വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.18
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
കൃഷ്ണഗാഥ/രണ്ടാം ഭാഗം/ബലഭദ്രഗമനം
0
1681
247062
13855
2026-09-04T17:06:20Z
~2026-47943-83
13572
അക്ഷരപിശക് തിരുത്തി, അദ്ധ്യായം നമ്പർ ഇട്ടു.
247062
wikitext
text/x-wiki
{{കൃഷ്ണഗാഥ രണ്ടാം ഭാഗം}}
അദ്ധ്യായം 13
1 ദ്വാരകതന്നിലേ നിന്നു വിളങ്ങിന

2 സീരവരായുധനന്നൊരുനാൾ

3 ബന്ധുക്കളായോരെക്കാണ്മതിനായിട്ടു

4 നന്ദൻറെ മന്ദിരം തന്നിൽ ചെന്നാൻ.

5 രാമനേ വന്നതു കണ്ടൊരു നന്ദന്താൻ

6 ആമോദം പൂണ്ടു പിടിച്ചു പൂണ്ടാൻ;

7 അമ്മയായുള്ള യശോദയുമങ്ങനെ

8 തന്മനം ചെമ്മേ കുളുർക്കുംവണ്ണം.

9 ചങ്ങാതിമാരായ വല്ലവന്മാരെല്ലാം

10 മംഗലമായ് വന്നു കണ്ടന്നേരം

11 കണ്ണനെക്കാണാഞ്ഞു വേദനപൂണ്ടുള്ളം

12 തിണ്ണമഴന്നുള്ള വല്ലവിമാർ

13 രാമൻറെ ചാരത്തുവന്നവർ ചോദിച്ചാർ

14 കാർമുകിൽവർണ്ണന്റെ വാർത്തയെല്ലാം:

15 "പൗരമാരായുള്ള നാരിമാരാർക്കുമേ

16 വൈരസ്യമേതുമിന്നില്ലയല്ലീ?

17 കാർമുകിൽ വർണ്ണന്നു വേണുന്നതിന്നിന്നു

18 കാമിനിമാരുടെ സൗഖ്യമല്ലൊ;

19 എന്നതുകൊണ്ടങ്ങൾ മുമ്പിനാൽ ചോദിച്ചു

20 സുന്ദരിമാരുടെ സൗഖ്യമെല്ലാം.

21 വഞ്ചനയാണ്ടുള്ളൊരഞ്ചനവർണ്ണന്നു

22 ചഞ്ചലമായൊരു നെഞ്ചിലിപ്പോൾ

23 അച്ഛനുമമ്മയും വേഴ്ച തുടർന്നോരും

24 കച്ചുതേയിഞ്ഞങ്ങളെന്നപോലെ;

25 ഞങ്ങളെക്കാണേണമെന്നതുകൊണ്ടല്ലൊ

26 ഇങ്ങവൻ വാരാതെ നിന്നുകൊണ്ടു.

27 മങ്ങാതെ വന്നു തന്നച്ഛനെക്കണ്ടാലും

28 ഞങ്ങളോ മെല്ലെ മറഞ്ഞുകൊള്ളാം.

29 ഉറ്റോരെയും മറ്റു പെറ്റോരെയും പിന്നെ

30 ച്ചുറ്റമാണ്ടോരെയും കൈവെടിഞ്ഞ്

31 ഉറ്റോരായുള്ളതും മറ്റാരുമല്ലെന്നേ

32 മുറ്റുമിഞ്ഞങ്ങളോ നണ്ണി ചെമ്മേ.

33 പുഞ്ചിരിതൂകിനോരഞ്ചനവർണ്ണൻറെ

34 വഞ്ചനവാക്കുകളൊന്നൊന്നേതാൻ

35 പട്ടാങ്ങെന്നിങ്ങനെ ചിന്തിച്ചുനിന്നുള്ളിൽ

36 പൊട്ടുപിരണ്ടുള്ള ഞങ്ങളിപ്പോൾ

37 ചേണുറ്റു തങ്ങളിൽ കെട്ടുപെട്ടീടുന്ന

38 തോണികൾ പാഴിലേ നീരായ് വന്നു.

39 ഗോകുലംകൊണ്ടുള്ള വാർത്തകളിന്നെല്ലാം

40 ഏതാനുമുണ്ടോ പറഞ്ഞുകേൾപ്പൂ?

41 "എന്നുടെ പിന്നലെ സന്തതം പാഞ്ഞിടും

42 ഖിന്നമാരായുള്ള നാരിമാരേ

43 നന്നായി വഞ്ചിച്ചു പോന്നോർനിന്നിങ്ങു ഞാൻ"

44 എന്നതു മിണ്ടുമാറില്ലയോ ചൊൽ.

45 പണ്ടവൻ ചെയ്തുള്ള വേലകളോർക്കുമ്പോൾ

46 ഇണ്ടലാകുന്നുതേ പാരമുള്ളിൽ.

47 കാളിന്ദിതീരത്തെക്കാവുകൾ കാണുമ്പോൾ

48 ഓളം തുളുമ്മുന്നു വേദനകൾ.

49 കാലത്തേ പോന്നു മുളച്ചുതേയുള്ളുതി

50 ക്കോലപ്പോർകൊങ്കകളെങ്ങൾമാറിൽ;

51 ചാലക്കിടന്നുതെളിഞ്ഞു വളർന്നതി

52 ന്നീലക്കാർവ്വണ്ണൻറെ മാറിലത്രെ.

53 പണ്ടുപണ്ടുണ്ടായ പുണ്യങ്ങളോർക്കയാൽ

54 ഇണ്ടലാണ്ടീടുമിക്കൈകൾ രണ്ടും

55 മാതാവിങ്കണ്ഠം പിരിഞ്ഞതിൽപ്പിന്നെയി

56 മ്മാധവൻകണ്ഠമേ താനറിഞ്ഞു

57 ശൃംഗാരമിങ്ങനെയുള്ളൂതെന്നുള്ളതും

58 അംഗജനിങ്ങനെയുള്ളൂതെന്നും

59 മറ്റാരുമല്ലയിഞ്ഞങ്ങൾക്കു ചൊന്നതോ

60 മുറ്റുമിക്കാർമുകിൽവർണ്ണനത്രെ.

61 അങ്ങനെ നിന്നുള്ളൊരെങ്ങളേയിന്നിപ്പോൾ

62 ഇങ്ങനെയല്ലൊതാനാക്കിവച്ചു.

63 രാപ്പകലിങ്ങനെ വന്നതു പാർത്തിതാ

64 ബാഷ്പവും വാർത്തു കിടന്നു ഞങ്ങൾ."

65 ഇങ്ങനെചൊന്നുടൻ കണ്ണൂനീർ തൂകിനാർ

66 മംഗലമാരായ മാതരെല്ലാം.

67 രേവതീകാമുകനെന്നതു കണ്ടിട്ടു

68 പൂവേണിമാരുടെ ഖേദമെല്ലാം

69 വാക്കുകൾകൊണ്ടുടൻ പോക്കിനിന്നീടിനാൻ

70 വാഗ്മിയായുള്ളവരെന്നു ഞായം.

71 അല്ലലെത്തീർത്തുള്ള വല്ലവിമാരുമായ്

72 നല്ല നിലാവുള്ള രാവുകളിൽ

73 അമ്പോടു പിന്നെക്കളിച്ചുതുടങ്ങിനാൻ

74 അമ്പാടി തന്നിലേ രണ്ടു മാസം.

75 വാരുണിയാകിന മാധ്വിയെസ്സേവിച്ചു

76 വാരണംപോലെ മദിച്ചു പിന്നെ

77 മന്ദം നടന്നു കളിച്ചൊരു നേരത്തു

78 സുന്ദരിമാരുമായന്നൊരുനാൾ

79 മേളത്തിൽ നിന്നു കളിപ്പതിന്നായിട്ടു

80 കാളിന്ദിതന്നെ വിളിച്ച നേരം

81 വാരാതെനിന്നപ്പോളേറിയ കോപത്താൽ

82 സീരത്തെക്കൊണ്ടു വലിപ്പതിന്നായ്

83 ഓങ്ങിന നേരത്തു പേടിച്ചു നിന്നവൾ.

84 ഓടിച്ചെന്നീടിനാൾ ചാരത്തപ്പോൾ.

85 തന്നിലിറങ്ങി നൽക്കാമിനിമാരുമായ്

86 ഒന്നൊത്തുനിന്നു കളിച്ചു പിന്നെ

87 ചാലക്കരയേറി നീലമായുള്ളൊരു

88 ചേലയും പൂണ്ടു വിളങ്ങി നന്നായ്

89 കാമിനിമാരുടെ വാഞ്ഛിതം പൂരിച്ചു

90 കാവുകൾതോറും വിളങ്ങിനിന്നാൻ.

okwbllrm72nx27nrroxh2oh73h2xjwf
താൾ:ഗാന്ധിസം.pdf/84
106
85078
247063
246044
2026-09-04T19:43:52Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
247063
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|76}}</noinclude>പ്രസ്ഥാനം കൊണ്ടു്. കൃഷികൊണ്ടു് മാത്രം - അതായതു് ഭൂമിയെ ആശ്രയിച്ചു മാത്രം - കൃഷീവലനു ജീവിക്കാൻ നിവൃത്തിയില്ലാത്ത ഈ രാജ്യത്തു് കുടിയേറ്റ പ്രശ്നം എന്തൊന്നു സ്വാഭാവികമായി ഉണ്ടാകാം. അതു തടയുന്നതിനും കൂടി ഖാദി പ്രചാരം ഉപകരിക്കും. കൃഷിയിൽനിന്നുള്ള ആദായത്തിനു പുറമേ എന്തെങ്കിലും അല്പം കൂടി ആദായമുണ്ടെങ്കിൽ സ്വന്തം ഭവനവും ദേശവും വിട്ടു പോകേണ്ടയാവശ്യം ഒരു കൃഷിക്കാരനും ഉണ്ടാവുകയില്ല. കൃഷീവലനു സ്വീകരിക്കാവുന്നതിൽ ഏറ്റം പ്രയാസം കുറഞ്ഞതും ലാഭകരവും ഒന്നാന്തരവുമായ വ്യവസായം ഖാദി തന്നെയാണു്.
{{text-indent|2em|അടുത്തതായി "ചൎക്കാ"യുടെ സാന്മാൎഗ്ഗികവശം എന്തെന്നു നോക്കാം. "എന്റെ ഏകാന്തവേളകളിൽ എന്റെ സന്തത സ്നേഹിതനും എന്നെ സമാധാനിപ്പിക്കുന്നവനുമായി ചക്കാവൎത്തിച്ചിട്ടുണ്ട്. നിങ്ങൾക്കും അങ്ങിനെയായിത്തീരട്ടെ" എന്നു ഗാന്ധിജി 1924-ൽ 'യംഗ് ഇൻഡ്യ'യിൽ എഴുതി. ചൎക്കായുടെ സാന്മാഗ്ഗിക വശത്തേപ്പറ്റി ചുരുക്കമായി ഗാന്ധിജി പറഞ്ഞു. "അതു നമ്മുടെ സ്ത്രീകളുടെ പരിശുദ്ധതയിൽ നിർബ്ബന്ധിതമായുണ്ടാകുന്ന ആക്രമണത്തെ തടയാം. ഭക്ഷണത്തിനായുള്ള തെണ്ടൽ (യാചകത്വം) ഇല്ലാതാകും, നിർബ്ബന്ധിതമായ നമ്മുടെ അലസതയെ പാടേ മാറ്റും. അതു് മനസ്സിനെ സ്വസ്ഥതിയിലാക്കും. ലക്ഷക്കണക്കിനു് ആളുകൾ ഇതു് സ്വീകരിക്കുമ്പോൾ തന്റെ വിശ്വാസമനുസരിച്ചു അവർ ഈശ്വരാഭിമുഖമായി തിരിയുന്നതുമാണു്.}}
{{text-indent|2em|ഇതു മുഴുവൻ പ്രഥമദൃഷ്ടിയിൽ നമുക്കു വിശ്വസിക്കാൻ പ്രയാസമാണെന്നു വരാം. ഇതെല്ലാം കൂടുതലും അനുഭവിച്ചു് അറിയേണ്ടതാകയാൽ യ്ക്തിസഹജമായ ഉപന്യാസത്തിൽ നിൎത്താവുന്നതല്ല ചൎക്കായുമായി പരിചയപ്പെടുമ്പോൾ ക്ഷമാശീലം സ്വയമേവ നമ്മിൽ}}<noinclude></noinclude>
iql22j1v4ft7jui7d8uy9qtcpl4sks1
താൾ:ഗാന്ധിസം.pdf/88
106
85121
247061
246092
2026-09-04T14:07:19Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
247061
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|80}}</noinclude>ഒന്നു പോലിരിക്കുന്ന സ്വഭാവം. ഖാദിയിലാണു് വൈവിധ്യം. വൈവിധ്യത്തിലാണു സൗന്ദര്യം. ഒരു വൃക്ഷത്തിലെ സകല ഇലകളും ഒന്നു പോയിരുന്നാൽ ഭംഗി പോരാ. ഇലകളുടെ വൈവിധ്യത്തിലാണു് വൃക്ഷത്തിന്റെ സൗന്ദര്യം എന്നത്രേ അദ്ദേഹം പറയുന്നു.
{{text-indent|2em|ഇനിയും ഉള്ള പ്രധാന സംശയം ഇൻഡ്യ സ്വതന്ത്രയായാൽ പിന്നെ ചൎക്കായും ഖാദിയും വേണ്ടെന്നു വയ്ക്കരുതോ എന്നാണു്. വൻ വ്യവസായങ്ങളേ പ്രോത്സാഹിപ്പിക്കാതേയും കർശനമായ കേന്ദ്ര ഭരണ ശക്തി പ്രയോഗിക്കാതേയും സാൎവത്രികമായ പണിമുടക്കിനു സഹായിക്കാതേയും ഉള്ള പരിതഃസ്ഥിതികളാണു സ്വതന്ത്ര ഭാരതം വിഭാവനം ചെയ്യുന്നതു്. അതിനാൽ സ്വതന്ത്ര ഭാരതത്തിലും ചൎക്കായും ഖാദിയും വേണം. പോരെങ്കിൽ സാന്മാർഗികവും ആത്മീയവുമായ മൂല്യമുള്ള ചൎക്കാ പ്രസ്ഥാനം പാടേ വേണ്ടെന്നു വച്ചാൽ മനുഷ്യത്വത്തെ ബലി കഴിക്കയെന്നേ അതിനൎത്ഥമുള്ളു.}}
{{text-indent|2em|ഈ വക സകല കാര്യങ്ങളും ഓർമ്മിച്ചുകൊണ്ടാൽ മഹാത്മജിയുടെ താഴെപ്പറയുന്ന കാര്യങ്ങൾ മനസ്സിലാകുന്നതാണു്. "കൃഷിയും കൈനൂലും രാഷ്ട്ര ശരീരത്തിലെ
ശ്വാസ കോശങ്ങളാണു്. എന്തുസഹിച്ചും അവയെ സംരക്ഷിക്കണം". "എന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനം ചൎക്കായാണ്. സാമുദായികവും രാഷ്ട്രീയവും ആദ്ധ്യാത്മികവുമായ എന്റെ സേവനങ്ങളിൽ പ്രഥമ സ്ഥാനം അതിനാണു ഞാൻ നൽകിയത്."}}<noinclude></noinclude>
bw7d4u830njpbvqi15aooj9hqo5lphu