വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.14
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Ramanan (Changampuzha).pdf/27
106
83278
246424
243322
2026-08-06T14:13:32Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246424
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>താനാനന്ദനിൎവ്വാണമടയുന്നുവെന്നുമൊക്കെ
അവളാവൎത്തിച്ചാവൎത്തിച്ചു പറയുന്നു.
പക്ഷേ__ അതേ ഒരു ‘പക്ഷേ’ അവളെ വിഷ
മിപ്പിച്ചുതുടങ്ങീട്ടുണ്ട്. ഭാനുമതി ആ പരിണാമത്തെപ്പിടിച്ചു തോഴിയെ വിദഗ്ദ്ധമായനുശാസിക്കുന്നു. എന്തായാലും,
<poem><center>
“മാമകജീവിതമാകന്ദത്തോപ്പിലാ
മാന്മഥകോമളനല്ലാതാരും
തേൻപെയ്യും ഗാനം പൊഴിച്ചണയില്ലൊരു
ദാമ്പത്യമാല്യവും കയ്യിലേന്തി.”
</poem></center>
എന്നു ശപഥം ചെയ്തിട്ടേ അവളടങ്ങുന്നുള്ളു.
തുടരുന്ന രംഗം ചന്ദ്രികയുടെ ഗൃഹോപവനത്തിൽ വെച്ചാണ്. സാധകബാധകങ്ങൾ സകലവും പൎയ്യാലോചിച്ചു ചന്ദ്രിക രമണനെ മാലയിട്ടു
വരിക്കുന്നു. സ്വയംവരത്തിലെത്തിക്കുന്ന ആ സമാഗമത്തിന്റെ
പടികളോരോന്നും സ്ഥാനസ്ഥിതമായിട്ടും അന്യോന്യഭാഷണങ്ങ
ളുടെ ദൈർഘ്യം വികാരോജ്ജ്വലതയ്ക്കു ബാധകമായിരിക്കുന്നു.
പൂൎവ്വരംഗങ്ങളിൽ ഗുളികാപ്രായം മുറുകിക്കണ്ട ഹൃൽ ഭാവങ്ങൾ
ഈ രംഗം തൊട്ട് ആസവപ്രായം അയഞ്ഞയഞ്ഞു പോകുന്നില്ലേ
എന്നൊരു തോന്നൽ. രംഗാവസാനത്തിൽ,
<poem><center>
“കഷ്ടമായി, നിന്നാശകളെല്ലാം
വ്യൎത്ഥമാണിനിച്ചന്ദ്രികേ!.
അസ്സുമുഖനാമാട്ടിടയനെ
വിസ്മരിക്കുവാൻ നോക്കു നീ!
താവകാമലാകാശത്തിലിതാ
താവുന്നുണ്ടൊരു കാർമുകിൽ
നിശ്ചയിച്ചുകഴിഞ്ഞു, നിൻ വിവാ-
ഹോത്സവത്തിന്റെ സമസ്തവും.”
</poem></center>
എന്നു തിരശ്ശീലയ്ക്കു പിന്നിൽനിന്നുണ്ടാകുന്ന അറിയിപ്പു രാഗബന്ധത്തിൽ അടിച്ചു കയററിയ ചിററാണി ഊരിത്തെറിക്കാൻ
വളരെ താമസമില്ലെന്നു സൂചിപ്പിക്കുന്നുണ്ട്. ഇനിയത്തെ രംഗം<noinclude></noinclude>
e1m7c0bk761tfg1urmb4e4hot7dqw9w
താൾ:Ramanan (Changampuzha).pdf/28
106
83296
246425
243340
2026-08-06T14:32:40Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246425
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>അൎദ്ധരാത്രി ചന്ദ്രികയുടെ മണിയറയിൽ വെച്ചാണ്. അവൾ മാത്രമേയുള്ളു. ഒരു ഭാഗത്തു സമുദായമൎയ്യാദയും അതിനെ പരിരക്ഷിക്കുന്നതു വലിയൊരു കരണീയമായെണ്ണുന്ന പിതൃജനങ്ങളുടെ ശാസനവും, എതിർഭാഗത്തു് ആ കാമുകോത്തമനോടു പ്രതിജ്ഞാതമായ പ്രണയവുമായി, ഒരു മഹാസമരം നടക്കുന്നു അവളുടെ മനസ്സിൽ. അതിന്റെ ഭിന്നഭിന്നഘട്ടങ്ങൾ ഇടയ്ക്കിടയ്ക്കു ‘ടോൎച്ചടിച്ചു’
കാണിക്കുന്നതാണ് അവളുടെ ദീൎഘാത്മഗതം. അതിൽ വെച്ചു് അവൾക്കുണ്ടാകുന്ന ഹൃദയപരിണാമം അല്പം വിചിന്തനീയമായിരിക്കുന്നു. ഏതിരുൾക്കൂമ്പാരത്തേയും രാഗരശ്മി വീശിപ്പിളൎന്നു നവമായൊരു സുപ്രഭാതത്തെ സൃഷ്ടിക്കാമെന്നുറച്ച് ആത്മാൎപ്പണം ചെയ്തുകഴിഞ്ഞ ഒരു നായിക പെട്ടെന്നിങ്ങനെ പിന്മാറുക
യോ? യാഥാൎത്ഥ്യം മറച്ചിട്ടില്ലെന്നേയുള്ളൂ എന്നു പറഞ്ഞേയ്ക്കാം കവി. എന്നാലും അവളെക്കൊണ്ടു കഠാരിയെടുപ്പിച്ചതു വായനക്കാരനോ പ്രേക്ഷകനോ പ്രതീക്ഷിക്കാത്തത്ര വേഗത്തിലായെന്നും അവളുടെ പിന്മാററത്തിനു പ്രേരകമാകുന്ന പ്രതിപക്ഷത്തിന്റെ
ശക്തി കാണിച്ചതു മതിയായില്ലെന്നും ഒരാവലാതിക്കിടയുണ്ട്. Truth is stranger than fiction (സംഭവം കല്പിതത്തേക്കാളും അസംഗതമാകാം) എന്നുണ്ടല്ലോ. ഈ ഘട്ടത്തോടെ നായി
കയുടെ സ്വഭാവം അധഃപതിക്കുകയാണ്.
<poem><center>
“എന്തു വന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം!”
</poem></center>
എന്നൊരു തിളച്ചുമറിയുന്ന ഭോഗലാലസയായി തരംതാഴുന്നു, അവളുടെ പ്രേമം. അതേവരെ പൂജിച്ചിരുന്നതൊക്കെ അവളെടുത്തു
വലിച്ചെറിയുന്നു. പിതൃജനാദരവ്രതത്തിനു ബലിയോ ചന്ദ്രിക?
അതു വിശ്വസിക്കുവാൻ കഴിയുന്നില്ല. അവൾ സ്ത്രീഹൃദയത്തിന്റെ
പ്രവാഹത്തെ ഒരു രാത്രികൊണ്ടണകെട്ടി പിന്നോക്കമിറക്കിയിരി
ക്കുകയാണ്. അതിനു നാം വേണ്ട, അവളെ കുററപ്പെടുത്താൻ.<noinclude></noinclude>
6edbnfry1qvlrq8yhhrnvg7x3kgin7l
താൾ:Ramanan (Changampuzha).pdf/29
106
83297
246427
243341
2026-08-06T14:52:15Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246427
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>അവളുടെ ഇഷ്ടതോഴി, ആ വിവേകിനിയായ ഭാനുമതി തന്നെ അവളെ വിളിച്ചുനിൎത്തി ‘ക്രോസ്’ ചെയ്യുന്നുണ്ട്__ ശ്രീരാമനോടു ചോദിക്കുന്ന വാസന്തിയുടെ വൈഭവത്തോടുകൂടി. നാലാംരംഗം നോക്കുക. അതവസാനിക്കുമ്പോൾ കുററം സമുദായ
നീതിക്കെന്നതിലുമധികം ചന്ദ്രികയ്ക്കുതന്നെയെന്നു സ്പഷ്ടം. ഗായകസംഘത്തിന്റെ ഉപസംഹാരം നായകനൈരാശ്യത്തിന്റെ
കൊടുംവിഷനാളത്തിലൂടെ വരാനിരിക്കുന്ന സംഹാരത്തിന്നുപക്രമമായിട്ടുണ്ട്. അഞ്ചാംരംഗം വനാന്തരാളത്തിൽനിന്നു കേൾക്കുന്ന
വിഷാദപൎയ്യാകുലമായ ഗാനംകൊണ്ടാരംഭിക്കുന്നു. ഇതു കേട്ടുണരുന്ന മദനൻ സ്നേഹിതന്റെ ദുൎദ്ദശാപരിപാകത്തെക്കുറിച്ചോൎത്തു മുഖം വിളറി ഒരു മരച്ചുവട്ടിൽ പൊങ്ങിനില്ക്കുന്നൊരു വേരിന്മേൽ
തലയ്ക്കു കയ്യുംകൊടുത്തു ചാരിയിരിക്കുകയാണ്. അവന്റെ സഹാനുഭൂതിയിൽ നിന്നു് ഒരു വ്യാകുലഗാനം പൊഴിയുന്നു. ആ ഗാനത്തോടുകൂടി മദനന്റെ സൗഹാൎദ്ദത്തിനു വിലയല്പം ഇടിയുന്നി
ല്ലേ? ആരംഭംതൊട്ടേ രമണനിൽ നിഴലടിച്ചിരുന്ന പരാജയഭീതിയെ തടിപ്പിക്കേണ്ടെന്നു കരുതി വകതിരിവോടെ അയാളെ പ്രോത്സാഹിപ്പിച്ചു പോന്നു എന്നു വെച്ചിട്ടു മദനൻ ആ രാഗകഥയിലെ അപകടസന്ധിയെപ്പറ്റി അതേവരെ ആലോചിച്ചിട്ടില്ലെന്നു വരാമോ? എന്നല്ല അങ്ങനെയൊരു വിപരീതഗതിക്കു വിളംബമില്ലെന്നു തോന്നുമ്പോഴയ്ക്കും,
<poem><center>
“നീ മറഞ്ഞാലും തിരയടിക്കും
നീലക്കുയിലേ, നിൻ ഗാനമെന്നും!”
</poem></center>
എന്നൊരാശംസയോടെ ചുമലൊഴിഞ്ഞു നില്ക്കുന്നത് ഉറച്ച സൗഹാൎദ്ദത്തിനിണങ്ങിയതോ? ഏതായാലും ആ നിസ്സഹായതാഗാനത്തെ രമണന്റെ പ്രവേശം വിച്ഛേദിച്ചതു നന്നായി. ഇരുപേരും കടുംദുഃഖത്തിനു പുഞ്ചിരികൊണ്ടു വെങ്കളിയിടുവാൻ ക്ലേശിക്കുന്നു.
പിന്നെ ഒരു കൊച്ചുകുശലാനുയോഗമാണു്.<noinclude></noinclude>
44s9uwtsa6iai76mcqkyq3eilx9tlwh
താൾ:ഗാന്ധിസം.pdf/108
106
85041
246428
246005
2026-08-06T16:51:44Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246428
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|100}}</noinclude>{{text-indent|2em|ഒരു വാക്കുകൂടി. ഗാന്ധിജി 'രാമരാജ്' എന്നു പറയുമ്പോൾ അത് ഹിന്ദുരാജ് എന്ന് ആരും ശങ്കിക്കേണ്ട. രാമരാജിന്റെ അൎത്ഥം ഗാന്ധിജിക്ക് ദൈവിക രാജ്യം അഥവാ ഈശ്വരന്റെ രാജ്യം എന്നു മാത്രമാണു്. പുരാണത്തിലെ ശ്രീരാമൻ ഉണ്ടായിരുന്നാലും ഇല്ലെങ്കിലും ഈശ്വരൻ നാമമായി 'രാമ'ശബ്ദം അദ്ദേഹം ഉപയോഗിക്കുന്നു എന്നേയുള്ളൂ. രാമനും റഹീമും അദ്ദേഹത്തിനു ഒന്നു തന്നെ. ഏതു നികൃഷ്ടവ്യക്തിക്കും ക്ഷണത്തിൽ നീതി ലഭിക്കാവുന്ന സാക്ഷാൽ ജനകീയഭരണമെന്നേ 'രാമരാജ്യ'ത്തിനൎത്ഥമുള്ളൂ എന്നു 1929-ൽ തന്നെ ഗാന്ധിജി യംഗ് ഇൻഡ്യയിൽ എഴുതി.}}
{{text-indent|2em|ചുരുക്കത്തിൽ സ്വയം പര്യാപ്തതയുള്ള ഗ്രാമഘടകങ്ങളാൽ സങ്കീൎണ്ണവും കേന്ദ്രനിയന്ത്രണം കുറഞ്ഞതും വ്യക്തി സ്വാതന്ത്രത്തേയും മനുഷ്യമാഹാത്മ്യത്തേയും ഉൾക്കൊള്ളുന്നതുമായ സാക്ഷാൽ ജനകീയ ഭരണമാണു് രാജരാജ് പദം കൊണ്ടു് അൎത്ഥമാക്കുന്നതു്.}}
{{ന|{{തലക്കെട്ട്2|7 അഹിംസാ വിപ്ലവം}}}}
{{ന|{{bar}}}}
{{text-indent|2em|മഹാത്മജി തെക്കേ ആഫ്രക്കയിൽ നിന്നും ഇൻഡ്യയിൽ മടങ്ങിയെത്തിയപ്പോൾ ഇവിടുത്തെ അവസ്ഥ വളരെ ശോചനീയമായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ബ്രിട്ടിഷ് സാമ്രാജ്യ ദുഷ്പ്രഭുത്വത്തിൻ കീഴിൽ അമൎന്നു ചതഞ്ഞു യാതൊരു രക്ഷാ മാർഗവും കാണാതെ കുഴങ്ങുന്ന ഒരു ഭാരതം ജനങ്ങൾക്ക് അക്ഷരാഭ്യാസമോ വയറുനിറയെ ഭക്ഷണമോ ആവശ്യത്തിനു വസ്ത്രമോ നിവസിക്കുവാൻ യോഗ്യമായ കെട്ടിടങ്ങളോ വൈദ്യസഹായമോ ഇല്ലാതെ 7 ലക്ഷം ഗ്രാമങ്ങളി}}<noinclude></noinclude>
802pc2t6r1x9gmbbe1r7nnpsmipoa05
താൾ:ഗാന്ധിസം.pdf/63
106
85048
246426
246012
2026-08-06T14:39:53Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246426
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|55}}</noinclude>എല്ലാ പരിഷ്കാരത്തിന്റേയും ചരിത്രം ഇതു തന്നെയാണെന്നു് മഹാത്മജി കാണുന്നു. പരിഷ്ക്കൎത്താക്കൾ മറ്റുള്ളവരുടെ നീരസത്തിനു വിധേയരായി ദുരാചാരങ്ങളുടെ നിസ്സാരപ്രകടനങ്ങളേപ്പോലും ശൂന്യമാക്കിത്തള്ളിയിട്ടുണ്ട്. നിയമ ലംഘനത്തിന്റെ ഫലങ്ങൾ അയാൾ സഹിച്ചേ മതിയാവൂ. നമ്മുടെ ജീവിതത്തിന്റെ തന്നെ മത നിയമമാണതു്. ഹിംസ നമ്മിലെ മൃഗീയതയുടെ ചട്ടം മാത്രമല്ലേ? നിയമത്തോടെതിർക്കുക - അതായത് സ്വയം സഹിക്കുക - എന്നതത്രേ നമ്മിലെ മനുഷ്യന്റെ നിയമം. സിവിൽ നിയമ ലംഘനം പൂർണമായും അഹിംസാ പരമായിരിക്കണം. ഇതിന്റെയും അടിസ്ഥാനം നമ്മുടെ കഷ്ടപ്പാടു കൊണ്ട് - സഹന ശക്തിക്കൊണ്ടു് - അതായത് സ്നേഹം കൊണ്ട് എതിരാളിയെ നന്നാക്കുക എന്ന തത്വമാണു്.
{{text-indent|2em|ഒരു സൽഭരണമുള്ള രാജ്യത്തു് നിയമ ലംഘനത്തിന്റെ ആവശ്യം ചുരുങ്ങും. എന്നാൽ നിയമം അനീതിപരമാകുമ്പോൾ ആത്മാഭിമാന രക്ഷണത്തിനു്, മനസാക്ഷിയെ രക്ഷിക്കാൻ, നിയമലംഘനം ചെയ്ക എന്നത് വെറും കൎത്തവ്യമായിത്തീരുകയാണു്. അതും അനീതിപരമായ നിയമത്തെ സംബന്ധിച്ചു മാത്രമേ പാടുള്ളൂ. നിയമലംഘനം 'സിവിൽ' ആകണമെങ്കിൽ ജയിൽ പട്ടങ്ങൾ കൃത്യമായി പാലിക്കണം. (ആ നിയമങ്ങൾ മുഴുവൻ നീതി പരമല്ലെങ്കിലും) എന്തെന്നാൽ ഒരു നിയമത്തെ ലംഘിക്കുക എന്നു വച്ചാൽ ആ നിയമ പാലന വിരോധികൾക്കു വച്ചിരിക്കുന്ന ശിക്ഷ പൂർണമായും സഹിക്കുക എന്നൎത്ഥമാണല്ലോ. ജയിൽ ചട്ടങ്ങൾ, ശിക്ഷാ പരിധിയിൽ പെടുത്തുക മാത്രമേ പാടുള്ളു. ശിക്ഷ മുഴുവൻ സഹിക്കുക എന്നാൽ ജയിൽ ചട്ടങ്ങൾ മുഴുവൻ സ്വീകരിക്കുക എന്നൎത്ഥം വരും. അല്ലാതെ നിയമം
ലംഘിക്കയും ശിക്ഷാ നിയമത്തോടെതിർക്കയും ചെയ്ക}}<noinclude></noinclude>
0iu7e0447zkm6v803ok6kaekp3x2uei