വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.3
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
സ്പന്ദിക്കുന്ന അസ്ഥിമാടം/ആ കുഗ്രാമത്തിൽ
0
5937
240394
60066
2026-05-22T17:38:36Z
~2026-30764-22
13317
അക്ഷരപ്പിശക് തിരുത്തി
240394
wikitext
text/x-wiki
<poem>
'''വി'''ലസി വിഗതാലസം മൂന്നു സംവത്സരം
വിജയനോടുകൂടിയാ നാട്ടിൻപുറത്തു ഞാൻ.
ഒരുചെറിയ കുഗ്രാമമാണെങ്കിലെന്തെനി-
യ്ക്കരുതിനി മറക്കാനവിടെയെൻ ജീവിതം.
നഗരസുഖമേ, നീ നമസ്കരിച്ചീടുകാ
നഗവനതലങ്ങൾതൻ നഗ്നപാദങ്ങളിൽ.
അവനതശിരസ്കയായ് നിൽക്കേണ്ടതാണു നീ-
യവിടെയെഴുമോരോ സമൃദ്ധിതൻ മുന്നിലും!
പല പല ജനങ്ങൾതൻ കോലാഹലങ്ങളാ-
ലലകളിളകീടാത്ത ശാന്താന്തരീക്ഷവും
അവികലസമാധാനസങ്കേതകങ്ങൾപോ-
ലവിടവിടെയായ്ക്കാണുമോലപ്പുരകളും;
ഒരു പരിധിയില്ലാത്ത പച്ചവിരിപ്പിനാൽ
കരൾ കവരുമോരോ പരന്ന പാടങ്ങളും;
അകലെയൊരു ചിത്രം വരച്ചപോലന്തിയിൽ
ചൊകചൊകമിനുങ്ങുന്ന കുന്നിൻമുടികളും;
വഴിയിലരയാലിൻ ചുവട്ടിലത്താണിത-
ന്നരുകിലൊരു തണ്ണീർകൊടുക്കുന്ന പന്തലും;
എതിരെയൊരു പൊട്ടക്കിണറും കളിത്തട്ട-
മോരു ചെറിയ കാടും; ഭഗവതീക്ഷേത്രവും;
സ്മരണയുടെ സമ്മതം ചോദിപ്പു സന്തതം
ഹൃദയമിത വീണ്ടുമാച്ചിത്രം വരയ്ക്കുവാൻ!
മമ ചപലചിന്തകളിന്നും കിടപ്പതു-
ണ്ടവിടെയൊരു വീടിന്റെ മങ്ങിയ മൂലയിൽ.
പരിചിലുയരുന്നുണ്ടതോർക്കുമ്പൊഴേയ്ക്കു, മി-
ന്നൊരു മധുരഗാന, മെന്നാത്മതന്തുക്കളിൽ!
വിജയനോടുകൂടിയെൻ വിദ്യാലയൊത്സവം
വിജയമയമായിതെൻ വിദ്യാർത്ഥിജീവിതം.
അവനൊടൊരുമിച്ചാക്കൃഷകാലയാന്തത്തി-
ലൊരു നിരഘനാകം നിരന്തരം കണ്ടു ഞാൻ.
പകുതിപുരവാതിൽ മറഞ്ഞു, മന്ദസ്മിതം
പകരുമൊരു ലജ്ജാമധുരമാമാനനം;
ഉടൽ മുഴുവനൊന്നോടെ കോരിത്തരിയ്ക്കുമാ-
റുയരുമൊരു നേരിയ മഞ്ജീരശിഞ്ജിതം;
അയൽമുറിയിൽ നിന്നും കിളിവാതിലിലൂടെ, യെ-
ന്നരികിലണയുന്നൊരാ മല്ലികാസൌരഭം-
മതി, യിനിയുമെന്തിനാ മംഗളസ്വപ്നമോർ-
ത്തതിവിവശചിത്തനായ് വീർപ്പിട്ടിടുന്നു ഞാൻ?
അതിചപലസങ്കൽപശൃംഗാരലീലത-
ന്നലകളിലനാകുലമാറാടിയങ്ങനെ;
മധുരതരഭാവിയോടർഥിച്ചു മന്മനം
മമ സഖിയൊടൊത്തുള്ള ദമ്പത്യജീവിതം!....
മനുജനവകാശിയാണാശയ്ക്കു, ഞാനതിൻ-
മലർ നിരകൾ കാക്കുന്നൊരുദ്യാനപാലകൻ!
അനുഭവമെനിയ്ക്കനുകൂലമാകാഞ്ഞതി-
ലണുവുമസുഖം ഹൃത്തിലങ്കുരിപ്പീല മേ!
മഹിയിലിനി മറ്റൊന്നുമില്ലെനിയ്ക്കെങ്കിലും
മതി, മധുരമാമാസ്മൃതികൾ മാത്രം മതി!! ....
5-9-1118
27
ചിന്ത:
ഞാനൊരു കൊച്ചുകവിയുടെ രാഗാർദ്ര-
മാനസവീണയിൽപ്പാട്ടുപാടി
ഓരോനിമേഷവുമെന്നെയെടുത്തവ-
നോമനിച്ചോമനിച്ചുമ്മവെയ്ക്കെ;
പുഞ്ചിരികൊണ്ടു പുതപ്പിട്ട രണ്ടിളം
പൊൻചിറകെന്നിൽപ്പൊടിച്ചുവന്നു.
മാമകപാർശ്വത്തിൽ മിന്നിയതൊക്കെയും
മാദകസ്വപ്നങ്ങളായിരുന്നു.
മന്ദ, മൊരേകാന്തഹേമന്തരാത്രിയി-
ലന്നവൻ വന്നെന്നെത്തൊട്ടുണർത്തി.
നേരിയ സംഗീതപ്പട്ടുടുപ്പൊന്നെടു-
ത്താ രാവിലന്നവൻ ചാർത്തിയെന്നെ.
ഓതിനാൻ പിന്നവൻ:- "പോയ്ക്കൊൾക ഭാവനാ-
വേദികയിങ്കലേ, യ്ക്കോമനേ, നീ!!"
തൽക്ഷണമെന്റെ ചിറകു വിടുർത്തിയാ-
ച്ചക്രവാളം നോക്കി ഞാൻ പറന്നു.
ഇന്നെന്നെക്കണ്ടിതാ ലോകം പറയുന്നു;
"മന്നിലനശ്വരമാണയേ, നീ!
നിൻകവി മണ്ണായിപ്പോയാലു, മിങ്ങൊരു
തങ്കക്കിനാവായ് നീ തങ്ങിനിൽക്കും!! ..."
6-8-1112
28
ആ നല്ലകാലം കഴിഞ്ഞു:-മനോഹര-
ഗാനം നിലച്ചു;-പതിച്ചൂ യവനിക
വേദനിപ്പിയ്ക്കും വിവിധസ്മൃതികളിൽ
വേദാന്തചിന്തയ്ക്കൊരുങ്ങട്ടെ മേലിൽ ഞാൻ.
അത്രമേൽപ്പൂർണ്ണമെന്നോർത്തതിൽപ്പോലു, മൊ-
രൽപ, മപൂർണ്ണതേ, കാണ്മൂ നിൻ രേഖകൾ!
24-4-1120
29
തണലിട്ടുതന്നു നീ, ഞാൻ വന്ന വേളയിൽ
പ്രണയമേ, നിൻകളിത്തോപ്പിൽ.
അതിലാത്തമോദം മുരളിയുമൂതി ഞാ-
നജപാലബാലനിരുന്നു.
പരിചിലെൻ ചുറ്റുമായ് സ്വപ്നങ്ങൾ കൈകോർത്തു
പരിവേഷമിട്ടിട്ടു നിന്നു.
എരിപൊരിക്കൊള്ളിപ്പതെന്തിനാണെന്നെ നീ-
യെരിവെയിലിങ്കലിന്നേവം?-
25-4-1120
30
ആനന്ദാസ്പദമായ, നിന്നനുപമാ
രാമത്തിലേ, യ്ക്കാർത്തനാം
ഞാനും കൂടി വരട്ടയോ, മരണമേ?-
നീറുന്നു, ഹാ, മന്മനം!
ഗാനം വേണ്ട ജഗത്തി, നാത്മസുഖസം-
പ്രാപ്തിയ്ക്കു, പൊൻനാണയ-
സ്വാനം പോരു, മെനിയ്ക്കതിന്നു കഴിവി-
ല്ലാവശ്യമില്ലിങ്ങു ഞാൻ!! ....
19-9-1119
</poem>
[[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]
fzvui9p5k2emk1b3vuxsa4gji7eh64z
താൾ:Janakeeyasasthra prastanam.pdf/172
106
80995
240397
240002
2026-05-23T11:22:41Z
Peemurali
12614
240397
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>അനുബന്ധം II
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാർഷിക സമ്മേളനങ്ങൾ
{| class="wikitable"
|-
! ക്രമനമ്പർ !! വർഷം, സ്ഥലം !! പ്രസിഡന്റ് !! ജനറൽ സെക്രട്ടറി
|-
|
||പരിഷത്ത് രൂപീകരണ സമ്മേളനം 1962 ഏപ്രിൽ 8, ഇംപീരിയൽ ഹോട്ടൽ, കോഴിക്കോട് || ഡോ.കെ.ഭാസ്കരൻ നായർ || ഡോ.കെ.ജി.അടിയോടി
|-
| 1 || 1963 നവംബർ 24, കോഴിക്കോട് ||ഡോ.കെ.ഭാസ്കരൻ നായർ ||ഡോ.കെ.ജി.അടിയോടി
|-
| 2 || 1965 മാർച്ച്, കോഴിക്കോട് || ഡോ.എസ്.ശാന്തകുമാർ || പി.ടി.ഭാസ്കരപ്പണിക്കർ
|-
| 3|| 1966 മേയ്, ഒലവക്കോട്|| ഡോ.എസ്.ശാന്തകുമാർ|| പി.ടി.ഭാസ്കരപ്പണിക്കർ
|-
| 4 || 1967 മെയ് 13, തൃശൂർ || ഡോ.എസ്.ശാന്തകുമാർ || ഡോ.എ അച്യുതൻ
|-
| 5 || 1967 സെപ്തംബർ 14, 15, തിരുവനന്തപുരം || പി.ടി ഭാസ്‍കരപ്പണിക്കർ || ഡോ എ അച്യുതൻ
|-
| 6 || 1969 ജൂൺ 15, ടൗൺ ഹാൾ കോഴിക്കോട് || പി.ടി ഭാസ്‍കരപ്പണിക്കർ || ഡോ എ അച്യുതൻ
|-
| 7 || 1969 ഡിസംബർ 26, 27, 28 ഷൊർണൂർ || ഡോ എ അച്യുതൻ || പ്രൊഫ.വി.കെ ദാമോദരൻ
|-
| 8 || 1970 ഡിസംബർ 19, 20, എറണാകുളം || ഡോ.കെ മാധവൻകുട്ടി || പ്രൊഫ.വി.കെ ദാമോദരൻ
|-
| 9 || 1972 ജനുവരി 6,7,8 മാർത്തോമ കോളേജ് തിരുവല്ല || ഡോ.കെ മാധവൻകുട്ടി || ഡോ.എം.പി പരമേശ്വരൻ
|-
| 10 || 1973 ജനുവരി 12,13,14 ടൗൺഹാൾ || ഡോ.സി.കെ രാമചന്ദ്രൻ || ആർ ഗോപാലകൃഷ്ണൻ
|-
| 11 || 1973 ഡിസംബർ 8, 9 യൂണിവേഴ്‍സിറ്റി കോളേജ് തിരുവനന്തപുരം || ഡോ.സി.കെ രാമചന്ദ്രൻ || പ്രൊഫ.വി.എം.എൻ നമ്പൂതിരിപ്പാട്
|-
| 12 || 1974 ഡിസംബർ 14, 15, ഭാരതീയ വിദ്യാഭവൻ എറണാകുളം || പ്രൊഫ.എ.ജി.ജി മേനോൻ || സി.ജി ശാന്തകുമാർ
|-
| 13 || 1976 മാർച്ച് 6, 7 കണ്ണൂർ || ഡോ.കെ.കെ രാഹുലൻ || സി.ജി ശാന്തകുമാർ
|-
| 14 || 1977 ഫെബ്രുവരി 11,12,13 കൊല്ലം || ഡോ.കെ.കെ രാഹുലൻ || വി.കെ ശശിധരൻ
|-<noinclude></noinclude>
4wfoizb72ceykbh367bma15573bc9pg
താൾ:Janakeeyasasthra prastanam.pdf/171
106
81095
240396
239963
2026-05-23T11:17:57Z
Peemurali
12614
/* സാധൂകരിച്ചവ */
240396
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>'''അനുബന്ധം I<br />
'''1962 ഏപ്രിൽ 8ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകരണത്തിന് യോഗം വിളിച്ചു ചേർത്തവർ'''
1. സി.കെ.ഡി. പണിക്കർ, 2. കെ.ജി.അടിയോടി,
3. കോന്നിയൂർ നരേന്ദ്രനാഥ്, 4. ഡോ.കെ.കെ.നായർ,
5. കെ.കെ.പി.മേനോൻ
'''1962 ഏപ്രിൽ 8ന് രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രഥമ നിർവാഹക സമിതി'''
ഡോ.കെ.ഭാസ്കരൻ നായർ (അധ്യക്ഷൻ)
ഡോ.കെ.കെ. നായർ (ഉപാധ്യക്ഷൻ)
കെ.ജി. അടിയോടി (കാര്യദർശി)
എൻ. വി. കൃഷ്ണവാര്യർ (ഖജാൻജി)
ഡോ. എസ്.പരമേശ്വരൻ, ഡോ.എസ്.ശാന്തകുമാർ
ഡോ.കെ.ജോർജ് (നിർവാഹക സമിതി അംഗങ്ങൾ)<noinclude></noinclude>
oqmmavqeh6c751glomk7872sc5w91y5
താൾ:Janakeeyasasthra prastanam.pdf/170
106
81097
240395
239959
2026-05-23T11:15:38Z
Peemurali
12614
/* സാധൂകരിച്ചവ */
240395
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>30-ാം വാർഷികത്തിന്റെ പരിപ്രേക്ഷ്യരേഖയിൽത്തന്നെ കരടുരൂപത്തിൽ ഇവ
ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.
ആസന്നഭാവിയിൽ നാം കാണുന്നത്. പണ്ടു നാം സ്വപ്നം കണ്ടിരുന്ന വിപ്ലവമല്ല, അതിഭീകരമായ ഒരു തകർച്ചയാണ്. മാനവരാശിയെതന്നെ നാമാവശേഷമാക്കിയേക്കാവുന്ന ഒരു തകർച്ച. അതിൽനിന്ന് രക്ഷപ്പെടുകയെന്നതാണ് ലക്ഷ്യം. ഇതിനായി സ്വീകരിക്കുന്ന മാർഗങ്ങൾ നാം സ്വപ്നംകണ്ട സമൂഹം പിന്നീട് അസാധ്യമാക്കുന്ന വിധത്തിൽ ആയിരിക്കരുത് എന്നു മാത്രം. ആഗോള സമ്പദ് വ്യവസ്ഥയിൽ നിന്ന് പൊക്കിൾകൊടി മുറിച്ച (de-linked) പ്രാദേശിക സമ്പദ്‌വ്യവസ്ഥകൾ എന്ന സങ്കൽപ്പനം അതിജീവനത്തിനും പിന്നീട് സ്ഥായിയായ മാനവവികാസത്തിനും ഒരുപോലെ അനുയോജ്യമാണ്. പരമാവധി ലഭ്യമായേക്കാവുന്ന മൂന്നുനാലു പതിറ്റാണ്ടിനുള്ളിൽ ലോകത്തെമ്പാടുമായി കഴിയാവുന്നത്ര സ്വയംപര്യാപ്തമായ തദ്ദേശീയ സമൂഹങ്ങളെ വളർത്തിക്കൊണ്ടു വരികയെന്നത് ആസന്ന കടമയാണ്. മാനവരാശി ഇതേവരെ കൈവരിച്ചിട്ടുള്ള ശാസ്ത്രസാങ്കേതികനേട്ടങ്ങൾ - അറിവുകളും കൗശലങ്ങളും - വൻതകർച്ചയുടെ ഘട്ടത്തിൽ നഷ്ടമാകാതിരിക്കു ന്നതിനായി, ഈ തദ്ദേശീയ സമൂഹങ്ങളിലൂടെ അവയെ സംരക്ഷിക്കുന്നതിന് ബോധപൂർവം ശ്രമിക്കേണ്ടിയിരിക്കുന്നു. അങ്ങനെ,
"ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്" എന്ന മുദ്രാവാക്യം, ഒരു വേള ഇങ്ങനെ പുതുക്കേണ്ടിയിരിക്കുന്നു.
ശാസ്ത്രം മാനവജാതിയുടെ അതിജീവനത്തിന്
Science for the Survival of Human Species<noinclude></noinclude>
k3gi13i1y3gz31fba60h3ib2v81usl0