വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.17
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/ഹനുമാന്റെ പ്രത്യാഗമനം
0
3713
246941
16691
2026-08-29T12:40:18Z
~2026-44247-58
13522
246941
wikitext
text/x-wiki
{{ഫലകം:രാമായണം സുന്ദരകാണ്ഡം}}
ത്രിഭുവനമുലയെ മുഹുരൊന്നലറീടിനാൻ
തീവ്രനാദംകേട്ടു വാനരസംഘവും
കരുതുവിനിതൊരു നിനദമാശു കേൾക്കായതും
കാര്യമാഹന്ത സാധിച്ചുവരുന്നിതു
പവനസുതനതിനുനഹി സംശയം മാനസേ
പാർത്തുകാൺകൊച്ച കേട്ടാലറിയാമതും
കപി നിവഹമിതി ബഹുവിധം പറയുംവിധൌ-
കാണായി തദ്രിശിരസി വാതാത്മജം .......................1280
“കപിനിവഹവീരരേ! കണ്ടിതു സീതയെ
കാകുൽസ്ഥവീരനനുഗ്രഹത്താലഹം
നിശിചര വരാലയമാകിയ ലങ്കയും
നിശ്ശേഷമുദ്യാനവും ദഹിപ്പിച്ചിതു
വിബുധകുല വൈരിയാകും ദശഗ്രീവനെ
വിസ്മയമമ്മാറു കണ്ടുപറഞ്ഞിതു
ഝടിതി ദശരഥസുതനൊടിക്കഥ ചൊല്ലുവാൻ
ജാംബവദാദികളേ നടന്നീടുവിൻ”
അതുപൊഴുതു പവനതനയനെയുമവരാദരി-
ച്ചാലിംഗ്യ ഗാഢമാചുംബ്യവാലാഞ്ചലം ........................1290
കുതുകമൊടു കപിനിചയമനിലജനെമുന്നിട്ടു-
കൂട്ടമിട്ടാർത്തു വിളിച്ചു പോയീടിനാർ
പ്ലവഗകുലപരിവൃഢരുമുഴറി നടകൊണ്ടു പോയ്
പ്രസ്രവാണാചലം കണ്ടുമേവീടിനാർ
കുസുമദലഫലമധുലതാതരുപൂർണ്ണമാം
ഗുൽമസമാവൃതം സുഗ്രീവപാലിതം
ക്ഷുധിതപരിപീഡിതരായ കപികുലം
ക്ഷുദ്വിനാശാർത്ഥമാർത്ത്യാ പറഞ്ഞീടിനാർ
ഫലനികര സഹിതമിഹ മധുരമധുപൂരവും
ഭക്ഷിച്ചുദാഹവും തീർത്തുനാമൊക്കവേ .....................1300
തരണിസുത സവിധമുപഗമ്യവൃത്താന്തങ്ങൾ
താമസം കൈവിട്ടുണർത്തിക്കസാദരം
അതിനനുവദിച്ചരുളേണമെന്നാശ പൂ-
ണ്ടംഗദനോടാപക്ഷിച്ചോരനന്തരം
അതിനവനുമവരൊടുടനാജ്ഞയെച്ചെയ്കയാ-
ലാശു മഹുവനം പുക്കിതെല്ലാവരും
പരിചൊടതിമധുരമധുപാനവും ചെയ്തവർ
പക്വഫലങ്ങൾ ഭക്ഷിക്കും ദശാന്തരേ
ദധിമുഖനുമനിശമതുപാലനം ചെയ്‌വിതു-
ദാനമാനേന സുഗ്രീവസ്യശാസനാൽ ....................1310
ദധിവദനവചനമൊടു നിയതമതുകാക്കുന്ന-
ദണ്ഡധരന്മാരടുത്തു തടുക്കയാൽ
പവനസുതമുഖകപികൾ മുഷ്ടിപ്രഹാരേണ-
പാഞ്ഞാർ ഭയപ്പെട്ടവരുമതിദ്രുതം
ത്വരിതമഥ ദധിമുഖനുമാശു സുഗ്രീവനെ-
ത്തൂർണ്ണമാലോക്യ വൃത്താന്തങ്ങൾ ചൊല്ലിനാൻ
തവമധുവനത്തിനു ഭംഗം വരുത്തിനാർ
താരേയനാദികളായ കപിബലം
സുചിരമതു തവ കരുണയാ പരിപാലിച്ചു
സുസ്ഥിരമാധിപത്യേന വാണേനഹം .......................1320
വലമഥനസുതതനയനാദികളൊക്കവേ
വന്നു മദ്ഭൃത്യജനത്തെയും വെന്നുടൻ
മധുവനവുമിതുപൊഴുതഴിച്ചിതെന്നിങ്ങനെ
മാതുലവാക്യമാകർണ്യ സുഗ്രീവനും
നിജമനസി മുഹുരപി വളർന്ന സന്തോഷേണ
നിർമ്മലാത്മാ രാമനോടു ചൊല്ലീടിനാൻ
പവനതനയാദികൾ കാര്യവും സാധിച്ചു
പാരം തെളിഞ്ഞുവരുന്നിതു നിർണ്ണയം
മധുവനമതല്ലയെന്നാകിലെന്നെ ബഹു-
മാനിയാതേ ചെന്നു കാൺകയില്ലാരുമേ .........................1330
അവരെ വിരവൊടു വരുവതിന്നുചൊല്ലങ്ങു ചെ-
ന്നാത്മനി ഖേദിക്കവേണ്ടാ വൃഥാ ഭവാൻ
അവനുമതുകേട്ടുഴറിച്ചെന്നു ചൊല്ലിനാ-
നഞ്ജനാപുത്രാദികളോടു സാദരം
അനിലതനയാംഗദ ജാംബവദാദിക-
ളഞ്ജസാ സുഗ്രീവഭാഷിതം കേൾക്കയാൽ
പുനരവരുമതുപൊഴുതുവാച്ച സന്തോഷേണ-
പൂർണ്ണവേഗം നടന്നാശു ചെന്നീടിനാർ
പുകൾപെരിയപുരുഷമണി രാമൻ തിരുവടി
പുണ്യപുരുഷൻ പുരുഷോത്തമൻപരൻ ............................1340
പുരമഥനഹൃദിമരുവുമഖില ജഗദീശ്വരൻ
പുഷ്കരനേത്രൻ പുരന്ദരസേവിതൻ
ഭുജഗപതിശയനനമലൻ ത്രിജഗല്പരി-
പൂർണ്ണൻ പുരുഹൂതസോദരൻ മാധവൻ
ഭുജഗകുലഭൂഷണാരാധിതാംഘ്രിദ്വയൻ
പുഷ്കരസംഭവപൂജിതൻ നിർഗ്ഗുണൻ
ഭുവനപതി മഖപതി സതാംപതി മല്പതി
പുഷ്കരബാന്ധവപുത്രപ്രിയസഖി ..................................1350
ബുധജനഹൃദിസ്ഥിതൻ പൂർവദേവാരാതി
പുഷ്കരബാന്ധവവംശസമുത്ഭവൻ
ഭുജബലവതാംവരൻ പുണ്യജനകാത്മകൻ
ഭൂപതിനന്ദനൻ ഭൂമിജാവല്ലഭൻ
ഭുവനതലപാലകൻ ഭൂതപഞ്ചാത്മകൻ
ഭൂരിഭൂതിപ്രദൻ പുണ്യജനാർച്ചിതൻ
ഭുജഭവകുലാധിപൻ പുണ്ഡരീകാനനൻ
പുഷ്പബാണോപമൻ ഭൂരികാരുണ്യവാൻ
ദിവസകരപുത്രനും സൌമിത്രിയും മുദാ-
ദിഷ്ടപൂർണ്ണം ഭജിച്ചന്തികേ സന്തതം...........................1360
വിപിനഭുവിസുഖതരമിരിക്കുന്നതുകണ്ടു-
വീണുവണങ്ങിനാർ വായുപുത്രാദികൾ
പുനരഥഹരീശ്വരൻ തന്നെയും വന്ദിച്ചു-
പൂർണ്ണമോദം പറഞ്ഞാനഞ്ജനാത്മജൻ
കനിവിനൊടു കണ്ടേനഹം ദേവിയെത്തത്ര-
കർബുരേന്ദ്രാലയേ സങ്കടമെന്നിയേ
കുശലവുമുടൻ വിചാരിച്ചിതു താവകം
കൂടെസ്സുമിത്രാതനയനും സാദരം
ശിഥിലതരചികുരമൊടശോകവനികയിൽ
ശിംശപാമൂലദേശേ വസിച്ചീടിനാൾ ........................1370
അനശനമൊടതികൃശശരീരനായന്വഹ-
മാശരനാരീപരിവൃതയായ് ശുചാ
അഴൽപെരുകിമറുകി ബഹുബാഷ്പവും വാർത്തു-
വാർത്തയ്യോ! സദാ രാമരാമേതിമന്ത്രവും
മുഹുരപി ജപിച്ചു ജപിച്ചു വിലപിച്ചു
മുഗ്ദ്ധാംഗിമേവുന്ന നേരത്തു ഞാൻ തദാ
അതികൃശശരീരനായ് വൃക്ഷശാഖാന്തരേ
ആനന്ദമുൾക്കൊണ്ടിരുന്നേനനാകുലം
തവചരിതമമൃതസമമഖിലമറിയിച്ചഥ
തമ്പിയോടും നിന്തിരുവടി തന്നൊടും ...........1380
ചെറുതുടജഭുവി രഹിതയായ് മരുവും വിധൌ
ചെന്നു ദശാനനൻ കൊണ്ടങ്ങുപോയതും
സവിതൃസുതനൊടു ഝടിതി സഖ്യമുണ്ടായതും
സംക്രന്ദനാത്മജൻ തന്നെ വധിച്ചതും
ക്ഷിതിദുഹിതുരന്വേഷണാർത്ഥം കപീന്ദ്രനാൽ
കീശൌഘമാശു നിയുക്തമായീടിനാർ
അഹമവരിലൊരുവനിവിടേയ്ക്കു വന്നീടിനേ-
നർണ്ണവം ചാടിക്കടന്നതിവിദ്രുതം
രവിതനയസചിവനഹമാശുഗനന്ദനൻ
രാമദൂതൻ ഹനുമാനെന്നു നാമവും ...........................1390
ഭവതിയെയുമിഹഝടിതി കണ്ടുകൊണ്ടേനഹോ
ഭാഗ്യമാഹന്ത ഭാഗ്യം കൃതാർത്ഥോസ്മ്യഹം
ഫലിതമഖിലം മയാദ്യപ്രയാസം ഭൃശം
പത്മജാലോകനം പാപവിനാശനം
മമവചനമിതിനിഖിലമാകർണ്യജാനകി
മന്ദമന്ദം വിചാരിച്ചിതു മാനസേ
ശ്രവണയുഗളാമൃതം കേന മേ ശ്രാവിതം
ശ്രീമതാമഗ്രേസരനവൻ നിർണ്ണയം
മമ നയനയുഗളപഥമായാതു പുണ്യവാൻ
മാനവവീര പ്രസാദേന ദൈവമേ! .....................1400
വചനമിതിമിഥിലതനയോദിതം കേട്ടു ഞാൻ
വാനരാകാരേണ സൂക്ഷ്മശരീരനായ്
വിനയമൊടു തൊഴുതടിയിൽ വീണു വണങ്ങിനേൻ
വിസ്മയത്തോടു ചോദിച്ചിതു ദേവിയും
അറിവതിനു പറക നീയാരെന്നതെന്നോട്-
ത്യാദിവൃത്താന്തം വിവരിച്ചനന്തരം
കഥിതമഖിലം മയാദേവവൃത്താന്തങ്ങൾ
കഞ്ജദളാക്ഷിയും വിശ്വസിച്ചീടിനാൾ
അതുപൊഴുതിലകതളിരിലഴൽകളവതിന്നു ഞാ-
നംഗുലീയം കൊടുത്തീടിനേനാദരാൽ ..........................1410
കരതളിരിലതിനെ വിരവോടു വാങ്ങിത്തദാ-
കണ്ണുനീർകൊണ്ടു കഴുകിക്കളഞ്ഞുടൻ
ശിരസി ദൃശി ഗളഭുവി മുലത്തടത്തിങ്കലും
ശീഘ്രമണച്ചു വിലപിച്ചിതേറ്റവും
പവനസുത! കഥയമമ ദുഃഖമെല്ലാം ഭവാൻ
പത്മാക്ഷനോടു നീ കണ്ടിതല്ലോ സഖേ!
നിശിചരികളനുദിനമുപദ്രവിക്കുന്നതും
നീയങ്ങുചെന്നുചൊല്കെന്നു ചൊല്ലീടിനാൾ
തവചരിതമഖിലമലിവോടുണർത്തിച്ചു ഞാൻ
തമ്പിയോടും കപിസേനയോടുംദ്രുതം ......................1420
വയമവനിപതിയെ വിരവോടുകൂട്ടിക്കൊണ്ടു
വന്നുദശാസ്യകുലവും മുടിച്ചുടൻ
സകുതുകമയോദ്ധ്യാപുരിക്കാശുകൊണ്ടുപോം
സന്താപമുള്ളിലുണ്ടാകരുതേതുമേ
ദശരഥസുതന്നു വിശ്വാസാർഥമായിനി-
ദ്ദേഹി മേ ദേവി ചിഹ്നം ധന്യമാദരാൽ
പുനരൊരടയാളവാക്കും പറഞ്ഞീടുക
പുണ്യപുരുഷനു വിശ്വാസസിദ്ധയേ
അതുമവനിസുതയൊടഹമിങ്ങനെ ചൊന്നള-
വാശു ചൂഡാരത്നമാദരാൽ നൽകിനാൾ .......................1430
കമലമുഖി കനിവിനൊടു ചിത്രകൂടാചലേ
കാന്തനുമായ് വസിക്കുന്നാളൊരുദിനം
കഠിനതരനഖരനിക്രേണ പീഡിച്ചൊരു
കാകവൃത്താന്തവും ചൊൽകെന്നു ചൊല്ലിനാൾ
തദനുപലതരമിവപറഞ്ഞും കരഞ്ഞുമുൾ-
ത്താപം കലർന്നു മരുവും ദശാന്തരേ
ബഹുവിധചോവിഭാവേന ദുഃഖം തീർത്തു
ബിംബാധരിയെയുമാശ്വസിപ്പിച്ചു ഞാൻ
വിടയുമുടനഴകൊടുവഴങ്ങിച്ചു പോന്നിതു
വേഗേന പിന്നെ മറ്റൊന്നു ചെയ്തേനഹം ........................1440
അഖിലനിശിചരകുലപതിക്കഭീഷ്ടാസ്പദ-
മാരമമൊക്കെത്തകർത്തേനതിന്നുടൻ
പരിഭവമൊടടൽ കരുതിവന്ന നിശാചര
പാപികളെക്കൊലചെയ്തേനസംഖ്യകം
ദശവദനസുതനെ മുഹുരക്ഷകുമാരനെ
ദണ്ഡധരാലയത്തിന്നയച്ചീടിനേൻ
അഥ ദശമുഖാത്മജബ്രഹ്മാസ്ത്രബദ്ധനാ-
യാശരാധീരനെക്കണ്ടു പറഞ്ഞുഞാൻ
ലഘുതരമശേഷം ദഹിപ്പിച്ചിതു ബത!
ലങ്കാപുരം പിന്നെയും ദേവിതൻപദം ....................1450
വിഗതഭയമടിയിണ വണങ്ങി വാങ്ങിപ്പോന്നു
വീണ്ടും സമുദ്രവും ചാടിക്കടന്നു ഞാൻ
തവചരണനളിനമധുനൈവ വന്ദിച്ചിതു
ദാസൻ ദയാനിധേ! പാഹിമാം! പാഹിമാം!”
ഇതിപവനസുതവചനമാഹന്ത! കേട്ടള-
വിന്ദിരാകാന്തനും പ്രീതിപൂണ്ടീടിനാൻ
“സുരജനസുദുഷ്കരം കാര്യം കൃതംത്വയാ-
സുഗ്രീവനും പ്രസാദിച്ചിതുകേവലം
സദയമുപകാരമിച്ചെയ്തതിന്നാദരാൽ
സർവ്വസ്വവും മമ തന്നേൻ നിനക്കു ഞാൻ ............................1460
പ്രണയമനസാ ഭവാനാൽ കൃതമായതിൻ
പ്രത്യുപകാരം ജഗത്തിങ്കലില്ലെടോ!
പുനരപിരമാവരൻ മാരുതപുത്രനെ”
പൂർണ്ണമോദം പുണർന്നീടിനാനാദരാൽ
ഉരസിമുഹുരപിമുഹുരണച്ചു പുൽകീടിനാ-
നോർക്കെടോ! മാരുതപുത്രഭാഗ്യോദയം
ഭുവനതലമതിലൊരുവനിങ്ങനെയില്ലഹോ
പൂർണ്ണപുണ്യൌഘസൌഭാഗ്യമുണ്ടായെടോ!
പരമശിവനിതിരഘുകുലാധിപൻ തന്നുടെ
പാവനമായ കഥയരുൾ ചെയ്തതും ......................1470
ഭഗവതി ഭവാനി പരമേശ്വരി കേട്ടു
ഭക്തിപരവശയായ് വണങ്ങീടിനാൾ
കിളിമകളുമതി സരസമിങ്ങനെ ചൊന്നതു
കേട്ടു മഹാലോകരും തെളിയേണമേ .........................1474
ഇത്യദ്ധത്മരാമായണേ ഉമാമഹേശ്വരസംവാദേ
സുന്ദരകാണ്ഡം സമാപ്തം
fw43sgfqx013var654xorp27vcputr1
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം
0
4041
246942
22642
2026-08-29T13:51:53Z
~2026-44247-58
13522
246942
wikitext
text/x-wiki
{{ഫലകം:രാമായണം യുദ്ധകാണ്ഡം}}
<poem>
ഹരിഃ ശ്രീ ഗണപതയേ നമഃ
അവിഘ്നമസ്തു
നാരായണ! ഹരേ! നാരായണ! ഹരേ!
നാരായണ! ഹരേ! നാരായണ! ഹരേ!
നാരായണ! രാമ! നാരായണ! രാമ!
നാരായണ! രാമ! നാരായണ! ഹരേ!
രാമ! രമാരമണ! ത്രിലോകീപതേ!
രാമ! സീതാഭിരാമ! ത്രിദശപ്രഭോ!
രാമ! ലോകാഭിരാമ! പ്രണവാത്മക!
രാമ! നാരായണാത്മാരാമ! ഭൂപതേ!
രാമകഥാമൃതപാനപൂർണ്ണാനന്ദ-
സാരാനുഭൂതിക്കു സാമ്യമില്ലേതുമേ ..................10
ശാരികപ്പൈതലേ! ചൊല്ലുചൊല്ലിന്നിയും
ചാരുരാമായണയുദ്ധം മനോഹരം
ഇഥമാകർണ്യ കിളിമകൾ ചൊല്ലിനാൾ
ചിത്തം തെളിഞ്ഞു കേട്ടീടുവിനെങ്കിലോ
ചന്ദ്രചൂഡൻ പരമേശ്വരനീശ്വരൻ
ചന്ദ്രികാമന്ദസ്മിതം പൂണ്ടരുളിനാൻ
ചന്ദ്രാനനേ! ചെവിതന്നു മുദാ രാമ-
ചന്ദ്രചരിതം പവിത്രം ശൃണുപ്രിയേ!
</poem>
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ശ്രീരാമാദികളുടെ നിശ്ചയം|ശ്രീരാമാദികളുടെ നിശ്ചയം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ലങ്കാവിവരണം|ലങ്കാവിവരണം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/യുദ്ധയാത്ര|യുദ്ധയാത്ര]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണാദികളുടെ ആലോചന|രാവണാദികളുടെ ആലോചന]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണ കുംഭകർണ്ണ സംഭാഷണം|രാവണ കുംഭകർണ്ണ സംഭാഷണം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണ വിഭീഷണ സംഭാഷണം|രാവണ വിഭീഷണ സംഭാഷണം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/വിഭീഷണന്റെ ശരണപ്രാപ്തി|വിഭീഷണന്റെ ശരണപ്രാപ്തി]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ശുകബന്ധനം|ശുകബന്ധനം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/സേതുബന്ധനം|സേതുബന്ധനം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണശുകസംവാദം|രാവണശുകസംവാദം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ശുകന്റെ പൂർവ്വവൃത്താന്തം|ശുകന്റെ പൂർവ്വവൃത്താന്തം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/മാല്യവാന്റെ വാക്യം|മാല്യവാന്റെ വാക്യം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/യുദ്ധാരംഭം|യുദ്ധാരംഭം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/യുദ്ധത്തിൽ രാവണന്റെ പുറപ്പാട്|യുദ്ധത്തിൽ രാവണന്റെ പുറപ്പാട്]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/കുംഭകർണ്ണന്റെ നീതിവാക്യം|കുംഭകർണ്ണന്റെ നീതിവാക്യം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/കുംഭകർണ്ണവധം|കുംഭകർണ്ണവധം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/നാരദസ്തുതി|നാരദസ്തുതി]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/അതികായവധം|അതികായവധം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ഇന്ദ്രജിത്തിന്റെ വിജയം|ഇന്ദ്രജിത്തിന്റെ വിജയം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ഔഷധത്തിനായി ഹനൂമാന്റെ ഗമനം|ഔഷധത്തിനായി ഹനൂമാന്റെ ഗമനം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/കാലനേമിയുടെ പുറപ്പാട്|കാലനേമിയുടെ പുറപ്പാട്]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/കാലനേമിവധം|കാലനേമിവധം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ദിവ്യൗഷധഫലം|ദിവ്യൗഷധഫലം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/മേഘനാദവധം|മേഘനാദവധം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണന്റെ വിലാപം|രാവണന്റെ വിലാപം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണന്റെ ഹോമവിഘ്നം|രാവണന്റെ ഹോമവിഘ്നം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാമരാവണയുദ്ധം|രാമരാവണയുദ്ധം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/അഗസ്ത്യപ്രവേശവും ആദിത്യസ്തുതിയും|അഗസ്ത്യപ്രവേശവും ആദിത്യസ്തുതിയും]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ആദിത്യഹൃദയം|ആദിത്യഹൃദയം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണവധം|രാവണവധം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണഗാത്രദഹനം|രാവണഗാത്രദഹനം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/സീതാസ്വീകരണം|സീതാസ്വീകരണം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ദേവേന്ദ്രസ്തുതി|ദേവേന്ദ്രസ്തുതി]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/അയോദ്ധ്യയിലേക്കുള്ള യാത്ര|അയോദ്ധ്യയിലേക്കുള്ള യാത്ര]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ഹനൂമദ്ഭരതസംവാദം|ഹനൂമദ്ഭരതസംവാദം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/അയോദ്ധ്യാപ്രവേശം|അയോദ്ധ്യാപ്രവേശം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാജ്യാഭിഷേകം|രാജ്യാഭിഷേകം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/വാനരാദികൾക്ക് ഭഗവാൻ കൊടുത്ത അനുഗ്രഹം|വാനരാദികൾക്ക് ഭഗവാൻ കൊടുത്ത അനുഗ്രഹം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ശ്രീരാമന്റെ രാജ്യഭാരഫലം|ശ്രീരാമന്റെ രാജ്യഭാരഫലം]]
*[[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാമായണമാഹാത്മ്യം|രാമായണമാഹാത്മ്യം]]
[[വർഗ്ഗം:അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]]
n1d8r5a1ksq1tteten1lal3yt6pxhgd
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണ കുംഭകർണ്ണ സംഭാഷണം
0
4042
246949
22614
2026-08-29T15:17:19Z
~2026-44247-58
13522
246949
wikitext
text/x-wiki
{{ഫലകം:രാമായണം യുദ്ധകാണ്ഡം}}
നിദ്രയും കൈവിട്ടു കുംഭകർണ്ണൻ തദാ
വിദ്രുതമഗ്രജൻ തന്നെ വണങ്ങിനാൻ
ഗാഢ ഗാഢം പുണർന്നൂഢമോദം നിജ
പീഠമതിന്മേലിരുത്തിദ്ദശാസ്യനും
വൃത്താന്തമെല്ലാമവരജൻ തന്നോടു
ചിത്താനുരാഗേണ കേൾപ്പിച്ചനന്തരം
ഉൾത്താരിലുണ്ടായ ഭീതിയോടുമവൻ
നക്തഞ്ചരാധീശ്വരനോടു ചൊല്ലിനാൻ
“ജീവിച്ചു ഭൂമിയിൽ വാഴ്കെന്നതിൽ മമ
ദേവത്വമാശു കിട്ടുന്നതു നല്ലതും ...............................360
ഇപ്പോൾ ഭവാൻ ചെയ്ത കർമ്മങ്ങളൊക്കെയും
ത്വൽ പ്രാണഹാനിക്കുതന്നെ ധരിക്ക നീ
രാമൻ ഭവാനെ ക്ഷണം കണ്ടുകിട്ടുകിൽ
ഭൂമിയിൽ വാഴ്വാനയയ്ക്കയില്ലെന്നുമേ
ജീവിച്ചിരിക്കയിലാഗ്രഹമുണ്ടെങ്കിൽ
സേവിച്ചുകൊള്ളുക രാമനെ നിത്യമായ്
രാമൻ മനുഷ്യനല്ലേക സ്വരൂപനാം
ശ്രീമാൻ മഹാവിഷ്ണു നാരായണൻ പരൻ
സീതയാകുന്നതു ലക്ഷ്മീഭഗവതി
ജാതയായാൾ തവനാശം വരുത്തുവാൻ ..........................370
മോഹേന നാദഭേദം കേട്ടു ചെന്നുടൻ
ദേഹനാശം മൃഗങ്ങൾക്കു വരുന്നിതു
മീനങ്ങളെല്ലാം രസത്തിങ്കൽ മോഹിച്ചു
താനേ ബളിശം വിഴുങ്ങി മരിക്കുന്നു
അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങൾ
മഗ്നമായ് മൃത്യുഭവിക്കുന്നിതവ്വണ്ണം
ജാനകിയെക്കണ്ടു മോഹിക്ക കാരണം
പ്രാണവിനാശം ഭവാനുമകപ്പെടും
നല്ലതല്ലേതുമെനിക്കിതെന്നുള്ളതു-
മുള്ളിലറിഞ്ഞിരിക്കുന്നതെന്നാകിലും........................380
ചൊല്ലുമതിങ്കൽ മനസ്സതിൻ കാരണം
ചൊല്ലുവൻ മുന്നം കഴിഞ്ഞ ജന്മത്തിലേ
വാസനകൊണ്ടതു നീക്കരുതാർക്കുമേ-
ശാസനയാലു മടങ്ങുകയില്ലതു
വിജ്ഞാനമുള്ള ദിവ്യന്മാർക്കുപോലുമ-
റ്റജ്ഞാനികൾക്കോ പറയേണ്ടതില്ലല്ലോ
കാട്ടിയതെല്ലാമപനയം നീയതു
നാട്ടിലുള്ളോർക്കുമാപത്തിനായ് നിർണ്ണയം
ഞാനിതിനിന്നിനി രാമനേയും മറ്റു
വാനരന്മാരെയുമൊക്കെയൊടുക്കുവൻ.....................390
ജാനകിതന്നെയനുഭവിച്ചീടു നീ
മാനസേ ഖേദമുണ്ടാകരുതേതുമേ
ദേഹത്തിനന്തരം വന്നുപോം മുന്നമേ
മോഹിച്ചതാഹന്ത! സാധിച്ചുകൊൾക നീ
ഇന്ദ്രിയങ്ങൾക്കു വശനാം പുരുഷനു
വന്നീടുമാപത്തു നിർണ്ണയമോർത്തു കാൺ
ഇന്ദ്രിയനിഗ്രഹമുള്ള പുരുഷനു
വന്നുകൂടും നിജ സൌഖ്യങ്ങളൊക്കവേ”
ഇന്ദ്രാരിയാം കുംഭകർണ്ണോക്തി കേട്ടള-
വിന്ദ്രജിത്തും പറഞ്ഞീടിനാനാദരാൽ ....................400
“മാനുഷനാകിയ രാമനേയും മറ്റു
വാനരന്മാരെയൊമൊക്കെയൊടുക്കി ഞാൻ
ആശുവരുവനനുജ്ഞയെച്ചെയ്കിലെ-“
ന്നാശരാധീശ്വരനോടു ചൊല്ലീടിനാൻ.
r4yafjxhocwfnuqsosvj107ubjvcdhf
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ശ്രീരാമാദികളുടെ നിശ്ചയം
0
4048
246944
22632
2026-08-29T14:26:19Z
~2026-44247-58
13522
246944
wikitext
text/x-wiki
{{ഫലകം:രാമായണം യുദ്ധകാണ്ഡം}}
ശ്രീരാമചന്ദ്രൻ ഭുവനൈകനായകൻ
താരകബ്രഹ്മാത്മകൻ കരുണാകരൻ ..................20
മാരുതി വന്നു പറഞ്ഞതു കേട്ടുള്ളി-
ലാരൂഢമോദാലരുൾ ചെയ്തിതാദരാൽ!
“ദേവകളാലുമസാദ്ധ്യമായുള്ളോന്നു
കേവലം മാരുതി ചെയ്തതോർക്കും വിധൌ
ചിത്തേ നിരൂപിക്കപോലുമശക്യമാ-
മബ്ധി ശതയോജനായതമശ്രമം
ലംഘിച്ചു രാക്ഷസവീരരേയും കൊന്നു-
ലങ്കയും ചുട്ടുപൊള്ളിച്ചിതു വിസ്മയം
ഇങ്ങനെയുള്ള ഭൃത്യന്മാരൊരുത്തനു-
മെങ്ങുമൊരുനാളുമില്ലെന്നു നിർണ്ണയം ....................30
എന്നെയും ഭാനുവംശത്തെയും ലക്ഷ്മണൻ-
തന്നെയും മിത്രാത്മജനെയും കേവലം
മൈഥിലിയെക്കണ്ടു വന്നതുകാരണം
വാതാത്മജൻ പരിപാലിച്ചിതു ദൃഢം.
അങ്ങനെയായതെല്ലാമിനിയുമുട-
നെങ്ങനെ വാരിധിയെക്കടന്നീടുന്നു
നക്രമകരചക്രാദി പരിപൂർണ്ണ-
മുഗ്രമായുള്ള സമുദ്രം കടന്നുപോയ്
രാവണനെപ്പടയോടുമൊടുക്കി ഞാൻ
ദേവിയെയെന്നു കാണുന്നിതു ദൈവമേ!” ....................40
രാമവാക്യം കേട്ടു സുഗ്രീവനും പുന-
രാമയം തീരുമാറാശു ചൊല്ലീടിനാൻ:
“ലംഘനം ചെയ്തു സമുദ്രത്തെയും ബത!
ലങ്കയും ഭസ്മീകരിച്ചവിളംബിതം
രാവണൻ തന്നെസ്സകുലം കൊലചെയ്തു
ദേവിയേയും കൊണ്ടുപോരുന്നതുണ്ടു ഞാൻ
ചിന്തയുണ്ടാകരുതേതുമേ മാനസേ-
ചിന്തയാകുന്നതു കാര്യവിനാശിനി
ആരാലുമോർത്താൽ ജയിച്ചുകൂടാതൊരു
ശൂരരിക്കാണായ വാനരസഞ്ചയം ....................50
വഹ്നിയിൽ ചാടണമെന്നു ചൊല്ലീടിലും
പിന്നെയാമെന്നു ചൊല്ലുന്നവരല്ലിവർ
വാരിധിയെക്കടപ്പാനുപായം പാർക്ക-
നേരമിനിക്കളയാതെ രഘുപതേ!
ലങ്കയിൽ ചെന്നുനാം പുക്കിതെന്നാകിലോ
ലങ്കേശനും മരിച്ചാനെന്നു നിർണ്ണയം.
ലോകത്രയത്തിങ്കലാരെതിർക്കുന്നിതു-
രാഘവ! നിൻ തിരുമുമ്പിൽ മഹാരണേ
അസ്ത്രേണശോഷണം ചെയ്ക ജലധിയെ-
സത്വരം സേതുബന്ധിക്കിലുമാം ദൃഢം .....................60
വല്ല കണക്കിലുമുണ്ടാം ജയം തവ-
നല്ല നിമിത്തങ്ങൾ കാൺക രഘുപതേ!”
ഭക്തിശക്ത്യന്വിതമിത്രപുത്രോക്തിക-
ളിത്ഥമാകർണ്യ കാകുൽസ്ഥനും തൽക്ഷണേ
മുമ്പിലാമ്മാറു തൊഴുതുനിൽക്കും വായു-
സംഭവനോടു ചോദിച്ചരുളീടിനാൻ:
0ss8cu4q2s33p2q8idf9ewhrxqp29h8
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ലങ്കാവിവരണം
0
4315
246946
22625
2026-08-29T14:44:51Z
~2026-44247-58
13522
246946
wikitext
text/x-wiki
{{രാമായണം യുദ്ധകാണ്ഡം}}
<poem>
ലങ്കാപുരത്തിങ്കലുള്ള വൃത്താന്തങ്ങൾ
ശങ്കാവിഹീനമെന്നോടറിയിക്ക നീ
കോട്ടമതിൽകിടങ്ങെന്നിവയൊക്കവേ
കാട്ടിത്തരികവേണം വചസാ ഭവാൻ‘......................70
എന്നതു കേട്ടു തൊഴുതു വാതാത്മജൻ
നന്നായ്ത്തെളിഞ്ഞുണർത്തിച്ചരുളീടിനാൻ:
‘മധ്യേ സമുദ്രം ത്രികൂടാചലം വളർ-
ന്നത്യുന്നതമതിൻമൂർദ്ധ്നി ലങ്കാപുരം
പ്രാണഭയമില്ലയാത ജനങ്ങൾക്കു
കാണാം കനകവിമാനസമാനമായ്.
വിസ്താരമുണ്ടങ്ങെഴുന്നൂറു യോജന
പുത്തൻകനകമതിലതിൻചുറ്റുമേ
ഗോപുരം നാലുദിക്കികലുമുണ്ടതി-
ശോഭിതമായതിനേഴുനിലകളും ........................80
അങ്ങനെതന്നെയതിനുള്ളിനുള്ളിലായ്
പൊങ്ങും മതിലുകളേഴുണ്ടൊരുപോലെ
ഏഴിനും നന്നാലു ഗോപുരപംക്തിയും
ചൂഴവുമായിരുപത്തെട്ടു ഗോപുരം
എല്ലാറ്റിനും കിടങ്ങുണ്ടത്യാഗമായ്
ചൊല്ലുവാൻവേല യന്ത്രപ്പാലപംക്തിയും
അണ്ടർകോൻദിക്കിലെഗ്ഗോപുരം കാപ്പതി-
നുണ്ടു നിശാചരന്മാർപതിനായിരം.
ദക്ഷിണഗോപുരം രക്ഷിച്ചുനിൽക്കുന്ന
രക്ഷോവരരുണ്ടു നൂറായിരം സദാ.......................90
ശക്തരായ് പശ്ചിമഗോപുരം കാക്കുന്ന
നക്തഞ്ചരരുണ്ടു പത്തുനൂറായിരം
ഉത്തരഗോപുരം കാത്തുനില്പാനതി-
ശക്തരായുണ്ടൊരു കോടി നിശാചരർ.
ദിക്കുകൾനാലിലുമുള്ളതിലർദ്ധമു-
ണ്ടുഗ്രതയോടു നടുവു കാത്തീടുവാൻ
അന്ത:പുരം കാപ്പതിന്നുമുണ്ടത്രപേർ
മന്ത്രശാലയ്ക്കുണ്ടതിലിരട്ടിജ്ജനം.
ഹാടകനിർമ്മിതഭോജനശാലയും
നാടകശാല നടപ്പന്തൽപിന്നെയും.......................100
മജ്ജനശാലയും മദ്യപാനത്തിനു
നിർജ്ജനമായുള്ള നിർമ്മലശാലയും
ലങ്കാവിരചിതാലങ്കാരഭേദമാ-
തങ്കാപഹം പറയാവല്ലനന്തനും
തല്പുരം തന്നിൽനീളേത്തിരഞ്ഞേനഹം
മല്പിതാവിൻനിയോഗേന ചെന്നേൻബലാൽ
പുഷ്പിതോദ്യാനദേശേ മനോമോഹനേ
പത്മജാദേവിയേയും കണ്ടു കൂപ്പിനേൻ
അംഗുലീയം കൊടുത്താശു ചൂഡാരത്ന-
മിങ്ങു വാങ്ങിക്കൊണ്ടടയാളവാക്യവും ........................110
കേട്ടു വിടവഴങ്ങിച്ചു പുറപ്പെട്ടു
കാട്ടിയേൻപിന്നെക്കുറഞ്ഞൊരവിവേകം.
ആരാമമൊക്കെ തകർത്തതു കാക്കുന്ന
വീരരെയൊക്കെ ക്ഷണേന കൊന്നീടിനേൻ.
രക്ഷോവരാത്മജനാകിയ ബാലക-
നക്ഷകുമാരനവനെയും കൊന്നു ഞാൻ
എന്നു വേണ്ടാ ചുരുക്കിപ്പറഞ്ഞീടുവാൻ
മന്നവ! ലങ്കാപുരത്തിങ്കലുള്ളതിൽ
നാലൊന്നു സൈന്യമൊടുക്കിവേഗേന പോയ്
കാലേ ദശമുഖനെക്കണ്ടു ചൊല്ലിയേൻ........................120
നല്ലതെല്ലാം പിന്നെ, രാവണൻകോപേന
ചൊല്ലിനാൻതന്നുടെ ഭൃത്യരോടിപ്പൊഴേ
കൊല്ലുക വൈകാതിവനെ’യെന്നന്നേരം
കൊല്ലുവാൻവന്നവരോടു വിഭീഷണൻ
ചൊല്ലിനാനഗ്രജൻതന്നോടുമാദരാൽ:
‘കൊല്ലുമാറില്ല ദൂതന്മാരെയാരുമേ
ചൊല്ലുള്ള രാജധർമ്മങ്ങളറിഞ്ഞവർ
കൊല്ലാതയയ്ക്കടയാളപ്പെടുത്തതു
നല്ലതാകുന്നതെ’ന്നപ്പോൾദശാനനൻ
ചൊല്ലിനാൻ വാലധിക്കഗ്നി കൊളുത്തുവാൻ....................130
സസ്നേഹവാസസാ പുച്ഛം പൊതിഞ്ഞവ-
രഗ്നികൊളുത്തിനാരപ്പോളടിയനും
ചുട്ടുപൊട്ടിച്ചേനിരുനൂറു യോജന
വട്ടമായുള്ള ലങ്കാപുരം സത്വരം
മന്നവ! ലങ്കയിലുള്ള പടയിൽ നാ-
ലൊന്നുമൊടുക്കിനേൻത്വല്പ്രസാദത്തിനാൽ.
ഒന്നുകൊണ്ടുമിനിക്കാലവിളംബനം
നന്നല്ല പോക പുറപ്പെടുകാശു നാം.
യുദ്ധസന്നദ്ധരായ് ബദ്ധരോഷം മഹാ-
പ്രസ്ഥാനമാശു കുരു ഗുരുവിക്രമം......................140
സംഖ്യയില്ലാതോളമുള്ള മഹാകപി-
സംഘേന ലങ്കാപുരിക്കു ശങ്കാപഹം
ലംഘനം ചെയ്തു നക്തഞ്ചരനായക-
കിങ്കരന്മാരെ ക്ഷണേന പിതൃപതി-
കിങ്കരന്മാർക്കു കൊടുത്തു ദശാനന-
ഹുങ്കൃതിയും തീർത്തു സംഗരാന്തേ ബലാൽ
പങ്കജനേത്രയെക്കൊണ്ടുപോരാം വിഭോ!
പങ്കജനേത്ര! പരംപുരുഷ! പ്രഭോ!
</poem>
smojvv24ofgcm5x8bffgxvel69vtson
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/യുദ്ധയാത്ര
0
4316
246947
16533
2026-08-29T14:56:46Z
~2026-44247-58
13522
246947
wikitext
text/x-wiki
{{രാമായണം യുദ്ധകാണ്ഡം}}
<poem>
അഞ്ജനാനന്ദനൻ വാക്കുകൾകേട്ടഥ
സഞ്ജാതകൌതുകം സംഭാവ്യ സാദരം .................150
അഞ്ജസാ സുഗ്രീവനോടരുൾചെയ്തിതു
കഞ്ജവിലോചനനാകിയ രാഘവൻ:
‘ഇപ്പോൾവിജയമുഹൂർത്തകാലം പട-
യ്ക്കുൽപ്പന്നമോദം പുറപ്പെടുകേവരും.
നക്ഷത്രമുത്രമതും വിജയപ്രദം
രക്ഷോജനർക്ഷമാം മൂലം ഹതിപ്രദം
ദക്ഷിണനേത്രസ്ഫുരണവുമുണ്ടു മേ
ലക്ഷണമെല്ലാം നമുക്കു ജയപ്രദം
സൈന്യമെല്ലാം പരിപാലിച്ചു കൊള്ളണം
സൈന്യാധിപനായ നീലൻമഹാബലൻ....................160
മുമ്പും നടുഭാഗവുമിരുഭാഗവും
പിൻപടയും പരിപാലിച്ചുകൊള്ളുവാൻ
വമ്പരാം വാനരന്മാരെ നിയോഗിക്ക
രംഭപ്രമാഥിപ്രമുഖരായുള്ളവർ
മുൻപിൽഞാൻമാരുതികണ്ഠവുമേറി മൽ
പിമ്പേ സുമിത്രാത്മജനംഗദോപരി
സുഗ്രീവനെന്നെപ്പിരിയാതരികവേ
നിർഗ്ഗമിച്ചീടുക മറ്റുള്ള വീരരും
നീലൻഗജൻഗവയൻഗവാക്ഷൻബലി
ശൂലിസമാനനാം മൈന്ദൻവിവിദനും......................170
പങ്കജസംഭവസൂനു സുഷേണനും
തുംഗൻനളനും ശതബലി താരനും
ചൊല്ലുള്ള വാനരനായകന്മാരോടു
ചൊല്ലുവാനാവതല്ലാതൊരു സൈന്യവും
കൂടിപ്പുറപ്പെടുകേതുമേ വൈകരു-
താടലുണ്ടാകരുതാർക്കും വഴിക്കെടോ!’
ഇത്ഥമരുൾചെയ്തു മർക്കടസൈനിക-
മദ്ധ്യേ സഹോദരനോടും രഘുപതി
നക്ഷത്രമണ്ഡലമദ്ധ്യേ വിളങ്ങുന്ന
നക്ഷത്രനാഥനും ഭാസ്കരദേവനും.........................180
ആകാശമാർഗ്ഗേ വിളങ്ങുന്നതുപോലെ
ലോകനാഥന്മാർതെളിഞ്ഞു വിളങ്ങിനാർ.
ആർത്തു വിളിച്ചു കളിച്ചു പുളച്ചു ലോ-
കാർത്തി തീർത്തീടുവാൻമർക്കടസഞ്ചയം
രാത്രിഞ്ചരേശ്വരരാജ്യം പ്രതി പര-
മാസ്ഥയാ വേഗാൽനടന്നുതുടങ്ങിനാർ.
രാത്രിയിലൊക്കെ നിറഞ്ഞു പരന്നൊരു
വാർദ്ധി നടന്നങ്ങടുക്കുന്നതുപോലെ
ചാടിയുമോടിയുമോരോ വനങ്ങളിൽ
തേടിയും പക്വഫലങ്ങൾഭുജിക്കയും ......................190
ശൈലവനനദീജാലങ്ങൾപിന്നിട്ടു
ശൈലശരീരികളായ കപികുലം
ദക്ഷിണസിന്ധുതന്നുത്തരതീരവും
പുക്കു മഹേന്ദ്രാചലാന്തികേ മേവിനാർ
മാരുതിതന്നുടെ കണ്ഠ്ദേശേനിന്നു
പാരിലിറങ്ങി രഘുകുലനാഥനും
താരേയകണ്ഠമമർന്ന സൌമിത്രിയും
പാരിലിഴിഞ്ഞു വണങ്ങിനാനഗ്രജം
ശ്രീരാമലക്ഷ്മണന്മാരും കപീന്ദ്രരും
വാരിധി തീരം പ്രവേശിച്ചനന്തരം ........................200
സൂര്യനും വാരിധിതന്നുടെ പശ്ചിമ-
തീരം പ്രവേശിച്ചതപ്പോൾനൃപാധിപൻ
സൂര്യാത്മജനോടരുൾചെയ്തിതാശു ‘നാം
വാരിയുമുത്തു സന്ധ്യാവന്ദനംചെയ്തു
വാരാന്നിധിയെക്കടപ്പാനുപായവും
ധീരരായുള്ളവരൊന്നിച്ചു മന്ത്രിച്ചു
പാരാതെ കല്പിക്കവേണമിനിയുടൻ
വാനരസൈന്യത്തെ രക്ഷിച്ചുകൊള്ളണം
സേനാധിപന്മാർകൃശാനുപുത്രാദികൾ
രാത്രിയിൽമായാവിശാരദന്മാരായ.......................210
രാത്രിഞ്ചരന്മാരുപദ്രവിച്ചീടുവോർ‘
ഏവമരുൾചെയ്തു സന്ധ്യയും വന്ദിച്ചു
മേവിനാൻപർവതാഗ്രേ രഘുനാഥനും
വാനരവൃന്ദം മകരാലയം കണ്ടു
മാനസേ ഭീതി കലർന്നു മരുവിനാർ
നക്രചക്രൌഘ ഭയങ്കരമെത്രയു-
മുഗ്രം വരുണാലയം ഭീമനിസ്വനം
അത്യുന്നതതരംഗാഢ്യമഗാധമി-
തുത്തരണം ചെയ്‌വതിന്നരിതാർക്കുമേ
ഇങ്ങനെയുള്ള സമുദ്രം കടന്നു ചെ-....................220
ന്നെങ്ങനെ രാവണൻതന്നെ വധിക്കുന്നു?
ചിന്താപരവശന്മാരായ് കപികളു-
മന്ധബുദ്ധ്യാ രാമപാർശ്വേ മരുവിനാർ
ചന്ദ്രനുമപ്പോഴുദിച്ചു പൊങ്ങീടിനാൻ
ചന്ദ്രമുഖിയെ നിരൂപിച്ചു രാമനും
ദു:ഖം കലർന്നു വിലാപം തുടങ്ങിനാ-
നൊക്കെ ലോകത്തെയനുകരിച്ചീടുവാൻ
ദു:ഖഹർഷഭയക്രോധലോഭാദികൾ
സൌഖ്യമദമോഹകാമജന്മാദികൾ
അജ്ഞാനലിംഗത്തിനുള്ളവയെങ്ങനെ.....................230
സുജ്ഞാനരൂപനായുള്ള ചിദാത്മനി
സംഭവിക്കുന്നു വിചാരിച്ചു കാൺകിലോ
സംഭവിക്കുന്നിതു ദേഹാഭിമാനിനാം
കിം പരമാത്മനി സൌഖ്യദു:ഖാദികൾ
സമ്പ്രസാദത്തിങ്കലില്ല രണ്ടേതുമേ
സമ്പ്രതി നിത്യമാനന്ദമാത്രം പരം
ദു:ഖാദിസർവ്വവും ബുദ്ധിസംഭൂതങ്ങൾ
മുഖ്യനാം രാമൻപരാത്മാ പരംപുമാൻ
മായാഗുണങ്ങളിൽസംഗതനാകയാൽ
മായവിമോഹിതന്മാർക്കു തോന്നും വൃഥാ.......................240
ദു:ഖിയെന്നും സുഖിയെന്നുമെല്ലാമതു-
മൊക്കെയോർത്താലബുധന്മാരുടെ മതം.
</poem>
0srh4w4uy7nledcuq6t3gqcvibvj9b0
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണാദികളുടെ ആലോചന
0
4317
246948
22623
2026-08-29T15:10:11Z
~2026-44247-58
13522
246948
wikitext
text/x-wiki
{{രാമായണം യുദ്ധകാണ്ഡം}}
<poem>
അക്കഥ നിൽക്ക ദശരഥപുത്രരു-
മർക്കാത്മജാദികളായ കപികളും
വാരാന്നിധിക്കു വടക്കേക്കര വന്നു
വാരിധിപോലെ പരന്നോരനന്തരം
ശങ്കാവിഹീനം ജയിച്ചു ജഗത്രയം
ലങ്കയിൽവാഴുന്ന ലങ്കേശ്വരൻതദാ
മന്ത്രികൾതമ്മെ വരുത്തി വിരവോടു
മന്ത്രനികേതനം പുക്കിരുന്നീടിനാൻ ..................250
ആദിതേയാസുരേന്ദ്രാദികൾക്കുമരു-
താതൊരു കർമ്മങ്ങൾമാരുതി ചെയ്തതും
ചിന്തിച്ചു ചിന്തിച്ചു നാണിച്ചു രാവണൻ
മന്ത്രികളോടു കേൾപ്പിച്ചാനവസ്ഥകൾ:
‘മാരുതി വന്നിവിടെച്ചെയ്ത കർമ്മങ്ങ-
ളാരുമറിയാതിരിക്കയുമല്ലല്ലോ
ആർക്കും കടക്കരുതാതൊരു ലങ്കയി-
ലൂക്കോടുവന്നകംപുക്കൊരു വാനരൻ
ജാനകി തന്നെയും കണ്ടു പറഞ്ഞൊരു
ദീനതകൂടാതഴിച്ചാനുപവനം..........................260
നക്തഞ്ചരന്മാരെയും വധിച്ചെന്നുടെ
പുത്രനാമക്ഷകുമാരനെയും കൊന്നു
ലങ്കയും ചുട്ടുപൊട്ടിച്ചു സമുദ്രവും
ലംഘനം ചെയ്തൊരു സങ്കടമെന്നിയേ
സ്വസ്ഥനായ് പോയതോർത്തോളം നമുക്കുള്ളി-
ലെത്രയും നാണമാമില്ലൊരു സംശയം
ഇപ്പോൾകപികുലസേനയും രാമനു-
മബ്ധിതന്നുത്തരതീരേ മരുവുന്നോർ.
കർത്തവ്യമെന്തു നമ്മാലിനിയെന്നതും
ചിത്തേ നിരൂപിച്ചു കല്പിക്ക നിങ്ങളും......................270
മന്ത്രവിശാരദന്മാർനിങ്ങളെന്നുടെ
മന്ത്രികൾചൊന്നതു കേട്ടതു മൂലമായ്
വന്നീലൊരാപത്തിനിയും മമ ഹിതം
നന്നായ് വിചാരിച്ചു ചൊല്ലുവിൻവൈകാതെ.
എന്നുടെ കണ്ണുകളാകുന്നതും നിങ്ങ-
ളെന്നിലേ സ്നേഹവും നിങ്ങൾക്കചഞ്ചലം.
ഉത്തമം മദ്ധ്യമം പിന്നേതധമവു-
മിത്ഥം ത്രിവിധമായുള്ള വിചാരവും
സാദ്ധ്യമിദ,മിദം ദുസ്സാദ്ധ്യമാ,മിദം
സാദ്ധ്യമല്ലെന്നുള്ള മൂന്നു പക്ഷങ്ങളും.........................280
കേട്ടാൽപലർക്കുമൊരുപോലെ മാനസേ
വാട്ടമൊഴിഞ്ഞു തോന്നീടുന്നതും മുദാ
തമ്മിലന്യോന്യം പറയുന്ന നേരത്തു
സമ്മതം മാമകം നന്നുനന്നീദൃശം.
എന്നുറച്ചൊന്നിച്ചു കല്പിച്ചതുത്തമം
പിന്നെ രണ്ടാമതു മദ്ധ്യമം ചൊല്ലുവാൻ
ഓരോ തരം പറഞ്ഞൂനങ്ങളുള്ളതു
തീരുവാനായ് പ്രതിപാദിച്ചനന്തരം
നല്ലതിതെന്നൈകമത്യമായേവരു-
മുള്ളിലുറച്ചു കല്പിച്ചു പിരിവതു........................290
മദ്ധ്യമമായുള്ള മന്ത്രമതെന്നിയേ
ചിത്താഭിമാനേന താൻതാൻപറഞ്ഞതു
സാധിപ്പതിനു ദുസ്തർക്കം പറഞ്ഞതു
ബാധിച്ചു മറ്റേവനും പറഞ്ഞീർഷ്യയാ
കാലുഷ്യചേതസാ കല്പിച്ചുകൂടാതെ
കാലവും ദീർഘമായിട്ടു പരസ്പരം
നിന്ദയും പൂണ്ടു പിരിയുന്ന മന്ത്രമോ
നിന്ദ്യനായുള്ളോനധമമതെത്രയും
എന്നാലിവിടെ നമുക്കെന്തു നല്ലതെ-
ന്നൊന്നിച്ചു നിങ്ങൾവിചാരിച്ചു ചൊല്ലുവിൻ’................300
ഇങ്ങനെ രാവണൻചൊന്നതു കേട്ടള-
വിംഗിതജ്ഞന്മാർ നിശാചരർചൊല്ലിനാർ:
‘നന്നുനന്നെത്രയുമോർത്തോളമുള്ളിലി-
തിന്നൊരു കാര്യവിചാരമുണ്ടായതും
ലോകങ്ങളെല്ലാം ജയിച്ച ഭവാനിന്നൊ-
രാകുലമെന്തു ഭവിച്ചതു മാനസേ?
മർത്ത്യനാം രാമങ്കൽനിന്നു ഭയം തവ
ചിത്തേ ഭവിച്ചതുമെത്രയുമത്ഭുതം!
വൃത്രാരിയെപ്പുരാ യുദ്ധേ ജയിച്ചുടൻ
ബദ്ധ്വാ വിനിക്ഷിപ്യ പത്തനേ സത്വരം...................310
വിശ്രുതയായൊരു കീർത്തി വളർത്തതും
പുത്രനാം മേഘനിനാദനതോർക്ക നീ
വിത്തേശനെപ്പുരായുദ്ധമദ്ധ്യേഭവാൻ
ജിത്വാ ജിതശ്രമം പോരും ദശാന്തരേ
പുഷ്പകമായ വിമാനം ഗ്രഹിച്ചതു-
മത്ഭുതമെത്രയുമോർത്തുകണ്ടോളവും
കാലനെപ്പോരിൽജയിച്ച ഭവാനുണ്ടോ
കാലദണ്ഡത്താലൊരു ഭയമുണ്ടാകൂ?
ഹുങ്കാരമാത്രേണതന്നെ വരുണനെ
സംഗരത്തിങ്കൽജയ്ച്ചീലയോ ഭവാൻ?....................320
മറ്റുള്ള ദേവകളെപ്പറയേണമോ
പറ്റലരാരു മറ്റുള്ളതു ചൊല്ലു നീ!
പിന്നെ മയനാം മഹാസുരൻപേടിച്ചു
കന്യകാരത്നത്തെ നൽകീലയൊ-തവ?
ദാനവന്മാർകരംതന്നു പൊറുക്കുന്നു
മാനവന്മാരെക്കൊണ്ടെന്തു ചൊല്ലേണമോ?
കൈലാസശൈലമിളക്കിയെടുത്തുട-
നാലോലമമ്മാനമാടിയകാരണം
കാലാരി ചന്ദ്രഹാസത്തെ നൽകീലയോ
മൂലമുണ്ടോ വിഷാദിപ്പാൻമനസി തേ?...................330
ത്രൈലോക്യവാസികളെല്ലാം ഭവൽബല-
മാലോക്യ ഭീതികലർന്നു മരുവുന്നു
മാരുതി വന്നിവിടെച്ചെയ്ത കർമ്മങ്ങൾ
വീരരായുള്ള നമുക്കോർക്കിൽനാണമാം
നാമൊന്നുപേക്ഷിക്കകാരണാലേതുമൊ-
രാമയമെന്നിയേ പൊയ്ക്കൊണ്ടതുമവൻ
ഞങ്ങളാരാനുമറിഞ്ഞാകിലെന്നുമേ-
യങ്ങവൻജീവനോടേ പോകയില്ലല്ലോ.’
ഇത്ഥം ദശമുഖനോടറിയിച്ചുടൻ
പ്രത്യേകമോരോ പ്രതിജ്ഞയും ചൊല്ലിനാർ:.....................340
‘മാനമോടിന്നിനി ഞങ്ങളിലേകനെ
മാനസേ കല്പിച്ചയയ്ക്കുന്നതാകിലോ
മാനുഷജാതികളില്ല ലോകത്തിങ്കൽ
വാനരജാതിയുമില്ലെന്നതും വരും
ഇന്നൊരു കാര്യവിചാരമാക്കിപ്പല-
രൊന്നിച്ചുകൂടി നിരൂപിക്കയെന്നതും
എത്രയും പാരമിളപ്പം നമുക്കതു-
മുൾത്താരിലോർത്തരുളേണം ജഗൽപ്രഭോ!’
നക്തഞ്ചരവരരിത്ഥം പറഞ്ഞള-
വുൾത്താപമൊട്ടു കുറഞ്ഞു ദശാസ്യനും..................350
</poem>
mzu5tc9qgqnooxmi3nnn46sf1e4axck
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണ വിഭീഷണ സംഭാഷണം
0
4318
246951
246544
2026-08-29T15:35:36Z
~2026-44247-58
13522
246951
wikitext
text/x-wiki
{{രാമായണം യുദ്ധകാണ്ഡം}}
<poem>
അന്നേരമാഗതനായ വിഭീഷണൻ
ധന്യൻനിജാഗ്രജൻതന്നെ വണങ്ങിനാൻ.
തന്നരികത്തങ്ങിരുത്തിദ്ദശാനനൻ
ചൊന്നാനവനോടു പഥ്യം വിഭീഷണൻ:
‘രാക്ഷസാധീശ്വര! വീര! ദശാനന!
കേൾക്കണമെന്നുടെ വാക്കുകളിന്നു നീ...................410
നല്ലതു ചൊല്ലേണമെല്ലാവരും തനി-
ക്കുള്ളാവരോടു ചൊല്ലുള്ള ബുധജനം
കല്യാണമെന്തു കുലത്തിനെന്നുള്ളതു-
മെല്ലാവരുമൊരുമിച്ചു ചിന്തിക്കണം
യുദ്ധത്തിനാരുള്ളാതോർക്ക നീ രാമനോ-
ടിത്രിലോകത്തിങ്കൽനക്തഞ്ചരാധിപ?
മത്തനുന്മത്തൻപ്രഹസ്തൻവികടനും
സുപ്തഘ്നയജ്ഞാന്തകാദികളും തഥാ
കുംഭകർണ്ണൻജംബുമാലി പ്രജംഘനും
കുംഭൻനികുംഭനകമ്പനൻകമ്പനൻ.................420
വമ്പൻമഹോദരനും മഹാപാർശ്വനും
കുംഭഹനും ത്രിശിരസ്സതികായനും
ദേവാന്തകനും നരാന്തകനും മറ്റു-
ദേവാരികൾവജ്രദംഷ്ട്രാദി വീരരും
യൂപാക്ഷനും ശോണിതാക്ഷനും പിന്നെ വി-
രൂപാക്ഷ ധൂമ്രാക്ഷനും മകരാക്ഷനും
ഇന്ദ്രനെസ്സംഗരേ ബന്ധിച്ച വീരനാ-
മിന്ദ്രജിത്തിന്നുമാമല്ലവനോടെടോ!
നേരേ പൊരുതു ജയിപ്പതിനാരുമേ
ശ്രീരാമനോടു കരുതായ്ക മാനസേ........................430
ശ്രീരാമനായതു മാനുഷനല്ല കേ-
ളാരെന്നറിവാനുമാമല്ലൊരുവനും.
ദേവേന്ദ്രനുമല്ല വഹ്നിയുമല്ലവൻ
വൈവസ്വതനും നിരൃതിയുമല്ല കേൾ
പാശിയുമല്ല ജഗൽപ്രാണനല്ല വി-
ത്തേശനുമല്ലവനീശാനനുമല്ല
വേധാവുമല്ല ഭുജംഗാധിപനുമ-
ല്ലാദിത്യരുദ്രവസുക്കളുമല്ലവൻ.
സാക്ഷാൽമഹാവിഷ്ണു നാരായണൻപരൻ
മോക്ഷദൻസൃഷ്ടിസ്ഥിതിലയകാരണൻ.............................440
മുന്നം ഹിരണ്യാക്ഷനെക്കൊലചെയ്തവൻ
പന്നിയായ്, മന്നിടം പാലിച്ചുകൊള്ളുവാൻ.
പിന്നെ നരസിംഹരൂപം ധരിച്ചിട്ടു
കൊന്നു ഹിരണ്യകശിപുവാം വീരനെ.
ലോകൈകനായകൻവാമനമൂത്തിയായ്
ലോകത്രയം ബലിയോടു വാങ്ങീടിനാൻ.
കൊന്നാനിരുപത്തൊരു തുട രാമനായ്
മന്നവന്മാരെ,യസുരാംശമാകയാൽ
അന്നന്നസുരരെയൊക്കെയൊടുക്കുവാൻ
മന്നിലവതരിച്ചീടും ജഗന്മയൻ....................450
ഇന്നു ദശരഥപുത്രനായ് വന്നിതു
നിന്നെയൊടുക്കുവാനെന്നറിഞ്ഞീടു നീ
സത്യസങ്കലനാമീശ്വരൻതന്മതം
മിഥ്യയായ് വന്നുകൂടായെന്നു നിർണ്ണയം
എങ്കലെന്തിന്നു പറയുന്നതെന്നൊരു
ശങ്കയുണ്ടാകിലതിന്നു ചൊല്ലീടുവൻ
സേവിപ്പവർക്കഭയത്തെക്കൊടുപ്പൊരു
ദേവനവൻകരുണാകരൻകേവലൻ
ഭക്തപ്രിയൻപരമൻപരമേശ്വരൻ
ഭുക്തിയും മുക്തിയും നൽകും ജനാർദ്ദനൻ......................460
ആശ്രിതവത്സലനംബുജലോചന-
നീശ്വരനിന്ദിരാവല്ലഭൻകേശവൻ,
ഭക്തിയോടും തൻതിരുവടിതൻപദം
നിത്യമായ് സേവിച്ചുകൊൾക മടിയാതെ.
മൈഥിലീദേവിയെക്കൊണ്ടെക്കൊടുത്തു തൽ
പാദാംബുജത്തിൽനമസ്കരിച്ചീടുക.
കൈതൊഴുതാശു രക്ഷിക്കെന്നു ചൊല്ലിയാൽ
ചെയ്തപരാധങ്ങളെല്ലാം ക്ഷമിച്ചവൻ
തൻപദം നൽകീടുമേവനും നമ്മുടെ
തമ്പുരാനോളം കൃപയില്ല മറ്റാർക്കും..................470
കാടകംപുക്ക നേരത്തതിബാലകൻ
താടകയെക്കൊലചെയ്താനൊരമ്പിനാൽ
കൌശികൻതന്നുടെ യാഗരക്ഷാർത്ഥമായ്
നാശം സുബാഹുമുഖ്യന്മാർക്കു നൽകിനാൻ.
തൃക്കാലടിവച്ചു കല്ലാമഹല്യയ്ക്കു
ദുഷ്കൃതമെല്ലാമൊടുക്കിയതോർക്ക നീ
ത്രൈയംബകം വില്ലു ഖണ്ഡിച്ചു സീതയാം
മയ്യൽമിഴിയാളെയും കൊണ്ടുപോകുമ്പോൾ
മാർഗ്ഗമദ്ധ്യേ കുഠാരായുധനാകിയ
ഭാർഗ്ഗവന്‌തന്നെജ്ജയിച്ചതുമത്ഭുതം......................480
പിന്നെ വിരാധനെക്കൊന്നുകളഞ്ഞതും
ചെന്ന ഖരാദികളെക്കൊല ചെയ്തതും
ഉന്നതനാകിയ ബാലിയെക്കൊന്നതും
മന്നവനാകിയ രാഘവനല്ലയോ?
അർണ്ണവം ചാടിക്കടന്നിവിടേക്കു വ-
ന്നർണ്ണോജനേത്രയെക്കണ്ടു പറഞ്ഞുടൻ
വഹ്നിക്കു ലങ്കാപുരത്തെസ്സമർപ്പിച്ചു
സന്നദ്ധനായ്പ്പോയ മാരുതി ചെയ്തതും
ഒന്നൊഴിയാതെയറിഞ്ഞീരിക്കെ തവ
നന്നുനന്നാഹന്ത! തോന്നുന്നിതെങ്ങനെ!..................490
നന്നല്ല സജ്ജനത്തോടു വൈരം വൃഥാ.
തന്വംഗിതന്നെക്കൊടുക്ക മടിയാതെ.
നഷ്ടമതികളായീടുമമാത്യന്മാ-
രിഷ്ടം പറഞ്ഞു കൊല്ലിക്കുമതോർക്ക നീ
കാലപുരം ഗമിയാതിരിക്കേണ്ടുകിൽ
കാലം വൈകാതെ കൊടുക്ക വൈദേഹിയെ
ദുർബലനായുള്ളവൻപ്രബലൻതന്നോ-
ടുൾപ്പൂവിൽമത്സരംവച്ചു തുടങ്ങിയാൽ
പില്പാടു നാടും നഗരവും സേനയും
തല്‌പ്രാണനും നശിച്ചീടുമരക്ഷണാൽ....................500
ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിർണ്ണയം.
തന്നുടെ ദുർന്നയംകൊണ്ടു വരുന്നതി-
നിന്നു നാമാളല്ല പോകെന്നു വേർപെട്ടു
ചെന്നു സേവിക്കും പ്രബലനെ ബന്ധുക്ക-
ളന്നേരമോർത്താൽഫലമില്ല മന്നവ!
രാമശരമേറ്റു മൃത്യു വരുന്നേര-
മാമയമുള്ളിലെനിക്കുണ്ടതുകൊണ്ടു
നേരെ പറഞ്ഞുതരുന്നതു ഞാനിനി
താരാർമകളെ കൊടുക്ക വൈകീടാതെ..................510
യുദ്ധമേറ്റുള്ള പടയും നശിച്ചുട-
നർത്ഥവുമെല്ലാമൊടുങ്ങിയാൽമാനസേ
മാനിനിയെക്കൊടുക്കാമെന്നു തോന്നിയാൽ
സ്ഥാനവുമില്ല കൊടുപ്പതിനോർക്ക നീ.
മുമ്പിലേയുള്ളിൽവിചാരിച്ചു കൊള്ളണം
വമ്പനോടേറ്റാൽവരും ഫലമേവനും.
ശ്രീരാമനോടു കലഹം തുടങ്ങിയാ-
ലാരും ശരണമില്ലെന്നതറിയണം.
പങ്കജനേത്രനെസ്സേവിച്ചു വാഴുന്നു
ശങ്കരനാദികളെന്നതുമോർക്ക നീ....................520
രാക്ഷസരാജ! ജയിക്ക ജയിക്ക നീ
സാക്ഷാൽമഹേശ്വരനോടു പിണങ്ങൊലാ
കൊണ്ടൽനേർവർണ്ണനു ജാനകീദേവിയെ-
കൊണ്ടെക്കൊടുത്തു സുഖിച്ചു വസിക്ക നീ
സംശയമെന്നിയേ നൽകുക ദേവിയെ
വംശം മുടിച്ചു കളയായ്ക വേണമേ!’
ഇത്ഥം വിഭീഷണൻപിന്നെയും പിന്നെയും
പത്ഥ്യമായുള്ളതു ചൊന്നതു കേട്ടൊരു
നക്തഞ്ചരാധിപനായ ദശാസ്യനും
ക്രുദ്ധനായ് സോദരനോടു ചൊല്ലീടിനാൻ:....................530
‘ശത്രുക്കളല്ല ശത്രുക്കളാകുന്നതു
മിത്രഭാവത്തോടരികേ മരുവിന
ശത്രുക്കൾശത്രുക്കളാകുന്നതേവനും
മൃത്യു വരുത്തുമവരെന്നു നിർണ്ണയം.
ഇത്തരമെന്നോടു ചൊല്ലുകിലാശു നീ
വധ്യനാമെന്നാലതിനില്ല സംശയം.’
രാത്രിഞ്ചരാധിപനിത്തരം ചൊന്നള-
വോർത്താൻവിഭീഷണൻഭാഗവതോത്തമൻ:
‘മൃത്യുവശഗതനായ പുരുഷനു
സിദ്ധൌഷധങ്ങളുമേൽക്കയിലേതുമേ.....................540
പോരുമിവനോടിനി ഞാൻപറഞ്ഞതു
പൌരുഷംകൊണ്ടു നീക്കാമോ വിധിമതം?
ശ്രീരാമദേവപാദാംബോജമെന്നി മ-
റ്റാരും ശരണമെനിക്കില്ല കേവലം.
ചെന്നു തൃക്കാൽക്കൽവീണന്തികേ സന്തതം
നിന്നു സേവിച്ചുകൊൾവൻജന്മമുള്ള നാൾ.’
സത്വരം നാലമാത്യന്മാരുമായവ-
നിത്ഥം നിരൂപിച്ചുറച്ചു പുറപ്പെട്ടു.
ദാരധനാലയമിത്ര ഭൃത്യൌഘവും
ദൂരെ പരിത്യജ്യ, രാമപാദാംബുജം......................550
മാനസത്തിങ്കലുറപ്പിച്ചു തുഷ്ടനായ്
വീണുവണങ്ങിനാനഗ്രജൻതൻപദം
കോപിച്ചു രാവണൻചൊല്ലിനാനന്നേര-
‘മാപത്തെനിക്കു വരുത്തുന്നതും ഭവാൻ.
രാമനെച്ചെന്നു സേവിച്ചുകൊണ്ടാലുമൊ-
രാമയമിങ്ങതിനില്ലെന്നു നിർണ്ണയം.
പോകായ്കിലോ മമ ചന്ദ്രഹാസത്തിനി-
ന്നേകാന്തഭോജനമായ്‌വരും നീയെടോ!’
എന്നതു കേട്ടു വിഭീഷണൻചൊല്ലിനാ-
‘നെന്നുടെ താതനു തുല്യനല്ലോ ഭവാൻ......................560
താവകമായ നിയോഗമനുഷ്ഠിപ്പ-
നാവതെല്ലാമതു സൌഖ്യമല്ലോ മമ
സങ്കടം ഞാൻമൂലമുണ്ടാകരുതേതു-
മെങ്കിലോ ഞാനിതാ വേഗേന പോകുന്നു,
പുത്രമിത്രാർത്ഥകളത്രാദികളോടു-
മത്ര സുഖിച്ചു സുചിരം വസിക്ക നീ
മൂലവിനാശം നിനക്കു വരുത്തുവാൻ
കാലൻദശരഥമന്ദിരേ രാമനായ്
ജാതനായാൻജനകാലയേ കാലിയും
സീതാഭിധാനേന ജാതയായീടിനാൾ......................570
ഭൂമിഭാരം കളഞ്ഞീടുവാനായ് മുതിർ
ന്നാമോദമോടിങ്ങു വന്നാരിരുവരും.
എങ്ങനെ പിന്നെ ഞാൻചൊന്ന ഹിതോക്തിക-
ളങ്ങു ഭവാനുള്ളിലേൽക്കുന്നതു പ്രഭോ!
രാവണൻതന്നെ വധിപ്പാനവനിയിൽ
ദേവൻവിധാതാവപേക്ഷിച്ച കാരണം
വന്നു പിറന്നിതു രാമനായ് നിർണ്ണയം
പിന്നെയതിന്നന്യഥാത്വം ഭവിക്കുമോ?
ആശരവംശവിനാശം വരുംമുമ്പേ
ദാശരഥിയെ ശരണം ഗതോസ്മി ഞാൻ.’......................580
</poem>
jo0a8hrb0d3ov3dt539cezy5lc45tqf
തേവാരപ്പതികങ്കൾ
0
6511
246954
18359
2026-08-30T11:47:03Z
~2026-47074-96
13560
246954
wikitext
text/x-wiki
{{header
| title = തേവാരപ്പതികങ്കൾ
| genre =
| author = ശ്രീനാരായണഗുരു
| year =
| translator =
| section =
| previous =
| next =
| notes = തമിഴിലെ തേവാരം എന്ന സ്തോത്രരചനാരീതിയിൽ എഴുതപ്പെട്ട കൃതി. അഞ്ചു പതിക(ദശകം)ങ്ങളിലായി അമ്പതു പാട്ടുകൾ അടങ്ങുന്നു.
നായിനാർപ്പതികം എന്നറിയപ്പെടുന്ന ആദ്യത്തെ പതികം 1887-ൽ അരുമന്നൂരിൽ നായനാർകോവിൽ പണിതപ്പോൾ എഴുതിയതാണ്}}
== പതികം ഒന്ന് ==
<poem>
::ഞാനോതയമേ! ഞാതുരുവേ!
::::നാമാതിയിലാ നർക്കതിയേ!
::യാനോ നീയോ ആതിപരം,
::::യാതായ് വിടുമോ പേചായേ;
::തേനാർ തില്ലൈച്ചീരടിയാർ
::::തേടും നാടാമരുമാനൂർ-
::കോനേ! മാൻനേർ വിഴി പാകം
::::കൊണ്ടായ് നയിനാർ നായകമേ!{{ശ്ലോ|1}}
::ആൾവായ് നീയെന്നാവിയൊടീ-
::::യാക്കൈ പൊരുൾ മുമ്മലമുതിരും
::തേൾവായിടൈയിറ്റിരിയാമ-
::::റ്റേവേ കാവായ് പെരിയോവേ!
::നാൾ വാടന്തം നരുനരെന
::::നെരുക്കിൻറതു പാരരുമാനൂർ
::നാൾവാണിൻറാടാരായോ
::::നാതാ, നയിനാർ നായകമേ!{{ശ്ലോ|2}}
::ഉരുവായരുവായരുവുരുവാ-
::::യൊന്റായ് പലവായുയിർക്കുയിരായ്
::തെരുളായരുളായ് തേരുരുണി-
::::ന്റിടമായ് നടുമാത്തിരൈ വടിവായ്
::ഇരുളായ് വെളിയായികപരമാ-
::::യിൻറായന്റായരുമാനൂർ
::മരുവായ് വരുവായെനൈയാൾവായ്
::::നാതാ, നയിനാർ നായകമേ!{{ശ്ലോ|3}}
::വാനായ് മലൈയായ് വാടിയിനും
::::വാണാൾ വീണായഴിയുമുനെൻ
::ഊനായുയിരായുടയോനായ്
::::ഒൻറായ് മൂൻറായ് വാരായോ
::കാനായനലായ് കനൈ കടലായ്
::::കാരായ് വെളിയായരുമാനൂർ
::താനായ് നിർക്കും തർപരമുൻ
::::താൾ താ നയിനാർ നായകമേ!{{ശ്ലോ|4}}
::പൂവായ് മണമായ് പുണരചമായ്
::::പൊടിയായ് മുടിയായ് നെടിയോനായ്
::തീവായുരുവായ് തിരിചിയമായ്
::::തേനാരമുതായ് തികഴ്കിൻറായ്
::നീ വാ കാവായെനൈയാൾവായ്
::::നിത്താ! ചിത്തായരുമാനൂർ
::തേവാ! മൂവാ മുതൽവോനേ!
::::തേനേ! നയിനാർ നായകമേ!{{ശ്ലോ|5}}
::അരിയും വിതിയും തേടിയിനും
::::അറിയാ നെറിയായെരിവുരുവായ്
::മരിയാമറിമാനിടവടിവായ്
::::മരിയാതേയിനി വാ കാവായ്
::പിരിയാതെനൈയാൾവായ് തേവ
::::പ്പിരിയ പ്പെരിയോയരുമാനൂർ
::പുരിവാഴ്ന്തരുളീടും കോവേ!
::::പൂവേ! നയിനാർ നായകമേ!{{ശ്ലോ|6}}
::അൻറോയിൻറോ യമതൂതർ-
::::ക്കൻറേ നിന്റാടാരായോ
::കുൻറേ! കുടൈയേ! കോതനമേ!
::::കോവേ! കാവായ് കുലതേവേ!
::അൻറേയിൻറേയാരടിയേ
::::നായേ നീയേയരുമാനൂർ
::നിൻറായ് നിൻറാടാരായോ
::::നാതാ! നയിനാർ നായകമേ!{{ശ്ലോ|7}}
::നിൻറാരടിചേരടിയാർതം
::::നിന്താതിയെലാം നീക്കി നിതം
::ചന്താനമതായ് നിന്റാളും
::::ചന്താപമിലാ നൻമയമേ!
::വൻ താപമിലാതെൻ മുൻ നീ
::::വന്താൾ വായേയരുമാനൂർ-
::നന്റായ് നിൻറാടാരായോ
::::നാതാ! നയിനാർ നായകമേ!{{ശ്ലോ|8}}
::പൊന്നേ! മണിയേ! മരതകമേ!
::::പൂവേ! മതുവേ! പൂമ്പൊടിയേ!
::മന്നേ! മയിലേ! കുയിലേ! വൻ-
::::മലൈയേ! ചിലൈയേ! മാനിലമേ!
::എന്നേയിനിയാൾവായ് നീയേ-
::::യെളിയേൻ നായേനരുമാനൂർ
::തന്നന്തനിയേ നിൻറായ് നിൻ-
::::താൾതാ നയിനാർ നായകമേ!{{ശ്ലോ|9}}
::കല്ലോ മരമോ കാരയമോ
::::കടിനം നന്നെഞ്ചറിയേൻ യാൻ
::അല്ലോ പകലോ ഉന്നടി വി-
::::ട്ടല്ലോകലമായ് നിൻറടിയേൻ
::ചൊല്ലാവല്ലാ ചുരുതി മുടി-
::::ച്ചൊല്ലാവല്ലായരുമാനൂർ-
::നല്ലാർമണിമാതവ! കാവായ്
::::നാതാ! നയിനാർ നായകമേ!{{ശ്ലോ|10}}
</poem>
== പതികം രണ്ട് ==
<poem>
1 എങ്കും നിറൈന്തെതിരറ്റിമയാതവ-
രിൻ പുറു ചിർചുടരേ!
പൊങ്കും പവക്കടലിർപ്പടിയാത പടിക്കു-
ന്നരുൾ പുരിവായ്!
തിങ്കറ്റിരുമുടിയിറ്റികഴും തിണ്ണിയ
തേചോമയാനന്തമേ!
തങ്കക്കൊടിയേ! നമൈ തടുത്താട്-
കൊൾവായ് നീ കരുണാനിതിയേ!
2 തീയേ തിരുനീറണിയും തിരുമേനിയി-
റ്റിങ്കളൊളി മിളിരും
നീയേ നിരയക്കടലിൽ കനിമഞ്ചനം
ചെയ്യാതരുൾ പുരിവായ്
കായും പുനലും കനിയും കനൽവാ
തൈവത്തെയ് നിനൈന്തരുന്തിക്കണ്ണീർ
പായും പടി പടിയിൽ പരമാനന്തം
പെയ്യും പരഞ്ചുടരേ!
3 ചുടരേ ചുടർ വിട്ടൊളിറും ചുരർ
ചൂഴ്ന്തിരുക്കും ചുരവിച്ചുടർ ചൂഴ്-
ക്കടലേ മതി കങ്കൈയരവങ്കടങ്കു-
ങ്കവരി വിരിചടൈയായ്
വിടമുമുതം കനിയും മിടർ
കിലനായിനവനിമിചൈ
കുടികൊതിനാലെൻ കൊൽ
കൊൻറലരണിന്തു കൂവും കുയിലേ!
4 കുയിൽവാണി കുരുമ്പൈ മുലൈയുമൈ
കൂടി നിൻറാടും കരുമണിയേ!
മയിൽവാകനൻ വന്തരുളും മണിമന്തിരം-
കോൾമയിർ മേനിയനേ!
കയർക്കണ്ണിയർ കൺകൾ മൂൻറും
കതിർ തിങ്കളുമങ്കിയുമങ്കൊളിരും
പുയങ്കം പുനലും ചടൈയും പുലൈ-
നായിനേർക്കമ്പുവിയിർ പുലനേ!
5 പുലനറ്റുപ്പൊറികളറ്റുപ്പരിപൂരണ-
പോതം പുകൻറ പുത്തേ-
ളുലകറ്റുടലോടുയിരുള്ളമടങ്കു-
മിടങ്കൊടുരുംപൊഴിന്ത
നിലൈ പെറ്റു നിരഞ്ചനമാകി നിരുപാതികൈ-
നിത്തിരൈക്കടലേ
അലൈ പൊങ്കിയടങ്കി മടങ്കിയല-
ങ്കോലമാകാതരുൾ പുരിവായ്.
6 വായിർക്കുടമെന വരമ്പില പവ-
ക്കടലിർപടിന്തങ്കുമിങ്കും
നായികടേതെനും നട്ടന്തിരിയാത-
നുക്കിരകം നൽകിടുവായ്
പായുമ്മിരുകമും പരചും പടർപൊ-
ങ്കരവിൻ പടമുഞ്ചടൈയിർ
ചായും ചിറുപിറൈയും ചരണങ്കളും
ചറുവം ചരൺ പുരിവാം.
7 പുരിവായിർ പുതൈന്തു മുന്നം പൊൻ-
മലൈയൈ ചിലൈയായ് കുനിത്തുപ്പൂട്ടി
പുരിമൂൻറുമെരിത്ത പുരാനുമ്പർ തമ്പിരാ-
നെൻ പെരുമാൻ പൊതുവായ്
പുരിയുന്നടനപുവിയിർ പുലൈ നായിനേ-
നമ്പുതിയിറ്റിരൈ പോ-
റ്റിരിയും ചകന്മായൈച്ചിക്കിത്തെരിന്തില-
നന്തോ ചെമ്മേനിയനേ!
8 ചെമ്മേനി ചിവപെരുമാൻ ചിരമാലൈയണിന്തു
ചെങ്കോൽ ചെലുത്തി
ചെമ്മാന്തിരം വേരറുപ്പോൻ തിരുമന്തിരത്താൽ ചെമ്മൈചെരുക്കറുപ്പോൻ
പെമ്മാൻ പിണക്കാടനെൻറും പെരുമ്പിത്ത-
നെൻറും പെരിയോർ പെയരി-
ട്ടിമ്മാനിടവീട്ടിലണൈന്തുമുയ്യും വകൈ-
യെങ്ങനന്തോയിയമ്പായ്.
9 ഇയമ്പും പതമും പൊരുളുമിറൈ-
യിൻറിയിരുക്കുമിന്ത
വിയപ്പൻ വെളിവാനതെങ്ങൻ വിളൈയാത
വിളൈയും വിതിയെൻകൊലോ
ചെയിക്കും വഴിയെങ്ങനെങ്കൾ ചെമ്പൊർ-
ച്ചോതിയേ! യെൻമയരറുക്കും-
തയൈക്കെന്ന കൈമാറു ചെയ്വേൻ തയാ
വാരിതിയേ തരമിറ്റമിയേൻ.
10 തമിയേൻ തവം ചെയ്തറിയേൻ ചപാനായ-
കർ ചന്നിതിക്കേ തിനമും
കവിയേൻ കഴൽ കു കൈകൂപ്പിക്കടൈ-
ക്കണ്ണീർ വാർത്തുക്കനിന്തുമിലേൻ
നവിൻമാലൈപ്പുനൈന്തുമിലേൻ നാല്വർ
നാവലർ ചൂടും തിരുവടിക്കും
പുവി മീതെനൈയേ വകുത്തായ് പുലൈനാ-
യേൻ പിഴൈപ്പതെങ്ങൻ പുകല്വായ്.
</poem>
== പതികം 3 ==
<poem>
1 ഒാമാതിയിൽ നിർക്കും പൊരുൾ നീതാനുലകെങ്കും
താമാകി വളർന്തോങ്കിയചാമാനിയ തേവേ!
വ്യോമാമനൽ പൂനീരൊലിയോടാവി വിളക്കോ-
ടാമാതനു വാരായി നമുക്കായമിതാമേ.
2 ആമോതമുമാമിന്ത മകാമന്തിരമൊൻറും
നാമാതു നമുക്കിൻറരുളായോ നമൈയാളും
കോമാനരുളും കൊ കുഴാം കൂവിയണൈന്താ-
ലാമോതമുമാമിന്ത മകാമന്തിരമെല്ലാം.
3 എല്ലാവുയിരും നിന്നുരുവെല്ലാവുടലും നീ-
രെല്ലാവുലകും നിൻകളിയല്ലാതവൈയില്ലൈ
പൊല്ലാതനവെല്ലാം പൊടിചെയ്താരുൾ പൂവീർ പല്ലാരുയിരാളും പരതേവേ! ചുരകോവേ!
4 കോവേറുപിരാനേ! കുറിയറ്റോങ്കി വിളങ്കും
മൂവേഴുലകും മോന്തുമിഴും മോനവിളക്കേ!
പൂവേറുപിരാനും നെടുമാലും പൊടികാണാ-
താവേചർകളാനാരുരുവാരോരറിവാരോ?
5 വാരോ വരൈയോ വാരിതിയോ വാനവർ ചേരും
താരോ തരൈയോ തൺമലരോ തർപരനേ നീ
യാരോ നീയറിയേനടിനായേനരുൾവായേ
നീരാറണിവോനേ! നിതമാൾവായ് നിമ്മലനേ.
6 നിമലാ! നിത്തിയനേ! നിർപ്പയനേ! നിർക്കുണനേ!
അവമേ പുവി നായേനഴിയാതേ നിതമാൾവായ്
നമനൈക്കഴലാൽ ക്കായ്ന്ത നടേചാ! നമൈ നീയേ
പുവിമീതരുൾ വാരം പുരിവായേ പെരുമാനേ!
7 മാനേ! മതി ചൂടും മറൈയോനേ! ചടൈയാടീ
വാനോർകൾ വണങ്കും വടിവേ! വന്തരുൾവായേ;
തേനേ! തെളിവേ! തീഞ്ചുവയേ! തിവ്യരചം ത-
ന്തോനേ! തുണൈയേ തെൻമറൈയീരാറുണർവോനേ!
8 ഉണർവാരറിവാരോരറിവായെങ്കുമിലങ്കും
ഉണർവേ! പൊർകുവൈയേ! പോതവരമ്പിൻറിയ പൂവേ
പുനലേ! പുത്തമുതേ! വിത്തകമേ! വന്തരുണീ-
രനലേ! വെളിയേ! മാരുതമേ! മാനിലമേ! വാ!
9 വാ വാ ചടയിർക്കങ്കൈ വളർക്കും മണിയേയെൻ-
പാവായ് മതിയേ പങ്കയമേ പൻമറൈയീറായ്
തേവാതികൾ പോറ്റും തെളിവേ! തിൺകടൽ ചേരും
നാവായെനൈയാൾവായ് നതി ചൂടീ നരകാരേ!
10 കാരേറു കയർക്കണ്ണിയർ വീചും വലൈയിർപ്പ-
ട്ടാരാരഴിയാതോരവമേ നീയറിയായോ
ഏരേറു പിരാനും നെടുമാലും പൊടികാണാ
ചാരാമുതമൊൻറീൻറരുളായേ പെരുമാനേ!
</poem>
== പതികം 4 ==
<poem>
1 തരിചനം തിരുട്ടിത്തിരുചിയങ്കളറ്റുത്തികമ്പരിയായ്-
പ്പരിയടനം ചെയ്യും പിതരുള്ളം പലികൊടുത്തു-
ത്തുരിചറച്ചുട്ടുത്തത്തുവങ്കളറ്റുത്തനി മുതലായ്-
ക്കരിചനം ക കറൈക്കരെൻ കുലതൈവതമേ!
2 ആതാരചത്തിൻ പരിപൂരണത്തിലചത്പിരപഞ്ചം
പാതാരകിതം പവിക്കുമപ്പട്ചം പിടിവിടാതേ
നാതപരൈയിന്നടുനിൻറ നാട്ടനഴുവിയാത്മ
പോതങ്കെടുത്തു പുനരുത്തിതി വിട്ടതെൻ തൈവമേ!
3 വാനറ്റു മണ്ണെരുപ്പെരുപ്പറ്റു വനന്തിചൈക്കുറ്റമറ്റു
കാനറ്റു കാലചക്കിരപ്പിരമമറ്റുക്കതിരൊളിവായ്
ഞാനക്കനല്കരിയറ്റു ഞാതിർ കുരുമൂലമറ്റു
മാനങ്കളറ്റു മകാമൗനമെൻ കൺമണിത്തൈവമേ!
4 മുപ്പത്തിമുക്കോടിയറ്റു മുമ്മൂർത്തികൾ പേതമറ്റു
കർപിതത്തൊയ്തപ്പിരപഞ്ചമാം കാനർക്കമലമറ്റു
മുപ്പൊരുളറ്റു മുപ്പാരറ്റു മുത്തികൾ മൂൻറുമറ്റു
മുർപടും മുക്കട് കുരുമണിക്കോവെൻ കുലതൈവമേ!
5 വാക്കുമനമറ്റു വാൻചുടരായ് വടിവൊൻറുമറ്റു
നോക്കുമിടങ്കണെരുങ്കി നോക്കുക്കൊള്ളതിചയമായ്
ചൂക്കുമത്തിർക്കുമതിചൂക്കുമമായ് ചുയഞ്ചോതിയായ്
കാക്കുമെൻ കാരുണ്ണിയചാലി നമുക്കുക്കുലതൈവമേ!
6 വിരുത്തിയിൽ തോൻറി വിരികിൻറ വിചുവ
പിരമമനൈത്തും
വിരുത്തിയിനുള്ളേ ലയിപ്പിത്തു വിരുത്തിചത്തി കലർന്തു
വിരുത്തിയ വിരുത്തികളറ്റു വിറകറ്റെരിചുടർപോൽ
ചത്തുചിത്താനന്തപൂരണച്ചെല്വഞ്ചെയ നമക്കേ!
7 പിരമേച്ചൊരൂപം പിരമംകൊണ്ടു പേതപ്പെടുത്തിനാൽ
കരുമടർ പിരാരപ്തകരുമത്തിനാൽ കരി കതുപോൽ
കരുമക്കുരുടർ കരങ്കൊണ്ടു കട്ടിപ്പിടിപ്പതിനോ
കരുമിച്ചിടുന്നു കരുണാകര! കതിയെന്നവർക്കേ!
8 എല്ലാമവൻ ചെയലെന്റെമക്കുള്ളോരെളിതരുളാൽ
ചൊല്ലാമൽ ചൊല്ലിയ ചൂക്കുമചുകപ്പൊരുട്ടൂവെളിയിൽ
പല്ലായിരങ്കോടിയം പലികൊടുത്തപ്പുവിയിർ
ചെല്ലാതു ചെന്മനിവിരുത്തി വരുമോ ചിവതൈവമേ!
9 എല്ലാമകമകമെൻേറകപോതം വരുത്തിയതും
നില്ലാതു നിന്നിൽ കലത്തി നീയു നാനുമറ്റിടത്തു
തൊല്ലൈയറുമെൻറു തൊന്തത്തിനിർക്കിടന്തെപ്പൊഴുതും
തൊല്ലിത്തൊഴുമെൻറുയരമൊഴിക്ക ചുകക്കടലേ!
10 പൂരണചത്തിലചർപ്പാതമറ്റു പ്പുരാതനമാം
കാരണമറ്റു ക്കരുവറ്റു ക്കാര്യചങ്കർപമറ്റു
താരണൈയും വിട്ടു തത്തുവം പുതൈന്തത്ത്വൈതപ്പൊരുളാം
മാരണങ്കൊട്ടിയടിയറ്റ രൂപമെൻ തൈവതമേ!
</poem>
== പതികം 5 ==
<poem>
1 ചിത്തെൻറുരൈക്കിർ ചടപാതകമുതൈപ്പിരിത്തു-
ച്ചത്തെൻറു ചൊല്ലിലചത്തുമങ്കേ വന്തു ചാർന്തിടുമാൽ
ചിത്തം കുളിർന്ത ചുകമെനിൽ തുക്കമനൈത്തുമറ്റോ-
രിത്തന്മൈയുള്ളൊരു തെയ്വതമെൻറും നമക്കുള്ളതേ!
2 ചിർചടമറ്റു ച്ചെറിന്തിലങ്കിച്ചതചത്തുമറ്റു
പർപല കാട്ചിർത്തുകളറ്റു പ്പന്തനിർമോട്ച്ചമറ്റു
ചർകരൈയിൻ ചുവൈപോലൻപരുള്ളങ്കവർന്തു നിർക്കു-
മിത്തന്മൈയുള്ളൊരു തെയ്വതമെൻറും നമക്കുള്ളതേ!
3 ഒന്റെൻറിരനെും കുറ്റം പവിക്കുമതൻറി വെറും
കുന്റെനിർ പള്ളമും നേരേ വിരുത്തങ്കുറിത്തിടിലോ
കുൻറിടുങ്കുറ്റങ്കുടിന്തൻപരുള്ളങ്കവർന്ത പിഞ്ഞ-
കൻറൻ തിരുവിളൈയാടലിക്കതുലകമെല്ലാം!
4 ഈ ലുങ്കണത്തിലിരുക്കുകൈ കുറ്റമെതിർ കണത്തിൽ
മൂലപ്പൊരുളല്ലൈ മൂൻറാവതിൽ പിൻ മുടിവുമെങ്കേ
കാലത്തിലൊൻറി വിരുപ്പുള്ളതൊൻറിർ കടുംപകൈയാം
മാലുമയനുമതിർപ്പെട്ടു രുത്തിരനുമ്മായ്ന്തിടുമേ!
5 മാലുമയനും മകേചുരൻ രുത്തിരൻ ചതാചിവനും
കാലചക്കിരപിരമത്തൈക്കു കൈകുവിത്തെണ്ണുലകും
ലീലൈയിൽ വൈത്തു ലയിപ്പിത്തു ലിങ്കപ്പിരതിട്ടൈ ചെയ്തു
മേലിളാകാതെ മെഴുകിട്ടുറൈപ്പിത്തതെൻൈറവമേ!
6 വേറുവേറാം വിടൈയങ്കൾ വെറുഞ്ചെടമേ പൊറിയിർ-
ചേരുമപ്പോതു ചെകമ്പരമെങ്കുഞ്ചെറിന്തിലങ്കും
ചീരരുൾ ചോതി ചിവചിത്പരപാനുവെഴുന്തരുളിയ-
ക്കൂരിരുൾ കോരിക്കുടിത്തു വെളിയിർക്കുലാവുമതേ!
7 പാരെമ്പുലങ്കൾ പൊറിവായ് മടിന്തുപ്പകർവരിയ
കാരണകാരിയമറ്റു കരണക്കവർകടിന്തു
പൂരണച്ചോതിയിർപ്പുത്തപുരുടപ്പുണർ കടീർത്തു
ചീരണമാ ച്ചെകച്ചോതിയിർ ച്ചിന്തൈ തിറൈ കൊടുപ്പേൻ!
8 തേകമിതു തിട്ടമല്ല തിണ്ണിയാനന്തത്തെള്ളമുതിൽ
താകമറ മൂഴ്കിച്ചാതനച്ചാത്തിയച്ചാർവൊഴിന്തു
പോകുമ്പടിക്കുപ്പുവനേകനാതൻ കരുണൈ പൂത്ത-
പ്പാകമ്പകർന്ത പചുങ്കൊടിയോടിങ്കണൈവതെന്റോ!
9 പഞ്ചപ്പടും പറവൈക്കോപരമ്പിയിപ്പാഴ്മനമാം
പുഞ്ചക്കളൈക്കൊയ്തു പുലങ്കുടിപ്പൊക്കിഴമാം
കഞ്ചിക്കുടിക്കോ കുടിയേറ്റി നീ കരുണാകരനേ!
തഞ്ചന്തിരുവടിയെൻറു തമിയേൻ തളരുകിന്റേൻ!
10 എന്തക്കണത്തിലെതിരറ്റെമൻവലൈയിൽ പിണിപ്പ-
റ്റന്തക്കണമകങ്കാരമിഞ്ഞാനപ്പിരകാചമുായ്
എന്തക്കണങ്കളുമെട്ടാതിണൈയിൽ പരചിവത്തിൻ
കന്തക്കമലമലർപ്പതമിരും കതി നമുക്കേ!
</poem>
[[വർഗ്ഗം:തമിഴ്]]
epgzsir4ni6sm5e0mi4k4exjlgyu9lr
താൾ:Ramanan (Changampuzha).pdf/43
106
83410
246943
243459
2026-08-29T14:11:35Z
Peemurali
12614
246943
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ബലമെൻ മനസ്സിനില്ലവും, നിൻ
വിളറിയോര് മുഖം നോക്കിനില്ക്കാൻ.
കനിന്നിലുണ്ടെങ്കിലാ രഹസ്യ
മിനിയും മറച്ചു നീ വെയ്ക്കരുതേ!
മുഖമൊന്നുയത്തു, നിൻ സങ്കടങ്ങ
ളഖിലവുമെന്നെ മനസ്സിലാക്കൂ
തളിർമരക്കൊമ്പത്തു രണ്ടു മ
കിളികൾ ചിലച്ചു പറന്നുപോയി
കുറെ വെള്ളിപ്പൂക്കളട്ടുകാർ തൻ
നിറുകയിൽ, ഞെട്ടിക്കുന്നുവീണു;
അരുവിയിൽ, വെള്ളം കുടിച്ചു പോകാ
നൊരു കൊച്ചുമാൻപേട വന്നു
ഒരു കൊച്ചുമീനിനെ കൊക്കിലാക്കി
യൊരു നീലപ്പൊൻമാൻ പകച്ചുപൊങ്ങി.
രമണൻ
രമണൻ
മദന, നീയിങ്ങിനെ ചൊല്ലരുതേ!
പറയൂ, പരസ്പരം നാമറിയാ
തൊരു രഹസ്യംപോലും നമ്മിലുണ്ടോ?
പരിഭവിക്കാനോടിപ്രകാരം
പറയാം ഞാനെല്ലാം, നീ കേട്ടുകൊള്ളു.
ശരവീഥിയിലുല്ലസിക്കു
മൊരു വെള്ളിനക്ഷത്രമെന്തുകൊണ്ടാ
അനുരക്തയായി പോൽ പൂഴിമണ്ണ
ലമരും വെറുമൊരു പാടിയിൽ;
4
Digitized By Kerala Sahitya Akademi<noinclude></noinclude>
lg7eg8sxcwhmxrkdbn3d6e7dfgn4mtq
246945
246943
2026-08-29T14:29:48Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246945
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude><poem>
ബലമെൻ മനസ്സിനില്ലല്പവും, നിൻ-
വിളറിയോരീ മുഖം നോക്കിനില്ക്കാൻ.
കനിവെന്നിലുണ്ടെങ്കിലാ രഹസ്യ-
മിനിയും മറച്ചു നീ വെയ്ക്കരുതേ!
മുഖമൊന്നുയൎത്തു, നിൻ സങ്കടങ്ങ-
ളഖിലവുമെന്നെ മനസ്സിലാക്കൂ!
{{smaller|[തളിർമരക്കൊമ്പത്തു രണ്ടു മഞ്ഞ-
ക്കിളികൾ ചിലച്ചു പറന്നുപോയി;
കുറെ വെള്ളിപ്പൂക്കളക്കൂട്ടുകാർ തൻ
നിറുകയിൽ, ഞെട്ടററടൎന്നു വീണു;
അരുവിയിൽ, വെള്ളം കുടിച്ചു പോകാ-
നൊരു കൊച്ചുമാൻപേട വന്നുചേൎന്നു;
ഒരു കൊച്ചുമീനിനെ കൊക്കിലാക്കി-
യൊരു നീലപ്പൊൻമാൻ പകച്ചുപൊങ്ങി.]}}
{{x-smaller|രമണൻ}}
മമ മനം നീറുന്നു__കഷ്ട,മെന്റെ
മദന, നീയിങ്ങിനെ ചൊല്ലരുതേ!
പറയൂ, പരസ്പരം നാമറിയാ-
തൊരു രഹസ്യംപോലും നമ്മിലുണ്ടോ?
പരിഭവിക്കായ്കെന്നോടിപ്രകാരം;
പറയാം ഞാനെല്ലാം, നീ കേട്ടുകൊള്ളു:
ശരദഭ്രവീഥിയിലുല്ലസിക്കു-
മൊരു വെള്ളിനക്ഷത്ര,മെന്തുകൊണ്ടോ,
അനുരക്തയായിപോൽപ്പൂഴിമണ്ണി-
ലമരും വെറുമൊരു പുല്കൊടിയിൽ;
</poem><noinclude></noinclude>
8c5ixzizn5fhl6bps4jpgtnc6m1bxty
താൾ:Ramanan (Changampuzha).pdf/44
106
83417
246950
243467
2026-08-29T15:18:03Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246950
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>രമണൻ
ഉയരണം പുല്കൊടിയൊന്നുകിലാ
വിയദങ്കകത്തിലേയ്ക്ക്,ല്ലെന്നാകിൽ
സുരപഥം വിട്ടസ്സുരമ്യതാരം
വരണമിത്താഴത്തെപ്പൂഴിമണ്ണിൽ!
ഇതു രണ്ടും സാദ്ധ്യവുമല്ല__പിന്നാ-
പ്പുതുനിഴലാട്ടം കൊണ്ടെന്തു കാൎയ്യം?
അനുചിതവ്യാമോഹമാത്രമാകു-
മതു ലോകമെമ്മട്ടനുവദിക്കും?
പറയട്ടെ, ഞാനാണപ്പുല്കൊടി;-യാ
നിരവദ്യനക്ഷത്രം ‘ചന്ദ്രിക’യും!
കനക ശൈലാഗ്രത്തിലാവിലാസം
കതിർവീശി നില്പോരമൂല്യഭാഗ്യം!__
ഒരു പൊന്മുകിലുമായൊത്തുചേൎന്നു
പരിലസിക്കേണ്ടും മയൂഖകേന്ദ്രം!__
അതു വന്നിപ്പുൽത്തുമ്പിലൂൎന്നു വീണാ-
ലതു മഹാസാഹസമായിരിക്കും.
നിരസിച്ചുനോക്കി പലപ്പൊഴു, മാ
നിരഘാനുരാഗസമൎപ്പണം ഞാൻ;
ഫലമില്ല,പ്പൊൻകതിർ മാറുകില്ല;
കലഹിക്കാൻ ശക്തി വരുന്നുമില്ല.
[ഒരു നെടുവീപ്പിന്റെ തിരകളിലാ
സ്വരസുധ പെട്ടെന്നറിഞ്ഞുപോയി!]
മദനൻ
മഹിയിൽ നീയക്കാമ്യമായൊരോമ-
ന്മഹിമതൻ മുന്നിൽ നമസ്കരിയ്ക്കൂ!<noinclude></noinclude>
6vfc8lrs0anaztuffc2oefc0icn8yh4
താൾ:ഗാന്ധിസം.pdf/138
106
85068
246953
246033
2026-08-30T05:55:24Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246953
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|130}}</noinclude>ക്കു് ആവശ്യമുള്ളത്ര ധനം അവകാശപ്പെടുന്നതിനേ നിവൃത്തിയുള്ള എന്നു വരുത്താം. വേലക്കൂലി ക്ലിപ്തപ്പെടുത്താം. ചുരുക്കത്തിൽ വൻ വർദ്ധനവിനു് ഇന്നുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാകാൻ സൎക്കാരിനു കഴിയും. ധനത്തിന്മേലുള്ള തൃഷ്ണകൊണ്ടു് പ്രയോജനമില്ലെന്ന പരിതഃസ്ഥിതി ഉളവാക്കാൻ കഴിയും. മറ്റു പല രാജ്യങ്ങളിലും ഇതിൽ ചിലതെല്ലാം നടപ്പായിക്കഴിഞ്ഞു. ഭാരതത്തത്തിലും ഇത്തരം നിയമങ്ങളുണ്ടാക്കാൻ സോഷ്യലിസ്റ്റുകളും മറ്റു പുരോഗമന വാദികളും വെമ്പുകയാണ്. ഇതിലെല്ലാം അല്പം ഹിംസാത്മകത്വം ഗാന്ധിജി കാണുന്നതിനാൽ രാഷ്ട്രസ്വത്താക്കി മാറ്റുന്ന ഓരോന്നിനും പ്രതിഫലം കൊടുത്തേ മതിയാവൂ എന്ന് അദ്ദേഹം ശഠിക്കുന്നു. ട്രസ്റ്റിനാദം സ്വീകരിക്കുന്ന ധനാഡ്യർ തീർച്ചയായും പ്രതിഫലമന്യേ രാഷ്ട്രത്തിനു വിട്ടു കൊടുക്കും. അഥവാ കിട്ടുന്ന പ്രതിഫലം പൊതുജനോപകാര പ്രദമായ നിലയിൽ വിനിയോഗിക്കും. നിയമത്തിന്റെ നിർബന്ധം പോലും പ്രയോഗിക്കാതെ സോഷ്യലിസം നടപ്പാകണമെങ്കിൽ ട്രസ്റ്റി വാദമല്ലാതെ മറ്റു മാർഗമില്ലെന്നു വ്യക്തമാണല്ലോ. കാലത്തിനനുസരിച്ച് ധനവാന്മാർ പെരുമാറിയാൽ അവൎക്കും രാജ്യത്തിനും ശ്രേയസ്കരമായിരിക്കും
{{text-indent|2em|നിഷ്കൎഷിച്ചുള്ള സാമ്പത്തിക തുല്യത കൊണ്ട് സോഷ്യലിസമായില്ല. സാമ്പത്തിക തുല്യതയേക്കാൾ പ്രാധാന്യം മനുഷ്യത്വത്തിലും സ്വാതന്ത്ര തുല്യതയിലുമാണു് മഹാത്മജി കാണുന്നത്. ഏറ്റവും കുറഞ്ഞ ആദായത്തിന്റെ 12 ഇരട്ടിയായിരിക്കണം ഏറ്റവും കൂടിയ ആദായം എന്നേ ഗാന്ധിജി സാമ്പത്തിക തുല്യതാ വിഷയത്തെപ്പറ്റി വിഭാവനം ചെയ്യുന്നുള്ളൂ. എന്നാൽ അധികാരാവകാശങ്ങൾ - അതു് രാഷ്ട്രീയമോ വ്യക്തിപരമോ ആയിരുന്നാലും - തുല്യമായിരിക്കണം. വ്യക്തി}}<noinclude></noinclude>
szzejuoxr1rhpfem6v4nbcurzlzp3ks
താൾ:ഗാന്ധിസം.pdf/124
106
85074
246952
246040
2026-08-29T20:34:54Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
246952
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|116}}</noinclude>ബോധം ഉണ്ടായി.
{{text-indent|2em|ഇത്രയുമെല്ലാം സാധിച്ചതോ ഏറ്റവും അസംഘടിതവും രാഷ്ട്രീയ പരിശ്രമങ്ങൾക്കു് തീരെ അപരിചിതരും ജാതി മത വൃത്തികളാൽ പരസ്പരം ഭിന്നിച്ചവരും അനേക തലമുറകളായി അടിമത്വം അനുഭവിച്ച ഭാരതീയരിൽ അല്പം ചിലയാളുകളെക്കൊണ്ടു മാത്രം. ഗാന്ധിജിയുടെ സത്യാഗ്രഹ സമരത്തിലെ ഭടന്മാരുടെ എണ്ണം ഭാരതത്തിലെ ജൻ സംഖ്യയനുസരിച്ചു നോക്കിയാൽ മഹാ തുച്ഛമെന്നേ പറയേണ്ടൂ. എല്ലായ്പ്പോഴും വിദേശീയ ഭരണമാകുന്ന ശത്രുവിനും പുറമേ നാട്ടിൽ തന്നെയും ശത്രുത്വം വേണ്ടതാ അഭിനയിയ്ക്കേണ്ടതോ ആയ താല്പര്യങ്ങൾ ധാരാളമുണ്ടായിരുന്നു. നിഷ്പക്ഷരുടെ സംഖ്യയും വളരെ വലുതായിരുന്നു. ഇത്രയും ദുർബ്ബലമായ സാമഗ്രികൾ കൊണ്ടു കുഴഞ്ഞുമറിഞ്ഞ പരിതഃസ്ഥിതിയിൽ ഈ അഹിംസാ വിപ്ലവം വിജയത്തിലെത്തിച്ചതു് അൽഭുതമെന്നേ പറയേണ്ടു.}}
{{text-indent|2em|ഗാന്ധിജിയുടെ സൃഷ്ടി പരിപാടികൾ സാർവത്രികമായി സ്വീകരിയ്ക്കയും സത്യം ദീക്ഷിക്കുകയും, അഹിംസ പാലിക്കുകയും സാധാരണമാകയും ചെയ്തിരുന്നെങ്കിൽ ഫലമെന്താകുമായിരുന്നു എന്നു ഊഹിക്കുന്നതു് നല്ലതല്ലല്ലോ. ഏതായാലും ഈ കാര്യം തീൎത്തു പറയാം. സാമൂഹ്യവും രാഷ്ട്രീയവുമായ സമരങ്ങൾക്കു് ഒരു നവീനായുധവും നവീനയുദ്ധ തന്ത്രവും ഗാന്ധിജി ലോകത്തിനു നൽകി. ഏത് അനീതിയോടും പോരാടുന്നതിനും ഇതു മതിയെന്നു നാം പഠിച്ചു. ബ്രിട്ടീഷുകാർ പിൻവാങ്ങിയാലും ഇവിടെ നില നിന്നു പോരുന്ന പല അനീതികളോടും നമുക്കു സമരം ചെയ്യേണ്ടതായി വരും. അതിനെല്ലാം ഈ ഉത്തമ മാൎഗ്ഗമേ ഭാരതീയർ സ്വീകരിയ്ക്ക}}<noinclude></noinclude>
m543up6a5gw4kzp8v11snojm5f5alyk