വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.13
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
ഉപയോക്താവിന്റെ സംവാദം:Thoufi
3
81675
246154
240810
2026-07-29T17:51:20Z
~2026-42175-99
13482
/* */ മറുപടി
246154
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Thoufi|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:51, 10 ജൂൺ 2026 (UTC)
:Thanks [[പ്രത്യേകം:സംഭാവനകൾ/~2026-42175-99|~2026-42175-99]] ([[ഉപയോക്താവിന്റെ സംവാദം:~2026-42175-99|talk]]) 17:51, 29 ജൂലൈ 2026 (UTC)
rfyelrrbvzsx6jdcaccwe0eo7m1q5z2
താൾ:ഗാന്ധിസം.pdf/30
106
84005
246151
244205
2026-07-29T15:10:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246151
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" /></noinclude>അലട്ടികൊണ്ടിരിയ്ക്കുന്നതും ആയ ഒന്നാണു് മതം. ഇതു് അല്പം വിവരിക്കാം. ഈശ്വരന്റെ അംശം തന്നെ ജീവനായി ആത്മാവായി മനുഷ്യനിൽ കുടികൊള്ളുന്നു എന്ന് ഹിന്ദുശാസ്ത്രം ഘോഷിക്കുന്നു. ആ ആത്മാവു് ഈശ്വരന്റെ അംശം ആകയാൽ ഉള്ളിലെ സത്യമെന്നു ഗാന്ധിജി പറയുകയാണു്. ഓരോ ആത്മാവും മടങ്ങി
ഉത്ഭവസ്ഥാനമായ ഈശ്വരനിലേക്കു തന്നെ ഗമിക്കാൻ സ്വഭാവേന ആഗ്രഹിക്കുകയാണു്. ഈ ആഗ്രഹനിവൃത്തിക്കു സഹായകമാകുന്നതാണ് മതം. അതായതു് മനുഷ്യനെ ഈശ്വരത്വത്തിലേക്കു - പൂർണ്ണതയിലേക്കു - നയിയ്ക്കാൻ ഉദ്ദേശിക്കപ്പെടുന്നതാണ് മതം. സ്രഷ്ടാവും ആത്മാവും തമ്മിലുള്ള ബന്ധം എന്നാൽ ഒന്നു തന്നെ മറവതും എന്നു കാണുന്ന അവസ്ഥ. അഹം ബ്രഹ്മാസ്മി തത്വവും ഇതിനെത്തന്നെ സൂചിപ്പിക്കുന്നു. അതുകൊണ്ട് ഓരോ ആത്മാവും ഈശ്വരത്വത്തിലേക്കു ഗമിക്കുന്ന ആ പ്രയാണം ഓരോ മാതിരിയായിരിക്കാനേ തരമുള്ളൂ. അപ്പോൾ വന്നുകൂടുന്നത് എത്രമനുഷ്യരുണ്ടോ അത്രയും മതങ്ങളുമുണ്ടെന്നാണ്. സൂക്ഷമമായി ചിന്തിച്ചാൽ മതമെന്നതു് ഒരുവൻ ഈശ്വരനോടുള്ള ബന്ധം മാത്രമാകയാൽ അതിൽ മറാക്കും കാര്യമില്ല എന്നു് ഗാന്ധിജി പലപ്പോഴും പറഞ്ഞിട്ടുണ്ടു്.
{{text-indent|2em|ഗാന്ധിജിക്ക് മതമെന്നാൽ സത്യവും അഹിംസയും അഥവാ സത്യം മാത്രമെന്നാണൎത്ഥം. എന്തെന്നാൽ സത്യത്തിൽ അഹിംസ ഉൾപ്പെടുന്നുണ്ട്. ലോകത്തിലെ എല്ലാ മതങ്ങളും അവ പരസ്പരം എത്രതന്നെ വിഭിന്നങ്ങളായാലും, സത്യം മാത്രമേ സത്തായുള്ള എന്ന് ഒന്നുപോലെ പ്രഖ്യാപനം ചെയ്യുന്നുണ്ട്. നിരീശ്വരന്മാൎക്കും സത്യത്തിൽ വിശ്വാസമാണ്. സാക്ഷാൽ മതം ഇന്നുമതമെന്ന പേരിൽ അറിയപെടുന്നതും മനുഷ്യരുടെ വാചകങ്ങൾക്കുള്ളിൽ ഒതുങ്ങിയതും അല്ല. അതിനെല്ലാം ഉപരി}}<noinclude></noinclude>
agqmxbhcnfhuwbmk5iins8y139fnkwt
താൾ:ഗാന്ധിസം.pdf/31
106
84006
246152
244206
2026-07-29T15:10:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246152
proofread-page
text/x-wiki
<noinclude><pagequality level="3" user="Manojk" /></noinclude>യും അവർണ്ണനീയമാണ്. നാം അപൂർണ്ണരായിരിക്കുന്നിടത്തോളം കാലം മതവും അപൂർണ്ണമാകാനേ നിവൃത്തിയുള്ളു.
{{text-indent|2em|ആത്മീയ ശാസ്ത്രമാണു മതം. ആ ശക്തിയാണ് ഏററവും മഹത്തായ ശക്തി. ശക്തി മഹത്താകും തോറും അത് കൂടുതൽ നേൎമ്മയുള്ളതാകുമെന്ന് നമുക്കറിയാമല്ലോ. അതിനാൽ മതം ജീവിതമരണങ്ങളുടെ കലയാണ് ; എന്നു മാത്രമല്ല ജീവിതത്തേക്കാൾ ശ്രേഷ്ഠവുമാണു്.}}
{{text-indent|2em|ശരിയായ മതം സംകുചിതമായ ആചാരപദ്ധതിയല്ല. ഈശ്വരവിശ്വാസമാണതു്. ഈ വിശ്വാസം പോലും അന്ധമാകാൻ പാടില്ല. യുക്തിക്കൗ യോജിക്കാത്തതും സദാചാരവിരുദ്ധവുമായ ഏതു മതോപദേശവും ഗാന്ധിജി തിരസ്കരിക്കും. യുക്തിയെ അമ്ലപരീക്ഷയിൽ വിജയിക്കാത്ത മതം ഇക്കാലത്ത് വിലപോകയില്ല. യുക്ത്യനുസരണവും ജ്ഞാനപരവുമാകുന്നതിനു പുറമേ ശരിയായ മതം പ്രായോഗിക (ഭൗതിക) കാര്യങ്ങളിലെ പ്രശ്നപരിഹാരത്തിനു സഹായകവും കൂടിയായിരിക്കണം.}}
{{text-indent|2em|ലോകത്തിലെ മഹാമതങ്ങളിലെയെല്ലാം പ്രാഥമിക സത്യത്തിൽ ഗാന്ധിജി വിശ്വസിക്കുന്നു. ആ മതതത്വം ഈശ്വരദത്തമാണെന്നും അതു കിട്ടിയവർക്ക് അവ അത്യാവശ്യമായി വേണ്ടതാണെന്നും കൂടി അദ്ദേഹം വിശ്വസിക്കുന്നു. ഓരോ മതതത്വവും അതിന്റെ അനുയായികളുടെ നിലയിൽ നാം വായിച്ചു പഠിച്ചാൽ എല്ലാ മതങ്ങളുടേയും മൂലതത്വങ്ങൾ ഒന്നു തന്നെയാണെന്നും അവ പരസ്പരം സഹായിക്കുന്നുണ്ടെന്നും ഗ്രഹിക്കാമത്രേ. ഇസ്ലാമിലെ അള്ളായും ക്രിസ്തു മതത്തിലെ ദൈവവും ഹിന്ദുക്കളുടെ ഈശ്വരനും ഒന്നുതന്നെ. അപൂർണ്ണമായ മനുഷ്യൻ പൂർണ്ണനായ, ഗുണാതീതനായ, ഈശ്വരന്റെ ഗു}}<noinclude></noinclude>
qm03oodnoi5wodzcbv8zobbotce2kgp
താൾ:Otta slokam Malayalam 1921.pdf/17
106
84113
246155
246100
2026-07-30T07:03:42Z
MoosadWiki
13329
246155
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" /></noinclude> പ്രഥമഭാഗം 9
വിശ്വംഭര ഭര ത്വം മാം വിശ്വസ്മാദ്വാ ബ
ഹിഷ്‍കുരു | ഉഭയോരപ്യശക്തശ്ചേത്ത്യജ വിശ്വം ഭരാ
ഭിധാം ൧൮
അല്ലയോ വിശ്വംഭരനായ ഭഗവാനേ ! ഒന്നുകിൽ അങ്ങ് എന്നെ
ഭരിക്കണം. അല്ലെങ്കിൽ വിശ്വത്തിൽ നിന്ന് പുറത്താക്കണം.
രണ്ടും ചെയ്‍വാൻ അങ്ങേക്ക് കഴിവില്ലെങ്കിൽ ഇനിമേൽ വിശ്വംഭരൻ
എന്ന പേർ വേണ്ട. അത് ഉപേക്ഷിച്ചേക്കണം * * * * *
അഹഞ്ച ത്വഞ്ച രാജേന്ദ്ര ! ലോകനാഥാവുഭാവപി
ബഹൂവ്രീഹി സമാസോഹം ഷഷ്ഠീതൽ പുരു
ഷോ ഭവാൻ. ൧൯
ഒരു ദരിദ്രൻ രാജാവിനോടു പറയുന്നു:- ഹേ രാജേന്ദ്ര! ഞാനും അങ്ങും ലോകനാഥന്മാർ തന്നെയാണ്. പക്ഷെ ഞാൻ ബഹൂവ്രീഹി സമാസമാണ്. അങ്ങ് ഷഷ്ഠീതൽപുരുഷസമാസമാണ് എന്ന് മാത്രം ഒരു ഭേദമുണ്ട്. ലോകോ നാഥോ യസ്യ സഃ എന്ന് ബഹുവ്രീഹി. ലോകാനാം നാഥഃ എന്നു തൽ പുരുഷൻ.
ഉച്ചൈരുച്ചരിതവ്യം യൽ കിഞ്ചിദജാനാതാപി പുരുഷേണ |
മൂർഖാ വിശ്വാസ്യന്തേ വിദുഷാമപി സംശയോ ഭവതി. ൨ ൦
ഒന്നും അറിഞ്ഞുകൂടെങ്കിലും പറയുന്നത് ഉറക്കെ പറയണം. അറിവില്ലാത്തവർ വിശ്വസിക്കും. അറിവുള്ളവർക്കും 'ഇവൻ കേമനാണ്' എന്നൊരു ശങ്ക ജനിക്കും. * * * *
പാചകരജകക്ഷുരകാനതിദുഷ്ടാൻ വീക്ഷ്യ ച<noinclude><references/></noinclude>
b9c5copsqu7jm9s4ze6yoy8hd9eilhm
താൾ:ഗാന്ധിസം.pdf/52
106
85075
246153
246041
2026-07-29T16:03:06Z
Sreejithk2000
57
ചെറിയ തിരുത്ത്
246153
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>{{ന|44}}
ഹിംസാച്ചൂടുകൊണ്ടു് ഏതു ഉരുക്കു ഹൃദയവും ദ്രവിക്കും. അഹിംസയുടെ ചൂട് അനിർവ്വചനീയമാണ്.
{{text-indent|2em|തത്വപരമായി അഹിംസ ആൎക്കും അറിവില്ല. അതു ഈസ്വരനെപ്പോലെയാണു്; അതിന്റെ പ്രവൎത്തനത്തിൽ കൂടെമാത്രമേ ആദർശനീയമാകയുള്ളൂ. 1940-ഏപ്രിലിൽ ഗാന്ധിജി പറഞ്ഞു -:50 കൊല്ലമായി ഞാൻ ശാസ്ത്രീയമായി അഹിംസ പാലിക്കുന്നു. ഗാൎഹികം, സാമ്പത്തികം, രാഷ്ട്രീയം, സ്ഥാപനപരം എന്നീ തുറകളിൽ ഞാനതു പ്രയോഗിച്ചു നോക്കി. ഒരിക്കലും തോൽവിയുണ്ടായിട്ടില്ല. തോൽവി എന്നു തോന്നിയപ്പോഴും എന്റെ അപൂർണതയെയാണ് ഞാൻ പഴിച്ചത്. എനിയ്ക്കു പൂർണതയുണ്ടെന്നു ഞാൻ പറയുന്നില്ല. ഞാനൊരു സത്യന്വേഷകൻ. ആ വഴിയിൽ കണ്ടു കിട്ടിയതാണു്അ അഹിസാമാർഗം. അഹിംസാ തത്വപ്രചാരണമത്രേ എന്റെ ജീവിത സന്ദേശം.}}
{{ന|5 സത്യഗ്രഹം}}
{{text-indent|2em|സ്വത്യഗ്രഹമെന്ന വാക്കിന്റെ ധാതൎത്ഥം സത്യത്തെ ഗ്രഹിച്ചിരിക്കുക, സത്യത്തോടു് ഒട്ടി നിൽക്ക്കുക, എന്നാണു്. സത്യത്തെ നിർബ്ബന്ധമായി സ്വീകരിച്ചുള്ള കൎമ്മ പദ്ധതി എന്നു വ്യാഖ്യാനിക്കാം. അതിനാൽ ഗാന്ധിജി സത്യശക്തി, സ്നേഹശക്തി, ആത്മശക്തി എന്നെല്ലാം ഇതിന്റെ പര്യായങ്ങളായി നിദ്ദേശിച്ചിരിക്കുന്നു. തെക്കേ ആഫ്രിക്കയിലെ ഇൻഡ്യാക്കാർ എട്ടു കൊല്ലക്കാലം അനുവൎത്തിച്ചിരുന്നതും സഹന സമരം എന്നു് അറിയപ്പെട്ടിരുന്നതുമായ കൎമ്മ പദ്ധതിയിൽ നിന്നും വ്യത്യസ്ഥത കാണിക്കാനായി ആ ദേശത്തു വച്ചു് മഹാത്മ}}<noinclude></noinclude>
8i1t8mkq1je3mjll15jervg025sv6zd
താൾ:Otta slokam Malayalam 1921.pdf/18
106
85150
246156
2026-07-30T08:19:26Z
MoosadWiki
13329
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ന്ദ്രമൗലിരപി | ഗരളാശീ ദിഗ്വാസാ ജടിലോയം സംബഭൂവ പരമേശഃ ൨൧ ലോകത്തിൽ വെപ്പുകാർ വെളുത്തേടൻ ക്ഷുരകൻ ഇവരെല്ലാം അതിദുഷ്ടന്മാരാണെന്നു കണ്ടിട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
246156
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" />10 ഒറ്റശ്ലോകം</noinclude>ന്ദ്രമൗലിരപി | ഗരളാശീ ദിഗ്വാസാ ജടിലോയം
സംബഭൂവ പരമേശഃ ൨൧
ലോകത്തിൽ വെപ്പുകാർ വെളുത്തേടൻ ക്ഷുരകൻ ഇവരെല്ലാം അതിദുഷ്ടന്മാരാണെന്നു കണ്ടിട്ട് സാക്ഷാൽ പരമേശ്വരൻ തനിക്കു ഭക്ഷണം വിഷമാക്കി, ദിഗംബരനായി, ജട ധരിച്ചു. * * * *
അയമാന്ദോളികാദണ്ഡഃ സ്കന്ധം ബാധതി തേ കിമു |
നായമാന്ദോളികാദണ്ഡസ്തവ ബാധതി ബാധതേ ൨൨
ഒരു രാജാവു കാഴ്ചയിൽ ഒരു സാധുവായ പണ്ഡിതനെ ക്കൊണ്ട് അറിയാതെ പല്ലക്കെടുപ്പിച്ചു. പണ്ഡിതൻ വേണ്ടവിധം പലക്കെടുക്കായ്കയാൽ രാജാവ് അധിക്ഷേപമായി ഇങ്ങനെ ചോദിച്ചു:- ഹേ ! ഈ പല്ലക്കിന്റെ തണ്ട് അങ്ങയുടെ ചുമലിനെ ബാധിക്കുന്നുണ്ടൊ (വേദനപ്പെടുത്തുന്നുണ്ടൊ) 'ഇതല്ല എന്നെ വേദനപ്പെടുത്തുന്നത്. അങ്ങയുടെ ബാധതി ആണ് എന്നെ ഉപദ്രവിക്കുന്നത്' എന്ന് പണ്ഡിതൻ മറുപടി പറഞ്ഞു. ബാധൃ ധാതു ആത്മനേപദിയാണ്. അതിനാൽ ബാധതി എന്ന പ്രയോഗം തെറ്റാണെന്നു താല്പര്യം. * * * * * *<noinclude><references/></noinclude>
p02nbdheftx9tz9vvt559hc7pnbgera