വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.3
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Janakeeyasasthra prastanam.pdf/166
106
81042
240389
239955
2026-05-20T12:36:57Z
Peemurali
12614
/* സാധൂകരിച്ചവ */
240389
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ കടമയാണ്. വളർച്ചയും വികസനവും തമ്മിലുള്ള വ്യത്യാസം കാണാൻ ഇടതുപക്ഷ പാർട്ടികൾക്കുപോലും കഴിയുന്നില്ല. അതി നഗരവത്കരണ ത്തിന്റെയും അസീമിതമായ ഉപഭോഗ വളർച്ചയുടെയും പാതയല്ലാതെ മറ്റൊന്നിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. റഷ്യയും പഴയ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും ചൈനയും വിയത്‍നാമും, കൊറിയയും, കുറെയൊക്കെ ക്യൂബയും എല്ലാം ഈ പാത പിൻതുടരുമ്പോൾ, മറ്റൊരു പാതയെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. എന്നാൽ ഈ പാതയിലൂടെ പോയാൽ ഈ നൂറ്റാണ്ടിന്റെ മധ്യത്തിൽ തന്നെ മാനവരാശിയാകെ ഒരു പാരിസ്ഥിതിക പ്രതിവിപ്ലവത്തിന്റെ (ecological counter revolution) നീർച്ചുഴിയിൽ പതിക്കും എന്നാണ് പല പഠനങ്ങളും കാണിക്കുന്നത്.
ഏറെ ഒച്ചപ്പാടുണ്ടാക്കിയതും ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും സാമൂഹ്യ ശാസ്ത്രജ്ഞർ ഒരേ പോലെ വിമർശിച്ചതുമാണ് ക്ലബ് ഓഫ് റോമിന്റെ വളർച്ചയുടെ പരിമിതി (1972), എന്ന പുസ്തകം. അതുവരെ പിന്തുടർന്നുവന്ന പാതയിലൂടെ തന്നെ മാനവരാശി അതിന്റെ പ്രയാണം തുടരുകയാണെങ്കിൽ അത് ദുരന്തത്തിലേക്ക് നയിക്കും എന്നാണവർ പറഞ്ഞത്. സോഷ്യലിസം ഇതിനു പരിഹാരമാകും എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്. സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ അനുഭവങ്ങൾ ഇതിനെ സാധുകരിക്കുന്നില്ല. മാത്രമല്ല, സോഷ്യലിസം തന്നെ തകരുകയും ചെയ്തിരിക്കുന്നു. ഡോണല്ല മെഡോസും ഡെന്നീസ് മെഡോസും 1992ൽ അതേ പഠനങ്ങൾ ആവർത്തിച്ചപ്പോൾ, കൂടുതൽ കറുത്ത ഭാവിയുടെതായ ഒരു
ചിത്രമാണ് അവർക്ക് ലഭിച്ചത്. താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.
[[പ്രമാണം:Graph page 166.jpg|Graph page 166.jpg]]<noinclude></noinclude>
obvdhxae3ok6nay1ogkhfqqs3rlq20q
താൾ:Janakeeyasasthra prastanam.pdf/165
106
81113
240388
239953
2026-05-20T12:09:21Z
Peemurali
12614
/* സാധൂകരിച്ചവ */
240388
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>- തദ്ദേശ സ്വയംഭരണം, തങ്ങളുടെ ഭാവിഭാഗധേയം നിർണയിക്കുന്നതിൽ ജനങ്ങൾക്കുള്ള അവകാശവും ശക്തിയും വളരണം.
- ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാകണം. കൃഷിയും വ്യവസായവും ഇടകലരണം. ജനവാസം നഗരത്തിൽ കേന്ദ്രീകരിക്കരുത്.
- സമത്വം, സ്ഥായിത്വം, ജീവിതഗുണതയിലുള്ള തുടർച്ചയായ വർധനവ്
ഇതൊക്കെയായിരിക്കും ഭാവി സമൂഹത്തിന്റെ മുഖമുദ്രകൾ.
ഇത്തരത്തിലുള്ള സമൂഹമാതൃകകൾ, ഭാഗികമായിട്ടാണെങ്കിലും, അങ്ങിങ്ങായി വളർത്തിക്കൊണ്ടുവരണം. പുതിയ സമൂഹം പഴയതിന്റെ പൂർണനാശത്തിനുശേഷം രൂപപ്പെടേണ്ട ഒന്നല്ല, അതിനുള്ളിൽ തന്നെ രൂപപ്പെടേണ്ട ഒന്നാണ്. ഈ ലക്ഷ്യത്തോടുകൂടിയ സർഗാത്മക പ്രവർത്തനത്തെ വിദ്യാഭ്യാസരംഗത്തോ, ആരോഗ്യരംഗത്തോ, ഊർജരംഗത്തോ, കൃഷിരംഗത്തോ, ഏതിലായാലും വേണ്ടില്ല, സാമൂഹ്യവിപ്ലവത്തിനായുള്ള ഒരു പ്രവർത്തനമാക്കി മാറ്റാം; സാമ്രാജ്യത്വത്തിന്നെതിരായ ഒരു ചെറുത്തുനിൽപ്പുസമരമായി അതിനെ മാറ്റാം.
കേരളത്തിലെയും ഇന്ത്യയിലെയും സാമൂഹ്യ-സാമ്പത്തിക പരിതസ്ഥിതി വിപ്ലവാത്മകമായ ഒന്നല്ല, മുതലാളിത്തത്തിലേക്ക് പ്രവേശിച്ചിട്ടേയുള്ളു, ഇനിയും വളരാനുള്ള സാധ്യതകളുണ്ട് എന്ന ഒരു വിലയിരുത്തലാണല്ലോ 20 കൊല്ലം മുമ്പ് അനീസുർ റഹ്മാൻ നടത്തിയത്. അതേ, മുതലാളിത്തം അതിവേഗം വളരുകയാണ്. പ്രത്യേകിച്ചും കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ. ഇന്ത്യൻ സമൂഹത്തിലെ ഒരു ന്യൂനപക്ഷം (ശതമാനക്കണക്കിൽ ന്യൂനപക്ഷമെങ്കിലും അംഗസംഖ്യയിൽ ഏതാണ്ട് അമേരിക്കയോളം വരും!) ലോകമുതലാളിത്തത്തിന്റെ ഒരു ഭാഗമായി തീർന്നിരിക്കയാണ്. ഇന്ത്യയിലെ നഗരങ്ങൾ ഒന്നൊന്നായി "ലോകനിലവാരം' ഉള്ളവയായി മാറാൻ വെമ്പിക്കൊണ്ടിരിക്കയാണ്. ബഹുനിലമാളികകൾ, വിശാലമായ റോഡുകൾ, ആഡംബരവാഹനങ്ങൾ, മെട്രോകൾ, മാളുകൾ, ഭ്രാന്തുപിടിച്ച ഉപഭോഗം.... എല്ലാ ലക്ഷണങ്ങളും കാണാം. കേരളം ആകെ ഒരൊറ്റ ഗ്രാമമാണ് എന്നു പണ്ട് പറയാറുണ്ടായിരുന്നു. ഇന്നത് ഒരൊറ്റ നഗരമായി മാറിക്കൊണ്ടിരിക്കയാണ്. കൊച്ചി മുതലായ നഗരങ്ങളുടെ ചക്രവാളരേഖതന്നെ തിരിച്ചറിയാത്ത വിധം മാറിയിരിക്കുന്നു. നഗരങ്ങളുടെ ശാപങ്ങളായ ട്രാഫിക് ജാം, മാലിന്യം കുന്നുകൂടൽ, വെള്ളം, വൈദ്യുതി എന്നിവയുടെ വിതരണപ്രശ്നങ്ങൾ എല്ലാം ജനങ്ങൾ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. ഭരണത്തിലിരിക്കുന്നവരെ പഴിപറഞ്ഞതു കൊണ്ടുമാത്രം ഇവയ്ക്കു പരിഹാരമാകില്ല, ധൂർത്തവും ഉത്തരവാദിത്വരഹിതവും അശാസ്ത്രീയവും ആയ തങ്ങളുടെ ജീവിതരീതി തുടരുന്നിടത്തോളം കാലം ഈവക പ്രശ്നങ്ങൾ കൂടുതൽ മൂർച്ഛിക്കുകയേയുള്ളൂ എന്നവർ തിരിച്ചറിയുന്നില്ല. ഈ തിരിച്ചറിവ് ഉണ്ടാക്കുക എന്നത് ഒരു<noinclude></noinclude>
h8cov5wczhcq89dtc3eqj28m7ubw8fw
താൾ:Janakeeyasasthra prastanam.pdf/169
106
81121
240393
239958
2026-05-20T12:54:33Z
Peemurali
12614
/* സാധൂകരിച്ചവ */
240393
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ദൂരമായ കാലത്തൊന്നുമല്ല. ഇന്ന് ജീവിച്ചിരിക്കുന്ന യുവാക്കളും കുട്ടികളും നിശ്ചയമായും നേരിടേണ്ടിവരുന്ന ഒരു വെല്ലുവിളിയാണ്. ഈ വെല്ലുവിളി നേരിടാൻ അവരെ സഹായിക്കുന്നതിന് പരിഷത്തിന്, ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? മൂന്നു പതിറ്റാണ്ടുമുമ്പെ പരിഷത്ത് സ്വയം ഏറ്റെടുത്ത ഒരു ദൗത്യമുണ്ട്. തുടർച്ചയായി ദരിദ്രവൽക്കരിക്കപ്പെടുകയും അതിനെതിരായി പോരാടുകയും ചെയ്യുന്നവരുടെ കയ്യിൽ ശാസ്ത്രത്തിന്റെ, ശാസ്ത്രീയരീതിയുടെ ആയുധം എത്തിക്കുകയെന്നത്. ഈ ദൗത്യം പുനർനിർവചിക്കേണ്ടിയിരിക്കുന്നു.
അതിവിദൂരമല്ലാത്ത ഭാവിയിൽ, വരുന്ന 40-50 കൊല്ലത്തിനുള്ളിൽത്തന്നെ സംഭവിച്ചേക്കാവുന്ന, പുരോഗതിയിൽ നിന്ന് പെട്ടെന്ന് അധോഗതിയിലേക്കുള്ള
പതനത്തെ അതിജീവിക്കാനും സ്പീഷീസിനെ സർവനാശത്തിൽനിന്ന് രക്ഷിക്കാനും ഇന്നത്തെ യുവ-ബാല തലമുറകൾക്ക് അറിവിന്റെ ആയുധം പകരുക എന്നത് നമ്മുടെ ലക്ഷ്യമാണ്. ആപത്ത് മുൻകൂട്ടിക്കാണുന്നത് ഒരു ഭാഗമേ ആകുന്നുള്ളൂ. അതിനെ അതിജീവിക്കാനുള്ള തന്ത്രം മെനഞ്ഞെടുക്കണം. പ്രളയത്തെ അതിജീവിക്കാനുള്ള നോഹയുടെ പേടകം നേരത്തെ തന്നെ തയ്യാറാക്കണം. അതായത് നിലവിലുള്ള സമൂഹത്തിനുള്ളിൽ തന്നെ ഭാവി സമൂഹത്തിന്റെ ബീജം വളർത്തണം (വളരുകയല്ല, വളർത്തുകയാണ് വേണ്ടത്. സ്വാഭാവികമായി വളരാൻ വേണ്ട സമയമില്ല). ഈ ബീജത്തെ - പ്രാദേശിക സമൂഹത്തെ - വൻ തകർച്ചയുടെ ആഘാതത്തിൽനിന്ന് രക്ഷിക്കാൻ കഴിയണമെങ്കിൽ അതിന്റെ നിലനിൽപ്പ് ആഗോളബന്ധങ്ങളെ ആശ്രയിച്ചാകരുത്. പ്രാദേശികസമൂഹങ്ങളും ആഗോള സമൂഹവും (ആഗോള മുതലാളിത്തവും) തമ്മിൽ ആഹാര-വസ്ത്ര- പാർപ്പിടാദി കളിലോ, അതിജീവനത്തി നാവശ്യമായ മറ്റു കാര്യങ്ങളിലോ ആശ്രിതത്വപരമായ ബന്ധം - പൊക്കിൾ കൊടിബന്ധം - ഇല്ലാതാക്കണം. ഈ അർഥത്തിൽ മാത്രം പ്രാദേശികസമ്പദ്‍വ്യവസ്ഥയെ ആഗോള സമ്പദ്‍വ്യവസ്ഥയിൽ നിന്ന് വേർപെടുത്തണം (de link). ലോകത്തിന്റെ വിവിധരാജ്യങ്ങളിൽ അങ്ങിങ്ങായി രൂപപ്പെടുന്ന ഇത്തരം പ്രാദേശിക സമൂഹങ്ങളാണ് വരാൻ പോകുന്ന വൻതകർച്ചയെ, മാനവരാശി അതിജീവിക്കുമെന്നതിന് ഗ്യാരണ്ടി. യുവതലമുറയ്ക്കും വളർന്നു വരുന്ന തലമുറയ്ക്കും ഈ അതിജീവനക്ഷമത ആർജിക്കുന്നതിന് ആവശ്യമായ സഹായം നൽകുക എന്നതായിരിക്കണം ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ, പരിഷത്തിന്റെയും, ഉത്തരവാദിത്ത്വം. ഗ്രാമശാസ്ത്ര സമിതികളുടെ രൂപീകരണം മുതൽ വിഭവരംഗത്തെ ഇടപെടൽ, സാക്ഷരത, വിഭവഭൂപട നിർമാണം, കല്യാശ്ശേരി പഞ്ചായത്തിലെ പരീക്ഷണം, പ്രാദേശികാസൂത്രണം, സൂക്ഷ്മ നീർത്തട വികസനം, അയൽക്കൂട്ടങ്ങൾ, പഞ്ചായത്ത് വികസന സമിതികൾ, സ്വയം സഹായസംഘങ്ങൾ, ജനകീയാസൂത്രണം മുതലായ
പ്രവർത്തനങ്ങളിലെല്ലാം, ഈ ശാക്തീകരണത്തിന്റെ അംശങ്ങൾ കാണാം.<noinclude></noinclude>
m66905yqu6vej9w6zoedjx67kovoz0n
താൾ:Janakeeyasasthra prastanam.pdf/168
106
81122
240392
239957
2026-05-20T12:49:40Z
Peemurali
12614
/* സാധൂകരിച്ചവ */
240392
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>''പരിമിതി'' മുതലായ പുസ്തകങ്ങളെ അദ്ദേഹം അതിനിശിതമായി വിമർശിക്കുന്നു. ലെസ്റ്റർ ബ്രൗൺ, ഹെർമൻ ഡലി, ഡെന്നീസ് മെഡോസ്, റെയ്‌ചൽ കാഴ്‌സൺ എല്ലാവരെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. അവർ അറിഞ്ഞോ അറിയാതെയോ അസത്യം പറയുന്നവരും ബോധപൂർവം ഭീതി പരത്തുന്നവരുമാണെന്ന് അധിക്ഷേപിച്ചിട്ടുണ്ട്. രണ്ടുകോളത്തിൽ 350ൽ പരം പേജുകളുള്ള ആ പുസ്തകത്തിൽ 2800ൽ പരം റഫറൻസുകൾ കൊടുത്തിട്ടുണ്ട്. സാമാന്യ വായനക്കാരാരും ആ റഫറൻസുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ തുനിയില്ല. അതിന് വലിയ ഒരു ടീം തന്നെ വേണ്ടിവരും. അതിനാൽ അവർ പുസ്തകത്തിന്റെ നിഗമനത്തിലേക്ക് തങ്ങളുടെ ശ്രദ്ധ ചെലുത്തുന്നു. ലോംബോർഗ് തന്റെ പുസ്തകം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:
''അങ്ങനെ ഈ പുസ്തകത്തിന്റെ സന്ദേശം ഇതാണ്. ഇന്നും നാളെയുമൊക്കെ പിറക്കുന്ന കുട്ടികൾ, വികസിതരാജ്യ ങ്ങളിലെയും വികസ്വരരാജ്യങ്ങളിലെയും കുട്ടികൾ; കൂടുതൽ ദീർഘായുസ്സുക്കളായിരിക്കും; കൂടുതൽ ആരോഗ്യമുള്ളവരായിരിക്കും; അവർക്ക് കൂടുതൽ ഭക്ഷണം ലഭിക്കും; കൂടുതൽ നല്ല വിദ്യാഭ്യാസം കിട്ടും; അവരുടെ ജീവിത നിലവാരം കൂടുതൽ ഉയർന്നിരിക്കും, കൂടുതൽ വിശ്രമവേള ലഭിക്കും; അവർക്ക് കൂടുതൽ ജീവിതസാധ്യതകൾ ഉണ്ടായിരിക്കും. ആഗോള പരിസ്ഥിതിക്ക് ഒരു നാശവും സംഭവിക്കുന്നതല്ല. അതൊരു സുന്ദരലോകമായിരിക്കും.''
സംശയമില്ല, അദ്ദേഹത്തിന്റെ ഭാവനയിൽ അതൊരു മുതലാളിത്തലോകം തന്നെ ആയിരിക്കും. മുതലാളിത്തത്തിന് ശേഷം എന്ത് എന്ന ചോദ്യം ഉദിക്കുന്നതേയില്ല. മുതലാളിത്തത്തിന് 'ശേഷം' ഇല്ല. ഇതിനപ്പുറം മാനവവികാസമില്ല.
ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വർധിക്കുകയല്ല, കുറയുകയാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ക്ലബ് ഓഫ് റോം വക്രങ്ങളുടെ ഇടതു പകുതി, ഉയരുന്ന പകുതിയിലാണ് അദ്ദേഹം ഊന്നുന്നത്. അതങ്ങനെതന്നെ തുടരുമെന്നും, വനവിസ്തീർണവും ശുദ്ധജലലഭ്യതയും ഭക്ഷ്യലഭ്യതയും ഒക്കെ കൂടിക്കൊണ്ട് വരികയാണെന്നും ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ലെന്നും, മുതലാളിത്തത്തെ ഇങ്ങനെ തന്നെ വളരാൻ അനുവദിച്ചാൽ മതിയെന്നും അദ്ദേഹം വാദിക്കുന്നു.
ഇത്തരത്തിലുള്ള വാദങ്ങളുടെ നിജസ്ഥിതി തുറന്നു കാണിക്കേണ്ടത് പരിഷത്തു പോലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ കടമയാണ്. കപടശാസ്ത്രങ്ങളെപ്പോലെ ശാസ്ത്രകാപട്യങ്ങളുമുണ്ട്. ഇന്നത്തെ പാതയിലൂടെ മുതലാളിത്തത്തിന്റെ പാതയിലൂടെ, സഞ്ചാരം തുടരുകയാണെങ്കിൽ, ഭീകരമായ ഒരു പാരിസ്ഥിതിക ദുരന്തം തീർച്ചയായും പ്രതീക്ഷിക്കാം. അതിവി<noinclude></noinclude>
72dgjgrfi3zc2bhsgd2svfk0io3aftz
താൾ:Janakeeyasasthra prastanam.pdf/167
106
81123
240390
239956
2026-05-20T12:42:56Z
Peemurali
12614
/* സാധൂകരിച്ചവ */
240390
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ലോക സമൂഹം ചരിത്രപരമായി അത് പിൻതുടർന്നിരുന്ന പാതയിലൂടെ തന്നെ മുന്നോട്ടുപോവുമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ ലോകജനസംഖ്യ, വിഭവങ്ങൾ വ്യാവസായിക ഉൽപ്പാദനം, ഭക്ഷ്യോൽപ്പാദനം, മലിനീകരണം എന്നിവയിൽ വരുന്ന ഒരു നൂറ്റാണ്ട് കാലത്ത് വയ്ക്കാവുന്ന മാറ്റങ്ങളാണ് അതിൽ ചിത്രീകരിച്ചിട്ടുള്ളത്. ജനസംഖ്യ വർധിക്കുന്നു; വിഭവങ്ങൾ അതിവേഗം കുറയുന്നു; മാലിന്യം കുന്നുകൂടുന്നു, ഭക്ഷ്യോൽപ്പാദനവും വ്യാവസായിക ഉൽപ്പാദനവും കുറയുന്നു. ഒരു ഘട്ടമെത്തുമ്പോൾ 2030-2040 ആകുമ്പോഴേയ്ക്കും ഗതി തുടരാനാകാതെ എല്ലാം തകരുന്നു. ജനസംഖ്യയിലും ജീവിതദൈർഘ്യത്തിലും കുറഞ്ഞ സമയത്തിനുള്ളിൽ
ഭീകരമായ ഇടിവുണ്ടാകുന്നു. ഒരു 'പ്രതിവിപ്ലവം' നടക്കുന്നു. മാനവസമൂഹം നിരവധി നൂറ്റാണ്ടുകൾ പിൻതള്ളപ്പെടുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ, പ്രസിദ്ധ വിപ്ലവകാരി ആയിരുന്ന, റോസാ ലക്സംബുർഗ് പറയുകയുണ്ടായി. മുതലാളിത്തത്തിനുശേഷം അനിവാര്യമായും സോഷ്യലിസം വന്നു കൊള്ളണമെന്നില്ല, കാടത്തമാകാനും സാധ്യതയുണ്ട്. ഈ സാധ്യത ഇന്ന് യാഥാർഥ്യമായിക്കൊണ്ട് വരികയാണ്. വിഭവലഭ്യത കുറയുമ്പോൾ മുതലാളിത്തം എന്തൊക്കെയാണ് കാട്ടിക്കൂട്ടുക എന്നതിന്റെ ഉദാഹരണം അഫ്ഗാനിസ്ഥാനിലും ഇറാക്കിലും നാം കണ്ടതാണ്; അതിനുമുമ്പും ശേഷവും കണ്ടതാണ്. ഇന്നും കാണുന്നതാണ്. ഭക്ഷ്യോൽപ്പാദനത്തിൽ വന്ന കുറവു മാത്രമേ വളർച്ചയുടെ പരിമിതിയുടെ കർത്താക്കൾ പരിഗണിക്കുന്നുള്ളു. യുദ്ധം കൊണ്ടുണ്ടായേക്കാവുന്ന കെടുതികൾ അവർ കണക്കിലെടുത്തിട്ടില്ല. പതനത്തിന്റെ വക്കത്തെത്തുമ്പോൾ ജന്തുസഹജമായ അതിജീവനശീലങ്ങൾ മനുഷ്യരിലും തലപൊക്കും. അതിജീവനത്തിനും അധിനായകത്വത്തിനും മനുഷ്യവർഗത്തെ സഹായിച്ച കുടുംബം, സമൂഹം മുതലായ വ്യവസ്ഥകൾ തകരും. കാടത്തത്തിൽനിന്ന് വംശനാശത്തിലേക്കു തന്നെ സ്പീഷീസ് നീങ്ങാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല.
ഈ നിഗമനത്തെ ശക്തമായി ചോദ്യം ചെയ്യുന്ന ഒരു വിഭാഗം ശാസ്ത്രജ്ഞരുണ്ട്. ജോർജ് ബുഷ് അച്ഛനും മകനും അവരെ ഉദ്ധരിച്ചുകൊണ്ട് ആഗോളതാപനം, വിഭവ ശോഷണം, ഭക്ഷ്യദൗർലഭ്യം മുതലായവയൊക്കെ കപട ഭീഷണികളാണെന്നു കുറെക്കാലം വാദിച്ചു നോക്കി. എന്നാൽ അന്താരാഷ്ട്ര സമ്മർദങ്ങൾക്ക് വിധേയമായി, പരിസ്ഥിതി ശാസ്ത്രജ്ഞരുടെ സത്യസന്ധത ചോദ്യം ചെയ്യുന്നത് കുറച്ചു. ആ പണി മറ്റു ശാസ്ത്രജ്ഞരെ ഏല്പിച്ചു. അവരിൽ ഒരാളായ ബോൺ ലോംബോർഗ് - ഡെൻമാർക്കിലെ ആറസ് സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിലെ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറാണ് അദ്ദേഹം - "സംശയാലുവായ പരിസ്ഥിതി വാദി" (Skeptical Environmentalist) എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. 1998ൽ ആണ് അത് പ്രസിദ്ധീകരിച്ചത്. "നിശ്ശബ്ദവസന്തം", "വളർച്ചയുടെ"<noinclude></noinclude>
m9v9zrpmsonh8qrg986dmh7ol3assq3
240391
240390
2026-05-20T12:44:14Z
Peemurali
12614
240391
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ലോക സമൂഹം ചരിത്രപരമായി അത് പിൻതുടർന്നിരുന്ന പാതയിലൂടെ തന്നെ മുന്നോട്ടുപോവുമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ ലോകജനസംഖ്യ, വിഭവങ്ങൾ വ്യാവസായിക ഉൽപ്പാദനം, ഭക്ഷ്യോൽപ്പാദനം, മലിനീകരണം എന്നിവയിൽ വരുന്ന ഒരു നൂറ്റാണ്ട് കാലത്ത് വയ്ക്കാവുന്ന മാറ്റങ്ങളാണ് അതിൽ ചിത്രീകരിച്ചിട്ടുള്ളത്. ജനസംഖ്യ വർധിക്കുന്നു; വിഭവങ്ങൾ അതിവേഗം കുറയുന്നു; മാലിന്യം കുന്നുകൂടുന്നു, ഭക്ഷ്യോൽപ്പാദനവും വ്യാവസായിക ഉൽപ്പാദനവും കുറയുന്നു. ഒരു ഘട്ടമെത്തുമ്പോൾ 2030-2040 ആകുമ്പോഴേയ്ക്കും ഗതി തുടരാനാകാതെ എല്ലാം തകരുന്നു. ജനസംഖ്യയിലും ജീവിതദൈർഘ്യത്തിലും കുറഞ്ഞ സമയത്തിനുള്ളിൽ
ഭീകരമായ ഇടിവുണ്ടാകുന്നു. ഒരു 'പ്രതിവിപ്ലവം' നടക്കുന്നു. മാനവസമൂഹം നിരവധി നൂറ്റാണ്ടുകൾ പിൻതള്ളപ്പെടുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ, പ്രസിദ്ധ വിപ്ലവകാരി ആയിരുന്ന, റോസാ ലക്സംബുർഗ് പറയുകയുണ്ടായി. മുതലാളിത്തത്തിനുശേഷം അനിവാര്യമായും സോഷ്യലിസം വന്നു കൊള്ളണമെന്നില്ല, കാടത്തമാകാനും സാധ്യതയുണ്ട്. ഈ സാധ്യത ഇന്ന് യാഥാർഥ്യമായിക്കൊണ്ട് വരികയാണ്. വിഭവലഭ്യത കുറയുമ്പോൾ മുതലാളിത്തം എന്തൊക്കെയാണ് കാട്ടിക്കൂട്ടുക എന്നതിന്റെ ഉദാഹരണം അഫ്ഗാനിസ്ഥാനിലും ഇറാക്കിലും നാം കണ്ടതാണ്; അതിനുമുമ്പും ശേഷവും കണ്ടതാണ്. ഇന്നും കാണുന്നതാണ്. ഭക്ഷ്യോൽപ്പാദനത്തിൽ വന്ന കുറവു മാത്രമേ വളർച്ചയുടെ പരിമിതിയുടെ കർത്താക്കൾ പരിഗണിക്കുന്നുള്ളു. യുദ്ധം കൊണ്ടുണ്ടായേക്കാവുന്ന കെടുതികൾ അവർ കണക്കിലെടുത്തിട്ടില്ല. പതനത്തിന്റെ വക്കത്തെത്തുമ്പോൾ ജന്തുസഹജമായ അതിജീവനശീലങ്ങൾ മനുഷ്യരിലും തലപൊക്കും. അതിജീവനത്തിനും അധിനായകത്വത്തിനും മനുഷ്യവർഗത്തെ സഹായിച്ച കുടുംബം, സമൂഹം മുതലായ വ്യവസ്ഥകൾ തകരും. കാടത്തത്തിൽനിന്ന് വംശനാശത്തിലേക്കു തന്നെ സ്പീഷീസ് നീങ്ങാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല.
ഈ നിഗമനത്തെ ശക്തമായി ചോദ്യം ചെയ്യുന്ന ഒരു വിഭാഗം ശാസ്ത്രജ്ഞരുണ്ട്. ജോർജ് ബുഷ് അച്ഛനും മകനും അവരെ ഉദ്ധരിച്ചുകൊണ്ട് ആഗോളതാപനം, വിഭവ ശോഷണം, ഭക്ഷ്യദൗർലഭ്യം മുതലായവയൊക്കെ കപട ഭീഷണികളാണെന്നു കുറെക്കാലം വാദിച്ചു നോക്കി. എന്നാൽ അന്താരാഷ്ട്ര സമ്മർദങ്ങൾക്ക് വിധേയമായി, പരിസ്ഥിതി ശാസ്ത്രജ്ഞരുടെ സത്യസന്ധത ചോദ്യം ചെയ്യുന്നത് കുറച്ചു. ആ പണി മറ്റു ശാസ്ത്രജ്ഞരെ ഏല്പിച്ചു. അവരിൽ ഒരാളായ ബോൺ ലോംബോർഗ് - ഡെൻമാർക്കിലെ ആറസ് സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിലെ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറാണ് അദ്ദേഹം - ''സംശയാലുവായ പരിസ്ഥിതി വാദി (Skeptical Environmentalist)'' എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. 1998ൽ ആണ് അത് പ്രസിദ്ധീകരിച്ചത്. ''നിശ്ശബ്ദവസന്തം'', ''വളർച്ചയുടെ''<noinclude></noinclude>
q34c2isph629crk4cowruwt9xhyo8fb
താൾ:Janakeeyasasthra prastanam.pdf/160
106
81174
240387
239992
2026-05-20T12:00:06Z
Peemurali
12614
/* സാധൂകരിച്ചവ */
240387
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>
'''എന്തല്ല പരിഷത്ത്'''
* പരിഷത്ത് ഒരു രാഷ്ട്രീയ പാർട്ടിയല്ല, എന്നാൽ പരിഷത്ത് പ്രവർത്തനങ്ങളിൽ പലതും എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും ഏറിയതോ കുറഞ്ഞതോ ആയ തോതിൽ ഉപകരിക്കുന്നതായിരിക്കും. പക്ഷെ, രാഷ്ട്രീയപ്പാർട്ടികൾക്ക് ഉപകരിക്കുമാറാകുക എന്നതല്ല പരിഷത്തിന്റെ ലക്ഷ്യം.
* പരിഷത്ത് ഒരു കേവല ക്ഷേമപ്രവർത്തന സംഘടനയല്ല. ആരോഗ്യ പരിപാലനം, മെഡിക്കൽ ക്യാമ്പുകൾ, ചെലവ് കുറഞ്ഞ വീടുകളുടെ നിർമാണം, അടുപ്പ് സ്ഥാപിക്കൽ, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ പല തുറകളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
* പരിഷത്ത് കേവല സാംസ്കാരിക സംഘടനയല്ല. കലാപരിപാടികൾ, പൊതുയോഗങ്ങൾ, മത്സരങ്ങൾ, ജാഥകൾ തുടങ്ങിയ പല സാംസ്കാരിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല,
* പരിഷത്ത് ഒരു കേവല വിദ്യാഭ്യാസ സംഘടനയല്ല. കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ക്ലാസ്സുകൾ നടത്തുക, വിജ്ഞാന പരീക്ഷകളും മറ്റ് മത്സരങ്ങളും നടത്തുക, സയൻസ് ക്ലബ്, സയൻസ് കോർണർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ഔപചാരികവും അനൗപചാരികവുമായ ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
* പരിഷത്ത് ഒരു കേവല ഗവേഷക സംഘടനയല്ല. കുട്ടനാടിന്റെ പ്രശ്നങ്ങൾ, നാടിന് ചേർന്ന സാങ്കേതികവിദ്യ, ബയോഗ്യാസ്, കേരളത്തിന്റെ സമ്പത്ത്, പരിസര മലിനീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പല തുറകളിലും ഗവേഷണ, വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
*പരിഷത്ത് ഒരു കേവല വിജ്ഞാന വ്യാപന സംഘടനയല്ല. ശാസ്ത്രസാങ്കേതിക രംഗങ്ങളിലുണ്ടാകുന്ന മുന്നേറ്റങ്ങളും ശാസ്ത്രസത്യങ്ങളും ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന വിവരങ്ങളും ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ പ്രവർത്തനം അത് മാത്രമല്ല
* പരിഷത്ത് ഒരു കേവല യുക്തിവാദി സംഘടനയല്ല. ശാസ്ത്രീയമായ ജീവിത വീക്ഷണം വളർത്തുവാനായി പരിഷത്ത് പരിശ്രമിക്കുന്നു. എന്നാൽ കാരണത്തെ വിട്ട് കാര്യത്തിൽ ഒതുങ്ങി നിൽക്കുക എന്നത് പരിഷത്തിന്റെ രീതിയല്ല.
(82 ലെ പ്രവർത്തക പരിശീലന രേഖയിൽ നിന്ന്)
* യഥാർഥത്തിൽ പരിഷത്ത് ഇതെല്ലാമാണ്. മറ്റു പലതും കൂടിയാണ്. പരിഷത്തിന് രാഷ്ട്രീയമുണ്ട്. ദരിദ്രവത്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തോടുള്ള പക്ഷപാതിത്തമാണ് അതിന്റെ രാഷ്ട്രീയം.
* ഉൽപാദനവർധനവ് അതിന്റെ ലക്ഷ്യമാണ്. പക്ഷെ എന്തിന്റെ ഉൽപാദനം എന്ന ചോദ്യം അത് ചോദിക്കുന്നു.<noinclude></noinclude>
nofynuqm423toictvo8jopdsio8wrnd