വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.4 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:ഗാന്ധിസം.pdf/27 106 81391 240456 2026-05-29T05:21:55Z Sreejithk2000 57 പുതിയ താൾ 240456 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|19}} ന്റെ സ്വാതന്ത്രത്തേക്കാൾ മോശപ്പെട്ടതാണു് എന്നു പറഞ്ഞതുകൊണ്ട് മനുഷ്യന് ഒട്ടും തന്നെ കൎമ്മസ്വാതന്ത്ര്യമില്ലെന്ന് ഗാന്ധിജി അൎത്ഥമാക്കുന്നില്ല. ഈ വിഷയത്തെപ്പറ്റി ഗാന്ധിജി ഹരിജനിൽ ഇപ്രകാരം എഴുതി. "ഈശ്വരബന്ധത്തിലിരിക്കുമ്പോൾ സ്വാതന്ത്ര്യ ബോധം എനിയ്ക്കനുഭവപ്പെടുന്നുണ്ടു്. യാത്രക്കാർ തിങ്ങി നിൽക്കുന്ന കപ്പൽത്തട്ടിലെ അസ്വാതന്ത്ര്യം എനിക്കനുഭവപ്പെടുന്നില്ല. എന്റെ സ്വാതന്ത്രം ഒരു യാത്രക്കാരനുള്ളതിനേക്കാൾ കുറവാണെറിയാമെങ്കിലും ആ സ്വാതന്ത്ര്യത്തെ ഞാൻ മതിക്കുന്നുണ്ട്. ഗീതയിലെ പ്രധാന തത്വമാണണു് ഇതിനെന്നെ കെൽപ്പുള്ളവനാക്കിയതു്. ഏതുവിധം പ്രവർത്തിക്കണമെന്നു് തീരുമാനിയ്ക്കാനുള്ള സ്വാതന്ത്ര്യം എന്നൎത്ഥത്തിൽ മനുഷ്യൻ തന്നെ അവന്റെ വിധിയെഴുതുന്നു എന്നാണല്ലോ തത്വം. എന്നാൽ അവൻ ഫലത്തിനെ സംബന്ധിച്ചിടത്തോളം നിയന്ത്രണം ഇല്ലാത്തവനാണു്." വിധിമതമോ മനുഷ്യ പ്രയത്നമോ എന്ന മഹത്തായ പ്രശ്നത്തിനു മേല്പറഞ്ഞ വിധം മതാത്മജി നൽകുന്ന വ്യാഖ്യാനം എത്രയോ മനോഹരം. ഒരു കപ്പൽ അതിന്റെ മാർഗത്തിൽ ചരിക്കുന്നു. ഒരു യാത്രക്കാരനും അതിന്റെ നിയന്ത്രണത്തിൽ പങ്കില്ല. എന്നാൽ അതിന്റെ തട്ടിൽ നിൽക്കുന്നവർക്കു് തെക്കോട്ടോ വടക്കോട്ടോ അതിൽ തന്നെ സഞ്ചരിക്കാനും അഥവാ വൃഥാ ഇരിയ്ക്കാനും മറ്റും എത്ര സ്വാതന്ത്ര്യമുണ്ടോ അത്രയ്ക്കുള്ള സ്വാതന്ത്ര്യം മനുഷ്യ പ്രയത്നത്തിനുമുണ്ടു്. നന്മയും തിന്മയും ഉള്ള ഈ ലോകത്തിൽ അവയിലൊന്നിനെ സ്വീകരിക്കാൻ മനുഷ്യനു സ്വാതന്ത്രമുണ്ടു്. അവൻ സ്വീകരിക്കുന്ന വഴിക്ക് അനുസരണമായ ഫലം കൎമ്മനിയത്താൽ സിദ്ധിക്കയും ചെയ്യും. ആ കൎമ്മനിയമമോ ഈശ്വരനിയമം തന്നെ. ഇതേ ആശയത്തിനു പിൻതാങ്ങായി മഹാത്മജി<noinclude></noinclude> i8w8vl9dwkvqh62tsbobjwjzoeii8yv