വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.14 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/സേതുബന്ധനം 0 4320 246550 78732 2026-08-12T05:04:59Z ~2026-44192-66 13521 246550 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> തൽക്കാലമർക്കകുലോത്ഭവൻരാഘവ- നർക്കാത്മജാദി കപിവരന്മാരൊടും രക്ഷോവരനാം വിഭീഷണൻ‌തന്നൊടും ലക്ഷ്മണനോടും വിചാരം തുടങ്ങിനാൻ: ‘എന്തുപായം സമുദ്രം കടപ്പാനെന്നു ചിന്തിച്ചു കല്പിക്ക നിങ്ങളെല്ലാരുമായ്.’ എന്നരുൾചെയ്തതു കേട്ടവരേവരു- മൊന്നിച്ചുകൂടി നിരൂപിച്ചുചൊല്ലിനാർ: ‘ദേവപ്രവരനായോരു വരുണനെ- സ്സേവിക്കവേണമെന്നാൽവഴിയും തരും.‘ എന്നതു കേട്ടരുൾചെയ്തു രഘുവരൻ: ‘നന്നതു തോന്നിയതങ്ങനെതന്നെ’യെ- ന്നർണ്ണവതീരേ കിഴക്കുനോ‍ക്കിത്തൊഴു- തർണ്ണോജലോചനനാകിയ രാഘവൻ ദർഭ വിരിച്ചു നമസ്കരിച്ചീടിനാ- നത്ഭുതവിക്രമൻഭക്തിപൂണ്ടെത്രയും മൂന്നഹോരാത്രമുപാസിച്ചതങ്ങനെ മൂന്നു ലോകത്തിനും നാഥനാമീശ്വരൻ ഏതുമിളകീല വാരിധിയുമതി- ക്രോധേന രക്താന്തനേത്രനാം നാഥനും ‘കൊണ്ടുവാ ചാപബാണങ്ങൾനീ ലക്ഷ്മണ കണ്ടു കൊണ്ടാലും മമ ശരവിക്രമം. ഇന്നു പെരുവഴി മീളുന്നതല്ലെങ്കി- ലർണ്ണവം ഭസ്മമാക്കിച്ചമച്ചീടുവൻ. മുന്നം മദീയ പൂർവന്മാർവളർത്തതു- മിന്നു ഞാനില്ലാതെയാക്കുവൻനിർണ്ണയം സാഗരമെന്നുള്ള പേരും മറന്നുള്ളി- ലാകുലമെന്നിയേ വാഴുകിലെന്നുമേ നഷ്ടമാക്കീടുവൻവെള്ളം, കപികുലം പുഷ്പമോദം പാദചാരേണ പോകണം.’ എന്നരുൾചെയ്തു വില്ലും കുഴിയെക്കുല- ച്ചർണ്ണവത്തോടരുൾചെയ്തു രഘുവരൻ: ‘സർവ്വഭൂതങ്ങളും കണ്ടുകൊള്ളേണമെൻ ദുർവ്വാരമായ ശിലീമുഖവിക്രമം ഭസ്മമാക്കീടുവൻവാരാന്നിധിയെ ഞാൻ വിസ്മയമെല്ലാവരും കണ്ടു നിൽക്കണം.’ ഇത്ഥം രഘുവരൻ‌വാക്കു കേട്ടന്നേരം പൃത്ഥ്വീരുഹങ്ങളുംകാനനജാലവും പൃഥ്വിയും കൂടെ വിറച്ചു ചമഞ്ഞിതു, മിത്രനും മങ്ങി; നിറഞ്ഞു തിമിരവു- മബ്ധിയും ക്ഷോഭിച്ചു, മിട്ടാൽകവിഞ്ഞു വ- ന്നുത്തുംഗമായ തരംഗാവലിയൊടും ത്രസ്തങ്ങളായ്പരിതപ്തങ്ങളായ് വന്നി- തത്യുഗ്രനക്രമതിമിഝഷാദ്യങ്ങളും. അപ്പോൾഭയപ്പെട്ടു ദിവ്യരൂപത്തോടു- മപ്പതി ദിവ്യാഭരണസമ്പന്നനായ് പത്തുദിക്കും നിറഞ്ഞോരു കാന്ത്യാ നിജ- ഹസ്തങ്ങളിൽപരിഗൃഹ്യ രത്നങ്ങളും വിത്രസ്തനായ് രാമപാദാന്തികേ വച്ചു സത്രപം ദണ്ഡനമസ്കാരവും ചെയ്തു രക്താന്തലോചനനാകിയ രാമനെ ഭക്ത്യാ വണങ്ങി സ്തുതിച്ചാൻപലതരം ത്രാഹി മാം ത്രാഹി മാം ത്രൈലോക്യപാലക! ത്രാഹി മാം ത്രാഹി മാം വിഷ്ണോ ജഗൽ‌പതേ ത്രാഹി മാം ത്രാഹി മാം പൌലസ്ത്യനാശന! ത്രാഹി മാം ത്രാഹി മാം രാമ! രമാപതേ! ആദികാലേ തവ മായാഗുണവശാൽ ഭൂതങ്ങളെബ്ഭവാൻസൃഷ്ടിച്ചതുനേരം സ്ഥൂലങ്ങളായുള്ള പഞ്ചഭൂതങ്ങളെ- ക്കാലസ്വരൂപനാകും നിന്തിരുവടി സൃഷ്ടിച്ചിതേറ്റം ജഡസ്വഭാവങ്ങളാ- യ്ക്കഷ്ടമതാർക്കു നീക്കാവൂ തവ മതം? പിന്നെ വിശേഷിച്ചതിലും ജഡത്വമായ്- ത്തന്നെ ഭവാൻപുനരെന്നെ നിർമ്മിച്ചതും മുന്നേ ഭവന്നിയോഗസ്വഭാവത്തെയി- ന്നന്യഥാ കർത്തുമാരുള്ളതു ശക്തരായ്? താമസോത്ഭൂതങ്ങളായുള്ള ഭൂതങ്ങൾ താമസശീലമായ് തന്നേ വരൂ വിഭോ! താമസമല്ലോ ജഡത്വമാകുന്നതും കാമലോഭാദികളും താമസഗുണം മായാരഹിതനായ് നിർഗുണനായ നീ മായാഗുണങ്ങളെയംഗീകരിച്ചപ്പോൾ വൈരാജനാമവാനായ് ചമഞ്ഞൂ ഭവാൻ കാരണപൂരുഷനായ് ഗുണാത്മാവുമായ്. അപ്പോൾവിരാട്ടിങ്കൽനിന്നു ഗുണങ്ങളാ- ലുല്പന്നരായിതു ദേവാദികൾതദാ. തത്ര സത്വത്തിങ്കൽനിന്നല്ലോ ദേവകൾ തദ്രജോഭൂതങ്ങളായ് പ്രജേശാദികൾ തത്തമോത്ഭൂതനായ് ഭൂതപതിതാനു- മുത്തമപൂരുഷ! രാമ! ദയാനിധേ! മായയായ് ഛന്നനായ് ലീലാമനുഷ്യനായ് മായാഗുണങ്ങളെക്കൈക്കൊണ്ടനാരതം നിർഗ്ഗുണനായ് സദാ ചിദ്ഘനനായൊരു നിഷ്കളനായ് നിരാകാരനായിങ്ങനെ മോക്ഷദനാം നിന്തിരുവടി തന്നെയും മൂർഖനാം ഞാനെങ്ങനെയറിഞ്ഞീടുന്നു? മൂർ‌ഖജനങ്ങൾക്കു സന്മാർഗ്ഗപ്രാപക- മോർക്കിൽപ്രഭൂണാം ഹിദമ് ദണ്ഡമായതും ദുഷ്ടപശൂനാം യഥാ ലകുടം തഥാ ദുഷ്ടാനുശാസനം ധർമ്മം ഭവാദൃശാം ശ്രീരാമദേവം പരം ഭക്തവത്സലം കാരണപൂരുഷം കാരുണ്യസാഗരം നാരായണം ശരണ്യം പുരുഷോത്തമം ശ്രീരാമമീശം ശരണം ഗതോസ്മി ഞാൻ രാമചന്ദ്രാഭയം ദേഹി മേ സന്തതം രാമ! ലങ്കാമാർഗ്ഗമാശു ദദാമി തേ.’ ഇത്ഥം വണങ്ങി സ്തുതിച്ച വരുണനോ- ടുത്തമപൂരുഷന്‌താനുമരുൾചെയ്തു: ‘ബാണം മദീയമമോഘമതിന്നിഹ വേണമൊരു ലക്ഷ്യമെന്തതിനുള്ളതും? വാട്ടമില്ലാതൊരു ലക്ഷ്യമതിന്നു നീ കാട്ടിത്തരേണമെനിക്കു വാരാന്നിധേ!’ അർണ്ണവനാഥനും ചൊല്ലിനാനന്നേര- മന്യൂനകാരുണ്യസിന്ധോ! ജഗൽ‌പതേ! ഉത്തരസ്യാം ദിശി മത്തീരഭൂതലേ ചിത്രദ്രുമകുല്യദേശം സുഭിക്ഷദം തത്ര പാപാത്മാക്കളുണ്ടു നിശാചര- രെത്രയും പാരമുപദ്രവിച്ചീടുന്നോർ. വേഗാലവിടേക്കയയ്ക്ക ബാണം തവ ലോകോപകാരകമാമതു നിർണ്ണയം’ രാമനും ബാണമയച്ചാനതുനേര- മാമയം തേടീടുമാഭീരമണ്ഡലം എല്ലാമൊടുക്കി വേഗേന ബാണം പോന്നു മെല്ലവേ തൂണീരവും പുക്കിതാദരാൽ ആഭീരമണ്ഡലമൊക്കെ നശിക്കയാൽ ശോഭനമായ് വന്നു തൽ‌‌പ്രദേശം തദാ തൽ‌കൂലദേശവുമന്നുതൊട്ടെത്രയും മുഖ്യജനപദമായ് വന്നിതെപ്പൊഴും. സാഗരം ചൊല്ലിനാൻസാദരമന്നേര- ‘മാകുലമെന്നിയേ മജ്ജലേ സത്വരം സേതു ബന്ധിക്ക നളനാം കപിവര- നേതുമവനൊരു ദണ്ഡമുണ്ടായ്‌വരാ. വിശ്വകർമ്മാവിൻമകനവനാകയാൽ വിശ്വശില്പക്രിയാതൽ‌പരനെത്രയും വിശ്വദുരിതാപഹാരിണിയായ് തവ വിശ്വമെല്ലാം നിറഞ്ഞീടുന്ന കീർത്തിയും വർദ്ധിക്കു’ മെന്നു പറഞ്ഞു തൊഴുതുട- നബ്ധിയും മെല്ലെ മറഞ്ഞരുളീടിനാൻ സന്തുഷ്ടനായൊരു രാമചന്ദ്രൻതദാ ചിന്തിച്ചു സുഗ്രീവലക്ഷ്മണന്മാരൊടും പ്രാജ്ഞനായീടും നളനെ വിളിച്ചുട- നാജ്ഞയും ചെയ്തിതു സേതുസംബന്ധനേ തൽ‌ക്ഷണേ മർക്കടമുഖ്യനാകും നളൻ പുഷ്കരനേത്രനെ വന്ദിച്ചു സത്വരം പർവ്വതതുല്യശരീരികളാകിയ ദുർവ്വാരവീര്യമിയന്ന കപികളും സർവ്വദിക്കിങ്കലുംനിന്നു സരഭസം പർവ്വതപാഷാണപാദപജാലങ്ങൾ കൊണ്ടുവരുന്നവ വാങ്ങിത്തെരുതെരെ കുണ്ഠവിഹീനം പടുത്തുതുടങ്ങിനാൻ. നേരേ ശതയോജനായതമായുട- നീരഞ്ചു യോജന വിസ്താരമാം വണ്ണം ഇത്ഥം പടുത്തു തുടങ്ങും വിധൌ രാമ- ഭദ്രനാം ദാശരഥി ജഗദീശ്വരന് വ്യോമകേശം പരമേശ്വരം ശങ്കരം രാമേശ്വരമെന്ന നാമമരുൾചെയ്തു: ‘യാതൊരു മർത്ത്യനിവിടെ വന്നാദരാൽ സേതുബന്ധം കണ്ടു രാമേശ്വരനെയും ഭക്ത്യാ ഭജിക്കുന്നിതപ്പോളവൻബ്രഹ്മ- ഹത്യാദി പാപങ്ങളോടു വേർപെട്ടതി- ശുദ്ധനായ് വന്നു കൂടും മമാനുഗ്രഹാൽ മുക്തിയും വന്നീടുമില്ലൊരു സംശയം സേതുബന്ധത്തിങ്കൽമജ്ജനവും ചെയ്തു ഭൂതേശനാകിയ രാമേശ്വരനെയും കണ്ടുവണങ്ങിപ്പുറപ്പെട്ടു ശുദ്ധനായ്- കുണ്ഠത കൈവിട്ടു വാരണസി പുക്കു ഗംഗയിൽസ്നാനവും ചെയ്തു ജിതശ്രമം ഗംഗാസലിലവും കൊണ്ടുവന്നാദരാൽ രാമേശ്വരന്നഭിഷേകവും ചെയ്തഥ ശ്രീമൽ‌സമുദ്രേ കളഞ്ഞു തൽ‌ഭാരവും മജ്ജനംചെയ്യുന്ന മർത്ത്യനെന്നോടു സാ- യൂജ്യം വരുമതിനില്ലൊരു സംശയം.’ എന്നരുൾചെയ്തിതു രാമൻ‌തിരുവടി നന്നായ് തൊഴുതു സേവിച്ചിതെല്ലാവരും. വിശ്വകർമ്മാത്മജനാം നളനും പിന്നെ വിശ്വാസമോടു പടുത്തുതുടങ്ങിനാൻ വിദ്രുതമദ്രിപാഷാണതരുക്കളാ- ലദ്ദിനേ തീർന്നു പതിനാലു യോജന തീർന്നിതിരുപതു യോജന പിറ്റേന്നാൾ മൂന്നാം ദിനമിരുപത്തൊന്നു യോജന നാലാം ദിനമിരുപത്തിരണ്ടായതു- പോലെയിരുപത്തിമൂന്നുമഞ്ചാം ദിനം അഞ്ചുനാൾകൊണ്ടു ശതയോജനായതം ചഞ്ചലമെന്നിയേ തീർത്തോരനന്തരം സേതുവിന്മേലേ നടന്നു കപികളു- മാതങ്കഹീനം കടന്നുതുടങ്ങിനാർ. മാരുതികണ്ഠേ കരേറി രഘൂത്തമൻ, താരേയകണ്ഠേ സുമിത്രാതനയനും ആരുഹ്യ ചെന്നു സുബേലാചലമുക- ളേറിനാർവാനരസേനയോടും ദ്രുതം. ലങ്കാപുരാലോകനാശയാ രാഘവൻ ശങ്കാവിഹീനം സുബേലാചലോപരി സം‌പ്രാപ്യ നോ‍ക്കിയ നേരത്തു കണ്ടിതു ജംഭാരിതൻപുരിക്കൊത്ത ലങ്കാപുരം. സ്വർണ്ണമയദ്ധ്വജപ്രാകാരതോരണ- പൂർണ്ണമനോഹരം പ്രാസാദസങ്കുലം കൈലാസശൈലേന്ദ്രസന്നിഭഗോപുര- ജാലപരിഘശതഘ്നീസമന്വിതം പ്രാസാദമൂർദ്ധ്നി വിസ്തീർണ്ണദേശേ മുദാ വാസവതുല്യപ്രഭാവേന രാവണൻ രത്നസിംഹാസനേ മന്ത്രിഭിസ്സംകുലേ രത്നദണ്ഡാതപത്രൈരുപശോഭിതേ ആലവട്ടങ്ങളും വെഞ്ചാമരങ്ങളും ബാലത്തരുണിമാരെക്കൊണ്ടു വീയിച്ചു നീലശൈലാഭം ദശകിരീടോജ്ജ്വലം നീലമേഘോപമം കണ്ടു രഘൂത്തമൻ വിസ്മയം കൈക്കൊണ്ടു മാനിച്ചു മാനസേ സസ്മിതം വാനരന്മാരോടു ചൊല്ലിനാൻ: ‘മുന്നേ നിബദ്ധനായോരു ശുകാസുരൻ തന്നെ വിരവോടയയ്ക്ക മടിയാതെ ചെന്നു ദശഗ്രീവനോടു വൃത്താന്തങ്ങ- ളൊന്നൊഴിയാതെയറിയിക്ക വൈകാതെ.’ എന്നരുൾചെയ്തതു കേട്ടു തൊഴുതവൻ ചെന്നു ദശാനനൻ‌തന്നെ വണങ്ങിനാൻ. </poem> ms635y8fototrnbhwgee1cso6wpiqyj അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണശുകസംവാദം 0 4370 246554 78733 2026-08-12T10:26:47Z ~2026-44247-58 13522 246554 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> പംക്തിമുഖനുമവനോടു ചോദിച്ചാ- ‘നെന്തു നീവൈകുവാൻ കാരണം ചൊൽകെടൊ! വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ചഭി- മാനവിരോധം വരുത്തിയാരൊ? തവ ക്ഷീണഭാവം കലർന്നീടുവാൻ കാരണം മാനസേ ഖേദം കളഞ്ഞു ചൊല്ലീടെടോ.’ രാത്രിഞ്ചരേന്ദ്രോക്തി കേട്ടു ശുകൻ പര- മാർത്ഥം ദശാനനനോടൂ ചൊല്ലീടിനാ‍ൻ: ‘രാക്ഷസരാജപ്രവര! ജയ ജയ! മോക്ഷോപദേശമാർഗേണ ചൊല്ലീടുവൻ. സിന്ധുതന്നുത്തരതീരോപരി ചെന്നൊ- രന്തരമെന്നിയേ ഞാൻ തവ വാക്യങ്ങൾ ചൊന്നനേരത്തവരെന്നെപ്പിടിച്ചുടൻ കൊന്നുകളവാൻ തുടങ്ങും ദശാന്തരെ ‘രാമരാമപ്രഭോ! പാഹി പാഹീ’ തി ഞാ- നാമയം പൂണ്ടു കരഞ്ഞ നാദം കേട്ടു ദൂതനെവദ്ധ്യനയപ്പിനയപ്പിനെ- ന്നാദരവോടരുൾ ചെയ്തു ദയാപരൻ. വാനരന്മാരുമയച്ചാരതുകൊണ്ടു ഞാനും ഭയം തീർന്നു നീളേ നടന്നുടൻ വാനര സൈന്യമെല്ലാം കണ്ടുപോന്നിതു മാനവവീരനനുജ്ഞയാ സാദരം. പിന്നെ രഘുത്തമനെന്നോടു ചൊല്ലിനാൻ: ‘ചെന്നു രാവണൻ തന്നോടു ചൊല്ലൂക സീതയെ നൽകിടുകൊന്നുകി,ലല്ലായ്കി- ലേതുമേ വൈകാതെ യുദ്ധം തുടങ്ങുക. രണ്ടിലുമൊന്നുഴറിച്ചെയ്തു കൊള്ളണം രണ്ടും കണക്കെനിക്കെന്നു പറയണം. എന്തുബലം കൊണ്ടു സീതയെ കട്ടു കൊ- ണ്ടന്ധനായ് പ്പോയിവന്നിരുന്നുകൊണ്ടു ഭവാൻ പോരുമതിനു ബലമെങ്കിലെന്നോടു പോരിനായ്ക്കൊണ്ട് പുറപ്പെടുകാശുനീ. ലങ്കാപുരവും നിശാചര സേനയും ശങ്കാവിഹീനം ശരങ്ങളെക്കൊണ്ടു ഞാൻ ഒക്കെപ്പൊടിപെടുത്തെന്നുള്ളിൽ വന്നിങ്ങു പുക്കൊരുദോഷവുമാശു തീർത്തീടുവൻ. നക്തഞ്ചരകുലശ്രേഷ്ഠൻ ഭവാനൊരു ശക്തനെന്നാകിൽ പുറപ്പെടുകാശു നീ.’ എന്നരുളിച്ചെയ്തിരുന്നരുളീടിനാൻ നിന്നുടെ സോദരൻ തന്നോടു കൂടവേ, സുഗ്രീവലക്ഷ്മണൻ മാരോടുമൊന്നിച്ചു നിഗ്രഹിപ്പാനായ് ഭവന്തം രണാങ്കണേ. കണ്ടുകൊണ്ടാലുമസംഖ്യം ബലം ദശ- കണ്ഠപ്രഭോ!കപിപുംഗവപാലിതം. പർവതസന്നിഭന്മാരായവാനര- രുർവികുലുങ്ങവെ ഗർജ്ജനവും ചെയ്തു സർവലോകങ്ങളും ഭസ്മമാക്കീടുവാൻ ഗർവം കലർന്നു നിൽക്കുന്നിതു നിർഭയം സംഖ്യയുമാർക്കും ഗണിക്കാവതില്ലിഹ സംഖ്യാവതംവരനായ കുമാരനും ഹുങ്കാരമാകിയ വാനരസേനയിൽ സംഘപ്രധാനന്മാരെ കേട്ടു കൊള്ളുക ലങ്കാപുരത്തെയും നോക്കി നോക്കി ദ്രുതം ശങ്കാവിഹീനമലറിനിൽക്കുന്നവർ നൂറായിരം പടയോടും രിപുക്കളെ നീറാക്കുവാനുഴറ്റോടെ വാൽ പൊങ്ങിച്ചു കാലനും പേടിച്ചു മണ്ടുമവനോടൂ നീലനാം സേനാപതി വഹ്നി നന്ദനൻ. അംഗദനാകുമിളയരാജാവതി- നങ്ങേതു പത്മകിഞ്ജൽക്കസമപ്രഭൻ വാൽകൊണ്ടുഭൂമിയിൽ തച്ചുതച്ചങ്ങനെ ബാലിതൻ നന്ദന നദ്രിശൃംഗോപമൻ തല്പാർശ്വസീമ്നിനിൽക്കുന്നതു വാതജൻ ത്വല്പുത്രഘാതകൻ രാമചന്ദ്രപ്രിയൻ സുഗ്രീവനോടു പറഞ്ഞു നിൽക്കുന്നവ- നുഗ്രഹനാം ശ്വേതൻ രജതസമപ്രഭൻ രംഭനെങ്ങേതവൻ മുമ്പിൽ നിൽക്കുന്നവൻ വമ്പനായൂള്ള ശരഭൻ മഹബലൻ. മൈന്ദനങ്ങേതവൻ തമ്പി വിവിദനും വൃന്ദാരകവൈദ്യനന്ദനന്മാരല്ലൊ. സേതുകർത്താവാം നളനതിനങ്ങേതു ബോധമേറും വിശ്വകർമ്മാവുതൻ മകൻ താരൻ പനസൻ കുമുദൻ വിനതനും വീരൻ വൃഷഭൻ വികടൻ വിശാലനും മാരുതി തൻപിതാ‍വാകിയ കേസരി ശൂരനായീടും പ്രമാഥി ശതബലി സാരനാം ജാംബവാനും വേഗദർശിയും വീരൻ ഗജനും ഗവയൻ ഗവാക്ഷനും ശൂരൻ ദധിമുഖൻ ജ്യോതിർമ്മുഖനതി- ഘോരൻ സുമുഖനും ദുർമ്മുഖൻ ഗോമുഖൻ, ഇത്യാദി വാനര നായകന്മാരെ ഞാൻ പ്രത്യേകമെങ്ങനെ ചൊല്ലുന്നതും പ്രഭോ! ഇത്തരം വാനരനായകന്മാരറു- പത്തേഴുകോടിയുണ്ടുള്ളതറിഞ്ഞാലും ഉള്ളം തെളിഞ്ഞു പോർക്കായിരുപത്തൊന്നു വെള്ളം പടയുമുണ്ടുള്ളതവർക്കെല്ലാം ദേവാരികളെയൊടുക്കുവാനായ് വന്ന ദേവാംശസംഭവന്മാരിവരേവരും, ശ്രീരാമദേവനും മാനുഷനല്ലാദി- നാരായണനാം പരൻ പുരുഷോത്തമൻ. സീതയാകുന്നതു യോഗമായാദേവി സോദരൻ ലക്ഷ്മണനായതനന്തനും ലോകമാതാവും പിതാവും ജനകജാ- രാഘവന്മാരെന്നറിക വഴിപോലെ. വൈരമവരോടു സംഭവിച്ചീടുവാൻ കാരണമെന്തെന്നോർക്ക നീ മാനസേ. പഞ്ചഭൂതാത്മകമായ ശരീരവും പഞ്ചത്വമാശു ഭവിക്കുമെല്ലാവനും പഞ്ചപഞ്ചാത്മകതത്ത്വങ്ങളേക്കൊണ്ടു സഞ്ചിതം പുണ്യപാപങ്ങളാൽ ബദ്ധമായ് ത്വങ്മാംസമേദോസ്ഥിമൂത്രമലങ്ങളാൽ സമ്മേളിതമതിദുർഗ്ഗന്ധമെത്രയും ഞാനെന്നഭാവമതിങ്കലുണ്ടായ് വരും ജ്ഞാനമില്ലാത്തജനങ്ങൾക്കതോർക്ക നീ. ഹന്ത ജഡാത്മകമാ‍യ കായത്തിങ്ക- ലെന്തൊരാസ്ഥാ ഭവിക്കുന്നതും ധീമതാം യാതൊന്നുമൂലമാം ബ്രഹ്മഹത്യാദിയാം പാതകകൌഘങ്ങൾ കൃതങ്ങളാകുന്നതും ഭോഗഭോക്താവായ ദേഹം ക്ഷണം കൊണ്ടു രോഗാദിമൂലമായ് സമ്പതിക്കും ദൃഢം. പുണ്യപാപങ്ങളോടും ചേർന്നു ജീവനും വന്നു കൂടുന്നു സുഖദു:ഖബന്ധനം. ദേഹത്തെ ഞാനെന്നു കല്പിച്ചു കർമ്മങ്ങൾ മോഹത്തിനാലവശത്വേന ചെയ്യുന്നു ജന്മമരണങ്ങളുമതുമൂലമായ് സമ്മോഹിത്നമാർക്കു വന്നു ഭവിക്കുന്നു ശോകജരാമരണാദികൾ നീക്കുവാ- നാകയാൽ ദേഹാഭിമാനം കളക നീ. ആത്മാവു നിർമ്മലനവ്യയനദ്വയ- മാത്മാനമാത്മനാ കണ്ടു തെളിക നീ. ആത്മാവിനെ സ്മരിച്ചീടുക സന്തത- മാത്മനി തന്നെ ലയിക്ക നീ കേവലം പുത്രദാരാർത്ഥഗൃഹാദിവസ്തുക്കളിൽ സക്തികളഞ്ഞു വിരക്തനായ് വാഴുക. സൂകരാശ്വാദി ദേഹങ്ങളിലാകിലും ഭോഗം നരകാദികളിലുമുണ്ടല്ലൊ. ദേഹം വിവേകാഢ്യമായതും പ്രാപിച്ചി- താഹന്ത! പിന്നെ ദ്വിജത്വവും വന്നിതു. കർമ്മഭൂവാമത്ര ഭാരതഖണ്ഡത്തിൽ നിർമ്മലം ബ്രഹ്മജന്മം ഭവിച്ചീടിനാൽ പിന്നെയുണ്ടാകുമോ ഭോഗത്തിലാഗ്രഹം ധന്യനായുള്ളവനോർക്കമഹാമതെ! പൌലസ്ത്യപുത്രനാം ബ്രാഹ്മണാഢ്യൻ ഭവാൻ ത്രൈലോക്യസമ്മതൻ ഘോരതപോധനൻ എന്നിരിക്കെ പുനരജ്ഞാനിയെപ്പോലെ പിന്നെയും ഭോഗാഭിലാഷമെന്തിങ്ങനെ? ഇന്നുതുടങ്ങി സമസ്ത സംഗങ്ങളും നന്നായ് പരിത്യജിച്ചീടുക മാനസേ രാമനെത്തന്നെ സമാശ്രയിച്ചീടുക രാമനാകുന്നതാത്മപരനദ്വയൻ. സീതയെ രാമനുകൊണ്ടക്കൊടുത്തു തൽ- പാദപത്മാനിചരനായ് ഭവിക്ക നീ. സർവ്വപാപങ്ങളിൽ നിന്നു വിമുക്തനായ് ദിവ്യമാംവിഷ്ണുലോകം ഗമിക്കായ് വരും അല്ലായ്കിലാശു കീഴ്പോട്ടു കീഴ്പോട്ടു പോയ്- ച്ചെല്ലും നരകത്തിലില്ലൊരു സംശയം നല്ലതത്രെ ഞാൻ നിനക്കു പറഞ്ഞതു നല്ലജനത്തോടൂ ചോദിച്ചു കൊൾകെടോ. രാമരാമേതി രാമേതി ജപിച്ചുകൊ- ണ്ടാമയം വേറിട്ടു സാധിക്ക മോക്ഷവും സത്സംഗമത്തോടു രാമചന്ദ്രം ഭക്ത- വത്സലം ലോകശരണ്യം ശരണദം ദേവം മരതകകാന്തികാന്തം രമാ- സേവിതം ചാപബാണായുധം രാ‍ഘവം സുഗ്രീവസേവിതം ലക്ഷ്മണസംയുതം രക്ഷാനിപുണം വിഭീഷണസേവിതം ഭക്ത്യാനിരന്തരം ധ്യാനിച്ചു കൊൾകിലോ മുക്തിവന്നീടുമതിനില്ല സംശയം.’ ഇത്ഥം ശുകവാകയമജ്ഞാനനാശനം ശ്രുത്വാ ദശാസ്യനും ക്രോധതാമ്രാക്ഷനായ് ദഗ്ദ്ധനായ്പ്പോകും ശൂകനെന്നു തോന്നുമാ- റാത്യന്തരോഷേണ നോക്കിയുരചെയ്താൻ: ‘ഭൃത്യനായുള്ള നീയാചാര്യനെപ്പോലെ നിസ്ത്രപം ശിക്ഷചൊൽവാനെന്തു കാരണം? പണ്ടുനീചെയ്തൊരുപകാരമോർക്കയാ- ലുണ്ടു കാരുണ്യമെനിക്കതു കൊണ്ടു ഞാൻ ഇന്നു കൊല്ലുന്നതില്ല്ലെന്നു കല്പിച്ചിതെൻ മുന്നിൽ നിന്നാശു മറയത്തു പോക നീ കേട്ടാൽ പൊറുക്കരുതാതൊരു വാക്കുകൾ കേട്ടു പൊറുപ്പാൻ ക്ഷമയുമെനിക്കില്ല. എന്നുടെ മുന്നിൽ നീ കാൽക്ഷണം നിൽക്കിലോ വന്നു കൂടും മരണം നിനക്കിന്നുമേ.’ എന്നതു കേട്ടു പേടിച്ചു വിറച്ചവൻ ചെന്നു തന്മന്ദിരം പുക്കിരിന്നീടിനാൻ. </poem> 34icyt5c5qp9p8ar13dz2rnn817zqh0 താൾ:ഗാന്ധിസം.pdf/28 106 83740 246551 246143 2026-08-12T05:40:19Z Sreejithk2000 57 ചെറിയ തിരുത്ത് 246551 proofread-page text/x-wiki <noinclude><pagequality level="3" user="Manojk" />{{ന|20}}</noinclude>മറ്റൊരിടത്തു പറയുന്നു. "മനുഷ്യൻ നിസ്സാരൻ. നെപ്പോളിയൻ വളരെയൊക്കെ പ്ളാൻ വച്ചു. പക്ഷേ സെന്റ് ഹെലിനായിൽ സ്വയം തടവുകാരനായി കാണുകയാണുണ്ടായതു്. ശക്തനായ കൈസർ യൂറോപ്പിന്റെ കിരീടം ആഗ്രഹിച്ചു. പക്ഷേ വെറും സാമാന്യനായി അദ്ദേഹം ക്ഷീണിച്ചുപോയി. ഈശ്വരൻ അങ്ങിനെ നിശ്ചയിച്ചു. ഇത്തരം ഉദാഹരണങ്ങൾ ഓൎമ്മിച്ചു് നാം വിനീതരാവുകതന്നെ.,, ഈശ്വരൻ നിഷ്ഠൂരനാണെന്നു പറഞ്ഞു എങ്കിലും ഉയരാനാഗ്രഹിക്കുന്നവരെ സഹായിക്കാതിരിക്കയില്ല. ഭക്തനെ വീണ്ടും വീണ്ടും പരീക്ഷിക്കും, കഠിനമായി പരീക്ഷിക്കും. എന്നാലും ഭക്തൻ തളൎന്നു വീഴുന്നതിനുമുമ്പ് അഭയം നൾകും. അനീതിയോടും എതിരിടുന്നതിനു നമുക്കു് സന്ദർഭം തരുന്നതു തന്നെ പരീക്ഷണമാണു്. ഈ ഗവണ്മെന്റു മുഖാന്തരവും നമ്മെ പരീക്ഷിക്കയാണു്. അതിനാൽ നാം ക്ഷീണിക്കാതിരിക്കണം. സ്വയം നാം ഈശ്വരന്റെ അങ്കതലത്തിൽ സമർപ്പിച്ചുകൊള്ളുകയേ വേണ്ടു. നമ്മെ ഇത്ര കഠിനമായി പരീക്ഷിക്കുന്നതിനെപ്പറ്റി നമുക്കു് ആവലാതിപ്പെടാം. അദ്ദേഹം സ്വാന്തനം നൾകി ക്ഷമിക്കാതിരിക്കുകയില്ല. ദുഷ്ടനോടെതിൎക്കേണ്ടതു് അയാളോടു ശത്രുത ഭാവിച്ചു കൊണ്ടല്ല, അവനെ ദ്രോഹിച്ചുകൊണ്ടല്ല, പിന്നെയോ വിഷമഘട്ടത്തിൽ വിനീതരായി ഈശ്വരനോടു സഹായം അഭ്യർത്ഥിച്ചുകൊണ്ടാണു വേണ്ടതു്. അനുഗ്രഹം നൾകണമെന്നുള്ള ഭക്തനെ അങ്ങേ അറ്റം വരെ അദ്ദേഹം പരീക്ഷിക്കും. ദഹിര്യസമേതം പരീക്ഷണങ്ങളിൽ വിജയിക്കമാത്രമേ നമുക്ക് കൎത്തവ്യമായിട്ടുള്ളു. അതിനാലാണ് ധൈര്യം (അഭയം) ദൈവിക സമ്പത്തുകളിൽ ഒന്നാമതായി ഗീത 16-ാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നതു്. ഈശ്വരനുമായി സന്തതസഹചാരിത്വം വന്നാൽ ഉടനുടൻ ഏതു കാര്യത്തിനും<noinclude></noinclude> 7eeu74de91gvnotj3473y4wcl7wetxr താൾ:Sasthrejnen Pouranakumbol 2004 June.pdf/10 106 84543 246553 245254 2026-08-12T05:47:26Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246553 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|{{തലക്കെട്ട്2|ഉളളടക്കം}}}} {{ഇടത്തുംവലത്തും|1. കൃഷി: ഒരു വ്യവസായം|11}} {{ഇടത്തുംവലത്തും|2. ചൂഷണനിരക്കും കുത്തകവൽകരണവും|17}} {{ഇടത്തുംവലത്തും|3. വളർച്ചയുടെ പരിമിതി: മുതലാളിത്തവ്യവസ്ഥയിൽ|23}} {{ഇടത്തുംവലത്തും|4. സയൻസും ടെക്നോളജിയും പുതിയൊരു കാഴ്ചപ്പാട് ആവശ്യമായിരിക്കുന്നു.|31}} {{ഇടത്തുംവലത്തും|5. കേരളത്തിന്റെ വ്യവസായവത്കരണത്തിനൊരു നയം|43}} {{ഇടത്തുംവലത്തും|6. കമ്പ്യൂട്ടറും ഓട്ടമേഷനും; മുതലാളിത്തത്തിലും സോഷ്യലിസത്തിലും|61}} {{ഇടത്തുംവലത്തും|7. ഊർജ ആസൂത്രണം 1985-2000|70}} {{ഇടത്തുംവലത്തും|8. മനുഷ്യത്വത്തോടുകൂടിയ ശാസ്ത്രവും സാങ്കേതികവിദ്യയും- ഒരഭ്യർത്ഥന|92}} {{ഇടത്തുംവലത്തും|9. ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ|99}}<noinclude></noinclude> 5xk4ugbqjj6bxz3bi3oqba8ov1g0hmc താൾ:Sasthrejnen Pouranakumbol 2004 June.pdf/8 106 84592 246552 245303 2026-08-12T05:43:34Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246552 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>യിൽ നിന്നൊക്കെയാണ് പങ്കാളിത്തജനാധിപത്യം, സുസ്ഥിരവികസനം, ഭൗതികവും ആത്മീയവും ഭൗതികേതരവും ആയ ജീവിതഗുണതകൾ മുതലായ സങ്കല്പനകൾ ഈ ലേഖകന്റെ മനസ്സിൽ രൂഢമൂലമായത്. ഈ സമാഹാരത്തിൽ കൊടുത്തിട്ടുള്ള എല്ലാ ലേഖനങ്ങളിലും ഈ സങ്കല്പനകളുടെ സ്ഫുരണം കാണാം. {{text-indent|2em|1970-ലെതാണ് “കൃഷി ഒരു വ്യവസായം' എന്ന പ്രബന്ധം. ഗ്രാമ-നഗര വൈരുധ്യത്തിനും കൃഷി വ്യവസായ വൈരുധ്യത്തിനും പരിഹാരമായി അന്നു ലേഖകൻ കണ്ടത് കൃഷിയെ തന്നെ ഒരു വ്യവസായമാക്കുക എന്നതായിരുന്നു. എന്നാൽ പിൽക്കാല പഠനങ്ങൾ ഒരു കാര്യം ബോധ്യപ്പെടുത്തി. കൃഷിയെ വ്യവസായവത്കരിക്കുകയല്ല, മറിച്ച് വ്യവസായത്തെ കാർഷികവത്കരിക്കുകയാണ് വേണ്ടത് എന്ന്. മൂലധനം മൂന്നാം വോള്യത്തിൽ മാർക്സും ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. ലണ്ടൻ പോലുള്ള വൻനഗരങ്ങൾ പാടില്ല, കൃഷിയും വ്യവസായവും, ഗ്രാമവും നഗരവും കൂടുതൽ ഏകസമാനമായി വിതരിതമായിരിക്കണം എന്നദ്ദേഹം പറയുന്നു.}} {{text-indent|2em|1972-ൽ എഴുതിയതാണ് 'ചൂഷണനിരക്കും കുത്തകവത്കരണവും' എന്ന പ്രബന്ധം, അസമത്വത്തെ അനഭിലഷണീയമായി കാണുകയും വൻകിട സ്ഥാപനങ്ങളിലെ ചൂഷണനിരക്ക് ചെറുകിട സ്ഥാപനങ്ങളിലേതിനേക്കാൾ കൂടുതലാണെന്ന് തിരിച്ചറിയുകയും അങ്ങനെ കുത്തവത്കരണത്തിനെതിരായ നിലപാട് ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. ചെറുതിന്റെ ധാർമികവും നൈതികവുമായ പ്രാധാന്യം മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.}} {{text-indent|2em|1973-ൽ എഴുതിയ 'വളർച്ചയുടെ പരിമിതി മുതലാളിത്തവ്യവസ്ഥയിൽ' എന്ന ലേഖനം ഒരു വ്യാമോഹത്തിന്റെ കൂടി ഉല്പന്നമാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ വളർച്ചയുടെ രൂപം വ്യത്യസ്തമായിരിക്കുമെന്നും അതിനാൽ ഗ്രന്ഥകാരന്മാർ പറയുന്ന പരിമിതി അവിടെ ബാധകമാകില്ലെന്നും വ്യാമോഹിച്ചു. എന്നാൽ, സോഷ്യലിസ്റ്റെന്ന് പറയപ്പെടുന്നവയിൽ അവശേഷിക്കുന്ന രാജ്യങ്ങൾ, പ്രത്യേകിച്ചും ചൈന ഇന്നു സഞ്ചരിക്കുന്നത് കടുത്ത വ്യാമോഹത്തിന്റെ പാതയിലുടെയാണ്.}} {{text-indent|2em|1974-ൽ ചിന്ത വാരികയ്ക്കുവേണ്ടി എഴുതിയ 'സയൻസും ടെക്നോളജിയും പുതിയൊരു കാഴ്ചപ്പാട് ആവശ്യമായിരിക്കുന്നു' എന്ന ഈ ലേഖനത്തിൽ, പിൽക്കാലത്ത് ഏറെ വിവാദത്തിന് വിധേയമായ “പുതിയലോകം പുതിയ ഇന്ത്യ' എന്ന പുസ്തകത്തിലും ഒരു നാലാംലോക പരിപ്രേക്ഷ്യം" എന്ന ലേഖനത്തിലും ഈ ലേഖകൻ അവതരിപ്പിച്ച ദർശനത്തിന്റെ സൂചനകൾ കാണാം. ഭൗതികവും ഭൗതികേതരവുമായ ജീവിതഗുണങ്ങൾ, ചെറുതിന്റെ പ്രസക്തി, സുസ്ഥിരത, ഊർജസംരക്ഷണം, ഗ്രാമനഗരീകരണം, ഗവേഷണാജണ്ടയിൽ വരുത്തേണ്ട മാറ്റങ്ങൾ ഇവയെല്ലാം അതിൽ പരാമർശിക്കുന്നുണ്ട്.}} {{text-indent|2em|1975-ൽ എഴുതിയതാണ് “കേരളത്തിന്റെ വ്യവസായവത്കരണത്തിന് ഒരു നയം'. തദ്ദേശീയ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുക എന്ന ആശയം അതിൽ വ്യക്തമായിക്കാണാം. വ്യവസായവത്കരണനയത്തിന് മൗലികമായ അഞ്ച് നിർദ്ദേശങ്ങൾ അതിൽ നൽകിയിരിക്കുന്നു. അധ്വാനശേഷി മുഖ്യ മൂലധനം, പാദേ}}<noinclude></noinclude> e4uhi26z4df9ig8el10ubt4t4lwgs5k താൾ:ഗാന്ധിസം.pdf/109 106 85052 246546 246016 2026-08-11T17:25:29Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246546 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|101}}</noinclude>ൽ തടിച്ചു കൂടിയ ജനസഞ്ചയം രാഷ്ട്രീയവും സാമ്പത്തികവുമായ യാതൊരു സ്വാതന്ത്ര്യവുമില്ലാതെ തൊഴിലില്ലാതെ, സന്മർഗികമായും അധഃപതിച്ചു, ചത്തതിന്നൊക്കുമേ ജീവിച്ചിരിക്കിലും, എന്നമട്ടിൽ കഴിഞ്ഞു വന്ന ബഹു ഭൂരിപക്ഷം ഭാരതീയരും. പൗരസ്ത്യത്വം നശിച്ചു. മനുഷ്യത്വം വിലയില്ലാത്തതായി. ഭരണമോ, ചൂഷണത്തിനായുള്ള ദുഷ്പ്രഭുത്വം. ഉദ്യോഗസ്ഥ മേധാവിത്വം. അവസര സേവകൎക്കുമാത്രം ചില അപ്പക്കഷണങ്ങൾ കിട്ടുമായിരുന്നു. ചുരുക്കം ചില ധനാഢ്യരും ജന്മികളും ഉണ്ടായിരുന്നവർ അവനവന്റെ കീശ വീർപ്പിക്കാനല്ലാതെ പൊതുക്കാര്യങ്ങളിൽ അശേഷം ശ്രദ്ധിച്ചിരുന്നില്ല. അടിമത്തവും ഭീരുത്വവും സ്വാശ്രയ ശക്തി ഹീനതയും കാരണം എതിക്കാനുള്ള ശക്തിപോലും നഷ്ടപ്പെട്ടിരുന്നു. കാൺഗ്രസ് പ്രായേണ പ്രസംഗ വേദികയിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്നു. സ്വാതന്ത്ര്യാൎത്ഥം ശ്രമിക്കാനാരെങ്കിലും മുന്നോട്ടുവന്നാൽ മൃഗീയമാംവിധം അവരെ ചതച്ചു് പ്രസ്ഥാനം അടിച്ചുടച്ചു കളഞ്ഞിരുന്നു. {{text-indent|2em|ഇപ്രകാരം അധഃപതിച്ചതോ ലോകത്തിന്റെ അഞ്ചിൽ ഒരു ഭാഗം ജനങ്ങൾ. എതിൎക്കണ്ടിയിരുന്നതോ അതിശക്തമായ ബ്രിട്ടീഷ് സാമ്രാജ്യ പ്രഭുത്വത്തോടു്. ഗാന്ധിജിയുട ആദർശമോ ഒരു രാമരാജ്യം. ആദർശവും അനുഭവത്തിലിരുന്ന അവസ്ഥയും തമ്മിലുള്ള അന്തരം അതിവിപുലം. വേണ്ടിവരുന്ന പ്രയത്നമോ ഭീമഭീമം. ഈ പരിതഃസ്ഥിതിയിൽ അദ്ദേഹം പുറമേ അതി ശാന്തമായി എന്നാൽ ഉള്ളിൽ അതിതീഷ്ണമായി വേദനയോടും ആഗ്രഹത്തോടും കൂടി അടിതെറ്റാതെ പ്രയോഗിച്ചു തുടങ്ങി. അതിന്റെ ഫലം ലോകം ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത മഹാത്ഭുതം. ബ്രിട്ടൻ സ്വയം പിൻവാങ്ങിക്കൊള്ളാമെന്ന പ്രതിജ്ഞ ഉണ്ടാവുകയായിരു}}<noinclude></noinclude> 6h0i94i6ods2ddyzqaoj8dqswy4ckiu താൾ:ഗാന്ധിസം.pdf/110 106 85064 246549 246029 2026-08-12T03:27:57Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246549 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|102}}</noinclude>ന്നു. ഈ മഹേന്ദ്രജാലത്തിന്റെ രഹസ്യം എന്താണെന്നു പരിശോധിക്കുന്നത് രസാവഹമായിരിയും. {{text-indent|2em|ഭാരതീയരുടെ ജീവിതം എല്ലാ തുറകളിലും ഒന്നുടച്ചു വാൎക്കുകയാണ് അത്യാവശ്യം. അത് ഒരു വിപ്ലവം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ. എവിടേയും ആമൂലാഗ്രമായ പരിവർത്തനത്തിനു വിപ്ലവം തന്നെയാണ് മാൎഗ്ഗം. വിപ്ലവമെന്ന പദത്തിൽ അല്പം ബലപ്രയോഗത്തിന്റെ ഛായയുണ്ടു്. എന്നാൽ ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം വിപ്ലവമെന്നതിൽ സ്വയം ശക്തി സമ്പാദിയ്ക്ക എന്ന കാൎയ്യം ഉൾപ്പെടുന്നുണ്ടെങ്കിലും കായികമോ ആയുധപരമോ ആയ ഹിംസാലേശം പ്രവേശിക്കാൻ പാടില്ല ഗാന്ധിജി അഹിംസാ മാർഗം സ്വീകരിച്ചതു് ഇൻഡ്യക്കു ആയുധമില്ലാത്തതു കൊണ്ടാണെന്നു പറയുന്നവരുമുണ്ട്. ഇതിൽ അല്പം സരമുണ്ട്. എന്നാൽ മനുഷ്യത്വം വർദ്ധിക്കാനും മാനസികവും ആത്മീയമായ പുരോഗമനത്തിനും കൂടി വേണ്ടിയാണീ മാർഗം അദ്ദേഹം സ്വീകരിച്ചത്. ഹിംസാ പരമായ എതിർപ്പു് ചിലർ ബ്രിട്ടീഷാധിപത്യത്തിനു നേരേ കാണിച്ചു. ഭീകരസംഘക്കാരെന്ന പേരു വാങ്ങിയ അവർ കഠിനമായി അമർത്തപ്പെട്ടു. ഭീകര പ്രസ്ഥാനത്തിന്റെ പ്രയോജന ശൂന്യത നാം പഠിച്ചു. പിന്നെ പ്രയോഗിക്കാനുള്ള ഏക മാർഗം അഹിംസയാണ്. ദുർബലൎക്കു പ്രയോഗിക്കാവുന്നതുമല്ലതു്.}} {{text-indent|2em|അടിമത്വമുള്ള രാജ്യത്തിൽ ഏറ്റവും മുന്നണിയിൽ വരുന്നതു് സ്വാഭാവികമായി രാഷ്ട്രീയ പ്രശ്നമാണു്. രാഷ്ട്രീയകാര്യം എന്നത് സാധാരണ പൗരന്റെ സാധാരണ ജീവിത വൃത്തികളിൽ നിന്നു ഭിന്നമായ ഒന്നായിട്ടാണ് ഗാന്ധിജിയുടെ ആവിൎഭാവം വരെ ധരിക്കപ്പെടുതു്. അതിനു മതത്തോടോ സമുദായത്തോടോ, ഗാൎഹിക ജീവിതവുമായോ സാന്മാർഗിക നിലയോടോ}}<noinclude></noinclude> iurigqc1txnu91duonulqoq4xbddfjf താൾ:ഗാന്ധിസം.pdf/69 106 85129 246545 246101 2026-08-11T17:15:17Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246545 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|61}}</noinclude>ത്തിനു പ്രേരകമായിരുന്നതുമായ കാര്യങ്ങൾ എന്തെല്ലാമെന്നു കണ്ടു പിടിച്ചു് അവയെ പുനഃസ്ഥാപിക്കുകയാണു് യുക്തമായ മാർഗം. എന്നാൽ ആയുധ ശക്തിയും വ്യാപാര മേന്മയും വീണ്ടും സ്ഥാപിക്കാൻ ശ്രമിച്ചാൽ അതു സത്യത്തിനും അഹിംസക്കും യോജിച്ചതാകയില്ലെന്നുള്ളതിനാൽ ഹിംസാ പരമായ ശക്തിസംവർദ്ധനവിലേക്കല്ല ഗാന്ധിജി ദൃഷ്ടിവച്ചതു്. ആയുധശക്തിയുടെ അഭാവം അഥവാ നഷ്ടം നമുക്കു് ദോഷത്തിനു പകരം ഗുണമാണു ചെയ്തതെന്നും അഹിംസാ ബീജം കിളിൎത്തു വളരുവാൻ ഈ പരിതഃസ്ഥിതി ഉപകരിക്കുമെന്നും കൂടി നാം കണ്ടുകഴിഞ്ഞു. തന്നെയുമല്ല ആയുധശക്തിയേക്കാൾ എത്രയോ കൂടുതൽ ശക്തിദായകമായ പരിപാടികളാണു മഹാത്മജി നമുക്കു തന്നിരിക്കുന്നതു്! അവ ഏതെല്ലാമെന്നു ചുരുക്കത്തിൽ നോക്കാം. {{text-indent|2em|ഖാദി, ഗ്രാവ്യവസായങ്ങൾ, ഗ്രാമ ശുചീകരണം, രാഷ്ട്രീയ വിദ്യാഭ്യസം - അഥവാ അടിസ്ഥാന വിദ്യാഭ്യാസം, ഹരിജന പ്രവൎത്തനം, ഹിന്ദുസ്ഥാനി പ്രചരണം, ഹിന്ദു - മുസ്ളീം മെത്രി, മദ്യനിരോധനം, വയോജന വിദ്യാഭ്യാസം, വനിതോദ്ധാരണം, ആരോഗ്യശാസ്ത്രപഠനം, സ്വഭാഷാഭക്തി വർദ്ധന, സാമ്പത്തിക സമത്വത്തിനുള്ള പ്രവൎത്തനം ഇത്യാദിയാണു സൃഷ്ടിപരപരിപാടിയിലെ വിഷയങ്ങൾ.}} {{text-indent|2em|അഹിംസാ മാർഗത്തിൽ കൂടി സമ്പാദിക്കുന്ന സ്വരാജ് മാത്രമേ അഹിംസാപരമായി സംരക്ഷിക്കാനും സാധിക്കയുള്ളു എന്നും മേല്പറഞ്ഞ സൃഷ്ടിപരിപാടികൾ മുഖേന മാത്രമാണു് അഹിംസാപരമായ യുദ്ധം നടത്തേണ്ടതെന്നും അതിൽകൂടി മാത്രമേ വിജയം കൈ വരികയുള്ള എന്നും ഗാന്ധിജി വിശ്വസിക്കുന്നു. ഇതല്ലാതെ മറ്റൊരു മാർഗം ആരും ഇന്നുവരെ നിർദ്ദേശിച്ചിട്ടും ഇ}}<noinclude></noinclude> 9m0g3sgf5m7mydeuvfhvnymeavb6qbu താൾ:ഗാന്ധിസം.pdf/70 106 85130 246547 246102 2026-08-11T20:18:13Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246547 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|62}}</noinclude>ല്ല. ഭാകികമായ പുരോഗതി ആർജിച്ചിട്ടുള്ള വ്യാവസായിക രാജ്യങ്ങൾ പോലും ഗാന്ധിമാർഗത്തെ ആദരി കയും അനുകരിക്കാൻ ശ്രമിക്കയും ചെയ്യുന്നുമുണ്ടു്. {{text-indent|2em|മറ്റു ഗാന്ധിമാർഗങ്ങൾ പോലെ സൃഷ്ടിപരപരിപാടികളും സ്വരാജ് സമ്പാദനത്തിനുള്ള മാർഗങ്ങൾ മാത്രമല്ല സാക്ഷാൽ സ്വരാജിന്റെ അവശ്യഘടകങ്ങൾ കൂട്ടിയാണ്. ഇവിടേയും മാർഗവും ലക്ഷ്യവും ഒന്നു തന്നെ. അതിനാൽ വിദേശീയ ഭരണത്തെ താറുമാറാക്കുന്നതിനു വേണ്ടി അരാജകത്വം സൃഷ്ടിക്കുന്നപക്ഷം ഏകാധിപത്യം (Dictatorship) സ്വയം ജാതമാകണമെന്നതിനാൽ അന്ത്യലക്ഷ്യമായ പൊതു ജനോദ്ധാരണത്തിനു പറ്റിയ പരിപാടികൾ മാത്രമേ മാർഗങ്ങളായി സ്വീകരിക്കാൻ നിവൃത്തിയുള്ളു. അതും നേതാക്കന്മാർ പൊതുജനങ്ങൾക്കു ദാനമായി - മേഘങ്ങൾ വർഷത്തെയെന്ന പോലെ - കൊടുക്കുകയല്ല വേണ്ടത്. അടിയിൽ നിന്നും അതായതു താഴത്തേ നിലയിൽ ജീവിക്കുന്ന സ്ത്രീപുരുഷന്മാരിൽ നിന്നും പ്രതീക്ഷിക്കാവുന്നതും അവൎക്കു അത്യാവശ്യവുമായ പരിപാടികളാണ് ഏറ്റവും പറ്റിയതു്. പൊതുജനസഹകരണംകൊണ്ടു മാത്രമേ ഏതു പരിപാടിയും ഫലപ്രമായി നിലനിൽക്കയുള്ളൂ. ഈ തത്വങ്ങൾക്കും പുറമേ ഏതു നിലയിലുള്ളയാൾക്കും സത്യഗ്രഹഭടനും യോജിച്ചതായിരിക്കണം പരിപാടികൾ. സദാസത്യഗ്രഹസമരം ഉണ്ടായെന്നുവരില്ല. ഒരു സമരത്തിനു ശേഷം പിരിഞ്ഞു പോകുന്ന സത്യഗ്രഹ ഭടന്മൎക്കുതമ്മിലും അവരും നേതാക്കന്മാരും തമ്മിലും എല്ലാക്കാലത്തും സ്ഥിരമായ ബന്ധം സ്ഥാപിക്കുന്നതിനും കൂടി ഈ പരിപാടികൾ സഹായിക്കുന്നു. സത്യാഗ്രഹ സമരം പ്രത്യക്ഷമല്ലാത്ത കാലത്തും രാഷ്ട്രത്തിനു പൊതുവേ ശക്തി സംഭരണം ആവശ്യമാകയാൽ ഈ പരിപാടികളില്ലെങ്കിൽ സത്യഗ്രഹ മൂർച്ച ശാന്തമായ ഘട്ടങ്ങളിൽ തേഞ്ഞു മാ}}<noinclude></noinclude> ikgyo31k1w1e9yzobwotvk4fqztvkn3 246548 246547 2026-08-11T20:18:59Z Sreejithk2000 57 ചെറിയ തിരുത്ത് 246548 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|62}}</noinclude>ല്ല. ഭാകികമായ പുരോഗതി ആർജിച്ചിട്ടുള്ള വ്യാവസായിക രാജ്യങ്ങൾ പോലും ഗാന്ധിമാർഗത്തെ ആദരി കയും അനുകരിക്കാൻ ശ്രമിക്കയും ചെയ്യുന്നുമുണ്ടു്. {{text-indent|2em|മറ്റു ഗാന്ധിമാർഗങ്ങൾ പോലെ സൃഷ്ടിപരപരിപാടികളും സ്വരാജ് സമ്പാദനത്തിനുള്ള മാർഗങ്ങൾ മാത്രമല്ല സാക്ഷാൽ സ്വരാജിന്റെ അവശ്യഘടകങ്ങൾ കൂട്ടിയാണ്. ഇവിടേയും മാർഗവും ലക്ഷ്യവും ഒന്നു തന്നെ. അതിനാൽ വിദേശീയ ഭരണത്തെ താറുമാറാക്കുന്നതിനു വേണ്ടി അരാജകത്വം സൃഷ്ടിക്കുന്നപക്ഷം ഏകാധിപത്യം (Dictatorship) സ്വയം ജാതമാകുമെന്നതിനാൽ അന്ത്യലക്ഷ്യമായ പൊതു ജനോദ്ധാരണത്തിനു പറ്റിയ പരിപാടികൾ മാത്രമേ മാർഗങ്ങളായി സ്വീകരിക്കാൻ നിവൃത്തിയുള്ളു. അതും നേതാക്കന്മാർ പൊതുജനങ്ങൾക്കു ദാനമായി - മേഘങ്ങൾ വർഷത്തെയെന്ന പോലെ - കൊടുക്കുകയല്ല വേണ്ടത്. അടിയിൽ നിന്നും അതായതു താഴത്തേ നിലയിൽ ജീവിക്കുന്ന സ്ത്രീപുരുഷന്മാരിൽ നിന്നും പ്രതീക്ഷിക്കാവുന്നതും അവൎക്കു അത്യാവശ്യവുമായ പരിപാടികളാണ് ഏറ്റവും പറ്റിയതു്. പൊതുജനസഹകരണംകൊണ്ടു മാത്രമേ ഏതു പരിപാടിയും ഫലപ്രമായി നിലനിൽക്കയുള്ളൂ. ഈ തത്വങ്ങൾക്കും പുറമേ ഏതു നിലയിലുള്ളയാൾക്കും സത്യഗ്രഹഭടനും യോജിച്ചതായിരിക്കണം പരിപാടികൾ. സദാസത്യഗ്രഹസമരം ഉണ്ടായെന്നുവരില്ല. ഒരു സമരത്തിനു ശേഷം പിരിഞ്ഞു പോകുന്ന സത്യഗ്രഹ ഭടന്മൎക്കുതമ്മിലും അവരും നേതാക്കന്മാരും തമ്മിലും എല്ലാക്കാലത്തും സ്ഥിരമായ ബന്ധം സ്ഥാപിക്കുന്നതിനും കൂടി ഈ പരിപാടികൾ സഹായിക്കുന്നു. സത്യാഗ്രഹ സമരം പ്രത്യക്ഷമല്ലാത്ത കാലത്തും രാഷ്ട്രത്തിനു പൊതുവേ ശക്തി സംഭരണം ആവശ്യമാകയാൽ ഈ പരിപാടികളില്ലെങ്കിൽ സത്യഗ്രഹ മൂർച്ച ശാന്തമായ ഘട്ടങ്ങളിൽ തേഞ്ഞു മാ}}<noinclude></noinclude> 88gaix3fkctcodb4wy9l4ynbc2pr45x