വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.17 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/ബാലിവധം 0 4391 246886 246885 2026-08-26T13:28:23Z ~2026-44247-58 13522 246886 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> വൃത്രാരിപുത്രനെ യുദ്ധത്തിനായ്ക്കൊണ്ടു മിത്രാത്മജൻ വിളിച്ചീടിനാൻ പിന്നെയും. ക്രൂദ്ധനായ്‌ നിന്നു കിഷ്കിന്ധാപുരദ്വാരി കൃത്വാ മഹാസിംഹനാദം രവിസുതൻ ബദ്ധരോഷം വിളിക്കുന്ന നാദം തദാ ശ്രുത്വാതിവിസ്മിതനായോരു ബാലിയും ബദ്ധ്വാ പരികരം യുദ്ധായ സത്വരം ബദ്ധവൈരം പുറപ്പെട്ടോരുനേരത്തു.....................460 ഭർത്തുരഗ്രേ ചെന്നു ബദ്ധാശ്രുനേത്രയായ്‌ മദ്ധ്യേ തടുത്തു ചൊല്ലീടിനാൾ താരയും: "ശങ്കാവിഹീനം പുറപ്പെട്ടതെന്തോരു ശങ്കയുണ്ടുളളിലെനിക്കതു കേൾക്ക നീ. വിഗ്രഹത്തിങ്കൽ പരാജിതനായ്പോയ സുഗ്രീവനാശു വന്നീടുവാൻ കാരണം എത്രയും പാരം പരാക്രമമുളേളാരു മിത്രമവ൹ണ്ടു പിന്തുണ നിർണ്ണയം." ബാലിയും താരയോടാശു ചൊല്ലീടിനാൻ: "ബാലേ! ബലാലൊരു ശങ്കയുണ്ടാകൊലാ...................470 കൈയയച്ചീടു നീ വൈകരുതേതുമേ നീയൊരു കാര്യം ധരിക്കേണമോമലേ! ബന്ധുവായാരുളളതോർക്ക സുഗ്രീവനു ബന്ധമില്ലെന്നോടു വൈരത്തിനാർക്കുമേ. ബന്ധുവായുണ്ടവനേകനെന്നാകിലോ ഹന്തവ്യനെന്നാലവനുമറിക നീ. ശത്രുവായുളളവൻ വന്നു ഗൃഹാന്തികേ യുദ്ധത്തിനായ്‌ വിളിക്കുന്നതും കേട്ടുടൻ ശൂരനായുളള പുരുഷനിരിക്കുമോ ഭീരുവായുളളിലടച്ചതു ചൊല്ലു നീ......................480 വൈരിയെക്കൊന്നു വിരവിൽ വരുവൻ ഞാൻ ധീരത കൈക്കൊണ്ടിരിക്ക നീ വല്ലഭേ!" താരയും ചൊന്നാളതുകേട്ടവനോടു: "വീരശിഖാമണേ! കേട്ടാലുമെങ്കിൽ നീ. കാനനത്തിങ്കൽ നായാട്ടിനു പോയിതു താനേ മമ സുതനംഗദനന്നേരം കേട്ടോരുദന്തമെന്നോടു ചൊന്നാനതു കേട്ടിട്ടു ശേഷം യഥോചിതം പോക നീ. ശ്രീമാൻ ദശരഥനാമയോദ്ധ്യാധിപൻ രാമനെന്നുണ്ടവൻതന്നുടെ നന്ദനൻ....................490 ലക്ഷ്‌മണനാകുമ൹ജനോടും നിജ- ലക്ഷ്മീസമയായ സീതയോടുമവൻ വന്നിരുന്നീടിനാൻ ദണ്ഡകകാനനേ വന്യാശനനായ്തപസ്സു ചെയ്തീടുവാൻ. ദുഷ്‌ടനായുളെളാരു രാവണരാക്ഷസൻ കട്ടുകൊണ്ടാനവൻതന്നുടെ പത്നിയെ. ലക്ഷ്‌മണനോടുമവളെയന്വേഷിച്ചു തൽക്ഷണമൃശ്യമൂകാചലേ വന്നിതു. മിത്രാത്മജനെയും തത്ര കണ്ടീടിനാൻ മിത്രമായ്‌വാഴ്കയെന്നന്യോന്യമൊന്നിച്ചു......................500 സഖ്യവും ചെയ്തുകൊണ്ടാരഗ്നിസാക്ഷിയായ്‌ ദുഃഖശാന്തിക്കങ്ങിരുവരുമായുടൻ. 'വൃത്രാരിപുത്രനെക്കൊന്നു കിഷ്കിന്ധയിൽ മിത്രാത്മജ! നിന്നെ വാഴിപ്പ'നെന്നൊരു സത്യവും ചെയ്തുകൊടുത്തിതു രാഘവൻ; സത്വരമാർക്കതനയനുമന്നേരം, അന്വേഷണംചെയ്തറിഞ്ഞു സീതാദേവി- തന്നെയും കാട്ടിത്തരുവ,നെന്നും തമ്മിൽ അന്യോന്യമേവം പ്രതിജ്ഞയുംചെയ്തിതു വന്നതിപ്പോളതുകൊണ്ടുതന്നേയവൻ.......................510 വൈരമെല്ലാം കളഞ്ഞാശു സുഗ്രീവനെ സ്വൈരമായ്‌ വാഴിച്ചുകൊൾകയിളമയായ്‌. യാഹി രാമം നീ ശരണമായ്‌ വേഗേന പാഹി മാമംഗദം രാജ്യം കുലഞ്ച തേ." ഇങ്ങനെ ചൊല്ലിക്കരഞ്ഞു കാലും പിടി- ച്ചങ്ങനെ താര നമസ്കരിക്കും വിധൗ വ്യാകുലഹീനം പുണർന്നു പുണർന്നനു- രാഗവശേന പറഞ്ഞിതു ബാലിയും: "സ്‌ത്രീസ്വഭാവംകൊണ്ടു പോടിയായ്കേതുമേ നാസ്തി ഭയം മമ വല്ലഭേ! കേൾക്ക നീ....................520 ശ്രീരാമലക്ഷ്മണന്മാർ വന്നതെങ്കിലോ ചേരുമെന്നോടുമവരെന്നു നിർണ്ണയം രാമനെ സ്‌നേഹമെന്നോളമില്ലാർക്കുമേ രാമനാകുന്നതു സാക്ഷാൽ മഹാവിഷ്ണു നാരായണൻതാനവതരിച്ചു ഭൂമി- ഭാരഹരണാർത്ഥമെന്നു കേൾപ്പുണ്ടു ഞാൻ. പക്ഷഭേദം ഭഗവാനില്ല നിർണ്ണയം നിർഗ്ഗുണനേകനാത്മാരാമനീശ്വരൻ. തച്ചരണാംബുജേ വീണു നമസ്കരി- ച്ചിച്ഛയാ ഞാൻ കൂട്ടിക്കൊണ്ടിങ്ങു പോരുവൻ................530 മൽഗൃഹത്തിങ്കലുപകാരവുമേറും സുഗ്രീവനേക്കാളുമെന്നെക്കൊണ്ടോർക്ക നീ. തന്നെബ്ഭജിക്കുന്നവനെബ്ഭജിച്ചീടു- മന്യഭാവം പരമാത്മാവിനില്ലല്ലോ. ഭക്തിഗമ്യൻ പരമേശ്വരൻ വല്ലഭേ! ഭക്തിയോ പാർക്കിലെന്നോളമില്ലാർക്കുമേ. ദുഃഖവും നീക്കി വസിക്ക നീ വേശ്മനി പുഷ്കരലോചനേ! പൂർണ്ണഗുണാംബുധേ!" ഇത്ഥമാശ്വാസ്യ വൃത്രാരാതിപുത്രനും ക്രൂദ്ധനായ്‌ സത്വരം ബദ്ധ്വാ പരികരം.................540 നിർഗ്ഗമിച്ചീടിനാൻ യുദ്ധായ സത്വരം നിഗ്രഹിച്ചീടുവാൻ സുഗ്രീവനെ ക്രുധാ. താരയുമശ്രുകണങ്ങളും വാർത്തുവാ- ർത്താരൂഢതാപമകത്തുപുക്കീടിനാൾ. പല്ലും കടിച്ചലറിക്കൊണ്ടു ബാലിയും നില്ലുനില്ലെന്നണഞ്ഞോരുനേരം തദാ മുഷ്‌ടികൾകൊണ്ടു താഡിച്ചിതു ബാലിയെ രുഷ്‌ടനാം ബാലി സുഗ്രീവനെയും തഥാ. മുഷ്‌ടി ചുരുട്ടി പ്രഹരിച്ചിരിക്കവേ കെട്ടിയും കാൽകൈ പരസ്പരം താഡനം തട്ടിയും മുട്ടുകൊണ്ടും തല തങ്ങളിൽ കൊട്ടിയുമേറ്റം പിടിച്ചും കടിച്ചുമ- ങ്ങൂറ്റത്തിൽ വീണും പിരണ്ടുമുരുണ്ടുമുൾ- ച്ചീറ്റം കലർന്നു നഖംകൊണ്ടു മാന്തിയും ചാടിപ്പതിക്കയും കൂടക്കുതിക്കയും മാടിത്തടുക്കയും കൂടക്കൊടുക്കയും ഓടിക്കഴിക്കയും വാടി വിയർക്കയും മാടിവിളിക്കയും കോപിച്ചടുക്കയും മുഷ്‌ടിയുദ്ധപ്രയോഗം കണ്ടു നിൽപവർ ദൃഷ്‌ടി കുളുർക്കയും വാഴ്ത്തി സ്തുതിക്കയും കാലനും കാലകാലൻതാനുമുളള പോർ ബാലിസുഗ്രീവയുദ്ധത്തിനൊവ്വാ ദൃഢം. രണ്ടു സമുദ്രങ്ങൾ തമ്മിൽ പൊരുംപോലെ രണ്ടു ശൈലങ്ങൾ തമ്മിൽ പൊരുംപോലെയും കണ്ടവരാർത്തുകൊണ്ടാടിപ്പുകഴ്ത്തിയും കണ്ടീല വാട്ടമൊരുത്ത൹മേതുമേ. അച്ഛൻ കൊടുത്തോരു മാല ബാലിക്കുമു- ണ്ടച്യുതൻ നൽകിയ മാല സുഗ്രീവനും. ഭേദമില്ലൊന്നുകൊണ്ടും തമ്മിലെങ്കിലും ഭേദിച്ചിതർക്കതനയനു വിഗ്രഹം. സാദവുമേറ്റം കലർന്നു സുഗ്രീവനും ഖേദമോടേ രഘുനാഥനെ നോക്കിയും അഗ്രജമുഷ്‌ടിപ്രഹരങ്ങളേൽക്കയാൽ സുഗ്രീവനേറ്റം തളർച്ചയുണ്ടെന്നതു കണ്ടു കാരുണ്യം കലർന്നു വേഗേന വൈ- കുണ്ഠൻ ദശരഥനന്ദനൻ ബാലിതൻ വക്ഷപ്രദേശത്തെ ലക്ഷ്യമാക്കിക്കൊണ്ടു വൃക്ഷഷണ്ഡം മറഞ്ഞാശു മാഹേന്ദ്രമാ- മസ്‌ത്രം തൊടുത്തു വലിച്ചു നിറച്ചുടൻ വിദ്രുതമാമ്മാറയച്ചരവളീടിനാൻ. ചെന്നതു ബാലിതൻമാറിൽ തറച്ചള- വൊന്നങ്ങലറി വീണീടിനാൻ ബാലിയും. ഭൂമിയുമൊന്നു വിറച്ചിതന്നേരത്തു രാമനെക്കൂപ്പിസ്‌തുതിച്ചു മരുൽസുതൻ. മോഹം കലർന്നു മുഹൂർത്തമാത്രം പിന്നെ മോഹവും തീർന്നു നോക്കീടിനാൻ ബാലിയും. കാണായിതഗ്രേ രഘൂത്തമനെത്തദാ ബാണവും ദക്ഷിണഹസ്തേ ധരിച്ചന്യ- പാണിയിൽ ചാപവും ചീരവസനവും തൂണീരവും മൃദുസ്മേരവദനവും ചാരുജടാമകുടംപൂണ്ടിടംപെട്ട മാറിടത്തിങ്കൽ വനമാലയും പൂണ്ടു ചാർവ്വായതങ്ങളായുളള ഭുജങ്ങളും ദുർവ്വാദളച്ഛവി പൂണ്ട ശരീ്‌രവും പക്ഷഭാഗേ പരിസേവിതന്മാരായ ലക്ഷമണസുഗ്രീവന്മാരെയുമഞ്ജസാ കണ്ടു ഗർഹിച്ചുപറഞ്ഞിതു ബാലിയു- മുണ്ടായ കോപഖേദാകുലചേതസാ: "എന്തു ഞാനൊന്നു നിന്നോടു പിഴച്ചതു- മെന്തിനെന്നെക്കൊലചെയ്‌തു വെറുതേ നീ? വ്യാജേന ചോരധർമ്മത്തെയും കൈക്കൊണ്ടു രാജധർമ്മത്തെ വെടിഞ്ഞതെന്തിങ്ങനെ? എന്തൊരു കീർത്തി ലഭിച്ചതിതുകൊണ്ടു ചിന്തിക്ക രാജകുലോത്ഭവനല്ലോ നീ. വീരധർമ്മം നിരൂപിച്ചു കീർത്തിക്കെങ്കിൽ നേരെ പൊരുതു ജയിക്കേണമേവനും. എന്തോന്നു സുഗ്രീവനാൽ കൃതമായതു- മെന്തു മേറ്റ്ന്നാൽ കൃതമല്ലയാഞ്ഞതും? രക്ഷോവരൻ തവ പത്നിയെക്കട്ടതി- നർക്കാത്മജനെശ്ശരണമായ്‌ പ്രാപിച്ചു നിഗ്രഹിച്ചു ഭവാനെന്നെയെന്നാകിലോ വിക്രമം മാമകം കേട്ടറിയുന്നീലേ? ആരറിയാത്തതു മൂന്നു ലോകത്തിലും വീരനാമെന്നുടെ ബാഹുപരാക്രമം? ലങ്കാപുരത്തെ ത്രികൂടമൂലത്തൊടും ശങ്കാവിഹീനം ദശാസ്യനോടുംകൂടെ ബന്ധിച്ചു ഞാനരനാഴികകൊണ്ടു നി- ന്നന്തികേവെച്ചു തൊഴുതേനുമാദരാൽ. ധർമ്മിഷ്ഠനെന്നു ഭവാനെ ലോകത്തിങ്കൽ നിർമ്മലന്മാർ പറയുന്നു രഘുപതേ! ധർമ്മമെന്തോന്നു ലഭിച്ചതിതുകൊണ്ടു നിർമ്മൂലമിങ്ങനെ കാട്ടാളനെപ്പോലെ വാനരത്തെച്ചതിചെയ്‌തു കോന്നിട്ടൊരു മാനമുണ്ടായതെന്തെന്നു പറക നീ? വാനരമാംസമഭക്ഷ്യമത്രേ ബത, മാനസേ തോന്നിയതെന്തിതു ഭൂപതേ!" ഇത്ഥം ബഹുഭാഷണം ചെയ്‌ത ബാലിയോ- ടുത്തരമായരുൾചെയ്‌തു രഘൂത്തമൻ; "ധർമ്മത്തെ രക്ഷിപ്പതിന്നായുധവുമായ്‌ നിർമ്മത്സരം നടക്കുന്നിതു നീളെ ഞാൻ. പാപിയായോരധർമ്മിഷ്ഠനാം നിന്നുടെ പാപം കളഞ്ഞു ധർമ്മത്തെ നടത്തുവാൻ നിന്നെ വധിച്ചിതു ഞാൻ മോഹബദ്‌ധനായ്‌ നിന്നെ നീയേതുമറിയാഞ്ഞതുമെടോ. പുത്രി ഭഗിനി സഹോദരഭാര്യയും പുത്രകളത്രവും മാതാവുമേതുമേ ഭേദമില്ലെന്നല്ലോ വേദവാക്യ,മതു ചേതസി മോഹാൽ പരിഗ്രഹിക്കുന്നവൻ പാപികളിൽവച്ചുമേറ്റം മഹാപാപി; താപമവർക്കതിനാലെ വരുമല്ലോ. മര്യാദ നീക്കി നടക്കുന്നവർകളെ- ശ്ശൗര്യമേറും നൃപന്മാർ നിഗ്രഹിച്ചഥ ധർമ്മസ്ഥിതി വരുത്തും ധരണീതലേ നിർമ്മലാത്മ നീ നിരൂപിക്ക മാനസേ. ലോകവിശുദ്ധി വരുത്തുവാനായ്ക്കൊണ്ടു ലോകപാലകന്മാർ നടക്കുമെല്ലാടവും. ഏറെപ്പറഞ്ഞുപോകായ്കവരോ,ടതും പാപത്തിനായ്‌വരും പാപികൾക്കേറ്റവും." ഇത്ഥമരുൾചെയ്‌തതെക്കവേ കേട്ടാശു ചിത്തവിശുദ്ധി ഭവിച്ചു കപീന്ദ്രനും രാമനെ നാരായണനെന്നറിഞ്ഞുടൻ താമസഭാവമകന്നു സസംഭ്രമം ഭക്ത്യാ നമസ്കൃത്യ വന്ദിച്ചു ചൊല്ലിനാ- നിത്ഥം "മമാപരാധം ക്ഷമിക്കേണമേ! ശ്രീരാമ! രാമ! മഹാഭാഗ! രാഘവ! നാരായണൻ നിന്തിരുവടി നിർണ്ണയം. ഞാനറിയാതെ പറഞ്ഞതെല്ലാം തവ മാനസേ കാരുണ്യമോടും ക്ഷമിക്കണം. നിന്തിരുമേനിയും കണ്ടുകണ്ടാശു നി- ന്നന്തികേ താവകമായ ശരമേറ്റു ദേഹമുപേക്ഷിപ്പതിന്നു യോഗം വന്ന- താഹന്ത! ഭാഗ്യമെന്തോന്നു ചൊല്ലാവതും! സാക്ഷാൽ മഹായോഗിനാമപി ദുർല്ലഭം മോക്ഷപ്രദം തവ ദർശനം ശ്രീപതേ! നിൻതിരുനാമം മരിപ്പാൻ തുടങ്ങുമ്പോൾ സന്താപമുൾക്കൊണ്ടു ചൊല്ലും പുരുഷനു മോക്ഷം ലഭിക്കുന്നിതാകയാലിന്നു മേ സാക്ഷാൽ പുരസ്ഥിതനായ ഭഗവാനെ കണ്ടുകണ്ടമ്പോടു നിന്നുടെ സായകം- കൊണ്ടു മരിപ്പാനവകാശമിക്കാലം ഉണ്ടായതെന്നുടെ ഭാഗ്യാതിരേകമി- തുണ്ടോ പലർക്കും ലഭിക്കുന്നിതീശ്വരാ! നാരായണൻ നിന്തിരുവടി ജാനകി താരിൽമാതാവായ ലക്ഷമീഭഗവതി പങ്ക്തി കണ്ഠൻതന്നെ നിഗ്രഹിപ്പാനാശു പങ്ക്തിരഥാത്മജനായ്‌ ജനിച്ചു ഭവാൻ പത്മജൻ മുന്നമർത്ഥിക്കയാലെന്നതും പത്മവിലോചന ഞാനറിഞ്ഞീടിനേൻ. നിന്നുടെ ലോകം ഗമിപ്പാൻ തുടങ്ങീടു- മെന്നെയനുഗ്രഹിക്കേണം ഭഗവാനേ! എന്നോടു തുല്യബലനാകുമംഗദൻ- തന്നിൽ തിരുവുളളമുണ്ടായിരിക്കണം. അർക്കതനയനുമംഗദബാലനു- മൊക്കുമെനിക്കെന്നു കൈക്കൊൾകവേണമേ! അമ്പും പറിച്ചു തൃക്കൈകൊണ്ടടിയനെ- യൻപോടു മെല്ലെത്തലോടുകയും വേണം." എന്നതു കേട്ടു രഘൂത്തമൻ ബാണവും ചെന്നു പറിച്ചു തലോടിനാൻ മെല്ലവേ. മാനവവീരൻ മുഖാംബുജവും പാർത്തു വാനരദേഹമുപേക്ഷിച്ചു ബാലിയും, യോഗീന്ദ്രവൃന്ദദുരാപമായുളെളാരു ലോകം ഭഗവൽപദം ഗമിച്ചീടിനാൻ. രാമനായോരു പരമാത്മനാ ബാലി രാമപാദം പ്രവേശിച്ചോരനന്തരം മർക്കടൗഘം ഭയത്തോടോടി വേഗേന പുക്കിതു കിഷ്കിന്ധയായ പുരാജിരേ ചൊല്ലിനാർ താരയോടാശു കപികളും: "സ്വർല്ലോകവാസിയായ്‌ വന്നു കപീശ്വരൻ ശ്രീരാമസായകമേറ്റു രണാജിരേ, താരേ! കുമാരനെ വാഴിക്ക വൈകാതെ. ഗോപുരവാതിൽ നാലും ദൃഡം ബന്ധിച്ചു ഗോപിച്ചു കൊൾക കിഷ്കിന്ധാമഹാപുരം. മന്ത്രികളോടു നിയോഗിക്ക നീ പരി- പന്ഥികളുളളിൽ കടക്കാതിരിക്കണം." ബാലി മരിച്ചതു കേട്ടോരു താരയു- മോലോല വീഴുന്ന കണ്ണുനിരും വാർത്തു ദുഃഖേന വക്ഷസി താഡിച്ചു താഡിച്ചു ഗദ്ഗദവാചാ പറഞ്ഞു പലതരം: "എന്തിനെനിക്കിനി പുത്രനും രാജ്യവു- മെന്തിനു ഭൂതലവാസവും മേ വൃഥാ? ഭർത്താവുതന്നോടുകൂടെ മടിയാതെ മൃത്യുലോകം പ്രവേശിക്കുന്നതുണ്ടു ഞാൻ." ഇത്ഥം കരഞ്ഞു കരഞ്ഞവൾ ചെന്നു തൻ രക്തപാംസുക്കളണിഞ്ഞു കിടക്കുന്ന ഭർത്തൃകളേബരം കണ്ടു മോഹംപൂണ്ടു പുത്രനോടും കൂടെയേറ്റം വിവശയായ്‌ വീണിതു ചെന്നു പാദാന്തികേ താരയും, കേണുതുടങ്ങിനാൾ പിന്നെപ്പലതരം: "ബാണമെയ്‌തെന്നയും കൊന്നീടു നീ മമ പ്രാണനാഥന്നു പൊറാ പിരിഞ്ഞാലെടോ! എന്നെപ്പതിയോടുകൂടെയയയ്ക്കിലോ കന്യകാദാനഫലം നിനക്കും വരും. ആരയനാം നിന്നാലനുഭൂതമല്ലയോ ഭാര്യാവിയോഗജദുഃഖം രഘുപതേ! വ്യഗ്രവും തീർത്തു രുമയുമായ്‌ വാഴ്ക നീ സുഗ്രീവ! രാജ്യഭോഗങ്ങളോടും ചിരം." ഇത്ഥം പറഞ്ഞു കരയുന്ന താരയോ- ടുത്തരമായരുൾചെയ്‌തു രഘുവരൻ തത്ത്വജ്ഞജ്ഞാനോപദേശ കാരുണ്യേന ഭർത്തൃവിയോഗദുഃഖം കളഞ്ഞീടുവാൻ. </poem> g0970vp155w4a5hmvnmult0sns4tbsi 246888 246886 2026-08-26T14:03:19Z ~2026-44247-58 13522 246888 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> വൃത്രാരിപുത്രനെ യുദ്ധത്തിനായ്ക്കൊണ്ടു മിത്രാത്മജൻ വിളിച്ചീടിനാൻ പിന്നെയും. ക്രൂദ്ധനായ്‌ നിന്നു കിഷ്കിന്ധാപുരദ്വാരി കൃത്വാ മഹാസിംഹനാദം രവിസുതൻ ബദ്ധരോഷം വിളിക്കുന്ന നാദം തദാ ശ്രുത്വാതിവിസ്മിതനായോരു ബാലിയും ബദ്ധ്വാ പരികരം യുദ്ധായ സത്വരം ബദ്ധവൈരം പുറപ്പെട്ടോരുനേരത്തു.....................460 ഭർത്തുരഗ്രേ ചെന്നു ബദ്ധാശ്രുനേത്രയായ്‌ മദ്ധ്യേ തടുത്തു ചൊല്ലീടിനാൾ താരയും: "ശങ്കാവിഹീനം പുറപ്പെട്ടതെന്തോരു ശങ്കയുണ്ടുളളിലെനിക്കതു കേൾക്ക നീ. വിഗ്രഹത്തിങ്കൽ പരാജിതനായ്പോയ സുഗ്രീവനാശു വന്നീടുവാൻ കാരണം എത്രയും പാരം പരാക്രമമുളേളാരു മിത്രമവ൹ണ്ടു പിന്തുണ നിർണ്ണയം." ബാലിയും താരയോടാശു ചൊല്ലീടിനാൻ: "ബാലേ! ബലാലൊരു ശങ്കയുണ്ടാകൊലാ...................470 കൈയയച്ചീടു നീ വൈകരുതേതുമേ നീയൊരു കാര്യം ധരിക്കേണമോമലേ! ബന്ധുവായാരുളളതോർക്ക സുഗ്രീവനു ബന്ധമില്ലെന്നോടു വൈരത്തിനാർക്കുമേ. ബന്ധുവായുണ്ടവനേകനെന്നാകിലോ ഹന്തവ്യനെന്നാലവനുമറിക നീ. ശത്രുവായുളളവൻ വന്നു ഗൃഹാന്തികേ യുദ്ധത്തിനായ്‌ വിളിക്കുന്നതും കേട്ടുടൻ ശൂരനായുളള പുരുഷനിരിക്കുമോ ഭീരുവായുളളിലടച്ചതു ചൊല്ലു നീ......................480 വൈരിയെക്കൊന്നു വിരവിൽ വരുവൻ ഞാൻ ധീരത കൈക്കൊണ്ടിരിക്ക നീ വല്ലഭേ!" താരയും ചൊന്നാളതുകേട്ടവനോടു: "വീരശിഖാമണേ! കേട്ടാലുമെങ്കിൽ നീ. കാനനത്തിങ്കൽ നായാട്ടിനു പോയിതു താനേ മമ സുതനംഗദനന്നേരം കേട്ടോരുദന്തമെന്നോടു ചൊന്നാനതു കേട്ടിട്ടു ശേഷം യഥോചിതം പോക നീ. ശ്രീമാൻ ദശരഥനാമയോദ്ധ്യാധിപൻ രാമനെന്നുണ്ടവൻതന്നുടെ നന്ദനൻ....................490 ലക്ഷ്‌മണനാകുമ൹ജനോടും നിജ- ലക്ഷ്മീസമയായ സീതയോടുമവൻ വന്നിരുന്നീടിനാൻ ദണ്ഡകകാനനേ വന്യാശനനായ്തപസ്സു ചെയ്തീടുവാൻ. ദുഷ്‌ടനായുളെളാരു രാവണരാക്ഷസൻ കട്ടുകൊണ്ടാനവൻതന്നുടെ പത്നിയെ. ലക്ഷ്‌മണനോടുമവളെയന്വേഷിച്ചു തൽക്ഷണമൃശ്യമൂകാചലേ വന്നിതു. മിത്രാത്മജനെയും തത്ര കണ്ടീടിനാൻ മിത്രമായ്‌വാഴ്കയെന്നന്യോന്യമൊന്നിച്ചു......................500 സഖ്യവും ചെയ്തുകൊണ്ടാരഗ്നിസാക്ഷിയായ്‌ ദുഃഖശാന്തിക്കങ്ങിരുവരുമായുടൻ. 'വൃത്രാരിപുത്രനെക്കൊന്നു കിഷ്കിന്ധയിൽ മിത്രാത്മജ! നിന്നെ വാഴിപ്പ'നെന്നൊരു സത്യവും ചെയ്തുകൊടുത്തിതു രാഘവൻ; സത്വരമാർക്കതനയനുമന്നേരം, അന്വേഷണംചെയ്തറിഞ്ഞു സീതാദേവി- തന്നെയും കാട്ടിത്തരുവ,നെന്നും തമ്മിൽ അന്യോന്യമേവം പ്രതിജ്ഞയുംചെയ്തിതു വന്നതിപ്പോളതുകൊണ്ടുതന്നേയവൻ.......................510 വൈരമെല്ലാം കളഞ്ഞാശു സുഗ്രീവനെ സ്വൈരമായ്‌ വാഴിച്ചുകൊൾകയിളമയായ്‌. യാഹി രാമം നീ ശരണമായ്‌ വേഗേന പാഹി മാമംഗദം രാജ്യം കുലഞ്ച തേ." ഇങ്ങനെ ചൊല്ലിക്കരഞ്ഞു കാലും പിടി- ച്ചങ്ങനെ താര നമസ്കരിക്കും വിധൗ വ്യാകുലഹീനം പുണർന്നു പുണർന്നനു- രാഗവശേന പറഞ്ഞിതു ബാലിയും: "സ്‌ത്രീസ്വഭാവംകൊണ്ടു പോടിയായ്കേതുമേ നാസ്തി ഭയം മമ വല്ലഭേ! കേൾക്ക നീ....................520 ശ്രീരാമലക്ഷ്മണന്മാർ വന്നതെങ്കിലോ ചേരുമെന്നോടുമവരെന്നു നിർണ്ണയം രാമനെ സ്‌നേഹമെന്നോളമില്ലാർക്കുമേ രാമനാകുന്നതു സാക്ഷാൽ മഹാവിഷ്ണു നാരായണൻതാനവതരിച്ചു ഭൂമി- ഭാരഹരണാർത്ഥമെന്നു കേൾപ്പുണ്ടു ഞാൻ. പക്ഷഭേദം ഭഗവാനില്ല നിർണ്ണയം നിർഗ്ഗുണനേകനാത്മാരാമനീശ്വരൻ. തച്ചരണാംബുജേ വീണു നമസ്കരി- ച്ചിച്ഛയാ ഞാൻ കൂട്ടിക്കൊണ്ടിങ്ങു പോരുവൻ................530 മൽഗൃഹത്തിങ്കലുപകാരവുമേറും സുഗ്രീവനേക്കാളുമെന്നെക്കൊണ്ടോർക്ക നീ. തന്നെബ്ഭജിക്കുന്നവനെബ്ഭജിച്ചീടു- മന്യഭാവം പരമാത്മാവിനില്ലല്ലോ. ഭക്തിഗമ്യൻ പരമേശ്വരൻ വല്ലഭേ! ഭക്തിയോ പാർക്കിലെന്നോളമില്ലാർക്കുമേ. ദുഃഖവും നീക്കി വസിക്ക നീ വേശ്മനി പുഷ്കരലോചനേ! പൂർണ്ണഗുണാംബുധേ!" ഇത്ഥമാശ്വാസ്യ വൃത്രാരാതിപുത്രനും ക്രൂദ്ധനായ്‌ സത്വരം ബദ്ധ്വാ പരികരം.................540 നിർഗ്ഗമിച്ചീടിനാൻ യുദ്ധായ സത്വരം നിഗ്രഹിച്ചീടുവാൻ സുഗ്രീവനെ ക്രുധാ. താരയുമശ്രുകണങ്ങളും വാർത്തുവാ- ർത്താരൂഢതാപമകത്തുപുക്കീടിനാൾ. പല്ലും കടിച്ചലറിക്കൊണ്ടു ബാലിയും നില്ലുനില്ലെന്നണഞ്ഞോരുനേരം തദാ മുഷ്‌ടികൾകൊണ്ടു താഡിച്ചിതു ബാലിയെ രുഷ്‌ടനാം ബാലി സുഗ്രീവനെയും തഥാ. മുഷ്‌ടി ചുരുട്ടി പ്രഹരിച്ചിരിക്കവേ കെട്ടിയും കാൽകൈ പരസ്പരം താഡനം..................550 തട്ടിയും മുട്ടുകൊണ്ടും തല തങ്ങളിൽ കൊട്ടിയുമേറ്റം പിടിച്ചും കടിച്ചുമ- ങ്ങൂറ്റത്തിൽ വീണും പിരണ്ടുമുരുണ്ടുമുൾ- ച്ചീറ്റം കലർന്നു നഖംകൊണ്ടു മാന്തിയും ചാടിപ്പതിക്കയും കൂടക്കുതിക്കയും മാടിത്തടുക്കയും കൂടക്കൊടുക്കയും ഓടിക്കഴിക്കയും വാടി വിയർക്കയും മാടിവിളിക്കയും കോപിച്ചടുക്കയും മുഷ്‌ടിയുദ്ധപ്രയോഗം കണ്ടു നിൽപവർ ദൃഷ്‌ടി കുളുർക്കയും വാഴ്ത്തി സ്തുതിക്കയും..................560 കാലനും കാലകാലൻതാനുമുളള പോർ ബാലിസുഗ്രീവയുദ്ധത്തിനൊവ്വാ ദൃഢം. രണ്ടു സമുദ്രങ്ങൾ തമ്മിൽ പൊരുംപോലെ രണ്ടു ശൈലങ്ങൾ തമ്മിൽ പൊരുംപോലെയും കണ്ടവരാർത്തുകൊണ്ടാടിപ്പുകഴ്ത്തിയും കണ്ടീല വാട്ടമൊരുത്ത൹മേതുമേ. അച്ഛൻ കൊടുത്തോരു മാല ബാലിക്കുമു- ണ്ടച്യുതൻ നൽകിയ മാല സുഗ്രീവനും. ഭേദമില്ലൊന്നുകൊണ്ടും തമ്മിലെങ്കിലും ഭേദിച്ചിതർക്കതനയനു വിഗ്രഹം..........................570 സാദവുമേറ്റം കലർന്നു സുഗ്രീവനും ഖേദമോടേ രഘുനാഥനെ നോക്കിയും അഗ്രജമുഷ്‌ടിപ്രഹരങ്ങളേൽക്കയാൽ സുഗ്രീവനേറ്റം തളർച്ചയുണ്ടെന്നതു കണ്ടു കാരുണ്യം കലർന്നു വേഗേന വൈ- കുണ്ഠൻ ദശരഥനന്ദനൻ ബാലിതൻ വക്ഷപ്രദേശത്തെ ലക്ഷ്യമാക്കിക്കൊണ്ടു വൃക്ഷഷണ്ഡം മറഞ്ഞാശു മാഹേന്ദ്രമാ- മസ്‌ത്രം തൊടുത്തു വലിച്ചു നിറച്ചുടൻ വിദ്രുതമാമ്മാറയച്ചരവളീടിനാൻ.........................580 ചെന്നതു ബാലിതൻമാറിൽ തറച്ചള- വൊന്നങ്ങലറി വീണീടിനാൻ ബാലിയും. ഭൂമിയുമൊന്നു വിറച്ചിതന്നേരത്തു രാമനെക്കൂപ്പിസ്‌തുതിച്ചു മരുൽസുതൻ. മോഹം കലർന്നു മുഹൂർത്തമാത്രം പിന്നെ മോഹവും തീർന്നു നോക്കീടിനാൻ ബാലിയും. കാണായിതഗ്രേ രഘൂത്തമനെത്തദാ ബാണവും ദക്ഷിണഹസ്തേ ധരിച്ചന്യ- പാണിയിൽ ചാപവും ചീരവസനവും തൂണീരവും മൃദുസ്മേരവദനവും...........................590 ചാരുജടാമകുടംപൂണ്ടിടംപെട്ട മാറിടത്തിങ്കൽ വനമാലയും പൂണ്ടു ചാർവ്വായതങ്ങളായുളള ഭുജങ്ങളും ദുർവ്വാദളച്ഛവി പൂണ്ട ശരീ്‌രവും പക്ഷഭാഗേ പരിസേവിതന്മാരായ ലക്ഷമണസുഗ്രീവന്മാരെയുമഞ്ജസാ കണ്ടു ഗർഹിച്ചുപറഞ്ഞിതു ബാലിയു- മുണ്ടായ കോപഖേദാകുലചേതസാ: "എന്തു ഞാനൊന്നു നിന്നോടു പിഴച്ചതു- മെന്തിനെന്നെക്കൊലചെയ്‌തു വെറുതേ നീ?............................600 വ്യാജേന ചോരധർമ്മത്തെയും കൈക്കൊണ്ടു രാജധർമ്മത്തെ വെടിഞ്ഞതെന്തിങ്ങനെ? എന്തൊരു കീർത്തി ലഭിച്ചതിതുകൊണ്ടു ചിന്തിക്ക രാജകുലോത്ഭവനല്ലോ നീ. വീരധർമ്മം നിരൂപിച്ചു കീർത്തിക്കെങ്കിൽ നേരെ പൊരുതു ജയിക്കേണമേവനും. എന്തോന്നു സുഗ്രീവനാൽ കൃതമായതു- മെന്തു മേറ്റ്ന്നാൽ കൃതമല്ലയാഞ്ഞതും? രക്ഷോവരൻ തവ പത്നിയെക്കട്ടതി- നർക്കാത്മജനെശ്ശരണമായ്‌ പ്രാപിച്ചു......................610 നിഗ്രഹിച്ചു ഭവാനെന്നെയെന്നാകിലോ വിക്രമം മാമകം കേട്ടറിയുന്നീലേ? ആരറിയാത്തതു മൂന്നു ലോകത്തിലും വീരനാമെന്നുടെ ബാഹുപരാക്രമം? ലങ്കാപുരത്തെ ത്രികൂടമൂലത്തൊടും ശങ്കാവിഹീനം ദശാസ്യനോടുംകൂടെ ബന്ധിച്ചു ഞാനരനാഴികകൊണ്ടു നി- ന്നന്തികേവെച്ചു തൊഴുതേനുമാദരാൽ. ധർമ്മിഷ്ഠനെന്നു ഭവാനെ ലോകത്തിങ്കൽ നിർമ്മലന്മാർ പറയുന്നു രഘുപതേ!........................620 ധർമ്മമെന്തോന്നു ലഭിച്ചതിതുകൊണ്ടു നിർമ്മൂലമിങ്ങനെ കാട്ടാളനെപ്പോലെ വാനരത്തെച്ചതിചെയ്‌തു കോന്നിട്ടൊരു മാനമുണ്ടായതെന്തെന്നു പറക നീ? വാനരമാംസമഭക്ഷ്യമത്രേ ബത, മാനസേ തോന്നിയതെന്തിതു ഭൂപതേ!" ഇത്ഥം ബഹുഭാഷണം ചെയ്‌ത ബാലിയോ- ടുത്തരമായരുൾചെയ്‌തു രഘൂത്തമൻ; "ധർമ്മത്തെ രക്ഷിപ്പതിന്നായുധവുമായ്‌ നിർമ്മത്സരം നടക്കുന്നിതു നീളെ ഞാൻ........................630 പാപിയായോരധർമ്മിഷ്ഠനാം നിന്നുടെ പാപം കളഞ്ഞു ധർമ്മത്തെ നടത്തുവാൻ നിന്നെ വധിച്ചിതു ഞാൻ മോഹബദ്‌ധനായ്‌ നിന്നെ നീയേതുമറിയാഞ്ഞതുമെടോ. പുത്രി ഭഗിനി സഹോദരഭാര്യയും പുത്രകളത്രവും മാതാവുമേതുമേ ഭേദമില്ലെന്നല്ലോ വേദവാക്യ,മതു ചേതസി മോഹാൽ പരിഗ്രഹിക്കുന്നവൻ പാപികളിൽവച്ചുമേറ്റം മഹാപാപി; താപമവർക്കതിനാലെ വരുമല്ലോ.........................640 മര്യാദ നീക്കി നടക്കുന്നവർകളെ- ശ്ശൗര്യമേറും നൃപന്മാർ നിഗ്രഹിച്ചഥ ധർമ്മസ്ഥിതി വരുത്തും ധരണീതലേ നിർമ്മലാത്മ നീ നിരൂപിക്ക മാനസേ. ലോകവിശുദ്ധി വരുത്തുവാനായ്ക്കൊണ്ടു ലോകപാലകന്മാർ നടക്കുമെല്ലാടവും. ഏറെപ്പറഞ്ഞുപോകായ്കവരോടതും പാപത്തിനായ്‌വരും പാപികൾക്കേറ്റവും." ഇത്ഥമരുൾചെയ്‌തതെക്കവേ കേട്ടാശു ചിത്തവിശുദ്ധി ഭവിച്ചു കപീന്ദ്രനും..................650 രാമനെ നാരായണനെന്നറിഞ്ഞുടൻ താമസഭാവമകന്നു സസംഭ്രമം ഭക്ത്യാ നമസ്കൃത്യ വന്ദിച്ചു ചൊല്ലിനാ- നിത്ഥം "മമാപരാധം ക്ഷമിക്കേണമേ! ശ്രീരാമ! രാമ! മഹാഭാഗ! രാഘവ! നാരായണൻ നിന്തിരുവടി നിർണ്ണയം. ഞാനറിയാതെ പറഞ്ഞതെല്ലാം തവ മാനസേ കാരുണ്യമോടും ക്ഷമിക്കണം. നിന്തിരുമേനിയും കണ്ടുകണ്ടാശു നി- ന്നന്തികേ താവകമായ ശരമേറ്റു...................660 ദേഹമുപേക്ഷിപ്പതിന്നു യോഗം വന്ന- താഹന്ത! ഭാഗ്യമെന്തോന്നു ചൊല്ലാവതും! സാക്ഷാൽ മഹായോഗിനാമപി ദുർല്ലഭം മോക്ഷപ്രദം തവ ദർശനം ശ്രീപതേ! നിൻതിരുനാമം മരിപ്പാൻ തുടങ്ങുമ്പോൾ സന്താപമുൾക്കൊണ്ടു ചൊല്ലും പുരുഷനു മോക്ഷം ലഭിക്കുന്നിതാകയാലിന്നു മേ സാക്ഷാൽ പുരസ്ഥിതനായ ഭഗവാനെ കണ്ടുകണ്ടമ്പോടു നിന്നുടെ സായകം- കൊണ്ടു മരിപ്പാനവകാശമിക്കാലം..........................670 ഉണ്ടായതെന്നുടെ ഭാഗ്യാതിരേകമി- തുണ്ടോ പലർക്കും ലഭിക്കുന്നിതീശ്വരാ! നാരായണൻ നിന്തിരുവടി ജാനകി താരിൽമാതാവായ ലക്ഷമീഭഗവതി പങ്ക്തി കണ്ഠൻതന്നെ നിഗ്രഹിപ്പാനാശു പങ്ക്തിരഥാത്മജനായ്‌ ജനിച്ചു ഭവാൻ പത്മജൻ മുന്നമർത്ഥിക്കയാലെന്നതും പത്മവിലോചന ഞാനറിഞ്ഞീടിനേൻ. നിന്നുടെ ലോകം ഗമിപ്പാൻ തുടങ്ങീടു- മെന്നെയനുഗ്രഹിക്കേണം ഭഗവാനേ!.......................680 എന്നോടു തുല്യബലനാകുമംഗദൻ- തന്നിൽ തിരുവുളളമുണ്ടായിരിക്കണം. അർക്കതനയനുമംഗദബാലനു- മൊക്കുമെനിക്കെന്നു കൈക്കൊൾകവേണമേ! അമ്പും പറിച്ചു തൃക്കൈകൊണ്ടടിയനെ- യൻപോടു മെല്ലെത്തലോടുകയും വേണം." എന്നതു കേട്ടു രഘൂത്തമൻ ബാണവും ചെന്നു പറിച്ചു തലോടിനാൻ മെല്ലവേ. മാനവവീരൻ മുഖാംബുജവും പാർത്തു വാനരദേഹമുപേക്ഷിച്ചു ബാലിയും,..................690 യോഗീന്ദ്രവൃന്ദദുരാപമായുളെളാരു ലോകം ഭഗവൽപദം ഗമിച്ചീടിനാൻ. രാമനായോരു പരമാത്മനാ ബാലി രാമപാദം പ്രവേശിച്ചോരനന്തരം മർക്കടൗഘം ഭയത്തോടോടി വേഗേന പുക്കിതു കിഷ്കിന്ധയായ പുരാജിരേ ചൊല്ലിനാർ താരയോടാശു കപികളും: "സ്വർല്ലോകവാസിയായ്‌ വന്നു കപീശ്വരൻ ശ്രീരാമസായകമേറ്റു രണാജിരേ, താരേ! കുമാരനെ വാഴിക്ക വൈകാതെ....................700 ഗോപുരവാതിൽ നാലും ദൃഡം ബന്ധിച്ചു ഗോപിച്ചു കൊൾക കിഷ്കിന്ധാമഹാപുരം. മന്ത്രികളോടു നിയോഗിക്ക നീ പരി- പന്ഥികളുളളിൽ കടക്കാതിരിക്കണം." ബാലി മരിച്ചതു കേട്ടോരു താരയു- മോലോല വീഴുന്ന കണ്ണുനിരും വാർത്തു ദുഃഖേന വക്ഷസി താഡിച്ചു താഡിച്ചു ഗദ്ഗദവാചാ പറഞ്ഞു പലതരം: "എന്തിനെനിക്കിനി പുത്രനും രാജ്യവു- മെന്തിനു ഭൂതലവാസവും മേ വൃഥാ?.....................710 ഭർത്താവുതന്നോടുകൂടെ മടിയാതെ മൃത്യുലോകം പ്രവേശിക്കുന്നതുണ്ടു ഞാൻ." ഇത്ഥം കരഞ്ഞു കരഞ്ഞവൾ ചെന്നു തൻ രക്തപാംസുക്കളണിഞ്ഞു കിടക്കുന്ന ഭർത്തൃകളേബരം കണ്ടു മോഹംപൂണ്ടു പുത്രനോടും കൂടെയേറ്റം വിവശയായ്‌ വീണിതു ചെന്നു പാദാന്തികേ താരയും, കേണുതുടങ്ങിനാൾ പിന്നെപ്പലതരം: "ബാണമെയ്‌തെന്നയും കൊന്നീടു നീ മമ പ്രാണനാഥന്നു പൊറാ പിരിഞ്ഞാലെടോ!.....................720 എന്നെപ്പതിയോടുകൂടെയയയ്ക്കിലോ കന്യകാദാനഫലം നിനക്കും വരും. ആരയനാം നിന്നാലനുഭൂതമല്ലയോ ഭാര്യാവിയോഗജദുഃഖം രഘുപതേ! വ്യഗ്രവും തീർത്തു രുമയുമായ്‌ വാഴ്ക നീ സുഗ്രീവ! രാജ്യഭോഗങ്ങളോടും ചിരം." ഇത്ഥം പറഞ്ഞു കരയുന്ന താരയോ- ടുത്തരമായരുൾചെയ്‌തു രഘുവരൻ തത്ത്വജ്ഞജ്ഞാനോപദേശ കാരുണ്യേന ഭർത്തൃവിയോഗദുഃഖം കളഞ്ഞീടുവാൻ....................730 </poem> gnzgpgzza5u445mf2ovqb4hcgiq53q8 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/താരോപദേശം 0 4392 246889 78697 2026-08-26T14:16:38Z ~2026-44247-58 13522 246889 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> "എന്തിനു ശോകം വൃഥാ തവ കേൾക്ക നീ ബന്ധമില്ലേതുമിതിന്നു മനോഹരേ! നിന്നുടെ ഭർത്താവു ദേഹമോ ജീവനോ ധന്യേ! പരമാർത്ഥമെന്നോടു ചൊല്ലു നീ. പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം സഞ്ചിതം ത്വങ്ങ്‌മാംസരക്താസ്ഥികൊണ്ടെടോ നിശ്ചേഷ്ടകാഷ്ഠതുല്യം ദേഹമോർക്ക നീ നിശ്ചയമാത്മാവു ജീവൻ നിരാമയൻ. ഇല്ല ജനനം മരണവുമില്ല കേ- ളല്ലലുണ്ടാകായ്കതു നിനച്ചേതുമേ.......................740 നിൽക്കയുമില്ല നടക്കയുമില്ല കേൾ ദു:ഖവിഷയവുമല്ലതു കേവലം സ്‌ത്രീപുരുഷക്ലീബ ഭേദങ്ങളുമില്ല താപശീതാദിയുമില്ലെന്നറിക നീ. സർവകൻ ജീവനേകൻ പരനദ്വയ- നവ്യയനാകാശതുല്യനലേപകൻ ശുദ്ധമായ്‌ നിത്യമായ്‌ ജ്ഞാനാത്മകമായ തത്വമോർത്തെന്തു ദുഃഖത്തിനു കാരണം?" രാമവാക്യാമൃതം കേട്ടോരു താരയും രാമനോടാശു ചോദിച്ചിതു പിന്നെയും:.....................750 "നിശ്ചേഷ്ടകാഷ്ഠതുല്യം ദേഹമായതും സച്ചിദാത്മ നിത്യനായതു ജീവനും ദുഃഖസുഖാദി സംബന്ധമാർക്കെന്നുളള- തൊക്കെയരുൾചെയ്കവേണം ദയാനിധേ!" എന്നതു കേട്ടരുൾചെയ്‌തു രഘുവരൻ: "ധന്യേ രഹസ്യമായുളളതു കേൾക്ക നീ. യാതൊരളവു ദേഹേന്ദ്രിയാഹങ്കാര- ഭേദഭാവേന സംബന്ധമുണ്ടായ്‌വരും അത്രനാളേക്കുമാത്മാവിനു സംസാര- മെത്തുമവിവേകകാരണാൽ നിർണ്ണയം................760 ഓർക്കിൽ മിത്ഥ്യാഭൂതമായ സംസാരവും പാർക്ക താനേ വിനിവർത്തിക്കയല്ലെടോ! നാനാവിഷയങ്ങളെദ്ധ്യായമാനനാം മാനവനെങ്ങനെയെന്നതും കേൾക്ക നീ. മിത്ഥ്യാഗമം നിജ സ്വപ്‌നേ യഥാ തഥാ സത്യമായുളളതു കേട്ടാലുമെങ്കിലോ നൂനമനാദ്യവിദ്യാബന്ധഹേതുനാ താനാമഹംകൃതിക്കാശു തൽക്കാര്യമായ്‌ സംസാരമുണ്ടാമപാർത്ഥകമായതും സംസാരഓ രാഗര്ോഷാദിസംകുലം..................770 മാനസം സംസാരകാരണമായതും മാനസത്തിന്നു ബന്ധം ഭവിക്കുന്നതും ആത്മമനസ്സമാനത്വം ഭവിക്കയാ- ലാത്മനസ്തൽലകൃതബന്ധം ഭവിക്കുന്നു രക്താദിസാന്നിദ്ധ്യമുണ്ടാകകാരണം ശുദ്ധസ്ഫടികവും തദ്വർണ്ണമായ്‌വരും വസ്‌തുതയാ പാർക്കിലില്ല തദ്രഞ്ജനാ ചിത്തേ നിരൂപിച്ചു കാൺക നീ! സൂക്ഷമമായ്‌. ബുദ്ധീന്ദ്രിയാദി സാമീപ്യമുണ്ടാകയാ- ലെത്തുമാത്മാവിനു സംസാരവും ബലാൽ..............780 ആത്മസ്വലിംഗമായോരു മനസ്സിനെ താൽപര്യമോടു പരിഗ്രഹിച്ചിട്ടല്ലോ തത്സ്വഭാവങ്ങളായുള്ള കാമങ്ങളെ- സ്സത്വാദികളാം ഗുണങ്ങളാൽ ബദ്ധനായ്‌ സേവിക്കയാലവശത്വം കലർന്നതു ഭാവിക്കകൊണ്ടു സംസാരേ വലയുന്നു ആദൗ മനോഗുണാൻ സൃഷ്ട്വാ തതസ്തദാ വേദം വിധിക്കും ബഹുവിധകർമ്മങ്ങൾ ശുക്ലരക്താസിതഭ്ഗതികളാ- യ്മിക്കതും തത്സമാനപ്രഭാവങ്ങളായ്‌...................790 ഇങ്ങനെ കർമ്മവശേന ജീവൻ ബലാ- ലെങ്ങുമാഭൂതപ്ലവം ഭ്രമിച്ചീടുന്നു പിന്നെസ്സമസ്തസംഹാരകാലേ ജീവ- നന്നുമനാദ്യവിദ്യാവശം പ്രാപിച്ചു തിഷ്‌ഠത്യഭിനിവേശത്താൽ പുനരഥ സൃഷ്ടികാലേ പൂർവവാസനയാ സമം ജായതേ ഭൂയോ ഘടീയന്ത്രവൽസദാ മായാബലത്താലതാർക്കൊഴിമെടോ യാതൊരിക്കൽ നിജ പുണ്യവിശേഷേണ ചേതസി സത്സംഗതി ലഭിച്ചീടുന്നു,...................800 മത്ഭക്തനായ ശാന്താത്മാവിനു പുന- രപ്പോളവന്മതി മദ്വിഷയാ ദൃഢം ശ്രദ്ധയുമുണ്ടാം കഥാശ്രവണേ മമ ശുദ്ധസ്വരൂപവിജ്ഞാനവും ജായതേ സൽഗുരുനാഥ പ്രസാദേന മാനസേ മുഖ്യവാക്യാർത്ഥവിജ്ഞാമുണ്ടായ്‌വരും ദേഹേന്ദ്രിയ മനഃപ്രാണാദികളിൽ നി- ന്നാഹന്ത! വേറൊന്നു നൂനമാത്മാവിതു സത്യമാനന്ദമേകം പരമദ്വയം നിത്യം നിരുപമം നിഷ്‌കളങ്കം നിർഗ്ഗുണം.................810 ഇത്ഥമറിയുമ്പോൾ മുക്തനാമപ്പൊഴേ സത്യം മയോദിതം സത്യം മയോദിതം യാതൊരുത്തൻ വിചാരിക്കുന്നതിങ്ങനെ ചേതസി സംസാരദുഃഖമവനില്ല. നീയും മയാ പ്രോക്തമോർത്തു വിശുദ്ധയാ- യ്മായാവിമോഹം കളക മനോഹരേ! കർമ്മബന്ധത്തിങ്കൽ നിന്നുടൻ വേർപെട്ടു നിർമ്മല ബ്രഹ്‌മണിതന്നെ ലയിക്ക നീ ചിത്തേ നിനക്കു കഴിഞ്ഞ ജന്മത്തിങ്ക ലെത്രയും ഭക്തിയുണ്ടെങ്കലതുകൊണ്ടു......................820 രൂപവുമേവം നിനക്കു കാട്ടിത്തന്നു താപമിനിക്കളഞ്ഞാലുമശേഷം നീ മദ്രൂപമീദൃശ്യം ധ്യാനിച്ചുകൊൾകയും ചെയ്താൽ നിനക്കു മോക്ഷം വരും നിർണ്ണയം കൈതവമല്ല പറഞ്ഞതു കേവലം" ശ്രീരാമവാക്യമാനന്ദേന കേട്ടോരു താരയും വിസ്മയം പൂണ്ടു വണങ്ങിനാൾ മോഹമകന്നു തെളിഞ്ഞിതു ചിത്തവും ദേഹാഭിമാനജദുഃഖവും പോക്കിനാൾ....................830 ആത്മാനുഭൂതികൊണ്ടാശു സന്തുഷ്ടയാ- യാത്മബോധേന ജീവന്മുക്തയായിനാൾ മോക്ഷപ്രദനായ രാഘവൻതന്നോടു കാൽക്ഷണം സംഗമമാത്രേണ താരയും ഭക്തി മുഴുത്തിട്ടനാദിബന്ധം തീർന്നു മുക്തയായാളൊരു നാരിയെന്നാകിലും വൃഗ്രമെല്ലാമകലെപ്പോയ്തെളിഞ്ഞിതു സുഗ്രീവനുമിവ കേട്ടോരനന്തരം അജ്ഞാനമെല്ലാമകന്നു സൗഖ്യം പൂണ്ടു വിജ്ഞാനമോടതി സ്വസ്ഥനായാൻ തുലോം...............840 </poem> k7t1zurirdbfkxkm6o30jth6uqrn9gv അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/സുഗ്രീവരാജ്യാഭിഷേകം 0 4393 246890 78698 2026-08-26T14:23:50Z ~2026-44247-58 13522 246890 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> സുഗ്രീവനോടരുൾചെയ്താനനന്തര- "മഗ്രജപുത്രനാമംഗദൻതന്നെയും മുന്നിട്ടു സംസ്കാരമാദികർമ്മങ്ങളെ- പ്പുണ്യാഹപര്യന്തമാഹന്ത ചെയ്ക നീ" രാമാജ്ഞയാ തെളിഞ്ഞാശു സുഗ്രീവനു- മാമോദപൂർവമൊരുക്കിത്തുടങ്ങിനാൻ. സൗമ്യയായുള്ളോരു താരയും പുത്രനും ബ്രാഹ്‌മണരുമമാത്യപ്രധാനന്മാരും പൗരജനങ്ങളുമായ്‌ നൃപേന്ദ്രോചിതം ഭേരീമൃദംഗാദിവാദ്യഘോഷത്തൊടും........................850 ശാസ്‌ത്രോക്തമാർഗ്ഗേണ കർമ്മം കഴിച്ചഥ സ്നാത്വാ ജഗാമ രഘൂത്തമസന്നിധൗ മന്ത്രികളോടും പ്രണമ്യ പാദാംബുജ- മന്തർമ്മുദാ പറഞ്ഞാൻ കപിപുംഗവൻ: "രാജ്യത്തെ രക്ഷിച്ചുകൊൾകവേണമിനി പൂജ്യനാകും നിന്തിരുവടി സാദരം. ദാസനായുള്ളോരടിയനിനിത്തവ- ശാസനയും പരിപാലിച്ചു സന്തതം ദേവദേവേശ! തേ പാദപത്മദ്വയം സേവിച്ചുകൊള്ളുവാൻ ലക്ഷമണനെപ്പോലെ".....................860 സുഗ്രീവവാക്കുകളിത്തരം കേട്ടുട- നഗ്രേ ചിരിച്ചരുൾചെതു രഘൂത്തമൻ: "നീ തന്നെ ഞാനതിനില്ലൊരു സംശയം പ്രീതനായ്‌പോയാലുമാശു മമാജ്ഞയാ രാജ്യാധിപത്യം നിനക്കു തന്നേനിനി- പ്പൂജ്യനായ്ചെന്നഭിഷേകം കഴിക്ക നീ നൂനമൊരു നഗരം പൂകയുമില്ല ഞാനോ പതിന്നാലു സംവത്സരത്തോളം. സൗമിത്രി ചെയ്യുമഭിഷേകമാദരാൽ സാമർത്ഥ്യമുള്ള കുമാരനെപ്പിന്നെ നീ......................870 യൗവരാജ്യാർത്ഥമഭിഷേചയ പ്രഭോ! സർവമധീനം നിനക്കു രാജ്യം സഖേ! ബാലിയെപ്പോലെ പരിപാലനം ചെയ്തു ബാലനേയും പരിപാലിച്ചുകൊൾക നീ അദ്രിശിഖരേ വസിക്കുന്നതുണ്ടു ഞാ- നദ്യപ്രഭൃതി ചാതുർമ്മാസ്യമാകുലാൽ പിന്നെ വരിഷം കഴിഞ്ഞാലനന്തര- മന്വേഷണാർത്ഥം പ്രയത്നങ്ങൾ ചെയ്ക നീ തന്വംഗിതാനിരിപ്പേടമറിഞ്ഞു വ- ന്നെന്നോടു ചൊൽകയും വേണം മമ സഖേ!...................880 അത്രനാളും പുരത്തിങ്കൽ വസിക്ക നീ നിത്യസുഖത്തൊടും ദാരാത്മജൈസ്സമം രാഘവൻതന്നോടനുജ്ഞയും കൈക്കൊണ്ടു വേഗേന സൗമിത്രിയോടു സുഗ്രീവനും ചെന്നു പുരിപുക്കഭിഷേകവും ചെയ്തു വന്നിതു രാമാന്തികേ സുമിത്രാത്മജൻ സോദരനോടും പ്രവർഷണാഖ്യേ ഗിരൗ സാദരം ചെന്നു കരേറീ രഘൂത്തമൻ. ഉന്നതമൂർദ്ധ്വശിഖരം പ്രവേശിച്ചു നിന്നനേരമൊരു ഗഹ്വരം കാണായി.......................890 സ്ഫാടികദീപ്തി കലർന്നു വിളങ്ങിന ഹാടകദേശം മണിപ്രവരോജ്ജ്വലം വാതവരിഷഹിമാതപവാരണം പാദപവൃന്ദഫലമൂലസഞ്ചിതം തത്രൈവ വാസായ രോചയാമാസ സൗ- മിത്രിണാ ശ്രീരാമഭദ്രൻ മനോഹരൻ സിദ്ധയോഗീന്ദ്രാദി ഭക്തജനം തദാ മർത്ത്യവേഷം പൂണ്ട നാരായണൻതന്നെ പക്ഷിമൃഗാദിരൂപം ധരിച്ചന്വഹം. പക്ഷിദ്ധ്വജനെബ്ഭജിച്ചു തുടങ്ങിനാർ....................900 സ്ഥാവരജംഗമജാതികളേവരും ദേവനെക്കണ്ടു സുഖിച്ചു മരുവിനാർ. രാഘവൻ തത്ര സമാധിവിരതനാ- യേകാന്തദേശേ മരുവും ദശാന്തരേ ഏകദാ വന്ദിച്ചു സൗമിത്രി സസ്‌പൃഹം രാഘവനോടു ചോദിച്ചരുളീടിനാൻ: "കേൾക്കയിലാഗ്രഹം പാരം ക്രിയാമാർഗ്ഗ- മാഖ്യാഹി മോക്ഷപ്രദം ത്രിലോകീപതേ! വർണ്ണാശ്രമികൾക്കു മോക്ഷദംപോലതു വർണ്ണിച്ചരുൾചെയ്കവേണം ദയാനിധേ!....................910 നാരദവ്യാസവിരിഞ്ചാദികൾ സദാ നാരായണപൂജകൊണ്ടു സാധിക്കുന്നു നിത്യം പുരുഷാർത്ഥമെന്നു യോഗീന്ദ്രന്മാർ ഭക്ത്യാ പറയുന്നിതെന്നു കേൾപ്പുണ്ടു ഞാൻ. ഭക്തനായ്‌ ദാസനായുള്ളോരടിയനു മുക്തിപ്രദമുപദേശിച്ചരുളേണം ലോകൈകനാഥ! ഭവാനരുൾചെയ്കിലോ ലോകോപകാരകമാകയുമുണ്ടല്ലോ. ലക്ഷ്മണനേവമുണർത്തിച്ച നേരത്തു തൽക്ഷണേ ശ്രീരാമദേവനരുൾചെയ്തു: .................920 </poem> o335k5x21kgfp432xplta39ujdozy6v അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/ക്രിയാമാർഗ്ഗോപദേശം 0 4394 246891 78699 2026-08-26T14:44:42Z ~2026-44247-58 13522 246891 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> "കേൾക്ക നീയെങ്കിൽ മൽപൂജാവിധാനത്തി- നോർക്കിലവസാനമില്ലെന്നറിക നീ. എങ്കിലും ചൊല്ലുവാനൊട്ടു സംക്ഷേപിച്ചു നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാൽ. തന്നുടെ തന്നുടെ ഗൃഹ്യോക്തമാർഗ്ഗേണ മന്നിടത്തിങ്കൽ ദ്വിജത്യമുണ്ടായ്‌വന്നാൽ ആചാര്യനോടു മന്ത്രം കേട്ടു സാദര- മാചാര്യപൂർവമാരാധിക്ക മാമെടോ ഹൃൽക്കമലത്തിങ്കലാകിലുമാം പുന- രഗ്നിഭഗവാങ്കലാകിലുമാമെടോ..................930 മുഖ്യപ്രതിമാദികളിലെന്നാകിലു- മർക്കങ്കലാകിലുമപ്പി ങ്കലാകിലും സ്ഥണ്ഡിലത്തിങ്കലും നല്ല സാളഗ്രാമ- മുണ്ടെങ്കിലോ പുനരുത്തമമെത്രയും. വേദതന്ത്രോക്തങ്ങളായ മന്ത്രങ്ങൾകൊ- ണ്ടാദരാൽ മൃല്ലേപനാദി വിധിവഴി കാലേ കുളിക്കവേണം ദേഹശുദ്ധയേ. മൂലമറിഞ്ഞു സന്ധ്യാവന്ദനമാദിയാം നിത്യകർമ്മം ചെയ്തുപിന്നെ സ്വകർമ്മണാ. ശുദ്ധ്യർത്ഥമായ്‌ ചെയ്ക സങ്കൽപമാദിയെ....................940 ആചാര്യനായതു ഞാനെന്നു കൽപിച്ചു പൂജിക്ക ഭക്തിയോടെ ദിവസംപ്രതി സ്നാപനം ചെയ്ക ശിലയാം പ്രതിമാസു ശോഭനാർത്ഥം ചെയ്കവേണം പ്രമാർജ്ജനം ഗന്ധപുഷ്പാദ്യങ്ങൾകൊണ്ടു പൂജിപ്പവൻ ചിന്തിച്ചതൊക്കെ ലഭിക്കുമറിക നീ. മുഖ്യപ്രതിമാദികളിലലംകാര-/////////// മൊക്കെ പ്രസാദമെനിക്കെന്നറിക നീ അഗ്നൗ യജിക്ക ഹവിസ്സുകൊണ്ടാദരാ- ലർക്കനെ സ്ഥണ്ഡിലത്തിങ്കലെന്നാകിലോ.................950 മുമ്പിലേ സർവ്വപൂജാദ്രവ്യമായവ സമ്പാദനം ചെയ്തുവേണം തുടങ്ങുവാൻ ശ്രദ്ധയോടുംകൂടെ വാരിയെന്നാകിലും ഭക്തനായുള്ളവൻ തന്നാലതിപ്രിയം ഗന്ധപുഷ്പാക്ഷതഭക്ഷ്യഭോജ്യാദിക- ളെന്തു പിന്നെപ്പറയേണമോ ഞാനെടോ? വസൃതാജിനകശാദ്യങ്ങളാലാസന- മുത്തമമായതു കൽപിച്ചുകൊള്ളണം ദേവസ്യ സമ്മുഖേ ശാന്തനായ്‌ ചെന്നിരു- ന്നാവിർമ്മുദാ ലിപിന്യാസം കഴിക്കണം...................960 ചെയ്ക തത്ത്വന്യസവും കേശവാദ്യേന ചെയ്ക മമ മൂര്ത്തി പന്ജരന്യാസവും////////// പിന്നെ മന്ത്രന്യാസവും ചെയ്തു സാദരം തന്നുട മുമ്പിൽ വാമേ കലശം വെച്ചു ദക്ഷിണഭാഗേ കുസുമാദികളെല്ലാ- മക്ഷതഭക്ത്യൈവ സംഭരിച്ചീടണം അർഗ്ഘ്യപാദ്യ പ്രദാനാർത്ഥമായും മധു- പർക്കാർത്ഥമാചമനാർത്ഥമെന്നിങ്ങനെ പാത്രചതുഷ്ടയവും വെച്ചുകൊള്ളണം പേർത്തു മറ്റൊന്നും നിരൂപണം കൂടാതെ....................970 മൽക്കലാം ജീവസംജ്ഞാം തടിദുജ്ജ്വലാം ഹൃൽക്കമലേ ദൃഢം ധ്യാനിച്ചുകൊള്ളണം പിന്നെ സ്വദേഹമഖിലം ത്വയാ വ്യാപ്ത- മെന്നുറയ്ക്കേണമിളക്കവും കൂടാതെ ആവാഹയേൽ പ്രതിമാദിഷ്ട മൽക്കലാം ദേവസ്വരൂപമായ്‌ ധ്യാനിക്ക കേവലം പാദ്യവുമർഗ്ഘ്യം തഥാ മധുപർക്കമി- ത്യാദ്യൈഃ പുനഃ സ്നാനവസൃതവിഭൂഷണൈ: എത്രയുണ്ടുള്ളതുപചാരമെന്നാല- തത്രയും കൊള്ളാമെനിക്കെന്നതേയുള്ളൂ......................980 ആഗമോക്തപ്രകാരേണ നീരാജനൈ- ർദ്ധൂ പദീപൈർന്നിവേദ്യൈർബ്ബഹുവിസ്തരൈ: ശ്രദ്ധയാ നിത്യമായർച്ചിച്ചുകൊള്ളുകിൽ ശ്രദ്ധയാ ഞാനും ഭുജിക്കുമറിക നീ. ഹോമമഗസ്ത്യോക്തമാർഗ്ഗകുണ്ഡാനലേ? മൂലമന്ത്രംകൊണ്ടു ചെയ്യാമുതെന്നിയേ ഭക്ത്യാ പുരുഷസൂക്തം കൊണ്ടുമാമെടോ ചിത്തതാരിങ്കൽ നിനയ്ക്ക കുമാര! നീ. ഔപാസനാഗ്നൗ ചരുണാ ഹവിഷാ ഥ സോപാധിനാ ചെയ്ക ഹോമം മഹാമതേ!....................990 തപ്തജാ ബൂനദപ്രഖ്യം മഹാപ്രഭം ദീപ്താഭരണവിഭൂഷിതം കേവലം മാമേവ വഹ്നിമദ്ധ്യസ്ഥിതം ധ്യാനിക്ക ഹോമകാലേ ഹൃദി ഭക്ത്യാ ബുധോത്തമൻ പാരിഷദാനാം ബലിദാനവും ചെയ്തു ഹോമശേഷത്തെ സമാപയന്മന്ത്രവിൽ ഭക്ത്യാ ജപിച്ചു മാം ധ്യാനിച്ചു മൗനിയായ്‌ വക്ത്രവാസം നാഗവല്ലീദലാദിയും ദത്വാ മദഗ്രേ മഹൽപ്രീതിപൂർവകം നൃത്തഗീതസ്തുതിപാഠാദിയും ചെയ്തു...................1000 പാദാംബുജേ നമസ്കാരവും ചെയ്തുടൻ ചേതസി മാമുറപ്പിച്ചു വിനീതനായ്‌ മദ്ദത്തമാകും പ്രസാദത്തെയും പുന- രുത്തമാംഗേ നിധായാനന്ദപൂർവകം 'രക്ഷ മാം ഘോരസംസാരാ'ദിതി മുഹു- രുക്ത്വാ നമസ്കാരവും ചെയ്തനന്തരം ഉദ്വസിപ്പിച്ചുടൻ പ്രത്യങ്ങ്‌മഹസ്സിങ്ക- ലിത്ഥം ദിനമനുപൂജിക്ക മത്സഖേ! ഭക്തിസംയുക്തനായുള്ള മർത്ത്യൻ മുദാ നിത്യമേവം ക്രിയായോഗമനുഷ്ഠിക്കിൽ....................1010 ദേഹനാശേ മമ സാരൂപ്യവും വരു- മൈഹികസൗഖ്യങ്ങളെന്തു ചൊല്ലേണമോ? ഇത്ഥം മയോക്തം ക്രിയായോഗമുത്തമം ഭക്ത്യാ പഠിക്കതാൻ കേൾക്കതാൻ ചെയ്കിലോ നിത്യപൂജാഫലമുണ്ടവനെ"ന്നതും ഭക്തപ്രിയനരുൾചെയ്താനതുനേരം. ശേഷാംശജാതനാം ലക്ഷ്മണൻതന്നോട- ശേഷമിദമരുൾചെയ്തോരനന്തരം മായാമയനായ നാരായണൻ പരൻ മായാമവലംബ്യ ദുഃഖം തുടങ്ങിനാൻ:.................1020 "ഹാ! ജനകാത്മജേ! സീതേ! മനോഹരേ! ഹാ! ജനമോഹിനി! നാഥേ! മമ പ്രിയേ!" ഏവമാദിപ്രലാപം ചെയ്തു നിദ്രയും ദേവദേവന്നു വരാതെ ചമഞ്ഞിതു സൗമിത്രി തന്നുടെ വാക്യാമൃതംകൊണ്ടു സൗമുഖ്യമോടു മരുവും ചിലനേരം. </poem> b4rrx0fu6j05iovfsltg6a4k1qsrv1u 246900 246891 2026-08-27T10:58:33Z ~2026-44247-58 13522 246900 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> "കേൾക്ക നീയെങ്കിൽ മൽപൂജാവിധാനത്തി- നോർക്കിലവസാനമില്ലെന്നറിക നീ. എങ്കിലും ചൊല്ലുവാനൊട്ടു സംക്ഷേപിച്ചു നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാൽ. തന്നുടെ തന്നുടെ ഗൃഹ്യോക്തമാർഗ്ഗേണ മന്നിടത്തിങ്കൽ ദ്വിജത്യമുണ്ടായ്‌വന്നാൽ ആചാര്യനോടു മന്ത്രം കേട്ടു സാദര- മാചാര്യപൂർവമാരാധിക്ക മാമെടോ ഹൃൽക്കമലത്തിങ്കലാകിലുമാം പുന- രഗ്നിഭഗവാങ്കലാകിലുമാമെടോ..................930 മുഖ്യപ്രതിമാദികളിലെന്നാകിലു- മർക്കങ്കലാകിലുമപ്പി ങ്കലാകിലും സ്ഥണ്ഡിലത്തിങ്കലും നല്ല സാളഗ്രാമ- മുണ്ടെങ്കിലോ പുനരുത്തമമെത്രയും. വേദതന്ത്രോക്തങ്ങളായ മന്ത്രങ്ങൾകൊ- ണ്ടാദരാൽ മൃല്ലേപനാദി വിധിവഴി കാലേ കുളിക്കവേണം ദേഹശുദ്ധയേ. മൂലമറിഞ്ഞു സന്ധ്യാവന്ദനമാദിയാം നിത്യകർമ്മം ചെയ്തുപിന്നെ സ്വകർമ്മണാ. ശുദ്ധ്യർത്ഥമായ്‌ ചെയ്ക സങ്കൽപമാദിയെ....................940 ആചാര്യനായതു ഞാനെന്നു കൽപിച്ചു പൂജിക്ക ഭക്തിയോടെ ദിവസംപ്രതി സ്നാപനം ചെയ്ക ശിലയാം പ്രതിമാസു ശോഭനാർത്ഥം ചെയ്കവേണം പ്രമാർജ്ജനം ഗന്ധപുഷ്പാദ്യങ്ങൾകൊണ്ടു പൂജിപ്പവൻ ചിന്തിച്ചതൊക്കെ ലഭിക്കുമറിക നീ. മുഖ്യപ്രതിമാദികളിലലംകാര-/////////// മൊക്കെ പ്രസാദമെനിക്കെന്നറിക നീ അഗ്നൗ യജിക്ക ഹവിസ്സുകൊണ്ടാദരാ- ലർക്കനെ സ്ഥണ്ഡിലത്തിങ്കലെന്നാകിലോ.................950 മുമ്പിലേ സർവ്വപൂജാദ്രവ്യമായവ സമ്പാദനം ചെയ്തുവേണം തുടങ്ങുവാൻ ശ്രദ്ധയോടുംകൂടെ വാരിയെന്നാകിലും ഭക്തനായുള്ളവൻ തന്നാലതിപ്രിയം ഗന്ധപുഷ്പാക്ഷതഭക്ഷ്യഭോജ്യാദിക- ളെന്തു പിന്നെപ്പറയേണമോ ഞാനെടോ? വസൃതാജിനകശാദ്യങ്ങളാലാസന- മുത്തമമായതു കൽപിച്ചുകൊള്ളണം ദേവസ്യ സമ്മുഖേ ശാന്തനായ്‌ ചെന്നിരു- ന്നാവിർമ്മുദാ ലിപിന്യാസം കഴിക്കണം...................960 ചെയ്ക തത്ത്വന്യസവും കേശവാദ്യേന ചെയ്ക മമ മൂര്ത്തി പഞ്ജരന്യാസവും പിന്നെ മന്ത്രന്യാസവും ചെയ്തു സാദരം തന്നുട മുമ്പിൽ വാമേ കലശം വെച്ചു ദക്ഷിണഭാഗേ കുസുമാദികളെല്ലാ- മക്ഷതഭക്ത്യൈവ സംഭരിച്ചീടണം അർഗ്ഘ്യപാദ്യ പ്രദാനാർത്ഥമായും മധു- പർക്കാർത്ഥമാചമനാർത്ഥമെന്നിങ്ങനെ പാത്രചതുഷ്ടയവും വെച്ചുകൊള്ളണം പേർത്തു മറ്റൊന്നും നിരൂപണം കൂടാതെ....................970 മൽക്കലാം ജീവസംജ്ഞാം തടിദുജ്ജ്വലാം ഹൃൽക്കമലേ ദൃഢം ധ്യാനിച്ചുകൊള്ളണം പിന്നെ സ്വദേഹമഖിലം ത്വയാ വ്യാപ്ത- മെന്നുറയ്ക്കേണമിളക്കവും കൂടാതെ ആവാഹയേൽ പ്രതിമാദിഷ്ട മൽക്കലാം ദേവസ്വരൂപമായ്‌ ധ്യാനിക്ക കേവലം പാദ്യവുമർഗ്ഘ്യം തഥാ മധുപർക്കമി- ത്യാദ്യൈഃ പുനഃ സ്നാനവസൃതവിഭൂഷണൈ: എത്രയുണ്ടുള്ളതുപചാരമെന്നാല- തത്രയും കൊള്ളാമെനിക്കെന്നതേയുള്ളൂ......................980 ആഗമോക്തപ്രകാരേണ നീരാജനൈ- ർദ്ധൂ പദീപൈർന്നിവേദ്യൈർബ്ബഹുവിസ്തരൈ: ശ്രദ്ധയാ നിത്യമായർച്ചിച്ചുകൊള്ളുകിൽ ശ്രദ്ധയാ ഞാനും ഭുജിക്കുമറിക നീ. ഹോമമഗസ്ത്യോക്തമാർഗ്ഗകുണ്ഡാനലേ? മൂലമന്ത്രംകൊണ്ടു ചെയ്യാമുതെന്നിയേ ഭക്ത്യാ പുരുഷസൂക്തം കൊണ്ടുമാമെടോ ചിത്തതാരിങ്കൽ നിനയ്ക്ക കുമാര! നീ. ഔപാസനാഗ്നൗ ചരുണാ ഹവിഷാ ഥ സോപാധിനാ ചെയ്ക ഹോമം മഹാമതേ!....................990 തപ്തജാ ബൂനദപ്രഖ്യം മഹാപ്രഭം ദീപ്താഭരണവിഭൂഷിതം കേവലം മാമേവ വഹ്നിമദ്ധ്യസ്ഥിതം ധ്യാനിക്ക ഹോമകാലേ ഹൃദി ഭക്ത്യാ ബുധോത്തമൻ പാരിഷദാനാം ബലിദാനവും ചെയ്തു ഹോമശേഷത്തെ സമാപയന്മന്ത്രവിൽ ഭക്ത്യാ ജപിച്ചു മാം ധ്യാനിച്ചു മൗനിയായ്‌ വക്ത്രവാസം നാഗവല്ലീദലാദിയും ദത്വാ മദഗ്രേ മഹൽപ്രീതിപൂർവകം നൃത്തഗീതസ്തുതിപാഠാദിയും ചെയ്തു...................1000 പാദാംബുജേ നമസ്കാരവും ചെയ്തുടൻ ചേതസി മാമുറപ്പിച്ചു വിനീതനായ്‌ മദ്ദത്തമാകും പ്രസാദത്തെയും പുന- രുത്തമാംഗേ നിധായാനന്ദപൂർവകം 'രക്ഷ മാം ഘോരസംസാരാ'ദിതി മുഹു- രുക്ത്വാ നമസ്കാരവും ചെയ്തനന്തരം ഉദ്വസിപ്പിച്ചുടൻ പ്രത്യങ്ങ്‌മഹസ്സിങ്ക- ലിത്ഥം ദിനമനുപൂജിക്ക മത്സഖേ! ഭക്തിസംയുക്തനായുള്ള മർത്ത്യൻ മുദാ നിത്യമേവം ക്രിയായോഗമനുഷ്ഠിക്കിൽ....................1010 ദേഹനാശേ മമ സാരൂപ്യവും വരു- മൈഹികസൗഖ്യങ്ങളെന്തു ചൊല്ലേണമോ? ഇത്ഥം മയോക്തം ക്രിയായോഗമുത്തമം ഭക്ത്യാ പഠിക്കതാൻ കേൾക്കതാൻ ചെയ്കിലോ നിത്യപൂജാഫലമുണ്ടവനെ"ന്നതും ഭക്തപ്രിയനരുൾചെയ്താനതുനേരം. ശേഷാംശജാതനാം ലക്ഷ്മണൻതന്നോട- ശേഷമിദമരുൾചെയ്തോരനന്തരം മായാമയനായ നാരായണൻ പരൻ മായാമവലംബ്യ ദുഃഖം തുടങ്ങിനാൻ:.................1020 "ഹാ! ജനകാത്മജേ! സീതേ! മനോഹരേ! ഹാ! ജനമോഹിനി! നാഥേ! മമ പ്രിയേ!" ഏവമാദിപ്രലാപം ചെയ്തു നിദ്രയും ദേവദേവന്നു വരാതെ ചമഞ്ഞിതു സൗമിത്രി തന്നുടെ വാക്യാമൃതംകൊണ്ടു സൗമുഖ്യമോടു മരുവും ചിലനേരം. </poem> tq88wzpomfh3xbn65r8l4ywzqx4tg8q 246903 246900 2026-08-27T11:11:03Z ~2026-44247-58 13522 246903 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> "കേൾക്ക നീയെങ്കിൽ മൽപൂജാവിധാനത്തി- നോർക്കിലവസാനമില്ലെന്നറിക നീ. എങ്കിലും ചൊല്ലുവാനൊട്ടു സംക്ഷേപിച്ചു നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാൽ. തന്നുടെ തന്നുടെ ഗൃഹ്യോക്തമാർഗ്ഗേണ മന്നിടത്തിങ്കൽ ദ്വിജത്യമുണ്ടായ്‌വന്നാൽ ആചാര്യനോടു മന്ത്രം കേട്ടു സാദര- മാചാര്യപൂർവമാരാധിക്ക മാമെടോ ഹൃൽക്കമലത്തിങ്കലാകിലുമാം പുന- രഗ്നിഭഗവാങ്കലാകിലുമാമെടോ..................930 മുഖ്യപ്രതിമാദികളിലെന്നാകിലു- മർക്കങ്കലാകിലുമപ്പി ങ്കലാകിലും സ്ഥണ്ഡിലത്തിങ്കലും നല്ല സാളഗ്രാമ- മുണ്ടെങ്കിലോ പുനരുത്തമമെത്രയും. വേദതന്ത്രോക്തങ്ങളായ മന്ത്രങ്ങൾകൊ- ണ്ടാദരാൽ മൃല്ലേപനാദി വിധിവഴി കാലേ കുളിക്കവേണം ദേഹശുദ്ധയേ. മൂലമറിഞ്ഞു സന്ധ്യാവന്ദനമാദിയാം നിത്യകർമ്മം ചെയ്തുപിന്നെ സ്വകർമ്മണാ. ശുദ്ധ്യർത്ഥമായ്‌ ചെയ്ക സങ്കൽപമാദിയെ....................940 ആചാര്യനായതു ഞാനെന്നു കൽപിച്ചു പൂജിക്ക ഭക്തിയോടെ ദിവസംപ്രതി സ്നാപനം ചെയ്ക ശിലയാം പ്രതിമാസു ശോഭനാർത്ഥം ചെയ്കവേണം പ്രമാർജ്ജനം ഗന്ധപുഷ്പാദ്യങ്ങൾകൊണ്ടു പൂജിപ്പവൻ ചിന്തിച്ചതൊക്കെ ലഭിക്കുമറിക നീ. മുഖ്യപ്രതിമാദികളിലങ്കാര- മൊക്കെ പ്രസാദമെനിക്കെന്നറിക നീ അഗ്നൗ യജിക്ക ഹവിസ്സുകൊണ്ടാദരാ- ലർക്കനെ സ്ഥണ്ഡിലത്തിങ്കലെന്നാകിലോ.................950 മുമ്പിലേ സർവ്വപൂജാദ്രവ്യമായവ സമ്പാദനം ചെയ്തുവേണം തുടങ്ങുവാൻ ശ്രദ്ധയോടുംകൂടെ വാരിയെന്നാകിലും ഭക്തനായുള്ളവൻ തന്നാലതിപ്രിയം ഗന്ധപുഷ്പാക്ഷതഭക്ഷ്യഭോജ്യാദിക- ളെന്തു പിന്നെപ്പറയേണമോ ഞാനെടോ? വസൃതാജിനകശാദ്യങ്ങളാലാസന- മുത്തമമായതു കൽപിച്ചുകൊള്ളണം ദേവസ്യ സമ്മുഖേ ശാന്തനായ്‌ ചെന്നിരു- ന്നാവിർമ്മുദാ ലിപിന്യാസം കഴിക്കണം...................960 ചെയ്ക തത്ത്വന്യസവും കേശവാദ്യേന ചെയ്ക മമ മൂര്ത്തി പഞ്ജരന്യാസവും പിന്നെ മന്ത്രന്യാസവും ചെയ്തു സാദരം തന്നുട മുമ്പിൽ വാമേ കലശം വെച്ചു ദക്ഷിണഭാഗേ കുസുമാദികളെല്ലാ- മക്ഷതഭക്ത്യൈവ സംഭരിച്ചീടണം അർഗ്ഘ്യപാദ്യ പ്രദാനാർത്ഥമായും മധു- പർക്കാർത്ഥമാചമനാർത്ഥമെന്നിങ്ങനെ പാത്രചതുഷ്ടയവും വെച്ചുകൊള്ളണം പേർത്തു മറ്റൊന്നും നിരൂപണം കൂടാതെ....................970 മൽക്കലാം ജീവസംജ്ഞാം തടിദുജ്ജ്വലാം ഹൃൽക്കമലേ ദൃഢം ധ്യാനിച്ചുകൊള്ളണം പിന്നെ സ്വദേഹമഖിലം ത്വയാ വ്യാപ്ത- മെന്നുറയ്ക്കേണമിളക്കവും കൂടാതെ ആവാഹയേൽ പ്രതിമാദിഷ്ട മൽക്കലാം ദേവസ്വരൂപമായ്‌ ധ്യാനിക്ക കേവലം പാദ്യവുമർഗ്ഘ്യം തഥാ മധുപർക്കമി- ത്യാദ്യൈഃ പുനഃ സ്നാനവസൃതവിഭൂഷണൈ: എത്രയുണ്ടുള്ളതുപചാരമെന്നാല- തത്രയും കൊള്ളാമെനിക്കെന്നതേയുള്ളൂ......................980 ആഗമോക്തപ്രകാരേണ നീരാജനൈ- ർദ്ധൂ പദീപൈർന്നിവേദ്യൈർബ്ബഹുവിസ്തരൈ: ശ്രദ്ധയാ നിത്യമായർച്ചിച്ചുകൊള്ളുകിൽ ശ്രദ്ധയാ ഞാനും ഭുജിക്കുമറിക നീ. ഹോമമഗസ്ത്യോക്തമാർഗ്ഗകുണ്ഡാനലേ? മൂലമന്ത്രംകൊണ്ടു ചെയ്യാമുതെന്നിയേ ഭക്ത്യാ പുരുഷസൂക്തം കൊണ്ടുമാമെടോ ചിത്തതാരിങ്കൽ നിനയ്ക്ക കുമാര! നീ. ഔപാസനാഗ്നൗ ചരുണാ ഹവിഷാ ഥ സോപാധിനാ ചെയ്ക ഹോമം മഹാമതേ!....................990 തപ്തജാ ബൂനദപ്രഖ്യം മഹാപ്രഭം ദീപ്താഭരണവിഭൂഷിതം കേവലം മാമേവ വഹ്നിമദ്ധ്യസ്ഥിതം ധ്യാനിക്ക ഹോമകാലേ ഹൃദി ഭക്ത്യാ ബുധോത്തമൻ പാരിഷദാനാം ബലിദാനവും ചെയ്തു ഹോമശേഷത്തെ സമാപയന്മന്ത്രവിൽ ഭക്ത്യാ ജപിച്ചു മാം ധ്യാനിച്ചു മൗനിയായ്‌ വക്ത്രവാസം നാഗവല്ലീദലാദിയും ദത്വാ മദഗ്രേ മഹൽപ്രീതിപൂർവകം നൃത്തഗീതസ്തുതിപാഠാദിയും ചെയ്തു...................1000 പാദാംബുജേ നമസ്കാരവും ചെയ്തുടൻ ചേതസി മാമുറപ്പിച്ചു വിനീതനായ്‌ മദ്ദത്തമാകും പ്രസാദത്തെയും പുന- രുത്തമാംഗേ നിധായാനന്ദപൂർവകം 'രക്ഷ മാം ഘോരസംസാരാ'ദിതി മുഹു- രുക്ത്വാ നമസ്കാരവും ചെയ്തനന്തരം ഉദ്വസിപ്പിച്ചുടൻ പ്രത്യങ്ങ്‌മഹസ്സിങ്ക- ലിത്ഥം ദിനമനുപൂജിക്ക മത്സഖേ! ഭക്തിസംയുക്തനായുള്ള മർത്ത്യൻ മുദാ നിത്യമേവം ക്രിയായോഗമനുഷ്ഠിക്കിൽ....................1010 ദേഹനാശേ മമ സാരൂപ്യവും വരു- മൈഹികസൗഖ്യങ്ങളെന്തു ചൊല്ലേണമോ? ഇത്ഥം മയോക്തം ക്രിയായോഗമുത്തമം ഭക്ത്യാ പഠിക്കതാൻ കേൾക്കതാൻ ചെയ്കിലോ നിത്യപൂജാഫലമുണ്ടവനെ"ന്നതും ഭക്തപ്രിയനരുൾചെയ്താനതുനേരം. ശേഷാംശജാതനാം ലക്ഷ്മണൻതന്നോട- ശേഷമിദമരുൾചെയ്തോരനന്തരം മായാമയനായ നാരായണൻ പരൻ മായാമവലംബ്യ ദുഃഖം തുടങ്ങിനാൻ:.................1020 "ഹാ! ജനകാത്മജേ! സീതേ! മനോഹരേ! ഹാ! ജനമോഹിനി! നാഥേ! മമ പ്രിയേ!" ഏവമാദിപ്രലാപം ചെയ്തു നിദ്രയും ദേവദേവന്നു വരാതെ ചമഞ്ഞിതു സൗമിത്രി തന്നുടെ വാക്യാമൃതംകൊണ്ടു സൗമുഖ്യമോടു മരുവും ചിലനേരം. </poem> houwaxm4jzuiky5myv90kh5i50ziif2 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/ഹനൂമൽസുഗ്രീവസംവാദം 0 4396 246893 78700 2026-08-27T04:51:36Z ~2026-44247-58 13522 246893 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> ഇങ്ങനെ വാഴുന്ന കാലമൊരുദിന- മങ്ങു കിഷ്കിന്ധാപുരത്തിങ്കൽ വാഴുന്ന സുഗ്രീവനോടു പറഞ്ഞു പവനജ- നഗ്രേ വണങ്ങിനിന്നേകാന്തമാംവണ്ണം:.....................1030 "കേൾക്ക കപീന്ദ്ര! നിനക്കു ഹിതങ്ങളാം വാക്കുകൾ ഞാൻ പറയുന്നവ സാദരം. നിന്നുടെ കാര്യം വരുത്തി രഘൂത്തമൻ മുന്നമേ സത്യവ്രതൻ പുരുഷോത്തമൻ. പിന്നെ നീയോ നിരൂപിച്ചീലതേതുമെ- ന്നെന്നുടെ മാനസേ തോന്നുന്നിതിന്നഹോ. ബാലി മഹാബലവാൻ കപിപുംഗവൻ ത്രൈലോക്യസമ്മതൻ ദേവരാജാത്മജൻ നിന്നുടെമൂലം മരിച്ചു ബലാ, ലവൻ മുന്നമേ കാര്യം വരുത്തിക്കൊടുത്തിതു.................1040 രാജ്യാഭിഷേകവും ചെയ്തു മഹാജന- പൂജ്യനായ്താരയുമായിരുന്നീടു നീ. എത്രനാളുണ്ടിരിപ്പിങ്ങനെയെന്നതും ചിത്തത്തിലുണ്ടു തോന്നുന്നു ധരിക്ക നീ. അദ്യ വാ ശ്വോ വാ പരശ്വോഥ വാ തവ മൃത്യു ഭവിക്കുമതിനില്ല സംശയം പ്രത്യുപകാരം മറക്കുന്ന പുരുഷൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും പർവതാഗ്രേ നിജ സോദരൻതന്നോടു- മൂർവീശ്വരൻ പരിതാപേന വാഴുന്നു.....................1050 നിന്നെയും പാർത്തു, പറഞ്ഞ സമയവും വന്നതും നീയോ ധരിച്ചതില്ലേതുമേ. വാനരഭാവേന മാനിനീസക്തനായ്‌ പാനവും ചെയ്തു മതിമറന്നന്വഹം രാപ്പകലുമറിയാതേ വസിക്കുന്ന കോപ്പുകളെത്രയും നന്നുനന്നിങ്ങനെ. അഗ്രജനായ ശക്രാത്മജനെപ്പോലെ നിഗ്രഹിച്ചീടും ഭവാനെയും നിർണ്ണയം." അഞ്ജനാനന്ദൻതന്നുടെ വാക്കു കേ- ട്ടഞ്ജസാ ഭീതനായോരു സുഗ്രീവനും..................1060 ഉത്തരമായവൻതന്നോടു ചൊല്ലിനാൻ: "സത്യമത്രേ നീ പറഞ്ഞതു നിർണ്ണയം. ഇത്തരം ചൊല്ലുമമാത്യനുണ്ടെങ്കിലോ പൃത്ഥീശനാപത്തുമെത്തുകയില്ലല്ലോ സത്വരമെന്നുടെയാജ്ഞയോടും ഭവാൻ പത്തുദിക്കിങ്കലേക്കുമയച്ചീടണം, സപ്തദ്വീപസ്ഥിതന്മാരായ വാനര- സത്തമന്മാരെ വരുത്തുവാനായ്‌ ദ്രുതം നേരെ പതിനായിരം കപിവീരെ- പ്പാരാതയയ്ക്ക സന്ദേശപത്രത്തൊടും.......................1070 പക്ഷതിനുള്ളിൽ വരേണം കപികുലം പക്ഷം കഴിഞ്ഞു വരുന്നതെന്നാകിലോ വദ്ധ്യനവനതിനില്ലൊരു സംശയം സത്യം പറഞ്ഞാലിളക്കമില്ലേതുമേ." അഞ്ജനാപുത്രനോടിത്ഥം നിയോഗിച്ചു മഞ്ജുളമന്ദിരം പുക്കിരുന്നീടിനാൻ ഭർത്തൃനിയോഗം പുരസ്കൃത്യ മാരുത- പുത്രനും വാനരസത്തമന്മാരെയും പത്തു ദിക്കിന്നുമയച്ചാനഭിമത- ദത്തപൂർവ്വം, കപീന്ദ്രന്മാരുമന്നേരം..................1080 വായുവേഗപ്രചാരേണ കപികുല- നായകന്മാരെ വരുത്തുവാനായ്‌ മുദാ പോയിതു ദാനമാനാദി തൃപ്തത്മനാ മായാമാനുഷ്യകാര്യാർത്ഥമതിദ്രുതം. </poem> aq3lhogzxi0qk3dg0f2l6j30q54dd9f അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/ശ്രീരാമന്റെ വിരഹതാപം 0 4397 246894 78701 2026-08-27T05:12:43Z ~2026-44247-58 13522 246894 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> രാമനും പർവതമൂർദ്ധനി ദുഃഖിച്ചു ഭാമിനിയോടും പിരിഞ്ഞുവാഴും വിധൗ താപേന ലക്ഷ്മണൻ തന്നോടു ചൊല്ലിനാൻ: "പാപമയ്യോ! മമ! കാൺക! കുമാര! നീ ജാനകീദേവി മരിച്ചിതോ കുത്രചിൽ മാനസതാപേന ജീവിച്ചിരിക്കയോ?..................1090 നിശ്ചയിച്ചേതുമറിഞ്ഞതുമില്ലല്ലോ. കശ്ചിൽ പുരുഷനെന്നോടു സംപ്രിതനായ്‌ ജീവിച്ചിരിക്കുന്നിതെന്നു ചൊല്ലീടുകിൽ കേവലമെത്രയുമിഷ്ടനവൻ മമ. എങ്ങാനുമുണ്ടിരിക്കുന്നതെന്നാകിൽ ഞാ- നിങ്ങു ബലാൽ കൊണ്ടുപോരുവൻ നിർണ്ണയം. ജനാകീദേവിയെക്കട്ട കള്ളൻതന്നെ മാനസകോപേന നഷ്ടമാക്കീടുവൻ. വംശവും കൂടെയൊടുക്കുന്നതുണ്ടൊരു സംശയമേതുമിതിനില്ല നിർണ്ണയം........................1100 എന്നെയും കാണാഞ്ഞു ദുഃഖിച്ചിരിക്കുന്ന നിന്നെ ഞാനെന്നിനിക്കാണുന്നു വല്ലഭേ! ചന്ദ്രാനനേ! നീ പിരിഞ്ഞതു കാരണം ചന്ദ്രനുമാദിത്യനെപ്പോലെയായിതു. ചന്ദ്ര! ശീതാംശുക്കളാലവളെച്ചെന്നു മന്ദമന്ദം തലോടിത്തലോടിത്തദാ വന്നു തടവീടുകെന്നെയും സാദരം നിന്നുടെ ഗോത്രജയല്ലോ ജനകജ. സുഗ്രീവനും ദയാഹീനനത്രേ തുലോം ദുഃഖിതനാമെന്നെയും മറന്നാനല്ലോ..................1110 നിഷ്കണ്ടകം രാജ്യമാശു ലഭിച്ചവൻ മൈക്കണ്ണിമാരോടുകൂടി ദിവാനിശം മദ്യപാനാസക്തചിത്തനാം കാമുകൻ വ്യക്തം കൃതഘ്‌നനത്രേ സുമിത്രാത്മജ! വന്നു ശരൽക്കാലമെന്നതുകണ്ടവൻ വന്നീലയല്ലോ പറഞ്ഞവണ്ണം സഖേ! അന്വേഷണംചെയ്തു സീതാധിവാവു- മിന്നേടമെന്നറിഞ്ഞീടുവാനായവൻ. പൂർവ്വോപകാരിയാമെന്നെ മറക്കയാൽ പൂർവ്വനവൻ കൃതഘ്‌നന്മാരിൽ നിർണ്ണയം.............1120 ഇഷ്ടരായുള്ള ജനത്തെ മറക്കുന്ന ദുഷ്ടരിൽ മുമ്പുണ്ടു സുഗ്രീവനോർക്ക നീ. കിഷ്കിന്ധയോടും ബന്ധുക്കളോടും കൂടെ മർക്കടശ്രേഷ്ഠനെ നിഗ്രഹിച്ചീടുവൻ അഗ്രജമാർഗ്ഗം ഗമിക്കേണമിന്നിനി- സ്സുഗ്രീവനുമതിനില്ലൊരു സംശയം". ഇത്ഥമരുൾചെയ്ത രാഘവനോടതി- ക്രുദ്ധനായോരു സൗമിത്രി ചൊല്ലീടിനാൻ: "വദ്ധ്യനായോരു സുഗ്രീവനെസ്സത്വരം ഹത്വാ വിടകൊൾവനദ്യ തവാന്തികം..................1130 ആജ്ഞാപയാശു മാ"മെന്നു പറഞ്ഞിതു പ്രാജ്ഞനായോരു സുമിത്രാതനയനും ആദായ ചാപതൂണീരഖഡ്ഗങ്ങളും ക്രോധേന ഗന്തുമഭ്യുദ്യതം സോദരം കണ്ടു രഘുപതി ചൊല്ലിനാൻ പിന്നെയു- "മുണ്ടൊന്നു നിന്നോടിനിയും പറയുന്നു ഹന്തവ്യനല്ല സുഗ്രീവൻ മമ സഖി കിന്തു ഭയപ്പെടുതീടുകെന്നേ വരൂ. 'ബാലിയെപ്പോലെ നിനക്കും വിരവോടു കാലപുരത്തിന്നു പോകാമറിക നീ' ഇത്ഥമവനോടു ചെന്നു ചൊന്നാലതി- നുത്തരം ചൊല്ലുന്നതും കേട്ടുകൊണ്ടു നീ വേഗേന വന്നാലതിന്നനുരൂപമാ- മാകൂതമോർത്തു കർത്തവ്യമനന്തരം". </poem> 2y7lan7e0hqq4wtqem8lb4uj7g4jq1z അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/ലക്ഷ്മണന്റെ പുറപ്പാട് 0 4398 246898 78702 2026-08-27T10:25:49Z ~2026-44247-58 13522 246898 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> അഗ്രജന്മാജ്ഞയാ സൌമിത്രി സത്വരം സുഗ്രീവരാജ്യം പ്രതി നടന്നീടിനാൻ കിഷ്കിന്ധയോടും ദഹിച്ചുപോമിപ്പൊഴേ മർക്കടജാതികളെന്നു തോന്നും വണ്ണം വിജ്ഞാനമൂർത്തി സർവ്വജ്ഞനാകുല- നജ്ഞാനിയായുള്ള മാനുഷനെപ്പോലെ...............1150 ദുഃഖസുഖാദികൾ കൈക്കൊണ്ടു വർത്തിച്ചു ദുഷ്കൃതശാന്തി ലോകത്തിനുണ്ടാക്കുവാൻ മുന്നം ദശരഥൻ ചെയ്ത തപോബലം തന്നുടെ സിദ്ധി വർത്തിക്കൊടുപ്പാനും പങ്കജസംഭവനാദികൾക്കുണ്ടായ സങ്കടം തീർത്തു രക്ഷിച്ചു കൊടുപ്പാനും മാനുഷവേഷം ധരിച്ചു പരാപര- നാനന്ദമൂർത്തി ജഗന്മയനീശ്വരൻ നാനാജനങ്ങളും മായയാ മോഹിച്ചു മാനസമജ്ഞാനസംയുക്തമാകയാൽ................1160 മോക്ഷം വരുത്തുന്നതെങ്ങനെ ഞാനെന്നു സാക്ഷാൽ മഹാവിഷ്ണു ചിന്തിച്ചു കല്പിച്ചു സർവ്വജഗന്മാ‍യാനാശിനിയാകിയ ദിവ്യകഥയെ പ്രസിദ്ധയാക്കൂ യഥാ രാമനായ് മാനുഷവ്യാപാരജാതയാം രാമായണാഭിധാമാനന്ദദായിനീം സല്കഥാമിപ്രപഞ്ചത്തിങ്കലൊക്കവെ വിഖ്യാതയാക്കുവാനാനന്ദപൂരുഷൻ ക്രോധവും മോഹവും കാമവും രാഗവും ഖേദാദിയും വ്യവഹാരാർത്ഥസിദ്ധയേ...................1170 തത്തൽക്രിയാകാലദേശോചിതം നിജ- ചിത്തേ പരിഗ്രഹിച്ചീടിനാനീശ്വരൻ സത്വാദികളാം ഗുണങ്ങളിൽത്താനനു- രക്തനെപ്പോലെ ഭവിയ്ക്കുന്നു നിർഗ്ഗുണൻ വിജ്ഞാനമൂർത്തിയാം സാക്ഷി സുഖാത്മകൻ വിജ്ഞാനശക്തിമാനവ്യക്താനദ്വയൻ കാമാദികളാലവിലിപ്തനവ്യയൻ വ്യോമവദ് വ്യാപ്തനനന്തനനാമയൻ ദിവ്യമുനീശ്വരന്മാർ സനകാദികൾ സർവ്വാത്മകനെച്ചിലരറിഞ്ഞീടുവോർ.............1180 നിർമ്മലാത്മാക്കളായുള്ള ഭക്തന്മാർക്കു സംയക്പ്രബോധമുണ്ടാമെന്നു ചൊല്ലുന്നു ഭക്തചിത്താനുസാരേണ സഞ്ജായതേ മുക്തിപ്രദൻ മുനിവൃന്ദനിഷേവിതൻ കിഷ്കിന്ധയാം നഗരാന്തികം പ്രാപിച്ചു ലക്ഷ്മണനും ചെറു ഞാണൊലിയിട്ടിതു മർക്കടന്മാരവനെക്കണ്ടു പേടിച്ചു ചക്രുഃ കിലുകിലശബ്ദം പരവശാൽ വപ്രോപരി പാഞ്ഞു കല്ലും മരങ്ങളും വിഭ്രമത്തോടു കൈയിൽ പിടിച്ചേവരും..................1190 പേടിച്ചു മൂത്രമലങ്ങൾ വിസർജ്ജിച്ചു ചാടിത്തുടങ്ങിനാരങ്ങുമിങ്ങും ദ്രുതം മർക്കടക്കൂട്ടത്തെയൊക്കെയൊടുക്കുവാ- നുൾക്കാമ്പിലഭ്യുദ്യതനായ സൗമിത്രി വില്ലും കുഴിയെക്കുലച്ചു വലിച്ചിതു ഭല്ലൂകവൃന്ദവും വല്ലാതെയായിതു ലക്ഷ്മണനാഗതനായതറിഞ്ഞഥ തൽക്ഷണമംഗദനോടിവന്നീടിനാൻ ശാഖാമൃഗങ്ങളെയാട്ടിക്കളഞ്ഞു താ- നേകനായ്ച്ചെന്നു നമസ്കരിച്ചീടിനാൻ.......................1200 പ്രീതനായാശ്ലേഷവും ചെയ്തവനോടു ജാതമോഡം സുമിത്രാത്മജൻ ചൊല്ലിനാൻ 'ഗച്ഛ വത്സ ത്വം പിതൃവ്യനെക്കണ്ടു ചൊ- ല്ലിച്ചെയ്ത കാര്യം പിഴയ്ക്കുമെന്നാശു നീ ഇച്ഛയായുള്ളതും ചെയ്തു മിത്രത്തെ വ- ഞ്ചിച്ചാലനർത്ഥമവിളംബിതം വരും ഉഗ്രനാമഗ്രജനെന്നോടരുൾചെയ്തു നിഗ്രഹിച്ചീടുവാൻ സുഗ്രീവനെ ക്ഷണാൽ അഗ്രജമാർഗ്ഗം ഗമിയ്ക്കണമെന്നുണ്ടു സുഗ്രീവനുൾക്കാമ്പിലെങ്കിലതേ പോരും..................1210 എന്നരുൾചെയ്തതു ചെന്നു പറകെ'ന്നു ചൊന്നതു കേട്ടൊരു ബാലിതനയനും തന്നുള്ളിലുണ്ടായ ഭീതിയോടുമവൻ ചെന്നു സുഗ്രീവനെ വന്ദിച്ചു ചൊല്ലിനാൻ 'കോപേന ലക്ഷ്മണൻ വന്നിതാ നിൽക്കുന്നു ഗോപുരദ്വാരി പുറത്തുഭാഗത്തിനി കാപേയഭാവം കളഞ്ഞു വന്ദിക്ക ചെ- ന്നപത്തതല്ലായ്കിലുണ്ടായ്‌വരും ദൃഢം' സന്ത്രസ്തനായ സുഗ്രീവനതു കേട്ടു മന്ത്രിപ്രവരനാം മാരുതി തന്നോടു ചിന്തിച്ചു ചൊല്ലിനാനംഗദനോടുകൂ- ടന്തികേ ചെന്നു വന്ദിക്ക സൗമിത്രിയെ സാന്ത്വനം ചെയ്തു കൂട്ടിക്കൊണ്ടു പോരിക ശാന്തനായോരു സുമിത്രാതനയനെ' മാരുതിയെപ്പറഞ്ഞേവമയച്ചഥ താരയോടർക്കാത്മജൻ പറഞ്ഞീടിനാൻ 'താരാധിപാനനേ! പോകണമാശു നീ താരേ! മനോഹരേ! ലക്ഷ്മണൻ തന്നുടെ ചാരത്തു ചെന്നു കോപത്തെശ്ശമിപ്പിക്ക സാരസ്യസാരവാക്യങ്ങളാൽ പിന്നെ നീ കൂട്ടിക്കൊണ്ടിങ്ങുപോന്നെന്നെയും വേഗേന കാട്ടിക്കലുഷഭാവത്തെയും നീക്കണം' ഇത്ഥമർക്കാത്മജ വാക്കുകൾ കേട്ടവൾ മദ്ധ്യകക്ഷ്യാം പ്രവേശിച്ചു നിന്നീടിനാൾ താരാതനയനും മാരുതിയും കൂടി ശ്രീരാമസോദരൻ തന്നെ വണങ്ങിനാർ ഭക്ത്യാകുശലപ്രശ്നങ്ങളും ചെയ്തു സൗ- മിത്രിയോടഞ്ജനാനന്ദനൻ ചൊല്ലിനാൻ 'എന്തു പുറത്തുഭാഗേ നിന്നരുളുവാ- നന്തഃപുരത്തിലാമ്മാറെഴുന്നള്ളണം രാജദാരങ്ങളെയും നഗരാഭയും രാജാവു സുഗ്രീവനെയും കനിവോടു കണ്ടു പറഞ്ഞാലനന്തരം നാഥനെ- ക്കണ്ടു വണങ്ങിയാൽ സാദ്ധ്യമെല്ലാം ദ്രുതം' ഇത്ഥം പറഞ്ഞു കൈയും പിടിച്ചാശു സൗ- മിത്രിയോടും മന്ദമന്ദം നടന്നിതു യൂഥപന്മാർ മരുവീടും മണിമയ- സൌധങ്ങളും പുരീശോഭയും കണ്ടുക- ണ്ടാനന്ദമുൾക്കൊണ്ടു മദ്ധ്യകക്ഷ്യാ ചെന്നു മാനിച്ചു നിന്നനേരത്തു കാണായ്‌വന്നു താരേശതുല്യമുഖിയായ മാനിനീ താരാ ജഗന്മനോമോഹിനി സുന്ദരി ലക്ഷ്മീസമാനയായ് നിൽക്കുന്നതന്നേരം ലക്ഷ്മണൻ തന്നെ വണങ്ങി വിനീതയായ് മന്ദസ്മിതം പൂണ്ടു ചൊന്നാളഹോ ‘തവ മന്ദിരമായതിതെന്നറിഞ്ഞീലയോ? ഭക്തനായെത്രയുമുത്തമനായ് തവ ഭൃത്യനായോരു കപീന്ദ്രനോടിങ്ങനെ കോപമുണ്ടായാലവനെന്തൊരു ഗതി? ചാപല്യമേറുമിജ്ജാതികൾക്കോർക്കണം മർക്കടവീരൻ ബഹുകാലമുണ്ടല്ലോ ദുഃഖമനുഭവിച്ചീടുന്നു ദീനനായ് ഇക്കാലമാശു ഭവൽകൃപയാ പരി- രക്ഷിതനാകയാൽ സൌഖ്യം കലർന്നവൻ വാണാനതും വിപരീതമാക്കീടായ്ക- വേണം ദയാനിധേ! ഭക്തപരായണ! നാനാദിഗന്തരം തോറും മരുവുന്ന വാനരന്മാരെ വരുത്തുവാനായവൻ പത്തു സഹസ്രം ദൂതന്മാരെ വിട്ടിതു പത്തുദിക്കീന്നും കപികുലപ്രൌഢരും വന്നു നിറഞ്ഞതു കാൺകിവിടെപ്പുന- രൊന്നിനും ദണ്ഡമിനിയില്ല നിർണ്ണയം നക്തഞ്ചരകുലമൊക്കെയൊടുക്കുവാൻ ശക്തരത്രേ കപിസത്തമന്മാരെല്ലാം പുത്രകളത്രമിത്രാന്വിതനാകിയ ഭൃത്യനാം സുഗ്രീവനെക്കണ്ടവനുമായ് ശ്രീരാമദേവപാദാംബുജം വന്ദിച്ചു കാര്യവുമാശു സാധിക്കാമറിഞ്ഞാലും’ താരാവചനമേവം കേട്ടു ലക്ഷ്മണൻ പാരാതെ ചെന്നു സുഗ്രീവനെയും കണ്ടു സത്രപം വിത്രസ്തനായ സുഗ്രീവനും സത്വരമുത്ഥാനവും ചെയ്തു വന്ദിച്ചു മത്തനായ് വിഹ്വലിതേക്ഷണനാം കപി- സത്തമനെക്കണ്ടു കോപേന ലക്ഷ്മണൻ മിത്രാത്മജനോടു ചൊല്ലിനാൻ നീ രഘു- സത്തമൻ തന്നെ മറന്നെതെന്തിങ്ങനെ? വൃത്രാരിപുത്രനെക്കൊന്ന ശരമാര്യ- പുത്രൻ കരസ്ഥിതമെന്നുമറിക നീ അഗ്രജമാർഗ്ഗം ഗമിക്കയിലാഗ്രഹം സുഗ്രീവനുണ്ടെന്നു നാഥനരുൾചെയ്തു ഇത്തരം സൌമിത്രി ചൊന്നതു കേട്ടതി- നുത്തരം മാരുത പുത്രനും ചൊല്ലിനാൻ ‘ഇത്ഥമരുൾചെയ്‌വതിനെന്തു കാരണം ഭക്തനേറ്റം പുരുഷോത്തമങ്കൽ കപി- സത്തമനോർക്കിൽ സുമിത്രാത്മജനിലും സത്യവും ലംഘിയ്ക്കയില്ല കപീശ്വരൻ രാമകാര്യാർത്ഥമുണർന്നിരിക്കുന്നിതു താമസമെന്നിയേ വാനരപുംഗവൻ വിസ്മൃതനായിരുന്നീടുകയല്ലേതും വിസ്മയമാമ്മാറു കണ്ടീലയോ ഭവാൻ? വേഗേന നാനാദിഗന്തരത്തിങ്കൽ നി- ന്നാഗതന്മാരായ വാനരവീരരെ? ശ്രീരാമകാര്യമശേഷേണ സാധിക്കു- മാമയമെന്നിയേ വാനരനായകൻ’ മാരുതി ചൊന്നതു കേട്ടു സൌമിത്രിയു- മാരൂഢലജ്ജനായ് നിൽക്കും ദശാന്തരേ സുഗ്രീവനർഗ്ഘ്യപാദ്യാദേൻ പൂജ- ചെയ്തഗ്രഭാഗേ വീണും വീണ്ടും വണങ്ങിനാൻ ‘ശ്രീരാമദോസോഹമാഹന്ത! രാഘവ- കാരുണ്യലേശേനെ രക്ഷിതനദ്യ ഞാൻ ലോകത്രയത്തെ ക്ഷണാർദ്ധമാത്രം കൊണ്ടു രാഘവൻ തന്നെ ജയിക്കുമല്ലോ ബലാൽ സേവാർത്ഥമോർക്കിൽ സഹായമാത്രം ഞങ്ങ- ളേവരും തൻ നിയോഗത്തെ വഹിയ്ക്കുന്നു‘ അർക്കാത്മജൻ മൊഴി കേട്ടു സൌമിത്രിയും- മുൾക്കാമ്പഴിഞ്ഞവനോടു ചൊല്ലീടിനാൻ ‘ദുഃഖേന ഞാൻ പരുഷങ്ങൾ പറഞ്ഞതു- മൊക്കെ ക്ഷമിയ്ക്ക മഹാഭാഗനല്ലോ നീ നിങ്കൽ പ്രണയമധികമുണ്ടാകയാൽ സങ്കടം കൊണ്ടു പറഞ്ഞിതു ഞാനെടോ! വൈകാതെ പോക വനത്തിനു നാമിനി രാഘവൻ താനേ വസിയ്ക്കുന്നതുമെടോ. </poem> c3l5q0f3h1o7rdp6vfvsnbwh3ivmk4s 246899 246898 2026-08-27T10:51:09Z ~2026-44247-58 13522 246899 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> അഗ്രജന്മാജ്ഞയാ സൌമിത്രി സത്വരം സുഗ്രീവരാജ്യം പ്രതി നടന്നീടിനാൻ കിഷ്കിന്ധയോടും ദഹിച്ചുപോമിപ്പൊഴേ മർക്കടജാതികളെന്നു തോന്നും വണ്ണം വിജ്ഞാനമൂർത്തി സർവ്വജ്ഞനാകുല- നജ്ഞാനിയായുള്ള മാനുഷനെപ്പോലെ...............1150 ദുഃഖസുഖാദികൾ കൈക്കൊണ്ടു വർത്തിച്ചു ദുഷ്കൃതശാന്തി ലോകത്തിനുണ്ടാക്കുവാൻ മുന്നം ദശരഥൻ ചെയ്ത തപോബലം തന്നുടെ സിദ്ധി വർത്തിക്കൊടുപ്പാനും പങ്കജസംഭവനാദികൾക്കുണ്ടായ സങ്കടം തീർത്തു രക്ഷിച്ചു കൊടുപ്പാനും മാനുഷവേഷം ധരിച്ചു പരാപര- നാനന്ദമൂർത്തി ജഗന്മയനീശ്വരൻ നാനാജനങ്ങളും മായയാ മോഹിച്ചു മാനസമജ്ഞാനസംയുക്തമാകയാൽ................1160 മോക്ഷം വരുത്തുന്നതെങ്ങനെ ഞാനെന്നു സാക്ഷാൽ മഹാവിഷ്ണു ചിന്തിച്ചു കല്പിച്ചു സർവ്വജഗന്മാ‍യാനാശിനിയാകിയ ദിവ്യകഥയെ പ്രസിദ്ധയാക്കൂ യഥാ രാമനായ് മാനുഷവ്യാപാരജാതയാം രാമായണാഭിധാമാനന്ദദായിനീം സല്കഥാമിപ്രപഞ്ചത്തിങ്കലൊക്കവെ വിഖ്യാതയാക്കുവാനാനന്ദപൂരുഷൻ ക്രോധവും മോഹവും കാമവും രാഗവും ഖേദാദിയും വ്യവഹാരാർത്ഥസിദ്ധയേ...................1170 തത്തൽക്രിയാകാലദേശോചിതം നിജ- ചിത്തേ പരിഗ്രഹിച്ചീടിനാനീശ്വരൻ സത്വാദികളാം ഗുണങ്ങളിൽത്താനനു- രക്തനെപ്പോലെ ഭവിയ്ക്കുന്നു നിർഗ്ഗുണൻ വിജ്ഞാനമൂർത്തിയാം സാക്ഷി സുഖാത്മകൻ വിജ്ഞാനശക്തിമാനവ്യക്താനദ്വയൻ കാമാദികളാലവിലിപ്തനവ്യയൻ വ്യോമവദ് വ്യാപ്തനനന്തനനാമയൻ ദിവ്യമുനീശ്വരന്മാർ സനകാദികൾ സർവ്വാത്മകനെച്ചിലരറിഞ്ഞീടുവോർ.............1180 നിർമ്മലാത്മാക്കളായുള്ള ഭക്തന്മാർക്കു സംയക്പ്രബോധമുണ്ടാമെന്നു ചൊല്ലുന്നു ഭക്തചിത്താനുസാരേണ സഞ്ജായതേ മുക്തിപ്രദൻ മുനിവൃന്ദനിഷേവിതൻ കിഷ്കിന്ധയാം നഗരാന്തികം പ്രാപിച്ചു ലക്ഷ്മണനും ചെറു ഞാണൊലിയിട്ടിതു മർക്കടന്മാരവനെക്കണ്ടു പേടിച്ചു ചക്രുഃ കിലുകിലശബ്ദം പരവശാൽ വപ്രോപരി പാഞ്ഞു കല്ലും മരങ്ങളും വിഭ്രമത്തോടു കൈയിൽ പിടിച്ചേവരും..................1190 പേടിച്ചു മൂത്രമലങ്ങൾ വിസർജ്ജിച്ചു ചാടിത്തുടങ്ങിനാരങ്ങുമിങ്ങും ദ്രുതം മർക്കടക്കൂട്ടത്തെയൊക്കെയൊടുക്കുവാ- നുൾക്കാമ്പിലഭ്യുദ്യതനായ സൗമിത്രി വില്ലും കുഴിയെക്കുലച്ചു വലിച്ചിതു ഭല്ലൂകവൃന്ദവും വല്ലാതെയായിതു ലക്ഷ്മണനാഗതനായതറിഞ്ഞഥ തൽക്ഷണമംഗദനോടിവന്നീടിനാൻ ശാഖാമൃഗങ്ങളെയാട്ടിക്കളഞ്ഞു താ- നേകനായ്ച്ചെന്നു നമസ്കരിച്ചീടിനാൻ.......................1200 പ്രീതനായാശ്ലേഷവും ചെയ്തവനോടു ജാതമോഡം സുമിത്രാത്മജൻ ചൊല്ലിനാൻ 'ഗച്ഛ വത്സ ത്വം പിതൃവ്യനെക്കണ്ടു ചൊ- ല്ലിച്ചെയ്ത കാര്യം പിഴയ്ക്കുമെന്നാശു നീ ഇച്ഛയായുള്ളതും ചെയ്തു മിത്രത്തെ വ- ഞ്ചിച്ചാലനർത്ഥമവിളംബിതം വരും ഉഗ്രനാമഗ്രജനെന്നോടരുൾചെയ്തു നിഗ്രഹിച്ചീടുവാൻ സുഗ്രീവനെ ക്ഷണാൽ അഗ്രജമാർഗ്ഗം ഗമിയ്ക്കണമെന്നുണ്ടു സുഗ്രീവനുൾക്കാമ്പിലെങ്കിലതേ പോരും..................1210 എന്നരുൾചെയ്തതു ചെന്നു പറകെ'ന്നു ചൊന്നതു കേട്ടൊരു ബാലിതനയനും തന്നുള്ളിലുണ്ടായ ഭീതിയോടുമവൻ ചെന്നു സുഗ്രീവനെ വന്ദിച്ചു ചൊല്ലിനാൻ 'കോപേന ലക്ഷ്മണൻ വന്നിതാ നിൽക്കുന്നു ഗോപുരദ്വാരി പുറത്തുഭാഗത്തിനി കാപേയഭാവം കളഞ്ഞു വന്ദിക്ക ചെ- ന്നപത്തതല്ലായ്കിലുണ്ടായ്‌വരും ദൃഢം' സന്ത്രസ്തനായ സുഗ്രീവനതു കേട്ടു മന്ത്രിപ്രവരനാം മാരുതി തന്നോടു....................1220 ചിന്തിച്ചു ചൊല്ലിനാനംഗദനോടുകൂ- ടന്തികേ ചെന്നു വന്ദിക്ക സൗമിത്രിയെ സാന്ത്വനം ചെയ്തു കൂട്ടിക്കൊണ്ടു പോരിക ശാന്തനായോരു സുമിത്രാതനയനെ' മാരുതിയെപ്പറഞ്ഞേവമയച്ചഥ താരയോടർക്കാത്മജൻ പറഞ്ഞീടിനാൻ 'താരാധിപാനനേ! പോകണമാശു നീ താരേ! മനോഹരേ! ലക്ഷ്മണൻ തന്നുടെ ചാരത്തു ചെന്നു കോപത്തെശ്ശമിപ്പിക്ക സാരസ്യസാരവാക്യങ്ങളാൽ പിന്നെ നീ...............1230 കൂട്ടിക്കൊണ്ടിങ്ങുപോന്നെന്നെയും വേഗേന കാട്ടിക്കലുഷഭാവത്തെയും നീക്കണം' ഇത്ഥമർക്കാത്മജ വാക്കുകൾ കേട്ടവൾ മദ്ധ്യകക്ഷ്യാം പ്രവേശിച്ചു നിന്നീടിനാൾ താരാതനയനും മാരുതിയും കൂടി ശ്രീരാമസോദരൻ തന്നെ വണങ്ങിനാർ ഭക്ത്യാകുശലപ്രശ്നങ്ങളും ചെയ്തു സൗ- മിത്രിയോടഞ്ജനാനന്ദനൻ ചൊല്ലിനാൻ 'എന്തു പുറത്തുഭാഗേ നിന്നരുളുവാ- നന്തഃപുരത്തിലാമ്മാറെഴുന്നള്ളണം................1240 രാജദാരങ്ങളെയും നഗരാഭയും രാജാവു സുഗ്രീവനെയും കനിവോടു കണ്ടു പറഞ്ഞാലനന്തരം നാഥനെ- ക്കണ്ടു വണങ്ങിയാൽ സാദ്ധ്യമെല്ലാം ദ്രുതം' ഇത്ഥം പറഞ്ഞു കൈയും പിടിച്ചാശു സൗ- മിത്രിയോടും മന്ദമന്ദം നടന്നിതു യൂഥപന്മാർ മരുവീടും മണിമയ- സൌധങ്ങളും പുരീശോഭയും കണ്ടുക- ണ്ടാനന്ദമുൾക്കൊണ്ടു മദ്ധ്യകക്ഷ്യാ ചെന്നു മാനിച്ചു നിന്നനേരത്തു കാണായ്‌വന്നു..................1250 താരേശതുല്യമുഖിയായ മാനിനീ താരാ ജഗന്മനോമോഹിനി സുന്ദരി ലക്ഷ്മീസമാനയായ് നിൽക്കുന്നതന്നേരം ലക്ഷ്മണൻ തന്നെ വണങ്ങി വിനീതയായ് മന്ദസ്മിതം പൂണ്ടു ചൊന്നാളഹോ ‘തവ മന്ദിരമായതിതെന്നറിഞ്ഞീലയോ? ഭക്തനായെത്രയുമുത്തമനായ് തവ ഭൃത്യനായോരു കപീന്ദ്രനോടിങ്ങനെ കോപമുണ്ടായാലവനെന്തൊരു ഗതി? ചാപല്യമേറുമിജ്ജാതികൾക്കോർക്കണം...................1260 മർക്കടവീരൻ ബഹുകാലമുണ്ടല്ലോ ദുഃഖമനുഭവിച്ചീടുന്നു ദീനനായ് ഇക്കാലമാശു ഭവൽകൃപയാ പരി- രക്ഷിതനാകയാൽ സൌഖ്യം കലർന്നവൻ വാണാനതും വിപരീതമാക്കീടായ്ക- വേണം ദയാനിധേ! ഭക്തപരായണ! നാനാദിഗന്തരം തോറും മരുവുന്ന വാനരന്മാരെ വരുത്തുവാനായവൻ പത്തു സഹസ്രം ദൂതന്മാരെ വിട്ടിതു പത്തുദിക്കീന്നും കപികുലപ്രൌഢരും...................1270 വന്നു നിറഞ്ഞതു കാൺകിവിടെപ്പുന- രൊന്നിനും ദണ്ഡമിനിയില്ല നിർണ്ണയം നക്തഞ്ചരകുലമൊക്കെയൊടുക്കുവാൻ ശക്തരത്രേ കപിസത്തമന്മാരെല്ലാം പുത്രകളത്രമിത്രാന്വിതനാകിയ ഭൃത്യനാം സുഗ്രീവനെക്കണ്ടവനുമായ് ശ്രീരാമദേവപാദാംബുജം വന്ദിച്ചു കാര്യവുമാശു സാധിക്കാമറിഞ്ഞാലും’ താരാവചനമേവം കേട്ടു ലക്ഷ്മണൻ പാരാതെ ചെന്നു സുഗ്രീവനെയും കണ്ടു.....................1280 സത്രപം വിത്രസ്തനായ സുഗ്രീവനും സത്വരമുത്ഥാനവും ചെയ്തു വന്ദിച്ചു മത്തനായ് വിഹ്വലിതേക്ഷണനാം കപി- സത്തമനെക്കണ്ടു കോപേന ലക്ഷ്മണൻ മിത്രാത്മജനോടു ചൊല്ലിനാൻ നീ രഘു- സത്തമൻ തന്നെ മറന്നെതെന്തിങ്ങനെ? വൃത്രാരിപുത്രനെക്കൊന്ന ശരമാര്യ- പുത്രൻ കരസ്ഥിതമെന്നുമറിക നീ അഗ്രജമാർഗ്ഗം ഗമിക്കയിലാഗ്രഹം സുഗ്രീവനുണ്ടെന്നു നാഥനരുൾചെയ്തു.....................1290 ഇത്തരം സൌമിത്രി ചൊന്നതു കേട്ടതി- നുത്തരം മാരുത പുത്രനും ചൊല്ലിനാൻ ‘ഇത്ഥമരുൾചെയ്‌വതിനെന്തു കാരണം ഭക്തനേറ്റം പുരുഷോത്തമങ്കൽ കപി- സത്തമനോർക്കിൽ സുമിത്രാത്മജനിലും സത്യവും ലംഘിയ്ക്കയില്ല കപീശ്വരൻ രാമകാര്യാർത്ഥമുണർന്നിരിക്കുന്നിതു താമസമെന്നിയേ വാനരപുംഗവൻ വിസ്മൃതനായിരുന്നീടുകയല്ലേതും വിസ്മയമാമ്മാറു കണ്ടീലയോ ഭവാൻ?......................1300 വേഗേന നാനാദിഗന്തരത്തിങ്കൽ നി- ന്നാഗതന്മാരായ വാനരവീരരെ? ശ്രീരാമകാര്യമശേഷേണ സാധിക്കു- മാമയമെന്നിയേ വാനരനായകൻ’ മാരുതി ചൊന്നതു കേട്ടു സൌമിത്രിയു- മാരൂഢലജ്ജനായ് നിൽക്കും ദശാന്തരേ സുഗ്രീവനർഗ്ഘ്യപാദ്യാദേൻ പൂജചെ- യ്തഗ്രഭാഗേ വീണും വീണ്ടും വണങ്ങിനാൻ ‘ശ്രീരാമദോസോഹമാഹന്ത! രാഘവ- കാരുണ്യലേശേനെ രക്ഷിതനദ്യ ഞാൻ.....................1310 ലോകത്രയത്തെ ക്ഷണാർദ്ധമാത്രം കൊണ്ടു രാഘവൻ തന്നെ ജയിക്കുമല്ലോ ബലാൽ സേവാർത്ഥമോർക്കിൽ സഹായമാത്രം ഞങ്ങ- ളേവരും തൻ നിയോഗത്തെ വഹിയ്ക്കുന്നു‘ അർക്കാത്മജൻ മൊഴി കേട്ടു സൌമിത്രിയും- മുൾക്കാമ്പഴിഞ്ഞവനോടു ചൊല്ലീടിനാൻ ‘ദുഃഖേന ഞാൻ പരുഷങ്ങൾ പറഞ്ഞതു- മൊക്കെ ക്ഷമിയ്ക്ക മഹാഭാഗനല്ലോ നീ നിങ്കൽ പ്രണയമധികമുണ്ടാകയാൽ സങ്കടം കൊണ്ടു പറഞ്ഞിതു ഞാനെടോ!...................1320 വൈകാതെ പോക വനത്തിനു നാമിനി രാഘവൻ താനേ വസിയ്ക്കുന്നതുമെടോ. </poem> r271hvo6p58l9tf6bhw7nzz37c350l8 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/സുഗ്രീവൻ ശ്രീരാമസന്നിധിയിൽ 0 4399 246901 21126 2026-08-27T11:06:35Z ~2026-44247-58 13522 246901 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> ‘അങ്ങനെ തന്നെ പുറപ്പെടുകെങ്കിൽ നാ- മിങ്ങിനിപ്പാർക്കയില്ലെ’ന്നു സുഗ്രീവനും തേരിൽ കരേറി സുമിത്രാത്മജനുമായ് ഭേരീമൃദംഗശംഖാദി നാദത്തൊടും അഞ്ജനാപുത്ര നീലാംഗദാദ്യൈരല- മഞ്ജസാ വാനരസേനയോടും തദാ ചാമരശ്വേതാ‍തപത്രവ്യജനവാൻ സാമരസൈന്യനഖണ്ഡലനെപ്പോലെ......................1330 രാമൻ തിരുവടിയെച്ചെന്നു കാണ്മതി- നാമോദമോടു നടന്നു കപിവരൻ ഗഹ്വരദ്വാരി ശിലാതലേ വാഴുന്ന വിഹ്വലമാനസം ചീരാജിനധരം ശ്യാമം ജടമകുടോജ്ജ്വലം മാനവം രാമം വിശാലവിലോലവിലോചനം ശാന്തം മൃദുസ്മിതചാരുമുഖാംബുജം കാന്താവിരഹസന്തപ്തം മനോഹരം കാന്തം മൃഗപക്ഷി സഞ്ചയസേവിതം ദാന്തം മുദാ കണ്ടു ദൂരാൽ കപിവരൻ...............1340 തേരില്നിന്നാശു താഴത്തിറങ്ങീടിനാൻ വീരനായോരു സൌമിത്രിയോടും തദാ ശ്രീരാമപാദാരവിന്ദാന്തികേ വീണു പൂരിച്ച ഭക്ത്യാ നമസ്കരിച്ചീടിനാൻ ശ്രീരാമദേവനും വാനരവീരനെ- ക്കാരുണ്യമോടു ഗാഢം പുണര്ന്നീടിനാൻ ‘സൌഖ്യമല്ലീ ഭവാനെ’ന്നുരചെയ്തുട- നൈക്യഭാവേന പിടിച്ചിരുത്തീടിനാൻ..................1350 ആതിഥ്യമായുള്ള പൂജയും ചെയ്തള- വാദിത്യപുത്രനും പ്രീതിപൂണ്ടാൻ തുലോം </poem> 9tnwsky3x4e39ibcfx4sxgighjfea3o അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/സീതാന്വേഷണം 0 4400 246902 246158 2026-08-27T11:10:06Z ~2026-44247-58 13522 246902 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> ഭക്തിപരവശനായ സുഗ്രീവനും ഭക്തപ്രിയനോടുണർത്തിച്ചിതന്നേരം 'വന്നു നിൽക്കുന്ന കപികുലത്തെക്കനി- ഞ്ഞൊന്നു തൃക്കൺപാർത്തരുളേണമാദരാൽ തൃക്കാൽക്കൽ വേലചെയ്തീടുവാൻ തക്കോരു മർക്കടവീരരിക്കാണായതൊക്കവേ നാനാകുലാചലസംഭവന്മാരിവർ നാനാസരിദ്ദ്വീപശൈലനിവാസികൾ പർവ്വതതുല്യശരീരികളേവരു- മുർവ്വീപതേ!കാമരൂപികളെത്രയും.................1360 ഗർവ്വം കലർന്ന നിശാചരന്മാരുടെ ദുർവ്വീര്യമെല്ലാമടക്കുവാൻ പോന്നവർ ദേവാംശസംഭന്മാരിവരാകയാൽ ദേവാരികളെയൊടുക്കുമിവരിനി കേചിൽ ഗജബലന്മാരതിലുണ്ടുതാൻ കേചിൽ ദശഗജശക്തിയുള്ളോരുണ്ട്‌ കേചിദമിതപരാക്രമമുള്ളവർ കേചിന്മൃഗേന്ദ്രസമന്മാരറിഞ്ഞാലും കേചിന്മഹേന്ദ്രനീലോപലരൂപികൾ കേചിൽകനകസമാനശരീരികൾ.......................1370 കേചന രക്താന്തനേത്രം ധരിച്ചവർ കേചന ദീർഘവാലന്മാരഥാപരേ ശുദ്ധസ്ഫടികസങ്കാശശരീരികൾ യുദ്ധവൈദഗ്ദ്ധ്യമിവരോളമില്ലാർക്കും നിങ്കഴൽപ്പങ്കജത്തിങ്കലുറച്ചവർ സംഖ്യയില്ലാതോളമുണ്ടു കപിബലം മൂലഫലദലപക്വശനന്മാരായ്‌ ശീലഗുണമുള്ള വാനരന്മാരിവർ താവകജ്ഞാകാരികളെന്നു നിർണ്ണയം ദേവദേവേശ! രഘുകുലപുംഗവ!....................1380 ഋക്ഷകുലാധിപനായുള്ള ജാംബവാൻ പുഷ്കരസംഭവപുത്രനിവനല്ലോ കോടിഭല്ലൂകവൃന്ദാധിപതി മഹാ- പ്രൗഢിമതി ഹനൂമാനിവനെന്നുടെ മന്ത്രിവരൻ മഹാസത്വപരാക്രമൻ ഗന്ധവാഹാത്മജനീശാശംസംഭവൻ നീലൻ ഗജൻ ഗവയൻ ഗവാക്ഷൻ ദീർഘ- വാലധിപൂണ്ടവൻ മൈന്ദൻ വിവിദനും കേസരിമാരുതി താതൻ മഹാബലി വീരൻ പ്രമാഥി ശരഭൻ സുഷേണനും ശൂരൻ സുമുഖൻ ദധിമുഖൻ ദുർമ്മുഖൻ ശ്വേതൻ വലീമുഖനും ഗന്ധമാദനൻ താരൻ വൃഷഭൻ നളൻ വിനതൻ മമ താരാതനയനാമംഗദനിങ്ങനെ ചൊല്ലുള്ള വാനരവംശരാജാക്കന്മാർ ചൊല്ലുവാനാവതല്ലാതോളമുണ്ടല്ലോ വേണ്ടുന്നതെന്തെന്നിവരോടരുൾചെയ്ക വേണമെന്നാലിവർ സാധിക്കുമൊക്കവെ’ സുഗ്രീവവാക്യമിത്ഥം കേട്ടു രാഘവൻ സുഗ്രീവനെപ്പിടിച്ചാലിംഗനം ചെയ്തു സന്തോഷപൂർണ്ണാശ്രുനേത്രാംബുജത്തോടു- മന്തർഗ്ഗതമരുൾചെയ്തിതു സാദരം ‘മൽക്കാര്യഗൌരവം നിങ്കലു നിർണ്ണയ- മുൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വനീ ജാനകീമാർഗ്ഗണാർത്ഥം നിയോഗിക്ക നീ വാനരവീരരെ നാനാദിശി സഖേ!’ ശ്രീരാമവാക്യമൃതം കേട്ടു വാനര- വീരനയച്ചിതു നാലു ദിക്കിങ്കലും ‘നൂറായിരം കപിവീരന്മാർ പോകണ- മോരോ ദിശി പടനായന്മാരൊടും പിന്നെ വിശേഷിച്ചു ദക്ഷിണദിക്കിന- ത്യുന്നതന്മാർ പലരും പോയ്ത്തിരയണം അംഗദൻ ജാംബവാൻ മൈന്ദൻ വിവിദനും തുംഗൻ നളനും ശരഭൻ സുഷേണനും വാതാത്മജൻ ശ്രീഹനുമാനുമായ് ചെന്നു ബാധയൊഴിഞ്ഞുടൻ കണ്ടു വന്നീടണം അത്ഭുതഗാത്രിയെ നീളെത്തിരഞ്ഞിങ്ങു മുപ്പതു നാളിനകത്തു വന്നീടണം ഉല്പലപത്രാക്ഷിതന്നെയും കാണാതെ മുപ്പതുനാൾ കഴിഞ്ഞിങ്ങു വരുന്നവൻ പ്രാണാന്തികം ദണ്ഡമാശു ഭുജിക്കണ- മേണാങ്കശേഖരൻ തന്നാണെ നിർണ്ണയം’ നാലുകൂട്ടത്തോടുമിത്ഥം നിയോഗിച്ചു കാലമേ പോയാലുമെന്നയച്ചീടിനാൻ രാഘവൻ തന്നെത്തോഴുതരികേ ചെന്നു ഭാഗവതോത്തമനുമിരുന്നീടിനാ‍ൻ ഇത്ഥം കപികൾ പുറപ്പെട്ട നേരത്തു ഭക്ത്യാ തൊഴൂതിതു വായുതനയനും അപ്പോളവനെ വേറെ വിളിച്ചാദരാ- ലത്ഭുതവിക്രമൻ താനുമരുൾ ചെയ്തു ‘മാനസേ വിശ്വാസമുണ്ടാവതിന്നു നീ ജാനകി കൈയിൽ കൊടുത്തീടിതു സഖേ! രാമനാമാങ്കിതമാമംഗുലീയകം ഭാമിനിയ്ക്കുള്ളിൽ വികല്പം കളവാനായ് എന്നുടെ കാര്യത്തിനോർക്കിൽ പ്രമാണം നീ- യെന്നിയേ മറ്റാരുമില്ലെന്നു നിർണ്ണയം’ പിന്നെയടയാളവാകുമരുൾചെയ്തു മന്നവൻ പോയാലുമെന്നയച്ചീടിനാൻ ലക്ഷ്മീഭഗവതിയാകിയ സീതയാം പുഷ്കരപത്രാക്ഷിയെക്കൊണ്ടുപോയൊരു രക്ഷോവരനായ രാവണൻ വാഴുന്ന ദക്ഷിണദിക്കുനോക്കിക്കപിസഞ്ചയം ലക്ഷവും വൃത്രാരിപുത്രതനയനും പുഷ്കരസംഭവപുത്രനും നീലനും പുഷ്കരബാന്ധവശിഷ്യനും മറ്റുള്ള മർക്കടസേനാപതികളുമായ്‌ ദ്രുതം നാനാനഗനഗരഗ്രാമദേശങ്ങൾ കാനനരാജ്യപുരങ്ങളിലും തഥാ തത്ര തത്രൈവ തിരഞ്ഞുതിരഞ്ഞതി- സത്വരം നീളെ നടക്കും ദശാന്തരേ ഗന്ധവാഹാത്മജനാദികളൊക്കവേ വിന്ധ്യാചലാടവി പുക്കു തിരയുമ്പോൾ ഘോരമൃഗങ്ങളെയും കൊന്നുതിന്നുന്നതി- ക്രൂരനായോരു നിശാചരവീരനെ- ക്കണ്ടു വേഗത്തോടടുത്താരിതു ദശ- കണ്ഠനെന്നോർത്തു കപിവരന്മാരെല്ലാം നിഷ്ഠൂരമായുള്ള മുഷ്ടിപ്രഹരേണ ദുഷ്ടനെപ്പെട്ടെന്നു നഷ്ടമാക്കീടിനാൻ പംക്തിമുഖനല്ലിവനെന്നു മാനസേ ചിന്തിച്ചു പിന്നെയും വേഗേന പോയവർ </poem> hjlvtm2yo3sxzo5xaxydvlvpzmie1lg 246904 246902 2026-08-27T11:19:55Z ~2026-44247-58 13522 246904 wikitext text/x-wiki {{രാമായണം കിഷ്കിന്ധാകാണ്ഡം}} <poem> ഭക്തിപരവശനായ സുഗ്രീവനും ഭക്തപ്രിയനോടുണർത്തിച്ചിതന്നേരം 'വന്നു നിൽക്കുന്ന കപികുലത്തെക്കനി- ഞ്ഞൊന്നു തൃക്കൺപാർത്തരുളേണമാദരാൽ തൃക്കാൽക്കൽ വേലചെയ്തീടുവാൻ തക്കോരു മർക്കടവീരരിക്കാണായതൊക്കവേ നാനാകുലാചലസംഭവന്മാരിവർ നാനാസരിദ്ദ്വീപശൈലനിവാസികൾ പർവ്വതതുല്യശരീരികളേവരു- മുർവ്വീപതേ!കാമരൂപികളെത്രയും.................1360 ഗർവ്വം കലർന്ന നിശാചരന്മാരുടെ ദുർവ്വീര്യമെല്ലാമടക്കുവാൻ പോന്നവർ ദേവാംശസംഭന്മാരിവരാകയാൽ ദേവാരികളെയൊടുക്കുമിവരിനി കേചിൽ ഗജബലന്മാരതിലുണ്ടുതാൻ കേചിൽ ദശഗജശക്തിയുള്ളോരുണ്ട്‌ കേചിദമിതപരാക്രമമുള്ളവർ കേചിന്മൃഗേന്ദ്രസമന്മാരറിഞ്ഞാലും കേചിന്മഹേന്ദ്രനീലോപലരൂപികൾ കേചിൽകനകസമാനശരീരികൾ.......................1370 കേചന രക്താന്തനേത്രം ധരിച്ചവർ കേചന ദീർഘവാലന്മാരഥാപരേ ശുദ്ധസ്ഫടികസങ്കാശശരീരികൾ യുദ്ധവൈദഗ്ദ്ധ്യമിവരോളമില്ലാർക്കും നിങ്കഴൽപ്പങ്കജത്തിങ്കലുറച്ചവർ സംഖ്യയില്ലാതോളമുണ്ടു കപിബലം മൂലഫലദലപക്വശനന്മാരായ്‌ ശീലഗുണമുള്ള വാനരന്മാരിവർ താവകജ്ഞാകാരികളെന്നു നിർണ്ണയം ദേവദേവേശ! രഘുകുലപുംഗവ!....................1380 ഋക്ഷകുലാധിപനായുള്ള ജാംബവാൻ പുഷ്കരസംഭവപുത്രനിവനല്ലോ കോടിഭല്ലൂകവൃന്ദാധിപതി മഹാ- പ്രൗഢിമതി ഹനൂമാനിവനെന്നുടെ മന്ത്രിവരൻ മഹാസത്വപരാക്രമൻ ഗന്ധവാഹാത്മജനീശാശംസംഭവൻ നീലൻ ഗജൻ ഗവയൻ ഗവാക്ഷൻ ദീർഘ- വാലധിപൂണ്ടവൻ മൈന്ദൻ വിവിദനും കേസരിമാരുതി താതൻ മഹാബലി വീരൻ പ്രമാഥി ശരഭൻ സുഷേണനും..............................1390 ശൂരൻ സുമുഖൻ ദധിമുഖൻ ദുർമ്മുഖൻ ശ്വേതൻ വലീമുഖനും ഗന്ധമാദനൻ താരൻ വൃഷഭൻ നളൻ വിനതൻ മമ താരാതനയനാമംഗദനിങ്ങനെ ചൊല്ലുള്ള വാനരവംശരാജാക്കന്മാർ ചൊല്ലുവാനാവതല്ലാതോളമുണ്ടല്ലോ വേണ്ടുന്നതെന്തെന്നിവരോടരുൾചെയ്ക വേണമെന്നാലിവർ സാധിക്കുമൊക്കവെ’ സുഗ്രീവവാക്യമിത്ഥം കേട്ടു രാഘവൻ സുഗ്രീവനെപ്പിടിച്ചാലിംഗനം ചെയ്തു...................1400 സന്തോഷപൂർണ്ണാശ്രുനേത്രാംബുജത്തോടു- മന്തർഗ്ഗതമരുൾചെയ്തിതു സാദരം ‘മൽക്കാര്യഗൌരവം നിങ്കലു നിർണ്ണയ- മുൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വനീ ജാനകീമാർഗ്ഗണാർത്ഥം നിയോഗിക്ക നീ വാനരവീരരെ നാനാദിശി സഖേ!’ ശ്രീരാമവാക്യമൃതം കേട്ടു വാനര- വീരനയച്ചിതു നാലു ദിക്കിങ്കലും ‘നൂറായിരം കപിവീരന്മാർ പോകണ- മോരോ ദിശി പടനായകന്മാരൊടും...................1410 പിന്നെ വിശേഷിച്ചു ദക്ഷിണദിക്കിന- ത്യുന്നതന്മാർ പലരും പോയ്ത്തിരയണം അംഗദൻ ജാംബവാൻ മൈന്ദൻ വിവിദനും തുംഗൻ നളനും ശരഭൻ സുഷേണനും വാതാത്മജൻ ശ്രീഹനുമാനുമായ് ചെന്നു ബാധയൊഴിഞ്ഞുടൻ കണ്ടു വന്നീടണം അത്ഭുതഗാത്രിയെ നീളെത്തിരഞ്ഞിങ്ങു മുപ്പതു നാളിനകത്തു വന്നീടണം ഉല്പലപത്രാക്ഷിതന്നെയും കാണാതെ മുപ്പതുനാൾ കഴിഞ്ഞിങ്ങു വരുന്നവൻ............1420 പ്രാണാന്തികം ദണ്ഡമാശു ഭുജിക്കണ- മേണാങ്കശേഖരൻ തന്നാണെ നിർണ്ണയം’ നാലുകൂട്ടത്തോടുമിത്ഥം നിയോഗിച്ചു കാലമേ പോയാലുമെന്നയച്ചീടിനാൻ രാഘവൻ തന്നെത്തോഴുതരികേ ചെന്നു ഭാഗവതോത്തമനുമിരുന്നീടിനാ‍ൻ ഇത്ഥം കപികൾ പുറപ്പെട്ട നേരത്തു ഭക്ത്യാ തൊഴൂതിതു വായുതനയനും അപ്പോളവനെ വേറെ വിളിച്ചാദരാ- ലത്ഭുതവിക്രമൻ താനുമരുൾ ചെയ്തു................1430 ‘മാനസേ വിശ്വാസമുണ്ടാവതിന്നു നീ ജാനകി കൈയിൽ കൊടുത്തീടിതു സഖേ! രാമനാമാങ്കിതമാമംഗുലീയകം ഭാമിനിയ്ക്കുള്ളിൽ വികല്പം കളവാനായ് എന്നുടെ കാര്യത്തിനോർക്കിൽ പ്രമാണം നീ- യെന്നിയേ മറ്റാരുമില്ലെന്നു നിർണ്ണയം’ പിന്നെയടയാളവാകുമരുൾചെയ്തു മന്നവൻ പോയാലുമെന്നയച്ചീടിനാൻ ലക്ഷ്മീഭഗവതിയാകിയ സീതയാം പുഷ്കരപത്രാക്ഷിയെക്കൊണ്ടുപോയൊരു.................1440 രക്ഷോവരനായ രാവണൻ വാഴുന്ന ദക്ഷിണദിക്കുനോക്കിക്കപിസഞ്ചയം ലക്ഷവും വൃത്രാരിപുത്രതനയനും പുഷ്കരസംഭവപുത്രനും നീലനും പുഷ്കരബാന്ധവശിഷ്യനും മറ്റുള്ള മർക്കടസേനാപതികളുമായ്‌ ദ്രുതം നാനാനഗനഗരഗ്രാമദേശങ്ങൾ കാനനരാജ്യപുരങ്ങളിലും തഥാ തത്ര തത്രൈവ തിരഞ്ഞുതിരഞ്ഞതി- സത്വരം നീളെ നടക്കും ദശാന്തരേ...................1450 ഗന്ധവാഹാത്മജനാദികളൊക്കവേ വിന്ധ്യാചലാടവി പുക്കു തിരയുമ്പോൾ ഘോരമൃഗങ്ങളെയും കൊന്നുതിന്നുന്നതി- ക്രൂരനായോരു നിശാചരവീരനെ- ക്കണ്ടു വേഗത്തോടടുത്താരിതു ദശ- കണ്ഠനെന്നോർത്തു കപിവരന്മാരെല്ലാം നിഷ്ഠൂരമായുള്ള മുഷ്ടിപ്രഹരേണ ദുഷ്ടനെപ്പെട്ടെന്നു നഷ്ടമാക്കീടിനാൻ പംക്തിമുഖനല്ലിവനെന്നു മാനസേ ചിന്തിച്ചു പിന്നെയും വേഗേന പോയവർ................1460 </poem> qmxsh9vtgktbrndzpjga2wrjwky9c4z താൾ:Janakeeyasasthra prastanam.pdf/135 106 81004 246895 239897 2026-08-27T06:57:55Z Shajiarikkad 1345 246895 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" /></noinclude>(iii) സോപ്പ്, കൂൺ, പന്നി, പോട്ടറി, അലങ്കാരമത്സ്യം എന്നിവയിൽ ഭാവി സംരംഭകർക്കുള്ള പരിശീലനം (iv) KILAയുമായി കൂടിച്ചേർന്ന് പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് പരിശീലനം (v) ഊർജമേഖലയിലെ കൺസൾട്ടൻസി IRTCക്ക് തുടക്കം മുതലേ ഉണ്ടായിരുന്ന ഒരു ദൗർബല്യം അത് ഒരു സ്ഥിരം സംവിധാനമല്ലെന്നത് ഇപ്പോഴും അതിനെ ശക്തമായി അലട്ടിക്കൊണ്ടിരിക്കുകയാണ്. അതിനാൽ അക്കാദമിക നേതൃത്വം നൽകാൻ കഴിവുള്ളവരെ ആകർഷിക്കാൻ പറ്റുന്നില്ല. IRTCയുടെ മേലുള്ള ഡിമാന്റ് വർധിച്ചു വരികയാണ്. സപ്ലൈ ചെയ്യാനുള്ള കഴിവ് പരിമിതമായിത്തന്നെ തുടരുന്നു. പുതിയ മാനങ്ങളിലേക്കുള്ള ഒരു കുതിച്ചുചാട്ടത്തിന് അത് തയ്യാറെടുത്തുവരികയാണ്.<noinclude></noinclude> ipif95ghfiq0ep0toii9f2tnif5rgof താൾ:Janakeeyasasthra prastanam.pdf/137 106 81010 246896 239902 2026-08-27T07:06:05Z Shajiarikkad 1345 246896 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" /></noinclude>{{ന|{{xx-larger|'''14<br /><br /> അഖിലേന്ത്യാതലത്തിലേക്ക് '''}}}} കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും കൊണ്ടന്യമാം ദേശങ്ങളിൽ പാലാ നാരായണൻ നായരുടെ ഈ വരികളെ പലവിധത്തിൽ വ്യാഖ്യാനിക്കാം. പ്രവാസികളിലൂടെ കേരളം വളരുകയാണ്, അന്യസംസ്ഥാനങ്ങളിൽ, ഗൾഫുനാടുകളിൽ അന്യ ഭൂഖണ്ഡങ്ങളിൽ ഒക്കെ ഉപജീവനവും പണവും തേടി മലയാളികൾ എത്തിയിട്ടുണ്ട്. കടലു താണ്ടാനും മലമറിയാനും മലയാളികൾ നിർബന്ധിതരായിട്ടുണ്ട്. തദ്ദേശ ജനസംഖ്യയുടെ ഇത്രയും വലിയൊരംശം പ്രവാസി ജനസംഖ്യയുള്ള മറ്റൊരു സമൂഹത്തെ കാണാൻ പ്രയാസമാണ്. പക്ഷേ, ഉദരപൂരണത്തിനു വേണ്ടിയുള്ള ഈ വളർച്ചയല്ല ഇവിടെ പരിശോധിക്കുന്നത്. കേരളം മനുഷ്യരെ മാത്രമല്ല ആശയങ്ങളെയും ബാഹ്യലോകത്തിന് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഏതൊരു പുരോഗമന പ്രസ്ഥാനമെടുത്താലും അതിൽ സജീവ പ്രവർത്തകരായ ഒട്ടേറെ മലയാളികളെ കാണാം. ജനകീയ ശാസ്ത്രപ്രസ്ഥാനമാകട്ടെ പൂർണമായും കേരളത്തിന്റെ സംഭാവനയാണ്. 1966ൽ ബോംബെയിൽ മറ്റു ഭാഷകളിൽ ശാസ്ത്രസാഹിത്യപ്രസ്ഥാനം ആരംഭിക്കുന്നതിനും FILSA (Federation of Indian Language Science Associations) രൂപീകരിക്കുന്നതിനും മുൻകൈ എടുത്തത് മലയാളികളാണ്. 1973 മുതൽ പരിഷത്ത് മറ്റു സംസ്ഥാനങ്ങളിലുള്ള പലരുമായി ബന്ധപ്പെടാൻ തുടങ്ങി. എന്നാൽ 1978ൽ മാത്രമാണ് ശരിക്കും അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള ഒരു ജനകീയശാസ്ത്ര പ്രസ്ഥാനത്തിന് രൂപം നൽകാൻ പരിഷത്തിന് കഴിഞ്ഞത്. പിന്നീട് 1980ൽ തൃശ്ശൂരിൽ വച്ചു നടന്ന 17-ാം വാർഷികത്തിലും കേരളത്തിനു പുറമേനിന്ന് ഒട്ടേറെ പ്രവർത്തകർ പങ്കെടുക്കുകയുണ്ടായി. എന്നാൽ 1983ൽ തിരുവനന്തപുരത്ത് വച്ചു നടന്ന 20-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് ജന<noinclude></noinclude> a3kdwyl6jpxrtdc2pruxffepbu7inef താൾ:Janakeeyasasthra prastanam.pdf/138 106 81078 246897 239903 2026-08-27T07:13:15Z Shajiarikkad 1345 246897 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" /></noinclude>കീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ യഥാർഥത്തിലുള്ള രണ്ടാം സമ്മേളനം നടക്കുന്നത്. കർണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, മധ്യപ്രദേശ്, യു.പി, ഡൽഹി, രാജസ്ഥാൻ, കേരളം എന്നിവിടങ്ങളിൽ നിന്നായി 31 സംഘടനകൾ അതിൽ പങ്കെടുത്തു. പ്രൊഫ. എം.ജി.കെ. മേനോനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഡോ.കെ.എൻ. രാജ് അടക്കം CDSൽ നിന്നുള്ള ഒട്ടനവധി പേർ അതിൽ പങ്കെടുത്തു. ശ്രീലങ്ക, ഫിലിപ്പീൻസ്, തായ്‌ലന്റ് എന്നിവിടങ്ങളിൽ നിന്നുള്ള സൗഹാർദ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. അഖിലേന്ത്യാതലത്തിൽ ഏകോപിതമായ ഒന്നു രണ്ടു പ്രവർത്തനങ്ങളെങ്കിലും ഏറ്റെടുക്കണം എന്ന് അന്ന് ധാരണ വന്നു. ആരോഗ്യം, പരിസ്ഥിതി എന്നീ മേഖലകളിലാണ് ഏറ്റവും അധികം അഭിപ്രായ ഐക്യം ഉള്ളത് എന്നതിനാലും ഏറ്റവും അധികം സംഘടനകൾ പ്രവർത്തിക്കുന്നത് എന്നതിനാലും ആ മേഖലകളിൽ ഏകോപിത പ്രവർത്തനം നടത്താൻ തീരുമാനിച്ചു. എന്നാൽ കൃത്യമായ പ്രവർത്തന രൂപരേഖയൊന്നും അന്നുണ്ടാക്കിയില്ല. അതിന് ഒരു കാരണമുണ്ടായിരുന്നു. മറ്റു സംഘടനകളെ അപേക്ഷിച്ച് പരിഷത്ത് പല മടങ്ങു വലുതാണ്. പരിഷത്തിന്റെ പങ്കാളിത്തം അതിനെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് നയിക്കുമോ? അതാഗ്രഹിക്കുന്ന ചില സംഘടനകൾ ഉണ്ടായിരുന്നു. പരിഷത്തിനെ അന്ന് ഏറ്റവും സംശയദൃഷ്ടിയോടെ വീക്ഷിച്ചിരുന്നത് മെഡിക്കോസ് ഫ്രൻഡ്സ് സർക്കിൾ എന്ന സംഘടനയും അതിന്റെ നേതാവായ ഡോ. ആനന്ദ് ഫ്രഡ്കെയുമായിരുന്നു. അതിനാൽ പരിഷത്ത് പ്രവർത്തകരുടെ ഉത്സാഹം സ്വൽപ്പം തണുത്തു. അങ്ങനെ, വിവിധ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലീഷിലുള്ള ഒരു ബുള്ളറ്റിൻ പരിഷത്ത് മുൻകൈ എടുത്ത് പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിച്ചെങ്കിലും അതുപോലും നടപ്പായില്ല. പരിസ്ഥിതി രംഗത്ത് ഒരു തരത്തിലുള്ള ഏകോപിത പ്രവർത്തനവും നടന്നില്ല. ആരോഗ്യരംഗത്ത് ഒരു ആൾ ഇന്ത്യാ ഡ്രഗ് ആക്ഷൻ നെറ്റ്‌വർക്ക്(AIDAN) ഉണ്ടാക്കി. ഔഷധവ്യവസായത്തിലെ കുത്തകകൾക്കെതിരെയുള്ള സമരം കുറച്ചൊക്കെ വ്യാപകമായി നടന്നു. നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ' എന്ന പുസ്തകവും ഡ്രഗ്ഇൻഫർമേഷൻ പാക്കറ്റും ഇതിന്റെ ഭാഗമായാണുണ്ടാക്കിയത്. യഥാർഥത്തിലുള്ള ഒരു അഖിലേന്ത്യാ പ്രസ്ഥാനം രൂപം കൊള്ളാൻ പിന്നെയും മൂന്നുനാലു കൊല്ലമെടുത്തു. അതിന് വേണ്ട മണ്ണിളക്കിയത് ശാസ്ത്രകലാജാഥകളായിരുന്നു. 1985ലാണ് ശാസ്ത്രകലയുടെ ആദ്യത്തെ ഭാരതയാത്ര തുടങ്ങുന്നത്. ഭോപ്പാൽ ദുരന്തത്തിനിരയായവരോട് അനുഭാവദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ജാഥ. കേരളത്തിൽ നിന്നും കർണാടകം, തമിഴ്‌നാട് ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നും ഉള്ള അംഗങ്ങൾ അടങ്ങുന്ന ഒന്നായിരുന്നു അത്. ബാംഗ്ലൂരിൽനിന്ന് ആരംഭിച്ച്<noinclude></noinclude> l01d2ugf4ewqkai3oagmcd3w5b436tv താൾ:ഗാന്ധിസം.pdf/122 106 85065 246887 246030 2026-08-26T13:31:32Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246887 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|114}}</noinclude>വിദേശീയരും തല കുലുക്കി സമ്മതിച്ചു കഴിഞ്ഞു. ഇവയിൽ ആദ്യത്തെ രണ്ടെണ്ണം ഗാന്ധിജി ആരംഭിച്ചതും മൂന്നും നാലും ഗവൎമ്മെൻറ് അദ്ദേഹത്തിന്റെ മേൽ കെട്ടി ഏല്പിച്ചതും ആണു്. ഒടുവിലത്തെ പ്രക്ഷോഭണങ്ങളിൽ - അഹിംസ സമരങ്ങളിലെ എതിർകക്ഷി ഏതു സായുധ ശക്തിയോടും വിജയകരമായി പൊരുതി നിൽക്കാൻ കെല്പുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തോടാണെറ്റതെന്നു വിസ്മരിക്കരുത് . എന്നിട്ടും ഫലം ഇൻഡ്യ വിടുക, എന്നു 1942 - ൽ ഗാന്ധിജി പറഞ്ഞതാണു്. 1947-ൽ വെറും 5 കൊല്ലത്തിനകം ഇതാ ബ്രിട്ടീഷ് സാമ്രാജ്യത്വ സിംഹം ഈ വാക്കുകൾ അനുസരിക്കുകയായി! ഇതൊരു മഹാത്ഭുതം എന്നു് ഡീവാലറാ പറഞ്ഞതിൽ അതിശയോക്തി ഒട്ടുമേയില്ല. എന്നാൽ ഈ അഹിംസാ സമരങ്ങളിലെ ലാഭനഷ്ടക്കണക്കു നോക്കുമ്പോഴാണ് നാം കൂടുതൽ അത്ഭുതാധീനരാകുന്നതു്. ഇത്ര വലിയ യുദ്ധത്തിൽ ഇത്ര വളരെ ചുരുക്കം മാത്രം ജീവഹാനി - ആൾ നഷ്ടം - കേട്ടു കേൾവി പോലുമില്ല. ഇത്ര ചുരുങ്ങിയ അളവിൽ മാത്രം വിരോധവും ഹിംസ ഇതിനേക്കാൾ എത്രയോ തുച്ഛമായ സായുധ സമരത്തിനു പോലും പ്രതീക്ഷയാവുന്നതല്ല. ആൾ നഷ്ടം കാരണം കുടുബങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഉണ്ടാകാവുന്ന ദുരിതം അഹിംസാ യുദ്ധത്തിൽ എത്രയോ തുശ്ചം! എതിരാളിയാണെങ്കിൽ ആൾ നഷ്ടം ഇല്ലെന്നു തന്നെ പറയാം. ധന നഷ്ടവും താരതമ്യേന ശൂന്യമെന്നു കരുതാം. പൊതുവേ മനുഷ്യരുടെ യാതനകളും കഷ്ടപ്പാടുകളും കുറവായിരുന്നു. രണ്ടു പക്ഷത്തിലും ചേരാത്തവൎക്കു് യാതൊരു ദു:ഖവും അഹിംസാ യുദ്ധത്തിൽ ആകസ്മികമായിപ്പോലും വന്നു ചേരാനിടയില്ലല്ലോ. നിരപരാധികളായ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ജന്തുവർഗങ്ങൾക്കും - എന്തിനു വൃക്ഷലതാദികൾക്കു കൂടിയും - ഒരു ആധുനിക സായുധ സമരത്തിൽ<noinclude></noinclude> az32gdnb84l8ivs06281ju3ae5ji3gt താൾ:ഗാന്ധിസം.pdf/148 106 85069 246892 246034 2026-08-26T20:41:12Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246892 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>സമ്പാദ്യമാണു്. അതിനെ നിയന്ത്രിച്ച് ഉത്തമ ശക്തി രൂപ മാക്കി മാറ്റിയാൽ ദേഹത്തിനും മനസ്സിനും ആത്മാവിനും പ്രതി നിമിഷം സിദ്ധിയ്ക്കുന്ന മഹാശക്തികൾ അവർണനീയമാണ്. ഗാന്ധിജി നൈഷ്ഠിക ബ്രഹ്മചാരിയെന്നു് അവകാശപ്പെടുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ ശക്തി വിശിഷ്യം പ്രസിദ്ധമാണല്ലോ. ഇരുപതു കൊല്ലക്കാലം വിഷയാസക്തനായി കഴിഞ്ഞ തനിയ്ക്കു് ഭാര്യയെ സഖാവായും ഏതു സൗന്ദര്യമുളള സ്ത്രീയേയും മാതാവോ സഹോദരിയോ പുത്രിയോ ആയും കാണാൻ കഴിയുമ്പോൾ സാധാരണക്കാരനു് എത്രയോ കൂടുതൽ സാധ്യമാകുമെന്നു് ഗാന്ധിജി പറയാറുണ്ടു്. ബ്രഹ്മചര്യത്തേപ്പറ്റി അദ്ദേഹത്തിന് വളരെയേറെ പയാനുണ്ടു്. അദ്ദേഹത്തിന്റെ ശക്തി വൎദ്ധനവിന് ഒരു പ്രധാന കാരണം 36-ാമത്തെ വയസ്സ് മുതൽക്കു ബ്രഹ്മചര്യ വ്രതം സ്വീകരിച്ചനുഷ്ഠിച്ചതാണെന്നു് അദ്ദേഹം പറയാറുണ്ട്. ഗാന്ധിയൻ ബ്രഹ്മചര്യം ഗ്രന്ഥങ്ങളിൽ നിന്നു സ്വീകരിച്ചതല്ല. സ്വയമേവ ഗാന്ധിജിയിൽ വന്നു ചേൎന്നതും നല്ലവണ്ണം പരീക്ഷിച്ച ശേഷം മാത്രം സ്വീകരിക്കപ്പെട്ടതുമാകുന്നു. {{text-indent|2em|ദാരിദ്ര്യം നടമാടുന്ന ഭാരതത്തിൽ ജനിക്കുന്ന കുട്ടികൾക്കു ഭക്ഷണാദികൾ കൊടുക്കുന്നതിനു പോലും കെല്പില്ലാത്ത മാതാപിതാക്കന്മാർ സന്താന വൎദ്ധനവിൽ വ്യാപൃതരായിരിയ്ക്കുന്നതു് പാപമാണെന്നു് വ്യക്തമാണല്ലോ. ദാരിദ്ര്യത്തിനും അടിമത്തത്തിനും കൂടുതൽ അവകാശികളെ സൃഷ്ടിക്കുക മാത്രമാണതു്. എന്നാൽ ജനന നിയന്ത്രണത്തിനു് കൃത്രിമോപകരണങ്ങൾ ഉപയോഗിക്കുന്ന സമ്പ്രദായത്തെ ഗാന്ധിജി കേവലം വെറുപ്പോടു കൂടി മാത്രമേ കാണുകയുള്ളൂ. ബ്രഹ്മചര്യ വ്രതം മൂലം സന്താന നിയന്ത്രണം സാധിയ്ക്കയേ പാടുള്ളു എന്നദ്ദേഹം നിർബ്ബന്ധിക്കുന്നുണ്ട്.}}<noinclude></noinclude> llrtwc8gyroq0vpt24spagq0qsrg6bs