വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.20 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:ഗാന്ധിസം.pdf/157 106 85057 247194 246021 2026-09-16T17:09:15Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247194 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|149}}</noinclude>ജീവിക്കുകയാണ്. ബാക്കിയുള്ളവരും കൂടി അങ്ങിനെയായാൽ ലോകം എത്രയോ കൂടുതൽ ആരോഗ്യവും സന്തോഷവും സമാധാനവും ഉള്ളതായിത്തീരും എന്ന ഗാന്ധിജി പറഞ്ഞിട്ടുണ്ടു്. <u>അഭയം</u> "ഭയമുള്ളിടത്ത് മതമില്ല” എന്നാണ് ഗാന്ധിജി പറയുന്നതു്. എന്നാൽ മതമെന്നതിലെ പ്രധാന കാര്യം ഈശ്വര വിശ്വാസമാണല്ലോ. ഈശ്വര വിശ്വാസമുള്ളവനു് ഈശ്വരനെ മാത്രം ഭയന്നാൽ മതി. ഈശ്വരഭയമുണ്ടെങ്കിൽ മറ്റാരെയും - അയാൾ എത്ര തന്നെ ശക്തനായിരിക്കട്ടെ - ഭയപ്പെടേണ്ടയാവശ്യമില്ല. സത്യാരാധന ഏതെങ്കിലും രൂപത്തിൽ സ്വീകരിക്കണമെങ്കിൽ 'ഭയമില്ലായ്മ' എന്ന സ്വഭാവം അത്യാവശ്യവും സത്യാരാധനയിൽ നിന്നും തനിയേ വളൎന്നു വരുന്നതുമാണു്. ഭഗവൽ ഗീതയിൽ ദൈവിക സമ്പത്തികളിൽ ഒന്നാം സ്ഥാനം നൽകിയിട്ടുള്ളതു് അഭയത്തിനാണു്. ഭവിഷ്യൽ ഫലങ്ങളെ ഭയന്നിട്ടാണല്ലോ സത്യം പറയാൻ നാം മടിക്കുന്നതു്. ഈശ്വര ഭയമുള്ളവനു് ഈ ലോകത്തിലെ ഏതു തരം ഭാവിയേയും പറ്റി ഭയപ്പെടേണ്ടതായിട്ടില്ല. {{text-indent|2em|ഭയത്തിനും അതിന്റെ ഉപയോഗമുണ്ടു്. പക്ഷേ സർപ്പത്തിനെ കണ്ടാലുടൻ ഭയന്നു പോകേണ്ട ആവശ്യമില്ല. ചുരുക്കിപ്പറഞ്ഞാൽ ഭീരുത്വവും ഭയവും കാരണം ജീവച്ചിരിയ്ക്കുമ്പോൾ തന്നെ നാം പല മരണങ്ങളിലും പെട്ടു പോകുന്നുവെന്നേയുള്ളു. ധീരന്മാർ ഒരിയ്ക്കലേ മരിയ്ക്കുകയുള്ളു. പുഞ്ചിരി തൂകിക്കൊണ്ട് ആ മരണത്തെ അവർ സ്വാഗതം ചെയ്യും.}} {{text-indent|2em|ധൈര്യം ഹിംസയ്ക്ക് എന്നപോലെ അഹിംസയ്ക്കും ആവശ്യമാണു്. പരമാൎത്ഥത്തിൽ അഹിംസയ്ക്കാണു് കൂടുതൽ ധൈര്യം വേണ്ടത്. ധൈര്യത്തിന്റെ കാതല്ലാത്ത അഹിംസയ്ക്ക് യാതൊരു വിലയുമുണ്ടാകാൻ നിവൃത്തിയി}}<noinclude></noinclude> q2ff7ds21oq6mew33ezfyrlqxfj1rfo താൾ:ഗാന്ധിസം.pdf/129 106 85067 247195 246032 2026-09-17T03:26:30Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247195 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>ഷ്ടി പരിപാടികൾ പ്രയോജനപ്പെടുന്നുണ്ടു്. അതിനാൽ മേല്പറഞ്ഞ കമ്യൂണിസ്റ്റു വാദം സുപീകാര്യമല്ലെന്നു കാണാം. {{text-indent|2em|ഇനിയും അഹിംസാ വിപ്ലവത്തിന്റെ മാർഗവും ഉപകരണങ്ങളും എന്തെന്നു ചുരുക്കത്തിൽ ചിന്തിക്കാം. നമ്മുടെ ശക്തിഹീനതയും യോജിപ്പില്ലായ്മയും ആണ് ചൂഷിതഭരണത്തിന്റെ വൻ തൂണുകളെന്നും, നാം നമ്മുടെയിടയിൽ തന്നെ ചെയ്തു വന്ന അനീതി (അസ്പൃശ്യത മുതലായവ)ലൾക്കു പ്രകൃതി തരുന്ന ശിക്ഷയാണീ അടിമത്തമെന്നും നാം സ്വയം അനീതികൾ നിൎമ്മാർജ്ജനം ചെയ്തു് ശക്തി വർദ്ധിപ്പിച്ചാൽ വിപ്ലവമാർഗങ്ങൾ സുലഭമാണെന്നും ജനങ്ങളിൽ വിശ്വാസം വന്നാൽ ഇന്നത്തെ ഭരണത്തിനും പൊതുജനാഭിപ്രായത്തിനുമുള്ള 'വിലവയ്പു്' സാധിച്ചതായി ഗണിക്കാം. അനന്തം സത്യാഗ്രഹ പരിപാടി തന്നെ വിപ്ലവത്തിനും ഉപയോഗിക്കുക. സ്വദേശിവ്രതം, വിദേശ സാമാന ബഹിഷ്കരണം, ഹൎത്താൽ, പ്രതിഷേധ പ്രകടനങ്ങൾ, സിവിൽനിയമലംഘനം, ജാഥകൾ, ജയിൽ വാസ സ്വീകരണം, വേണ്ടിവന്നാൽ ഉപവാസം ഇത്യാദി മാർഗങ്ങൾ അഹിംസാ പരമായി അനുവൎത്തിക്കുക മാത്രമാണു മാർഗം. ഇവയിലോരോന്നിനെപ്പറ്റിയും മുമ്പു സൂചിപ്പിച്ചതിനാൽ ഇവിടെ വിസ്മരിക്കുന്നില്ല. ഓരോ പ്രാവശ്യവും വിജയം ഉണ്ടായില്ലെന്നു തോന്നാമെങ്കിലും ഓരോ സമരം കഴിയുമ്പോഴും നമ്മുടെ ശക്തി വർദ്ധന പ്രകടനമായിത്തന്നെ തീരും. അതായിരുന്നു അനുഭവവും.}} {{text-indent|2em|ഇംഗ്ലീഷുമാർ ഇൻഡിയയിൽ നിന്നു് പിൻ വാങ്ങിക്കഴിഞ്ഞാലും അഹിംസാ വിപ്ലവത്തിന്റെ ആവശ്യം ഇൻഡ്യാക്കാൎക്കുണ്ടായിരിക്കുകതന്നെ ചെയ്യും. എന്തെന്നാൽ ബ്രിട്ടീഷ് പിൻമാറ്റം കൊണ്ടു മാത്രം രാമരാജ്യ സ്ഥാപനം നിർവഹിക്കയില്ല. രാജ്യത്തിനകത്തുതന്നെ അനീ}}<noinclude></noinclude> j0stih2w3rztmxpqts7g2sj6m3d72my താൾ:ഗാന്ധിസം.pdf/151 106 85094 247193 246060 2026-09-16T15:44:51Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247193 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|143}}</noinclude>രികളായാൽ ലോകത്തിന്റെ മട്ടു തന്നെ മാറിപ്പോകും. മനുഷ്യലോകത്തിനുപകരം ഒരു ദേവ ലോകം ഉദയം ചെയ്യും. അവിടെ ജനന മരണ ചിന്തക്കു് ഇടം കാണുകയില്ല. രണ്ടാമത്തെ സമാധാനം ബ്രഹ്മചര്യവ്രതം ഏറ്റെടുക്കുന്നയാൾക്കു് ഈ സംശയം അസ്ഥാനത്താണു്. ഒരാൾ ഒരു തൊഴിൽ ഏറ്റെടുക്കുമ്പോൾ സകലരും ആ തൊഴിൽ സ്വീകരിച്ചെങ്കിലോ എന്നു സംശയിച്ചു നിൽക്കാറില്ലല്ലോ. മൂന്നാമതായി അത്യാവശ്യമുള്ള സന്തതികളുടെ ഉല്പാദനത്തിനു് ഗാന്ധിജിയുടെ ബ്രഹ്മചര്യ നിയമം ബാധകമല്ലെന്നു പറഞ്ഞു കഴിഞ്ഞിട്ടുണ്ടല്ലോ. {{text-indent|2em|<u>അപരിഗ്രഹം</u> എന്നാൽ സമ്പാദ്യമില്ലാതിരിക്കുന്ന അവസ്ഥ എന്നൎത്ഥം (നോൺ പൊസ്സഷൻ) സമ്പാദ്യമെന്നതിൽ നാളത്തേക്ക് കരുതിവെക്കുക എന്നത് ഉൾപ്പെടും. ഒരു സത്യാന്വേഷകൻ, പ്രേമ നിയമത്തെ പിന്തുടരുന്നവൻ, നാളത്തേക്കും സമ്പാദിച്ചു വെക്കുക പാടില്ല. ഈശ്വരൻ ഭാവിയിലേക്കു് കരുതുന്നില്ലല്ലോ. തൽക്കാലത്തേക്കു് അത്യവശ്യമായതു മാത്രമേ ഈശ്വരൻ സൃഷ്ടിക്കുന്നുള്ളു. അതിനാൽ നമുക്ക് പൂർണമായ ഈശ്വര വിശ്വാസമുണ്ടെങ്കിൽ നമുക്കു വേണ്ടതെല്ലാം അദ്ദേഹം നൽകുമെന്നു സമാധാനിക്കാം. യോഗികളും ഭക്തന്മാരും ഈ തത്വം അനുഭവിച്ചറിഞ്ഞു. അന്നന്നു അഷ്ടിക്കു വക നൽകുന്ന ഈശ്വരനെ മറന്നതു്, അഥവാ നമ്മുടെ അജ്ഞാനമാണു് ലോകത്തിൽ വ്യത്യസ്ഥതകളും കുഴപ്പങ്ങളും വലിച്ചു വച്ചതു്. ആവശ്യമുള്ളതിലധികം സാധനങ്ങൾ ധനവാനാന്മാൎക്കുള്ളതു് അവർ ദുർവ്യയം ചെയ്കയാണു്. അവ ആവശ്യമുള്ള ലക്ഷോപലക്ഷം ദരിദ്രർ അതേ സമയം ഉണ്ടു താനും. ഓരോരുത്തനും ആവശ്യമുള്ളത്ര മാത്രം എടുക്കുകയാണെങ്കിൽ ആൎക്കും ദാരിദ്രമുണ്ടാകയില്ല; എല്ലാവൎക്കും സംതൃപ്തിയും ഉണ്ടാകും. ഇന്നത്തേ നിലയിൽ ദരിദ്രനേപ്പോലെ ധനവാനും അസംതൃ}}<noinclude></noinclude> tln4p59d5pajq9gbzokbksem5ol8efy താൾ:Sidhartha charitham.pdf/5 106 85443 247201 247176 2026-09-17T03:42:35Z Sreejithk2000 57 247201 proofread-page text/x-wiki <noinclude><pagequality level="3" user="Abhijithabijith" /></noinclude>{{ന|{{തലക്കെട്ട്2|സിദ്ധാൎത്ഥചരിതം}}}} {{ന|(ആറാം കാണ്ഡം)}} {{ന|വിവർത്തകൻ:}} {{ന|{{തലക്കെട്ട്3|വെണ്ണിക്കുളം ഗോപാലക്കുറുപ്പ്}}}} {{ന|പ്രസാധകർ:}} {{ന|{{തലക്കെട്ട്3|വീനസ് പ്രസ്സ് & ബുക്കുഡിപ്പോ}}}} {{ന|കോന്നി, കേരളാ}}<noinclude><references/></noinclude> 0cnzdew40mg0oo90atk4s03hyfhnp08 താൾ:Sidhartha charitham.pdf/9 106 85444 247206 247178 2026-09-17T04:45:04Z Sreejithk2000 57 247206 proofread-page text/x-wiki <noinclude><pagequality level="3" user="Abhijithabijith" /></noinclude>{{ന|{{തലക്കെട്ട്3|മുഖവുര}}}} {{text-indent|2em|ലോകഗുരുവായ ശ്രീബുദ്ധന്റെ ജീവിതത്തേയും തത്വചിന്തകളേയും അധികരിച്ച് സർ എഡ്വിൻ ആർനോൾഡ് എഴുതിയ "ലൈറ്റ് ഓഫ് ഏഷ്യ" (The Light of Asia) എന്ന മഹാ കാവ്യം വിശ്വസാഹിത്യത്തിലെ അതിവിശിഷ്ടമായ ഒരു നിധിയാണു്. ഇതിന്റെ ഒരു പരിഭാഷ "പൗരസ്ത്യദീപം" എന്ന പേരിൽ, വളരെ നാളുകൾക്കുമുമ്പു് ശ്രീ. നാലപ്പാട്ടു നാരായണ മേനോൻ പ്രസിദ്ധപ്പെടുത്തി. വിവൎത്തനം, അന്നത്തെ സമ്പ്രദായമനുസരിച്ചു് സംസ്‌കൃതവ്യത്തങ്ങളിൽ (അധികവും അനുഷ്ടുപ്‌ഛന്ദസ്സ്) നിൎവ്വഹിച്ചതുകൊണ്ട് വേണ്ടത്ര പ്രചാരം അതിനു കിട്ടിയിട്ടുണ്ടെന്നു തോന്നുന്നില്ല. എങ്കിലും മൂലകൃതിയുടെ അന്തസ്സിനും അഴകിനും അനുരൂപമായ ഒരു പരിഭാഷയാണതെന്നു് രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.}} {{text-indent|2em|പിന്നീട്, മഹാകവി കുമാരനാശാൻ "ശ്രീബുദ്ധ ചരിതം" എന്ന പേരിൽ പ്രസ്തുതകൃതി കിളിപ്പാട്ടുവൃത്തങ്ങളിൽ പകൎത്തി. ഗ്രന്ഥം പൂൎത്തിയാക്കുവാൻ അദ്ദേഹത്തിനു സാധിച്ചില്ല. പ്രാവശ്യമായി അഞ്ചു കാണ്ഡം പ്രസിദ്ധീകരിച്ചു. ആദ്യത്തെ രണ്ടു കാണ്ഡം കഴിഞ്ഞ ശേഷം മൂലകൃതിയുടെ ശരിതൎജ്ജമ എന്ന നിലവിട്ടു് അതിനെ ഒരു സ്വതന്ത്രകൃതിയാക്കുവാനാണു് ആശാൻ പരിശ്രമിച്ചതു്. അദ്ദേഹത്തിൻറെ അസാധാരണമായ കല്പനം ശക്തിയും കവനകലാനൈപുണിയും അക്കാൎയ്യത്തിൽ വിജയം വരിക്കതന്നെ ചെയ്തു. എന്നാൽ ഭാഗ്യദോഷമെന്നു പറയട്ടെ, ഈ ചന്ദ്രക്കല വളൎന്നുവളൎന്നു് പൂൎണ്ണചന്ദ്രനായി പരിണമിക്കുകയുണ്ടായില്ല.}}<noinclude><references/></noinclude> cf1hyvz1llqaq3c456nwcnd6ijyc06e താൾ:Sidhartha charitham.pdf/7 106 85445 247204 247177 2026-09-17T04:39:34Z Sreejithk2000 57 247204 proofread-page text/x-wiki <noinclude><pagequality level="3" user="Abhijithabijith" /></noinclude>{{text-indent|2em|ഇത്ര കാരം കൈരളി കാത്തിരിക്കേണ്ടി വന്ന, നിലച്ചുപോയ ആ വേണുഗാനം തുടൎന്നൊന്നു പാടിക്കേൾക്കാൻ ശ്രീ: വെണ്ണിക്കുളത്തിന്റെ അനുഗ്രഹീതമായ തൂലിക, ആ മഹനീയകാമം വിദഗ്ദ്ധമായും സമുചിതമായും, വിജയപൂൎവ്വം നിൎവ്വഹിച്ചിരിക്കുന്നു.}} {{text-indent|2em|അങ്ങനെ അഞ്ചു ഭാഗങ്ങളോളമെത്തി, കാലത്തിൻറെ കനത്ത പ്രഹരമേറ്റ് അപൂൎണ്ണമായി അവശേഷിച്ചിരുന്ന മഹാകവി കുമാരനാശാന്റെ ശ്രീബുദ്ധചരിതം, ആറാം ഭാഗം തുടങ്ങി തുടൎന്നു പാടുകയാണു്, ശ്രീ: വെണ്ണിക്കുളം. ശുദ്ധിയും സിദ്ധിയും തികഞ്ഞ ശ്രീ: വെണ്ണിക്കുളത്തിൻ്റെ ഈ കാവ്യ സരസ്വതി സഹൃദയ സമക്ഷം അവതരിപ്പിക്കാൻ സാധിച്ചതു പലതുകൊണ്ടുമൊരു ഭാഗധേയമായിത്തന്നെ ഞങ്ങൾ കരുതുന്നു.}} {{വ|പ്രസാധകർ.}}<noinclude><references/></noinclude> jyyqoog7quzipzaq49c13sm36rav8yv 247205 247204 2026-09-17T04:39:48Z Sreejithk2000 57 247205 proofread-page text/x-wiki <noinclude><pagequality level="3" user="Abhijithabijith" /></noinclude>{{text-indent|2em|ഇത്രകാലം കൈരളി കാത്തിരിക്കേണ്ടി വന്ന, നിലച്ചുപോയ ആ വേണുഗാനം തുടൎന്നൊന്നു പാടിക്കേൾക്കാൻ ശ്രീ: വെണ്ണിക്കുളത്തിന്റെ അനുഗ്രഹീതമായ തൂലിക, ആ മഹനീയകാമം വിദഗ്ദ്ധമായും സമുചിതമായും, വിജയപൂൎവ്വം നിൎവ്വഹിച്ചിരിക്കുന്നു.}} {{text-indent|2em|അങ്ങനെ അഞ്ചു ഭാഗങ്ങളോളമെത്തി, കാലത്തിൻറെ കനത്ത പ്രഹരമേറ്റ് അപൂൎണ്ണമായി അവശേഷിച്ചിരുന്ന മഹാകവി കുമാരനാശാന്റെ ശ്രീബുദ്ധചരിതം, ആറാം ഭാഗം തുടങ്ങി തുടൎന്നു പാടുകയാണു്, ശ്രീ: വെണ്ണിക്കുളം. ശുദ്ധിയും സിദ്ധിയും തികഞ്ഞ ശ്രീ: വെണ്ണിക്കുളത്തിൻ്റെ ഈ കാവ്യ സരസ്വതി സഹൃദയ സമക്ഷം അവതരിപ്പിക്കാൻ സാധിച്ചതു പലതുകൊണ്ടുമൊരു ഭാഗധേയമായിത്തന്നെ ഞങ്ങൾ കരുതുന്നു.}} {{വ|പ്രസാധകർ.}}<noinclude><references/></noinclude> 6yp9u0sok3upxy2qbag00v18n6xj2hc താൾ:Sidhartha charitham.pdf/10 106 85446 247197 247179 2026-09-17T03:36:32Z Sreejithk2000 57 247197 proofread-page text/x-wiki <noinclude><pagequality level="3" user="Abhijithabijith" /></noinclude>{{text-indent|2em|ആശാൻറെ അകാല ചരമത്തിനുശേഷം, ഒന്നുരണ്ടു സുഹൃത്തുക്കൾ അനന്തരഭാഗങ്ങൾ തൎജ്ജമചെയ്തു പ്രസിദ്ധപ്പെടുത്തിയതായ കേട്ടിട്ടുണ്ടു്. അലസതകൊണ്ടു് അവ വായിച്ചുനോക്കുവാൻ എനിക്കു കഴിഞ്ഞില്ല.}} {{text-indent|2em|അവശേഷിക്കുന്ന ഭാഗങ്ങൾക്ക് ഒരു പുതിയ വിവൎത്തനം തയ്യാറാക്കുവാൻ ചില ഭാഷാപ്രണയികൾ എന്നെ പ്രേരിപ്പിച്ചപ്പോൾ ഒരു ഉത്സാഹം തോന്നി. ആറാംകാണ്ഡം ഈയ്യിടെ എഴുതിത്തീൎക്കയും ചെയ്തു. അതാണു് "സിസാത്ഥചരിതം" എന്ന പേരിൽ ഇപ്പോൾ അവതരിപ്പിക്കുന്നതു്. ബാക്കീ രണ്ടു കാണ്ഡങ്ങളും അചിരേണ പ്രകാശിപ്പിക്കാമെന്നു വിചാരിക്കുന്നു. മൂല കാവ്യത്തിലെ ആശയങ്ങൾ അതേപടി പകൎത്താനോ ഞാൻ ഉദ്യമിച്ചിട്ടുള്ളൂ. സർ ആർനോൾഡിൻറെ വീസ്മയകരമായ പ്രതിഭയും നിരീക്ഷണവൈഭവവും പ്രതിപാദനഭംഗിയും യഥാശക്തി മലയാളികളുടെ മുമ്പിൽ കാഴ്ചവെയ്ക്കുക മാത്രമാണു് എൻറെ ലക്ഷ്യം.}} {{text-indent|2em|ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണഭാരം ഏറ്റെടുത്ത കോന്നി വീനസ് പ്രസ്സിന്റെ ഉടമസ്ഥൻ ശ്രീ. ശേഖർ എൻറ ഒരു ചിരകാലസുഹൃത്താണ്. അദ്ദേഹത്തിനു ഞാൻ വന്ദനം പറയുന്നു.}} {{ഇടത്തുംവലത്തും|തിരുവന്തപുരം,<br>25-11-1961.|വെണ്ണിക്കുളം ഗോപാലക്കുറുപ്പ്<br>(ഒപ്പ്)}}<noinclude><references/></noinclude> dl8yuoascqx0ed87xymxqc0gyr31ooi താൾ:Sidhartha charitham.pdf/11 106 85447 247196 247180 2026-09-17T03:30:59Z Sreejithk2000 57 247196 proofread-page text/x-wiki <noinclude><pagequality level="3" user="Abhijithabijith" /></noinclude>{{ന|{{തലക്കെട്ട്2|സിദ്ധാൎത്ഥചരിതം}}}} {{ന|{{bar}}}} <poem> മംഗളജ്ഞാനം സമാപ്തിയിലുണ്ടായ- തെങ്ങെന്നു കാണുവാൻ നിങ്ങളാശിക്കുകിൽ, പോവുക ഗംഗാതടംവഴി'യ്ക്കായിര- കാവി'ൽ നിന്നുത്തരപശ്ചിമാശോന്മുഖം, 'നീലജ' 'മോഹന'യെന്നുള്ളിരട്ടയാം ചോലകൾക്കുൽഭവസ്ഥാനമായ് മിന്നിടും ശ്യാമപ്രഭങ്ങളാം കുന്നിൻനിരകളി- ലാമന്ദമംഘ്രിയണച്ചിടുന്നോളവും. അപ്പുഴ രണ്ടും കുതിക്കുന്ന മാൎഗ്ഗത്തി- നൊപ്പം വളഞ്ഞുതിരിഞ്ഞുപോയീടണം, പാരം പരന്ന ദലങ്ങൾചേരും 'മഹ്വ'- പാദപശ്രേണിതൻതാഴത്തുകൂടിയും, ചന്തം കലൎന്ന 'സാൻസാര' 'വീര'ങ്ങൾ തൻ പൊന്തകൾ തിങ്ങിയ ഭാഗത്തു കൂടിയും, ആലസിച്ചീടും നദിസഹജാതകൾ ചേലെഴും 'ഫൽഗു'വിൻ തണ്ണീരൊഴുക്കുമായ്, പച്ചച്ച മോഹനമൈതാ നദേശത്തു വെച്ചു ചേൎന്നൊന്നായ് ചമഞ്ഞു മന്ദേതരം, </poem><noinclude><references/></noinclude> nhdirn6m7tejpcviuv85zqstxyrkm0d താൾ:Sidhartha charitham.pdf/8 106 85452 247203 247185 2026-09-17T04:37:15Z Sreejithk2000 57 /* എഴുത്ത് ഇല്ലാത്തവ */ 247203 proofread-page text/x-wiki <noinclude><pagequality level="0" user="Sreejithk2000" /></noinclude><noinclude><references/></noinclude> rxp8qg5rr3akyr9s0owc6av4rxn9g82 താൾ:Sidhartha charitham.pdf/6 106 85453 247202 247186 2026-09-17T03:43:36Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247202 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>ഒന്നാം പതിപ്പു് കോപ്പി ആയിരം അച്ചടി വീനസ് പ്രസ്സ്, കോന്നി വില ഒന്നേകാൽ രൂപാ<noinclude><references/></noinclude> 1vjkvg27awolrvjugqa4848otu1aay0 താൾ:Sidhartha charitham.pdf/1 106 85454 247198 2026-09-17T03:37:43Z Sreejithk2000 57 /* എഴുത്ത് ഇല്ലാത്തവ */ 247198 proofread-page text/x-wiki <noinclude><pagequality level="0" user="Sreejithk2000" /></noinclude><noinclude><references/></noinclude> rxp8qg5rr3akyr9s0owc6av4rxn9g82 താൾ:Sidhartha charitham.pdf/2 106 85455 247199 2026-09-17T03:37:51Z Sreejithk2000 57 /* എഴുത്ത് ഇല്ലാത്തവ */ 247199 proofread-page text/x-wiki <noinclude><pagequality level="0" user="Sreejithk2000" /></noinclude><noinclude><references/></noinclude> rxp8qg5rr3akyr9s0owc6av4rxn9g82 താൾ:Sidhartha charitham.pdf/3 106 85456 247200 2026-09-17T03:38:17Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247200 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>സിദ്ധാർത്ഥ ചരിതം വീനസു് ====== ====വെണ്ണിക്കുളം<noinclude><references/></noinclude> 1ga0zj00eloaz70rz0jrjl0lamfitow