വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.11 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Nakshathrangalude Naattil 1965.pdf/23 106 81303 245051 244581 2026-07-15T12:42:14Z Peemurali 12614 245051 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" />{| style="width:100%;" |- | style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ | 23 |}</noinclude>ന്നതു്. അപ്പോൾ ഉപരിതലത്തിലുള്ള (ഭൂമദ്ധ്യരേഖയ്ക്കു സമീപം) വസ്തുക്കളുടെ വേഗത മണിക്കൂറിൽ 1000 നാഴികയിൽ നിന്നു മണിക്കൂറിൽ 17,820 നാഴികയായി വൎദ്ധിക്കുന്നു. ഭൂമിയുടെ വേഗത കൂട്ടാതെ തന്നെ, ഏതെങ്കിലും ഒരു വസ്തു ഭൂമിക്കു ചുറ്റും ഇതേ വേഗത്തിൽ സഞ്ചരിക്കുകയാണെങ്കിൽ അതിന്നും ഭാരമില്ലാതാകുന്നതാണു്. ഈ വേഗതയ്ക്ക് 'ഒന്നാം നക്ഷത്ര യാത്രാ പ്രവേഗം' (First Astronautical Velocity) എന്നു പറയുന്നു. ഇതാണ് മനുഷ്യനിൎമ്മിതങ്ങളായ കൃത്രിമോപഗ്രഹങ്ങളുടെ അടിസ്ഥാന തത്വം. ചന്ദ്രൻ ഭൂമിക്കു ചുറ്റും സഞ്ചരിക്കുകയാണെന്നും ഒരു പ്രാവശ്യം ചുറ്റുവാൻ 27⅓ ദിവസങ്ങൾ എടുക്കുന്നുണ്ടെന്നും നമുക്കറിയാം. ഭൂമിയിൽ നിന്നും രണ്ടു ലക്ഷത്തിൽ പരം നാഴിക ദൂരെയാകയാൽ അതിന്മേൽ പ്രവൎത്തിക്കുന്ന ഗുരുത്വാകൎഷണബലം താരതമ്യേന കുറവാണ്. അതിനാൽ ചന്ദ്രൻ മണിക്കൂറിൽ 2180 നാഴിക വേഗത്തിലേ സഞ്ചരിക്കുന്നുള്ളുവെങ്കിലും അപകേന്ദ്രബലം ഗുരുത്വാകൎഷണ ബലത്തിന്നു സമാനമായിത്തീരുന്നു. ഭൂമിയടക്കമുള്ള ഗ്രഹങ്ങൾ സൂര്യനു ചുറ്റും അതിലേക്കു വീഴാതെയും പുറത്തേക്കു തെറിച്ചുപോകാതെയും സഞ്ചരിക്കുന്നതും അപകേന്ദ്ര ബലവും ഗുരുത്വാകൎഷണബലവും തുല്യമാകുന്നതിനാലാണു്. ഒരു വസ്തുവിനെ നാം ചന്ദ്രനിലേക്ക് എറിയുകയാണെങ്കിൽ അതിന്മേലുള്ള ഭൂമിയുടെ ഗുരുത്വാകൎഷണ ബലം ക്രമേണ കുറഞ്ഞും ചന്ദ്രന്റെ ഗുരുത്വാകൎഷണ ബലം ക്രമത്തിൽ വൎദ്ധിച്ചും വരുന്നതാണു്. ഇത് ഗുരുത്വാകൎഷണനിയമത്തിൽ നിന്നും വ്യക്തമാണല്ലോ. അവ<noinclude></noinclude> 2wy74ax9nxu0z9az80oxaaga036dpsf താൾ:Nakshathrangalude Naattil 1965.pdf/24 106 81304 245052 244580 2026-07-15T12:45:23Z Peemurali 12614 245052 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" />{| style="width:100%;" |- | 24 | style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ |}</noinclude>സാനം ഒരു സ്ഥലത്തെത്തുമ്പോൾ ഭൂമിയുടെയും ചന്ദ്രന്റെയും ആകൎഷണങ്ങൾ തുല്യങ്ങളായിത്തീരുന്നു. അപ്പോൾ ആ വസ്തുവിന്നു ഭാരമില്ലെന്നു തോന്നും. അവിടന്നങ്ങോട്ട് അതു ചന്ദ്രനിലേക്കു വീഴുവാൻ തുടങ്ങുന്നു. ഈ പ്രദേശത്തിന്ന് 'സന്തുലിതമേഖല'യെന്നാണു പറയുന്നതു്. ഇതു് ഭൂമിയിൽ നിന്നും ഏകദേശം രണ്ടിൽ ചില്വാനം ലക്ഷം നാഴിക ദൂരെയും ചന്ദ്രനിൽ നിന്നും 23,600 നാഴിക ദൂരെയുമാണ്. ഭൂമിക്കും ശുക്രനുമിടയിലും ഭൂമിക്കും ചൊവ്വയ്ക്കുമിടയിലുമെല്ലാം ഇപ്രകാരമുള്ള സന്തുലിത മേഖലകൾ ഉണ്ടു്. അവിടെയെത്തുന്ന വസ്തുക്കളെല്ലാം അതാതു ഗ്രഹങ്ങളിലേക്കു വീഴുന്നതാണ്. മുകളിലേക്ക് എറിയപ്പെടുന്ന വസ്തുക്കൾ കുറെ ഉയരം പോയതിനുശേഷം താഴത്തേക്കു വീഴുന്നുവല്ലോ. ഭൂമിയുടെ ആകൎഷണശക്തിയാൽ വേഗത കുറഞ്ഞു കുറഞ്ഞു ഇല്ലാതായിത്തീരുന്നതിനാലാണ് അവ താഴത്തേക്കു വീഴുന്നതു്. ഭൂമിയുടെ ഉപരിതലത്തിന്റെ സമീപപ്രദേശങ്ങളിൽ സെക്കണ്ടിൽ 32 അടി/സെൿ വീതമാണു് വേഗത കുറയുക. അതായതു് തുടക്കത്തിൽ 32 അടി / സെൿ ആയിരുന്നു വേഗതയെങ്കിൽ ഒരു സെക്കണ്ടിനുശേഷം വേഗത ശൂന്യമായിത്തീരുന്നു. അപ്പോഴേക്കും അത് 16 അടി ഉയരം പോയിരിക്കും. തുടക്കത്തിൽ 96 അടി/സെൿ ആയിരുന്നുവെങ്കിൽ, 3 സെക്കണ്ടിൽ വേഗത ഇല്ലാതാകുന്നു. ഈ സമയത്തിനുള്ളിൽ 144 അടി ഉയരം പോയിരിക്കും. മുകളിലേക്കെറിയപ്പെടുന്ന ഒരു വസ്തു ചന്ദ്രനിലെത്തണമെങ്കിൽ ചന്ദ്രസമീപമുള്ള സന്തുലിതമേഖലവരെ, ഭൂമിയുടെ ഗുരുത്വാകൎഷണത്തിന്നെതിരായി സഞ്ചരിക്കുവാൻ ആവശ്യമായ ഊക്കുണ്ടായിരിക്കണം. ഇതിനു തുടക്കത്തിൽ ചുരുങ്ങിയത് 7.0 നാഴിക / സെൿ വേഗതയെങ്കിലും<noinclude></noinclude> fh4401vucv7lz431m0pdodj3uq6ollr താൾ:Nakshathrangalude Naattil 1965.pdf/25 106 81305 245054 244579 2026-07-15T12:46:42Z Peemurali 12614 245054 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" />{| style="width:100%;" |- | style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ | 25 |}</noinclude>വേണം. ഈ വേഗതയ്ക്ക് നിഷ്‍ക്രമണപ്രവേഗം (Escape Velocity) എന്നും 'രണ്ടാം നക്ഷത്രയാത്രാപ്രവേഗം' (Second astronautical Velocity) എന്നും പറയുന്നു. ഭൂമിയുടേയും സൂൎയ്യന്റേയും ആകൎഷണവലയങ്ങളെ ഭേദിച്ചു പുറത്തു പോകണമെങ്കിൽ ഒരു വസ്തുവിന്നു ചുരുങ്ങിയത് 10.4 നാഴിക/ സെൿ വേഗതയെങ്കിലും ഉണ്ടായിരിക്കണം. ഇതിന്നു മൂന്നാം നക്ഷത്രയാത്രാപ്രവേഗം (Third astronautical Velocity) എന്നു പറയുന്നു. ഗുരുത്വാകൎഷണബലവും അപകേന്ദ്രബലവും തമ്മിലുള്ള വ്യത്യാസമാണു നമുക്കു ഭാരമായിത്തോന്നുന്നതെന്നു പറഞ്ഞുവല്ലോ. ഇതു് ഏതു വിധത്തിലാണ് അനുഭവപ്പെടുന്നതെന്നു നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? നാം നില്ക്കുമ്പോൾ നമ്മുടെ ഭാരം കാലുകളിൽക്കൂടെ ഭൂമിയുടെ ഉപരിതലത്തിൽ പ്രവൎത്തിക്കുന്നു. താഴോട്ടു പോകാതിരിക്കുന്നതിൽനിന്നു ഭൂമിയുടെ ഉപരിതലവും ഈ ബലത്തിനു സമാനമായ ഒരു മൎദ്ദം കൊണ്ടു കാലുകളെ മുകളിലേക്കു തള്ളുന്നുണ്ടെന്നും അനുമാനിക്കാം. വാസ്തവത്തിൽ ഈ മൎദ്ദമാണു് നമുക്കു ഭാരമായി അനുഭവപ്പെടുന്നതു്. ഒരു വസ്തുവിനേയും തൊടാതെ നില്ക്കുകയോ ഒരു വസ്തുവും നമ്മെ തള്ളാതിരിക്കുകയോ ആണെങ്കിൽ നമുക്കു യാതൊരു ഭാരവും അനുഭവപ്പെടുകയില്ല. പക്ഷേ, പരീക്ഷണങ്ങൾ മുഖേന ഇതു മനസ്സിലാക്കണമെങ്കിൽ കുറച്ചു വിഷമമുണ്ട്. എന്തെന്നാൽ ഒരു വസ്തുവിനെയും തൊടാതിരിക്കുവാൻ നമുക്കു സാധിക്കുകയില്ലല്ലോ. നിൎബ്ബാധമായി വീഴുന്ന സമയത്ത് നാം ഭൂമിയെക്കൂടി തൊടുന്നില്ല. അപ്പോൾ ഭാരം അനുഭവപ്പെടുകയില്ലെങ്കിലും വളരെ കുറച്ചു സമയം മാത്രമാകയാൽ ഭാരമില്ലായ്മയെപ്പറ്റി ആലോചിക്കുന്നതിനുപകരം നിലത്തു വീണു് കൈയോ<noinclude></noinclude> 1sokqynr4il1ipvu2v9bo5i0qoc6oja താൾ:Nakshathrangalude Naattil 1965.pdf/27 106 81307 245055 244577 2026-07-15T12:47:51Z Peemurali 12614 245055 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" />{| style="width:100%;" |- | style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ | 27 |}</noinclude>രിക്കണം. അതും സ്ഥിരമായ വേഗതയോടുകൂടിയല്ല. ക്രമത്തിൽ വൎദ്ധിച്ചുവരുന്നതും ക്ഷയിച്ചുവരുന്നതുമായ വേഗതയോടുകൂടി -- അതായത് ത്വരണത്തോടുകൂടി. വിമാനത്തിൽ നിന്നും ഇടപ്പെട്ട ഒരു ബോംബു് സെക്കണ്ടിൽ 32 അടി/ സെൿ എന്ന തോതിൽ വൎദ്ധിച്ചുവരുന്ന വേഗതയോടുകൂടി ഭൂമിയിലേക്കു വീഴുന്നു. യാതൊന്നും അതിന്റെ പതനത്തെ തടഞ്ഞില്ലെങ്കിൽ, അതായതു്, അതു പതിക്കുന്നിടത്ത് ഭൂമിയുടെ കേന്ദ്രത്തിൽക്കൂടെ പോകുന്നതും മറുവശം വരെയെത്തുന്നതുമായ ഒരു തുരങ്കമുണ്ടായിരുന്നുവെങ്കിൽ, ഭൂമിയുടെ കേന്ദ്രംവരെ വീഴുകയും ആ ഊക്കോടു കൂടിത്തന്നെ മറുവശത്തെത്തുകയും ചെയ്യും. പക്ഷേ, കേന്ദ്രത്തിൽനിന്നു പുറത്തേക്കുള്ള ചലനം ഗുരുത്വാകൎഷണത്തിന് എതിരേയാകയാൽ ക്രമത്തിൽ വേഗതയെല്ലാം നഷ്ടപ്പെട്ട് അവസാനം വീണ്ടും കേന്ദ്രത്തിലേക്കുതന്നെ വീഴുന്നു. അപ്പോഴേക്കും വീണ്ടും വേഗത വൎദ്ധിക്കുന്നതിനാൽ ആ ഊക്കോടുകൂടി പിന്നെയും അതു പുറത്തേക്കു പോകും. അപ്പോൾ അതു പുറപ്പെട്ട സ്ഥലത്തുതന്നെയാണ് എത്തുന്ന തു്. ഇപ്രകാരം എപ്പോഴും അത് ചലിച്ചുകൊണ്ടേയിരിക്കും. ഗുരുത്വാകൎഷണത്തിന്ന് അധീനമായ എല്ലാ വസ്തുക്കളും, ഭൂമിയിൽ സ്ഥിതിചെയ്യുന്ന നമ്മളുൾപ്പെടെ, ഇതേ വിധം ചലിച്ചുകൊണ്ടിരിക്കേണ്ടതാണ്. ഭൂമിയുടെ ഉപരിതലത്തിനാൽ തടയപ്പെടുന്നതിനാലാണ് അങ്ങനെ സംഭവിക്കാത്തതു്. അതായതു്, ഭൂമിയുടെ ഉപരിതലം വസ്തുക്കളെയെല്ലാം സെക്കണ്ടിൽ 32 അടി /സെൿ എന്ന തോതിൽ മുകളിലേക്കു ത്വരിതപ്പെടുത്തുന്നുണ്ടെന്നു പറയാം. അന്യോന്യ വിരുദ്ധങ്ങളായ രണ്ടു ത്വരണങ്ങളുടെ (മേൽപ്പറഞ്ഞ ത്വരണവും ഗുരുത്വാകൎഷണം കൊണ്ടുള്ള ത്വരണവും) ഫലമായി വസ്തുക്കൾക്കു ചലനമില്ലാതായിത്തീരുന്നു. ഈ<noinclude></noinclude> 1cz9wzh30w0bjntjmcnpv8u8pmn4vgp താൾ:Nakshathrangalude Naattil 1965.pdf/34 106 81314 245056 244595 2026-07-15T12:52:32Z Peemurali 12614 245056 proofread-page text/x-wiki <noinclude><pagequality level="4" user="Roopeshor6" />{| style="width:100%;" |- | 34 | style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ |}</noinclude>വണ്ടിയുടെയും ഇഷ്ടികയുടെയും ഉദാഹരണം തന്നെ എടുക്കുക. വണ്ടിയുടെ ഒഴിഞ്ഞ ഭാരം 100 റാത്തലും മനുഷ്യന്റെ ഭാരം 150 റാത്തലുമാണ്. ഓരോ റാത്തൽ ഭാരമുള്ള 440 ഇഷ്ടികകളും അടുക്കിവെച്ചിരിക്കുന്നു. അപ്പോൾ ആകെത്തുക ഭാരം 690 റാത്തലാണു്. ഒരു ഇഷ്ടിക സെക്കണ്ടിൽ 100 അടി വേഗത്തിൽ എറിയുകയാണെങ്കിൽ വണ്ടിക്കു സിദ്ധിക്കുന്ന വേഗത താഴെ പറയുന്ന വിധത്തിൽ കണക്കാക്കാം: വണ്ടിയുടെ ഭാരം X വണ്ടിയുടെ വേഗതവൎദ്ധനവ് = ഇഷ്ടികയുടെ ഭാരം X ഇഷ്ടികയുടെ വേഗത. വണ്ടിയുടെ വേഗത വൎദ്ധനവു് = ഇഷ്ടികയുടെ ഭാരം X ഇഷ്ടികയുടെ വേഗത ÷ വണ്ടിയുടെ ഭാരം ഒരു ഇഷ്ടിക എറിഞ്ഞുകഴിഞ്ഞതിനാൽ വണ്ടിയുടെ ആകെ ഭാരം (690-1) = 689 റാത്തലാകുന്നുവല്ലോ. അതിനാൽ വണ്ടിയുടെ വേഗത വൎദ്ധനവു് = <math display="inline">\frac{1 \times 100}{689}</math> അടി / സെൿ. രണ്ടാമതു് ഒരിഷ്ടിക കൂടി എറിയുകയാണെങ്കിൽ വണ്ടിയുടെ വേഗത പിന്നെയും <math display="inline">\frac{1 \times 100}{689-1}</math> അടി / സെൿ. കൂടുന്നു. ഇപ്രകാരം 440 ഇഷ്ടികകളും എറിഞ്ഞുതീർക്കുകയാണെങ്കിൽ വണ്ടിയുടെ അന്തിമപ്രവേഗം: <math display="inline">V = (\frac{100}{689} + \frac{100}{688} + \frac{100}{687} + ........ + \frac{100}{250} </math>വരെ<math>)</math> അടി / സെൿ. ആകുന്നു. ഈ ശ്രേണിയുടെ ആകത്തുക 100 അടി / സെൿ. ആണു്. ഇഷ്ടികകളുടെ സംഖ്യ കുറവാണെങ്കിൽ അന്തിമപ്രവേഗവും കുറയുന്നു. വണ്ടിയുടെ അന്തിമപ്രവേഗം ഇഷ്ടികയുടെ വേഗതയ്ക്കു തുല്യമായിത്തീരണമെങ്കിൽ, അതിന്റെ ഒഴിഞ്ഞ ഭാരത്തിന്റെ 1.73 ഭാരം ഇഷ്ടികകൾ<noinclude></noinclude> 6pcgd5llovl1z731ggw042appcmbw13 താൾ:Nakshathrangalude Naattil 1965.pdf/37 106 81317 245059 244598 2026-07-15T13:04:20Z Peemurali 12614 245059 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" />{| style="width:100%;" |- | style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ | 37 |}</noinclude>ഒഴിഞ്ഞ ഭാരവും ക്രമത്തിൽ കുറഞ്ഞുവരുന്നു. ഈ തത്വത്തെ അടിസ്ഥാനമാക്കിയാണു വിവിധ ഘട്ടങ്ങളുള്ള റോക്കററുകൾ പ്രവർത്തിക്കുന്നതു്. 100 ടൺ ഭാരമുള്ള ഒരു റോക്കററിൽ 88 ടൺ ഇന്ധനമാണെന്നു കരുതുക. അതിനോടുകൂടി 6 ടൺ ഭാരമുള്ള മറെറാരു ചെറിയ റോക്കററ് ഘടിപ്പിച്ചിരിക്കുന്നു. ഇതിൽ 5 ടൺ ഇന്ധനമാണ്. ആദ്യത്തെ റോക്കററിനെ അപേക്ഷിച്ചിടത്തോളം ഒഴിഞ്ഞ ഭാരം ഇപ്പോൾ 18 ടണ്ണാണു്. അതിനാൽ ദ്രവ്യരാശിബന്ധം <math display="inline">\frac{100}{18}</math> ഏകദേശം 5. 5, ആകുന്നു. രണ്ടാമത്തെ റോക്കററിന്റെ ദ്രവ്യരാശിബന്ധം 6.0 വും. വലിയ റോക്കററിനെ -ഇതിനെ പ്രഥമഘട്ട റോക്കററ് എന്നു പറയുന്നു- കത്തിച്ചു വിട്ടാൽ അതിലെ ഇന്ധനമെല്ലാം കത്തിത്തീരുമ്പോഴേക്കും പ്രവേഗം തപ്ത വാതകങ്ങളുടെ പ്രവേഗത്തിന്റെ ഏകദേശം ഇരട്ടിയായിത്തീരുന്നു. ഈ സമയത്തു രണ്ടാം ഘട്ട റോക്കറ്റിനെ വേർപെടുത്തി കത്തിക്കുക. അപ്പോൾ അതിന്റെ വേഗത പിന്നെയും കൂടുവാൻ തുടങ്ങും. ഈ വേഗതവൎദ്ധനയും ഏകദേശം തപ്തവാതകങ്ങളുടെ ഇരട്ടിയോളമായിരിക്കും. അവസാനം റോക്കറ്റിന്റെ പ്രവേഗം തപ്തവാതകങ്ങളുടെ 3½ മടങ്ങോളമായിത്തീരുന്നു. തപ്തവാതകങ്ങളുടെ പ്രവേഗം 5,000 നാഴിക/ മണി ആണെങ്കിൽ റോക്കറ്റിന്റെ അന്തിമപ്രവേഗം മണിക്കൂറിൽ 17,500 നാഴികയായിരിക്കും. ഒരു ഘട്ടം കൂടിയുണ്ടെങ്കിൽ ചന്ദ്രനിലെത്തുവാൻ ആവശ്യമായപ്രവേഗം ലഭിക്കുന്നതാണു്. ഇപ്രകാരം പലഘട്ടങ്ങളുപയോഗിച്ചു് എത്രയും കൂടിയ വേഗത വേണമെങ്കിലും ലഭിക്കാം. പക്ഷേ, ഘട്ടങ്ങൾ കൂടുംതോറും പ്രഥമഘട്ട റോക്കററിന്റെ പൂൎണ്ണഭാരം എന്തെന്നില്ലാതെ വൎദ്ധിക്കുന്നതാണ്. 30-40 ടൺ ഭാര<noinclude></noinclude> l13yuv3svoeyb70kgjg972ky77pnlif താൾ:Nakshathrangalude Naattil 1965.pdf/52 106 81332 245060 243179 2026-07-15T13:09:37Z Peemurali 12614 245060 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ക്കൊന്നുംതന്നെ ഭാരം അനുഭവപ്പെടുകയില്ല. ഈ ഭാരമില്ലായ്മകൊണ്ടുള്ള ഭവിഷ്യത്തുകൾ നിസ്സാരങ്ങളല്ലെന്നു് ഒരു ചെറിയ ഉദാഹരണംകൊണ്ടുതന്നെ മനസ്സിലാക്കാം. ഒരു കപ്പിലുള്ള കാപ്പി മറ്റൊന്നിലേക്ക് ഒഴിക്കുകതന്നെ വളരെ പ്രയാസമുള്ള പ്രവൃത്തിയായിത്തീരും. കപ്പു കമഴ്ത്തിയാലും ഭാരമില്ലായ്മയാൽ കാപ്പി അതിൽത്തന്നെ തങ്ങിനില്ക്കുകയേ ഉള്ളു. അതുപോലെ, അറിയാതെ വല്ല സാധനത്തിനെയെങ്കിലും തട്ടിപ്പോയാൽ ഉടനെ അതു ചുവരിന്മേലോ തട്ടിന്മേലോ ചെന്നു മുട്ടിക്കൊള്ളും. ആകാശനൗകയിലെ ദൈനംദിനജീവിതത്തെ ഈ ഭാരമില്ലായ്മ എങ്ങനെ ബാധിക്കുമെന്നും അടുത്ത അദ്ധ്യായത്തിൽ വിവരിക്കുന്നതാണ്. മനുഷ്യനില്ലാത്ത ഉപഗ്രഹങ്ങളെക്കൊണ്ടുതന്നെ നമുക്ക് പല സംഗതികളും പഠിക്കാവുന്നതാണു്. സൂൎയ്യന്റെ തേജോപ്രസര (Radiation)ത്തിന്റെ വിവിധ ഘടകങ്ങൾ, പ്രപഞ്ചത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ബ്രഹ്മാണ്ഡരശ്മി (Cosmic rays) കൾ, അന്തരീക്ഷത്തിന്റെ സാന്ദ്രത, താപനില, ഭൂമിക്കു ചുറ്റുമുള്ള വൈദ്യുതാധാനമുള്ള (Charged particles) കണങ്ങളുടെ മേഖലകൾ, ഉൽക്കകളുടെ ആധിക്യം, മുതലായ പല വിഷയങ്ങളെപ്പറ്റിയും കൃത്രിമോപഗ്രഹങ്ങളിൽ വച്ചിരിക്കുന്ന ഉപകരണങ്ങളിൽനിന്നും നമുക്ക് പഠിക്കുവാൻ സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ വലിയ ഉപഗ്രഹങ്ങളെക്കൊണ്ട് അന്തരീക്ഷത്തിന്റെ ഉപരിതലത്തെ കൂടുതൽ സമഗ്രമായി പഠിക്കുവാനും കാലാവസ്ഥാ പ്രവചനം കൂടുതൽ സൂക്ഷ്മമാക്കുവാനും സാധിക്കുന്നതാണ്. ജ്യോതിശ്ശാസ്ത്രജ്ഞന്മാൎക്ക് നക്ഷത്രനിരീക്ഷണത്തിലുള്ള വലിയൊരു പ്രതിബന്ധം അന്തരീക്ഷവായുവിന്റെ<noinclude></noinclude> 6iw01wko98j9flrey2n5kwz4ne2el4e 245061 245060 2026-07-15T13:09:50Z Peemurali 12614 /* സാധൂകരിച്ചവ */ 245061 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ക്കൊന്നുംതന്നെ ഭാരം അനുഭവപ്പെടുകയില്ല. ഈ ഭാരമില്ലായ്മകൊണ്ടുള്ള ഭവിഷ്യത്തുകൾ നിസ്സാരങ്ങളല്ലെന്നു് ഒരു ചെറിയ ഉദാഹരണംകൊണ്ടുതന്നെ മനസ്സിലാക്കാം. ഒരു കപ്പിലുള്ള കാപ്പി മറ്റൊന്നിലേക്ക് ഒഴിക്കുകതന്നെ വളരെ പ്രയാസമുള്ള പ്രവൃത്തിയായിത്തീരും. കപ്പു കമഴ്ത്തിയാലും ഭാരമില്ലായ്മയാൽ കാപ്പി അതിൽത്തന്നെ തങ്ങിനില്ക്കുകയേ ഉള്ളു. അതുപോലെ, അറിയാതെ വല്ല സാധനത്തിനെയെങ്കിലും തട്ടിപ്പോയാൽ ഉടനെ അതു ചുവരിന്മേലോ തട്ടിന്മേലോ ചെന്നു മുട്ടിക്കൊള്ളും. ആകാശനൗകയിലെ ദൈനംദിനജീവിതത്തെ ഈ ഭാരമില്ലായ്മ എങ്ങനെ ബാധിക്കുമെന്നും അടുത്ത അദ്ധ്യായത്തിൽ വിവരിക്കുന്നതാണ്. മനുഷ്യനില്ലാത്ത ഉപഗ്രഹങ്ങളെക്കൊണ്ടുതന്നെ നമുക്ക് പല സംഗതികളും പഠിക്കാവുന്നതാണു്. സൂൎയ്യന്റെ തേജോപ്രസര (Radiation)ത്തിന്റെ വിവിധ ഘടകങ്ങൾ, പ്രപഞ്ചത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ബ്രഹ്മാണ്ഡരശ്മി (Cosmic rays) കൾ, അന്തരീക്ഷത്തിന്റെ സാന്ദ്രത, താപനില, ഭൂമിക്കു ചുറ്റുമുള്ള വൈദ്യുതാധാനമുള്ള (Charged particles) കണങ്ങളുടെ മേഖലകൾ, ഉൽക്കകളുടെ ആധിക്യം, മുതലായ പല വിഷയങ്ങളെപ്പറ്റിയും കൃത്രിമോപഗ്രഹങ്ങളിൽ വച്ചിരിക്കുന്ന ഉപകരണങ്ങളിൽനിന്നും നമുക്ക് പഠിക്കുവാൻ സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ വലിയ ഉപഗ്രഹങ്ങളെക്കൊണ്ട് അന്തരീക്ഷത്തിന്റെ ഉപരിതലത്തെ കൂടുതൽ സമഗ്രമായി പഠിക്കുവാനും കാലാവസ്ഥാ പ്രവചനം കൂടുതൽ സൂക്ഷ്മമാക്കുവാനും സാധിക്കുന്നതാണ്. ജ്യോതിശ്ശാസ്ത്രജ്ഞന്മാൎക്ക് നക്ഷത്രനിരീക്ഷണത്തിലുള്ള വലിയൊരു പ്രതിബന്ധം അന്തരീക്ഷവായുവിന്റെ<noinclude></noinclude> fbuza4epxqv6vkzpug0mnvslogw0890 താൾ:Nakshathrangalude Naattil 1965.pdf/53 106 81333 245062 243180 2026-07-15T13:12:25Z Peemurali 12614 /* സാധൂകരിച്ചവ */ 245062 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ചലനമാണ്. അകലെയുള്ള നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതായി തോന്നിക്കുന്ന ഈ ചലനം, ദൂരദൎശിനി എത്രതന്നെ വലുതായാലും കാണുന്ന ദൃശ്യത്തെ മങ്ങിയതാക്കുന്നു. അന്തരീക്ഷത്തിനു മുകളിലായി ഒരു കൃത്രിമോപഗ്രഹത്തിൽ ഒരു നിരീക്ഷണകേന്ദ്രം സ്ഥാപിക്കുവാൻ സാധിച്ചാൽ അതു വളരെയധികം ഉപയോഗപ്രദമായിരിക്കും. പക്ഷേ, ഒരു നിരീക്ഷണകേന്ദ്രത്തിന്നു് ആവശ്യമായ സാമഗ്രികൾ മുഴുവൻ കൊണ്ടുപോകുവാൻ ഒരു റോക്കററിനും സാധിക്കുകയില്ല. എന്നാൽ, പല ഖണ്ഡങ്ങളിലായി ആവശ്യമുള്ള സാധനങ്ങളെല്ലാം ഒരേ പരിവൎത്തനപഥത്തിൽ എത്തിക്കുവാൻ സാധിക്കുകയാണെങ്കിൽ, അവിടെവെച്ചു് അവയെല്ലാം കൂട്ടിച്ചേക്കാവുന്നതാണു്. വസ്തുക്കൾക്കൊന്നും ഭാരമില്ലാത്തതിനാൽ ഇത് താരതമ്യേന പ്രയാസം കുറഞ്ഞ ഒരു പണിയായിരിക്കും. ഇപ്രകാരം ഒരു വലിയ സ്ഥാപനം തന്നെ ഈ പരിവൎത്തനപഥത്തിൽ നിൎമ്മിക്കാവുന്നതാണ്. ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് വാനനിലയങ്ങൾ (Space stations) എന്നു പറയുന്നു. സകലവിധ സൗകര്യങ്ങളുമുള്ള ഗവേഷണശാലകളും വൎക്ക് ഷാപ്പുകളും അടങ്ങിയ ഒരു വാനനിലയം സ്ഥാപിക്കുകയായിരിക്കാം മറ്റു ലോകങ്ങളിലേക്കുള്ള യാത്രയുടെ ആദ്യത്തെ ഘട്ടം. വാനനിലയങ്ങളിലെ ദിനരാത്രങ്ങൾ എങ്ങനെ ഉണ്ടാകുന്നുവെന്നു 6-ാം ചിത്രത്തിൽനിന്നും മനസ്സിലാക്കാം. ഉദയാസ്തമനങ്ങളിൽ സൂൎയ്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിൽക്കൂടെ വരുന്നതാകയാൽ അത്യന്തം വൎണ്ണമയമായിരിക്കും. നേരിട്ട് ചന്ദ്രനിലേക്കോ മറ്റു ലോകങ്ങളിലേക്കോ മനുഷ്യനെ കയറ്റിക്കൊണ്ടുപോകുവാൻ ഉതകുന്ന റോക്കററുകൾ ഇപ്പോഴും സാങ്കേതികമായി സാദ്ധ്യമല്ലെന്നു പറ<noinclude></noinclude> nh3amwlafm6s3dl7nnk1pez9i2wyecs താൾ:Nakshathrangalude Naattil 1965.pdf/54 106 81334 245063 243181 2026-07-15T13:20:49Z Peemurali 12614 /* സാധൂകരിച്ചവ */ 245063 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude> [[പ്രമാണം:Pic for page 46.png|കൃത്രിമ ചന്ദ്രനിലെ ദിനരാത്രങ്ങൾ]] ‌<noinclude></noinclude> sfmcchzlly9lk9oy5e3dz2kj9hsqlq3 താൾ:Nakshathrangalude Naattil 1965.pdf/55 106 81335 245064 243182 2026-07-15T13:23:06Z Peemurali 12614 /* സാധൂകരിച്ചവ */ 245064 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ഞ്ഞുവല്ലോ. പക്ഷേ, ഭൂമിയെ പ്രദക്ഷിണം വെക്കുന്ന റോക്കറ്റുകൾ സുസാദ്ധ്യങ്ങളായിരിക്കുന്നുവെന്നു് ഗഗാരിൻ മുതൽപേരുടെ യാത്രകൾ തെളിയിക്കുന്നു. അതുകൊണ്ടു് നിൎദ്ദിഷ്ടമായ ഒരു പരിവൎത്തനപഥത്തിൽ വലിയ ഒരു വാനനിലയം പണിയുവാൻ ഏറെത്താമസിയാതെതന്നെ സാധിച്ചേക്കാം. ചന്ദ്രനിലേക്കു പോകുവാനുള്ള റോക്കറ്റ് - ഇതിനെ ചന്ദ്രനൗകയെന്നോ, ആകാശനൗകയെന്നോ, പ്രചഞ്ചനൗകയെന്നോ വിളിക്കാം- ഇവിടെവെച്ചായിരിക്കാം പണിയുക. ആവശ്യമുള്ള സാധനങ്ങളെല്ലാം ഭൂമിയിൽ നിന്നും കടത്തുറോക്കററുകൾ (Ferry Rockets) മുഖേന ഈ നിലയത്തിലേക്കെത്തിക്കുന്നു. വാനനിലയത്തിന്നു് സ്വതവേ തന്നെ മണിക്കൂറിൽ 18,000 നാഴിക വേഗതയുണ്ടല്ലോ. ആയതിനാൽ അവിടെനിന്നു ചന്ദ്രനിലേക്ക് പുറപ്പെടുന്ന റോക്കററിനു് കൂടുതലായി 7,000 നാഴിക/ മണി വേഗതയെ ലഭിക്കേണ്ടതുള്ളു. അതിനാൽ ഇന്ധനവും കുറച്ചേ ആവശ്യമുള്ള. ചന്ദ്രനിൽ നിന്നും തിരിച്ചുപോരുവാനുള്ള ഇന്ധനവും കൈയിൽ കരുതണമെന്നുള്ളതുകൊണ്ട് ഇതു വളരെ അഭിലഷണീയമായിത്തീരുന്നു. പ്രപഞ്ച നൗകകളുടെ സാങ്കേതിക വിവരണങ്ങൾ ഈ ലഘുഗ്രന്ഥത്തിന്റെ പരിധിയിൽ പെടാത്തതിനാൽ അതിന്നു് തുനിയുന്നില്ല. അടുത്ത അദ്ധ്യായത്തിൽ, ആകാശസഞ്ചാരത്തിൽ നേരിടേണ്ടിവരുന്ന പലവിധവിഷമതകളെക്കുറിച്ചു സംക്ഷിപ്തമായി വിവരിക്കാം.<noinclude></noinclude> ett362scfthf6oe50sbt1g4ig27pqt3 താൾ:Nakshathrangalude Naattil 1965.pdf/56 106 81336 245065 243185 2026-07-15T13:25:27Z Peemurali 12614 /* സാധൂകരിച്ചവ */ 245065 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude><center> <big><big>അദ്ധ്യായം 6</big></big><br> <big><big><big>'''ആകാശനൗകയിലെ ജീവിതം'''</big></big></big> </center> 1. അതിവേഗത ആകാശനൗകകൾ മണിക്കൂറിൽ 18,000 നാഴിക മുതൽ 25,000 നാഴികവരെ വേഗതയോടുകൂടി സഞ്ചരിക്കുന്നു. ഇത്രയും ഭീമമായ വേഗത മനുഷ്യനു സഹിക്കാനാകുമോ എന്നു ചിലർ സംശയിച്ചേക്കാം. ഭൂമിയുടെ ഉപരിതലത്തിലുള്ള നാം അതിന്റെ കേന്ദ്രത്തിനു ചുറ്റും മണിക്കൂറിൽ 1,000 നാഴിക വേഗത്തിൽ പോകുന്നുണ്ടെന്നു് വല്ലവരും അറിയുന്നുണ്ടോ? ഭൂമിയോടുകൂടി നാം സൂൎയ്യനു ചുറ്റും മണിക്കൂറിൽ 67,000 നാഴിക വേഗത്തിൽ ഓടുന്നുണ്ടു്. ആർക്കെങ്കിലും അതനുഭവപ്പെടുന്നുണ്ടോ? സൗരയൂഥത്തോടുകൂടി നമ്മുടെ ഗാലൿസിയുടെ കേന്ദ്രത്തിനു ചുറ്റും മണിക്കൂറിൽ 5 ലക്ഷം നാഴികയിലധികം വേഗത്തിൽ പായുന്നുണ്ടെന്നു കേട്ടാൽ എന്താണു തോന്നുന്നതു്? ഇതിൽനിന്നെല്ലാം മനുഷ്യനു സഹിക്കാനാവാത്ത വേഗ തയൊന്നുമില്ലെന്നു മനസ്സിലാക്കാം. വേഗതയ്ക്കു മാറ്റം വരുമ്പോൾ, അതായതു ത്വരണമുണ്ടാകുമ്പോൾ മാത്രമേ വിഷമമുള്ളൂ 2. അതിത്വരണം ചന്ദ്രനിലേക്കോ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന ഒരു വാനനിലയത്തിലേക്കോ ഒരു റോക്കററ് അയയ്ക്കണമെങ്കിൽ അതിന്നു മണിക്കൂറിൽ 18,000 നാഴികയിലധികം വേഗത നല്ലേണ്ടിയിരിക്കുന്നു. റോക്കറ്റ് വായു<noinclude></noinclude> 5krlsx2hsruhkpq9rwiqe7dis2lx5pr താൾ:Nakshathrangalude Naattil 1965.pdf/57 106 81337 245066 243186 2026-07-15T13:28:29Z Peemurali 12614 /* സാധൂകരിച്ചവ */ 245066 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ഇല്ലാത്തിടത്തും പ്രവൎത്തിക്കുമെന്ന് മുമ്പു പഠിച്ചുവല്ലോ. വാസ്തവത്തിൽ അതിന്റെ ഘർഷണം കൊണ്ടും മറ്റും വായു റോക്കറ്റിന്റെ പ്രവൎത്തനക്ഷമത കുറയ്ക്കുക മാത്രമാണു് ചെയ്യുന്നതു്. അതിനാൽ വായുവിന്റെ സാന്ദ്രതയേറിയ ഭാഗങ്ങളെ -ഏതാണ്ടു് 20 നാഴിക ഉയരം- കഴിയുന്നതും വേഗത്തിൽ പിന്നിടുന്നത് റോക്കററിന്റെ ഇന്ധനം ലാഭിക്കുവാൻ സഹായകമാകും. പക്ഷേ, ഇതിന്നു റോക്കറ്റിനെ വളരെ വേഗത്തിൽ ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നു. വായുവിന്റെ അഭാവത്തിൽക്കൂടിയും എത്രയും വേഗത്തിൽ ആവശ്യമുള്ള വേഗത എത്തുവാൻ സാധിക്കുമോ, അത്രയും നല്ലതാണു്. ഇന്ധനം ജ്വലിച്ചുണ്ടാകുന്ന തപ്തവാതകങ്ങൾ അതിവേഗത്തിൽ പുറംതള്ളപ്പെടുമ്പോളുണ്ടാകുന്ന പ്രത്യാഘാതമാണല്ലോ റോക്കററിനെ മുകളിലേക്കുയൎത്തുന്നത്. ഈ പ്രത്യാഘാതബലം റോക്കറ്റിന്റെ ഭാരത്തിനേക്കാൾ കൂടുതലായാൽ മാത്രമേ അതിന്നും ഉയരുവാൻ സാധിക്കുകയുള്ളു. റോക്കററിന്റെ ആകെത്തുക ഭാരം Wവും വാതകങ്ങളുടെ മേല്പോട്ടുള്ള തള്ളിച്ച Pയും ആണെങ്കിൽ (P-W) ആകുന്നു റോക്കറ്റിനെ മേല്പോട്ടു ത്വരിതപ്പെടുത്തുന്നതു്. ഒരു റോക്കററ് താഴെവീഴാതെ അന്തരീക്ഷത്തിൽ തങ്ങിനില്ക്കണമെങ്കിൽക്കൂടിയും Wന്നു സമം തള്ളിച്ചയുണ്ടാക്കുവാനാവശ്യമായ ഇന്ധനം ജ്വലിച്ചുകൊണ്ടിരിക്കണം. (P-W) വളരെക്കൂടുതലാണെങ്കിൽ റോക്കററ് വേഗത്തിൽ ത്വരിതപ്പെടുകയും ആവശ്യമായ പ്രവേഗമെത്തിയയുടനെ ഇന്ധനങ്ങളുടെ ജ്വലനം നിൎത്തുകയും ചെയ്യാം. ഒരിക്കൽ ഈ പ്രവേഗം ലഭിച്ചാൽ പിന്നെ അപകേന്ദ്രബലം കൊണ്ടുതന്നെ റോക്കററ് താഴെ വിടാതെ ഭൂമിയെ ചുററിക്കൊണ്ടിരിക്കുമല്ലോ. അതിനാൽ കഴിയും വേഗത്തിൽ ഈ പ്രവേഗമെത്തുന്നതു് ഇന്ധനലാഭത്തെ ഉണ്ടാക്കുന്നു. അതായത് ത്വര<noinclude></noinclude> pkmwiuhwcp2xa8lpmwl0xoylhbu3i1q താൾ:Nakshathrangalude Naattil 1965.pdf/58 106 81338 245068 243187 2026-07-15T13:57:56Z Peemurali 12614 /* സാധൂകരിച്ചവ */ 245068 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ണം കഴിയുന്നതും വലിയതായിരിക്കണമെന്നു്. ഒരു 'g' (32 അടി / സെൿ /സെൿ) യോടുകൂടി മേലോട്ടുയരുന്ന വസ്തുക്കൾക്ക് സാധാരണ ഭാരത്തിന്റെ ഇരട്ടിയും, 3 g യോടു കൂടി ത്വരിതപ്പെടുമ്പോൾ 4 മടങ്ങും അനുഭവപ്പെടുമെന്നു് മുമ്പു പ്രസ്താവിച്ചുവല്ലോ. റോക്കററിന്റെ വിവിധ ഘടകങ്ങൾക്കു് ഇപ്രകാരം അധികരിച്ച ഭാരത്തെ സഹിക്കുവാനുള്ള ഉറപ്പുണ്ടായിരിക്കണം. കൂടുതൽ ബലവത്തായ ഘടനയ്ക്ക് കൂടുതൽ ഘനമുള്ള പദാൎത്ഥങ്ങൾ ഉപയോഗിക്കേണ്ടിവരുന്നു. അപ്പോൾ റോക്കററിന്റെ ഒഴിഞ്ഞ ഭാരം വൎദ്ധിക്കുകയും അന്തിമപ്രവേഗം കുറയുകയും ചെയ്യുന്നു. അതിനാൽ ത്വരണം എന്തെന്നില്ലാതെ വൎദ്ധിപ്പിക്കുവാനും നിവൃത്തിയില്ല. എന്തുകൊണ്ടു നോക്കിയാലും ത്വരണം സെക്കണ്ടിൽ 100-150 അടി / സെൿ-ൽ കൂടുതലാകുന്നത് ആശാസ്യകരമല്ലെന്നു കണ്ടിരിക്കുന്നു. ഇത്രയും തികച്ചും സാങ്കേതികമായ വശങ്ങളെക്കുറിച്ചു്. അടുത്തതായി റോക്കററിന്റെ ഉള്ളിലിരിക്കുന്ന മനുഷ്യനെപ്പററി ആലോചിക്കുക. മറെറല്ലാ വസ്തുക്കൾക്കുമെന്നപോലെ അയാൾക്കും വൎദ്ധിച്ച ഭാരം അനുഭവപ്പെടും. ഭാരം മൂന്നു നാലു മടങ്ങായാൽ കൈകാലുകൾ അനക്കുവാൻ കൂടി പ്രയാസമായിത്തീരുന്നു. ദേഹത്തിലെ ചോരയോട്ടത്തിനും കോട്ടം തട്ടുന്നതാണു്. ഇരിക്കുകയോ നില്ക്കുകയോ ആണെങ്കിൽ ചോരയെല്ലാം കാലുകളിലേക്കു കുതിച്ചുപായും തലയിലേക്കു ചോര കയറ്റുവാൻ ഹൃദയത്തിന്നു് ഒട്ടും തന്നെ സാധിച്ചില്ലെന്നുവരാം. കമഴ്ന്നുകിടക്കുകയാണെങ്കിൽ കുറച്ചു ഭേദമായിരിക്കും. ചോരയുടെ സാന്ദ്രത തന്നെ അനേകം മടങ്ങു വൎദ്ധിക്കുന്നതിനാൽ താങ്ങാൻ കെല്പില്ലാതെ രക്തധമനികൾ പൊട്ടുവാൻ തന്നെ സാദ്ധ്യതയുണ്ടു്. മൎദ്ദത്തോടുകൂടിയ പ്രത്യേകതരത്തിലുള്ള ആവരണങ്ങൾക്ക<noinclude></noinclude> hhbjjj8qzemprakhj65we1uikay9l6g താൾ:Nakshathrangalude Naattil 1965.pdf/59 106 81339 245069 243188 2026-07-15T14:00:18Z Peemurali 12614 /* സാധൂകരിച്ചവ */ 245069 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>കത്താണെങ്കിൽ ചോരയോട്ടത്തിന്റെ വൈകല്യങ്ങൾക്കു കുറച്ചെല്ലാം സമാധാനമുണ്ടാക്കാം. മനുഷ്യന്നു പരമാവധി സഹിക്കാവുന്ന ത്വരണം കുറെയൊക്കെ വ്യക്തികളെയും പരിചയത്തെയും ആശ്രയിച്ചിരിക്കും. എങ്കിലും 4 g യിൽ കൂടുതലായാൽ ആൎക്കും സുഖകരമായിരിക്കുകയില്ല. 20 g എല്ലാവൎക്കും മരണഹേതുകമായിരിക്കും. ത്വരണംകൊണ്ടുള്ള അധികഭാരം ആകാശ സഞ്ചാരത്തിൽ അസുഖകരമായ ഒരനുഭവം മാത്രമാണു്. അല്ലാതെ തരണം ചെയ്യുവാൻ സാധിക്കാത്ത ഒരു പ്രതിബന്ധമല്ല. 3. ശൂന്യഭാരം റോക്കററിലെ ഇന്ധനമെല്ലാം തീരുകയോ ജ്വലനം നിൎത്തുകയോ ചെയ്താൽ ത്വരണവും ഭാരവുമില്ലാതായിത്തീരുന്നു. ഇതു നമുക്കു തീരെ അപരിചിതമായ ഒരവസ്ഥയാണ്. നമ്മുടെ ശരീരത്തിലെ വിവിധങ്ങളായ പ്രവൎത്തനങ്ങളെ ഇതെങ്ങനെ ബാധിക്കുമെന്ന് അറിയേണ്ടിയിരിക്കുന്നു. ശ്വാസോച്ഛ്വാസം, രക്തസംവഹനം, ദഹനം, മലമൂത്രാദി വിസൎജ്ജനം മുതലായവയാണ് ശരീരത്തിലെ പ്രധാന പ്രവൎത്തനങ്ങൾ. ശ്വാസോച്ഛ്വാസം, ശ്വാസകോശത്തിലെ മൎദ്ദത്തേയും അന്തരീക്ഷത്തിന്റെ മൎദ്ദത്തേയും മാത്രമാണു് ആശ്രയിക്കുന്നതു്. വായുവിന്നു ഭാരം ഉണ്ടായാലും ഇല്ലെങ്കിലും ഇതിന്നു യാതൊരു തടസ്സവും വരുന്നതല്ല. ചോരയോട്ടത്തിന്നും ഭാരമില്ലായ്മ കൊണ്ടു് യാതൊരു കോട്ടവും വരുന്നതല്ല. പക്ഷേ, തീനും കുടിയും കുറച്ചു പരിഷ്ക്കരിക്കേണ്ടിവരും. വായിൽ വച്ച എന്തും തന്നെ നമുക്കിറക്കുവാൻ സാധിക്കുന്നതാണ്. അവിടുന്നങ്ങോട്ടുള്ള ഭക്ഷണത്തിന്റെ പോക്ക് ഭാരത്തെ ആശ്രയിക്കുന്നില്ല. മാംസപേ<noinclude></noinclude> 0nw099y5q8ktwjo56jyb8mec1gzfuml താൾ:Nakshathrangalude Naattil 1965.pdf/60 106 81340 245070 243189 2026-07-15T14:02:26Z Peemurali 12614 /* സാധൂകരിച്ചവ */ 245070 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ശികളുടെ സങ്കോചവും വികസനവും കൊണ്ടാണ് ഭക്ഷണം സഞ്ചരിക്കുന്നതു്. തലകീഴായി തൂങ്ങിക്കിടന്നുകൊണ്ടു നമുക്കു ഭക്ഷണം കഴിക്കുവാൻ സാധിക്കുമെന്നത് ഇതിനെ തെളിയിക്കുന്നു. എന്നാൽ ഭാരശൂന്യതയിൽ വായയിലേക്ക് ഒന്നും തന്നെ ഒഴിക്കുവാൻ സാധിക്കുകയില്ല. അവ പാത്രങ്ങളിൽത്തന്നെ തങ്ങിനില്ക്കുന്നു. അതിനാൽ ഭക്ഷണപദാത്ഥങ്ങളെ റബ്ബർക്കുപ്പികളിലാക്കി വായിലേക്കു പീച്ചിക്കയറ്റേണ്ടിവരുന്നു. ശൂന്യഭാരംകൊണ്ട് മലമൂത്ര വിസൎജ്ജനത്തിനു പറയത്തക്ക വിഷമമൊന്നും വരുന്നതല്ല. പരിചയമില്ലാത്ത ഒരു സ്ഥലത്തു ചെന്നുപെട്ടാൽ തെക്കുവടക്ക് അറിയുവാൻ വിഷമിക്കുന്നപോലെ, ആകാശനൗകയ്ക്കുള്ളിൽ 'കീഴ്മേൽ' അറിയുവാൻ വിഷമം വരുന്നു. അവിടെ കീഴും മേലും ഇല്ലെന്നതുതന്നെ കാരണം. 'മുകളിലേ'ക്കെറിഞ്ഞ ഒരു വസ്തു കീഴോട്ടു വീഴുമെന്നു നാം പറയുന്നു. ഇവിടെ 'കീഴ്' എന്നു പറയുന്നതു ഭൂമിയുടെ ആകൎഷണബലത്തിന്റെ ദിശയും “മുകൾ' എന്നു പറയുന്നതു് അതിന്നെതിരായ ദിശയുമാകുന്നു. ആകാശനൗകയിൽ വസ്തുക്കൾക്കു ഭാരമില്ലാത്തതിനാൽ ഈ ദിശകൾ നിൎണ്ണയിക്കുവാൻ സാധിക്കാതെവരുന്നു. തട്ടിന്മേലേക്കെറിഞ്ഞ ഒരു വസ്തു അവിടെത്തന്നെ തങ്ങിനില്ക്കുന്നതായിരിക്കും. സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പാറിപ്പറക്കാതിരിക്കണമെങ്കിൽ അവയെ അതതു സ്ഥാനങ്ങളിൽ കെട്ടിയിടേണ്ടിയിരിക്കുന്നു. ഒരു ദിക്കിൽ നിന്നു മറ്റൊരു ദിക്കിലേക്കു നടക്കുകയെന്നതുതന്നെ ഒരു പ്രശ്നമായിത്തീരും. ഭാരമില്ലാത്തതിനാൽ നമ്മുടെ കാലുകൾ തറമേൽ അമരുന്നില്ല. നടക്കുവാൻ ശ്രമിക്കുമ്പോൾ തറയിൽ നിന്നു തട്ടിലേക്ക് ഉയൎന്നുവെന്നു വരാം. ഇരുമ്പുകൊണ്ടുള്ള തറയും കാന്തം തറച്ച ചെരുപ്പും ഈ സ്ഥിതിയിൽ നിലയ്ക്കു നിൎത്തുവാൻ നമ്മെ<noinclude></noinclude> p011c1itpkwuhqprdd3nq39pv21t5o8 താൾ:Nakshathrangalude Naattil 1965.pdf/61 106 81341 245071 243190 2026-07-15T14:04:41Z Peemurali 12614 /* സാധൂകരിച്ചവ */ 245071 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>സഹായിക്കും. അങ്ങോട്ടുമിങ്ങോട്ടും നീങ്ങുവാൻ ഉറപ്പിച്ച എന്തെങ്കിലും പിടിച്ചു വലിക്കുകയോ എന്തിനെയെങ്കിലും തള്ളുകയോ ചെയ്യാം. വഞ്ചികുത്തുന്നപോലെ. പൊതുവേ പറയുകയാണെങ്കിൽ ഭാരമില്ലാത്ത നിലയിൽ ആദ്യമാദ്യം കുറച്ചു അമ്പരപ്പുണ്ടാകുമെങ്കിലും ജീവിതം ഒരുവിധം സുഖകരംതന്നെയായിരിക്കും. ഏതാനും ദിവസങ്ങൾ ഇപ്രകാരം ഭാരമില്ലാത്ത നിലയിൽ ജീവിച്ച ഈ ആകാശസഞ്ചാരികൾ ഒട്ടേറെയുണ്ടിപ്പോൾ. അവർ ഇതിന്നു സാക്ഷ്യം വഹിക്കുന്നു. 4. ആകാശനൗകയിലെ അന്തരീക്ഷം ഭൂമിയുടെ ഉപരിതലത്തിൽനിന്നു നാലഞ്ചു നാഴിക ഉയരംവരെ മാത്രമേ നമുക്കു ശ്വസിക്കത്തക്കതായ വായുവുള്ളു. അതിനാൽ ആകാശനൗക വായുഭദ്രമായിരിക്കുകയും വായുശുദ്ധീകരണത്തിന്നു് ആവശ്യമായ ഉപകരണങ്ങളെല്ലാം അതിലുണ്ടായിരിക്കുകയും വേണം. സാധാരണയായി ഒരു മനുഷ്യൻ വിശ്രമസമയത്ത് ഒരു മിനിറ്റിൽ 6-15 ലിററർ വരെ വായു ശ്വസിക്കുന്നു. ഏകദേശം 0.2 - 0.4 ലിററർ ഓക്സിജൻ ഉപയോഗിക്കുന്നുമുണ്ടു്. അന്തരീക്ഷവായുവിന്റെ പ്രധാന ഘടകങ്ങൾ നൈട്രജനും (79 ശതമാനം) ഓക്സിജനും (21 ശതമാനം) ആണല്ലോ. സമുദ്രനിലവാരത്തിൽ അന്തരീക്ഷത്തിന്റെ മൎദ്ദം ചതുരശ്ര ഇഞ്ചിനു 14.7 റാത്തൽ ആകുന്നു. കൃത്രിമമായി ഓക്സിജന്റെ തോതു വൎദ്ധിപ്പിക്കുകയാണെങ്കിൽ ഇതിന്റെ നാലിലൊന്നു മൎദ്ദത്തിൽക്കൂടി നമുക്കു ശ്വാസോച്ഛ്വാസം ചെയ്യാവുന്നതാണു്. പക്ഷേ, ഒരു കാൎയ്യം, നാം ഉച്ഛ്വസിക്കുന്ന വായുവിൽ കാർബൺ ഡൈ ഓക്സൈഡ് അധികമാകയാൽ വീണ്ടും അതു നേരിട്ടു ശ്വസിച്ചുകൂട. ശ്വാസകോശങ്ങളിൽ നിന്നു പുറത്തുവരുന്ന വായുവിനു പുറമെയുള്ള വായുവി<noinclude></noinclude> szxpxno5fczuvas158qkcd18kv06m7b 245072 245071 2026-07-15T14:06:31Z Peemurali 12614 245072 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>സഹായിക്കും. അങ്ങോട്ടുമിങ്ങോട്ടും നീങ്ങുവാൻ ഉറപ്പിച്ച എന്തെങ്കിലും പിടിച്ചു വലിക്കുകയോ എന്തിനെയെങ്കിലും തള്ളുകയോ ചെയ്യാം. വഞ്ചികുത്തുന്നപോലെ. പൊതുവേ പറയുകയാണെങ്കിൽ ഭാരമില്ലാത്ത നിലയിൽ ആദ്യമാദ്യം കുറച്ചു അമ്പരപ്പുണ്ടാകുമെങ്കിലും ജീവിതം ഒരുവിധം സുഖകരംതന്നെയായിരിക്കും. ഏതാനും ദിവസങ്ങൾ ഇപ്രകാരം ഭാരമില്ലാത്ത നിലയിൽ ജീവിച്ച ഈ ആകാശസഞ്ചാരികൾ ഒട്ടേറെയുണ്ടിപ്പോൾ. അവർ ഇതിന്നു സാക്ഷ്യം വഹിക്കുന്നു. 4. ആകാശനൗകയിലെ അന്തരീക്ഷം ഭൂമിയുടെ ഉപരിതലത്തിൽനിന്നു നാലഞ്ചു നാഴിക ഉയരംവരെ മാത്രമേ നമുക്കു ശ്വസിക്കത്തക്കതായ വായുവുള്ളു. അതിനാൽ ആകാശനൗക വായുഭദ്രമായിരിക്കുകയും വായുശുദ്ധീകരണത്തിന്നു് ആവശ്യമായ ഉപകരണങ്ങളെല്ലാം അതിലുണ്ടായിരിക്കുകയും വേണം. സാധാരണയായി ഒരു മനുഷ്യൻ വിശ്രമസമയത്ത് ഒരു മിനിററിൽ 6-15 ലിററർ വരെ വായു ശ്വസിക്കുന്നു. ഏകദേശം 0.2 - 0.4 ലിററർ ഓക്സിജൻ ഉപയോഗിക്കുന്നുമുണ്ടു്. അന്തരീക്ഷവായുവിന്റെ പ്രധാന ഘടകങ്ങൾ നൈട്രജനും (79 ശതമാനം) ഓക്സിജനും (21 ശതമാനം) ആണല്ലോ. സമുദ്രനിലവാരത്തിൽ അന്തരീക്ഷത്തിന്റെ മൎദ്ദം ചതുരശ്ര ഇഞ്ചിനു 14.7 റാത്തൽ ആകുന്നു. കൃത്രിമമായി ഓക്സിജന്റെ തോതു വൎദ്ധിപ്പിക്കുകയാണെങ്കിൽ ഇതിന്റെ നാലിലൊന്നു മൎദ്ദത്തിൽക്കൂടി നമുക്കു ശ്വാസോച്ഛ്വാസം ചെയ്യാവുന്നതാണു്. പക്ഷേ, ഒരു കാൎയ്യം, നാം ഉച്ഛ്വസിക്കുന്ന വായുവിൽ കാർബൺ ഡൈ ഓക്സൈഡ് അധികമാകയാൽ വീണ്ടും അതു നേരിട്ടു ശ്വസിച്ചുകൂട. ശ്വാസകോശങ്ങളിൽ നിന്നു പുറത്തുവരുന്ന വായുവിനു പുറമെയുള്ള വായുവി<noinclude></noinclude> iu6ssa7z5goeyuht8cswcomu2bd7ang താൾ:Nakshathrangalude Naattil 1965.pdf/62 106 81342 245073 243191 2026-07-15T14:09:57Z Peemurali 12614 /* സാധൂകരിച്ചവ */ 245073 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>നെക്കാൾ ചൂടു കൂടുകയാൽ സാന്ദ്രത കുറഞ്ഞിരിക്കും. പുറത്തു വന്നയുടനെ അതു മുകളിലേക്കു പൊങ്ങുകയും അങ്ങനെ മൂക്കിന്റെ സമീപത്ത് എപ്പോഴും ശുദ്ധവായു ഉണ്ടായിരിക്കുകയും ചെയ്യുന്നു. പക്ഷേ, ആകാശനൗകയ്ക്കുള്ളിൽ ഭാരമില്ലാത്തതിനാൽ ഇതു സംഭവിക്കുന്നില്ല. ഉച്ഛ്വസിക്കുന്ന വായു മൂക്കിനു ചുററും തന്നെ തങ്ങിനില്ക്കുകയേ ഉള്ളു. അതിനാൽ പങ്കകളോ മറ്റോ ഉപയോഗിച്ചു് എപ്പോഴും കൃത്രിമമായി വായുസഞ്ചാരം ഉണ്ടാക്കണം. വായുവിൽ നിന്നു കാർബൺ ഡൈ ഓക്സൈഡും നീരാവിയും നീക്കം ചെയ്ത് അതിനെ ശുദ്ധീകരിക്കുവാനുള്ള ഉപകരണങ്ങളും ഉണ്ടായിരിക്കണം. നൗകയിൽനിന്നു വായു ചോൎന്നുപോകാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിവേഗത്തിൽ സഞ്ചരിക്കുന്ന ഉൽക്കാശകലങ്ങളുമായി ഏറ്റുമുട്ടി ആകാശനൗകയുടെ ചുമരുകൾ തുളയ്ക്കപ്പെടുകയാണെങ്കിൽ ഫലം അത്യാപൽക്കരമാണ്. നൗകയ്ക്കുപുറമെ ശൂന്യത യാകയാൽ ക്ഷണനേരത്തിനുള്ളിൽ നൗകയിലെ വായുവെല്ലാം നഷ്ടപ്പെടുകയും, മൎദ്ദം കുറയുകയും ചെയ്യുന്നു. തൽഫലമായി ദേഹത്തിലുള്ള രക്തം തിളയ്ക്കുകയും അതിൽ അലിഞ്ഞുചേൎന്നിട്ടുള്ള നൈട്രജൻ കുമിളകളായി പൊന്തി വരികയും കണ്ഠനാളത്തിലേയും കുടലുകളിലേയും വാതകങ്ങൾ വിസ്ഫോടകമാംവണ്ണം വികസിക്കുകയും ചെയ്യുന്നു. ഏതാനും സെക്കണ്ടുകൾക്കുള്ളിൽ മരണം നിശ്ചയമാണ്. ആകാശനൗകയ്ക്ക് ഇരട്ടച്ചുമരുകളുണ്ടാക്കിയാൽ ചെറിയ ഉൽക്കാശകലങ്ങളിൽനിന്നു രക്ഷപ്പെടാം. 5. ആകാശനൗകയിലെ ഭക്ഷണം വളരെക്കാലം നീണ്ടുനിൽക്കുന്ന ബഹിരാകാശയാത്രകളിൽ ഭക്ഷണം ഗൗരവമേറിയ ഒരു പ്രശ്നമായിത്തീരുന്നതാണു്. നാം സാധാരണയായി കഴിക്കുന്ന സാധനങ്ങ<noinclude></noinclude> oxw26ix7w6id0ihj0sisgk3g7asjot9 താൾ:Nakshathrangalude Naattil 1965.pdf/63 106 81343 245074 243192 2026-07-15T14:13:25Z Peemurali 12614 /* സാധൂകരിച്ചവ */ 245074 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ളിൽ മിക്കതും ഭക്ഷണമൂല്യം കുറഞ്ഞവയും ഉച്ഛിഷ്ടം കൂടിയവയുമാണ്. മാത്രമല്ല, അവ കേടുവരാതെ അധികകാലം സൂക്ഷിക്കുവാനും സാധിക്കുകയില്ല. നാലുപേരെ കയറ്റിയ ഒരു ആകാശനൗകയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഒരു യാത്രയ്ക്കു് (ചന്ദ്രനിലേക്കു പോയി വരുവാൻ ഏകദേശം വേണ്ടിവരുന്ന സമയം ഇതാണ്. ചൊവ്വയിലേക്കു പോയി വരുവാൻ ഏകദേശം 6 മാസം വേണം.) 800-700 റാത്തൽ ഭക്ഷണസാധനങ്ങൾ വേണ്ടിവരുന്നു. ഇത്രയും ഭക്ഷണസാധനങ്ങൾ വലിച്ചുകൊണ്ടുപോകുവാൻ വളരെയധികം ഇന്ധനം ചെലവഴിക്കേണ്ടിവരും. അധികം ഉച്ഛിഷ്ടങ്ങൾ വരാത്ത ഓജസ്സുററ ഭക്ഷണപദാൎത്ഥങ്ങളേ നീണ്ടുനില്ക്കുന്ന ഗോളാന്തരയാത്രകൾക്കുപകരിപ്പൂ. ഇതിനായി പല പ്രത്യേകതരത്തിലുള്ള ഭക്ഷണപദാൎത്ഥങ്ങൾ ഇപ്പോൾ ഉണ്ടാക്കുന്നുണ്ടു്. വെള്ളത്തിൽ പൊന്തിക്കിടക്കുന്ന ഒരുതരം പായലിൽ നിന്നു് (ആൾഗേ)തയ്യാർ ചെയ്യപ്പെട്ട പ്രത്യേകതരത്തിലുള്ള ഒരു ആഹാരം ബഹിരാകാശസഞ്ചാരികൾക്കിടയിൽ പ്രചാരം നേടിയിരിക്കുന്നു. വെള്ളത്തിന്റെ കാൎയ്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മനുഷ്യൻ പല രൂപത്തിലായി ദിവസേന നല്ലൊരുതുക വെള്ളം അകത്താക്കുന്നുണ്ട്. മറ്റു പല രൂപ ങ്ങളിലായി അവയെ പുറത്തേക്കു വിടുകയും ചെയ്യുന്നു. ആകാശനൗകയിൽ ഇപ്രകാരം വിസൎജ്ജിക്കപ്പെടുന്ന വെള്ളമെല്ലാം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കേണ്ടി വരും. 6. അപായ ഹേതുക്കൾ സൂൎയ്യനിൽ നിന്നും പ്രപഞ്ചത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി ഒട്ടനേകം തേജഃ പ്രസരങ്ങൾ ഭൂമിയിലേ<noinclude></noinclude> 5rzj0k17jy6cxohldt5fk5q1u74g54z താൾ:Nakshathrangalude Naattil 1965.pdf/64 106 81344 245075 243193 2026-07-15T14:15:50Z Peemurali 12614 /* സാധൂകരിച്ചവ */ 245075 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ക്കു വരുന്നുണ്ട്. അവയിൽ വളരെ തുച്ഛമായ ഒരു ഭാഗം മാത്രമേ ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നുള്ളു. ബാക്കിയെല്ലാം അന്തരീക്ഷത്താൽ തടയപ്പെടുന്നു. അന്തരീക്ഷത്തിന്നു മുകളിൽ, ബഹിരാകാശത്തിൽ അവയെല്ലാം പൂൎണ്ണമായി അനുഭവപ്പെടുന്നതാണ്. അത്യന്തം ഊൎജ്ജത്തോടുകൂടിയ ബ്രഹ്മാണ്ഡരശ്മികൾ (Cosmic rays) സൂൎയ്യനിൽനിന്നും വരുന്ന ഇലൿട്രോണുകൾ, പ്രോട്ടോണുകൾ മുതലായ വൈദ്യുതാവിഷ്ടകണങ്ങൾ (Charged particles), പാരനീലലോഹിത (Ultraviolet) രശ്മികൾ, ഗാമാരശ്മികൾ, എക്സ് രശ്മികൾ മുതലായവയാണ് ബഹിരാകാശസഞ്ചാരികൾക്കു നേരിടേണ്ടിവരുന്ന തേജഃപ്രസരങ്ങൾ. രക്താൎബുദം, തിമിരം മുതലായ പല സുഖക്കേടുകൾക്കും ഇതു കാരണമാകാവുന്നതാണു്. പക്ഷേ, ഇന്നേവരെയുള്ള ബഹിരാകാശസഞ്ചാരികളുടെ അനുഭവങ്ങളിൽ നിന്നും തേജഃപ്രസരങ്ങൾകൊണ്ടുള്ള അപായം നിസ്സാരമാണെന്ന് അനുമാനിക്കാവുന്നതാണു്. താപനിയന്ത്രണമാണ് മറെറാരു പ്രധാന പ്രശ്നം. ആകാശനൗകകളിൽ സൂര്യപ്രകാശമേൽക്കുന്ന ഭാഗം വളരെയധികം ചൂടുപിടിക്കുകയും മറ്റു ഭാഗങ്ങൾ വളരെ തണുക്കുകയും ചെയ്യുന്നതാണു്. ആകാശനൗകയെ സാവധാനത്തിൽ തിരിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ചൂട് എല്ലായിടത്തും ഒരുപോലെ വ്യാപിക്കുന്നതായിരിക്കും. ഉൽക്കാശകലങ്ങളുമായി ഏറ്റുമുട്ടുകയാണ് ആകാശനൗകയ്ക്കു സംഭവിക്കാവുന്ന ഏറ്റവും വലിയ അപായങ്ങളിലൊന്നു്. ഇരട്ടച്ചുമരുകളുടെ സഹായത്തോടെ തന്നെ ചെറിയ ഉൽക്കാധൂളികളിൽനിന്നും രക്ഷനേടാം. വലിയ ഉൽക്കകൾ താരതമ്യേന അതിവിരളവും അവയുമായി ഏറ്റുമുട്ടുവാനുള്ള സംഭാവ്യത പ്രായേണ ശൂന്യവുമാകുന്നു.<noinclude></noinclude> 1wl4wphs7e8k6u0wwgutbrbq73pva2k താൾ:Nakshathrangalude Naattil 1965.pdf/65 106 81345 245076 243194 2026-07-15T14:19:01Z Peemurali 12614 /* സാധൂകരിച്ചവ */ 245076 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude><center> <big><big>അദ്ധ്യായം 7</big></big><br> <big><big><big>'''പലതരം ആകാശനൗകകൾ'''</big></big></big> </center> ആകാശനൗകകളുടെ പ്രവൎത്തനത്തിന്റെയും ആകാശ സഞ്ചാരത്തിന്റെയും പ്രാഥമിക തത്വങ്ങളും പ്രധാനപ്പെട്ട പ്രതിബന്ധങ്ങളും എന്തെല്ലാമാണെന്നു കഴിഞ്ഞ ഏതാനും അദ്ധ്യായങ്ങളിലായി പ്രതിപാദിച്ചുവല്ലോ. അടുത്തതായി ആകാശ സഞ്ചാരത്തിന്റെ ചില പ്രത്യേകതകളെപ്പറ്റി പഠിക്കാം. നമുക്കു പരിചിതങ്ങളായ കാർ, തീവണ്ടി, കപ്പൽ മുതലായ വാഹനങ്ങളെല്ലാം തന്നെ എഞ്ചിൻ നിറുത്തിയാൽ പിന്നീട് അധികം ദൂരം ഓടുകയില്ല. ചക്രങ്ങളുടെയും ചുററുമുള്ള വായു, ജലം മുതലായ വയുടെയും പ്രതിരോധം അവയെ നിൎത്തുന്നു. ആകാശ നൗകകൾക്കു ഭൂമിയുടെ അന്തരീക്ഷം വിട്ടുകഴിഞ്ഞാൽ പിന്നീട് ഇപ്രകാരം പ്രതിരോധമുണ്ടാകുന്ന ചുററുപാടു കളൊന്നുമില്ല. അതിനാൽ എഞ്ചിൻ (റോക്കററുകൾ) നിറുത്തിയാൽക്കൂടിയും വളരെയധികം ദൂരം ആ ഊക്കുകൊണ്ടുതന്നെ പോകുന്നതായിരിക്കും. ഭൂമിയുടെയും മറ്റു ലോകങ്ങളുടെയും ഗുരുത്വാകൎഷണം മാത്രമേ അതിന്റെ വേഗതയ്ക്കു വ്യത്യാസം വരുത്തുകയുള്ളു. വാസ്തവത്തിൽ ചന്ദ്രനിലേക്കു പോകുന്ന ഒരു ആകാശനൗകയുടെ എഞ്ചിൻ ഭൂമിയിൽ നിന്നും ഏകദേശം 2,000 നാഴിക ദൂരത്തിൽ വെച്ചുതന്നെ നിൎത്തപ്പെടുന്നു. അപ്പോഴേക്കും അതിന്ന് ഏകദേശം മണിക്കൂറിൽ 25,000 നാഴിക പ്രവേഗം സിദ്ധിച്ചിരിക്കും. ചന്ദ്രനിലേക്കു പിന്നെയും 2¼ ലക്ഷം നാഴികയിലധികം ദൂരമുണ്ട്. അവിടെ എത്തിക്കുവാൻ ഈ ഊക്കു മതിയാകും. എത്രകണ്ടു വേഗത്തിൽ ആകാശ<noinclude></noinclude> qxfihzgye3ne00dev0rkyoqpu0f5l7m താൾ:Nakshathrangalude Naattil 1965.pdf/66 106 81346 245077 243196 2026-07-15T15:15:23Z Peemurali 12614 /* സാധൂകരിച്ചവ */ 245077 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>നൗകയ്ക്ക് ഈ പ്രവേഗം സിദ്ധിക്കുന്നുവോ അത്രകണ്ട് കുറവായിരിക്കും ആകെയുള്ള ഇന്ധനച്ചെലവ്. മറ്റു ലോകങ്ങളിലേക്കുള്ള യാത്രകളും ഏകദേശം ഇപ്രകാരം തന്നെയാണ്. ചരടുകൊണ്ടു ചുഴറ്റിവിട്ട കല്ലുകൾ പോലെ സഞ്ചരിക്കുന്ന ഈവിധമുള്ള ആകാശ നൗകകൾ സൂൎയ്യചന്ദ്രന്മാരുടെയും ഗ്രഹങ്ങളുടെയും ഗുരുത്വാകൎഷണങ്ങൾക്കധീനമായി ഗണിതവിധികളാൽ പൂൎണ്ണമായും നിൎണ്ണയിക്കപ്പെടാവുന്ന പഥങ്ങളിലായിരിക്കും സഞ്ചരിക്കുക. അതിനാൽ ആകാശത്തിൽ പറക്കുന്ന ഒരു പക്ഷിയെ കല്ലെറിയുന്നതിനു സമാനമാണു ചന്ദ്രനിലേക്ക് ഒരു റോക്കറ്റിനെ തൊടുത്തുവിടുന്നത്. അതു ചന്ദ്രന്റെ പ്രയാണപഥത്തിലേക്കെത്തുന്ന സമയത്തു് ചന്ദ്രനും അവിടെ എത്തത്തക്ക വിധത്തിലായിരിക്കണം റോക്കറ്റിനെ തൊടുത്തുവിടുന്ന സമയവും വേഗതയും ചരിവുമെല്ലാം. ഭൂമിയുടെ ഉപരിതലത്തിന്റെ വേഗതയും ചന്ദ്രന്റെ ഭൂപ്രദക്ഷിണ വേഗതയും എല്ലാം കണക്കിലെടുക്കണം. ഇല്ലെങ്കിൽ ആകാശനൗക ലക്ഷ്യത്തിൽ നിന്നും വളരെയധികം വ്യതിചലിച്ചുപോകും. ഉദാഹരണമായി റോക്കററിന്റെ വേഗത, ചന്ദ്രനിൽ എത്തുവാൻ ആവശ്യമുള്ള ഏററവും ചുരുങ്ങിയ വേഗതയെക്കാൾ 5 നാഴിക/ മണിക്കൂർ കണ്ട് കുറവാണെങ്കിൽ, അതു ചന്ദ്രനിലെത്തുകയില്ല. ഗുരുത്വാകർഷണങ്ങളുടെ സന്തുലിതമേഖലയിൽ നിന്നും 3,000 നാഴിക സമീപംവരെ എത്തി, ഭൂമിയിലേക്കുതന്നെ തിരിച്ചുവീഴുന്നതാണു്. വ്യാഴത്തിലേക്കു പോകുന്ന റോക്കററിന്റെ വേഗത ആവശ്യത്തിലും കുറച്ചു് - ആയിരത്തിലൊന്നു എന്നു വെക്കുക -കൂടിയാൽ, അതിന്റെ പരിവൎത്തനപഥത്തിലെത്തുമ്പോൾ വ്യാഴം അവിടെ<noinclude></noinclude> 0ec4jkhas00iphm6ylazx8jcwwte2ie താൾ:Nakshathrangalude Naattil 1965.pdf/67 106 81347 245078 243197 2026-07-15T15:17:48Z Peemurali 12614 /* സാധൂകരിച്ചവ */ 245078 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>എത്തിയിരിക്കുകയില്ല. ഉദ്ദേശം 30 ലക്ഷം നാഴിക ദൂരെയായിരിക്കുമത്. റോക്കററു വിടുന്ന ദിശയ്ക്കു വ്യതിയാനം വന്നാലും ഇപ്രകാരം സംഭവിക്കുന്നതാണു്. അതിനാൽ ആകാശനൗകകളുടെ ഗതി അതിസൂക്ഷ്മമായി നിയന്ത്രിച്ചുകൊണ്ടിരിക്കണം. ശുക്രനിലേക്കു പോയ ഒരു ആകാശനൗക, വേഗത അധികമായതിനാലോ, കുറഞ്ഞതിനാലോ, മറ്റെന്തെങ്കിലും കാരണത്താലോ അതുമായി സന്ധിക്കുവാൻ പരാജയപ്പെട്ടുവെന്നിരിക്കട്ടെ. എങ്കിൽ അതു് ആയതവൃത്താകൃതിയിലുള്ള ഒരു പഥത്തിൽ സൂൎയ്യനെ ചുറ്റുവാൻ തുടങ്ങും. പിന്നീടു നാലഞ്ചു വർഷങ്ങൾക്കു ശേഷമായിരിക്കും അതു ഭൂമിയുടെ സമീപം വരിക. അപ്പോൾ മാത്രമേ അതിന്നു ഭൂമിയിലേക്കു മടങ്ങുവാനും സാദ്ധ്യമാകൂ. ഇതിൽനിന്നെല്ലാം, ആകാശനൗകകളുടെ ഗണിക്കപ്പെട്ട മാൎഗ്ഗങ്ങളിൽനിന്നുള്ള വ്യതിയാനം എത്രകണ്ടു് അപായകരമാണെന്നു മനസ്സിലാക്കാം. അതിനാൽ ആകാശനൗകയിലെ നാവികർ അതിന്റെ പഥത്തെ സശ്രദ്ധം സൂക്ഷിക്കുകയും അതാതുസമയത്തു വരുന്ന വ്യതിയാനങ്ങളെ അപ്പോഴപ്പോൾ ശരിയാക്കുകയും ചെയ്യണം. റേഡിയോതരംഗങ്ങളെ ഭൂമിയിലേക്കയച്ചു് പ്രതിദ്ധ്വനികളിൽ നിന്നും മററു ഗ്രഹങ്ങളും സൂര്യനുമായുള്ള ആപേക്ഷിക സ്ഥാനങ്ങളിൽനിന്നും നാവിക ആകാശനൗകയുടെ സ്ഥാനവും പ്രവേഗവും നിശ്ചയിക്കാവുന്നതാണ്. ഇപ്രകാരമുള്ള ഒരു ആകാശനൗക ചന്ദ്രനിലേക്കു യാത്രപുറപ്പെടുമെന്നു വിചാരിക്കുക. ചന്ദ്രനും ഭൂമിക്കും ഇടയിലുള്ള ഗുരുത്വാകർഷണങ്ങളുടെ സന്തുലിതമേഖല കടന്നാൽ പിന്നെ അതു ക്രമത്തിൽ വൎദ്ധിച്ചുവരുന്ന വേഗതയോടുകൂടി ചന്ദ്രനിലേക്കു വീഴുവാൻ തുടങ്ങും. ചന്ദ്രനിലെത്തുമ്പോഴേക്കും അതിന്റെ വേഗത ഏകദേശം<noinclude></noinclude> 61q0oqh77ac0ubj5zntuvt14atlseh2 താൾ:Nakshathrangalude Naattil 1965.pdf/68 106 81348 245079 243198 2026-07-15T15:20:52Z Peemurali 12614 /* സാധൂകരിച്ചവ */ 245079 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>മണിക്കൂറിൽ 5,500 നാഴികയായിത്തീരുന്നു. ഈ ഊക്കോടുകൂടി അതു ചന്ദ്രനിൽ പതിക്കുകയാണെങ്കിൽ നൗകയും അതിലുള്ള അന്തേവാസികളും എല്ലാം തകൎന്നു തരിപ്പണമാകും. അതിനാൽ ഏതെങ്കിലും വിധത്തിൽ ഒരു ബ്രേക്കിട്ടു വേഗത കുറച്ചു സാവധാനത്തിൽ ചന്ദ്രതലത്തിൽ ചെന്നു ഇരിക്കാറാക്കണം. ചന്ദ്രനിൽ പറയത്തക്കതായ ഒരു അന്തരീക്ഷമില്ലാത്തതിനാൽ വേഗത കുറയ്ക്കുവാൻ ഒരേയൊരു മാൎഗ്ഗമേയുള്ളു. പല ഭാഗങ്ങളിലായി ഘടിപ്പിച്ചിട്ടുള്ള ചെറിയ റോക്കററുകൾ ഉപയോഗിച്ചു് ആകാശനൗക കീഴ്മേൽ മറിക്കുക. എന്നിട്ടു പ്രധാന റോക്കററുകളെ പ്രവൎത്തിപ്പിക്കുവാൻ തുടങ്ങിയാൽ അവ ആകാശനൗക പതനത്തിന്നെതിരായി തള്ളുകയും അതിന്റെ വേഗത കുറയ്ക്കുകയും ചെയ്യുന്നു. തക്കസമയത്തു് ഇപ്രകാരം ബ്രേക്കിടുകയും വേണ്ടിടത്തോളം സമയം റോക്കററുകൾ പ്രവൎത്തിക്കുകയും ചെയ്താൽ വളരെ സാവധാനത്തിൽ ആകാശനൗകയെ ചന്ദ്രനിൽ കൊണ്ടുചെന്നിറക്കുവാൻ സാധിക്കുന്നതാണ്. ഇതിന്നാവശ്യമുള്ള ഇന്ധനമെല്ലാം പുറപ്പെടുമ്പോൾത്തന്നെ കരുതിയിരിക്കണമെന്നുമാത്രം. തിരിച്ചുപോരുവാൻ ആവശ്യമായ ഇന്ധനത്തിന്നു പുറമേയാണിത്. ഭൂമിയിൽ തിരിച്ചിറങ്ങുവാൻ ഇപ്രകാരം റോക്കററുകൾ കൊണ്ടു പ്രവൎത്തിക്കുന്ന ബ്രേക്കുകളില്ലാതെയും സാധിക്കുന്നതാണു്. ഘർഷണം കൊണ്ടു റോക്കററിന്റെ സാധാരണ ചലനത്തിനു വിഷമമുണ്ടാക്കുന്ന അന്തരീക്ഷത്തെത്തന്നെ നമുക്ക് ഇതിന്നു ഉപയോഗിക്കാം. ചന്ദ്രനിൽനിന്നു ഭൂമിയിലേക്കു തിരിച്ചുവരുന്ന ഒരു ആകാശനൗകയ്ക്കു മണിക്കൂറിൽ 25,000 നാഴികയിൽ കൂടുതൽ പ്രവേഗമുണ്ടായിരിക്കും. ഇത്രയും വേഗത്തിൽ അന്തരീക്ഷത്തിലൂടെ പതിക്കുകയാണെങ്കിൽ അതു ഘൎഷ<noinclude></noinclude> cdintnz2bmks5q28kype69xmrjmc9kb താൾ:Nakshathrangalude Naattil 1965.pdf/69 106 81349 245080 243199 2026-07-15T15:22:53Z Peemurali 12614 /* സാധൂകരിച്ചവ */ 245080 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ണംകൊണ്ടു ചൂടുപിടിച്ച് ആവിയായിപ്പോകുന്നതാണ്. അതിനാൽ ആകാശനൗക 100-200 നാഴിക ദൂരെയെത്തിയാൽ ചെറിയ റോക്കറ്റുകളുപയോഗിച്ച് അതിനെ ഒരു ഉപഗ്രഹമാക്കി മാറ്റുന്നു. ഇടയ്ക്കിടയ്ക്ക് അതു് അന്തരീക്ഷത്തിൽക്കൂടെ ഒന്ന് ഊളിയിടും. അധികം ചൂടുപിടിച്ചാൽ വീണ്ടും പുറത്തേക്കു വരുന്നു. അപ്പോഴേക്കും വേഗത കുറെ കുറഞ്ഞിരിക്കും. അടുത്ത പ്രാവശ്യം അധികം ചൂടാകുന്നതിന്നു മുമ്പ് അന്തരീക്ഷത്തിൽക്കൂടെ കൂടുതൽ നേരം സഞ്ചരിക്കുവാൻ സാധിക്കുന്നതാണ്. അപ്പോൾ വേഗത പിന്നേയും കുറയുകയും തൽഫലമായി അപകേന്ദ്രബലം കുറയുന്നതിനാൽ നൗക പിന്നെയും താഴത്തേക്കു വരികയും ചെയ്യുന്നു. ഇങ്ങനെ ഭൂമിയെ പലപ്രാവശ്യം ചുറ്റി വേഗതയെ ക്രമത്തിൽ കുറച്ചുകൊണ്ടുവന്നു് അവസാനം അതേവരെ ഉള്ളിലൊതുങ്ങിയിരുന്ന വലിയ ചിറകുകളെ വിടൎത്തി ഗ്ലൈഡറുകൾ കണക്കെ (പട്ടം പോലെ) സാവധാനത്തിൽ ഭൂമിയിലിറങ്ങാവുന്നതാണു്. അന്തരീക്ഷം ധാരാളമുള്ള മററു ഗ്രഹങ്ങളിലും, ഉദാഹരണമായി ശുക്രൻ, ആകാശ നൗകകൾ ഇതുപോലെയായിരിക്കും ഇറങ്ങുക. ഈ അദ്ധ്യായം അവസാനിപ്പിക്കുന്നതിനുമുമ്പ് ഒന്നുരണ്ടു സംഗതികൾ കൂടി വ്യക്തമാക്കുവാനുണ്ടു്. നിങ്ങളിൽ ചിലരെങ്കിലും സിംലയിൽ പോയിട്ടുണ്ടായിരിക്കാം. ഡൽഹിയിൽനിന്നു പുറപ്പെടുകയാണെന്നു വിചാരിക്കുക. ഒരു വണ്ടി നിങ്ങളെ കൽക്കട്ടാ വരെ എത്തിക്കുന്നു. അവിടന്നങ്ങോട്ടു കയറ്റം കയറുവാനായി വീതികുറഞ്ഞ റെയിൽപാളങ്ങളിൽ ഓടുന്ന പ്രത്യേകതരത്തിലുള്ള വണ്ടികളാണു്. ഭൂപ്രകൃതിയനുസരിച്ചു വാഹനങ്ങളുടെ ആകൃതിക്കു വ്യത്യാസം വരുത്തേണ്ടിവന്നതിന്റെ ഉദാ<noinclude></noinclude> 4qlharxvko7y2vrrrhby297d5odumob താൾ:Nakshathrangalude Naattil 1965.pdf/70 106 81350 245081 243200 2026-07-15T15:27:10Z Peemurali 12614 /* സാധൂകരിച്ചവ */ 245081 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ഹരണമാണിതു്. ആകാശനൗകകളുടെയും ചുററുപാടുകൾ എല്ലായ്പോഴും ഒരുപോലെയല്ല. ഭൂമിയിൽ നിന്നും 100- 150 നാഴിക ദൂരംവരെ റോക്കററിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ഗണ്യമായ ഒരന്തരീക്ഷമുണ്ടു്. തലകൂൎത്തതും, എക്കുപോക്കുകളില്ലാത്തതും മത്സ്യാകൃതിയോടുകൂടിയതുമായ ഒരു വാഹനമായിരിക്കും ഇവിടേക്കു പറ്റിയതു്. അന്തരീക്ഷത്തിന്റെ പരിധിവിട്ടാൽ പിന്നീടു ഘൎഷണത്തിന്റെ പ്രശ്നമില്ലാത്തതിനാൽ വാഹനത്തിന്റെ രൂപമെന്തുവേണമെങ്കിലും ആകാം. ഏററവും ഉറപ്പുകൂടിയതും ചെലവു കുറഞ്ഞതുമായ രൂപം ഗോളാകൃതിയാണ്. പക്ഷേ, ഇതു മററുലോകങ്ങളിൽ ചെന്നിറങ്ങുവാൻ പറ്റിയ സംവിധാനമല്ല. ബ്രേക്കിടാനുള്ള റോക്കററുകൾ ഘടിപ്പിക്കാനും ഇതു പറ്റിയ രൂപമല്ല. അതിനാൽ ആകാശ യാത്ര പലഘട്ടങ്ങളിലാക്കിയാൽ കൂടുതൽ കാൎയ്യക്ഷമമാകും. അഞ്ചാമദ്ധ്യായത്തിൽ വിവരിച്ചപോലെ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ഭീമമായ ഒരു വാനനിലയമുണ്ടാക്കുകയായിരിക്കും ആദ്യത്തെ ജോലി. ഇതിനെ ഒരു റയിൽവേ ജങ്ക്‌ഷ നുമായി ഉപമിക്കാം. ഭൂമിയുടെ അന്തരീക്ഷത്തിൽ സഞ്ചരിക്കുവാൻ പററിയ റോക്കററ് കപ്പലുകൾ ചരക്കുകളെയും മനുഷ്യരെയും കയറ്റി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരിക്കും. അവിടന്നങ്ങോട്ടുപോകുവാൻ വേണ്ട നൗകകൾ നിൎമ്മിക്കുവാനുള്ള വൎക്ക്‌ഷോപ്പും അതുതന്നെയായിരിക്കും. ഭാരമില്ലാത്തതിനാൽ ഭൂമിയിലേക്കാൾ എളുപ്പത്തിൽ അവിടെ ജോലി ചെയ്യാവുന്നതാണു്. ചന്ദ്രനിലേക്കും മററുലോകങ്ങളിലേക്കും പോകുന്ന ആകാശനൗകകൾ ഇവിടെനിന്നായിരിക്കും പുറപ്പെടുക. ഈ ആകാശനൗകകൾ തന്നെയും മററുലോകങ്ങളിൽ നേരിട്ടിറങ്ങുകയില്ല. അവയുടെ ഉപഗ്രഹങ്ങളായി കുറച്ചുനേരം സഞ്ച<noinclude></noinclude> 7uqtwkdvzhqz7exp77fqxvd1o1m0kf7 താൾ:Nakshathrangalude Naattil 1965.pdf/71 106 81351 245092 243201 2026-07-16T11:06:13Z Peemurali 12614 /* സാധൂകരിച്ചവ */ 245092 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>രിക്കുകയും അതിനിടയ്ക്ക് അതാതു ഗ്രഹങ്ങളിലേക്ക് ഇറങ്ങുവാൻ പ്രത്യേകമായി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ചെറുനൗകകൾ മനുഷ്യരേയും യന്ത്രസാമഗ്രികളേയും ഇന്ധനാദികളേയും താഴത്തേക്കിറക്കുകയും ചെയ്യുന്നു. അതിന്നുശേഷം ഈ ആകാശനൗകകൾ വാനനിലയത്തിലേക്കുതന്നെ തിരിച്ചുവരുന്നു. ഇപ്രകാരം മൂന്നു ഘട്ടങ്ങളിലായുള്ള യാത്ര കൂടുതൽ സുകരമാണ്. ഇന്ധനത്തിന്റെ ചെലവും കുറയും. 10 ടൺ ഭാരമുള്ള ഒരു നൗകയ്ക്കു വാനനിലയത്തിൽനിന്നും പുറപ്പെട്ടു ചന്ദ്രനിലെത്തുവാൻ 25 ടൺ ഇന്ധനമാവശ്യമുള്ള സമയത്തു ഭൂമിയിൽ നിന്നാണു പുറപ്പെടുന്നതെങ്കിൽ 840 ടൺ ഇന്ധനമാവശ്യമായിവരുന്നു. നൗകയുടെ ഭാരം അതനുസരിച്ചു വൎദ്ധിക്കുകയും ചെയ്യുന്നു.<noinclude></noinclude> mrnt26qnj6t7bycdh91ri4hbvyzqu5z താൾ:Nakshathrangalude Naattil 1965.pdf/72 106 81352 245093 243202 2026-07-16T11:10:15Z Peemurali 12614 /* സാധൂകരിച്ചവ */ 245093 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude><center> <big><big>അദ്ധ്യായം 8</big></big><br> <big><big><big>'''ഗ്രഹാന്തരയാത്ര'''</big></big></big> </center> 1. ചന്ദ്രാവലോകനം ഭൂമിക്കുപുറമേ മനുഷ്യൻ ആദ്യമായി കാൽ കുത്തുന്നതു ചന്ദ്രനിലായിരിക്കുമെന്നതിൽ സംശയമില്ല. നമുക്കു് ഏററവും അടുത്ത ലോകം അതാണ്. പിന്നീട് അടുത്ത ലോകമായ ശുക്രൻ കൂടിയും 100 മടങ്ങിലധികം ദൂരെയാകുന്നു. വാസ്തവത്തിൽ ചന്ദ്രൻ അത്രയധികം ദൂരെയാണെന്നു പറയുക വയ്യ. ശരാശരിദൂരം 2,38,800 നാഴികയാണു്. വളരെയധികം വൈമാനികരും റെയിൽവേ ജോലിക്കാരും ഇതിന്റെ ഇരട്ടിയിലധികം ദൂരം സഞ്ചരിച്ചിരിക്കും. എന്തിനുപറയുന്നു, ബോംബെ കൽക്കട്ടാ മുതലായ പട്ടണങ്ങളിലെ ജനങ്ങളിൽ ഒരു നല്ലഭാഗംതന്നെ ചന്ദ്രനിൽ രണ്ടുതവണ പോയിവരാനുള്ള ദൂരം തങ്ങളുടെ ജീവിതത്തിൽ സഞ്ചരിക്കുന്നതാണു്. ചന്ദ്രനിലേക്കു് ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിന്നുമുമ്പ് നമുക്കിപ്പോൾ ആ ലോകത്തെപ്പറ്റി എന്തെല്ലാം അറിയുമെന്നു നോക്കുക. 2,160 നാഴിക വ്യാസമുള്ള ഒരു ഗോളമാണതു്. ഭൂമിയിൽ നിന്നുള്ള ദൂരം 2,21,463 നാഴികമുതൽ 2,52,710 വരെ വ്യത്യാസപ്പെടും. ചന്ദ്രന്റെ മൊത്തം ദ്രവ്യരാശി ഭൂമിയുടേതിന്റെ <math display="inline">\frac{1}{81.56}</math> ഭാഗം മാത്രമാണെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു. വെറും കണ്ണുകൾകൊണ്ടു നോക്കിയാൽത്തന്നെ ചന്ദ്രന്റെ ഉപരിതലം എല്ലായിടവും ഒരേ പ്രകാശമുള്ളതല്ലെന്നു കാണാവുന്നതാണ്. ദൂരദൎശിനിയിൽകൂടെയെടുത്ത പൂൎണ്ണചന്ദ്രന്റെ ഒരു<noinclude></noinclude> 6mmyszh83gbv283erj69yavglpy1wc2 245094 245093 2026-07-16T11:11:04Z Peemurali 12614 /* സാധൂകരിച്ചവ */ 245094 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude><center> <big><big>അദ്ധ്യായം 8</big></big><br> <big><big><big>'''ഗ്രഹാന്തരയാത്ര'''</big></big></big> </center> 1. ചന്ദ്രാവലോകനം ഭൂമിക്കുപുറമേ മനുഷ്യൻ ആദ്യമായി കാൽ കുത്തുന്നതു ചന്ദ്രനിലായിരിക്കുമെന്നതിൽ സംശയമില്ല. നമുക്കു് ഏററവും അടുത്ത ലോകം അതാണ്. പിന്നീട് അടുത്ത ലോകമായ ശുക്രൻ കൂടിയും 100 മടങ്ങിലധികം ദൂരെയാകുന്നു. വാസ്തവത്തിൽ ചന്ദ്രൻ അത്രയധികം ദൂരെയാണെന്നു പറയുക വയ്യ. ശരാശരിദൂരം 2,38,800 നാഴികയാണു്. വളരെയധികം വൈമാനികരും റെയിൽവേ ജോലിക്കാരും ഇതിന്റെ ഇരട്ടിയിലധികം ദൂരം സഞ്ചരിച്ചിരിക്കും. എന്തിനുപറയുന്നു, ബോംബെ കൽക്കട്ടാ മുതലായ പട്ടണങ്ങളിലെ ജനങ്ങളിൽ ഒരു നല്ലഭാഗംതന്നെ ചന്ദ്രനിൽ രണ്ടുതവണ പോയിവരാനുള്ള ദൂരം തങ്ങളുടെ ജീവിതത്തിൽ സഞ്ചരിക്കുന്നതാണു്. ചന്ദ്രനിലേക്കു് ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിന്നുമുമ്പ് നമുക്കിപ്പോൾ ആ ലോകത്തെപ്പറ്റി എന്തെല്ലാം അറിയുമെന്നു നോക്കുക. 2,160 നാഴിക വ്യാസമുള്ള ഒരു ഗോളമാണതു്. ഭൂമിയിൽ നിന്നുള്ള ദൂരം 2,21,463 നാഴികമുതൽ 2,52,710 വരെ വ്യത്യാസപ്പെടും. ചന്ദ്രന്റെ മൊത്തം ദ്രവ്യരാശി ഭൂമിയുടേതിന്റെ 1/81.56 ഭാഗം മാത്രമാണെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു. വെറും കണ്ണുകൾകൊണ്ടു നോക്കിയാൽത്തന്നെ ചന്ദ്രന്റെ ഉപരിതലം എല്ലായിടവും ഒരേ പ്രകാശമുള്ളതല്ലെന്നു കാണാവുന്നതാണ്. ദൂരദർശിനിയിൽകൂടെയെടുത്ത പുർണ്ണചന്ദ്രന്റെ ഒരു<noinclude></noinclude> 3npyhhhq07gisojj91djhz1ag3jbp68 245095 245094 2026-07-16T11:13:22Z Peemurali 12614 /* സാധൂകരിച്ചവ */ 245095 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude><center> <big><big>അദ്ധ്യായം 8</big></big><br> <big><big><big>'''ഗ്രഹാന്തരയാത്ര'''</big></big></big> </center> 1. ചന്ദ്രാവലോകനം ഭൂമിക്കുപുറമേ മനുഷ്യൻ ആദ്യമായി കാൽ കുത്തുന്നതു ചന്ദ്രനിലായിരിക്കുമെന്നതിൽ സംശയമില്ല. നമുക്കു് ഏററവും അടുത്ത ലോകം അതാണ്. പിന്നീട് അടുത്ത ലോകമായ ശുക്രൻ കൂടിയും 100 മടങ്ങിലധികം ദൂരെയാകുന്നു. വാസ്തവത്തിൽ ചന്ദ്രൻ അത്രയധികം ദൂരെയാണെന്നു പറയുക വയ്യ. ശരാശരിദൂരം 2,38,800 നാഴികയാണു്. വളരെയധികം വൈമാനികരും റെയിൽവേ ജോലിക്കാരും ഇതിന്റെ ഇരട്ടിയിലധികം ദൂരം സഞ്ചരിച്ചിരിക്കും. എന്തിനുപറയുന്നു, ബോംബെ കൽക്കട്ടാ മുതലായ പട്ടണങ്ങളിലെ ജനങ്ങളിൽ ഒരു നല്ലഭാഗംതന്നെ ചന്ദ്രനിൽ രണ്ടുതവണ പോയിവരാനുള്ള ദൂരം തങ്ങളുടെ ജീവിതത്തിൽ സഞ്ചരിക്കുന്നതാണു്. ചന്ദ്രനിലേക്കു് ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിന്നുമുമ്പ് നമുക്കിപ്പോൾ ആ ലോകത്തെപ്പറ്റി എന്തെല്ലാം അറിയുമെന്നു നോക്കുക. 2,160 നാഴിക വ്യാസമുള്ള ഒരു ഗോളമാണതു്. ഭൂമിയിൽ നിന്നുള്ള ദൂരം 2,21,463 നാഴികമുതൽ 2,52,710 വരെ വ്യത്യാസപ്പെടും. ചന്ദ്രന്റെ മൊത്തം ദ്രവ്യരാശി ഭൂമിയുടേതിന്റെ <math display="inline">\frac{1}{81.56}</math> ഭാഗം മാത്രമാണെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു. വെറും കണ്ണുകൾകൊണ്ടു നോക്കിയാൽത്തന്നെ ചന്ദ്രന്റെ ഉപരിതലം എല്ലായിടവും ഒരേ പ്രകാശമുള്ളതല്ലെന്നു കാണാവുന്നതാണ്. ദൂരദൎശിനിയിൽകൂടെയെടുത്ത പൂൎണ്ണചന്ദ്രന്റെ ഒരു<noinclude></noinclude> pvpmwgayn81gkljzyk1aioccl7a8b37 താൾ:Nakshathrangalude Naattil 1965.pdf/73 106 81353 245096 243203 2026-07-16T11:17:57Z Peemurali 12614 /* സാധൂകരിച്ചവ */ 245096 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ഫോട്ടോവാണ് 2-ാം പടത്തിൽ കൊടുത്തിരിക്കുന്നത്. “പൂൎണ്ണചന്ദ്രൻ' എത്ര അപൂൎണ്ണമാണെന്നു് അതിൽനിന്നും മനസ്സിലാക്കാം. ചന്ദ്രന്റെ ഉപരിതലത്തിലെ സവിശേഷതകളിൽ പലതും വളരെയധികം ശക്തിയൊന്നുമില്ലാത്ത ഒരു ദൂരദൎശിനിയിൽക്കൂടെ നോക്കിയാൽത്തന്നെ കാണാം. ഏറ്റവും പ്രധാനമായി നാലുതരത്തിലുള്ള രൂപീകരണങ്ങളാണു് ചന്ദ്രതലത്തിൽ കാണപ്പെടുന്നതു്. 1. അതിവിസ്തൃതവും, വൃത്താകാരത്തിലുള്ളതും ഉയൎന്ന വരമ്പുകളോടും, പരന്ന അടിത്തട്ടുകളോടും കൂടിയതുമായ ഒരു തരം രൂപങ്ങൾ. 3-ാം പടത്തിൽ കൊടുത്തിട്ടുള്ള ബാലചന്ദ്രന്റെ ഫോട്ടോയിൽ ഇവയെ കാണാവുന്നതാണു്. ക്രേറ്ററുകൾ (Craters)എന്ന പേരിൽ ഇവ അറിയപ്പെടുന്നു. ചുരുക്കം ചിലവ 100 നാഴികയിലധികം വ്യാസമുള്ളവയാണ്. ചെറിയ ക്രേറ്ററുകളാകട്ടെ അനേകായിരമെണ്ണം കാണാം. ഇവ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ചും പല അഭിപ്രായങ്ങളുണ്ട്. കെട്ടടങ്ങിയ അഗ്നിപൎവ്വതങ്ങളാണെന്നും, അല്ലാ ഉൽക്കാപ്രപാതങ്ങളുടെ അടയാളങ്ങളാണെന്നും അതുമല്ല, ചന്ദ്രഗൎഭത്തിൽ നിന്നും തിളച്ചുപൊങ്ങിയ വാതകക്കുമിളകൾ ഉണ്ടാക്കിത്തീൎത്തതാണെന്നും മറ്റുമായി പല വാദങ്ങളുമുണ്ട്. ഒന്നാമത്തെ ചന്ദ്രാവലോകന സംഘത്തിനുതന്നെ ഇവയുടെ ഉത്ഭവത്തിലേക്കു വെളിച്ചം വീശുന്ന പല തെളിവുകളും ശേഖരിക്കാം. 2. ചന്ദ്രന്റെ ഉപരിതലത്തിൽ നല്ലൊരുഭാഗം കൂൎത്തുമൂൎത്തു് പരുഷമായ പാറക്കൂട്ടങ്ങളാലും പൎവ്വതനിരകളാലും നിറയപ്പെട്ടതാണെന്നാണ് ഇപ്പോഴത്തെ അനുമാനം. സൂൎയ്യപ്രകാശത്താൽ ചന്ദ്രനിൽ ഉണ്ടാക്കപ്പെട്ട നിഴലുകളുടെ നീളമളന്നു് 15,000 അടിയിൽ ആധികം ഉയരമുള്ള<noinclude></noinclude> n6yff63ofqug8m5lt0djrqdqzty3wbe താൾ:Nakshathrangalude Naattil 1965.pdf/74 106 81354 245097 243204 2026-07-16T11:20:08Z Peemurali 12614 /* സാധൂകരിച്ചവ */ 245097 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>പൎവ്വതനിരകൾ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. എത്രകണ്ടു സൂക്ഷ്മമാണ് ഈ നിൎണ്ണയങ്ങൾ എന്നു ചന്ദ്രനിൽ ആദ്യം ചെല്ലുന്നവൎക്കുതന്നെ തീരുമാനിക്കാവുന്നതാണു്. 3. ചന്ദ്രനിൽ അവിടവിടങ്ങളിലായി അതിഭീമങ്ങളായ സമതലങ്ങൾ ഉണ്ട്. ഈ ഭാഗങ്ങളാണു് ചന്ദ്രബിംബത്തിൽ ഇരുണ്ടതായി കാണപ്പെടുന്നത്. ആദ്യകാലങ്ങളിൽ ഇവ സമുദ്രങ്ങളാണെന്നു വിചാരിച്ചിരുന്നു. പക്ഷേ, അവയിൽ വെള്ളമില്ലെന്നും ഇപ്പോൾ ബോദ്ധ്യമായിട്ടുണ്ട്. എങ്കിലും പഴയ വിശ്വാസമനുസരിച്ച് ഈ സമതലങ്ങളെല്ലാം പല പല സമുദ്രങ്ങളും കടലുകളുമായാണു് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. 4. 2-ാം പടത്തിൽ, പല ക്രേറ്ററുകളിൽനിന്നും പുറപ്പെടുന്ന അത്യുജ്ജ്വലങ്ങളായ പ്രകാശവേണികൾ കാണാം. ഇവ കുന്നുകളെയും വിടവുകളെയും ക്രേറ്ററുകളെയും സമതലങ്ങളെയും മുറിച്ചുകടക്കുന്നു. എന്താണ് അവയുടെ ശരിയായ രൂപമെന്നും ഇതേവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. ഒന്നാം ചന്ദ്രാവലോകന സംഘത്തിനു വിട്ടു കൊടുക്കേണ്ടതായ ഒരു പ്രശ്നമാണിത്. ചന്ദ്രനിൽ അന്തരീക്ഷമുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ ഘടകങ്ങൾ എന്തെല്ലാമാണ്? സാന്ദ്രതയെന്താണ് ? ഓക്സിജനുണ്ടോ? വെള്ളമുണ്ടോ? ഭൂമിയുടേതുപോലെ കാന്തധ്രുവങ്ങളും കാന്തശക്തിയുമുണ്ടോ? എന്തു വസ്തുക്കളെക്കൊണ്ടാണു് ചന്ദ്രൻ നിൎമ്മിക്കപ്പെട്ടിട്ടുള്ളതു്? താപനിലയെന്താണ്? ഉൽക്കാപ്രപാതത്തിന്റെയും തേജോപ്രസരത്തിന്റെയും ആധിക്യമെത്രയാണ്? റേഡിയോപ്രക്ഷേപണം സാദ്ധ്യമാണോ? വല്ലതരത്തിലുള്ള ജീവിതവും സാദ്ധ്യമാണോ? എന്നിങ്ങനെ നൂറുനൂറു ചോദ്യങ്ങളുണ്ടു്.<noinclude></noinclude> og59mm6jnb00wb98fgxekzqyndr48t8 താൾ:Nakshathrangalude Naattil 1965.pdf/75 106 81355 245098 243205 2026-07-16T11:22:29Z Peemurali 12614 /* സാധൂകരിച്ചവ */ 245098 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ഏറെത്താമസിയാതെതന്നെ ചന്ദ്രനിൽ മനുഷ്യർ എത്തുകയും ഈ പ്രശ്നങ്ങൾക്ക് സമാധാനം ലഭിക്കുകയും ചെയ്യും. അതിനുമുമ്പുതന്നെ, സ്വയം പ്രവൎത്തകങ്ങളായ ഉപകരണങ്ങളും യന്ത്രങ്ങളുമടങ്ങിയ നിരീക്ഷണ നൗകകൾ ചന്ദ്രനു ചുററും സഞ്ചരിച്ച് അതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നതായിരിക്കും. മനുഷ്യനെ കയറ്റിയ ആദ്യത്തെ ചന്ദ്രനൗക ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്ന ഒരു വാനനിലയത്തിൽനിന്നായിരിക്കും പുറപ്പെടുക. വാനനിലയത്തിന്റെ പരിവൎത്തന പഥത്തിൽ എവിടെനിന്നു പുറപ്പെടണം, പുറപ്പെടുന്ന സമയം, നൗകയുടെ ദിശ, പ്രവേഗം, സഞ്ചാരപഥം മുതലായവയെല്ലാം കാലേകൂട്ടിത്തന്നെ സൂക്ഷ്മമായി ഗണിച്ചു നിൎണ്ണയിക്കണം. 7-ാം ചിത്രം നോക്കുക. വാനനിലയത്തിൽനിന്നും ചന്ദ്രനിലേക്കു പോകുന്ന ഒരു വാഹനത്തിന്റെ സഞ്ചാരപഥത്തെയാണു് കാണിച്ചിരിക്കുന്നത്. സുപ്രസിദ്ധ റോക്കറ്റ് ശാസ്ത്രവിദഗ്ദ്ധനും കുപ്രസിദ്ധിയാൎജ്ജിച്ച ജൻ V-2 റോക്കറ്റുകളുടെ പ്രധാന സംവിധായകനും ആയ വെർണർ ഫോൺ ബ്രൗൺ ചന്ദ്രനിൽ എത്തൽ (Conquest of Moon) എന്നൊരു പുസ്തമെഴുതിയിട്ടുണ്ടു്. അതിൽ ഒരു ചന്ദ്രനൗകയെപ്പറ്റിയും, ചന്ദ്രനിലേക്കുള്ള യാത്രയെപ്പറ്റിയും, ചന്ദ്രനിൽ ചെന്നാൽ ആദ്യമായി ചെയ്യേണ്ട ഗവേഷണങ്ങളെപ്പറ്റിയും അദ്ദേഹം സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ഭൂമിയിൽ നിന്നും 1075 നാഴിക ദൂരെ സഞ്ചരിക്കുന്ന ഒരു വാനനിലയത്തിൽനിന്നാണ് ചന്ദ്രനൗക യാത്രപുറപ്പെടുന്നത്. പുറപ്പെടുമ്പോൾ അതിന്നു മണിക്കൂറിൽ 15,840 നാഴിക പ്രവേഗവും (വാനനിലയത്തിന്റെ പ്രവേഗം) 4370 ടൺ ഭാരവുമുണ്ട്. 33 മിനിട്ടുനേരം റോക്കറ്റ് പ്രവൎത്തിക്കുമ്പോഴേക്കും<noinclude></noinclude> sf6yxp0l24tw89w9rg6g1ymbw0du708 താൾ:Nakshathrangalude Naattil 1965.pdf/76 106 81356 245100 243206 2026-07-16T11:29:40Z Peemurali 12614 /* സാധൂകരിച്ചവ */ 245100 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>[[പ്രമാണം:Pic for page 68.png|ചന്ദ്ര നൗകയുടെ യാത്രാപഥം]]<noinclude></noinclude> nju93dgmgj5z3bb5haxgo3godqympsq താൾ:Nakshathrangalude Naattil 1965.pdf/77 106 81357 245102 243207 2026-07-16T11:33:42Z Peemurali 12614 /* സാധൂകരിച്ചവ */ 245102 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>പ്രവേഗം 19,500 നാഴിക/മണിക്കൂർ ആയി വൎദ്ധിക്കുന്നു. വാനനിലയത്തിൽനിന്നു പുറപ്പെടുന്നതാകയാൽ ചന്ദ്രനിലെത്തുവാൻ ഈ പ്രവേഗം മതി. ഈ സമയത്തിന്നിടയ്ക്ക് 3136 ടൺ ഇന്ധനം ഉപയോഗിച്ചുകഴിഞ്ഞിരിക്കും. ഈ ഇന്ധനം ശേഖരിച്ചുവെച്ചിരുന്ന 14 ടൺ ഭാരമുള്ള ടാങ്കുകൾ ഈ സമയത്ത് ത്യജിക്കപ്പെടുന്നു. ഇപ്പോൾ ചന്ദ്രനൗകയുടെ ഭാരം 1220 ടൺ മാത്രമാണു്. പിന്നീടുള്ള യാത്ര മുഴുവൻ നൗകയുടെ സംഭരിച്ചുവെച്ചിട്ടുള്ള ഊക്കുകൊണ്ടായിരിക്കും. ഭൂമിയുടെ ഗുരുത്വാകർഷണംകൊണ്ടു് പ്രവേഗം കുറഞ്ഞുവരുന്നു. യാത്രപുറപ്പെട്ട് 113 മണിക്കൂറുകൾക്കു ശേഷം ചന്ദ്രനിൽ നിന്നും 23,600 നാഴിക ദൂരെയുള്ള ഭൂചന്ദ്ര ഗുരുത്വാകർഷണങ്ങളുടെ സന്തുലിതമേഖലയിൽ എത്തുമ്പോഴേക്കും അതിന്റെ പ്രവേഗം മണിക്കൂറിൽ 500 നാഴികയായി കുറഞ്ഞിരിക്കും. പക്ഷേ, അവിടന്നങ്ങോട്ട് അതു ചന്ദ്രനിലേക്കു വീഴുവാൻ തുടങ്ങുന്നതിനാൽ വേഗത കൂടിത്തുടങ്ങും. വേണ്ടസമയത്തു ബ്രേക്കിട്ടില്ലെങ്കിൽ അതു ചന്ദ്രനിൽ 5,790 നാഴിക/മണി വേഗത്തിൽ ചെന്നു പതിക്കുന്നതായിരിക്കും. ചന്ദ്രനിൽ നിന്നും ഏകദേശം 550 നാഴിക ഉയരത്തിലെത്തിയാൽ നൗകയെ കീഴ്മേൽ മറിക്കുകയും റോക്കററുകൾ പ്രവൎത്തിപ്പിച്ച് ബ്രേക്കിടുകയും ചെയ്യണം. ഏകദേശം 10 മിനിട്ടുനേരം റോക്കറ്റുകൾ പ്രവൎത്തിക്കുകയും 870 ടൺ ഇന്ധനം ഉപയോഗിക്കുകയും ചെയ്യുന്നു. ചന്ദ്രനിൽ ഇറങ്ങുന്ന നൗകയുടെ തൂക്കം 350 ടൺ ആയിരിക്കും. നിരീക്ഷകസംഘം ആറാഴ്ചയോളം അവിടെ താമസിക്കുകയും കഴിയുന്നതും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ഇക്കാലങ്ങളിൽ ഉപയോഗിച്ച് സാധനങ്ങൾ, ആവശ്യമില്ലാത്തതിനാൽ അവിടെ ത്യജിക്കപ്പെട്ട ടാങ്കുകൾ ഉല്ക്കാ<noinclude></noinclude> nd74bxlqrgrjvkjxkvsq1zrvv9r1qlx താൾ:Sahithyachinthakal.pdf/3 106 81907 245090 241491 2026-07-16T05:25:33Z HaniyahUsman 13251 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 245090 proofread-page text/x-wiki <noinclude><pagequality level="3" user="HaniyahUsman" /></noinclude>SAHITYACHINTHAKAL (Presidential address delivered at the Second Annual Conference of All-Kerala Progressive Writers' Association held at Kottayam.) By CHANGAMPUZHA KRISHNA PILLAI M. A. First Impression 1120 M. E. Second Impression July 1963, 1000 Copies. Copyright: MRS. SRIDEVI CHANGAMPUZHA PRICE 1-50 SWARARAGASUDHA PUBLICATIONS, EDAPPALLY Distributors: M. S. BOOK DEPOT, QUILON Printed at: Thilakam Press, Ernakulam.<noinclude></noinclude> 9vrrvfi0k9kyaer5a2wtl100me62nhd താൾ:Sahithyachinthakal.pdf/4 106 81908 245091 241492 2026-07-16T05:32:51Z HaniyahUsman 13251 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 245091 proofread-page text/x-wiki <noinclude><pagequality level="3" user="HaniyahUsman" /></noinclude>'''സാഹിത്യചിന്തകൾ''' (കോട്ടയത്തുവച്ചു നടന്ന അഖില കേരളപുരോഗമന സാഹിത്യ സംഘടനയുടെ ദ്വിതീയ വാർഷിക സമ്മേളനത്തിൽ ചെയ്ത അദ്ധ്യക്ഷപ്രസംഗം) '''ചങ്ങമ്പുഴ കൃഷ്ണപിള്ള എം. ഏ.''' വില 1-50 പ്രസാധകന്മാർ: സ്വരരാഗസുധ പബ്ലിക്കേഷൻസ്, ഇടപ്പള്ളി. വിതരണക്കാർ: എം എസ് ബുക്ക്ഡിപ്പൊ, കൊലം.<noinclude></noinclude> 4xpqfryu3rl10vchdjuygm2uw75no6g താൾ:Pellisum Melisandayum (Changampuzha).pdf/18 106 82040 245050 241641 2026-07-15T12:40:25Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 245050 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>ആർക്കേൽ ആരാണാ അകത്തേയ്ക്കു് വരുന്നത്? ജെനെവീവ് അതു പെല്ലീസാണ്. അവൻ കരഞ്ഞുകൊണ്ടിരിക്കയാ യിരുന്നു. ആർക്കേൽ അതു നീയാണോ പെല്ലീസേ? കുറച്ചുകൂടി അടുത്തു വരൂ, എനിക്കു നിന്നെ വെളിച്ചത്തു കാണാൻ സാധിക്കുമല്ലോ.... പെല്ലീസ് ജ്യേഷ്ഠന്റെ കത്തിനോടൊപ്പം തന്നെ എനിക്കു മറെറാ രെഴുത്തു കൂടി കിട്ടി__ എന്റെ സ്നേഹിതൻ മാഴ്‌സെലസിന്റെ അടുത്തുനിന്നും ഒരെഴുത്തു്. അയാൾ മരിക്കാറായി; എന്നോട യാൾ ചെല്ലാൻ പറയുന്നു. മരിക്കുന്നതിനുമുൻപ് എന്നെയൊ ന്നു കണ്ടാൽ കൊള്ളാമെന്ന് അയാൾക്കു മോഹമുണ്ട്. ആർക്കേൽ നിന്റെ ജ്യേഷ്ഠൻ മടങ്ങിവരികയല്ലേ.....അതിനുമുമ്പു നീ പോകാനാഗ്രഹിക്കുന്നോ?__ നിന്റെ സ്നേഹിതൻ, പക്ഷേ, അയാൾ വിചാരിക്കുന്നപോലെ അത്ര കലശലായ ദീനത്തി ലൊന്നുമായിരിക്കില്ല. പെല്ലീസ് അയാളുടെ കത്തിൽ ഓരോ വാചകങ്ങൾക്കിടയിലും മര ണം തങ്ങിനില്ക്കുന്നുണ്ട്__ അത്ര പരിതാപമയമാണാ എഴുത്ത് ... എന്നു മരിക്കുമെന്നുപോലും തനിക്കു സൂക്ഷ്മമായറിയാമെന്നു് അയാൾ പറയുന്നു. എനിക്കങ്ങനെ ഉദ്ദേശമുണ്ടെങ്കിൽ അയാ ളുടെ അപേക്ഷയെ ഉല്ലംഘിക്കാൻ കഴിയുമെന്നും, പക്ഷേ പാ ഴാക്കിക്കളയാൻ സമയമില്ലെന്നുമാണയാൾ പറയുന്നത്.........<noinclude></noinclude> prl77kp1edy2vh8yb3b5js7piputakz താൾ:1982-dhikkariyude-kathal-c-j-thomas.pdf/21 106 83873 245084 244061 2026-07-15T17:58:59Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 245084 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude><center> <big><big><big>'''ഗൊഗ്വേ...'''</big></big></big> </center> യുദ്ധം വൃത്തികെട്ട ഒരേർപ്പാടാണെന്നു പറഞ്ഞാൽ മിക്കയാളുകളും ഉടനെ സമ്മതം മൂളും, അടുത്ത നിമിഷത്തിൽ റിക്രൂട്ടിങ്ങാപ്പീസിൽ ചെന്നു പേരെഴുതിക്കുകയും ചെയ്യും. ഇതു അതിശയോക്തിപരമായ പ്രസ്താവനയൊന്നുമല്ല. യുദ്ധത്തെ വെറുക്കുക എന്നതു് തൊലിപ്പുറമേയുള്ള ഒരു സെന്റിമെന്റ് മാത്രമാണ്. മനുഷ്യൻ ഇന്നും അടിസ്ഥാനപരമായി കാപ്പിരിയായതുകൊണ്ടാണോ, യുദ്ധമെന്ന ആശയത്തിലുൾക്കൊള്ളുന്ന എണ്ണമറ്റ ദുരിതങ്ങളെ വിഭാവനം ചെയ്യുവാനുള്ള കഴിവില്ലായ്മകൊണ്ടാണോ എന്നെനിക്കു നിശ്ചയമില്ല. ഏതായാലും യുദ്ധത്തെപ്പറ്റി വേണ്ടത്ര ഗൗരവമായി ചിന്തിക്കാത്തതുകൊണ്ടാണ് യുദ്ധങ്ങൾ ഉണ്ടാവുന്നതെന്നു വിചാരിക്കാൻ ന്യായമുണ്ടു്. പലരും യുദ്ധത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടെന്നുള്ളതു സത്യമാണ്. അതിനെ തടയുവാനായി സാർവ്വലൗകിക സംഘടനകളുമുണ്ടാകാറുണ്ട്. തൽപ്രവർത്തകരിൽ പലരും വളരെ ആത്മാൎത്ഥതയോടെ പ്രവർത്തിക്കുന്നവരുമാണ്. പക്ഷേ, ഇതൊക്കെ പ്രശ്നത്തിന്റെ സമീപത്തെങ്ങും എത്തുന്നില്ലെന്നു വളരെ വിനീതമായി അഭിപ്രായപ്പെട്ടുകൊള്ളട്ടെ. യുദ്ധം എന്നു കേൾക്കുമ്പോൾ ഇക്കൂട്ടർക്കു പലതരം തെറ്റിദ്ധാരണകൾ തലയിൽ കടന്നുകൂടുന്നണ്ട്. അവയെല്ലാം എണ്ണിപ്പറയുക സാദ്ധ്യമല്ല. പൊതുവെ പറഞ്ഞാൽ കാണേണ്ടതൊന്നും കാണുന്നില്ലെന്നു മാത്രം പറയാം. അവരുടെ അഭിപ്രായത്തിൽ യുദ്ധം ഭയങ്കരമാണ്, വൃത്തികേടല്ല. യുദ്ധം ഗംഭീരമാണ്, ഭ്രാന്തല്ല. യുദ്ധം നീതീകരിക്കത്തക്ക ലക്ഷം സന്ദർഭങ്ങൾ അവർക്കു കണ്ടുപിടിക്കാൻ കഴിയും. സംഭവ്യമോ അസംഭവ്യമോ ആയ സകലസന്ദർഭങ്ങളിലും യുദ്ധം നിഷിദ്ധമാണ് എന്നവർ സമ്മതിച്ചുതരികയില്ല.<noinclude></noinclude> 0pvw322vhvis1n88e53119w51ijgdoj താൾ:1982-dhikkariyude-kathal-c-j-thomas.pdf/22 106 83888 245085 244076 2026-07-15T18:10:46Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 245085 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>സ്വന്തം രാജ്യത്തിന്റെ സംരക്ഷണത്തിനും യുദ്ധം ആകാം, ഒരു പുതിയ സാമൂഹ്യഘടനയെ കെട്ടിപ്പടുക്കുന്നതിനു യുദ്ധം ആകാം; അതാണവരുടെ പക്ഷം. സ്വന്തം രാജ്യമെന്ന വാക്കിന്റെ അൎത്ഥമെന്ത്, അതിന്റെ അലംഘനീയമായ അതിൎത്തിവരമ്പുകൾ ഏതു് ഈശ്വരൻ നിയോഗിച്ചു എന്നൊന്നും ആലോചിക്കാൻ അവർ നിൽക്കുന്നില്ല. യുദ്ധംകൊണ്ട് സൃഷ്ടിക്കുന്ന നവ്യവ്യവസ്ഥിതി യുദ്ധത്തിന്റെ സന്താനമാകയാൽ അതിനു് പൈതൃകസ്വഭാവമുണ്ടായിരിക്കുമെന്നും മറ്റും അവർ കാണുന്നില്ല. മനുഷ്യനെ കൊന്നിട്ട് നിലനിറുത്തേണ്ടതായ എന്തോ മാനുഷിക മൂല്യങ്ങൾ ഉണ്ടെന്നാണ് അവരുടെ ധാരണ. പിന്നെ ആർക്കുവേണ്ടിയാണ് ഈ മൂല്യം, മനുഷ്യനെക്കാൾ വലിയ മൂല്യമെന്താണ്, ഈ പ്രശ്നങ്ങളൊന്നും അവർക്കു തല വേദനയുണ്ടാക്കുന്നില്ല. കാൎയ്യം മറിച്ചായിരുന്നെങ്കിൽ ഐക്യരാഷ്ട്രസംഘടനയുടെ മുക്കാൽ പങ്കും യുനെസ്കോ പ്രവർത്തനമായിരുന്നേനെ. മനുഷ്യൎക്കു് യുദ്ധത്തെപ്പറ്റി ഭയമല്ല വേണ്ടതു്, ലജ്ജയാണ്. യുദ്ധം ചെയ്യുക എന്നതും നാണിക്കേണ്ട അവമതിയാണ്. അതിനുപകരം ഇന്നു് അതൊരു മാനമായ തൊഴിലാണ്, മഹിമയേറിയ സാധനമാണ്. ചട്ടുകാലൻ ടൈമൂറിനെ ഇന്നും നാം ഓൎമ്മിക്കുന്നുണ്ട്. അക്കാലത്ത് കവിതയെഴുതിയവരുമുണ്ടായിരിക്കാം. പക്ഷേ, ചരിത്രകാരന്റെ ദൃഷ്ടിയിൽപ്പെട്ടതും ആ കശാപ്പുകാരൻ മാത്രമാണ്. ചരിത്രത്തിലെപ്പോഴും ഈ കൊലയാളികളെയാണ് പുകഴ്ത്തിയിരിക്കുന്നത്. നെപ്പോളിയനും അലക്സാണ്ടറുമെല്ലാം ചരിത്രത്തിലെ ഓടകളാണെന്നു മനസ്സിലാക്കാത്തിടത്തോളം കാലം മനുഷ്യൻ മൃഗമായിരിക്കും- അതും വളരെ താഴ്ന്നനിലയിലുള്ള ഒരു മൃഗം. പണ്ടത്തെ കൊലയാളികളെപ്പറ്റി കഥയെഴുതിയാൽ ഒരിക്കലും അവസാനിക്കയില്ല. അതെഴുതാനും മനുഷ്യരുണ്ട്. വായിക്കാനുമുണ്ട്. എന്നിട്ടു പരാതി പറയുകയാണ്, യുദ്ധങ്ങൾ ഉണ്ടാകുന്നെന്നു്. മാർൿറ്റ്വൈയിൻ ഒരിക്കൽ പറഞ്ഞു സർ വാൾട്ടർസ്കോട്ട് അനേകം കുട്ടികളെ വഷളാക്കി<noinclude></noinclude> bt5ie4m016tnp9exhpu9nf727citkb8 താൾ:1982-dhikkariyude-kathal-c-j-thomas.pdf/23 106 83902 245086 244090 2026-07-15T18:25:24Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 245086 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>യെന്നു്. ലോകചരിത്രത്തിലെ മഹത്തായ സംഭവങ്ങളിലൊന്നാണ് ആ പ്രസ്താവന. യുദ്ധത്തെപ്പറ്റി അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾഅറിയാൻ "A Conneticut Yankee in King Arthur's Court'' എന്ന പുസ്തകം വായിച്ചു നോക്കുക. ആ പുസ്തകത്തോളം മഹത്തായതാണ് 'ഡോൺ ക്വിക്സോട്ടിന്റെ വീരകൃത്യങ്ങൾ.' ഈ പുസ്തകം എഴുതിക്കഴിഞ്ഞു. ശതാബ്ദങ്ങളായിട്ടും പട്ടാള ഉദ്യോഗസ്ഥന്മാർക്ക് ലഭിക്കുന്ന ബഹുമതിയും ശമ്പളവും കെർവാൻറീസ് കാണാൻ ഇടവരുന്നെങ്കിൽ അദ്ദേഹം തന്റെ പുസ്തകത്തെ ശപിക്കും. ഒരു കൊച്ചുകുട്ടിക്കു കളിപ്പാട്ടമായി കളിത്തോക്കു വാങ്ങിച്ചുകൊടുക്കുന്ന പിതാവും കുട്ടിയെ ഞെക്കിക്കൊല്ലുകയാണ് ചെയ്യേണ്ടതു്. സ്വതേ കാപാലികന്മാർ നിറഞ്ഞ മനുഷ്യസമുദായത്തിൽ ഒരു നരഭോജിയെക്കൂടി ഉണ്ടാക്കുക. ഇതെല്ലാം പറയമ്പോൾ ഒരു ഉപദേശിപ്രസംഗത്തിന്റെ ഛായ തോന്നും. അത്രയധികം രൂഢമൂലമായിട്ടുണ്ട്, മനുഷ്യരെ കൊല്ലുക എന്ന ആശയത്തിന്റെ സൗന്ദര്യം. സോവിയറ്റുറഷ്യയിലെ സാഹിത്യം കൂടുതൽ കൂടുതൽ സമര സാഹിത്യമായിത്തീൎന്നുകൊണ്ടിരിക്കുന്നുവെന്നത് അഭിമാനത്തോടെയാണ് ചിലർ വീക്ഷിക്കുന്നത്. ക്ഷാത്രവീൎയ്യം, വീരസ്വർഗ്ഗം, സമരപാരമ്പൎയ്യം, യുദ്ധവീരൻ അങ്ങനെ എത്ര മൗഢ്യങ്ങളാണു് മാന്യസ്ഥാനങ്ങളെ അപഹരിച്ചിരിക്കുന്നതു്. 'ശിലാപുഷ്പം' എന്ന റഷ്യൻ ഫിലിമിന്റെ കൂടെ ഒരു ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. പട്ടാളക്കാരും മറ്റും ഡ്രിൽ ചെയ്യുന്നതും മറ്റും കാണിക്കുന്നതായിരുന്നു അതു്. ഭീമാകാരമായ ഏതോ ഒരു വികൃതജന്തുവിന്റെ അംഗങ്ങളെപ്പോലെ മനുഷ്യർ കാടരാണെന്നു കാണിക്കുന്ന ആ ബീഭത്സതയായിരുന്നു എന്റെ അടുത്തിരുന്ന സകല മനുഷ്യൎക്കും കൂടുതലായി രസിച്ചത്. അമേരിക്കയുടേയും റഷ്യയുടേയും കടലാസുകളിൽ ഏറ്റവും വിശിഷ്ട വസ്തുവായി ചിത്രീകരിക്കാറുള്ളത് തോക്കുകളെയാണു്. ഒന്നല്ലെങ്കിൽ മറെറാരു മുഖംമുടിയുടെ പുറകിൽ എപ്പോഴും യുദ്ധമനസ്ഥിതിയെ വാഴ്ത്തുന്ന സാഹിത്യമാണു് ഇന്നു<noinclude></noinclude> t1x2at92f81jihounuwth8ae33ped7c 245087 245086 2026-07-15T18:30:16Z Radhan K Moolad 13275 245087 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>യെന്നു്. ലോകചരിത്രത്തിലെ മഹത്തായ സംഭവങ്ങളിലൊന്നാണ് ആ പ്രസ്താവന. യുദ്ധത്തെപ്പറ്റി അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾഅറിയാൻ "A Conneticut Yankee in King Arthur's Court" എന്ന പുസ്തകം വായിച്ചു നോക്കുക. ആ പുസ്തകത്തോളം മഹത്തായതാണ് 'ഡോൺ ക്വിക്സോട്ടിന്റെ വീരകൃത്യങ്ങൾ.' ഈ പുസ്തകം എഴുതിക്കഴിഞ്ഞു. ശതാബ്ദങ്ങളായിട്ടും പട്ടാള ഉദ്യോഗസ്ഥന്മാർക്ക് ലഭിക്കുന്ന ബഹുമതിയും ശമ്പളവും കെർവാൻറീസ് കാണാൻ ഇടവരുന്നെങ്കിൽ അദ്ദേഹം തന്റെ പുസ്തകത്തെ ശപിക്കും. ഒരു കൊച്ചുകുട്ടിക്കു കളിപ്പാട്ടമായി കളിത്തോക്കു വാങ്ങിച്ചുകൊടുക്കുന്ന പിതാവും കുട്ടിയെ ഞെക്കിക്കൊല്ലുകയാണ് ചെയ്യേണ്ടതു്. സ്വതേ കാപാലികന്മാർ നിറഞ്ഞ മനുഷ്യസമുദായത്തിൽ ഒരു നരഭോജിയെക്കൂടി ഉണ്ടാക്കുക. ഇതെല്ലാം പറയമ്പോൾ ഒരു ഉപദേശിപ്രസംഗത്തിന്റെ ഛായ തോന്നും. അത്രയധികം രൂഢമൂലമായിട്ടുണ്ട്, മനുഷ്യരെ കൊല്ലുക എന്ന ആശയത്തിന്റെ സൗന്ദര്യം. സോവിയറ്റുറഷ്യയിലെ സാഹിത്യം കൂടുതൽ കൂടുതൽ സമര സാഹിത്യമായിത്തീൎന്നുകൊണ്ടിരിക്കുന്നുവെന്നത് അഭിമാനത്തോടെയാണ് ചിലർ വീക്ഷിക്കുന്നത്. ക്ഷാത്രവീൎയ്യം, വീരസ്വർഗ്ഗം, സമരപാരമ്പൎയ്യം, യുദ്ധവീരൻ അങ്ങനെ എത്ര മൗഢ്യങ്ങളാണു് മാന്യസ്ഥാനങ്ങളെ അപഹരിച്ചിരിക്കുന്നതു്. 'ശിലാപുഷ്പം' എന്ന റഷ്യൻ ഫിലിമിന്റെ കൂടെ ഒരു ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. പട്ടാളക്കാരും മറ്റും ഡ്രിൽ ചെയ്യുന്നതും മറ്റും കാണിക്കുന്നതായിരുന്നു അതു്. ഭീമാകാരമായ ഏതോ ഒരു വികൃതജന്തുവിന്റെ അംഗങ്ങളെപ്പോലെ മനുഷ്യർ കാടരാണെന്നു കാണിക്കുന്ന ആ ബീഭത്സതയായിരുന്നു എന്റെ അടുത്തിരുന്ന സകല മനുഷ്യൎക്കും കൂടുതലായി രസിച്ചത്. അമേരിക്കയുടേയും റഷ്യയുടേയും കടലാസുകളിൽ ഏറ്റവും വിശിഷ്ട വസ്തുവായി ചിത്രീകരിക്കാറുള്ളത് തോക്കുകളെയാണു്. ഒന്നല്ലെങ്കിൽ മറെറാരു മുഖംമുടിയുടെ പുറകിൽ എപ്പോഴും യുദ്ധമനസ്ഥിതിയെ വാഴ്ത്തുന്ന സാഹിത്യമാണു് ഇന്നു<noinclude></noinclude> onandugl0zntygv6l3i6tydx5zo6382 താൾ:1982-dhikkariyude-kathal-c-j-thomas.pdf/14 106 83915 245046 244103 2026-07-15T12:02:40Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 245046 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>മായി സഹിക്കാനുള്ള മനക്കരുത്തും അദ്ദേഹത്തിനുണ്ട്. പക്ഷേ, സംഭവഗതികൾ അദ്ദേഹത്തെ ഒരു കൊലപാതകിയേക്കാൾ നികൃഷ്ടനാക്കിത്തീർക്കുന്നു. പുത്രന്റെ മരണത്തെപ്പറ്റി ഖേദിക്കേണ്ടിടത്തു് അദ്ദേഹം അതിൽ വെള്ളയടിക്കുന്നു. രണ്ടാമനേയും അദ്ദേഹം ചതിക്കുഴിയിലേക്കു തള്ളിവിടുന്നു. ഇതെല്ലാം ചെയ്തുകഴിഞ്ഞു്, തന്റെ പൊങ്ങച്ചത്തിന്റെ പൊള്ളത്തരം മനസ്സിലാക്കി, ഇതികർത്തവ്യതാമൂഢനായി നില്ക്കുന്ന ആ ദയനീയപാത്രം തികഞ്ഞ ഒരു ദുരന്തനായകൻ തന്നെ. മേല്പറഞ്ഞ നാടകം ഒരു ഏകപാത്രനാടകമാണ്. ഇതരപാത്രങ്ങൾ അധികാരിയെ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനുള്ള പരമാണുക്കൾ മാത്രം. പ്രശ്നം അധി കാരിയുടേതാണ്; അധികാരിയുടേതുമാത്രം. ആ പാത്രത്തിന്റെ സ്വഭാവ വിശകലനത്തിൽ നാടകം അടങ്ങിയിരിക്കുന്നു. നാടകത്തിന്റെ വിജയത്തിന്നു് അധികാരിയുടെ ചിത്രീകരണമാണ് മുഖ്യോപാധി. മദിരാശിയിൽ വച്ചു് ഈ നാടകം അരങ്ങേറിയപ്പോൾ അധികാരിയായി അഭിനയിച്ച ശ്രീ. ഗംഗാധരൻ കർത്താവ് നന്നായിട്ടഭിനയിച്ചു. എങ്കിലും ചില ഭാഗങ്ങളിൽ സദസ്യർ ഒരു ഫലിതമനോഭാവം പ്രകടിപ്പിച്ചു. അതും അഭിനയത്തിൽ പറ്റിയ എന്തെങ്കിലും പിശകുകൊണ്ടാണോ, പാത്രത്തിന്റെയഥാർത്ഥ സ്വഭാവം പ്രേക്ഷകർക്കു മനസ്സിലാകാഞ്ഞിട്ടാണോ എന്നു തീർത്തു പറഞ്ഞുകൂടാ. എന്തുതന്നെയായിരുന്നാലും അധികാരിയുടെ സ്വഭാവം വ്യക്തമായി മനസ്സിലാവുകയെന്നതു് അഭിനയത്തിനും ആസ്വാദനത്തിനും അനുപേക്ഷണീയമാണ്. അധികാരി പരിഹാസ്യ പാത്രമല്ല, ദുരന്തനായകനാണ്. ഒരുകണക്കിൽ ഇന്നത്തെ സമുദായത്തിന്റെ ഒരു പ്രതീകം. എങ്ങനെ? യുദ്ധവിരോധം പ്രഥമദർശനത്തിൽ വളരെ എളുപ്പമായിത്തോന്നുന്ന ഒരു വിഷയമാണ്. ബോംബുവർഷം, ഭാരിച്ച നികുതി, റേഷൻ ഇങ്ങനെ നിരവധിയായ യുദ്ധക്കെടുതികളെപ്പറ്റി ഒരു പ്രബന്ധം തയ്യാറാക്കാനാണെങ്കിൽ അതു സമാധാനത്തിനുവേണ്ടി സമരം ചെയ്യുന്നവർക്കും,<noinclude></noinclude> rgh0n6f1em609qmresi558bwx94sn3y താൾ:1982-dhikkariyude-kathal-c-j-thomas.pdf/24 106 83916 245088 244104 2026-07-15T18:44:45Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 245088 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>മിക്ക ഭാഷകളിലുമുള്ളത്. ഒട്ടനവധി പ്രാവശ്യം യാതൊരു മറവുമില്ലാതെതന്നെ ഈ പൈശാചികത്വം അംഗീകരിക്കപ്പെടുന്നുമുണ്ട്. യുദ്ധമെന്നു പറയുമ്പോൾ ഓരോരുത്തനും അവനവൻ ജയിക്കുകയും എതിരാളി തോല്ക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായത്തെയാണോൎക്കുന്നതു്. അതുകൊണ്ടാണു യുദ്ധത്തിന്റെ ഭീകരത ഓൎമ്മിക്കാത്തത്. ഇതിനെ നീതീകരിക്കാൻ ധീരത എന്നൊരു വാക്കിനെ അസ്ഥാന ത്തെല്ലാം വലിച്ചുകൊണ്ടു വരികയും ചെയ്യും. സാഹിത്യകാരൻ വാളെടുക്കണമത്രെ. അല്ല ങ്കി ൽ അവൻ ഭീരുവാണു് ! വല്ലവന്റെയും ബയണറ്റു വിഴുങ്ങാൻ കഴിയാതെ പോകുന്നത് അത്ര ആഭാസമൊന്നുമല്ല. തന്റെ തോക്കു മറെറാരു മനുഷ്യജീവിയുടെ ഹൃദയത്തിലേക്കു് നിറയൊഴിക്കാൻ കഴിയായ്ക അത്ര അവമാനമായ കാൎയ്യവുമല്ല. ഒന്നുകൂടിയുണ്ട്. മറെറാരു തരത്തിലും അന്യരുടെമേൽ തനിക്കുള്ള മേന്മ കാണിക്കാൻ വഴിയില്ലാത്ത ബുദ്ധിശൂന്യരാണു് ഗുസ്തികൊണ്ട് അങ്ങനെ ചെയ്യാമെന്നു വിചാരിക്കുന്നതു്. ആരാണു് സാധാരണയായി യുദ്ധത്തൊഴിൽ കൊണ്ടു മിടുക്കന്മാരാകുന്നതു് ? സമുദായത്തിലെ ഏറ്റവും താണവിഭാഗങ്ങൾക്കെ അവിടെ സ്ഥാനമുള്ളൂ. യുദ്ധരംഗത്തിലായാലും നാട്ടിലായാലും അതു ശരിയാണ്. നാട്ടിൽ കൊള്ളുകയില്ലാത്ത ചെറുപ്പക്കാൎക്കു് ഉയർന്ന ശമ്പളം കൊടുത്തു കൊമ്പത്തിരുത്തുന്ന ഒരു വ്യവസായമാണു് യുദ്ധം. പക്ഷേ, ഇക്കാൎയ്യമെല്ലാം ശരിയാണെന്നു സമ്മതിക്കണമെങ്കിൽ മനുഷ്യനെ മനുഷ്യൻ കൊല്ലുന്നതു് ചീത്തയാണെന്നു് ആദ്യം സമ്മതിക്കണം. കൊലയുടെ എണ്ണം കൂട്ടിയാൽ കൊലക്കുറ്റത്തിനു നീതീകരണം ലഭിക്കുമെന്നുള്ള ഒരവസ്ഥയാണിന്നുള്ളതു്. യുദ്ധം തർക്കശാസ്ത്രത്തിലെ ഒരംഗീകൃതശാഖയായിത്തീർന്നിരിക്കുന്നു. അതുകൊണ്ടാണ് യുദ്ധം നിറുത്തുവാൻ പ്രാവു് സംഘടനകളും മറ്റും കൊണ്ടു നടക്കുന്നതു്. "സമരത്തിനുവേണ്ടി സമാധാനം", "സമാധാനത്തിനുവേണ്ടി സമരം" ഇവയാണ് നമ്മുടെ മുദ്രാവാക്യങ്ങൾ. സമാധാനം ഉണ്ടാക്കാൻ സമരം നടത്തുന്നവർ<noinclude></noinclude> gtr4qgr1j4zd780ddsgk51yr1z82g62 താൾ:1982-dhikkariyude-kathal-c-j-thomas.pdf/15 106 83929 245047 244117 2026-07-15T12:16:12Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 245047 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>സമാധാനംകൊണ്ടു സമരം ചെയ്യുന്നവർക്കും എളുപ്പത്തിൽ സാധിക്കും. പക്ഷേ, ഇതൊരു കലാവസ്തുവായിട്ടെടുക്കുമ്പോൾ പരാജയം വരാൻ എളുപ്പമാണ്. മനുഷ്യവർഗ്ഗത്തിലിന്നും അവശേഷിക്കുന്ന കാട്ടാളത്തമുണ്ട്. അതിന്റെ മുമ്പിൽ യുദ്ധവിരോധം ഒരു വക വങ്കത്തമായിത്തോന്നും. 'വിദേശി'കളോടും 'ശത്രു'ക്കളോടും 'മർദ്ദകവർഗ്ഗ'ത്തോടുമെല്ലാം യുദ്ധം ചെയ്യുന്നതു നല്ലതാണെന്നൊരു പക്ഷം. യുദ്ധം നല്ലതുണ്ടു്, ചീത്തയുമുണ്ട്; ആവശ്യമായതും അനാവശ്യമായതും ഉണ്ട്. 'നാം' തോല്ക്കുന്ന യുദ്ധങ്ങളെല്ലാം അനാശാസ്യമാണ്. അവയ്ക്കെതിരായി സമാധാന പ്രസ്ഥാനം കെട്ടിപ്പടുക്കണം. നാം ജയിക്കുന്ന യുദ്ധങ്ങളാകട്ടെ സൽകർമ്മങ്ങളാണ്. കൂട്ടക്കൊലയ്ക്കു പൂശുന്ന ഇത്തരം നിറപ്പകിട്ടുകളാണ് തുടച്ചുകളയേണ്ടതു്. ഇക്കാൎയ്യം അത്ര എളുപ്പമായ ഒരു പ്രവൃത്തിയല്ല. വിശ്വസാഹിത്യത്തിൽ കൊലപാതകത്തെ അപഹസിക്കുന്ന ഓരോ കൃതിക്കും അതിനെ പുകഴ്ത്തുന്ന പതിനായിരം കൃതികൾ ഉണ്ടാകും. കെർവാന്റീസിന്റെ ധീരവീരശൂരപരാക്രമിയായ ക്വിക്സോട്ടുകഴിഞ്ഞ് അധികമാരും യുദ്ധത്തിന്റെ റൊമാന്റിക് പുറംതൊലി ഉരിഞ്ഞുകളയാൻ പരിശ്രമിച്ചിട്ടില്ല. കുട്ടികൾക്കു കളിക്കാൻ കൈത്തോക്കു്. ഭിത്തിയിലലങ്കരിക്കാൻ ഖഡ്ഗം. വായിക്കാൻ സ്കോട്ടിന്റെ നോവലുകൾ- ഇതാണ് നമ്മുടെ സംസ്കാരത്തിന്റെ രത്നച്ചുരുക്കം. ഇന്നുള്ള പതിവിതാണ്: സമരമെന്ന ആശയം വിശുദ്ധമായി കണക്കാക്കുക, സമരത്തിന്റെ എണ്ണമറ്റ കെടുതികളെല്ലാം ഭടന്മാരുടെ മേൽ വച്ചുകെട്ടുക. മനുഷ്യനെ കൊന്നു പുലർത്തേണ്ട ഏതെങ്കിലും മൂല്യം മനുഷ്യനുണ്ടാക്കിയിട്ടുണ്ടെന്നു ഗണിക്കുന്നവർ ആദ്യം ചെയ്യേണ്ടത് കാപാലികന്മാരെ സംരക്ഷിക്കുകയാണ്. അവരും ആത്മാർത്ഥമായി ഒരാദർശത്തിൽ വിശ്വസിക്കുന്നവരാണ്. അതോടൊപ്പം തന്നെ നരബലി നിറുത്താൻവേണ്ടി ആസ്തെക്കുവംശത്തെ മുഴുവനും കൂട്ടക്കൊല നടത്തിയ കോർട്ടസ്സിനെ നീതികരിക്കയും വേണം. ഇത്തരം തലതിരിഞ്ഞ കാട്ടാളത്തത്തിന്റെ ഫലമാണ് ചത്തും<noinclude></noinclude> qyecbgp4ulny8a9fl7kh0xhkp1i23n9 താൾ:1982-dhikkariyude-kathal-c-j-thomas.pdf/25 106 83930 245089 244118 2026-07-15T18:53:41Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 245089 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>കാണുന്നതു് ഓരോ യുദ്ധത്തിനുശേഷവും സമുദായം കുറെക്കൂടി വഷളായിരിക്കുകയാണെന്നാണ്. എന്നിട്ടവർ നോക്കിനിന്നു് അത്ഭുതപ്പെടുന്നു. അതു യുദ്ധത്തിന്റെ സ്വഭാവമാണെന്നു് മനസ്സിലാക്കാതെ പിന്നെയും അവർ സമാധാനമുണ്ടാക്കാൻ വേണ്ടി യുദ്ധം ചെയ്യുവാൻ പുറപ്പെടുന്നു. ഒരിക്കൽക്കൂടി പറയട്ടെ, യുദ്ധത്തിന്റെ യഥാൎത്ഥസ്വഭാവമെന്തെന്നു വ്യക്തമായി മനസ്സിലാക്കാത്തിടത്തോളം കാലം യുദ്ധം അവസാനിക്കുകയില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടി ഇന്ന് നടത്തപ്പെടുന്ന സകല പരിശ്രമങ്ങളും പരാജയമടയും. കാരണം മേൽപ്പറഞ്ഞതുതന്നെ. നാം കൊല്ലപ്പെടുന്ന വെടിയുണ്ടയുടെ വലുപ്പം നിയന്ത്രിച്ചതുകൊണ്ടു നമുക്കെന്തെങ്കിലും പ്രയോജനമുണ്ടെന്നും ഗണിച്ചുകൂടല്ലോ. ആറ്റംബോമ്പു് നിരോധിച്ചതുകൊണ്ടു് എന്തു ഗുണമാണുള്ളതു്? മനുഷ്യർ വ്യക്തികളായിട്ടാണ് മരിക്കുന്നത്. രണ്ടുലക്ഷം ആളുകൾ മരിക്കുന്നതു് അന്യരെ സംബന്ധിച്ചിടത്തോളം ഒരു മരണത്തേക്കാൾ ഭയങ്കരമാണ്. പക്ഷേ, ആ രണ്ടു ലക്ഷത്തിലെ ഓരോ വ്യക്തിക്കും സ്വന്തമായി ഓരോ ജീവനുണ്ടു്. അവർ ഓരോരുത്തരായിട്ടോ ഒരുമിച്ചോ മരിച്ചുവെന്നത് അവരെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. മറ്റൊരുതരം യദ്ധനിയന്ത്രണമുണ്ട്. ചിലരുടെ അഭിപ്രായത്തിൽ സോവിയറ്റ് തോക്കുകൾകൊണ്ടു് നടത്തുന്ന കൊലയെല്ലാം നല്ലതാണ്. മറ്റു ചിലർ അമേരിക്കൻ ആയുധങ്ങൾകൊണ്ടു് മരിക്കാൻ ഇഷ്ടപ്പെടുന്നു. ഇക്കൂട്ടർ യുദ്ധത്തെ നിയന്ത്രിക്കുന്നില്ലെന്നു മാത്രമല്ല, ലോകത്തിലെ ഏററവും ഭയങ്കരമായ യുദ്ധപ്രചരണം നടത്തുന്നുമുണ്ട്. മനുഷ്യനെ കൊല്ലുവാൻ ഉത്തമന്യായങ്ങൾ അന്വേഷിച്ചു നടക്കുന്നവരാണ് ഏറ്റവും ഭയങ്കര പിശാചുക്കൾ. സർവ്വരാജ്യസംഘടനകൾ, സോഷ്യലിസം, അറ്റോമിക് ശക്തി നിരോധനം മുതലായ കുറുക്കുവഴികളിലൂടെ സമാധാനത്തിലെത്താമെന്നു് കരുതുന്നവർ, മൂഢന്മാരല്ലെങ്കിൽ വഞ്ചകന്മാരാണ്. അവരവരുടെ സ്വന്തം യുദ്ധങ്ങൾ ജയിക്കുവാൻ വേണ്ടി ശത്രുവിനെ നിരായുധരാക്കുന്നതിനുവേണ്ടി<noinclude></noinclude> 5jos4ufsfkszpxsp295xh9pyt3w6ly7 താൾ:1982-dhikkariyude-kathal-c-j-thomas.pdf/16 106 83940 245048 244128 2026-07-15T12:27:36Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 245048 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>കൊന്നും പിടിച്ചടക്കാനുള്ള ആഹ്വാനം. ഇന്നു സമരം പാടില്ലെന്നു പറയുന്നവൻ ക്വിക്സോട്ടായി അപഹസിക്കപ്പെടും. അത്രയ്ക്കുണ്ട് ഖഡ്ഗാരാധനയുടെ ശക്തി, ചത്തും കൊന്നും പിടിച്ചടക്കുകയെന്നതു് ഒരു വെറും സൈനികനിർദ്ദേശമല്ല, ഒരു മതമാണ്. വാളിനും പരിചയ്ക്കും പകരം ചട്ടുകവും ദോശക്കല്ലും മാത്രമായിത്തീർന്ന ഇക്കാലത്തും പഴശ്ശി രാജാവിന്റെ ആത്മഹത്യയോർത്തു ഞെളിയുന്നവരാണ് നാം. ആ രോഗം പൊട്ടിയൊഴുകുന്ന വ്രണങ്ങളാണ് നമ്മുടെ വർഗ്ഗീയ ലഹളകളും. 'കീശയിലെ വിപ്ലവങ്ങൾ' എന്നറിയപ്പെടുന്ന ലഹളകളും. ഇതിനെല്ലാം ഒഴികഴിവുകളും നീതീകരണങ്ങളും കണ്ടുപിടിക്കുകയെന്നത് അല്പം വാചാലതയുള്ളവർക്ക് എളുപ്പമാണ്. വേണ്ടിവന്നാൽ "ധർമ്മക്ഷേത്രേ കുരുക്ഷേത്രേ" "ശ്രീ ഭഗവാനുവാച....". പറയുന്ന ഭാഷ എന്തായിരുന്നാലും ഇവർ ചെയ്യുന്നതുd കൊലയ്ക്കു കുരവയിടുകയാണ്. അങ്ങനെ ഗീതയും മാർക്സും ക്വിക്സോട്ടും പെരുമാളും ആറ്റംബോബും ആസിഡ് ബൾബും എല്ലാം കൂടി കെട്ടിമറിഞ്ഞ ഒരു നൂലാമാലയാണ് ഇന്നത്തെ സാമൂഹ്യമനസ്സ്. നാം ഹൈഡ്രജൻ ബോംബ് നിരോധിക്കണമെന്നു പറയുമ്പോൾ, അതിനർത്ഥം അതു നമ്മുടെ രാജ്യത്തിടരുതെന്നു മാത്രമാണ്. 'വിദേശ'ത്തു് അതു പ്രയോഗിക്കുന്നതിനുനാമെതിരല്ല. അവർ 'നൊമ്മടെ ശത്രുക്കളാ'ണല്ലോ! ദീർഘകാലമായി നിലനിന്നുവരുന്ന ഒരു തെറ്റിന്റെ മുമ്പിൽ ശരി മാപ്പു പറയേണ്ടിവരും. യാതൊരു സമരവും നീതീകരിക്കത്തക്കതല്ല എന്നു പറയുന്നവന്റെ അനുഭവവും അതാണ്. പക്ഷേ, 'രാജാവ് നഗ്നനാണ്' എന്നു പറയാനും ഒരു ബാലൻ വേണമല്ലോ. ആ ഭാഗം താനറിയാതെ അഭിനയിക്കുന്നയാളാണ് അധികാരി. മനുഷ്യനെ കൊല്ലുന്ന ഏർപ്പാട്, ഏതെല്ലാം വിശദീകരണങ്ങൾകൊണ്ടു മൂടിപ്പൊതിഞ്ഞാലും, മനുഷ്യോചിതമല്ല എന്നാണ് അധികാരിയുടെ അനുഭവം. അനുഭവമെന്നു പറയാൻ കാൎയ്യമുണ്ട്. ഇതു തർക്കിച്ചു സ്ഥാപിക്കാൻ കഴിയുന്ന കാൎയ്യമല്ല. മനുഷ്യർ കാട്ടാളത്തത്തിൽനിന്നുയരണ<noinclude></noinclude> gswsabk1xy3qxl5njho2s9bqoqob51z താൾ:1982-dhikkariyude-kathal-c-j-thomas.pdf/17 106 83942 245049 244130 2026-07-15T12:37:22Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 245049 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>മെന്നു ന്യായവാദം ചെയ്യണമെങ്കിൽ കാട്ടാളത്തം മോശമാണെന്നൊരു ബോധം ഹൃദയത്തിലുണ്ടാകണമല്ലോ. ആ ബോധം അനുഭവങ്ങളിൽനിന്നു മാത്രമേയുണ്ടാകൂ. അധികാരിയുടെ അനുഭവം നാടകം മുഖേന നമ്മിലേയ്ക്കു പകരുന്നു. അധികാരിയിലുണ്ടാകുന്ന മാറ്റത്തിന്റെ പഠനം ഒരു കണക്കിൽ നമ്മുടെ മനസ്സിന്റെ തന്നെ ഒരു വിശകലനമായിരുന്നേക്കാം. അധികാരി ഒരു ശുദ്ധനാണ്. അദ്ദേഹം ചില പഴങ്കഥകളുടെ പൊങ്ങച്ചം കൊണ്ടു ജീവിക്കുകയാണ്. വലിയമ്മാവന്റെ തോക്കു് അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. മാനിച്ച വിക്രമന്മാർ ഒരു മാറാത്ത സ്വപ്നവുമാണ്. ഇതൊക്കെയാണെങ്കിലും അദ്ദേഹം രക്തം കണ്ടിട്ടില്ല. മൂത്തപുത്രനെ അദ്ദേഹം വീരസ്വർഗ്ഗത്തിനു പറഞ്ഞയച്ചു. ഇളയവനെ രക്ഷിച്ചാൽ കൊള്ളാമെന്നു മോഹമില്ലാഞ്ഞിട്ടല്ല അവനെയും യുദ്ധത്തിനയയ്ക്കുന്നത്. ആരെങ്കിലും 'തടിതപ്പി' എന്നു വിളിച്ചാലോ എന്നാണ് ഭയം. ഇത്തരം ഭീരുത്വംകൊണ്ടു കൊലപാതകികളായിത്തീർന്നവരുണ്ട്. ഒരു തരത്തിൽ അധികാരിയും അങ്ങനെതന്നെ. 'ഒരു യോഗം കലക്കി'യുടെ ചോദ്യത്തിന്റെ മുമ്പിൽ നല്ലവനായ ആ മനുഷ്യൻ ചൂളിപ്പോയി. മകനെ അദ്ദേഹം കൊലയ്തുകൊടുക്കുന്നു. ഒരു മിത്ഥ്യാഭിമാനത്തിനുവേണ്ടി അദ്ദേഹം തറവാട് മുടിക്കുകയാണ്. കൃഷി വെറും താഴ്ന്ന തൊഴിലാണെന്ന കണ്ടുപിടുത്തം! അമ്മയുടെ പുത്രസ്നേഹത്തേക്കൂടി അദ്ദേഹത്തിനിടിച്ചുതാഴ്ത്തണ്ടതായി വരുന്നു. ഒരു മഠയത്തരത്തെ നീതീകരിക്കാൻ വേണ്ടി അദ്ദേഹം ചെയ്തുകൂട്ടുന്ന തെറ്റുകൾക്കു കണക്കില്ല. മാനിച്ച വിക്രമന്മാരുടെ പ്രേതം അദ്ദേഹത്തെ നരകത്തിലേയ്ക്കു വലിച്ചിഴയ്ക്കുകയാണ്. അദ്ദേഹം ചെയ്യുന്ന കൃത്യ ങ്ങളൊന്നുമല്ല ട്രാജഡിക്കു നിദാനം. അദ്ദേഹത്തിന്റെ ശപ്തമായ ആദർശമാണ് അദ്ദേഹത്തെ നശിപ്പിക്കുന്നത്. ശാന്തനായ അദ്ദേഹം ക്ഷുഭിതനാകുന്ന രംഗങ്ങൾ നോക്കൂ. പുത്രന്റെ മരണത്തേക്കാളധികം അദ്ദേഹത്തെ വേദനിപ്പിക്കുന്നത് അക്കാൎയ്യം ഭാൎയ്യയുടെ മുമ്പിൽ വച്ചു സംസാരിക്കു<noinclude></noinclude> 5xkiuglye25hvwkjew9ktcbaoq6957x താൾ:1982-dhikkariyude-kathal-c-j-thomas.pdf/18 106 83945 245053 244133 2026-07-15T12:45:26Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 245053 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ന്നതാണ്. രണ്ടു പുത്രന്മാരുടെയും ജീവനെക്കാൾ അദ്ദേഹത്തിനു വില വീരസ്വർഗ്ഗമെന്ന ആശയത്തിനാണ്. ആ വ്യാമോഹം തകരുന്നതാണ് അധികാരിക്കേറ്റം ദുർവ്വഹമായ ദുരന്തം. അവസാനമായി മക്കളെക്കൊന്നു സ്വന്ത പരാജയബോധത്തിൽനിന്നു മുക്തിനേടാമെന്നു ധരിച്ച അദ്ദേഹത്തിന്നു പിന്നെയും വരാനുണ്ട് വിനകൾ. രണ്ടാമത്തെ പുത്രനും മരിച്ചിരുന്നെങ്കിൽ അതും സഹിക്കാമായിരുന്നു. പക്ഷേ, വിജയശ്രീലാളിതനായി മടങ്ങിയെത്തിയ ആ മുടന്തൻ 'ടൈമൂർ' അധികാരിയുടെ മരണം വരെ അദ്ദേഹത്തിനുനേരെ കോക്രികാട്ടുന്ന ഒരു രൂപമാണ്. ആ ഒറ്റക്കാലനിൽ അധികാരിക്കുപോലും യാതൊരു വീരശ്രീയും ദർശിക്കാൻ കഴിയുന്നില്ല. അധികാരിയിൽ നാം കാണുന്നതും അടിക്കടി വളരുന്ന ഒരു സ്വഭാവത്തെയല്ല. അധികാരിയുടെ വ്യക്തിത്വം ഏതാണ്ട് സ്ഥിരമായ ഒന്നാണ്. സംഭവഗതികൾ അതിന്റെ ഓരോ വശങ്ങളിൽ വെളിച്ചം വീശുന്നു. അവസാനമായി അദ്ദേഹം പരാജയപ്പെട്ടു തകർന്നു പോവുന്നതേയുള്ളു. അദ്ദേഹം ഒരുറച്ച വിശ്വാസിയാണ്. ചില്ലറ പരാജയങ്ങൾ അദ്ദേഹത്തെ വിഷമിപ്പിക്കുകയില്ല. വളയാൻ കഴിയാത്ത ആ ആദർശശാലിക്കു് ഒടിയാനേ കഴിയൂ. പക്ഷേ, അനുവാചകനിലുണ്ടാവുന്ന ഫലമെന്താണ്? അധികാരിയോടു് അനുകമ്പയുണ്ടാകാതെ വയ്യാ. എങ്കിലും കുറെയൊക്കെ സ്വയംകൃതാനർത്ഥമാണ് എന്നേ നമുക്കു തോന്നൂ. എന്തെന്നാൽ നാടകാവസാനമാകുമ്പോഴേയ്ക്കും അധികാരിയുടെ ജീവിതദർശനത്തിൽനിന്നു നാം വളരെ അകന്നു കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ ലോകത്തിൽ സമരപ്രധാനമായ ഒരു ഇതിവൃത്തത്തിനു് ഒരു ഫ്യൂഡൽപാത്രം വന്നുകൂടുന്നതിലെന്തുമാത്രം ഔചിത്യമുണ്ട്? നിർഭാഗ്യവശാൽ അതാണ് നമ്മുടെ ശാപം. സാമൂഹ്യവ്യവസ്ഥിതിയുടെ മാറ്റം കൊണ്ടു തെരുവുതെണ്ടികളായിത്തീർന്ന കുലീനന്മാരാണ് നമ്മുടെ രക്തസന്ദേശക്കാർ- നമ്മുടെ ക്വിക്സോട്ടമാർ. അവർക്കാണ് നിലവിലുള്ള വ്യവസ്ഥിതിയോടു് അന്ധമായ വെറുപ്പും,<noinclude></noinclude> 5poowry8ab28ogt4gqyva9eif6v6r95 താൾ:1982-dhikkariyude-kathal-c-j-thomas.pdf/27 106 83946 245101 244134 2026-07-16T11:32:12Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 245101 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>മനുഷ്യവൎഗ്ഗത്തെപ്പറ്റി അങ്ങനെ എന്തെങ്കിലും തീൎത്തു പറയുവാനുള്ള അവിവേകം എനിക്കില്ല. എന്നുമാത്രമല്ല, വളരുകയോ തളരുകയോ എന്ന പ്രശ്നം തന്നെ യുക്തി വിരുദ്ധമാണെന്നും വരാം. അതുകൊണ്ടു്. നാളെ ഇന്നതു് സംഭവിക്കും എന്നു് ഇവിടെ പറയുന്നില്ല. ഇന്നതു സംഭവിച്ചാൽ കൊള്ളാമായിരുന്നു എന്നു് ആഗ്രഹിക്കുക മാത്രമാണ്. അതു സംഭവിപ്പിക്കാൻവേണ്ടി ചിലതെല്ലാം ചെയ്യാനും കഴിയും. ചെയ്യേണ്ട കാൎയ്യങ്ങളുടെ ഒരു പട്ടിക ഇവിടെ കൊടുക്കാൻ നിവൃത്തിയില്ല. യുദ്ധത്തെ മാനമായ ഒരേൎപ്പാടായി ഗണിക്കുന്ന സകല ചിന്തകളും മനുഷ്യവൎഗ്ഗത്തിൽ നിന്നു മാറ്റിക്കളയാൻ വേണ്ടതു സകലതും ചെയ്യുക എന്നു മാത്രം പൊതുവിൽ പറയാം. ഇന്നു് നാം വെറുക്കുന്നതു് ശത്രുവിനെയാണു്. അതിനു പകരം യുദ്ധത്തെത്തന്നെ വെറുക്കാൻ കഴിയണം എന്നു മാത്രം. യുദ്ധത്തെ വാഴ്ത്തുന്ന സാഹിത്യകാരന്മാരെപ്പോലും വെട്ടിക്കൊല്ലരുതെന്നാണെന്റെ പക്ഷം; അവരെ ഭ്രാന്താലയത്തിൽ പൂട്ടിയിട്ടാൽ മതി.<noinclude></noinclude> 6yj8lagqynarsrlzn2954xa6o3e4jro താൾ:1982-dhikkariyude-kathal-c-j-thomas.pdf/28 106 83947 245103 244136 2026-07-16T11:34:22Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 245103 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>{{center|'''രാഷ്ട്രീയപ്രവർത്തനവും'''}} {{center|''' ആഭാസസാഹിത്യവും'''}} മനുഷ്യർ തെറിപറയുന്നതും എപ്പോഴാണ്? ഒരാൾക്കു മററാരാളോട് എന്തെങ്കിലും കാരണവ ശാൽ വിരോധമുണ്ട്, എന്നിരിക്കട്ടെ. ഇവരിൽ ഒരാൾ ബലം കൂടി ശക്തനും മറെറയാൾ ബലഹീനനുമാണ്. യവൻ രണ്ടാമത്തവനെ ഒന്നടിക്കുന്നു. എന്തായിരിക്കും ഫലം? അപൂർവ്വം ചിലർ തിരിച്ചടിക്കും, ഭവിഷ്യത്തു കളെ കൂട്ടാക്കാതെ. സാധാരണയായി കാണുന്ന കഥ അതല്ല. അടികൊണ്ടവൻ അപകടമേഖലയ്ക്കു പുറത്തുനിന്നുകൊണ്ടു ക ഭരണിപ്പാട്ടുകൾ പാടി സംതൃപ്തനാകും. അതെ, തുറന്ന പ്രഖ്യാപനമാണ് തെറിപറയൽ. ഈ പറഞ്ഞ കായം രാഷ്ട്രീയപ്രവർത്തനത്തെ സംബ ന്ധിച്ചിടത്തോളം പരമാമാണ്. മറെറല്ലാ കായ്യങ്ങ ളിലും രാഷ്ട്രീയകക്ഷികൾ തമ്മിൽ കലഹിക്കും; പക്ഷേ, ഇക്കായത്തിൽ അവക്കും പൊതുഐക്യമുണ്ട്. സ്ത്രീപുരുഷ ബന്ധത്തെപ്പറ്റി രാഷ്ട്രീയക്കാരുടെ ഉത്തരവിനപ്പുറം കടന്നു ഒരു സാഹിത്യകാരൻ എന്തെങ്കിലും എഴുതിപ്പോ യാൽ ഈ രാഷ്ട്രീയക്കാരെല്ലാം ഒത്തുചേർന്നു ആ വിളി ക്കുകയായി. "ആഭാസൻ! പരിശുദ്ധൻ രു ടെ നിഘണ്ടുവിലെ പദങ്ങൾ കേട്ടാൽ പൂരപ്പാ ക ർകൂടി ലജ്ജിച്ചു തലതാഴ്ത്തുകയും ചെയ്യും. യാതെ രു രാഷ്ട്രീയ കക്ഷിയും ഈ അരോപണത്തിൽനിന്നൊഴിവല്ല. അവ രോരോരുത്തരും പറയും അവരുടെ എത്യ കക്ഷിക്കാരാണ പുലഭ്യക്കാർ എന്നും. പക്ഷേ, ഇവരുടെയെല്ലാം പ്രസംഗം കേൾക്കേണ്ടിവരുന്ന ഒരു സാധാരണക്കാരനു ചെവി പൊത്താതെ നിവൃത്തിയില്ല. എന്താണിതിനു കാരണം? ആദ്യം പറഞ്ഞതുതന്നെ. അശക്തിബോധം U<noinclude></noinclude> fyaa09hhufq3xeym4241czgh2o1ry0l 245104 245103 2026-07-16T11:35:54Z Radhan K Moolad 13275 245104 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>{{ന|{{xx-larger|'''രാഷ്ട്രീയപ്രവർത്തനവും<br /><br /> ആഭാസസാഹിത്യവും '''}}}} മനുഷ്യർ തെറിപറയുന്നതും എപ്പോഴാണ്? ഒരാൾക്കു മററാരാളോട് എന്തെങ്കിലും കാരണവ ശാൽ വിരോധമുണ്ട്, എന്നിരിക്കട്ടെ. ഇവരിൽ ഒരാൾ ബലം കൂടി ശക്തനും മറെറയാൾ ബലഹീനനുമാണ്. യവൻ രണ്ടാമത്തവനെ ഒന്നടിക്കുന്നു. എന്തായിരിക്കും ഫലം? അപൂർവ്വം ചിലർ തിരിച്ചടിക്കും, ഭവിഷ്യത്തു കളെ കൂട്ടാക്കാതെ. സാധാരണയായി കാണുന്ന കഥ അതല്ല. അടികൊണ്ടവൻ അപകടമേഖലയ്ക്കു പുറത്തുനിന്നുകൊണ്ടു ക ഭരണിപ്പാട്ടുകൾ പാടി സംതൃപ്തനാകും. അതെ, തുറന്ന പ്രഖ്യാപനമാണ് തെറിപറയൽ. ഈ പറഞ്ഞ കായം രാഷ്ട്രീയപ്രവർത്തനത്തെ സംബ ന്ധിച്ചിടത്തോളം പരമാമാണ്. മറെറല്ലാ കായ്യങ്ങ ളിലും രാഷ്ട്രീയകക്ഷികൾ തമ്മിൽ കലഹിക്കും; പക്ഷേ, ഇക്കായത്തിൽ അവക്കും പൊതുഐക്യമുണ്ട്. സ്ത്രീപുരുഷ ബന്ധത്തെപ്പറ്റി രാഷ്ട്രീയക്കാരുടെ ഉത്തരവിനപ്പുറം കടന്നു ഒരു സാഹിത്യകാരൻ എന്തെങ്കിലും എഴുതിപ്പോ യാൽ ഈ രാഷ്ട്രീയക്കാരെല്ലാം ഒത്തുചേർന്നു ആ വിളി ക്കുകയായി. "ആഭാസൻ! പരിശുദ്ധൻ രു ടെ നിഘണ്ടുവിലെ പദങ്ങൾ കേട്ടാൽ പൂരപ്പാ ക ർകൂടി ലജ്ജിച്ചു തലതാഴ്ത്തുകയും ചെയ്യും. യാതെ രു രാഷ്ട്രീയ കക്ഷിയും ഈ അരോപണത്തിൽനിന്നൊഴിവല്ല. അവ രോരോരുത്തരും പറയും അവരുടെ എത്യ കക്ഷിക്കാരാണ പുലഭ്യക്കാർ എന്നും. പക്ഷേ, ഇവരുടെയെല്ലാം പ്രസംഗം കേൾക്കേണ്ടിവരുന്ന ഒരു സാധാരണക്കാരനു ചെവി പൊത്താതെ നിവൃത്തിയില്ല. എന്താണിതിനു കാരണം? ആദ്യം പറഞ്ഞതുതന്നെ. അശക്തിബോധം U<noinclude></noinclude> gouxgyr5v85wgptojottmav747qdjrg 245105 245104 2026-07-16T11:36:48Z Radhan K Moolad 13275 245105 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>{{ന|{{xx-larger|'''രാഷ്ട്രീയപ്രവർത്തനവും<br /> ആഭാസസാഹിത്യവും '''}}}} മനുഷ്യർ തെറിപറയുന്നതും എപ്പോഴാണ്? ഒരാൾക്കു മററാരാളോട് എന്തെങ്കിലും കാരണവ ശാൽ വിരോധമുണ്ട്, എന്നിരിക്കട്ടെ. ഇവരിൽ ഒരാൾ ബലം കൂടി ശക്തനും മറെറയാൾ ബലഹീനനുമാണ്. യവൻ രണ്ടാമത്തവനെ ഒന്നടിക്കുന്നു. എന്തായിരിക്കും ഫലം? അപൂർവ്വം ചിലർ തിരിച്ചടിക്കും, ഭവിഷ്യത്തു കളെ കൂട്ടാക്കാതെ. സാധാരണയായി കാണുന്ന കഥ അതല്ല. അടികൊണ്ടവൻ അപകടമേഖലയ്ക്കു പുറത്തുനിന്നുകൊണ്ടു ക ഭരണിപ്പാട്ടുകൾ പാടി സംതൃപ്തനാകും. അതെ, തുറന്ന പ്രഖ്യാപനമാണ് തെറിപറയൽ. ഈ പറഞ്ഞ കായം രാഷ്ട്രീയപ്രവർത്തനത്തെ സംബ ന്ധിച്ചിടത്തോളം പരമാമാണ്. മറെറല്ലാ കായ്യങ്ങ ളിലും രാഷ്ട്രീയകക്ഷികൾ തമ്മിൽ കലഹിക്കും; പക്ഷേ, ഇക്കായത്തിൽ അവക്കും പൊതുഐക്യമുണ്ട്. സ്ത്രീപുരുഷ ബന്ധത്തെപ്പറ്റി രാഷ്ട്രീയക്കാരുടെ ഉത്തരവിനപ്പുറം കടന്നു ഒരു സാഹിത്യകാരൻ എന്തെങ്കിലും എഴുതിപ്പോ യാൽ ഈ രാഷ്ട്രീയക്കാരെല്ലാം ഒത്തുചേർന്നു ആ വിളി ക്കുകയായി. "ആഭാസൻ! പരിശുദ്ധൻ രു ടെ നിഘണ്ടുവിലെ പദങ്ങൾ കേട്ടാൽ പൂരപ്പാ ക ർകൂടി ലജ്ജിച്ചു തലതാഴ്ത്തുകയും ചെയ്യും. യാതെ രു രാഷ്ട്രീയ കക്ഷിയും ഈ അരോപണത്തിൽനിന്നൊഴിവല്ല. അവ രോരോരുത്തരും പറയും അവരുടെ എത്യ കക്ഷിക്കാരാണ പുലഭ്യക്കാർ എന്നും. പക്ഷേ, ഇവരുടെയെല്ലാം പ്രസംഗം കേൾക്കേണ്ടിവരുന്ന ഒരു സാധാരണക്കാരനു ചെവി പൊത്താതെ നിവൃത്തിയില്ല. എന്താണിതിനു കാരണം? ആദ്യം പറഞ്ഞതുതന്നെ. അശക്തിബോധം U<noinclude></noinclude> throqi2xvpta4pisbo4i23w1swb6mkk 245106 245105 2026-07-16T11:37:17Z Radhan K Moolad 13275 245106 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>{{ന|{{xx-larger|'''രാഷ്ട്രീയപ്രവർത്തനവും ആഭാസസാഹിത്യവും '''}}}} മനുഷ്യർ തെറിപറയുന്നതും എപ്പോഴാണ്? ഒരാൾക്കു മററാരാളോട് എന്തെങ്കിലും കാരണവ ശാൽ വിരോധമുണ്ട്, എന്നിരിക്കട്ടെ. ഇവരിൽ ഒരാൾ ബലം കൂടി ശക്തനും മറെറയാൾ ബലഹീനനുമാണ്. യവൻ രണ്ടാമത്തവനെ ഒന്നടിക്കുന്നു. എന്തായിരിക്കും ഫലം? അപൂർവ്വം ചിലർ തിരിച്ചടിക്കും, ഭവിഷ്യത്തു കളെ കൂട്ടാക്കാതെ. സാധാരണയായി കാണുന്ന കഥ അതല്ല. അടികൊണ്ടവൻ അപകടമേഖലയ്ക്കു പുറത്തുനിന്നുകൊണ്ടു ക ഭരണിപ്പാട്ടുകൾ പാടി സംതൃപ്തനാകും. അതെ, തുറന്ന പ്രഖ്യാപനമാണ് തെറിപറയൽ. ഈ പറഞ്ഞ കായം രാഷ്ട്രീയപ്രവർത്തനത്തെ സംബ ന്ധിച്ചിടത്തോളം പരമാമാണ്. മറെറല്ലാ കായ്യങ്ങ ളിലും രാഷ്ട്രീയകക്ഷികൾ തമ്മിൽ കലഹിക്കും; പക്ഷേ, ഇക്കായത്തിൽ അവക്കും പൊതുഐക്യമുണ്ട്. സ്ത്രീപുരുഷ ബന്ധത്തെപ്പറ്റി രാഷ്ട്രീയക്കാരുടെ ഉത്തരവിനപ്പുറം കടന്നു ഒരു സാഹിത്യകാരൻ എന്തെങ്കിലും എഴുതിപ്പോ യാൽ ഈ രാഷ്ട്രീയക്കാരെല്ലാം ഒത്തുചേർന്നു ആ വിളി ക്കുകയായി. "ആഭാസൻ! പരിശുദ്ധൻ രു ടെ നിഘണ്ടുവിലെ പദങ്ങൾ കേട്ടാൽ പൂരപ്പാ ക ർകൂടി ലജ്ജിച്ചു തലതാഴ്ത്തുകയും ചെയ്യും. യാതെ രു രാഷ്ട്രീയ കക്ഷിയും ഈ അരോപണത്തിൽനിന്നൊഴിവല്ല. അവ രോരോരുത്തരും പറയും അവരുടെ എത്യ കക്ഷിക്കാരാണ പുലഭ്യക്കാർ എന്നും. പക്ഷേ, ഇവരുടെയെല്ലാം പ്രസംഗം കേൾക്കേണ്ടിവരുന്ന ഒരു സാധാരണക്കാരനു ചെവി പൊത്താതെ നിവൃത്തിയില്ല. എന്താണിതിനു കാരണം? ആദ്യം പറഞ്ഞതുതന്നെ. അശക്തിബോധം U<noinclude></noinclude> eaymcv64ghw2vi0bbnc375eej3y3w6b 245107 245106 2026-07-16T11:47:35Z Radhan K Moolad 13275 245107 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>{{ന|{{xx-larger|'''രാഷ്ട്രീയപ്രവർത്തനവും ആഭാസസാഹിത്യവും '''}}}} മനുഷ്യർ തെറിപറയുന്നതും എപ്പോഴാണ്? ഒരാൾക്കു മററാരാളോട് എന്തെങ്കിലും കാരണവശാൽ വിരോധമുണ്ട്, എന്നിരിക്കട്ടെ. ഇവരിൽ ഒരാൾ ശക്തനും മറെറയാൾ ബലഹീനനുമാണ്. ബലം കൂടിയവൻ രണ്ടാമത്തവനെ ഒന്നടിക്കുന്നു. എന്തായിരിക്കും ഫലം? അപൂർവ്വം ചിലർ തിരിച്ചടിക്കും, ഭവിഷ്യത്തുകളെ കൂട്ടാക്കാതെ. സാധാരണയായി കാണുന്ന കഥ അതല്ല. അടികൊണ്ടവൻ അപകടമേഖലയ്ക്കു പുറത്തുനിന്നുകൊണ്ടു കുറെ ഭരണിപ്പാട്ടുകൾ പാടി സംതൃപ്തനാകും. അതെ, അശക്തിബോധത്തിന്റെ തുറന്ന പ്രഖ്യാപനമാണ് തെറിപറയൽ. ഈ പറഞ്ഞ കാൎയ്യം രാഷ്ട്രീയപ്രവർത്തനത്തെ സംബന്ധിച്ചിടത്തോളം പരമാൎത്ഥമാണ്. മറെറല്ലാ കാൎയ്യങ്ങളിലും രാഷ്ട്രീയകക്ഷികൾ തമ്മിൽ കലഹിക്കും; പക്ഷേ, ഇക്കാൎയ്യത്തിൽ അവൎക്കു് പൊതുഐക്യമുണ്ട്. സ്ത്രീപുരുഷ ബന്ധത്തെപ്പറ്റി രാഷ്ട്രീയക്കാരുടെ ഉത്തരവിനപ്പുറം കടന്നു് ഒരു സാഹിത്യകാരൻ എന്തെങ്കിലും എഴുതിപ്പോയാൽ ഈ രാഷ്ട്രീയക്കാരെല്ലാം ഒത്തുചേർന്നു് ആൎത്തുവിളിക്കുകയായി, "ആഭാസൻ!" ഈ പരിശുദ്ധന്മാരുടെ നിഘണ്ടുവിലെ പദങ്ങൾ കേട്ടാൽ പൂരപ്പാട്ടുകാർകൂടി ലജ്ജിച്ചു തലതാഴ്ത്തുകയും ചെയ്യും. യാതൊരു രാഷ്ട്രീയകക്ഷിയും ഈ അരോപണത്തിൽനിന്നൊഴിവല്ല. അവരോരോരുത്തരും പറയും അവരുടെ എതൃകക്ഷിക്കാരാണ് പുലഭ്യക്കാർ എന്നു്. പക്ഷേ, ഇവരുടെയെല്ലാം പ്രസംഗം കേൾക്കേണ്ടിവരുന്ന ഒരു സാധാരണക്കാരനു് ചെവിപൊത്താതെ നിവൃത്തിയില്ല. എന്താണിതിനു കാരണം? അതു് ആദ്യം പറഞ്ഞതുതന്നെ- അശക്തിബോധം<noinclude></noinclude> jv7ct6n9rg4ylfqp7m2t2hyhlmdct6z താൾ:1982-dhikkariyude-kathal-c-j-thomas.pdf/19 106 83948 245082 244137 2026-07-15T17:48:49Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 245082 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>കഴിഞ്ഞുപോയ കാലങ്ങളെപ്പറ്റി അന്ധമായ മതിപ്പും കാണാറുള്ളതു്. ഒന്നും നടന്നില്ലെങ്കിൽത്തന്നെയും അവൎക്കു മിശറുകുടിച്ചു മരിക്കുന്നതുപോലെ പടവെട്ടി മരിക്കുന്നതിലുമുണ്ട് ഒരു സുഖം. ഇതു മലനാട്ടിനു സ്വന്തമായിട്ടു വന്നുപെട്ട ഒരു കെടുതിയാണ്. തകർന്ന ഫ്യൂഡലിസത്തിന്റെ നിസ്സഹായമായ വാലുകൾക്കേ ഇത്തരം കാട്ടാളത്തം ഫിലോസഫിയായിത്തീരുകയുള്ളു. ഇന്നത്തെ ലോകത്തോട് കുറെയെങ്കിലും പൊരുത്തപ്പെട്ട മുതലാളിക്കും തൊഴിലാളിക്കും ഇത്തരം വീരസാഹസികത്വത്തെ പുച്ഛമാണ്. അവൎക്കു് ഇത്തരം 'മഹത്വ'ങ്ങളൊന്നും പറയാനില്ല. ഈ ബലഹീനതയുടെ ഒരു വകഭേദമാണ് വടക്കേ ഇൻഡ്യയിലും മറ്റും കണ്ടത്. മുകിലസാമ്രാജ്യത്തിന്റെ മഹിമയ്ക്കും ഹൈന്ദവസംസ്കാരത്തിന്റെ നിലനില്പിനും വേണ്ടി അവിടെ എത്ര ധീരസമരങ്ങളാണ് നടന്നതു് ! അതിലെ രണധീരന്മാരെപ്പറ്റി ചരിത്രം ഒന്നും പറയാത്തതെന്തു കഷ്ടമാണ്! എത്ര മ്ലേച്ഛന്മാരെയും, കാഫറുമാരെയും ഉത്തമവിശ്വാസത്തിനുവേണ്ടി അവർ കൊന്നു ! എന്നിട്ടും നമ്മുടെ ചരിത്രകാരന്മാർ അവരെ മറക്കുകയാണ് ! മതാന്ധതയ്ക്കുവേണ്ടി കൂട്ടക്കൊല ചെയ്യുന്നതു ശരിയല്ലെന്നുള്ള ബോധം നമ്മിലുണ്ടാവാൻ തുടങ്ങിയിട്ടുണ്ടെന്നു സാരം. രാഷ്ട്രീയമായ കൊലപാതകങ്ങൾ നിഷിദ്ധമായിത്തീരാത്തതുകൊണ്ടാണ് 'രക്തം കൊണ്ടു ചരിത്രമെഴുതുകയും' മറ്റും തുടൎന്നുപോരുന്നത്. ഈ രക്തത്തിന്റെ മനശ്ശാസ്ത്രത്തിൽ നിന്നും മലയാളി മുക്തിനേടുന്ന കാലത്ത്, നമുക്കുള്ള പരാക്രമം മുഴുവൻ കാട്ടിലെ കരിമ്പാറയുടെ നേരെ തിരിയുന്ന കാലത്ത്, മനുഷ്യൻ മനുഷ്യനായിത്തീരും. ഇന്നു പട്ടാളത്തിൽപ്പോയി വെയിലത്തു കവാത്തെടുത്തു് ഗോതമ്പുതിന്നാൻ നമുക്കു മടിയില്ല. വെയിലത്തു കൃഷിചെയ്ത കൊള്ളിക്കിഴങ്ങു തിന്നുന്നതും അവമാനകരമാണ്. ആശുപത്രിയിലെ ഡോക്ടർ കള്ളനെയും യാചകനെയും ശസ്ത്രക്രിയ ചെയ്യുമ്പോൾ സൂക്ഷ്മത പാലിച്ചില്ലെങ്കിൽ നാം പൊറുക്കുകയില്ല. യുദ്ധക്കളത്തിൽ ഭടന്മാർ മെഷീൻഗൺ പ്രവർത്തനം നടത്തുമ്പോൾ നാം ആർത്തട്ടഹ<noinclude></noinclude> rqtcjvodysoztfkqx9ln5oq7vgncna2 താൾ:1982-dhikkariyude-kathal-c-j-thomas.pdf/20 106 83949 245083 244138 2026-07-15T17:51:46Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 245083 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>സിക്കുന്നു. എങ്കിലും മനുഷ്യനിന്നും വെറും മൃഗമായിട്ടില്ല. ഒരു പട്ടാളക്കാരനോടുതന്നെ ചോദിക്കൂ. വെടിവെയ്ക്കുന്നതിനോളം എളുപ്പമാണോ ബയണറ്റുകൊണ്ടു കുത്തുന്നതെന്നു്. നാം കാട്ടാളത്തത്തെ പിന്നിട്ട വഴി വളരെയധികം പോന്നിരിക്കുന്നു. ഇടയ്ക്കിടയ്ക്ക്, ആനയ്ക്കു മദം പൊട്ടുമ്പോലെ, അതു തിളച്ചുവരാറുണ്ടെന്നു മാത്രമേയുള്ളു. അത്തരം സന്ദർഭങ്ങളിൽ, മായാത്ത ഒരു ദർശനമായി നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടട്ടെ, ശുദ്ധനും ധീരനുമായ ആ അധികാരി.<noinclude></noinclude> k6tzr2loa0bcv4v7arevw8ul9qacyji താൾ:1982-dhikkariyude-kathal-c-j-thomas.pdf/26 106 83950 245099 244139 2026-07-16T11:26:07Z Radhan K Moolad 13275 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 245099 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude> യുള്ള പ്രചരണം മാത്രമാണ് അവരുടെയൊക്കെ സമാധാനപ്രസ്ഥാനം. രാഷ്ട്രീയ ശക്തികളുടെ പ്രവൎത്തനം കൊണ്ട് സമാധാനം ഉണ്ടാവുകയെന്നതു് അസാധ്യമാണ്. സാധാരണ മനുഷ്യൻ കൂലിക്കു കൊല്ലാൻ തയ്യാറാവുന്നിടത്തോളം കാലം അവരെ വാടകയെടുക്കാൻ അധികാര ദുർമ്മോഹികളുണ്ടായിരിക്കും. (സകല രാഷ്ട്രീയ വിഷത്തിന്റേയും അടിസ്ഥാനമായ, അധികാരപ്രമത്തതയെപ്പറ്റി മറെറാരവസരത്തിൽ പറയാമെന്നു് വിചാരിക്കുന്നു.) യുദ്ധം തൊഴിലല്ലാതായിത്തീരണമെങ്കിൽ മനുഷ്യവർഗ്ഗം ഒരു മാനസികപരിവൎത്തനം അനുഭവിക്കണം. അതിനും കാലം കുറെ കഴിയേണ്ടിവരും. പക്ഷേ, അതുവരെ കാക്കുകയല്ലാതെ ഗത്യന്തരമില്ല. എങ്കിലും ആ കാലം മനുഷ്യപ്രയത്നം കൊണ്ടു് കുറെക്കൂടി അടുത്തുകൊണ്ടു വരാൻ കഴിയുമെന്നു തോന്നുന്നു. ശാസ്ത്രജ്ഞന്മാർ, കലാകാരന്മാർ, ചിന്തകന്മാർ എന്നിവരുടെ മേലാണു് ഈ ഭാരിച്ച ചുമതല വീഴുന്നതു്. ഇക്കുട്ടരിൽ ഭൂരിപക്ഷവും ഇന്നും വാടകവണ്ടികളാണെന്ന കാൎയ്യം ഞാൻ മറന്നിട്ടില്ല. അവരിൽനിന്നും ഇടയ്ക്കിടയ്ക്ക് റ്റോൾസ്റ്റോയിമാരും, ഷാമാരും ഉണ്ടാകാറുണ്ട്; യുദ്ധത്തെ വെറുത്ത ഒരൊറ്റ രാഷ്ട്രീയനേതാവുപോലും ലോകചരിത്രത്തിലുണ്ടായിട്ടുമില്ല. ആ തൊഴിലിന്റെ നൈസൎഗ്ഗിക സ്വഭാവം തന്നെ യുദ്ധത്തിനു പ്രേരകമാണ്. വിഷവായു ഉണ്ടാക്കി ഭരണകൂടങ്ങൾക്കും വില്ക്കുന്ന ശാസ്ത്രജ്ഞന്മാർ ഇനിയും ഉണ്ടായിരിക്കും. സമരഗാനങ്ങൾ എഴുതുന്ന കവികളും ഉണ്ടാകും. പക്ഷേ, മനുഷ്യവൎഗ്ഗത്തിന്റെ വളൎച്ച അവൎക്കെതിരായിട്ടായിരിക്കുമെന്നും നമുക്കാശിക്കാം. നാളെ അനേകമനേകം കെർവാൻറീസുമാർ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. യുദ്ധമെന്നതു് പൊതുസ്ഥലങ്ങളിൽ വെച്ചു് ഉച്ചരിക്കാൻ കൊള്ളാത്ത ഒരു പദമായിത്തീരട്ടെ. ഇതെല്ലാം സംഭവിക്കുമെന്നു യാതൊരുറപ്പും തരാൻ ഞാൻ തയ്യാറില്ല. മനുഷ്യൻ വളരുകയാണോ നശിക്കുകയാണോ എന്ന പ്രശ്നത്തിനു് ഉത്തരം പറയാൻ എനിക്കും കഴിവില്ല. പെനിസിലിനും ആറ്റംബോമ്പും ഒരുമിച്ചുണ്ടാക്കിയ<noinclude></noinclude> nj455baismt5lnhbkexkad5pp2i3whf താൾ:1941-pathramimamsa.pdf/12 106 84023 245067 244841 2026-07-15T13:54:01Z Radhan K Moolad 13275 245067 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>ർക്കമുള്ള മഹത്തുക്കൾക്കല്ലാതെ വേറെ ആർക്കാണ് ഭഗവത്ഭാഷിതം വിദിതമാകുക? അശരീരശബ്ദങ്ങൾ, സ്വപ്നങ്ങൾ, നിമിത്തങ്ങൾ മുതലായവയിൽ നിന്നു് ഈശ്വരഹിതം മനസ്സിലാക്കുന്നതിനു ഭഗവത്സാമീപ്യമുള്ളവർക്കു വിശേഷിച്ചും കഴിവുണ്ടായിരിയ്ക്കുമല്ലോ. ഏഴാം പരിച്ഛേദത്തിൽ ആരാധനക്രമം വിവരിച്ചുകാണുന്നു.<br> 'ഒലേ, സ്വലേ, പ്രലേത്യാദി<br> നാനാ സേവകതർപ്പിതം<br> നിവേദ്യം നിറയേ ഭുക്ത്വാ<br> നൃത്തമാടുക പത്രപൻ'<br> എന്നുള്ള പ്രാൎത്ഥന ഇതിന്റെ പീഠികയാണ്. അനന്തരം യാചന, മോഷണം എന്നിവകൊണ്ടു സമ്പാദിയ്ക്കുന്ന ദ്രവ്യങ്ങളാൽ പോലും ഈശ്വരപ്രീതി വരുത്താമെന്നു പറഞ്ഞിരിയ്ക്കുന്നു. എട്ടാം പരിച്ഛേദത്തിൽ ഭഗവാനു വഴിവാടു നേർന്നുകൊണ്ട് ആചാൎയ്യതൃപ്പാദങ്ങൾ-<br> 'ചിന്തിതനും ചിന്തിപ്പോനും<br> ചിന്തനയും നീയേ!!'<br> എന്നു് മീമാംസയെ ഭഗവൽ പാദാരവിന്ദങ്ങളിൽ ഭക്തിപുരസ്സരം സമർപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. നിത്യാനന്ദൻ.<noinclude></noinclude> o4koae51kih9av1zhdwrykw8olybdy1 താൾ:1941-pathramimamsa.pdf/15 106 84024 245057 244847 2026-07-15T12:54:27Z Radhan K Moolad 13275 245057 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude><center> <big><big><big>'''പത്രമീമാംസ'''</big></big></big> ---- I മംഗളം </center> 1. ആക്കത്തിത്തടികനോടിടയുവാൻ തൻകുമ്പ വീർപ്പിച്ചെഴും<br> പോക്കാച്ചിത്തവളയ്ക്കുചേർന്നവയറിൻചന്തം ചമഞ്ഞുംപരം<br> കാലാടും കരിമേശതന്റെ പിറകെ മൂട്ടാധിവാസോത്തമം<br> കാലൊന്നറ്റ കസേരതന്നിലമരും പത്രാധിപംഭാവയേ ===ശ്ലോകം- 1.=== മാമൂൽ പ്രിയനായ ആചാരൎയ്യതൃപ്പാദങ്ങൾ അഭിവന്ദ്യന്മാരായ മുൻഗാമികളെ അനുകരിച്ച് ഗ്രന്ഥത്തിന്റെ ശുഭസമാപ്തിക്കായി പരിപാവനമായ മംഗളാചരണം അനുഷ്ഠിച്ചിരിയ്ക്കുന്നു. യാഥാസ്ഥിതികസിദ്ധാന്തപ്രകാരം വന്ദിയ്ക്കുന്നത് ഒരു മൂർത്തിയെ - വിശിഷ്യാ, ഒരിഷ്ടദേവതയെ- ആയിരിയ്ക്കണമെന്നു നിർബന്ധമുള്ളതിനാലത്രെ തൃപ്പാദങ്ങളും സ്വമനോഭർപ്പണത്തിൽ ബിംബിച്ചു കാണുന്ന പത്രാധിപമൂർത്തിയെ വന്ദിയ്ക്കുന്നതു്. ആക്കത്തിത്തടി- ആക്കത്തിൽ (വലുപ്പത്തിൽ) തടി (ദേഹം). ചന്തം - ആനച്ചന്തം, ഭേകച്ചന്തം മുതലായ പ്രയോഗങ്ങൾ കാൺക. കൂറ്റൻ മൂരിയുടെ വലുപ്പം കാണിപ്പാൻ വേണ്ടി പണ്ടൊരിയ്ക്കൽ ഒരു പോക്കാച്ചിത്തവള അതിന്റെ വയറു ക്രമത്തിലധികം വീർപ്പിയ്ക്കുകയാൽ പൊട്ടിത്തകർന്നുപോയ കഥ പ്രഖ്യാതമാണല്ലോ. ഉൽക്ക<noinclude></noinclude> qia5g8m0n0w64k8nhhquc9fonulwmsk 245058 245057 2026-07-15T12:55:47Z Radhan K Moolad 13275 245058 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude><center> <big><big><big>'''പത്രമീമാംസ'''</big></big></big> I മംഗളം </center> 1. ആക്കത്തിത്തടികനോടിടയുവാൻ തൻകുമ്പ വീർപ്പിച്ചെഴും<br> പോക്കാച്ചിത്തവളയ്ക്കുചേർന്നവയറിൻചന്തം ചമഞ്ഞുംപരം<br> കാലാടും കരിമേശതന്റെ പിറകെ മൂട്ടാധിവാസോത്തമം<br> കാലൊന്നറ്റ കസേരതന്നിലമരും പത്രാധിപംഭാവയേ ===ശ്ലോകം- 1.=== മാമൂൽ പ്രിയനായ ആചാരൎയ്യതൃപ്പാദങ്ങൾ അഭിവന്ദ്യന്മാരായ മുൻഗാമികളെ അനുകരിച്ച് ഗ്രന്ഥത്തിന്റെ ശുഭസമാപ്തിക്കായി പരിപാവനമായ മംഗളാചരണം അനുഷ്ഠിച്ചിരിയ്ക്കുന്നു. യാഥാസ്ഥിതികസിദ്ധാന്തപ്രകാരം വന്ദിയ്ക്കുന്നത് ഒരു മൂർത്തിയെ - വിശിഷ്യാ, ഒരിഷ്ടദേവതയെ- ആയിരിയ്ക്കണമെന്നു നിർബന്ധമുള്ളതിനാലത്രെ തൃപ്പാദങ്ങളും സ്വമനോഭർപ്പണത്തിൽ ബിംബിച്ചു കാണുന്ന പത്രാധിപമൂർത്തിയെ വന്ദിയ്ക്കുന്നതു്. ആക്കത്തിത്തടി- ആക്കത്തിൽ (വലുപ്പത്തിൽ) തടി (ദേഹം). ചന്തം - ആനച്ചന്തം, ഭേകച്ചന്തം മുതലായ പ്രയോഗങ്ങൾ കാൺക. കൂറ്റൻ മൂരിയുടെ വലുപ്പം കാണിപ്പാൻ വേണ്ടി പണ്ടൊരിയ്ക്കൽ ഒരു പോക്കാച്ചിത്തവള അതിന്റെ വയറു ക്രമത്തിലധികം വീർപ്പിയ്ക്കുകയാൽ പൊട്ടിത്തകർന്നുപോയ കഥ പ്രഖ്യാതമാണല്ലോ. ഉൽക്ക<noinclude></noinclude> o6u92p8q0u2m9t35287lwqtnzbm762h