വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.5
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Janakeeyasasthra prastanam.pdf/46
106
81056
240478
239536
2026-06-06T15:13:42Z
Shajiarikkad
1345
240478
proofread-page
text/x-wiki
<noinclude><pagequality level="4" user="Prajaneeshp" /></noinclude>പി.ടി.ബി, വി.കെ.ഡി) ആത്മപരിശോധനയിലും ഭാവിവീക്ഷണരൂപീകരണത്തിലും പരിഷത്തിലെ എല്ലാ മുൻനിര പ്രവർത്തകരേയും പങ്കെടുപ്പിച്ചു കൊണ്ട് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഒരു ക്യാമ്പ് സംഘടിപ്പിക്കണമെന്ന നിർദേശം ജനറൽ സെക്രട്ടറി സി.ജി.ശാന്തകുമാറിന്റെ മുന്നിൽ വച്ചു. സി.ജി ഉത്സാഹത്തോടെ ആ നിർദേശം അംഗീകരിച്ചു. അങ്ങനെയാണ് "പീച്ചി ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത് (1975 മെയ് 9-11). താഴെ പറയുന്ന ലക്ഷ്യ
ങ്ങൾ വച്ചുകൊണ്ടാണ് ഈ ക്യാമ്പ് നടത്തിയത്.
1. പരിഷത്തിന്റെ കഴിഞ്ഞ 12 കൊല്ലത്തെ പ്രവർത്തനത്തെ സ്വയം നൽകിയ ലക്ഷ്യത്തിന്റെയും നേട്ടത്തിന്റെയും ചട്ടക്കൂടിനുള്ളിൽ വച്ച് വിമർശനാത്മകമായി വിലയിരുത്തുക.
2. "ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്” എന്ന മുദ്രാവാക്യത്തിന്റെ ഉള്ളടക്കം വ്യക്തമാക്കുകയും സ്വയം ബോധ്യപ്പെടുത്തുകയും ചെയ്യുക.
3. ഗ്രാമശാസ്ത്രസമിതിയുടെ ഘടന, രൂപീകരണം, പ്രവർത്തനം എന്നിവയിൽ വ്യക്തത കൈവരുത്തുക.
4. സർവോപരി, പ്രവർത്തകർ തമ്മിൽ തമ്മിലുള്ള ആത്മബന്ധം വളർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.
പിന്നീട് പരിഷത്തിനകത്ത് പ്രചാരത്തിൽ വന്ന 'പാരിഷത്തികത' എന്ന പദത്തിന്റെ പൊരുൾ രൂപം കൊള്ളുന്നതിൽ സുപ്രധാനമായ ഒരു പങ്കാണ് പീച്ചി ക്യാമ്പ് വഹിച്ചത്. ലളിതമായ ജീവിതശൈലി, കീഴ്മേൽ ബോധത്തിന്റെ അഭാവം, സഹിഷ്ണുത, പരസ്പരം പകർത്തുന്ന ശുഭാപ്തി വിശ്വാസം..... ഇവയൊക്കെ 'പാരിഷത്തികത' എന്ന പദത്തിൽ അടങ്ങിയിരിക്കുന്നു. ഇന്നും ഈ പദം ഉപയോഗിക്കുന്നുണ്ട്. “ഇന്ന ആൾ പാരിഷത്തികമായല്ല പെരുമാറുന്നത്' എന്ന പരാതി ധാരാളം കേൾക്കാം. എന്നാൽ പരാതി പറയുന്ന സ്വഭാവം തന്നെ അപാരിഷത്തികമായാണ് അന്നു കരുതിയിരുന്നത്.
ക്യാമ്പിന്റെ ഉള്ളടക്കത്തോടും സംഘടനാരീതിയോടും തീരുമാനങ്ങളോടും ഒട്ടുംതന്നെ യോജിക്കാൻ കഴിയാതെ പോയ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. നേരത്തെ പറഞ്ഞപോലെ, അതിന്റെ സ്ഥാപക സെക്രട്ടറി ആയ ഡോ. കെ.ജി.അടിയോടി. ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണത്തിനായി സമർപ്പിച്ച രേഖയിലെ വാദഗതികൾ ദീർഘമായി ചർച്ചചെയ്യപ്പെടുകയുണ്ടായി. എല്ലാവരും അതിനോട് യോജിച്ചു. ശാസ്ത്രത്തെ സാമൂഹ്യവിപ്ലവത്തിനുള്ള
ഉപാധിയാക്കണമെങ്കിൽ ചൂഷിതരിൽ ചൂഷിതരുടെ ജീവിതായോധനത്തിലും മോചനായോധനത്തിലും അവരുടെ കയ്യിൽ ശാസ്ത്രം ശക്തമായ ഒരായുധമായി മാറണം. ഇതിനായുള്ള ഒരു വേദിയാണ് ഗ്രാമശാസ്ത്ര സമിതി.
ഇവയ്ക്ക് സമാന്തരമായി ഫാക്ടറികളിൽ ഫാക്ടറി ശാസ്ത്രസമിതികൾ രൂപീകരിക്കണമെന്ന നിർദേശവും പൊന്തിവരികയുണ്ടായി. തൊഴിൽജന്യ രോഗങ്ങൾ, തൊഴിൽ അന്തരീക്ഷം, സുരക്ഷാസംവിധാനങ്ങൾ മുതലായവ
യൊക്കെ അതിന്റെ വിഷയപരിധിയിൽപ്പെടും. പിൽക്കാലത്ത് 600ൽപ്പരം<noinclude></noinclude>
4d7wjgy105vjfpxzxqpak0ncjb6tgj7
താൾ:Janakeeyasasthra prastanam.pdf/47
106
81114
240479
239695
2026-06-06T15:27:04Z
Shajiarikkad
1345
240479
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>പഞ്ചായത്തുകളിൽ ഗ്രാമശാസ്ത്രസമിതികൾ രൂപീകരിക്കാൻ കഴിഞ്ഞങ്കിലും ഒരൊറ്റ ഫാക്ടറി ശാസ്ത്രസമിതിപോലും രൂപീകരിക്കാൻ കഴിഞ്ഞില്ല.
കുട്ടികൾക്കായുള്ള ശാസ്ത്രപുസ്തകങ്ങൾ പ്രസിദ്ധീകരിക്കണമെന്നും അതിനായി പരിഷത്ത് നേരിട്ട് പ്രസിദ്ധീകരണ രംഗത്ത് ഇറങ്ങണമെന്നും തീരുമാനിച്ചത് ഈ ക്യാമ്പിൽ വച്ചായിരുന്നു. STEPSന്റെ മൂന്നു വർഷത്തെ പ്രവർത്തനം ഒട്ടുംതന്നെ തൃപ്തികരമായിരുന്നില്ല. ആകെ രണ്ടു പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. 1976 ജനുവരി ശാസ്ത്രമാസം ആയി ആഘോഷിക്കാനും അതിന്റെ ഭാഗമായി പ്രകൃതി, സമൂഹം, ശാസ്ത്രം എന്നീ വിഷയങ്ങളെ ആധാരമാക്കി 3,000 ക്ലാസ്സുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചതും ഈ ക്യാമ്പിൽ വച്ചായിരുന്നു. ഈ ക്ലാസ്സുകൾ പരിഷത്തിന്റെ പ്രത്യയശാസ്ത്രപരമായ വളർച്ചയിൽ ഒരു പ്രധാന പങ്കു വഹിച്ചു. മാനവ വികാസത്തിന്റെ ചരിത്രത്തെക്കുറിച്ചും ആ ചരിത്രത്തിന്റെ ദർശനത്തെക്കുറിച്ചും ഈ വികാസത്തിൽ ശാസ്ത്രം വഹിച്ച പങ്കിനെക്കുറിച്ചും പരിഷത്ത് പ്രവർത്തകർക്ക് കൂടുതൽ വ്യക്തത വരുത്താൻ ഇവ സഹായിച്ചു. 300 ഗ്രാമപഞ്ചായത്തുകളിലെങ്കിലും ഗ്രാമസമിതികൾ രൂപീകരിക്കണമെന്ന് പീച്ചി ക്യാമ്പിൽ വച്ചുതീരുമാനിക്കുകയുണ്ടായി.
ഒരു മാസത്തിനുള്ളിൽ രാജ്യത്തിനകത്തെ അന്തരീക്ഷമാകെ മാറാൻ പോവുകയാണെന്നതിന് ഒരു സൂചനപോലും പീച്ചി ക്യാമ്പ് നടക്കുന്ന കാലത്ത് ഉണ്ടായിരുന്നില്ല. 1975 ജൂൺ 25ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് ഇടതുപക്ഷ പാർട്ടികളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിച്ചു. പരിഷത്തിന്റെ പ്രവർത്തനത്തെയും. അതിനകംതന്നെ പരിഷത്തിനെ ഒരു CPI(M) പോഷകസംഘടനയായി ചിത്രീകരിക്കാൻ ചിലർ ശ്രമം ആരംഭിച്ചിരുന്നു. അന്ന് കേരളത്തിലെ മുഖ്യമന്ത്രി CPI നേതാവായ സി.അച്യുതമേനോൻ ആയിരുന്നു. ആഭ്യന്തരമന്ത്രിയായി, കോൺഗ്രസ് നേതാവായ കരുണാകരനും. യഥാർഥത്തിൽ കാര്യങ്ങൾ എല്ലാം തീരുമാനിച്ചിരുന്നത് കോൺഗ്രസ്സായിരുന്നു. ഇതിനകം തന്നെ പരിഷത്ത്, സ്കൂൾ വിദ്യാർഥികളുടെ ഇടയിൽ ഗണ്യമായ സ്വാധീനം നേടിയിരുന്നു -ശാസ്ത്രകേരളം, യുറീക്ക, ശാസ്ത്രകേരളം ക്വിസ്, യുറീക്ക ടാലന്റ് ടെസ്റ്റ്, സ്കൂൾ സയൻസ് ക്ലബ്ബുകൾ, സ്കൂൾ ലെയ്സൺ കമ്മിറ്റി... കേരളത്തിലെ പിന്തിരിപ്പൻ ശക്തികളുടെ മർമമാണ് വിദ്യാഭ്യാസ
മേഖല. അതിൽ തൊട്ടാൽ അവർ തീവ്രമായി പ്രതികരിക്കും. നിലവിലുണ്ടായിരുന്ന വഷളായ വിദ്യാഭ്യാസ വ്യവസ്ഥ മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങളാണ്, മുണ്ടശ്ശേരി മാസ്റ്ററുടെ വിദ്യാഭ്യാസപരിഷ്കാരങ്ങളാണ്, 1957ലെ
ഒന്നാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരായ വിമോചനസമരത്തിന് വഴിതെളിച്ചതെന്നു പറയാറുണ്ട്. പരിഷത്ത് അധികാരത്തിലല്ല, അത് CPI(M)ന്റെയോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ പോഷകസംഘടനയു<noinclude></noinclude>
hosjjodskmluroq321t0wn0tl9q9n2b
താൾ:Janakeeyasasthra prastanam.pdf/48
106
81116
240480
239696
2026-06-06T15:35:34Z
Shajiarikkad
1345
240480
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>മല്ല. പക്ഷേ, പരിഷത്ത് പുരോഗമനാത്മകമാണ്, ദരിദ്രവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിനോട് അതിന് പക്ഷപാതിത്തമുണ്ട്. സർവോപരി അതിന് വിദ്യാർഥികളുടെയും അധ്യാപകരുടെയും ഇടയിലുള്ള സ്വാധീനവും അംഗീകാരവും വർധിച്ചുവരികയാണ്. ഇത് അപകടകരമാണ്. ഇത് തടയാൻ പറ്റിയൊരവസരമാണ് അടിയന്തിരാവസ്ഥ അവർക്കു നൽകിയത്. അവർ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി: കമ്യൂണിസ്റ്റുകാർ വിദ്യാഭ്യാസമേഖലയിൽ നുഴഞ്ഞുകയറുകയാണ്. സാഹിത്യം പ്രചരിപ്പിക്കുന്നു, മത്സരപരീക്ഷകൾ നടത്തുന്നു, സംഘടനകൾ (സയൻസ് ക്ലബ്) രൂപീകരിക്കുന്നു. ഇതിനെല്ലാം അധ്യാപകർ തന്നെ മുൻകൈ എടുക്കുന്നു. ഇത് അപകടകരമാണ്. പരാതി കിട്ടേണ്ട താമസം, ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നിന്നു ഹെഡ്‌മാസ്റ്റർ മുതൽ മുകളിലേക്കുള്ള വിദ്യാഭ്യാസ അധികൃതർക്ക് സർക്കുലർ പോകുന്നു. സ്കൂളുകളുടെ നടത്തിപ്പിൽ പുറമേനിന്നുള്ള ആളുകൾ ഇടപെടുന്നതായും ഇതിന് അധ്യാപകർ കൂട്ടുനിൽക്കുന്നതായും അറിയുന്നു. സയൻസ് ക്ലബ്ബുകൾ ആവശ്യമാണ്. പക്ഷേ, അവയ്ക്ക് സഹായം നൽകാൻ ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പോലെ പുറമേനിന്നുള്ള സംഘടനകൾ ആവശ്യമില്ല.
അതിനായി ഗവൺമെന്റുതന്നെ ഒരു സയൻസ്‌ക്ലബ് അസോസിയേഷൻ രൂപീകരിക്കുന്നുണ്ട്. അധ്യാപകരുടെ ഉത്തരവാദിത്തങ്ങൾക്ക് ഭംഗം വരുത്തുന്ന രീതിയിൽ പുറമെനിന്നുള്ളവർ സ്കൂൾ പ്രവർത്തനങ്ങളിൽ ഇടപെടുന്നത്
തടയണം.... ഇതായിരുന്നു സർക്കുലറിന്റെ ഉള്ളടക്കം.
വിദ്യാർഥികളുമായുള്ള ബന്ധം വിച്ഛേദിക്കാൻ പരിഷത്ത് തയ്യാറായിരുന്നില്ല. പക്ഷേ, അടിയന്തിരാവസ്ഥയിൽ ആഭ്യന്തരമന്ത്രിക്ക് അമിതമായ അധികാരങ്ങളാണുള്ളത്. കരുണാകരന്റെ സുഹൃത്തും കോൺഗ്രസ്സുകാരനുമായ
ഡോ.കെ.കെ.രാഹുലനായിരുന്നു അന്ന് പരിഷത്തിന്റെ പ്രസിഡണ്ട്. അദ്ദേഹം കരുണാകരനെ പോയിക്കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. പരിഷത്ത് കമ്യൂണിസ്റ്റുകാരുടെയൊന്നുമല്ല. നോക്കു, ഞാനാണ് പ്രസിഡണ്ട്. കരുണാകരന്റെ നിലപാട് മയപ്പെടുന്നതിന് ഇത് കാരണമായി. പക്ഷേ, “ഡോക്ടറേ, നിങ്ങളെ കമ്യൂണിസ്റ്റുകാർ കുരങ്ങുകളിപ്പിക്കുകയാണ്, സൂക്ഷിക്കണം" എന്ന് കരുണാകരൻ ഉപദേശിച്ചതായി പിന്നീട് രാഹുലൻ പറയുകയുണ്ടായിട്ടുണ്ട്.
പരിഷത്ത് സ്വന്തം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. 150ൽപ്പരം ഗ്രാമശാസ്ത്രസമിതികൾ ആ വർഷം രൂപീകരിച്ചു. അവയുടെ പ്രവർത്തനത്തിന് എല്ലാവിധ സഹായവും നൽകണമെന്ന് പഞ്ചായത്തുകളോടാവശ്യപ്പെടുന്ന ഒരു സർക്കുലർ ഗവൺമെന്റുതന്നെ പുറത്തിറക്കി.<noinclude></noinclude>
bb0ubw3qe5p2e4br0jyz56czedccw9n