വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.6
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Prithikaradurga (Changampuzha).pdf/115
106
81397
240684
240465
2026-06-09T15:59:32Z
ഹമീഷ കെ ആർ
13335
240684
proofread-page
text/x-wiki
<noinclude><pagequality level="1" user="Hortus Malabaricus" /></noinclude>
ന്റെ കണ്ണീരടക്കാൻ കഴിഞ്ഞില്ല.
അവൻ ഇരുകൈകളും ഉയർത്തി മുഖം പൊത്തി. അവന്റെ അമ്മ അവന്റെ
നേർക്കു നോക്കിയപ്പോൾ അവൻ അവിടെ കിടക്കുകയും,
ആ ബെഞ്ചിന്റെ പുറത്തു വെച്ചിരുന്ന ഏതാനും ചാക്കുകൾക്കിടയിൽ അവന്റെ മുഖം പൂഴ്ത്തി മറയ്ക്കുകയും ചെയ്തു.
കുറച്ചുനേരം കഴിഞ്ഞു് ഈസാ പുറത്തേയ്ക്കിറങ്ങിപ്പോയി. വിഗ്ഡിസ് അനന്തരം കരണ്ടിയിൽനിന്നു് അപ്പം വാങ്ങിയെടുത്തു് അവന്റെ സമീപം ചെന്നു് അവനു കൊടുത്തു.
ഇനിയെങ്കിലും ഒന്നു മിണ്ടാതിരി. ഇന്നാ ഇതു തിന്നോ!" എന്നു പറഞ്ഞുകൊണ്ട് അവൾ അതു് അവന്റെ
മടിയിൽ വെച്ചുകൊടുത്തു. കുട്ടി കരച്ചിൽ നിർത്തി അവന്റെ അമ്മയുടെ മുഖത്തേയ്ക്കു നോക്കി; അവൻ അപ്പത്തിന്മേൽ വിരലോടിച്ചു; വല്ലാത്ത ചൂടുള്ളതായി അവനനുഭവപ്പെട്ടു; അവൻ പേടിച്ചുപോയി. അതു കണ്ടു് അവൾ
അവന്റെ തലമുടി രണ്ടുമൂന്നു പ്രാവശ്യം തെരുപ്പിടിച്ചു്
അവനെ മെല്ലെമെല്ലെത്തടവി. പക്ഷേ അതു കഴിഞ്ഞു്
അവൾ അവനോടു് ഈസായുടെ അടുത്തേയ്ക്കു പോകാൻ
പറഞ്ഞു.
ഇരുപത്തിയൊന്നു്
ആ ശീതകാലം അങ്ങനെ കഴിഞ്ഞുപോയി. പ്രസ്താ
വ്യമായ യാതൊന്നുംതന്നെ സംഭവിച്ചില്ല.
സൂര്യൻ വിഷുവത് ചക്രം കടന്നുകഴിഞ്ഞു. ക്രമേണ
ശക്തിപ്രാപിച്ച രവികിരണങ്ങൾ മലഞ്ചെരുവുകളിൽ പ<noinclude></noinclude>
k3aarmhwq0hszjgncmazoxtl3a7i6t8
താൾ:Prithikaradurga (Changampuzha).pdf/278
106
81479
240697
240589
2026-06-10T07:12:18Z
~2026-34238-81
13359
240697
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-33984-92" /></noinclude>ണു' നിങ്ങൾ; നോർവേയിൽ എവിടെയാണു് നിങ്ങളുടെ വീട്? നിങ്ങളുടെ അച്ഛനാരാണു്???
ഉൾവാർ ഉത്തരം നൽകി:"വിൻഗുൽമാക്കിലാണ് എൻറെ വീടു'; എൻ്റെ കുടുംബപ്പേർ ഫോൾഡനിലെ ''വാഡിൻ''എന്നുമാണു്.''
ഉസ്പാക പെട്ടെന്ന് അയാളുടെനേക്കു തിരിഞ്ഞു ചോദിച്ചു: "നിങ്ങളുടെ അച്ഛനോ, ഉൾവാർ? എന്താണ് നിങ്ങളുടെ അച്ഛൻറെ പേര്?”
"ഹേ, തലവൻ, ഞാനതേതായാലും നിങ്ങളിൽനിന്നു മറച്ചുവെയ്ക്കുന്നില്ല. യഥാത്ഥമായ വിവാഹത്തിൽനിന്നും ജനിച്ചവനല്ലാ ഞാൻ,” ഉൾവാർ പറഞ്ഞു: "അതു കൊണ്ട് എന്റെ അമ്മയുടെ താവഴിപ്രകാരം എന്നെ വിളിച്ചുവരുന്നതു് ഉൾവാർ വിഗ്‌ഡിസ്സൺ എന്നാണു്.''
ഏറെനേരത്തേയ്ക്കു് ഉസ്‌പാക നിശ്ശബ്ദനായിപ്പോയി. ഒന്നിൽക്കൂടുതൽ തവണ അയാൾ എന്തോപറയാൻ നാക്കെടുത്തതാണ്. പക്ഷേ അയാൾക്കു വാക്കു കിട്ടുന്നില്ല. എന്നാൽ ഇതു് ഉൾവാറിന്റെ ശ്രദ്ധയിൽ പെട്ടില്ല. ഒടുവിൽ മറേറയാൾ ചോദിച്ചു:
? "നിങ്ങൾക്കെന്തു പ്രായമുണ്ട്, ഉൾവാർ വിഗ്‌ഡിസ്സൻ?"
"മദ്ധ്യവേനൽ കഴിഞ്ഞു എനിക്കു പതിനെട്ടാകും,'' അയാൾ മറുപടി പറഞ്ഞു.
അപരിചിതൻ വീണ്ടും കിടന്നു; ഏറെനേരത്തേയ്ക്ക് അയാൾ ഒന്നും തന്നെ ശബ്ദിച്ചില്ല. അനന്തരം അയാൾ വീണ്ടും സംസാരിച്ചു:<noinclude></noinclude>
8f2twf6tugxrr7bsflc1dqfvf004y57
താൾ:Prithikaradurga (Changampuzha).pdf/125
106
81488
240696
240601
2026-06-10T05:43:08Z
ജന്യ.25
13350
240696
proofread-page
text/x-wiki
<noinclude><pagequality level="1" user="ജന്യ.25" /></noinclude>അതെനിക്കു പറയാൻ കഴിവില്ല" വിഗ്ഡിസ് ഉത്തരം നല്കി . "പക്ഷേ എയോൾവിൻ്റെ ദേഹത്തു ഞാൻ വിട്ടിട്ടുപോന്ന പുരോഹിതയുടെ കത്തി അയാൾ തിരിച്ചറിയും”.
ഇതുകേട്ടു ഗുന്നാർ പറഞ്ഞു: "നിന്നെ രക്ഷിക്കാൻ എനിക്കു കരുത്തില്ല. ആളുകളുമായി സ്കോഫ്ടെ തിരിച്ചെത്തുമ്പോഴേയ്ക്കും നാളുകൾ കുറെ പിടിക്കും. കുഞ്ഞിനേയുംകൊണ്ടു് ഉടൻതന്നെ നീ ഗ്രെഫ്സിനിലേയ്ക്കു പോകുന്ന എനിക്കു കാറെയെ തികച്ചും വിശ്വസിക്കാൻ കഴിയും; ഞാൻ അയാൾക്കു ചെയ്തിട്ടുള്ള നന്മ ഒരിക്കലും അയാൾ മറക്കുകയില്ല. പക്ഷേ കാളാവു് ഇവിടെയുള്ള എന്റെ സകല സാധനസാമഗ്രികളും എടുത്തുകൊണ്ടുപോയി നമ്മുടെ ഏററവും പുറത്തുള്ള ധാന്യപ്പുര നില്ക്കുന്ന കുന്നിൻ്റെ തെക്ക്, പുഴയിലെ ആ കയത്തിനുള്ളിൽ ഒളിച്ചുവെയ്ക്കണം.''
"ഞാനിപ്പോൾ അച്ഛനെ വിട്ടു പോവില്ലാ, അച്ഛാ”.വിഗ്‌ഡിസ് പറഞ്ഞു. പക്ഷേ ഗുന്നാർ പ്രതിവദിച്ചു.
"നീയും നിൻ്റെ കുഞ്ഞും സുരക്ഷിതരായിരിക്കണമെന്നുള്ളതു എന്റെ ആശയാണു്. നമ്മുടെ വംശം നാമാ വശേഷമാകുന്നതു ഞാൻ കാണുകയില്ല. എന്നിൽ വലിയ കരുത്തൊന്നും ഇന്നിപ്പോൾ അവശേഷിച്ചിട്ടില്ല; ഏറെക്കാലമായി ഞാൻ ഇങ്ങനെ ജീവിക്കുന്നു. എനിക്കു മതിയായി. പക്ഷേ നിങ്ങൾ നീയും ഈസായും ഉടൻ തന്നെ ഗ്രെഫ്‌സിനിലേയ്ക്കു പോകണം.”<noinclude></noinclude>
sgqqbv6ffdc6f6nk0pwqz8gvekh003j
താൾ:Prithikaradurga (Changampuzha).pdf/128
106
81497
240708
240614
2026-06-10T07:32:27Z
ജന്യ.25
13350
240708
proofread-page
text/x-wiki
<noinclude><pagequality level="1" user="ജന്യ.25" /></noinclude>
മുകൾപ്പരപ്പിൽ എത്തിയതോടുകൂടി അവൾ അവിടെ നിൽക്കുകയും പുറകിലേയ്ക്കു തിരിഞ്ഞു നോക്കുകയും ചെയ്തു. ഉൾക്കടലിനു മുകളിൽ ആകാശം ഇപ്പോൾ രക്തവ ണ്ണമായിരുന്നു. അവളുടെ കണ്ണെത്തുന്നിടത്തോളം ദൂരം ജീവന്റെ യാതൊരു ചിഹ്നവും ഉണ്ടായിരുന്നില്ല പക്ഷേ ആ അവസരത്തിൽ നാട്ടുംപുറത്തു ധാരാളം കാടുകളും ചു ള്ളിക്കാടുകളും ഉണ്ടായിരുന്നു.
യാത്ര തുടന്നു. വിഗ്‌ഡിസ് ഗ്രെഫ്‌സിനെ ലക്ഷ്യമാക്കി മേലോട്ടു അവൾ ദ്രുതഗതിയിൽ പോയില്ല. വീടുകൾ ഉള്ള പ്രദേശത്ത് എത്തിച്ചേരുന്നതിനുമുമ്പുതന്നെ നക്ഷത്രങ്ങൾ വെളിയിലേയ്ക്കു വരാൻ തുടങ്ങി. മുററത്തു പ്രവേശിച്ചപ്പോൾ അവൾ വിളക്കൊന്നും കാണുകയുണ്ടായില്ല. എല്ലാ വാതിലുകളും അടച്ചിരിക്കയാണു്. വിഗ്‌ഡിസ് കടന്നുചെന്നു അവളുടെ സ്കിസ്സിൻറെ വടികൊണ്ടു വാതിൽക്കൽ മുട്ടി. പക്ഷേ ആരുംതന്നെ പുറത്തേയ്ക്കു വന്നില്ല. തൊഴുത്തിൽ പശുക്കൾ അനങ്ങുന്നതല്ലാതെ അ വിടെയെങ്ങും യാതൊരൊച്ചയനക്കവും കേൾക്കാനില്ല. വീട്ടിൽ ആരുംതന്നെ ഇല്ലെന്നവൾക്കപ്പോൾ മനസ്സിലായി.
എന്താണിനി ചെയ്യേണ്ടതെന്നാലോചിച്ചുകൊണ്ടു് അവൾ അവിടെ നിന്നു. ഒന്നു ശ്വാസം വിടാനായി അവൾ കുഞ്ഞിനെ താഴെ കിടത്തി.. അവൾ അങ്ങനെ ചെയ്തു അവസരത്തിൽ അവൻ അവളുടെ വസ്ത്രത്തിന്മേൽ കടന്നു പിടികൂടിയിട്ടു തെക്കോട്ടു ചൂണ്ടിക്കാണിച്ചു.വിഗ്ഡിസ് അങ്ങോട്ടു നോക്കി. വാഡിൻ സ്ഥിതിചെയ്യേണ്ട<noinclude></noinclude>
mdbtrt34ee3euncwm812ioqt7z39438
താൾ:Prithikaradurga (Changampuzha).pdf/132
106
81502
240709
240622
2026-06-10T07:35:29Z
ജന്യ.25
13350
240709
proofread-page
text/x-wiki
<noinclude><pagequality level="1" user="ജന്യ.25" /></noinclude>കാണാറായി. തന്റെ കയ്യിലിരുന്ന വടി ഗതിനിയന്ത്രണത്തിനുള്ള ഒരൂന്നാക്കിക്കൊണ്ടു് അവൾ കുന്നിൻചെരുവി നടിയിലേയ്ക്കു തുടച്ചയായി വക്രഗതിയിൽ തെന്നിനീങ്ങി.
പക്ഷേ നിലം വളരെ പരുപരുത്തതായിരുന്നതിനാൽ ഒട്ടു മിക്കപ്പോഴും അവളുടെ സ്കിസ്സ് ഓരോ ദിക്കിൽ തടഞ്ഞു നിന്നു. തന്റെ കണങ്കാലുകൾ വിറയ്ക്കുന്നതായി അപ്പോഴെല്ലാം അവൾക്കനുഭവപ്പെട്ടു. അവളുടെ ശരീരം കുടുകുടാ വിയർത്തൊലിച്ചു. ഇപ്പോഴാകട്ടെ, രാത്രി നക്ഷത്രനിബിഡമായിരുന്നു. പക്ഷേ കാട്ടിനുള്ളിൽ ഭയങ്കരമായി ഇരുട്ടുമുറി. ചന്ദ്രനാകട്ടെ ഏതാണ്ടു പ്രഭാതത്തോടടുത്തല്ലാ തൊട്ടുദിക്കയുമില്ല.
ഒടുവിൽ അവൾ തനിക്കു കീഴ്‌ഭാഗത്തായി ഒരു വെളുത്ത മൈതാനം കണ്ടു; അതു തടാകമായിരിക്കണമെന്നു് അവൾ ഊഹിച്ചു. കീഴോട്ട് ഒരു വഴിത്താര കാണുകയും അവൾ നേരെ ആവഴി യാത്ര തിരിക്കയും ചെയ്തു. എന്നാൽ അവൾ ഒരു മരത്തിന്മേൽ ചെന്നലച്ചു താഴെ വീഴുകയാണുണ്ടായതു്. അവളുടെ ഇടത്തെ 'സ്കി'യുടെ കെട്ടു പൊട്ടിപ്പോയി എന്നവൾക്കു മനസ്സിലായി. അവളുടെ കൈവശം ഒരു കത്തിയുണ്ടായിരുന്നു. കുട്ടിയെ മഞ്ഞിൽ കിടത്തിയശേഷം ഏതാനും കാട്ടുവള്ളികൾ മുറിച്ചെടുത്തു തന്നാലാവുന്നവിധം അവൾ അതിന്റെ കേടുപാടുകൾ പോക്കി.
അവൾക്കു വീണ്ടും യാത്ര തുടരാൻ സാധിക്കുന്നതിനു കുറച്ചുനേരം കഴിയേണ്ടിവന്നു. കുഞ്ഞിനെ തറയിൽ നിന്നു പൊക്കിയെടുത്തുകൊണ്ടു് അവൾ ചോദിച്ചു:<noinclude></noinclude>
mos5zm8tundj7kwy23nyhb600jqubvb
താൾ:Prithikaradurga (Changampuzha).pdf/136
106
81507
240710
240628
2026-06-10T07:38:27Z
ജന്യ.25
13350
240710
proofread-page
text/x-wiki
<noinclude><pagequality level="1" user="ജന്യ.25" /></noinclude>യില്ല. അവൾ അവനേയും കൈത്തണ്ടിൽ തൂക്കിക്കൊണ്ടു വാതിൽക്കലേയ്ക്കു പോയി.
"ഇപ്പോൾ ഇതാ അവർ വരികയാണു്. ഈ വീട്ടിൽ താമസിക്കുന്നവർ" കുട്ടി പറഞ്ഞു.തടാകത്തിൽ തെക്കു മാറി ചില ആളുകൾ വിഗ്‌ഡിസ്ൻ്റെ ദൃഷ്ടിയിൽപ്പെട്ട അവർ പന്തം കൊളുത്തിപ്പിടിച്ചിരുന്നു. അവൾ വെളിയിലേയ്ക്കിറങ്ങി വീണ്ടും തൻ്റെ സ്കിസ് കാലിന്മേൽ ബന്ധിച്ചു; കുറച്ചുവഴിപോയപ്പോൾ ആ ധാന്യപ്പരയിൽ കിടക്കുന്നതിനേക്കാൾ ഭേദമാണെന്നു് അവൾക്കു തോന്നി. പക്ഷേ ഈ യാത്ര എങ്ങനെ പര്യാവസാനിക്കുമെന്ന് അവൾ അത്ഭുതപ്പെട്ടു. അവളിപ്പോൾ ഒരു നദിക്കരികെ എത്തി അതിൻ്റെ ഗതിയോടൊപ്പിച്ചു യാത്ര ചെയ്യുകയാണു്. ഹേൿഡാലിൽനിന്നും ഒരു നദി ആ തടാകത്തിൽ വന്നു വീഴുന്നതായി അവൾ കേട്ടിട്ടുണ്ടു്. തനിക്കു കരുത്തുണ്ടെങ്കിൽ അതിന്റെ ഗതിയെ പിൻതുടരണമെന്നും എങ്കിലേ ഏതെങ്കിലും കുടിപാർപ്പുള്ള സ്ഥലത്തു എത്തിച്ചേരാനൊക്കൂ എന്നും അവൾ മനസ്സിലാക്കി. പക്ഷേ അങ്ങനെ ഒരിടത്ത് എത്തിപ്പററാൻ ഇനിയും എത്ര നാഴിക സഞ്ചരിക്കേണമെന്നു് അവൾക്കറിഞ്ഞുകൂടാ. മുന്നോട്ടുമുന്നോട്ടു പോകുന്തോറും അവൾക്കു ക്ഷീണവും തളർച്ചയും കൂടിക്കൂടിവന്നു. ഒടുവിൽ ഒരു പയിൻമരത്തിൻ്റെ ചുവട്ടിൽ കുട്ടിയുമൊത്ത് അവൾക്കൊന്നു തല ചായ്ക്കാതെ ഗത്യന്തരമില്ലെന്നായി. അവളുടെ കാലുകൾ മുന്നോട്ടു നീങ്ങാൻ മടിച്ചു. ആ സമയവ്യയം അവൾക്കൊരു നഷ്ടമായിത്തോന്നിയില്ല. പക്ഷേ എന്നിട്ടും അവൾ പണി<noinclude></noinclude>
kwe3ikooq9zvlbyazzvn0xydicxv5li
താൾ:Prithikaradurga (Changampuzha).pdf/209
106
81543
240667
2026-06-09T14:16:47Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അത്യധികം ആശിക്കുന്ന ഒരാളെ എനിക്കറിയാം. പക്ഷേ അതിനു മുൻപു നമുക്കു തമ്മിൽ കാണാമെന്നു ഞാൻ വിശ്വസിക്കുന്നു.” “എന്തിനെക്കുറിച്ചാണ് താനീ സംസാരിക്കുന്നതു്?” വെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240667
proofread-page
text/x-wiki
<noinclude><pagequality level="1" user="നിവേദിത നിവു" /></noinclude>അത്യധികം ആശിക്കുന്ന ഒരാളെ എനിക്കറിയാം. പക്ഷേ അതിനു മുൻപു നമുക്കു തമ്മിൽ കാണാമെന്നു ഞാൻ വിശ്വസിക്കുന്നു.”
“എന്തിനെക്കുറിച്ചാണ് താനീ സംസാരിക്കുന്നതു്?” വെററർലൈഡ് ചോദിച്ചു. പക്ഷേ യോട്ട് ഒന്നും മറുപടി പറഞ്ഞില്ല. കാച്ചു കഴിഞ്ഞു അയാൾ വീണ്ടും സംസാരിച്ചു.
:"ലീകനി ഒരു വിധവയായിത്തീരുന്നപക്ഷം, അതു അവളുടെ ചെറുപ്പത്തിൽത്തന്നെ സംഭവിക്കുന്നതായിരിക്കും കൂടുതൽ നന്നു്; എങ്കിൽ അവൾക്കു സ്വയം സമാധാനപ്പെടാൻ മാഗ്ഗമുണ്ടായയ്ക്കും.''
"എന്നാൽ അവളുടെ മനസ്ഥിതിയെക്കുറിച്ചു തനിക്കു ഒരു ചുക്കുമറിഞ്ഞുകൂടാ,'' ചെറാർലൈഡ് പ്രതിവചിച്ചു: "തൻ്റെ കാലം കഴിഞ്ഞു് അവളിനി മറെറാരാളെ ഭർത്താവായി സ്വീകരിക്കുമെന്ന് എനിക്കു വിശ്വാസമില്ല. അവൾ സ്നേഹിക്കുന്ന ആളുകളെ അവൾക്കു അത്ര വലിയ ബഹുമാനമാണു.''
യോട്ട് മുമ്പിലത്തെപ്പോലെ ഒന്നും മിണ്ടാതിരുന്നു. വെറാർലൈഡ് തുടന്നുപറഞ്ഞു: "ഈ ലോകം മുഴുവൻ തിരഞ്ഞുനടന്നാലും നിങ്ങൾക്കു കിട്ടിയപോലൊരു മായയെ ഒരിക്കലും നിങ്ങൾക്കു കണ്ടെത്താൻ സാദ്ധ്യമല്ല; നിങ്ങൾക്കുതന്നെ അതു നന്നായറിയാമല്ലോ!''
"പരമാർത്ഥമാണതു്,'' യോട്ട്' പറഞ്ഞു: “പക്ഷേ ലീകനിയുടെ സർവ്വസൗന്ദരത്തേക്കാളും ഞാൻ സ്നേഹിക്കുന്നതു മറാവളുടെ മുലകൾക്കിടയിലുള്ള ആ കാക്കപ്പുള്ളി<noinclude></noinclude>
rbx5j6os8hh9mq512p3898uk25dwu2n
താൾ:Prithikaradurga (Changampuzha).pdf/210
106
81544
240668
2026-06-09T14:27:05Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യെയാണ്. ലീകനി അവളുടെ മൃദുലകരങ്ങൾ എന്റെറ കഴുത്തിൽ ചുറ്റുമ്പോൾ അവളെ സ്നേഹിക്കുന്നതിനേക്കാൾ പതിന്മടങ്ങായി മററവൾ എൻറെ കഴുത്തിൽ അവളുടെ കത്തികൊണ്ടു വെട്ടിയപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
240668
proofread-page
text/x-wiki
<noinclude><pagequality level="1" user="നിവേദിത നിവു" /></noinclude>യെയാണ്. ലീകനി അവളുടെ മൃദുലകരങ്ങൾ എന്റെറ കഴുത്തിൽ ചുറ്റുമ്പോൾ അവളെ സ്നേഹിക്കുന്നതിനേക്കാൾ പതിന്മടങ്ങായി മററവൾ എൻറെ കഴുത്തിൽ അവളുടെ കത്തികൊണ്ടു വെട്ടിയപ്പോൾ ഞാൻ അവളെ സ്നേഹിച്ചുപോയി! എന്നെ സ്വീകരിക്കുവാനായി ലീകനി ഞങ്ങളുടെ വാതിൽക്കൽ ദയാമയങ്ങളായ മൊഴികളോടു കൂടി കാത്തുനിൽക്കുന്നുണ്ടെന്ന ബോധത്തോടെ സ്കോമെ ഡാലിലേയ്ക്കു ഞാൻ കുതിരയോടിച്ചുപോരുന്ന അവസരങ്ങളിൽ എനിക്കുണ്ടാകുന്നതിനേക്കാൾ എത്രയോ മനോദുഃഖമേ മററവളുടെ ശാപോക്തികളെക്കുറിച്ചു ചിന്തിച്ചുകൊണ്ടു് അന്നാ ശീതകാലത്തു "ദൊപ്രോയിൽക്കൂടി കുതിരപ്പുറത്തു പോന്നപ്പോൾ എനിക്കു തോന്നിയിരുന്നുള്ളൂ. ആ കാാറെ അവളെ അവൻ്റെ മാറോടുചേർത്തു് ആശ്ലേഷിക്കുന്നതായി സങ്കല്പിക്കുന്നതിനേക്കാൾ വെള്ളക്ക രടിയുടെ അള്ളിത്തറഞ്ഞ നഖങ്ങളോടുകൂടിയ മുഷ്ടിയിൽക്കിടന്നു ചോരയൊലിച്ചു പിടയ്ക്കുന്നതാണു് എനിക്കിഷ്ടം.
ഇതുകേട്ടു വെററർലൈഡ് വളരെ കോപത്തോടെ
പ്രസ്താവിച്ചു:
"തൻറെ പ്രവൃത്തി ഒട്ടുംതന്നെ നന്നായില്ല. തൻറ വിവാഹകായ്യം ഉറപ്പിക്കുന്നതിനു മുൻപായി താനിതിനെ ക്കുറിച്ചു പറയാതിരുന്നതാണു് എല്ലാറ്റിലും വഷളായ കായ്യം
"അതെ,'' യോട്ട് പറഞ്ഞു: "പക്ഷേ ഒരിക്കൽ വിവാഹം കഴിഞ്ഞാൽ അവളെ പാടേ വിസ്മരിക്കുവാൻ എനിക്കു സാധിക്കുമെന്നായിരുന്നു അന്നത്തെ എന്റെ വി<noinclude></noinclude>
d5piy3w5a51i3knpbbsvrru2jdcv97r
താൾ:Prithikaradurga (Changampuzha).pdf/211
106
81545
240669
2026-06-09T14:34:36Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചാരം. അന്നു ഞാൻ അവളോടു ഹിനമായി പെരുമാറി! അതിൻ്റെ ഫലം ഞാൻ അനുഭവിച്ചേ ഒക്കൂ എന്ന് ഇന്നെനിക്കു മനസ്സിലാകുന്നു. എന്തുകൊണ്ടെന്നാൽ, അതി സുന്ദരിയായ ആ കന്യകയെ കൈയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240669
proofread-page
text/x-wiki
<noinclude><pagequality level="1" user="നിവേദിത നിവു" /></noinclude>ചാരം. അന്നു ഞാൻ അവളോടു ഹിനമായി പെരുമാറി! അതിൻ്റെ ഫലം ഞാൻ അനുഭവിച്ചേ ഒക്കൂ എന്ന് ഇന്നെനിക്കു മനസ്സിലാകുന്നു. എന്തുകൊണ്ടെന്നാൽ, അതി സുന്ദരിയായ ആ കന്യകയെ കൈയിൽ കിട്ടിയിട്ടും അവൾ എനിക്കു നഷ്ടപ്പെട്ടു എന്ന ചിന്ത എൻ്റെ ജീവാവസാനം വരെ എന്നെ വേദനിപ്പിച്ചുകൊണ്ടിരിക്കും.''
"ഗുന്നാറുടെ ഉദാരമായ അതിഥിസൽക്കാരത്തിനു പകരമായി താൻ കൊടുത്ത പ്രതിഫലം ഫീനമായിരുന്നു വെന്നു ഞാനിപ്പോൾ ഭയപ്പെടുന്നു.'' വെററർലൈഡ് ശങ്കാപൂർവ്വം പറഞ്ഞു.
"നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ വളരെ വളരെ ഫീനമായിരുന്നു.'' യോട്ട് പറഞ്ഞു.
"പിഗ് ഡിസ്റ്റും ഞാനും കൂടി കാട്ടുപഴങ്ങൾ പറിച്ചു തിന്നുകൊണ്ടിരുന്നതാണു്, അവിടത്തെ എൻ്റെറ ജീവിതത്തിലെ ഏററവും ശോഭനമായ മുഹൂത്തം. എൻറെ പിതാവിനെ വധിച്ച ഹാക്കെട്ടിൻഡിനെ എൻറെ കുട്ടിക്കാലത്തു ഞാൻ കുത്തിക്കൊന്നപ്പോൾ ഉണ്ടായതിനേക്കാൾ പതിന്മടങ്ങാനന്ദമാണ് അന്നു' അവളോടു ചേന്നു് ആ ബലിക്കാവിലെ പാറപ്പുറത്തിരിക്കുമ്പോൾ എനിക്ക് അനുഭവിക്കുവാൻ സാധിച്ചതു്. പക്ഷേ അവിടെവെച്ചു ഞങ്ങളുടെ അവസാനത്തെ സന്ദശനത്തിന്നുശേഷം, അവൾ വീട്ടിലേയ്ക്കു പോയതു സഹിക്കാൻ സാധിക്കാത്ത സങ്കട ത്തോടുകൂടിയാണു്. എന്നാൽ അതിനേക്കാൾ ഉൽക്കടമായ ഒരു ഹൃദയവ്യഥയാണു് എനിക്കനുഭവിക്കാനുള്ളതെന്നു ഞാൻ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.<noinclude></noinclude>
3t1uuwfl1lmymq2en63ld5ntjy1hasb
താൾ:Prithikaradurga (Changampuzha).pdf/181
106
81546
240670
2026-06-09T14:42:10Z
ലക്ഷ്മിപ്രിയ എൻ ആർ
13349
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '"ഓ, ഇതൊക്കെ ഒരുവൻ്റെ കല്പന മാത്രമാണു്" യോട്ട് പറഞ്ഞു: "ഒരുവൻ തീരെ ഏകാന്തവാസിയായിരിക്കുമ്പാൾ അവന്റെ ഹൃദയത്തിൽ ചിന്തകൾ അങ്ങനെ കുന്നുകൂടുന്നു. ആരുമാകാം ആ കന്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240670
proofread-page
text/x-wiki
<noinclude><pagequality level="1" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>"ഓ, ഇതൊക്കെ ഒരുവൻ്റെ കല്പന മാത്രമാണു്" യോട്ട് പറഞ്ഞു: "ഒരുവൻ തീരെ ഏകാന്തവാസിയായിരിക്കുമ്പാൾ അവന്റെ ഹൃദയത്തിൽ ചിന്തകൾ അങ്ങനെ കുന്നുകൂടുന്നു. ആരുമാകാം ആ കന്യക."
ഒരു നിമിഷനേരത്തേയ്ക്കു ലീൿനി എന്തോ ചിന്തിച്ചു; അനന്തരം അവൾ തിരക്കി: "എന്നേക്കാൾ അങ്ങു ഭാര്യയായി സ്വീകരിക്കുവാൻ ഇച്ഛിച്ചിരുന്ന മറ്റാരെങ്കിലും ഉണ്ടായിരുന്നോ?"
"ഇല്ല, ഉണ്ടായിരുന്നില്ല" അയാൾ മറുപടി പറഞ്ഞു.
അനന്തരം വീണ്ടും അവൾ അയാളുടെ തലപിടിച്ചുയർത്തി അയാളെ ചുംബിച്ചു. അയാൾ അവളുടെ കവിൾത്തട്ടും കഴുത്തും മെല്ലെ തടവിക്കൊണ്ടിരുന്നു.
"ശരി, ഞാനും ഇനിയൊന്നു തല ചായ്ക്കാം”എന്നു പറഞ്ഞുകൊണ്ടു ലീൿനി അവളുടെ മടിയിൽനിന്നും അയാളുടെ തലപിടിച്ചു മാറ്റി.
"അതെ, കിടന്നോളു’' എന്നു പറഞ്ഞു യോട്ട് ഒരു വശത്തേയ്ക്കു കുറച്ചുകൂടി നീങ്ങിമാറി അവൾക്കു സ്ഥലം കൊടുത്തു. “കിടക്കാൻ പറ്റിയ ഒരു സ്ഥലമാണിതു്.'' അയാൾ അവളുടെ തൂവാല വീണ്ടും തന്റെ മുഖത്തു നിവർത്തിയിട്ടു. അയാളോടു തൊട്ടു പച്ചപ്പൊടിപ്പുകൾക്കിടയിൽ ലീൿനി കിടന്നു. എന്നാൽ അയാളുടെ മുഖത്തേയ്ക്കു നോക്കിക്കൊണ്ടു കൊടുംകൈ കുത്തിയാണവൾ കിടന്നിരുന്നതു്.<noinclude></noinclude>
9iltbxjj9rtp3r20ihs6vduyyi26uxz
താൾ:Prithikaradurga (Changampuzha).pdf/182
106
81547
240671
2026-06-09T14:50:08Z
ലക്ഷ്മിപ്രിയ എൻ ആർ
13349
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '"അങ്ങൊരുറക്കഭ്രാന്തനായിരിക്കുന്നതു വിചിത്രമായിരിക്കുന്നു” അവൾ പറഞ്ഞു. കഴുത്തിന്റെ ഭാഗത്തു് അയാളുടെ കുപ്പായം തുറന്നുകിടന്നിരുന്നു. ബർച്ചുമരത്തിന്റെ ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു
240671
proofread-page
text/x-wiki
<noinclude><pagequality level="1" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>"അങ്ങൊരുറക്കഭ്രാന്തനായിരിക്കുന്നതു വിചിത്രമായിരിക്കുന്നു” അവൾ പറഞ്ഞു. കഴുത്തിന്റെ ഭാഗത്തു് അയാളുടെ കുപ്പായം തുറന്നുകിടന്നിരുന്നു. ബർച്ചുമരത്തിന്റെ ഒരു ചെറിയ ചില്ലക്കമ്പെടുത്തു് അവൾ അയാളുടെ മാറത്തും താടിക്കു കീഴേയും പയ്യെപ്പയ്യെ ഒന്നിക്കിളികൂട്ടി. യോട്ട് അവളുടെ കൈയ്ക്കു കടന്നുപിടിച്ചു് ഒരു നിമിഷം അതിനെ തടവിത്താലോലിച്ചു. പക്ഷേ അയാൾ കണ്ണു തുറന്നില്ല.
"എന്താണു് അങ്ങയുടെ കഴുത്തിൽക്കാണുന്ന ആ പാടു്?” അവൾ ചോദിച്ചു. അവൾ തലകുനിച്ചു് അതിന്മേൽ ചുംബനം ചെയ്തു.
"നീയെന്നെ ഇക്കിളികൂട്ടുന്നു,'' യോട്ട് പറഞ്ഞു: "ഞാൻ വല്ലാതെ വിയർക്കുകയാണു്.”
"അങ്ങയ്ക്കു കിടന്നിനി ഉറങ്ങരുതോ?”
"ആവാം, നീ അനങ്ങാതെ ഒന്നടങ്ങിയൊതുങ്ങിയിരുന്നാൽ,'' യോട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു: “നീയും ഉറങ്ങാൻ പോവുകയാണെന്നു പറഞ്ഞുവെന്നാണു് ഞാൻ വിചാരിച്ചതു്.”
"അങ്ങയ്ക്ക് അത്രമാത്രം ക്ഷീണം തോന്നുന്നുണ്ടോ?'' ലീൿനി ചോദിച്ചു.
"ഉവ്വു്, വാസ്തവത്തിൽ എനിക്കു വല്ലാത്ത ക്ഷീണമുണ്ടു്'' അയാൾ മറുപടി പറഞ്ഞു.
അതിനുശേഷം അവർ വീണ്ടും കിടപ്പായി. യോട്ട് ഉറക്കം തുടങ്ങി. പക്ഷേ ലീൿനി അയാളുടെനേർക്കു നോക്കിക്കൊണ്ടു് അവിടെ എഴുന്നേറ്റിരുന്നു.<noinclude></noinclude>
81mjfssfvjprluxcwvt30c8lv4lh0qd
താൾ:Prithikaradurga (Changampuzha).pdf/212
106
81548
240672
2026-06-09T14:51:20Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വെററർലൈഡ് സകോപം പ്രസ്താവിച്ചു: "ഗുന്നാറു ടെ മകളെ താൻ ബലംപ്രയോഗിച്ച് അവളുടെ ചാരിത്രം അപഹരിച്ചിരിക്കും, ഇല്ലേ? എങ്കിൽ വെറുമൊരു ഭീ രുവിൻറെ പ്രവൃത്തിയായിരുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
240672
proofread-page
text/x-wiki
<noinclude><pagequality level="1" user="നിവേദിത നിവു" /></noinclude>വെററർലൈഡ് സകോപം പ്രസ്താവിച്ചു: "ഗുന്നാറു ടെ മകളെ താൻ ബലംപ്രയോഗിച്ച് അവളുടെ ചാരിത്രം അപഹരിച്ചിരിക്കും, ഇല്ലേ? എങ്കിൽ വെറുമൊരു ഭീ രുവിൻറെ പ്രവൃത്തിയായിരുന്നു താനോ ചെയ്തത്. കഷ്ടം, താനിങ്ങനെ ചെയ്യുമെന്നു് ഒരിക്കലും ഞാൻ വിശ്വസിച്ചിരുന്നില്ല.''
ഒരു ചെറിയ ചിരിയോടെ യോട്ട് പ്രതിവചിച്ചു. "ഞാനങ്ങനെ ചെയ്യുമെന്നു് എനിക്കുതന്നെ വിശ്വാസമി ല്ലായിരുന്നു.''
വെററർലൈഡ് വീണ്ടും പറഞ്ഞു: "അത് അറു വഷളായ ഒരു കാവ്വമായിപ്പോയി, അനിയാ.''
യോട്ട് വീണ്ടും ചിരിച്ചുകൊണ്ടു പ്രസ്താവിച്ചു: "അ തെ, അതു നന്നായില്ല.''
അതു കഴിഞ്ഞു് ഏറെനേരത്തേയ്ക്ക് അവർ ഒന്നുംത ന്നെ ശബ്ദിച്ചില്ല. ഒടുവിൽ യോട്ട് എഴുനോറ് ഉടുപ്പുകൾ ഊരിയിടാൻ ഒരുമ്പെട്ടു. വൊറർലൈഡിനു് ഉറങ്ങാറാ യില്ലേ എന്നു് അയാൾ അന്വേഷണം നടത്തി. ലീക നി ചുമരിനോടുചേർന്നു പറ്റിപ്പിടിച്ചു കിടന്നു. ആലിച പോലെ വിറയ്ക്കുന്നുണ്ടായിരുന്നു അവൾ. പക്ഷെ അവൾ കണ്ണിറുക്കിയടച്ചു നല്ല ഉറക്കമാണെന്ന നാട്യത്തിൽ കിട ക്കാൻ ശ്രമിച്ചു.
ഉടുപ്പുകളെല്ലാം ഊരിയിട്ടശേഷം തിര ഒരു വശത്തേ യ്ക്കു നീക്കി കിടക്കാൻ ഭാവിച്ചപ്പോഴേയ്ക്കും അവൾ അയാളു ടെ കണ്ണിൽപ്പെട്ടു. അഗ്നിജ്വാലപോലെ അരുണവണ്ണനായിത്തീന്ന അയാൾ കമ്പിളിത്തിര അതേപടിതന്നെ<noinclude></noinclude>
srtn2rf1zo3byemaa3wor5nmjfbgicg
താൾ:Prithikaradurga (Changampuzha).pdf/183
106
81549
240673
2026-06-09T14:54:39Z
ലക്ഷ്മിപ്രിയ എൻ ആർ
13349
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മുപ്പതു് മലഞ്ചെരിവു ജനശൂന്യമാണെന്നാണു് പറയപ്പെട്ടിരുന്നതു്. സ്കോമെഡാലിൽ പണിയെടുത്തിരുന്ന ചില വേലക്കാരും, സിൽബന്തികളും മാത്രം അവിടെ പാർപ്പുറപ്പിച്ചിരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
240673
proofread-page
text/x-wiki
<noinclude><pagequality level="1" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>മുപ്പതു്
മലഞ്ചെരിവു ജനശൂന്യമാണെന്നാണു് പറയപ്പെട്ടിരുന്നതു്. സ്കോമെഡാലിൽ പണിയെടുത്തിരുന്ന ചില വേലക്കാരും, സിൽബന്തികളും മാത്രം അവിടെ പാർപ്പുറപ്പിച്ചിരുന്നു. അവിടെനിന്നു കുറെ അകലെ തെക്കുമാറി സ്‌വർത്താബക്കേ എന്നു പേരായി മറ്റൊരു കൃഷിസ്ഥലംകൂടിയുണ്ടു്. ആസ്ബ്രാൻഡ്' എന്ന ഒരാളുടെ വകയായിരുന്നു അതു്. അയാൾ നിർദ്ധനനായിരുന്നതിനാൽ ഒരുപജീവനമാർഗ്ഗമുണ്ടാക്കുന്നതിൽ വലിയ വിഷമതയുള്ളതായിക്കണ്ടു. പത്തുകുട്ടികളുണ്ടായിരുന്നു അയാൾക്കു്. എന്തെങ്കിലും സഹായത്തിനുതകത്തക്ക പ്രായം മൂത്തമകനേ ഉണ്ടായിരുന്നുള്ളു. അവൻ്റെ പേർ ഫാൽസ്റ്റീൻ എന്നാണു്.അയാൾ നല്ല തടിയനും, കരുത്തുള്ളവനും, നല്ല ഒരു പണിക്കാരനും, തൻ്റെ പിതാവിനോടു വളരെ അലി വുള്ളവനുമായിരുന്നു; എന്നാൽ മറ്റൊരുവശത്തു വഴക്കാളിയും, ശുണ്ഠിക്കാരനും, ശങ്കാലുവുമായിരുന്നു അയാൾ. പലപ്പോഴും അയാൾ യോട്ടുമായി വഴക്കിട്ടിട്ടുണ്ടു്; എന്തെന്നാൽ, മറ്റൊരാൾ ഉൽക്കർഷം പ്രാപിക്കുന്നത് അയാൾക്കു സഹിക്കാൻ സാധിക്കില്ല-പക്ഷേ യോട്ടാകട്ടെ അയാളുമായി കഴിയുന്നതും അലോഹ്യമൊന്നുംകൂടാതെ കഴിച്ചു കൂട്ടാൻ നോക്കി. ഒരു ചെക്കൻ എന്നതിൽ കവിഞ്ഞ ഒരു പരിഗണനയും അയാൾ ഹാൽസ്റ്റിനു കൊടുത്തിരുന്നില്ല. അതിനാൽ എന്തും അയാൾ അറിയാത്ത ഭാവം നടിച്ചു കളയും. ആസ്ബ്രാൻഡിൻ്റെ നിർദ്ധനാവസ്ഥയും യോട്ടിൻറെ അനുകമ്പയെ സമാർജ്ജിച്ചിരുന്നു. അതിനാൽ<noinclude></noinclude>
s5yublvig7xw1mpwjbzzxcvobezk43p
താൾ:Prithikaradurga (Changampuzha).pdf/213
106
81550
240674
2026-06-09T15:01:26Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'താഴോട്ടു വീഴ്ത്തി. അനന്തരം അയാൾ മുന്നോട്ടുചാഞ്ഞു മൃദുലമായ സ്വരത്തിൽ അവളെ വിളിച്ചു. ലീകനി വിളികേട്ടില്ല ഗാഢമായ നിദ്രയിലെന്നപോലെ അവൾ ശക്തിയായി കൂക്കംവലിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
240674
proofread-page
text/x-wiki
<noinclude><pagequality level="1" user="നിവേദിത നിവു" /></noinclude>താഴോട്ടു വീഴ്ത്തി. അനന്തരം അയാൾ മുന്നോട്ടുചാഞ്ഞു മൃദുലമായ സ്വരത്തിൽ അവളെ വിളിച്ചു. ലീകനി വിളികേട്ടില്ല ഗാഢമായ നിദ്രയിലെന്നപോലെ അവൾ ശക്തിയായി കൂക്കംവലിക്കാൻ തുടങ്ങി. യോട്ട് തിടിഞ്ഞു നിന്നു തൻറെ ബന്ധുക്കാരനോടു പറഞ്ഞു: " ആ നീളമുള്ള ഇരിപ്പുതണ്ണയിൽ നിങ്ങൾക്കു കിടക്ക വിരിക്കേണ്ടിയിരിക്കുന്നു ഇതാ, ലീക്സ് വി ഇവിടെ എത്തിയിട്ടുണ്ടു്. .
ചൊാർഡ് ആന്തിയഗഭമായ ഒരു ഉൽഘോഷം നടത്തി; പക്ഷേ യോട്ട് നിമിഷത്തിനുള്ളിൽ അയാ ളുടെ വാപൊത്തിക്കളഞ്ഞു. "ഇന്നു വൈകുന്നേരം മുതൽ അവൾ നല്ലപോലെ ഉറങ്ങുകയാണെന്നു തോന്നുന്നു.'' അയാൾ വെററർലൈഡിനു കിടപ്പിനുള്ള വട്ടമെല്ലാം തയ്യാറാക്കിക്കൊടുത്തു. ഒന്നുംതന്നെ അയാൾ ശബ്ദിച്ചില്ല. അനന്തരം ലീകനിയുടെ സമീപം കിടക്കാൻ ഭാവിച്ചപ്പോൾ അവൾ ഉറങ്ങുകയായിരുന്നോ എന്നറിയുവാനായി അയാൾ അവളുടെ മാറിൽ കൈവെച്ചുനോക്കി. വ ലയിൽപ്പെട്ട ഒരു മത്സ്യത്തെപ്പോലെ അവളുടെ ഹൃദയം അത്ര ശക്തിയായി പിടയ്ക്കുകയും പതറുകയും ചെയ്യുന്നുണ്ടെന്ന് അയാൾക്കു ഗ്രഹിക്കാൻ സാധിച്ചു.
എതാണവളോടു പറയേണ്ടതെന്നു ഒരെത്തും പിടി യും കിട്ടാതെ അയാൾ അവിടെ മിഴിച്ചുകിടന്നു. അയാൾ ഒന്നും പറഞ്ഞില്ല അന്ന് രാത്രി അവർ രണ്ടുപേരും ഉറങ്ങിയില്ല; ഉറക്കം നടിച്ചതേയുള്ളു പക്ഷേ ഇരുകൂട്ടക്കും നല്ല നിശ്ചയമുണ്ടായിരുന്നു മററയാൾ ഉണർന്നു കിടക്കുകയാണെന്നു<noinclude></noinclude>
si3hc9nv35zq47gfao8u1jznamjabhq
താൾ:Prithikaradurga (Changampuzha).pdf/184
106
81551
240675
2026-06-09T15:01:46Z
ലക്ഷ്മിപ്രിയ എൻ ആർ
13349
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വയ്ക്കോൽ ശേഖരിക്കുന്നതിലോ, മത്സ്യം പിടിക്കുന്നതിലോ, പുഴവക്കിൽനിന്നു മറ്റു സാധനങ്ങൾ പെറുക്കിയെടുക്കുന്നതിലോ, അയാൾക്കു ചെല്ലേണ്ട പങ്കിനേക്കാൾ കൂടുതൽ എടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
240675
proofread-page
text/x-wiki
<noinclude><pagequality level="1" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>വയ്ക്കോൽ ശേഖരിക്കുന്നതിലോ, മത്സ്യം പിടിക്കുന്നതിലോ, പുഴവക്കിൽനിന്നു മറ്റു സാധനങ്ങൾ പെറുക്കിയെടുക്കുന്നതിലോ, അയാൾക്കു ചെല്ലേണ്ട പങ്കിനേക്കാൾ കൂടുതൽ എടുത്താലും യോട്ട് അതിലെല്ലാം കണ്ണടയ്ക്കുകയാണു് പതിവു്.
സ്കോമെഡാലിൽക്കൂടി ഒഴുകിപ്പോകുന്ന നദിയുടെ പേർ 'സ്‌വർത്താ' എന്നാണു്. അതിന്റെ കരയ്ക്കു തീരെ വീതിയില്ല; ഇടയ്ക്കിടെ പടുകുണ്ടുകളും നീർച്ചുഴികൾ നിറഞ്ഞ കയങ്ങളുമുണ്ടു്. എന്നാൽ സ്കോമെഡാലിന്റെ തെക്കുഭാഗത്തു ചെല്ലുമ്പോൾ അതു വിസ്കാരംവെച്ച് ഒരു ചെറിയ തടാകമായി കെട്ടി നിൽക്കുകയും അവിടെനിന്നും ഒരു ചാൽവഴി ഒഴുകി ഒരു വെള്ളച്ചാട്ടമായിപ്പരിണമിക്കുകയും ചെയ്യുന്നു. ജലപാതത്തിനു തൊട്ടുള്ള തടങ്ങളിലാണു് യോട്ടിന്റെ ധാന്യങ്ങൾ വിളയുന്ന ഏറ്റവും നല്ല വയലുകൾ. പർവ്വതപംക്തികളാൽ അകറ്റിനിർത്തപ്പെ ട്ടിരുന്നതിനാൽ മലഞ്ചെരുവിൽ വലിയ തോതിലുള്ള മഴയൊന്നും ഉണ്ടാകാറില്ല. അതുകൊണ്ടു് അവിടെയുള്ള ത
ന്റെപുൽത്തകിടുകളും നിലങ്ങളും നനയ്ക്കുവാൻ സാധിക്കത്തക്ക വിധത്തിൽ പുഴയിൽ ഓണകെട്ടണമെന്നു യോട്ടിന്റെ മനസ്സിലുണ്ടായിരുന്നു. വസന്തത്തിലെ വെള്ളപ്പൊക്കത്തിനു് ഒരു കൊല്ലം മുൻപു് അയാൾ അതിൻ്റ ജോലി ആരംഭിക്കുകയും ചെയ്തു. ഹാൽസ്റ്റിനു് വലിയ കോപം വന്നു. സ്‌വർത്താബക്കേയിൽ അതവർക്കു വലിയ നാശം ചെയ്യുമെന്ന് അയാൾ പറഞ്ഞു. യോട്ടിൽനിന്നും തങ്ങൾ അനുഭവിക്കുന്ന ഉപദ്രവങ്ങളെക്കുറിച്ചു് അയാൾ<noinclude></noinclude>
d4jkez2479nuhh06bucgzt4dl3d2foo
240676
240675
2026-06-09T15:03:52Z
ലക്ഷ്മിപ്രിയ എൻ ആർ
13349
240676
proofread-page
text/x-wiki
<noinclude><pagequality level="1" user="ലക്ഷ്മിപ്രിയ എൻ ആർ" /></noinclude>വയ്ക്കോൽ ശേഖരിക്കുന്നതിലോ, മത്സ്യം പിടിക്കുന്നതിലോ, പുഴവക്കിൽനിന്നു മറ്റു സാധനങ്ങൾ പെറുക്കിയെടുക്കുന്നതിലോ, അയാൾക്കു ചെല്ലേണ്ട പങ്കിനേക്കാൾ കൂടുതൽ എടുത്താലും യോട്ട് അതിലെല്ലാം കണ്ണടയ്ക്കുകയാണു് പതിവു്.
സ്കോമെഡാലിൽക്കൂടി ഒഴുകിപ്പോകുന്ന നദിയുടെ പേർ 'സ്‌വർത്താ' എന്നാണു്. അതിന്റെ കരയ്ക്കു തീരെ വീതിയില്ല; ഇടയ്ക്കിടെ പടുകുണ്ടുകളും നീർച്ചുഴികൾ നിറഞ്ഞ കയങ്ങളുമുണ്ടു്. എന്നാൽ സ്കോമെഡാലിന്റെ തെക്കുഭാഗത്തു ചെല്ലുമ്പോൾ അതു വിസ്കാരംവെച്ച് ഒരു ചെറിയ തടാകമായി കെട്ടി നിൽക്കുകയും അവിടെനിന്നും ഒരു ചാൽവഴി ഒഴുകി ഒരു വെള്ളച്ചാട്ടമായിപ്പരിണമിക്കുകയും ചെയ്യുന്നു. ജലപാതത്തിനു തൊട്ടുള്ള തടങ്ങളിലാണു് യോട്ടിന്റെ ധാന്യങ്ങൾ വിളയുന്ന ഏറ്റവും നല്ല വയലുകൾ. പർവ്വതപംക്തികളാൽ അകറ്റിനിർത്തപ്പെട്ടിരുന്നതിനാൽ മലഞ്ചെരുവിൽ വലിയ തോതിലുള്ള മഴയൊന്നും ഉണ്ടാകാറില്ല. അതുകൊണ്ടു് അവിടെയുള്ള ത
ന്റെപുൽത്തകിടുകളും നിലങ്ങളും നനയ്ക്കുവാൻ സാധിക്കത്തക്ക വിധത്തിൽ പുഴയിൽ ഓണകെട്ടണമെന്നു യോട്ടിന്റെ മനസ്സിലുണ്ടായിരുന്നു. വസന്തത്തിലെ വെള്ളപ്പൊക്കത്തിനു് ഒരു കൊല്ലം മുൻപു് അയാൾ അതിൻ്റ ജോലി ആരംഭിക്കുകയും ചെയ്തു. ഹാൽസ്റ്റിനു് വലിയ കോപം വന്നു. സ്‌വർത്താബക്കേയിൽ അതവർക്കു വലിയ നാശം ചെയ്യുമെന്ന് അയാൾ പറഞ്ഞു. യോട്ടിൽനിന്നും തങ്ങൾ അനുഭവിക്കുന്ന ഉപദ്രവങ്ങളെക്കുറിച്ചു് അയാൾ<noinclude></noinclude>
6xvhbbugsgfi2i9wa9lo3rzlq15xdwh
താൾ:Prithikaradurga (Changampuzha).pdf/214
106
81552
240677
2026-06-09T15:18:49Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രഭാതമാകാറായതോടെ അല്പനേരത്തേയ്ക്ക് അയാൾ ഒന്നു കണ്ണടയ്ക്കുകയുണ്ടായി. അപ്പോഴേയ്ക്കും ലീകനി നിശ്ശബ്ദമായി വിങ്ങിവിങ്ങിക്കരയാൻ തുടങ്ങി; അങ്ങനെ കരഞ്ഞുകരഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
240677
proofread-page
text/x-wiki
<noinclude><pagequality level="1" user="നിവേദിത നിവു" /></noinclude>പ്രഭാതമാകാറായതോടെ അല്പനേരത്തേയ്ക്ക് അയാൾ ഒന്നു കണ്ണടയ്ക്കുകയുണ്ടായി. അപ്പോഴേയ്ക്കും ലീകനി നിശ്ശബ്ദമായി വിങ്ങിവിങ്ങിക്കരയാൻ തുടങ്ങി; അങ്ങനെ കരഞ്ഞുകരഞ്ഞു അവളും കിടന്നുറങ്ങിപ്പോയി. അവൾ ഉണന്നപ്പോഴേയ്ക്കും പുരുഷന്മാർ എഴുനേറ്റു പ്രാതൽ തയ്യാറാക്കുകയായിരുന്നു. അവൾ വേഗത്തിൽ വസ്ത്രധാരണം നിർവ്വഹിച്ച് അവരെ അഭിവാദ്യം ചെയ്തു. എപ്പോഴാണവൾ വന്നതെന്നും, രാത്രിയിൽ അവരുടെ സംസാരം അവൾ കേട്ടോ എന്നും വെററർലൈഡ് അവളോടു ചോദിച്ചു. അതു കേട്ടയുടൻ തനിക്കു പോയി കുതിരകളുടെ കായ്യം നോക്കേണ്ടതായിട്ടുണ്ടെന്നു പറഞ്ഞു യോട്ട് തിടുക്കത്തിൽ പിടച്ചെഴുനേററു.
ഏതാണ്ടു് അത്താഴം കഴിക്കാനുള്ള സമയത്താണു് അവിടെ വന്നുചേർന്നതെന്നും, തൻറെ ഭർത്താവിനെ കാത്ത് ഏറെനേരം ഉറങ്ങാതെ കിടന്നുവെന്നും ഒടുവിൽ താനേ അങ്ങുറങ്ങിപ്പോകയും ഇതുവരെ കിടന്നുറങ്ങുകയും ചെയ്തു എന്നും ലിക്സനി മറുപടി പറഞ്ഞു.
"പക്ഷേ, നിങ്ങൾ ഇന്നലെ രാത്രി എവിടെയായി രുന്നു, യോട്ട്? എവിടെ നിന്നാണു വെററർലൈഡ് ഇ വിടെ വന്നുകൂടിയതു്?""
താൻ വെച്ചിരുന്ന വലക്കൊററാലികൾ എങ്ങനെ യിരിക്കുന്നുവെന്നു പരിശോധിക്കാൻ വെളിയിലേയ്ക്കു പോയതാണെന്നും, കിഴക്കു 'ഗഗ്ലെ'ചതുപ്പുനിലത്തിനടുത്തുവെച്ചു വെററർലൈഡിനെ കണ്ടുമുട്ടിയെന്നും യോട്ട് പറഞ്ഞു. അദ്ദേഹം സ്കോമെഡാലിലേയ്ക്കു വരികയായിരുന്നുവത്രെ<noinclude></noinclude>
g0llq1favv5tc43mg3of96eziq2y9ud
താൾ:Prithikaradurga (Changampuzha).pdf/215
106
81553
240678
2026-06-09T15:25:04Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അദ്ദേഹത്തിൻറെ കൂടെയുള്ളവർ മുമ്പേ കുതിരയോടിച്ചു പോയിട്ടുണ്ടു്. യോട്ട് വാതിൽക്കൽനിന്നു് ഇണയായ ഒരുജോടി കളക്കോഴികളെ എടുത്ത് അവയെ തങ്ങളുടെ ഭക്ഷണത്തിന്നു പാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240678
proofread-page
text/x-wiki
<noinclude><pagequality level="1" user="നിവേദിത നിവു" /></noinclude>അദ്ദേഹത്തിൻറെ കൂടെയുള്ളവർ മുമ്പേ കുതിരയോടിച്ചു പോയിട്ടുണ്ടു്. യോട്ട് വാതിൽക്കൽനിന്നു് ഇണയായ ഒരുജോടി കളക്കോഴികളെ എടുത്ത് അവയെ തങ്ങളുടെ ഭക്ഷണത്തിന്നു പാകപ്പെടുത്തുവാൻ പറഞ്ഞു ലീകനിയുടെ കൈയിലേയ്ക്കു കൊടുത്തു. അവൾ അങ്ങനെ ചെയ്തു. താനെന്തിനാണു് വന്നിട്ടുള്ളതെന്ന് അവൾ യോട്ടിനെ അറിയിച്ചു. അവൾക്കാവശ്യമുള്ള വിധത്തിൽ ചുമരലമാരകൾ ഘടിപ്പിക്കാമെന്നും കുടിൽസംബന്ധിച്ച് അവളുടെ ഉപദേശം സ്വീകരിക്കാമെന്നും അയാൾ വാഗ്ദാനം ചെയ്തു. അതുകഴിഞ്ഞു് അവളും വെററർലൈഡും കൂടി വന്നു ചേന്ന ആളുകളുടെകൂടെ ചേരുവാനായി മലഞ്ചെരുവിലേയ്ക്കു പോയി.
വൈകുന്നേരം വളരെ വൈകിയതിൻ്റശേഷം യോട്ട് കുതിരയോടിച്ച മുററത്തു വന്നുനിന്നു. വാതിൽക്കൽ നിലപായിരുന്നു ലീകനി; പക്ഷേ അയാളെ കണ്ടതോടെ അവൾ വേഗത്തിൽ നെയ്ത്തുപുരയിലേയ്ക്കു പോയി. അയാൾ പുറകേ എത്തി തൻറെ നേരെ അവൾ നോക്കത്തക്കവിധത്തിൽ അയാളുടെ കൈ അവളുടെ തോളിൽവെച്ചു. കണ്ണീർക്കണങ്ങൾ അവളുടെ കണ്ണിൽനിന്നു തള്ളിപ്പുറപ്പെട്ടു കവിളിൽക്കൂടി ധാരയായി ഒഴുകിക്കൊണ്ടിരുന്നു. അനന്തരം അയാൾ അവളെ ചുംബിച്ചുകൊണ്ടു പറഞ്ഞു:
"നിനക്ക് എൻ്റെ പേരിലുള്ള സ്നേഹത്തിൽ ആനന്ദിക്കുവാൻ എനിക്കു സാധിച്ചിരുന്നെങ്കിൽ ഞാൻ എത്രമാത്രം ഭാഗ്യവാനാകുമായിരുന്നു എന്നു ഞാൻ നന്നായറിയുന്നു. നിന്നെപ്പോലെ നല്ലവളായി' ആരുംതന്നെയില്ല.'’<noinclude></noinclude>
ltjz6h8mcca0avh7kxrj8ejx8izojtw
താൾ:Prithikaradurga (Changampuzha).pdf/114
106
81554
240679
2026-06-09T15:28:15Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഞ്ഞുപോയി. വിഗ്ഡിസ് അവനെ പിടിച്ചുകുലുക്കിക്കൊണ്ടു നല്ല പെട കൊടുത്തു. “നീ വികൃതിത്തരമല്ലാതൊന്നും കാട്ടുന്നില്ല.” അവൾ പറഞ്ഞു. കുട്ടി വാവിട്ടു നിലവിളിച്ചു. വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240679
proofread-page
text/x-wiki
<noinclude><pagequality level="1" user="ഹമീഷ കെ ആർ" /></noinclude>ഞ്ഞുപോയി. വിഗ്ഡിസ് അവനെ പിടിച്ചുകുലുക്കിക്കൊണ്ടു നല്ല പെട കൊടുത്തു.
“നീ വികൃതിത്തരമല്ലാതൊന്നും കാട്ടുന്നില്ല.” അവൾ പറഞ്ഞു.
കുട്ടി വാവിട്ടു നിലവിളിച്ചു. വിഗ്ഡിസ് അവനെ ബെഞ്ചിലേയ്ക്കടുത്തുകൊണ്ടുപോയി.
“അവിടിരിക്കു്!” അവൾ പറഞ്ഞു: “ശബ്ദം കേക്കരുത്! ഇനി ചുമ്മാതിങ്ങനെ കിടന്നു മോങ്ങിയാൽ നീ നോക്കിക്കോ!”
അവൾ തിരിച്ചുചെന്നു വീണ്ടും അപ്പം ചുടുന്ന ജോലിയിൽ വ്യാപൃതയായി. അനന്തരം അവൾ ഈസായോടു പറഞ്ഞു:
“ഈ ചെക്കനെക്കൊണ്ടു് എനിക്കു വലിയ ആനന്ദമൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല. ആർക്കും അവനൊരു നാശമായോ തീരു എന്നാ തോന്നുന്നേ. എന്റെ പോലല്ല അവന്റെ പ്രകൃതം;
അവനെ പ്രസവിച്ചപ്പോൾ ഞാൻ തീരെ കരഞ്ഞില്ല. പക്ഷേ അവന്റെ അച്ഛന്റെ പ്രകൃതം അതേപടി അവനിലങ്ങു പകർന്നിട്ടുണ്ടായിരിക്കാം.”
"നീ അങ്ങനെയൊന്നും പറയരുത്," ഈസാ മറുപടിയായി പ്രസ്താവിച്ചു.
വിഗ്‌ഡിസ് പിന്നൊന്നും ശബ്ദിച്ചില്ല. അവൾ വീണ്ടും അവളുടെ ജോലിയിലേർപ്പെട്ടു. കുഞ്ഞിനു് അവ<noinclude></noinclude>
84ht5eigfp7udu6g4a4empc8utro4w8
താൾ:Prithikaradurga (Changampuzha).pdf/216
106
81555
240680
2026-06-09T15:34:05Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലീകനി മറുപടി പറഞ്ഞു: “ഇന്നലെ രാത്രിയിലത്തെ നിങ്ങളുടെ സംസാരങ്ങൾ നിങ്ങൾ വിചാരിക്കും പോലൊന്നും എന്നെ വേദനിപ്പിച്ചിട്ടില്ല. ഇവിടെയുള്ള മൈതാനത്തിൽവെച്ച് അന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
240680
proofread-page
text/x-wiki
<noinclude><pagequality level="1" user="നിവേദിത നിവു" /></noinclude>ലീകനി മറുപടി പറഞ്ഞു: “ഇന്നലെ രാത്രിയിലത്തെ നിങ്ങളുടെ സംസാരങ്ങൾ നിങ്ങൾ വിചാരിക്കും പോലൊന്നും എന്നെ വേദനിപ്പിച്ചിട്ടില്ല. ഇവിടെയുള്ള മൈതാനത്തിൽവെച്ച് അന്നു നിങ്ങൾ അവളുടെ പേർ എന്നോടു പറഞ്ഞപ്പോൾ എനിക്കു കേൾക്കാവുന്നതിൽ ഏററവും അസഹ്യമായതു ഞാൻ കേട്ടുകഴിഞ്ഞു..?"
"ഇതിനുശേഷം, എങ്ങനെയാണു് ഇനി നാം തമ്മിലുള്ള പെരുമാറ്റത്തിൻറെ നില? അയാൾ ചോദിച്ചു.
ലീകനി മറുപടി പറഞ്ഞു: അതെല്ലാം നിങ്ങളുടെ ഇഷ്ടംപോലെ! ഇനിപ്പോൾ നിങ്ങൾക്കുള്ളപോലെ ഉണർവും ജിവനും എപ്പോഴും നിങ്ങൾ എന്നോടൊന്നിച്ചു കണ്ടെത്തും.
യോട്ട് മുഖ തിരിച്ചുകൊണ്ട് ഒരു നിമിഷം അങ്ങനെ നിന്നു അനന്തരം അയാൾ അവളെ വീണ്ടും ചുംബിച്ചിട്ടു വെളിയിലേയ്ക്കിറങ്ങിപ്പോയി.
മുപ്പത്തിനാലു
കാലം എത്ര കടുത്ത സങ്കടത്തേയും മാച്ചുകളയുന്നു; എവിടേയും ഇതിന്നു പറയത്തക്ക വ്യത്യാസമൊന്നുമില്ല; ഇവിടത്തെ കഥയും അങ്ങനെതന്നെ. കൊല്ലങ്ങൾ ഒരോന്നായി കടന്നുപോകുന്നതിനൊപ്പം ഇവക്കു രണ്ടുപേ ക്കും_യോട്ടിനും ലീകനിക്കും മനസ്സിരുത്തേണ്ട മറ്റു കായ്യങ്ങൾ ഒന്നിനുപുറകെ ഒന്നായി ഒട്ടുവളരെ ഉണ്ടായിക്കൊണ്ടിരുന്നു. അങ്ങനെ ഈ മനോവ്യഥപോലും ക്രമേണ ആറിയടങ്ങി. മറുപ്രകാരത്തിൽ അവർ എപ്പോഴും<noinclude></noinclude>
87cm4jfkhnlyo5e91wlfloecy4sq3cz
താൾ:Prithikaradurga (Changampuzha).pdf/217
106
81556
240681
2026-06-09T15:40:40Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നല്ല സുഹൃത്തുക്കളായിരുന്നു. ഏറിയ കൂറും സ്തോമെഡാലിലെ ഗൃഹത്തിൽ നിന്നു വെളിയിലിറങ്ങാതെയാണു' അവർ കഴിഞ്ഞിരുന്നത്; അതിനാൽ ജനങ്ങൾക്കു തിരെ അപൂവ്വമായി മാത്രമേ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240681
proofread-page
text/x-wiki
<noinclude><pagequality level="1" user="നിവേദിത നിവു" /></noinclude>നല്ല സുഹൃത്തുക്കളായിരുന്നു. ഏറിയ കൂറും സ്തോമെഡാലിലെ ഗൃഹത്തിൽ നിന്നു വെളിയിലിറങ്ങാതെയാണു' അവർ കഴിഞ്ഞിരുന്നത്; അതിനാൽ ജനങ്ങൾക്കു തിരെ അപൂവ്വമായി മാത്രമേ അവരെ കാണാൻ ഒത്തുള്ളു.
യോട്ടിനും ലീകനിക്കുംക്മൂന്നു കുട്ടികളുണ്ട് മൂത്തവ നാണു് ലൈട്ടിംഗ് ; ഹോൾട്ടാറിൽ അവന്റെ അമ്മൂമ്മയാണു് അവനെ വളത്തിക്കൊണ്ടുവന്നത്. കുട്ടിക്കാലത്തു തന്നെ അവൻ അവിടെക്കിടന്നു മരിച്ചുപോയി. മറ്റുള്ളവരുടെ പേരുകൾ ഗിസ്സർ എന്നും സ്റ്റീൻവർ എന്നുമാണു്. തൻറെ കുഞ്ഞുങ്ങളിൽ സ്റ്റീൻ പരിനോടായിരിന്നു യോട്ടി'നു' ഏറ്റവുമധികം ഇഷ്ടം. ഇവർ രണ്ടുപേരും ഒരാപകടത്തിൽ മരിക്കാനിടയായി അതു സംഭവിച്ചതിങ്ങനെയാണ് :
വസന്തകാലത്തെ ഒരു സായാഹ്നത്തിൽ സ്കോമെ ഡാലിലെ കുട്ടികൾ വെളിയിൽ കളിക്കുകയായിരുന്നു. കൃഷിസ്ഥലത്തു പണിയെടുക്കുന്നവരുടെ ചില കുട്ടികൾകൂടി അവരോടൊന്നിച്ചുണ്ട്. ഗിസ്സർ അവരുമൊന്നിച്ചു' ഒരു അടയാളത്തെ ലക്ഷ്യമാക്കി വില്ലു വലിച്ചു എയ്യുകയാണു്. അവനു് ഏഴുവൗസ്സു പ്രായമുണ്ട്'; സ്റ്റീനുവറിനു നാലും. കൃഷിസ്ഥലത്തെ വേലിക്കരികിൽക്കൂടി കിഴോട്ടു സ്പത്തയിലേയ്ക്കു പുളഞ്ഞൊഴുകിപ്പോകുന്ന അരുവിയുടെ വക്കിൽ തനിയേ നിന്നു് അവൾ കളിക്കുകയായിരുന്നു. വേനലും വെള്ളം വറ്റിപ്പേപ്പാകുന്നവിധം അത്ര ചെറുതായിരുന്നു ആ പുഴ. പക്ഷേ ഇപ്പോൾ വസന്തകാലമായതിനാൽ വെള്ളം കുറച്ചധികമുണ്ടു്. നദിയിൽ തങ്ങൾ കണ്ടിട്ടുള്ള<noinclude></noinclude>
l5wiwlpax7k922toz126c41tsvtahym
താൾ:Prithikaradurga (Changampuzha).pdf/218
106
81557
240682
2026-06-09T15:51:49Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പോലെ, കുട്ടികൾ അതിൽ അണകൾ കെട്ടിയിരുന്നു. അതിനാൽ ഏററവും താഴ്ചയുള്ളിടത്തു പൊക്കംകുറഞ്ഞ ഒരാളിൻറെ കാൽമുട്ടോളം എത്തുന്ന വെള്ളം അതിലൊരിടത്തു കളംപോലെ കെട്ടിനിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
240682
proofread-page
text/x-wiki
<noinclude><pagequality level="1" user="നിവേദിത നിവു" /></noinclude>പോലെ, കുട്ടികൾ അതിൽ അണകൾ കെട്ടിയിരുന്നു. അതിനാൽ ഏററവും താഴ്ചയുള്ളിടത്തു പൊക്കംകുറഞ്ഞ ഒരാളിൻറെ കാൽമുട്ടോളം എത്തുന്ന വെള്ളം അതിലൊരിടത്തു കളംപോലെ കെട്ടിനിന്നു.
തന്നത്താൻ ഓരോന്നു പറഞ്ഞുകൊണ്ടു സ്റ്റീൻവർ അവിടെയങ്ങനെ കളിച്ചുകൊണ്ടു നില്ക്കുകയാണു്. ആ അവസരത്തിൽ പുഴയുടെ നഗ്നമായ മറുകരയിൽ സന്ധ്യസൂര്യൻ മിന്നിത്തിളങ്ങുന്നത് അവളുടെ കണ്ണിൽ പെട്ടു. വേനൽക്കാലത്തെ സ്പഷ്ടമായി ഓമ്മിക്കാൻ, തീ രെ കൊച്ചുകുഞ്ഞായിരുന്നതിനാൽ, അവൾക്കു കഴിഞ്ഞിരുന്നില്ല; പക്ഷേ ആ കരയിൽ പുഷ്പങ്ങളുണ്ടായിരിക്കണമെന്ന് അവൾക്കു തോന്നി; അതിനാൽ നദിയുടെ മേൽ ഭാഗത്തേയ്ക്കു കുറച്ചുദൂരം അവൾ വെള്ളത്തിലൂടെ തത്തി തത്തിപ്പോയി; ഏററവും ആഴംകുറഞ്ഞ ഭാഗമായിരുന്നു അതു്.
സൂയ്യപ്രകാശത്താൽ നയനമോഹനമായ ആ അരുവിക്കരയിൽ അവൾക്ക് എന്തെന്നില്ലാത്ത ആഹ്ളാദം തോന്നി. കല്ലുകളും പായൽച്ചെടികളും ശേഖരിച്ചു്, അനേകം ചെമ്മരിയാടുകളും പശുക്കളും കുതിരകളുമുള്ള ഒരു കൃഷിപ്പുരപ്പണിയുവാൻ അവൾ ഒരുക്കമായി.
കുറച്ചു കഴിഞ്ഞു മുതിന്ന് കുട്ടികളെല്ലാം അകത്തുപോയി. ഗിസ്സർ ഒററതിരിഞ്ഞു. അവൻ സഹോദരിയെ തിരക്കിത്തുടങ്ങി. അവൾ എന്തു പണിത്തിരക്കിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നു കാണുവാനായി അവൻ വെള്ളത്തിൽക്കൂടി തത്തിപ്രാഞ്ചി മറുകരയിലേയ്ക്കു ചെന്നു.<noinclude></noinclude>
58a9fafa7grehrnm9finl73wbbbi1ek
താൾ:Prithikaradurga (Changampuzha).pdf/219
106
81558
240683
2026-06-09T15:59:18Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഈ കുതിരകളെ എനിക്കു വീട്ടിലേയ്ക്കു തെളിച്ചു അവ കൊണ്ടു പോണം,'' ഒരു പരപ്പു മഞ്ഞക്കല്ലുകൾ അവനെ ചൂണ്ടിക്കാണിച്ചുകൊണ്ടു്. അവൾ പറഞ്ഞു: "ഈ ഒ രു കുതിരത്താനെ എന്തു ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
240683
proofread-page
text/x-wiki
<noinclude><pagequality level="1" user="നിവേദിത നിവു" /></noinclude>ഈ കുതിരകളെ എനിക്കു വീട്ടിലേയ്ക്കു തെളിച്ചു അവ കൊണ്ടു പോണം,'' ഒരു പരപ്പു മഞ്ഞക്കല്ലുകൾ അവനെ ചൂണ്ടിക്കാണിച്ചുകൊണ്ടു്. അവൾ പറഞ്ഞു: "ഈ ഒ രു കുതിരത്താനെ എന്തു ചെയ്തിട്ടും പററണില്ല. അവൻ മഹാ കുസൃതിക്കാരനാ. അവനെ പിടിച്ചുകൊണ്ടുവരാൻ ചേട്ടനോടിവരാമോ? എനിക്കൊക്കിണില്ല'' എന്നുപറഞ്ഞുകൊണ്ടു് അവയിൽ ഏറ്റവും വലിയ കല്ല് ദൂരേയ്ക്കു വലിച്ചെറിഞ്ഞിട്ടു അവൾ അതിൻ്റെ പുറകേ ഓടി.
കളിയിൽ പങ്കുകൊള്ളാൻ തയ്യാറായിരുന്നു ഗിസ്സർ. പക്ഷേ അവൾ തന്നത്താൻ പണിതുണ്ടാക്കിയ ആ കൃഷിപ്പുര തീരെ മോശമാണെന്ന് അവനു തോന്നി.
"ഞാനിപ്പോൾ നോർവേയ്ക്കു പോവും,” അവൻ പറഞ്ഞു: "എന്നിട്ടു പെര പണിയാൻ ഒരു പാടു മരം വാങ്ങിക്കും.'' അവളുടെ ഒരു കുഴിയൻ ചെരുപ്പ് അവിടെ കിടന്നിരുന്നതു അവൻെറെ ദൃഷ്ടിയിൽ പെട്ടു. അതു നിറയെ ഉണങ്ങിയ പുഴക്കണ്ടൽച്ചുള്ളികൾ ഒടിച്ചിട്ടു കുളംപോലേ വെള്ളം, കെട്ടിനിന്നിരുന്നിടത്തേയ്ക്കൊഴുക്കി. അനന്തരം അവർ ഒരസ്സൽ കൃഷിപ്പുര പണിതുണ്ടാക്കി. പക്ഷേ എല്ലാം അവസാനിച്ചപ്പോഴേയ്ക്കും സൂയ്യൻ അസ്തമിച്ചിട്ടുണ്ട് ഏറെ നേരം കഴിഞ്ഞിരുന്നു. കുട്ടികൾ വല്ലാതെ നനയുകയും അവക്ക് അസഹ്യമായ തണുപ്പു തോന്നുകയും ചെയിതു. അതിനാൽ വീട്ടിലേയ്ക്കു പോയി വല്ലതും വാങ്ങിക്കഴി
ക്കാമെന്നു അവർ തിരുമാനിച്ചു: പക്ഷേ അപ്പോൾ സ്റ്റീൻവറിൻ്റെ കുഴിയൻ ചെരിപ്പു നഷ്ടപ്പെട്ടിരിക്കുന്നു. തണുത്ത വെള്ളത്തിൽക്കൂടി പോകാൻ വിഷമമാണെന്നു<noinclude></noinclude>
7b6y3vvgkkcv8h78e88b902edap3zbi
താൾ:Prithikaradurga (Changampuzha).pdf/220
106
81559
240685
2026-06-09T16:04:57Z
നിവേദിത നിവു
13356
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പറഞ്ഞു അവൾ കരയാൻ തുടങ്ങി. "ഞാൻ നിന്നെ അക്കരെ ചൊമന്നോണ്ട്പോയി ആക്കാം, അനിത്തി,'' അവൻ പറഞ്ഞു. അവൻ അവളെ ഒരുവിധത്തിൽ വലിച്ചുവാരിയെടുത്തുകൊണ്ട് അരുവിയിലേയ്ക്കു പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240685
proofread-page
text/x-wiki
<noinclude><pagequality level="1" user="നിവേദിത നിവു" /></noinclude>പറഞ്ഞു അവൾ കരയാൻ തുടങ്ങി. "ഞാൻ നിന്നെ അക്കരെ ചൊമന്നോണ്ട്പോയി ആക്കാം, അനിത്തി,'' അവൻ പറഞ്ഞു. അവൻ അവളെ ഒരുവിധത്തിൽ വലിച്ചുവാരിയെടുത്തുകൊണ്ട് അരുവിയിലേയ്ക്കു പ്രാഞ്ചിപ്രാഞ്ചിയിറങ്ങി.
"നോക്ക്', അതാ അച്ഛൻ വരണൊണ്ട്,'' സ്റ്റീൻവർ ഉച്ചത്തിൽ പറഞ്ഞു. അവർ രണ്ടുപേരും അങ്ങോട്ടു നോക്കി. അയാളുടെ നേക്കു കൈവീശിക്കാണിക്കാൻ അവർ തുനിഞ്ഞതാണു്. പക്ഷേ വെള്ളത്തിനടിയിൽ കാൽ വഴുതുന്ന മഞ്ഞു കട്ടയുണ്ടായിരുന്നു. ഗിസ്സിറിന്റെ കാൽ പെട്ടെന്നു തെറ്റിപ്പോയി അവളോടൊന്നിച്ചു അവൻ വെള്ളത്തിൽ വീണു.
നദിയുടെ മറുകരയിൽ കന്നുകാലിവഴിയിൽക്കൂടി യോട്ട് കുതിരപ്പുറത്തു വരുന്നുണ്ടായിരുന്നു. അയാൾ കുഞ്ഞുങ്ങളെ കാണുകയും അവരുടെ നേക്കു കൈവീശി കാണിക്കുകയും ചെയ്തു. പിന്നീട് അവർ വീഴുന്നതും വീണ്ടും എഴുനേൽക്കാത്തതും അയാൾ കണ്ടു. കുതിരപ്പുറത്തു നിന്നു ചാടിയിറങ്ങി അയാൾ ഒരു കുറുക്കുവഴിയെ അങ്ങോട്ടു പാഞ്ഞു പോയി. സപ്ത്ത ഇറങ്ങിക്കടന്നപ്പോൾ ഒഴുക്ക് അയാളെ മിക്കവാറും എടുത്തുകൊണ്ടു പോവുകതന്നെ ചെയ്തു; പക്ഷേ അയാൾ ഒരുവിധത്തിൽ മറുകര പററി. അവിടെനിന്നു വിണ്ടും അയാൾ അരുവിക്കരയിലേയ്ക്കു പറന്നു. കുട്ടികൾ വെള്ളം കെട്ടിനിന്ന സ്ഥലത്ത് അനക്കമില്ലാതെ കിടപ്പാണു്. അയാൾ അവരെ പൊക്കിയെടുത്തു. ഗിസ്സറിൻറെ നെറ്റി ഒരു പാറമേലടിക്കുകയും അവൻ ത<noinclude></noinclude>
8vv9rjqky5xgnnn0yo2tjbx61jm6v5m
താൾ:Prithikaradurga (Changampuzha).pdf/116
106
81560
240686
2026-06-09T16:13:33Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തിക്കുകയും മേൽപ്പുരകളിൽ അടിഞ്ഞുകിടന്ന മഞ്ഞു് പകൽസമയം അലിഞ്ഞുതുടങ്ങുകയും ചെയ്തു. ജനങ്ങൾ തങ്ങളുടെ വനങ്ങളിൽ മരംവെട്ടാരംഭിച്ചു. കാട്ടിൽ പടിഞ്ഞാറുഭാഗത്തായി...' താൾ സൃഷ്ടിച്ചിരിക്കുന്നു
240686
proofread-page
text/x-wiki
<noinclude><pagequality level="1" user="ഹമീഷ കെ ആർ" /></noinclude>തിക്കുകയും മേൽപ്പുരകളിൽ അടിഞ്ഞുകിടന്ന മഞ്ഞു് പകൽസമയം അലിഞ്ഞുതുടങ്ങുകയും ചെയ്തു. ജനങ്ങൾ തങ്ങളുടെ വനങ്ങളിൽ മരംവെട്ടാരംഭിച്ചു. കാട്ടിൽ പടിഞ്ഞാറുഭാഗത്തായി വേലചെയ്തുകൊണ്ടിരുന്ന തന്റെ അടിമകളെ കാണുവാനായി ഒരുദിവസം രാവിലെ ഗുന്നാർ ഒരനുചരനോടൊന്നിച്ചു കുതിരപ്പുറത്തു യാത്ര തിരിച്ചു.
ഏതാണ്ടു മദ്ധ്യാഹ്നത്തോടുകൂടി ഈസായും വിഗ്‌ഡിസ്സും ഹാളിൽ മേശപ്പുറത്തു ഭക്ഷണം ഒരുക്കിക്കൊണ്ടിരിക്കെ, ഈസാ വാതിൽക്കൽക്കൂടി വെളിയിലേയ്ക്കൊന്നു കണ്ണോടിച്ചു.
"ഗുന്നാർ ഇതാ തിരിച്ചുവന്നുകഴിഞ്ഞു," അവൾ പ്രസ്താവിച്ചു.
"പക്ഷേ കുതിരപ്പുറത്തുള്ള അദ്ദേഹത്തിന്റെ ഇരിപ്പു വല്ലാത്ത ഒരു മട്ടിലാണു്. ഒന്നുകിൽ അദ്ദേഹം മുഴുക്കെ കുടിച്ചിട്ടുണ്ടു്; അല്ലെങ്കിൽ അദ്ദേഹത്തിനു തീരെ സുഖമില്ല." ഇങ്ങനെ പറഞ്ഞിട്ട് അദ്ദേഹത്തെ സ്വീകരിക്കുവാൻ അവൾ പുറത്തേയ്ക്കിറങ്ങിപ്പോയി. വിഗ്ഡിസ് ഇറച്ചിക്കുഴമ്പുപാത്രം അടുപ്പത്തുനിന്നു വാങ്ങി കരണ്ടി കൊണ്ടു് ഇളക്കുകയാണു്. പെട്ടെന്നു് അവൾ വെളിയിൽ ഈസായുടെ ഉച്ചത്തിലുള്ള ഒരു നിലവിളി കേട്ടു. അടുത്തമാത്രയിൽ സ്കോഫ്ടേയും മറ്റൊരു മനുഷ്യനുംകൂടി അദ്ദേഹത്തെത്താങ്ങിപ്പിടിച്ചു് അകത്തേയ്ക്കു കൊണ്ടുവന്നു. ഈസാ അവരുടെ പാർശ്വത്തിലായി കൈകൾ തിരുമ്മിക്കൊണ്ടു നടക്കുകയാണു്. തൻ്റെ പിതാവിൻ്റെ മുഖം വല്ലാതെ വിളറിയിരിക്കുന്നതും അദ്ദേഹത്തിന്റെ വെള്ള<noinclude></noinclude>
3ml0ny8tqfm88zbotjokbcdyglw5s8l
താൾ:Prithikaradurga (Changampuzha).pdf/117
106
81561
240687
2026-06-09T16:33:20Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ത്താടി ചോരപുരണ്ടു നെഞ്ഞിൽ കിടക്കുന്നതും വിഗ്‌ഡിസ്സിന്റെ ദൃഷ്ടിയിൽ പെട്ടു. വിഗ്‌ഡിസ് കൈയിലുള്ളതെല്ലാം താഴത്തിട്ടിട്ടു് ഓടിച്ചെന്നു് എന്താണു് സംഭവിച്ചത...' താൾ സൃഷ്ടിച്ചിരിക്കുന്നു
240687
proofread-page
text/x-wiki
<noinclude><pagequality level="1" user="ഹമീഷ കെ ആർ" /></noinclude>ത്താടി ചോരപുരണ്ടു നെഞ്ഞിൽ കിടക്കുന്നതും വിഗ്‌ഡിസ്സിന്റെ ദൃഷ്ടിയിൽ പെട്ടു.
വിഗ്‌ഡിസ് കൈയിലുള്ളതെല്ലാം താഴത്തിട്ടിട്ടു് ഓടിച്ചെന്നു് എന്താണു് സംഭവിച്ചതെന്നു പിതാവിനോടു ചോദിച്ചു.
തന്നെ ബെഞ്ചിന്മേൽ കിടത്തിയാൽ കൊള്ളാമെന്നു ഗുന്നാർ ആംഗ്യം കാട്ടി. ഒരു നിമിഷനേരം ചുമരിൽ തലചായ്ച്ചിരുന്നുകൊണ്ടു് അദ്ദേഹം പറഞ്ഞു:
"സംഭവിച്ചതിതാണ്, ഗ്രൈംലുൺഡാറിലെ എയോൾവുമായി ഞാനിന്നു സംസാരിച്ചു. പറഞ്ഞുപറഞ്ഞു വല്ലാത്ത ഒരു പതനത്തിലെത്തി. ഏതായാലും ഇനി ഞങ്ങൾ തമ്മിൽ ഒന്നും പറയേണ്ടിവരില്ല."
വിഗ്ഡിസ് പെട്ടെന്നു ചോദിച്ചു:
"എയോൾവിനെ കൊന്നോ?"
"ഇല്ല." ഗുന്നാർ മറുപടി പറഞ്ഞു, “പക്ഷേ എന്റെ അവസാനം ഏതാണ്ടടുത്തുവെന്നു തോന്നുന്നു.”
ഈസായും വിഗ്ഡിസ്റ്റുംകൂടി ഗുന്നാറിൻ്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി മുറിവുകൾ പരിശോധിച്ചു. അദ്ദേഹം പറഞ്ഞതു പരമാർത്ഥമാണെന്നു് അപ്പോൾ അവർക്കു ബോധപ്പെട്ടു.
വിഗ്‌ഡിസ് പറഞ്ഞു: "അച്ഛാ, ഇങ്ങനെയൊക്കെ വന്നുചേർന്നതു് എങ്ങനെയാണെന്നു് അച്ഛൻ ഞങ്ങളോടു പറയണം."<noinclude></noinclude>
t195hrno3we26f12ad97txq21ahgezc
താൾ:Prithikaradurga (Changampuzha).pdf/118
106
81562
240688
2026-06-09T17:20:32Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗുന്നാർ മറുപടി കൊടുത്തു: "ഞങ്ങൾ യാദൃച്ഛികമായി കാട്ടിൽവെച്ചു കണ്ടുമുട്ടി ഞാനും എയോൾവും. അവൻ നിന്നെക്കുറിച്ചു ചില കൊള്ളരുതായ്മകൾ എന്നോടു പറഞ്ഞു. വിഗ്‌ഡിസ്സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240688
proofread-page
text/x-wiki
<noinclude><pagequality level="1" user="ഹമീഷ കെ ആർ" /></noinclude>ഗുന്നാർ മറുപടി കൊടുത്തു: "ഞങ്ങൾ യാദൃച്ഛികമായി കാട്ടിൽവെച്ചു കണ്ടുമുട്ടി ഞാനും എയോൾവും. അവൻ നിന്നെക്കുറിച്ചു ചില കൊള്ളരുതായ്മകൾ എന്നോടു പറഞ്ഞു. വിഗ്‌ഡിസ്സേ, നിനക്കൂഹിക്കാമല്ലോ എന്റെ മുഖത്തുനോക്കി എൻ്റെ മകളെക്കുറിച്ച് അപവാദം പുലമ്പുന്നതു കേട്ടുകൊണ്ടു ക്ഷമിച്ചുനില്ക്കാൻ എനിക്കു കഴിഞ്ഞില്ല."
വിഗ്‌ഡിസ് ഒന്നും സമാധാനം പറഞ്ഞില്ല. അവർ ഗുന്നാറിനെ കിടക്കയിൽ പിടിച്ചുകിടത്തി. ആർനേയുടെ പുത്രന്മാർ ഇനിയെന്തെല്ലാം പ്രവർത്തിക്കുമെന്നു് ഒരു നിശ്ചയവുമില്ല. അതിനാൽ ഉടൻതന്നെ വടക്കോട്ടു പോയി തന്റെ അടിമകളെ കൂട്ടിക്കൊണ്ടുവരാൻ അദ്ദേഹം സ്കാേഫ്ടേയെ ചട്ടംകെട്ടി. അദ്ദേഹം പറഞ്ഞു:
"വിഗ്‌ഡിസ്സിനെ അവന്റെ ദാസിയാക്കുമെന്നു് എയോൾവ് ശപഥം ചെയ്യുകയുണ്ടായി.”
ഈസാ ഗുന്നാറിൻ്റെ സമീപത്തുതന്നെ ഇരുന്നു. വിഗ്‌ഡിസ്സാകട്ടെ ഗുന്നാറിൻ്റെ അനുചരനായ ഓളാവിനെ ഒരു ഒഴിഞ്ഞ കോണിലേയ്ക്കു വിളിച്ചുകൊണ്ടുപോയി സൂക്ഷ്മമായി പലതും അയാളോടു ചോദിക്കാൻ തുടങ്ങി.
"നിൻ്റെ യജമാനനെ രക്ഷിക്കാൻ നീ എങ്ങനെ യെല്ലാമാണു് പ്രവർത്തിച്ചതു്, ഓളാവേ?”
"എന്നാൽ കഴിവുള്ളതുപോലെല്ലാം ഞാൻ പ്രവർത്തിച്ചു," അയാൾ മറുപടി പറഞ്ഞു, "ഗുന്നാറും അദ്ദേഹത്തിന്റെ ശക്തിക്കൊത്തവണ്ണം ആക്രമണം ചെറുത്തുനി<noinclude></noinclude>
09etqzb93os43q9q0ilqc9108l15yes
താൾ:Prithikaradurga (Changampuzha).pdf/119
106
81563
240689
2026-06-09T17:35:13Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലക്കാൻ ശ്രമിച്ചു. ഞങ്ങൾ ഇരുവരും ഓരോ ആളെ കൊന്നു. പക്ഷേ അവർ ആറു പേരുണ്ടായിരുന്നു. മാരകമായ ഒരു പ്രഹരം ഗുന്നാറിന്നു കിട്ടിയതോടുകൂടി അദ്ദേഹം കുതിരപ്പുറത്തുനിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
240689
proofread-page
text/x-wiki
<noinclude><pagequality level="1" user="ഹമീഷ കെ ആർ" /></noinclude>ലക്കാൻ ശ്രമിച്ചു. ഞങ്ങൾ ഇരുവരും ഓരോ ആളെ കൊന്നു. പക്ഷേ അവർ ആറു പേരുണ്ടായിരുന്നു. മാരകമായ ഒരു പ്രഹരം ഗുന്നാറിന്നു കിട്ടിയതോടുകൂടി അദ്ദേഹം കുതിരപ്പുറത്തുനിന്നു വീഴാൻ പോയി; ആ നിമിഷം ഞാൻ ഓടിച്ചെന്നു നിലത്തു വീഴാത അദ്ദേഹത്തെ താങ്ങി; ബാക്കിയുള്ളവർ ഉടൻതന്നെ അവിടെനിന്നും കുതിരപ്പുറത്തു കയറി പറപറക്കുകയും ചെയ്തു."
"എങ്ങോട്ടാണവർ പോയിട്ടുള്ളതെന്നു തനിക്കറിയാമോ?” വിഗ്‌ഡിസ് വീണ്ടും ചോദിച്ചു.
"ഗാട്ടെസ്റ്റാഡ് കാടിനു് ഏറ്റവും അടുത്തുള്ളതും, അവർ 'ശിശുവിന്റെ പർവ്വതതടാകം' എന്നു വിളിച്ചുവരുന്നതുമായ തടാകത്തിനടുത്താണ് ഗ്രൈംലുൺഡിംഗുകാർ കിടക്കുന്നതെന്നു് എനിക്കറിയാം,” അടിമ മറുപടി പറഞ്ഞു.
"അവിടെയുള്ള കുന്നുംപുറത്തു് അവർ മരംവെട്ടിക്കുകയാണു്.”
ഒരു നിമിഷനേരത്തേയ്ക്കു വിഗ്‌ഡിസ് നിശ്ശബ്ദയായി നിലകൊണ്ടു.അനന്തരം അവൾ പറഞ്ഞു:
"ഞാൻ തീർത്തുപറയാം; എയോൾവിൻ്റെ വിചാരം, അവന്റെ മുത്താഴത്തിന്നുമുമ്പു് അവൻ ഒരു നല്ലജോലി ചെയ്തു എന്നാണു്. പള്ള വീർപ്പിച്ചുകഴിഞ്ഞശേഷം ആ പന്നി മിക്കവാറും ഇപ്പോൾ കൂർക്കം വലിക്കുകയായിരിക്കും."
ഇത്രയും പറഞ്ഞിട്ടു്. അവൾ വെളിയിലേയ്ക്കിറങ്ങി. നേരെ അവളുടെ മുറിയിൽ കടന്നുചെന്നു. അവൾ അ<noinclude></noinclude>
t9dvfzpt575zfqo08dvjcmtdipu06lb
താൾ:Prithikaradurga (Changampuzha).pdf/120
106
81564
240690
2026-06-09T17:49:32Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വളുടെ പേടകം തുറന്നു പുരോഹിതയുടെ കത്തി പുറത്തെടുത്തു. പിന്നീടവൾ ഒരിരുണ്ട തൂവാല അവളുടെ തലയിൽ ചുറ്റുകയും കറുത്ത ഒരു വസ്ത്രം ധരിക്കുകയും ചെയ്തു. മുറ്റത്തേയ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
240690
proofread-page
text/x-wiki
<noinclude><pagequality level="1" user="ഹമീഷ കെ ആർ" /></noinclude>വളുടെ പേടകം തുറന്നു പുരോഹിതയുടെ കത്തി പുറത്തെടുത്തു. പിന്നീടവൾ ഒരിരുണ്ട തൂവാല അവളുടെ തലയിൽ ചുറ്റുകയും കറുത്ത ഒരു വസ്ത്രം ധരിക്കുകയും ചെയ്തു. മുറ്റത്തേയ്ക്കിറങ്ങിയപ്പോൾ തൊഴുത്തിൽ ഇരിക്കുന്ന സ്കിസ്സും ഊന്നുവടിയും അവളുടെ ദൃഷ്ടിയിൽപ്പെട്ടു. അവൾ വയലുകൾ കടന്നു കാടുവരേയും പിന്നീടു ഗാട്ടെസ്റ്റാഡിനെ ലക്ഷ്യമാക്കി കാട്ടിൻ്റെ അരികിൽക്കൂടെയും സ്കിസ്സിൽക്കയറി യാത്രതിരിച്ചു. വീടുകളുടെ വടക്കുഭാഗത്തു തിരിഞ്ഞു കൃഷിപ്പണിസ്ഥലത്തിന്നു പുറകിലുള്ള പൊക്കം കുറഞ്ഞ കുന്നിൻചെരുവിൽക്കൂടി മുന്നോട്ടു പോയി. മരങ്ങൾക്കടിയിൽ കടുപ്പമുള്ള ഹിമപടലം ഉണ്ടായിരുന്നതിനാൽ വളരെ എളുപ്പത്തിൽ അവളുടെ ‘സ്കിസ്’ ഓടിക്കൊണ്ടിരുന്നു. അതിനാൽ ഏറെനേരം കഴിയുന്നതിന്നു മുൻപുതന്നെ പർവ്വതതടാകത്തിന്നു ചുറ്റുമുള്ള ധവളവർണ്ണമായ മൈതാനവും, അവിടെ ഗ്രൈംലുൺഡാറിലെ കൂട്ടർക്കുണ്ടായിരുന്ന പലകക്കുശിനിയും അവളുടെ ദൃഷ്ടിപഥത്തിൽപ്പെട്ടു.
നിലത്തുകൂടി അനേകംപേർ കടന്നുപോയതിന്റേയും മരം അങ്ങോട്ടു വലിച്ചുകൊണ്ടുപോയിട്ടുള്ളതിന്റേയും ലക്ഷണങ്ങൾ കാണാമായിരുന്നു. അവിടം മുഴുവൻ പൂളകളും, മരത്തൊലിയും, വയ്ക്കോലും കൊണ്ടു നിറഞ്ഞിരുന്നു. പക്ഷേ ഒരുത്തനേയും അവിടെയെങ്ങും കണ്ടില്ല.. വിഗ്ഡിസ് മരച്ചാർത്തിനിടയിൽക്കൂടി പതുങ്ങിപ്പതുങ്ങി കുശിനിവരെ ചെന്നെത്തി.
‘സ്കിസ്’ അവിടെയിട്ടുട്ടു് അവൾ അകത്തേയ്ക്കു ഒളിഞ്ഞുനോക്കി.<noinclude></noinclude>
bn7q2m3zy4vavcr3ffoo48ow66u6weh
താൾ:Prithikaradurga (Changampuzha).pdf/121
106
81565
240691
2026-06-10T01:11:24Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒരു കോടാലിയും ഒരു പരിചയും വാതിൽക്കലായി കിടക്കുന്നുണ്ടു്. അവ എയോൾവിന്റെതാണെന്നവൾ മനസ്സിലാക്കി. മൂന്നു പലകയുടെ ഉയരമേ ആ കുശിനിക്കുണ്ടായിരുന്നുള്ളു; ഉൾഭാഗം...' താൾ സൃഷ്ടിച്ചിരിക്കുന്നു
240691
proofread-page
text/x-wiki
<noinclude><pagequality level="1" user="ഹമീഷ കെ ആർ" /></noinclude>ഒരു കോടാലിയും ഒരു പരിചയും വാതിൽക്കലായി കിടക്കുന്നുണ്ടു്. അവ എയോൾവിന്റെതാണെന്നവൾ മനസ്സിലാക്കി. മൂന്നു പലകയുടെ ഉയരമേ ആ കുശിനിക്കുണ്ടായിരുന്നുള്ളു; ഉൾഭാഗം തിരെ കുടുസ്സായതുമായിരുന്നു. അവൾ പയ്യെ അകത്തു കടന്നു. രണ്ടുപേർ അവിടെ കിടന്നുറങ്ങുന്നുണ്ടു്. അവരിൽ ഒരാൾ എയോൾവാണു്.
വിഗ്‌ഡിസ് ആദ്യംതന്നെ മറ്റേയാൾ കിടന്ന ബെഞ്ചിനടുത്തേയ്ക്കു ചെന്നു. അയാൾ ഒരു വസ്ത്രം മീതെയിട്ടു പുതച്ചിട്ടുണ്ടു്. അവൾ അതെടുത്തു് അയാളുടെ തലയ്ക്കു ചുറ്റും പൊതിഞ്ഞു. മറ്റേക്കൈകൊണ്ടു കത്തി വലിച്ചെടുത്തു് അവൾ അവന്റെ തൊണ്ടയ്ക്കുകത്തേയ്ക്കു കുത്തിയിറക്കി. ആ മനുഷ്യൻ ആ നിമിഷത്തിൽത്തന്നെ സിദ്ധികൂടി. അനന്തരം അവൾ എയോൾവ് കിടന്നിരുന്നിടത്തേയ്ക്കു തിരിഞ്ഞു.
വിഗ്‌ഡിസ് അയാളുടെ മാറിൽ കൈ തട്ടി അയാളെ ഉണർത്തി.
"ഉണരണം, എയോൾവേ. ഏറെനാളായി താൻ അന്വേഷിച്ചിരുന്നതു തനിക്കിപ്പോൾ കിട്ടാൻപോവുകയാണു്. താനുമായി ഒരു നേരംപോക്കിനു വാഡിനിൽ നിന്നും വിഗ്‌ഡിസ് ഇതാ വന്നിരിക്കുന്നു.”
എയോൾവ് ഉറക്കത്തിൽനിന്നു ഞെട്ടിയുണർന്നു. കുശിനി ഇരുളടഞ്ഞിരുന്നതിനാൽ അയാൾക്ക് അവളെ ശരിയായി കാണാൻ കഴിഞ്ഞില്ല. വിഗ്‌ഡിസ് വീണ്ടും പറഞ്ഞു:<noinclude></noinclude>
k4yfzibc9sx4pv7ewx4c2rqjuhv4bxb
താൾ:Prithikaradurga (Changampuzha).pdf/122
106
81566
240692
2026-06-10T01:20:25Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '"ഞാൻ തന്റെ സമീപം, തൻ്റെ കിടക്കയിൽ വന്നതിനാൽ, പരമാർത്ഥമാണ്, എന്റെ മാനമെല്ലാം പോയി.” ഇങ്ങനെ പറഞ്ഞുകൊണ്ട് അവൾ കത്തിയുയർത്തി അയാളെ ഊക്കോടൊരു വെട്ടുവെട്ടി. ഇക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
240692
proofread-page
text/x-wiki
<noinclude><pagequality level="1" user="ഹമീഷ കെ ആർ" /></noinclude>"ഞാൻ തന്റെ സമീപം, തൻ്റെ കിടക്കയിൽ വന്നതിനാൽ, പരമാർത്ഥമാണ്, എന്റെ മാനമെല്ലാം പോയി.”
ഇങ്ങനെ പറഞ്ഞുകൊണ്ട് അവൾ കത്തിയുയർത്തി അയാളെ ഊക്കോടൊരു വെട്ടുവെട്ടി. ഇക്കുറി അവൾക്കുന്നം പിഴച്ചില്ല. എയോൾവ് പുറകോട്ടു മലച്ചു. അയാളുടെ കഴുത്തിൽനിന്നു ചുടുചോര ചീറ്റിപ്പാഞ്ഞു. രണ്ടു പ്രാവശ്യംകൂടി അവൾ കത്തി അയാളുടെ ശരീരത്തിൽ പൂഴ്ത്തി. രണ്ടാമത്തെ പ്രാവശ്യം അവൾ അതു വലിച്ചൂരിയില്ല. അതു് അയാളുടെ ശരീരത്തിൽത്തന്നെ വിട്ടിട്ടു് അയാൾ മരിക്കുന്നതു കാണാൻ മുന്നോട്ടു ചാഞ്ഞു. തള്ളിത്തളളിപ്പുറപ്പെട്ട ചെഞ്ചോരയിൽ ഇരുകൈകളും മുക്കിയെടുത്ത് അവൾ അയാളുടെ തലമുടിയിൽ തേച്ചുണക്കി. എയോൾവിന്റെ അവസാനശ്വാസവും നിലച്ചപ്പോൾ വിഗ്‌ഡിസ് പുറത്തേയ്ക്കിറങ്ങി. ‘സ്കിസ്സി'ൽ വീണ്ടും അവൾ കാട്ടിൽക്കൂടി യാത്രതിരിച്ചു.
തണുപ്പു വർദ്ധിച്ചിരുന്നു. വഴിയിൽ അധികഭാഗവും ഉറക്കമായിരുന്നതിനാൽ വിഗ്‌ഡിസ് അതിവേഗത്തിൽ മുന്നോട്ടു പോയി. പക്ഷേ ഇടയ്ക്കിടെ അവൾക്കു നിലേക്കണ്ടതായി വന്നുകൂടി. എന്തുകൊണ്ടെന്നാൽ, അവളുടെ കാലുകൾ വിറച്ചിരുന്നു; അവളുടെ കൈയ്ക്കുകീഴിൽ എയോൾവ് കിടന്നു മരിക്കുന്നതു് എപ്പോഴും അവൾക്കു കാണാമായിരുന്നു. ഗുന്നാറിൻ്റെ മരണത്തിനേക്കാൾ ഭയങ്കരമായ പ്രതികാരം താൻ ചെയ്തതുപോലെ അവൾക്കിപ്പോൾ തോന്നിത്തുടങ്ങി. താൻ ഒരു പുരുഷനെ ഇപ്പോൾ ബ<noinclude></noinclude>
qqdd86ds4ydgrhjyb3pf97sli6nx1cw
240693
240692
2026-06-10T01:25:04Z
ഹമീഷ കെ ആർ
13335
240693
proofread-page
text/x-wiki
<noinclude><pagequality level="1" user="ഹമീഷ കെ ആർ" /></noinclude>"ഞാൻ തന്റെ സമീപം, തൻ്റെ കിടക്കയിൽ വന്നതിനാൽ, പരമാർത്ഥമാണ്, എന്റെ മാനമെല്ലാം പോയി.”
ഇങ്ങനെ പറഞ്ഞുകൊണ്ടു് അവൾ കത്തിയുയർത്തി അയാളെ ഊക്കോടൊരു വെട്ടുവെട്ടി. ഇക്കുറി അവൾക്കുന്നം പിഴച്ചില്ല. എയോൾവ് പുറകോട്ടു മലച്ചു. അയാളുടെ കഴുത്തിൽനിന്നു ചുടുചോര ചീറ്റിപ്പാഞ്ഞു. രണ്ടു പ്രാവശ്യംകൂടി അവൾ കത്തി അയാളുടെ ശരീരത്തിൽ പൂഴ്ത്തി. രണ്ടാമത്തെ പ്രാവശ്യം അവൾ അതു വലിച്ചൂരിയില്ല. അതു് അയാളുടെ ശരീരത്തിൽത്തന്നെ വിട്ടിട്ടു് അയാൾ മരിക്കുന്നതു കാണാൻ മുന്നോട്ടു ചാഞ്ഞു. തള്ളിത്തളളിപ്പുറപ്പെട്ട ചെഞ്ചോരയിൽ ഇരുകൈകളും മുക്കിയെടുത്ത് അവൾ അയാളുടെ തലമുടിയിൽ തേച്ചുണക്കി. എയോൾവിന്റെ അവസാനശ്വാസവും നിലച്ചപ്പോൾ വിഗ്‌ഡിസ് പുറത്തേയ്ക്കിറങ്ങി. ‘സ്കിസ്സി'ൽ വീണ്ടും അവൾ കാട്ടിൽക്കൂടി യാത്രതിരിച്ചു.
തണുപ്പു വർദ്ധിച്ചിരുന്നു. വഴിയിൽ അധികഭാഗവും ഉറക്കമായിരുന്നതിനാൽ വിഗ്‌ഡിസ് അതിവേഗത്തിൽ മുന്നോട്ടു പോയി. പക്ഷേ ഇടയ്ക്കിടെ അവൾക്കു നിലേക്കണ്ടതായി വന്നുകൂടി. എന്തുകൊണ്ടെന്നാൽ, അവളുടെ കാലുകൾ വിറച്ചിരുന്നു; അവളുടെ കൈയ്ക്കുകീഴിൽ എയോൾവ് കിടന്നു മരിക്കുന്നതു് എപ്പോഴും അവൾക്കു കാണാമായിരുന്നു. ഗുന്നാറിൻ്റെ മരണത്തിനേക്കാൾ ഭയങ്കരമായ പ്രതികാരം താൻ ചെയ്തതുപോലെ അവൾക്കിപ്പോൾ തോന്നിത്തുടങ്ങി. താൻ ഒരു പുരുഷനെ ഇപ്പോൾ ബ<noinclude></noinclude>
72mg13ah7o5p4ic4b943f8l68klyixq
താൾ:Prithikaradurga (Changampuzha).pdf/123
106
81567
240694
2026-06-10T01:33:12Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലം പ്രയോഗിച്ചാക്രമിച്ചു; തനിക്കു യോട്ടിനെ ചെറുത്തുനിലക്കാൻ എങ്ങനെ സാധിക്കാതിരുന്നോ അതുപോലെതന്നെ ഇയാൾക്കും തന്നോടെതിരിടാൻ കഴിവില്ലാതെപോയി. ഈ ചിന്ത അവളു...' താൾ സൃഷ്ടിച്ചിരിക്കുന്നു
240694
proofread-page
text/x-wiki
<noinclude><pagequality level="1" user="ഹമീഷ കെ ആർ" /></noinclude>ലം പ്രയോഗിച്ചാക്രമിച്ചു; തനിക്കു യോട്ടിനെ ചെറുത്തുനിലക്കാൻ എങ്ങനെ സാധിക്കാതിരുന്നോ അതുപോലെതന്നെ ഇയാൾക്കും തന്നോടെതിരിടാൻ കഴിവില്ലാതെപോയി. ഈ ചിന്ത അവളുടെ ഹൃദയത്തെ വല്ലാതെ തട്ടിയിളക്കി; തന്മൂലം താൻ എത്രമാത്രം ദ്രുതഗതിയിലാണ് പായുന്നതെന്നോ എങ്ങോട്ടാണു് താൻ പോകുന്നതെന്നോ അവൾ ശരിയ്ക്കറിഞ്ഞില്ല.
കുന്നിന്റെ ഒരു ചെരിവു കയറുമ്പോൾ അവൾ യാദൃച്ഛികമായി മരം വലിച്ചുകൊണ്ടുപോകുന്ന ഒരു ചാലിൽ എത്തിച്ചേർന്നു. അവിടെ കോൾ ആർനേസണേയും അയാളുടെ ഏതാനും ആളുകളേയും അവൾ കണ്ടുമുട്ടി; തടി കയാറുന്ന ഒഴിഞ്ഞ 'സ്ലെഡ്ജ്' വണ്ടികൾ ഓടിച്ചുപോവുകയായിരുന്നു അവർ: അവളെ കാണുകയാൽ അവർ ഉറക്കെ അവളെ വിളിച്ചു. കോളും വെറൊരാളും മഞ്ഞിൽക്കൂടി അവൾക്കു പിറകേ ഓടിപ്പോയി. പക്ഷേ മഞ്ഞിൻ പാടയ്ക്കു വലിയ കട്ടിയില്ലാതിരുന്നതിനാൽ അതിന്നവരെ വഹിക്കാൻ സാധിച്ചില്ല; അവർക്കാകട്ടെ സ്കിസ്സ് ഒട്ടുണ്ടായിരുന്നുമില്ല. വിഗ്ഡിസ് ചുള്ളിക്കാട്ടിൽക്കൂടി ധൃതഗതിയിൽ നടന്നു താഴെക്കൂടി ഒഴുകിക്കൊണ്ടിരുന്ന ഒരരുവിയിലേയ്ക്കിറങ്ങി മഞ്ഞുകട്ടയിൽക്കൂടി യാത്ര തുടർന്നു. അതു മുഴുവൻ വെള്ളം നിറഞ്ഞും ചാരനിറത്തോടുകൂടിയും ഇരുന്നു.അതിനവളെ താങ്ങാൻ ഞെരുക്കമായിരുന്നു. അവളുടെ സ്കിസ്സിനു പിന്നിൽ അതു ഛിന്നഭിന്നമായിപ്പോയി പക്ഷേ ഒരു പ്രകാരത്തിൽ അവൾ മറുകരയിലെത്തിക്കൂടി. അങ്ങനെ അവൾ അവരുടെ പിടിയിൽ നിനൊഴിഞ്ഞുമാറി.<noinclude></noinclude>
60k4sr7izp6zn4wo9evjnq1yzuvyh9k
താൾ:Prithikaradurga (Changampuzha).pdf/124
106
81568
240695
2026-06-10T01:42:14Z
ഹമീഷ കെ ആർ
13335
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇതിനുശേഷം സ്വഗൃഹത്തിൽ മുറ്റത്തു കടക്കുന്നതുവരെ അവൾ ഒരിടത്തും നിന്നില്ല. അനന്തരം അവൾ ഹാളിലേയ്ക്കു കടന്നു നേരെ ഗുന്നാറിന്റെ സമീപത്തേയ്ക്കു പോയി. അദ്ദേഹം ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240695
proofread-page
text/x-wiki
<noinclude><pagequality level="1" user="ഹമീഷ കെ ആർ" /></noinclude>ഇതിനുശേഷം സ്വഗൃഹത്തിൽ മുറ്റത്തു കടക്കുന്നതുവരെ അവൾ ഒരിടത്തും നിന്നില്ല. അനന്തരം അവൾ ഹാളിലേയ്ക്കു കടന്നു നേരെ ഗുന്നാറിന്റെ സമീപത്തേയ്ക്കു പോയി. അദ്ദേഹം ഉറക്കമാണു്. ഈസാ അരികെ ഇരിക്കുന്നുണ്ടു്. വിഗ്‌ഡിസ് ഉറക്കെ വിളിച്ചു പറഞ്ഞു.
"അച്ഛാ, ഉണരൂ. ഞാൻ നല്ല വർത്തമാനങ്ങൾ കൊണ്ടുവന്നിട്ടുണ്ടു്. നമ്മുടെ മാനക്കേടു നീക്കാൻ എന്നാൽ കഴിവുള്ളതു ഞാൻ ചെയ്തുകഴിഞ്ഞു. എയോൾവ് ആർനേസണെ ഞാൻ കൊന്നു.”
തന്നെ കിടക്കയിൽ എഴുനേല്പിച്ചിരുത്തുവാൻ ഗുന്നാർ അവരോടു ആവശ്യപ്പെട്ടു. ആ അവസരത്തിൽ വിഗ്‌ഡിസ് അവളുടെ പ്രവൃത്തികളെക്കുറിച്ചെല്ലാം വിശദമായി വിസ്തരിച്ചു. അനന്തരം തനിക്കൊന്നു ചുംബിക്കുവാനായി കുനിയുവാൻ അദ്ദേഹം അവളോടു പറഞ്ഞു. അദ്ദേഹം പ്രസ്താവിച്ചു:
"നീയിപ്പോൾ, ധൈര്യവും പൌരുഷവുമുള്ള ഒരു സ്ത്രീയാണെന്നു വെളിപ്പെടുത്തി. നീയങ്ങനെ വെളിപ്പെടുത്തുമെന്നു് ഒരുകാലത്തു ഞാൻ ആശിച്ചിരുന്നു. ആ ഐസ്‌ലാൻഡുകാരൻ നിന്നെ പിഴപ്പിക്കുവാൻ നീയിടകൊടുത്തതിലുള്ള കോപം ഇനിമേൽ ഞാൻ എന്റെ മനസ്സിൽ വെച്ചുകൊണ്ടിരിക്കില്ല. എന്നാൽ നിങ്ങൾക്കെല്ലാവർക്കും ഞാൻ സർവ്വനന്മകളും ആശിക്കുന്നു നിനക്കും നിന്റെ കുഞ്ഞിനും."
താൻ കോളിനെ കണ്ടുമുട്ടിയ കഥ വിഗ്‌ഡിസ് പ്രസ്താവിച്ചു. അയാൾ അവളെ തിരിച്ചറിഞ്ഞോ എന്നു ഗുന്നാർ തിരക്കി.<noinclude></noinclude>
6prv5y26tx9y0f6pmioael6a6sdq425
താൾ:Prithikaradurga (Changampuzha).pdf/279
106
81569
240698
2026-06-10T07:14:17Z
~2026-34238-81
13359
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '"നിങ്ങളുടെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അതുപോലെ അവർ ഇപ്പോഴും അവിവാഹിതയായിത്തന്നെ ജീവിക്കയാണോ വാഡിനിലെ വിഗ്‌ഡിസ്??? അങ്ങനെതന്നെയാണെന്ന് ഉൾവാർ പ്രതിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240698
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34238-81" /></noinclude>"നിങ്ങളുടെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അതുപോലെ അവർ ഇപ്പോഴും അവിവാഹിതയായിത്തന്നെ ജീവിക്കയാണോ വാഡിനിലെ വിഗ്‌ഡിസ്???
അങ്ങനെതന്നെയാണെന്ന് ഉൾവാർ പ്രതിവചിച്ചു.
ഉസ്‌പാൿ പറഞ്ഞു: "നിങ്ങളുടെ അമ്മയെക്കുറിച്ചു കൂടുതൽ കേൾക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്. പരസഹായം കൂടാതെ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്റെ നിലയിലെത്തിക്കുവാൻ പാടുപെട്ട്, അഭിനന്ദനാഹമായ രീതിയിൽ നിങ്ങളെ വളർത്തിക്കൊണ്ടുവന്ന അവർ നിശ്ചയമായും പ്രഗത്ഭമതിയായ ഒരു സ്ത്രീരത്നംതന്നെ ആയിരിക്കണം. നിങ്ങളുടെ അമ്മയ്ക്കു നിങ്ങളെ ഇഷ്ടമാണോ???
ഉൾവാർ പറഞ്ഞു: “എനിക്കു പതിനഞ്ചു വയസ്സായപ്പോൾ വാഡിനും അമ്മയുടെ മറ്റു സ്വത്തുക്കളിൽ പകുതിയും എന്റെ സ്വന്തമായി വിട്ടുതന്നു. പിഴച്ചുണ്ടായവനാകയാൽ എൻ്റെ മുഖത്തുനോക്കി മറ്റുള്ളവക്ക് എന്റെ ദാരിദ്ര്യത്തെ അപഹസിക്കുവാൻ ഇടയാകരുതെന്നുള്ളതായിരുന്നു അമ്മയുടെ മുഖ്യമായ ഉദ്ദേശം. അമ്മയുടെ ആവശ്യത്തിലേയ്ക്കായി കാട്ടിൽ വടക്കു മാറി ഒരു കൃഷി സ്ഥലം അമ്മ വിലയ്ക്കു വാങ്ങി. ബെർഗ് എന്നാണതിന്റെ പേര്; പക്ഷേ അമ്മയുടെ താമസം വാഡിനിൽത്തന്നെയാണ് . ശരിയാണങ്ങു പറഞ്ഞത് ; സ്ത്രീകളിൽ ഏറ്റവും പ്രഗത്ഭമതിതന്നെയാണ് എന്റെ അമ്മ. അമ്മയ്ക്കതുല്യമായി മാറ്റാരെങ്കിലും ഉണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല. അതിനാൽ എൻ്റെ അച്ഛനെ അറിയാത്തതു<noinclude></noinclude>
51q4ny9xu2i2vx4f6d3b75sxitv953k
താൾ:Prithikaradurga (Changampuzha).pdf/280
106
81570
240699
2026-06-10T07:16:03Z
~2026-34238-81
13359
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കൊണ്ടു യാതൊന്നും എനിക്കു നഷ്ടപ്പെട്ടിട്ടില്ല എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.'' അനന്തരം ഉൾവാർ തൻ്റെ മാതാവിൻ്റെ കഥ അയാളെ പറഞ്ഞുകേൾപ്പിച്ചു. അധികമധികം പറയും...' താൾ സൃഷ്ടിച്ചിരിക്കുന്നു
240699
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34238-81" /></noinclude>കൊണ്ടു യാതൊന്നും എനിക്കു നഷ്ടപ്പെട്ടിട്ടില്ല എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.''
അനന്തരം ഉൾവാർ തൻ്റെ മാതാവിൻ്റെ കഥ അയാളെ പറഞ്ഞുകേൾപ്പിച്ചു. അധികമധികം പറയും തോറും അയാൾ കൂടുതൽ കൂടുതൽ ചോദ്യങ്ങൾ ചോദിക്കുവാൻ തുടങ്ങി; അങ്ങനെ ഗുന്നാറിൻ്റെ മരണം, വിഗ് ഡിസ്സിൻ്റെ പ്രതികാരം, അനന്തരസംഭവങ്ങൾ ഇവയെക്കുറിച്ചെല്ലാം അയാൾ കേട്ടു. രാത്രി ഒട്ടുമുക്കാലും ഈ വർത്തമാനത്തിൽത്തന്നെ കഴിച്ചുകൂട്ടി. ഉൾവാർ' പറഞ്ഞവസാനിച്ചശേഷം ഉസ്‌പാക് പ്രസ്താവിച്ചു:
"നിങ്ങളുടെ മാതാവിനോടു നിങ്ങൾക്കു അതിരറ്റ കടപ്പാടുണ്ട് . നിങ്ങളിൽനിന്നും ഏറ്റവും മഹത്തായ സ്നേഹവും ബഹുമാനവും അർഹിക്കുന്നവരാണവർ.
ധൈര്യത്തിനും ബുദ്ധിസാമർത്യത്തിനും അവർക്കു കിടയായിട്ടാരുമില്ലെന്നു നിസ്തർക്കം പറയാം. ലോകത്തിൽ ഒരു സ്ത്രീയും തന്റെ പുത്രനെ അവരേക്കാൾ അധികമായി സ്നേഹിച്ചുകാണുകയില്ല.''
"അതു പരമായമാണ് ,'' ഉൾവാർ പ്രതിവദിച്ചു. "അമ്മയുടെ നന്മയ്ക്ക് എന്തെങ്കിലും പ്രതിഫലം എന്നെങ്കിലും എനിക്കു കൊടുക്കാൻ സാധിക്കുമെന്നാണ് എന്റെ ആഗ്രഹം.''
ഉസ്‌പാക് പറഞ്ഞു: "നിങ്ങൾക്കിപ്പോൾ നിങ്ങളുടെ കപ്പലും സാമാനങ്ങളും നഷ്ടമായി. പക്ഷെ ഈ വേനൽക്കാലം നിങ്ങൾ എന്നോടൊന്നിച്ചു കഴിച്ചുകൂട്ടിയാൽ,<noinclude></noinclude>
e2zlm07jmro0t2y3tr20650kop5w3m8
താൾ:Prithikaradurga (Changampuzha).pdf/281
106
81571
240700
2026-06-10T07:18:09Z
~2026-34238-81
13359
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇലപൊഴിയുന്ന കാലത്ത് ഒരു ദരിദ്രനായി നിങ്ങൾക്കു നോർവേയിൽ മടങ്ങിച്ചെല്ലേണ്ടിവരില്ല. എന്നോടൊന്നിച്ചു ഈ കപ്പലിലെ നായകസ്ഥാനത്തിൽ നിങ്ങൾക്കു പങ്കുകൂടാം. നായക...' താൾ സൃഷ്ടിച്ചിരിക്കുന്നു
240700
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34238-81" /></noinclude>ഇലപൊഴിയുന്ന കാലത്ത് ഒരു ദരിദ്രനായി നിങ്ങൾക്കു നോർവേയിൽ മടങ്ങിച്ചെല്ലേണ്ടിവരില്ല. എന്നോടൊന്നിച്ചു ഈ കപ്പലിലെ നായകസ്ഥാനത്തിൽ നിങ്ങൾക്കു പങ്കുകൂടാം. നായകനുള്ള ആധായത്തിൽ നേർപകുതി നിങ്ങളുടേതായിരിക്കും.''
ഉൾവാർ ഹൃദയപൂർവ്വം അയാളോടു നന്ദിപറഞ്ഞു. അയാൾ കുറച്ചുകഴിഞ്ഞു് പ്രസ്താവിച്ചു, ആദ്യത്തെ തന്റെ നിശ്ചയം ഐസ്‌ലാൻഡിലേയ്ക്കു പോകണമെന്നായിരുന്നു എന്ന്. അവിടെ അയാൾക്ക്' എന്തെങ്കിലും ഇട പാടുണ്ടോ എന്ന് ഉസ്‌പാക് ചോദിച്ചു.
ഉൾവാർ പറഞ്ഞു: "ഉസ്‌പാക് , നിങ്ങൾ ഐസ്ലെൻഡിൽ നിന്നു വന്ന ആളാണല്ലോ; സ്ക്കോമെഡലിലെ വൈഗ_യോട്ട് ഗിസ്റ്റേഴ്‌സൺ എന്നു വിളിച്ചുവരുന്ന ഒരാളെ നിങ്ങൾ അറിയുമോ???
"എന്താ, അയാളോടു നിങ്ങൾക്കു വല്ലതും പറഞ്ഞയയ്ക്കാനുണ്ടോ??” അല്പനേരത്തെ മൗനത്തിനുശേഷം ഉസ്പാക് ചോദിച്ചു.
"ചിലപ്പോൾ ഉണ്ടായേയ്ക്കാം,” ഉൾവാർ പറഞ്ഞു. "ഒരുപക്ഷേ അയാൾ നിങ്ങളുടെ അമ്മയുടെ ഒരു സ്നേഹിതനായിരിക്കാം, അല്ലേ?" പ്രായക്കൂടുതലുള്ള മനുഷ്യൻ ചോദിച്ചു.
"ഒരു സ്നേഹിതൻ അതല്ല," ഉൾവാർ മറുപടി പറഞ്ഞു: "അദ്ദേഹത്തിൽനിന്നു ഒരു നന്മയും ഞങ്ങൾ പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ ഏതു രീതിയിലുള്ള ഒരു സ്വി<noinclude></noinclude>
8r0y0rmkkx336akan7wou16yctgwori
താൾ:Prithikaradurga (Changampuzha).pdf/282
106
81572
240701
2026-06-10T07:19:04Z
~2026-34238-81
13359
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കരണമായിരിക്കും അദ്ദേഹം എനിക്കു നൽകുന്നതെന്നു കാണാൻ എനിക്കു വലിയ ആശയുണ്ട് എന്തുകൊണ്ടെന്നാൽ, അദ്ദേഹമാണ് എൻ്റെ പിതാവെന്നത്രേ ഞാൻ പറഞ്ഞുകേട്ടിട്ടുള്ളത്. '' "...' താൾ സൃഷ്ടിച്ചിരിക്കുന്നു
240701
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34238-81" /></noinclude>കരണമായിരിക്കും അദ്ദേഹം എനിക്കു നൽകുന്നതെന്നു കാണാൻ എനിക്കു വലിയ ആശയുണ്ട് എന്തുകൊണ്ടെന്നാൽ, അദ്ദേഹമാണ് എൻ്റെ പിതാവെന്നത്രേ ഞാൻ പറഞ്ഞുകേട്ടിട്ടുള്ളത്. ''
"അയാൾ വിചിത്രരീതിയിലുള്ള ഒരു മനുഷ്യനായിരിക്കണം, ഒരു ചെറിയ ചിരിയോടുകൂടി ഉസ്‌പാക് പറഞ്ഞു "നിങ്ങളെപ്പോലെ മിടുമിടുക്കനും പൗരുഷത്തിന്റെ മൂത്തീകരണവുമായ ഒരു കൊച്ചുമകനെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ! - അതു പോലെ നിങ്ങളുടെ അമ്മയെപ്പോലുള്ള ഒരു സ്ത്രീയെ അയാൾ മറന്നിരിക്കാനും വഴിയില്ല.''
"ഞങ്ങളുടെ വിശേഷങ്ങൾപോലും ഒരിക്കലും അദ്ദേഹം അന്വേഷിച്ചിട്ടില്ല," ഉൾവാർ മറുപടിപറഞ്ഞു: "ഐസ്ലാൻഡിൽ അദ്ദേഹത്തിനു ഭാര്യയും കുട്ടികളുമുണ്ടെന്ന് എനിക്കറിയാം.??
"പക്ഷേ, മൃഗീയമായ രീതിയിൽ ബലം പ്രയോഗിച്ചു ചാരിത്രം കവന്നെടുത്തശേഷം അമ്മയെ അന്ധകാരഗത്തത്തിലേയ്ക്ക് അടിച്ചാഴ്ത്തിയ അദ്ദേഹത്തിന് അമ്മയുടെ ഒരു സന്ദേശം എനിക്കു കൊണ്ടുപോയി കൊടുക്കേണ്ടതായിട്ടുണ്ട് .''
തെല്ലുനേരത്തെ മൗനത്തിനുശേഷം ഉസ്‌പാക് പറഞ്ഞു: "അയാൾ ഏറെക്കാലമായി ഐസ്‌ലാൻഡിൽ ഇല്ല-യോട്ട്. അനവധി കൊല്ലങ്ങളായി അയാൾ ആ നാടു വിട്ടുപോയിട്ടെന്നാണ് കേൾവി; അയാളുടെ ഭാര്യയും കുട്ടികളും മരിച്ചുപോയി. '’<noinclude></noinclude>
obhadyb9h9arqurmyrfndkzsp7p44em
താൾ:Prithikaradurga (Changampuzha).pdf/283
106
81573
240702
2026-06-10T07:20:41Z
~2026-34238-81
13359
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '"അദ്ദേഹം നിങ്ങളുടെ ഒരു സ്നേഹിതനായിരുന്നോ??” ഉൾവാർ ചോദിച്ചു. "അല്ല," ഉസ്‌പാൿ പറഞ്ഞു: "ഒരു സ്നേഹിതൻ എന്ന നില നിങ്ങളുടെ മാതാവിനോടുണ്ടായിരുന്നതിനേക്കാൾ ഭേദപ്പെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
240702
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34238-81" /></noinclude>"അദ്ദേഹം നിങ്ങളുടെ ഒരു സ്നേഹിതനായിരുന്നോ??” ഉൾവാർ ചോദിച്ചു.
"അല്ല," ഉസ്‌പാൿ പറഞ്ഞു: "ഒരു സ്നേഹിതൻ എന്ന നില നിങ്ങളുടെ മാതാവിനോടുണ്ടായിരുന്നതിനേക്കാൾ ഭേദപ്പെട്ട രീതിയിൽ അയാൾക്കു ഞാനുമായി ഉണ്ടായിരുന്നില്ല."
ഉൾവാർ അനന്തരം അനങ്ങാതെ കിടന്നുറങ്ങാൻ ശ്രമിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഇതരൻ തന്നെ സ്‌പർശിച്ചു എന്നും, അയാൾ കൈയ്യുയർത്തി തന്റെ മുഖത്തിനു മീതേക്കൂടി കൊണ്ടുപോയി എന്നും അയാൾക്കു തോന്നി. ഉൾവാർ കണ്ണു തുറന്നു. മറ്റേ ആൾ അപ്പോഴേയ്ക്കും കപ്പലിലെ അരവാതിലിലൊന്നു തുറന്നിരുന്നു. അതിനാൽ പ്രഭാതകാന്തി അയാളുടെ മുഖത്തു പതിച്ചു. അയാളുടെ മീതെ കുനിഞ്ഞുകൊണ്ട് ഉസ്‌പാൿ അവിടെ ഇരിക്കുകയാണ്.
"നിങ്ങൾ ഉറക്കത്തിൽ കിടന്നുവിറച്ചു, ഉൾവാർ, അയാൾ പറഞ്ഞു; "നിങ്ങളുടെ ദേഹത്തിൽ ചൂടെങ്ങിനെയെന്നു നോക്കുകയായിരുന്നു ഞാൻ; പക്ഷേ സാരമില്ല, കിടന്നുകൊള്ളൂ; കിടന്നു സുഖമായി ഉറങ്ങൂ.??
നാല്പത്തിമൂന്നു
ഇല പൊഴിയുന്ന കാലത്തിൻ്റെ ഏതാണ്ടവസാനം വരെ ഉസ്പാക്കിനോടൊന്നിച്ചുതന്നെയായിരുന്നു ഉൾവാർ; ഡെൻമാർക്കുകാരായ വൈക്കിഗ്‌വഗ്ഗക്കാരുമൊത്ത്,<noinclude></noinclude>
rgh0cpffhnl39tut9g8r0zwq5urb15h
താൾ:Prithikaradurga (Changampuzha).pdf/284
106
81574
240703
2026-06-10T07:21:34Z
~2026-34238-81
13359
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇംഗ്ലണ്ട്,കിൻമേർലാൻഡ് *, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ കടൽത്തീരങ്ങളിൽ അവർ കൊള്ളനടത്തി ഒട്ടധികം സാധനസാമഗ്രികൾ സമാജ്ജിക്കയുണ്ടായി. ഉൾവാർ വിഗ്‌ഡിസ്സൺ വലിയ ധൈര...' താൾ സൃഷ്ടിച്ചിരിക്കുന്നു
240703
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34238-81" /></noinclude>ഇംഗ്ലണ്ട്,കിൻമേർലാൻഡ് *, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ കടൽത്തീരങ്ങളിൽ അവർ കൊള്ളനടത്തി ഒട്ടധികം സാധനസാമഗ്രികൾ സമാജ്ജിക്കയുണ്ടായി. ഉൾവാർ വിഗ്‌ഡിസ്സൺ വലിയ ധൈര്യം പ്രകടിപ്പിക്കുകയും അങ്ങനെ ഖ്യാതി സമ്പാദിക്കുകയും ചെയ്തു.
ഇല പൊഴിയുന്ന കാലത്ത് ഉസ്‌പാക്കും ഉൾവാറും, നോത്തേംബെർലാൻഡിലെ സിഗ്‌വാർഡ് ഇടപ്രഭുവുമൊന്നിച്ചാണു് താമസിച്ചതു'; അദ്ദേഹം ഉസ്‌പാക്കിൻ്റെ സ്നേഹിതനായിരുന്നു. അദ്ദേഹം ഉൾവാറിനെ ഹാർദ്ദമായി സ്വീകരിക്കുകയും അയാൾക്കു വിലപിടിച്ച പല സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.
ഒരു ദിവസം സായാഹ്നത്തിൽ രണ്ടുപേരും കൂടി ഉസ്‌പാക്കിൻ്റെ വസതിയിൽ കുടിച്ചുകൊണ്ടിരിക്കയാണു്.
അപ്പോൾ ഉസ്‌പാൿ ചോദിച്ചു:
"ആട്ടെ, ഉൾവാർ, നിനക്കു നിൻ്റെ അച്ഛനെ കണ്ടെത്തുന്നതു സന്തോഷമാണോ?"
"ഞാൻ വീട്ടിൽ താമസിച്ചിരുന്ന കാലത്തു്,'' ഉൾവാർ മറുപടി പറഞ്ഞു, "എൻ്റെ ഏറ്റവും വലിയ ആശയായിരുന്നു അത്; ഞാൻ പിഴച്ചുണ്ടായ ഒരുവനാണെന്ന ചിന്ത സദാ എന്നെ പീഡിപ്പിച്ചുകൊണ്ടിരുന്നു; ഒരച്ഛൻ തനിക്കുണ്ടെന്നു അഭിമാനിക്കാൻ കഴിവുള്ള എല്ലാ വരേക്കാളും എത്രയും വിലകുറഞ്ഞവനായിരിക്കണം ഞാനെന്ന് എനിക്കു തോന്നി. അദ്ദേഹത്തെ എങ്ങwനെയെ<noinclude></noinclude>
iv7hmzx9tott2feuwuder2nrkzud6tb
താൾ:Prithikaradurga (Changampuzha).pdf/285
106
81575
240704
2026-06-10T07:22:08Z
~2026-34238-81
13359
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ങ്കിലും കണ്ടു പിടിക്കുമെന്നും, എന്റെ അമ്മയോടും എന്നോടും അദ്ദേഹം ചെയ്തിട്ടുള്ള അപരാധങ്ങൾക്കും എന്റെ അമ്മയ്ക്കനുഭവിക്കേണ്ടിവന്ന സമസ്തദുരിതങ്ങൾക്കും ആവശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240704
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34238-81" /></noinclude>ങ്കിലും കണ്ടു പിടിക്കുമെന്നും, എന്റെ അമ്മയോടും എന്നോടും അദ്ദേഹം ചെയ്തിട്ടുള്ള അപരാധങ്ങൾക്കും എന്റെ അമ്മയ്ക്കനുഭവിക്കേണ്ടിവന്ന സമസ്തദുരിതങ്ങൾക്കും ആവശ്യമായ ഉപശാന്തി അദ്ദേഹത്തിൽനിന്നും സമാജ്ജിക്കുമെന്നും സദാ ഞാൻ മനോരാജ്യം വിചാരിച്ചുകൊണ്ടിരുന്നു."
"നിങ്ങൾ ആ മനുഷ്യനെ കണ്ടെത്തിയെന്നിരിക്കട്ടെ," ഉസ്‌പാക് താണ ഒരു സ്വരത്തിൽ പറഞ്ഞു: "ഇങ്ങനെയൊരു പുത്രൻ തനിക്കുണ്ടെന്ന ബോധത്താൽ ആഹ്ളാദഭരിതനായിത്തിന്നു അയാൾ നിങ്ങളെ അതിന്റെ വാത്സല്യത്തോടുകൂടി സ്വീകരിക്കുന്നുവെന്നും വിചാരിക്കുക-അപ്പോൾ നിങ്ങളെന്തു ചെയ്യും???
"തനിക്കൊരു വലിയ ബഹുമതിയായി അദ്ദേഹം അതു കണക്കാക്കുമെന്നു തോന്നുന്നില്ല," ഉൾവാർ ഉത്തരം നൽകി. "അതിനുവേണ്ടി നന്ദിപറയാൻ എനിക്കു സാദ്ധ്യമല്ല. എന്റെ ഈ നഗ്നജീവിതത്തേക്കാളുപരിയായി മറ്റൊന്നിലും എനിക്കദ്ദേഹത്തോടു് ഒരു കടപ്പാടുമില്ല. ഇവിടെ ഈ വിദൂരവിദേശത്തു' അദ്ദേഹത്തിൻ്റെ സഹായമൊന്നുമില്ലാതെതന്നെ ഞാൻ സുഖമായിക്കഴിഞ്ഞു കൂടുന്നുണ്ടു്. പ്രധാനമായി എനിക്കുള്ള കടപ്പാട് നിങ്ങളോടാണ്, ഉസ്പാക് ! എൻ്റെ പിതാവിനെ എനിക്കാവശ്യമില്ല; അദ്ദേഹത്തിൻ്റെ സ്നേഹവും എനിക്കു വേണ്ട; അദ്ദേഹം ഒരു ഭീരുവോ, മറ്റാരെങ്കിലുമോ ആയിക്കൊള്ളട്ടെ; അതൊന്നും എൻ്റെ മനസ്സിനെ ലേശമെങ്കിലും സ്പർശിക്കുന്നതുമല്ല.”<noinclude></noinclude>
j7xhu3yij3rkr7wuyp7iix1cgyxfpuh
താൾ:Prithikaradurga (Changampuzha).pdf/286
106
81576
240705
2026-06-10T07:22:57Z
~2026-34238-81
13359
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കൈയിൽ ശിരസ്സു ചായ്ച്ച് ഉസ്‌പാൿ എല്ലാം ശ്രദ്ധിച്ചു കേട്ടുകൊണ്ടിക്കുകയാണ്. കുറച്ചു കഴിഞ്ഞ് അയാൾ ചോദിച്ചു: "നിങ്ങളുടെ മാതാവോ? അയാൾ നിങ്ങളെക്കുറിച്ചു കേട്ട് അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240705
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34238-81" /></noinclude>കൈയിൽ ശിരസ്സു ചായ്ച്ച് ഉസ്‌പാൿ എല്ലാം ശ്രദ്ധിച്ചു കേട്ടുകൊണ്ടിക്കുകയാണ്. കുറച്ചു കഴിഞ്ഞ് അയാൾ ചോദിച്ചു: "നിങ്ങളുടെ മാതാവോ? അയാൾ നിങ്ങളെക്കുറിച്ചു കേട്ട് അങ്ങോട്ടു വന്നു വിഗ്‌ഡിസ്സിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടാലോ???
"സത്യം പറയുകയാണെങ്കിൽ, ഉൾവാർ പ്രതിവചിച്ചു: "ആ ഉപദ്രവങ്ങൾക്കൊന്നും അദ്ദേഹം ഉദ്യമിക്കില്ലെന്നാണ് എൻ്റെ ഉത്തമവിശ്വാസം. എൻ്റെ അമ്മ ഒരിക്കൽ പറയുകയുണ്ടായിട്ടുണ്ട് ', അവരുടെ മനോവ്യഥയ്ക്കു വലിയ ശമനം കിട്ടും ആ മനുഷ്യന്റെ രക്തം പുരണ്ട ശിരസ്സ് അവരുടെ കൈയിലെടുത്ത് അമ്മാനമാടാൻ സാധിച്ചാലെന്നു് ! മിക്ക അവസരങ്ങളിലും അദ്ദേഹത്തെക്കുറിച്ചു ശബ്ദിക്കുന്നതുതന്നെ അമ്മയ്ക്കു വലിയ വെറുപ്പാണു്; എന്തെങ്കിലും പറഞ്ഞാൽ ഏറെ നേരത്തേയ്ക്കു് അവർ പിന്നെ ഉന്മേഷരഹിതയായി മാറിപ്പോകും എപ്പോഴും ഇങ്ങനെയാണു് കണ്ടു വരുന്നതു്. അദ്ദേഹത്തെ കണ്ടുപിടിക്കുവാനായി ഞാൻ ഐസ്‌ലാൻഡിലേയ്ക്കു പുറപ്പെട്ടതു തന്നെ അവക്ക് അല്പമെങ്കിലും ഇഷ്ടമായിട്ടല്ല.''
ഉസ്പാക് മുമ്പിലത്തെപ്പോലെ ഇരിപ്പായി. ഒടുവിൽ അയാൾ പറഞ്ഞു:
"അതു കുറെ കടുത്ത മൊഴിയായിപ്പോയി, ഉൾവാർ!”
ഉൾവാർ മറുപടി പറഞ്ഞു: "അതുപോലെതന്നെ ഒരു കടുത്ത വിധിയാണ് എൻ്റെ യുവതിയായ മാതാവി<noinclude></noinclude>
9eejmy0lofypssr0u1xzdmqkqx6gkno
താൾ:Prithikaradurga (Changampuzha).pdf/287
106
81577
240706
2026-06-10T07:24:03Z
~2026-34238-81
13359
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നു ആ മനുഷ്യൻ കല്പിച്ചുകൂട്ടി വരുത്തിവെച്ചതും! നിഷ്ക്കളങ്കയായ ഒരു കന്യകയെ ഗഭിണിയായിത്തള്ളിയിട്ട് അദ്ദേഹം തന്റെ നാട്ടിലേയ്ക്കു കപ്പൽകയറി. അതിനുശേഷം, എന്നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240706
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34238-81" /></noinclude>നു ആ മനുഷ്യൻ കല്പിച്ചുകൂട്ടി വരുത്തിവെച്ചതും! നിഷ്ക്കളങ്കയായ ഒരു കന്യകയെ ഗഭിണിയായിത്തള്ളിയിട്ട് അദ്ദേഹം തന്റെ നാട്ടിലേയ്ക്കു കപ്പൽകയറി. അതിനുശേഷം, എന്നാൽ, അവളെക്കുറിച്ച് എന്തെങ്കിലുമൊന്നന്വേഷിക്കുകയെങ്കിലും ചെയ്യുക ഇല്ലാ അതുപോലും അദ്ദേഹം ചെയ്തില്ല!"
"അതിനുശേഷം അയാൾ അവളെക്കുറിച്ചു് അന്വേഷിച്ചിട്ടില്ലെന്നു നിങ്ങൾക്കു നിശ്ചയമുണ്ടോ???
ഉസ്പാക് ചോദിച്ചു.
"അമ്മ എന്നോടു പലപ്പോഴും പറഞ്ഞിട്ടുണ്ട്," ഉൾവാർ മറുപടി പറഞ്ഞു: “മനുഷ്യരിൽവെച്ച് ഏറ്റവും നികൃഷ്ടനും ഹൃദയശൂന്യനുമായ ഒരാളാണദ്ദേഹമെന്നു !?”
"ഒരു പുത്രനിൽനിന്ന് , ഏറ്റവും പരുഷമായ വാക്കുകളാണിതു, ഉൾവാർ!” ഒരു നെടുവിപ്പോടുകൂടി ഉസ്പാക് വീണ്ടും പ്രസ്താവിച്ചു.
"ഇതിനേക്കാൾ നല്ലതായിട്ടൊന്നും അദ്ദേഹം എന്നെ വന്നു പഠിപ്പിച്ചില്ല," ഒരു ചിരിയോടുകൂടി ഉൾവാർ ഉൽഘോഷിച്ചു: "എന്തു ചെയ്യട്ടെ, എനിക്കും അദ്ദേഹത്തിൻ്റെതന്നെ പ്രകൃതമല്ലേ കിട്ടുകയുള്ളു!''
ഉസ്പാക് അയാളുടെ മുഖത്തേയ്ക്കു നോക്കി; പക്ഷേ ഒന്നും അതിന്നു സമാധാനം പറഞ്ഞില്ല. ഇതിനെക്കുറിച്ചു പിന്നീടൊന്നും തന്നെ അവർ ശബ്ദിച്ചുമില്ല. അന്നു രാത്രി ഉസ്‌പാക് മൗനിയും ചിന്താമഗ്നനുമായി കാണപ്പെട്ടു<noinclude></noinclude>
bava0y4zml2jswkddnt2nw44u37eftl
താൾ:Prithikaradurga (Changampuzha).pdf/288
106
81578
240707
2026-06-10T07:24:36Z
~2026-34238-81
13359
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അവർ കിടക്കാൻ പോകുന്നതിന്നുമുൻപായി, സ്വർണ്ണക്കസവുകൾകൊണ്ടും പട്ടുനൂലുകൾകൊണ്ടും കമനീയമായ രീതിയിൽ ചിത്രവേലകൾ ചെയ്തിരുന്ന ഒരു മേലങ്കി തന്റെ പെട്ടിയിൽനിന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
240707
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34238-81" /></noinclude>അവർ കിടക്കാൻ പോകുന്നതിന്നുമുൻപായി, സ്വർണ്ണക്കസവുകൾകൊണ്ടും പട്ടുനൂലുകൾകൊണ്ടും കമനീയമായ രീതിയിൽ ചിത്രവേലകൾ ചെയ്തിരുന്ന ഒരു മേലങ്കി തന്റെ പെട്ടിയിൽനിന്നും പുറത്തെടുത്ത് അയാൾ ഉൾവാറിൻ്റെ കൈയിൽ കൊടുത്തു. ഈ സമ്മാനം അയാൾ സ്വീകരിക്കേണമെന്നു ഉസ്‌പാക് ആവശ്യപ്പെട്ടു. ഉൾവാർ അയാളോടു നന്ദിപറഞ്ഞു.
ഇല പൊഴിയുന്ന കാലത്തു വീട്ടിലേയ്ക്കു മടങ്ങുവാൻ സന്നദ്ധനായപ്പോൾ നിറയെ സാധനസാമഗ്രികൾ സംഭരിച്ച ഒരു കപ്പൽ ഉസ്‌പാക് അയാൾക്കു കൊടുത്തു; അതിന്നു പുറമേ വളരെ വിലപിടിച്ച പല സമ്മാനങ്ങളും!-ഉരുക്കുകൊണ്ടുള്ള ഒന്നാം തരമൊരു കവചം; സ്വർണ്ണനിർമ്മിതമായ ഒരു ശിരസ്രം; ഹിമധവളവർണ്ണത്തിലുള്ള രണ്ടു പ്രാപ്പിടിയന്മാർ; മൂന്നു പ്രാവശ്യം നിറം കാച്ചിയ ഒരരപ്പട്ട ; ഒടുവിൽ ഒരു സ്വർണ്ണക്കൊളുത്തോടുകൂടിയതും ഉള്ളിൽ വിലപിടിച്ച കമ്പിളിവെച്ചു തയ്ച്ചിട്ടുള്ളതുമായ ഒരു പച്ച പട്ടുമേലങ്കിയും! ഇവയിൽ സൗഹൃദചിഹ്നമായി ആ അരപട്ടമാത്രം അയാളുടെ മാതാവിന്നു കൊടുക്കേണമെന്ന് ഉസ്‌പാക് നിദ്ദേശിച്ചു. പക്ഷേ അതിനുശേഷം അയാൾ ഉൾവാറിനോടു ആ ചുവന്ന മേലങ്കി തിരിച്ചയാൾക്കു കൊടുക്കണമെന്നാവശ്യപ്പെട്ടു;
അതു പുതിയതല്ലാത്തതിനാൽ ഒരു സമ്മാനത്തിനുചിതമായ വസ്തുവാണതെന്നു താൻ വിചാരിക്കുന്നില്ലെന്നു അയാൾ പറഞ്ഞു.
തനിക്കു ചെയ്തുതന്നിട്ടുള്ള സകല സഹായങ്ങൾക്കും തന്നോടു കാണിച്ച വാത്സല്യത്തിന്നും ഉൾവാർ അയാ<noinclude></noinclude>
njkshgswd76zk41whine2m2x5x4lkyp
താൾ:Prithikaradurga (Changampuzha).pdf/41
106
81579
240711
2026-06-10T09:27:03Z
~2026-34311-08
13361
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ന്നാൽ യോട്ടിൻ്റെ തലയ്ക്കു കുളമ്പുകൊണ്ടു നല്ല ഒരു ചവിട്ടേറ്റിരുന്നു. അതിൽനിന്നും കടുംചോര അവൻ്റെ കണ്ണുകളിലേയ്ക്ക് ഇരച്ചൊഴുകുന്നുണ്ടായിരുന്നു. കാാറെ പറഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
240711
proofread-page
text/x-wiki
<noinclude><pagequality level="1" user="106.222.176.63" /></noinclude>ന്നാൽ യോട്ടിൻ്റെ തലയ്ക്കു കുളമ്പുകൊണ്ടു നല്ല ഒരു ചവിട്ടേറ്റിരുന്നു. അതിൽനിന്നും കടുംചോര അവൻ്റെ കണ്ണുകളിലേയ്ക്ക് ഇരച്ചൊഴുകുന്നുണ്ടായിരുന്നു. കാാറെ പറഞ്ഞു:-
"ഒരു കുതിരപ്പോരിൽ, സ്വയം ഇത്തരത്തിൽ ക്ലേശമനുഭവിക്കുന്ന ഒരു മനുഷ്യനെ ഒരിക്കലും ഞാൻ കണ്ടിട്ടില്ല. എൻ്റെ കുതിരയെ മുറിപ്പെടുത്തിയതു നിങ്ങൾ നേരെയാക്കിത്തരേണ്ടതായിട്ടുണ്ടു്.?"
"ഇതാ നിങ്ങൾക്കതിനുള്ള തുക,'' എന്നു പറഞ്ഞു കൊണ്ടു യോട്ട് ഒരു ചെളിക്കട്ട അയാളുടെ മുൻപിലേയ്ക്കു കാലുകൊണ്ടു തട്ടിനീക്കിയിട്ടുകൊടുത്തു. “നിങ്ങളിട്ടിരിക്കുന്ന ആ കരടിരോമംകൊണ്ടു്', കാടുകളിലെ ഒരു കൂളിപ്പിശാചിനെപ്പോലെ, നിങ്ങൾ എൻ്റെ കുതിരയെ വിരട്ടിയോടിച്ചു."
"നിങ്ങൾ ഞങ്ങളെ വിരട്ടിയോടിക്കുകയില്ല, വൈഗ_യോട്ടേ,” കാാറെ പറഞ്ഞു :"ഐസ്‌ലാൻഡിൽ നിങ്ങളുടെ ആൾക്കാരെ നിങ്ങൾ കൊന്നിട്ടുണ്ടായിരിക്കാമെങ്കിലും”_ എന്നു പറഞ്ഞുകൊണ്ട് തൻ്റെ കൈയിലിരുന്നിരുന്ന കുന്തം അയാൾ തിരിച്ചുപിടിച്ചു; ഇപ്പോൾ അതിൻ്റെ കൂർത്ത മുന യോട്ടിൻ്റെ മാറിടത്തിന്നു നേർക്കായി.
യോട്ട് അപ്പോഴും തൻ്റെ വാൾ കൈയിൽ മുറുക്കിപ്പിടിച്ചിരുന്നു. അയാൾ ആ കുന്തത്തണ്ടിനിട്ടു് ഒരു വെട്ടു കൊടുത്തു. അതു രണ്ടു തുണ്ടായി. വാൾമുന കാാറെയുടെ തോളിൽ ഒരു മുറിവേൽപ്പിച്ചു പക്ഷേ അതത്ര സാരമായില്ല. കാാറെ തൻ്റെ കൈയിലവശേഷിച്ച കുന്തത്ത<noinclude></noinclude>
r3s016mhy702p5zlu7ulwed6z7egisf
താൾ:Prithikaradurga (Changampuzha).pdf/42
106
81580
240712
2026-06-10T09:33:59Z
~2026-34311-08
13361
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ണ്ടിൻ്റെ തുണ്ടം ദൂരെ വലിച്ചെറിഞ്ഞിട്ടു്, വാൾ വലിച്ചൂരി യോട്ടിൻറെ നേർക്കു കുതിച്ചു ചാടി. പക്ഷേ, ആ നിമിഷത്തിൽത്തന്നെ യോട്ട് ബോധംകെട്ടു പിന്നോട്ടു മലച്ചുവീണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240712
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34311-08" /></noinclude>ണ്ടിൻ്റെ തുണ്ടം ദൂരെ വലിച്ചെറിഞ്ഞിട്ടു്, വാൾ വലിച്ചൂരി യോട്ടിൻറെ നേർക്കു കുതിച്ചു ചാടി. പക്ഷേ, ആ നിമിഷത്തിൽത്തന്നെ യോട്ട് ബോധംകെട്ടു പിന്നോട്ടു മലച്ചുവീണു. അയാളുടെ വായിൽനിന്നും രക്തം പുറത്തേയ്ക്കു ചാടി. കുതിരകൾ അയാളെ വല്ലാതെ ചവിട്ടിയിരുന്നു.
വെറ്റർലൈഡ് അപ്പോൾ മുന്നോട്ടു വരികയും, കാാറെയെ തോളത്തുപിടിച്ചു കൂട്ടിക്കൊണ്ടുപോയി സംസാരിക്കയും ചെയ്തു. കുതിരയ്ക്കു പറ്റിയ കേടു താൻ തീർത്തുകൊടുക്കാമെന്നും അതിനുവേണ്ടിവരുന്ന തുക, കാാറെ നിശ്ചയിക്കുന്നതു്, തന്നുകൊള്ളാമെന്നും അയാൾ പറഞ്ഞു.
"ഞാൻ നിങ്ങളിൽനിന്ന് ഒരു നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല, ഐസ്‌ലാൻഡുകാരാ,'' കാാറെ മറുപടി പറഞ്ഞു: "ഞാൻ തികച്ചും മനസ്സിലാക്കുന്നുണ്ട്, നിങ്ങളുടെ ചാർച്ചക്കാരൻ മനഃപൂർവ്വം എന്നോടു ശണ്ഠയൊക്കൊരുങ്ങിയിരിക്കയാണെന്ന്.’’
“ഗുന്നാറിൻറെ സുഹൃത്തുക്കളുമായി ഒരു സംഘട്ടനത്തിൽ പതിക്കുവാൻ ഞാനിഷ്ടപ്പെടുന്നില്ല,'' വെറ്റർലൈഡ് മറുപടി പറഞ്ഞു: "അദ്ദേഹം നമ്മിൽനിന്നും നന്മയാണർഹിക്കുന്നതു്.'' അനന്തരം അയാൾ കാാറെയെ ഒഴിഞ്ഞ ഒരു ഭാഗത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി അയാളുമായി സംസാരിച്ചു.
പക്ഷേ, ഗുന്നാർ തൻ്റെ കുന്തമെടുത്തു സ്ലോൻഗ് വെയുടെ പള്ളയിൽ കുത്തിയിറക്കിക്കഴിഞ്ഞിരുന്നു.
ആർണെയുടെ പുത്രന്മാരായ കോളും എയോൾവും കൂടി യോട്ടിനെ പിടിച്ചെഴുന്നേല്പിച്ചു. അല്പംനേരം ക<noinclude></noinclude>
b0nn6y412qjgpo6sm8ixwc57uvtd0sd
താൾ:Prithikaradurga (Changampuzha).pdf/53
106
81581
240713
2026-06-10T09:34:41Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ബാലൻ ഒന്നും മറുപടി പറഞ്ഞില്ല; പക്ഷേ, യോട്ട് പറഞ്ഞു: "ഞാനങ്ങനെ ചെയ്തു; അവൻ ഈശായെ കൂട്ടിക്കൊണ്ടുവരാനാണു' അങ്ങോട്ടു പുറപ്പെട്ടത്; പക്ഷേ നീയുമായി അല്പം സംസാരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
240713
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>ബാലൻ ഒന്നും മറുപടി പറഞ്ഞില്ല; പക്ഷേ, യോട്ട് പറഞ്ഞു:
"ഞാനങ്ങനെ ചെയ്തു; അവൻ ഈശായെ കൂട്ടിക്കൊണ്ടുവരാനാണു' അങ്ങോട്ടു പുറപ്പെട്ടത്; പക്ഷേ നീയുമായി അല്പം സംസാരിക്കാമല്ലോ എന്നു കരുതി ഞാനതു് ഇത്തരത്തിലാക്കിത്തീർക്കാൻ അവനെ നിർബ്ബന്ധിച്ചു. എന്തുകൊണ്ടെന്നാൽ, തനിച്ചു നീയുമായി എന്തെങ്കിലും എനിക്കു സംസാരിക്കണമെങ്കിൽ വാഡിനിൽ നിന്നെ അന്വേഷിച്ചുവന്നിട്ടു വലിയ പ്രയോജനമൊന്നുമുണ്ടാവുകയില്ലെന്നു ഞാൻ ഊഹിച്ചു.''
“എന്നെ അന്വേഷിച്ചുപിടിക്കുവാൻ ബഹു വിചിത്രമായ ഒരു മാർഗ്ഗംതന്നെ നിങ്ങൾ തെരഞ്ഞെടുത്തതു വിഗ്ഡിസ് പ്രതിഷേധം പ്രകടമാക്കി.
"അതെ,....പക്ഷേ, മറ്റൊരു പോംവഴിയും ഞാൻ കണ്ടില്ല'' യോട്ട് പറഞ്ഞു: “നിന്നെയൊന്നു കണ്ടുമുട്ടുവാനുള്ള തക്കം നോക്കിക്കൊണ്ടു ഞാൻ നിൻ്റെ വീടിനു ചുറ്റും ഏറെച്ചുറ്റിക്കറങ്ങിയിട്ടുണ്ടു്.''
ബാലൻ വീണ്ടും അവരുടെ അടുത്തുനിന്നും ഓടിപ്പോകാൻ ശ്രമിച്ചു; പക്ഷേ വിഗ്ഡിസ് അവൻറെ കയ്യിലുള്ള പിടുത്തം ഒന്നുകൂടി മുറുക്കി; അനന്തരം യോട്ട് അവളോടു യാചിച്ചു:
"വിടൂ, പാവം പയ്യൻ! അവൻ പോകട്ടെ. ഇവിടെ എന്നോടൊന്നിച്ചു നില്ക്കുന്നതിൽ നിനക്കു ഭയമില്ലെന്നു<noinclude></noinclude>
08n2k93c8bqbj8t0t9ppkqtt9cdkhnv
താൾ:Prithikaradurga (Changampuzha).pdf/43
106
81582
240714
2026-06-10T09:38:45Z
~2026-34311-08
13361
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഴിഞ്ഞപ്പോൾ അയാളുടെ ബോധക്ഷയമെല്ലാം നീങ്ങിപ്പോയി. അതിനുള്ളിൽ കാാറെ വെറ്റർലൈഡിനോടൊന്നിച്ചു കളംവിട്ടുകഴിഞ്ഞിരുന്നു. യോട്ട് തൻ്റെ മുഖത്തു നിന്നു രക്തം വടിച...' താൾ സൃഷ്ടിച്ചിരിക്കുന്നു
240714
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34311-08" /></noinclude>ഴിഞ്ഞപ്പോൾ അയാളുടെ ബോധക്ഷയമെല്ലാം നീങ്ങിപ്പോയി. അതിനുള്ളിൽ കാാറെ വെറ്റർലൈഡിനോടൊന്നിച്ചു കളംവിട്ടുകഴിഞ്ഞിരുന്നു. യോട്ട് തൻ്റെ മുഖത്തു നിന്നു രക്തം വടിച്ചുകളഞ്ഞിട്ടു വിഗ്‌ഡിസ്സിനെക്കാണുവാനായി ചുറ്റുപാടുമൊന്നു കണ്ണോടിച്ചുനോക്കി. ചത്തു കിടന്ന കുതിരയുടെ മീതെ കമിഴ്‌ന്നടിച്ചുകിടന്നു അതിനെ തലോടിക്കൊണ്ടു് അവൾ ഏങ്ങലടിച്ചു കരയുകയാണു്.
യോട്ട് അവളുടെ സമീപത്തേയ്ക്കു ചെന്നു ചിരിച്ചു കൊണ്ടു ചോദിച്ചു:
"ഇപ്പോൾ നീയിക്കുതിരപ്പോരിനെക്കുറിച്ചെന്തു പറയുന്നു, വിഗ്‌ഡിസ്?’’
വിഗ്‌ഡിസ് കൂടുതൽ ശക്തിയായി തേങ്ങിക്കരഞ്ഞുകൊണ്ടു പറഞ്ഞു:
"ഞാൻ നിങ്ങളോടു സംസാരിക്കുകയില്ല.''
"ഗ്രെഫ്‌സിനിലെ കാാറെ, അയാളുടെ കുതിര പെരുമാറിയതുപോലെത്തന്നെ പെരുമാറുമെന്നാണൊ നിൻ്റെ ഭയം?'' യോട്ട് ചോദിച്ചു.
"ഗ്രെഫ്‌സിനിലെ കാാറെ അല്ല ഇന്നു തന്നിൽത്തന്നെ അപമാനം വരുത്തിക്കൂട്ടിയതു്," വിഗ്‌ഡിസ് പറഞ്ഞു: അവൾ കുതിരയുടെ ശിരസ്സിൽനിന്നു കുഞ്ചിരോമം പിന്നോട്ടു മാടിയിട്ടിട്ടു് അതിന്റെ വായ്പ്പുട്ടിൽ മന്ദംമന്ദം തലോടി. “പക്ഷേ, എനിക്കിനിയൊന്നുംതന്നെ നിങ്ങളോടു പറയാനില്ല." അവൾ എഴുന്നേറ്റു കരഞ്ഞുകൊ<noinclude></noinclude>
6r0b5qt4nczbrqlhl5xecuc465opq8c
താൾ:Prithikaradurga (Changampuzha).pdf/54
106
81583
240715
2026-06-10T09:43:19Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഞാൻ വിചാരിക്കുന്നു. ഞാൻ നിന്നെ വീട്ടിൽ കൊണ്ടു വന്നാക്കാം." "എന്നാൽ പോ," വിഗ്ഡിസ് ഫെൽജേയോടു പറഞ്ഞിട്ടു യോട്ടിൻ്റെ നേർക്കു തിരിഞ്ഞു്, "ഇപ്രകാരം സൂത്രപ്പണിയെടു...' താൾ സൃഷ്ടിച്ചിരിക്കുന്നു
240715
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>ഞാൻ വിചാരിക്കുന്നു. ഞാൻ നിന്നെ വീട്ടിൽ കൊണ്ടു വന്നാക്കാം."
"എന്നാൽ പോ," വിഗ്ഡിസ് ഫെൽജേയോടു പറഞ്ഞിട്ടു യോട്ടിൻ്റെ നേർക്കു തിരിഞ്ഞു്, "ഇപ്രകാരം സൂത്രപ്പണിയെടുത്തു നിങ്ങൾക്കെന്നെ കാട്ടിനുള്ളിൽ കൊണ്ടുവരേണ്ടതായിവന്നു. ആട്ടെ, എന്താണ് നിങ്ങൾക്കെന്നോടു പറയുവാനുള്ളതു്?"
"നിനക്കു നല്ലപോലറിയാമല്ലോ, എന്താണു് നിന്നോടെനിക്കു പറയാനുള്ളതെന്നു ഇതായിരുന്നു യോട്ടിൻറെ മറുപടി.
വിഗ്ഡിസ് ഒന്നും മറുപടി പറഞ്ഞില്ല; യോട്ട് തുടർന്നു: “എനിക്കിതറിയാം, നിന്നിൽനിന്നു് അധികമധികം അകന്നിരിക്കുംതോറും ഞാൻ അധികമധികം ത്വരയോടെ നിന്നെ കാണുവാനാശിക്കുന്നു. നീ എൻ്റെ ഹൃദ യത്തിൽനിന്നും വിട്ടുപോകുന്ന ദിവസം ഒരു കാലത്തും എത്തിച്ചേരുകയില്ല.''
മറുപടി പറഞ്ഞപ്പോൾ വിഗ്ഡിസ് കരയാൻ തുടങ്ങി. “പിന്നെന്തിനാണ് നിങ്ങൾ എൻെറ അച്ഛനുമായി അകന്നുമാറിയതു്?''
"വിധി അങ്ങനെ നിശ്ചയിച്ചു," യോട്ട്' പറഞ്ഞു: "ഗ്രെഫ്സിനിലെ കാാറെ നിന്നെ വിവാഹം കഴിക്കുവാൻ പൊകുന്നുവെന്നു ഇവിടങ്ങളിൽ ഒരു കേൾവിയുണ്ടല്ലോ.''
"എന്നാൽ പിന്നെ, അന്നാ സായാഹ്നത്തിൽ എൻ്റെ മുറിയിൽവെച്ചു നിങ്ങളെന്നോടു സംസാരിച്ച അവ<noinclude></noinclude>
kqdonebom9q6p2clyrote9ned8jk8nk
താൾ:Prithikaradurga (Changampuzha).pdf/44
106
81584
240716
2026-06-10T09:50:14Z
~2026-34311-08
13361
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ണ്ടുതന്നെ പിതാവിൻ്റെ സമീപത്തേയ്ക്കു പോവുകയും അദ്ദേഹത്തോടൊന്നിച്ചു കളം വിടുകയും ചെയ്തു. ആർണെയുടെ പുത്രന്മാർ യോട്ടിൻ്റെ സമീപമെത്തി തങ്ങളോടൊന്നിച്ചു പോര...' താൾ സൃഷ്ടിച്ചിരിക്കുന്നു
240716
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34311-08" /></noinclude>ണ്ടുതന്നെ പിതാവിൻ്റെ സമീപത്തേയ്ക്കു പോവുകയും അദ്ദേഹത്തോടൊന്നിച്ചു കളം വിടുകയും ചെയ്തു.
ആർണെയുടെ പുത്രന്മാർ യോട്ടിൻ്റെ സമീപമെത്തി തങ്ങളോടൊന്നിച്ചു പോരുവാനായി അയാളെ ക്ഷണിച്ചു.
"അതെനിക്കു നിവൃത്തിയില്ല,'' യോട്ട് മറുപടി പറഞ്ഞു: "ഗുന്നാറുമായുള്ള സൗഹാർദ്ദം അത്തരത്തിൽ ഞാൻ ഭഞ്ജിക്കുന്നതു ഭംഗിയല്ല.''
"എനിക്കാശ്ചര്യം തോന്നുന്നത്,'' എയോൾവ് പറഞ്ഞു: "ഗുന്നാർ, അയാളുടെ ജാമാതാവുമായുള്ള സൗഹാർദ്ദം നഷ്ടപ്പെടുന്നതിലായിരിക്കാം ഭയപ്പെടുന്നതെന്നുള്ളതിലാണു്.’’
"നിങ്ങൾ പറഞ്ഞതാരേയാണു്?’’ യോട്ട് ചോദിച്ചു. "സംശയമുണ്ടോ, കാാറെ.'' കോൾ കൂടിച്ചേർന്നു പറഞ്ഞു: "പക്ഷേ അവൾ അർഹിക്കുന്ന വില അയാൾ കൊടുക്കുമോ എന്ന കാര്യം അല്പം സംശയത്തിലാണു് __കാരണം, അയാളുടെ ഇച്ഛാനുസാരമുള്ള പ്രവൃത്തിക്ക് അവൾ പണ്ടേതന്നെ വഴിപ്പെട്ടുകഴിഞ്ഞിരിക്കുന്നു.’’
"അതൊരു പച്ചക്കള്ളമാണു്_ തീർച്ചയായും,'' യോട്ട് പറഞ്ഞു. "അങ്ങനെതന്നെ ഞാനും പറകയുണ്ടായി,’’ എയോൾവ് പ്രസ്താവിച്ചു: "ഞങ്ങളുടെ കന്നുകാലികളെ മേയ്ക്കുന്ന വേലക്കാരൻ, കഴിഞ്ഞ വസന്തകാലത്തു കാാറെ നദികടന്നു കുതിരപ്പുറത്തു കയറിപ്പോയി ബലിക്കാവിൽ വെച്ചു വിഗ്‌ഡിസ്സിനെ കണ്ടുമുട്ടിയിരുന്നു എന്നു ഞങ്ങ<noinclude></noinclude>
n3lqber521wgxl1wu6u9glq185wg5bm
താൾ:Prithikaradurga (Changampuzha).pdf/55
106
81585
240717
2026-06-10T09:56:46Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സരത്തിൽ അങ്ങനെ. നിങ്ങളെ ഞാൻ സ്വീകരിക്കുമായിരുന്നു എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ”? വിഗ്ഡിസ് പറഞ്ഞു: “പക്ഷേ നിങ്ങൾ ആദ്യമായിച്ചെയ്ത പ്രവൃത്തി നമുക്കുണ്ടാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240717
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>സരത്തിൽ അങ്ങനെ. നിങ്ങളെ ഞാൻ സ്വീകരിക്കുമായിരുന്നു എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ”? വിഗ്ഡിസ് പറഞ്ഞു: “പക്ഷേ നിങ്ങൾ ആദ്യമായിച്ചെയ്ത പ്രവൃത്തി നമുക്കുണ്ടായിട്ടുള്ളതെല്ലാം നശിപ്പിച്ചുകളയുകയായിരുന്നു.''
"അതേ, അതു തീരെ നന്നായില്ല," യോട്ട് മറുപടി പറഞ്ഞു: “പക്ഷേ, കാാറെയുടെ ഈ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കേണ്ടതു നിൻ്റെ പിതാവല്ലേ എന്നാണു് ഞാൻ ആലോചിക്കുന്നതു്.''
"ഞാൻ സ്വയം തെരഞ്ഞെടുക്കുന്ന ആളെയല്ലാതെ മറ്റാരേയും ഞാൻ വിവാഹം കഴിച്ചുകൊള്ളണമെന്നു ഗുന്നാർ നിർബ്ബന്ധിക്കുകയില്ല.”_ വിഗ്ഡിസ് പറഞ്ഞു.
“എന്നാൽ എന്നെ നീ സ്വീകരിക്കുമോ”?യോട്ട്ചോദിച്ചു.
വിഗ്ഡിസ് മറുപടി പറഞ്ഞു: "ഉവ്വ്, തീർച്ചയായും. അതു നടപ്പുള്ള കാര്യമാണെങ്കിൽ.''
“ഹാ, എന്നാൽ പിന്നെ അതു നടപ്പില്ലാത്ത കാര്യമായിത്തീരുന്നെങ്കിൽ, അതു ബഹു വിചിത്രം തന്നെയാണു,'' അവളുടെ കൈപിടിച്ചുയർത്തിക്കൊണ്ടു് അത്യാഹ്ളാദത്തോടെ യോട്ട് പ്രസ്താവിച്ചു. അയാൾ ഒരു വൃക്ഷത്തിന്റെ വേരിന്മേൽ ഇരുന്നിട്ട് അവളെ പിടിച്ചു മടിയിലിരുത്തി. അവൾ അയാളുടെ കണ്ഠത്തിൽ കൈ കോർത്ത് അയാളെ ചുംബിച്ചു. യോട്ട് അവളെ വിടുകയില്ല. അയാൾ അവളെ തുരുതുരെ ചുംബിക്കാൻതുടങ്ങി.അയാളുടെ ചുംബനങ്ങൾക്കു ചൂടു കൂടിക്കൂടിവന്നു<noinclude></noinclude>
r2rzfd14elopvk8o9hvun20ath1jrp4
താൾ:Prithikaradurga (Changampuzha).pdf/45
106
81586
240718
2026-06-10T10:01:07Z
~2026-34311-08
13361
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ളോടു വന്നു പറഞ്ഞപ്പോൾ. അവൻ പറകയുണ്ടായി, കാാറെ അവളോടൊന്നിച്ചു കിടക്കുന്നതു കണ്ടിട്ടുണ്ടെന്ന്.'' "അവൻ തീർച്ചയായും കളവു പറഞ്ഞതാണു്, നിങ്ങളുടെ കന്നുകാലികളെ മേയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240718
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34311-08" /></noinclude>ളോടു വന്നു പറഞ്ഞപ്പോൾ. അവൻ പറകയുണ്ടായി, കാാറെ അവളോടൊന്നിച്ചു കിടക്കുന്നതു കണ്ടിട്ടുണ്ടെന്ന്.''
"അവൻ തീർച്ചയായും കളവു പറഞ്ഞതാണു്, നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുന്നവൻ,'' പോകുവാനായിത്തിരിഞ്ഞുകൊണ്ടു യോട്ട് വീണ്ടും മറുപടി പറഞ്ഞു. എന്നാൽ ഉടൻതന്നെ അല്പം ദൂരെ മാറിനിന്നിരുന്ന ചിലരോട് എയോൾവ് ഇങ്ങനെ ചോദിച്ചു: "ഗ്രെഫ്‌സിനിലെ കാാറെ ഏതുവഴിക്കാണു' പോയതു്? വൈഗ_യോട്ടിനു് അയാളുമായി സംസാരിക്കേണ്ടിയിരിക്കും’’
“ ഓ, അയാൾ മറ്റേ ഐസ്‌ലാൻഡ് കാരനുമൊന്നിച്ചു വാഡിയിലേയ്ക്കു പോയിക്കഴിഞ്ഞു’’എന്നായിരുന്നു മറുപടി.
ആ കർഷകാലയത്തിന്നു നേരെ കണ്ണോടിച്ചുകൊണ്ടു് അല്പനേരം യോട്ട് നിശ്ചലനായി നിന്നു. ഒരു വൃത്തികെട്ട കഴ്ചയായിരുന്നു അയാൾ_ ഒരു പ്രേതത്തെപ്പോലെ വിളറി രക്തത്തിൽ കുതിർന്നങ്ങനെ...... അനന്തരം അയാൾ തിരിഞ്ഞു. അപ്പോൾ അയാൾ വേച്ചുവിഴാൻ പോയി. ആർണേയുടെ പുത്രന്മാർ അയാളെ തോളിൽ താങ്ങിപ്പിടിച്ചു് ഒരു കുതിരപ്പുറത്തു കയറ്റിയിരുത്തി_ അയാളിപ്പോൾ അവരോടൊന്നിച്ചു കുതിരയോടിച്ചു പോവുകയാണു്.... ഗ്രൈംലുൺഡാറിലേയ്ക്ക് !
എട്ടു്
യോട്ട് ഗ്രൈംലുൺഡാറിൽ താമസമാക്കിയതു വെറ്റർലൈഡിനു് അത്ര രസമായില്ല. ഏതാനും ദിവസം<noinclude></noinclude>
eqalchqqicff7ryua8kbcn5sdjr87tf
താൾ:Prithikaradurga (Changampuzha).pdf/56
106
81587
240719
2026-06-10T10:03:14Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അവൾക്കു ഭയംതോന്നി. തനിക്കു വീട്ടിലേയ്ക്കു പോകണമെന്നവൾ പറഞ്ഞു. "ഞാൻ നിന്നോടൊന്നിച്ചു വരുന്നതായിരിക്കും അധികം നല്ലതു്. എന്നാൽ ഈ സായാഹ്നത്തിൽത്തന്നെ എനിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
240719
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>അവൾക്കു ഭയംതോന്നി. തനിക്കു വീട്ടിലേയ്ക്കു പോകണമെന്നവൾ പറഞ്ഞു.
"ഞാൻ നിന്നോടൊന്നിച്ചു വരുന്നതായിരിക്കും അധികം നല്ലതു്. എന്നാൽ ഈ സായാഹ്നത്തിൽത്തന്നെ എനിക്കു നിൻ്റെ പിതാവിനെക്കാണാൻ സാധിക്കും. കഴിയുന്നതും വേഗത്തിൽ നല്ല മനുഷ്യനായ ഗുന്നാറുമായി ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കുവാൻ ഞാൻ ഉറച്ചിരിക്കുന്നു."
"അങ്ങനെ ചെയ്യരുതു്," വിഗ്ഡിസ് അയാളോടു യാചിച്ചു: "നിങ്ങൾ തനിച്ചേ ഉള്ളു. ആ കുന്തമല്ലാതെ നിങ്ങളുടെ കയ്യിൽ മറ്റൊരായുധവുമില്ല.''
യോട്ട് പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു: “ കൊള്ളാം, അതു പോരെന്നാണോ നിൻ്റെ വിചാരം? പക്ഷേ, ഗുന്നാറും ഞാനും തമ്മിൽ കൈവെയ്ക്കേണ്ടതായിട്ടാണു് വന്നുകൂടുന്നതെങ്കിൽ, അത് ആകപ്പാടെ അനർത്ഥത്തിലേ അവസാനിക്കൂ.''
വിഗ്ഡിസ് ഒരു നിമിഷനേരം ആലോചിച്ചിട്ടു
പറഞ്ഞു:
“വടക്കൻ പ്രദേശത്തു രാജാവിനോടൊന്നിച്ചു ധാരാളം ഐസ് ലാൻഡുകാരുണ്ടെന്നു ഞാൻ പറഞ്ഞുകേട്ടിട്ടുണ്ടു'; അവരിൽ ആരേയെങ്കിലും നിങ്ങൾക്കറിയാമോ”?
"തീർച്ചയായും എനിക്കറിയാം”, യോട്ട് മറുപടി പറഞ്ഞു: "ടോർളാവും ഗിസ്സർടോർബ് ജോൺസ്സണുമുണ്ടു'; അവർ എൻ്റെ പോറ്റച്ഛൻെറ മക്കളാണു്”.<noinclude></noinclude>
58temn0ogq5q0az71jqo5hvpm4t3kn8
240722
240719
2026-06-10T10:09:03Z
Archana N. p
13362
240722
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>അവൾക്കു ഭയംതോന്നി. തനിക്കു വീട്ടിലേയ്ക്കു പോകണമെന്നവൾ പറഞ്ഞു.
"ഞാൻ നിന്നോടൊന്നിച്ചു വരുന്നതായിരിക്കും അധികം നല്ലതു്. എന്നാൽ ഈ സായാഹ്നത്തിൽത്തന്നെ എനിക്കു നിൻ്റെ പിതാവിനെക്കാണാൻ സാധിക്കും. കഴിയുന്നതും വേഗത്തിൽ നല്ല മനുഷ്യനായ ഗുന്നാറുമായി ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കുവാൻ ഞാൻ ഉറച്ചിരിക്കുന്നു."
"അങ്ങനെ ചെയ്യരുതു്," വിഗ്ഡിസ് അയാളോടു യാചിച്ചു: "നിങ്ങൾ തനിച്ചേ ഉള്ളു. ആ കുന്തമല്ലാതെ നിങ്ങളുടെ കയ്യിൽ മറ്റൊരായുധവുമില്ല.''
യോട്ട് പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു: “ കൊള്ളാം, അതു പോരെന്നാണോ നിൻ്റെ വിചാരം? പക്ഷേ, ഗുന്നാറും ഞാനും തമ്മിൽ കൈവെയ്ക്കേണ്ടതായിട്ടാണു് വന്നുകൂടുന്നതെങ്കിൽ, അത് ആകപ്പാടെ അനർത്ഥത്തിലേ അവസാനിക്കൂ.''
വിഗ്ഡിസ് ഒരു നിമിഷനേരം ആലോചിച്ചിട്ടു
പറഞ്ഞു:
“വടക്കൻ പ്രദേശത്തു രാജാവിനോടൊന്നിച്ചു ധാരാളം ഐസ്‍ലാൻഡുകാരുണ്ടെന്നു ഞാൻ പറഞ്ഞുകേട്ടിട്ടുണ്ടു'; അവരിൽ ആരേയെങ്കിലും നിങ്ങൾക്കറിയാമോ”?
"തീർച്ചയായും എനിക്കറിയാം”, യോട്ട് മറുപടി പറഞ്ഞു: "ടോർളാവും ഗിസ്സർടോർബ് ജോൺസ്സണുമുണ്ടു'; അവർ എൻ്റെ പോറ്റച്ഛൻെറ മക്കളാണു്”.<noinclude></noinclude>
d2zk7leeu5vk4hj2bskkdri6hy8rffz
താൾ:Prithikaradurga (Changampuzha).pdf/57
106
81588
240720
2026-06-10T10:08:18Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '"നിങ്ങൾക്കു പോയി അവരുമായിട്ടൊന്നു സംസാരിക്കരുതോ?” വിഗ്ഡിസ് ചോദിച്ചു. "നിങ്ങളുടെ കാര്യത്തിൽ അവർ മദ്ധ്യസ്ഥരായി വന്നു’ അച്ഛനുമായി സംസാരിക്കുന്നപക്ഷം, സംഗതി...' താൾ സൃഷ്ടിച്ചിരിക്കുന്നു
240720
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>"നിങ്ങൾക്കു പോയി അവരുമായിട്ടൊന്നു സംസാരിക്കരുതോ?” വിഗ്ഡിസ് ചോദിച്ചു. "നിങ്ങളുടെ കാര്യത്തിൽ അവർ മദ്ധ്യസ്ഥരായി വന്നു’ അച്ഛനുമായി സംസാരിക്കുന്നപക്ഷം, സംഗതി വലിയ പ്രയാസംകൂടാതെ സാധിക്കും.?"
"ഈ ഭാഗങ്ങളിൽനിന്നെന്നെ ഓടിക്കുവാൻ നിനക്കല്പം ധൃതിയുണ്ടു്,” യോട്ട് പറഞ്ഞു. അയാൾ വീണ്ടും അവളെ പിടിച്ചു മടിയിലിരുത്തി. അവൾ കരയാൻ തുടങ്ങി. വിഗ്ഡിസ് പറഞ്ഞു:
"ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത ഒരു പ്രകൃതക്കാരനാണ്' നിങ്ങൾ. അങ്ങനെയുള്ള നിങ്ങൾ തനിയേ ഈ വിവാഹാലോചനയുമായി ചെന്നാൽ കാര്യമെല്ലാം കുഴപ്പമായേയ്ക്കുമെന്നു' എനിക്കു ഭയമുണ്ടു്. ഗുന്നാറാണെങ്കിൽ ഇപ്പോൾ നിങ്ങളോടു കോപിച്ചിരിക്കുകയുമാണു്. നിങ്ങൾക്കു പിൻബലവും ഉപദേശവും തരാൻ പ്രാപ്തിയുള്ള ആരെങ്കിലും ഒരാൾ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുന്നതു വളരെ നന്നായിരിക്കുമെന്ന് എനിക്കു തോന്നുന്നു.''
യോട്ട്, അവളെ അങ്കതലത്തിൽനിന്നു് ഉന്തിനീക്കി. അവൾ കരഞ്ഞുകൊണ്ടു വീട്ടിലേയ്ക്കു പുറപ്പെട്ടു. യോട്ട് ഒരടി പിന്നിലായിട്ടവളെ അനുഗമിച്ചു. അല്പനേരം കഴിഞ്ഞു അയാൾ പറഞ്ഞു:
"നിനക്കറിയാമല്ലോ, വലിയ ഒരു ദൂരയാത്രയാണു് ഇതിൽ വേണ്ടിവരുന്നതെന്നു്. പോരെങ്കിൽ ശീതകാലം വരാറുമായി; എങ്കിലും, വിഗ്ഡിസ്, നീ പറയുംപോലെ<noinclude></noinclude>
a5906ypq9uayys3j7fjfct2f2433o6z
താൾ:Prithikaradurga (Changampuzha).pdf/46
106
81589
240721
2026-06-10T10:08:45Z
~2026-34311-08
13361
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കഴിഞ്ഞു് അയാൾ ഒരു ദിവസം അവിടെ ചെന്നു. അയാളുടെ ചാർച്ചക്കാരൻ മുകളിലത്തെ നിലയിലുള്ള ഒരു മുറിയിൽ കിടക്കുന്നതായിക്കണ്ടു. "ഞാൻ കാാറെയുമായി കാര്യമെല്ലാം പറഞ്ഞു പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240721
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34311-08" /></noinclude>കഴിഞ്ഞു് അയാൾ ഒരു ദിവസം അവിടെ ചെന്നു. അയാളുടെ ചാർച്ചക്കാരൻ മുകളിലത്തെ നിലയിലുള്ള ഒരു മുറിയിൽ കിടക്കുന്നതായിക്കണ്ടു. "ഞാൻ കാാറെയുമായി കാര്യമെല്ലാം പറഞ്ഞു പൊരുത്തപ്പെടുത്തിയിട്ടുണ്ട്'. അയാളുമായി ഇനി വഴക്കൊന്നും കൂട്ടരുതെന്നു ഞാൻ തന്നോടു യാചിക്കുന്നു.’’
യോട്ട് ഇതിനൊന്നും സമാധാനം പറഞ്ഞില്ല; പക്ഷേ, അല്പനേരം കഴിഞ്ഞു് അയാൾ ഇങ്ങനെ ചോദിച്ചു:
"ഇക്കാര്യത്തെ സംബന്ധിച്ചു വാഡിനിൽ അവർ എന്തു പറയുന്നു?"
"ഓ, അത്രയധികമൊന്നുമില്ല,” വെറ്റർലൈഡ് മറുപടി പറഞ്ഞു: "ഗുന്നാറിൽനിന്നതു പ്രതീക്ഷിച്ചിരുന്നതാണു്. അയാൾ ഉദാരമനസ്കനായ ഒരു മനുഷ്യനാണു്. നിൻ്റെ പെരുമാറ്റത്തെക്കുറിച്ച് അയാൾ എന്താണ് വിചാരിക്കുന്നതെന്നു പറഞ്ഞുകേൾക്കുവാൻ എനിക്കിഷ്ടം തോന്നുന്നില്ല."
യോട്ട് അയാളുടെ പുതപ്പിൽനിന്നു രോമങ്ങൾ പിഴുതെടുത്തുകൊണ്ടു് ഏതാനും നിമിഷങ്ങൾ ഒന്നും മിണ്ടാതെ കിടന്നു. പിന്നീട്, തങ്ങളുടെ മേച്ചിൽക്കാരൻ കണ്ടതായി പ്രസ്താവിച്ച ആ കാര്യം ആർണെയുടെ പുത്രന്മാർ തന്നോടു പറഞ്ഞതു്, അയാൾ വെറ്റർലൈഡിനോടു പറഞ്ഞു.
'
"ഓഹോ, വലിയ ഘനം തൂങ്ങുന്നതുതന്നെ എയോൾവിൻ്റെ ഇടയൻ്റെ വർത്തമാനം_ അവൻ്റെ ആടുകളും<noinclude></noinclude>
2otpdhc01s44wluiomjoztc2o2zoa6j
താൾ:Prithikaradurga (Changampuzha).pdf/58
106
81590
240723
2026-06-10T10:15:02Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഞാൻ ചെയ്യാം. പക്ഷേ, ഈ തെക്കൻദിക്കിലേയ്ക്കു ടോർബ് ജോൺസ്സണും മറ്റും എന്നോടൊന്നിച്ചു പുറപ്പെടുന്ന കാര്യം ഉറപ്പു കരുതിക്കൂടാ. അങ്ങനെ വന്നാൽ പിന്നെ ഞാനെന്തു ചെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240723
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>ഞാൻ ചെയ്യാം. പക്ഷേ, ഈ തെക്കൻദിക്കിലേയ്ക്കു ടോർബ് ജോൺസ്സണും മറ്റും എന്നോടൊന്നിച്ചു പുറപ്പെടുന്ന കാര്യം ഉറപ്പു കരുതിക്കൂടാ. അങ്ങനെ വന്നാൽ പിന്നെ ഞാനെന്തു ചെയ്യും?”
“ശരി, അപ്പോൾ നിങ്ങൾ തനിച്ചുതന്നെ പ്രവർത്തിക്കണം,” വിഗ്ഡിസ് പറഞ്ഞു. അവൾ തിരിഞ്ഞു അയാളുടെ കൈ കടന്നുപിടിച്ചു. അവർ വാർഡിന്നഭിമുഖമായി നടന്നുപോയി. താൻ വടക്കൻദിക്കിലേയ്ക്കു പോകാമെന്നും പിറ്റേ ദിവസം തന്നെ പുറപ്പെടുന്നതാണെന്നും അവൾക്കു വാക്കുകൊടുത്തു. പടിവാതിൽക്കൽവെച്ച് അവർ വേർപിരിഞ്ഞു. പക്ഷേ, പോകുന്നതിനുമുമ്പു്, തനിക്ക് ഒരിക്കൽക്കൂടി അവളെ കണ്ടാൽ കൊള്ളാമെന്നു യോട്ട് പറഞ്ഞു. അയാൾ അവളുടെ തലമുടിയാകമാനം രണ്ടു കൈകളിലും എടുത്തു തൻ്റെ കഴുത്തിന്നും കൈകൾക്കും ചുറ്റുമായി ചുറ്റിപ്പിണച്ചിട്ടു.
"നാളെ നീ ബലിക്കാവിൽ വരണം. എത്രകാലമായി ഞാൻ നിന്നെ ഒരു നോക്കൊന്നു കണ്ടിട്ടു! ഇന്നാണെങ്കിൽ, നല്ല ഇരുട്ടു! പക്ഷേ, നാളെ ഞാനിവിടെ സൂര്യൻ അസ്തമിക്കുന്നതിനു മുൻപു വരാം. കഴിഞ്ഞ പ്രാവശ്യം ആ സ്ഥലത്തുവെച്ചുണ്ടായ നമ്മുടെ സന്ദർശനാവസരത്തിൽ നീ ഒരു സാധനം അവിടെ ഇട്ടിട്ടു പോയി. അതു ഞാൻ നിനക്കു മടക്കിത്തരാം. ഞാനതു ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടു്. വേണ്ടിവന്നാൽ, അതു മടക്കിത്തരുവാനാണെന്നെങ്കിലും പറഞ്ഞുകൊണ്ട്, നിന്നെ വന്നു കാണാമല്ലോ എന്നു ഞാൻ ഉദ്ദേശിച്ചു.''<noinclude></noinclude>
21bf0og36tg4ghqai6x39cwxvqwq040
താൾ:Prithikaradurga (Changampuzha).pdf/47
106
81591
240724
2026-06-10T10:19:38Z
~2026-34311-08
13361
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അതുതന്നെയായിരിക്കും സംസാരം." പുച്ഛസ്വരത്തിൽ വെറ്റർലൈഡ് ഉപന്യസിച്ചു: "അസൂയാലുക്കളായ പ്രായംചെന്നാ പെണ്ണുങ്ങളുടെ സമ്പ്രദായമാണിതു് __ഇത്തരം കഥകൾ പറഞ്ഞു പരത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
240724
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34311-08" /></noinclude>അതുതന്നെയായിരിക്കും സംസാരം." പുച്ഛസ്വരത്തിൽ വെറ്റർലൈഡ് ഉപന്യസിച്ചു: "അസൂയാലുക്കളായ പ്രായംചെന്നാ പെണ്ണുങ്ങളുടെ സമ്പ്രദായമാണിതു് __ഇത്തരം കഥകൾ പറഞ്ഞു പരത്തുന്നത്; ഇത്തരത്തിലുള്ള ഏഭ്യരാശികളുമൊത്തു സഹവസിക്കുന്നതു തീർച്ചയായും തനിക്കു ചീത്തയാണു്, യോട്ട്.''
"നിങ്ങൾക്കറിവുള്ള ആ സംഗതികളുണ്ടല്ലോ__ അതിൽ എങ്ങനെയാണു്. ഗുന്നാറിൻ്റെ മനസ്സെന്നു നിങ്ങൾ എന്നെങ്കിലും ചോദിച്ചറിയുകയുണ്ടായോ?'' അല്പനേരം കഴിഞ്ഞു യോട്ട് ചോദിച്ചു. "അത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുവാൻ പറ്റിയ ഒരവസരമല്ലിതു്__ താനിവിടെ കിടക്കുമ്പോൾ.” വെറ്റർലൈഡ് മറുപടി പറഞ്ഞു: "താനിപ്പോൾ എന്നോടൊന്നിച്ചു വാഡിനിലേയ്ക്കു പോരിക. അതാണു് നല്ലതു്.’’
"എൻ്റെ നടുവിലൊരു വേദനയുണ്ട്,’’യോട്ട് പറഞ്ഞു: “എനിക്കു കുതിരപ്പുറത്തു കയറാൻ നിവൃത്തിയില്ല.''
“ഇങ്ങോട്ടു കുതിരപ്പുറത്തു തനിക്കു പോരാമെങ്കിൽ തീർച്ചയായും മടങ്ങിപ്പോകുവാനും തനിക്കു 'സാധിക്കും,'' വെറ്റർലൈഡ് പറഞ്ഞു: "അതെ, വാഡിനിലേയ്ക്കു തിരിച്ചുപോകാൻ തനിക്കിഷ്ടം തോന്നാത്തതിലത്ഭുതമില്ല. എന്തുകൊണ്ടെന്നാൽ, ഇക്കാര്യത്തിൽ താൻ വലിയ ബഹുമതിയൊന്നും നേടിയിട്ടില്ല. പക്ഷേ അതു കണക്കാക്കേണ്ട. താനങ്ങോട്ടുതന്നെ തിരിച്ചു പോകണം. അതാണെൻ്റെ ഉപദേശം. തനിക്കും ഗുന്നാറിനും തമ്മിൽ ഒരു<noinclude></noinclude>
k3qnq5oz7v55evd6v1lrpjbn989a1hq
താൾ:Prithikaradurga (Changampuzha).pdf/59
106
81592
240725
2026-06-10T10:19:51Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '"എന്തായിരിക്കുമതു്? എനിക്കു മനസ്സിലാകുന്നില്ല.'' വിഗ്ഡിസ് പറഞ്ഞു. കാണുമ്പോൾ മനസ്സിലാകുമെന്നു യോട്ട് ചിരിച്ചുകൊണ്ടു പ്രസ്താവിച്ചു. അങ്ങനെ പറഞ്ഞ് അവർ അങ്ങി...' താൾ സൃഷ്ടിച്ചിരിക്കുന്നു
240725
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>"എന്തായിരിക്കുമതു്? എനിക്കു മനസ്സിലാകുന്നില്ല.'' വിഗ്ഡിസ് പറഞ്ഞു. കാണുമ്പോൾ മനസ്സിലാകുമെന്നു യോട്ട് ചിരിച്ചുകൊണ്ടു പ്രസ്താവിച്ചു.
അങ്ങനെ പറഞ്ഞ് അവർ അങ്ങിങ്ങു പിരിഞ്ഞു പോയി.
പതിനൊന്നു്
വിഗ്ഡിസ് ഭവനത്തിൽ എത്തിയപ്പോൾ നേരം വളരെ വൈകിയിരുന്നതിനാൽ എല്ലാവരും കിടക്കാൻ പോയിക്കഴിഞ്ഞിരുന്നു. അവൾ നേരെ അവളുടെ മുറിയിലേയ്ക്കു പോയി. ഈസാ അവൾക്കു പാലും റൊട്ടിയും കൊണ്ടുവന്നു കൊടുത്തു. അവൾ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ ആസ്റ്റ് റിഡിനു് എങ്ങനെയിരിക്കുന്നുവെന്ന് ഈസാ ചോദിച്ചു:
"നാളെ നിങ്ങൾ അവളെ പോയിക്കാണണം”, വിഗ്ഡിസ് പറഞ്ഞു. അല്പനേരം കഴിഞ്ഞവൾ തുടർന്നു: "ഇന്നു വൈകുന്നേരം അതുവരെ ഞാൻ ചെന്നെത്തിയില്ല .”
“എങ്ങനെയാണു് നിനക്കു വഴിതെറ്റിപ്പോയതു്? ഈസാ ചോദിച്ചു.
"അതൊന്നുമല്ല," വിഗ്ഡിസ് മറുപടി പറഞ്ഞു ഏതാനും നിമിഷങ്ങൾ അവൾ മൌനം ഭജിച്ചു; പക്ഷേ, പിന്നീടവൾ പറഞ്ഞു: "ഇവിടെയുള്ള ആ വയലുകളിൽ<noinclude></noinclude>
oadwvn01mr7ri458nyuk6rn89mvk624
താൾ:Prithikaradurga (Changampuzha).pdf/60
106
81593
240726
2026-06-10T10:30:58Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വെച്ചു ഞാൻ യോട്ടിനെ കണ്ടുമുട്ടി; വർത്തമാനം പറഞ്ഞുകൊണ്ടു നിന്നു." ഇതു കേട്ട് അവിടെ പാത്രങ്ങളും ചട്ടികളും കഴുകിക്കൊണ്ടു നിന്നിരുന്ന ഒരു സ്ത്രീ പറയാൻ തുടങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240726
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>വെച്ചു ഞാൻ യോട്ടിനെ കണ്ടുമുട്ടി; വർത്തമാനം പറഞ്ഞുകൊണ്ടു നിന്നു."
ഇതു കേട്ട് അവിടെ പാത്രങ്ങളും ചട്ടികളും കഴുകിക്കൊണ്ടു നിന്നിരുന്ന ഒരു സ്ത്രീ പറയാൻ തുടങ്ങി അവളുടെ പേർ ടോർബ'ജോർഗ് എന്നായിരുന്നു; അവിടത്തെ പ്രധാനവേലക്കാരനാണു് അവളെ വിവാഹം കഴിച്ചിരുന്നതു.
"ഇങ്ങനെയൊന്നു ഞാൻ ഒരിക്കലും കേട്ടിട്ടില്ല; ആ യോട്ട് ഈ സ്ഥലത്തു തൂങ്ങിപ്പിടിച്ചുകൂടിയിട്ടുണ്ടോ? എന്നാൽ മുന്നറിയിപ്പു തരുന്നു, അയാൾ എന്തോ കുസൃതി കരുതിയിട്ടുണ്ടു്.
"ഓ, അങ്ങനെ ചീത്തത്തം കരുതാനൊന്നുമില്ല, തീർച്ചയാണു്', എനിക്കറിയാം,'' ഒരു ചിരിയോടുകൂടി, വിഗ്ഡിസ് പറഞ്ഞു.
"അയാളെ സൂക്ഷിച്ചുകൊള്ളു, വിഗ്ഡിസ്?” ആ സ്ത്രീ തുടർന്നു. അവൾ പതുക്കെ ബെഞ്ചിനടുത്തേയ്ക്കു വന്നു. “കുറച്ചു നാളുകഴിയട്ടെ, അയാൾ —അയാളും പറയും അയാൾ നിന്നെ ഭോഗിച്ചിട്ടുണ്ടെന്നു ''
ഈസാ അവളോടു മിണ്ടാതിരിക്കാൻ പറഞ്ഞു; "വൈഗ –യോട്ടിനെക്കുറിച്ചുള്ള വർത്തമാനമൊന്നും ഇവിടെ കേൾക്കണ്ട. നമുക്കിവിടെ അയാളുമായിട്ടു ഇനി യാതൊരു കാര്യവുമില്ല. അങ്ങനെയുള്ള സംഗതികളിൽനിന്നു എന്തെല്ലാമാണുണ്ടാകുന്നതെന്നു് ആർക്കും പറയാൻ കഴിയുകയില്ല.'’<noinclude></noinclude>
s98vw8ak513o6h3aec13j1l6lnezrh4
താൾ:Prithikaradurga (Changampuzha).pdf/48
106
81594
240727
2026-06-10T10:31:31Z
~2026-34311-08
13361
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശത്രുതയുണ്ടാക്കുവാൻ ആർണേയുടെ പുത്രന്മാർ ഉപായമാലോചിച്ചുകൊണ്ടിരിക്കുകയാണ്. അയാളോടു തനിച്ചെതിരിടുവാൻ അവർക്കു ഭയമുണ്ട്. അവർ തന്നെ അവരുടെ മുമ്പിൽ പിടിച്ചിട...' താൾ സൃഷ്ടിച്ചിരിക്കുന്നു
240727
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34311-08" /></noinclude>ശത്രുതയുണ്ടാക്കുവാൻ ആർണേയുടെ പുത്രന്മാർ ഉപായമാലോചിച്ചുകൊണ്ടിരിക്കുകയാണ്. അയാളോടു തനിച്ചെതിരിടുവാൻ അവർക്കു ഭയമുണ്ട്. അവർ തന്നെ അവരുടെ മുമ്പിൽ പിടിച്ചിടും __പക്ഷേ, അവർ അവരുടെ സ്വന്തം അഗ്നികൂടത്തിനടുത്തിരുന്നു് അവരുടെ ചെമ്മരിയാടിൻ്റെ രോമം തുന്നിക്കൊള്ളട്ടെ. അവരുടെ ഉപായാ ലോചനകളെല്ലാം അവർക്കുതന്നെ താൻ വിട്ടുകൊടുത്തേയ്ക്കുക........എണീക്കു നമുക്കു പോകാം.’’
പക്ഷേ, കുതിരപ്പുറത്തു കറയാൻ തനിക്കു നിവൃത്തിയില്ലെന്നുതന്നെ യോട്ട് ശാഠ്യംപിടിച്ചു. ഭക്ഷണവും കുടിയും കഴിഞ്ഞു പോയാൽ മതിയെന്നു് ആർണേയുടെ പുത്രന്മാർ വെറ്റർലൈഡിനെ ക്ഷണിച്ചു. പക്ഷേ, അയാൾ അതിനു നിലക്കാതെ ഉടൻതന്നെ കുതിരപ്പുറത്തു കയറി വാ ഡിനിലേയ്ക്കു മടങ്ങിപ്പോയി.
വെറ്റർലൈഡ് പറഞ്ഞതുപോലെതന്നെ കാര്യം കലാശിച്ചു. യോട്ടിനു്, അദ്ദേഹത്തിൻ്റെ മകളെ വിവാഹം കഴിച്ചുകിട്ടിയാൽ കൊള്ളാമെന്നാശയുണ്ടെന്നു വെറ്റാർലൈഡ് ഗൂന്നാറെ അറിയിച്ചു. അതു കേട്ടു ഗൂന്നാർ പറഞ്ഞു:
"ഹേ, ഐസ്‌ലാൻഡുകാരൻ, നാം തമ്മിൽ ഒരു സ്വരച്ചേർച്ചയില്ലാതായിത്തീരുന്ന കാര്യത്തിൽ എനിക്കു വലിയ വൈമനസ്യമുണ്ടു്. ഞാൻ നിങ്ങളെ അത്ര കാര്യമായിക്കരുതുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷേ, യോട്ട് ഗിസ്റ്റേഴ്‌സൺൻ്റെ ഇവിടത്തെ പെരുമാറ്റം കുറ<noinclude></noinclude>
kgajoo8p1wezsik80enjckmlz7b1c9a
താൾ:Prithikaradurga (Changampuzha).pdf/61
106
81595
240728
2026-06-10T10:38:30Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '“എന്തിനു, വിഗ്ഡിസ് ഇനിയൊരു കൊച്ചുകുഞ്ഞൊന്നുമല്ല, വയസ്സു പതിനെട്ടു കഴിഞ്ഞു,'' ടോർബ് ജോർഗ്' പറഞ്ഞു: “അവൾ കേൾക്കുന്നതാണ് നല്ലത് — എന്നാലവൾക്കു കരുതിയിരിക്കാം-അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240728
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>“എന്തിനു, വിഗ്ഡിസ് ഇനിയൊരു കൊച്ചുകുഞ്ഞൊന്നുമല്ല, വയസ്സു പതിനെട്ടു കഴിഞ്ഞു,'' ടോർബ് ജോർഗ്' പറഞ്ഞു: “അവൾ കേൾക്കുന്നതാണ് നല്ലത് — എന്നാലവൾക്കു കരുതിയിരിക്കാം-അതൊക്കെയങ്ങു വിശ്വസിക്കാൻ ആളുകളത്ര പൊങ്ങച്ചന്മാരാകുന്നതു മഹാ കഷ്ടമാണു് –അയാൾ ഈ പ്രദേശങ്ങളിൽ കിടന്ന കാലത്തു കുറെ പാട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടു്'; അവയെല്ലാം വിഗ്ഡിസ്സിനെക്കുറിച്ചാണു് -കാാറെ വിഗ്ഡിസ്സിനെ കൊള്ള ചെയ്തിട്ടുണ്ടെന്ന കഥ പരത്തിയതും മറ്റാരുമല്ല, യോട്ടാണു്. പക്ഷേ, തങ്ങളുടെ പിടിയിൽനിന്നകന്നു നില്ക്കുന്ന വസ്തുക്കളെ . കൊച്ചുകുഞ്ഞുങ്ങൾ, കൊഞ്ഞനംകുത്തിപ്പരിഹസിക്കുന്നതുപോലെയാണ് അയാളുടെ പെരുമാറ്റമെന്നുള്ളത് എല്ലാവർക്കും നന്നായറിയാം".
"യോട്ട് ഒരിക്കലും അതു പറഞ്ഞിട്ടില്ല,'' ഈസാ പറഞ്ഞു: “ആർണേയുടെ മക്കളാണു് ആ കഥ കെട്ടിപ്പുറപ്പെടുവിച്ചതു്; നാടൊട്ടുക്കു ദുഷ്പ്രവാദവും ചുമന്നുകൊണ്ടു നടക്കുന്നന്നതു് അവന്മാരാണു്.''
വിഗ്ഡിസ് ബെഞ്ചിൻ്റെ പുറത്ത് ഇരുന്നു. അവർ സംസാരിക്കുമ്പോൾ അവളുടെ മുഖം മാറിമാറി ചുവക്കുകയും വെളുക്കുകയും ചെയ്തു. "യോട്ട്' എന്നെക്കുറിച്ച് ഒരൊറ്റ വാക്കു പറഞ്ഞിട്ടുണ്ടെന്നു ഞാൻ ഒരിക്കലും വിശ്വസിക്കുകയില്ല,” അവൾ പറഞ്ഞു:
അനന്തരം ടോർബ് ജോർഗ് പാടി:__
"കൺമണിയവൾതൻ പിതാവിന്റെ
കമ്രസൽക്കാരശാലയിൽ,<noinclude></noinclude>
4078ywvl6p1gt79vfmq4rulpr83y28n
താൾ:Prithikaradurga (Changampuzha).pdf/49
106
81596
240729
2026-06-10T10:43:48Z
~2026-34311-08
13361
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ച്ചുകൂടി ഭേദപ്പെട്ട തരത്തിലാണു് വേണ്ടിയിരുന്നതെന്ന് എനിക്കു പറയാതെ നിവൃത്തിയില്ല. അതു പോകട്ടെ. ഏതായാലും അയാളോടൊന്നിച്ചു കടലിനപ്പുറത്ത് എൻ്റെ മകളെ അയയ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
240729
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34311-08" /></noinclude>ച്ചുകൂടി ഭേദപ്പെട്ട തരത്തിലാണു് വേണ്ടിയിരുന്നതെന്ന് എനിക്കു പറയാതെ നിവൃത്തിയില്ല. അതു പോകട്ടെ. ഏതായാലും അയാളോടൊന്നിച്ചു കടലിനപ്പുറത്ത് എൻ്റെ മകളെ അയയ്ക്കുവാൻ ഞാനിഷ്ടപ്പെടുന്നില്ല. അതു പോലെതന്നെ ഗ്രൈംലുൺഡാറിൽനിന്നു് എൻ്റെ ജാമാതാവിനെ തേടിപ്പിടിക്കുവാനും ഞാൻ ആശിക്കുന്നില്ല.''
. "അതിൽ ആർക്കും അത്ഭുതത്തിനവകാശമില്ലാ,'' വെറ്റാർലൈഡ് മറുപടി പറഞ്ഞു. ആ സംഗതിയെപ്പറ്റി പിന്നീടൊന്നുംതന്നെ സംസാരിക്കയുണ്ടായില്ല. അതുപോലെതന്നെ അവരുടെ സംസാരത്തിൽ ഒരു വാക്കുപോലും വിഗ്‌ഡിസ്സിന്റെ ചെവിയിൽ എത്തിയതുമില്ല.
ഒൻപതു്
ഗ്രെംലുൺഡാറിൽനിന്നു യോട്ടിനെ തിരിച്ചുവിളിച്ചുകൊണ്ടുവരാൻ വെറ്റർലൈഡ് പലതും പരിശ്രമിച്ചു നോക്കി. അനവധി പ്രാവശ്യം അയാൾ അതിനെക്കുറിച്ചു സംസാരിച്ചു. പക്ഷേ, ഓരോ ഘട്ടത്തിലും തനിക്കു തീരെ സുഖമില്ലെന്നു പറഞ്ഞു യോട്ട് ഒഴിഞ്ഞുകളഞ്ഞതേയുള്ളു. അയാളുടെ തലയ്ക്കു വല്ലാത്ത വേദനയുണ്ടായിരുന്നു; അയാൾ ചോര തുപ്പുകയും ചെയ്തിരുന്നു. വെറ്റർലൈഡിൻ്റെ റോമെറിക്കിലേയ്ക്കുള്ള യാത്രയിൽ തനിക്കയാളോടൊന്നിച്ചു പോരുവാൻ തരപ്പെടുകയില്ലെന്നു യോട്ട് പ്രസ്താവിച്ചു. വെറ്റർലൈഡ് അവിടെ പോയി മടങ്ങിയെത്തി, തൻ്റെ കപ്പലിൽ, ഐസ് ലാൻഡിലേയ്ക്കു തിരിച്ചു പോകുവാൻ തയ്യാറായപ്പോൾ താൻ നോർവേയിൽത്ത<noinclude></noinclude>
p9f3o4stjoas9wozh9oujxqpqycxpah
താൾ:Prithikaradurga (Changampuzha).pdf/62
106
81597
240730
2026-06-10T10:48:50Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ' ആ നതാംഗിതന്നന്തികത്തന്നു ഞാനിരിക്കുന്ന വേളയിൽ, മന്ദമന്ദം പുളകപൂർവ്വകം മന്ദഹാസസമന്വിതം, മോടിവാച്ചൊരാച്ചൂണ്ണകോശങ്ങൾ മാടിമാടിയൊതുക്കി ഞാൻ!...' താൾ സൃഷ്ടിച്ചിരിക്കുന്നു
240730
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude> ആ നതാംഗിതന്നന്തികത്തന്നു
ഞാനിരിക്കുന്ന വേളയിൽ,
മന്ദമന്ദം പുളകപൂർവ്വകം
മന്ദഹാസസമന്വിതം,
മോടിവാച്ചൊരാച്ചൂണ്ണകോശങ്ങൾ
മാടിമാടിയൊതുക്കി ഞാൻ!
നിശ്ചലം, നിദ്രാലോലുപം, ഗേഹം,
നിജ്ജനം, നിശീഥാന്തരം....
ഞാനു,മെൻ ചാരെ,പ്പുഞ്ചിരി പെയെതൻ
പ്രാണനായീടുമോമലും;
ആ നിശീഥാന്തരംഗകം, ഹാ, ഹാ
മാനസോത്സവദായകം!
തങ്ങിനില്ക്കുമാ രാത്രിയെൻമനോ..
രംഗവീഥിയിലെന്നുമേ!
പക്ഷേ, ഞാനൊരിക്കലുംകേട്ടിട്ടില്ല എയോൾവ്
ആർണെസൺ ഒരു പാട്ടെഴുത്തുകാരനാണു് എന്നു്” .
വിഗ്ഡിസ് ഒന്നും മറുപടി പറഞ്ഞില്ല. ടോർബ് ജോർഗ് തുടർന്നു:-
"പ്രണയാർദ്രർ, മൗനമായവ—
രിരുന്നൂ_അവർ
വനവീഥിയിൽ വാഴുമാ
പ്പൈങ്കിളികൾ!_<noinclude></noinclude>
bhya8q257q3jgu7b3ausw49hejt1rkc
താൾ:Prithikaradurga (Changampuzha).pdf/50
106
81598
240731
2026-06-10T10:53:39Z
~2026-34311-08
13361
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ന്നെ തങ്ങിനില്ക്കുവാനാണാശിക്കുന്നതെന്നു യോട്ട് അയാളോടു പറഞ്ഞു. അതു കേട്ടപ്പോൾ അയാൾക്കും അവിടം വിടാൻ വൈമനസ്യം തോന്നി. “എന്തുകൊണ്ടെന്നാൽ,'' അയാൾ പറഞ്ഞു: "താന...' താൾ സൃഷ്ടിച്ചിരിക്കുന്നു
240731
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34311-08" /></noinclude>ന്നെ തങ്ങിനില്ക്കുവാനാണാശിക്കുന്നതെന്നു യോട്ട് അയാളോടു പറഞ്ഞു. അതു കേട്ടപ്പോൾ അയാൾക്കും അവിടം വിടാൻ വൈമനസ്യം തോന്നി. “എന്തുകൊണ്ടെന്നാൽ,'' അയാൾ പറഞ്ഞു: "താനിവിടെ ആർണേയുടെ പുത്രന്മാരുമൊന്നിച്ചു താമസിച്ചാൽ, തനിക്കപമാനം വരുത്തിക്കൂട്ടുന്ന എന്തെങ്കിലും പ്രവൃത്തിയിലേയ്ക്കു തീർച്ചയായും അവർ തന്നെ പ്രേരിപ്പിക്കും.''
‘’നിങ്ങളതൊന്നും ഭയപ്പെടേണ്ട. യാതൊരു മനോവിചാരവും കൂടാതെ നിങ്ങൾ പൊയ്ക്കോളൂ. എന്റെ ശരീരക്ലേശമെല്ലാം മാറിയിരിക്കുന്നു. എനിക്കിനി വടക്കോട്ടു്, റോമെറിക്കിലേയ്ക്ക്, യാത്ര തിരിക്കാൻ ഒരു വിഷമവുമില്ല. അതുകഴിഞ്ഞു് ‘ഒളാവു'രാജാവിനേയും, അദ്ദേഹത്തിൻ്റെ കൊട്ടാരത്തിലുള്ള എൻ്റെ വീട്ടുകാരേയും ചെന്നു കാണണമെന്നു ഞാൻ ഉറച്ചിട്ടുണ്ടു്. ആർണേയുടെ പുത്രന്മാർ എന്നിൽനിന്നു' ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ല; എന്നോടു സ്നേഹം കാണിക്കുക മാത്രമേ ചെയ്തിട്ടുള്ളു.''
"വടക്കോട്ടു പോകാമെന്നു തനിക്കെന്നോടു വാക്കുപറയാമോ?’’വെറ്റർലൈഡ്' ചോദിച്ചു. യോട്ട് അങ്ങനെ വാക്കുകൊടുത്തു. അയാൾ സമീപപ്രദേശങ്ങൾ വിട്ടുപോയതിനോടുകൂടി വെറ്റർലൈഡ് അയാളുടെ കപ്പലിൽ ഐസ് ലാൻഡിലേയ്ക്കു തിരിച്ചു. ഏറ്റവും സൗഹാർദ്ദത്തോടുകൂടിയാണ് അയാൾ ഗുന്നാറുടെ അടുത്തുനിന്നും വേർപെട്ടതു്. അവർ അന്യോന്യം വിലപിടിച്ച പല സമ്മാനങ്ങളും കൊടുക്കുകയുണ്ടായി. തെക്കൻദിക്കുകളിൽ പണിചെയ്യിച്ചെടുത്ത ഒരു കണ്ണാടിയും, സ്വർണ്ണം<noinclude></noinclude>
ob97idm3et18aqejz4dlhaxy4q6rl8y
താൾ:Prithikaradurga (Changampuzha).pdf/63
106
81599
240732
2026-06-10T10:58:12Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ദിവസങ്ങൾ വളരെ.. കടന്നിരുന്നൂ സവിലാസഗ്രീഷ്മം പറന്നിരുന്നു. അഴകിയനാടവിയിൽ നില്ക്കു മാത്തേനൊലി— പ്പഴമേറെയെനിയ്ക്കോമൽ പറിച്ചുതന്നു. അമൃതസമാനങ്ങൾ മധുരങ്ങ,...' താൾ സൃഷ്ടിച്ചിരിക്കുന്നു
240732
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>ദിവസങ്ങൾ വളരെ..
കടന്നിരുന്നൂ
സവിലാസഗ്രീഷ്മം
പറന്നിരുന്നു.
അഴകിയനാടവിയിൽ നില്ക്കു
മാത്തേനൊലി—
പ്പഴമേറെയെനിയ്ക്കോമൽ
പറിച്ചുതന്നു.
അമൃതസമാനങ്ങൾ മധുരങ്ങ,
ളവ ഞങ്ങ–
ളമിതകുതുകത്തോ
ടെടുത്തു തിന്നു.
കിളിവേട്ടയിലിയലുന്നതിലധികം
രസകരമാണ-
ക്കളമൊഴിയുമൊനി-
ച്ചെഴും വിനോദം!''
“ഇന്നു സായാഹ്നത്തിലേയ്ക്കു വേണ്ടിടത്തോളം പാട്ടുകൾ ഇപ്പോൾ ഞാൻ കേട്ടുകഴിഞ്ഞു.” വിഗ്ഡിസ് പ്രസ്താവിച്ചു. അവൾ പോയിക്കിടക്കമേൽ കിടപ്പായി. ഈസാ അവളോടൊന്നിച്ചു ചെന്നു കിടന്നു; അന്നു രാത്രി വിഗ്ഡിസ്സിനു് അത്രയധികം ഉറക്കമൊന്നുമുണ്ടായില്ലെന്നു' അവൾക്കു നല്ലപോലെ മനസ്സിലായി; പക്ഷേ വിഗ്ഡിസ് അനങ്ങാതെ കിടന്നേതയുള്ളൂ; ഒന്നും മിണ്ടിയില്ല.<noinclude></noinclude>
sq30or44urqfr2mac288vy3zic6sllk
താൾ:Prithikaradurga (Changampuzha).pdf/51
106
81600
240733
2026-06-10T11:04:20Z
~2026-34311-08
13361
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കൊണ്ടുള്ള ഒരു വസ്ത്രബന്ധിനിയും അയാൾ വിഗ്ഡിസ്സിനു സമ്മാനിച്ചു. യാത്രപറഞ്ഞു പിരിഞ്ഞ അവസരത്തിൽ ചിത്രവേലകൾ തുന്നിപ്പിടിപ്പിച്ചിട്ടുള്ള ഒരു ചുവന്ന പട്ടുമേല...' താൾ സൃഷ്ടിച്ചിരിക്കുന്നു
240733
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34311-08" /></noinclude>കൊണ്ടുള്ള ഒരു വസ്ത്രബന്ധിനിയും അയാൾ വിഗ്ഡിസ്സിനു സമ്മാനിച്ചു. യാത്രപറഞ്ഞു പിരിഞ്ഞ അവസരത്തിൽ ചിത്രവേലകൾ തുന്നിപ്പിടിപ്പിച്ചിട്ടുള്ള ഒരു ചുവന്ന പട്ടുമേലങ്കി അവൾ അയാൾക്കും സംഭാവനചെയ്തു.
പത്തു്
ഇല പൊഴിയുന്ന കാലം ഒട്ടതിക്രമിച്ചിരിക്കുന്നു. വൈഗ_യോട്ട് മടങ്ങിയെത്തിയതായി ഒരു പ്രസ്താവം ആയിടയ്ക്കു നാട്ടിൽ പരന്നു. ഗ്രൈംലുൺഡാറിനും വാഡിനും മദ്ധ്യേയുള്ള കാട്ടിൽ, ഹെസ്റ്റലോക്കെന്നിൽ, ടോർബ് ജോൽ എന്ന പേരോടുകൂടിയ ഒരാളോടൊന്നിച്ചാണ് അയാൾ താമസിച്ചത് .പക്ഷേ, മിക്കപ്പോഴും അയാളെ കണ്ടിരുന്നതു് ആർണേയുടെ പുത്രന്മാരൊന്നിച്ചാണു്.
ഒരു ദിവസം സായാഹ്നത്തിൽ ഒരു ബാലൻ വാഡിനിലെത്തി. തനിക്കു വിഗ്‌ഡിസ്സിനെ ഒന്നു കണ്ടാൽ കൊള്ളാമായിരുന്നുവെന്ന് അവൻ അറിയിച്ചു. ഹെൽജെ എന്നായിരുന്നു അവൻ്റെ പേർ. ആ കർഷകഭവനത്തിൽ നിന്നു് അധികം ദൂരത്തല്ലാത്ത കാട്ടിൽ താമസിക്കുന്ന ഒരു സാധുസ്ത്രീയുടെ മകനാണവൻ. അവൻ്റെ അമ്മ ദീനം പിടിച്ചു കിടപ്പാണു്. തന്നോടൊന്നിച്ചുവന്നു ദയവുചെയ്ത് അവൾക്കെന്തെങ്കിലും ഒരു സഹായം ചെയ്യാമോ എന്നവൻ വിഗ്‌ഡിസ്സിനോടു ചോദിച്ചു. അക്കാര്യത്തിന് ഈ ശയാണു് __വാഡിനിലെ ഗൃഹഭരണം കയ്യേറ്റിരുന്ന, അവളുടെ പോറ്റമ്മയുടെ പേർ അങ്ങനെയായിരുന്നു_ കുറച്ചുകൂടിപ്പറ്റിയതെന്നും, അവൾ അവനോടൊന്നിച്ചു<noinclude></noinclude>
b1zpuvqnv5xqm8vt1x8olvmi5sc3580
താൾ:Prithikaradurga (Changampuzha).pdf/52
106
81601
240734
2026-06-10T11:08:18Z
~2026-34311-08
13361
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പോകുന്നതാണു' കൂടുതൽ പ്രയോജനപ്രദമെന്നും വിഗ്‌ഡിസ് മറുപടി പറഞ്ഞു. പക്ഷേ, തൻ്റെ മാതാവു വിഗ്ഡിസ്സിനെത്തന്നെ കാണുവാനാണാശിക്കുന്നതെന്നു പറഞ്ഞു അവൻ ശാഠ്യംപിടി...' താൾ സൃഷ്ടിച്ചിരിക്കുന്നു
240734
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-34311-08" /></noinclude>പോകുന്നതാണു' കൂടുതൽ പ്രയോജനപ്രദമെന്നും വിഗ്‌ഡിസ് മറുപടി പറഞ്ഞു. പക്ഷേ, തൻ്റെ മാതാവു വിഗ്ഡിസ്സിനെത്തന്നെ കാണുവാനാണാശിക്കുന്നതെന്നു പറഞ്ഞു അവൻ ശാഠ്യംപിടിച്ചു; അവൾക്ക് അവളോട് എന്തോ ചിലതു പറയുവാനുണ്ടത്രേ. അനന്തരം വിഗ്‌ഡിസ് ഒരു മേലുടുപ്പും ധരിച്ചു ഹെൽജേയോടൊന്നിച്ചു പുറപ്പെട്ടു.
അവർ വെളിയിലെത്തിയപ്പോൾ ഇരുട്ടായിരുന്നു. ആദ്യം അവർ റോഡിൽക്കൂടി നടന്നുപോയി. പക്ഷേ പിന്നീടു് ആ ബാലൻ കാടുകളുടെ വക്കിലേയ്ക്കു തിരിഞ്ഞു. അവൻ പറഞ്ഞു: അന്ന് ഒക്ടോബർ അവസാനത്തെ ദിവസമായതിനാൽ വയലുകൾ ഈർപ്പം പിടിച്ചു കിടക്കുകയാണെന്നു് -കടന്നുപോകാൻ വലിയ പ്രയാസമാണെന്നു്. കന്നുകാലികൾ നടന്നുപോകുന്ന ഒരു വഴിച്ചാലോടുകൂടിയ ആ വനത്തിൽ അവർ എത്തിയപ്പോഴേയ്ക്കും ഒരു മനുഷ്യൻ അവരുടെ അടുത്തേയ്ക്കു നടന്നുവന്നു. അതാരാണെന്നു വിഗ്‌ഡിസ് ചോദിച്ചു
"ഞാൻ തന്നെ,'' മനുഷ്യൻ മറുപടി പറഞ്ഞു: “യോട്ട്.’’
അപ്പോൾ തൻ്റെ കൈ പിൻവലിച്ചു' അവിടെനിന്നും ഓടിക്കളയുവാനായി ബാലൻ ശ്രമിച്ചുനോക്കി; പക്ഷേ വിഗ്‌ഡിസ് അവനെ മുറുക്കിപ്പിടിച്ചുകൊണ്ടു് ചോദിച്ചു:
"ഈ മനുഷ്യനാണോ എന്നെ വിളിച്ചുകൊണ്ടുവരുവാൻ നിന്നെ അയച്ചതു്?’’<noinclude></noinclude>
1qfaimczk7xy4a9h9gv1c43wxqbm2i7
താൾ:Prithikaradurga (Changampuzha).pdf/64
106
81602
240735
2026-06-10T11:09:02Z
Archana N. p
13362
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പിറ്റേദിവസം വിഗ്ഡിസ് ഗുന്നാറുടെ സമീപം ചെന്നു്, തൊട്ടടുത്തുള്ള ഒരിരിപ്പിടത്തിൽ ആസനസ്ഥയായി.അവൾ ചോദിച്ചു: "വെറ്റെർലൈഡിൻ്റെ ചാർച്ചക്കാരനായ യോട്ട് ഗിസ്റ്റേഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു
240735
proofread-page
text/x-wiki
<noinclude><pagequality level="1" user="Archana N. p" /></noinclude>പിറ്റേദിവസം വിഗ്ഡിസ് ഗുന്നാറുടെ സമീപം ചെന്നു്, തൊട്ടടുത്തുള്ള ഒരിരിപ്പിടത്തിൽ ആസനസ്ഥയായി.അവൾ ചോദിച്ചു:
"വെറ്റെർലൈഡിൻ്റെ ചാർച്ചക്കാരനായ യോട്ട് ഗിസ്റ്റേഴ്സൺ ഇവിടെ വന്ന്, അച്ഛൻ്റെ മകളെ വിവാഹം കഴിച്ചു തരേണമെന്നപേക്ഷിച്ചാൽ അച്ഛൻ എന്തു മറുപടി കൊടുക്കും?”
"അവൻ ആദ്യംതന്നെ ഇവിടെ, എന്റെ വീട്ടിൽ, ഒന്നു വരട്ടെ,'' ഗുന്നാർ മറുപടി പറഞ്ഞു: "അപ്പോൾ അവൻ എന്നും ഓർക്കുന്ന മട്ടിലൊരു മറുപടി ഞാൻ കൊടുക്കാം. പക്ഷേ, ഇപ്പോൾ എൻ്റെ മുമ്പിൽ അവന്റെ മുഞ്ഞി കാണിക്കാൻ അവന്നത്ര ധൈര്യം കാണുമെന്ന്. എനിക്കു തോന്നുന്നില്ല.''
“പക്ഷേ, കാാറെയും യോട്ടും തമ്മിലുള്ള ആ കാര്യം അവർ തമ്മിൽത്തന്നെ പറഞ്ഞൊതുക്കിക്കഴിഞ്ഞല്ലോ.'
" വെറ്റർലൈഡാണ് കാാറെയെപ്പറഞ്ഞു സമാധാനിപ്പിച്ചു് ഒരുതരത്തിൽ കാര്യം കലാശിപ്പിച്ചത്," ഗുന്നാർ മറുപടി പറഞ്ഞു: "അല്ലാതെ യോട്ടല്ല. എന്റെ സൗഹാർദ്ദത്തിനു് ഇത്രയും നീചമായ വിധത്തിൽ ഇതുവരെ മറ്റാരും പ്രതിഫലം തന്നിട്ടില്ല.''
“എയോൾവും നമ്മളും തമ്മിൽ നടന്നിട്ടുള്ളതൊന്നും അയാൾ അറിഞ്ഞിരിക്കാൻ തരമില്ല,'' വിഗ്ഡിസ് പറഞ്ഞു.<noinclude></noinclude>
i4g9q0nd2ileltmojjh1lvyce4734h5