വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.5
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Janakeeyasasthra prastanam.pdf/42
106
81003
240474
239685
2026-06-05T13:09:08Z
Shajiarikkad
1345
240474
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ചർച്ചകൾ എത്തിച്ചേർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ലേഖകൻ, പി.ടി.ബി, വി.കെ.ഡി എന്നിവർ കൂടിച്ചേർന്നു തയ്യാറാക്കിയ ഒരു രേഖ വർഷാവസാനത്തിൽ നടന്ന ദക്ഷിണമേഖലാ പ്രവർത്തകക്യാമ്പിൽ അവതരിപ്പിക്കുകയുണ്ടായി.
1973 ഡിസംബറിൽ തിരുവനന്തപുരത്തു വച്ച് നടന്ന വാർഷിക സമ്മേളനത്തിൽ ഇത് ഒരു ഔപചാരിക പരിപാടി ആയി അംഗീകരിക്കപ്പെട്ടു. ആ സമ്മേളനത്തിൽ വച്ചുതന്നെയാണ് “ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്" എന്ന
മുദ്രാവാക്യം രൂപീകരിക്കപ്പെട്ടതും. വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന അഖിലേന്ത്യാ ശാസ്ത്രസമ്മേളനത്തിൽ ഡോ.കെ.ആർ. ഭട്ടാചാര്യ (CSIR വർക്കേഴ്സ് അസോസിയേഷൻ പ്രസിഡണ്ട്) അവതരിപ്പിച്ച പ്രബന്ധത്തിന്റെ ശീർഷകമായിരുന്നു അത്. കർണാടകത്തിൽ നിന്ന് സൂരത്കൽ എൻജിനിയറിങ്ങ് കോളേജിൽ പ്രവർത്തിച്ചിരുന്ന ''വിജ്ഞാന ഉലകം'' സംഘത്തിന്റെ പ്രസിഡണ്ട് പി.ദേവറാവു, മറാഠി വിജ്ഞാന പരിഷത്തിന്റെ സെക്രട്ടറി എം.എൻ.ഗോഗ്തെ, തെലുഗു അക്കാദമി ഡയറക്ടർ പി.എസ്.അപ്പാറാവു, കെ.വീരേന്ദ്രറാവു, ഈ. രാ.ഗണേശൻ മുതലായി 8-10 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നായി ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഭട്ടാചാര്യയുമായി നേരത്തെതന്നെ ഞാൻ ബന്ധപ്പെട്ടിരുന്നു. മൈസൂരിൽ CFTRIയിൽ അദ്ദേഹത്തെയും സഹപ്രവർത്തകരായ രാജു, സിങ് മുതലായവരെയും കണ്ടിരുന്നു. അവരെല്ലാം ശാസ്ത്രജ്ഞരും സംഘടനാപ്രവർത്തകരും (തീവ്ര) ഇടതുപക്ഷക്കാരുമാണ്. അവരുമായി ധാരണയിലെത്താൻ, വലിയ പ്രയാസമുണ്ടായിരുന്നില്ല. ബോംബെയിലെ FILSA അതിനകം നിർജീവമായിക്കഴിഞ്ഞിരുന്നു. ഇന്ത്യയിലാകെ പ്രവർത്തിക്കുന്ന ഒരു ശാസ്ത്രപ്രസ്ഥാനം വളർത്തുന്നതിനെപ്പറ്റിയാണ് അവരുമായി ചർച്ച ചെയ്തത്. FILSA,
ബോംബെ കേന്ദ്രിതമായിരുന്നു, ഏറിയ പങ്കും അംഗങ്ങളും BARC, TIFR എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. CSIR ലെ ശാസ്ത്രജ്ഞരെ ആധാരമാക്കി ഒരു ശാസ്ത്രപ്രസ്ഥാനം വളർത്തിക്കൂടെ? 1972ലോ 73ലോ ആണ് ഞാൻ ഭട്ടാചാര്യയെ ആദ്യമായി കാണുന്നത്. 1974ൽ, മാതൃനഗരമായ കൽക്കത്തയിൽ അദ്ദേഹം സയൻസ് വർക്കേഴ്സ് ഫോറം (SWF), എന്ന ഒരു സംഘടനയ്ക്ക് രൂപം നൽകി. എന്നാൽ അക്കാലമായപ്പോഴേയ്ക്കും
നക്സൽ പ്രസ്ഥാനം ഏറെ ശക്തമായിത്തീർന്നിരുന്നു, അവരുടെ മുഖ്യശത്രു CPI(M) ആണ്. SWFലെ പ്രവർത്തകർ നക്സൽ അനുഭാവികളായിരുന്നു. സ്വാഭാവികമായും, അതിന് ഗണ്യമായ തോതിൽ വളരാൻ കഴിഞ്ഞില്ല. പക്ഷേ, പരിഷത്തിന്റെ മുദ്രാവാക്യ രൂപീകരണത്തിൽ അദ്ദേഹത്തിന്റെ പ്രബന്ധം വഹിച്ച പങ്ക് ഓർക്കേണ്ടതാണ്. ഒരു കൊല്ലമായി പരിഷത്ത് നടത്തിക്കൊണ്ടിരുന്ന സ്വയം പരിശോധനയും അതിന്റെ ഫലമായി രൂപംകൊണ്ട
ഗ്രാമശാസ്ത്രസമിതി എന്ന ആശയവും പ്രതിഫലിപ്പിക്കുന്ന ഒന്നായിരുന്നു ഈ മുദ്രാവാക്യം.<noinclude></noinclude>
h0y3haklmepybwmsyk83674d2sbor54
താൾ:Janakeeyasasthra prastanam.pdf/43
106
81009
240475
239697
2026-06-05T13:18:43Z
Shajiarikkad
1345
240475
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>
'''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്'''
അന്ന് ഈ മുദ്രാവാക്യത്തിന്റെ പൊരുളിനെക്കുറിച്ച് വളരെ സാമാന്യമായ ചില ധാരണകൾ മാത്രമാണുണ്ടായിരുന്നത്. കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവും ആയ അന്തരീക്ഷം വളരെക്കാലമായി ഇടതുപക്ഷഗന്ധം മുറ്റിനിൽക്കുന്ന ഒന്നായിരുന്നു. 'വിപ്ലവം' എന്ന പദം അതിന് പഥ്യമാണ്. തുടക്കത്തിൽ 'ശാസ്ത്രം സാമൂഹ്യമാറ്റത്തിന്' എന്നാണ് പറഞ്ഞിരുന്നത്. 'മാറ്റത്തെ വിപ്ലവ'മാക്കി മാറ്റിയത് കേരളത്തിന്റെ ഈ ഇടതുപക്ഷ
അന്തരീക്ഷമായിരിക്കണം. ഏതായാലും അതിനുശേഷം പരിഷത്തിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും മാറ്റ് ഉരയ്ക്കുന്ന ഉരകല്ലായി ഈ മുദ്രാവാക്യത്തെ അംഗീകരിക്കുകയുണ്ടായി.
എങ്ങനെയാണ് ഈ മുദ്രാവാക്യം പെട്ടെന്ന് അംഗീകരിക്കുന്ന ഒരു മനസ്ഥിതി പരിഷത്തിനകത്ത് വളർന്നു വന്നത്? എന്തർഥമാണ് നാമതിനു നൽകിയത്? ഈ അർഥത്തിന്റെ വ്യാപ്തിയിലും തെളിമയിലും എന്ത് ഗതിവിഗതികളാണുണ്ടായത്? ഇതിലൊക്കെ ശാസ്ത്രം വഹിക്കുന്ന പങ്കെന്താണ്? ശാസ്ത്രത്തിന്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് സംഘടന കൂടുതൽ കൂടുതൽ ബോധവത്തായി വരികയായിരുന്നു. ഒട്ടനവധി പ്രകൃതിശാസ്ത്രജ്ഞരുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും കാഴ്ചപ്പാടുകൾ ഇതിൽ പരിഷത്തിനെ സഹായിച്ചിട്ടുണ്ട്. ജെ.ഡി.ബർണലിന്റെ ''ശാസ്ത്രം ചരിത്രത്തിൽ'', ''ശാസ്ത്രത്തിന്റെ സാമൂഹ്യധർമം'' എന്നീ കൃതികളും എംഗൽസിന്റെ ''വാനരനിൽനിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്'' എന്ന ലഘുലേഖയും ഗോർഡൺ ചൈൽഡിന്റെ ''സമൂഹവും അറിവും'' എന്ന കൃതിയും ഇതിൽ എടുത്തുപറയേണ്ടവയാകുന്നു. എന്നാൽ പതുക്കെപ്പതുക്കെ, ശാസ്ത്രത്തിന്റെ വിമോചനാത്മകതയോടൊപ്പം അതിന്റെ മർദനാത്മകസ്വഭാവവും വ്യക്തമാകാൻ തുടങ്ങി. ആരുടെ കയ്യിലാണ് ശാസ്ത്രം-അറിവ് നിലകൊള്ളുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ പ്രയോഗം എന്ന് തുടക്കത്തിലേ അറിയാമായിരുന്നു. എന്നാൽ പ്രയോഗത്തിന്റെ കാര്യത്തിൽ മാത്രമല്ല, അറിവിന്റെ നിർമാണത്തിലും അതിന്റെ സ്വഭാവത്തിലും ഈ വ്യത്യാസം പ്രകടമാണെന്ന് നാം പിന്നീട് കണ്ടു. അണുബോംബിനെയും ഭൂഖണ്ഡാന്തര മിസൈലിനെയും ജീവാണു ബോംബുകളെയും അവയ്ക്കുള്ള പ്രതിരോധത്തെയും പറ്റി ഗവേഷണം നടത്തണമോ?
അതോ നമ്മുടെ കൈത്തറിക്കാരും കയർത്തൊഴിലാളികളും കെട്ടിട നിർമാണത്തൊഴിലാളികളും കർഷകരും ഒക്കെ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്, മറ്റു സ്രോതസ്സുകളേക്കാൾ ചെലവുകുറഞ്ഞ രീതിയിൽ സൗരോർജത്തെ
ഉപയോഗിക്കാനുള്ള ടെക്നോളജിയെക്കുറിച്ച്, പ്രാദേശിക സമ്പദ് വ്യവസ്ഥകളെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളെക്കുറിച്ച് ഒക്കെ ഗവേഷണം നടണമോ? ഏതിനാണ് കൂടുതൽ വിഭവങ്ങൾ നീക്കിവെക്കേണ്ടത്? ആരാണ്<noinclude></noinclude>
qcaqxr7tr1arc1g57rpt73uxtk7lcs2
താൾ:Janakeeyasasthra prastanam.pdf/44
106
81014
240476
239690
2026-06-05T13:29:06Z
Shajiarikkad
1345
240476
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>തീരുമാനിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും തീരുമാനത്തിന്റെ സ്വഭാവം. ശാസ്ത്രത്തിന്റെ സ്വഭാവവും.
'സാമൂഹ്യവിപ്ലവം' എന്ന പദത്തിന് തുടക്കത്തിൽ വ്യക്തമായ ഒരു നിർവചനം ഉണ്ടായിരുന്നില്ല. എന്നാൽ, ഉച്ചരിക്കപ്പെടാത്തതും ഉപബോധത്തിൽ കുടികൊള്ളുന്നതുമായ ഒരു ധാരണ ഉണ്ടായിരുന്നു എന്നു പറയാം. പരിഷത്ത് പ്രവർത്തകരുടെ മറ്റു പ്രവർത്തനങ്ങളിലും അവരുടെ ജീവിതവീക്ഷണത്തിലും ഇത് കാണാമായിരുന്നു. ഒരു തരത്തിൽ ഉള്ള 'സോഷ്യലിസം' ആയിരിക്കും വിപ്ലവത്തിന്റെ ലക്ഷ്യം. അതിന്റെ രൂപമോ, അത് നടക്കുന്ന രീതിയോ റഷ്യയിലോ, ചൈനയിലോ, ക്യൂബയിലോ വിയറ്റ്നാമിലോ ഹംഗറിയിലോ പോളണ്ടിലോ നടന്ന ഏതൊന്നിന്റെയും ആവർത്തനമായിരിക്കില്ല. എന്നിരുന്നാലും പൊതുവായുള്ള ഘടകങ്ങളായിരിക്കും വ്യത്യാസങ്ങളേക്കാൾ കൂടുതൽ. പിന്നീട് 7-8 കൊല്ലത്തിനുള്ളിൽ സാമൂഹിക വിപ്ലവത്തിന് കൂടുതൽ നിഷ്കൃഷ്ടമായ ഒരു നിർവചനം വളർന്നു വരികയുണ്ടായി. തുടർച്ചയായി ദരിദ്രവൽക്കരിക്കപ്പെടുകയോ അതിന്റെ ഭീഷണി നേരിടുകയോ ചെയ്യുന്ന ഒരു ഭൂരിപക്ഷം, അവരുടെ ചെലവിൽ തുടർച്ചയായി ധനികവൽക്കരിക്കപ്പെടുന്ന ഒരു ന്യൂനപക്ഷം എന്നിങ്ങനെ സമൂഹത്തെ രണ്ടു വൻചേരികളായി തിരിച്ചു കാണുകയും അവയിൽ ഭൂരിപക്ഷം വരുന്ന ദരിദ്രചേരിയോടുള്ള പക്ഷപാതിത്തം തുറന്നു പ്രഖ്യാപിക്കുകയുമാണ് 'ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന മുദ്രാവാക്യത്തിലൂടെ പരിഷത്ത് ചെയ്തത്.
ഉയർന്ന ശുഭാപ്തി വിശ്വാസമാണ് അന്ന് എല്ലാവരെയും നയിച്ചത്. ഗ്രാമശാസ്ത്രസമിതി എന്ന ആശയം ഹരം പകരുന്നതായിരുന്നു, ഉത്തേജനകരമായിരുന്നു. ദക്ഷിണമേഖലാ പ്രവർത്തക ക്യാമ്പിൽ ഈ ആശയം അവതരിപ്പിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ കണ്ണൂർ ജില്ലയിലെ കെ.മാധവൻ മാസ്റ്റർ തന്റെ ഗ്രാമമായ കൂവേരിയിൽ ആദ്യത്തെ സമിതി രൂപീകരിച്ചു. പിന്നീട്, 1974 ഡിസംബറിൽ നടന്ന വാർഷികസമ്മേളനത്തിൽ മാത്രമാണ് വ്യാപകമായി ഗ്രാമശാസ്ത്രസമിതികൾ ആരംഭിക്കാനുള്ള തീരുമാനമെടുത്തത്.
'''പീച്ചി ക്യാമ്പ്'''
1975 മാർച്ചിൽ ഞാൻ ബോംബെയിലെ ജോലി രാജിവച്ച് തിരുവനന്തപുരത്തെത്തി; ചിന്ത പബ്ലിഷേഴ്സിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുക്കാനായി. പരിഷത്തിനകത്താകെ പുത്തൻ ആവേശം തുളുമ്പിനിൽക്കുന്ന സമയമായിരുന്നു
അത്. ഒരു മുദ്രാവാക്യം കിട്ടി. അത് നടപ്പാക്കാനുള്ള ഒരു കർമപരിപാടിയുടെ രൂപരേഖയും ഉണ്ടായി. പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. അതിന് അംഗങ്ങളെ തയ്യാറാക്കണം-സൈദ്ധാന്തികമായും ശേഷിപരമായും. സാധാരണ നിർവാഹക സമിതി സംവിധാനത്തിലൂടെ മാത്രം ഇത് സാധിക്കില്ല. അതുകൊണ്ടാണ് പ്രവർത്തക ക്യാമ്പുകളാരംഭിച്ചത്. അവയുടെ തുടർച്ച എന്ന നിലയ്ക്ക്, നേരത്തെ മൂന്നുപേർ മാത്രമായി നടത്തിയ (ഞാൻ,<noinclude></noinclude>
jqny2j3a6rjr0xt7ei23f5csncof3b4
താൾ:Janakeeyasasthra prastanam.pdf/45
106
81028
240477
239670
2026-06-05T13:41:22Z
Shajiarikkad
1345
240477
proofread-page
text/x-wiki
<noinclude><pagequality level="4" user="Prajaneeshp" /></noinclude>
{{ന|'''മുദ്രാവാക്യം'''}}
വിവിധ രംഗങ്ങളിലെ പ്രവർത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹ അവസ്ഥയെ താഴെ പറയും പ്രകാരം സംഗ്രഹിക്കാൻ സംഘടന ശ്രമിച്ചതായി കാണാം.
1. തുടർന്നുകൊണ്ടിരിക്കുന്ന, രൂക്ഷമായിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യം.
2. പ്രകടമായ ധനിക ദരിദ്രവൽക്കരണം - സാമ്പത്തിക ധ്രുവീകരണം.
3. ശാസ്ത്രസാങ്കേതികരംഗങ്ങളിൽ നിരന്തരമായ വികാസമുണ്ടായിട്ടും ഉൽപാദനശക്തികളെ വികസിപ്പിക്കുന്നതിൽ നേരിട്ട പരാജയം.
4. വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടേയും കാര്യത്തിലുള്ള അതിരുകടന്ന വിദേശ ആശ്രയം.
സമുഹത്തെ ഭാഷയുടെ, മതത്തിന്റെ, തൊഴിലിന്റെയൊക്കെ അടിസ്ഥാനത്തിൽ വിഭജിക്കാറുണ്ട്. അതുപോലെ ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവർ - താഴെയുള്ളവർ എന്നും വിഭജിക്കാറുണ്ട്. ഇന്നലെവരെ ദാരിദ്ര്യരേഖയ്ക്കു മുകളിലായിരുന്ന പലരും ഇന്ന് താഴെയാകുന്നുണ്ട്. നമ്മുടെ സമൂഹം തുടർച്ചയായി ദരിദ്ര്യവൽക്കരണ പ്രക്രിയക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ഇതേ സമയം ഈ ബഹുഭൂരിപക്ഷത്തിന്റെ ചെലവിൽ ഒരു ചെറു ന്യൂനപക്ഷം തുടർച്ചയായി ധനികവൽക്കരിക്കപ്പെടുന്നു. അവരുടെ നിയന്ത്രണത്തിലാണ് ഉൽപ്പാദനപ്രക്രിയകൾ. ഭരണസംവിധാനവും അവരുടെ കൈകളിൽ തന്നെ. സ്ഥിതിഗതികൾ ഇങ്ങനെയായിരിക്കെ ശാസ്ത്രവും അവരെയാണ് സേവിക്കുക, അവർക്കാണ് ഉപകരിക്കുക - സാമൂഹിക വിപ്ലവമെന്നാൽ ഈ അവസ്ഥ, ഇതിനു കളമൊരുക്കുന്ന വ്യവസ്ഥ മാറ്റലാണ്. ദരിദ്രവൽക്കരണ ധനികവൽക്കരണ പ്രക്രിയയെ കീഴ്മേൽ മറിക്കലാണ്.
ഈ സാഹചര്യത്തിൽ രൂപം കൊള്ളുന്ന ജനോന്മുഖ പ്രസ്ഥാനങ്ങൾ 'മനുഷ്യസ്നേഹപദം', 'ദേശീയം', 'വിപ്ലവാത്മകം' എന്നിങ്ങനെ പരസ്പരം കൂടിച്ചേർന്നു കിടക്കുന്ന മൂന്നു പ്രവണതകൾ പ്രകടിപ്പിച്ചെന്നു വരാം. ജനങ്ങളുടെ അടുത്തേക്കു ചെന്ന് അവരുടെ ഭൗതികാവശ്യങ്ങളെന്തെന്നറിയുക, വലിയൊരു വിഭാഗം ജനങ്ങളുടെ കഴിവിനിണങ്ങും വിധം പ്രസ്തുത ആവശ്യം നിറവേറ്റാൻ കഴിയത്തക്കവണ്ണം ശാസ്ത്രസാങ്കേതിക വിജ്ഞാനം പ്രയോജനപ്പെടുത്തുക, സമുചിതമായ സാങ്കേതികവിദ്യകൾ ആവിഷ്കരിച്ച് ജനങ്ങളുടെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കുക, ടെക്നോളജിയെ രാഷ്ട്രീയസമരത്തിനുള്ള ഒരായുധമാക്കി മാറ്റുക എന്നതൊക്കെ ഈ മുദ്രാവാക്യത്തിന്റെ പ്രചോദനഘടകളാണ്.
സാമൂഹ്യവിപ്ലവം സൃഷ്ടിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിൽ ശാസ്ത്രത്തിന്റെ പങ്ക് നിർണായകമാണെന്ന് പരിഷത്ത് കരുതുന്നു. ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും കാണുന്ന താളപ്പിഴകൾക്കും ബഹുഭൂരിപക്ഷത്തിന്റെ പുരോഗതിക്കു വിലങ്ങുകൾ തീർക്കുന്ന മാമൂലുകൾക്കും വിധിവിശ്വാസങ്ങൾക്കുമെതിരെയുള്ള സമരത്തിൽ
അവർക്കായുധമാകുകയും അനുദിനം ദരിദ്രവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷത്തിന്റെ ഭാഗത്തുനിന്നുകൊണ്ട് സാമുഹ്യ പുരോഗതി കൈവരിക്കുകയും ചെയ്യുക എന്നതാണ് ഈ മുദ്രാവാക്യംകൊണ്ട് പരിഷത്ത് ഉദ്ദേശിക്കുന്നത്.<noinclude></noinclude>
swlt7fd1tpr45fuyb9csmswmujq1vhh