വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.13 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/സീതാന്വേഷണം 0 4400 246158 78703 2026-07-30T15:33:51Z ~2026-42246-66 13485 246158 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> ഭക്തിപരവശനായ സുഗ്രീവനും ഭക്തപ്രിയനോടുണർത്തിച്ചിതന്നേരം 'വന്നു നിൽക്കുന്ന കപികുലത്തെക്കനി- ഞ്ഞൊന്നു തൃക്കൺപാർത്തരുളേണമാദരാൽ തൃക്കാൽക്കൽ വേലചെയ്തീടുവാൻ തക്കോരു മർക്കടവീരരിക്കാണായതൊക്കവേ നാനാകുലാചലസംഭവന്മാരിവർ നാനാസരിദ്ദ്വീപശൈലനിവാസികൾ പർവ്വതതുല്യശരീരികളേവരു- മുർവ്വീപതേ!കാമരൂപികളെത്രയും ഗർവ്വം കലർന്ന നിശാചരന്മാരുടെ ദുർവ്വീര്യമെല്ലാമടക്കുവാൻ പോന്നവർ ദേവാംശസംഭന്മാരിവരാകയാൽ ദേവാരികളെയൊടുക്കുമിവരിനി കേചിൽ ഗജബലന്മാരതിലുണ്ടുതാൻ കേചിൽ ദശഗജശക്തിയുള്ളോരുണ്ട്‌ കേചിദമിതപരാക്രമമുള്ളവർ കേചിന്മൃഗേന്ദ്രസമന്മാരറിഞ്ഞാലും കേചിന്മഹേന്ദ്രനീലോപലരൂപികൾ കേചിൽകനകസമാനശരീരികൾ കേചന രക്താന്തനേത്രം ധരിച്ചവർ കേചന ദീർഘവാലന്മാരഥാപരേ ശുദ്ധസ്ഫടികസങ്കാശശരീരികൾ യുദ്ധവൈദഗ്ദ്ധ്യമിവരോളമില്ലാർക്കും നിങ്കഴൽപ്പങ്കജത്തിങ്കലുറച്ചവർ സംഖ്യയില്ലാതോളമുണ്ടു കപിബലം മൂലഫലദലപക്വശനന്മാരായ്‌ ശീലഗുണമുള്ള വാനരന്മാരിവർ താവകജ്ഞാകാരികളെന്നു നിർണ്ണയം ദേവദേവേശ! രഘുകുലപുംഗവ! ഋക്ഷകുലാധിപനായുള്ള ജാംബവാൻ പുഷ്കരസംഭവപുത്രനിവനല്ലോ കോടിഭല്ലൂകവൃന്ദാധിപതി മഹാ- പ്രൗഢിമതി ഹനൂമാനിവനെന്നുടെ മന്ത്രിവരൻ മഹാസത്വപരാക്രമൻ ഗന്ധവാഹാത്മജനീശാശംസംഭവൻ നീലൻ ഗജൻ ഗവയൻ ഗവാക്ഷൻ ദീർഘ- വാലധിപൂണ്ടവൻ മൈന്ദൻ വിവിദനും കേസരിമാരുതി താതൻ മഹാബലി വീരൻ പ്രമാഥി ശരഭൻ സുഷേണനും ശൂരൻ സുമുഖൻ ദധിമുഖൻ ദുർമ്മുഖൻ ശ്വേതൻ വലീമുഖനും ഗന്ധമാദനൻ താരൻ വൃഷഭൻ നളൻ വിനതൻ മമ താരാതനയനാമംഗദനിങ്ങനെ ചൊല്ലുള്ള വാനരവംശരാജാക്കന്മാർ ചൊല്ലുവാനാവതല്ലാതോളമുണ്ടല്ലോ വേണ്ടുന്നതെന്തെന്നിവരോടരുൾചെയ്ക വേണമെന്നാലിവർ സാധിക്കുമൊക്കവെ’ സുഗ്രീവവാക്യമിത്ഥം കേട്ടു രാഘവൻ സുഗ്രീവനെപ്പിടിച്ചാലിംഗനം ചെയ്തു സന്തോഷപൂർണ്ണാശ്രുനേത്രാംബുജത്തോടു- മന്തർഗ്ഗതമരുൾചെയ്തിതു സാദരം ‘മൽക്കാര്യഗൌരവം നിങ്കലു നിർണ്ണയ- മുൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വനീ ജാനകീമാർഗ്ഗണാർത്ഥം നിയോഗിക്ക നീ വാനരവീരരെ നാനാദിശി സഖേ!’ ശ്രീരാമവാക്യമൃതം കേട്ടു വാനര- വീരനയച്ചിതു നാലു ദിക്കിങ്കലും ‘നൂറായിരം കപിവീരന്മാർ പോകണ- മോരോ ദിശി പടനായന്മാരൊടും പിന്നെ വിശേഷിച്ചു ദക്ഷിണദിക്കിന- ത്യുന്നതന്മാർ പലരും പോയ്ത്തിരയണം അംഗദൻ ജാംബവാൻ മൈന്ദൻ വിവിദനും തുംഗൻ നളനും ശരഭൻ സുഷേണനും വാതാത്മജൻ ശ്രീഹനുമാനുമായ് ചെന്നു ബാധയൊഴിഞ്ഞുടൻ കണ്ടു വന്നീടണം അത്ഭുതഗാത്രിയെ നീളെത്തിരഞ്ഞിങ്ങു മുപ്പതു നാളിനകത്തു വന്നീടണം ഉല്പലപത്രാക്ഷിതന്നെയും കാണാതെ മുപ്പതുനാൾ കഴിഞ്ഞിങ്ങു വരുന്നവൻ പ്രാണാന്തികം ദണ്ഡമാശു ഭുജിക്കണ- മേണാങ്കശേഖരൻ തന്നാണെ നിർണ്ണയം’ നാലുകൂട്ടത്തോടുമിത്ഥം നിയോഗിച്ചു കാലമേ പോയാലുമെന്നയച്ചീടിനാൻ രാഘവൻ തന്നെത്തോഴുതരികേ ചെന്നു ഭാഗവതോത്തമനുമിരുന്നീടിനാ‍ൻ ഇത്ഥം കപികൾ പുറപ്പെട്ട നേരത്തു ഭക്ത്യാ തൊഴൂതിതു വായുതനയനും അപ്പോളവനെ വേറെ വിളിച്ചാദരാ- ലത്ഭുതവിക്രമൻ താനുമരുൾ ചെയ്തു ‘മാനസേ വിശ്വാസമുണ്ടാവതിന്നു നീ ജാനകി കൈയിൽ കൊടുത്തീടിതു സഖേ! രാമനാമാങ്കിതമാമംഗുലീയകം ഭാമിനിയ്ക്കുള്ളിൽ വികല്പം കളവാനായ് എന്നുടെ കാര്യത്തിനോർക്കിൽ പ്രമാണം നീ- യെന്നിയേ മറ്റാരുമില്ലെന്നു നിർണ്ണയം’ പിന്നെയടയാളവാകുമരുൾചെയ്തു മന്നവൻ പോയാലുമെന്നയച്ചീടിനാൻ ലക്ഷ്മീഭഗവതിയാകിയ സീതയാം പുഷ്കരപത്രാക്ഷിയെക്കൊണ്ടുപോയൊരു രക്ഷോവരനായ രാവണൻ വാഴുന്ന ദക്ഷിണദിക്കുനോക്കിക്കപിസഞ്ചയം ലക്ഷവും വൃത്രാരിപുത്രതനയനും പുഷ്കരസംഭവപുത്രനും നീലനും പുഷ്കരബാന്ധവശിഷ്യനും മറ്റുള്ള മർക്കടസേനാപതികളുമായ്‌ ദ്രുതം നാനാനഗനഗരഗ്രാമദേശങ്ങൾ കാനനരാജ്യപുരങ്ങളിലും തഥാ തത്ര തത്രൈവ തിരഞ്ഞുതിരഞ്ഞതി- സത്വരം നീളെ നടക്കും ദശാന്തരേ ഗന്ധവാഹാത്മജനാദികളൊക്കവേ വിന്ധ്യാചലാടവി പുക്കു തിരയുമ്പോൾ ഘോരമൃഗങ്ങളെയും കൊന്നുതിന്നുന്നതി- ക്രൂരനായോരു നിശാചരവീരനെ- ക്കണ്ടു വേഗത്തോടടുത്താരിതു ദശ- കണ്ഠനെന്നോർത്തു കപിവരന്മാരെല്ലാം നിഷ്ഠൂരമായുള്ള മുഷ്ടിപ്രഹരേണ ദുഷ്ടനെപ്പെട്ടെന്നു നഷ്ടമാക്കീടിനാൻ പംക്തിമുഖനല്ലിവനെന്നു മാനസേ ചിന്തിച്ചു പിന്നെയും വേഗേന പോയവർ </poem> kez4dzhnewkjz5k4nt18bjf60ss9jxw താൾ:Otta slokam Malayalam 1921.pdf/3 106 71781 246161 209979 2026-07-31T05:34:02Z Sreejithk2000 57 ചെറിയ തിരുത്ത് 246161 proofread-page text/x-wiki <noinclude><pagequality level="1" user="Viswaprabha" /></noinclude>{{ന|അവതാരിക}} {{ന|{{bar}}}} {{text-indent|2em|പ്രാചീനന്മാരും അൎവാചീനന്മാരുമായ കവികൾ ഓരോരോ സന്ദൎഭങ്ങളിലായി അനേകം നല്ല നല്ല ഒറ്റശ്ലോകങ്ങൾ ഉണ്ടാക്കീട്ടുണ്ടെന്നും അതിൽ ചിലത് ഇനിയും അച്ചടിച്ചു പുറത്തിറങ്ങാതെ കാലംകൊണ്ട് തീരെ നശിച്ചു പോകത്തക്ക വിധത്തിൽ കിടക്കുന്നതേ ഉള്ളൂവെന്നും എല്ലാവൎക്കും അറിവുള്ള ഒരു സംഗതിയാണല്ലൊ. ചില ശ്ലോകങ്ങൾ കൎണ്ണാകൎണ്ണികയാ കേട്ടുകേൾപ്പിച്ച് ഒരു വിധം പ്രചാരം വന്നിട്ടുണ്ടാകും. മറ്റു ചിലത് ചില വയോവൃദ്ധന്മാൎക്കു മാത്രം അറിവുണ്ടായിരിക്കാം. വേറെ ചിലത് ചിലരുടെ നോട്ടുബുക്കിൽ കിടന്ന് അവസാനം ചിതലുകളുടെ ഭക്ഷണത്തിന്നുമാത്രം ഉപകരിക്കുന്നതായിരിക്കും. ചില കവിതകൾ ഏതാനും ചില സംസ്കൃതപണ്ഡിതന്മാരുടെ കാലശേഷം നാമാവശേഷമായി പോകുവാനിടയുള്ളവയുമുണ്ട്. ഇങ്ങിനെ ഭാവിയിൽ നശിച്ചുപോകുന്നതും എല്ലാ സഹൃദയ}}<noinclude><references/></noinclude> nxlk2mzfo8qnsiuob8xcnpveul7dzue താൾ:Otta slokam Malayalam 1921.pdf/7 106 81389 246163 240435 2026-07-31T05:36:40Z Sreejithk2000 57 ചെറിയ തിരുത്ത് 246163 proofread-page text/x-wiki <noinclude><pagequality level="1" user="~2026-31349-77" /></noinclude>{{ന|അവതാരിക}} ---- വ്യാഖ്യാനമെഴുത്തിലോ മറ്റോ മനുഷ്യസാധാരണമായ വല്ല തെറ്റുവീഴ്ചകളും വന്നു പോയിട്ടുണ്ടെങ്കിൽ അതു ക്ഷന്തവ്യമാണെന്നുള്ള പ്രാൎത്ഥനയോടെ മഹാജനസമക്ഷം ഈ പുസ്തകം സമൎപ്പിച്ചുകൊള്ളുന്നു. {{വ|അച്ചുതത്ത് വാസുദേവൻ മൂസ്സത്.}}<noinclude><references/></noinclude> ip3av4vlcrwoujpw9i2xp3oz38xurxf താൾ:Prithikaradurga (Changampuzha).pdf/185 106 81676 246164 240811 2026-07-31T09:08:46Z Mohammed Hashim M.M 13342 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246164 proofread-page text/x-wiki <noinclude><pagequality level="3" user="Mohammed Hashim M.M" /></noinclude>കണ്ണിൽ കണ്ട ആളുകളോടെല്ലാം നാടുനീളെ പറഞ്ഞു നടന്നു.ഇതുയോട്ടിന്റെ ചെവിട്ടിലെത്തി. പക്ഷേ സര സ്വതീപ്രസാദംപോലെ അയാൾ ഇഷ്ടമുള്ളതൊക്കെപ്പറ ഞ്ഞുകൊള്ളട്ടെ എന്ന് അയാളതു കളിമട്ടിൽ എടുക്കുകയോ ചെയ്തുള്ളു. ഒരു ദിവസം അവർ അണയിൽ പണിയെടുത്തുകൊണ്ടിരിക്കുമ്പോൾ പണിനിർത്താൻ പറഞ്ഞുകൊണ്ട് ഹാൽസ്റ്റീൻ നേരെ യോട്ടിന്റെ അടുത്തയ്ക്കു വന്നു; താൻ കച്ചേരിയിൽ പരാതി കൊടുക്കാൻ പോവുകയാണെന്നും ദാരിദ്രനായ ഒരു മനുഷ്യൻറെ കൃഷിസ്ഥലം നശിപ്പിക്കുവാൻവേണ്ടി ചെയ്യുന്ന ആ പ്രവൃത്തിക്കു യോട്ടിന് ഒരാവകാശമില്ലെന്നു അപ്പോൾ കാണാമെന്നും പറഞ്ഞു.അയാൾ വഴക്കു കൂടി. ഓഹോ കോടതിയിലോ കച്ചേരിയിലോ എവിടെ വേണമെങ്കിലും പൊയ്ക്കോളൂ, ഹാൽസ്റ്റീൻ, ഒരു പൊട്ടി ച്ചിരിയോടുകൂടി യോട്ട് പ്രസ്താവിച്ചു: "ഈ ചെയ്യുന്ന പ ണികൊണ്ട് എനിക്ക് കിട്ടുന്നേടത്തോളം ഗുണം തന്നെ തനിക്കും കിട്ടുമെന്നു തന്റെ അച്ഛനറിയാം. എന്തുകൊ ണ്ടെന്നാൽ,എന്റെ അണയിലെ വെള്ളം അയാൾക്ക് ആവശ്യമുള്ളിടത്തോളം ഉപയോഗിക്കാനൊക്കും. ഏതായാലും താനിപ്പോൾ തന്റെ പാടു നോക്കി പോകൂ. താനുമായി ഇവിടെ നിന്നു വർത്തമാനം പറയാൻ എനിക്കു സമയം ഇല്ല ഓഹോ നിങ്ങളൊരു മഹാകായമായി കണക്കാ ക്കിരിക്കുകയാ,” ഹാൽസ്റ്റീൻ തട്ടിവിട്ടു; "പിന്നല്ലാതെ<noinclude></noinclude> etbv0fw4f6mb3h3xxvm6xpx334tzoyd താൾ:Prithikaradurga (Changampuzha).pdf/186 106 81677 246165 240812 2026-07-31T09:09:12Z Mohammed Hashim M.M 13342 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246165 proofread-page text/x-wiki <noinclude><pagequality level="3" user="Mohammed Hashim M.M" /></noinclude>വരുമോ നിങ്ങളല്ലേ ഈ പ്രദേശങ്ങളിലെ ഏററവും വല്ല്യ ആൾ. പക്ഷേ വരട്ടെ, കാത്തിരുന്നോളൂനിങ്ങൾക്കു കാണാം. ഞങ്ങൾക്കുമുണ്ട് ചില പരിചക്കാരൊക്കെ അവര തിനുവേണ്ട നടപടിയൊക്കെ നടത്തിക്കോളും. നിങ്ങളെപോലെതന്നെ ഉള്ളവരാണവരും. ഓഹോ അങ്ങനെയോ? പൊട്ടിച്ചിരിച്ചുകൊണ്ടു യോട്ട് പറഞ്ഞു: “എന്നാൽ എളുപ്പം ചെന്നോട്ടെ ചെന്നാട്ട ഹാൽസ്റ്റീൻ. എന്നിട്ടു ഞാൻ പറഞ്ഞയച്ചു എന്നവരോട് പറഞ്ഞേക്കൂ, അവരുമായി കണ്ടുമുട്ടാൻ എനിക്കു സന്ദോഷമാണെന്ന് അപ്പോഴേയ്ക്കും ലീകനിയും അവിടെ വന്നെത്തിയിരുന്നു. രോമംകൊണ്ടുള്ള ഒരു വസ്ത്രം നനയ്ക്കുവാനായി അവൾ തടാകത്തിൽ വന്നതാണ് അവൾ പറഞ്ഞു. "കഴിഞ്ഞ ശീതകാലത്ത് അദ്ദേഹത്തിന്റെ ഒരു ചെമ്മരിയാടു കാണാതെ പോയപ്പോൾ നിങ്ങൾ എല്ലാവരും അന്വേഷിച്ചു നടക്കുകയും നിങ്ങൾക്കും കണ്ടെത്താൻ സാധിക്കാതെ വരികയും ചെയ്തല്ലോ; എന്നിട്ട് അദ്ദേഹവും ഞങ്ങളുംകൂടി പർവധത്തിൽ പല ദിക്കിലും തിരക്കി അതിനെ പിടിച്ചുകൊണ്ടുവന്നു. അപ്പോഴും, പിന്നീട് അനേകം പ്രാവശ്യവും, യോട്ട് ഇക്കാണുന്നപോലൊ ക്കെത്തന്നെയാണെന്നും നിസ്സാരകാര്യങ്ങളിൽ കണ്ണടച്ചുക ളയുന്ന പ്രകൃതക്കാരനാണെന്നും മനസ്സിലാക്കി ആസ് ബ്രാൻഡിനു തികച്ചും സന്തോഷിക്കുവാൻ സാധിച്ചിട്ടുണ്ട്<noinclude></noinclude> isbj9ixtpgwx3ff3j32vkhvsqo10j1w താൾ:Prithikaradurga (Changampuzha).pdf/187 106 81678 246166 240813 2026-07-31T09:09:42Z Mohammed Hashim M.M 13342 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246166 proofread-page text/x-wiki <noinclude><pagequality level="3" user="Mohammed Hashim M.M" /></noinclude>ഹാൽസ്റ്റീൻ അഗ്നിതുല്യം അരുണോജ്ജ്വലനായി രൂപാന്തരപ്പെട്ടു.അയാൾ ഉച്ചത്തിൽ ഉദ്‌ഘോഷിച്ചു. "നിങ്ങൾ മോഷണക്കുറ്റം ഞങ്ങളുടെ മേൽ ചുമത്തി ഞങ്ങളെ ശല്യപ്പെടുത്തുന്നോ, ലീകനി? "ഹേയ്, അല്ല, ലീകനി പ്രതിവദിച്ചു. "നിങ്ങൾക്കു കണ്ടുപിടിക്കാൻ കഴിയാഞ്ഞ ചെമ്മരിയാടിനെ യോട്ട് പിടിച്ചുകൊണ്ടുവന്നു. എന്നിട്ട് ഒരു പ്രത്യേക രീതിയിൽ അതിനെ നമുക്കു വെട്ടിപ്പങ്കിട്ടു തന്നല്ലോ. ആ പേരിൽ നിങ്ങൾക്കു വലിയ മതിപ്പും തൃപ്തിയും തോന്നി. അന്ന് അങ്ങനെ ചെയ്യേണ്ട കായ്യം നിങ്ങൾക്കുണ്ടായിരുന്നു.'' "നിങ്ങളുടെ ഭർത്താവിനെ നിങ്ങൾക്കിത്ര മതിപ്പുള്ള തേതായാലും നല്ലതുതന്നെ, ലീകനി. എന്തുകൊണ്ടന്നാൽ നിങ്ങൾ മറിച്ചുപറയാൻ നിവൃത്തിയില്ലാത്ത ഒരു പതനത്തിലായിപ്പോയല്ലോ? ലീകനി അതിനു മറുപടി കൊടുക്കാൻഊന്നുന്നിയതാണ്പക്ഷെ , യോട്ട് പറഞ്ഞു. "ഈ ചെറുപ്പക്കാരി പറയുന്നതൊന്നും താനത്ര കണക്കാക്കരുത്. അയാളുമായി നിന്നു പോവാൻ നമുക്കൊട്ടു സമയവുമില്ല, ലീകനി. അതുകൊണ്ട്, ഫാൽസ്റ്റീൻ, താൻ തന്റെ വഴിക്കു പോവാം അനന്തരം ഹാൽസ്റ്റീൻ അവിടെനിന്നും പോയി. പക്ഷേ അധികദൂരം ചെല്ലുന്നതിനു മുൻപ് അയാൾ തിരിഞ്ഞു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.<noinclude></noinclude> ers38w8024p6ddw21jl49oukfccpo1q താൾ:Prithikaradurga (Changampuzha).pdf/188 106 81679 246167 240814 2026-07-31T09:10:13Z Mohammed Hashim M.M 13342 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246167 proofread-page text/x-wiki <noinclude><pagequality level="3" user="Mohammed Hashim M.M" /></noinclude>"നിങ്ങൾ കല്യാണം കഴിച്ചിട്ടുള്ളത് ഏതായ‌ലുംനന്നായിട്ടുണ്ട്, യോട്ടേ! ഈ സ്ത്രീയെ നിങ്ങൾക്കു കിട്ടിയതും ഒരു നല്ല കാര്യം തന്നെ. കാരണം നിങ്ങൾ നിഡറോസിൽവെച്ച് ഒരു നോർവീജിയൻപെണ്ണിൻറെ പുറകേ പാടുനടന്നിരുന്നു എന്നും, നിങ്ങളുടെ പൗരുഷവും വീര സ്യവുമൊക്കെ തൃണംപോലെ കരുതി, നിങ്ങളുടെ കൺ വെട്ടത്തു വെച്ചുതന്നെ അവൾ മറ്റൊരുത്തന്റെ പുറകേ പോയി എന്നും ഞാൻ കേട്ടിട്ടുണ്ട്! അതു കേട്ടയുടൻ യോട്ട് ഒന്നട്ടഹസിച്ചു. നിലത്തു കിടന്നിരുന്ന ഒരു കുന്തം കൈയിലെടുത്തു ഹാൽസ്റ്റിനെ ലക്ഷ്യമാക്കി അയാൾ ഒരേറുകൊടുത്തു. അതു നേരേ ചെ ന്നു അവൻറെ കണ്ണിൽത്തറക്കുകയും നിന്നിടത്തു തന്നെ അവൻ മരിച്ചുവീഴുകയും ചെയ്തു. താൻ ചെയ്ത കൊലയെക്കുറിച്ചു അറിവ് കൊടുക്കാൻ യോട്ട' സ്‌വത്തായിലേയ്ക്കു് ഒരാളെ അയച്ചു. അനന്തരം അയാൾ വീട്ടിലേയ്ക്കു പോയി. ലീൿ‌നി അയാളെ അനുഗമിച്ചു. അന്നു പകൽ കുറെ വൈകിയിട്ടു അവൾ ചോദിച്ചു: "ആ ഫാൽസ്റ്റീൻ എന്താ പറഞ്ഞത് നോർവേയിലുള്ള ഒരു സ്ത്രീയെക്കുറിച്ച് ഓ അതൊരു പഴയ കഥയാണു'. അതിനെക്കുറിച്ചു നിനക്കു തല പുണ്ണാക്കേണ്ട ഒരു കാര്യവും ഇല്ല യോട്ട്പറഞ്ഞു പിന്നെ അതിനെ കുറിച്ച് എന്നോടൊന്നും സംസാരിക്കരുത് എന്തുകൊണ്ടെന്നാൽ, അതിനെക്കുറിച്ചു എന്തെങ്കിലും പറയാൻ ഞാൻ ഭാവിച്ചിട്ടില്ല<noinclude></noinclude> qt8yt9b05x46eb8q4kvsia4zm3ltq1m താൾ:Prithikaradurga (Changampuzha).pdf/189 106 81680 246168 240815 2026-07-31T09:10:33Z Mohammed Hashim M.M 13342 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246168 proofread-page text/x-wiki <noinclude><pagequality level="3" user="Mohammed Hashim M.M" /></noinclude>ഹാൽസ്റ്റീന്റെ മരണവാർത്ത കേട്ട് ആസ്ബ്രാൻഡിനു സങ്കടംകൊണ്ടും ഭയംകൊണ്ടും വെളിവുകെട്ടുപോയി. അയാളുടെ അണകൊണ്ടും മറെറന്തുകൊണ്ടും യോട്ട് തന്നെ മനഃപൂർവ്വം ദ്രോഹിക്കാൻ ഒരുമ്പെട്ടിരിക്കയാണെ ന്നു അയാൾ മൂഢമായി വിശ്വസിച്ചു അടുത്ത ദിവസം യോട്ട് സ്വത്താബക്കയിൽ വന്നു; ആ അവസരത്തിൽ ആസ്ബ്രാൻഡ് സഹായമപേക്ഷിക്കാൻ അയാളുടെ പരിചക്കാരുടെ അടുത്തേയ്ക്കു പോയിരിക്കുകയായിരുന്നു.അയാൾ തൻറെ ഭാഷയുടെ അകന്ന ഒരു ചാച്ചവഴിയിലുള്ള ബീനയുടെ പുത്രന്മാരെ ചെന്നു കണ്ടു കേസുനടത്തണമെന്നപേക്ഷിച്ചു. കൊലപാതകം സംബന്ധിക്കുന്ന കാര്യത്തിൽ നഷ്ടപരിഹാരമൊന്നും തന്നു രാജിയാകുന്ന പ്രകൃ തക്കാരനല്ല യോട്ട' എന്നു തനിക്കു നല്ല നിശ്ചയമുള്ളതാ യി ഒഡ് പ്രസ്താവിച്ചു; നേരെ മറിച്ചു വരുന്നതു വരട്ടെ എന്നു കരുതി അയാൾ ഇതിനേക്കാൾ ഭയങ്കരമായി പലതും ചെയ്യുന്നതാണ് എളുപ്പമെന്നു' അയാൾ താകീദ് കൊടുത്തു; ഏതായാലും തനിക്കു നിയമപരിജ്ഞാനമുള്ളതുകൊണ്ടും ഒട്ടധികം സ്നേഹിതന്മാരുള്ളതിനാലും യോട്ടിനെ ഒന്ന് മര്യാദ പഠിപ്പിക്കാൻ താനിഷ്ടപ്പെടുന്നു, അതിനാൽ കേസുനടത്തുന്ന ഭാരം കയ്യേൽകുവാൻ തനിക്കു സമ്മതമാണെന്നും ഒഡ് പ്രസ്താവിച്ചു. കോടതിയിൽ കേ സുകൊടുക്കുവാനുള്ള ഘട്ടമാകുന്നതുവരെ ആസ്ബ്രാൻ‌ഡ് ഓഡിനോടൊന്നിച്ചാണ് താമസിച്ചത്<noinclude></noinclude> isrnkidj2arcq4vj288l73nwvnrd7by താൾ:Prithikaradurga (Changampuzha).pdf/190 106 81681 246169 240816 2026-07-31T09:11:04Z Mohammed Hashim M.M 13342 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246169 proofread-page text/x-wiki <noinclude><pagequality level="3" user="Mohammed Hashim M.M" /></noinclude>കോടതിയിൽ പൊകണമെന്നു യോട്ടിനുമുണ്ടായിരുന്നു ഉദ്ദേശം. ലീകനിക്ക് അയാളോടൊന്നിച്ചു പോകുവാൻ ആഗ്രഹമുണ്ടായി. അവൾഗർഭിണിയായതിനാലും , യാത്ര ദീഘവും ക്ലേശകരവുമായതുകൊണ്ടും വീട്ടിൽത്തന്നെ ഇരുന്നാൽ മതിയെന്നു യോട്ട് നിബ്ബന്ധം പിടിച്ചു. പക്ഷേ, ഒഡ്ഡുമായിട്ടുള്ള ഈ ഉരസിലിൻറെ അവസാനം എങ്ങനെയാണെന്നു കാണുന്നവരെ വീട്ടിൽത്തനിക്ക് ഒരു സമാധാനവും ഉണ്ടാകുന്നതല്ലെന്നു് അവൾ തെങ്ങി കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു. ഒടുവിൽ അവളും പോന്നു കൊള്ളട്ടെ എന്നു തീരുമാനിക്കപ്പെട്ടു. കൂടെ അവരുടെ മകനും ഉണ്ടായിരുന്നു. രണ്ടു വയസ്സു പ്രായമുള്ള അവൻറെ പേർ ‘’ലായിട്ടിങ് ‘’എന്നാണ് . ഇക്കാര ണങ്ങളാൽ വളരെ സാവധാനത്തിലെ അവർ യാത്രചെയ്തോളു . കുറെ ദിവസം കഴിഞ്ഞാണ് അവർകോടതിയിൽഎത്തിയത് . അവർ അവിടെ വെറാർലൈഡുമൊന്നിച്ചു താമസമാക്കി. അയാൾക്കവിടെ ഒരു കൊച്ചു വീടുണ്ടായിരുന്നു. ഗുഡ്രണോടൊന്നിച്ച് അയാൾ കോടതിയിൽ വരികയുണ്ടായി. യോട്ട് വന്നതിന്റെ പിറേറദിവസം രാവിലെ അവിടെയുള്ള കുടിലുകൾക്കിടയിലൂടെ വൃദ്ധനായ ആസ്ബ്രാൻഡ് അങ്ങനെ നടന്നുപോകുമ്പോൾ ജെസ്റ്റ് ഓഡ്ഡ് ലീയ്‌സൺ എന്ന ഒരാളെ കണ്ടുമുട്ടുകയും അയാളുമായി സംഭാഷണത്തിലേപ്പെടുകയും ചെയ്തു. താൻ ആരാണ ന്നതിനെപ്പറ്റിയും യോട്ടുമായുള്ള തന്റെ കേസിനെക്കുറിച്ചും ആസ്ബ്രാൻഡ് അയാളോടു പറഞ്ഞു. അനന്തരം ജെസ്റ്റ് ഇങ്ങനെപ്രസ്താവിച്ചു.<noinclude></noinclude> px7ngdhuzq6l7nldjh7rrntrp279l58 താൾ:Prithikaradurga (Changampuzha).pdf/191 106 81682 246170 240817 2026-07-31T09:11:28Z Mohammed Hashim M.M 13342 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246170 proofread-page text/x-wiki <noinclude><pagequality level="3" user="Mohammed Hashim M.M" /></noinclude>"ഹാൽസ്റ്റിനെ കൊന്ന് കായ്യം സമരിയായിത്തിരുന്നപക്ഷം വേണ്ട നഷ്ടപരിഹാരമൊക്കെച്ചെയ്യാമെന്നായിരുന്നു യോട്ടിൻറെ ആദ്യത്തെ ഉദ്ദേശമെന്നും, ഓഡ്ഡ് ഇടപെട്ടതുകൊണ്ട് അയാളിപ്പോൾ 'രണ്ടും കല്പിച്ചു: തന്നെ ഇറങ്ങി പുറപ്പെട്ടിരിക്കയാണെന്നും, ഇനി അയാൾ ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും ഞാൻ കെട്ടിരിക്കുന്നു അല്പനേരം ഇതു സംബന്ധിച്ചവർ തമ്മിൽ സംസാരിച്ചു. അനന്തരം ജെസ്റ്റ്' അയാളെ വിട്ടു തൻറെ വഴിക്കു കുറെനേരം ഇതിനെക്കുറിച്ചു ചിന്തിച്ചുകൊണ്ട് അയാൾ തനിയെ അങ്ങുമിങ്ങും ചുറ്റിതിരിഞ്ഞു. തന്റെ പരാതിക്കായ്യം ഓഡ്ഡ് തുമ്പില്ലാതെ കളഞ്ഞു കളിച്ചേയ്ക്കു മെന്നു് ഇപ്പോൾ അയാൾ ഭയപ്പെട്ടു. ഉടൻതന്നെ അയാൾക്കൊരു യുക്തി തോന്നി. വൈറ്റെർലയിടിനും ഭവനത്തിൽ ചെന്നു യോട്ടിനെ തനിച്ചു കണ്ടു സംസാരി ക്കുകഅതാണ്നല്ലത് . അയാൾ അങ്ങനെതന്നെ പ്ര വത്തിക്കുകയും ചെയ്തു. അവർ അപ്പോൾ ഉണർന്നേറ്റതേ ഉള്ളൂ. വൊറർ ലൈഡും യോട്ടും' അവരെ കാണുവാനായിവന്ന പരിചയ ക്കാരുമൊന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു. ലി കനിയും ഗുഡ്രണും കൂടെയുണ്ട്'. അവരെ കണ്ട ഉടൻ ആസ്ബ്രാൻഡ് തന്റെ തീരുമാനം മാറ്റി വന്നവഴിയെ മടത്തിപ്പോകാൻ തുറിഞ്ഞു; പക്ഷേ യോട്ട് അയാളെ വി ളിച്ചു ഇങ്ങനെ പ്രസ്താവിച്ചു: 'എതാണെടാ, ആസ്ബ്രാൻഡ്, തന്നെ താങ്ങാ നുള്ളാരെ താനെന്തു ചെയ്തു? അതോ തന്റെ കേസിൽ<noinclude></noinclude> 896pfyraln0sngdjti2slss4g3mqihq താൾ:Prithikaradurga (Changampuzha).pdf/192 106 81683 246171 240818 2026-07-31T09:11:52Z Mohammed Hashim M.M 13342 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246171 proofread-page text/x-wiki <noinclude><pagequality level="3" user="Mohammed Hashim M.M" /></noinclude>മുഷിവുതോന്നി ഓഡ്ഡ് അതു വലിച്ചു പള്ളയിലെറിഞ്ഞു എന്നുണ്ടോ ആസ്ബ്രാൻഡ് മുഖംകൊണ്ടു മഞ്ഞളച്ചു കൊണ്ടും ഓരോന്നും മുറുമുറുത്തുകൊണ്ടും അവിടെ നിന്നു.ഒടുവിൽ അയാൾ യോട്ടിനെ രഹസ്യമായി പുറത്തുവിളിച്ചു ഹാൽസ്റ്റീന്റെ മരണത്തിനു നഷ്ടപരിഹാരം കൊടുക്കു വാൻ അയാൾ സന്നദ്ധനാണോ എന്നു ചോദിക്കണമെ ന്നായിരുന്നു ആദ്യം തന്റെ ആശയെന്നും പിന്നീടാണ്കേസുകൊടുക്കാനൊരുമ്പെട്ടതെന്നും അറിയിച്ചു. അതു പറഞ്ഞുകൊണ്ടു് അയാൾ പൊട്ടിക്കരയാൻ തുടങ്ങി. പിന്നീടു യോട്ട്' പറഞ്ഞു: "നാം അയൽപക്കക്കാരാണു'; എന്നിട്ടും മരണംവ രെ ഹാൽസ്റ്റീൻ എന്നെ ഓരോന്നു പറഞ്ഞു സ്വയിരം കെടുത്തുക പതിവായിരുന്നു. പക്ഷേ, ഞാൻ എല്ലാം ക്ഷമ യോടെ സഹിച്ചു. ഒടുവിൽ അടക്കാനാകാത്തവിധം അ യാൾ എന്റെ കോപത്തെ മനഃപൂർവ്വം ഊതിക്കത്തിക്കുക യാണു് ചെയ്തതു്. അതിൽ ആർക്കും അത്ഭുതത്തിനവകാ ശമില്ല. ഇങ്ങനെയെല്ലാമാണെങ്കിലും അയാളെ കൊന്ന തിൽ എനിക്കു പശ്ചാത്താപമുണ്ട്; എന്തുകൊണ്ടെന്നാൽ, തനിക്ക് ഏറ്റവും വലിയ സഹായിയായിരുന്നു അയാൾ എന്നു്' എനിക്ക് അറിയാം; താനാകട്ടെ വൃദ്ധനും ദരിദ്രനു മാണ് അതുകൊണ്ടു കൊലപ്പിഴയായി നല്ല ഒരു തുക തനിക്കു തരണമെന്നായിരുന്നു എൻറെ വിചാരം. അതു ഞാനിപ്പോഴും ചെയ്യാം. ഈ നിമിഷത്തിൽത്തന്നെ താ നതിനു' അനുകൂലിക്കുന്നപക്ഷം ഞാൻ വേണ്ടതുപോലെ<noinclude></noinclude> 569ahbh8cy6l3k4j7lm6ifvkymda8vv താൾ:Prithikaradurga (Changampuzha).pdf/193 106 81684 246172 240819 2026-07-31T09:12:13Z Mohammed Hashim M.M 13342 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246172 proofread-page text/x-wiki <noinclude><pagequality level="3" user="Mohammed Hashim M.M" /></noinclude>ക്കെ പ്രവർത്തിക്കാം താൻ ഓഡിന്റെ ഉപദേശം കേൾക്കാനുണ്ട് തനിക്ക് വലിയ മെച്ചമൊന്നുമുണ്ടാവു എന്നുംതോന്നുമില്ല എന്തുമാന്നാൽ, അയാൾക്കു ഞാൻ ലേശമെങ്കിലും വഴങ്ങിക്കൊടുക്കു മെന്നു താൻ വിചാരിക്കേണ്ട. താൻ പൊരുത്തപ്പെടുന്ന പക്ഷം ആളുകളെക്കൊണ്ടും തനിക്കു വീട്ടിലാവശ്യമുള്ള സാധനസാമഗ്രികളെക്കൊണ്ടും മാറും തനിക്ക് എന്തൊക്കെ സഹായം വേണമോ അതൊക്കെ ഞാൻ ചെയ്തുതരാം തനിക്കോ തന്റെ കുട്ടികൾക്കോ ഒരുപദ്രവവും ഉണ്ടാവുക യുമില്ല. ഇനി തനിക്കു തൻറെ ഇഷ്ടം പോലെ ചെയ്യാം. പക്ഷേ ഒന്നു താൻഓർത്തോളൂ താൻ ഒരൊറ്റ ആളുമായി ട്ടുമാത്രമേ ഞാനിങ്ങനെ നഷ്ടപരിഹാരം തന്നു രാജിയാ കാൻ ഈ ജീവിതത്തിൽ ഒരുമ്പെട്ടിട്ടുള്ളു. ആസ്ബ്രാൻഡ് ആ നിർദ്ദേശം അവിടെവെച്ചുതന്നെ സ്വീകരിച്ചു. വെററർലൈഡ് യോട്ടിനുവേണ്ടി വെ ള്ളിയെടുത്തു തൂക്കിനോക്കി. പിരിയുന്ന അവസരത്തിൽ വെറാർലൈഡ്' വെള്ളികൊണ്ടുള്ള ഒരു അരപ്പട്ട ആസ് ബ്രാൻഡിനു കൊടുത്തു. ആ വൃദ്ധൻ സന്തുഷ്ടചിന്തനായി യി സ്വഗൃഹത്തിലേയ്ക്കു മടങ്ങി. എന്നാൽ ഇതുകേട്ടു' ഓഡ്ഡ്കോപാക്രാന്തനായിത്തീന്നു. അയാൾ ആസ്ബ്രാൻഡി നെ കൂട്ടുവളരെ പരിഹസിച്ചു പറഞ്ഞയച്ചു. ഈ കേസിനെകുറിച്ചും നാടൊട്ടുക്കും വലിയ സംഭാഷണമുണ്ടായി കുറച്ചു നാളായി വൈഗ്വയോട്ട് വളരെ ശാന്തനായി തീർന്നിട്ടുണ്ടെന്നും ജനങ്ങൾക്ക് തോന്നി. പക്ഷെ ലീകനി താൻ പറയുന്നതിൽ ചെവികൊടുക്കുന്നവരോടൊ<noinclude></noinclude> 0mcjpcuejhf9pdbmkcy5oagi5wj8a5i താൾ:Prithikaradurga (Changampuzha).pdf/194 106 81685 246173 240820 2026-07-31T09:12:42Z Mohammed Hashim M.M 13342 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246173 proofread-page text/x-wiki <noinclude><pagequality level="3" user="Mohammed Hashim M.M" /></noinclude>ക്കെ യോട്ടിൻറെ ഉദാരാത്മതയെകുറിച്ചു പുകഴ്ത്തിപ്പാഞ്ഞു. അദ്ദേഹത്തോടു്' എതിർക്കാൻ ശക്തിയില്ലാത്ത വൃദ്ധനും ദ രിദ്രനുമായ ഈ മനുഷ്യനോടല്ലാതെ എതിർക്കാൻ അദ്ദേഹം ഇന്നോളം മരിക്കലും പൊരുത്തപ്പെടുകയുണ്ടായിട്ടില്ല. പക്ഷെഅവരെല്ലാം പൊട്ടിച്ചിരിച്ചുകൊണ്ട്, ശരിയാകട്ടെ, തെററാക ട്ടെയോട്ട് തനിക്കു തോന്നുമ്പോലെ ചെയ്യുമെന്നും, എന്നിരുന്നാലും അയാൾ ചെയ്തതു്' ഉത്തമമായി എന്ന് അയാളുടെ ഭാഷ കരുതുമെന്നും അവളുടെ മുഖത്തുനോക്കി പരിഹസിച്ചു പറഞ്ഞു. മുപ്പത്തിരണ്ടു് കോടതിക്കാര്യം അങ്ങനെ ശല്യം കൂടാതെ അവസാ നിച്ചശേഷം യോട്ടും, ലീകനിയും ഹോൾട്ടാറിലേയ്ക്കു തിരി ച്ചു; കുറച്ചുനാൾ അവർ അവിടെ താമസിക്കുകയും ചെയ്തു. വേററർലൈഡ് ആ പ്രദേശത്തു' ഒരു ദിക്കിൽ വളർത്തിയിരുന്ന ഒരു പന്തയക്കുതിരയെ പരിശോധിക്കുവാനായി യോട്ട്’മയിദാനപരപ്പിൽക്കൂടി കുതിരപ്പുറത്തു പുറപ്പെട്ടു. വഴിക്കുവെച്ച് അയാൾ ഒഡ്ബീനസണനെ കാണാൻ ഇടയായി. അയാളുടെ കൂടെ ഒരു മനുഷ്യൻ അകമ്പടിയായി പോയിരുന്നു ഒഡ് അയാളെ അഭിവാദ്യം ചെയ്തുകൊണ്ടു പറഞ്ഞു: "നാമേതായാലും ഒരേവഴിക്കാണല്ലോ. അതുകൊണ്ടു നമു ക്കു കൂട്ടായിപ്പോകാം. നിങ്ങൾ ആസ്ബ്രാൻഡുമായി കായ്യമെല്ലാം സമാധാനത്തിൽ കലാശിപ്പിച്ചതിനാൽ നമ്മുടെ സൗഹാർദ്ദത്തിനു് ഇനിയാതൊരു പ്രതിബന്ധവുംഇല്ല .”<noinclude></noinclude> k7as2q4bqepg8jgeud7f1wx2i0hc2iw താൾ:Prithikaradurga (Changampuzha).pdf/195 106 81686 246174 240821 2026-07-31T09:13:09Z Mohammed Hashim M.M 13342 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246174 proofread-page text/x-wiki <noinclude><pagequality level="3" user="Mohammed Hashim M.M" /></noinclude>ഒരുമിച്ചുള്ള യാത്ര ഒഡ്ഡിനു് ഇഷ്ടപ്പെടുന്നതുകൊണ്ട് ഏതായാലും അങ്ങനെതന്നെയാകാം എന്നു മാത്രം അ യാൾ മറുപടി പറഞ്ഞു: അനന്തരം ഹോൾട്ടാറിലുള്ളവരു ടേയും, ലീകനിയുടേയും വിശേഷം ഒഡ്ഡ് അയാളോട്അനോഷിച്ചു . അവക്കെല്ലാം സുഖംതന്നൊ എന്നു യോട്ട് മറുപടി നൽകി അവർ കുതിരകളെ കാണുകയും നല്ലവണ്ണം അവയെ പരിശോധിക്കുകയും ചെയ്തു. അതുകഴിഞ്ഞ് അവൻ മല ഞ്ചെരുവിലേയ്ക്കു കുതിരപ്പുറത്തു മടങ്ങിപ്പോന്നു. ഒഡ്ഡിനു് ഒട്ടധികം സംസാരിക്കാനുണ്ടായിരുന്നു; അയാൾ വലിയ സൗഹാർദ്ദം പ്രദശിപ്പിച്ചു. യോട്ട് എല്ലാറ്റിനും അയാൾക്കു ചുരുങ്ങിയ മറുപടി കൊടുത്തു. ഒടുവിൽ അവൻ തിരപ്പുറത്തുനിന്നും ഇറങ്ങി അവരുടെ കൈവശമുള്ള ആ ഹാരം കഴിക്കുവാനായി അവിടെ ഒരിടത്തിരുന്നു. അവർ അങ്ങനെ ഇരിക്കുമ്പോൾ ഓഡ്ഡ് പറഞ്ഞു: "നിങ്ങൾ ഇത്ര ദയാലുവും ശാന്തനുമായ ഒരു മനു ഷ്യനായിരുന്നിട്ടും നിങ്ങളും ഹിൽസ്റ്റീനും തമ്മിൽ ഒരു ശ ജയ്ക്കിടവന്നതെങ്ങനെ എന്നു' എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു പിടിയും കിട്ടുന്നില്ല, യോട്ട്! ആ പഴയ ഒരു വിവാഹകായത്തെക്കുറിച്ചെന്തോ പറഞ്ഞതു നിങ്ങൾക്കു സഹിക്കാൻ സാധിക്കാഞ്ഞതാന് അതിന്റെ കാരണമെന്നു ജനങ്ങൾ പറയുന്നതു ശരിയാണോ? "എൻറെ സൗഹാർദ്ദത്തിന്മേൽ നിങ്ങൾ അത്രമാത്രം ഒട്ടിപ്പിടിക്കാൻ ഇഷ്ടപ്പെടുന്ന പോലെ തോന്നുന്നതുകൊണ്ടു ഞാൻ ഒന്നു പറയാം.'' യോട്ട് മറുപടിയേകി: "നിങ്ങളും<noinclude></noinclude> 40ky0mua1xd7o535tvjsncvlf7f7ckf താൾ:Prithikaradurga (Changampuzha).pdf/196 106 81687 246175 240824 2026-07-31T09:13:40Z Mohammed Hashim M.M 13342 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246175 proofread-page text/x-wiki <noinclude><pagequality level="3" user="Mohammed Hashim M.M" /></noinclude>അക്കാര്യത്തിൽ തലയിടാതിരിക്കുന്നതാണ് നല്ലതു്. അല്ലെങ്കിൽ, ഈ സംസാരം ഇവിടെ, ഐസ്‌ലാൻഡു മുഴു വനും, പ്രചരിപ്പിക്കുന്ന മനുഷ്യൻ ഒരു പക്ഷേ, നിങ്ങൾ തന്നെ ആയിരിക്കാം. “നിങ്ങൾ ഒരു പെണ്ണിനുവേണ്ടി പ്രാണൻ കളഞ്ഞു കൊണ്ടു നിഡറോസിൽ ഉഴന്നിരുന്ന കാലത്തു നിങ്ങളെ അവിടെ കണ്ടുമുട്ടിയ ജനങ്ങളിൽനിന്നാണ് ഞാൻ ഈ സംസാരം കേട്ടതു്!'' യോട്ട് ചാടിയെഴുനോറ് അയാളുടെ കൈക്കോടാലി വലിച്ചെടുത്തു; ഒഡ്ഡും പെട്ടെന്നുയർന്നു തന്റെ കുന്തമെ ടുത്തു' അയാളെ തടുത്തുകൊണ്ട് അയാളുടെ മുൻപിൽ പരിച തള്ളിപ്പിടിച്ചു. "അയ്യോ, കഷ്ടം, നിങ്ങളുടെ ചർച്ചകർക്കും നിങ്ങളൊന്നും അവശേഷിച്ചിട്ടില്ലായിരുന്നു,'' എന്നു പറഞ്ഞുകൊണ്ട് യോട്ട് മഡിയൻ കുനുത്തണ്ടു രണ്ടായി മുറിച്ചിട്ടു. പക്ഷെ നിങ്ങൾക്ക് അതിനു വലിയ വിശപ്പുള്ളതുകൊണ്ടു് അല്പം വല്ലതും നിങ്ങൾക്കുവേണ്ടി എനിക്കു് കണ്ടുപിടിക്കാൻ കഴിയും. ഇങ്ങനെ പറഞ്ഞു അയാൾ ഒഡ്ഡിൻന്റെ പരിച വെട്ടിപ്പിളരുകയും, അടുത്തമാത്രയിൽ കോടാലി ഓഡിന്റെ തോളിൽ തറച്ചുതാഴുകയും ചെയ്തു.അങ്ങനെ മാരകമായ ഒരു മുറിവേററുകൊണ്ട് അയാൾ പിന്നോട്ടു മലച്ചു. ഒഡ്ഡിൻറെ കൂടെ ഉണ്ടായിരുന്ന ഭൃത്യൻ ചെറുപ്പക്കാരനും പേടിത്തൊണ്ടനുമായിരുന്നു. ഞൊടിക്കുള്ളിൽ അയാൾ അവിടെയിന്നുംപറപറന്നു . യോട്ട് ഹോൾട്ടാറിലെ<noinclude></noinclude> ke12badfzzkd437gzecgt115mx48l32 താൾ:ഗാന്ധിസം.pdf/53 106 85087 246157 246053 2026-07-30T13:29:26Z Sreejithk2000 57 ചെറിയ തിരുത്ത് 246157 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>{{ന|45}} ജി സൃഷ്ടിച്ച പദമാണിതു്. സത്യം അഹിംസയോടു ചേൎന്നാൽ ലോകം മുഴുവൻ സ്വാധീനമാകും എന്നതിനാൽ സത്യാഗ്രഹത്തിന്റെ രഹസ്യവും സത്യവും അഹിംസയും രാഷ്ട്രീയ ജീവിതത്തിൽ പകർത്തുക എന്നതാണു്." ഇതൊരു പുതിയ തത്വമല്ല, ഗാഹിക ജീവിതത്തിലെ നിയമം രാഷ്ട്രീയ തലത്തിലേക്കു സംക്രമിപ്പിക്കുന്നതു മാത്രമാണു് എന്ന് ഗാന്ധിജി പറയുന്നെങ്കിലും രാഷ്ട്രീയ തലത്തിലെ അതിന്റെ പ്രവൎത്തനം നവീനം തന്നെയാണ്. ഗൃഹ്യ ജീവിതത്തിലെ തൎക്കങ്ങളും വഴക്കുകളും തീൎക്കുന്നത് സ്നേഹനിയമം കൊണ്ടാണല്ലോ. അനിഷ്ടം ഭവിച്ച കുടുംബാംഗം മറ്റു അംഗങ്ങളോടുള്ള സ്നേഹം കാരണം അനിഷത്തിനു കാരണക്കാരായവരോട് പ്രതികാരം ചെയ്യാതെ സ്വന്തം തത്വങ്ങളുടെ സംരക്ഷത്തിനായി സ്വയം ക്ലേശം വരിക്കയും കോപിക്കാതിരിക്കുകയും ചെയ്യുന്നല്ലൊ. കോപം അടക്കുകയും സ്വയം സഹിക്കുകയും എന്നതു് വിഷമമാകയാൽ നിസ്സാരകാര്യങ്ങൾക്കു് അയാൾ തത്വത്തിനോളം മാന്യത കൊടുക്കാതെ സാരമില്ലാത്ത വിഷയങ്ങളിൽ മറ്റു കുടുംബാംഗങ്ങളോടു യോജിച്ചു കഴിഞ്ഞു കൂടുന്നു. അതു കൊണ്ടു തനിക്കും മരംഗങ്ങൾക്കും ഉപദ്രവമുണ്ടാക്കാതെ ഏറ്റവും കൂടുതൽ ശാന്തി കൈവരുത്തുന്നുണ്ടു്. ഇങ്ങിനെ അയാളുടെ പ്രവൃത്തി എതിർപ്പായാലും പിൻ വാങ്ങലായാലും പൊതുഗുണത്തെ ലാക്കാക്കിയായിത്തീരുന്നു. ഇതത്രേ സാധാരണ കുടുംബ നിയമം. രാഷ്ട്രീയമായും സാർവ്വ രാഷ്ട്രീയമായും ഉള്ള പാശ്ചാത്തലങ്ങളിൽ ഇപ്പറഞ്ഞ കുടുംബനീതി പ്രയോഗത്തിൽ വരുത്തിയില്ലെങ്കിൽ ശാന്തി എന്നതു് മരു മരീചിക മാത്രമായിരിക്കും എന്നാത്രേ ഗാന്ധി മതം. {{text-indent|2em|സത്യഗ്രഹ പ്രയോഗത്തിന്റെ ആദിമ ഘട്ടത്തിൽ തന്നെ മഹാത്മജി കണ്ടു ശത്രുവിൻ മേൽ ഹിംസാ പ്ര}}<noinclude></noinclude> fza21whq4dx2zmaj7knum7cx25wbxei താൾ:ഗാന്ധിസം.pdf/54 106 85101 246159 246069 2026-07-30T15:34:01Z Sreejithk2000 57 ചെറിയ തിരുത്ത് 246159 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>{{ന|46}} യോഗം സത്യാഗ്രഹാരാധനയില്പെടുന്നില്ലെന്നു്. നേരെമറിച്ചു് ശത്രുവിന്റെ തെറ്റുതിരുത്തേണ്ടതു് ക്ഷമാ ശീലവും കാരുണ്യവും കൊണ്ടാണു്. ഒരാൾക്കു ശരിയെന്നു തോന്നുന്നതു് മറ്റൊരാൾക്കു തെറ്റെന്നു തോന്നാം. ക്ഷമയെന്നാൽ കഷ്ടപ്പാടു സഹിക്കുക എന്നൎത്ഥം. ചുരുക്കത്തിൽ, സത്യ സ്ഥാപനം ശത്രുവിനെ ഹിംസിച്ചിട്ടല്ല, സ്വയം സഹിച്ചിട്ടാണു സാധിക്കണ്ടതു്. മറ്റു വിധത്തിൽ പറഞ്ഞാൽ ഏതെല്ലാം നിർവചനം നൽകിയാലും പൂർണമായി കിട്ടാൻ വിഷമമുള്ള ഒന്നാണ് സത്യഗ്രഹം. സൂര്യനെയെന്നപോലെ സംഗ്രഹത്തേയും നിർവചിക്കാൻ പ്രയാസം. സൂര്യനുമായി പരിചയമാണെങ്കിലും സൂര്യനേപ്പറ്റി വളരെ ചുരുക്കമേ നമുക്കറിഞ്ഞു കൂടൂ. അതുപോലെ സംഗ്രഹത്തിന്റെ അവസ്ഥയും. {{text-indent|2em|ദേഹത്തിനുളളിൽ ഒരു ആത്മാവുണ്ടെന്ന വിശ്വാസം സത്യഗ്രഹിക്കു അത്യാവശമാണ്. എങ്കിൽ മാത്രമേ മരണം എന്നത് യുദ്ധാവസാനമല്ലെന്നും ഒരു രാഗസമാപ്തി മാത്രമാണെന്നും മനസ്സിലാക്കാൻ സാധിക്കയുള്ളു. സത്യത്തിനായി തിരഞ്ഞു നടക്കുമ്പോൾ, ശത്രുവിന് സത്യം കാണുന്നതിനു് നമ്മുടെ ദേഹം പ്രതി ബന്ധമായി എന്നു മനസ്സിലായാൽ സന്തോഷ സമേതം ദേഹം ത്യജിക്കുവാൻ സത്യാഗ്രഹി തയ്യാറാകണം. ദേഹം ആത്മാവിന്റെ വാഹനം മാത്രമാണെന്നു ധരിക്കണം. ദേഹത്യാഗം കാണ്ട് ശത്രു സത്യം കാണുമെന്നു വിശ്വസിക്കയും വേണ്ടിയിരിക്കുന്നു. അതിനാൽ ദേഹനഷ്ടം കൊണ്ടു സത്യം വിജയിക്കുന്നെങ്കിൽ ചാരിതാൎത്ഥ്യ ജനകമാണ്. എതിരാളിയെ സത്യം കാണിക്കാനായി സ്വന്തം ദേഹം വെടിയുന്നതിനുള്ള സാമൎത്ഥ്യത്തിലാണു വിജയ രഹസ്യം സ്ഥിതിചെയ്യുന്നതു്. മറ്റു വിധത്തിൽ പറഞ്ഞാൽ സത്യഗ്രഹത്തിന്റെ ആണിക്കക്കല്ലുകൾ സ്വയം സഹായവും ആത്മത്യാഗവും ഈശ്വര വിശ്വാസവും}}<noinclude></noinclude> ds0dhuizwcb9u7pg9bmvi9ye7d6hyw4 246160 246159 2026-07-30T15:35:09Z Sreejithk2000 57 ചെറിയ തിരുത്ത് 246160 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>{{ന|46}} യോഗം സത്യാഗ്രഹാരാധനയിൽപെടുന്നില്ലെന്നു്. നേരെമറിച്ചു് ശത്രുവിന്റെ തെറ്റുതിരുത്തേണ്ടതു് ക്ഷമാ ശീലവും കാരുണ്യവും കൊണ്ടാണു്. ഒരാൾക്കു ശരിയെന്നു തോന്നുന്നതു് മറ്റൊരാൾക്കു തെറ്റെന്നു തോന്നാം. ക്ഷമയെന്നാൽ കഷ്ടപ്പാടു സഹിക്കുക എന്നൎത്ഥം. ചുരുക്കത്തിൽ, സത്യ സ്ഥാപനം ശത്രുവിനെ ഹിംസിച്ചിട്ടല്ല, സ്വയം സഹിച്ചിട്ടാണു സാധിക്കണ്ടതു്. മറ്റു വിധത്തിൽ പറഞ്ഞാൽ ഏതെല്ലാം നിർവചനം നൽകിയാലും പൂർണമായി കിട്ടാൻ വിഷമമുള്ള ഒന്നാണ് സത്യഗ്രഹം. സൂര്യനെയെന്നപോലെ സംഗ്രഹത്തേയും നിർവചിക്കാൻ പ്രയാസം. സൂര്യനുമായി പരിചയമാണെങ്കിലും സൂര്യനേപ്പറ്റി വളരെ ചുരുക്കമേ നമുക്കറിഞ്ഞു കൂടൂ. അതുപോലെ സത്യാഗ്രഹത്തിന്റെ അവസ്ഥയും. {{text-indent|2em|ദേഹത്തിനുളളിൽ ഒരു ആത്മാവുണ്ടെന്ന വിശ്വാസം സത്യഗ്രഹിക്കു അത്യാവശമാണ്. എങ്കിൽ മാത്രമേ മരണം എന്നത് യുദ്ധാവസാനമല്ലെന്നും ഒരു രാഗസമാപ്തി മാത്രമാണെന്നും മനസ്സിലാക്കാൻ സാധിക്കയുള്ളു. സത്യത്തിനായി തിരഞ്ഞു നടക്കുമ്പോൾ, ശത്രുവിന് സത്യം കാണുന്നതിനു് നമ്മുടെ ദേഹം പ്രതി ബന്ധമായി എന്നു മനസ്സിലായാൽ സന്തോഷ സമേതം ദേഹം ത്യജിക്കുവാൻ സത്യാഗ്രഹി തയ്യാറാകണം. ദേഹം ആത്മാവിന്റെ വാഹനം മാത്രമാണെന്നു ധരിക്കണം. ദേഹത്യാഗം കാണ്ട് ശത്രു സത്യം കാണുമെന്നു വിശ്വസിക്കയും വേണ്ടിയിരിക്കുന്നു. അതിനാൽ ദേഹനഷ്ടം കൊണ്ടു സത്യം വിജയിക്കുന്നെങ്കിൽ ചാരിതാൎത്ഥ്യ ജനകമാണ്. എതിരാളിയെ സത്യം കാണിക്കാനായി സ്വന്തം ദേഹം വെടിയുന്നതിനുള്ള സാമൎത്ഥ്യത്തിലാണു വിജയ രഹസ്യം സ്ഥിതിചെയ്യുന്നതു്. മറ്റു വിധത്തിൽ പറഞ്ഞാൽ സത്യഗ്രഹത്തിന്റെ ആണിക്കക്കല്ലുകൾ സ്വയം സഹായവും ആത്മത്യാഗവും ഈശ്വര വിശ്വാസവും}}<noinclude></noinclude> j3eky765aa5xax161epvt1ihhegvczq താൾ:Otta slokam Malayalam 1921.pdf/8 106 85151 246162 2026-07-31T05:34:47Z Sreejithk2000 57 /* എഴുത്ത് ഇല്ലാത്തവ */ 246162 proofread-page text/x-wiki <noinclude><pagequality level="0" user="Sreejithk2000" /></noinclude><noinclude><references/></noinclude> rxp8qg5rr3akyr9s0owc6av4rxn9g82