വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.14
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/മാർഗ്ഗവിഘ്നം
0
1970
246453
136063
2026-08-10T10:18:49Z
~2026-43935-21
13511
246453
wikitext
text/x-wiki
{{ഫലകം:രാമായണം സുന്ദരകാണ്ഡം}}
പതഗപതിരിവ പവനസുതനഥ വിഹായസാ
ഭാനുബിംബാഭയാ പോകും ദശാന്തരേ
അമരസമുദയമനിലതനയ ബലവേഗങ്ങ-
ളാലോക്യ ചൊന്നാർ പരീക്ഷണാർത്ഥം തദാ
സുരസയൊടു പവനസുതസുഖഗതി മുടക്കുവാൻ
തൂർണ്ണം നടന്നിതു നാഗജനനിയും
ത്വരിതമനിലജ മതിബലങ്ങളറിഞ്ഞതി-
സൂക്ഷ്മദൃശാ വരികെന്നതു കേട്ടവൾ
ഗഗനപഥി പവനസുത ജവഗതി മുടക്കുവാൻ
ഗർവ്വേണ ചെന്നു തത്സന്നിധൌ മേവിനാൾ
കഠിനതരമലറിയവളവനൊടുര ചെയ്തിതു
“കണ്ടീലയോ ഭവാനനെന്നെക്കപിവര!
ഭയരഹിതമിതുവഴി നടക്കുന്നവർകളെ
ഭക്ഷിപ്പതിന്നുമാം കൽപ്പിച്ചതീശ്വരൻ
വിധിവിഹിതമശനമിതു നൂനമദ്യ ത്വയാ
വീരാ! വിശപ്പെനിക്കേറ്റമുണ്ടോർക്ക നീ
മമവദന കുഹരമതിൽ വിരവിനൊടു പൂക നീ
മറ്റൊന്നുമോർത്തു കാലം കളയാകെടോ!”
സരസമിതി രഭസതരമതനു സുരസാഗിരം
സാഹസാൽ കേട്ടനിലാത്മജൻ ചൊല്ലിനാൻ:
“അഹമഖിലജഗദധിപനമര ഗുരുശാസനാ-
ലാശു സീതാന്വേഷണത്തിന്നു പോകുന്നു
അവളെ നിശിചരപുരിയിൽ വിരവിനൊടു ചെന്നുക-
ണ്ടദ്യ വാ ശ്വോ വാ വരുന്നതുമുണ്ടു ഞാൻ
ജനക നരപതിദുഹിതൃ ചരിതമഖിലം ദ്രുതം
ചെന്നു രഘുപതിയോടറിയിച്ചു ഞാൻ
തവവദന കുഹരമതിലപഗത ഭയാകുലം
താല്പര്യമുൾക്കൊണ്ടു വന്നു പുക്കീടുവൻ
അനൃതമകതളിരിലൊരു പൊഴുതുമറിവീലഹ-
മാശു മാർഗ്ഗം ദേഹി ദേവീ നമോസ്തുതേ”
തദനു കപികുലവരനൊടവളുമുര ചെയ്തിതു
“ദാഹവും ക്ഷുത്തും പൊറുക്കരുതേതുമേ”
“മനസി തവ സുദൃഢമിതി യദി സപദി സാദരം
വാ പിളർന്നീടെ”ന്നു മാരുതി ചൊല്ലിനാൻ
അതിവിപുലമുടലുമൊരു യോജനായാമമാ-
യാശുഗ നന്ദനൻ നിന്നതു കണ്ടവൾ
അതിലധികതര വദന വിവരമൊടനാകുല-
മത്ഭുതമായഞ്ചു യോജനാവിസ്തൃതം
പവനതനയനുമതിനു ഝടിതി ദശയോജന
പരിമിതി കലർന്നു കാണായോരനന്തരം
നിജമനസി ഗുരുകുതുകമൊടു സുരസയും തദാ
നിന്നാളിരുപതു യോജനവായുവുമായ്
മുഖകുഹരമതിവിപുലമിതി കരുതി മാരുതി
മുപ്പതുയോജനവണ്ണമായ് മേവിനാൻ
അലമലമിതയമമലനരുതു ജയമാർക്കുമെ-
ന്നൻപതുയോജന വാ പിളർന്നീടിനാൾ
അതുപൊഴുതു പവനസുതനതി കൃശശരീരനാ-
യംഗുഷ്ഠതുല്യനായുൾപ്പുക്കരുളിനാൻ
തദനുലഘുതരമവനുമുരുതരതപോ ബലാൽ
തത്ര പുറത്തു പുറപ്പെട്ടു ചൊല്ലിനാൻ:
“ശൃണു സുമുഖി! സുരസുഖപരേ! സുരസേ! ശുഭേ!
ശുദ്ധേ! ഭുജംഗമാതാവേ! നമോസ്തുതേ
ശരണമിഹ ചരണസരസിജയുഗളമേവ തേ
ശാന്തേ ശരണ്യേ! നമസ്തേനമോസ്തുതേ!”
പ്ലവഗപരിവൃഢവചന നിശമനദശാന്തരേ
പേർത്തും ചിരിച്ചു പറഞ്ഞു സുരസയും:
“വരികതവജയമതി സുഖേനപോയ്ചെന്നു നീ
വല്ലഭാവൃത്താന്തമുള്ളവണ്ണം മുദാ
രഘുപതിയൊടഖിലമറിയിക്ക തൽ കോപേന
രക്ഷോഗണത്തെയുമൊക്കെയൊടുക്കണം
അറിവതിനുതവ ബലവിവേകവേഗാദിക-
ളാദിതേയന്മാരയച്ചുവന്നേനഹം”
നിജചരിതമഖിലമവളവനൊടറിയിച്ചു പോയ്
നിർജ്ജരലോകം ഗമിച്ചാൾ സുരസയും.
പവനസുതനഥഗഗനപഥി ഗരുഡതുല്യനായ്
പാഞ്ഞുപാരാവാരമീതേ ഗമിക്കുമ്പോൾ
ജലനിധിയുമചലവരനോടു ചൊല്ലീടിനാൻ:
“ചെന്നു നീ സൽക്കരിക്കേണം കപീന്ദ്രനെ
സഗരനരപതിതനയരെന്നെ വളർക്കയാൽ
സാഗരമെന്നുചൊല്ലുന്നിതെല്ലാവരും
തദഭിജനഭവനറിക രാമൻ തിരുവടി
തസ്യകാര്യാർത്ഥമായ് പോകുന്നതുമിവൻ
ഇടയിലൊരു പതനമവനില്ല തൽക്കാരണാ-
ലിച്ഛയാപൊങ്ങിത്തളർച്ച തീർത്തീടണം
മണികനകമയനമലനായ മൈനാകവും
മാനുഷവേഷം ധരിച്ചു ചൊല്ലീടിനാൻ
ഹിമശിഖരിതനയനഹമറിക കപിവീര! നീ-
യെന്മേലിരുന്നു തളർച്ചയും തീർക്കെടോ!
സലിലനിധി സരഭസമയയ്ക്കയാൽ വന്നുഞാൻ
സാദവും ദാഹവും തീർത്തുപൊയ്ക്കൊൾകെടോ!
അമൃതസമജലവുമതിമധുരമധുപൂരവു-
മാർദ്രപക്വങ്ങളും ഭക്ഷിച്ചുകൊൾക നീ”
അലമലമിതരുതരുതു രാമകാര്യാർത്ഥമാ-
യാശു പോകും വിധൌ പാർക്കരുതെങ്ങുമേ
പെരുവഴിയിലശനശയനങ്ങൾ ചെയ്കെന്നതും
പേർത്തുമറ്റൊന്നു ഭാവിക്കയെന്നുള്ളതും
അനുചിതമറിക രഘുകുലതിലക കാര്യങ്ങ-
ളൻപോടു സാധിച്ചൊഴിഞ്ഞരുതൊന്നുമേ
വിഗതഭയമിനിവിരവൊടിന്നു ഞാൻ പോകുന്നു
ബന്ധുസൽക്കാരം പരിഗ്രഹിച്ചേനഹം
പവനസുതനിവയുമുരചെയ്തു തൻ കൈകളാൽ
പർവ്വതാധീശ്വരനെത്തലോടീടിനാൻ
പുനരവനുമനിലസമമുഴറി നടകൊണ്ടിതു
പുണ്യജനേന്ദ്രപുരം പ്രതി സംഭ്രമാൽ
തദനു ജലനിധിയിലതിഗംഭീരദേശാലയേ
സന്തതം വാണെഴും ഛായഗ്രഹണിയും
സരിദധിപനുപരിപരിചൊടു പോകുന്നവൻ
തൻനിഴലാശു പിടിച്ചു നിർത്തീടിനാൾ
അതുപൊഴുതു മമഗതിമുടക്കിയതാരെന്ന-
തന്തരാപാർത്തുകീഴ്പോട്ടു നോക്കീടിനാൻ
അതിവിപുലതരഭയകരാഗിയെ ക്കണ്ടള-
വംഘ്രിപാതേന കൊന്നീടിനാൻ തൽക്ഷണേ
നിഴലതുപിടിച്ചു നിർത്തിക്കൊന്നു തിന്നുന്ന
നീചയാം സിംഹികയെക്കൊന്നനന്തരം
ദശവദനപുരിയിൽ വിരവോടുപോയീടുവാൻ
ദക്ഷിണദിക്കുനോക്കിക്കുതിച്ചീടിനാൻ
ചരമഗിരി ശിരസി രവിയും പ്രവേശിച്ചിതു
ചാരുലങ്കാ ഗോപുരാഗ്രേ കപീന്ദ്രനും
ദശവദന നഗരമതി വിമല വിപുല സ്ഥലം
ദക്ഷിണ വാരിധി മദ്ധ്യേ മനോഹരം
ബഹുലഫല കുസുമ ദലയുതവിടപിസങ്കുലം
വല്ലീകുലാവൃതം പക്ഷിമൃഗാന്വിതം
മണി കനക മയമമരപുര സദൃശമംബുധി
മദ്ധ്യേ ത്രികൂടാചലോപരി മാരുതി
കമലമകൾ ചരിതമറിവതിന്നു ചെന്നൻപോടു
കണ്ടിതു ലങ്കാനഗരം നിരുപമം
കനകവിരചിതമതിൽ കിടങ്ങും പലതരം
കണ്ടുകടപ്പാൻ പണിയെന്നു മാനസേ
പരവശതയൊടു ഝടിതി പലവഴി നിരൂപിച്ചു
പത്മനാഭൻ തന്നെ ധ്യാനിച്ചു മേവിനാൻ
നിശിതമസി നിശിചരപുരേ കൃശരൂപനായ്
നിർജ്ജനദേശേ കടപ്പനെന്നോർത്തവൻ
നിജമനസി നിശിചരകുലാരിയെ ധ്യാനിച്ചു
നിർജ്ജരവൈരിപുരം ഗമിച്ചീടിനാൻ
പ്രകൃതിചപലനുമധിക ചപലമചലം മഹൽ
പ്രാകാരവും മുറിച്ചാകാരവും മറ-
ച്ചവനിമകളടിമലരുമകതളിരിലോർത്തു കൊ
ണ്ടഞ്ജനാനന്ദനനഞ്ജസാ നിർഭയം.
5y5kunjo91gxnxdf9fz1uwvlu6toqj2
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/ലങ്കാലക്ഷ്മീമോക്ഷം
0
1980
246454
78706
2026-08-10T10:28:58Z
~2026-43935-21
13511
246454
wikitext
text/x-wiki
{{ഫലകം:രാമായണം സുന്ദരകാണ്ഡം}}
ഉടൽ കടുകിനൊടു സമമിടത്തു കാൽ മുമ്പിൽ വ-
ച്ചുള്ളിൽ കടപ്പാൻ തുടങ്ങും ദശാന്തരേ
കഠിനതരമലറിയൊരു രജനിചരി വേഷമായ്-
കാണായിതാശു ലങ്കാ ശ്രീയെയും തദാ
“ഇവിടെ വരുവതിനു പറകെന്തുമൂലം ഭവാ-
നേകനായ് ചോരനോ ചൊല്ലു നിൻ വാഞ്ഛിതം 170
അസുരസുര നര പശുമൃഗാദി ജന്തുക്കൾ മ-
റ്റാർക്കുമേ വന്നുകൂടാ ഞാനറിയാതെ
ഇതിപരുഷവചനമൊടണഞ്ഞു താഡിച്ചിതൊ-
ന്നേറെ രോഷേണ താഡിച്ചു കപീന്ദ്രനും
രഘുകുലജ വരസചിവ വാമമുഷ്ടി പ്രഹാ-
രേണ പതിച്ചു വമിച്ചിതു ചോരയും
കപിവരനൊടവളുമെഴുനേറ്റു ചൊല്ലീടിനാൾ:
“കണ്ടേനെടോ തവ ബാഹുബലം സഖേ!
വിധിവിഹിതമിതു മമ പുരൈവ ധാതാവു താൻ
വീരാ! പറഞ്ഞിതെന്നോടിതു മുന്നമേ 180
സകല ജഗധിപതി സനാതനൻ മാധവൻ
സാക്ഷാൽ മഹാവിഷ്ണുമൂർത്തി നാരായണൻ
കമലദല നയന നവനിയിലവതരിക്കു മുൾ-
ക്കാരുണ്യമോട്ഷ്ടവിംശതിപര്യയേ
ദശരഥനൃപതിതനയനായ് മമ പ്രാർത്ഥനാൽ
ത്രേതായുഗേ ധർമ്മദേവരക്ഷാർത്ഥമായ്
ജനകനൃപവരനു മകളായ് നിജമായയും
ജാതയാം പംക്തിമുഖ വിനാശത്തിനായ്
സരസിരുഹ നയന നടവിയലഥ തപസ്സിനായ്
സഭ്രാതൃഭാര്യനായ് വാഴും ദശാന്തരേ 190
ദശവദനനവനിമകളെയുമപഹരിച്ചുടൻ
ദക്ഷിണ വാരിധി പുക്കിരിക്കുന്ന നാൾ
സപദി രഘുവരനൊ ടരുണജനു സാചിവ്യവും
സംഭവിക്കും പുനസ്സുഗ്രീവശാസനാൽ
സകലദിശി കപികൾ തിരവാൻ നടക്കുന്നതിൽ
സന്നദ്ധനായ് വരുമേകൻ തവാന്തികേ
കലഹമവനൊടു ഝടിതി തുടരുമളവെത്രയും
കാതരയായ് വരും നീയെന്നു നിർണ്ണയം
രണനിപുണനൊടു ഭവതി താഡനവും കൊണ്ടു
രാമദൂതന്നു നൽകേണമനുജ്ഞയും 200
ഒരു കപിയൊടൊരു ദിവസമടി ഝടിതി കൊൾകിൽ നീ-
യോടി വാങ്ങിക്കൊള്ളുകെന്നു വിരിഞ്ചനും
കരുണയൊടുഗതകപടമായ് നിയോഗിക്കയാൽ
കാത്തിരുന്നേനിവിടം പല കാലവും
രഘുപതിയൊടിനിയൊരിടരൊഴികെ നടകൊൾക നീ
ലങ്കയും നിന്നാൽ ജിതയായിതിന്നെടോ!
നിഖില നിശിചര കുലപതിക്കു മരണവും
നിശ്ചയമേറ്റമടുത്തു ചമഞ്ഞിതു
ഭഗവദനുചര! ഭവതു ഭാഗ്യം ഭവാനിനി-
പ്പാരാതെ ചെന്നു കണ്ടീടുക ദേവിയെ 210
ത്രിദശകുലരിപുദശമുഖാന്തഃപുരവരേ
ദിവ്യ ലീലാവനേ പാദപസംകുലേ
നവകുസുമ ഫലസഹിത വിടപിയുത ശിംശപാ
നാമവൃക്ഷത്തിൻ ചുവട്ടിലതിശുചാ
നിശിചരികൾ നടുവി ലഴലൊടു മരുവിടുന്നെടോ!
നിർമ്മല ഗാത്രിയാം ജാനകി സന്തതം
ത്വരിതമവൾ ചരിതമുടനവനൊടറിയിക്ക പോ-
യംബുധിയും കടന്നംബരാന്തേ ഭവാൻ
അഖില ജഗദധിപതി രഘൂത്തമൻ പാതുമാ-
മസ്തുതേ സ്വസ്തിരത്യുത്തമോത്തംസമേ! 220
ലഘുമധുര വചനമിതി ചൊല്ലി മറഞ്ഞിതു
ലങ്കയിൽ നിന്നു വാങ്ങീ മലർമങ്കയും
e2wmoc7yi80geum5vcad39iz09ncmrq
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/സമ്പാതിവാക്യം
0
4404
246449
246447
2026-08-10T07:19:28Z
~2026-43963-52
13510
246449
wikitext
text/x-wiki
{{രാമായണം കിഷ്കിന്ധാകാണ്ഡം}}
<poem>
അപ്പോൾ മഹേന്ദ്രാചലേന്ദ്രഗുഹാന്തരാൽ
ഗൃദ്ധ്രം പുറത്തു പതുക്കെപ്പുറപ്പെട്ടു
വൃദ്ധനായുള്ളോരു ഗൃദ്ധ്രപ്രവരനും
പൃത്ഥ്വീധരപ്രവരോത്തുംഗരൂപനായ്
ദൃഷ്ട്വാ പരക്കെക്കിടക്കും കപികളെ
തുഷ്ട്യാ പറഞ്ഞിതു ഗൃദ്ധ്രകുലാധിപൻ
'പക്ഷമില്ലാതോരെനിയ്ക്കു ദൈവം ബഹു-
ഭക്ഷണം തന്നതു ഭാഗ്യമല്ലോ ബലാൽ
മുമ്പിൽ മുമ്പിൽ പ്രാണഹാനിവരുന്നതു
സമ്പ്രീതി പൂണ്ടു ഭക്ഷിക്കാമനുദിനം'
ഗൃദ്ധ്രവാക്യം കേട്ടു മർക്കടൗഘം പരി-
ത്രസ്തരായന്യോന്യമാശു ചൊല്ലീടിനാൻ
'അദ്രീന്ദ്രതുല്യനായോരു ഗൃദ്ധാധിപൻ
സത്വരം കൊത്തിവിഴുങ്ങുമെല്ലാരെയും
നിഷ്ഫലം നാം മരിച്ചീടുമാറായിതു
കൽപിതമാർക്കും തടുക്കരുതേതുമേ
നമ്മാലൊരുകാര്യവും കൃതമായീല
കർമ്മദോഷങ്ങൾ പറയാവതെന്തഹോ!
രാമകാര്യത്തെയും സാധിച്ചതില്ല നാം
സ്വാമിയുടെ ഹിതവും വന്നതില്ലല്ലോ
വ്യർത്ഥമിവനാൽ മരിക്കെന്നു വന്നതു-
മെത്രയും പാപികളാകതന്നേ വയം
നിർമ്മലനായ ധർമ്മാത്മാ ജടായുതൻ
നന്മയോർത്തോളം പറയാവതല്ലല്ലോ
വർണ്ണിപ്പതിന്നു പണിയുണ്ടവനുടെ
പുണ്യമോർത്താൽ മറ്റൊരുത്തർക്കു കിട്ടുമോ?
ശ്രീരാമകാര്യാർത്ഥമാശു മരിച്ചവൻ
ചേരുമാറായിതു രാമപദാംബുജേ
പക്ഷിയെന്നാകിലും മോക്ഷം ലഭിച്ചിതു
പക്ഷീന്ദ്രവാഹനാനുഗ്രഹം വിസ്മയം'
വാനരഭാഷിതം കേട്ടു സമ്പാതിയും
മാനസാനന്ദം കലർന്നു ചോദിച്ചിതു
'കർണ്ണപീയൂഷസമാനമാം വാക്കുകൾ
ചൊന്നതാരിന്നു ജടായുവെന്നിങ്ങനെ?
നിങ്ങളാരെന്തു പറയുന്നിതന്യോന്യ-
മിങ്ങു വരുവിൻ ഭയപ്പെടായ്കേതുമേ'
ഉമ്പർകോൻ പൗത്രനുമൻപോടതു കേട്ടു
സമ്പാതിതന്നുടെ മുമ്പിലാമ്മറു ചെ-
ന്നംഭോജലോചനൻതൻ പാദപങ്കജം
സംഭാവ്യ സമ്മോദമുൾക്കൊണ്ടു ചൊല്ലിനാൻ
'സൂര്യകുലജാതനായ ദശരഥ-
നാര്യപുത്രൻ മഹാവിഷ്ണു നാരായണൻ
പുഷ്കരനേത്രനാം രാമൻതിരുവടി
ലക്ഷ്മണനായ സഹോദരനോടു നിജ-
ലക്ഷ്മിയാം ജാനകിയോടും തപസ്സിനായ്
പുക്കിതു കാനനം താതാജ്ഞയാ പുരാ
കട്ടുകൊണ്ടീടിനാൻ തൽക്കാലമെത്രയും
ദുഷ്ടനായുള്ള ദശമുഖൻ സീതയെ
ലക്ഷ്മണനും കമലേക്ഷണനും പിരി-
ഞ്ഞക്ഷോണിപുത്രി മുറയിട്ടതു കേട്ടു
തൽക്ഷണം ചെന്നു തടുത്തു യുദ്ധം ചെയ്താ-
നക്ഷണദാചരനോടു ജടായുവാം
പക്ഷിപ്രവരനതിനാൽ വലഞ്ഞൊരു
രക്ഷോവരൻ നിജ ചന്ദ്രഹാസം കൊണ്ടു
പക്ഷവും വെട്ടിയറുത്താനതുനേരം
പക്ഷീന്ദനും പതിച്ചാൽ ധരണീതലേ
ഭർത്താവിനെക്കണ്ടു വൃത്താന്തമൊക്കവേ
സത്യം പറഞ്ഞൊഴിഞ്ഞെന്നുമേ നിന്നുടെ
മൃത്യു വരായ്കെന്നനുഗ്രഹിച്ചാൾ ധരാ-
പുത്രിയും തൽ പ്രസാദേന പക്ഷീന്ദ്രനും
രാമനെക്കണ്ടു വൃത്താന്തമറിയിച്ചു
രാമസായൂജ്യം ലഭിച്ചിതു ഭാഗ്യവാൻ
അർക്കകുലോത്ഭവനാകിയ രാമനു-
മർക്കജനോടഗ്നിസാക്ഷികമാംവണ്ണം
സഖ്യവും ചെയ്തുടൻ കോന്നിതു ബാലിയെ
സുഗ്രീവനായ്ക്കൊണ്ടു രാജ്യവും നൽകിനാൻ
വാനരാധീശ്വരനായ് സുഗ്രീവനും
ജാനകിയെത്തിരഞ്ഞാശു കണ്ടീടൂവാൻ
ദിക്കുകൾ നാലിലും പോകെന്നയച്ചിതു
ലക്ഷം കപിവരന്മാരെയോരോ ദിശി
ദക്ഷിണദിക്കിനു പോന്നിതു ഞങ്ങളും
രക്ഷോവരനെയും കണ്ടതില്ലെങ്ങുമെ
മുപ്പതുനാളിനകത്തു ചെന്നീടായ്കി-
ലപ്പോളവരെ വധിയ്ക്കും കപിവരൻ
പാതാളമുൾപ്പുക്കു വാസരം പോയതു-
മേതുമറിഞ്ഞീല ഞങ്ങളതുകൊണ്ടു
ദർഭവിരിച്ചു കിടന്നു മരിപ്പതി-
ന്നപ്പോൾ ഭവാനെയും കണ്ടുകിട്ടീ ബലാൽ
ഏതാനുമുണ്ടറിഞ്ഞിട്ടു നീയെങ്കിലോ
സീതാവിശേഷം പറഞ്ഞു തരേണമേ
ഞങ്ങളുടെ പരമാർത്ഥവൃത്താന്തങ്ങ-
ളിങ്ങനെയുള്ളോന്നു നീയറിഞ്ഞീടെടോ!'
താരേയവാക്കുകൾ കേട്ടു സമ്പാതിയു-
മാരൂഢമോദമവനോടു ചൊല്ലിനാൻ
'ഇഷ്ടനാം ഭ്രാതാവെനിയ്ക്കു ജടായു ഞാ-
നൊട്ടുനാളുണ്ടവനോടു പിരിഞ്ഞതും
ഇന്നനേകായിരം വത്സരം കൂടി ഞാ-
നെന്നുടെ സോദരൻ വാർത്ത കേട്ടീടിനേൻ
എന്നുടെ സോദരനായുദകക്രിയ-
യ്ക്കെന്നെയെടുത്തു ജലാന്തികേ കൊണ്ടുപോയ്
നിങ്ങൾ ചെയ്യിപ്പിനുദകകർമ്മാദികൾ
നിങ്ങൾക്കു വാക്സഹായം ചെയ്‌വനാശു ഞാൻ'
അപ്പോളവനെയെടുത്തു കപികളു-
മബ്ധി തീരത്തു വെച്ചീടിനാനാദരാൽ
തത്സലിലേ കുളിച്ചഞ്ജലിയും നൽകി
വത്സനാം ഭ്രാതാവിനായ്ക്കൊണ്ടു സാദരം
സ്വസ്ഥാനദേശത്തിരുത്തിനാർ പിന്നെയു-
മുത്തമന്മാരായ വാനരസഞ്ചയം
സ്വസ്ഥനായ് സമ്പാതി ജാനകി തന്നുടെ
വൃത്താന്തമാശു പറഞ്ഞു തുടങ്ങിനാൻ
'തുംഗമായീടും ത്രികൂടാചലോപരി
ലങ്കാപുരിയുണ്ടു മദ്ധ്യേ സമുദ്രമായ്
തത്ര മഹാശോകകാനനേ ജാനകി
നക്തഞ്ചരീജനമദ്ധ്യേ വസിയ്ക്കുന്നു
ദൂരമൊരു നൂറു യോജനയുണ്ടതു
നേരേ നമുക്കു കാണാം ഗൃദ്ധ്രനാകയാൽ
സാമർത്ഥ്യമാർക്കതു ലംഘിപ്പതിന്നവൻ
ഭൂമിതനൂജയെക്കണ്ടുവരും ധ്രുവം
സോദരനെക്കൊന്ന ദുഷ്ടനെക്കൊല്ലണ-
മേതൊരു ജാതിയും പക്ഷവുമില്ല മേ
യത്നേന നിങ്ങൾ കടക്കണമാശു പോയ്
രത്നാകരം പിന്നെ വന്നു രഘൂത്തമൻ
രാവണൻ തന്നെയും നിഗ്രഹിയ്ക്കും ക്ഷണാ-
ലേവമിതിന്നു വഴിയെന്നു നിർണ്ണയം
'രത്നാകരം ശതയോജനവിസ്തൃതം
യത്നേന ചാടിക്കടന്നു ലങ്കാപുരം
പുക്കു വൈദേഹിയെക്കണ്ടു പറഞ്ഞുട-
നിക്കരെച്ചാടിക്കടന്നു വരുന്നതും
തമ്മിൽ നിരൂപിക്ക നാ,മെന്നൊരുമിച്ചു
തമ്മിലന്യോന്യം പറഞ്ഞുതുടങ്ങിനാർ
സമ്പാതിതന്നുടെ പൂർവ്വവൃത്താന്തങ്ങ-
ളമ്പോടു വാനരന്മാരോടു ചൊല്ലിനാൻ
'ഞാനും ജടായുവാം ഭ്രാതാവുമായ് പുരാ
മാനേന ദർപ്പിതമാനസന്മാരുമായ്
വേഗബലങ്ങൾ പരീക്ഷിപ്പതിന്നതി-
വേഗം പറന്നിതു മേൽപ്പോട്ടു ഞങ്ങളും
മാർത്താണ്ഡമണ്ഡലപര്യന്തമുൽപതി-
ച്ചാർത്തരായ് വന്നു ദിനകരരശ്മിയാൽ
തൽക്ഷണേ തീയും പിടിച്ചിതനുജനു
പക്ഷപുടങ്ങളി,ലപ്പോളവനെ ഞാൻ
രക്ഷിപ്പതിന്നുടൻ പിന്നിലാക്കീടിനേൻ
പക്ഷം കരിഞ്ഞു ഞാൻ വീണിതു ഭൂമിയിൽ
പക്ഷദ്വയത്തോടു വീണാനനുജനും
പക്ഷികൾക്കാശ്രയം പക്ഷമല്ലോ നിജം
വിന്ധ്യാചലേന്ദ്രശിരസി വീണീടിനേ-
നന്ധനായ് മൂന്നു ദിനം കിടന്നീടിനേൻ
പ്രാണശേഷത്താലുണർന്നോരു നേരത്തു
കാണായിതു ചിറകും കരിഞ്ഞങ്ങനെ
ദിഗ്ഭ്രമം പൂണ്ടു ദേശങ്ങളറിയാഞ്ഞു
വിഭ്രാന്തമാനസനായുഴന്നങ്ങനെ
ചെന്നേൻ നിശാകരതാപസന്തന്നുടെ
പുണ്യാശ്രമത്തിനു പൂർണ്ണഭാഗ്യോദയാൽ
കണ്ടു മഹാമുനി ചൊല്ലിനാനെന്നോടു
പണ്ടു കണ്ടുള്ളൊരറിവുനിമിത്തമായ്
'എന്തു സമ്പാതേ! വിരൂപനായ് വന്നതി-
നെന്തുമൂലമിതാരാലകപ്പെട്ടതും?
എത്രയും ശക്തനായോരു നിനക്കിന്നു
ദഗ്ദ്ധമാവാനെന്തു പക്ഷം പറക നീ'
എന്നതു കേട്ടു ഞാനെന്നുടെ വൃത്തന്ത-
മൊന്നൊഴിയാതെ മുനിയോടു ചൊല്ലിനേൻ
പിന്നെയും കൂപ്പിത്തൊഴുതു ചോദിച്ചിതു
'സന്നമായ് വന്നു ചിറകും ദയാനിധേ!
ജീവനത്തെദ്ധരിക്കേണ്ടുമുപായമി-
ന്നേവമെന്നെന്നോടു ചൊല്ലിത്തരേണമേ!'
എന്നതു കേട്ടു ചിരിച്ചു മഹാമുനി
പിന്നെദ്ദയാവശനായരുളിച്ചെയ്തു
'സത്യമായുള്ളതു ചൊല്ലുന്നതുണ്ടു ഞാൻ
കൃത്യം നിനക്കൊത്തവണ്ണം കുരുഷ്വ നീ
ദേഹം നിമിത്തമീ ദുഃഖമറിക നീ
ദേഹമോർക്കിൽ കർമ്മസംഭവം നിർണ്ണയം
ദേഹത്തിലുള്ളോരഹംബുദ്ധി കൈക്കൊണ്ടു
മോഹാദാഹംകൃതികർമ്മങ്ങൾ ചെയ്യുന്നു
മിഥ്യയായുള്ളോരവിദ്യാസമുത്ഭവ-
വസ്തുവായുള്ളോന്നഹങ്കാരമോർക്ക നീ
ചിച്ഛായയോടു സംയുക്തമായ് വർത്തതേ
തപ്തമായുള്ളോരയഃപിണ്ഡവൽ സദാ
തേന ദേഹത്തിന്നു താദാത്മ്യയോഗേന
താനൊരു ചേതനവാനായ് ഭവിയ്ക്കുന്നു
ദേഹോഹമെന്നുള്ള ബുദ്ധിയുണ്ടായ് വരു-
മാഹന്ത! നൂനമാത്മാവിനു മായയാ
ദേഹോഹമദ്യൈവ കർമ്മകർത്താഹമി-
ത്യാഹന്ത! സങ്കൽപ്യ സർവ്വദാ ജീവനും
കർമ്മങ്ങൾ ചെയ്തു ഫലങ്ങളാൽ ബദ്ധനായ്
സമ്മോഹമാർന്നു ജനനമരണമാം
സംസാരസൗഖ്യദുഃഖാദികൾ സാധിച്ചു
ഹംസപദങ്ങൾ മറന്നു ചമയുന്നു
മേൽപോട്ടുമാശു കീഴ്പോട്ടും ഭ്രമിച്ചതി
താൽപര്യവാൻ പുണ്യപാപാത്മകഃസ്വയം
'എത്രയും പുണ്യങ്ങൾ ചെയ്തേൻ വളരെ ഞാൻ
വിത്താനുരൂപേണ യജ്ഞദാനാദികൾ
ദുർഗ്ഗതി നീക്കിസ്സുഖിച്ചു വസിക്കണം
സ്വർഗ്ഗം ഗമി'ച്ചെന്നു കൽപ്പിച്ചിരിക്കവേ
മൃത്യു ഭവിച്ചു സുഖിച്ചു വാഴും വിധൗ
ഉത്തമാംഗം കൊള്ളവീഴുമധോഭുവി
പുണ്യമൊടുങ്ങിയാലിന്ദുതന്മണ്ഡലേ
ചെന്നു പതിച്ചു നീഹാരസമേതനായ്
ഭൂമൗ പതിച്ചു ശാല്യാദികളായ്ഭവി-
ച്ചാമോദമുൾക്കൊണ്ടു വാഴും ചിരതരം
പിന്നെപ്പുരുഷൻ ഭുജിയ്ക്കുന്ന ഭോജ്യങ്ങൾ-
തന്നെ ചതുർവിധമായ് ഭവിയ്ക്കും ബലാൽ
എന്നതിലൊന്നു രേതസ്സായ് ചമഞ്ഞതു
ചെന്നു സീമന്തിനിയോനിയിലായ്‌വരും
യോനിരക്തത്തോടു സംയുക്തമായ്‌വന്നു
താനേ ജരായുപരിവേഷ്ടിതവുമാം
ഏകദിനേന കലർന്നു കലലമാ-
മേകീഭവിച്ചാലതും പിന്നെ മെല്ലവെ
പഞ്ചരാത്രം കൊണ്ടു ബുദ്ബുദാകാരമാം
പഞ്ചദിനം കൊണ്ടു പിന്നെ യഥാക്രമം
മാംസപേശിത്വം ഭവിക്കുമതിന്നതു
മാസാർദ്ധകാലേന പിന്നെയും മെല്ലവേ
പേശിരുധിരപരിപ്ലുതമായ്‌വരു-
മാശു തസ്യാമങ്കുരോൽപത്തിയും വരും
പിന്നെയൊരു പഞ്ചവിംശതി രാത്രിയാൽ
പിന്നെയൊരു മൂന്നുമാസേന സന്ധിക-
ളംഗങ്ങൾതോറും ക്രമേണ ഭവിച്ചിടു-
മംഗുലീജാലവും നാലുമാസത്തിനാൽ
ദന്തങ്ങളും നഖപംക്തിയും ഗുഹ്യവും
സന്ധിയ്ക്കും നാസികാകർണ്ണനേത്രങ്ങളും
പഞ്ചമാസംകൊണ്ടു, ഷഷ്ഠമാസേ പുനഃ
കിഞ്ചനപോലും പിഴയാതെ ദേഹിനാം
കർണ്ണയോഃ ഛിദ്രം ഭവിയ്ക്കുമതിസ്ഫുടം
പിന്നെ മേഡ്രോപസ്ഥനാഭിപായുക്കളും
സപ്തമേ മാസി ഭവിയ്ക്കും പുനരുടൻ
ഗുപ്തമായോരു ശിരഃകേശരോമങ്ങൾ
അഷ്ടമേ മാസി ഭവിയ്ക്കും പുനരപി
പുഷ്ടമായീടും ജഠരസ്ഥലാന്തരേ
ഒൻപതാം മാസേ വളരും ദിനംപ്രതി
കമ്പം കരചരണാദികൾക്കും വരും
പഞ്ചമേമാസി ചൈതന്യവാനായ് വരു-
മഞ്ജസാ ജീവൻ ക്രമേണ ദിനേ ദിനേ
നാഭിസൂത്രാൽപരന്ധ്രേണ മാതാവിനാൽ
സാപേക്ഷമായ ഭുക്താന്നരസത്തിനാൽ
വർദ്ധതേ ഗർഭഗമായ പിണ്ഡം മുഹുർ-
മൃത്യു വരാ നിജ കർമ്മബലത്തിനാൽ
പൂർവ്വജന്മങ്ങളും കാമങ്ങളും നിജം
സർവ്വകാലം നിരൂപിച്ചു നിരൂപിച്ചു
ദുഃഖിച്ചു ജാഠരവഹ്നിപ്രതപ്തനായ്-
താൽക്കാരണങ്ങൾ പറഞ്ഞു തുടങ്ങിനാൻ
'പത്തുനൂറായിരം യോനികളിൽ ജനി-
ച്ചെത്ര കർമ്മങ്ങളനുഭവിച്ചേനഹം
പുത്രദാരാർത്ഥബന്ധുക്കൾ സംബന്ധവു-
മെത്രനൂറായിരം കോടി കഴിഞ്ഞിതു
നിത്യ കുടുംബഭരണൈകസക്തനായ്
വിത്തമന്യായമായാർജ്ജിച്ചിതന്വഹം
വിഷ്ണുസ്മരണവും ചെയ്തുകൊണ്ടീല ഞാൻ
കൃഷ്ണ കൃഷ്ണേതി ജപിച്ചീലൊരിക്കലും
തൽഫലമെല്ലമനുഭവിച്ചീടുന്നി-
തിപ്പോളിവിടെക്കിടന്നു ഞാനിങ്ങനെ
ഗർഭപാത്രത്തിൽനിന്നെന്നു ബാഹ്യസ്ഥലേ
കെൽപ്പോടെനിയ്ക്കു പുറപ്പെട്ടുകൊള്ളാവൂ?
ദുഷ്കർമ്മമൊന്നുമേ ചെയ്യുന്നതില്ല ഞാൻ
സർകർമ്മജാലങ്ങൾ ചെയ്യുന്നതേയുള്ളു.
നാരായണസ്വാമിതന്നെയൊഴിഞ്ഞു മ-
റ്റാരെയും പൂജിക്കയില്ല ഞാനെന്നുമേ
ഇത്യാദി ചിന്തിച്ചു ചിന്തിച്ചു ജീവനും
ഭക്ത്യാ ഭഗവൽസ്തുതി തുടങ്ങീടിനാൻ
പത്തുമാസം തികയും വിധൗ ഭൂതലേ
ചിത്തതാപേന പിറക്കും വിധിവശാൽ
സൂതിവാതത്തിൻ ബലത്തിനാൽ ജീവനും
ജാതനാം യോനിരന്ധ്രേണ പീഡാന്വിതം
പാല്യമാനോപി മാതാപിതാക്കന്മാരാൽ
ബാല്യാദി ദുഃഖങ്ങളെന്തു ചൊല്ലാവതും?
യൗവനദുഃഖവും വാർദ്ധക്യദുഃഖവും
സർവ്വവുമോർത്തോളമേതും പൊറാ സഖേ!
നിന്നാലനുഭൂതമായുള്ളതെന്തിനു
വർണ്ണിച്ചു ഞാൻ പറയുന്നു വൃഥാ ബലാൽ?
ദേഹോഹമെന്നുള്ള ഭാവനയാ മഹാ-
മോഹേന സൗഖ്യദുഃഖങ്ങളുണ്ടാകുന്നു
ഗർഭവാസാദി ദുഃഖങ്ങളും ജന്തുവർ-
ഗ്ഗോത്ഭവനാശവും ദേഹമൂലം സഖേ!
സ്ഥൂലസൂക്ഷ്മാത്മകദേഹദ്വയാൽ പരം
മേലേയിരിപ്പതാത്മാ പരൻ കേവലൻ
ദേഹാദികളിൽ മമത്വമുപേക്ഷിച്ചു
മോഹമകന്നാത്മജ്ഞാനിയായ് വാഴ്കനീ
ശുദ്ധം സദാ ശാന്തമാത്മാനമവ്യയം
ബുദ്ധം പരബ്രഹ്മമാനന്ദമദ്വയം
സത്യം സനാതനം നിത്യം നിരുപമം
തത്ത്വമേകം പരം നിർഗ്ഗുണം നിഷ്കളം
സച്ചിന്മയം സകലാത്മകമീശ്വര-
മച്യുതം സർവ്വജഗന്മയം ശാശ്വതം
മായാവിനിർമ്മുക്തമെന്നറിയുന്നേരം
മായാവിമോഹമകലുമെല്ലാവനും
പ്രാരബ്ധകർമ്മവേഗാനുരൂപം ഭുവി
പാരമാർത്ഥ്യാത്മനാ വാഴുക നീ സഖേ!
മറ്റൊരുപദേശവും പറയാം തവ
ചെറ്റു ദുഃഖം മനക്കാമ്പിലുണ്ടാകൊലാ
ത്രേതായുഗേ വന്നു നാരായണൻ ഭുവി
ജാതനായീടും ദശരഥപുത്രനായ്
നക്തഞ്ചരേന്ദ്രനെ നിഗ്രഹിച്ചൻപോടു
ഭക്തജനത്തിനു മുക്തി വരുത്തുവാൻ
ദണ്ഡകാരണ്യത്തിൽ വാഴും വിധൗ ബലാൽ
ചണ്ഡനായുള്ള ദശാസ്യനാം രാവണൻ
പുണ്ഡരീകോത്ഭൂതയാകിയ സീതയെ
പണ്ഡിതന്മാരായ രാമസൗമിത്രികൾ
വേർപെട്ടിരിക്കുന്ന നേരത്തു വന്നു ത-
ന്നാപത്തിനായ്‌ക്കട്ടുകൊണ്ടുപോം മായയാ
ലങ്കയിൽ കൊണ്ടുവച്ചീടും ദശാന്തരേ
പങ്കജലോചനയെത്തിരഞ്ഞീടുവാൻ
മർക്കടരാജനിയോഗാൽ കപികുലം
ദക്ഷിണവാരിധി തീരദേശേ വരും
തത്ര സമാഗമം നിന്നോടു വാനരർ-
ക്കെത്തുമൊരു നിമിത്തേന നിസ്സംശയം
എന്നാലവരോടു ചൊല്ലിക്കൊടുക്ക നീ
തന്വംഗി വാഴുന്ന ദേശം ദയാവശാൽ
അപ്പോൾ നിനക്കു പക്ഷങ്ങൾ നവങ്ങളാ-
യുത്ഭവിച്ചീടുമതിനില്ല സംശയം'
എന്നെപ്പറഞ്ഞു ബോധിപ്പിച്ചിതിങ്ങനെ
മുന്നം നിശാകരനായ മഹാമുനി
വന്നതു കാണ്മിൻ ചിറകുകൾ പുത്തനാ-
യെന്നേ വിചിത്രമേ! നന്നുനന്നെത്രയും
ഉത്തമതാപസന്മാരുടെ വാക്യവും
സത്യമല്ലാതെ വരികയില്ലെന്നുമേ
ശ്രീരാമദേവകഥാമൃതമാഹാത്മ്യ-
മാരാലുമോർത്താലറിയാവതല്ലേതും
രാമനാമാമൃതത്തിന്നു സമാനമായ്
മാമകേ മാനസേ മറ്റു തോന്നീലഹോ
നല്ലതു മേന്മേൽ വരേണമേ നിങ്ങൾക്കു
കല്യാണഗ്രാത്രിയെക്കണ്ടുകിട്ടേണമേ!
നന്നായതിപ്രയത്നം ചെയ്കിലർണ്ണവ-
മിന്നുതന്നെ കടക്കായ്‌വരും നിർണ്ണയം
ശ്രീരാമനാമസ്മൃതികൊണ്ടു സംസാര-
വാരാനിധിയെക്കടക്കുന്നിതേവരും
രാമഭാര്യാലോകനാർത്ഥമായ് പോകുന്ന
രാമഭക്തന്മാരാം നിങ്ങൾക്കൊരിയ്ക്കലും
സാഗരത്തെക്കടന്നീടുവാനേതുമൊ-
രാകുലമുണ്ടാകയില്ലൊരു ജാതിയും'
എന്നു പറഞ്ഞു പറന്നു മറഞ്ഞിത-
ത്യുന്നതനായ സമ്പാതി വിഹായസാ
</poem>
fqd958sh3tosgk00yfvrw8poqski15r
താൾ:Pellisum Melisandayum (Changampuzha).pdf/37
106
82059
246450
241660
2026-08-10T08:03:13Z
HiranyaSarang
13432
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246450
proofread-page
text/x-wiki
<noinclude><pagequality level="3" user="HiranyaSarang" /></noinclude>പെല്ലീസും മെലിസാന്ദയും
മെലിസാന്ദ
ശരി, അതവിടെയായിരുന്നു.... അതവിടെ ആയിരുന്നിരിക്കണം
അതെ, അതെ ഞാൻ ഓർക്കുന്നു. കൊച്ചു നിയോൾ
ഡിനു കക്ക പെറുക്കിയെടുക്കാൻ ഇന്നു രാവിലെ ഞാനവിടെ
പോവുകയുണ്ടായി. അവിടെ നല്ല ഭംഗിയുള്ള ചിപ്പിക്കക്കകൾ
ധാരാളമുണ്ട്. അതെന്റെ വിരലിൽ നിന്നൂർന്ന്പോയി....അ
പ്പോഴുണ്ട് സമുദ്രമങ്ങനെ ആർത്തിരമ്പിക്കൊണ്ടു പാഞ്ഞുവരുന്നു
അതിനാൽ പെട്ടെന്നെനിക്ക് അവിടം വിട്ടു പോരേണ്ടിവന്നു
അതു കണ്ടുപിടിക്കുന്നതിനുമുമ്പ്
ഗോളാഡ്
അതവിടെത്തന്നെയാണെന്നു നിനക്കു തീർച്ചയുണ്ടോ?
മെലിസാന്ദ
അതേ, അതേ നല്ല തീർച്ച.... അതു വിരലിൽ നിന്നങ്ങനെ
ഊർന്നൂർന്നിറങ്ങുന്നതുപോലും എനിക്കനുഭവപ്പെട്ടത
ല്ലേ!....അപ്പോഴുണ്ട്, പെട്ടെന്നൊരിരമ്പം തിരമാലകളുടെ.....
ഗോളാഡ്
നീ ഉടൻതന്നെ പോയി നോക്കി, അതു കണ്ടുപിടിച്ചെടു
ക്കണം.
മെലിസാന്ദ
ഞാൻ തന്നെ പോയി കണ്ടുപിടിച്ചെടുക്കണോ?
ഗോളാഡ്
അതേ; വേണം.
മെലിസാന്ദ
ഇപ്പൊഴോ ?....ഉടനെയോ? ഈ ഇരുട്ടിലോ?
ഗോളാഡ്
ഇപ്പോൾ, ഉടൻ, ഈ ഇരുട്ടിൽ.... ഉടൻ തന്നെ പോയി
നീയതു കണ്ടുപിടിച്ചെടുക്കണം. ആ മോതിരം നഷ്ടപ്പെടുന്നതി
82<noinclude></noinclude>
9jda4l6mtr6q0xhmy47fhyyqkd4savg
താൾ:Pellisum Melisandayum (Changampuzha).pdf/38
106
82060
246451
241661
2026-08-10T08:11:06Z
HiranyaSarang
13432
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246451
proofread-page
text/x-wiki
<noinclude><pagequality level="3" user="HiranyaSarang" /></noinclude>പെല്ലീസും മെലിസാന്ദയും
നേക്കാൾ, എനിക്കുള്ള മറ്റെല്ലാംതന്നെ ഞാൻ നഷ്ടപ്പെടാം.
നിനക്കറിഞ്ഞു കൂടാ അതെന്താണെന്ന്. എവിടെനിന്നാണതു
വരുന്നതെന്നു നിനക്കറിവില്ല; നീ ചെല്ലുന്നതിനുമുമ്പ് കടൽ
ഇരച്ചാർത്തുവന്നു. അതെടുത്തു കൊണ്ടുപോകും.....വേഗമാകട്ടെ....
ഉടൻതന്നെ ചെന്നു നീയതു തിരഞ്ഞുപിടിക്കണം!
മെലിസാന്ദ
എനിക്കു ധൈര്യം വരുന്നില്ല.... എനിക്കു ധൈര്യം
വരുന്നില്ല തനിച്ചു പോകാൻ........
ഗോളാഡ്
പോ, പോ.... ആരുടെ
കൂടെപ്പോയാലും വേണ്ടില്ല....പക്ഷെ നീ
ഉടൻ തന്നെ പോണം.....എന്താ, നീ കെൾക്കുന്നോ? ഉം, വേഗം!......പെല്ലീസിനോടു പറയൂ നിന്റെ കൂടെ വരാൻ......
മെലിസാന്ദ
പെല്ലീസോ?.....പെല്ലീസിന്റെ കൂടെയൊ?....പക്ഷെ.....
പക്ഷേ, പെലീസ് അതിഷ്ടപ്പെടില്ല.......
ഗോളാഡ്
നീയവനോടു പറയുന്നതെല്ലാം അവൻ ചെയ്യും. നീ അറി
യുന്നതിനേക്കാൾ നന്നായിട്ടെനിക്കറിയാം പെല്ലീസിനെ.....
പോവൂ, പോവൂ.... ഒന്നു വേഗമാട്ടെ! മോതിരം കിട്ടിയിട്ടല്ലാ
തെ ഞാൻ ഉറങ്ങുകയില്ല........
മെലിസാന്ദ
ഓ! ഒ! എനിക്ക് ഒരു സുഖവുമില്ല.....എനിക്ക് ഒരു സുഖവുമില്ല!......
(കരഞ്ഞു കൊണ്ടു പോകുന്നു)
88<noinclude></noinclude>
cr16qk98v1ubnaliqrffola4dpbn2q5
താൾ:Pellisum Melisandayum (Changampuzha).pdf/39
106
82061
246452
241662
2026-08-10T08:30:50Z
HiranyaSarang
13432
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246452
proofread-page
text/x-wiki
<noinclude><pagequality level="3" user="HiranyaSarang" /></noinclude>പെല്ലീസും മെലിസാന്ദയും
രംഗം മൂന്നു്
ഒരു ഗുഹയുടെ മുമ്പിൽ
[പെല്ലീസും മെലിസാന്ദയും പ്രവേശിക്കുന്നു]
പെല്ലീസ്
(വലിയ വികാരവിക്ഷോഭത്തോടെ സംസാരിക്കുന്നു)
അതേ, ഇതാണ് സ്ഥലം.... നാം ആ സ്ഥാനത്ത് എത്തിച്ചേർ
ന്നിരിക്കുന്നു. വല്ലാത്ത ഇരുട്ട്. എല്ലാടവും ഒന്നുപോല
ഇരുളടഞ്ഞിരിക്കുന്നതിനാൽ ഗുഹയെ വേർതിരിച്ചറിയാൻ
അസാദ്ധ്യമായിരിക്കയാണ്. ആ വഴിക്കു നക്ഷത്രങ്ങളില്ല. ചന്ദ്രൻ ആ വലിയ മേഘപടലത്തെ ഛിദ്രിച്ചുകഴിയുന്നതുവരെ
നമുക്കിവിടെ കാത്തു നില്ക്കാം; അതു ഗുഹമുഴുവനും പ്രകാശിപ്പിക്കും
പിന്നീട് അപകടം കൂടാതെ അകത്തു കടക്കാൻ നമുക്കു ക
ഴിയുകയും ചെയ്യും. വലിയ അപകടംപിടിച്ച ചില സ്ഥാന
ങ്ങളുണ്ട്. ഒരിക്കലും മാറ്റൊലി പുറപ്പെടുവിച്ചിട്ടില്ലാത്ത രണ്ടു
തടാകങ്ങൾക്കിടയിൽ കൂടെയുള്ള ഈ വഴിയാകട്ടെ വളരെ
ഇടുങ്ങിയതുമാണ്. ഒരു പന്തമോ വിളക്കോ മറ്റോ കൊണ്ടു
പോരാമായിരുന്നു; ഞാനോർത്തില്ല. പക്ഷേ ആകാശത്തെ വെ
ളിച്ചം മതിയായേക്കുമെന്നു തോന്നുന്നു നീ ഇതുവരെ ഒരിക്കലും ഈ ഗുഹയിൽ കടക്കുവാൻ ധൈര്യപ്പെട്ടിട്ടില്ല, ഉവ്വോ?
മെലിസാന്ദ
ഇല്ല
പെല്ലീസ്
വരൂ, അകത്തു വരൂ.....അദ്ദേഹം നിന്നോടു ചോദിക്കുക
യാണെങ്കിൽ, മോതിരം കളഞ്ഞുപോയ സ്ഥലത്തെക്കുറിച്ചു വർണിച്ചു പറയാൻ നിനക്കു സാധിക്കണം....ഏറെ വലിപ്പമുള്ളതും വളരെ ഭംഗിയുള്ളതുമായ ഒരു ഗുഹയാണിത്. ചെടി
84<noinclude></noinclude>
higsr2ptxcn3kwa6wnkrcw7loj85bks