വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.16 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/അഭിഷേകവിഘ്നം 0 4411 246762 16345 2026-08-21T03:21:37Z ~2026-44247-58 13522 246762 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> വാനവരെല്ലാവരുമൊത്തു നിരൂപിച്ചു വാണീഭഗവതിതന്നോടപേക്ഷിച്ചു “ലോകമാതാവേ! സരസ്വതീ! ഭഗവതി! വേഗാലയോദ്ധ്യയ്ക്കെഴുന്നള്ളീടുകവേണം 450 രാമാഭിഷേകവിഘ്നം വരുത്തീടുവാനാ- യവരും മറ്റില്ല നിരൂപിച്ചാൽ ചെന്നുടൻ മന്ഥരതന്നുടെ നാവിന്മേൽ- ത്തന്നെ വസിച്ചവളെക്കൊണ്ടു ചൊല്ലിച്ചു പിന്നെ വിരവോടു കൈകേയിയെക്കൊണ്ടു തന്നെ പറയിച്ചുകണ്ടു മുടക്കണം. പിന്നെയിങ്ങോട്ടെഴുന്നള്ളാം മടിക്കരു- തെന്നാമരന്മാർ പറഞ്ഞോരനന്തരം വാണിയും മന്ഥരതൻ വദനാന്തരേ വാണീടിനാൾ ചെന്നു ദേവകാര്യാർത്ഥമായ്.........460 അപ്പോൾ ത്രിവക്രയാം കുബ്ജയും മാനസേ കൽപ്പിച്ചുറച്ചുടൻ പ്രാസാദമേറിനാൾ വേഗേന ചെന്നൊരു മന്ഥരയെക്കണ്ടു കൈകേയിതാനുമവളോടു ചൊല്ലിനാൾ. “മന്ഥരേ ചൊല്ലൂ നീ രാജ്യമെല്ലാടവു- മെന്തരുമൂലമലങ്കരിച്ചീടുവാൻ?” “നാളീകലോചനനാകിയ രാമനു നാളെയഭിഷേകമുണ്ടെന്നു നിർണ്ണയം ദുർഭഗേ മൂഢേ! മഹാഗർവ്വിതേ! കിട- ന്നെപ്പോഴും നീയുറങ്ങീടൊന്നറിയാതെ..........470 ഏറിയോരാപത്തു വന്നടുത്തു നിന- ക്കാരുമൊരു ബന്ധുവില്ലെന്നു നിർണ്ണയം രാമാഭിഷേകമടുത്തനാളുണ്ടെടോ! കാമിനിമാർകുലമൌലിമാണിക്യമേ!“ ഇത്തരമവൾ ചൊന്നതുകേട്ടു സംഭ്രമി- ച്ചുത്ഥാനവുംചെയ്തു കേകയപുത്രിയും ഹിത്രമായൊരു ചാമീകരനൂപുരം. ചിത്തമോദേന നല്കീടിനാളാദരാൽ. “സന്തോഷമാർന്നിരിക്കുന്നകാലത്തിങ്ക- ലെന്തൊരു താപമുപാഗതമെന്നു നീ ..........480 ചൊല്ലുവാൻ കാരണം ഞാനരിഞ്ഞീലതി- നില്ലൊരവകാശമേതും നിരൂപിച്ചാൽ. എന്നുടെ രാമകുമാരനോളം പ്രിയ- മെന്നുള്ളിലാരെയുമില്ല മറ്റോർക്ക നീ. അത്രയുമല്ല ഭരതനേക്കാൾ മമ പുത്രനാം രാമനെ സ്നേഹമെനിക്കേറും രാമനും കൌസല്യാദേവിയെക്കാളെന്നെ പ്രേമമേറും നൂനമില്ലൊരു സംശയം. ഭക്തിയും വിശ്വാസവും ബഹുമാനവു- മിത്ര മറ്റാരെയുമില്ലെന്നറിക നീ ............490 നല്ല വസ്തുക്കളെനിക്കു തന്നേ മറ്റു വല്ലവർക്കും കൊടുപ്പൂ മമ നന്ദനൻ. ഇഷ്ടമില്ലാതൊരു വാക്കു പറകയി- ല്ലൊട്ടുമേ ഭേദമില്ലവനൊരിക്കലും. അശ്രാന്തമെന്നെയത്രേ മടികൂടാതെ ശുശ്രൂഷചെയ്തു ഞായം പരിപൂർവ്വകം. മൂഢേ! നിനക്കെന്തു രാമങ്കൽനിന്നൊരു പേടിയുണ്ടാവാനവകാശമായതും സർവ്വജനപ്രിയനല്ലോ മമാത്മജൻ നിർവ്വൈരമാനസൻ ശാന്തൻ ദയാപരൻ!"..........500 കേകയപുത്രിതൻ വാക്കു കേട്ടവ- ളാകുലചേതസാ പിന്നെയും ചൊല്ലിനാൾ. “പാപേ മഹാഭയകാരണം കേൾക്ക നീ ഭൂപതി നിന്നെ വഞ്ചിച്ചതറിഞ്ഞീലേ? ത്വൽ‌പുത്രനായ ഭരതനേയും ബലാൽ തൽ‌പ്രിയനായ ശത്രുഘ്നനേയും നൃപൻ മാതുലനെക്കാണ്മതിന്നായയച്ചതും ചേതസി കൽപ്പിച്ചുകൊണ്ടുതന്നേയിതു രാജ്യാഭിഷേകം കൃതം രാമനെകിലോ രാജ്യാനുഭൂതി സൌമിത്രിക്കു നിർണ്ണയം ..........510 ഭാഗ്യമത്രേ സുമിത്രയ്ക്കതുംകണ്ടു നിർ- ഭാഗ്യമായൊരു നീ ദാസിയായ് നിത്യവും കൌസല്യതന്നെപ്പരിചരിച്ചീടുക. കൌസല്യാനന്ദനന്തന്നെബ്ഭരതനും സേവിച്ചുകൊണ്ടു പൊറുക്കെന്നതും വരും. ഭാവിക്കയും വേണ്ട രാജത്വമേതുമേ, നാട്ടിൽനിന്നാട്ടിക്കളകിലുമാമൊരു വാട്ടം വരാതെ വധിച്ചീടുകിലുമാം. സാപത്ന്യജാതപരാഭവംകൊണ്ടുള്ള താപവും പൂണ്ടു ധരണിയിൽ വാഴ്കയിൽ!.........520 നല്ല മരണമതിനില്ല സംശയം ചൊല്ലുവാൻ ഞാൻ തവ നല്ലതു കേൾക്ക നീ. ഉത്സാഹമുണ്ടു നിനക്കെങ്കിലിക്കാലം ത്വൽ‌സുതൻ‌തന്നെ വാഴിക്കും നരവരൻ. രാമനീരേഴാണ്ടു കാനനവാസവും ഭൂമിപാലാജ്ഞയാ ചെയ്യുമാറാക്കണം. നാടടക്കം ഭരതന്നു വരുമതി- പ്രൌഢകീർത്ത്യാ നിനക്കും വസിക്കാം ചിരം. വേണമെന്നാകിലതിന്നൊരുപായവും പ്രാണസമേ! തവ ചൊല്ലിത്തരുവാൻ ഞാൻ. ........530 മുന്നം സുരാസുരയുദ്ധേ ദശരഥൻ- തന്നെ മിത്രാർത്ഥം മഹേന്ദ്രനർത്ഥിക്കയാൽ മന്നവൻ ചാപബാണങ്ങളും കൈക്കൊണ്ടു തന്നുടെ സൈന്യസമേതം തേരേറിനാൻ. നിന്നോടുകൂടവേ വിണ്ണിലകം‌പുക്കു സന്നദ്ധനായിച്ചെന്നസുരരോടേറ്റപ്പോൾ ഛിന്നമായ്‌വന്നുരഥാക്ഷകീലം പോരി- ലെന്നതറിഞ്ഞതുമില്ല ദശരഥൻ. സത്വരം കീലരന്ധ്രത്തിങ്കൽ നിന്നുടെ ഹസ്തദണ്ഡം സമാവേശ്യ ധൈര്യേണ നീ........540 ചിത്രമത്രേ പതിപ്രാണരക്ഷാർത്ഥമായ് യുദ്ധം കഴിവോളമങ്ങിനെ നിന്നതും ശത്രുക്കളെ വധം ചെയ്തു പൃഥീന്ദ്രനും യുദ്ധ നിവൃത്തനായൊരു ദശാന്തരേ നിൻ തൊഴിൽ കണ്ടതി സന്തോഷമുൾക്കൊണ്ടു ചെന്തളിർമേനി പുണർന്നു പുണർന്നുടൻ പുഞ്ചിരി പൂണ്ടു പറഞ്ഞിതു ഭൂപനും “നിൻ ചരിതം നന്നു നന്നു നിരൂപിച്ചാൽ രണ്ടു വരം തരാം നീയെന്നെ രക്ഷിച്ചു- കൊണ്ടതു മൂലം വരിച്ചുകൊണ്ടാലും നീ!“........550 ഭർത്തൃവാക്യം കേട്ടു നീയുമന്നേരത്തു ചിത്തസമോദം കലർന്നു ചൊല്ലീടിനാൾ, “ദത്തമായോരു വരദ്വയം സാദരം ന്യസ്തം ഭവതി മയാ നൃപതീശ്വരാ! ഞാനൊരവസരത്തിങ്കലപേക്ഷിച്ചാ- ലൂനം വരാതെ തരികെന്നതേവേണ്ടൂ“ എന്നു പറഞ്ഞിരിയ്ക്കുന്ന വരദ്വയ- മിന്നപേക്ഷിച്ചുകൊള്ളേണം മടിയാതെ ഞാനും മറന്നു കിടന്നിതു മുന്നമേ മാനസേ തോന്നി ബലാലീശ്വരാജ്ഞയാ,...........560 ധീരതയോടിനി ക്ഷിപ്രമിപ്പോൾ ക്രോധാ- ഗാരം പ്രവിശ്യ കോപേന കിടക്ക നീ, ആഭരണങ്ങളും പൊട്ടിച്ചെറിഞ്ഞതി- ശോഭപൂണ്ടൊരു കാർകൂന്തലഴിച്ചിട്ടു പൂമേനിയും പൊടികൊണ്ടങ്ങണിഞ്ഞിഹ ഭൂമിയിൽത്തന്നെ മലിനാംബരത്തൊടും, കണ്ണുനീരാലേ മുഖവും മുലകളും, നന്നായ് നനച്ചു, കരഞ്ഞു കരഞ്ഞു കൊ- ണ്ടർത്ഥിച്ചു കൊൾക വരദ്വയം ഭൂപതി സത്യം പറഞ്ഞാലുറപ്പിച്ചു മാനസം”............570 മന്ഥര ചൊന്നപോലെയതിനേതുമൊ- രന്തരം കൂടാതെ ചെന്നു കൈകേയിയും പത്ഥ്യമിതൊക്കെത്തനിയ്ക്കെന്നു കൽപ്പിച്ചു ചിത്തമോഹേന കോപാലയേ മേവിനാൾ കൈകേയി മന്ഥരയോടു ചൊന്നാളിനി ‘രാഘവൻ കാനനത്തിന്നു പോകോളവും ഞാനിവിടെക്കിടന്നീടുവനല്ലായ്കിൽ പ്രാണനേയും കളഞ്ഞീടുവൻ നിർണ്ണയം, ഭൂപരിത്രാണാർത്ഥമിന്നു ഭരതനു ഭൂപതി ചെയ്താനഭിഷേകമെങ്കിൽ ഞാൻ..........580 വേറെ നിനക്കു ഭോഗാർത്ഥമായ് നൽകുവൻ നൂറു ദേശങ്ങളതിനില്ല സംശയം.’ ‘ഏതുമിതിനൊരിളക്കം വരായ്കിൽ നീ ചേതസി ചിന്തിച്ച കാര്യം വരും ദൃഢം.“ എന്നു പറഞ്ഞു പോയീടിനാൾ മന്ഥര പിന്നെയവ്വണ്ണമനുഷ്ഠിച്ചു രാജ്ഞിയും ധീരനായേറ്റം ദയാന്വിതനായ് ഗുണാ- ചാരസംയുക്തനായ് നീതിജ്ഞനായ്നിജ- ദേശിക വാക്യസ്ഥിതനായ് സുശീലനാ- യാശയശുദ്ധനായ് വിദ്യാനിരതനായ്...........590 ശിഷ്ടനായുള്ളവനെന്നങ്ങിരിയ്ക്കിലും ദുഷ്ടസംഗം കൊണ്ടു കാലാന്തരത്തിനാൽ സജ്ജന നിന്ദ്യനായ് വന്നുകൂടും ദൃഢം ദുർജ്ജനസംസർഗ്ഗമേറ്റമകലവേ വർജ്ജിയ്ക്കവേണം പ്രയത്നേന സല്പുമാൻ, കജ്ജളം പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം. എങ്കിലേ രാജാ ദശരഥനാദരാൽ പങ്കജനേത്രാഭ്യുദയം നിമിത്തമായ് മന്ത്രിപ്രഭൃതികളോടും പറഞ്ഞുകൊ- ണ്ടന്ത:പുരമകം പുക്കരുളീടിനാൻ...................600 അന്നേരമാത്മപ്രിയതമയാകിന തന്നുടെ പത്നിയെക്കാണായ്ക കാരണം എത്രയും വിഹ്വലനായോരു ഭൂപനും ചിത്തതാരിങ്കൽ നിരൂപിച്ചിതീദൃഢം ‘മന്ദിരം തന്നിൽ ഞാൻ ചെന്നു കൂടും വിധൌ മന്ദസ്മിതം ചെയ്തരികെ വരും പുരാ സുന്ദരിയാമവളിന്നെങ്ങു പോയിനാൾ? മന്ദമാകുന്നിതുന്മേഷമെൻ മാനസേ “‘ചൊല്ലുവിൻ ദാസികളേ!ഭവത് സ്വാമിനി കല്യാണഗാത്രി മറ്റെങ്ങു പോയീടിനാൾ?“................610 ഏവം നരപതി ചോദിച്ച നേരത്തു ദേവിതന്നാളികളും പറഞ്ഞീടിനാർ: “ക്രോധാലയം പ്രവേശിച്ചിതതിൻ മൂല- മേതു മറിഞ്ഞീല ഞങ്ങളോ മന്നവ! തത്ര ഗത്വാ നിന്തിരുവടി ദേവി തൻ ചിത്തമനുസരിച്ചീടുക വൈകാതെ”‘ എന്നതു കേട്ടു ഭയേനമഹീപതി ചെന്നങ്ങരികത്തിരുന്നു സസംഭ്രമം മന്ദമന്ദംതലോടിത്തലോടി “പ്രിയേ! സുന്ദരീ! ചൊല്ലുചൊല്ലെന്തിതു വല്ലഭേ?...................620 നാഥേ!വെറും നിലത്തുള്ള പൊടിയണി- ഞ്ഞാതങ്കമോടു കിടക്കുന്നതെന്തു നീ? ചേതോവിമോഹനരൂപേ! ഗുണശീലേ! ഖേദമുണ്ടായതെന്തെന്നോടു ചൊൽകെടോ, മൽ പ്രജാവൃന്ദമായുള്ളവരാരുമേ വിപ്രിയം ചെയ്കയുമില്ല നിനക്കെടോ നാരികളോ, നരന്മാരോ ഭവതിയോ- ടാരൊരു വിപ്രിയം ചെയ്തതു വല്ലഭേ! ദണ്ഡ്യനെന്നാകിലും വദ്ധ്യനെന്നാകിലും ദണ്ഡമെനിയ്ക്കതിനില്ല നിരൂപിച്ചാൽ .....................630 നിർദ്ധനനെത്രയുമിഷ്ടം നിനക്കെങ്കി- ലർത്ഥപതിയാക്കി വയ്പനവനെ ഞാൻ അർത്ഥവാനേറ്റമനിഷ്ടൻ നിനക്കെങ്കിൽ നിർദ്ധനന്നാക്കുവേനെന്നു മവനെ ഞാൻ വദ്ധ്യനെ നൂനമവദ്ധ്യനാക്കീടുവൻ വദ്ധ്യനാക്കീടാമവദ്ധ്യനെ വേണ്ടുകിൽ നൂനം നിനക്കധീനം മമ ജീവനം മാനിനീ! ഖേദിപ്പതിനെന്തു കാരണം? മല്പ്രാണനേക്കാൾ പ്രിയതമനാകുന്നി- തിപ്പോളെനിയ്ക്കു മല്പുത്രനാം രാഘവൻ അങ്ങനെയുള്ള രാമൻ മമ നന്ദനൻ മംഗലശീലനാം ശ്രീരാമനാണെ ഞാൻ ..............640 അംഗനാരത്നമേ! ചെയ്‌വൻ തവ ഹിത- മിങ്ങനെ ഖേദിപ്പിക്കായ്ക മാം വല്ലഭേ!” ഇത്ഥം ദശരഥൻ കൈകേയി തന്നോടു സത്യം പറഞ്ഞതു കേട്ടു തെളിഞ്ഞവൾ കണ്ണുനീരും തുടച്ചുത്ഥാനവും ചെയ്തു മന്നവൻ തന്നോടു മന്ദമുര ചെയ്താൾ: സത്യപ്രതിജ്ഞനായുളള ഭവാൻ മമ സത്യം പറഞ്ഞതു നേരെങ്കിലെന്നുടെ പത്ഥ്യമായുള്ളതിനെപ്പറഞ്ഞീടുവൻ വ്യർത്ഥമാക്കീടായ്ക സത്യത്തെ മന്നവാ!.................650 എങ്കിലോ പണ്ടു സുരാസുരായോധനേ സങ്കടം തീർത്തു രക്ഷിച്ചേൻ ഭവാനെ ഞാൻ സന്തുഷ്ടചിത്തനായന്നു ഭവാൻ മമ ചിന്തിച്ചു രണ്ടു വരങ്ങൾ നൽകീലയോ? വേണ്ടുന്ന നാളപേക്ഷിയ്ക്കുന്നതുണ്ടെന്നു വേണ്ടും വരങ്ങൾ തരികെന്നു ചൊല്ലി ഞാൻ വെച്ചിരിക്കുന്നു ഭവാങ്കലതു രണ്ടു- മിച്ഛയുണ്ടിന്നു വാങ്ങീടുവാൻ ഭൂപതേ! എന്നതിലൊന്നു രാജ്യാഭിഷേകം ഭാവാ- നിന്നു ഭരതനു ചെയ്യണമെന്നതും......................660 പിന്നെ മട്ടേതു രാമന് വനവാസത്തി- നിന്നു തന്നെഗമിക്കേണന്നുള്ളതുമ് ഭൂപതിവീരൻ ജടാവൽക്കലം പൂണ്ടു താപസവേഷം ധരിച്ചു വനാന്തരേ കാലം പതിന്നാലു വത്സരം വാഴണം മൂലഫലങ്ങൾ ഭുജിച്ചു മഹീപതേ! ഭൂമി പാലിപ്പാൻ ഭരതനെയാക്കണം രാമനുഷസ്സി വനത്തിന്നു പോകണം. എന്നിവ രണ്ടു വരങ്ങളും നൽകുകി- ലിന്നു മരണമെനിയ്ക്കില്ല നിർണ്ണയം എന്നു കൈകേയി പറഞ്ഞോരനന്തരം മന്നവൻ മോഹിച്ചു വീണാനവനിയിൽ വജ്രമേറ്റദ്രി പതിച്ചപോലെ ഭുവി സജ്വര തേജസാ വീണിതു ഭൂപനും പിന്നെ മുഹൂർത്തമാത്രം ചെന്ന നേരത്തു കണ്ണുനീർ വാർത്തു വിറച്ചു നൃപാധിപൻ “ദുസ്സഹ വാക്കുകൾ കേൾക്കായതെന്തയ്യോ! ദുസ്സ്വപ്നമാഹന്ത! കാൺകയോ ഞാനിഹ ചിത്തഭ്രമം ബലാലുണ്ടാകയോ മമ മൃത്യു സമയമുപസ്ഥിതമാകയോ? കിംകിമേതൽകൃതം ശങ്കര! ദൈവമേ! പങ്കജലോചന! ഹാ പരബ്രഹ്മമേ!“ വ്യാഘ്രിയെപ്പോലെ സമീപേ വസിയ്ക്കുന്ന മൂർഖമതിയായ കൈകേയി തൻ മുഖം നോക്കിനോക്കിബ്ഭയം പൂണ്ടു ദശരഥൻ ദീർഘമായ് വീർത്തുവീർത്തേവമുര ചെയ്തു: ‘എന്തിവണ്ണം പറയുന്നതു ഭദ്രേ! നീ എന്തു നിന്നോടു പിഴച്ചിതു രാഘവൻ? മല്പ്രാണഹാനികരമായ വാക്കു നീ ഇപ്പോഴുരചെയ്‌വതിനെന്തു കാരണം? എന്നോടു രാമഗുണങ്ങളെ വർണ്ണിച്ചു മുന്നമെല്ലാം നീ പറഞ്ഞല്ലോ കേൾപ്പു ഞാൻ ‘എന്നെയും കൌസല്യാദേവിയേയുമവൻ- തന്നുള്ളിലില്ലൊരു ഭേദമൊരിയ്ക്കലും’ എന്നല്ലൊ മുന്നം പറഞ്ഞിരുന്നു നിന- ക്കിന്നിതു തോന്നുവാനെന്തൊരു കാരണം? നിന്നുടെ പുത്രനു രാജ്യം തരുമല്ലോ ധന്യശീലേ! രാമൻ പോകണമെന്നുണ്ടോ? രാമനാലേതുഭയം നിനക്കുണ്ടാകാ ഭൂമീപതിയായ് ഭരതനിരുന്നാലും’ എന്നു പറഞ്ഞു കരഞ്ഞു കരഞ്ഞു പോയ് ചെന്നുടൻ കാൽക്കൽ വീണു മഹീപാലനും നേത്രങ്ങളും ചുവപ്പിച്ചു കൈകേയിയും ധാത്രീപതീശ്വരനോടു ചൊല്ലീടിനാ‍ൾ ‘ഭ്രാന്തനെന്നാകിയോ ഭൂമീപതേ! ഭവാൻ! ഭ്രാന്തിവാക്യങ്ങൾ ചൊല്ലുന്നതെന്തിങ്ങനെ? ഘോരങ്ങളായ നരകങ്ങളിൽച്ചെന്നു ചേരുമസത്യ വാക്യങ്ങൾ ചൊല്ലീടിനാൽ പങ്കജനേത്രനാം രാമനുഷസ്സിനു ശങ്കാവിഹീനം വനത്തിന്നു പോകായ്കിൽ എന്നുടെ ജീവനെ ഞാൻ കളഞ്ഞീടുവൻ മന്നവൻ മുൻപിൽനിന്നില്ലൊരു സംശയം. സത്യസന്ധൻ ഭുവി രാജാ ദശരഥ- നെത്രയുമെന്നുള്ള കീർത്തി രക്ഷിയ്ക്കണം സാധു മാർഗ്ഗത്തെ വെടിഞ്ഞതു കാരണം യാതനാദു:ഖാനുഭൂതിയുണ്ടാക്കേണ്ട രാമോപരി ഭവാൻ ചെയ്ത ശപഥവും ഭൂമിപതേ വൃഥാ മിഥ്യയാക്കീടൊലാ’ കൈകേയി തന്നുടെ നിർബന്ധ വാക്യവും രാഘവനോടു വിയോഗം വരുന്നതും ചിന്തിച്ചു ദു:ഖസമുദ്രേ നിമഗ്നനായ് സന്താപമോടു മോഹിച്ചുവീണീടിനാൻ പിന്നെയുണർന്നിരുന്നും കിടന്നും മകൻ- തന്നെയോർത്തും കരഞ്ഞും പറഞ്ഞും സദാ രാമ രാമേതി രാമേതി പ്രലാപേന യാമിനി പോയിതു വത്സരതുല്യയായ് ചെന്നാനരുണോദയത്തിനു സാദരം വന്ദികൾ ഗായകന്മാരെന്നിവരെല്ലാം മംഗളവാദ്യസ്തുതിജയശബ്ദേന സംഗീതഭേദങ്ങളെന്നിവയെക്കൊണ്ടും പള്ളിക്കുറുപ്പുണർത്തീടിനാരന്നേര മുള്ളിലുണ്ടായ കോപേന കൈകേയിയും ക്ഷിപ്രമവരെ നിവാരണംചെയ്താൾ: അപ്പോളഭിഷേകകോലാഹലാർത്ഥമായ് തല്പുരമൊക്കെ നിറഞ്ഞു ജനങ്ങളാൽ ഭൂമിദേവന്മാരും ഭൂമിപാലന്മാരും ഭൂമിസ്പൃശോ വൃഷലാദി ജനങ്ങളും താപസവർഗ്ഗവും കന്യകാവൃന്ദവും ശോഭ തേടുന്ന വെൺകൊറ്റക്കുട തഴ ചാമരം താലവൃന്ദം കൊടി തോരണം ചാമീകരാഭരണാദ്യലങ്കാരവും വാരണ വാജി രഥങ്ങൾ പദാതിയും വാരനാരീജനം പൌരജനങ്ങളും ഹേമരത്നോജ്വലദിവ്യസിംഹാസനം ഹേമകുംഭങ്ങളും ശാർദ്ദൂല ചർമ്മവും മറ്റും വസിഷ്ഠൻ നിയോഗിച്ചതൊക്കവേ കുറ്റമൊഴിഞ്ഞാശു സംഭരിച്ചീടിനാർ സ്ത്രീബാലവൃദ്ധാവധിപുരാവാസിക- ളാബദ്ധ കൌതൂഹലാബ്ധി നിമഗ്നരായ് രാത്രിയിൽ നിദ്രയും കൈവിട്ടുമാനസേ ചീർത്ത പരമാനന്ദത്തോടു മേവിനാൻ നമ്മുടെ ജീവനാം രാമകുമാരനെ നിർമ്മലരത്നകിരീടമണിഞ്ഞതി രമ്യമകരായിതമണികുണ്ഡല സമ്മുഗ്ദശോഭിത ഗണ്ഡസ്ഥലങ്ങളും പുണ്ഡരീകച്ഛദലോചനഭംഗിയും പുണ്ഡരീകാരാതിമണ്ഡലതുണ്ഡവും ചന്ദ്രികാസുന്ദരമന്ദസ്മിതാഭയും കുന്ദമുകുളസമാനദന്തങ്ങളും ബന്ധൂകസൂനസമാനാധരാഭയും കന്ധരരാജിതകൌസ്തുഭരത്നവും ബന്ധുരാഭം തിരുമാറുമുദരവും സന്ധ്യാഭ്രസന്നിഭ പീതാംബരാഭയും പൂഞ്ചേലമീതേവിളങ്ങി മിന്നീടുന്ന കാഞ്ചനകാഞ്ചികളും തനുമദ്ധ്യവും കുംഭികുലോത്തമൻ തുൻപിക്കരം കൊണ്ടു കുമ്പിട്ടുകൂപ്പിടുമൂരുകാണ്ഡങ്ങളും കുംഭീന്ദ്ര മസ്തകസന്നിഭജാനുവു- മംഭോജബാണനിഷംഗാഭജംഘയും കമ്പം കലർന്നു കമഠപ്രവരനും കുമ്പിടുന്നോരു പുറവടിശോഭയും അംഭോജതുല്യമാമംഘ്രിതലങ്ങളും ജംഭാരിരത്നം തൊഴുംതിരുമേനിയും ഹാരകടകവലയാംഗുലീയാദി ചാരുതരാഭരണാവലിയും പൂണ്ടു വാരണവീരൻ കഴുത്തിൽ തിറത്തോടു ഗൌരാതപത്രം ധരിച്ചരികേ നിജ ലക്ഷ്മണനാകിയ സോദരൻ തന്നോടും ലക്ഷ്മീനിവാസനാം രാമചന്ദ്രം മുദാ കാണായ് വരുന്നു നമുക്കിനിയെന്നിദം മാനസതാരിൽ കൊതിച്ച നമുക്കെല്ലാം ക്ഷോണീപതിസുതനാകിയ രാമനെ ക്കാണായ് വരും പ്രഭാതേ ബത നിർണ്ണയം രാത്രിയാം രാക്ഷസി പോകുന്നതില്ലെന്നു ചീർത്തവിഷാദമോടൌത്സുക്യമുൾക്കൊണ്ടു മാർത്താണ്ഡദേവനെക്കാണാഞ്ഞു നോക്കിയും പാർത്തുപാർത്താനന്ദപൂർണാമൃതാബ്ധിയിൽ വീണുമുഴുകിയും പിന്നെയും പൊങ്ങിയും വാണീടിനാർ പുരവാസികളാദരാൽ. </poem> btykdybwmrbbowj7tua4umntph5jd1c 246763 246762 2026-08-21T03:28:49Z ~2026-44247-58 13522 246763 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> വാനവരെല്ലാവരുമൊത്തു നിരൂപിച്ചു വാണീഭഗവതിതന്നോടപേക്ഷിച്ചു “ലോകമാതാവേ! സരസ്വതീ! ഭഗവതി! വേഗാലയോദ്ധ്യയ്ക്കെഴുന്നള്ളീടുകവേണം 450 രാമാഭിഷേകവിഘ്നം വരുത്തീടുവാനാ- യവരും മറ്റില്ല നിരൂപിച്ചാൽ ചെന്നുടൻ മന്ഥരതന്നുടെ നാവിന്മേൽ- ത്തന്നെ വസിച്ചവളെക്കൊണ്ടു ചൊല്ലിച്ചു പിന്നെ വിരവോടു കൈകേയിയെക്കൊണ്ടു തന്നെ പറയിച്ചുകണ്ടു മുടക്കണം. പിന്നെയിങ്ങോട്ടെഴുന്നള്ളാം മടിക്കരു- തെന്നാമരന്മാർ പറഞ്ഞോരനന്തരം വാണിയും മന്ഥരതൻ വദനാന്തരേ വാണീടിനാൾ ചെന്നു ദേവകാര്യാർത്ഥമായ്.........460 അപ്പോൾ ത്രിവക്രയാം കുബ്ജയും മാനസേ കൽപ്പിച്ചുറച്ചുടൻ പ്രാസാദമേറിനാൾ വേഗേന ചെന്നൊരു മന്ഥരയെക്കണ്ടു കൈകേയിതാനുമവളോടു ചൊല്ലിനാൾ. “മന്ഥരേ ചൊല്ലൂ നീ രാജ്യമെല്ലാടവു- മെന്തരുമൂലമലങ്കരിച്ചീടുവാൻ?” “നാളീകലോചനനാകിയ രാമനു നാളെയഭിഷേകമുണ്ടെന്നു നിർണ്ണയം ദുർഭഗേ മൂഢേ! മഹാഗർവ്വിതേ! കിട- ന്നെപ്പോഴും നീയുറങ്ങീടൊന്നറിയാതെ..........470 ഏറിയോരാപത്തു വന്നടുത്തു നിന- ക്കാരുമൊരു ബന്ധുവില്ലെന്നു നിർണ്ണയം രാമാഭിഷേകമടുത്തനാളുണ്ടെടോ! കാമിനിമാർകുലമൌലിമാണിക്യമേ!“ ഇത്തരമവൾ ചൊന്നതുകേട്ടു സംഭ്രമി- ച്ചുത്ഥാനവുംചെയ്തു കേകയപുത്രിയും ഹിത്രമായൊരു ചാമീകരനൂപുരം. ചിത്തമോദേന നല്കീടിനാളാദരാൽ. “സന്തോഷമാർന്നിരിക്കുന്നകാലത്തിങ്ക- ലെന്തൊരു താപമുപാഗതമെന്നു നീ ..........480 ചൊല്ലുവാൻ കാരണം ഞാനരിഞ്ഞീലതി- നില്ലൊരവകാശമേതും നിരൂപിച്ചാൽ. എന്നുടെ രാമകുമാരനോളം പ്രിയ- മെന്നുള്ളിലാരെയുമില്ല മറ്റോർക്ക നീ. അത്രയുമല്ല ഭരതനേക്കാൾ മമ പുത്രനാം രാമനെ സ്നേഹമെനിക്കേറും രാമനും കൌസല്യാദേവിയെക്കാളെന്നെ പ്രേമമേറും നൂനമില്ലൊരു സംശയം. ഭക്തിയും വിശ്വാസവും ബഹുമാനവു- മിത്ര മറ്റാരെയുമില്ലെന്നറിക നീ ............490 നല്ല വസ്തുക്കളെനിക്കു തന്നേ മറ്റു വല്ലവർക്കും കൊടുപ്പൂ മമ നന്ദനൻ. ഇഷ്ടമില്ലാതൊരു വാക്കു പറകയി- ല്ലൊട്ടുമേ ഭേദമില്ലവനൊരിക്കലും. അശ്രാന്തമെന്നെയത്രേ മടികൂടാതെ ശുശ്രൂഷചെയ്തു ഞായം പരിപൂർവ്വകം. മൂഢേ! നിനക്കെന്തു രാമങ്കൽനിന്നൊരു പേടിയുണ്ടാവാനവകാശമായതും സർവ്വജനപ്രിയനല്ലോ മമാത്മജൻ നിർവ്വൈരമാനസൻ ശാന്തൻ ദയാപരൻ!"..........500 കേകയപുത്രിതൻ വാക്കു കേട്ടവ- ളാകുലചേതസാ പിന്നെയും ചൊല്ലിനാൾ. “പാപേ മഹാഭയകാരണം കേൾക്ക നീ ഭൂപതി നിന്നെ വഞ്ചിച്ചതറിഞ്ഞീലേ? ത്വൽ‌പുത്രനായ ഭരതനേയും ബലാൽ തൽ‌പ്രിയനായ ശത്രുഘ്നനേയും നൃപൻ മാതുലനെക്കാണ്മതിന്നായയച്ചതും ചേതസി കൽപ്പിച്ചുകൊണ്ടുതന്നേയിതു രാജ്യാഭിഷേകം കൃതം രാമനെകിലോ രാജ്യാനുഭൂതി സൌമിത്രിക്കു നിർണ്ണയം ..........510 ഭാഗ്യമത്രേ സുമിത്രയ്ക്കതുംകണ്ടു നിർ- ഭാഗ്യമായൊരു നീ ദാസിയായ് നിത്യവും കൌസല്യതന്നെപ്പരിചരിച്ചീടുക. കൌസല്യാനന്ദനന്തന്നെബ്ഭരതനും സേവിച്ചുകൊണ്ടു പൊറുക്കെന്നതും വരും. ഭാവിക്കയും വേണ്ട രാജത്വമേതുമേ, നാട്ടിൽനിന്നാട്ടിക്കളകിലുമാമൊരു വാട്ടം വരാതെ വധിച്ചീടുകിലുമാം. സാപത്ന്യജാതപരാഭവംകൊണ്ടുള്ള താപവും പൂണ്ടു ധരണിയിൽ വാഴ്കയിൽ!.........520 നല്ല മരണമതിനില്ല സംശയം ചൊല്ലുവാൻ ഞാൻ തവ നല്ലതു കേൾക്ക നീ. ഉത്സാഹമുണ്ടു നിനക്കെങ്കിലിക്കാലം ത്വൽ‌സുതൻ‌തന്നെ വാഴിക്കും നരവരൻ. രാമനീരേഴാണ്ടു കാനനവാസവും ഭൂമിപാലാജ്ഞയാ ചെയ്യുമാറാക്കണം. നാടടക്കം ഭരതന്നു വരുമതി- പ്രൌഢകീർത്ത്യാ നിനക്കും വസിക്കാം ചിരം. വേണമെന്നാകിലതിന്നൊരുപായവും പ്രാണസമേ! തവ ചൊല്ലിത്തരുവാൻ ഞാൻ. ........530 മുന്നം സുരാസുരയുദ്ധേ ദശരഥൻ- തന്നെ മിത്രാർത്ഥം മഹേന്ദ്രനർത്ഥിക്കയാൽ മന്നവൻ ചാപബാണങ്ങളും കൈക്കൊണ്ടു തന്നുടെ സൈന്യസമേതം തേരേറിനാൻ. നിന്നോടുകൂടവേ വിണ്ണിലകം‌പുക്കു സന്നദ്ധനായിച്ചെന്നസുരരോടേറ്റപ്പോൾ ഛിന്നമായ്‌വന്നുരഥാക്ഷകീലം പോരി- ലെന്നതറിഞ്ഞതുമില്ല ദശരഥൻ. സത്വരം കീലരന്ധ്രത്തിങ്കൽ നിന്നുടെ ഹസ്തദണ്ഡം സമാവേശ്യ ധൈര്യേണ നീ........540 ചിത്രമത്രേ പതിപ്രാണരക്ഷാർത്ഥമായ് യുദ്ധം കഴിവോളമങ്ങിനെ നിന്നതും ശത്രുക്കളെ വധം ചെയ്തു പൃഥീന്ദ്രനും യുദ്ധ നിവൃത്തനായൊരു ദശാന്തരേ നിൻ തൊഴിൽ കണ്ടതി സന്തോഷമുൾക്കൊണ്ടു ചെന്തളിർമേനി പുണർന്നു പുണർന്നുടൻ പുഞ്ചിരി പൂണ്ടു പറഞ്ഞിതു ഭൂപനും “നിൻ ചരിതം നന്നു നന്നു നിരൂപിച്ചാൽ രണ്ടു വരം തരാം നീയെന്നെ രക്ഷിച്ചു- കൊണ്ടതു മൂലം വരിച്ചുകൊണ്ടാലും നീ!“........550 ഭർത്തൃവാക്യം കേട്ടു നീയുമന്നേരത്തു ചിത്തസമോദം കലർന്നു ചൊല്ലീടിനാൾ, “ദത്തമായോരു വരദ്വയം സാദരം ന്യസ്തം ഭവതി മയാ നൃപതീശ്വരാ! ഞാനൊരവസരത്തിങ്കലപേക്ഷിച്ചാ- ലൂനം വരാതെ തരികെന്നതേവേണ്ടൂ“ എന്നു പറഞ്ഞിരിയ്ക്കുന്ന വരദ്വയ- മിന്നപേക്ഷിച്ചുകൊള്ളേണം മടിയാതെ ഞാനും മറന്നു കിടന്നിതു മുന്നമേ മാനസേ തോന്നി ബലാലീശ്വരാജ്ഞയാ,...........560 ധീരതയോടിനി ക്ഷിപ്രമിപ്പോൾ ക്രോധാ- ഗാരം പ്രവിശ്യ കോപേന കിടക്ക നീ, ആഭരണങ്ങളും പൊട്ടിച്ചെറിഞ്ഞതി- ശോഭപൂണ്ടൊരു കാർകൂന്തലഴിച്ചിട്ടു പൂമേനിയും പൊടികൊണ്ടങ്ങണിഞ്ഞിഹ ഭൂമിയിൽത്തന്നെ മലിനാംബരത്തൊടും, കണ്ണുനീരാലേ മുഖവും മുലകളും, നന്നായ് നനച്ചു, കരഞ്ഞു കരഞ്ഞു കൊ- ണ്ടർത്ഥിച്ചു കൊൾക വരദ്വയം ഭൂപതി സത്യം പറഞ്ഞാലുറപ്പിച്ചു മാനസം”............570 മന്ഥര ചൊന്നപോലെയതിനേതുമൊ- രന്തരം കൂടാതെ ചെന്നു കൈകേയിയും പത്ഥ്യമിതൊക്കെത്തനിയ്ക്കെന്നു കൽപ്പിച്ചു ചിത്തമോഹേന കോപാലയേ മേവിനാൾ കൈകേയി മന്ഥരയോടു ചൊന്നാളിനി ‘രാഘവൻ കാനനത്തിന്നു പോകോളവും ഞാനിവിടെക്കിടന്നീടുവനല്ലായ്കിൽ പ്രാണനേയും കളഞ്ഞീടുവൻ നിർണ്ണയം, ഭൂപരിത്രാണാർത്ഥമിന്നു ഭരതനു ഭൂപതി ചെയ്താനഭിഷേകമെങ്കിൽ ഞാൻ..........580 വേറെ നിനക്കു ഭോഗാർത്ഥമായ് നൽകുവൻ നൂറു ദേശങ്ങളതിനില്ല സംശയം.’ ‘ഏതുമിതിനൊരിളക്കം വരായ്കിൽ നീ ചേതസി ചിന്തിച്ച കാര്യം വരും ദൃഢം.“ എന്നു പറഞ്ഞു പോയീടിനാൾ മന്ഥര പിന്നെയവ്വണ്ണമനുഷ്ഠിച്ചു രാജ്ഞിയും ധീരനായേറ്റം ദയാന്വിതനായ് ഗുണാ- ചാരസംയുക്തനായ് നീതിജ്ഞനായ്നിജ- ദേശിക വാക്യസ്ഥിതനായ് സുശീലനാ- യാശയശുദ്ധനായ് വിദ്യാനിരതനായ്...........590 ശിഷ്ടനായുള്ളവനെന്നങ്ങിരിയ്ക്കിലും ദുഷ്ടസംഗം കൊണ്ടു കാലാന്തരത്തിനാൽ സജ്ജന നിന്ദ്യനായ് വന്നുകൂടും ദൃഢം ദുർജ്ജനസംസർഗ്ഗമേറ്റമകലവേ വർജ്ജിയ്ക്കവേണം പ്രയത്നേന സല്പുമാൻ, കജ്ജളം പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം. എങ്കിലേ രാജാ ദശരഥനാദരാൽ പങ്കജനേത്രാഭ്യുദയം നിമിത്തമായ് മന്ത്രിപ്രഭൃതികളോടും പറഞ്ഞുകൊ- ണ്ടന്ത:പുരമകം പുക്കരുളീടിനാൻ...................600 അന്നേരമാത്മപ്രിയതമയാകിന തന്നുടെ പത്നിയെക്കാണായ്ക കാരണം എത്രയും വിഹ്വലനായോരു ഭൂപനും ചിത്തതാരിങ്കൽ നിരൂപിച്ചിതീദൃഢം ‘മന്ദിരം തന്നിൽ ഞാൻ ചെന്നു കൂടും വിധൌ മന്ദസ്മിതം ചെയ്തരികെ വരും പുരാ സുന്ദരിയാമവളിന്നെങ്ങു പോയിനാൾ? മന്ദമാകുന്നിതുന്മേഷമെൻ മാനസേ “‘ചൊല്ലുവിൻ ദാസികളേ!ഭവത് സ്വാമിനി കല്യാണഗാത്രി മറ്റെങ്ങു പോയീടിനാൾ?“................610 ഏവം നരപതി ചോദിച്ച നേരത്തു ദേവിതന്നാളികളും പറഞ്ഞീടിനാർ: “ക്രോധാലയം പ്രവേശിച്ചിതതിൻ മൂല- മേതു മറിഞ്ഞീല ഞങ്ങളോ മന്നവ! തത്ര ഗത്വാ നിന്തിരുവടി ദേവി തൻ ചിത്തമനുസരിച്ചീടുക വൈകാതെ”‘ എന്നതു കേട്ടു ഭയേനമഹീപതി ചെന്നങ്ങരികത്തിരുന്നു സസംഭ്രമം മന്ദമന്ദംതലോടിത്തലോടി “പ്രിയേ! സുന്ദരീ! ചൊല്ലുചൊല്ലെന്തിതു വല്ലഭേ?...................620 നാഥേ!വെറും നിലത്തുള്ള പൊടിയണി- ഞ്ഞാതങ്കമോടു കിടക്കുന്നതെന്തു നീ? ചേതോവിമോഹനരൂപേ! ഗുണശീലേ! ഖേദമുണ്ടായതെന്തെന്നോടു ചൊൽകെടോ, മൽ പ്രജാവൃന്ദമായുള്ളവരാരുമേ വിപ്രിയം ചെയ്കയുമില്ല നിനക്കെടോ നാരികളോ, നരന്മാരോ ഭവതിയോ- ടാരൊരു വിപ്രിയം ചെയ്തതു വല്ലഭേ! ദണ്ഡ്യനെന്നാകിലും വദ്ധ്യനെന്നാകിലും ദണ്ഡമെനിയ്ക്കതിനില്ല നിരൂപിച്ചാൽ .....................630 നിർദ്ധനനെത്രയുമിഷ്ടം നിനക്കെങ്കി- ലർത്ഥപതിയാക്കി വയ്പനവനെ ഞാൻ അർത്ഥവാനേറ്റമനിഷ്ടൻ നിനക്കെങ്കിൽ നിർദ്ധനന്നാക്കുവേനെന്നു മവനെ ഞാൻ വദ്ധ്യനെ നൂനമവദ്ധ്യനാക്കീടുവൻ വദ്ധ്യനാക്കീടാമവദ്ധ്യനെ വേണ്ടുകിൽ നൂനം നിനക്കധീനം മമ ജീവനം മാനിനീ! ഖേദിപ്പതിനെന്തു കാരണം? മല്പ്രാണനേക്കാൾ പ്രിയതമനാകുന്നി- തിപ്പോളെനിയ്ക്കു മല്പുത്രനാം രാഘവൻ അങ്ങനെയുള്ള രാമൻ മമ നന്ദനൻ മംഗലശീലനാം ശ്രീരാമനാണെ ഞാൻ ..............640 അംഗനാരത്നമേ! ചെയ്‌വൻ തവ ഹിത- മിങ്ങനെ ഖേദിപ്പിക്കായ്ക മാം വല്ലഭേ!” ഇത്ഥം ദശരഥൻ കൈകേയി തന്നോടു സത്യം പറഞ്ഞതു കേട്ടു തെളിഞ്ഞവൾ കണ്ണുനീരും തുടച്ചുത്ഥാനവും ചെയ്തു മന്നവൻ തന്നോടു മന്ദമുര ചെയ്താൾ: സത്യപ്രതിജ്ഞനായുളള ഭവാൻ മമ സത്യം പറഞ്ഞതു നേരെങ്കിലെന്നുടെ പത്ഥ്യമായുള്ളതിനെപ്പറഞ്ഞീടുവൻ വ്യർത്ഥമാക്കീടായ്ക സത്യത്തെ മന്നവാ!.................650 എങ്കിലോ പണ്ടു സുരാസുരായോധനേ സങ്കടം തീർത്തു രക്ഷിച്ചേൻ ഭവാനെ ഞാൻ സന്തുഷ്ടചിത്തനായന്നു ഭവാൻ മമ ചിന്തിച്ചു രണ്ടു വരങ്ങൾ നൽകീലയോ? വേണ്ടുന്ന നാളപേക്ഷിയ്ക്കുന്നതുണ്ടെന്നു വേണ്ടും വരങ്ങൾ തരികെന്നു ചൊല്ലി ഞാൻ വെച്ചിരിക്കുന്നു ഭവാങ്കലതു രണ്ടു- മിച്ഛയുണ്ടിന്നു വാങ്ങീടുവാൻ ഭൂപതേ! എന്നതിലൊന്നു രാജ്യാഭിഷേകം ഭാവാ- നിന്നു ഭരതനു ചെയ്യണമെന്നതും......................660 പിന്നെ മറ്റേതു രാമൻ വനവാസത്തി- നിന്നു തന്നെഗമിക്കേണന്നുള്ളതുമ് ഭൂപതിവീരൻ ജടാവൽക്കലം പൂണ്ടു താപസവേഷം ധരിച്ചു വനാന്തരേ കാലം പതിന്നാലു വത്സരം വാഴണം മൂലഫലങ്ങൾ ഭുജിച്ചു മഹീപതേ! ഭൂമി പാലിപ്പാൻ ഭരതനെയാക്കണം രാമനുഷസ്സി വനത്തിന്നു പോകണം. എന്നിവ രണ്ടു വരങ്ങളും നൽകുകി- ലിന്നു മരണമെനിയ്ക്കില്ല നിർണ്ണയം...................670 എന്നു കൈകേയി പറഞ്ഞോരനന്തരം മന്നവൻ മോഹിച്ചു വീണാനവനിയിൽ വജ്രമേറ്റദ്രി പതിച്ചപോലെ ഭുവി സജ്വര തേജസാ വീണിതു ഭൂപനും പിന്നെ മുഹൂർത്തമാത്രം ചെന്ന നേരത്തു കണ്ണുനീർ വാർത്തു വിറച്ചു നൃപാധിപൻ “ദുസ്സഹ വാക്കുകൾ കേൾക്കായതെന്തയ്യോ! ദുസ്സ്വപ്നമാഹന്ത! കാൺകയോ ഞാനിഹ ചിത്തഭ്രമം ബലാലുണ്ടാകയോ മമ മൃത്യു സമയമുപസ്ഥിതമാകയോ?....................680 കിംകിമേതൽകൃതം ശങ്കര! ദൈവമേ! പങ്കജലോചന! ഹാ പരബ്രഹ്മമേ!“ വ്യാഘ്രിയെപ്പോലെ സമീപേ വസിയ്ക്കുന്ന മൂർഖമതിയായ കൈകേയി തൻ മുഖം നോക്കിനോക്കിബ്ഭയം പൂണ്ടു ദശരഥൻ ദീർഘമായ് വീർത്തുവീർത്തേവമുര ചെയ്തു: ‘എന്തിവണ്ണം പറയുന്നതു ഭദ്രേ! നീ എന്തു നിന്നോടു പിഴച്ചിതു രാഘവൻ? മല്പ്രാണഹാനികരമായ വാക്കു നീ ഇപ്പോഴുരചെയ്‌വതിനെന്തു കാരണം?........................690 എന്നോടു രാമഗുണങ്ങളെ വർണ്ണിച്ചു മുന്നമെല്ലാം നീ പറഞ്ഞല്ലോ കേൾപ്പു ഞാൻ ‘എന്നെയും കൌസല്യാദേവിയേയുമവൻ- തന്നുള്ളിലില്ലൊരു ഭേദമൊരിയ്ക്കലും’ എന്നല്ലൊ മുന്നം പറഞ്ഞിരുന്നു നിന- ക്കിന്നിതു തോന്നുവാനെന്തൊരു കാരണം? നിന്നുടെ പുത്രനു രാജ്യം തരുമല്ലോ ധന്യശീലേ! രാമൻ പോകണമെന്നുണ്ടോ? രാമനാലേതുഭയം നിനക്കുണ്ടാകാ ഭൂമീപതിയായ് ഭരതനിരുന്നാലും’....................700 എന്നു പറഞ്ഞു കരഞ്ഞു കരഞ്ഞു പോയ് ചെന്നുടൻ കാൽക്കൽ വീണു മഹീപാലനും നേത്രങ്ങളും ചുവപ്പിച്ചു കൈകേയിയും ധാത്രീപതീശ്വരനോടു ചൊല്ലീടിനാ‍ൾ ‘ഭ്രാന്തനെന്നാകിയോ ഭൂമീപതേ! ഭവാൻ! ഭ്രാന്തിവാക്യങ്ങൾ ചൊല്ലുന്നതെന്തിങ്ങനെ? ഘോരങ്ങളായ നരകങ്ങളിൽച്ചെന്നു ചേരുമസത്യ വാക്യങ്ങൾ ചൊല്ലീടിനാൽ പങ്കജനേത്രനാം രാമനുഷസ്സിനു ശങ്കാവിഹീനം വനത്തിന്നു പോകായ്കിൽ എന്നുടെ ജീവനെ ഞാൻ കളഞ്ഞീടുവൻ മന്നവൻ മുൻപിൽനിന്നില്ലൊരു സംശയം. സത്യസന്ധൻ ഭുവി രാജാ ദശരഥ- നെത്രയുമെന്നുള്ള കീർത്തി രക്ഷിയ്ക്കണം സാധു മാർഗ്ഗത്തെ വെടിഞ്ഞതു കാരണം യാതനാദു:ഖാനുഭൂതിയുണ്ടാക്കേണ്ട രാമോപരി ഭവാൻ ചെയ്ത ശപഥവും ഭൂമിപതേ വൃഥാ മിഥ്യയാക്കീടൊലാ’ കൈകേയി തന്നുടെ നിർബന്ധ വാക്യവും രാഘവനോടു വിയോഗം വരുന്നതും ചിന്തിച്ചു ദു:ഖസമുദ്രേ നിമഗ്നനായ് സന്താപമോടു മോഹിച്ചുവീണീടിനാൻ പിന്നെയുണർന്നിരുന്നും കിടന്നും മകൻ- തന്നെയോർത്തും കരഞ്ഞും പറഞ്ഞും സദാ രാമ രാമേതി രാമേതി പ്രലാപേന യാമിനി പോയിതു വത്സരതുല്യയായ് ചെന്നാനരുണോദയത്തിനു സാദരം വന്ദികൾ ഗായകന്മാരെന്നിവരെല്ലാം മംഗളവാദ്യസ്തുതിജയശബ്ദേന സംഗീതഭേദങ്ങളെന്നിവയെക്കൊണ്ടും പള്ളിക്കുറുപ്പുണർത്തീടിനാരന്നേര മുള്ളിലുണ്ടായ കോപേന കൈകേയിയും ക്ഷിപ്രമവരെ നിവാരണംചെയ്താൾ: അപ്പോളഭിഷേകകോലാഹലാർത്ഥമായ് തല്പുരമൊക്കെ നിറഞ്ഞു ജനങ്ങളാൽ ഭൂമിദേവന്മാരും ഭൂമിപാലന്മാരും ഭൂമിസ്പൃശോ വൃഷലാദി ജനങ്ങളും താപസവർഗ്ഗവും കന്യകാവൃന്ദവും ശോഭ തേടുന്ന വെൺകൊറ്റക്കുട തഴ ചാമരം താലവൃന്ദം കൊടി തോരണം ചാമീകരാഭരണാദ്യലങ്കാരവും വാരണ വാജി രഥങ്ങൾ പദാതിയും വാരനാരീജനം പൌരജനങ്ങളും ഹേമരത്നോജ്വലദിവ്യസിംഹാസനം ഹേമകുംഭങ്ങളും ശാർദ്ദൂല ചർമ്മവും മറ്റും വസിഷ്ഠൻ നിയോഗിച്ചതൊക്കവേ കുറ്റമൊഴിഞ്ഞാശു സംഭരിച്ചീടിനാർ സ്ത്രീബാലവൃദ്ധാവധിപുരാവാസിക- ളാബദ്ധ കൌതൂഹലാബ്ധി നിമഗ്നരായ് രാത്രിയിൽ നിദ്രയും കൈവിട്ടുമാനസേ ചീർത്ത പരമാനന്ദത്തോടു മേവിനാൻ നമ്മുടെ ജീവനാം രാമകുമാരനെ നിർമ്മലരത്നകിരീടമണിഞ്ഞതി രമ്യമകരായിതമണികുണ്ഡല സമ്മുഗ്ദശോഭിത ഗണ്ഡസ്ഥലങ്ങളും പുണ്ഡരീകച്ഛദലോചനഭംഗിയും പുണ്ഡരീകാരാതിമണ്ഡലതുണ്ഡവും ചന്ദ്രികാസുന്ദരമന്ദസ്മിതാഭയും കുന്ദമുകുളസമാനദന്തങ്ങളും ബന്ധൂകസൂനസമാനാധരാഭയും കന്ധരരാജിതകൌസ്തുഭരത്നവും ബന്ധുരാഭം തിരുമാറുമുദരവും സന്ധ്യാഭ്രസന്നിഭ പീതാംബരാഭയും പൂഞ്ചേലമീതേവിളങ്ങി മിന്നീടുന്ന കാഞ്ചനകാഞ്ചികളും തനുമദ്ധ്യവും കുംഭികുലോത്തമൻ തുൻപിക്കരം കൊണ്ടു കുമ്പിട്ടുകൂപ്പിടുമൂരുകാണ്ഡങ്ങളും കുംഭീന്ദ്ര മസ്തകസന്നിഭജാനുവു- മംഭോജബാണനിഷംഗാഭജംഘയും കമ്പം കലർന്നു കമഠപ്രവരനും കുമ്പിടുന്നോരു പുറവടിശോഭയും അംഭോജതുല്യമാമംഘ്രിതലങ്ങളും ജംഭാരിരത്നം തൊഴുംതിരുമേനിയും ഹാരകടകവലയാംഗുലീയാദി ചാരുതരാഭരണാവലിയും പൂണ്ടു വാരണവീരൻ കഴുത്തിൽ തിറത്തോടു ഗൌരാതപത്രം ധരിച്ചരികേ നിജ ലക്ഷ്മണനാകിയ സോദരൻ തന്നോടും ലക്ഷ്മീനിവാസനാം രാമചന്ദ്രം മുദാ കാണായ് വരുന്നു നമുക്കിനിയെന്നിദം മാനസതാരിൽ കൊതിച്ച നമുക്കെല്ലാം ക്ഷോണീപതിസുതനാകിയ രാമനെ ക്കാണായ് വരും പ്രഭാതേ ബത നിർണ്ണയം രാത്രിയാം രാക്ഷസി പോകുന്നതില്ലെന്നു ചീർത്തവിഷാദമോടൌത്സുക്യമുൾക്കൊണ്ടു മാർത്താണ്ഡദേവനെക്കാണാഞ്ഞു നോക്കിയും പാർത്തുപാർത്താനന്ദപൂർണാമൃതാബ്ധിയിൽ വീണുമുഴുകിയും പിന്നെയും പൊങ്ങിയും വാണീടിനാർ പുരവാസികളാദരാൽ. </poem> ckxg4q9a78ir2eg56bskmzf9785ob5i 246768 246763 2026-08-21T05:04:25Z ~2026-44247-58 13522 246768 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> വാനവരെല്ലാവരുമൊത്തു നിരൂപിച്ചു വാണീഭഗവതിതന്നോടപേക്ഷിച്ചു “ലോകമാതാവേ! സരസ്വതീ! ഭഗവതി! വേഗാലയോദ്ധ്യയ്ക്കെഴുന്നള്ളീടുകവേണം 450 രാമാഭിഷേകവിഘ്നം വരുത്തീടുവാനാ- യവരും മറ്റില്ല നിരൂപിച്ചാൽ ചെന്നുടൻ മന്ഥരതന്നുടെ നാവിന്മേൽ- ത്തന്നെ വസിച്ചവളെക്കൊണ്ടു ചൊല്ലിച്ചു പിന്നെ വിരവോടു കൈകേയിയെക്കൊണ്ടു തന്നെ പറയിച്ചുകണ്ടു മുടക്കണം. പിന്നെയിങ്ങോട്ടെഴുന്നള്ളാം മടിക്കരു- തെന്നാമരന്മാർ പറഞ്ഞോരനന്തരം വാണിയും മന്ഥരതൻ വദനാന്തരേ വാണീടിനാൾ ചെന്നു ദേവകാര്യാർത്ഥമായ്.........460 അപ്പോൾ ത്രിവക്രയാം കുബ്ജയും മാനസേ കൽപ്പിച്ചുറച്ചുടൻ പ്രാസാദമേറിനാൾ വേഗേന ചെന്നൊരു മന്ഥരയെക്കണ്ടു കൈകേയിതാനുമവളോടു ചൊല്ലിനാൾ. “മന്ഥരേ ചൊല്ലൂ നീ രാജ്യമെല്ലാടവു- മെന്തരുമൂലമലങ്കരിച്ചീടുവാൻ?” “നാളീകലോചനനാകിയ രാമനു നാളെയഭിഷേകമുണ്ടെന്നു നിർണ്ണയം ദുർഭഗേ മൂഢേ! മഹാഗർവ്വിതേ! കിട- ന്നെപ്പോഴും നീയുറങ്ങീടൊന്നറിയാതെ..........470 ഏറിയോരാപത്തു വന്നടുത്തു നിന- ക്കാരുമൊരു ബന്ധുവില്ലെന്നു നിർണ്ണയം രാമാഭിഷേകമടുത്തനാളുണ്ടെടോ! കാമിനിമാർകുലമൌലിമാണിക്യമേ!“ ഇത്തരമവൾ ചൊന്നതുകേട്ടു സംഭ്രമി- ച്ചുത്ഥാനവുംചെയ്തു കേകയപുത്രിയും ഹിത്രമായൊരു ചാമീകരനൂപുരം. ചിത്തമോദേന നല്കീടിനാളാദരാൽ. “സന്തോഷമാർന്നിരിക്കുന്നകാലത്തിങ്ക- ലെന്തൊരു താപമുപാഗതമെന്നു നീ ..........480 ചൊല്ലുവാൻ കാരണം ഞാനരിഞ്ഞീലതി- നില്ലൊരവകാശമേതും നിരൂപിച്ചാൽ. എന്നുടെ രാമകുമാരനോളം പ്രിയ- മെന്നുള്ളിലാരെയുമില്ല മറ്റോർക്ക നീ. അത്രയുമല്ല ഭരതനേക്കാൾ മമ പുത്രനാം രാമനെ സ്നേഹമെനിക്കേറും രാമനും കൌസല്യാദേവിയെക്കാളെന്നെ പ്രേമമേറും നൂനമില്ലൊരു സംശയം. ഭക്തിയും വിശ്വാസവും ബഹുമാനവു- മിത്ര മറ്റാരെയുമില്ലെന്നറിക നീ ............490 നല്ല വസ്തുക്കളെനിക്കു തന്നേ മറ്റു വല്ലവർക്കും കൊടുപ്പൂ മമ നന്ദനൻ. ഇഷ്ടമില്ലാതൊരു വാക്കു പറകയി- ല്ലൊട്ടുമേ ഭേദമില്ലവനൊരിക്കലും. അശ്രാന്തമെന്നെയത്രേ മടികൂടാതെ ശുശ്രൂഷചെയ്തു ഞായം പരിപൂർവ്വകം. മൂഢേ! നിനക്കെന്തു രാമങ്കൽനിന്നൊരു പേടിയുണ്ടാവാനവകാശമായതും സർവ്വജനപ്രിയനല്ലോ മമാത്മജൻ നിർവ്വൈരമാനസൻ ശാന്തൻ ദയാപരൻ!"..........500 കേകയപുത്രിതൻ വാക്കു കേട്ടവ- ളാകുലചേതസാ പിന്നെയും ചൊല്ലിനാൾ. “പാപേ മഹാഭയകാരണം കേൾക്ക നീ ഭൂപതി നിന്നെ വഞ്ചിച്ചതറിഞ്ഞീലേ? ത്വൽ‌പുത്രനായ ഭരതനേയും ബലാൽ തൽ‌പ്രിയനായ ശത്രുഘ്നനേയും നൃപൻ മാതുലനെക്കാണ്മതിന്നായയച്ചതും ചേതസി കൽപ്പിച്ചുകൊണ്ടുതന്നേയിതു രാജ്യാഭിഷേകം കൃതം രാമനെകിലോ രാജ്യാനുഭൂതി സൌമിത്രിക്കു നിർണ്ണയം ..........510 ഭാഗ്യമത്രേ സുമിത്രയ്ക്കതുംകണ്ടു നിർ- ഭാഗ്യമായൊരു നീ ദാസിയായ് നിത്യവും കൌസല്യതന്നെപ്പരിചരിച്ചീടുക. കൌസല്യാനന്ദനന്തന്നെബ്ഭരതനും സേവിച്ചുകൊണ്ടു പൊറുക്കെന്നതും വരും. ഭാവിക്കയും വേണ്ട രാജത്വമേതുമേ, നാട്ടിൽനിന്നാട്ടിക്കളകിലുമാമൊരു വാട്ടം വരാതെ വധിച്ചീടുകിലുമാം. സാപത്ന്യജാതപരാഭവംകൊണ്ടുള്ള താപവും പൂണ്ടു ധരണിയിൽ വാഴ്കയിൽ!.........520 നല്ല മരണമതിനില്ല സംശയം ചൊല്ലുവാൻ ഞാൻ തവ നല്ലതു കേൾക്ക നീ. ഉത്സാഹമുണ്ടു നിനക്കെങ്കിലിക്കാലം ത്വൽ‌സുതൻ‌തന്നെ വാഴിക്കും നരവരൻ. രാമനീരേഴാണ്ടു കാനനവാസവും ഭൂമിപാലാജ്ഞയാ ചെയ്യുമാറാക്കണം. നാടടക്കം ഭരതന്നു വരുമതി- പ്രൌഢകീർത്ത്യാ നിനക്കും വസിക്കാം ചിരം. വേണമെന്നാകിലതിന്നൊരുപായവും പ്രാണസമേ! തവ ചൊല്ലിത്തരുവാൻ ഞാൻ. ........530 മുന്നം സുരാസുരയുദ്ധേ ദശരഥൻ- തന്നെ മിത്രാർത്ഥം മഹേന്ദ്രനർത്ഥിക്കയാൽ മന്നവൻ ചാപബാണങ്ങളും കൈക്കൊണ്ടു തന്നുടെ സൈന്യസമേതം തേരേറിനാൻ. നിന്നോടുകൂടവേ വിണ്ണിലകം‌പുക്കു സന്നദ്ധനായിച്ചെന്നസുരരോടേറ്റപ്പോൾ ഛിന്നമായ്‌വന്നുരഥാക്ഷകീലം പോരി- ലെന്നതറിഞ്ഞതുമില്ല ദശരഥൻ. സത്വരം കീലരന്ധ്രത്തിങ്കൽ നിന്നുടെ ഹസ്തദണ്ഡം സമാവേശ്യ ധൈര്യേണ നീ........540 ചിത്രമത്രേ പതിപ്രാണരക്ഷാർത്ഥമായ് യുദ്ധം കഴിവോളമങ്ങിനെ നിന്നതും ശത്രുക്കളെ വധം ചെയ്തു പൃഥീന്ദ്രനും യുദ്ധ നിവൃത്തനായൊരു ദശാന്തരേ നിൻ തൊഴിൽ കണ്ടതി സന്തോഷമുൾക്കൊണ്ടു ചെന്തളിർമേനി പുണർന്നു പുണർന്നുടൻ പുഞ്ചിരി പൂണ്ടു പറഞ്ഞിതു ഭൂപനും “നിൻ ചരിതം നന്നു നന്നു നിരൂപിച്ചാൽ രണ്ടു വരം തരാം നീയെന്നെ രക്ഷിച്ചു- കൊണ്ടതു മൂലം വരിച്ചുകൊണ്ടാലും നീ!“........550 ഭർത്തൃവാക്യം കേട്ടു നീയുമന്നേരത്തു ചിത്തസമോദം കലർന്നു ചൊല്ലീടിനാൾ, “ദത്തമായോരു വരദ്വയം സാദരം ന്യസ്തം ഭവതി മയാ നൃപതീശ്വരാ! ഞാനൊരവസരത്തിങ്കലപേക്ഷിച്ചാ- ലൂനം വരാതെ തരികെന്നതേവേണ്ടൂ“ എന്നു പറഞ്ഞിരിയ്ക്കുന്ന വരദ്വയ- മിന്നപേക്ഷിച്ചുകൊള്ളേണം മടിയാതെ ഞാനും മറന്നു കിടന്നിതു മുന്നമേ മാനസേ തോന്നി ബലാലീശ്വരാജ്ഞയാ,...........560 ധീരതയോടിനി ക്ഷിപ്രമിപ്പോൾ ക്രോധാ- ഗാരം പ്രവിശ്യ കോപേന കിടക്ക നീ, ആഭരണങ്ങളും പൊട്ടിച്ചെറിഞ്ഞതി- ശോഭപൂണ്ടൊരു കാർകൂന്തലഴിച്ചിട്ടു പൂമേനിയും പൊടികൊണ്ടങ്ങണിഞ്ഞിഹ ഭൂമിയിൽത്തന്നെ മലിനാംബരത്തൊടും, കണ്ണുനീരാലേ മുഖവും മുലകളും, നന്നായ് നനച്ചു, കരഞ്ഞു കരഞ്ഞു കൊ- ണ്ടർത്ഥിച്ചു കൊൾക വരദ്വയം ഭൂപതി സത്യം പറഞ്ഞാലുറപ്പിച്ചു മാനസം”............570 മന്ഥര ചൊന്നപോലെയതിനേതുമൊ- രന്തരം കൂടാതെ ചെന്നു കൈകേയിയും പത്ഥ്യമിതൊക്കെത്തനിയ്ക്കെന്നു കൽപ്പിച്ചു ചിത്തമോഹേന കോപാലയേ മേവിനാൾ കൈകേയി മന്ഥരയോടു ചൊന്നാളിനി ‘രാഘവൻ കാനനത്തിന്നു പോകോളവും ഞാനിവിടെക്കിടന്നീടുവനല്ലായ്കിൽ പ്രാണനേയും കളഞ്ഞീടുവൻ നിർണ്ണയം, ഭൂപരിത്രാണാർത്ഥമിന്നു ഭരതനു ഭൂപതി ചെയ്താനഭിഷേകമെങ്കിൽ ഞാൻ..........580 വേറെ നിനക്കു ഭോഗാർത്ഥമായ് നൽകുവൻ നൂറു ദേശങ്ങളതിനില്ല സംശയം.’ ‘ഏതുമിതിനൊരിളക്കം വരായ്കിൽ നീ ചേതസി ചിന്തിച്ച കാര്യം വരും ദൃഢം.“ എന്നു പറഞ്ഞു പോയീടിനാൾ മന്ഥര പിന്നെയവ്വണ്ണമനുഷ്ഠിച്ചു രാജ്ഞിയും ധീരനായേറ്റം ദയാന്വിതനായ് ഗുണാ- ചാരസംയുക്തനായ് നീതിജ്ഞനായ്നിജ- ദേശിക വാക്യസ്ഥിതനായ് സുശീലനാ- യാശയശുദ്ധനായ് വിദ്യാനിരതനായ്...........590 ശിഷ്ടനായുള്ളവനെന്നങ്ങിരിയ്ക്കിലും ദുഷ്ടസംഗം കൊണ്ടു കാലാന്തരത്തിനാൽ സജ്ജന നിന്ദ്യനായ് വന്നുകൂടും ദൃഢം ദുർജ്ജനസംസർഗ്ഗമേറ്റമകലവേ വർജ്ജിയ്ക്കവേണം പ്രയത്നേന സല്പുമാൻ, കജ്ജളം പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം. എങ്കിലേ രാജാ ദശരഥനാദരാൽ പങ്കജനേത്രാഭ്യുദയം നിമിത്തമായ് മന്ത്രിപ്രഭൃതികളോടും പറഞ്ഞുകൊ- ണ്ടന്ത:പുരമകം പുക്കരുളീടിനാൻ...................600 അന്നേരമാത്മപ്രിയതമയാകിന തന്നുടെ പത്നിയെക്കാണായ്ക കാരണം എത്രയും വിഹ്വലനായോരു ഭൂപനും ചിത്തതാരിങ്കൽ നിരൂപിച്ചിതീദൃഢം ‘മന്ദിരം തന്നിൽ ഞാൻ ചെന്നു കൂടും വിധൌ മന്ദസ്മിതം ചെയ്തരികെ വരും പുരാ സുന്ദരിയാമവളിന്നെങ്ങു പോയിനാൾ? മന്ദമാകുന്നിതുന്മേഷമെൻ മാനസേ “‘ചൊല്ലുവിൻ ദാസികളേ!ഭവത് സ്വാമിനി കല്യാണഗാത്രി മറ്റെങ്ങു പോയീടിനാൾ?“................610 ഏവം നരപതി ചോദിച്ച നേരത്തു ദേവിതന്നാളികളും പറഞ്ഞീടിനാർ: “ക്രോധാലയം പ്രവേശിച്ചിതതിൻ മൂല- മേതു മറിഞ്ഞീല ഞങ്ങളോ മന്നവ! തത്ര ഗത്വാ നിന്തിരുവടി ദേവി തൻ ചിത്തമനുസരിച്ചീടുക വൈകാതെ”‘ എന്നതു കേട്ടു ഭയേനമഹീപതി ചെന്നങ്ങരികത്തിരുന്നു സസംഭ്രമം മന്ദമന്ദംതലോടിത്തലോടി “പ്രിയേ! സുന്ദരീ! ചൊല്ലുചൊല്ലെന്തിതു വല്ലഭേ?...................620 നാഥേ!വെറും നിലത്തുള്ള പൊടിയണി- ഞ്ഞാതങ്കമോടു കിടക്കുന്നതെന്തു നീ? ചേതോവിമോഹനരൂപേ! ഗുണശീലേ! ഖേദമുണ്ടായതെന്തെന്നോടു ചൊൽകെടോ, മൽ പ്രജാവൃന്ദമായുള്ളവരാരുമേ വിപ്രിയം ചെയ്കയുമില്ല നിനക്കെടോ നാരികളോ, നരന്മാരോ ഭവതിയോ- ടാരൊരു വിപ്രിയം ചെയ്തതു വല്ലഭേ! ദണ്ഡ്യനെന്നാകിലും വദ്ധ്യനെന്നാകിലും ദണ്ഡമെനിയ്ക്കതിനില്ല നിരൂപിച്ചാൽ .....................630 നിർദ്ധനനെത്രയുമിഷ്ടം നിനക്കെങ്കി- ലർത്ഥപതിയാക്കി വയ്പനവനെ ഞാൻ അർത്ഥവാനേറ്റമനിഷ്ടൻ നിനക്കെങ്കിൽ നിർദ്ധനന്നാക്കുവേനെന്നു മവനെ ഞാൻ വദ്ധ്യനെ നൂനമവദ്ധ്യനാക്കീടുവൻ വദ്ധ്യനാക്കീടാമവദ്ധ്യനെ വേണ്ടുകിൽ നൂനം നിനക്കധീനം മമ ജീവനം മാനിനീ! ഖേദിപ്പതിനെന്തു കാരണം? മല്പ്രാണനേക്കാൾ പ്രിയതമനാകുന്നി- തിപ്പോളെനിയ്ക്കു മല്പുത്രനാം രാഘവൻ അങ്ങനെയുള്ള രാമൻ മമ നന്ദനൻ മംഗലശീലനാം ശ്രീരാമനാണെ ഞാൻ ..............640 അംഗനാരത്നമേ! ചെയ്‌വൻ തവ ഹിത- മിങ്ങനെ ഖേദിപ്പിക്കായ്ക മാം വല്ലഭേ!” ഇത്ഥം ദശരഥൻ കൈകേയി തന്നോടു സത്യം പറഞ്ഞതു കേട്ടു തെളിഞ്ഞവൾ കണ്ണുനീരും തുടച്ചുത്ഥാനവും ചെയ്തു മന്നവൻ തന്നോടു മന്ദമുര ചെയ്താൾ: സത്യപ്രതിജ്ഞനായുളള ഭവാൻ മമ സത്യം പറഞ്ഞതു നേരെങ്കിലെന്നുടെ പത്ഥ്യമായുള്ളതിനെപ്പറഞ്ഞീടുവൻ വ്യർത്ഥമാക്കീടായ്ക സത്യത്തെ മന്നവാ!.................650 എങ്കിലോ പണ്ടു സുരാസുരായോധനേ സങ്കടം തീർത്തു രക്ഷിച്ചേൻ ഭവാനെ ഞാൻ സന്തുഷ്ടചിത്തനായന്നു ഭവാൻ മമ ചിന്തിച്ചു രണ്ടു വരങ്ങൾ നൽകീലയോ? വേണ്ടുന്ന നാളപേക്ഷിയ്ക്കുന്നതുണ്ടെന്നു വേണ്ടും വരങ്ങൾ തരികെന്നു ചൊല്ലി ഞാൻ വെച്ചിരിക്കുന്നു ഭവാങ്കലതു രണ്ടു- മിച്ഛയുണ്ടിന്നു വാങ്ങീടുവാൻ ഭൂപതേ! എന്നതിലൊന്നു രാജ്യാഭിഷേകം ഭാവാ- നിന്നു ഭരതനു ചെയ്യണമെന്നതും......................660 പിന്നെ മറ്റേതു രാമൻ വനവാസത്തി- നിന്നു തന്നെഗമിക്കേണന്നുള്ളതുമ് ഭൂപതിവീരൻ ജടാവൽക്കലം പൂണ്ടു താപസവേഷം ധരിച്ചു വനാന്തരേ കാലം പതിന്നാലു വത്സരം വാഴണം മൂലഫലങ്ങൾ ഭുജിച്ചു മഹീപതേ! ഭൂമി പാലിപ്പാൻ ഭരതനെയാക്കണം രാമനുഷസ്സി വനത്തിന്നു പോകണം. എന്നിവ രണ്ടു വരങ്ങളും നൽകുകി- ലിന്നു മരണമെനിയ്ക്കില്ല നിർണ്ണയം...................670 എന്നു കൈകേയി പറഞ്ഞോരനന്തരം മന്നവൻ മോഹിച്ചു വീണാനവനിയിൽ വജ്രമേറ്റദ്രി പതിച്ചപോലെ ഭുവി സജ്വര തേജസാ വീണിതു ഭൂപനും പിന്നെ മുഹൂർത്തമാത്രം ചെന്ന നേരത്തു കണ്ണുനീർ വാർത്തു വിറച്ചു നൃപാധിപൻ “ദുസ്സഹ വാക്കുകൾ കേൾക്കായതെന്തയ്യോ! ദുസ്സ്വപ്നമാഹന്ത! കാൺകയോ ഞാനിഹ ചിത്തഭ്രമം ബലാലുണ്ടാകയോ മമ മൃത്യു സമയമുപസ്ഥിതമാകയോ?....................680 കിംകിമേതൽകൃതം ശങ്കര! ദൈവമേ! പങ്കജലോചന! ഹാ പരബ്രഹ്മമേ!“ വ്യാഘ്രിയെപ്പോലെ സമീപേ വസിയ്ക്കുന്ന മൂർഖമതിയായ കൈകേയി തൻ മുഖം നോക്കിനോക്കിബ്ഭയം പൂണ്ടു ദശരഥൻ ദീർഘമായ് വീർത്തുവീർത്തേവമുര ചെയ്തു: ‘എന്തിവണ്ണം പറയുന്നതു ഭദ്രേ! നീ എന്തു നിന്നോടു പിഴച്ചിതു രാഘവൻ? മല്പ്രാണഹാനികരമായ വാക്കു നീ ഇപ്പോഴുരചെയ്‌വതിനെന്തു കാരണം?........................690 എന്നോടു രാമഗുണങ്ങളെ വർണ്ണിച്ചു മുന്നമെല്ലാം നീ പറഞ്ഞല്ലോ കേൾപ്പു ഞാൻ ‘എന്നെയും കൌസല്യാദേവിയേയുമവൻ- തന്നുള്ളിലില്ലൊരു ഭേദമൊരിയ്ക്കലും’ എന്നല്ലൊ മുന്നം പറഞ്ഞിരുന്നു നിന- ക്കിന്നിതു തോന്നുവാനെന്തൊരു കാരണം? നിന്നുടെ പുത്രനു രാജ്യം തരുമല്ലോ ധന്യശീലേ! രാമൻ പോകണമെന്നുണ്ടോ? രാമനാലേതുഭയം നിനക്കുണ്ടാകാ ഭൂമീപതിയായ് ഭരതനിരുന്നാലും’....................700 എന്നു പറഞ്ഞു കരഞ്ഞു കരഞ്ഞു പോയ് ചെന്നുടൻ കാൽക്കൽ വീണു മഹീപാലനും നേത്രങ്ങളും ചുവപ്പിച്ചു കൈകേയിയും ധാത്രീപതീശ്വരനോടു ചൊല്ലീടിനാ‍ൾ ‘ഭ്രാന്തനെന്നാകിയോ ഭൂമീപതേ! ഭവാൻ! ഭ്രാന്തിവാക്യങ്ങൾ ചൊല്ലുന്നതെന്തിങ്ങനെ? ഘോരങ്ങളായ നരകങ്ങളിൽച്ചെന്നു ചേരുമസത്യ വാക്യങ്ങൾ ചൊല്ലീടിനാൽ പങ്കജനേത്രനാം രാമനുഷസ്സിനു ശങ്കാവിഹീനം വനത്തിന്നു പോകായ്കിൽ...............710 എന്നുടെ ജീവനെ ഞാൻ കളഞ്ഞീടുവൻ മന്നവൻ മുൻപിൽനിന്നില്ലൊരു സംശയം. സത്യസന്ധൻ ഭുവി രാജാ ദശരഥ- നെത്രയുമെന്നുള്ള കീർത്തി രക്ഷിയ്ക്കണം സാധു മാർഗ്ഗത്തെ വെടിഞ്ഞതു കാരണം യാതനാദു:ഖാനുഭൂതിയുണ്ടാക്കേണ്ട രാമോപരി ഭവാൻ ചെയ്ത ശപഥവും ഭൂമിപതേ വൃഥാ മിഥ്യയാക്കീടൊലാ’ കൈകേയി തന്നുടെ നിർബന്ധ വാക്യവും രാഘവനോടു വിയോഗം വരുന്നതും.........................720 ചിന്തിച്ചു ദു:ഖസമുദ്രേ നിമഗ്നനായ് സന്താപമോടു മോഹിച്ചുവീണീടിനാൻ പിന്നെയുണർന്നിരുന്നും കിടന്നും മകൻ- തന്നെയോർത്തും കരഞ്ഞും പറഞ്ഞും സദാ രാമ രാമേതി രാമേതി പ്രലാപേന യാമിനി പോയിതു വത്സരതുല്യയായ് ചെന്നാനരുണോദയത്തിനു സാദരം വന്ദികൾ ഗായകന്മാരെന്നിവരെല്ലാം മംഗളവാദ്യസ്തുതിജയശബ്ദേന സംഗീതഭേദങ്ങളെന്നിവയെക്കൊണ്ടും..................730 പള്ളിക്കുറുപ്പുണർത്തീടിനാരന്നേര മുള്ളിലുണ്ടായ കോപേന കൈകേയിയും ക്ഷിപ്രമവരെ നിവാരണവുംചെയ്താൾ: അപ്പോളഭിഷേകകോലാഹലാർത്ഥമായ് തല്പുരമൊക്കെ നിറഞ്ഞു ജനങ്ങളാൽ ഭൂമിദേവന്മാരും ഭൂമിപാലന്മാരും ഭൂമിസ്പൃശോ വൃഷലാദി ജനങ്ങളും താപസവർഗ്ഗവും കന്യകാവൃന്ദവും ശോഭ തേടുന്ന വെൺകൊറ്റക്കുട തഴ.....................740 ചാമരം താലവൃന്ദം കൊടി തോരണം ചാമീകരാഭരണാദ്യലങ്കാരവും വാരണ വാജി രഥങ്ങൾ പദാതിയും വാരനാരീജനം പൌരജനങ്ങളും ഹേമരത്നോജ്വലദിവ്യസിംഹാസനം ഹേമകുംഭങ്ങളും ശാർദ്ദൂല ചർമ്മവും മറ്റും വസിഷ്ഠൻ നിയോഗിച്ചതൊക്കവേ കുറ്റമൊഴിഞ്ഞാശു സംഭരിച്ചീടിനാർ സ്ത്രീബാലവൃദ്ധാവധിപുരാവാസിക- ളാബദ്ധ കൌതൂഹലാബ്ധി നിമഗ്നരായ്....................750 രാത്രിയിൽ നിദ്രയും കൈവിട്ടുമാനസേ ചീർത്ത പരമാനന്ദത്തോടു മേവിനാൻ നമ്മുടെ ജീവനാം രാമകുമാരനെ നിർമ്മലരത്നകിരീടമണിഞ്ഞതി രമ്യമകരായിതമണികുണ്ഡല സമ്മുഗ്ദശോഭിത ഗണ്ഡസ്ഥലങ്ങളും പുണ്ഡരീകച്ഛദലോചനഭംഗിയും പുണ്ഡരീകാരാതിമണ്ഡലതുണ്ഡവും ചന്ദ്രികാസുന്ദരമന്ദസ്മിതാഭയും കുന്ദമുകുളസമാനദന്തങ്ങളും......................760 ബന്ധൂകസൂനസമാനാധരാഭയും കന്ധരരാജിതകൌസ്തുഭരത്നവും ബന്ധുരാഭം തിരുമാറുമുദരവും സന്ധ്യാഭ്രസന്നിഭ പീതാംബരാഭയും പൂഞ്ചേലമീതേവിളങ്ങി മിന്നീടുന്ന കാഞ്ചനകാഞ്ചികളും തനുമദ്ധ്യവും കുംഭികുലോത്തമൻ തുമ്പിക്കരം കൊണ്ടു കുമ്പിട്ടുകൂപ്പിടുമൂരുകാണ്ഡങ്ങളും കുംഭീന്ദ്ര മസ്തകസന്നിഭജാനുവു- മംഭോജബാണനിഷംഗാഭജംഘയും....................770 കമ്പം കലർന്നു കമഠപ്രവരനും കുമ്പിടുന്നോരു പുറവടിശോഭയും അംഭോജതുല്യമാമംഘ്രിതലങ്ങളും ജംഭാരിരത്നം തൊഴുംതിരുമേനിയും ഹാരകടകവലയാംഗുലീയാദി ചാരുതരാഭരണാവലിയും പൂണ്ടു വാരണവീരൻ കഴുത്തിൽ തിറത്തോടു ഗൌരാതപത്രം ധരിച്ചരികേ നിജ ലക്ഷ്മണനാകിയ സോദരൻ തന്നോടും ലക്ഷ്മീനിവാസനാം രാമചന്ദ്രം മുദാ.....................780 കാണായ് വരുന്നു നമുക്കിനിയെന്നിദം മാനസതാരിൽ കൊതിച്ച നമുക്കെല്ലാം ക്ഷോണീപതിസുതനാകിയ രാമനെ ക്കാണായ് വരും പ്രഭാതേ ബത നിർണ്ണയം രാത്രിയാം രാക്ഷസി പോകുന്നതില്ലെന്നു ചീർത്തവിഷാദമോടൌത്സുക്യമുൾക്കൊണ്ടു മാർത്താണ്ഡദേവനെക്കാണാഞ്ഞു നോക്കിയും പാർത്തുപാർത്താനന്ദപൂർണാമൃതാബ്ധിയിൽ വീണുമുഴുകിയും പിന്നെയും പൊങ്ങിയും വാണീടിനാർ പുരവാസികളാദരാൽ. .....................790 </poem> 8osabturidiot47jjw3gtp3117dsbxi അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/വിച്ഛിന്നാഭിഷേകം 0 4412 246771 16377 2026-08-21T11:36:15Z ~2026-44247-58 13522 246771 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> അന്നേരമാദിത്യനുമുദിച്ചീടിനാൻ മന്നവൻ പള്ളിക്കുറുപ്പുണർന്നീലിന്നും എന്തൊരുമൂലമതിനെന്നു മാനസേ ചിന്തിച്ചുചിന്തിച്ചുമന്ദമന്ദം തദാ മന്ത്രിപ്രവരനാകുന്ന സുമന്ത്രരു- മന്ത:പുരമകം പുക്കാനതിദൃതം ‘രാജീവമിത്രഗോത്രോൽഭൂത!ഭൂപതേ! രാജരാജേന്ദ്രപ്രവര!ജയജയ!” ഇത്ഥംനൃപനെ സ്തുതിച്ചുനമസ്കരി- ച്ചുത്ഥാനവും ചെയ്തു വന്ദിച്ചു നിന്നപ്പോൾ............800 എത്രയും ഖിന്നനായ് കണ്ണുനീരും വാർത്തു പൃത്ഥ്വിയിൽത്തന്നെ കിടക്കും നരേന്ദ്രനെ ചിത്താകുലതയാ കണ്ടു സുമന്ത്രരും സത്വരം കൈകേയി തന്നോടു ചോദിച്ചാൻ: ദേവനാരീസമേ!രാജപ്രിയതമേ! ദേവി കൈകേയീ!!ജയജയ സന്തതം ഭൂലോകപാലൻ പ്രകൃതി പകരുവാൻ മൂലമെന്തോന്നു മഹാരാജവല്ലഭേ!‘ ചൊല്ലുകെന്നോടെന്നു കേട്ടു കൈകേയിയും ചൊല്ലിനാളാശു സുമന്ത്രരോടന്നേരം:................810 ‘ധാത്രീപതീന്ദ്രനു നിദ്രയുണ്ടായീല രാത്രിയിലെന്നതു കാരണമാകയാൽ സ്വസ്ഥനല്ലാതെ ചമഞ്ഞിതു തന്നുടെ ചിത്തത്തിനസ്വതന്ത്രത്വം ഭവിയ്ക്കയാൽ രാമ രാമേതി രാമേതി ജപിയ്ക്കയും രാമനെത്തന്നെ മനസി ചിന്തിയ്ക്കയും ഉദ്യല്പ്രജാഗര സേവയും ചെയ്കയാ- ലത്യന്ത മാകുലനായിതു മന്നവൻ രാമനെക്കാണാഞ്ഞു ദു:ഖം നൃപേന്ദ്രനു രാമനെച്ചെന്നു വരുത്തുക വൈകാതെ’.................820 എന്നതു കേട്ടു സുമന്ത്രരും ചൊല്ലിനാൻ: ‘ചെന്നു കുമാരനെ ക്കൊണ്ടുവരാമല്ലോ?’ രാജവചനമനാകർണ്യ ഞാനിഹ രാജീവലോചനേ പോകുന്നതെങ്ങിനെ? എന്നതു കേട്ടു ഭൂപാലനും ചൊല്ലിനാൻ: ‘ചെന്നു നീ തന്നെ വരുത്തുക രാമനെ സുന്ദരനായൊരു രാമകുമാരനാം നന്ദനൻ തൻ മുഖം വൈകാതെ കാണണം’ എന്നതുകേട്ടു സുമന്ത്രരുഴറിപ്പോയ്- ച്ചെന്നു കൌസല്യാസുതനോടു ചൊല്ലിനാൻ:...........830 ‘താതൻ ഭവാനെയുണ്ടല്ലോ വിളിയ്ക്കുന്നു സാദരം വൈകാതെഴുന്നള്ളുക വേണം‘ മന്ത്രിപ്രവരവാക്യം കേട്ടു രാഘവൻ മന്ദേതരമവൻ തന്നോടു കൂടവെ സൌമിത്രിയോടും കരേറി രഥോപരി പ്രേമവിവശനാം താതൻ മരുവിടും മന്ദിരേ ചെന്നു പിതാവിൻപദദ്വയം വന്ദിച്ചുവീണു നമസ്കരിച്ചീടിനാൻ രാമനെച്ചെന്നെടുത്താലിംഗനം ചെയ്‌വാൻ ഭൂമിപനാശു സമുത്ഥായ സംഭ്രമാൽ...................840 ബാഹുക്കൾ നീട്ടിയ നേരത്തു ദു:ഖേന മോഹിച്ചു ഭൂമിയിൽ വീണിതു ഭൂപനും രാമരാമേതി പറഞ്ഞു മോഹിച്ചൊരു ഭൂമീപനെക്കണ്ടു വേഗേന രാഘവൻ താതനെച്ചെന്നെടുത്താശ്ലേഷവും ചെയ്തു സാദരം തന്റെ മടിയിൽ കിടത്തിനാൻ നാരീജനങ്ങളതുകണ്ടനന്തര മാരൂഢശോകാൽ വിലാപം തുടങ്ങിനാർ രോദനം കേട്ടു വസിഷ്ഠമുനീന്ദ്രനും ഖേദേന മന്ദിരം പുക്കിതു സത്വരം...................850 ശ്രീരാമദേവനുംചോദിച്ചിതന്നേരം: ‘കാരണമെന്തോന്നു താതദു:ഖത്തിനു നേരേ പറവിനറിഞ്ഞവരെ’ന്നതു- നേരം പറഞ്ഞിതു കേകയപുത്രിയും ‘കാരണം പുത്രദു:ഖത്തിനു നീ തന്നെ പാരിൽ സുഖം ദു:ഖമൂലമല്ലൊ നൃണാം ചേതസി നീ നിരൂപിയ്ക്കിലെളുതിനി താതനു ദു:ഖനിവൃത്തി വരുത്തുവാൻ ഭർത്തൃദു:ഖാപശാന്തിയ്ക്കു കിഞ്ചിൽ ത്വയാ കർത്തവ്യമായൊരു കർമ്മമെന്നായ് വരും.................860 സത്യവാദിശ്രേഷ്ഠനായ പിതാവിനെ സത്യപ്രതിജ്ഞനാക്കീടുക നീയതു ചിത്തഹിതം നൃപതീന്ദ്രനു നിർണ്ണയം; പുത്രരിൽ ജ്യേഷ്ഠനാകുന്നതു നീയല്ലൊ രണ്ടു വരം മമ ദത്തമായിട്ടുണ്ടു പണ്ടു നിൻ താതനാൽ സന്തുഷ്ട ചേതസാ നിന്നാലെ സാദ്ധ്യമായുള്ളോന്നതു രണ്ടു- മിന്നു തരേണമെന്നർത്ഥിയ്ക്കയും ചെയ്തേൻ നിന്നോടതു പറഞ്ഞീടുവാൻ നാണിച്ചു ഖിന്നനായ് വന്നിതു താതനറിക നീ.....................870 സത്യപാശേന സംബദ്ധനാം താതനെ സത്വരം രക്ഷിപ്പതിന്നു യോഗ്യൻ ഭവാൻ പുന്നാമമാകും നരകത്തിൽനിന്നുടൻ തന്നുടെ താതനെ ത്രാണനം ചെയ്കയാൽ പുത്രനെന്നുള്ള ശബ്ദം വിധിച്ചു ശത- പത്ര സമുത്ഭവനെന്നതറിക നീ‘ മാതൃവചന ശൂലാഭിഹതനായ മേദിനീപാലകുമാരനാം രാമനും എത്രയുമേറ്റം വ്യഥിതനായ് ചൊല്ലിനാൻ: ‘ഇത്രയെല്ലാം പറയേണമോ മാതാവേ!..................880 താതാർത്ഥമായിട്ടു ജീവനെത്തന്നെയും മാതാവു തന്നെയും സീതയെത്തന്നെയും ഞാനുപേക്ഷിപ്പതതിനില്ല സംശയം മാനസേ ഖേദമതിനില്ലെനിക്കേതും രാജ്യമെന്നാകിലും താതൻ നിയോഗിക്കിൽ ത്യാജ്യമെന്നാലറിക നീ മാതാവേ! ലക്ഷ്മണൻ തന്നെ ത്യജിക്കെന്നു ചൊൽകിലും തൽക്ഷണം ഞാനുപേക്ഷിപ്പനറിക നീ പാവകൻ തങ്കൽ പതിക്കേണമെങ്കിലു- മേവം വിഷം കുടിക്കേണമെന്നാകിലും...............890 താതൻ നിയോഗിക്കിലേതുമേ സംശയം ചേതസി ചെറ്റില്ലെനിക്കെന്നറിക നീ താതകാര്യമനാജ്ഞപ്തമെന്നാകിലും മോദേന ചെയ്യുന്ന നന്ദനനുത്തമൻ പിത്രാ നിയുക്തനായീട്ടു ചെയ്യുന്നവൻ മദ്ധ്യമനായുള്ള പുത്രനറിഞ്ഞാലും ഉക്തമെന്നാകിലുമിക്കാര്യമെന്നാലെ- കർത്തവ്യമല്ലെന്നു വച്ചടങ്ങുന്നവൻ പിത്രോർമ്മലമെന്നുചൊല്ലുന്നു സജ്ജന- മിത്ഥമെല്ലാം പരിജ്ഞാതം മയാധുനാ.................900 ആകയാൽ താതനിയോഗമനുഷ്ഠിപ്പാ- നാകുലമേതുമെനിയ്ക്കില്ല നിർണയം സത്യം കരോമഹം, സത്യം കരോമഹം സത്യം മയോക്തം മറിച്ചു രണ്ടായ് വരാ’ രാമപ്രതിജ്ഞ കേട്ടോരു കൈകേയിയും രാമനോടാശു ചൊല്ലീടിനാലാദരാൽ: ‘താതൻ നിനക്കഭിഷേകാർത്ഥമായുട- നാദരാൽ സംഭരിച്ചോരു സംഭാരങ്ങൾ കൊണ്ടഭിഷേകം ഭരതനു ചെയ്യണം രണ്ടാം വരം പിന്നെയുണ്ടൊന്നു വേണ്ടുന്നു...............910 നീ പതിന്നാലു സംവത്സരം കാനനേ താപസവേഷേണ വാഴുകയും വേണം നിന്നോടതു നിയോഗിപ്പാൻ മടിയുണ്ടു മന്നവനിന്നതു ദു:ഖമാകുന്നതും’ എന്നതു കേട്ടു ശ്രീരാമനും ചൊല്ലിനാൻ: ഇന്നതിനെന്തൊരു വൈഷമ്യമായതും? ചെയ്കഭിഷേകം ഭരതനു ഞാനിനി വൈകാതെ പോവൻ വനത്തിനു മാതാവേ! എന്തതെന്നോടു ചൊല്ലാഞ്ഞു പിതാവതു ചിന്തിച്ചു ദു:ഖിപ്പതിനെന്തു കാരണം?...............920 രാജ്യത്തെ രക്ഷിപ്പതിന്നു മതിയവൻ രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി ദണ്ഡമത്രേ രാജ്യ ഭാരം വഹിപ്പതു ദണ്ഡകവാസത്തിനേതുമെളുതല്ലോ സ്നേഹമെന്നെക്കുറിച്ചേറുമമ്മക്കുമീ- ദ്ദേഹമാത്രം ഭരിക്കെന്നു വിധിക്കയാൽ ആകാശഗംഗയെ പാതാളലോകത്തു വേഗേന കൊണ്ടു ചെന്നാക്കി ഭഗീരഥൻ തൃപ്തി വരുത്തി പിതൃക്കൾക്കു പൂരുവും തൃപ്തനാക്കീടിനാൻ താതനു തന്നുടെ...............930 യൌവനം നൽകിജ്ജരാനരയും വാങ്ങി ദിവ്യന്മാരായവർ പിതൃപ്രസാദത്തിനാൽ അല്പമായൊള്ളോരു കാര്യം നിരൂപിച്ചു മല്പിതാ ദു:ഖിപ്പതിനില്ലവകാശം’ രാഘവ വാക്യമേവം കേട്ടു ഭൂപതി ശോകേന നന്ദനൻ തന്നോടു ചൊല്ലിനാൻ: ‘സ്ത്രീജിതനായതികാമുകനായൊരു രാജാധമനാകുമെന്നെയും വൈകാതെ പാശേന ബന്ധിച്ചു രാജ്യം ഗ്രഹിയ്ക്ക നീ ദോഷം നിനക്കതിനേതുമകപ്പെടാ................940 അല്ലായ്കിലെന്നോടു സത്യദോഷം പറ്റു- മല്ലോ കുമാര! ഗുണാംബുധേ!രാഘവ!‘ പൃഥ്വീപതീന്ദ്രൻ ദശരഥനും പുന- രിത്ഥം പറഞ്ഞു കരഞ്ഞു തുടങ്ങിനാൻ: “ഹാ രാമ! ഹാ ജഗന്നാഥ!ഹാ ഹാ രാമ! ഹാ രാമ! ഹാഹാ മമ പ്രാണ വല്ലഭ! നിന്നെപ്പിരിഞ്ഞു പൊറുക്കുന്നതെങ്ങനെ? എന്നെപ്പിരിഞ്ഞു നീ ഘോരമഹാവനം തന്നിൽ ഗമിയ്ക്കുന്നതെങ്ങനെ നന്ദന? എന്നിത്തരം പലജാതി പറകയും................950 കണ്ണുനീരാലോല വാർത്തു കരകയും നന്നായ് മുറുകെമുറുകെത്തഴുകയും പിന്നെച്ചുടുചുടെ ദീർഘമായ് വീർക്കയും ഖിന്നനായോരു പിതാവിനെക്കണ്ടുടൻ തന്നുടെ കയ്യാൽ കുളുർത്തജലം കൊണ്ടു കണ്ണും മുഖവും തുടച്ചു രഘുത്തമൻ ആശ്ലേഷനീതിവാഗ്വൈഭവാദ്യങ്ങളാ- ലാശ്വസിപ്പിച്ചാൻ നയകോവിദൻ തദാ ‘എന്തിനെൻ താതൻ വൃഥൈവ ദു:ഖിയ്ക്കുന്ന- തെന്തൊരു ദണ്ഡമിതിന്നു, മഹീപതേ!..................960 സത്യത്തെ രക്ഷിച്ചു കൊള്ളുവാൻ ഞങ്ങൾക്കു ശക്തിപോരായ്കയുമില്ലിതു രണ്ടിനും സോദരൻ നാടു ഭരിച്ചിരുന്നീടുക സാദരം ഞാനരണ്യത്തിലും വാഴുവൻ ഓർക്കിലീ രാജ്യഭാരം വഹിയ്ക്കുന്നതിൽ സൌഖ്യമേറും വനത്തിങ്കൽ വാണീടുവാൻ ഏതുമേ ദണ്ഡമില്ലാതെ കർമ്മം മമ- മാതാവെനിയ്ക്കു വിധിച്ചതു നന്നല്ലോ മാതാവു കൌസല്യ തന്നെയും വന്ദിച്ചു മൈഥിലിയോടും പറഞ്ഞിനി വൈകാതെ.....................970 പോവതിന്നായ് വരുന്നേനെ’ന്നരുൾ ചെയ്തു ദേവനും മാതൃഗേഹം പുക്കതു നേരം ധാർമ്മികയാകിയ മാതാ സുസമ്മതം ബ്രാഹ്മണരെക്കൊണ്ടു ഹോമപൂജാദികൾ പുത്രാഭ്യുദയത്തിനായ്ക്കൊണ്ടു ചെയ്യിച്ചു വിത്തമതീവ ദാനങ്ങൾ ചെയ്താദരാൽ ഭക്തികൈക്കൊണ്ടു ഭഗവല്പദാംബുജം ചിത്തത്തിൽ നന്നായുറപ്പിച്ചിളകാതെ നന്നായ് സമാധിയുറച്ചിരിക്കുന്നേരം ചെന്നോരു പുത്രനേയും കണ്ടതില്ലല്ലോ.......................980 അന്തികേ ചെന്നു കൌസല്യയോടന്നേരം സന്തോഷമോടു സുമിത്ര ചൊല്ലീടിനാൾ: ‘രാമനുപഗതനായതു കണ്ടീലേ? ഭൂമിപാലപ്രിയേ!നോക്കീടു’കെന്നപ്പോൾ വന്ദിച്ചു നിൽക്കുന്ന രാമകുമാരനെ മന്ദേതരം മുറുകെപ്പുണർന്നീടിനാൾ പിന്നെ മടിയിലിരുത്തി നിറുകയിൽ നന്നായ് മുകർന്നു മുകർന്നു കുതൂഹലാൽ ഇന്ദീവരദളശ്യാമകളേബരം മന്ദമന്ദം തലോടിപ്പറഞ്ഞീടിനാൾ:....................990 ‘എന്തെന്മകനേ! മുഖാംബുജം വാടുവാൻ ബന്ധമുണ്ടായതു പാരം വിശക്കയോ? വന്നിരുന്നീടു ഭുജിപ്പതിന്നാശു നീ‘ യെന്നു മാതാവു പറഞ്ഞോരനന്തരം വന്ന ശോകത്തെയടക്കി രഘുവരൻ തന്നുടെ മാതാവിനോടരുളിച്ചെയ്തു: ‘ഇപ്പോൾ ഭുജിപ്പാനവസരമില്ലമ്മേ; ക്ഷിപ്ര- മരണ്യവാസത്തിനു പോകണം മുൽപ്പാടു കേകയപുത്രിയാമമ്മയ്ക്കു മൽപ്പിതാ രണ്ടു വരം കൊടുത്തീടിനാൻ................1000 ഒന്നു ഭരതനെ വാഴിയ്ക്കയെന്നതു- മെന്നെ വനത്തിന്നയയ്ക്കെന്നു മറ്റേതും തത്ര പതിന്നാലു സംവത്സരം വസി- ച്ചത്ര വന്നീടുവൻ പിന്നെ ഞാൻ വൈകാതെ സന്താപമേതും മനസ്സിലുണ്ടാകാതെ സന്തുഷ്ടയായ് വസിച്ചീടുക മാതാവും”‘ ശ്രീരാമ വാക്യമേവം കേട്ടു കൌസല്യ പാരിൽ മോഹിച്ചു വീണീടിനാനാകുലാൽ പിന്നെ മോഹം തീർന്നിരുന്നു ദു:ഖാർണ്ണവം തന്നിൽ മുഴുകിക്കരഞ്ഞു കരഞ്ഞുടൻ...................1010 തന്നുടെ നന്ദനൻ തന്നോടു ചൊല്ലിനാ’- ‘ളിന്നു നീ കാനനത്തിന്നു പോയീടുകിൽ എന്നെയും കൊണ്ടുപോകേണം മടിയാതെ നിന്നെപ്പിരിഞ്ഞാൽ ക്ഷണാർദ്ധം പൊറുക്കുമോ? ദണ്ഡകാരണ്യത്തിനാശു നീ പോകിൽ ഞാൻ ദണ്ഡധരാലയത്തിന്നു പോയീടുവൻ പൈതലെ വേർവിട്ടുപോയ പശുവിനു- ള്ളാധി പറഞ്ഞറിയിച്ചീതടരുതല്ലോ? നാടു വാഴേണം ഭരതനെന്നാകിൽ നീ കാടു വാഴേണമെന്നുണ്ടോ വിധിമതം?.....................1020 എന്തു പിഴച്ചതു കൈകേയിയോടു നീ ചിന്തിയ്ക്ക, താതനോടും കുമാരാ! ബലാൽ. താതനും ഞാനുമൊക്കും ഗുരുത്വംകൊണ്ടു ഭേദം നിനക്കു ചെറ്റില്ലെന്നു നിശ്ചയം പോകണമെന്നു താതൻ നിയോഗിയ്ക്കിൽ, ഞാൻ പോകരുതെന്നു ചെറുക്കുന്നതുണ്ടല്ലോ എന്നുടെ വാക്യത്തെ ലംഘിച്ചു ഭൂപതി- തന്നുടെ വാചാ ഗമിയ്ക്കുന്നതാകിലോ ഞാനുമെൻ പ്രാണങ്ങളെ ത്യജിച്ചീടുവൻ മാനവവംശവും പിന്നെ മുടിഞ്ഞുപോം.....................1030 തത്ര കൌസല്യാവചനങ്ങളിങ്ങനെ ചിത്തതാപേന കേട്ടോരു സൌമിത്രിയും ശോകരോഷങ്ങൾ നിറഞ്ഞ നേത്രാഗ്നിനാ ലോകങ്ങളെല്ലാം ദഹിച്ചുപോകും വണ്ണം രാഘവൻ തന്നെ നോക്കിപ്പറഞ്ഞീടിനാൻ ‘ആകുലമെന്തിതു കാരണമുണ്ടാവാൻ? ഭ്രാന്തചിത്തം ജഡം വൃദ്ധം വധൂജിതം ശാന്തേതരം ത്രപാഹീനം ശഠപ്രിയം ബന്ധിച്ചു താതനേയും പിന്നെ ഞാൻ പരി- പന്ഥികളായുളളവരേയുമൊക്കവേ...................1040 അന്തകൻ വീട്ടിന്നയച്ചഭിഷേകമൊ- രന്തരം കൂടാതെ സാധിച്ചുകൊള്ളുവൻ ബന്ധമില്ലേതുമിതിന്നു ശോകിപ്പതി- നന്തർമുദാ വസിച്ചീടുക മാതാവേ! ആര്യപുത്രാഭിഷേകം കഴിച്ചീടുവാൻ ശൌര്യമെനിയ്ക്കതിനുണ്ടെന്നു നിർണ്ണയം കാര്യമല്ലാത്തതു ചെയ്യുന്നതാകിലാ- ചാര്യനും ശാസനം ചെയ്കെന്നതേ വരൂ’ ഇത്ഥം പറഞ്ഞു ലോകത്രയം തദ്രുഷാ ദുഗ്ദ്ധമാമ്മാറു സൌമിത്രി നിൽക്കുന്നേരം...............1050 മന്ദഹാസം ചെയ്തു മന്ദേതരം ചെന്നു നന്ദിച്ചു ഗാഢമായാലിംഗനം ചെയ്തു സുന്ദരനിന്ദിരാമന്ദിരവത്സനാ- നന്ദസ്വരൂപനിന്ദിന്ദിരവിഗ്രഹൻ ഇന്ദീവരാക്ഷനിന്ദ്രാദിവൃന്ദാരക- വൃന്ദവന്ദ്യാംഘ്രിയുഗ്മാരവിന്ദൻ പൂർണ്ണ- ചന്ദ്രബിംബാനനനിന്ദുചൂഡ്ദപ്രിയൻ വൃന്ദാരവൃന്ദ മന്ദാരദാരൂപമൻ </poem> dmu0lzzrhtb1h47snxnxyg409na2ufs 246772 246771 2026-08-21T11:38:12Z Quinlan83 11245 [[Special:Contributions/~2026-44247-58|~2026-44247-58]] ([[User talk:~2026-44247-58|സംവാദം]]) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് [[User:Thachan.makan|Thachan.makan]] സൃഷ്ടിച്ചതാണ് 16377 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> അന്നേരമാദിത്യനുമുദിച്ചീടിനാൻ മന്നവൻ പള്ളിക്കുറുപ്പുണർന്നീലിന്നും എന്തൊരുമൂലമതിനെന്നു മാനസേ ചിന്തിച്ചുചിന്തിച്ചുമന്ദമന്ദം തദാ മന്ത്രിപ്രവരനാകുന്ന സുമന്ത്രരു- മന്ത:പുരമകം പുക്കാനതിദൃതം ‘രാജീവമിത്രഗോത്രോൽഭൂത!ഭൂപതേ! രാജരാജേന്ദ്രപ്രവര!ജയജയ!” ഇത്ഥംനൃപനെ സ്തുതിച്ചുനമസ്കരി- ച്ചുത്ഥാനവും ചെയ്തു വന്ദിച്ചു നിന്നപ്പോൾ എത്രയും ഖിന്നനായ് കണ്ണുനീരും വാർത്തു പൃത്ഥ്വിയിൽത്തന്നെ കിടക്കും നരേന്ദ്രനെ ചിത്താകുലതയാ കണ്ടു സുമന്ത്രരും സത്വരം കൈകേയി തന്നോടു ചോദിച്ചാൻ: ദേവനാരീസമേ!രാജപ്രിയതമേ! ദേവി കൈകേയീ!!ജയജയ സന്തതം ഭൂലോകപാലൻ പ്രകൃതി പകരുവാൻ മൂലമെന്തോന്നു മഹാരാജവല്ലഭേ!‘ ചൊല്ലുകെന്നോടെന്നു കേട്ടു കൈകേയിയും ചൊല്ലിനാളാശു സുമന്ത്രരോടന്നേരം: ‘ധാത്രീപതീന്ദ്രനു നിദ്രയുണ്ടായീല രാത്രിയിലെന്നതു കാരണമാകയാൽ സ്വസ്ഥനല്ലാതെ ചമഞ്ഞിതു തന്നുടെ ചിത്തത്തിനസ്വതന്ത്രത്വം ഭവിയ്ക്കയാൽ രാമ രാമേതി രാമേതി ജപിയ്ക്കയും രാമനെത്തന്നെ മനസി ചിന്തിയ്ക്കയും ഉദ്യല്പ്രജാഗര സേവയും ചെയ്കയാ- ലത്യന്ത മാകുലനായിതു മന്നവൻ രാമനെക്കാണാഞ്ഞു ദു:ഖം നൃപേന്ദ്രനു രാമനെച്ചെന്നു വരുത്തുക വൈകാതെ’ എന്നതു കേട്ടു സുമന്ത്രരും ചൊല്ലിനാൻ: ‘ചെന്നു കുമാരനെ ക്കൊണ്ടുവരാമല്ലോ?’ രാജവചനമനാകർണ്യ ഞാനിഹ രാജീവലോചനേ പോകുന്നതെങ്ങിനെ? എന്നതു കേട്ടു ഭൂപാലനും ചൊല്ലിനാൻ: ‘ചെന്നു നീ തന്നെ വരുത്തുക രാമനെ സുന്ദരനായൊരു രാമകുമാരനാം നന്ദനൻ തൻ മുഖം വൈകാതെ കാണണം’ എന്നതുകേട്ടു സുമന്ത്രരുഴറിപ്പോയ്- ച്ചെന്നു കൌസല്യാസുതനോടു ചൊല്ലിനാൻ: ‘താതൻ ഭവാനെയുണ്ടല്ലോ വിളിയ്ക്കുന്നു സാദരം വൈകാതെഴുന്നള്ളുക വേണം‘ മന്ത്രിപ്രവരവാക്യം കേട്ടു രാഘവൻ മന്ദേതരമവൻ തന്നോടു കൂടവെ സൌമിത്രിയോടും കരേറി രഥോപരി പ്രേമവിവശനാം താതൻ മരുവിടും മന്ദിരേ ചെന്നു പിതാവിൻപദദ്വയം വന്ദിച്ചുവീണു നമസ്കരിച്ചീടിനാൻ രാമനെച്ചെന്നെടുത്താലിംഗനം ചെയ്‌വാൻ ഭൂമിപനാശു സമുത്ഥായ സംഭ്രമാൽ ബാഹുക്കൾ നീട്ടിയ നേരത്തു ദു:ഖേന മോഹിച്ചു ഭൂമിയിൽ വീണിതു ഭൂപനും രാമരാമേതി പറഞ്ഞു മോഹിച്ചൊരു ഭൂമീപനെക്കണ്ടു വേഗേന രാഘവൻ താതനെച്ചെന്നെടുത്താശ്ലേഷവും ചെയ്തു സാദരം തന്റെ മടിയിൽ കിടത്തിനാൻ നാരീജനങ്ങളതുകണ്ടനന്തര മാരൂഢശോകാൽ വിലാപം തുടങ്ങിനാർ രോദനം കേട്ടു വസിഷ്ഠമുനീന്ദ്രനും ഖേദേന മന്ദിരം പുക്കിതു സത്വരം ശ്രീരാമദേവനുംചോദിച്ചിതന്നേരം: ‘കാരണമെന്തോന്നു താതദു:ഖത്തിനു നേരേ പറവിനറിഞ്ഞവരെ’ന്നതു- നേരം പറഞ്ഞിതു കേകയപുത്രിയും ‘കാരണം പുത്രദു:ഖത്തിനു നീ തന്നെ പാരിൽ സുഖം ദു:ഖമൂലമല്ലൊ നൃണാം ചേതസി നീ നിരൂപിയ്ക്കിലെളുതിനി താതനു ദു:ഖനിവൃത്തി വരുത്തുവാൻ ഭർത്തൃദു:ഖാപശാന്തിയ്ക്കു കിഞ്ചിൽ ത്വയാ കർത്തവ്യമായൊരു കർമ്മമെന്നായ് വരും സത്യവാദിശ്രേഷ്ഠനായ പിതാവിനെ സത്യപ്രതിജ്ഞനാക്കീടുക നീയതു ചിത്തഹിതം നൃപതീന്ദ്രനു നിർണ്ണയം; പുത്രരിൽ ജ്യേഷ്ഠനാകുന്നതു നീയല്ലൊ രണ്ടു വരം മമ ദത്തമായിട്ടുണ്ടു പണ്ടു നിൻ താതനാൽ സന്തുഷ്ട ചേതസാ നിന്നാലെ സാദ്ധ്യമായുള്ളോന്നതു രണ്ടു- മിന്നു തരേണമെന്നർത്ഥിയ്ക്കയും ചെയ്തേൻ നിന്നോടതു പറഞ്ഞീടുവാൻ നാണിച്ചു ഖിന്നനായ് വന്നിതു താതനറിക നീ സത്യപാശേന സംബദ്ധനാം താതനെ സത്വരം രക്ഷിപ്പതിന്നു യോഗ്യൻ ഭവാൻ പുന്നാമമാകും നരകത്തിൽനിന്നുടൻ തന്നുടെ താതനെ താണനം ചെയ്കയാൽ പുത്രനെന്നുള്ള ശബ്ദം വിധിച്ചു ശത- പത്ര സമുത്ഭവനെന്നതറിക നീ‘ മാതൃവചന ശൂലാഭിഹതനായ മേദിനീപാലകുമാരനാം രാമനും എത്രയുമേറ്റം വ്യഥിതനായ് ചൊല്ലിനാൻ: ‘ഇത്രയെല്ലാം പറയേണമോ മാതാവേ! താതാർത്ഥമായിട്ടു ജീവനെത്തന്നെയും മാതാവു തന്നെയും സീതയെത്തന്നെയും ഞാനുപേക്ഷിപ്പതതിനില്ല സംശയം മാനസേ ഖേദമതിനില്ലെനിക്കേതും രാജ്യമെന്നാകിലും താതൻ നിയോഗിക്കിൽ ത്യാജ്യമെന്നാലറിക നീ മാതാവേ! ലക്ഷ്മണൻ തന്നെ ത്യജിക്കെന്നു ചൊൽകിലും തൽക്ഷണം ഞാനുപേക്ഷിപ്പനറിക നീ പാവകൻ തങ്കൽ പതിക്കേണമെങ്കിലു- മേവം വിഷം കുടിക്കേണമെന്നാകിലും താതൻ നിയോഗിക്കിലേതുമേ സംശയം ചേതസി ചെറ്റില്ലെനിക്കെന്നറിക നീ താതകാര്യമനാജ്ഞപ്തമെന്നാകിലും മോദേന ചെയ്യുന്ന നന്ദനനുത്തമൻ പിത്രാ നിയുക്തനായീട്ടു ചെയ്യുന്നവൻ മദ്ധ്യമനായുള്ള പുത്രനറിഞ്ഞാലും ഉക്തമെന്നാകിലുമിക്കാര്യമെന്നാലെ- കർത്തവ്യമല്ലെന്നു വച്ചടങ്ങുന്നവൻ പിത്രോർമ്മലമെന്നുചൊല്ലുന്നു സജ്ജന- മിത്ഥമെല്ലാം പരിജ്ഞാതം മയാധുനാ ആകയാൽ താതനിയോഗമനുഷ്ഠിപ്പാ- നാകുലമേതുമെനിയ്ക്കില്ല നിർണയം സത്യം കരോമഹം, സത്യം കരോമഹം സത്യം മയോക്തം മറിച്ചു രണ്ടായ് വരാ’ രാമപ്രതിജ്ഞ കേട്ടോരു കൈകേയിയും രാമനോടാശു ചൊല്ലീടിനാലാദരാൽ: ‘താതൻ നിനക്കഭിഷേകാർത്ഥമായുട- നാദരാൽ സംഭരിച്ചോരു സംഭാരങ്ങൾ കൊണ്ടഭിഷേകം ഭരതനു ചെയ്യണം രണ്ടാം വരം പിന്നെയുണ്ടൊന്നു വേണ്ടുന്നു നീ പതിന്നാലു സംവത്സരം കാനനേ താപസവേഷേണ വാഴുകയും വേണം നിന്നോടതു നിയോഗിപ്പാൻ മടിയുണ്ടു മന്നവനിന്നതു ദു:ഖമാകുന്നതും’ എന്നതു കേട്ടു ശ്രീരാമനും ചൊല്ലിനാൻ: ഇന്നതിനെന്തൊരു വൈഷമ്യമായതും? ചെയ്കഭിഷേകം ഭരതനു ഞാനിനി വൈകാതെ പോവൻ വനത്തിനു മാതാവേ! എന്തതെന്നോടു ചൊല്ലാഞ്ഞു പിതാവതു ചിന്തിച്ചു ദു:ഖിപ്പതിനെന്തു കാരണം? രാജ്യത്തെ രക്ഷിപ്പതിന്നു മതിയവൻ രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി ദണ്ഡമത്രേ രാജ്യ ഭാരം വഹിപ്പതു ദണ്ഡകവാസത്തിനേതുമെളുതല്ലോ സ്നേഹമെന്നെക്കുറിച്ചേറുമമ്മക്കുമീ- ദ്ദേഹമാത്രം ഭരിക്കെന്നു വിധിക്കയാൽ ആകാശഗംഗയെ പാതാളലോകത്തു വേഗേന കൊണ്ടു ചെന്നാക്കി ഭഗീരഥൻ തൃപ്തി വരുത്തി പിതൃക്കൾക്കു പൂരുവും തൃപ്തനാക്കീടിനാൻ താതനു തന്നുടെ യൌവനം നൽകിജ്ജരാനരയും വാങ്ങി ദിവ്യന്മാരായവർ പിതൃപ്രസാദത്തിനാൽ അല്പമായൊള്ളോരു കാര്യം നിരൂപിച്ചു മല്പിതാ ദു:ഖിപ്പതിനില്ലവകാശം’ രാഘവ വാക്യമേവം കേട്ടു ഭൂപതി ശോകേന നന്ദനൻ തന്നോടു ചൊല്ലിനാൻ: ‘സ്ത്രീജിതനായതികാമുകനായൊരു രാജാധമനാകുമെന്നെയും വൈകാതെ പാശേന ബന്ധിച്ചു രാജ്യം ഗ്രഹിയ്ക്ക നീ ദോഷം നിനക്കതിനേതുമകപ്പെടാ അല്ലായ്കിലെന്നോടു സത്യദോഷം പറ്റു- മല്ലോ കുമാര! ഗുണാംബുധേ!രാഘവ!‘ പൃഥ്വീപതീന്ദ്രൻ ദശരഥനും പുന- രിത്ഥം പറഞ്ഞു കരഞ്ഞു തുടങ്ങിനാൻ: “ഹാ രാമ! ഹാ ജഗന്നാഥ!ഹാ ഹാ രാമ! ഹാ രാമ! ഹാഹാ മമ പ്രാണ വല്ലഭ! നിന്നെപ്പിരിഞ്ഞു പൊറുക്കുന്നതെങ്ങനെ? എന്നെപ്പിരിഞ്ഞു നീ ഘോരമഹാവനം തന്നിൽ ഗമിയ്ക്കുന്നതെങ്ങനെ നന്ദന? എന്നിത്തരം പലജാതി പറകയും കണ്ണുനീരാലോല വാർത്തു കരകയും നന്നായ് മുറുകെമുറുകെത്തഴുകയും പിന്നെച്ചുടുചുടെ ദീർഘമായ് വീർക്കയും ഖിന്നനായോരു പിതാവിനെക്കണ്ടുടൻ തന്നുടെ കയ്യാൽ കുളുർത്തജലം കൊണ്ടു കണ്ണും മുഖവും തുടച്ചു രഘുത്തമൻ ആശ്ലേഷനീതിവാഗ്വൈഭവാദ്യങ്ങളാ- ലാശ്വസിപ്പിച്ചാൻ നയകോവിദൻ തദാ ‘എന്തിനെൻ താതൻ വൃഥൈവ ദു:ഖിയ്ക്കുന്ന- തെന്തൊരു ദണ്ഡമിതിന്നു, മഹീപതേ! സത്യത്തെ രക്ഷിച്ചു കൊള്ളുവാൻ ഞങ്ങൾക്കു ശക്തിപോരായ്കയുമില്ലിതു രണ്ടിനും സോദരൻ നാടു ഭരിച്ചിരുന്നീടുക സാദരം ഞാനരണ്യത്തിലും വാഴുവൻ ഓർക്കിലീ രാജ്യഭാരം വഹിയ്ക്കുന്നതിൽ സൌഖ്യമേറും വനത്തിങ്കൽ വാണീടുവാൻ ഏതുമേ ദണ്ഡമില്ലാതെ കർമ്മം മമ- മാതാവെനിയ്ക്കു വിധിച്ചതു നന്നല്ലോ മാതാവു കൌസല്യ തന്നെയും വന്ദിച്ചു മൈഥിലിയോടും പറഞ്ഞിനി വൈകാതെ പോവതിന്നായ് വരുന്നേനെ’ന്നരുൾ ചെയ്തു ദേവനും മാതൃഗേഹം പുക്കതു നേരം ധാർമ്മികയാകിയ മാതാ സുസമ്മതം ബ്രാഹ്മണരെക്കൊണ്ടു ഹോമപൂജാദികൾ പുത്രാഭ്യുദയത്തിനായ്ക്കൊണ്ടു ചെയ്യിച്ചു വിത്തമതീവ ദാനങ്ങൾ ചെയ്താദരാൽ ഭക്തികൈക്കൊണ്ടു ഭഗവല്പദാംബുജം ചിത്തത്തിൽ നന്നായുറപ്പിച്ചിളകാതെ നന്നായ് സമാധിയുറച്ചിരിക്കുന്നേരം ചെന്നോരു പുത്രനേയും കണ്ടതില്ലല്ലോ അന്തികേ ചെന്നു കൌസല്യയോടന്നേരം സന്തോഷമോടു സുമിത്ര ചൊല്ലീടിനാൾ: ‘രാമനുപഗതനായതു കണ്ടീലേ? ഭൂമിപാലപ്രിയേ!നോക്കീടു’കെന്നപ്പോൾ വന്ദിച്ചു നിൽക്കുന്ന രാമകുമാരനെ മന്ദേതരം മുറുകെപ്പുണർന്നീടിനാൾ പിന്നെ മടിയിലിരുത്തി നിറുകയിൽ നന്നായ് മുകർന്നു മുകർന്നു കുതൂഹലാൽ ഇന്ദീവരദളശ്യാമകളേബരം മന്ദമന്ദം തലോടിപ്പറഞ്ഞീടിനാൾ: ‘എന്തെന്മകനേ! മുഖാംബുജം വാടുവാൻ ബന്ധമുണ്ടായതു പാരം വിശക്കയോ? വന്നിരുന്നീടു ഭുജിപ്പതിന്നാശു നീ‘ യെന്നു മാതാവു പറഞ്ഞോരനന്തരം വന്ന ശോകത്തെയടക്കി രഘുവരൻ തന്നുടെ മാതാവിനോടരുളിച്ചെയ്തു: ‘ഇപ്പോൾ ഭുജിപ്പാനവസരമില്ലമ്മേ; ക്ഷിപ്ര- മരണ്യവാസത്തിനു പോകണം മുൽപ്പാടു കേകയപുത്രിയാമമ്മയ്ക്കു മൽപ്പിതാ രണ്ടു വരം കൊടുത്തീടിനാൻ ഒന്നു ഭരതനെ വാഴിയ്ക്കയെന്നതു- മെന്നെ വനത്തിന്നയയ്ക്കെന്നു മറ്റേതും തത്ര പതിന്നാലു സംവത്സരം വസി- ച്ചത്ര വന്നീടുവൻ പിന്നെ ഞാൻ വൈകാതെ സന്താപമേതും മനസ്സിലുണ്ടാകാതെ സന്തുഷ്ടയായ് വസിച്ചീടുക മാതാവും”‘ ശ്രീരാമ വാക്യമേവം കേട്ടു കൌസല്യ പാരിൽ മോഹിച്ചു വീണീടിനാനാകുലാൽ പിന്നെ മോഹം തീർന്നിരുന്നു ദു:ഖാർണ്ണവം തന്നിൽ മുഴുകിക്കരഞ്ഞു കരഞ്ഞുടൻ തന്നുടെ നന്ദനൻ തന്നോടു ചൊല്ലിനാ’- ‘ളിന്നു നീ കാനനത്തിന്നു പോയീടുകിൽ എന്നെയും കൊണ്ടുപോകേണം മടിയാതെ നിന്നെപ്പിരിഞ്ഞാൽ ക്ഷണാർദ്ധം പൊറുക്കുമോ? ദണ്ഡകാരണ്യത്തിനാശു നീ പോകിൽ ഞാൻ ദണ്ഡധരാലയത്തിന്നു പോയീടുവൻ പൈതലെ വേർവിട്ടുപോയ പശുവിനു- ള്ളാധി പറഞ്ഞറിയിയ്ക്കരുതല്ലോ? നാടു വാഴേണം ഭരതനെന്നാകിൽ നീ കാടു വാഴേണമെന്നുണ്ടോ വിധിമതം? എന്തു പിഴച്ചതു കൈകേയിയോടു നീ ചിന്തിയ്ക്ക, താതനോടും കുമാരാ! ബലാൽ. താതനും ഞാനുമൊക്കും ഗുരുത്വംകൊണ്ടു ഭേദം നിനക്കു ചെറ്റില്ലെന്നു നിശ്ചയം പോകണമെന്നു താതൻ നിയോഗിയ്ക്കിൽ, ഞാൻ പോകരുതെന്നു ചെറുക്കുന്നതുണ്ടല്ലോ എന്നുടെ വാക്യത്തെ ലംഘിച്ചു ഭൂപതി- തന്നുടെ വാചാ ഗമിയ്ക്കുന്നതാകിലോ ഞാനുമെൻ പ്രാണങ്ങളെ ത്യജിച്ചീടുവൻ മാനവവംശവും പിന്നെ മുടിഞ്ഞുപോം തത്ര കൌസല്യാവചനങ്ങളിങ്ങനെ ചിത്തതാപേണ കേട്ടോരു സൌമിത്രിയും ശോകരോഷങ്ങൾ നിറഞ്ഞ നേത്രാഗ്നിനാ ലോകങ്ങളെല്ലാം ദഹിച്ചുപോകും വണ്ണം രാഘവൻ തന്നെ നോക്കിപ്പറഞ്ഞീടിനാൻ ‘ആകുലമെന്തിതു കാരണമുണ്ടാവാൻ? ഭ്രാന്തചിത്തം ജഡം വൃദ്ധം വധൂജിതം ശാന്തേതരം ത്രപാഹീനം ശഠപ്രിയം ബന്ധിച്ചു താതനേയും പിന്നെ ഞാൻ പരി- പന്ഥികളായുളളവരേയുമൊക്കവേ അന്തകൻ വീട്ടിന്നയച്ചഭിഷേകമൊ- രന്തരം കൂടാതെ സാധിച്ചുകൊള്ളുവൻ ബന്ധമില്ലേതുമിതിന്നു ശോകിപ്പതി- നന്തർമുദാ വസിച്ചീടുക മാതാവേ! ആര്യപുത്രാഭിഷേകം കഴിച്ചീടുവാൻ ശൌര്യമെനിയ്ക്കതിനുണ്ടെന്നു നിർണ്ണയം കാര്യമല്ലാത്തതു ചെയ്യുന്നതാകിലാ- ചാര്യനും ശാസനം ചെയ്കെന്നതേ വരൂ’ ഇത്ഥം പറഞ്ഞു ലോകത്രയം തദ്രുഷാ ദുഗ്ദ്ധമാമ്മാറു സൌമിത്രി നിൽക്കുന്നേരം മന്ദഹാസം ചെയ്തു മന്ദേതരം ചെന്നു നന്ദിച്ചു ഗാഢമായാലിംഗനം ചെയ്തു സുന്ദരനിന്ദിരാമന്ദിരവത്സനാ- നന്ദസ്വരൂപനിന്ദിന്ദിരവിഗ്രഹൻ ഇന്ദീവരാക്ഷനിന്ദ്രാദിവൃന്ദാരക- വൃന്ദവന്ദ്യാംഘ്രിയുഗ്മാരവിന്ദൻ പൂർണ്ണ- ചന്ദ്രബിംബാനനനിന്ദുചൂഡ്ദപ്രിയൻ വൃന്ദാരവൃന്ദ മന്ദാരദാരൂപമൻ </poem> lat4eat0x343hs4uvfar3yfkdqxo0cv അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ലക്ഷ്മണസാന്ത്വനം 0 4413 246773 210026 2026-08-21T11:39:38Z ~2026-44247-58 13522 246773 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> വത്സ! സൌമിത്രേ! കുമാര! നീ കേൾക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ...............1060 നിന്നുടെ തത്ത്വമറിഞ്ഞിരിയ്ക്കുന്നിതു മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും നിന്നോളമില്ല മറ്റാർക്കുമെന്നുള്ളതും നിന്നാലസാദ്ധ്യമായില്ലൊരു കർമ്മവും നിർണ്ണയമെങ്കിലുമൊന്നിതു കേൾക്ക നീ ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും വിശ്വവും നിശ്ശേഷ ധാന്യധനാദിയും സത്യമെന്നാകിലേതത്പ്രയാസം തവ യുക്തമതല്ലായ്കിലെന്തതിനാൽ ഫലം?....................1070 ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം ചക്ഷു:ശ്രവണഗളസ്ഥമാം ദർദുരം ഭക്ഷണത്തിന്നപേക്ഷിയ്ക്കുന്നതുപോലെ കാലാഹിനാ പരിഗ്രസ്തമാം ലോകവു- മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു പുത്രമിത്രാർത്ഥ കളത്രാദി സംഗമ- മെത്രയുമല്പകാലസ്ഥിതമോർക്കനീ...................1080 പാന്ഥർ പെരുവഴിയമ്പലം തന്നിലേ താന്തരായ് കൂടി വിയോഗം വരുമ്പോലെ നദ്യാമൊഴുകുന്ന കാഷ്ഠങ്ങല്ൾ പോലെയു- മെത്രയും ചഞ്ചലമാലയ സംഗമം ലക്ഷ്മിയുമസ്ഥിരയല്ലേ മനുഷ്യർക്കു നീൽക്കുമോ യൌവനവും പുനരധ്രുവം? സ്വപ്നസമാനം കളത്ര സുഖം നൃണാം മല്പമായുസ്സും നിരൂപിക്ക ലക്ഷ്മണാ! രാഗാദിസങ്കൽപ്പമായുള്ള സംസാര- മാകെ നിരൂപിക്കിൽ സ്വപ്ന തുല്യം സഖേ!.................1090 ഓർക്ക ഗന്ധർവനഗരസമമതിൽ മൂർഖന്മാർ നിത്യമനുവർത്തിച്ചീടുന്നു ആദിത്യ ദേവനുദിച്ചിതു വേഗേന യാദ:പതിയിൽ മറഞ്ഞിതു സത്വരം. നിദ്രയും വന്നിതുദയശൈലോപരി വിദ്രുതം വന്നിതു പിന്നെയും ഭാസ്കരൻ ഇത്ഥം മതിഭ്രമമുള്ളോരു ജന്തുക്കൾ ചിത്തേ വിചാരിപ്പതില്ല കാലാന്തരം ആയുസ്സു പോകുന്നതേതുമറിവീല മായാസമുദ്രത്തിൽ മുങ്ങിക്കിടക്കയാൽ വാർദ്ധക്യമോടു ജരാനരയും പൂണ്ടു ചീർത്ത മോഹേന മരിക്കുന്നതിതു ചിലർ നേത്രേന്ദ്രിയം കൊണ്ടു കണ്ടിരിക്കെ പുന- രോർത്തറിയുന്നീല മായ തൻ വൈഭവം ഇപ്പോളിതു പകൽ, പിൽപ്പാടു രാത്രിയും പിൽപ്പാടു പിന്നെപ്പകലുമുണ്ടായ് വരും ഇപ്രകാരം നിരൂപിച്ചു മൂഢാത്മാക്കൾ ചിത്പുരുഷൻ ഗതിയേതുമറിയാതെ കാലസ്വരൂപനാമീശ്വരൻ തന്നുടെ ലീലാവിശേഷങ്ങളൊന്നുമോരായ്കയാൽ ആമകുംഭാബുസമാനമായുസ്സുടൻ പോമതേതും ധരിയ്ക്കുന്നിതില്ലാരുമേ രോഗങ്ങളായുള്ള ശത്രുക്കളും വന്നു ദേഹം നശിപ്പിക്കുമേവനും നിർണ്ണയം വ്യാഘ്രിയെപ്പോലെ നരയുമടുത്തു വ- ന്നാക്രമിച്ചീടും ശരീരത്തെ നിർണ്ണയം മൃത്യുവും കൂടൊരു നേരം പിരിയാതെ ഛിദ്രവും പാർത്തുപാർത്തുള്ളിലിരിയ്ക്കുന്നു ദേഹം നിമിത്തമഹംബുദ്ധി കൈക്കൊണ്ടു മോഹം കലർന്നു ജന്തുക്കൾ നിരൂപിക്കും ബ്രാഹ്മണോഹം നരേന്ദ്രോഹമാഢ്യോഹമെ- ന്നമ്രേഡിതം കലർന്നീടും ദശാന്തരേ ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം വെന്തു വെണ്ണീറായ് ചമഞ്ഞു പോയീടിലാം മണ്ണിനു കീഴായ് കൃമികളായ് പോകിലാം നന്നല്ല ദേഹം നിമിത്തം മഹാമോഹം ത്വങ്മാംസരക്താസ്ഥി വിണ്മൂത്ര രേതസാം സമ്മേളനം പഞ്ചഭൂതകനിർമ്മിതം മായാമയമായ് പരിണാമിയായോരു കായം വികാരിയായുള്ളോന്നിതധ്രുവം ദേഹാഭിമാനം നിമിത്തമായുണ്ടായ മോഹേന ലോകം ദഹിപ്പിപ്പതിന്നു നീ മാനസതാരിൽ നിരൂപിച്ചതും തവ ജ്ഞാനമില്ലായ്കെന്നറിക നീ ലക്ഷ്മണ! ദോഷങ്ങളൊക്കവേ ദേഹഭിമാനിനാം രോഷേണ വന്നു ഭവിക്കുന്നിതോർക്ക നീ ദേഹോഹമെന്നുള്ള ബുദ്ധി മനുഷ്യർക്കു മോഹമാതാവാമവിദ്യയാകുന്നതും ദേഹമല്ലോർക്കിൽ ഞാനായതാത്മാവെന്നു മോഹൈകഹന്ത്രിയായുള്ളതു വിദ്യ കേൾ സംസാരകാരിണിയായതവിദ്യയും സംസാരനാശിനിയായതു വിദ്യയും ആകയാൽ മോക്ഷാർത്ഥിയാകിൽ വിദ്യാഭ്യാസ- മേകാന്ത ചേതസാ ചെയ്ക വേണ്ടുന്നതും തത്ര കാമക്രോധലോഭമോഹാദികൾ ശത്രുക്കളാകുന്നതെന്നുമറിക നീ മുക്തിക്കു വിഘ്നം വരുത്തുവാനെത്രയും ശക്തിയുള്ളൊന്നതിൽ ക്രോധമറികെടോ മതാപിത്രുഭ്രാത്രുമിത്രസഖികളെ ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാൻ ക്രോധമൂലം മനസ്താപമുണ്ടായ് വരും ക്രോധമൂലം നൃണാം സംസാരബന്ധനം ക്രോധമല്ലോ നിജ ധർമ്മക്ഷയകരം ക്രോധം പരിത്യജിക്കേണം ബുധജനം ക്രോധമല്ലോ യമനായതു നിർണ്ണയം വൈതരണ്യാഖ്യയാകുന്നതു തൃഷ്ണയും സന്തോഷമാകുന്നതു നന്ദനം വനം സന്തതം ശാന്തിയേ കാമസുരഭി കേൾ ചിന്തിച്ചു ശാന്തിയെത്തന്നെ ഭജിയ്ക്ക നീ സന്താപമെന്നാലൊരു ജാതിയും വരാ ദേഹേന്ദ്രിയപ്രാണബുദ്ധ്യാദികൾക്കെല്ലാ- മാഹന്ത മേലേ വസിപ്പതാത്മാവു കേൾ ശുദ്ധസ്വയംജ്യോതിരാനന്ദപൂർണ്ണമായ് തത്വാർത്ഥമായ് നിരാകാരമായ് നിത്യമായ് നിർവ്വികല്പം പരം നിർവ്വികാരം ഘനം സർവ്വൈകകാരണം സർവജഗന്മയം സർവ്വൈകസാക്ഷിണം സർവജ്ഞമീശ്വരം സർവദാ ചേതസീ ഭാവിച്ചു കൊൾക നീ സാരജ്ഞനായ നീ കേൾ സുഖദു:ഖദം പ്രാരാബ്ധമെല്ലാമനുഭവിച്ചീടണം കർമ്മേന്ദ്രിയങ്ങളാൽ കർത്തവ്യമൊക്കവേ നിർമ്മായമാചരിച്ചീടുകെന്നേവരൂ കർമ്മങ്ങൾ സംഗങ്ങളൊന്നിലും കൂടാതെ കർമ്മഫലങ്ങളിൽ കാംക്ഷയും കൂടാതെ കർമ്മങ്ങളെല്ലാം വിധിച്ചവണ്ണം പര- ബ്രഹ്മണി നിത്യേ സമർപ്പിച്ചു കൊള്ളണം നിർമ്മലമായുള്ളോരാത്മാവു തന്നോടു കർമ്മങ്ങളൊന്നുമേ പറ്റുകയില്ലെന്നാൽ ഞാനിപ്പറഞ്ഞതെല്ലാമേ ധരിച്ചു തത്- ജ്ഞാനസ്വരൂപം വിചാരിച്ചു സന്തതം മാനത്തെയൊക്കെ ത്യജിച്ചു നിത്യം പര- മാനന്ദമുൾക്കൊണ്ടു മായാവിമോഹങ്ങൾ മാനസത്തിങ്കൽ നിന്നാശു കളക നീ മാനമല്ലോ പരമാപദാമാസ്പദം’ സൌമിത്രി തന്നോടിവണ്ണമരുൾ ചെയ്തു സൌമുഖ്യമോടു മാതാവോടു ചൊല്ലിനാൻ: ‘കേക്കേണമമ്മേ! തെളിഞ്ഞു നീയെന്നുടെ വാക്കുകളേതും വിഷാദമുണ്ടാകൊലാ ആത്മാവിനേതുമേ പീഡയുണ്ടാക്കരു- താത്മാവിനെയറിയാത്തവരെപ്പോലെ സർവ്വലോകങ്ങളിലും വസിച്ചീടുന്ന സർവ്വ ജനങ്ങളും തങ്ങളിൽത്തങ്ങളിൽ സർവദാ കൂടിവാഴ്കെന്നുള്ളതില്ലല്ലോ സർവ്വജ്ഞയല്ലോ ജനനി! നീ കേവലം ആശു പതിന്നാലു സംവത്സരം വന- ദേശേ വസിച്ചു വരുന്നതുമുണ്ടു ഞാൻ ദു:ഖങ്ങളെല്ലാമകലെക്കളഞ്ഞുടന- നുൾക്കനിവോടനുഗ്രഹിച്ചീടണം അച്ഛനെന്തുള്ളിലെന്നിച്ഛയെന്നാലതി- ങ്ങിച്ഛയെന്നങ്ങുറച്ചീടണമമ്മയും] ഭർത്തൃകർമ്മാനുകരണമത്രേ പതി- വ്രത്യനിഷ്ഠാവധൂനാമെന്നു നിർണ്ണയം മാതാവു മോദാലനുഗ്രഹിച്ചീടുകി- ലേതുമേ ദു:ഖമെനിക്കില്ല കേവലം കാനനവാസം സുഖമായ് വരും തവ മാനസേ ഖേദം കുറച്ചു വാണീടുകിൽ’ എന്നു പറഞ്ഞു നമസ്കരിച്ചീടിനാൻ പിന്നെയും പിന്നെയും മാതൃപാദാന്തികേ പ്രീതികൈക്കൊണ്ടെടുത്തുത്സംഗസീമ്നി ചേർ- ത്താദരാൽ മൂർദ്ധ്നി ബാഷ്പാഭിഷേകം ചെയ്തു ചൊല്ലിനാളാശീർവചനങ്ങളാശു കൌ- സല്യയും ദേവകളോടിരന്നീടിനാൾ: ‘സൃഷ്ടികർത്താവേ! വിരിഞ്ച! പത്മാസന! പുഷ്ടദയാബ്ധേ! പുരുഷോത്തമ! ഹരേ! മൃത്യുഞയ! മഹാദേവ! ഗൌരീപതേ!! വൃത്താരി മുൻപായ ദിക്പാലകന്മാരേ! ദുർഗ്ഗേ! ഭഗവതീ! ദു:ഖവിനാശിനീ! സർഗ്ഗസ്ഥിതിലയകാരിണീ! ചണ്ഡികേ! എന്മകനാശു നടക്കുന്ന നേരവും കൽമഷം തീർന്നിരുന്നീടുന്ന നേരവും തന്മതികെട്ടുറങ്ങീടുന്ന നേരവും സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ’ ഇത്ഥമർത്ഥിച്ചു തൻ പുത്രനാം രാമനെ- ബ്ബദ്ധബാഷ്പം ഗാഢഗാഢം പുണർന്നുടൻ ഈരേഴു സംവത്സരം കാനനം വസി- ച്ചാരാൽ വരികെ’ന്നനുവദിച്ചീടിനാൾ തൽക്ഷണെ രാഘവം നത്വാ സഗദ്ഗതം ലക്ഷ്മണൻ താനും പറഞ്ഞാനനാകുലം: ‘എന്നുള്ളിലുണ്ടായിരുന്നൊരു സംശയം നിന്നരുളപ്പാടു കേട്ടു തീർന്നു തുലോം ത്വൽപ്പാദസേവാർത്ഥമായിന്നടിയനു- മിപ്പോൾ വഴിയേ വിടകൊൾവനെന്നുമേ മോദാലതിന്നായനുവദിച്ചീടണം സീതാപതേ! രാമചന്ദ്ര! ദയാനിധേ! പ്രാണങ്ങളെക്കളഞ്ഞീടുവനല്ലായ്കി- ലേണാങ്ക തുല്യവദന! രഘുപതേ!‘ ‘എങ്കിൽ നീ പോന്നുകൊണ്ടാലു‘മെന്നാദരാൽ പങ്കജലോചനൻ താനുമരുൾ ചെയ്തു വൈദേഹി തന്നോടു യാത്ര ചൊല്ലീടുവാൻ മോദേന സീതാഗൃഹം പുക്കരുളിനാൻ ആഗതനായ ഭർത്താവിനെക്കണ്ടവൾ വേഗേന സസ്മിതമുത്ഥാനവും ചെയ്തു കാഞ്ചനപാത്രസ്ഥമായ തോയം കൊണ്ടു വാഞ്ച്ഛയാ തൃക്കാൽ കഴുകിച്ചു സാദരം മന്ദാക്ഷമുൾക്കൊണ്ടു മന്ദസ്മിതം ചെയ്തു സുന്ദരി മന്ദമന്ദം പറഞ്ഞീടിനാൾ: ‘ആരുമകമ്പടി കൂടാതെ ശ്രീപാദ- ചാരേണ വന്നതുമെന്തു കൃപാനിധേ! വാരാണവീരനെങ്ങു മമ വല്ലഭ! ഗൌരാതപത്രവും താലവൃന്ദാദിയും ചാമരദ്വന്ദവും വാദ്യഘോഷങ്ങളും ചാമീകരാഭരണാദ്യലങ്കാരവും സാമന്തഭൂപാലരേയും പിരിഞ്ഞതി- രോമാഞ്ചമോടെഴുന്നള്ളിയതെന്തയ്യോ!‘ ഇത്ഥം വിദേഹാത്മജാവചനം കേട്ടു പൃഥ്വീപതീസുതൻ താനുമരുൾ ചെയ്തു: ‘തന്നിതു ദണ്ഡകാരണ്യരാജ്യം മമ പുണ്യം വരുത്തുവാൻ താതനറികെടോ! ഞാനതു പാലിപ്പതിന്നാശു പോകുന്നു മാനസേ ഖേദമിളച്ചു വാണീടുക മാതാവു കൌസല്യ തന്നെയും ശുശ്രൂഷ- ചെയ്തു സുഖേന വസിക്ക നീ വല്ലഭേ!‘ ഭർത്തൃവാക്യം കേട്ടു ജാനകിയും രാമ- ഭദ്രനോടിത്ഥമാഹന്ത ചൊല്ലീടിനാൾ: രാത്രിയിൽ കൂടെപ്പിരിഞ്ഞാൽ പൊറാതോള- മാസ്ഥയുണ്ടല്ലോ ഭവാനെപ്പിതാവിനും എന്നിരിയ്ക്കെ വനരാജ്യം തരുവതി- നിന്നു തോന്നീടുവാനെന്തൊരു കാരണം? മന്നവൻ താനല്ലയോ കൌതുകത്തോടു- മിന്നലെ രാജ്യാഭിഷേകമാരംഭിച്ചു? സത്യമോ ചൊല്ലു ഭർത്താവേ! വിരവോടു വൃത്താന്തമെത്രയും ചിത്രമോർത്താലിദം” എന്നതു കേട്ടരുൾ ചെയ്തു രഘുവരൻ: ‘തന്വീകുലമൌലിമാലികേ! കേൾക്ക നീ മന്നവൻ കേകയപുത്രിയാമമ്മയ്ക്കു മുന്നമേ രണ്ടുവരം കൊടുത്തീടിനാൻ വിണ്ണവർ നാട്ടിൽ സുരാസുരയുദ്ധത്തി- നന്യൂനവിക്രമം കൈക്കൊണ്ടുപോയനാൾ ഒന്നു ഭരതനെ വാഴിയ്ക്കയെന്നതു- മെന്നെ വനത്തിന്നയയ്ക്കെന്നു മറ്റേതും സത്യവിരോധം വരുമെന്നു തന്നുടെ ചിത്തേ നിരൂപിച്ചു പേടിച്ചു താതനും മാതാവിനാശു വരവും കൊടുത്തിതു താതനതുകൊണ്ടു ഞാനിന്നു പോകുന്നു ദണ്ഡകാരണ്യേ പതിന്നാലുവത്സരം ദണ്ഡമൊഴിഞ്ഞു വസിച്ചു വരുവൻ ഞാൻ നീയതിനേതും മുടക്കം പറകൊലാ മയ്യൽ കളഞ്ഞു മാതാവുമായ് വാഴ്ക നീ’ രഘവനിത്ഥം പറഞ്ഞതു കേട്ടൊരു- രാകാശശിമുഖി താനുമരുൾ ചെയ്തു: ‘മുന്നിൽ നടപ്പൻ വനത്തിനു ഞാൻ മമ പിന്നാലെ വേണമെഴുന്നള്ളുവാൻ ഭവാൻ എന്നെപ്പിരിഞ്ഞുപോകുന്നതുചിതമ- ല്ലൊന്നു കൊണ്ടും ഭവാനെന്നു ധരിയ്ക്കണം‘ കാകുത്സ്ഥനും പ്രിയവാദിനിയാകിയ നാഗേന്ദ്രഗാമിനിയോടും ചൊല്ലീടിനാൻ ‘എങ്ങനെ നിന്നെ ഞാൻ കൊണ്ടുപോകുന്നതു തിങ്ങി മരങ്ങൾ നിറഞ്ഞ വനങ്ങളിൽ? ഘോരസിംഹവ്യാഘ്രസൂകര സൈരിഭ- വാരണവ്യാളഭല്ലൂകവൃകാദികൾ മാനുഷഭോജികളായുള്ള രാക്ഷസർ കാനനം തന്നിൽ മറ്റു ദുഷ്ടജന്തുക്കൾ സഖ്യയില്ലാതോളമുണ്ടവറ്റേക്കണ്ടാൽ സങ്കടം പൂണ്ടു ഭയമാം നമുക്കെല്ലാം നാരീജനത്തിനെല്ലാം വിശേഷിച്ചുമൊ- ട്ടേറെയുണ്ടാം ഭയമെന്നറിഞ്ഞീടെടോ! മൂലഫലങ്ങൾ കട്വമ്ലകഷായങ്ങൾ ബാലേ! ഭുജിപ്പതിന്നാകുന്നതും തത്ര നിർമലവ്യഞ്ജനാപൂപാന്നപാനാദി സന്മധുക്ഷീരങ്ങളില്ലൊരു നേരവും നിമ്നോന്നത ഗുഹാഗഹ്വര ശർക്കര- ദുർമ്മാർഗ്ഗമെത്രയും കണ്ടകവൃന്ദവും നേരെ പെരുവഴിയുമറിയാവത- ല്ലാരേയും കാണ്മാനുമില്ലറിഞ്ഞീടുവാൻ ശീതവാതാതപപീഡയും പാരമാം പാദചാരേണ വേണം നടന്നീടുവാൻ ദുഷ്ടരായുള്ളോരു രാക്ഷസരെക്കണ്ടാ- ലൊട്ടും പൊറുക്കയില്ലാർക്കുമറികെടോ! എന്നുടെ ചൊല്ലിനാൽ മാതാവു തന്നെയും നന്നായ് പരിചരിച്ചിങ്ങിരുന്നീടൂക വന്നീടുവൻ പതിന്നാലു സംവത്സരം ചെന്നാലതിന്നുടനില്ലൊരു സംശയം’ ശ്രീരാമവാക്കു കേട്ടോരു വൈദേഹിയു- മാരൂഢതാപേന പിന്നെയും ചൊല്ലിനാൽ: ‘നാഥ! പതിവ്രതയാം ധർമ്മപത്നി ഞാ- നാധാരവുമില്ല മറ്റെനിക്കാരുമേ ഏതുമേ ദോഷവുമില്ല ദയാനിധേ! പാദസുശ്രൂഷാവ്രതം മുടക്കായ്ക മേ നിന്നുടെ സന്നിധൌ സന്തതം വാണീടു- മെന്നെ മറ്റാർക്കാനും പീഡിച്ചു കൂടുമോ? വല്ലതും മൂല ജലജലാഹാരങ്ങൾ വല്ലഭോച്ഷ്ടമെനിക്കമൃതോപമം ഭർത്താവു തന്നോടു കൂടെ നടക്കുമ്പോ- ളെത്രയും കൂർത്തുമൂർത്തുള്ളകല്ലും മുള്ളും പുഷ്പാസ്തരണതുല്യങ്ങളെനിക്കതും പുഷ്പബാണോപമ! നീ വെടിഞ്ഞീടൊലാ ഏതുമേ പീഢയുണ്ടാകയില്ലെന്മൂലം ഭീതിയുമേതുമെനിക്കില്ല ഭർത്താവേ! കശ്ചിൽ ദ്വിജൻ ജ്യോതിശ്ശാസ്ത്രവിശാരദൻ നിശ്ചയിച്ചെന്നോടു പണ്ടരുളിച്ചെയ്തു ഭർത്താവിനോടും വനത്തിൽ വസിപ്പതു- നൊത്തും ഭവതിക്കു സങ്കടമില്ലേതും ഇത്ഥം പുരൈവ ഞാൻ കേട്ടിരിയ്ക്കുന്നതു സത്യമതിന്നിയുമൊന്നു ചൊല്ലീടുവൻ രാമായണങ്ങൾ പലതും കവിവര- രാമോദമോടു പറഞ്ഞു കേൾപ്പുണ്ടു ഞാൻ ജാനകിയോടുകൂടാതെ രഘുവരൻ കാനനവാസത്തിനെന്നു പോയിട്ടുള്ളൂ? ഉണ്ടോ പുരുഷൻ പ്രകൃതിയെ വേറിട്ടു രണ്ടുമൊന്നത്രേ വിചരിച്ചു കാൺകിലോ പാണിഗ്രഹണമന്ത്രാർത്ഥവുമോർക്കണം പ്രാണാവസാനകാലത്തും പിരിയുമോ? എന്നിരിക്കേ പുനരെന്നെയുപേക്ഷിച്ചു തന്നേ വനത്തിനായ്ക്കൊണ്ടെഴുന്നള്ളുകിൽ എന്നുമെൻ പ്രാണപരിത്യാഗവും ചെയ്‌വ- നിന്നുതന്നെ നിന്തിരുവടി തന്നാണെ’ എന്നിങ്ങനെ ദേവി ചൊന്നതു കേട്ടൊരു മന്നവൻ മന്ദസ്മിതം പൂണ്ടരുൾ ചെയ്തു: ‘എങ്കിലോ വല്ലഭേ! പോരിക വൈകാതെ സങ്കടമിന്നിതു ചൊല്ലിയുണ്ടാകേണ്ടാ ദാനമരുന്ധതിക്കായ്ക്കൊണ്ടു ചെയ്കനീ ജാനകീ! ഹാരാദി ഭൂഷണമൊക്കവേ’ ഇത്ഥമരുൾചെയ്തു ലക്ഷ്മണൻ തന്നോടു പൃത്ഥീസുരോത്തമന്മാരെ വരുത്തുവാൻ അത്യാദരമരുൾ ചെയ്തനേരം ദ്വിജേ- ന്ദ്രോത്തമന്മാരെ വരുത്തി കുമാരനും വസ്ത്രങ്ങളാഭരണങ്ങൾ പശുക്കളു- മർത്ഥമവധിയില്ലാതോളമാദരാൽ സദ്വൃത്തരായ്ക്കുലശീലഗുണങ്ങളാ- ലുത്തമന്മാരായ്ക്കുടുംബികളാകിയ വേദവിജ്ഞാനികളാം ദ്വിജേന്ദ്രന്മാർക്കു സാദരം ദാനങ്ങൾ ചെയ്തു ബഹുവിധം മാതാവുതന്നുടെ സേവകന്മാരായ ഭൂദേവസത്തമന്മാർക്കും കൊടുത്തിതു പിന്നെ നിജാന്ത:പുരവാസികൾക്കും മ- റ്റന്യരാം സേവകന്മാർക്കും ബഹുവിധം ദാനങ്ങൾ ചെയ്കയാലാനന്ദമഗ്നരായ് മാനവനായകനാശീർവ്വചനവും ചെയ്തിതു താപസന്മാരും ദ്വിജന്മാരും പെയ്തുപെയ്തീടുന്നിതശ്രുജലങ്ങളൂം ജാനകിദേവിയുമൻപോടരുന്ധതി- ക്കാനന്ദമുൾക്കൊണ്ടു ദാനങ്ങൾ നൽകിനാൾ ലക്ഷ്മണവീരൻ സുമിത്രയാമമ്മയെ തൽക്ഷണെ കൌസല്യകൈയിൽ സമർപ്പിച്ചു വന്ദിച്ചനേരം സുമിത്രയും പുത്രന നന്ദിച്ചെടുത്തു സമാശ്ലേഷവും ചെയ്തു നന്നായനുഗ്രഹം ചെയ്തു തനയനു പിന്നെയുപദേശവാക്കുമരുൾ ചെയ്താൾ: ‘അഗ്രജൻ തന്നെപ്പരിചരിച്ചെപ്പൊഴു- മഗ്രേ നടന്നു കൊള്ളേണം പിരിയാതെ രാമനെ നിത്യം ദശരഥനെന്നുള്ളി- ലാമോദമോടു നിരൂപിച്ചുകൊള്ളണം എന്നെ ജനകാത്മജയെന്നുറച്ചുകൊൾ പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ മായാവിഹീനമീവണ്ണമുറപ്പിച്ചു പോയാലുമെങ്കിൽ സുഖമായ് വരിക തേ’ മാത്രുവചനം ശിരസി ധരിച്ചുകൊ- ണ്ടാദരവോടു തൊഴുതു സൌമിത്രിയും തന്നുടെ ചാപശരാദികൾ കൈക്കൊണ്ടു ചെന്നു രാമാന്തികെ നിന്നു വണങ്ങിനാൻ: തൽക്ഷണേ രാഘവൻ ജാനകി തന്നോടും ലക്ഷ്മണനോടും ജനകനെ വന്ദിപ്പാൻ പോകുന്ന നേരത്തു പൌരജനങ്ങളെ രാഗമോടെ കടാക്ഷിച്ചൂ കുതൂഹലാൽ കോമളനായ കുമാരൻ മനോഹരൻ ശ്യാമളരമ്യകളേബരൻ രാഘവൻ കാമദേവോപമൻ കാമദൻ സുന്ദരൻ രാമൻ തിരുവടി നാനാജഗദഭി- രാമനാത്മാരാമനംബുജലോചനൻ കാമാരി സേവിതൻ നാനാജഗന്മയൻ താതാലയം പ്രതി പോകുന്നനേരത്തു സാദം കലർന്നൊരു പൌരജനങ്ങളും പാദചാരേണ നടക്കുന്നതു കണ്ടു ഖേദം കലർന്നു പരസ്പരം ചൊല്ലിനാർ: ‘കഷ്ടമാഹന്ത! കഷ്ടം! പശ്യ പശ്യ ഹാ! കഷ്ടമെന്തിങ്ങനെ വന്നതു ദൈവമേ! സോദരനോടും പ്രണയിനി തന്നോടും പാദചാരേണസഹായവും കൂടാതെ ശർക്കരാകണ്ടക നിമ്നോന്നതയുത- ദുർഘടമായുൾല ദുർഗ്ഗമാർഗ്ഗങ്ങളിൽ രക്തപത്മത്തിനു കാഠിന്യമേകുന്ന മുഗ്ദ്ധമൃദുതരസ്നിഗ്ദ്ധപാദങ്ങളാൽ നിത്യം വനാന്തെ നടക്കെന്നു കൽപ്പിച്ച പൃഥ്വീശചിത്തം കഠോരമത്രേ തുലോം പുത്രവാത്സല്യം ദശരഥൻ തന്നോളം മർത്ത്യരിലാർക്കുമില്ലിന്നലെയോളവും ഇന്നിതു തോന്നുവാനെന്തൊരു കാരണ’- മെന്നതുകേട്ടുടൻ ചൊല്ലിനാനന്യനും: ‘കേകയപുത്രിയ്ക്കു രണ്ടു വരം നൃപ- നേകിനാൻപോലതു കാരാണം രാഘവൻ പോകുന്നിതു വനത്തിന്നു, ഭരതനും വാഴ്കെന്നു വന്നുകൂടും ധരാമണ്ഡലം പോക നാമെങ്കിൽ വനത്തിന്നു കൂടവേ രാഘവൻ തന്നെപ്പിരിഞ്ഞാൽ പൊറുക്കുമൊ?‘ ഇപ്രകാരം പുരവാസികളായുള്ള വിപ്രാദികൾ വാക്കു കേട്ടോരനന്തരം വാമദേവൻ പുരവാസികൾ തന്നോടു സാമോദമേവമരുൾ ചെയ്തിതന്നേരം: </poem> is6dbla2yl7vw3qgii28kxn9rjyg4iq മലയവിലാസം 0 5553 246761 39777 2026-08-21T02:07:02Z ~2026-45501-31 13548 246761 wikitext text/x-wiki {{header2 | title = മലയവിലാസം | genre = ഖണ്ഡകാവ്യം | author = എ.ആർ. രാജരാജവർമ്മ | year = | translator = | section = | previous = | next = | notes = }} <div class="prose"> <poem> ഇരുണ്ടുനീണ്ടെന്തിതു ഹന്ത! നോക്കുവിൻ കരണ്ടിടുന്നൂ കരപത്രമെന്നപോൽ‍ ഇടയ്ക്കിടെപ്പൊന്തിന ദന്തപങ്‌ക്തിയാ-‍ ലുടക്കി വാനാമൊരു ചെമ്പുപാളിയെ. ജലേശ്വരൻ തന്നുടെ രാജധാനിയിൽ‍ ബലത്തിനായ് തീർത്തൊരു കോട്ടതാനിതോ?‍ അതിങ്കലിസ്സന്ധ്യയുമർക്കമൂർത്തിയാൽ‍ പതിച്ചിടുന്നോ പുതുതാഴികക്കുടം?‍ നിനച്ചിടുമ്പോൾ നിജനാട്ടിലെപ്പൊഴും‍ പൊഴിച്ചിടേണം മഴയെന്നൊരാശയാൽ‍ കരുത്തനാം ഭാർഗ്ഗവനന്നു ശേഖരി-‍ ച്ചെടുത്തു സൂക്ഷിച്ചൊരു മേഘമാലയോ?‍ അഹോ! മറന്നേൻ ബത! ദിഗ്ഭ്രമത്തിനാൽ‍ മഹാചലേന്ദ്രൻ മലയാദ്രിതാനിവൻ‍ കുലച്ചൊരേലക്കൊടിയിൽ കളിച്ചിതാ‍ കുതൂഹലത്തോടണയുന്നു മാരുതൻ.‍ കഥിക്കെടോ മാരുത പോത, മംഗളം‍ തുടർന്നിടുന്നോ മലയാളഭൂമിയിൽ?‍ അയപ്പതുണ്ടോ സമയത്തു നീ ഗുഹ-‍ യ്ക്കകത്തു സൂക്ഷിച്ചൊരു കൊണ്ടലിണ്ടയെ? അനന്തനാട്ടിൽ പെരുമാൾക്കു സൗഖ്യമോ?‍ നടന്നിടുന്നോ വഴിപോലെ ധർമ്മവും?‍ സ്ഫുടം ഭവാൻ തത്ര ഗമിച്ചതില്ല കേ-‍ ളനാസ്ഥയല്ലെങ്കിലിതെന്നിലെങ്ങനെ? ഉഴന്ന പാന്ഥപ്പരിഷയ്ക്കനർത്ഥദൻ‍ സദാലസൻ പാമ്പിനു സദ്യനൽകുവോൻ‍ സുഗുപ്തമേലം കവരുന്ന തസ്കരൻ‍ കവീശ്വരർക്കെങ്ങനെ ചെല്ലമായി നീ? കുളുർത്ത നൽച്ചന്ദനവൃക്ഷശാഖയെ-‍ പ്പുണർന്നു ചേണാർന്നെഴുമേലവള്ളിയെ‍ വൃഥാ വെറും കുണ്ടണികൂട്ടി വേർപിരി-‍ ച്ചുലച്ചിടും നീയഭികോപകാരിയോ? അഹോ സ്വദേശാഭിനിവേശമൂർച്ഛയാൽ‍ പുലമ്പിനേൻ തെന്നലിനോടുമിന്നു ഞാൻ‍ വെടിഞ്ഞിടാ മൂലമകന്നുപോകിലും‍ മനം വപുസ്സിൻ നിഴൽ‌പോലെയന്തിയിൽ. കിഴക്കുനിന്നിമ്മലതന്നെയെന്നിയേ‍ നെടും പടിഞ്ഞാട്ടു മലർന്നതെന്തിന്?‍ നിറഞ്ഞ ചെന്താർമലർപോൽ ഭവിക്കിലും‍ കുഴന്തയാകാ കിഴവൻ ദിവാകരൻ. നിനയ്ക്കിലീ നിൻ തലയെത്രയുന്നതം‍ ഞെളിഞ്ഞുപൊങ്ങീട്ടതു മേഘമാർഗ്ഗവും‍ കവിഞ്ഞു ലോകത്തിനൊരേകനേത്രമാം‍ ഖരാംശുതൻ യാത്രയുമങ്ങെതിർത്തിതെ. കവച്ചുചാടിപ്പല വൻ‌നദീകുലം‍ കുതിച്ചുകേറീട്ടൊരു നൂറു കുന്നിലും‍ പറന്നുപോമപ്പുകവണ്ടികൂടി നിൻ‍ ശിരസ്സിലേറാതെ മടങ്ങിടുന്നിതാ.‍ കുനിച്ചിടുന്നെന്തിനു നീ കഥിക്കെടോ‍ ‍ ഗിരീന്ദ്ര, തെക്കോട്ടു തുടർന്നിടും മുടി?‍ കുമാരിഗേഹത്തിലെഴുന്നു വാഴുമ-‍ ക്കുമാരിയെക്കുമ്പിടുവാൻ തുനിഞ്ഞിതോ?‍ കുനിച്ചിടുന്നെന്തിനുയർന്ന മൗലിയെ‍ ‍ നിനച്ചിടാതിങ്ങു വരുംവരായ്കകൾ‍ പെരുത്ത പട്ടർപ്പടകേറി നമ്മളെ-‍ ത്തുരത്തുമാറായിതു കണ്ടതില്ലയോ? അഹോ മഹാപാപമുരത്തുപോയി ഞാൻ‍ മഹാജനം മാപ്പുതരട്ടെ തൽക്ഷണം.‍ മഹീസുരന്മാർക്കപവാദമോതിയാൽ‍ സഹിക്കുമോ സാഹസവാക്കതീശ്വരൻ? മനസ്സിലായ്പ്പോയി ഭവന്മനോഗതം‍ വയസ്യനാം വിന്ധ്യനു വന്ന ദുർഘടം‍ സ്മരിച്ചുടൻ സിന്ധുനുകർന്ന മാമുനി-‍ പ്രധാനിതൻ ശിഷ്യകളോടിണങ്ങി നീ. വലത്തുവാക്കംബരരത്നമിങ്ങു നാ-‍ മിടത്തുവാക്കേ പരദേശി സോമനും‍ ഉടുത്തിടും, പിന്നതുപോലെ ചൂഡയും‍ നമുക്കു മുൻപെങ്കിലവന്നു പിൻപിലാം. വിരുദ്ധമിക്കേരള പാണ്ഡ്യഭൂക്കളിൽ‍ പരക്കെയാചാരമിവണ്ണമെങ്കിലും‍ അഹോ വിചിത്രം! മലയൂഴിയാഴിയെ-‍ ന്നിതൊക്കെയുംകൂടി മറിച്ചുവേണമോ? കുതിച്ചുപായും കടുവാക്കീടാങ്ങളും‍ മദിച്ചുമണ്ടും കളഭപ്രവീരരും‍ കലിച്ചുവാഴുന്നൊരു കാനനങ്ങളാ-‍ ലസഹ്യനാം നീ ബത! സഹ്യനാണുപോൽ. തരംകിടച്ചാൽ പരഹിംസചെയ്യുമ-‍ ത്തരക്ഷുവിന്നും മറവന്നുമൊന്നുപോൽ‍ ഇടം വസിപ്പാൻ നെടുനീളെയങ്ങു നീ‍ കൊടുപ്പതയ്യോ ബത! കഷ്ടമെത്രയും. അല്ലെങ്കിലായതിലുമില്ലൊരു ദോഷമോർത്താ-‍ ലത്യന്തമുന്നതതരസ്ഥിതിയുള്ളവർക്കു തൻപാദമൂലമൊരുവൻ ശരണംഗമിച്ചാൽ‍ കൈക്കൊണ്ടുകാത്തരുളിടേണ്ടതു കൃത്യമല്ലോ. (അത്രയുമല്ല)‍ ബംബാപുരംതൊട്ടിഹ കന്യയോള-‍ മമ്പോ! ഭവാൻ നീണ്ടുയരാതിരുന്നാൽ‍ മിണ്ടാതെ മൈസൂർക്കടുവായിതൊക്കെ-‍ പ്പണ്ടേ പെരും‌പ്രാതലിനാക്കിയേനേ. കീഴിലൂഴിവഴിയെപ്പൊഴും പുഴകളാഴിയോളമഥ ചാണ്ടിയും‍ മേലിലിങ്ങു മുകിൽമാലമൂലമുഴലുമ്പൊഴൊക്കെ മഴ ചിന്തിയും‍ കാത്തുകൊണ്ടിവിടെ നീയൊരുത്തനിതുമാതിരിക്കു മരുവായ്കിലോ‍ കിട്ടുകില്ല ജലപാനമക്ഷിതിയി,ലഷ്ടിപോലുമഥ കഷ്ടിയാം.‍ ഗോവർദ്ധനാദ്രിയെയെടുത്തുപിടിച്ചു കൃഷ്ണൻ‍ ഗോഗോപരെസ്വയമൊരേഴു ദിനം തുണച്ചാൻ‍ ഇന്നാട്ടിൽ നാട്ടി മലയാദ്രിയെയന്നു രാമ-‍ നെന്നേയ്ക്കുമിങ്ങിടവിടാതെ തുണച്ചിടുന്നു. സദ്വസ്തുമുന്നി{{Ref|1|1}}ലിരുവാക്കഥ കാളിദാസ-‍ സേവാബലം{{Ref|2|2}} പിറകിലിഷ്ടസുഹൃദ്വചസ്സും{{Ref|3|3}}‍ ഒന്നിച്ചുചേർന്നു പിടികൂടിയിവണ്ണമെല്ലാം‍ ചൊല്ലിച്ചതിന്നിവനൊരുത്തരവാദിയല്ലേ! <center>''ഉഭയകവിരാജ ശ്രീ രാജരാജവർമ്മരാജകൃതം മലയവിലാസം മധുരകാവ്യം സമാപ്തം.''</center> <small> #{{footnote|1}}സദ്വസ്തു - വർണ്ണിക്കത്തക്ക ഗുണമുള്ള മലയാചലം. #{{footnote|2}}മേഘസന്ദേശവും കുമാരസംഭവവും തർജ്ജമചെയ്തത്. #{{footnote|1}}‘രസതന്ത്ര’കൃത്തായ കെ. കൃഷ്ണൻ പണ്ടാലയുടെ അപേക്ഷ. </small> </poem> </div> [[വർഗ്ഗം:എ.ആർ. രാജരാജവർമ്മയുടെ കൃതികൾ]] [[വർഗ്ഗം:ഖണ്ഡകാവ്യം]] [[വർഗ്ഗം:പൂർണ്ണകൃതികൾ]] lut62xikxet99dq9lggs3urnotv52oq താൾ:തിരുവിതാംകൂർചരിത്രം.pdf/21 106 76760 246769 219740 2026-08-21T10:39:36Z ചെങ്കുട്ടുവൻ 8804 246769 proofread-page text/x-wiki <noinclude><pagequality level="1" user="Akbarali" /></noinclude>{{ന|(൯³)}} കൊടുക്കപ്പെട്ട സ്ഥാനമാനങ്ങളെപ്പറ്റിമാത്രം പറയുന്നതിനാൽ അവയുടെ വിവരം ഇവിടെ പ്രസ്താവിക്കുന്നില്ലാ. പെരുമാക്കന്മാരിൽ ഒടുവിലത്തെ ആളും ചേരമാൻ പെരുമാൾ എന്ന് പ്രസിദ്ധിയുമുള്ള ഭാസ്കരരവിപ്പെരുമാൾ കലിന ൪-൪-൫-ൽ രാജ്യഭാരം ഏറ്റു. അദ്ദേഹം ഒരു നല്ല തമിഴ് ക്കവിയും ഭക്തനും ആയിരുന്നു. *ആഭാഷയിൽ ചിലപ്പതികാരം മുതലായി അനെകം ഗ്രന്ഥങ്ങൾ ഉണ്ടാക്കീട്ടുണ്ട്. അദ്ദേഹംഅവസാനകാലത്തിൽ തന്നെ ആശ്രയിച്ചിരുന്ന പലൎക്കും ഓരാ ദേശങ്ങളും അധികാരങ്ങളും ആൾ അടുമ മുതലായവയും കൊടുക്കയാൽ കേരളത്തിൽ രാജാക്കന്മാരും പ്രഭുക്കന്മാരും അധികമായിതീൎന്നു. ഇങ്ങനെ ഉണ്ടായ രാജാക്കന്മാരിൽ ഒരാളാകുന്നു സാമൂതിരി. സാമൂതിരിയുടെ രാജ്യത്തിനും വടക്കു മംഗലപുരം മുതൽ ഗോകൎണ്ണം വരെയുള്ള ദേശം പരദേശാചാരമനുസരിക്കയാൽ ആയതു മലയാളത്തിൽ നിന്നും വെർപെട്ടു. പ്രബലന്മാരായ 𑌈 പെരുമാക്കന്മാരുടെ കാലത്ത് കലി ൩൪൧൨-ൽ കേരളത്തിലെ ആദ്യ ചക്രവൎത്തിയായ വീരകേരളവൎമ്മ രാജാവ് തുലാപുരുഷദാനം ഹിരണഗൎഭം എന്ന അടിയന്തരങ്ങൾ കഴിച്ചു കുലശേഖരപ്പെരുമാൾ എന്ന സ്ഥാനപ്പേരിനെ ലഭിച്ചു. ആ മഹാരാജാവിന്റെ രാജ്യഭാരം നീടിച്ചതും ഗുണപ്രദവും ആയിരുന്നു. അദ്ദേഹം കേരളപുരത്തായിരുന്നു താമസിച്ചിരുന്നത്. ഭാസ്കരവരിപ്പെരുമാളുടെ കാലത്തു അദ്ദേഹം പരലോകത്തെ പ്രാപിച്ചു. ഇതിൽ നിന്നും വീരകേരളവൎമ്മ രാജാവിന്റെ കാലം വരെ ഭാനുവിക്രമാന്വയം തുടൎച്ചയായി വന്നിരുന്നു എന്നുള്ളതു ഗ്രഹിക്കാവുന്നതാണ്. അതിൽ പിന്നെ അവിടത്തെ അനുജനും അനന്തരം ഭാഗിനേയൻ വീര കേരള വൎമ്മാവും രാജ്യഭാരം ചെയ്തിരുന്നു. 𑌈 വീരകേരളവൎമ്മ രാജാവിന്റെ {{ന|____________________________________}} {{ന|* ചിലപ്പതികാരം}}<noinclude><references/></noinclude> 9tnui71qc064kcilq1wg5snmop5y4g6 246770 246769 2026-08-21T10:43:42Z ചെങ്കുട്ടുവൻ 8804 246770 proofread-page text/x-wiki <noinclude><pagequality level="1" user="Akbarali" /></noinclude>{{ന|(൯)}} കൊടുക്കപ്പെട്ട സ്ഥാനമാനങ്ങളെപ്പറ്റിമാത്രം പറയുന്നതിനാൽ അവയുടെ വിവരം ഇവിടെ പ്രസ്താവിക്കുന്നില്ലാ. പെരുമാക്കന്മാരിൽ ഒടുവിലത്തെ ആളും ചേരമാൻ പെരുമാൾ എന്ന് പ്രസിദ്ധിയുമുള്ള ഭാസ്കരരവിപ്പെരുമാൾ കലിന ൪-൪-൫-ൽ രാജ്യഭാരം ഏറ്റു. അദ്ദേഹം ഒരു നല്ല തമിഴ് ക്കവിയും ഭക്തനും ആയിരുന്നു. *ആഭാഷയിൽ ചിലപ്പതികാരം മുതലായി അനെകം ഗ്രന്ഥങ്ങൾ ഉണ്ടാക്കീട്ടുണ്ട്. അദ്ദേഹംഅവസാനകാലത്തിൽ തന്നെ ആശ്രയിച്ചിരുന്ന പലൎക്കും ഓരാ ദേശങ്ങളും അധികാരങ്ങളും ആൾ അടുമ മുതലായവയും കൊടുക്കയാൽ കേരളത്തിൽ രാജാക്കന്മാരും പ്രഭുക്കന്മാരും അധികമായിതീൎന്നു. ഇങ്ങനെ ഉണ്ടായ രാജാക്കന്മാരിൽ ഒരാളാകുന്നു സാമൂതിരി. സാമൂതിരിയുടെ രാജ്യത്തിനും വടക്കു മംഗലപുരം മുതൽ ഗോകൎണ്ണം വരെയുള്ള ദേശം പരദേശാചാരമനുസരിക്കയാൽ ആയതു മലയാളത്തിൽ നിന്നും വെർപെട്ടു. പ്രബലന്മാരായ 𑌈 പെരുമാക്കന്മാരുടെ കാലത്ത് കലി ൩൪൧൨-ൽ കേരളത്തിലെ ആദ്യ ചക്രവൎത്തിയായ വീരകേരളവൎമ്മ രാജാവ് തുലാപുരുഷദാനം ഹിരണഗൎഭം എന്ന അടിയന്തരങ്ങൾ കഴിച്ചു കുലശേഖരപ്പെരുമാൾ എന്ന സ്ഥാനപ്പേരിനെ ലഭിച്ചു. ആ മഹാരാജാവിന്റെ രാജ്യഭാരം നീടിച്ചതും ഗുണപ്രദവും ആയിരുന്നു. അദ്ദേഹം കേരളപുരത്തായിരുന്നു താമസിച്ചിരുന്നത്. ഭാസ്കരവരിപ്പെരുമാളുടെ കാലത്തു അദ്ദേഹം പരലോകത്തെ പ്രാപിച്ചു. ഇതിൽ നിന്നും വീരകേരളവൎമ്മ രാജാവിന്റെ കാലം വരെ ഭാനുവിക്രമാന്വയം തുടൎച്ചയായി വന്നിരുന്നു എന്നുള്ളതു ഗ്രഹിക്കാവുന്നതാണ്. അതിൽ പിന്നെ അവിടത്തെ അനുജനും അനന്തരം ഭാഗിനേയൻ വീര കേരള വൎമ്മാവും രാജ്യഭാരം ചെയ്തിരുന്നു. 𑌈 വീരകേരളവൎമ്മ രാജാവിന്റെ {{ന|____________________________________}} {{ന|* ചിലപ്പതികാരം}}<noinclude><references/></noinclude> b0nd1vwkm4bs3g270xxnnunelpg494f താൾ:ഗാന്ധിസം.pdf/75 106 85103 246758 246071 2026-08-20T19:17:36Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246758 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|{{തലക്കെട്ട്3|9 ഖാദി}}}} {{ന|{{bar}}}} {{text-indent|2em|ഒരിക്കൽ ഗാന്ധിജിയോട് ജി. ഡി. ബർളാ ചോദിച്ചു. "അങ്ങയുടെ പ്രവർത്തനങ്ങളിൽ ഏതിനാണു് ഏറ്റവും പ്രാധാന്യം എന്ന് അങ്ങ് വിചാരിയ്ക്കുന്നു” എന്നു്. അതിനുത്തരമായി കിട്ടിയതു് "ഖാദിയും ഹരിജന പ്രവൎത്തനവും” എന്നത്രേ. അഹിംസയല്ലേ എന്നു ബർളാ സംശയിച്ചു. മഹാത്മജിയുടെ സകല പ്രവർത്തികൾക്കും പശ്ചാത്തലം അഹിംസ തന്നെ. എന്നാൽ ആ അഹിംസയിൽ തത്തിക്കളിക്കുന്ന പ്രത്യേക പ്രവർത്തനങ്ങളിൽ പ്രധാനം ഖാദിയാണെന്നു അദ്ദേഹം വിശദമാക്കി. ഇത്ര വളരെ പ്രാധാന്യം ഖാദിയ്ക്കും, ചൎക്കായ്ക്കും കല്പിക്കുന്ന മഹാത്മജി രാഷ്ട്രീയ പ്രവർത്തകൻ കൂടിയായാൽ ചൎക്കായുള്ള വില സാമ്പത്തികവും സന്മാർഗികവും മാത്രമല്ല രാഷ്ട്രീയം കൂടിയാണെന്നു വ്യക്തമാക്കിക്കഴിത്തിട്ടുണ്ട്. ഇതിനേപ്പറ്റി 1921-ൽ യംഗ് ഇൻഡ്യയിൽ അദ്ദേഹം എഴുതിയത് ഇവിടെ കുറിക്കാം.}} {{text-indent|2em|"ചൎക്കാ സാവിത്രിമാക്കുകയും വിദേശ വസ്ത്ര വ്യാപാരം ഒരു ഭൂതകാലകഥയാവുകയും ചെയ്താൽ അതു തന്നെ ഇൻഡ്യയ്ക്ക് ആത്മാൎത്ഥതയും ഗൗരവവും ഉണ്ടെന്നും അഹിംസാപരവും ആത്മീയവുമായ ഈ രാഷ്ട്രീയ യുദ്ധത്തിൽ ഇൻഡ്യ വിശ്വസിക്കുന്നു എന്നും ഉള്ളതിന്റെ ലക്ഷണമായിത്തീരും. ഇന്നു വിദേശവസ്ത്ര ബഹിഷ്കരണവും കൈനൂൽകൊണ്ടു നമുക്കു വേണ്ടത്ര വസ്ത്ര നിൎമ്മാണവും നമുക്കു സാധ്യമല്ലെന്നു അന്യന്മാർ വിചാരിക്കുന്നു എന്നിരുന്നാലും അതു സാധിച്ചാൽ ഇൻഡ്യയുടെ ശബ്ദം അനിഷേധ്യമായിത്തീരും. പിന്നെ വേണ്ടിവന്നാൽ അന്നു് - അതിനു മുമ്പ് അല്ല - നിർബ്ബ}}<noinclude></noinclude> e02gusz95z4nb0ue9zo60bwcwek7f5z താൾ:ഗാന്ധിസം.pdf/165 106 85127 246753 246098 2026-08-20T14:29:43Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246753 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|157}}</noinclude>സ്വമല്ല. അതു് എന്റെ സർവസ്വവും ആണു്. അതിൽ വച്ചുണ്ടാകുന്ന അപജയങ്ങളും തെറ്റിദ്ധാരണകളും വിജയ സോപനത്തിലേക്കുള്ള പടികൾ മാതൃകയാൽ അവയ്ക്കു പോലും ഞാൻ വില കല്പിക്കുന്നു." {{text-indent|2em|മഹത്തായ ആത്മാവു് എന്ന നിലയിലും ഗാന്ധിജി മഹാത്മാ തന്നെയാണു്. അദ്ദേഹം എത്ര വേണമെങ്കിലും നിഷേധിക്കട്ടെ. നിഷേധത്തിന്റെ കാരണം മഹാത്മാ പദം ഈശ്വരനു മാത്രം ചേരുന്ന പര്യായമെന്നു ധരിക്കുന്നതു കൊണ്ടായിരിക്കാം. അഥവാ അഹിംസാതത്വത്തിലെ വിനീത സ്വഭാവത്തിന്റെ പൂർണത കൊണ്ടായിരിയ്ക്കാം. നിസ്സാരാത്മാക്കളായ അഥവാ തുച്ഛാത്മാത്മാക്കളായ സാമാന്യന്മാൎക്ക് അദ്ദേഹം മഹാത്മാ തന്നെ. എന്തെന്നാൽ ഗാന്ധി മതം അനുസരിച്ചു തന്നെ നമ്മുടെ വാദം സമൎത്ഥിയ്ക്കാവുന്നതേയുള്ളൂ. സകലരിലും ഈശ്വരത്വമുണ്ടു്. അതിനാൽ ഒരു കണക്കിൽ സകലരും അവതാരമാണു്. എന്നാൽ ഈശ്വരത്വം ഉൾക്കൊള്ളുന്ന മനുഷ്യൻ ആ ഈശ്വരത്വത്തിൽ - പൂർണതയിൽ ലയിക്കുന്നതിന് ശ്രമിച്ചു് ഏതാണ്ടു വിജയത്തിലെത്തിയവരെ മാത്രമേ അവതാരമായി ഗണിയ്ക്കാറുള്ളൂ എന്നു ഗിന്ധിജി തന്നെ പറയാറുണ്ടു്. അപൂർണതയോടുകൂടിയ മനുഷ്യത്വം സംസ്ക്കരിച്ചു് പൂർണതയാകുന്ന ഈശ്വരതത്തിലെത്തുക എന്നതാണു് പരമമായ മനുഷ്യധൎമ്മം എന്നു് എല്ലാ മതങ്ങളുമെന്ന പോലെ ഗാന്ധി മതവും പ്രഖ്യാപിക്കുന്നു. മനുഷ്യ ധൎമ്മം ഏറ്റവും ഭംഗിയായി നിർവഹിച്ച ഒരു വ്യക്തിയത്രേ ഗാന്ധിജി. മനുഷ്യ സങ്കൽപ്പത്തിൽ പൂർണതയോടു ഏറ്റവും സമീപിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെന്നതിലും പക്ഷാന്തരത്തിനവകാശമില്ല. അപ്പോൾ തുച്ഛമായി മാത്രം മനുഷരിൽ ലയിച്ചിരി}}<noinclude></noinclude> 32tjw9l5hg3wdgieqtb7kzg17w3u9gi താൾ:ഗാന്ധിസം.pdf/79 106 85138 246760 246111 2026-08-20T20:18:18Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246760 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|71}}</noinclude>ഇൻഡ്യയിലെ ദരിദ്രലക്ഷങ്ങളുടെ സ്ഥിതി ആലോചിച്ചാൽ അവൎക്ക് മുതൽ മുടക്കു (Capital) ഇല്ലാതെ എല്ലാവൎക്കും പങ്കെടുക്കാവുന്ന ഏക വ്യവസായം വസ്ത്രനിൎമ്മാണം തന്നെയാണെന്നു കാണാം. ഇതിനെല്ലാം പുറമേ, തൊഴിലില്ലായ്മ പ്രശ്നത്തെ സാരമായി പരിഹരിക്കുക എന്ന രാഷ്ട്രീയാവശ്യം കൂടി ഇതുകൊണ്ടു സാധിക്കാമെന്നത് ഒരു മഹത്തായ അനുഗ്രഹമല്ലേ.? ഇതിനെല്ലാം കൂടി പറ്റിയ ഏക മാർഗം ഇൻഡ്യയിലെ ബഹുജനങ്ങൾ ഖാദി നിൎമ്മാണത്തിനായി ചൎക്കാ എടുക്കുക തന്നെയാണ്. രാഷ്ട്രീയദൃഷ്ട്യാ ഇത്രത്തോളം ഫല പ്രദമായ ഒരു പദ്ധതി മാറ്റാരും ഇന്നുവരെ വിദൂരമായി പോലും നിർദ്ദേശിച്ചിട്ടുമില്ല. {{text-indent|2em|രാഷ്ട്രീയ പ്രാധാന്യമുള്ള സൃഷ്ടിപരിപാടിയിൽ പടുത്തിയിട്ടുള്ള 'ഗ്രാമവ്യവസായങ്ങൾ' എന്നതിൽ ഖാദിയ്ക്കാണു് പ്രഥമസ്ഥാനം. ഖാദി ഒരു കുടിൽ വ്യവസായമെന്നുതന്നെ പറയാം. പഞ്ഞി കടയുക, തിരിയാക്കുക, നൂൽനൂൽക്കുക, ഇത്രയും ഓരോ ഗൃഹത്തിലും ഓരോ വ്യക്തിയ്ക്കും സ്വതന്ത്രമായി സാധിയ്ക്കാം. എന്നാൽ കുഴിത്തറി നെയ്ത്തു് ഓരോ വീട്ടിലും ഉണ്ടാകണമെന്നില്ല. പത്തു വീട്ടിൽ ഒന്നു വീതമായാലും മതി. പക്ഷേ, അലക്കു്, ചായം പിടിപ്പിക്കൽ, ചിത്ര വേലകൾ ഇവയ്ക്ക് ഒരു ഗ്രാമത്തിൽ തന്നെ ഒന്നിൽ കുറയാതെയുള്ള വേലക്കാർ ഉണ്ടായിരിക്കണം. ഭക്ഷണം കഴിഞ്ഞാൽ അടുത്ത നിത്യോപയോഗ സാധനം വസ്ത്രമാകയാൽ ഗ്രാമ്യവസായങ്ങളിൽ ഖാദിയ്ക്ക് ഏറ്റവും പ്രാധാന്യം കിട്ടേണ്ടതായുമിരിക്കുന്നു. നമ്മുടെ സ്വരാജ് ഗ്രാമസ്വരാജ് ആകയാൽ അതിന്റെ പ്രധാന ഘടകം കൂടിയാണ് ഖാദി എന്നു വന്നുചേരുന്നു.}} {{text-indent|2em|വിദേശീയ ചൂഷണം - ധനപരമായ ചൂഷണത്തെ സാരമായി സ്തംഭിപ്പിക്കുന്നതിനു മതിയായതാണ് ഖാദി}}<noinclude></noinclude> 63yamkl6p9t6yo9zslrns3iw7q710pa താൾ:Mahabhalicharitham Onappattu.pdf/6 106 85370 246754 246688 2026-08-20T15:12:54Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246754 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|5}}</noinclude>ടെ എഴുന്നള്ളിച്ചു പട്ടോടുപൂട്ടുവെച്ചതിന്മേൽ വെള്ളവും കൊണ്ട്വന്നു വട്ടകയിൽ ജലവുമായ് നാരിമാർനീർതെളിച്ചു ആണ്ടവില്ലമ്പും കടുന്തുടിയും കണയമ്പുങ്കെട്ടീട്ടു നിന്നിടുന്നു ബാലന്മാർവന്നുനിറഞ്ഞവിടെ ദേവനുംനന്ദനുംദേവിമാരും ആകവെവന്നുനിറഞ്ഞവിടെ നെല്ലുമരിയുംതിരവളച്ചു നല്ലകനകം നിറച്ചുവച്ചു തേങ്ങായും വെട്ടികലശമാടി ആനന്ദമെന്തുപറവാനുള്ളു മാവേലിതാനും മഹാദേവനും വൈകുണ്ഠലോകത്തെഴുന്നള്ളുന്നു ദേവലോകങ്ങളിൽ കേട്ടനേരം ദേവനാരിമാരും വന്നവിടെ നക്ഷത്രലോകത്തുകേട്ടനേരം നക്ഷത്രാദികളും വന്നവിടെ നാരദൻ തന്നെയും കൈക്കലാക്കി നാരായണന്റെ എഴുന്നള്ളത്തു പുള്ളോരുംരാമനും കാണായ്‌വന്നു തൃക്കാക്കരയ്ക്കങ്ങതുകഴിഞ്ഞു . ആദിത്യചന്ദ്രന്മാർ ചെന്നവിടെ വെള്ളാനരണ്ടുമിരുപുറവും ശങ്കരൻ തന്റെ എഴുന്നള്ളത്തു ശംഖനാദങ്ങൾ മുഴക്കിക്കൊണ്ടു. നാരിമാരാടിയും പാടിക്കൊണ്ടും നാരദൻ വീണയും വായിച്ചിട്ടു പാടിത്തുടങ്ങുന്നു ദേവകളും വെള്ളാനരണ്ടുമിരുപുറവും മാവേലിതാനും മഹാദേവനും വൈകുണ്ഠലോകത്തെഴുന്നള്ളുവാൻ മാവേലിപോകുന്നനേരത്തിങ്കൽ നിന്നുകരയുന്നുമാനുഷരും ഖേദിക്കേണ്ടാ നിങ്ങൾ മാനുഷരെ എത്രനാൾ ചെന്നേ ഞാൻ പോകയുള്ളൂ എന്നതുകേട്ടൊരു മാനുഷരും നന്നായ് തെളിഞ്ഞു മനസ്സുകൊണ്ടു ഇപ്പാട്ടുപാടി സ്തുതിക്കുന്നോൎക്കു പ്രാണനപായംവരുന്നകാലം നാരായണൻ പദം ചേൎന്നുകൊള്ളാം. {{ന|ഇതി മഹാബലി ചരിതം, ഓണപ്പാട്ടു സമാപ്തം.}}<noinclude></noinclude> 79z9qlms8bibzoe7zxk6lkltfcxiyaz 246755 246754 2026-08-20T15:13:22Z Sreejithk2000 57 246755 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|5}}</noinclude>ടെ എഴുന്നള്ളിച്ചു പട്ടോടുപൂട്ടുവെച്ചതിന്മേൽ വെള്ളവും കൊണ്ട്വന്നു വട്ടകയിൽ ജലവുമായ് നാരിമാർനീർതെളിച്ചു ആണ്ടവില്ലമ്പും കടുന്തുടിയും കണയമ്പുങ്കെട്ടീട്ടു നിന്നിടുന്നു ബാലന്മാർവന്നുനിറഞ്ഞവിടെ ദേവനുംനന്ദനുംദേവിമാരും ആകവെവന്നുനിറഞ്ഞവിടെ നെല്ലുമരിയുംതിരവളച്ചു നല്ലകനകം നിറച്ചുവച്ചു തേങ്ങായും വെട്ടികലശമാടി ആനന്ദമെന്തുപറവാനുള്ളു മാവേലിതാനും മഹാദേവനും വൈകുണ്ഠലോകത്തെഴുന്നള്ളുന്നു ദേവലോകങ്ങളിൽ കേട്ടനേരം ദേവനാരിമാരും വന്നവിടെ നക്ഷത്രലോകത്തുകേട്ടനേരം നക്ഷത്രാദികളും വന്നവിടെ നാരദൻ തന്നെയും കൈക്കലാക്കി നാരായണന്റെ എഴുന്നള്ളത്തു പുള്ളോരുംരാമനും കാണായ്‌വന്നു തൃക്കാക്കരയ്ക്കങ്ങതുകഴിഞ്ഞു . ആദിത്യചന്ദ്രന്മാർ ചെന്നവിടെ വെള്ളാനരണ്ടുമിരുപുറവും ശങ്കരൻ തന്റെ എഴുന്നള്ളത്തു ശംഖനാദങ്ങൾ മുഴക്കിക്കൊണ്ടു. നാരിമാരാടിയും പാടിക്കൊണ്ടും നാരദൻ വീണയും വായിച്ചിട്ടു പാടിത്തുടങ്ങുന്നു ദേവകളും വെള്ളാനരണ്ടുമിരുപുറവും മാവേലിതാനും മഹാദേവനും വൈകുണ്ഠലോകത്തെഴുന്നള്ളുവാൻ മാവേലിപോകുന്നനേരത്തിങ്കൽ നിന്നുകരയുന്നുമാനുഷരും ഖേദിക്കേണ്ടാ നിങ്ങൾ മാനുഷരെ എത്രനാൾ ചെന്നേ ഞാൻ പോകയുള്ളൂ എന്നതുകേട്ടൊരു മാനുഷരും നന്നായ് തെളിഞ്ഞു മനസ്സുകൊണ്ടു ഇപ്പാട്ടുപാടി സ്തുതിക്കുന്നോൎക്കു പ്രാണനപായംവരുന്നകാലം നാരായണൻ പദം ചേൎന്നുകൊള്ളാം. {{ന|ഇതി മഹാബലി ചരിതം, ഓണപ്പാട്ടു സമാപ്തം.}}<noinclude></noinclude> 2v1328po76chn2rm82bzlbe36ynzzms താൾ:Mahabhalicharitham Onappattu.pdf/7 106 85371 246756 246690 2026-08-20T15:15:27Z Sreejithk2000 57 246756 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>{{ന|{{തലക്കെട്ട്2|ശ്രീപാൎവ്വതി ചരിതം കുറത്തിപ്പാട്ട്.}} {{ന|{{bar}}}} {{ന|ഹരിഃശ്രീ ഗണപതയേ നമഃ}} {{ന|അവിഘ്നമസ്തു.}} ശ്രീപാവതിയും പരനാരിയും പന്തപ്പുരയ്ക്കൽ പടപ ഞ്ഞു. ശ്രീപാർവതിയുണ്ടോനീരാടുവാൻ ഞാനെന്റെ ഭഗ വാനോടുചോദിക്കട്ടെ താളിയൊടിയെടി തോഴിപ്പെണ്ണ മൈലാപ്പുതാളിയൊടിച്ചിടിച്ചു മൈലാടൻ മഞ്ഞളരച്ചുരു ട്ടി വെണ്മണിവാകയിടിച്ചു തെള്ളി ഉണ്ണിഗണപതിയെന്മക നെ അച്ഛൻ മടിയിന്നിറങ്ങരുതെ സുബ്രഹ്മണ്യനുണ്ണി എന്ത കനെ അച്ഛൻ മടിയീന്നിറങ്ങരുതെ പൊന്നുണ്ണിനങ്ങയെ മകളെ അമ്മവരുവോളംപോകരുതെ മക്കളെമുവരേം കാവ ലാക്കി പള്ളിയറവാതിലടച്ചുപൂട്ടി താനും തോഴിമാരും കൂ ടിക്കൊണ്ടു നീരാട്ടുകടവിലും ചെന്നിറങ്ങി അപ്പോൾ പറയു ഭഗവാനല്ലൊ ഉണ്ണിഗണപതിയെന്മകനെ എഴുത്തു പ 'ഠിക്കാനും പോമകനേ സുബ്രഹ്മണ്യനുണ്ണിയെന്മകനെ ഓണ കളികാണാൻ പോകനെ പൊന്നുണ്ണിനങ്ങനെയെന്മക ളെ പാട്ടുകളികാണാൻ പോമകളെ മക്കളുമൂവരും പോയ ശേഷം പള്ളിയറ വാതിൽ തുറന്നുമെല്ലെ അപ്പോൾ വരുന്നു. നാരദനും അപ്പോൾ പറയുന്നു ഭഗവാനല്ലൊ ഇവര ല്ലെടോ നാരദാന് ശ്രീപാർവ്വതിയുണ്ടു പള്ളിയറയിൽ നേരെ ബോധിച്ചു. നാരദനും നീരാട്ടുകടവിലും ചെന്നിറങ്ങി അ പ്പോൾ പറയുന്നു തോഴിമാർകൾ ഇങ്ങുവരല്ലെടോ നാരദാ നീ ശ്രീപാർവ്വതിയുണ്ടു നീരാടുന്നു എന്നതുകേട്ടപ്പോൾ നാരദ നും അപ്പോൾ പറയുന്നു നാരദനും അങ്ങുചെന്നപ്പോഴും ശ്രീ. പാതി ഇങ്ങുവന്നപ്പൊഴും ശ്രീപാർവ്വതി ഭഗവാൻ പാ<noinclude></noinclude> r42m6vo5u1mw8j7rcpztcr1nmaxmmsp 246757 246756 2026-08-20T15:15:35Z Sreejithk2000 57 246757 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>{{ന|{{തലക്കെട്ട്2|ശ്രീപാൎവ്വതി ചരിതം കുറത്തിപ്പാട്ട്.}}}} {{ന|{{bar}}}} {{ന|ഹരിഃശ്രീ ഗണപതയേ നമഃ}} {{ന|അവിഘ്നമസ്തു.}} ശ്രീപാവതിയും പരനാരിയും പന്തപ്പുരയ്ക്കൽ പടപ ഞ്ഞു. ശ്രീപാർവതിയുണ്ടോനീരാടുവാൻ ഞാനെന്റെ ഭഗ വാനോടുചോദിക്കട്ടെ താളിയൊടിയെടി തോഴിപ്പെണ്ണ മൈലാപ്പുതാളിയൊടിച്ചിടിച്ചു മൈലാടൻ മഞ്ഞളരച്ചുരു ട്ടി വെണ്മണിവാകയിടിച്ചു തെള്ളി ഉണ്ണിഗണപതിയെന്മക നെ അച്ഛൻ മടിയിന്നിറങ്ങരുതെ സുബ്രഹ്മണ്യനുണ്ണി എന്ത കനെ അച്ഛൻ മടിയീന്നിറങ്ങരുതെ പൊന്നുണ്ണിനങ്ങയെ മകളെ അമ്മവരുവോളംപോകരുതെ മക്കളെമുവരേം കാവ ലാക്കി പള്ളിയറവാതിലടച്ചുപൂട്ടി താനും തോഴിമാരും കൂ ടിക്കൊണ്ടു നീരാട്ടുകടവിലും ചെന്നിറങ്ങി അപ്പോൾ പറയു ഭഗവാനല്ലൊ ഉണ്ണിഗണപതിയെന്മകനെ എഴുത്തു പ 'ഠിക്കാനും പോമകനേ സുബ്രഹ്മണ്യനുണ്ണിയെന്മകനെ ഓണ കളികാണാൻ പോകനെ പൊന്നുണ്ണിനങ്ങനെയെന്മക ളെ പാട്ടുകളികാണാൻ പോമകളെ മക്കളുമൂവരും പോയ ശേഷം പള്ളിയറ വാതിൽ തുറന്നുമെല്ലെ അപ്പോൾ വരുന്നു. നാരദനും അപ്പോൾ പറയുന്നു ഭഗവാനല്ലൊ ഇവര ല്ലെടോ നാരദാന് ശ്രീപാർവ്വതിയുണ്ടു പള്ളിയറയിൽ നേരെ ബോധിച്ചു. നാരദനും നീരാട്ടുകടവിലും ചെന്നിറങ്ങി അ പ്പോൾ പറയുന്നു തോഴിമാർകൾ ഇങ്ങുവരല്ലെടോ നാരദാ നീ ശ്രീപാർവ്വതിയുണ്ടു നീരാടുന്നു എന്നതുകേട്ടപ്പോൾ നാരദ നും അപ്പോൾ പറയുന്നു നാരദനും അങ്ങുചെന്നപ്പോഴും ശ്രീ. പാതി ഇങ്ങുവന്നപ്പൊഴും ശ്രീപാർവ്വതി ഭഗവാൻ പാ<noinclude></noinclude> g52jw7ch6broshh4m7uu8kcnyi1wkat 246759 246757 2026-08-20T19:27:18Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246759 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|{{തലക്കെട്ട്2|ശ്രീപാൎവ്വതി ചരിതം കുറത്തിപ്പാട്ട്.}}}} {{ന|{{bar}}}} {{ന|ഹരിഃശ്രീ ഗണപതയേ നമഃ}} {{ന|അവിഘ്നമസ്തു.}} {{text-indent|2em|ശ്രീപാവൎതിയും പരനാരിയും പന്തപ്പുരയ്ക്കൽ പടപറഞ്ഞു. ശ്രീപാർവതിയുണ്ടോനീരാടുവാൻ ഞാനെന്റെ ഭഗവാനോടുചോദിക്കട്ടെ താളിയൊടിയെടി തോഴിപ്പെണ്ണേ മൈലാപ്പുതാളിയൊടിച്ചിടിച്ചു മൈലാടൻ മഞ്ഞളരച്ചുരുട്ടി വെണ്മണിവാകയിടിച്ചുതെള്ളി ഉണ്ണിഗണപതിയെന്മകനെ അച്ഛൻ മടിയീന്നിറങ്ങരുതെ സുബ്രഹ്മണ്യനുണ്ണി എന്മകനെ അച്ഛൻ മടിയീന്നിറങ്ങരുതെ പൊന്നുണ്ണിനങ്ങയേയന്മകളെ അമ്മവരുവോളംപോകരുതെ മക്കളെമൂവരേം കാവലാക്കി പള്ളിയറവാതിലടച്ചുപൂട്ടി താനും തോഴിമാരും കൂടിക്കൊണ്ടു നീരാട്ടുകടവിലും ചെന്നിറങ്ങി അപ്പോൾ പറയുന്നു ഭഗവാനല്ലൊ ഉണ്ണിഗണപതിയെന്മകനെ എഴുത്തു പഠിക്കാനും പോമകനേ സുബ്രഹ്മണ്യനുണ്ണീയെന്മകനെ ഓണക്കളികാണാൻ പോമകനെ പൊന്നുണ്ണിനങ്ങനെയെന്മകളെ പാട്ടുകളികാണ്മാൻ പോമകളെ മക്കളുമൂവരും പോയ ശേഷം പള്ളിയറ വാതിൽ തുറന്നുമെല്ലെ അപ്പോൾ വരുന്നുണ്ടു നാരദനും അപ്പോൾ പറയുന്നു ഭഗവാനല്ലൊ ഇങ്ങുവരല്ലെടോ നാരദാനീ ശ്രീപാൎവ്വതിയുണ്ടു പള്ളിയറയിൽ നേരെന്നു ബോധിച്ചു നാരദനും നീരാട്ടുകടവിലും ചെന്നിറങ്ങി അപ്പോൾ പറയുന്നു തോഴിമാർകൾ ഇങ്ങുവരല്ലെടോ നാരദാ നീ ശ്രീപാൎവ്വതിയുണ്ടു നീരാടുന്നു എന്നതുകേട്ടപ്പോൾ നാരദനും അപ്പോൾ പറയുന്നു നാരദനും അങ്ങുചെന്നപ്പോഴും ശ്രീപാൎവ്വതി ഇങ്ങുവന്നപ്പൊഴും ശ്രീപാൎവ്വതി ഭഗവാനു പാൎവ്വ}}<noinclude></noinclude> 1047i6d7i3zhmuvdmx6zyel9snxw5ae താൾ:Mahabhalicharitham Onappattu.pdf/8 106 85372 246764 246691 2026-08-21T04:36:19Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246764 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|7}}്</noinclude>തിരണ്ടുണ്ടായോ എനിക്കു ഉടപ്പിറപ്പൊന്നേയുള്ളു. ആവാക്കുകേട്ടപ്പോൾ ശ്രീപാൎവ്വതി താളിയെടുത്തുതലയിൽതേച്ചു വാകയിടിച്ചതുമേലിൽ തേച്ചു മൈലാടൻമഞ്ഞൾ തുണിയിൽ കെട്ടി കൂട്ടിപ്പിടിച്ചുകൊണ്ടൊന്നുമുങ്ങി പള്ളിയറവാതുക്കൽ ചെന്നുനിന്നു മതിമതിഭഗവാന്റെ മറിമായങ്ങൾ. ഞാനുമെൻമക്കളും പോകേയുള്ളു. പള്ളിക്കിടക്കമുഷിഞ്ഞതെന്തു് ഉണ്ണിഗണപതി ഉറങ്ങീട്ടാണു് വെള്ളിയുടുപ്പു മുഷിഞ്ഞതെന്തു് സുബ്രഹ്മണ്യനുണ്ണി കളിച്ചിട്ടാണു്. ഭഗവാന്റെ തിരുമേനി വിയൎത്തതെന്തേ പൊന്നുണ്ണിനങ്ങേയെടുത്തിട്ടാണു് മതിമതിഭഗവാൻ മറിമായങ്ങൾ ഞാനുമെൻമക്കളുംപോകേയുള്ളൂ ഉണ്ണിഗണപതിയെ മുൻനടത്തി സുബ്രഹ്മണ്യനുണ്ണിയെ കയ്പിടിച്ചു പൊന്നുണ്ണിനങ്ങേയെടുത്തുകൊണ്ടു ശ്രീപാൎവ്വതിയങ്ങെഴുന്നള്ളത്തു അപ്പോൾ പറയുന്നു ഭഗവാനല്ലൊ ഉണ്ണിഗണപതിയെന്മകനേ അമ്മേടെകൂടെനീ പോയിടല്ലെ സുബ്രഹ്മണ്യനുണ്ണിയെന്മകനെ അമ്മേടെ കൂടെ നീപോകരുതേ കദളിപ്പഴംതരാമെന്നുണ്ണിക്കു അമ്മേടെ കൂടെ നീപോകരുതേ പൊന്നുണ്ണിനങ്ങയേ എന്മകളെ അമ്മേടെ കൂടെ നീ പോകരുതേ മക്കളുമൂവരും പോയശേഷം പിന്നാലെ പോകുന്നു ശ്രീപാൎവ്വതി വെള്ളിമലയങ്ങിളകുന്നിതാ വെള്ളിക്കെലാസം തുളമ്പുന്നിതാ മതിമതിഭഗവാന്റെ മറിമായങ്ങൾ ഞാനിതാനിൻപദം കുമ്പിടുന്നേൻ. {{ന|സമാപ്തം}}<noinclude></noinclude> 4o4jzvnl8ffyafynq0i9gp9ubaed1bd 246765 246764 2026-08-21T04:36:33Z Sreejithk2000 57 246765 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|7}}</noinclude>തിരണ്ടുണ്ടായോ എനിക്കു ഉടപ്പിറപ്പൊന്നേയുള്ളു. ആവാക്കുകേട്ടപ്പോൾ ശ്രീപാൎവ്വതി താളിയെടുത്തുതലയിൽതേച്ചു വാകയിടിച്ചതുമേലിൽ തേച്ചു മൈലാടൻമഞ്ഞൾ തുണിയിൽ കെട്ടി കൂട്ടിപ്പിടിച്ചുകൊണ്ടൊന്നുമുങ്ങി പള്ളിയറവാതുക്കൽ ചെന്നുനിന്നു മതിമതിഭഗവാന്റെ മറിമായങ്ങൾ. ഞാനുമെൻമക്കളും പോകേയുള്ളു. പള്ളിക്കിടക്കമുഷിഞ്ഞതെന്തു് ഉണ്ണിഗണപതി ഉറങ്ങീട്ടാണു് വെള്ളിയുടുപ്പു മുഷിഞ്ഞതെന്തു് സുബ്രഹ്മണ്യനുണ്ണി കളിച്ചിട്ടാണു്. ഭഗവാന്റെ തിരുമേനി വിയൎത്തതെന്തേ പൊന്നുണ്ണിനങ്ങേയെടുത്തിട്ടാണു് മതിമതിഭഗവാൻ മറിമായങ്ങൾ ഞാനുമെൻമക്കളുംപോകേയുള്ളൂ ഉണ്ണിഗണപതിയെ മുൻനടത്തി സുബ്രഹ്മണ്യനുണ്ണിയെ കയ്പിടിച്ചു പൊന്നുണ്ണിനങ്ങേയെടുത്തുകൊണ്ടു ശ്രീപാൎവ്വതിയങ്ങെഴുന്നള്ളത്തു അപ്പോൾ പറയുന്നു ഭഗവാനല്ലൊ ഉണ്ണിഗണപതിയെന്മകനേ അമ്മേടെകൂടെനീ പോയിടല്ലെ സുബ്രഹ്മണ്യനുണ്ണിയെന്മകനെ അമ്മേടെ കൂടെ നീപോകരുതേ കദളിപ്പഴംതരാമെന്നുണ്ണിക്കു അമ്മേടെ കൂടെ നീപോകരുതേ പൊന്നുണ്ണിനങ്ങയേ എന്മകളെ അമ്മേടെ കൂടെ നീ പോകരുതേ മക്കളുമൂവരും പോയശേഷം പിന്നാലെ പോകുന്നു ശ്രീപാൎവ്വതി വെള്ളിമലയങ്ങിളകുന്നിതാ വെള്ളിക്കെലാസം തുളമ്പുന്നിതാ മതിമതിഭഗവാന്റെ മറിമായങ്ങൾ ഞാനിതാനിൻപദം കുമ്പിടുന്നേൻ. {{ന|സമാപ്തം}}<noinclude></noinclude> awcllqltdyr9c8gr7ab4b633tli7q36 താൾ:Mahabhalicharitham Onappattu.pdf/9 106 85373 246766 246692 2026-08-21T04:46:12Z Sreejithk2000 57 246766 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>{{തലക്കെട്ട്2|താരാട്ട് എന്ന പിള്ളത്താലോലിപ്പ്.}} {{text-indent|2em|ഓമനത്തിങ്കൾക്കിടാവോ നല്ല കോമളത്താമരപ്പൂവോ പൂവിൽനിറഞ്ഞ മധുവോപരി പൂൎണ്ണേന്ദുതന്റെ നിലാവോ പുത്തൻ പവിഴകൊടിയോ ചെറു തത്തകൾ കൊഞ്ചും മൊഴിയോ ചാഞ്ചാടിയാടും മയിലോ മൃദു പഞ്ചമം പാടും കുയിലോ തുള്ളുമിളമാൻകിടാവോ കൊള്ളുന്നൊരന്നക്കൊടിയോ ഈശ്വരൻ തന്ന നിധിയോ പരമേശ്വരിയേന്തും കിളിയോ പാരിജാതത്തിൻ തളിരോ എന്റെ ഭാഗ്യദ്രുമത്തിൻ ഫലമോ വാത്സല്യരത്നത്തെവയ്പ്പാൻ മമ വാച്ചൊരു കാഞ്ചനച്ചെപ്പോ ദൃഷ്ടിക്കുവാച്ചോരമൃതോ കൂരിരുട്ടത്തുവച്ച വിളക്കോ കീൎത്തിലതയ്ക്കുള്ള വിത്തോ എന്നും കേടുവരാതുള്ള മുത്തോ ആൎത്തിതിമിരം കളവാനുള്ള മാത്താണ്ഡദേവ പ്രഭയോ സൂക്തിയിൽ കണ്ട പൊരുളോ അതി സൂക്ഷ്മമാം വീണാരവമൊ വമ്പിച്ചസന്തോഷവല്ലി തന്റെ കൊമ്പതിൽ പൂത്തപൂവല്ലി പിച്ചകത്തിൻ മലർച്ചെണ്ടോ നാവിന്നിച്ഛനൽരുന്നകൽക്കണ്ടോ കസ്തൂരിതന്റെമണമോ നല്ല സത്തുക്കൾക്കുള്ള ഗുണമോ പൂമണമേറൊരു കാറ്റോ ഏറ്റം പൊന്നിൽ കലൎന്നൊരു മാറ്റോ കാച്ചിക്കുറുക്കിയ പാലോ നല്ല ഗന്ധമേറും പനിനീരോ നന്മവിളയും നിലമോ ബഹുധൎമ്മങ്ങൾ വാഴും ഗൃഹമോ ദാഹം കളയും ജലമോ മാർഗ്ഗ ഖേദംകളയും തണലോ വാടാത്ത മല്ലികപ്പൂവോ ഞാനും തേടി വച്ചുള്ള ധനമോ കണ്ണിനു നല്ല കണിയോ മമ കൈവന്ന ചിന്താമണിയോ ലാവണ്യപുണ്യനിധിയോ ഉണ്ണി കാർവൎണ്ണൻ തന്റെകണിയോ ലക്ഷ്മീഭഗവതി തന്റെ തിരു നെറ്റിമേലിട്ട കുറിയോ എന്നുണ്ണിക്കൃഷ്ണൻ ജനിച്ചോ പാരിലിങ്ങനെ വേഷം ധരിച്ചോ ഈശ്വരൻ തന്ന നിധിയോ ബഹു ഭാഗ്യം വരുന്ന വഴിയോ.}} {{ന|പിള്ളത്താലോലിക്കു സമാപ്തം.}}<noinclude></noinclude> ry21yg00je46lbbl67il9dbowp71e13 246767 246766 2026-08-21T04:46:34Z Sreejithk2000 57 246767 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>{{തലക്കെട്ട്2|താരാട്ട് എന്ന പിള്ളത്താലോലിപ്പ്.}} {{text-indent|2em|ഓമനത്തിങ്കൾക്കിടാവോ നല്ല കോമളത്താമരപ്പൂവോ പൂവിൽനിറഞ്ഞ മധുവോപരി പൂൎണ്ണേന്ദുതന്റെ നിലാവോ പുത്തൻ പവിഴകൊടിയോ ചെറു തത്തകൾ കൊഞ്ചും മൊഴിയോ ചാഞ്ചാടിയാടും മയിലോ മൃദു പഞ്ചമം പാടും കുയിലോ തുള്ളുമിളമാൻകിടാവോ കൊള്ളുന്നൊരന്നക്കൊടിയോ ഈശ്വരൻ തന്ന നിധിയോ പരമേശ്വരിയേന്തും കിളിയോ പാരിജാതത്തിൻ തളിരോ എന്റെ ഭാഗ്യദ്രുമത്തിൻ ഫലമോ വാത്സല്യരത്നത്തെവയ്പ്പാൻ മമ വാച്ചൊരു കാഞ്ചനച്ചെപ്പോ ദൃഷ്ടിക്കുവാച്ചോരമൃതോ കൂരിരുട്ടത്തുവച്ച വിളക്കോ കീൎത്തിലതയ്ക്കുള്ള വിത്തോ എന്നും കേടുവരാതുള്ള മുത്തോ ആൎത്തിതിമിരം കളവാനുള്ള മാത്താണ്ഡദേവ പ്രഭയോ സൂക്തിയിൽ കണ്ട പൊരുളോ അതി സൂക്ഷ്മമാം വീണാരവമൊ വമ്പിച്ചസന്തോഷവല്ലി തന്റെ കൊമ്പതിൽ പൂത്തപൂവല്ലി പിച്ചകത്തിൻ മലർച്ചെണ്ടോ നാവിന്നിച്ഛനൽരുന്നകൽക്കണ്ടോ കസ്തൂരിതന്റെമണമോ നല്ല സത്തുക്കൾക്കുള്ള ഗുണമോ പൂമണമേറൊരു കാറ്റോ ഏറ്റം പൊന്നിൽ കലൎന്നൊരു മാറ്റോ കാച്ചിക്കുറുക്കിയ പാലോ നല്ല ഗന്ധമേറും പനിനീരോ നന്മവിളയും നിലമോ ബഹുധൎമ്മങ്ങൾ വാഴും ഗൃഹമോ ദാഹം കളയും ജലമോ മാർഗ്ഗ ഖേദംകളയും തണലോ വാടാത്ത മല്ലികപ്പൂവോ ഞാനും തേടി വച്ചുള്ള ധനമോ കണ്ണിനു നല്ല കണിയോ മമ കൈവന്ന ചിന്താമണിയോ ലാവണ്യപുണ്യനിധിയോ ഉണ്ണി കാർവൎണ്ണൻ തന്റെകണിയോ ലക്ഷ്മീഭഗവതി തന്റെ തിരു നെറ്റിമേലിട്ട കുറിയോ എന്നുണ്ണിക്കൃഷ്ണൻ ജനിച്ചോ പാരിലിങ്ങനെ വേഷം ധരിച്ചോ ഈശ്വരൻ തന്ന നിധിയോ ബഹു ഭാഗ്യം വരുന്ന വഴിയോ.}} {{ന|പിള്ളത്താലോലിപ്പു സമാപ്തം.}}<noinclude></noinclude> 1nmgzopq5t2dk184bovbusqiznax5c9