂല്യനിർണയം, ഘടന മുതലായവയൊക്കെ സൂചനാത്മകങ്ങൾ മാത്രമായിരുന്നു. പ്രായോഗികമായി നടപ്പിലാക്കണമെങ്കിൽ ഒട്ടേറെ വിശദാംശങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതേ സമയംതന്നെ വിദ്യാഭ്യാസരംഗത്തിന്റെ ജീർണന പ്രക്രിയ ത്വരിതപ്പെടുന്നുമുണ്ടായിരുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന അധഃസ്ഥിത വരേണ്യവിഭജനത്തെ കൂടുതൽ തീവ്രമാക്കുന്ന രീതിയിലായിരുന്നു വിദ്യാഭ്യാസത്തിൽ വന്നുകൊണ്ടിരുന്ന മാറ്റങ്ങൾ, വരേണ്യവിദ്യാലയങ്ങൾ, സർവാണി വിദ്യാലയങ്ങൾ എന്നിങ്ങനെ രണ്ടു ചേരികൾ രൂപപ്പെടുകയായിരുന്നു. ഇംഗ്ലീഷ് മീഡിയം അംഗീകൃത വിദ്യാലയങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യവിദ്യാലയങ്ങൾ, സർക്കാർ ഉടമയിലുള്ള ചില മോഡൽ സ്കൂളുകൾ എന്നിവയിലൂടെ ഒരു വരേണ്യവിദ്യാലയവിഭാഗം വളർന്നു വന്നു. ഈ വിദ്യാലയങ്ങളിൽ പലതരം നിബന്ധനകളിലൂടെ, പ്രവേശനം സമൂഹത്തിലെ പണക്കാർക്കും വരേണ്യർക്കും മാത്രമായി പരിമിതപ്പെടുത്തി. സാധാരണ ജനങ്ങളുടെ, ദരിദ്രജനവിഭാഗങ്ങളുടെ, ദളിതരുടെ, ആദിവാസികളുടെ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങൾ അവഗണിക്കപ്പെട്ടു. ഗതികെട്ട മാതാപിതാക്കൾ എത്ര പണം ചെലവാക്കിയാലും തങ്ങളുടെ കുട്ടികൾ പഠിച്ചു രക്ഷപ്പെടണം എന്നാഗ്രഹിച്ചു. അവരെ വരേണ്യവിദ്യാലയങ്ങളിലേക്ക് തള്ളിക്കയറ്റാൻ തുടങ്ങി. എന്നാൽ അവിടെ അവർക്ക് പ്രവേശനമില്ല. ഈ അവസ്ഥ കണ്ട് അത് മുതലെടുക്കാനായി തികഞ്ഞ കച്ചവടസ്ഥാപനങ്ങൾ മാത്രമായ വിദ്യാലയങ്ങൾ ഉണ്ടാവാൻ തുടങ്ങി. തുടക്കത്തിൽ അവയ്ക്ക് അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാൽ ബ്രാഞ്ച് സ്കൂൾ എന്ന രൂപത്തിലും പിന്നീട് രാഷ്ട്രീയ സമ്മർദവും ധനപരമായ സമ്മർദവും ചെലുത്തിയും ഇവ അംഗീകാരം നേടിയെടുത്തു. ഇംഗ്ലീഷ് മീഡിയം, ഉയർന്ന ഫീ<noinclude>100</noinclude>
q3axnbd8cfozjh4xwpymdx7s74f3h2m
താൾ:Janakeeyasasthra prastanam.pdf/101
106
81032
240337
239838
2026-05-17T08:08:30Z
Peemurali
12614
/* സാധൂകരിച്ചവ */
240337
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ഴൊക്കെ, ആരൊക്കെ ശബ്ദമുയർത്തിയിട്ടുണ്ടോ, അവരെയൊക്കെ ഇക്കൂട്ടർ ആക്രമിച്ചിട്ടുണ്ട്. പരിഷത്തിനും അവരുടെ ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ട്.
അങ്ങനെ വിദ്യാഭ്യാസരംഗത്തും പരിഷത്തിന് മൂന്നു തരത്തിലുള്ള
പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടി വന്നു.
- തെറ്റായ ചെയ്തികൾക്കും നയങ്ങൾക്കുമെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുക, അവയെ തിരുത്താൻ ശ്രമിക്കുക.
- ശരിയായ മാതൃകകൾ വളർത്തിയെടുക്കുക.
- സൈദ്ധാന്തിക പഠനങ്ങളിലൂടെ തെറ്റ് തെറ്റാണെന്നും ശരി ശരിയാണെന്നു സാധുകരിക്കുക.
വിദ്യാഭ്യാസരംഗത്തെ അശാസ്ത്രീയതകൾക്കെതിരായും അനീതികൾക്കെതിരായും അഴിമതികൾക്കെതിരായും ഒട്ടനവധി സമരങ്ങൾ പരിഷത്ത് സംഘടിപ്പിച്ചിട്ടുണ്ട്; അതുപോലെ ശരിക്കുവേണ്ടിയും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തെ അഴിമതികൾക്കെതിരായി 1984ൽ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനായ ഡോ.എൻ.പി.പിള്ളയുടെ നേതൃത്വത്തിൽ ഒരു ബഹുജന അഴിമതി അന്വേഷണ കമ്മീഷൻ കേരളമൊട്ടാകെ ഒരു തെളിവെടുപ്പു നടത്തി. സി. അച്യുതമേനോൻ, പി.ചിത്രൻ നമ്പൂതിരിപ്പാട്, ഡോ.എം.എസ്. മേനോൻ, ഡോ.മാത്യു കുരിയൻ, പ്രൊ.പി.ജി.കെ. പണിക്കർ തുടങ്ങി 31 അംഗങ്ങളുള്ള ഒരു കമ്മീഷനായിരുന്നു തെളിവെടുപ്പ് നടത്തിയത്. സംഘടനാനേതാക്കൾ, രാഷ്ട്രീയനേതാക്കൾ, സാംസ്കാരിക നേതാക്കൾ, സാധാരണ പൗരന്മാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽപ്പെട്ട മൂന്നൂറോളം പേരുടെ മൊഴികൾ 25 കേന്ദ്രങ്ങളിൽ നിന്നായി രേഖപ്പെടുത്തുകയുണ്ടായി. സി.ജി. ശാന്തകുമാർ ആയിരുന്നു കമ്മീഷന്റെ സെക്രട്ടറി.
വരേണ്യവൽക്കരണത്തെ ഗ്രാമതലത്തിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള നവോദയ വിദ്യാലയങ്ങൾക്ക് എതിരായ ധർണകളടക്കം പല പ്രക്ഷോഭങ്ങളും പരിഷത്ത് സംഘടിപ്പിക്കുകയുണ്ടായി. എന്നാൽ ഗ്രാമതലത്തിലെ സാധാരണക്കാരുടെ കുട്ടികൾക്കുപോലും സൗജന്യവും മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ലഭ്യമാക്കിയേക്കും എന്ന പ്രതീക്ഷയിൽ ജനങ്ങൾ അതിനെ സ്വാഗതം ചെയ്തു. ആ പ്രതീക്ഷ തികച്ചും അസ്ഥാനത്ത് ആയിരുന്നില്ലെന്ന് പിൽക്കാല അനുഭവങ്ങൾ തെളിയിച്ചു. കേരളത്തിലെതന്നെ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങൾ മെച്ചപ്പെടുത്തി ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം, തെരഞ്ഞെടുക്കപ്പെട്ട കുറച്ചു കുട്ടികൾക്കു മാത്രമല്ല, എല്ലാവർക്കും, ലഭ്യമാക്കണമെന്ന പരിഷത്തിന്റെ നിർദേശത്തോട് ആർക്കും എതിർപ്പുണ്ടായിരുന്നില്ല.
ആഗോളവൽക്കരണത്തിന്റെയും വിപണിവൽക്കരണത്തിന്റെയും സന്തതിയാണ് സ്വാശ്രയ (self financing) വിദ്യാഭ്യാസ സ്ഥാപനങ്ങൾ. വാണിജ്യ സ്ഥാപനം എന്നതിന് നൽകുന്ന ഓമനപ്പേരാണ് സ്വാശ്രയസ്ഥാപനം എന്നത്.<noinclude></noinclude>
77wo67ryobu7u7vh173kok7h4yelu66
താൾ:Janakeeyasasthra prastanam.pdf/103
106
81033
240339
239841
2026-05-17T08:18:39Z
Peemurali
12614
/* സാധൂകരിച്ചവ */
240339
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>അറിയപ്പെടുന്നവരായിരുന്നു അതിലെ അംഗങ്ങൾ.
ചെയർമാനായിരുന്നത് ഡോ. അശോക് മിത്രയാണ്. അംഗങ്ങളായി ഡോ.
എസ്. ആനന്ദലക്ഷ്മി, ഡോ.എൻ. ബാലകൃഷ്ണൻ നായർ, ഡോ.കെ. ഗോപാലൻ, ഡോ.സി.ടി. കുര്യൻ, ഡോ.എം. വിജയൻ, ഡോ.കെ.എൻ. പണിക്കർ,
ശ്രി.ടി.എൻ. ജയചന്ദ്രൻ, ശ്രീ.പി.കെ. ഉമാശങ്കർ എന്നിവരും. അവർക്ക് കൊടുത്ത ടേംസ് ഓഫ് റഫറൻസ് (അന്വേഷിക്കേണ്ട കാര്യങ്ങൾ) താഴെ
പറയുന്നവയായിരുന്നു.
1 കേരളത്തിൽ നിലവിലുള്ള, എല്ലാതലങ്ങളിലെയും, ഗവൺമെന്റ് സ്വകാര്യ
മേഖലകളിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ, സമൂഹത്തിന്റെ ആവശ്യങ്ങളും
മുൻഗണനകളും കണക്കിലെടുത്തുകൊണ്ട് ഉടച്ചുവാർക്കുക എന്ന ലക്ഷ്യ
ത്തോടെയുള്ള, സമഗ്രമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കുക.
2 സമത്വപൂർണവും നീതിയുക്തവും നിലനിൽക്കുന്നതുമായ ഒരു സാമൂഹികക്രമം വളർത്തിയെടുക്കുന്നതിനായി വിദ്യാഭ്യാസത്തിൽ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ ഉൾക്കൊള്ളിക്കുന്നതു സംബന്ധമായ മാർഗങ്ങൾ നിർദേശിക്കുക.
3 വിദ്യാഭ്യാസ രംഗത്ത് സമത്വത്തിന്റെയും മികവിന്റെയും ലക്ഷ്യങ്ങൾ
കൈവരിക്കുന്നതിന് സഹായകമായ ഘടകങ്ങൾ തിരിച്ചറിയുകയും അവ
ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കുകയും ചെയ്യുക.
4 വിദ്യാഭ്യാസത്തിന്റെ ഓരോ ഘട്ടത്തിന്റെ സാധ്യതയും ലക്ഷ്യങ്ങളും
നിർണയിക്കുകയും വിവിധ ഘട്ടങ്ങൾ തമ്മിലുള്ള ബന്ധം കണക്കിലെടുക്കുകയും ചെയ്യുക.
5 നിലവിലുള്ള പാഠ്യപദ്ധതി, ബോധന മാധ്യമം, മൂല്യനിർണയ രീതികൾ
എന്നിവ പരിശോധനാ വിധേയമാക്കി ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുക.
6 നിലവിലുള്ള അധ്യാപകരുടെ റിക്രൂട്ട്മെന്റ് രീതി, പരിശീലന സമ്പ്രദായം
എന്നിവയും അധ്യാപനരീതികളും പരിശോധനാ വിധേയമാക്കി ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുക.
7 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് സംവിധാനം വിലയിരുത്തി
സംസ്ഥാന ഗവൺമെന്റിന്റെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും പങ്ക്
ചൂണ്ടിക്കാണിക്കുക.
8 കേരളത്തിലെ വിദ്യാഭ്യാസത്തിനു വേണ്ട പണം കണ്ടെത്തുന്നതുമായി
ബന്ധപ്പെട്ട പ്രശ്നങ്ങളും ഈ പശ്ചാത്തലത്തിൽ ഗവൺമെന്റിനും
സ്വകാര്യ ഏജൻസികൾക്കും വിഭാവനം ചെയ്യപ്പെടുന്ന പങ്കും പരിശോധനാ വിധേയമാക്കുക.
9 വിദ്യാഭ്യാസ പ്രക്രിയയിൽ ജനകീയ പങ്കാളിത്തവും അധ്യാപകരുടെയും
വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സക്രിയമായ ഇടപെടലും
ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കുക.<noinclude></noinclude>
qywyxap4sosgl0wi78z1eoebsorvm2i
താൾ:Janakeeyasasthra prastanam.pdf/104
106
81040
240340
239842
2026-05-17T08:24:50Z
Peemurali
12614
/* സാധൂകരിച്ചവ */
240340
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>10 വിദ്യാഭ്യാസ രംഗത്ത് അധഃസ്ഥിത വിഭാഗങ്ങളും സ്ത്രീകളും നേരിടുന്ന
പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവയ്ക്കുള്ള പരിഹാര നടപടികൾ നിർദേശിക്കുക.
1996 മാർച്ച് 23നാണ് കമ്മീഷന്റെ ആദ്യ യോഗം ചേരുന്നത്. കമ്മീഷൻ
അതിന്റെ പ്രാഥമിക നിർദേശങ്ങൾ 1997 ഫെബ്രുവരിയിൽ നൽകി. അന്തിമ
റിപ്പോർട്ട് 1999 ജനുവരിയിലേ പ്രസിദ്ധീകരിക്കാനായുള്ളൂ. കമ്മീഷന്റെ പ്രവർ
ത്തനത്തിനാവശ്യമായ പണമത്രയും പരിഷത്ത് പ്രവർത്തകരും അനുഭാവികളും പണമായും പുസ്തകം വിറ്റും സ്വരൂപിച്ചതാണ്. ഒരു ഏജൻസിയുടെയും സഹായം ഉണ്ടായിരുന്നില്ല. പത്തുലക്ഷം രൂപയിലധികം വന്നു പണച്ചെലവ്. കമ്മീഷൻ പ്രവർത്തനം ആരംഭിച്ചപ്പോഴേയ്ക്കും കേരളത്തിൽ LDF ഗവൺമെന്റ് നിലവിൽ വന്നിരുന്നു. കമ്മീഷന്റെ അംഗങ്ങളെ മുഴുവൻ അറിയാമായിരുന്ന ഇ.എം.എസ്. ഒരിക്കൽ പറയുകയുണ്ടായി. ഇതിനെ ഗവൺമെന്റിന്റെ കമ്മീഷൻ എന്ന നിലയിൽ കൂടി അംഗീകരിക്കാവുന്നതാണ്. എന്നാൽ അതൊന്നും നടന്നില്ല. സമഗ്രമായ ഒരു അഴിച്ചു പണിക്ക് ഗവൺമെന്റ് അപ്പോഴും തയ്യാറായിട്ടില്ലായിരുന്നു. ജനങ്ങളെ ആദ്യം തയ്യാറാക്കേണ്ടിയിരുന്നു. അതിനും മുമ്പെ അഴിച്ചുപണിയുടെ സ്വഭാവത്തിൽ അഭിപ്രായ ഐക്യം ഉണ്ടാകേണ്ടതുമുണ്ട്. അതൊന്നുമുണ്ടായില്ല. കരിക്കുലം
റിവിഷൻ എന്ന ഒരു പണി മാത്രമാണ് നടന്നത്. എന്നാൽ അതിൽ നിർദേശിച്ച പരിമിതമായ പരിഷ്കാരങ്ങൾപോലും ലോകബാങ്കിന്റെയും സി.ഐ.എ.യുടെയും പ്രേരണ പ്രകാരമാണെന്നും അതിന്റെ സൈദ്ധാന്തികരായ, നോം ചോംസ്കി, പൗലോ ഫ്രെയർ മുതലായവർ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരാണെന്നും ഒക്കെ മുറവിളി ഉയർന്നു.
'''പരിഷത്ത് നടത്തിയ പരീക്ഷണങ്ങൾ'''
ഇക്കാലത്തിനിടയ്ക്ക് പരിഷത്തിലെ അധ്യാപകർ പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തിയിരുന്നു പാഠ്യക്രമത്തിലും ബോധനരീതികളിലും. ഓരോതരം പരീക്ഷണവും പല സ്ഥലങ്ങളിൽ ആവർത്തിക്കപ്പെട്ടു. പോഷണക്ലാസ്സുകൾ, ശാസ്ത്രസഹവാസം, നക്ഷത്രസഹവാസം, പ്രകൃതി സഹവാസം, ഉദ്ഗ്രഥിത ശാസ്ത്രബോധനം, ബാലോത്സവങ്ങൾ, ശാസ്ത്രോത്സവങ്ങൾ, ശാസ്ത്രസംഗമങ്ങൾ, അക്ഷരവേദികൾ, ഗണിതവേദികൾ, വിജ്ഞാനപരീക്ഷകൾ, ഒളിമ്പിയാഡുകൾ മുതലായി നൂറ്റുക്കണക്കിന് പരീക്ഷണങ്ങൾ. നിർഭാഗ്യവശാൽ അനുഭവങ്ങൾ കൃത്യമായി രേഖപ്പെടുത്തുക എന്ന ശീലം ഇല്ലാത്തതുകൊണ്ട് പല വിശദാംശങ്ങളും നഷ്ടപ്പെട്ടുപോയി. ശാസ്ത്ര സഹവാസം, ഉദ്ഗ്രഥിത ശാസ്ത്രബോധനം എന്നിവയിൽ മാത്രമാണ് ബോധപൂർവം കരിക്കുലവുമായി ബന്ധിപ്പിക്കാൻ ശ്രമം നടന്നത്. ഭക്ഷണം' എന്ന പ്രമേയത്തിന്റെ അടിത്തറമേലാണ് രണ്ടിലെയും ബോധനരീതികൾ വളർത്തിയെടുത്തത് - ജീവിതബന്ധിതം, പ്രവർത്തനാധിഷ്ഠിതം, വിദ്യാർഥി കേന്ദ്രി
തം, പരിസ്ഥിതി പ്രചോദിതം- എന്നീ നാലു വിശേഷണങ്ങൾ ഈ ബോധന<noinclude></noinclude>
jq5u07ukgo2jlbnvtem3luo32djfwr8
താൾ:Janakeeyasasthra prastanam.pdf/102
106
81136
240338
239839
2026-05-17T08:12:24Z
Peemurali
12614
/* സാധൂകരിച്ചവ */
240338
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>വിലകൊടുത്തു വാങ്ങേണ്ട ഒന്നാണ് വിദ്യാഭ്യാസം എന്നതാണ് മുതലാളിത്തനിയമം. എന്നാൽ മുതലാളിത്ത രാജ്യങ്ങളിൽപ്പോലും അത് ഭാഗികമായേ നടപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ. യു.എസ്.എ.യിൽ പോലും ബഹുഭൂരിപക്ഷം വിദ്യാഭ്യാസസ്ഥാപനങ്ങളും പൊതു ഉടമയിലുള്ളവയാണ്. എന്നാൽ, വികസ്വരരാജ്യങ്ങളിലെ 10-20 ശതമാനം വരുന്ന ഇടത്തരം ധനികവർഗങ്ങൾ വിദ്യാഭ്യാസത്തിന് വമ്പിച്ച ഒരു വിപണിയാണെന്ന് കണ്ടു മുതലാളിവർഗം. ലോക ബാങ്ക് പ്രത്യേകമായി നടത്തിയ ഒരു വർക്ക്ഷോപ്പിലൂടെ ഇതിനുള്ള പദ്ധതികൾ അത് ആവിഷ്കരിച്ചു. എല്ലാ ചെലവുകളും പഠിതാവ് വഹിക്കണം. അക്ഷരാർഥത്തിൽത്തന്നെ, സംരംഭകരുടെ ലാഭമടക്കം. സംരംഭകർക്ക് മറ്റു ധനാഗമമാർഗങ്ങളൊന്നും ആവശ്യമില്ല. അവരുടെ പരാശ്രയരാഹിത്യമില്ലായെയാണ് “സ്വാശ്രയം' എന്ന ഓമനപ്പദംകൊണ്ട് വിവക്ഷിക്കുന്നത്. ഒറ്റയ്ക്കും തെറ്റയ്ക്കുമായി കേരളത്തിൽ അൺഎയ്ഡഡ് റെക്കഗ്നൈസ്ഡ് സ്കൂളുകൾ മുമ്പുതന്നെ ഉണ്ടായിരുന്നു. ഇതിന്റെ വരുംവരായ്കകൾ
വേണ്ടത്ര മനസ്സിലാക്കാതെയാണ് കേരള ഗവൺമെന്റ് സ്വാശ്രയകോളേജുകൾക്ക് വലിയ തോതിൽ അനുമതി നൽകാൻ തീരുമാനിച്ചത്. അപകടകരമായ അതിന്റെ ഭാവിസാധ്യത തിരിച്ചറിഞ്ഞ പരിഷത്ത് അതിനെതിരായി 1995ൽ തന്നെ വൻതോതിൽ പ്രക്ഷോഭണം നടത്തി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ നാലു വിദ്യാഭ്യാസ പ്രചാരണ ജാഥകൾ 1995 നവംബർ 1ന് ആരംഭിച്ച് നവംബർ 18ന് തൃശ്ശൂരിൽ സമാപിച്ചു. വമ്പിച്ചൊരു ജനാവലി അന്ന് തേക്കിൻകാട് മൈതാനിയിൽ തടിച്ചുകൂടിയിരുന്നു. ആ ജാഥയിലൂടെ പ്രചരിപ്പിച്ച ഡിമാന്റുകൾ ഇവയാണ്:
*ബോധന മാധ്യമം മാതൃഭാഷയാക്കുക.
*അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നിർത്തലാക്കുക.
*അശാസ്ത്രീയമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത് നിർത്തുക.
*ഹയർ സെക്കണ്ടറി തലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കുക.
*പൊതുവിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാക്കുക.
*ഉന്നത വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ വികസനവൈജ്ഞാനിക ആവശ്യങ്ങൾക്കനുസരിച്ച് പുനരാവിഷ്കരിക്കുക.
*വിദ്യാഭ്യാസത്തിന്റെ എല്ലാതലങ്ങളിലും സാമൂഹ്യനിയന്ത്രണം ഉറപ്പാക്കുക.
ജാഥാസമാപനയോഗത്തിൽ വച്ച് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി പരിശോധിച്ച് വരുത്തേണ്ട മാറ്റങ്ങൾ ജനങ്ങളോടും ഗവൺമെന്റിനോടും നിർദേശിക്കാനായി പരിഷത്ത് അതിന്റെ ഉത്തരവാദിത്ത്വത്തിൽ ഒരു വിദ്യാഭ്യാസ കമ്മീഷന്റെ രൂപീകരണം പ്രഖ്യാപിച്ചു. വിദ്യാഭ്യാസരംഗത്തും സാമൂഹിക-സാമ്പത്തികരംഗത്തും ഇന്ത്യയിലൊട്ടാകെ<noinclude></noinclude>
i93p2fiaaxfs9qs79lpv2uv5e8c587a
താൾ:Janakeeyasasthra prastanam.pdf/100
106
81153
240334
239836
2026-05-16T17:38:23Z
Peemurali
12614
240334
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>സ്, ഗമയിലുള്ള യൂണിഫോറം, വാഹന സൗകര്യം എന്നിങ്ങനെ വരേണ്യ വിദ്യാലയങ്ങളുടെ പുറംമോടികൾ ഇവരും നടപ്പാക്കി. എന്നാൽ ഉയർന്ന അക്കാദമിക നിലവാരം പുലർത്താൻ ഇവയ്ക്ക് കഴിഞ്ഞില്ല. പക്ഷേ, അവയുടെ പുറംപൂച്ചിൽ സാധാരണക്കാർ മയങ്ങിവീഴുന്നു. ആഗോളവൽക്കരണത്തിനുശേഷം ഇന്ത്യാ ഗവൺമെന്റ് പ്രത്യക്ഷമായിത്തന്നെ സേവനങ്ങളെ കച്ചവടവൽക്കരിക്കുന്ന നയം സ്വീകരിച്ചു. “പണമുള്ളവർക്ക് മേത്തരം വിദ്യാഭ്യാസം, ദരിദ്രർക്ക് വിദ്യാഭാസം” എന്ന നയം തുറന്ന് പ്രഖ്യാപിക്കാൻ അവർക്ക് മടിയേതുമുണ്ടായിരുന്നില്ല. ഇതിന്റെ അനുരണനങ്ങൾ കേരളത്തിലും കാണാതിരുന്നില്ല. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടേണ്ട ഗതികേട് വന്നു. ഉയർന്ന ഫീസ് കൊടുക്കേണ്ട വിദ്യാലയങ്ങളിലെ കുട്ടികളുടെ ശതമാനം നിരവധി മടങ്ങ് വർധിച്ചു. പൊതുവിദ്യാഭ്യാസരംഗം തകർക്കപ്പെട്ടു. 2006ലെ എൽ.ഡി.എഫ് മന്ത്രിസഭ വന്നയുടനെ ഈ പോക്കിന്റെ ഗതിവേഗം കുറയ്ക്കാനായി ശ്രമം തുടങ്ങി. അപ്പോൾ, സ്ഥാപിതതാൽപ്പര്യങ്ങൾ രണ്ടാം വിമോചനസമരത്തിന് ആഹ്വാനം നൽകി. അതിൽനിന്ന് രക്ഷപ്പെടാനാണോ എന്നു തോന്നിക്കുമാറ്, അവഹേളനീയമായ ഒരു നയം ഗവൺമെന്റ് സ്വീകരിച്ചു. വിദ്യാഭ്യാസപരമായും വികസനപരമായും പിൻനിരയിൽ നിൽക്കുന്ന മുസ്ലീം ജനവിഭാഗത്തിന്റെ ഉന്നമനത്തിന് എന്ന പേരിൽ, നിലവിലുള്ള അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ചില സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സി.ബി.എസ്.ഇ.യുടെ അംഗീകാരം തേടുന്നതിന് എൻ.ഒ.സി. കൊടുക്കാമെന്ന തീരുമാനം. കേരളത്തിലെ വിദ്യാഭ്യാസം മോശപ്പെട്ടതാണ് എന്ന തുറന്ന ഒരു പ്രഖ്യാപനമാണിത്. ഉയർന്ന ഫീസ് വാങ്ങി നടത്തുന്ന കച്ചവട സ്ഥാപനങ്ങൾ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ ഉന്നമനത്തിന് ഉതകുമെന്ന പ്രഖ്യാപനം മുസ്ലീം സമൂഹത്തിലെ വരേണ്യവിഭാഗത്തെ സമാധാനിപ്പിക്കാനുള്ള ഒരു ശ്രമം മാത്രമായേ ഇതിനെ കാണാൻ കഴിയൂ.
അധ്യാപക ജോലി ലേലം ചെയ്തു വിൽക്കുകയെന്ന സമ്പ്രദായം വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നു. “തല്ലുകൊള്ളാൻ ചെണ്ട, പണം മേടിക്കാൻ മാരാര്" എന്ന് പറഞ്ഞപോലെ “അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് പൊതുജനം, ജോലി വിറ്റ് പണമുണ്ടാക്കുന്നത് മാനേജ്മെന്റ്" എന്ന അവസ്ഥയ്ക്ക് വളരെ പഴക്കമുണ്ട്. അങ്ങനെ ഉദ്യോഗധനം അധഃസ്ഥിത വരേണ്യ വിഭജനം, മാധ്യമ വിഭജനം മുതലായ കൊള്ളരുതായ്മകൾ 80കളിൽതന്നെ ധാരാളമായി കാണാമായിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രഖ്യാപിത ലക്ഷ്യവും ഉള്ളടക്കവും തമ്മിലുള്ള പൊരുത്തക്കേടിനുപുറമെ ആയിരുന്നു ഇത്. വിദ്യാഭ്യാസം, കേരളത്തിലേതടക്കം, പ്രകടമായും വരേണ്യപക്ഷപാതിത്തം പുലർത്തുന്നതായി മാറി. മുമ്പുതന്നെ അത് അഴിമതികളുടെ കൂത്തരങ്ങായിരുന്നു. അതിനെതിരായി ശബ്ദമുയർത്തിയതുകൊണ്ടുകൂടിയാണ് ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭ പിരിച്ചുവിടപ്പെട്ടത്. വിദ്യാഭ്യാസരംഗത്തെ അഴിമതികൾക്കും കൊള്ളരുതായ്മകൾക്കും എതിരെ എപ്പോ<noinclude></noinclude>
jiv6tcbzut9c5x4du1zfmujb5ss1v34
240335
240334
2026-05-16T17:38:56Z
Peemurali
12614
/* സാധൂകരിച്ചവ */
240335
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>സ്, ഗമയിലുള്ള യൂണിഫോറം, വാഹന സൗകര്യം എന്നിങ്ങനെ വരേണ്യ വിദ്യാലയങ്ങളുടെ പുറംമോടികൾ ഇവരും നടപ്പാക്കി. എന്നാൽ ഉയർന്ന അക്കാദമിക നിലവാരം പുലർത്താൻ ഇവയ്ക്ക് കഴിഞ്ഞില്ല. പക്ഷേ, അവയുടെ പുറംപൂച്ചിൽ സാധാരണക്കാർ മയങ്ങിവീഴുന്നു. ആഗോളവൽക്കരണത്തിനുശേഷം ഇന്ത്യാ ഗവൺമെന്റ് പ്രത്യക്ഷമായിത്തന്നെ സേവനങ്ങളെ കച്ചവടവൽക്കരിക്കുന്ന നയം സ്വീകരിച്ചു. “പണമുള്ളവർക്ക് മേത്തരം വിദ്യാഭ്യാസം, ദരിദ്രർക്ക് വിദ്യാഭാസം” എന്ന നയം തുറന്ന് പ്രഖ്യാപിക്കാൻ അവർക്ക് മടിയേതുമുണ്ടായിരുന്നില്ല. ഇതിന്റെ അനുരണനങ്ങൾ കേരളത്തിലും കാണാതിരുന്നില്ല. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടേണ്ട ഗതികേട് വന്നു. ഉയർന്ന ഫീസ് കൊടുക്കേണ്ട വിദ്യാലയങ്ങളിലെ കുട്ടികളുടെ ശതമാനം നിരവധി മടങ്ങ് വർധിച്ചു. പൊതുവിദ്യാഭ്യാസരംഗം തകർക്കപ്പെട്ടു. 2006ലെ എൽ.ഡി.എഫ് മന്ത്രിസഭ വന്നയുടനെ ഈ പോക്കിന്റെ ഗതിവേഗം കുറയ്ക്കാനായി ശ്രമം തുടങ്ങി. അപ്പോൾ, സ്ഥാപിതതാൽപ്പര്യങ്ങൾ രണ്ടാം വിമോചനസമരത്തിന് ആഹ്വാനം നൽകി. അതിൽനിന്ന് രക്ഷപ്പെടാനാണോ എന്നു തോന്നിക്കുമാറ്, അവഹേളനീയമായ ഒരു നയം ഗവൺമെന്റ് സ്വീകരിച്ചു. വിദ്യാഭ്യാസപരമായും വികസനപരമായും പിൻനിരയിൽ നിൽക്കുന്ന മുസ്ലീം ജനവിഭാഗത്തിന്റെ ഉന്നമനത്തിന് എന്ന പേരിൽ, നിലവിലുള്ള അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ചില സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സി.ബി.എസ്.ഇ.യുടെ അംഗീകാരം തേടുന്നതിന് എൻ.ഒ.സി. കൊടുക്കാമെന്ന തീരുമാനം. കേരളത്തിലെ വിദ്യാഭ്യാസം മോശപ്പെട്ടതാണ് എന്ന തുറന്ന ഒരു പ്രഖ്യാപനമാണിത്. ഉയർന്ന ഫീസ് വാങ്ങി നടത്തുന്ന കച്ചവട സ്ഥാപനങ്ങൾ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ ഉന്നമനത്തിന് ഉതകുമെന്ന പ്രഖ്യാപനം മുസ്ലീം സമൂഹത്തിലെ വരേണ്യവിഭാഗത്തെ സമാധാനിപ്പിക്കാനുള്ള ഒരു ശ്രമം മാത്രമായേ ഇതിനെ കാണാൻ കഴിയൂ.
അധ്യാപക ജോലി ലേലം ചെയ്തു വിൽക്കുകയെന്ന സമ്പ്രദായം വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നു. “തല്ലുകൊള്ളാൻ ചെണ്ട, പണം മേടിക്കാൻ മാരാര്" എന്ന് പറഞ്ഞപോലെ “അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് പൊതുജനം, ജോലി വിറ്റ് പണമുണ്ടാക്കുന്നത് മാനേജ്മെന്റ്" എന്ന അവസ്ഥയ്ക്ക് വളരെ പഴക്കമുണ്ട്. അങ്ങനെ ഉദ്യോഗധനം അധഃസ്ഥിത വരേണ്യ വിഭജനം, മാധ്യമ വിഭജനം മുതലായ കൊള്ളരുതായ്മകൾ 80കളിൽതന്നെ ധാരാളമായി കാണാമായിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രഖ്യാപിത ലക്ഷ്യവും ഉള്ളടക്കവും തമ്മിലുള്ള പൊരുത്തക്കേടിനുപുറമെ ആയിരുന്നു ഇത്. വിദ്യാഭ്യാസം, കേരളത്തിലേതടക്കം, പ്രകടമായും വരേണ്യപക്ഷപാതിത്തം പുലർത്തുന്നതായി മാറി. മുമ്പുതന്നെ അത് അഴിമതികളുടെ കൂത്തരങ്ങായിരുന്നു. അതിനെതിരായി ശബ്ദമുയർത്തിയതുകൊണ്ടുകൂടിയാണ് ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭ പിരിച്ചുവിടപ്പെട്ടത്. വിദ്യാഭ്യാസരംഗത്തെ അഴിമതികൾക്കും കൊള്ളരുതായ്മകൾക്കും എതിരെ എപ്പോ<noinclude></noinclude>
rpsanap8aiz9yddjfreaqnoe9xuvfe1