വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.19
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:ഗാന്ധിസം.pdf/167
106
85058
247119
246022
2026-09-10T21:35:04Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
247119
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|159}}</noinclude>ന്തേവാസികൾക്കു വേണ്ടി ഉപദേശിച്ച പതിനൊന്നു നിയമങ്ങളും ചേൎന്നാൽ നിയമ സംഹിത ഏതാണ്ടു പൂൎത്തിയായതായി നമുക്കു കണക്കാക്കാവുന്നതാണു്.
{{text-indent|2em|ഈ പതിനൊന്നു നിയമങ്ങളും വ്യക്തികൾക്കും സംഘങ്ങൾക്കും രാഷ്ട്രങ്ങൾക്കും കൈക്കൊള്ളാവുന്നതാണു്. ഈ നിയമങ്ങൾ നിൎവചിക്കുക മാത്രമല്ല സ്വജീവിതത്തിൽ നിഷ്കൎഷിച്ചു പകൎത്തി അവയുടെ നിൎവഹണം കൂടി ഗാന്ധിജി സാധിക്കുന്നുണ്ടു്. ഈ തത്വം ഗ്രഹിക്കാത്തവൎക്കു് ഗാന്ധിയുടെ ഒറ്റ മുണ്ടും നിലത്തിരുപ്പും, ഉപവാസവും, ഭക്ഷണക്രമവും, മൗനവ്രതവും എല്ലാം മനസ്സിലാക്കാൻ വിഷമമാണു്. അദ്ദേഹത്തിന്റെ ആത്മാൎത്ഥതയാണ് ഇതിലെല്ലാം മുന്തി നില്ക്കുന്നതു്. ചുരുക്കിപ്പറഞ്ഞാൽ അദ്ദേഹത്തിന്റെ ജിവിതവും ആദർശവും ഒരു 'മഹായജ്ഞ'മാണു്. യജ്ഞം എന്നാൽ പരോപകാരാൎത്ഥമായും സ്വാൎത്ഥലാഭം ഇച്ഛിക്കാതേയും ചെയ്യുന്ന ജോലിയാണ്. ജോലി എന്നതിനു വിപുലമായ അൎത്ഥം - ജോലിയിൽ ചിന്തയും വാക്കും ഉൾപ്പെടും - അതായത് മനസാ വാചാ കൎമ്മണാ പരോപകാരാൎത്ഥം ജീവിക്കുകയാണു് യജ്ഞ നിർവഹണം. ഒരു മഹായജ്ഞം എങ്ങിനെയിരിക്കണമെന്നു ഗാന്ധിജി പറയുന്നുണ്ടു്. അതു് ഏറ്റവും വിസ്തൃതമായ രംഗത്തു് ഏറ്റവും കൂടുതൽ ആളുകൾക്ക് ഏറ്റവും കൂടുതൽ ഗുണം ചെയ്യത്തക്കതും, ഏറ്റവും കൂടുതൽ സ്ത്രീ പുരുഷന്മാൎക്കു് ഏറ്റവും പ്രയാസ ഹീനമായി പ്രവത്തിക്കാവുന്നതുമായിരിക്കണം. ഈ ലക്ഷണം വച്ചുനോക്കിയാൽ അദ്ദേഹത്തിന്റെ നിയമങ്ങളും ആചാരങ്ങളും എല്ലാം യജ്ഞതിന്റെ അംശങ്ങൾ ആണെന്നു കാണാം. 'ചൎക്കാ' ഗാന്ധിജിയുടെ മഹായജ്ഞമാണു്. അതുപോലെ ഓരോന്നും. ഒരിക്കൽ ഗാന്ധിജി പറഞ്ഞു, ചൎക്കായിലാണു സ്വരാജ് എന്നു്. പിന്നൊരിക്കൽ പറഞ്ഞു മദ്യനിരോധനത്തിലാ}}<noinclude></noinclude>
467zv3b6qnryho1dzcx7icpeg2b0650
താൾ:ഗാന്ധിസം.pdf/153
106
85097
247117
246063
2026-09-10T16:53:27Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
247117
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|145}}</noinclude>ൾ ദേഹമുള്ളിടത്തോളം കാലം സേവനത്തിനായി ദേഹത്തെ ഉപയോഗിക്കുക മാത്രമേ പാടുള്ളു. എന്തെന്നാൽ
സുഖസാധനങ്ങളിലല്ല സേവനത്തിലാണ് ജീവിതം താങ്ങി നില്ക്കുന്നത്. നമ്മുടെ ഭക്ഷണവും സംസാരവും ശ്രമവും ഉറക്കവും എല്ലാം സേവനത്തിനർപ്പിച്ചിട്ടുള്ള ദേഹം നില നിൎത്താൻ മാത്രം. ഈ നിലയിൽ സാക്ഷാൽ ആനന്ദം അനുഭവിക്കാം. കാലാന്തരത്തിൽ പരമാനന്ദ ലയവും.
{{text-indent|2em|അപരിഗ്രഹതത്വം ചിന്തകളെ സംബന്ധിച്ചും ബാധകമാണ്. ആവശ്യമില്ലാത്ത, ജ്ഞാനവും വിദ്യകളും കൊണ്ട് തലച്ചോറു നിറക്കുന്നതു് ഈ തത്വത്തിനു വിപരീതമാണ്. ഈശ്വരാഭിമുഖമായി നമ്മെ നിൎത്താതെയിരിക്കുന്നതോ ഈശ്വരനിൽ നിന്നും നമ്മെ അകറ്റുന്നതോ ആയ ഏതു ചിന്തയും നമ്മുടെ മാൎഗ്ഗത്തിലെ തടസ്സമാകും. ഈ സന്ദർഭത്തിൽ ഗീത 13-ാം അദ്ധ്യായത്തിൽ ജ്ഞാനത്തെപ്പറ്റി കൊടുത്തിട്ടുള്ള നിർവ്വചനം ഓൎമ്മിക്കുന്നത് നന്നായിരിക്കും. അവിടെ പറയുന്നുണ്ടല്ലോ "അമാനിത്വ മദം ദിത്വ മഹിംസാ ക്ഷാന്തിരാർജവം" ഇത്യാദി ജ്ഞാനവും ബാക്കിയെല്ലാം അജ്ഞാനവുമാണെന്നു് ഇതനുസരിച്ചു നോക്കുമ്പോൾ സത്യത്തിൽ ഇന്നു നാം ജ്ഞാനമെന്നു വിചാരിച്ച് ആശ്ലേഷിക്കുന്നതിൽ മിക്കതും വെറും അജ്ഞാനമാണെന്നും അവ നമുക്കു ഗുണത്തിനും പകരം ദോഷമേ ചെയ്കയുള്ളുവെന്നും കാണാം. ചഞ്ചലമായ മനസ്സിനു പറന്നു വിഹരിക്കാനിനിതു് ഇടം കൊടുക്കുന്നു; ശൂന്യതയിലെത്തിക്കുന്നു. തിന്മയുടെ കെട്ടു പാടുകളിൽ പെട്ടു് അസംതൃപ്തി മാത്രം മിച്ചം വരുന്നു. അലസത വേണമെന്നല്ല പറയുന്നത്. നമ്മുടെ ഓരോ വിനാഴികയും മാനസികവും കായികവുമായ കൎമ്മങ്ങളാൽ പൂർണ്ണമായിരിക്കണം. പക്ഷേ ആ കൎമ്മങ്ങൾ സാത്വികമാകണമെന്നേയുള്ളൂ.}}
{{text-indent|2em|മേല്പറഞ്ഞ പ്രകാരമെല്ലാം ഈ വിഷയത്തെക്കുറി}}<noinclude></noinclude>
rh2bb4jj3tzdct5jwcxgu1c1yjnloxn
താൾ:ഗാന്ധിസം.pdf/133
106
85114
247118
246084
2026-09-10T19:49:17Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
247118
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|125}}</noinclude>കരണവും സിദ്ധിയ്ക്കുകയുള്ളൂ. തൽക്കാരണം സോഷ്യലിസ്റ്റുകളുടെ പല വാദങ്ങളിലും അദ്ദേഹം എതിൎക്കേണ്ടി വന്നിട്ടുണ്ടു്. അതിനു കാരണം വ്യക്തമാണു്. സോഷ്യലിസ സ്ഥാപനത്തിന് സോഷ്യലിസ്റ്റുകൾ കാണുന്ന ഹിംസാത്മകമായ മാർഗം യാതൊന്നും ഗാന്ധിജി അനുകൂലിക്കുകയില്ല എന്നതു തന്നെ. അതിനും
പുറമേ ആദ്യം പ്രാധാന്യമുള്ളതു് ആദ്യം കൈകാര്യം ചെയ്ക എന്ന ഗാന്ധിനയം സോഷ്യലിസ്റ്റുകൾക്ക് അത്ര പിടിക്കുകയില്ല. സോഷ്യലിസ്റ്റുകൾക്ക് ഇൻഡ്യൻ സ്ഥാപിതതാല്പര്യങ്ങൾ, ബ്രിട്ടീഷ് ഭരണമെന്ന പോലെ തുല്യ പ്രാധാന്യമുള്ള വിഷയമാണു്. ഗാന്ധിജിക്കു അതല്ലതാനും. അപ്പോൾ കാൺഗ്രസ്സ് പരിപാടിയിൽ ഇന്നാട്ടിലെ സ്ഥാപിതതാല്പര്യങ്ങളെ ഉടൻ തന്നെ എന്തുചെയ്തും നശിപ്പിക്കാനുള്ള വകുപ്പുകൾ ഉൾപ്പെടുത്താനും അതിനായി പ്രയത്നശക്തി ഉടൻ വിനിയോഗിക്കാനും സൗകര്യം പോരാതെ വരുന്നു. മറ്റൊരു വിഷയം കൂടി ഗാന്ധിജി കാണുന്നുണ്ടായിരിക്കാം. ബ്രിട്ടീഷ് ഭരണമാണ് ഇവിടത്തെ സ്ഥാപിത താല്പര്യങ്ങളെ സൃഷ്ടിച്ചതും വളർത്തുന്നതും എന്ന പരമാൎത്ഥം നിലവിലിരിക്കെ ബ്രിട്ടീഷ് ഭരണത്തെ നിഷ്കാസനം ചെയ്യുക എന്നതിൽ
തന്നെ സ്ഥാപിതതാല്പര്യങ്ങളെ ക്ഷീണിപ്പിക്കുക എന്ന കാര്യം ഉൾപ്പെടുന്നുണ്ടെന്നത് യുക്തിയുക്തവുമാണു്. ബ്രിട്ടീഷ് ഭരണം ദരിദ്രനും ധനവാനുമായ സകല ഇൻഡ്യാക്കാൎക്കും ഒരു ശാപമാകയാൽ അതിനോടെതിൎക്കുന്നതിൽ നമ്മുടെ പക്ഷത്തു് വിഘടനയുണ്ടാകാൻ പ്രത്യക്ഷമായി പ്രവർത്തിക്കാതിരിക്കേണ്ടതും ഒരു നേതാവിന്റെ ധൎമ്മം മാത്രമാണ്.
{{text-indent|2em|വിദേശഭരണത്തോടെന്ന പോലെ സ്വദേശ സ്ഥാതാല്പര്യത്തോടും പ്രയോഗിക്കാനുള്ള ആയുധം ഗാന്ധിജിക്കു് അഹിംസ തന്നെയാണ്. അഹിംസാമാർ}}<noinclude></noinclude>
m3nqmvlht7ludohugt46mou0d4etqok
താൾ:ഗാന്ധിസം.pdf/163
106
85117
247115
246088
2026-09-10T15:06:14Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
247115
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|155}}</noinclude>എന്തെന്നാൽ ഗ്രാമീണരായ ചെരുപ്പു കുത്തികൾ കൈ കൊണ്ടു ചെയ്യുന്ന വേലയെ ഇല്ലായ്മ ചെയ്യുന്നതിനു് ബാറ്റാ കമ്പനിക്കു കഴിയും. അപ്പോൾ നിൎദ്ധനരും തൊഴിലില്ലാത്തവരുമായ ബഹു ലക്ഷം പേരുടെ താല്പര്യത്തിനതു വിഘാതമായി വരുന്നു.
{{text-indent|2em|]മഹാത്മജി ഈ വിഷയത്തെപ്പറ്റി മറ്റൊരിടത്തു പറയുന്നു. "അതിനാൽ എന്റെ
'സ്വദേശി' പ്രധാനമായി കൈ നൂല്പു കൊണ്ടുള്ള ഖാദിയെ കേന്ദ്രമാക്കിയും ഇൻഡ്യയിൽ ഉണ്ടാക്കുന്നതും ഉണ്ടാക്കാവുന്നതുമായ എല്ലാറ്റിനേയും ഉൾപ്പെടുത്തിയും വൎത്തിക്കുന്നു. എന്റെ രാഷ്ട്രീയത്വം സ്വദേശിയെന്ന പോലെ വിപുലമാണു്. ഇൻഡ്യ ഉയൎന്നെഴുന്നേൽക്കുന്നത് ലോകത്തിനു മുഴുവൻ ഗുണത്തിനു വേണ്ടിയാണു്. അന്യ രാഷ്ട്രങ്ങൾക്കു നാശമുണ്ടാക്കി കൊണ്ടു് ഇൻഡ്യ ഉയരണമെന്നു എനിക്കാഗ്രഹമില്ല. ഭാരതം ശക്തവും ശേഷിയുള്ളതും ആയിരുന്നു. ഇൻഡ്യയുടെ കലാസമ്പത്തും ആരോഗ്യപദങ്ങളായ വ്യഞ്ജനങ്ങളും അന്യ രാജ്യങ്ങളിലേയ്ക്കയക്കാം. എന്നാൽ എത്ര വളരെ ലാഭവും ഗുണവും കിട്ടിയാലും കറുപ്പോ ലഹരിയുള്ള പാനീയങ്ങളോ മറു നാട്ടിലേയ്ക്കയക്കാൻ പാടില്ല."
{{text-indent|2em|]മേല്പറഞ്ഞതിൽ നിന്നു ഗാന്ധിജിയുടെ സ്വദേശി വ്രതം മത്സര പരമോ ഹിംസാ പരമോ അല്ലെന്നു വ്യക്തമാണല്ലോ. ഇത് ഏതു രാജ്യക്കാൎക്കും സ്വീകാര്യമായ ഒരു അഹിസാ പദ്ധതിയത്രേ.}}
{{text-indent|2em|]ഒരു കാര്യം കൂടി സൂചിപ്പിച്ചു കൊണ്ട് ഈ അദ്ധ്യായം സമാപിപ്പിക്കാം. മേല്പറഞ്ഞ പതിനൊന്നു നിയമങ്ങളും ഒന്നിനോടൊന്നു ബന്ധമില്ലാത്തവയല്ല. ഇതിൽ ഒരെണ്ണം മാത്രം സ്വീകരിക്കുക എന്നതു് സാധ്യമോ പ്രയോജനകരമോ അല്ല. എല്ലാ നിയമങ്ങളും ഒരു പോലെ പാലിക്കയാണു് സൗകര്യവും വേണ്ടതും. ഓരോന്നി}}<noinclude></noinclude>
4qpso6ywn12qgjfbkl1tth5xsohgz2q
247116
247115
2026-09-10T15:06:33Z
Sreejithk2000
57
247116
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|155}}</noinclude>എന്തെന്നാൽ ഗ്രാമീണരായ ചെരുപ്പു കുത്തികൾ കൈ കൊണ്ടു ചെയ്യുന്ന വേലയെ ഇല്ലായ്മ ചെയ്യുന്നതിനു് ബാറ്റാ കമ്പനിക്കു കഴിയും. അപ്പോൾ നിൎദ്ധനരും തൊഴിലില്ലാത്തവരുമായ ബഹു ലക്ഷം പേരുടെ താല്പര്യത്തിനതു വിഘാതമായി വരുന്നു.
{{text-indent|2em|മഹാത്മജി ഈ വിഷയത്തെപ്പറ്റി മറ്റൊരിടത്തു പറയുന്നു. "അതിനാൽ എന്റെ
'സ്വദേശി' പ്രധാനമായി കൈ നൂല്പു കൊണ്ടുള്ള ഖാദിയെ കേന്ദ്രമാക്കിയും ഇൻഡ്യയിൽ ഉണ്ടാക്കുന്നതും ഉണ്ടാക്കാവുന്നതുമായ എല്ലാറ്റിനേയും ഉൾപ്പെടുത്തിയും വൎത്തിക്കുന്നു. എന്റെ രാഷ്ട്രീയത്വം സ്വദേശിയെന്ന പോലെ വിപുലമാണു്. ഇൻഡ്യ ഉയൎന്നെഴുന്നേൽക്കുന്നത് ലോകത്തിനു മുഴുവൻ ഗുണത്തിനു വേണ്ടിയാണു്. അന്യ രാഷ്ട്രങ്ങൾക്കു നാശമുണ്ടാക്കി കൊണ്ടു് ഇൻഡ്യ ഉയരണമെന്നു എനിക്കാഗ്രഹമില്ല. ഭാരതം ശക്തവും ശേഷിയുള്ളതും ആയിരുന്നു. ഇൻഡ്യയുടെ കലാസമ്പത്തും ആരോഗ്യപദങ്ങളായ വ്യഞ്ജനങ്ങളും അന്യ രാജ്യങ്ങളിലേയ്ക്കയക്കാം. എന്നാൽ എത്ര വളരെ ലാഭവും ഗുണവും കിട്ടിയാലും കറുപ്പോ ലഹരിയുള്ള പാനീയങ്ങളോ മറു നാട്ടിലേയ്ക്കയക്കാൻ പാടില്ല."}}
{{text-indent|2em|മേല്പറഞ്ഞതിൽ നിന്നു ഗാന്ധിജിയുടെ സ്വദേശി വ്രതം മത്സര പരമോ ഹിംസാ പരമോ അല്ലെന്നു വ്യക്തമാണല്ലോ. ഇത് ഏതു രാജ്യക്കാൎക്കും സ്വീകാര്യമായ ഒരു അഹിസാ പദ്ധതിയത്രേ.}}
{{text-indent|2em|ഒരു കാര്യം കൂടി സൂചിപ്പിച്ചു കൊണ്ട് ഈ അദ്ധ്യായം സമാപിപ്പിക്കാം. മേല്പറഞ്ഞ പതിനൊന്നു നിയമങ്ങളും ഒന്നിനോടൊന്നു ബന്ധമില്ലാത്തവയല്ല. ഇതിൽ ഒരെണ്ണം മാത്രം സ്വീകരിക്കുക എന്നതു് സാധ്യമോ പ്രയോജനകരമോ അല്ല. എല്ലാ നിയമങ്ങളും ഒരു പോലെ പാലിക്കയാണു് സൗകര്യവും വേണ്ടതും. ഓരോന്നി}}<noinclude></noinclude>
301rde6f1y0lpq05o1q5gl8plpz86to