വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.5 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Janakeeyasasthra prastanam.pdf/50 106 80992 240482 239698 2026-06-07T15:05:16Z Shajiarikkad 1345 240482 proofread-page text/x-wiki <noinclude><pagequality level="4" user="Vineethapee" /></noinclude>കൾക്കിടയിൽ അറസ്റ്റോ മറ്റു സംഭവങ്ങളോ ഒന്നും ഉണ്ടായില്ല എന്നത് അദ്ഭുതാവഹം തന്നെയാണ്. പക്ഷേ, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ വച്ചു നടന്ന ശാസ്ത്രപാർലമെന്റ് എടുത്തു പറയേണ്ട ഒന്നാണ്. മലപ്പുറം ജില്ലാക്കമ്മിറ്റി കൊണ്ടോട്ടിയിൽ ഏറെ പ്രചാരണത്തോടെ ഒരു ശാസ്ത്രപാർലമെന്റ് ആസൂത്രണം ചെയ്തിരിക്കയാണ്. സ്ഥലത്തെ ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുമായി കൂടിച്ചേർന്നാണ് ഇത് നടത്തുന്നത്. പരിഷത്തിന്റെ ജില്ലാ പ്രസിഡണ്ടും ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസറുമായ ഡോ. മുഹമ്മദ് തന്നെ ആയിരുന്നു അതിന്റെയും പ്രസിഡണ്ട്. “പ്രകൃതിയെയും ശാസ്ത്രത്തെയും സമൂഹത്തെയും കുറിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് വിപുലമായ ഒരു പാർലമെന്റ് സംഘടിപ്പിക്കുകയാണ്. ഡോ. എം.പി.പരമേശ്വരൻ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതായിരിക്കും. പഞ്ചായത്തിന്റെ വിവിധ സ്ഥാനങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ചോദ്യപ്പെട്ടിയിൽ നിങ്ങളുടെ ചോദ്യങ്ങൾ നിക്ഷേപിക്കുക. ജനുവരി 12-ാം തിയതി വൈകുന്നേരം 4 മണിക്ക് കൊണ്ടോട്ടി അങ്ങാടിയിലുള്ള ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുടെ ഹാളിൽ പാർലമെന്റ് ചേരുന്നതായിരിക്കും." നോട്ടീസുകളിലൂടെയും പോസ്റ്ററുകളിലൂടെയും വൻ പ്രചാരണം നടന്നു. ഒരാഴ്ചയോളം ചോദ്യപ്പെട്ടികൾ വച്ചുകൊണ്ടിരുന്നു. പാർലമെന്റിന്റെ തലേ ദിവസം പ്രവർത്തകർ എല്ലാം ശേഖരിക്കുകയും ചോദ്യങ്ങളെ വർഗീകരിക്കുകയും ചെയ്തു. സ്വാഭാവികമായും പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ജീവന്റെ ഉൽപത്തിയെക്കുറിച്ചും ആയിരുന്നു ഏറിയ പങ്കും ചോദ്യങ്ങൾ, മതത്തിന്റെയും ശാസ്ത്രത്തിന്റെയും ഇടയ്ക്കുള്ള ഒരു അവ്യക്ത മേഖലയാണത്. ഞാൻ നാലു മണിക്കുമുമ്പുതന്നെ ഹാളിൽ എത്തിച്ചേർന്നു. അദ്ഭുതം. ഏറെ വീതിയില്ലാത്ത നീളത്തിലുള്ള ഹാളായിരുന്നു അത്. മുമ്പിലെ 7-8 വരികൾ മുഴുവനും നിറഞ്ഞിരുന്നു. വെള്ളക്കുപ്പായം ധരിച്ച് താടി നീട്ടിയ മുള്ളമാർ. ഇത്രയധികം പേരോ? നാലര ആയപ്പോഴേയ്ക്കും ഹാൾ നിറഞ്ഞു. ഇരുനൂറിലധികം ആളുകൾ ഉണ്ടായിരുന്നു. അധ്യക്ഷത വഹിച്ചത് ഡോ.മുഹമ്മദ് തന്നെയായിരുന്നു. അദ്ദേഹം എന്നെ സദസ്സിനു പരിചയപ്പെടുത്തി. എന്നോട് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെട്ടു. ഞാൻ എഴുന്നേറ്റ് സംസാരിക്കാൻ തുടങ്ങി. “സുഹൃത്തുക്കളേ, മൊത്തം 200ൽപ്പരം ചോദ്യങ്ങൾ കിട്ടിയിട്ടുണ്ട്. അവയെ ഞാൻ പല മേഖലകളായി വർഗീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആദ്യം പ്രപഞ്ചോൽപ്പത്തിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എടുക്കാം...“ “സാർ, പോയന്റ് ഓഫ് ഓർഡർ' സദസ്സിൽ നിന്നും ഒരു മുള്ള എഴുന്നേറ്റുനിന്നു പറഞ്ഞു. പാർലമെന്റല്ലേ? “യെസ്, എന്താണത്? “സാർ, ഈ ശാസ്ത്രജ്ഞന് പ്രപഞ്ചത്തിന്റെ എല്ലാ കാര്യങ്ങളും അറിയാമോ?"<noinclude></noinclude> ro5xrg03uk58ae95rrwgw50mh1164xw താൾ:Janakeeyasasthra prastanam.pdf/51 106 80998 240483 239699 2026-06-07T15:13:55Z Shajiarikkad 1345 240483 proofread-page text/x-wiki <noinclude><pagequality level="4" user="Vineethapee" /></noinclude>“ഇല്ലേയില്ല. വളരെ പരിമിതമായ കാര്യങ്ങളേ അറിയാവൂ“- ഞാൻ സത്യസന്ധമായി മറുപടി പറഞ്ഞു. “എങ്കിൽ പിന്നെ പ്രപഞ്ചോൽപ്പത്തിയെക്കുറിച്ച് സംസാരിക്കാൻ താങ്കൾക്കെന്ത് അവകാശം? ഇരിക്കണം സർ.“ സംഗതി അലങ്കോലപ്പെടുത്താൻ തന്നെയാണോ ഇവർ കൂട്ടം കൂടി വന്നിരിക്കുന്നത്? ഞാൻ പിന്നോക്കം തിരിഞ്ഞു. ഡോ.മുഹമ്മദിനോട് ചോദിച്ചു: “ഡോക്ടറേ, നിങ്ങൾക്ക്, ഈ മനുഷ്യന്റെ ശരീരത്തിനകത്ത്, തലച്ചോറിലും കിഡ്നിയിലും വയറ്റിലും ഒക്കെ നടക്കുന്ന കോടാനുകോടി ജീവത് രാസായനിക പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ?" “അയ്യയ്യോ, ഇല്ല, ഇല്ല. വളരെ വളരെക്കുറച്ചു മാത്രമേ അറിയാവൂ. അറിഞ്ഞതിന്റെ എത്രയോ ലക്ഷം മടങ്ങ് ഇനിയും അറിയാനുണ്ട്. ഉള്ള അറിവ് വച്ച് ഓരോന്നു ചെയ്യുന്നു. ഞാൻ ചോദ്യം ഉന്നയിച്ച മുള്ളയുടെ നേരെ തിരിഞ്ഞു പറഞ്ഞു: “നോക്കു. ഈ ഡോക്ടർ പറയുന്നു നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് വളരെക്കുറച്ചു മാത്രമേ അദ്ദേഹത്തിനറിയാവു എന്ന്. എന്നിട്ടും രോഗം വരുമ്പോൾ ചികിത്സ തേടി നിങ്ങൾ അദ്ദേഹത്തിന്റെ അടുത്തു പോകുന്നു. ശാസ്ത്രജ്ഞൻ എന്താണ് ചെയ്യുന്നത്? അറിഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറിയാൻ ശ്രമിക്കുന്നു; നമ്മുടെ ജീവിതം കൂടുതൽ സുഖകരമാക്കാൻ ശ്രമിക്കുന്നു. ആ ശാസ്ത്രത്തിന്റെ അറിവ്, പരിമിതമാണെങ്കിലും, ജനങ്ങളുമായി പങ്കിടുന്നതിൽ എന്ത് അനൗചിത്യമാണുള്ളത്. അദ്ദേഹത്തിന് ഉത്തരമൊന്നും ഇല്ലായിരുന്നു. അപ്പോഴേയ്ക്കും പിന്നിൽ നിറഞ്ഞ് ഇരുന്നിരുന്ന പരിഷത്തുകാരും നാട്ടുകാരും എഴുന്നേറ്റുനിന്നു പറയാൻ തുടങ്ങി. “സാറിന്നധികാരമുണ്ട്. ഒരനൗചിത്യവുമില്ല. സാർ തുടരുക.“ ഏതാണ്ടു മൂന്നു മണിക്കൂർ നീണ്ടുനിന്നു ആ പാർലമെന്റ്. അത് കഴിഞ്ഞ ഉടൻ ഏതാനും മുള്ളമാർ എന്നെ വളഞ്ഞ് ഒരു ചോദ്യം ഉന്നയിച്ചു. “സർ, ശാസ്ത്രം പൂർണമാണോ?” ഞാൻ പറഞ്ഞു “അല്ലേ അല്ല, അത് വളർന്നു കൊണ്ടിരിക്കുന്ന ഒന്നാണ്. ഒരിക്കലും പൂർണമാകില്ല. “എന്നാൽ മതം പൂർണമാണ്. അതിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ട്. ഞങ്ങൾ ഒരു മത പാർലമെന്റ് വച്ചാൽ സാർ വരുമോ?' “നിശ്ചയമായും വരാം.” ഞാൻ പ്രതിവചിച്ചു. അതു നടന്നുവോ എന്തോ? ഏതായാലും അവർ എന്നെ വിളിക്കുകയുണ്ടായില്ല. '''ശാസ്ത്രം പൂർണമാണോ?''' പക്ഷേ, ഒരു ചോദ്യം അവശേഷിക്കുന്നു. “ശാസ്ത്രം പൂർണമാണോ?“ ജനങ്ങളിൽ ശാസ്ത്രബോധവും ശാസ്ത്രീയ ലോകവീക്ഷണവും വളർത്തു<noinclude></noinclude> 3a11dsp3hm1fpgwi58hykfh2iu6gncj താൾ:Janakeeyasasthra prastanam.pdf/49 106 81120 240481 239694 2026-06-07T14:51:05Z Shajiarikkad 1345 240481 proofread-page text/x-wiki <noinclude><pagequality level="4" user="Vineethapee" /></noinclude> {{ന|{{xx-larger|'''4<br /><br />ക്യാമ്പെയിനുകൾ'''}}}} '''പ്രകൃതി, ശാസ്ത്രം, സമൂഹം''' 1976 ജനുവരിയിൽ നടത്താനുദ്ദേശിച്ചിരുന്ന ക്ലാസ്സുകൾക്ക് വേണ്ട തയ്യാറെടുപ്പുകൾ ആരംഭിച്ചു. ക്ലാസ്സുകൾ മൂന്നു തലത്തിൽ കൈകാര്യം ചെയ്യണമെന്ന് തീരുമാനിച്ചു. 10-12 വയസ്സുള്ള കുട്ടികൾ, ഹൈസ്കൂൾ കുട്ടികളും സാമാന്യജനങ്ങളും, ഉപരിപഠനം നടത്തുന്നവർ എന്നിങ്ങനെ മൂന്നു തരക്കാർ. കുട്ടികൾക്കുള്ള കുറിപ്പുകൾ കെ.കെ.കൃഷ്ണകുമാറും സാമാന്യജനങ്ങൾക്കുള്ള കുറിപ്പുകൾ പ്രൊഫ. എം. സ്റ്റീഫനും ഉപരിപഠനം നടത്തുന്നവർക്കുള്ള കുറിപ്പുകൾ ഞാനും തയ്യാറാക്കി. ഓരോ കുറിപ്പും മൂന്നു വിഷയങ്ങളെയും ആസ്പദമാക്കിയായിരുന്നു. 1975 ഒക്ടോബറിൽ നാലുദിവസം നീണ്ടുനിന്ന തയ്യാറെടുപ്പുക്യാമ്പിൽ ഏതാണ്ട് 400 പേർ പങ്കെടുക്കുകയുണ്ടായി. ജനുവരിമാസം ഓട്ടത്തിന്റെ മാസമായിരുന്നു. ക്ലാസുകളെടുക്കാനുള്ള ഓട്ടം. അടിയന്തിരാവസ്ഥക്കാലം. കാര്യമായ രാഷ്ട്രീയ പ്രവർത്തനമോ പൊതുപ്രവർത്തനമോ നടത്താൻ കഴിയാത്ത കാലം. പരിഷത്ത് പ്രവർത്തകർക്കു പുറമേ പൊതുജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മറ്റനവധി പേർ കൂടി ക്ലാസെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നു. ഏറിയ പങ്ക് ആളുകളും 'സമൂഹം' എന്ന ക്ലാസ്സാണ് എടുത്തത്. പ്രകൃതി, ശാസ്ത്രം എന്നീ ക്ലാസ്സുകൾ എടുക്കാൻ ആത്മവിശ്വാസമുള്ളവർ കുറവായിരുന്നു. ഒരു മാസം കഴിഞ്ഞ് റിപ്പോർട്ടുകൾ നോക്കിയപ്പോൾ 12000ത്തിൽ അധികം ക്ലാസ്സുകൾ നടന്നതായി കണ്ടു. ക്ലാസ്സുകളെടുത്ത പ്രവർത്തകർക്കും സംഘാടകർക്കും ഒട്ടേറെ കഥകൾ പറയാനുണ്ട്. മിക്ക ക്ലാസ്സുകളിലും യൂണിഫോറമിടാത്ത പൊലീസുകാർ പങ്കെടുത്തിരുന്നു. പല ക്ലാസ്സുകളിലും ഒളിവിൽ ആയിരുന്ന നക്സൽ പ്രവർത്തകരും പങ്കെടുത്തിരുന്നു. ചില സ്ഥലങ്ങളിൽ അവർ ക്ലാസ്സെടുക്കുകപോലും ചെയ്തിരുന്നതായി പറയുന്നു. എന്നാൽ ക്ലാസ്സു<noinclude></noinclude> dc0rzh0ls3a66wenotgn7e2kyarimzh താൾ:Otta slokam Malayalam 1921.pdf/10 106 81399 240484 240471 2026-06-08T10:33:00Z ~2026-33850-93 13339 240484 proofread-page text/x-wiki <noinclude><pagequality level="1" user="~2026-31349-77" /></noinclude> 2 ഒറ്റശ്ലോകം ഉമാമഹം മാതരമാഹ്വയാമി പത്ന്യഃ പിതുർമ്മാതര ഏവ സർവാഃ കഥന്നു ലക്ഷ്മീരിതി ചിന്തയന്തം ശാസ്താരമീഡേ സകലാർത്ഥ സിദ്ധൈഃ ൨. മോഹിനി എന്ന വിഷ്ണുമായയിൽ ശിവനുണ്ടായ പുത്രനാണ് ശാസ്താവ്. "അച്ഛന്റെ ഭാര്യയായ പാർവ്വതീദേവിയെ അമ്മയെന്ന് വിളിക്കുന്നത് ഉചിതമാണ്. എന്നാൽ മാതൃസ്ഥാനീയനായ വിഷ്ണുവിന്റെ വല്ലഭയായ ലക്ഷ്മീദേവിയെ എന്താണ് ഞാൻ വിളിക്കേണ്ടത്" എന്നാലോചിക്കുന്ന ശാസ്താവിനെ സർവാഭീഷ്ടസിദ്ധിക്കായിക്കൊണ്ട് സ്തുതിക്കുന്നു. ആയാതാ മധുയാമിനീ യദി പുനർന്നായാത ഏവ പ്രഭുഃ പ്രാണാ യാന്തു വിഭാവസൗ യദി പുനർജ്ജന്മാന്തരം പ്രാർത്ഥയേ വ്യാധഃ കോകിലബന്ധനേ വിധു പരിദ്ധ്വംസേപി രാഹുഗ്രഹഃ കന്ദർപ്പേ ഹരനേത്രദീധിതിരഹം പ്രാണേശ്വരേ മന്മഥഃ ൩. വിരഹിണിയായ ഒരു നായികയുടെ വിചാരമാണിത് - വസന്തകാലത്തെ രാത്രി വന്നു. ഭർത്താവ് വന്നില്ലെങ്കിൽ എന്റെ പ്രാണൻ എരിഞ്ഞ്‌ വെണ്ണീറായിക്കോട്ടെ. എനിക്കിനി ജന്മമുണ്ടെങ്കിൽ കുയിലിനെ ബന്ധിപ്പാൻ വേണ്ടി കാട്ടാളനായിട്ടൊ, ചന്ദ്രനെ ഗ്രസിക്കാൻ രാഹുവായിട്ടൊ കാമദേവനെ കെടുപ്പാൻ ശിവന്റെ നേത്രാഗ്നിയായിട്ടൊ ഭർത്താവിന് അനുരാഗമുണ്ടാക്കിത്തീർക്കുവാൻ കാമദേവനായിട്ടൊ ജനിക്കണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു. നിസർഗ്ഗതോ നിർഗ്ഗ ......ഗുംഭം സമർത്ഥയ<noinclude><references/></noinclude> e0c2tep2yr7eniwi9q4u1cj6zb0ijc5 താൾ:Otta slokam Malayalam 1921.pdf/11 106 81401 240485 2026-06-08T11:02:29Z ~2026-33850-93 13339 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ' പ്രഥമഭാഗം 3 ന്തേ സഗുണം ബലാ ദ്യേ തേ കഞ്ചുകീ സന്നഹനോന്നതേന ലംബസ്തനേനാപി മുദം ലഭന്തേ ൪ സ്വതേ ഗുണരഹിതമായ വാക്കിനെ കണ്ണിൽക്കണ്ട ന്യായമെല്ലാം...' താൾ സൃഷ്ടിച്ചിരിക്കുന്നു 240485 proofread-page text/x-wiki <noinclude><pagequality level="1" user="~2026-33850-93" /></noinclude> പ്രഥമഭാഗം 3 ന്തേ സഗുണം ബലാ ദ്യേ തേ കഞ്ചുകീ സന്നഹനോന്നതേന ലംബസ്തനേനാപി മുദം ലഭന്തേ ൪ സ്വതേ ഗുണരഹിതമായ വാക്കിനെ കണ്ണിൽക്കണ്ട ന്യായമെല്ലാം പറഞ്ഞു ബലാൽക്കാരേണ ഗുണവത്താണെന്നു സമർത്ഥിപ്പിക്കുന്നവൻ, തൂങ്ങിയതാണെങ്കിലും റവുക്കകൊണ്ടു കൂട്ടിപ്പിടിച്ചു കെട്ടിയുറപ്പിച്ച സ്തനം കൊണ്ടു തൃപ്തിപ്പെടും. ഉദാത്തമദപിച്ഛിലദ്വിരദരാജഗണ്ഡസ്ഥലീവി ദാരണവിനോദനക്ഷപിതവാസരഃ കേസരീ | കഥ ന്നു കലഹക്രമം വിതനുതേ പരേതാടവീപുരാണാകു ണ പാശനപ്രകടിതാരവേ ഫേരവേ. ൫ മദം പൊട്ടിയൊലിച്ചുകൊണ്ടിരിക്കുന്ന കാട്ടാനയുടെ കവിൾ ത്തടം നേരമ്പോക്കായി (ഒരു പ്രയാസവും കൂടാതെ) തല്ലിയുടക്കുന്ന സിംഹം, ചുടലക്കാട്ടിൽ നാറിക്കിടക്കുന്ന ശവം കടിച്ചു വലിച്ചു കൂ ക്കി വിളിക്കുന്ന കുറുനരിയോടു കലഹിപ്പാൻ പോകുമോ? തനിക്കു താൻപോന്നവർ തനിക്കൊത്തവരോടു മാത്രമേ നേരിടാവൂ എന്ന് താൽപ്പര്യം .<noinclude><references/></noinclude> bitpcj2ctusobu1mrlinoq965zczw9z