വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.20 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:ഗാന്ധിസം.pdf/111 106 85071 247190 246036 2026-09-15T21:11:49Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247190 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|103}}</noinclude>യോടോ യാതൊരു ബന്ധവുമില്ലെന്നും രാഷ്ട്രീയ പ്രവർത്തനം ഒരു പ്രത്യേക കലയാണെന്നും ആയതു് പ്രത്യേകം അഭ്യസിച്ചു പഠിക്കേണ്ടതാണെന്നും ഒരു ധാരണ പരന്നിരുന്നു. തൽക്കാരണം സകലൎക്കും പ്രവേശിക്കാവുന്ന രംഗമായിരുന്നില്ല അതു്. അതു പോലെ തന്നെ രാഷ്ട്രീയ പ്രവൎത്തനത്തിൽ പുരോഗമിക്കുന്നവൎക്കു പോലും സാന്മാർഗികമോ സാമുദായികമോ ആയ പന്ഥാവുകളിൽ പിൻതിരിപ്പൻ നയം തുടരുന്നതിൽ വിരോധവും ആസാംഗത്യവും തോന്നിയിരുന്നില്ല. എന്നാൽ മഹാത്മജിക്കു് ജീവിതം മുഴുവൻ ഒറ്റയാണു്, ഏക വസ്തുവാണു്. പലേ അംശങ്ങളുള്ള ദേഹം പോലെ പല പട്ടങ്ങളുള്ള വസ്ത്രം പോലെ. പലേ പാന്ഥാക്കളും ഉൾകൊള്ളുന്ന ഒറ്റ വസ്തു തന്നെ ജീവിതം. രാഷ്ട്രീയ കാര്യം ജീവിതമാകുന്ന ദേഹത്തിലെ ഒരു അവയവം മാത്രം. അഥവാ ജീവിതരണത്തിന്റെ ഒരു പട്ടം മാത്രം. അതായത് രാരാഷ്ട്രീയ കാര്യത്തിന് സാമൂഹ്യം, സാമ്പത്തികം, സാന്മാർഗികം, ഗ്രാൎഹികം മുതലായ എല്ലാ കാര്യങ്ങളോടും ബന്ധമുണ്ടെന്നും ഒന്നിനെ ബലികഴിച്ച് മറ്റൊന്നു പുലൎത്താൻ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുകാരണം ഏതു പുരുഷനും ഏതു സ്ത്രീക്കും രാഷ്ട്രീയ വിഷയത്തിൽ പങ്കുണ്ടെന്നും പ്രവൎത്തിക്കാമെന്നും വന്നു. അതുപോലെ സാന്മാർഗികമായ പിൻതിരിപ്പൻ നയം ഉള്ളയാൾക്കു രാഷ്ട്രീയ നേതാവാകാൻ സാധ്യമല്ലെന്നും, സാമുദായികത്വം ഉപേക്ഷിച്ചു് രാഷ്ട്രീയത്വം പുലൎത്തുക അസാധ്യമാണെന്നും മറ്റും വന്നു കൂടി. ഒരുവന്റെ ജീവിത സരണികളുമായി ഉറ്റ ബന്ധമുള്ളതും എല്ലാ മനുഷ്യൎക്കും സ്വീകാര്യവും ആയ രാഷ്ട്രീയ പ്രവർത്തനം മാത്രമേ സമൂല പരിവൎത്തനത്തിനു പര്യാപ്തമാകയുള്ളൂ എന്നു ഗാന്ധിജി കണ്ടു.<noinclude></noinclude> bwxumtqbrtxjkm90tkfpy20skqw8xrm താൾ:ഗാന്ധിസം.pdf/141 106 85124 247189 246095 2026-09-15T14:33:11Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247189 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|133}}</noinclude>{{text-indent|2em|പണ്ഡിറ്റു ജവഹരിലാൽ ഒരു സോഷ്യലിസ്റ്റാണെന്നു് പറയാറുണ്ട്. ഗാന്ധിജിയും സോഷ്യലിസ്റ്റാണ്. പക്ഷേ ഇവരെ രണ്ടു പേരേയും ഇന്നത്തെ സോഷ്യലിസ്റ്റുകാർ അവരുടെ സംഘത്തിലുള്ളവരാണെന്നു് സമ്മതിക്കുകയില്ല. കാരണം മഹാത്മജിയുടെ സോഷ്യലിസം വെറും ആദർശപരമായതു കൊണ്ടും പണ്ഡിറ്റ്ജി ഗാന്ധിയൻ നയത്തിൽ മുറുകിപ്പിടിച്ചിരിക്കുന്നതു കൊണ്ടും ആയിരിക്കാം. എന്നാൽ ഗാന്ധിജിക്കും പണ്ഡിറ്റ്ജിക്കും തമ്മിൽത്തന്നെ സോഷ്യലിസത്തെ സംബന്ധിച്ചു അല്പം അഭിപ്രായ ഭിന്നതയുണ്ടു്. ആ വ്യത്യസം എന്തെന്ന് ഗാന്ധിജി തന്നെ വിവരച്ചിട്ടുണ്ട്. സോഷ്യലിസത്തിന്റെ ഫലത്തിന്മേൽ പണ്ഡിറ്റ്ജി പ്രാധാന്യം കൽപിക്കുമ്പോൾ ഗാന്ധി അതിനുപയോഗിക്കുന്ന മാർഗത്തിനു പ്രാധാന്യം കല്പിക്കുകയാണു ചെയ്യുന്നത്. ഗാന്ധിജി അഹിംസയിൽ ആവശ്യത്തിൽ കൂടുതൽ ബലം പിടിക്കുന്നു എന്ന് നെഹ്രു പറയും. നെഹ്രുവും അഹിംസാ വിശ്വാസി തന്നെ. എന്നിരുന്നാലും സോഷ്യലിസസ്ഥാപനത്തിനും അഹിംസാമാർഗം സഹായകമായില്ലെങ്കിൽ മറ്റു മാർഗങ്ങൾ നിയമ നിൎമ്മാണം മുതലായവ - ഉപയോഗിക്കുന്നതിൽ പണ്ഡിറ്റ്ജി അനുകൂലിയും ആവശ്യക്കാരനുമാണു്.. അഹിംസയില്ലാത്ത സോഷ്യലിസം ഗാന്ധിജിക്കു വേണ്ട. ഏതു നിലയിലും സോഷ്യലിസം നെഹ്റുവിനു വേണം. ഇക്കാരണത്താലായിരിക്കാം ഗാന്ധിജിക്കു് വാമ പക്ഷവുമായി രാജിക്കു സാധിക്കാത്തതും പണ്ഡിറ്റുജി സദാ വാമ പക്ഷവുമായി രാജിക്കു തയ്യാറുള്ളതും. പണ്ഡിറ്റ് നെഹ്റു രാഷ്ട്രപതിയായപ്പോഴെല്ലാം സോഷ്യലിസ്റ്റു നേതാക്കന്മാരെ പ്രവർത്തക സമിതിയിലേക്കു ക്ഷണിച്ചിണ്ടെന്നും വായനക്കാർ വിസ്മരിക്കയില്ലല്ലോ.}} {{text-indent|2em|സോഷ്യലിസ്റ്റുകാരുടെ ഭാവി ഇന്നും തീർച്ചയാ}}<noinclude></noinclude> jod3kzb4f4xgrndcv6i2lcckimcfu9b താൾ:ഗാന്ധിസം.pdf/119 106 85146 247188 246120 2026-09-15T14:16:54Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247188 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|111}}</noinclude>ധാന രാഷ്ട്രീയ സംഘടന കാൺഗ്രസ്സായിരുന്നല്ലോ. കാൺഗ്രസ്സ് ഗാന്ധിജിയെ സർവഥാ സാഗതം ചെയ്തത് വെറും ന്യായം മാത്രം. പക്ഷേ ഗാന്ധിജി ഇൻഡ്യ മുഴുവൻ സഞ്ചരിച്ച് പരിതഃസ്ഥിതികൾ നല്ലവണ്ണം മനസ്സിലാക്കിയ ശേഷമേ കാൺഗ്രസ്സിൽ കാര്യമായ പങ്കെടുക്കുന്നതിനു തുനിഞ്ഞുള്ളൂ ഒരു സംഘടനയിൽ ചേർന്നാൽ ആ സംഘടനയിൽ ഹിംസാത്മകമോ അസത്യപരമോ ആയി എന്തെങ്കിലും അംശം ഉണ്ടെങ്കിൽ അതിനെ നീക്കം ചെയ്യാനും തൽ സ്ഥാനത്തു സത്യവും അഹിംസയും പ്രതിഷ്ഠിക്കാനും ഗാന്ധിജി എല്ലായ്പോഴും ശ്രമിക്കും. അത്തരം പ്രയത്നം അസാദ്ധ്യമായ സംഘടനയാണെങ്കിൽ അതിൽ അദ്ദേഹം അംഗമാവുകയും ഇല്ല. സംഘത്തിന്റെ ആദർശത്തിൽ അദ്ദേഹം അടിമപ്പെടുകയില്ലെന്നു തന്നെയല്ല സംഘത്തിന്റെ ആദർശം അദ്ദേഹത്തിന്റെ ആദർശമായി മാറുകയും ചെയ്യുകയാണു പതിവു്. ഇതു സാധ്യമാകണമെങ്കിൽ അനുയായികൾ ഉണ്ടാകണമല്ലോ. ജനങ്ങളെ തന്നിലേക്ക് ആകർഷിക്കാനുള്ള ഒരു പ്രത്യേക മാഹാത്മ്യം അദ്ദേഹത്തിൽ ഉണ്ടെന്നുള്ളത് സുവിദിതമാണല്ലോ. കാൺഗ്രസ്സിൽ നല്ല ഒരു ഭാഗം അദ്ദേഹത്തിന്റെ ആദർശത്തെ ബഹുമാനിച്ച്, അദ്ദേഹത്തിന്റെ നേതൃത്വം സ്വീകരിച്ചു. {{text-indent|2em|കൽക്കട്ട സ്പെഷൽ കാൺഗ്രസ്സുയോഗത്തിലാണല്ലോ നിസ്സഹകരണ പ്രമേയം അവതരിപ്പിച്ചും കൊണ്ടു് അഹിംസാ വിപ്ലവബീജം കാൺഗ്രസ് ശരീരത്തിൽ പ്രഥമമായി പ്രവേശിപ്പിച്ചതു്. തത്വ സ്വീകരണത്തിൽ തന്നെ അവിചാരിതവും അഭൂത പൂർവ്വവുമായ വിജയം കൈ വന്നു. നാഗപ്പൂർ കാൺഗ്രസ് കാലത്തു് ഈ ആദർശം - ഈ നവീന മാർഗം - നാടോടേ വാഴ്ത്തപ്പെട്ടു. ആദർശ ശുദ്ധിക്കെന്നപോലെ സംഘടനാപരമായ പ്രവർത്തിയിലും അദ്വീതിയത്വം അദ്ദേഹത്തിനു}}<noinclude></noinclude> ppyzq09n1ecncu0bqfuyuhkjo3ofu6x താൾ:Otta slokam Malayalam 1921.pdf/20 106 85441 247191 247162 2026-09-16T06:00:04Z MoosadWiki 13329 247191 proofread-page text/x-wiki <noinclude><pagequality level="1" user="MoosadWiki" /> 12 ഒറ്റശ്ലോകം</noinclude> വൈദ്യോസി വാ ഗണിതശാസ്ത്രവിശാരദോ വാ | കേനൗഷധേന മമ പശ്യതി നക്തമംബാ കിം വാ ഗമിഷ്യതി പതിഃ സുചിരപ്രവാസീ ൨൬ ഒരു സ്ത്രീ പറയുന്നു:- 'ഹേ, പുസ്തകം കയ്യിലുള്ള വഴിപോക്ക! കുറച്ചുനേരം നില്ക്കു. അങ്ങ് വൈദ്യനോ ജ്യോതിഷിയോ? വൈദ്യനെങ്കിൽ എന്റെ അമ്മക്ക് രാത്രി കണ്ണുകാണ്മാനെന്തുചെയ്യേണമെന്നും ജ്യോതിഷിയാണെങ്കിൽ വളരെക്കാലമായി പിരിഞ്ഞുപോയ എന്റെ വരൻ എന്ന് വരുമെന്നും പറയണം'. ഭർത്താവിവിടെ ഇല്ല. അമ്മക്ക് കണ്ണുകാണുകയുമില്ല.<noinclude><references/></noinclude> 8ntdhehs301trg7l0pol2bs00ped11t 247192 247191 2026-09-16T06:11:04Z MoosadWiki 13329 247192 proofread-page text/x-wiki <noinclude><pagequality level="1" user="MoosadWiki" /> 12 ഒറ്റശ്ലോകം</noinclude> വൈദ്യോസി വാ ഗണിതശാസ്ത്രവിശാരദോ വാ | കേനൗഷധേന മമ പശ്യതി നക്തമംബാ കിം വാ ഗമിഷ്യതി പതിഃ സുചിരപ്രവാസീ ൨൬ ഒരു സ്ത്രീ പറയുന്നു:- 'ഹേ, പുസ്തകം കയ്യിലുള്ള വഴിപോക്ക! കുറച്ചുനേരം നില്ക്കു. അങ്ങ് വൈദ്യനോ ജ്യോതിഷിയോ? വൈദ്യനെങ്കിൽ എന്റെ അമ്മക്ക് രാത്രി കണ്ണുകാണ്മാനെന്തുചെയ്യേണമെന്നും ജ്യോതിഷിയാണെങ്കിൽ വളരെക്കാലമായി പിരിഞ്ഞുപോയ എന്റെ വരൻ എന്ന് വരുമെന്നും പറയണം'. ഭർത്താവിവിടെ ഇല്ല. അമ്മക്ക് കണ്ണുകാണുകയുമില്ല. ശബ്ദാർത്ഥരസവേളായാം ശബ്ദോല്പത്തിം വദന്തി യേ | നീവീസ്രംസന വേളായാം മൂല്യം പൃച്ഛതി വാസസഃ ൨൭ ശബ്ദാർത്ഥത്തെ പറഞ്ഞു രസിക്കുന്ന സമയം ശബ്ദത്തിന്റെ ഉത്പത്തിയെ ചോദിക്കുന്ന ആൾ വസ്ത്രം അഴിക്കുന്ന ഘട്ടത്തിൽ അതിന്റെ വില ചോദിക്കും.<noinclude><references/></noinclude> p8jjlvtlr2hjafd9y76rmopugrv244z