വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.12
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Pellisum Melisandayum (Changampuzha).pdf/113
106
82160
245944
241776
2026-07-24T10:50:54Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245944
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>ഞാൻ എല്ലാം കാണുന്നു! പക്ഷേ, ഞാൻ നിന്നെ അത്രമാത്രം സ്നേഹിച്ചു; ഞാൻ നിന്നെ അത്രമാത്രം സ്നേഹിച്ചു!..... ആരോ ഒരാളിപ്പോൾ മരിക്കാൻ പോവുകയുമാണു്... ഞാനാണ് മരിക്കാൻ പോകുന്നതു്.....എനിക്കതൊന്നറിയണമെന്നുണ്ടു്...
ഞാൻ നിന്നോടു ചോദിക്കാൻ പോകുന്നു....നീ തെററിദ്ധരിക്കില്ലല്ലോ?.... എനിക്കതിന്റെ ആവശ്യമുണ്ടു്.... മരിക്കാൻ പോകുന്ന ഒരാളോട്, സത്യമേ പറയാവൂ!... സത്യം അയാൾക്കറി
യേണ്ടിയിരിക്കുന്നു; അല്ലെങ്കിൽ അയാൾക്കുറക്കം വരികയില്ല....എന്നോടു സത്യം പറയാമെന്നു നീ സത്യം ചെയ്യുന്നുവോ?
മെലിസാന്ദ
ഉവ്വ്
ഗോളാഡ്
നീ പെല്ലീസിനെ സ്നേഹിച്ചോ?
മെലിസാന്ദ
എന്തിന്, ഉവ്വ്: ഞാൻ അദ്ദേഹത്തെ സ്നേഹിച്ചു.
അദ്ദേഹം എവിടെയാണ്?
ഗോളാഡ്
ഞാൻ പറയുന്നതു നിനക്കു മനസ്സിലാകുന്നില്ലേ? നീ മനസ്സിലാക്കുകയില്ലേ, ഞാൻ പറയുന്നത്? എനിക്കു തോന്നുന്നു...എനിക്കുതോന്നുന്നു....കൊള്ളാം....അതെ.... അതിതാണ്.
നിനക്ക് അവനോടു നിഷിദ്ധമായ ഒരു സ്നേഹം__ വിലക്കപ്പെട്ട ഒരു സ്നേഹം__ ഉണ്ടായിരുന്നോ എന്നാണ് ഞാൻ ചോദിക്കുന്നത്? എന്താ, ഉണ്ടായിരുന്നോ?....നീ അപരാധിനിയാ
ണോ? എന്നോടു പറയൂ; എന്നോടു പറയൂ; അതെ, ഏ, അതെ,<noinclude></noinclude>
1rzwsfipo8f72libqvtw3dhxauggthn
താൾ:Ramanan (Changampuzha).pdf/5
106
83230
245945
243273
2026-07-24T11:14:52Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245945
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude><br>
<br>
{{center|'''രമണൻ'''}}
{{center|[ഇരുപത്തേഴാം പതിപ്പ്]}}
<br>
<br>
<br>
<br>
{{center|ഗ്രന്ഥകൎത്താഃ}}
{{center|'''ചങ്ങമ്പുഴ കൃഷ്ണപിള്ള, എം. ഏ.'''}}
{{center|ഇടപ്പള്ളി}}
<br>
{{center|PUBLISHERS:}}
{{center|THE MANGALODAYAM (Private) LTD.,}}
{{center|TRICHUR}}<noinclude></noinclude>
6oishtmelfyyjv3qxx8oa1bqtwwgkfj
താൾ:Ramanan (Changampuzha).pdf/6
106
83232
245946
243276
2026-07-24T11:42:40Z
Peemurali
12614
245946
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude>{| width="75%"</noinclude>
|-
| 1st Impression in Kanni|| 1112|| 1000 Copies
|-
| Reprinted in Dhanu, || 1114|| 500 Copies
|-
| Reprinted in Vrischigom. || 1117|| 1000 Copies
|-
| Reprinted in Meenom.|| 1118|| 1000 Copies
|-
| Reprinted in Chingom,|| 1119|| 1000 Copies
|-
| Reprinted in Dhanu,|| 1119|| 1000 Copies
|-
| Reprinted in Medom,|| 1119|| 1000 Copies
|-
| Reprinted in Mithunam,|| 1119|| 1000 Copies
|-
| Reprinted in Karkitagom.|| 1119|| 2000 Copies
|-
| Reprinted in Thulam.|| 1120|| 1000 Copies
|-
| Reprinted in Vrischigom,|| 1120|| 1000 Copies
|-
| Reprinted in Dhanu,|| 1120|| 1000 Copies
|-
| Reprinted in Kumbhom,|| 1120|| 2500 Copies
|-
| Reprinted in Meenom,|| 1120|| 2500 Copies
|-
| Reprinted in Mithunam,|| 1120|| 5000 Copies
|-
| Reprinted in Dhanu,|| 1121|| 5000 Copies
|-
| Reprinted in Kanni,|| 1122|| 5000 Copies
|-
| Reprinted in Meenom,|| 1122|| 5000 Copies
|-
| Reprinted in Mithunam.|| 1123|| 2000 Copies
|-
| Reprinted in Makaram,|| 1124|| 2500 Copies
|-
| Reprinted in Vrischigom,|| 1125|| 2500 Copies
|-
| Reprinted in Chingom,|| 1126|| 2500 Copies
|-
| Reprinted in Meenom,|| 1126|| 3000 Copies
|-
| Reprinted in Vrischigom,|| 1127|| 5000 Copies
|-
| Reprinted in Medom,|| 1128|| 3000 Copies
|-
| Reprinted in Vrischigom,|| 1130|| 3000 Copies
|-
| Reprinted in Medom,|| 1131|| 3000 Copies
|-
| Total
|}{{Quote box|width=15em|align=left|bgcolor=#ACE1AF|quote=<p>''
TOTAL||64000 Copies
Price: Re 1-8-0
Printed at
The Mangalodayam Press,
Trichur.<noinclude></noinclude>
8e0t5kscqbe5dg1fena1iq3iqpml7wa
താൾ:1982-dhikkariyude-kathal-c-j-thomas.pdf/21
106
83873
245942
245084
2026-07-24T10:36:14Z
Peemurali
12614
/* സാധൂകരിച്ചവ */
245942
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude><center>
<big><big><big>'''ഗൊഗ്വേ...'''</big></big></big>
</center>
യുദ്ധം വൃത്തികെട്ട ഒരേർപ്പാടാണെന്നു പറഞ്ഞാൽ മിക്കയാളുകളും ഉടനെ സമ്മതം മൂളും, അടുത്ത നിമിഷത്തിൽ റിക്രൂട്ടിങ്ങാപ്പീസിൽ ചെന്നു പേരെഴുതിക്കുകയും ചെയ്യും. ഇതു് അതിശയോക്‌തിപരമായ പ്രസ്താവനയൊന്നുമല്ല. യുദ്ധത്തെ വെറുക്കുക എന്നതു് തൊലിപ്പുറമേയുള്ള ഒരു സെന്റിമെന്റു മാത്രമാണ്. മനുഷ്യൻ ഇന്നും
അടിസ്ഥാനപരമായി കാപ്പിരിയായതുകൊണ്ടാണോ, യുദ്ധമെന്ന ആശയത്തിലുൾക്കൊള്ളുന്ന എണ്ണമററ ദുരിതങ്ങളെ വിഭാവനം ചെയ്യുവാനുള്ള കഴിവില്ലായ്‌മകൊണ്ടാണോ എന്നെനിക്കു നിശ്ചയമില്ല. ഏതായാലും യുദ്ധത്തെപ്പറ്റി വേണ്ടത്ര ഗൗരവമായി ചിന്തിക്കാത്തതുകൊണ്ടാണ് യുദ്ധങ്ങൾ ഉണ്ടാവുന്നതെന്നു വിചാരിക്കാൻ ന്യായമുണ്ടു്. പലരും യുദ്ധത്തെപ്പററി ചിന്തിച്ചിട്ടുണ്ടെന്നുള്ളതു സത്യമാണ്. അതിനെ തടയുവാനായി സാർവ്വലൗകിക സംഘടനകളുമുണ്ടാകാറുണ്ട്. തൽപ്രവർത്തകരിൽ പലരും വളരെ ആത്മാൎത്ഥതയോടെ പ്രവൎത്തിക്കുന്നവരുമാണ്. പക്ഷേ, ഇതൊക്കെ പ്രശ്നത്തിന്റെ സമീപത്തെങ്ങും എത്തുന്നില്ലെന്നു വളരെ വിനീതമായി അഭിപ്രായപ്പെട്ടുകൊള്ളട്ടെ. യുദ്ധം എന്നു കേൾക്കുമ്പോൾ ഇക്കൂട്ടർക്കു പലതരം തെററിദ്ധാരണകൾ തലയിൽ കടന്നുകൂടുന്നണ്ട്. അവയെല്ലാം എണ്ണിപ്പറയുക സാദ്ധ്യമല്ല. പൊതുവെ പറഞ്ഞാൽ കാണേണ്ടതൊന്നും കാണുന്നില്ലെന്നു മാത്രം പറയാം. അവരുടെ അഭിപ്രായത്തിൽ യുദ്ധം ഭയങ്കരമാണ്, വൃത്തികേടല്ല. യുദ്ധം ഗംഭീരമാണ്, ഭ്രാന്തല്ല. യുദ്ധം നീതീകരിക്കത്തക്ക ലക്ഷം സന്ദർഭങ്ങൾ അവർക്കു കണ്ടുപിടിക്കാൻ കഴിയും. സംഭവ്യമോ അസംഭവ്യമോ ആയ സകലസന്ദർഭങ്ങളിലും യുദ്ധം
നിഷിദ്ധമാണ് എന്നവർ സമ്മതിച്ചുതരികയില്ല.<noinclude></noinclude>
mg4k5w6d0i1etd8n8djupr1dbit8cru
താൾ:1982-dhikkariyude-kathal-c-j-thomas.pdf/22
106
83888
245943
245085
2026-07-24T10:42:30Z
Peemurali
12614
/* സാധൂകരിച്ചവ */
245943
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>സ്വന്തം രാജ്യത്തിന്റെ സംരക്ഷണത്തിനും യുദ്ധം ആകാം, ഒരു പുതിയ സാമൂഹ്യഘടനയെ കെട്ടിപ്പടുക്കുന്നതിനു യുദ്ധം ആകാം; അതാണവരുടെ പക്ഷം. സ്വന്തം രാജ്യമെന്ന വാക്കിന്റെ അൎത്ഥമെന്ത്, അതിന്റെ അലംഘനീയമായ അതിൎത്തിവരമ്പുകൾ ഏതു് ഈശ്വരൻ നിയോഗിച്ചു എന്നൊന്നും ആലോചിക്കാൻ അവർ നിൽക്കുന്നില്ല. യുദ്ധംകൊണ്ട് സൃഷ്ടിക്കുന്ന നവ്യവ്യവസ്ഥിതി യുദ്ധത്തിന്റെ സന്താനമാകയാൽ അതിനു് പൈതൃകസ്വഭാവമുണ്ടായിരിക്കുമെന്നും മറ്റും അവർ കാണുന്നില്ല. മനുഷ്യനെ കൊന്നിട്ട് നിലനിറുത്തേണ്ടതായ എന്തോ മാനുഷിക
മൂല്യങ്ങൾ ഉണ്ടെന്നാണ് അവരുടെ ധാരണ. പിന്നെ ആർക്കുവേണ്ടിയാണ് ഈ മൂല്യം, മനുഷ്യനെക്കാൾ വലിയ മൂല്യമെന്താണ്, ഈ പ്രശ്നങ്ങളൊന്നും അവർക്കു തലവേദനയുണ്ടാക്കുന്നില്ല. കാൎയ്യം മറിച്ചായിരുന്നെങ്കിൽ ഐക്യരാഷ്ട്രസംഘടനയുടെ മുക്കാൽ പങ്കും യുനെസ്കോ പ്രവർത്തനമായിരുന്നേനെ.
മനുഷ്യൎക്കു് യുദ്ധത്തെപ്പറ്റി ഭയമല്ല വേണ്ടതു്, ലജ്ജയാണ്. യുദ്ധം ചെയ്യുക എന്നതും നാണിക്കേണ്ട അവമതിയാണ്. അതിനുപകരം ഇന്നു് അതൊരു മാനമായ തൊഴിലാണ്, മഹിമയേറിയ സാധനമാണ്. ചട്ടുകാലൻ ടൈമൂറിനെ ഇന്നും നാം ഓൎമ്മിക്കുന്നുണ്ട്. അക്കാലത്ത് കവിതയെഴുതിയവരുമുണ്ടായിരിക്കാം. പക്ഷേ,
ചരിത്രകാരന്റെ ദൃഷ്ടിയിൽപ്പെട്ടതു് ആ കശാപ്പുകാരൻ മാത്രമാണ്. ചരിത്രത്തിലെപ്പോഴും ഈ കൊലയാളികളെയാണ് പുകഴ്ത്തിയിരിക്കുന്നത്. നെപ്പോളിയനും അലക്സാണ്ടറുമെല്ലാം ചരിത്രത്തിലെ ഓടകളാണെന്നു മനസ്സിലാക്കാത്തിടത്തോളം കാലം മനുഷ്യൻ മൃഗമായിരിക്കും- അതും വളരെ താഴ്ന്നനിലയിലുള്ള ഒരു മൃഗം. പണ്ടത്തെ കൊലയാളികളെപ്പറ്റി കഥയെഴുതിയാൽ ഒരിക്കലും അവസാനിക്കയില്ല. അതെഴുതാനും മനുഷ്യരുണ്ട്. വായിക്കാനുമുണ്ട്. എന്നിട്ടു പരാതി പറയുകയാണ്, യുദ്ധങ്ങൾ ഉണ്ടാകുന്നെന്നു്. മാർൿറ്റ്വയിൻ ഒരിക്കൽ പറഞ്ഞു സർ വാൾട്ടർസ്കോട്ട് അനേകം കുട്ടികളെ വഷളാക്കി<noinclude></noinclude>
7iwgp1w6mya74b1unmnbxdwovq3v12n
താൾ:1982-dhikkariyude-kathal-c-j-thomas.pdf/17
106
83942
245938
245049
2026-07-24T07:18:58Z
Peemurali
12614
/* സാധൂകരിച്ചവ */
245938
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>മെന്നു ന്യായവാദം ചെയ്യണമെങ്കിൽ കാട്ടാളത്തം മോശമാണെന്നൊരു ബോധം ഹൃദയത്തിലുണ്ടാകണമല്ലോ. ആ ബോധം അനുഭവങ്ങളിൽനിന്നു മാത്രമേയുണ്ടാകൂ.
അധികാരിയുടെ അനുഭവം നാടകം മുഖേന നമ്മിലേയ്ക്കു പകരുന്നു. അധികാരിയിലുണ്ടാകുന്ന മാറ്റത്തിന്റെ പഠനം ഒരു കണക്കിൽ നമ്മുടെ മനസ്സിന്റെ തന്നെ ഒരു വിശകലനമായിരുന്നേക്കാം.
അധികാരി ഒരു ശുദ്ധനാണ്. അദ്ദേഹം ചില പഴങ്കഥകളുടെ പൊങ്ങച്ചം കൊണ്ടു ജീവിക്കുകയാണ്. വലിയമ്മാവന്റെ തോക്കു് അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. മാനിച്ച വിക്രമന്മാർ ഒരു മാറാത്ത സ്വപ്നവുമാണ്. ഇതൊക്കെയാണെങ്കിലും അദ്ദേഹം രക്തം കണ്ടിട്ടില്ല. മൂത്തപുത്രനെ അദ്ദേഹം വീരസ്വൎഗ്ഗത്തിനു പറഞ്ഞയച്ചു. ഇളയവനെ രക്ഷിച്ചാൽ കൊള്ളാമെന്നു മോഹമില്ലാഞ്ഞിട്ടല്ല അവനെയും യുദ്ധത്തിനയയ്ക്കുന്നത്. ആരെങ്കിലും 'തടിതപ്പി' എന്നു വിളിച്ചാലോ എന്നാണ് ഭയം. ഇത്തരം ഭീരുത്വംകൊണ്ടു കൊലപാതകികളായിത്തീൎന്നവരുണ്ട്. ഒരു തരത്തിൽ അധികാരിയും അങ്ങനെതന്നെ. 'ഒരു യോഗം കലക്കി'യുടെ ചോദ്യത്തിന്റെ മുമ്പിൽ നല്ലവനായ ആ മനുഷ്യൻ ചൂളിപ്പോയി. മകനെ അദ്ദേഹം കൊലയ്ക്കുകൊടുക്കുന്നു. ഒരു മിത്ഥ്യാഭിമാനത്തിനുവേണ്ടി അദ്ദേഹം തറവാട് മുടിക്കുകയാണ്. കൃഷി വെറും താഴ്ന്ന
തൊഴിലാണെന്ന കണ്ടുപിടുത്തം! അമ്മയുടെ പുത്രസ്നേഹത്തേക്കൂടി അദ്ദേഹത്തിനിടിച്ചുതാഴ്‌ത്തേണ്ടതായി വരുന്നു. ഒരു മഠയത്തരത്തെ നീതീകരിക്കാൻ വേണ്ടി അദ്ദേഹം ചെയ്തുകൂട്ടുന്ന തെറ്റുകൾക്കു കണക്കില്ല. മാനിച്ച വിക്രമന്മാരുടെ പ്രേതം അദ്ദേഹത്തെ നരകത്തിലേയ്ക്കു വലിച്ചിഴയ്ക്കുകയാണ്. അദ്ദേഹം ചെയ്യുന്ന കൃത്യങ്ങളൊന്നുമല്ല ട്രാജഡിക്കു നിദാനം. അദ്ദേഹത്തിന്റെ ശപ്തമായ ആദൎശമാണ് അദ്ദേഹത്തെ നശിപ്പിക്കുന്നത്. ശാന്തനായ അദ്ദേഹം ക്ഷുഭിതനാകുന്ന രംഗങ്ങൾ നോക്കൂ. പുത്രന്റെ മരണത്തേക്കാളധികം അദ്ദേഹത്തെ വേദനിപ്പിക്കുന്നത് അക്കാൎയ്യം ഭാൎയ്യയുടെ മുമ്പിൽ വച്ചു സംസാരിക്കു<noinclude></noinclude>
1m8zl04xfbwr9fa19lh8leevu4qo7tt
താൾ:1982-dhikkariyude-kathal-c-j-thomas.pdf/18
106
83945
245939
245053
2026-07-24T07:23:35Z
Peemurali
12614
/* സാധൂകരിച്ചവ */
245939
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ന്നതാണ്. രണ്ടു പുത്രന്മാരുടെയും ജീവനെക്കാൾ അദ്ദേഹത്തിനു വില വീരസ്വർഗ്ഗമെന്ന ആശയത്തിനാണ്. ആ വ്യാമോഹം തകരുന്നതാണ് അധികാരിക്കേററം ദുർവ്വഹമായ ദുരന്തം. അവസാനമായി മക്കളെക്കൊന്നു സ്വന്ത
പരാജയബോധത്തിൽനിന്നു മുക്തിനേടാമെന്നു ധരിച്ച അദ്ദേഹത്തിന്നു പിന്നെയും വരാനുണ്ട് വിനകൾ. രണ്ടാമത്തെ പുത്രനും മരിച്ചിരുന്നെങ്കിൽ അതും സഹിക്കാമായിരുന്നു. പക്ഷേ, വിജയശ്രീലാളിതനായി മടങ്ങിയെത്തിയ ആ മുടന്തൻ 'ടൈമൂർ' അധികാരിയുടെ മരണം വരെ അദ്ദേഹത്തിനുനേരെ കോക്രികാട്ടുന്ന ഒരു രൂപമാണ്. ആ ഒററക്കാലനിൽ അധികാരിക്കുപോലും യാതൊരു വീരശ്രീയും ദൎശിക്കാൻ കഴിയുന്നില്ല.
അധികാരിയിൽ നാം കാണുന്നതും അടിക്കടി വളരുന്ന ഒരു സ്വഭാവത്തെയല്ല. അധികാരിയുടെ വ്യക്തിത്വം ഏതാണ്ട് സ്ഥിരമായ ഒന്നാണ്. സംഭവഗതികൾ അതിന്റെ ഓരോ വശങ്ങളിൽ വെളിച്ചം വീശുന്നു. അവസാനമായി അദ്ദേഹം പരാജയപ്പെട്ടു തകർന്നു പോവുന്നതേയുള്ളു. അദ്ദേഹം ഒരുറച്ച വിശ്വാസിയാണ്. ചില്ലറ പരാജയങ്ങൾ അദ്ദേഹത്തെ വിഷമിപ്പിക്കുകയില്ല. വളയാൻ കഴിയാത്ത ആ ആദർശശാലിക്കു് ഒടിയാനേ കഴിയൂ. പക്ഷേ, അനുവാചകനിലുണ്ടാവുന്ന ഫലമെന്താണ്? അധികാരിയോടു് അനുകമ്പയുണ്ടാകാതെ വയ്യാ. എങ്കിലും കുറെയൊക്കെ സ്വയംകൃതാനർത്ഥമാണ് എന്നേ നമുക്കു തോന്നൂ. എന്തെന്നാൽ
നാടകാവസാനമാകുമ്പോഴേയ്ക്കും അധികാരിയുടെ ജീവിതദർശനത്തിൽനിന്നു നാം വളരെ അകന്നു കഴിഞ്ഞിരിക്കുന്നു.
ഇന്നത്തെ ലോകത്തിൽ സമരപ്രധാനമായ ഒരു ഇതിവൃത്തത്തിനു് ഒരു ഫ്യൂഡൽപാത്രം വന്നുകൂടുന്നതിലെന്തുമാത്രം ഔചിത്യമുണ്ട്? നിർഭാഗ്യവശാൽ അതാണ് നമ്മുടെ ശാപം. സാമൂഹ്യവ്യവസ്ഥിതിയുടെ മാററം കൊണ്ടു
തെരുവുതെണ്ടികളായിത്തീർന്ന കുലീനന്മാരാണ് നമ്മുടെ രക്തസന്ദേശക്കാർ- നമ്മുടെ ക്വിക്സോട്ടുമാർ. അവർക്കാണ് നിലവിലുള്ള വ്യവസ്ഥിതിയോടു് അന്ധമായ വെറുപ്പും,<noinclude></noinclude>
b0saey32i8z5vo3o21ryq0essfg6d0p
താൾ:1982-dhikkariyude-kathal-c-j-thomas.pdf/19
106
83948
245940
245082
2026-07-24T07:35:55Z
Peemurali
12614
/* സാധൂകരിച്ചവ */
245940
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>കഴിഞ്ഞുപോയ കാലങ്ങളെപ്പററി അന്ധമായ മതിപ്പും കാണാറുള്ളതു്. ഒന്നും നടന്നില്ലെങ്കിൽത്തന്നെയും അവൎക്കു മിശറുകടിച്ചു മരിക്കുന്നതുപോലെ പടവെട്ടി മരിക്കുന്നതിലുമുണ്ട് ഒരു സുഖം. ഇതു മലനാട്ടിനു സ്വന്തമായിട്ടു വന്നുപെട്ട ഒരു കെടുതിയാണ്. തകർന്ന ഫ്യൂഡലിസത്തിന്റെ നിസ്സഹായമായ
വാലുകൾക്കേ ഇത്തരം കാട്ടാളത്തം ഫിലോസഫിയായിത്തീരുകയുള്ളു. ഇന്നത്തെ ലോകത്തോട് കുറെയെങ്കിലും പൊരുത്തപ്പെട്ട മുതലാളിക്കും തൊഴിലാളിക്കും ഇത്തരം വീരസാഹസികത്വത്തെ പുച്ഛമാണ്. അവൎക്കു് ഇത്തരം 'മഹത്വ'ങ്ങളൊന്നും പറയാനില്ല. ഈ ബലഹീനതയുടെ ഒരു വകഭേദമാണ് വടക്കേ ഇൻഡ്യയിലും മറ്റും കണ്ടത്. മുകിലസാമ്രാജ്യത്തിന്റെ മഹിമയ്ക്കും ഹൈന്ദവസംസ്കാരത്തിന്റെ നിലനില്പിനും വേണ്ടി അവിടെ എത്ര ധീരസമരങ്ങളാണ് നടന്നതു്! അതിലെ രണധീരന്മാരെപ്പറ്റി ചരിത്രം ഒന്നും പറയാത്തതെന്തു കഷ്ടമാണ്! എത്ര മ്ലേച്ഛന്മാരെയും, കാഫറുമാരെയും ഉത്തമവിശ്വാസത്തിനുവേണ്ടി അവർ കൊന്നു! എന്നിട്ടും നമ്മുടെ ചരിത്രകാരന്മാർ അവരെ മറക്കുകയാണ്! മതാന്ധതയ്ക്കുവേണ്ടി കൂട്ടക്കൊല ചെയ്യുന്നതു ശരിയല്ലെന്നുള്ള ബോധം നമ്മിലുണ്ടാവാൻ തുടങ്ങിയിട്ടുണ്ടെന്നു സാരം. രാഷ്ട്രീയമായ കൊലപാതകങ്ങൾ നിഷിദ്ധമായിത്തീരാത്തതുകൊണ്ടാണ് 'രക്തം കൊണ്ടു ചരിത്രമെഴുതുകയും' മറ്റും
തുടൎന്നുപോരുന്നത്. ഈ രക്തത്തിന്റെ മനശ്ശാസ്ത്രത്തിൽ നിന്നും മലയാളി മുക്തിനേടുന്ന കാലത്ത്, നമുക്കുള്ള പരാക്രമം മുഴുവൻ കാട്ടിലെ കരിമ്പാറയുടെ നേരെ തിരിയുന്ന കാലത്ത്, മനുഷ്യൻ മനുഷ്യനായിത്തീരും. ഇന്നു പട്ടാളത്തിൽപ്പോയി വെയിലത്തു കവാത്തെടുത്തു് ഗോതമ്പുതിന്നാൻ നമുക്കു മടിയില്ല. വെയിലത്തു കൃഷിചെയ്തു കൊള്ളിക്കിഴങ്ങു തിന്നുന്നതും അവമാനകരമാണ്.
ആശുപത്രിയിലെ ഡോക്ടർ കള്ളനെയും യാചകനെയും ശസ്ത്രക്രിയ ചെയ്യുമ്പോൾ സൂക്ഷ്മത പാലിച്ചില്ലെങ്കിൽ നാം പൊറുക്കുകയില്ല. യുദ്ധക്കളത്തിൽ ഭടന്മാർ മെഷീൻഗൺ പ്രവൎത്തനം നടത്തുമ്പോൾ നാം ആർത്തട്ടഹ<noinclude></noinclude>
l5sxarpfa5biwhs6sy96cr4r4la1760
താൾ:1982-dhikkariyude-kathal-c-j-thomas.pdf/20
106
83949
245941
245083
2026-07-24T07:37:42Z
Peemurali
12614
/* സാധൂകരിച്ചവ */
245941
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>സിക്കുന്നു.
എങ്കിലും മനുഷ്യനിന്നും വെറും മൃഗമായിട്ടില്ല. ഒരു പട്ടാളക്കാരനോടുതന്നെ ചോദിക്കൂ. വെടിവെയ്ക്കുന്നതിനോളം എളുപ്പമാണോ ബയണറ്റുകൊണ്ടു കുത്തുന്നതെന്നു്. നാം കാട്ടാളത്തത്തെ പിന്നിട്ടു വഴി വളരെയധികം പോന്നിരിക്കുന്നു. ഇടയ്ക്കിടയ്ക്ക്, ആനയ്ക്കു മദം പൊട്ടുമ്പോലെ, അതു തിളച്ചുവരാറുണ്ടെന്നു മാത്രമേയുള്ളു. അത്തരം സന്ദർഭങ്ങളിൽ, മായാത്ത ഒരു ദർശനമായി നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടട്ടെ, ശുദ്ധനും ധീരനുമായ ആ അധികാരി.<noinclude></noinclude>
5chdr5nhjaqgcz70bj24bfn9iw0fuow
താൾ:ഗാന്ധിസം.pdf/45
106
85018
245937
2026-07-23T13:28:54Z
Sreejithk2000
57
പുതിയ താൾ
245937
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|37}}
ന്വേഷിക്കുന്നതിൽനിന്നുള്ള ഫലം ദേഹത്തിനും മനസ്സിനും ഹൃദയത്തിനും സൎവ്വ വിധങ്ങളായ വളൎച്ച എന്നതാണ്.
ഈ ഫലം ഉണ്ടായില്ലെങ്കിൽ സത്വവും അഹിംസയും അസത്യമായിരുന്നു അഥവാ നാം വഞ്ചകരായിരുന്നു എന്നു വരണം. ആദ്യത്തേതു് അസാദ്ധ്യമാകയാൽ രരണ്ടാമത്തേതു മാത്രമാണ് സാധ്യം. സൃഷ്ടിപരിപാടികളായ നൂൽനൂല്പ്, കൈത്തറിനെയ്ത്തു്, ഹിന്ദുമുസ്ലീം ഐക്യം, അയിത്തോച്ചാടനം, മധുവർജനം മുതലായവയെല്ലാം സത്യത്തേയും അഹിംസയേയും അന്വേഷിക്കുന്ന മാർഗങ്ങൾ മാത്രമാണ്,,
{{text-indent|2em|അസത്യം താലൂകാലികമായി വിജയിക്കുന്നതായി തോന്നാമെങ്കിലും സൂക്ഷിച്ചാലറിയാം സാക്ഷാൽ വിജയം സത്യത്തിനാണെന്നു്. സത്യത്തിന്റെ വിജയം ഇത്ര പ്രയാസഹീനമായിരുന്നെങ്കിൽ അതിനും ഇന്നുള്ള മഹാത്മ്യം ഉണ്ടാക്കാൻ തന്നെ പ്രയാസമായിരുന്നു. സത്യമാർഗം നേരേയുള്ളതും ഇടുങ്ങിയതുമാണ്. സന്ദർഭമുണ്ടാകുമ്പോഴെല്ലാം അതു ചൂൺറ്റിക്കാണിക്കേണ്ടതു നമ്മുടെ കടമയാണ്. അസത്യത്തെ സത്വം കൊണ്ടും കോപത്തെ സ്നേഹം കൊണ്ടും, ഹിംസയെ കഷ്ടപ്പാടു സഹിച്ചും ഇല്ലാതാക്കണം ഈ നിത്യതത്വം സന്യാസിമാൎക്ക്
മാത്രമുള്ളതല്ല, എല്ലാവർക്കുമുള്ളതാണു്. ഈ നിയമം പാലിക്കുന്നവർ എണ്ണത്തിൽ വളരെ കുറവായിരിക്കും. എന്നാലും അവരാണ് ലോകത്തിന്റെ ഉപ്പ് (ചേരുവസാധനം.) അവരാണ് സമുദായത്തെ യോജിപ്പിച്ചു നിർത്തുന്നത്, അല്ലാതെ പ്രകാശത്തിനും സമ്പത്തിനും എതിരായി വർത്തിക്കുന്നവരല്ല,, എന്ന് 1942-ൽ ഗാന്ധിജി ഉച്ചൈസ്തരം ഉൽഘോഷിച്ചിട്ടുണ്ടു്.}}<noinclude></noinclude>
lue2l1rgny03ur6nt5fmu434bgpi2sp