വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.19 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:ഗാന്ധിസം.pdf/91 106 85040 247070 246004 2026-09-08T15:15:12Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247070 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|83}}</noinclude>തമ്മിൽ ഉള്ള വ്യത്യസ്തതകൾ നിലനിർത്തി പാലിച്ചു പോരികയാണെങ്കിൽ സ്വാതന്ത്ര്യം വെറും സ്വപ്നം മാത്രമാകും. അതിനാൽ ഹിന്ദു - മുസ്ലീം മൈത്രി, ഹൈജനോദ്ധാരണം, രാഷ്ട്രഭാഷാപ്രചരണം എത്യാദി പരിപാടികൾക്കു പ്രാധാന്യം നൽകിയിരിക്കയാണു്. ഇതിലെല്ലാമുള്ളതു് ജനങ്ങൾ തമ്മിൽ തമ്മിലുള്ള വ്യത്യസ്തതകളെ പർവതസമാനമാക്കി പൊന്തിക്കാണിക്കാതെ അവർ തമ്മിലുള്ള സാമ്യങ്ങൾക്കു് പ്രാമാണ്യം കൊടുത്തു് പൊതുകാൎയ്യങ്ങളിൽ ഏകോപിച്ചു പ്രവൎത്തിക്കുക എന്ന മഹൽ തത്വമാണു്. ഹിന്ദുവും, മുസ്ലിമും, പാൾസിയും, സിക്കും. ക്രിസ്ത്യാനിയും ഈശ്വരാരാധനയിൽ വ്യത്യസ്തരീതികൾ അവലംബിക്കുന്നതു കാരണം അവർ തമ്മിൽ ശത്രുതക്കു് കാരണമില്ലെന്നും പ്രത്യൂയ അവരെല്ലാം ഇൻഡ്യാക്കാരാണെന്നും ഭാരതീയ ജനതയാകുന്ന അംഗിയുടെ അംഗങ്ങളാണെന്നും ഏതു് അംഗത്തിനു് പറ്റുന്ന ദോഷവും ദേഹത്തെ മുഴുവൻ ബാധിയ്ക്കുമെന്നും അവൎക്കു യോജിച്ചു പ്രവർത്തിക്കുന്നതിനുള്ള സൗകര്യങ്ങളാണു കൂടുതലെന്നും സഹിഷ്ണുത മാത്രം പാലിച്ചാൽ മതിയെന്നും മറ്റുമാണ് ഗാന്ധി നയം പ്രഖ്യാപിക്കുന്നത്. അതുമല്ല യോജിച്ചുള്ള പ്രവൎത്തിയും ഐക്യമത്യവുമാണു് പ്രകൃതിനിയമവും. സംഘടന പ്രകൃതിയുടെ നിയമമാണു്. ആകർഷണം കൊണ്ടത്രേ വളൎച്ച സാധിക്കുന്നതു്. വിഘടനയും വികർഷണവും മരണത്തിന്റെ - നാശത്തിന്റെ - ലക്ഷണങ്ങളാണ്. അതുകൊണ്ടു് മഹാത്മജി പറയുന്നു: "ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഇണങ്ങിച്ചേരുന്നതിനുള്ള ഒന്നാം തരം സിമന്റായിത്തീരാൻ ഞാൻ ശ്രമിക്കുന്നു. ആവാമെന്നു കണ്ടാൽ എന്റെ രക്തം കൊണ്ടു് ഇരുകൂട്ടരേയും യോജിപ്പിക്കുന്നതിനു ശരിയാകണമേ എന്നാണു് എന്റെ ആഗ്രഹം" ഖിലാഫത്തു കാലത്തെ അദ്ദേഹത്തിന്റെ<noinclude></noinclude> 6dli3oq2xxumtjtzfaob352ep2w1aku താൾ:ഗാന്ധിസം.pdf/82 106 85050 247071 246014 2026-09-08T18:31:23Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247071 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|74}}</noinclude>ഈ ലാഭം ധനവാന്മാരേ സ്പർശിക്കുന്നതാണു്. അവരല്ലേ വിശേഷ വസ്ത്രഭ്രമക്കാർ. അവർ തന്നെയാണൗ് ഒരു വാര മിൽത്തുണിയോ വിദേശവസ്ത്രമോ വാങ്ങുന്നതിനു് കൊടുക്കേണ്ടതിൽ കൂടുതൽ പണം കൊടുത്തു ഒരു വാര ഖാദി വാങ്ങേണ്ടതായി വരുന്നെന്നു പരാതിപ്പെടുന്നതും. സിൽക്കിനും കസവിനും പ്രതിവർഷം ചെലവാക്കുന്ന തുക ലാഭിക്കുന്നു എന്നതുകൊണ്ടുമാത്രം ഈ കൂടുതൽ വില കൊടുത്തു ഖാദി വാങ്ങുന്നതും അത്തരം ധനവാന്മാർക്കു് ലാഭമായേ ഇരിക്കുന്നു. {{text-indent|2em|പരമാൎത്ഥത്തിൽ ഖാദി ഒരു വ്യാപാര സാധനമായി പരിണമിപ്പിക്കണമെന്നല്ല ഉദ്ദേശം. വസ്ത്ര വിഷയത്തിൽ സ്വരം പര്യാപ്തത ഓരോ വീട്ടിനും ഗ്രാമത്തിനും ഉണ്ടാകണമെന്നാണു്. ആകയാൽ ഖാദിയുടെ വിലയേപ്പറ്റിയുള്ള വാദപ്രതിവാദം അസാഗതം തന്നെയാണു്. എന്നാൽ സകലരും ചൎക്കായിൽ വേല ചെയ്യാതെ ഖാദി ഉടുക്കാൻ ആഗ്രഹിയ്ക്കയാൽ ഖാദി വ്യാപാര സാധനമാകാതെ തരമില്ലെന്നു വന്നു. വീണ്ടും ഇതു് വ്യാപാരമല്ലെന്നുള്ളതു് ഓൎമ്മപ്പെടുത്താനായിട്ടാണു് കൈനൂൽ കൊടുക്കുന്നവനു മാത്രമേ ഖാദി കൊടുക്കുകയുള്ളു എന്നു വച്ചിരിക്കുന്നതു്. ദേശവ്യത്യാസം കൊണ്ടു് ഖാദിക്കു മറ്റു സാധനങ്ങളേപ്പോലെ വില വ്യത്യാസമില്ല. അന്നന്നുള്ള കമ്പോള നിലവാരം ഖാദിക്കില്ല.}} {{text-indent|2em|അതിനാൽ സ്വയം പര്യാപ്തതാ വിഷയത്തിൽ ഖാദി നൽകുന്ന സഹായം എളിയ നിലയിലെങ്കിലും സാമ്പത്തികമായ നേട്ടം തന്നെയാണെന്നു കാണാം.}} {{text-indent|2em|തൊഴിലില്ലായ്മ എന്ന രാക്ഷസന്റെ ഗളച്ഛേദം സാധിക്കണമെങ്കിൽ ഖാദി സാർവത്രികമായാൽ മതി. ഇൻഡ്യയിലെ ബഹുജനങ്ങളിൽ ഭൂരിപക്ഷവും കൃഷിക്കാരാണു്. കൃഷി എന്നാൽ ആണ്ടോടാണ്ട് ജോലി എന്നൎത്ഥമില്ല. എത്ര കുറഞ്ഞാലും 3 മാസം നിർബ്ബന്ധിത}}<noinclude></noinclude> q6156w4cbkm7jtw4eqx09fi9krdj3mt താൾ:ഗാന്ധിസം.pdf/123 106 85066 247073 246031 2026-09-08T21:12:09Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247073 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>നാശവും ദോഷവും ഭവിയ്ക്കുമെന്നിരിയ്ക്കെ ഈ അഹിംസാ യുദ്ധത്തിൽ അങ്ങിനെയൊരെണ്ണത്തിനു് സ്ഥാനമേയില്ല. {{text-indent|2em|ഇങ്ങിനെ യുദ്ധച്ചെലവും ആൾനഷ്ടവും നാശവും കുറവായതു കാരണം ഫലപ്രാപ്തിയിൽ യാതൊരു കുറവും ഉണ്ടായിട്ടില്ല. എന്നല്ല അതി മഹത്തായ നേട്ടങ്ങളുണ്ടാകയും ചെയ്തു. ഹിംസാപരമായ ഒരു സായുധ സമരം കൊണ്ട് 192` മുതൽ 1947 വരെയുള്ള കാലഘട്ടത്തിൽ ബ്രിട്ടനെ ഇൻഡ്യയിൽ നിന്നു നിൎമ്മാജ്ജനം ചെയ്യാൻ കഴിയുമായിരുന്നില്ല എന്ന് ഇരുകക്ഷികളുടേയും പരിതഃസ്ഥിതികൾ മാത്രം പഠിച്ചാൽ അറിയാൻ വിഷമമില്ല. ഇറ്റലി, ഐർലണ്ടു് എന്നീ രാജ്യങ്ങൾ സ്വാതന്ത്രത്തിനായി എത്ര കൊല്ലമാണു് സമരം നടത്തിയതു്? അവർ എത്ര ദീർഘ ദീർഘമായി കഠിനങ്ങളായ സായുധ യുദ്ധം നടത്തി! എത്ര ജീവൻ ബലി കഴിച്ചു! എന്തു ധനം വ്യയം ചെയ്തു്! എന്നിട്ടും ഭാരതത്തിനുണ്ടായ വിജയം എത്ര ചുരുങ്ങിയ കാലം കൊണ്ടു് സിദ്ധിച്ചില്ലന്നല്ലേ ചരിത്രം കാണിക്കുന്നത്?}} {{text-indent|2em|സായുധ സമരമാണെങ്കിൽ സാന്മാർഗികമായ ലാഭനഷ്ടക്കണക്കു് നോക്കുകയേ വേണ്ടല്ലോ. അഹിംസാ യുദ്ധത്തിൽ അതും കണക്കാക്കണം. ഇൻഡ്യയുടെ ആത്മാവിൽ നിന്നും വിദേശിപ്പറ്റിയുള്ള ആകർഷണവും ഭയവും വിട്ടു പോയതാണു് വലിയ നേട്ടം. ബ്രിട്ടന് ഇൻഡ്യയുടെ മേലുണ്ടായിരുന്നതോ - അഥവാ ഉണ്ടാകേണ്ടിയിരുന്നതോ ആയ സാന്മാർഗികമായ ഒരു പിടി തീരെ ഇല്ലാതായി ബ്രിട്ടീഷ് സാമ്രാജ്യ ദുഷ്പ്രഭുത്വമെന്നതിനു ലോകത്തിൽ കീർത്തി നഷ്ടപ്പെട്ടു എന്നുതന്നെയല്ല, അതിനോടു സാമാർഗികമായ ഒരു എതിർപ്പ് സർവത്ര മുളച്ചും വന്നു. ഇൻഡ്യാക്കാൎക്കു് ആത്മവിശ്വാസം വർദ്ധിച്ചു. സ്വയം ഭരിക്കാൻ കഴിയുമെന്ന}}<noinclude></noinclude> a0jps3bqw9ujd7f5r3qih4t3tzfqpjn താൾ:ഗാന്ധിസം.pdf/99 106 85106 247072 246075 2026-09-08T18:41:06Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247072 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|91}}</noinclude>ഇവ ലഭിച്ചിരിക്കണമെന്നാണു് പ്രധാന ലക്ഷ്യം. {{text-indent|2em|ഒരുവന് 8 മണിക്കൂർ കായികമായ ജോലിക്കും 8 മണിക്കൂർ സാംസ്കാരികമായ വളർച്ചയ്ക്കാവശ്യമായ പ്രയത്നത്തിനും 8 മണിക്കൂർ വിശ്രമത്തിനും സൗകൎയ്യം കിട്ടണമെന്നാണ് ഗാന്ധിജിയുടെ പൊതുനയം. ഗ്രാമോദ്ധാരണ പദ്ധതിയിൽ ഇതിനുള്ള സൗകര്യം ന്യായമായുണ്ടത്രേ. ഗാന്ധിജിയുടെ രാമരാജ്യത്തിലെ സാമ്പത്തിക പ്ലാൻ എന്തെന്നു് സസൂക്ഷ്മം ഗ്രഹിയ്ക്കണമെന്നുള്ളവർ ശ്രീ നാരായൻ അഗർവാലാ എഴുതിയിട്ടുള്ള "ഗാന്ധിയൻ പ്ലാൻ" എന്ന ഗ്രന്ഥം വായിച്ചാൽ മതിയാകും.}} {{text-indent|2em|ഇനിയും സംസ്കാരികമായ വിത്യാസമാണുള്ളതു് അതിൽ വ്യഭിചാരം, മോഷണം, മദ്യപാനം, എന്നിവക്കുള്ള സ്ഥാനത്തേപ്പറ്റി പൂർണമായി ഗ്രഹിച്ചിട്ടുള്ളയാളാണു് മഹാത്മജി. സാന്മാർഗികമായ അധഃപതനത്തിനു കാരണങ്ങൾ പലതാണെങ്കിലും ലഹരി സാധനങ്ങളുടെ നിരന്തരോപയോഗത്തിനാണു പ്രാധാനം. "മദ്യപാനം മോഷണത്തേക്കാളും ഒരുപക്ഷേ വ്യഭിചാരത്തേക്കാളും ദുഷ്ടമാണു്. എന്തെന്നാൽ മദ്യപാനം മറ്റു രണ്ടിൻറയും ജനയിതാവാണ്" എന്നു് അദ്ദേഹം പറഞ്ഞിട്ടുണ്ടു്. മദ്യനിരോധനത്തിനെതിരായി കൊണ്ടു വരുന്ന യുക്തികളിൽ പ്രധാനം അത് മനുഷ്യന്റെ സ്വാതന്ത്ര്യത്തിനെതിരെന്നുള്ളതാണ്. മോഷണത്തിനെതിരായ നിയമത്തെ അപലപിക്കാത്തവർക്ക് ഇപ്പറഞ്ഞ വാദം കൊണ്ടു വരാൻ അവകാശമില്ല. തിന്മ ചെയ്യുന്നതിനുള്ള ലൈസൻസല്ല സ്വാതന്ത്ര്യം. ഇൻഡ്യയിൽ 'കുടി' ഫാഷനല്ല. ഇൻഡ്യയിൽ സകലരും കുടിയന്മാരുമല്ല. അതിനാൽ മദ്യ നിരോധനം സാധ്യമാക്കാവുന്ന ഏക രാജ്യം ഇൻഡ്യയാണ്. ലഹരി സാധനങ്ങളുടെ നികുതി കൊണ്ടാണു് പ്രാഥമിക വിദ്യാഭ്യാ}}<noinclude></noinclude> fwt56pxgszaxs88fgozd60zhflzea7f