വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.12
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Janakeeyasasthra prastanam.pdf/108
106
81036
245972
240350
2026-07-26T13:35:29Z
Shajiarikkad
1345
245972
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ലെത്തിയ കുട്ടികൾ കൂടുതൽ സജ്ജമാക്കപ്പെട്ടിരുന്നതുകൊണ്ടല്ലേ?
പ്രയോഗത്തിലെ അനുഭവങ്ങൾ മാത്രം പോരെന്നു കണ്ട് പരിഷത്തിന്റെ
ERU - Educational Research Unit - പുതിയ പാഠ്യപദ്ധതിയുടെയും ബോധന
രീതിയുടെയും സൈദ്ധാന്തിക വശങ്ങൾ ക്രോഡീകരിക്കാനായി ഒരു ശ്രമം
നടത്തി. അതിന്റെ ഉൽപ്പന്നമാണ് 'വിദ്യാഭ്യാസ പരിവർത്തനത്തിന് ഒരു
ആമുഖം' എന്ന പുസ്തകം.
ഹയർ സെക്കണ്ടറി, സർവകലാശാലാ, പ്രൊഫഷണൽ വിദ്യാഭ്യാസരംഗങ്ങളിൽ ഇതേവരെ പരിഷത്തിന് കാര്യമായ സംഭാവനകളൊന്നും നൽകാൻ കഴിഞ്ഞിട്ടില്ല. ഹയർസെക്കണ്ടറിയെ ഗണ്യമായ തോതിൽ തൊഴിലധിഷ്ഠിതമാക്കേണ്ടതുണ്ട്. ഉയർന്ന നിലവാരത്തിലുള്ള പരിശീലനവും പഠനവും ഇതിനാവശ്യമാണ്. സർവകലാശാലാ വിദ്യാഭ്യാസം നൂറുശതമാനവും പ്രൊഫഷണലൈസ് ചെയ്യണമെന്നാണ് പരിഷത്ത് ആഗ്രഹിക്കുന്നത്. നാലു പ്രൊഫഷണൽ രംഗങ്ങളാണുള്ളത്; ഉൽപ്പാദനപ്രവർത്തനം; ഭരണവും മാനേജ്മെന്റും; അധ്യാപനം; ഗവേഷണം. ഈ നാലു മേഖലകളിലേക്കല്ലാതെ എന്തിനും പറ്റുന്ന, അതായത് ഒന്നിനും കൊള്ളാത്ത ജനറലിസ്റ്റുകളെ ഉൽപ്പാദിപ്പിക്കലാകരുത് ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം; ഡിഗ്രി, പി.ജി കോഴ്സുകൾ ഉദ്ഗ്രഥിച്ച് പ്രൊഫഷണൽ കോഴ്സുകളാക്കാം; ഇന്നത്തെയും ഭാവിയിലെയും കേരളത്തിലെ മാനവവിഭവ ആവശ്യങ്ങളും കയറ്റുമതി (വിദേശജോലി) സാധ്യതയും കണക്കിലെടുത്തായിരിക്കണം ഉന്നതവിദ്യാഭ്യാസം ആസൂത്രണം ചെയ്യേണ്ടത്; അത് സാർവത്രികമാക്കാൻ കഴിയില്ല; ഉയർന്ന ചലനാത്മകത (mobility) സാധ്യമാക്കണം.... മുതലായ ആശയങ്ങളാണ് പരിഷത്ത് ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് പലപ്പോഴായി മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാൽ പ്രൈമറിതലത്തിൽ നേടിയ തരത്തിലുള്ള അനുഭവസമ്പത്ത് ആർജിക്കാൻ പരിഷത്തിന് കഴിഞ്ഞിട്ടില്ല. നിർഭാഗ്യവശാൽ കേരളത്തിലെ എന്നല്ല, ഇന്ത്യയിലെതന്നെ ഒരു സർവകലാശാലക്കും അതിനു കഴിഞ്ഞിട്ടില്ല.
അഞ്ചു വയസ്സിനു മുമ്പേയുള്ള ശിശുപരിപാലനത്തെയും വിദ്യാഭ്യാസത്തെയും പറ്റി, പരിഷത്ത് ഏറെ ഉത്കണ്ഠാകുലമായിരുന്നു. തുടക്കത്തിൽ വരേണ്യരുടെയും മധ്യവർഗത്തിന്റെയും ഇടയിൽ മാത്രം പ്രചരിച്ചിരുന്ന മമ്മിഡാഡി ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളുകൾ അധഃസ്ഥിത വിഭാഗങ്ങൾക്കും മാതൃകയാകാൻ തുടങ്ങി. ശിശുവിന്റെ മാനസികവും ബൗദ്ധികവും ആയ വളർച്ചയെ, എന്തിന് ശാരീരികമായ വളർച്ചയെപ്പോലും വികലമാക്കുന്ന ഒരു പ്രീ സ്കൂൾ സംസ്കാരം കേരളത്തിൽ വളർന്നുവരാൻ തുടങ്ങി. വർധിച്ച തോതിൽ കുട്ടികൾക്ക് 'കുട്ടിക്കാലം' നഷ്ടപ്പെടാൻ തുടങ്ങി. കുട്ടിക്കാലം നഷ്ടപ്പെട്ട കുട്ടികൾ വലുതാകുമ്പോൾ അവർക്ക് പലതരത്തിലുള്ള മാനസികവൈകല്യങ്ങളും ഉണ്ടായി വരുന്നു. മാനസികാരോഗ്യം നഷ്ടപ്പെട്ട ഒരു തലമുറ വളർന്നു വരുന്നു. ഇന്ത്യയിൽ ഏറ്റവും അധികം മനോ<noinclude></noinclude>
36izuhpq3lh6bdehcfsiuh7v5069fz9
താൾ:Janakeeyasasthra prastanam.pdf/110
106
81037
245974
240352
2026-07-26T13:54:00Z
Shajiarikkad
1345
245974
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>{{ന|{{xx-larger|'''11<br /><br /> സമ്പൂർണ സാക്ഷരത '''}}}}
ഇന്ത്യയിൽ സമ്പൂർണ സാക്ഷരമായി ഒരു സംസ്ഥാനമേയുള്ളൂ -കേരളം, ഒരു സമൂഹത്തിലെ 80 ശതമാനത്തിലധികംപേർ നന്നായി എഴുതാനും വായിക്കാനും കഴിവുള്ളവരായാൽ ആ സമൂഹത്തെ പ്രായോഗിക സാക്ഷര (functionally literate) സമൂഹമായി കരുതുന്നു. വികസിതരാജ്യങ്ങളിൽപ്പോലും പ്രായോഗിക സാക്ഷരത 80 ശതമാനമേയുള്ളൂ. കേരളത്തിലും അത്രയേ വരു. പേരെഴുതാനും ഒപ്പിടാനും അത്യാവശ്യം വായിക്കാനും മാത്രം കഴിയുന്നവരെ 'നാമമാത്ര സാക്ഷരർ' എന്നു വിളിക്കുന്നു. വികസിത സമൂഹങ്ങളിൽ ഇവരടക്കം മൊത്തം സാക്ഷരത 99 ശതമാനം വരുമ്പോൾ കേരളത്തിൽ അത് 94 ശതമാനം വരുന്നുണ്ട്. മറ്റെല്ലാ സംസ്ഥാനങ്ങളിലും 80 ശതമാനത്തിനുതാഴെയാണ് നാമമാത്രസാക്ഷരത പോലും. 20-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ഭാരതം കണ്ട ഏറ്റവും വലിയ ബഹുജനപ്രവർത്തനമാണ് സാക്ഷരതാപ്രവർത്തനം. ഇതിന് തുടക്കം കുറിച്ചതും നേതൃത്വം നൽകിയതും ശാസ്ത്രസാഹിത്യ പരിഷത്താണെന്ന് അഭിമാനപൂർവം പറയാം.
സാക്ഷരത പരിഷത്തിന്റെ അജണ്ടയിൽപ്പെടുന്നത് 1970കളുടെ അവസാനത്തിലാണ്. ഏതാണ്ട് നൂറുശതമാനം എൻറോൾമെന്റുള്ള കേരളത്തിൽ അവശിഷ്ട നിരക്ഷരത കാലക്രമത്തിൽ അപ്രത്യക്ഷമാകുമെന്ന് പ്രതീക്ഷിക്കാവുന്നതേയുള്ളൂ. എന്നാൽ സ്വാതന്ത്ര്യം കിട്ടി മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പകുതിയിലധികം പേർ നിരക്ഷരർ ആണെന്നത് പ്രത്യേകമായ ഇടപെടൽ ആവശ്യമാക്കുന്നു. ജനാധിപത്യമാണ് ഏറ്റവും നല്ല സ്വയംഭരണസംവിധാനമെന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന ഒരു കാര്യമാണ്. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തന്നെ നടത്തുന്ന ഭരണമാണ് ജനാധിപത്യം. ജനങ്ങൾ പൂർണ പങ്കാളികളായിരിക്കണം.<noinclude></noinclude>
6vokirurixpq6q3g2ug1fvgr09x9cf1
താൾ:Janakeeyasasthra prastanam.pdf/111
106
81038
245975
240353
2026-07-26T14:03:56Z
Shajiarikkad
1345
245975
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>അവർക്കതിന് കഴിവുണ്ടായിരിക്കണം. നിരക്ഷര സമൂഹത്തിന് ഈ കഴിവ് ഉണ്ടായിരിക്കില്ല. ശാസ്ത്രസാങ്കേതികവിദ്യകളിൽ നിരക്ഷരരായ ഒരു സമൂഹത്തിനും ഇതിന് കഴിയില്ല. വിഭവങ്ങളെപ്പറ്റിയും വികസനത്തെപ്പറ്റിയും ശരിയായ ധാരണകൾ ഇല്ലാത്ത ഒരു സമൂഹത്തിനും ഇതിനു കഴിയില്ല. അക്ഷരസാക്ഷരത, ശാസ്ത്രസാക്ഷരത, വിഭവസാക്ഷരത ഇവയെല്ലാം പരിഷത്തിന്റെ അജണ്ടയിൽപ്പെട്ട വിഷയങ്ങൾ തന്നെയാണ്.
സ്വാതന്ത്ര്യസമരകാലത്തും അതിനുശേഷവും സാക്ഷരത സമൂഹത്തിന്റെ അവഗണിക്കപ്പെട്ട അജണ്ടകളിൽ ഒന്നായിരുന്നു. 1965ഓടുകൂടി പതിനാലു വയസ്സുവരെയുള്ള 8 വർഷത്തെ വിദ്യാഭ്യാസം സാർവത്രികമാക്കുക എന്ന
ലക്ഷ്യം നിറവേറ്റപ്പെട്ടിരുന്നെങ്കിൽ പതുക്കെപ്പതുക്കെ നിരക്ഷരതാ ശതമാനം കുറഞ്ഞു വരുമായിരുന്നു. എന്നാൽ, എൻറോൾമെന്റുപോലും 50 ശതമാനത്തിൽ താഴെ ആയിരുന്നു. പല സംസ്ഥാനങ്ങളിലും പത്തുപതിനഞ്ച് ശതമാനം പേർ മാത്രമായിരുന്നു യഥാർഥത്തിൽ സാക്ഷരരായവർ. ഭാരതത്തിന്റെമേലുള്ള ഒരു തീരാകളങ്കമായി മാറി നിരക്ഷരത. എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന തോന്നൽ വളരാൻ തുടങ്ങി. ഇതിനോടുള്ള പ്രതികരണമായാണ് ദേശീയ വയോജന വിദ്യാഭ്യാസ പരിപാടി (National Adult Education Programme) ആരംഭിച്ചത്. സ്വാഭാവികമായും, സംസ്ഥാനങ്ങളിലൂടെയാണത് നടപ്പാക്കപ്പെടുക. അങ്ങനെ കേരളത്തിലും ഒരു സംസ്ഥാന വയോജനവിദ്യാഭ്യാസ പരിപാടി -SAEP- ആരംഭിച്ചു. അതിന്റെ മേൽനോട്ടം വഹിക്കാനായി ഒരു സംസ്ഥാന വയോജനവിദ്യാഭ്യാസ കൗൺസിലും - SAEC - ഉണ്ടാക്കി. അതിൽ പരിഷത്തിന്റെ പ്രതിനിധി ആയി ഉണ്ടായിരുന്നത് സി.പി.നാരായണനായിരുന്നു. രണ്ടുതരത്തിലുള്ള പരിപാടിയാണ് വിഭാവനം ചെയ്തിരുന്നത്. ഒന്ന്: 'ഒരാൾ ഒരാളെ പഠിപ്പിക്കുക' (Each One Teach One), രണ്ട്: 'ഒരാൾ 30 പേരെ പഠിപ്പിക്കുക'. രണ്ടാമത്തേതിലെ വളണ്ടിയർക്ക് പ്രതിമാസം 100 രൂപ ഓണറേറിയം, കൂടാതെ പഠിതാക്കൾക്ക് സ്ലേറ്റ്, പെൻസിൽ, കേന്ദ്രത്തിന് വിളക്ക്, മറ്റു സാമഗ്രികൾ മുതലായവയ്ക്ക് വേറെ പണവും. സംസ്ഥാന വയോജനവിദ്യാഭ്യാസ വകുപ്പിനു പുറമേ സന്നദ്ധ സംഘടനകൾക്കും പദ്ധതികൾ ഏറ്റെടുക്കാം.
പുതിയ ദേശീയ വയോജനവിദ്യാഭ്യാസ പദ്ധതി (NAEP) രൂപപ്പെടുന്നതിനു മുമ്പുതന്നെ പരിഷത്ത് സാക്ഷരതയെ മുഖ്യലക്ഷ്യമല്ലെങ്കിലും ഒരു പ്രധാന ലക്ഷ്യമായി അംഗീകരിച്ചിരുന്നു. 1977 ഒക്ടോബർ-നവംബറിലെ ആദ്യത്തെ ശാസ്ത്രസാംസ്കാരിക ജാഥയുടെ മുദ്രാവാക്യങ്ങളിലൊന്ന് “സാക്ഷരതയെ ഒരു ബഹുജനപ്രസ്ഥാനമാക്കുക" എന്നതായിരുന്നു. ആ പേരിലുള്ള ഒരു ലഘുലേഖയിൽ സി.ജി എഴുതി:
“ജനപിന്തുണയില്ലാതെ ഒരു പരിപാടിയും വിജയിക്കില്ല പഞ്ചായത്ത് റോഡായാലും ശരി, പഞ്ചവത്സരപദ്ധതി ആയാലും ശരി. സമ്പൂർണ സാക്ഷ<noinclude></noinclude>
4ajwocdk3pgj9v56850erzl2agx4jtk
താൾ:Janakeeyasasthra prastanam.pdf/109
106
81214
245973
240351
2026-07-26T13:45:13Z
Shajiarikkad
1345
245973
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>രോഗികളുള്ള, ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന സംസ്ഥാനമായി കേരളം മാറിയതിൽ ശൈശവത്തിൽ തന്നെ കുട്ടികളുടെ മേൽ ചെലുത്തുന്ന സമ്മർദങ്ങൾക്ക് കാര്യമായ പങ്കുണ്ട്. രണ്ടു പതിറ്റാണ്ടിലധികം മുമ്പുതന്നെ പരിഷത്ത് ഇതിനെയൊക്കെപ്പറ്റി ബോധവത്തായിരുന്നു. 1981ലെ പതിനെട്ടാം വാർഷിക റിപ്പോർട്ടിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
{{left margin|2em|''നഴ്സറി വിദ്യാഭ്യാസത്തെക്കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണകൾ ജനങ്ങൾക്കിടയിൽ പടർന്നു പിടിക്കുന്നുണ്ട്. ചില സംഘടനകൾ പിഞ്ചുകുട്ടികളെ ബ്രയിൻ വാഷ് ചെയ്യുന്നതിനുള്ള പരിപാടിയായി ഇതിനെ ഉപയോഗിക്കുന്നു. ഈ പ്രവണത തടയുന്നതിനും പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം, പ്രവർത്തനരീതി എന്നിവയെക്കുറിച്ച് പരിഷത്തിനുള്ള കാഴ്ചപ്പാട് വ്യാപകമായി പ്രചരിപ്പിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിച്ചിട്ടുണ്ട്.''}}
ഇതിന്റെ ഭാഗമായാണ് ഡോ.കെ. ഉണ്ണികൃഷ്ണന്റെ ''നഴ്സറി വിദ്യാഭ്യാസം എന്ത് എന്തിന്?'' എന്ന പുസ്തകവും സി.ജി.യുടെ ''വിദ്യാഭ്യാസം അഞ്ചുവയസ്സിനുമുമ്പ്'' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചത്. ഗവൺമെന്റ് തയ്യാറാക്കിയ നഴ്സറി വിദ്യാഭ്യാസ ബില്ലിനോട് ക്രിയാത്മകമായി പ്രതികരിക്കാനും, ഒരു മാതൃകാ ശിശുകേന്ദ്രം എങ്ങനെയിരിക്കണമെന്നു നിർവചിക്കാനും, പ്രവർത്തിക്കുന്ന മാതൃകകൾ ഉണ്ടാക്കാനും പരിഷത്ത് ശ്രമിക്കുകയുണ്ടായി. പരിഷത്തിന്റെ കാഴ്ചപ്പാടുകളെ പൂർണമായും ശരിവയ്ക്കുന്നതായിരുന്നു “പ്രൈമറിതലത്തിലെ പഠനഭാരം ലഘൂകരിക്കുന്നതിനായി“ പ്രൊ. യശ്പാലിന്റെ നേതൃത്വത്തിൽ ഇന്ത്യാ ഗവൺമെന്റ് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടും 2005ൽ പ്രസിദ്ധീകരിച്ച പുതിയ ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂടും.
അങ്ങനെ, മൂന്നു പതിറ്റാണ്ടിലധികം കാലമായി വിദ്യാഭ്യാസമേഖലയിൽ പല രീതിയിലും ഇടപെട്ടിട്ടുണ്ടെങ്കിലും അതിന്റെ സ്ഥായിയായ ഗതിയിൽ മാറ്റമൊന്നും ഉണ്ടാക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. സാമ്പത്തിക-സാമൂഹിക വിടവുകൾ വർധിപ്പിക്കുന്ന ഒരു സമൂഹത്തിൽ, അത് വർധിപ്പിക്കു മെന്നറിഞ്ഞിട്ടും ആഗോള വിപണിയെ ആലിംഗനം ചെയ്യുന്ന ഒരു സമൂഹത്തിൽ, വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയുടെ ദിശയിൽ മാറ്റം വരുത്താൻ ഏറെ പ്രയാസമാണ്, അസാധ്യമാണ്. ആഗോളവൽക്കരണത്തിന്നെതിരായ പ്രാദേശികമായ പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസരംഗത്ത് ഇനിയും പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്.<noinclude></noinclude>
sfwo4tw6i5tbbb2jz8jy5kc2ntlit0o