വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.3 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Janakeeyasasthra prastanam.pdf/152 106 80973 240380 239921 2026-05-20T07:39:34Z Peemurali 12614 /* സാധൂകരിച്ചവ */ 240380 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ക്കം. ഇവർക്ക് തുടർച്ചയായി സഹായം നൽകുന്നതിനായി ബ്ലോക്കുതലത്തിലും സന്നദ്ധ വിദഗ്‌ധസംഘങ്ങൾ ഉണ്ടാക്കുന്നു. ഇപ്പോൾ 14 സംസ്ഥാനങ്ങളിലായി 1500 പഞ്ചായത്തുകളിലാണ് ഈ പരിശീലനം നൽകുന്നത്. വരും വർഷങ്ങളിൽ 20,000 പഞ്ചായത്തുകളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 1000-1500 ബ്ലോക്കുതല സന്നദ്ധ വിദഗ്‌ധസംഘങ്ങളും. കേരളത്തിലും പശ്ചിമബംഗാളിലും നടന്നതരത്തിലുള്ള അധികാരവികേന്ദ്രീകരണത്തിന് താഴെനിന്ന് സമ്മർദം വളർത്തിക്കൊണ്ടുവരികയും, അധികാരം കയ്യാളാനുള്ള പ്രാപ്തി അവർക്ക് ഉണ്ടാക്കുകയുമാണ് ആത്യന്തിക ലക്ഷ്യം. പഞ്ചായത്ത് രാജ്, ഗ്രാമവികസനം, വിദ്യാഭ്യാസം, എന്നീ മന്ത്രാലയങ്ങൾക്കും പ്ലാനിങ് കമ്മീഷനും ഒക്കെ വൻതോതിലുള്ള ശേഷിവികസന (Capacity building) പരിപാടികളുണ്ട്. ഇതിനുമാത്രമായി ഓരോ ജില്ലയ്ക്കും ഒന്നൊന്നര കോടി രൂപ വരെ വിവിധ സ്‌കീമുകളിലൂടെ ലഭിക്കുന്നതാണ്. ഈ സന്ദർഭങ്ങൾ പരമാവധി ഉപയോഗിക്കുകയെന്നതാണ് അഖിലേന്ത്യാതലത്തിൽ ഇട്ടിട്ടുള്ള ലക്ഷ്യം. ഇതിനൊക്കെ ആവശ്യമായ ദേശീയതല സംസ്ഥാനതല പ്രവർത്തകരെ കണ്ടെത്തുകയും അവരുടെ വൈദഗ്ധ്യതലം തുടർച്ചയായി വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് അഖിലേന്ത്യാതലത്തിൽ (ചുരുക്കം ചില സംസ്ഥാനങ്ങളൊഴികെ) ബി.ജി.വി.എസ് സ്വയം മുന്നോട്ടുവെച്ചിട്ടുള്ള ആസന്ന ലക്ഷ്യം. അങ്ങനെ ഇന്ന് തന്നെ ഇന്ത്യയിൽ വലുതായ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമുണ്ട്. 300ഓളം ജില്ലകളിൽ അതിന് കമ്മിറ്റികളുണ്ട്. വേറെ നൂറോളം ജില്ലകളിൽ അതിനു സമ്പർക്കമുണ്ട്. ആയിരത്തോളം ബ്ലോക്കുകളിലും പതിനായിരത്തോളം ഗ്രാമങ്ങളിലും അതിന്റെ സാന്നിധ്യമുണ്ട്. മൂന്നുലക്ഷത്തിന്റെയും നാലു ലക്ഷത്തിന്റെയും ഇടയിൽ അംഗങ്ങളുണ്ട്. താഴെ തട്ടുകളിൽ AIPSN, BGVS എന്നീ ലേബലുകൾക്ക് പ്രസക്തിയില്ല. എല്ലാം തന്നെ PSM- ജനകീയ ശാസ്ത്രപ്രസ്ഥാനം ആണ്. വടക്കെ ഇന്ത്യയിൽ ഇത്രയധികം സമ്പർക്കമുള്ള മറ്റൊരു ജനകീയ പ്രസ്ഥാനമില്ല. എങ്ങനെ ഈ വൻശക്തിയെ, ദരിദ്രവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെ ഉന്നമനത്തിനായി, സമൂഹത്തിൽ വിപ്ലവകരമായ പരിവർത്തനം നടത്തുന്നതിനായി ഉപയോഗിക്കാം? പൊതുവിൽ സ്വീകാര്യതയുള്ള ഒരു പ്രത്യയശാസ്ത്രത്തിന്റെ, ഒരു ലോകവീക്ഷണത്തിന്റെ പിൻബലം കൂടി ഇതിന് ആവശ്യമാണ്. പരിഷത്തിന്റെയും ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെയും കാഴ്ചപ്പാട്, പ്രത്യയശാസ്ത്രം എന്താണ്?<noinclude></noinclude> muxh7do8xt2xbtnycgpmsh5duhgf5qw താൾ:Janakeeyasasthra prastanam.pdf/154 106 80975 240382 239924 2026-05-20T07:44:02Z Peemurali 12614 /* സാധൂകരിച്ചവ */ 240382 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>{{ന|{{xx-larger|'''16<br /><br /> പരിഷത്തിന്റെ പ്രത്യയശാസ്ത്രം '''}}}} പരിഷത്ത് ഒരു രാഷ്ട്രീയപ്പാർട്ടിയല്ല. ഭരണാധികാരം അതിന്റെ അജണ്ടയിലില്ല. തെരഞ്ഞെടുപ്പ് അതിന്റെ അജണ്ടയിലില്ല. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം സ്വീകരിച്ചപ്പോൾ രാഷ്ട്രീയവിപ്ലവം നടത്തുന്നതിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്തിട്ടില്ല. ഇതെല്ലാം സംശയമില്ലാത്ത കാര്യങ്ങളായിരുന്നു. സാമൂഹ്യവിപ്ലവത്തിന്റെ ഉള്ളടക്കത്തെപ്പറ്റി കുറെയൊക്കെ ധാരണകൾ ഉണ്ടായിരുന്നു. രീതിയെപ്പറ്റി അത്രതന്നെ വ്യക്തമായ ധാരണയില്ലെങ്കിലും. പക്ഷേ, ശാസ്ത്രത്തിന്, ശാസ്ത്രീയ വിജ്ഞാനത്തിനും ലോകവീക്ഷണത്തിനും സാമൂഹ്യവിപ്ലവത്തിൽ നിർണായകമായ ഒരു പങ്കു വഹിക്കാനുണ്ട് എന്ന ബോധ്യം ഉണ്ടായിരുന്നു. പരിസ്ഥിതിയെ കണക്കിലെടുക്കാതെ, ഭാവിതലമുറകളുടെ അവകാശങ്ങൾ അംഗീകരിക്കാതെ നടത്തുന്ന വിപ്ലവത്തോട് പരിഷത്തിന് താൽപ്പര്യമില്ലായിരുന്നു. ഭാവി സമൂഹത്തിന് പരിഷത്ത് ഒരു പേരും കൊടുത്തിരുന്നില്ല. എന്നാൽ, പരിഷത്ത് പ്രവർത്തകരിലെ നല്ലൊരു ശതമാനം പേർ തങ്ങളുടെ മനസ്സിൽ അതിനെ സോഷ്യലിസം എന്നു വിളിച്ചിരുന്നു. പരിഷത്തിന്റെ പത്താം വാർഷികത്തിൽ ഭാവിയെപ്പറ്റി പല സ്വപ്നങ്ങളും കണ്ടിരുന്നു. അന്ന് ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം അംഗീകരിച്ചു കഴിഞ്ഞിട്ടില്ലായിരുന്നു. മുദ്രാവാക്യം അംഗീകരിച്ചിട്ടും അതിന്റെ പൊരുൾ മനസ്സിൽ വേരോടാൻ പിന്നെയും കൊല്ലങ്ങൾ പിടിച്ചു. 1978ൽ നടന്ന ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ കൺവൻഷനെ വിലയിരുത്തിക്കൊണ്ട് ബംഗ്ലാദേശിൽനിന്നുള്ള മുഹമ്മദ് അനിസുർ റഹ്മാൻ സമർപ്പിച്ച "ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന പ്രബന്ധത്തിൽ പരിഷത്തിന്റെ പ്രത്യയശാസ്ത്രത്തെ വിലയിരുത്താൻ ഒരു ശ്രമം നടത്തുകയുണ്ടായി. അതുവരെ പരിഷത്ത് അങ്ങനെ സ്വന്തം പ്രത്യയശാ<noinclude></noinclude> fl01l5m0xalut7l2qa3gudcu9mg529p താൾ:Janakeeyasasthra prastanam.pdf/157 106 80976 240384 239931 2026-05-20T11:24:15Z Peemurali 12614 /* സാധൂകരിച്ചവ */ 240384 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ചൂഷണം ചെയ്യാനുള്ള ഉപകരണമായാണ് വർത്തിക്കുന്നത്. (iii) ഈ ആയുധം ഇല്ലാത്ത ഭൂരിപക്ഷത്തിന്റെ കയ്യിൽ അത് എത്തിക്കുകയെന്നതാണ് പരിഷത്തിന്റെ ലക്ഷ്യം. (iv) സന്ദർഭം ആവശ്യപ്പെടുമ്പോൾ ചൂഷണത്തിനും പീഡനത്തിനും എതിരായി ദരിദ്രവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷം നടത്തുന്ന സമരത്തിൽ അസന്ദിഗ്‌ധമായി അവരുടെ പക്ഷത്ത് നിൽക്കണം പ്രസ്ഥാനം. ''1981 ലെ പ്രവർത്തക പരിശീലന രേഖയിൽ ഇങ്ങനെ പറയുന്നു. ബോധന പ്രവർത്തനം മാത്രം പോര വ്യവസ്ഥിതി മാറ്റാൻ ജനങ്ങൾ നടത്തുന്ന പ്രക്ഷോഭസമരങ്ങൾക്ക് നേതൃത്വം കൊടുക്കണം എന്ന് പരിഷത്ത് വിചാരിക്കുകയാണെങ്കിൽ ഇതേവരെയുള്ള പരിഷത്തിന്റെ ഘടനയും പ്രവർത്തനശൈലിയും മാറ്റേണ്ടി വരും. ബോധന പ്രവർത്തനത്തിന് പറ്റിയ ഇന്നത്തെ പ്രവർത്തകരെ മാറ്റി പുതിയ ലക്ഷ്യം വച്ചു പ്രവർത്തിക്കാൻ അനുയോജ്യരായവരെ പ്രവർത്തനം ഏൽപ്പിക്കേണ്ടിവരും. അതോടെ പരിഷത്ത് പരിഷത്തല്ലാതാകും.... ജനങ്ങളുടെ പ്രക്ഷോഭസമരങ്ങൾക്ക് നേതൃത്വം നൽകുന്ന നിരവധി പ്രസ്ഥാനങ്ങളും സംഘടനകളും ഇവിടെയുണ്ട്... എന്നാൽ പരിഷത്ത് ഇതേവരെ നടത്തിവരുന്ന തരത്തിലുള്ള പ്രവർത്തനം നടത്താൻ പരിഷത്തിനേ കഴിയൂ.'' മറ്റൊരിടത്ത് പറയുന്നു: ''ഇതേവരെ ശാസ്ത്രത്തെ ബഹുജന ശത്രുക്കൾ മാത്രമാണ് ഉപയോഗിച്ചത്... ഇത് തിരുത്താനുള്ള പ്രവർത്തനമാണ് 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന ആശയ പ്രചാരണം. ശൈശവദശയിൽ തന്നെ കൈവിട്ടുപോയ ശാസ്ത്രത്തെ അതിന്റെ ശരിയായ രക്ഷിതാക്കളുടെ - അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ - പക്കൽ തിരിച്ചേൽപ്പിക്കുക എന്ന ലക്ഷ്യവും അതിൽ അടങ്ങിയിരിക്കുന്നു..... ജനങ്ങളെ - എന്നു പറഞ്ഞാൽ അവരുടെ സമസ്തപ്രസ്ഥാനങ്ങളെയും ബഹുജന സംഘടനകളെയും ശാസ്ത്രാഭിമുഖ്യമുള്ളവരാക്കുക, ശാസ്ത്രീയ ചിന്താഗതിയിലേക്കു നയിക്കുക എന്ന താൽക്കാലിക കടമയാണ് അതിനുള്ളത്. ഈ 'താൽക്കാലിക ഘട്ടം' കുറെ ദശകങ്ങളെങ്കിലും നീണ്ടു നിൽക്കാനാണ് സാധ്യത.'' പരിഷത്തിന്റെ സ്വഭാവത്തെയും ലക്ഷ്യത്തെയും കുറിച്ച് വ്യക്തമായ ധാരണ അന്നുണ്ടായിരുന്നു. ശാസ്ത്രം എന്ന പദം ചിലപ്പോൾ ആശയക്കുഴപ്പ മുണ്ടാക്കാറുണ്ട്. സാധാരണഗതിയിൽ പ്രകൃതിശാസ്ത്രങ്ങൾക്ക് മാത്രമാണ് ആ പദം ഉപയോഗിക്കാറ്. സാമൂഹ്യശാസ്ത്രങ്ങൾക്ക് ഉപയോഗിക്കാറില്ല. എന്തിന് ഭൂമിശാസ്ത്രത്തെപ്പോലും മാനവിക വിഷയങ്ങളുടെ (humanities) വകുപ്പിലാണ് പെടുത്താറ്. ശാസ്ത്രീയ വീക്ഷണം എന്നു പറഞ്ഞാൽ<noinclude></noinclude> g4pmkg0jbmgi6x470y4ihel4surkxn5 താൾ:Janakeeyasasthra prastanam.pdf/158 106 80983 240385 239933 2026-05-20T11:34:05Z Peemurali 12614 /* സാധൂകരിച്ചവ */ 240385 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>പലപ്പോഴും ഭൗതികവാദം, അതും യാന്ത്രിക ഭൗതികവാദം, ആയാണ് പലരും കാണുന്നത്. ഈശ്വര നിഷേധമാണതെന്നുപോലും പലരും ഉപബോധ മനസ്സിലെങ്കിലും ധരിച്ചു വെച്ചിട്ടുണ്ട്. പരിഷത്ത് ശാസ്ത്രമെന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് ഇതൊന്നുമല്ലെന്ന് പലവുരു വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രവും ഭൂമിശാസ്ത്രവും അർഥശാസ്ത്രവും മനഃശാസ്ത്രവും നാട്യശാസ്ത്രവും സംഗീതശാസ്ത്രവും ഒക്കെ, എല്ലാ അറിവുകളും ശാസ്ത്രത്തിന്റെ പരിധിയിൽ വരും. ഉള്ളടക്കമല്ല, രീതിയാണ് ശാസ്ത്രീയം എന്ന പദത്തിന് ആധാരം. പരിഷത്ത് പ്രവർത്തകരുടെ കേഡർ ക്യാമ്പുകളിലും സാധാരണ ജനങ്ങൾക്കുള്ള ക്ലാസുകളിലും ഒക്കെ ഇത് വ്യക്തമാക്കാൻ പരിഷത്ത് മറക്കാറില്ല. അറിവിന്റെ, ശാസ്ത്രത്തിന്റെ, തുടക്കം പ്രവർത്തനമാണ്. അനുഭവങ്ങളെ സാമാന്യവത്ക്കരിക്കുന്നു, അമൂർത്തവത്ക്കരിക്കുന്നു; സിദ്ധാന്തവത്ക്കരിക്കുന്നു. സിദ്ധാന്തങ്ങൾ ഇനിയും ചെയ്യാത്ത പ്രവർത്തനങ്ങൾ നൽകിയേക്കാവുന്ന അനുഭവം മുൻകൂട്ടി പ്രവചിക്കുന്നു. ആ പ്രവൃത്തി ചെയ്യുന്നു. യഥാർഥ അനുഭവങ്ങളും പ്രവചിത അനുഭവങ്ങളും തമ്മിൽ താരതമ്യപ്പെടുത്തുന്നു. പുതിയ സാമാന്യവത്ക്കരണങ്ങളും സിദ്ധാന്തവത്ക്കരണങ്ങളും നടത്തുന്നു. അങ്ങനെ അറിവ്, ശാസ്ത്രം, വികസിക്കുന്നു. പ്രാകൃത മനുഷ്യൻ ആഹാര സമ്പാദനത്തിലൂടെയും ആയുധ നിർമാണത്തിലൂടെയും വേട്ടയിലൂടെയും ഒക്കെ നേടിയ ജീവിതാനുഭവങ്ങളാണ് സസ്യശാസ്ത്രം, ജന്തുശാസ്ത്രം, ആരോഗ്യശാസ്ത്രം, പദാർഥ ഗുണധർമശാസ്ത്രം, ചലനതന്ത്രം മുതലായ പിൽക്കാല ശാസ്ത്രശാഖകളുടെ ഉറവിടം. ''പ്രകൃതി, സമൂഹം, ശാസ്ത്രം, നാം ജീവിക്കുന്ന ലോകം'' മുതലായ ഒട്ടനവധി പ്രഭാഷണ പരമ്പരകളിലൂടെയും കേഡർ ക്യാമ്പുകളിലൂടെയും ശാസ്ത്രത്തെപ്പറ്റിയുള്ള ഈ വീക്ഷണം വ്യക്തമാക്കാൻ ശ്രമിച്ചിട്ടുണ്ട്. പരിഷത്ത് ശാസ്ത്രം എന്ന വാക്കിനെ സാങ്കേതികവിദ്യക്കും മാനവിക വിഷയങ്ങൾക്കും ഒക്കെ കൂടി നിൽക്കുന്ന ഒരു പദമായാണ് കാണുന്നത്. അങ്ങനെ ശാസ്ത്രത്തിന്റെ അടിസ്ഥാന ഭാവത്തെ ഇങ്ങനെ നിർവചിക്കാം: ഒന്ന്: ബാഹ്യലോകവുമായി ഇടപെടുന്നതിലൂടെ ലഭിക്കുന്ന അനുഭവമാണ് അറിവിന്റെ, ശാത്രത്തിന്റെ, അടിത്തറ. രണ്ട്: ഈ അനുഭവം ഒറ്റപ്പെട്ട വ്യക്തിയുടേത് മാത്രമല്ല, സമൂഹത്തിന്റെ ആകെയാണ്. മൂന്ന്: അങ്ങനെ ആകണമെങ്കിൽ ശാത്രജ്ഞാനം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ കഴിയുന്നതാകണം. നാല്: ചരിത്രപരമായി അനുഭവങ്ങൾ ഈട്ടം കൂടുന്ന മുറയ്ക്ക് അറിവ്, ശാസ്ത്രം, വളർന്നു വരുന്നു, വികസിക്കുന്നു. അങ്ങനെ ശാസ്ത്രത്തിന്റെ നാലു സവിശേഷതകൾ പ്രായോഗികത, സാമൂഹികത, വിനിമേയത, ചരിത്രപരത എന്നിവയാണെന്നു പറയാം.<noinclude></noinclude> bwymiurqsiijsz8o3k61mbc9zfyelss താൾ:Janakeeyasasthra prastanam.pdf/40 106 80988 240383 239667 2026-05-20T10:12:31Z Shajiarikkad 1345 240383 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude> {{ന|{{xxx-larger|'''3'''}}}} {{c|{{xx-larger|'''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് '''}}}} 1972ൽ ആണ് കെ.കെ. കൃഷ്ണകുമാറിനെ (കെ.കെ) ആദ്യമായി പരിചയപ്പെടുന്നത്. കെ.കെ, ബാബു ഭരദ്വാജ്, കെമിക്കൽ എൻജിനീയറായ മറ്റൊരു കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഒരു ടീമിനെ ഏതാനും എൻജിനീയറിങ്ങ് പുസ്തകങ്ങൾ തർജമ ചെയ്യാൻ ഏൽപ്പിക്കുന്നതിലൂടെയാണ് ഇത് നടന്നത്. കെ.കെ. പരിഷത്തിന്റെ ഒരു സജീവ പ്രവർത്തകനായി മാറി. മറ്റു രണ്ടു പേരും വേറെ തുറകളിലേക്ക് പോയി. 1973 ഫെബ്രുവരിയിൽ ഡെപ്യൂട്ടേഷൻ അവസാനിച്ച് ഞാൻ ബോംബെയിലേക്ക് തിരിച്ചു പോയി. 1974ൽ ബോംബെയിൽ വച്ച് ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് നടത്തുന്ന നാലാം കോൺഫറൻസിനുശേഷം ജോലി രാജിവച്ച് തിരിച്ചുവരാൻ പ്ലാനിട്ടു കൊണ്ടായിരുന്നു തിരിച്ചു പോയത്. ആ സെപ്തംബറിൽ ഒരു മാസത്തെ ലീവിൽ വീണ്ടും തിരുവനന്തപുരത്ത് വരികയുണ്ടായി. STEPS ഓഫീസുതന്നെ ആയിരുന്നു അന്ന് പരിഷത്ത് ഓഫീസായി പ്രവർത്തിച്ചിരുന്നത്. ഒരു ദിവസം ഞാൻ, പി.ടി.ബി, വി.കെ. ദാമോദരൻ (വി.കെ.ഡി), എന്നിവർ-മറ്റു വല്ലവരും ഉണ്ടായിരുന്നോ എന്ന് ഓർമയില്ല - ഇരുന്നു പരിഷത്തിന്റെ 10 കൊല്ലത്തെ പ്രവർത്തനത്തെ അപഗ്രഥിക്കുകയും വിലയിരുത്തുകയും ചെയ്യുകയായിരുന്നു. ജനങ്ങൾക്കിടയിൽ ശാസ്ത്രം പ്രചരിപ്പിക്കുകയും അവരിൽ ശാസ്ത്രബോധം വളർത്തുകയും എന്ന ലക്ഷ്യം എത്ര കണ്ട് നേടാൻ കഴിഞ്ഞിട്ടുണ്ട്. ജനജീവിതത്തിൽ എന്തു മാറ്റം വന്നിട്ടുണ്ട് ? ശാസ്ത്രം പ്രവർത്തനമാണ് എന്ന ആപ്തവാക്യം ഉരുവിട്ടുകൊണ്ടിരുന്ന കാലമായിരുന്നു അത്. അങ്ങനെ പതുക്കെപ്പതുക്കെ ശാസ്ത്രത്തിന്റെ രണ്ട് അസ്തിത്വരൂപങ്ങളിലേക്ക് ഞങ്ങളുടെ ചർച്ച നീങ്ങി. മനുഷ്യർ നടത്തുന്ന നാനാതരം പ്രവർത്തനങ്ങളിൽ നിത്യേന പ്രയോഗിക്കപ്പെടുന്ന ശാസ്ത്രമുണ്ട്. അതോടൊപ്പം വിവിധ ഭാഷകളിൽ സംഭൃതമായിട്ടുള്ള, സ്ഥലകാലങ്ങളിലൂടെ<noinclude></noinclude> 8ud6420gnfcyau7dllunodod9hgydbh താൾ:Janakeeyasasthra prastanam.pdf/37 106 81084 240377 239683 2026-05-19T15:51:05Z Shajiarikkad 1345 240377 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>[[പ്രമാണം:Eureka01.png|eureka]] ഒരു ഓഫീസും ഒരു ഫുൾടൈം ജോലിക്കാരനും ഉണ്ടായിരുന്നു. ശമ്പളം, വാടക മുതലായി മാസാമാസം ഒരു നിശ്ചിത തുക ചെലവായിക്കൊണ്ടിരുന്നു. ആദ്യത്തെ പുസ്തകത്തിന്റെ വിൽപ്പന പതുക്കെ ആയിരുന്നു. വിറ്റതിന്റെ പണം തിരിച്ചു വരുന്നുമില്ല. കൂടുതൽ പുസ്തകങ്ങളടിക്കാൻ ഭയമായി. ഫലമോ, ഒരു കൊല്ലത്തിനുള്ളിൽ സംഭരിച്ച മൂലധനമെല്ലാം വാടകയും ശമ്പളവും കറന്റ് ചാർജുമായി ഉപയോഗിച്ചു തീർന്നു. 8-10 പുസ്തകങ്ങളുടെ ഒരു സെറ്റ് അച്ചടിച്ചാലെ വിതരണം സുഗമമാകു, അതിനാവശ്യമായ മുതൽ മുടക്കാൻ ധൈര്യപ്പെട്ടില്ല. കൂടുതൽ കൂടുതൽ അംഗങ്ങളെ ചേർത്ത് വാടകയും ശമ്പളവും കൊടുക്കുക എന്ന പരുവത്തിലെത്തി STEPS. പിന്നീടും മൂന്നുനാലു കൊല്ലത്തിനു ശേഷമാണ് പരിഷത്ത് സ്വന്തമായി പുസ്തകം പ്രസിദ്ധീകരണം ആരംഭിക്കുക എന്ന തീരുമാനമെടുത്തത്. അതിന് ധൈര്യം തന്നത് ഒരു പ്രത്യേകലക്ഷ്യംവച്ച് പരിഷത്ത് പ്രസിദ്ധീകരിച്ച ''കേരളത്തിന്റെ സമ്പത്ത്'' എന്ന പുസ്തകത്തിന്റെ സാമ്പത്തികവിജയവും അക്കാദമിക പ്രശസ്തിയുമായിരുന്നു. അത് പറയാനിരിക്കുന്നതേയുള്ളു. 1970 ഡിസംബർ 19, 20 തിയ്യതികളിൽ എറണാകുളത്ത് വച്ചു നടന്ന 8-ാം വാർഷികത്തിൽ ഒരു കൊച്ചു കുസൃതി നടന്നു: ശാസ്ത്രജ്ഞരെ തെരുവിലിറക്കി! വൈകുന്നേരം പരിഷത്തംഗങ്ങൾ മഹാരാജാസ് കോളേജിൽനിന്ന് ജാഥയായി മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് രാജേന്ദ്ര മൈതാനത്തിലേക്ക് നീങ്ങി. അവിടെ പ്രൊഫ. എ.അച്യുതന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, നമ്മുടെ നിത്യജീവിതവും രസതന്ത്രവും എങ്ങനെ കെട്ടുപിണഞ്ഞു കിടക്കുന്നു, രസതന്ത്രചരിത്രത്തിലെ പ്രധാന മുഹൂർത്തങ്ങൾ ഏവ എന്നിവയെക്കുറിച്ചൊക്കെ ലളിതവും രസകരവുമായ ശൈലിയിൽ പ്രൊഫ.പി.വി. അപ്പു പ്രഭാഷണം നടത്തിയിരുന്നു. ഇതു കേൾക്കാൻ, പാർക്കിൽ ഉല്ലസിക്കാൻ എത്തിയിരുന്ന ആളുകൾ പോലും അവരറിയാതെതന്നെ യോഗസ്ഥലത്തേക്ക് നീങ്ങുന്നതുകണ്ടപ്പോഴാണ്, ശാസ്ത്രത്തെപ്പോലും മൈതാനപ്രസംഗത്തിന്റെ വിഷയമാക്കാമെന്ന തിരിച്ചറിവുണ്ടായത്. ഇത് പിന്നീട് വരാനിരിക്കുന്ന ശാസ്ത്രകലാജാഥയുടെയും മറ്റു ജാഥകളുടെയും മുന്നോടി ആയിരുന്നു. 1972 ജനുവരി 6, 7, 8 തിയ്യതികളിൽ തിരുവല്ല മാർത്തോമാ കോളേജിൽ<noinclude></noinclude> 3fu49wbfo74ajpdr8ys098kgxifyuw5 താൾ:Janakeeyasasthra prastanam.pdf/38 106 81099 240378 239666 2026-05-19T17:17:43Z Shajiarikkad 1345 240378 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>വച്ചു നടന്ന 9-ാം വാർഷികത്തിലേക്ക്, കോഴിക്കോട്, ഷൊർണൂർ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ട് വഴിനീളെ ശാസ്ത്രപ്രസംഗങ്ങൾ നടത്തിയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയും മൂന്നു പ്രചാരണ (കാർ) ജാഥകൾ നടത്തുകയുണ്ടായി. തിരുവനന്തപുരത്തുനിന്ന് തിരിച്ച ജാഥയുടെ മാനേജരായിരുന്നു ഈ ലേഖകൻ. പ്രസിഡണ്ട് ഡോ. മാധവൻകുട്ടി തന്നെ ആയിരുന്നു അതിന്റെ ക്യാപ്റ്റൻ. എൻജിനീയറിങ്ങ് കോളേജ് പ്രിൻസിപ്പാൾ എസ്.വാസുദേവനുണ്ണി, കാർഷിക സർവകലാശാലാ പ്രൊഫസർ എ.ജി.ജി മേനോൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ ആർ.ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവരായിരുന്നു ജാഥാംഗങ്ങൾ. ഒരു കാറിൽ കൊള്ളാവുന്നവർ. STEPSന്റെ അരികിലുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്ന് ജാഥ ഫ്ളാഗ് ഓഫ് ചെയ്തത് ശ്രീ. ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. വഴിയിലെ സ്വീകരണങ്ങളിൽ മറ്റു പലരുടെയും കൂട്ടത്തിൽ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവരും 'ക്യാപ്റ്റന്' ഹാരാർപ്പണം നടത്തുകയുണ്ടായി. പലരെയും സംബന്ധിച്ചിടത്തോളം ഇത് ഒരു തരത്തിലുള്ള സാമൂഹികരാഷ്ട്രീയ മാമൊദീസ മുക്കൽ ആയിരുന്നു എന്നു പറയാം. തിരുവല്ല സമ്മേളനം എന്നെ സെക്രട്ടറി ആയി തെരഞ്ഞെടുത്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആവശ്യത്തിനായി ധാരാളം യാത്ര ചെയ്യേണ്ടി വന്നിരുന്നു. ഒപ്പം പരിഷത്തിന്റെ പണിയും ചെയ്യും. വരാൻ പോകുന്നത് 10-ാം വാർഷികമാണ്. കോഴിക്കോട്ട് വച്ച്. വി.കെ.ദാമോദരനായിരുന്നു സ്വാഗതസംഘം കൺവീനർ, സ്വാഗതസംഘരീതി അതിനകം തന്നെ പരിഷത്തിൽ സ്ഥിരീകൃതമായിക്കഴിഞ്ഞിരുന്നു. വാർഷികത്തിനുമുന്നെയുള്ള ബഹുജനസമ്പർക്ക പരിപാടി എന്തായിരിക്കണം? [[പ്രമാണം:Viswamanavan.png|Viswamanavan.png]]<noinclude></noinclude> as0c5bpkc6i4ybrqodklyf1x4dij3ze താൾ:Janakeeyasasthra prastanam.pdf/39 106 81108 240379 239599 2026-05-19T17:26:05Z Shajiarikkad 1345 240379 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>പി.ടി.ബിയുടെ വീട്ടിൽ ഇരുന്ന് ആലോചിക്കുകയായിരുന്നു. എന്റെ വീട്ടിൽനിന്ന് പി.ടി.ബി യുടെ വീട്ടിലേക്ക് 5 മിനിറ്റ് നടക്കാവുന്ന ദൂരമേയുള്ളൂ. അതിനാൽ ഇടക്കിടയ്ക്ക് കാണുമായിരുന്നു. അന്ന് പി.ഗോവിന്ദപ്പിള്ളയും (പി.ജി) ഉണ്ടായിരുന്നു. ജാഥ പോര. പിന്നെന്തുവേണം? സംസാരത്തിനിടയിലാണ് ഒരാഴ്ചക്കുള്ളിൽ 1000 ശാസ്ത്രക്ലാസ് എന്ന ധാരണ രൂപം കൊണ്ടത്. എസ്.എഫ്.ഐ. വിദ്യാർഥികൾക്കായി ഞാൻ 'വൈരുധ്യാത്മക ഭൗതികവാദം' എന്ന പുസ്തകം എഴുതിയ കാലമായിരുന്നു അത്. ശാസ്ത്രീയലോകവീക്ഷണം വളർത്താൻ ഉപകരിക്കുന്ന ക്ലാസുകളായിരിക്കണം നടത്തേണ്ടത്. അങ്ങനെ ''പ്രപഞ്ചത്തിന്റെ വികാസം'', ''മനുഷ്യന്റെ വികാസം'', ''ശാസ്ത്രത്തിന്റെ വികാസം'' എന്നിങ്ങനെ മൂന്നു ക്ലാസ്സുകൾ വിഭാവനം ചെയ്യപ്പെട്ടു. അതിനുള്ള കുറിപ്പുകൾ 'ശാസ്ത്രകേരളത്തിന്റെ' പ്രത്യേക ലക്കം (ഡിസംബർ ലക്കം) ആയി പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യത്തെ രണ്ടു കുറിപ്പും ഞാൻ തയ്യാറാക്കി. മൂന്നാമത്തേത് പി.ജിയും. ക്ലാസ്സുകൾ എടുക്കാൻ താൽപ്പര്യമുള്ളവർ പേർ തരണമെന്ന അഭ്യർഥന 'ശാസ്ത്രകേരളത്തിൽ' പ്രസിദ്ധീകരിച്ചു. പി.ടി.ബിക്കായിരുന്നു നടത്തിപ്പിന്റെ ചുമതല. ഏതാണ്ട് ആയിരം കാർഡിലെങ്കിലും പി.ടി.ബി സ്വന്തം കൈകൊണ്ട് എഴുതിയിരിക്കും. മൊത്തം 400 പേർ ക്ലാസ്സെടുക്കാൻ തയ്യാറായി വന്നു. അങ്ങനെയാണ് എ.വി. വിഷ്ണു ഭട്ടതിരിപ്പാട് ആദ്യമായി പരിഷത്തിൽ വരുന്നത്. പിന്നീട് സജീവപ്രവർത്തകനായി മാറി. 1973 ജനുവരി 1 മുതൽ 7 വരെയുള്ള ഒരാഴ്ചയിൽ ആകെ 1200 ക്ലാസ്സുകൾ നടന്നു. പരിഷത്ത് പ്രവർത്തകരുടെ ജീവിത വീക്ഷണത്തെ ഈ ക്ലാസ്സുകൾ സാരമായി സ്വാധീനിച്ചു.<noinclude></noinclude> 71efowud0bsl3zdco77fiyfz7w2tiim താൾ:Janakeeyasasthra prastanam.pdf/153 106 81218 240381 239922 2026-05-20T07:41:11Z Peemurali 12614 /* സാധൂകരിച്ചവ */ 240381 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude> {{ന|{{xx-larger|'''ഭാഗം നാല്<br /><br /> പരിഷത്തിന്റെ പ്രത്യയശാസ്ത്രം '''}}}}<noinclude></noinclude> q7i1adbcxicb5vgjxkci4wgg3vr44f2 താൾ:Janakeeyasasthra prastanam.pdf/159 106 81221 240386 239934 2026-05-20T11:40:39Z Peemurali 12614 /* സാധൂകരിച്ചവ */ 240386 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ഈ ചട്ടക്കൂടിന്റെ സഹായത്തോടെ തങ്ങളുടെ ആസന്ന സമൂഹത്തിലും ആഗോള സമൂഹത്തിലും നടന്നതും നടക്കുന്നതുമായ സംഭവങ്ങളെ അപഗ്രഥിക്കാനും അമൂർത്തവത്കരിക്കാനും സിദ്ധാന്തങ്ങൾ ആവിഷ്കരിക്കാനും കർമപദ്ധതികൾ ആസൂത്രണം ചെയ്യാനും, ദരിദ്രവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനവിഭാഗത്തെയും അവരുടെ എല്ലാ പ്രസ്ഥാനങ്ങളെയും, കഴിവുള്ളവരാക്കുക, അതിലവയെ സഹായിക്കുക - ഇതാണ് പരിഷത്തിന്റെ കടമ എന്ന ഏകദേശ ധാരണയിൽ എത്തിച്ചേരുകയുണ്ടായി. 'ഏകദേശ ധാരണ' എന്നു പറയുന്നതിന് കാരണമുണ്ട്. പരിഷത്ത് വലുതാകുന്ന മുറയ്ക്ക്, അതിലെ അംഗങ്ങളുടെ എണ്ണം വർധിക്കുന്ന മുറയ്ക്ക്, അംഗത്വചേരുവ യിലും വ്യത്യാസം വരാൻ തുടങ്ങി. സാക്ഷരതായജ്ഞത്തിനുശേഷമാകട്ടെ അടിസ്ഥാന വർഗങ്ങളിൽനിന്നുള്ളവരെ വൻതോതിൽ പരിഷത്തിലേയ്ക്കാ കർഷിക്കുക എന്നത് ബോധപൂർവമുള്ള ഒരു നയമായിത്തന്നെ സ്വീകരിച്ചു. സാക്ഷരതാ വളണ്ടിയർമാർ, നവസാക്ഷരർ തുടങ്ങിയവരെ വൻതോതിൽ പരിഷത്തിൽ ചേർത്തു. സാക്ഷരതയ്ക്കുമുമ്പുതന്നെ പരിഷത്തിനുള്ളിൽ ചൂടുപിടിച്ച ചർച്ചയ്ക്ക് വിധേയമായിരുന്ന ഒരു ചോദ്യമാണ് “പരിഷത്ത് ഒരു കേഡർ സംഘടനയോ ഒരു ബഹുജന സംഘടനയോ?" തൃശ്ശൂർ പൂങ്കുന്നം സ്‌കൂളിൽ, 1980ൽ ചേർന്ന ഒരു നിർവാഹക സമിതിയോഗത്തിന്റെ പ്രധാന അജണ്ടതന്നെ ഇതായിരുന്നു. പരിഷത്തിൽ കൂടുതൽ കൂടുതൽ അംഗങ്ങളെ ചേർക്കണം, അതേസമയം അതിന്റെ കേഡർ സ്വഭാവം നിലനിർത്തണം -ഇതായിരുന്നു അവസാനമെത്തിയ നിഗമനം. വ്യാപകമായ അംഗത്വവും കേഡർ സ്വഭാവവും ഒത്തുകൊണ്ടുപോകുകയെന്നത് അത്യന്തം ശ്രമകരമായ ഒരു ഉത്തരവാദിത്ത്വമാണ്. കാരണം കേഡർ സ്വഭാവം എന്നു പറഞ്ഞാൽ സാമാന്യജനങ്ങളെയും അവരുടെ സമസ്തപ്രസ്ഥാനങ്ങളെയും ശാസ്ത്രീയ വീക്ഷണത്തിന്റേയും ശാസ്ത്രത്തിന്റെ രീതിയുടേയുമായ ആയുധങ്ങൾ അണിയിക്കാൻ വേണ്ട കഴിവ് സ്വയം ആർജിക്കുക എന്നതാണ്; ശാസ്ത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് തങ്ങൾക്ക് ഓരോരുത്തർക്കും ശരിയായ തിരിച്ചറിവ് ഉണ്ടാക്കുക എന്നതാണ്. പരിഷത്ത് ഒരു NGO അല്ല, രാഷ്ട്രീയപാർട്ടിയുമല്ല, അത് ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമാണ് എന്ന് ആവർത്തിച്ചാവർത്തിച്ചു പറയുമെങ്കിലും കാലക്രമേണ അത് പതിവിൻപടിയുള്ള ബഹുജനപ്രസ്ഥാനങ്ങളെ അനുകരിക്കാൻ തുടങ്ങി. അംഗത്വചേരുവയിൽ വന്ന മാറ്റം മാത്രമല്ല ഇതിനു കാരണം. 1980കളുടെ അവസാനത്തോടുകൂടി സാർവദേശീയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പ്രകടമാകാൻ തുടങ്ങിയ തകർച്ച പരിഷത്തിന്റെ ആണിക്കല്ലുകളെപ്പോലും ഇളക്കി. ഒരു സുപ്രഭാതത്തിൽ 'സാമൂഹ്യവിപ്ലവം' എന്ന പദത്തിനുണ്ടായിരുന്ന അർഥവ്യക്തത നഷ്ടമായപോലെ. ലോകത്തെമ്പാടുമുള്ള ഇടതുപക്ഷ പുരോഗമന ചിന്താഗതിക്കാർ ഇടിവെട്ടേറ്റ പോലെ സ്‌തബ്‌ധരായി. എല്ലാവരുമല്ല. ചിലർക്ക് ഈ അവസ്ഥ മുൻകൂട്ടി കാണാൻ<noinclude></noinclude> tmry17pm8wwzditikv3adczejcgj2pt