വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.13 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Ramanan (Changampuzha).pdf/22 106 83248 246176 243292 2026-07-31T13:17:04Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246176 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>ളക്കൊത്തിട്ടുണ്ട്. ചന്ദ്രികാരമണന്മാരുടെ ഭിന്ന പ്രകൃതികളെ വി ശദീകരിക്കുന്നൊരു ദീൎഘാഭാഷണമാണ് ആ രംഗം. പക്ഷേ അസ്വാരസ്യം തോന്നിക്കുമാറ് അതിഭാഷണം ഒരു ഭാഗത്തും ഉണ്ടാകുന്നില്ല. നേരേമറിച്ച്, <poem> ‘‘തുച്ഛനാമെന്നെ നീ സ്വീകരിച്ചാ- ലച്ഛനുമമ്മയ്ക്കുമെന്തു തോന്നും?'' ‘‘കൊച്ചുമകളുടെ രാഗവായ്പി- ലച്ഛനുമമ്മയ്ക്കു മെന്തു തോന്നാൻ!'' </poem> എന്നിങ്ങനെ നായകപക്ഷത്തിലെ ആശങ്കാകൃതമായ സംയമ വും നായികാപക്ഷത്തിലെ ആവേഗകൃതമായ ഉത്സാഹവും ഒപ്പമാവിഷ്ക്കരിക്കുന്ന ചോദ്യോത്തരങ്ങൾ ആ സല്ലാപത്തിന്റെ മൎമ്മസൂക്തികളായിത്തീൎന്നിട്ടുണ്ട്. ഒന്നു വായിക്കുമ്പോഴയ്ക്കും അവ നാവിലങ്ങനെ പററിപ്പിടിച്ചുപോകുന്നതിലെന്താണാശ്ചൎയ്യം? ഭാവനയ്ക്കു പരിണതി വന്നു കഴിഞ്ഞ വലിയ വലിയ സാഹിത്യകാര ന്മാർ ഏതാദൃശപാത്രങ്ങളെ വിജനസങ്കേതത്തിലവതരിപ്പിച്ചു നിബന്ധിക്കാറുള്ള ഹൃദയസല്ലാപങ്ങൾക്കരിക്കരികേ നില്പാൻ ഒട്ടും ഭയപ്പെടേണ്ടതില്ല പ്രസ്തുതരംഗത്തിന്നു്. അതിനെത്തുടരുന്നതു്, ഒരു പനിനീർപ്പൂ സമ്മാനിച്ചിട്ട്, <poem> ‘‘അച്ഛനുമമ്മയുമല്പവുമെ- ന്നിച്ഛക്കെതിൎത്തു പറകയില്ല: സമ്മതിക്കുന്നു ഞാനൊന്നിലെങ്കിൽ, സമ്മതമാണതവൎക്കുമപ്പോൾ. അത്രയ്ക്കു വാത്സല്യമാണവൎക്കീ- പ്പുത്രിയിലെന്തിനു ശങ്ക പിന്നെ?'' </poem> എന്നാത്മവിശ്വാസം വെളിവാക്കി പ്രാണേശനുമായിപ്പിരിഞ്ഞു പോന്ന ചന്ദ്രിക ആ കഥ പ്രിയസഖിയായ ഭാനുമതിയെ പറഞ്ഞുകേൾപ്പിക്കുന്ന രംഗമാണ്. ഈ കാവ്യത്തിന്റെ വശീകര<noinclude></noinclude> k6vttw0wp6tzv6vlf7qdxly2ij025k6 246177 246176 2026-07-31T13:20:43Z Peemurali 12614 246177 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>ളക്കൊത്തിട്ടുണ്ട്. ചന്ദ്രികാരമണന്മാരുടെ ഭിന്ന പ്രകൃതികളെ വി ശദീകരിക്കുന്നൊരു ദീൎഘാഭാഷണമാണ് ആ രംഗം. പക്ഷേ അസ്വാരസ്യം തോന്നിക്കുമാറ് അതിഭാഷണം ഒരു ഭാഗത്തും ഉണ്ടാകുന്നില്ല. നേരേമറിച്ച്, <poem> ‘‘തുച്ഛനാമെന്നെ നീ സ്വീകരിച്ചാ- ലച്ഛനുമമ്മയ്ക്കുമെന്തു തോന്നും?'' ‘‘കൊച്ചുമകളുടെ രാഗവായ്പി- ലച്ഛനുമമ്മയ്ക്കു മെന്തു തോന്നാൻ!'' </poem> എന്നിങ്ങനെ നായകപക്ഷത്തിലെ ആശങ്കാകൃതമായ സംയമ വും നായികാപക്ഷത്തിലെ ആവേഗകൃതമായ ഉത്സാഹവും ഒപ്പമാവിഷ്ക്കരിക്കുന്ന ചോദ്യോത്തരങ്ങൾ ആ സല്ലാപത്തിന്റെ മൎമ്മസൂക്തികളായിത്തീൎന്നിട്ടുണ്ട്. ഒന്നു വായിക്കുമ്പോഴയ്ക്കും അവ നാവിലങ്ങനെ പററിപ്പിടിച്ചുപോകുന്നതിലെന്താണാശ്ചൎയ്യം? ഭാവനയ്ക്കു പരിണതി വന്നു കഴിഞ്ഞ വലിയ വലിയ സാഹിത്യകാര ന്മാർ ഏതാദൃശപാത്രങ്ങളെ വിജനസങ്കേതത്തിലവതരിപ്പിച്ചു നിബന്ധിക്കാറുള്ള ഹൃദയസല്ലാപങ്ങൾക്കരികേ നില്പാൻ ഒട്ടും ഭയപ്പെടേണ്ടതില്ല പ്രസ്തുതരംഗത്തിന്നു്. അതിനെത്തുടരുന്നതു്, ഒരു പനിനീർപ്പൂ സമ്മാനിച്ചിട്ട്, <poem> ‘‘അച്ഛനുമമ്മയുമല്പവുമെ- ന്നിച്ഛക്കെതിൎത്തു പറകയില്ല: സമ്മതിക്കുന്നു ഞാനൊന്നിലെങ്കിൽ, സമ്മതമാണതവൎക്കുമപ്പോൾ. അത്രയ്ക്കു വാത്സല്യമാണവൎക്കീ- പ്പുത്രിയിലെന്തിനു ശങ്ക പിന്നെ?'' </poem> എന്നാത്മവിശ്വാസം വെളിവാക്കി പ്രാണേശനുമായിപ്പിരിഞ്ഞു പോന്ന ചന്ദ്രിക ആ കഥ പ്രിയസഖിയായ ഭാനുമതിയെ പറഞ്ഞുകേൾപ്പിക്കുന്ന രംഗമാണ്. ഈ കാവ്യത്തിന്റെ വശീകര<noinclude></noinclude> 5p6l6n50yv0dao9v8cbx4008r6jgoou താൾ:Ramanan (Changampuzha).pdf/23 106 83249 246178 243293 2026-07-31T13:40:45Z Peemurali 12614 246178 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ണശക്തി ഏറ്റവും സാന്ദ്രീഭവിച്ചുനില്ക്കുന്നതെവിടെയെന്നു ചോദിക്കുന്നതായാൽ, ഒരുപക്ഷേ, ആ രണ്ടാത്മസഖിമാർ കൈകോൎത്തുപിടിച്ചു് അപ്‌സരോലോകത്തിലേയ്ക്കുയരുന്ന സംഭാഷണത്തിലെന്നു പറയാം. അനുരാഗത്താൽ അത്യുഷ്മളമായ ഒരു കന്യകാഹൃദയത്തേയും അതിന്നനു രോധമായി സ്പന്ദിക്കുന്നൊരു സഖീഹൃദയത്തേയും തന്മയത്വത്തോടുകൂടി ചിത്രീകരിക്കുവാൻ കവിക്കു സാധിച്ചിട്ടുണ്ട്. നീണ്ടും, അപ്പോഴേയ്ക്കും കുറുകിയും, വീണ്ടുമൊന്നുനീണ്ടും പോകുന്ന ആ വികാരഭരിതമായ സല്ലാപം ക്രമേണ ഒററയൊററ ഈരടികളിലായി ത്വരിതഗതിയിൽ കയറി ആ കന്യകമാരെ സാംകല്പിക സ്വൎഗ്ഗത്തിൽ എത്തിച്ചതു കാണാനെന്തൊരു കൗതുകം! ‘ലീല'യിലെ രണ്ടാംസൎഗ്ഗത്തിന്നുശേഷം, റബ്ബർ പന്തുകണക്കടിച്ചടിച്ചുയരുന്ന ദീപ്തവികാരം ഈ രംഗത്തിലേ കണ്ടിട്ടുള്ളൂ. ഇനിയും ഇനിയും എന്നാകാംക്ഷ കയറിക്കൊണ്ടിരിക്കുന്നതിനിടയ്ക്കു പെട്ടെന്ന്, യാ മണി പതിനൊന്നു കഴിഞ്ഞുവല്ലോ; മകളേ, നിനക്കിറക്കമില്ലേ?'' കയറിക്കൊണ്ടിരി എന്നണിയറയിൽ നിന്നെത്തുന്ന ഹ്രസ്വസ്നിഗ്ദ്ധമായ മാതൃശാസ നം തികച്ചും സ്വാഭാവികമായിരിക്കുന്നു. നാലാം രംഗത്തിൽ രമ നന്മാരുടെ മറെറാരു സന്ദശനമാണ്. ആ അനുരാഗബ ന്ധം പിന്നേയും മുറുകിവരുന്നു എന്നതാണ് അവരുടെ പ്രതി പാദ്യം. ആദശവീണയിൽ പാട്ടുപാടുന്ന ര ഭാനന്ദ തന്ത്രികളാണു നിങ്ങൾ എത്താതിരിക്കുമോ നിങ്ങൾതൻ ചാരത്ത നിത്യാനുഭൂതിതന്നംഗുലികൾ? എന്നിങ്ങനെ മദനൻ സോത്സാഹം ഭാവിയെ സ്വാഗതം ചെ ന്നു. സംശയമെന്നൊന്ന് അ യാൾക്കില്ല. പക്ഷേ,<noinclude></noinclude> ttsj0ngil72hpioit3i8b5wbmq4pqr1 246180 246178 2026-07-31T14:02:00Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246180 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>ണശക്തി ഏറ്റവും സാന്ദ്രീഭവിച്ചുനില്ക്കുന്നതെവിടെയെന്നു ചോദിക്കുന്നതായാൽ, ഒരുപക്ഷേ, ആ രണ്ടാത്മസഖിമാർ കൈകോൎത്തുപിടിച്ചു് അപ്‌സരോലോകത്തിലേയ്ക്കുയരുന്ന സംഭാഷണത്തിലെന്നു പറയാം. അനുരാഗത്താൽ അത്യുഷ്മളമായ ഒരു കന്യകാഹൃദയത്തേയും അതിന്നനു രോധമായി സ്പന്ദിക്കുന്നൊരു സഖീഹൃദയത്തേയും തന്മയത്വത്തോടുകൂടി ചിത്രീകരിക്കുവാൻ കവിക്കു സാധിച്ചിട്ടുണ്ട്. നീണ്ടും, അപ്പോഴേയ്ക്കും കുറുകിയും, വീണ്ടുമൊന്നുനീണ്ടും പോകുന്ന ആ വികാരഭരിതമായ സല്ലാപം ക്രമേണ ഒററയൊററ ഈരടികളിലായി ത്വരിതഗതിയിൽ കയറി ആ കന്യകമാരെ സാംകല്പിക സ്വൎഗ്ഗത്തിൽ എത്തിച്ചതു കാണാനെന്തൊരു കൗതുകം! ‘ലീല'യിലെ രണ്ടാംസൎഗ്ഗത്തിന്നുശേഷം, റബ്ബർ പന്തുകണക്കടിച്ചടിച്ചുയരുന്ന ദീപ്തവികാരം ഈ രംഗത്തിലേ കണ്ടിട്ടുള്ളൂ. ഇനിയും ഇനിയും എന്നാകാംക്ഷ കയറിക്കൊണ്ടിരിക്കുന്നതിനിടയ്ക്കു പെട്ടെന്ന്, <poem> ‘‘മണി പതിനൊന്നു കഴിഞ്ഞുവല്ലോ; മകളേ, നിനക്കിന്നുറക്കമില്ലേ?'' </poem> എന്നണിയറയിൽ നിന്നെത്തുന്ന ഹ്രസ്വസ്നിഗ്ദ്ധമായ മാതൃശാസനം തികച്ചും സ്വാഭാവികമായിരിക്കുന്നു. നാലാം രംഗത്തിൽ രമണമദനന്മാരുടെ മറെറാരു സന്ദൎശനമാണ്. ആ അനുരാഗബന്ധം പിന്നേയും മുറുകിവരുന്നു എന്നതാണ് അവരുടെ പ്രതിപാദ്യം. <poem> ‘‘ആദൎശവീണയിൽ പാട്ടുപാടുന്ന ര- ണ്ടാനന്ദതന്ത്രികളാണു നിങ്ങൾ; എത്താതിരിക്കുമോ നിങ്ങൾതൻ ചാരത്തു നിത്യാനുഭൂതിതന്നംഗുലികൾ?'' </poem> എന്നിങ്ങനെ മദനൻ സോത്സാഹം ഭാവിയെ സ്വാഗതം ചെയ്യുന്നു. സംശയമെന്നൊന്ന് അയാൾക്കില്ല. പക്ഷേ,<noinclude></noinclude> awsu1ovmqnzup88xltyqrzj9wdbulx8 താൾ:ഗാന്ധിസം.pdf/55 106 85108 246179 246077 2026-07-31T13:53:22Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ ചെറിയ തിരുത്ത് 246179 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|47}} ആണു്. {{text-indent|2em|ആത്മനിയന്ത്രണവും സ്വയം ശുദ്ധീകരണവും സത്യാഗ്രഹിക്ക് അത്യാവശ്യമാണു്. ദുഷ്ടതയും ദുഷ്ടനും തമ്മിലുള്ള അന്തരം അയാൾ ഒരിക്കലും വിസ്മരിക്കരുതു്. ദുഷ്ടതയോടല്ലാതെ ദൃഷ്ടനോടു വിദ്വേഷമോ നീരസമോ ഒട്ടും "പാടില്ല. അതിയായ ആവശ്യമില്ലാത്തിടത്തു് കഠിന വാക്കുകൾ പോലും ഉപയോഗിക്കരുതു്. സ്നേഹത്താൽ പരിവൎത്തനം ചെയ്യാൻ പാടില്ലാത്ത വിധം അധഃപതിച്ചവൻ ആരുമില്ല എന്ന് സത്യാഗ്രഹി വിശ്വസിക്കയാണു ചെയ്യുന്നതു്. സത്യഗ്രഹിയുടെ ജോലി കോപത്തെ സ്നേഹം കൊണ്ടും തിന്മയെ നന്മ കൊണ്ടും അസത്യത്തെ സത്യം കൊണ്ടും ഹിംസയെ അഹിംസ കൊണ്ടും വിജയിക്ക എന്നതാണ്. അതിനാൽ സദാ സത്യാഗ്രഹി സ്വയം പരിശോധിച്ചൗ് കോപം മുതലായ ദുർഗ്ഗുണങ്ങൾ തന്നിൽ അവശേഷിക്കുന്നുണ്ടോ തനിക്ക് സത്യാഗ്രഹം പ്രയോഗിക്കാൻ എത്ര മാത്രം കെല്പുണ്ടു് എന്നു് അളന്നു കൊള്ളണം. തപസ്സിലും സ്വയം പരിശുദ്ധിയിലും സത്യഗ്രഹത്തിന്റെ പകുതിയും കിടക്കുന്നു. മൗനമായി ആൎഭാട സത്യപരമായി സ്നേഹപരമായി പ്രവൎത്തിക്കുന്നതിലാണു് സ്ഥായിയും സ്ഥിരവും ആയ ഫലം അല്ലാതെ പ്രസംഗങ്ങളിലോ ആൎഭാടങ്ങളിലോ അല്ല. എന്നാൽ ചിലപ്പോൾ അനീതിക്കെതിരായ പൊതുജനാഭിപ്രായം ഉളവാക്കാനായി സത്യഗ്രഹി ഏറക്കുറെ വേലചെയ്യേണ്ടതായിവരാം. അനീതിക്കെതിരായി പൊതുവഭിപ്രായം സ്പഷ്ടമായാൽ ഏത്ര വലിയവനും ആ അനീതിയ പിൻ താങ്ങാൻ മടിക്കും. അഥവാ ഒരുവൻ അങ്ങിനെ പിൻതാങ്ങിയാൽ സമുദായത്തിന്റെ സഹകരണം അയാൾക്കു നഷ്ടപ്പെടും. ഓരോ സന്ദൎഭത്തിലും അനുയോജ്യമായി വൎത്തിക്കേണ്ടതും സത്യഗ്രഹിയുടെ കൎത്തവ്യമാണു്.}}<noinclude></noinclude> q3zm0l3l0ujyr6tciiz8zap60pfebn5 താൾ:ഗാന്ധിസം.pdf/56 106 85118 246181 246089 2026-08-01T06:16:04Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ ചെറിയ തിരുത്ത് 246181 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|48}} {{text-indent|2em|സത്യഗ്രഹം വളൎന്നു വരുന്ന ഒരു സിദ്ധാന്തമാണു്. ഇതിനു മൂലഗ്രന്ഥങ്ങൾ ഒന്നുമില്ല. ഒട്ടുമുക്കാലും ഒരു ശാസ്ത്രമായി മഹാത്മജി ഈ തത്വം വളർത്തിയിട്ടുണ്ടു്. സത്യാഗ്രഹത്തിനു തോൽവിയെന്നതു് ഇല്ല. സത്യഗ്രഹി എതിരാളിയെ ദ്രോഹിക്കാതെ അയാളുടെ യുക്തിയേയും ഹൃദയത്തേയും സ്പർശിക്കുന്ന വിധം മൃദുവായ വാദവും സ്വയം ത്യാഗവും പ്രയോഗിക്കുന്നതിനാൽ ഉഭയ കക്ഷി അനുഗ്രഹമായിത്തീരുന്നു. സത്യാഗ്രഹം എല്ലാവൎക്കും പ്രയോഗിക്കാവുന്നതേയുള്ള എന്നാണു് ഗാന്ധിജി സ്വാനുഭവനത്തിൽ നിന്നും കണ്ടതു്. സത്യനിഷ്ഠയും സഹന ശക്തിയാൽ അതിന്റെ പാലനവും മാത്രം മതി സത്യഗ്രഹിയാകാൻ. അല്ലാതെ സത്യഗ്രഹത്തിന്റെ സകല വശങ്ങളും പൂർണമായി ഗ്രഹിച്ചു കൊള്ളണമെന്നില്ല.}} {{text-indent|2em|സഹന സമരം സത്യഗ്രഹമല്ല. സഹന സമരം ക്ഷീണന്റെ ആയുധമാണു്. ഹിംസാപ്രയോഗം അതിൽ നിന്നും ഒഴിവാക്കിയിട്ടില്ല. എന്നാൽ സത്യഗ്രഹം അതല്ല. പക്ഷെ സിവിലാജ്ഞാ ലംഘനം എന്നത് സത്യാഗ്രഹത്തിന്റെ ഒരു ശാഖയാണ്. സത്യവും അഹിംസയും കൊണ്ടാണ് തായ്തടി നിർമ്മിച്ചിരിക്കുന്നതു്. പലേ ശാഖകളും അതിലുണ്ടാകാം. ഏതു ശാഖയിൽ കൂടി ആയാലും അതിന്റെ ഫലം സത്യഗ്രഹ പ്രവൎത്തനം തന്നെയാണു്. സത്യാഗ്രഹം വില തീരാത്തതും അതുല്യവുമായ ഒരായുധമാണു്. ഈ ആയുധം എടുത്തു സമരം ചെയ്യുന്നയാൾക്കു് ഒരിക്കലും തോൽവിയുടെ നിരാശയിൽ പെടേണ്ടതായിവരികയില്ല.}}<noinclude></noinclude> nam3mxo2tuzis2xw8f1yzhvjbfh7dt1