വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.22 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:ഗാന്ധിസം.pdf/11 106 80765 248378 238512 2026-09-29T14:19:27Z Peemurali 12614 /* സാധൂകരിച്ചവ */ 248378 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" />{{ന|3}}</noinclude>രുദ്ധ്യങ്ങൾ ഉണ്ടെന്നു സംശയിക്കാം. അഹിംസാനിഷ്ഠൻ യുദ്ധത്തിൽ ബ്രിട്ടീഷുകാൎക്കു് സഹായം നൽകി. ഹിന്ദുമുസ്ളീം ഐക്യത്തിൽ വിശ്വസിക്കുകയും മൂത്തമകൻ മുസ്ലിം ആയതിൽ ക്ഷതം സംഭവിച്ചതായി ഗണിക്കയും, കാൺഗ്രസ്സിന്റെ ജീവനാണെങ്കിലും നാലണാമെമ്പർ പോലും അല്ലാതിരിക്കയും, ബ്രിട്ടീഷ് സാമ്രാജ്യദുഷ്പ്രഭുത്വമാകുന്ന സിംഹത്തിന്റെ സടകൾ പിടിച്ചു ഞെരിക്കുന്നതും സ്വന്തം ചൎക്കായുടെ അററകുററപ്പണികൾ തീൎക്കുന്നതും തുല്യപ്രാധാന്യേന കണക്കാക്കുകയും കർശനമായി കൃത്യനിഷ്ഠ പാലിക്കയും ചില അപൂർവസന്ദർഭങ്ങളിൽ മൗനവ്രതം പോലും മാറ്റിവയ്ക്കയും പാൽ കുടിക്കയില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും ആട്ടിൻപാൽ കഴിക്കുകയും മറ്റും പരസ്പരവിരുദ്ധങ്ങളാണെന്നു് ഉപരിതലഗ്രാഹികൾക്കു തോന്നിയേക്കാം. എന്നാൽ ഇതെല്ലാം ഒരേ മഹാതത്വത്തിന്റെ ഒരേമാർഗത്തിൽ പെട്ടതാണെന്നു് ഗ്രഹിക്കണമെങ്കിൽ ഒട്ടേറെ പണിയുണ്ട്. {{text-indent|2em|യുക്തിവാദംകൊണ്ട് ഗാന്ധിയൻ തത്വങ്ങളും അവയുടെ പ്രയോഗമാർഗങ്ങളും ഗ്രഹിക്കാൻ പ്രയാസമാണു്. പരസ്പര വൈരുദ്ധ്യങ്ങളും യുക്തിവാദത്തിനു കീഴ്‌വഴങ്ങാത്ത സിദ്ധാന്തമാർഗവും ഈശ്വരത്വത്തെയാണ് അനുസ്മരിപ്പിക്കുന്നതു്. ഇന്നും ഗാന്ധിമാർഗങ്ങൾ മുഴുവൻ വെളിപ്പെട്ടിട്ടില്ല. ഭാരതത്തിനുവേണ്ടിയുള്ള പ്രയത്നം സമാപിച്ചെന്നു കരുതിയാൽപോലും ലോകത്തിനു പൊതുവായി അദ്ദേഹത്തിൽ നിന്നു പൊട്ടിപ്പുറപ്പെടുന്ന സന്ദേശങ്ങളും കൎമ്മപദ്ധതിയും എന്തെന്ന് ഭാവികൊണ്ടു മാത്രമേ അറിയാൻ നിവൃത്തിയുള്ളു. ഗാന്ധിജിക്കു തന്നെ അത്തരമെന്തെങ്കിലും നിർവചിക്കുവാൻ കഴിയുമോ എന്നു സംശയമാണു്. ഓരോ പുതിയ പരിതസ്ഥിതികൾ വന്നു ചേരുമ്പോൾ ഓരോ പുതിയ പദ്ധതിയും സ്വയംജാതമാകും. ഓരോ പ്രാവശ്യവും നവീനമെന്നു് നമുക്ക്}}<noinclude></noinclude> o5s1nve4b4oq45vtb8p2ox1namyzz40 താൾ:ഗാന്ധിസം.pdf/13 106 80775 248368 238514 2026-09-29T12:07:35Z Peemurali 12614 /* സാധൂകരിച്ചവ */ 248368 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" />{{ന|5}}</noinclude> {{text-indent|2em|ഒരു വ്യക്തിയുടെ ജീവിതത്തിൽ മാത്രമല്ല മേപ്പറഞ്ഞ തത്വം പ്രയോഗിക്കുന്നത്. ഒരു സംഘത്തിലും ഈ വക തത്വങ്ങൾ പ്രയോഗിക്കാമെന്നതാണ് ഇതിന്റെ വിശേഷം. ഓരോവ്യക്തിയും അവനവന്റെ ജീവിതത്തെ പരിശുദ്ധമാക്കി സേവനം അനുഷ്ഠിക്കുകയെന്നതാണ് ആദ്യത്തെ പടിയെങ്കിലും സമുദായമൊട്ടാകെ ഫലപ്രദമായി പ്രയോഗിക്കാവുന്നതാണ് സത്യാന്വേഷണവും അഹിംസാമാർഗവും എന്നു ഗാന്ധിജി ലോകത്തെ പഠിപ്പിച്ചു. സാമുദായികമായ ദുരാചാരങ്ങളും അനീതികളും ഇല്ലായ്മചെയ്യുന്നതിനു ജനസമൂഹം ഏതുപ്രകാരം വൎത്തിക്കണമെന്നു് - അതായത് അഹിംസ എപ്രകാരം പ്രയോഗിക്കണമെന്നു് - ഗാന്ധിജി ഉപദേശിയ്ക്ക മാത്രമല്ല ഉദാഹരണങ്ങൾ കൊണ്ട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടു്. വ്യക്തിയുടെ ഉന്നമനത്തിനുവേണ്ടിയുള്ള പദ്ധതി തന്നെ സമൂഹ്യമായി പ്രവൎത്തിപ്പിച്ചാൽ സമൂഹത്തിനു് ഒന്നായി ഉൽക്കൎഷം ഉണ്ടാകുമെന്നു ചുരുക്കം. ഒരു വ്യക്തിക്കാണെങ്കിൽ അഹിംസാ വ്രതം കൂടുതൽ നിഷ്കൎഷിച്ചു് അനുസരിക്കാം. ഒരു സംഘത്തിനു് അത്രതന്നെ സാദ്ധ്യമല്ല എന്നുള്ള പരമാൎത്ഥം അദ്ദേഹവും അറിയുന്നുണ്ടു്. അതുകൊണ്ടാണു് ഗാന്ധിജിയുടെ ആശ്രമവാസികൾ അനുസരിക്കേണ്ടതായ പതിനൊന്നു നിയമങ്ങളും സാധാരണ സത്യഗ്രഹഭടനു് അനുസരിക്കേണ്ടതില്ലെന്നു വച്ചിരിക്കുന്നത്. സത്യഗ്രഹഭടനു് ഏറ്റവും കുറഞ്ഞ നിയമം ഖദർധാരണവും മദ്യപാനമില്ലായ്മയും മാത്രമാണു്. സാമൂഹ്യമായി അഹിംസ അതിന്റെ ഉച്ചകോടിയിൽ എത്തുകയില്ലെങ്കിലും സാമൂഹ്യമായ അനീതികളോട് എതിൎക്കുന്നതിനു വേണ്ടത്ര ശക്തി ഈ ചെറുതരം അഹിംസയ്ക്കുമുണ്ടെന്നു് നാം പഠിച്ചുകഴിഞ്ഞു.}} {{text-indent|2em|"ലോകം എങ്ങിനേയും പോകട്ടെ, ഞാൻ സ്വയം സംശുദ്ധനായി നിർവാണമടയാം" എന്നഭിപ്രായമുള്ള}}<noinclude></noinclude> p1bs3zo1qmiv4z2jujrzte2f2v8ewut താൾ:ഗാന്ധിസം.pdf/14 106 80789 248369 238515 2026-09-29T12:16:09Z Peemurali 12614 /* സാധൂകരിച്ചവ */ 248369 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" />{{ന|6}}</noinclude> യോഗിവര്യന്മാർ ജനതാമദ്ധ്യത്തിൽ നിന്നൊഴിഞ്ഞു് തപസ്സുചെയ്യുകയാണല്ലോ പതിവ്. എന്നാൽ ഗാന്ധിജി സാധാരണ മനുഷ്യരുടെ മദ്ധ്യത്തിൽ തന്നെ വളൎന്നു് അവരോടു കൂടിക്കഴിഞ്ഞു് തന്നെത്തന്നേയും അവരേയും ഉന്നമിപ്പിക്കണമെന്ന ആശയമാണു കൂടുതൽ സത്യപരമായിക്കണ്ടതു്. ഈശ്വരന്റെ ഉത്തമസൃഷ്ടികളായ മനുഷ്യൎക്കു് സേവനമനുഷ്ഠിക്കയാണു് ഈശ്വരസേവനമെന്നു് അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടാണു് ഗാന്ധിയൻ തത്വങ്ങൾ സാമുദായികവും രാഷ്ട്രീയവും സാമ്പത്തികവുമായ വിഷയങ്ങളെ ഉൾക്കൊള്ളുന്നതു്. ഗാന്ധിമതം ആദ്യാത്മികം മാത്രമല്ല, ആധിഭൗതികം കൂടിയാണു്. ആത്മിയവും ഭൗതികവുമായ വിഷയങ്ങൾ വിഭിന്നങ്ങളാണെന്നുപോലും സമ്മതിക്കാൻ നിവൃത്തിയില്ല. മാർഗവും ലക്ഷ്യവും ഒന്നു തന്നെ എന്നതുപോലെയാണ് ലൗകികവിഷയങ്ങളും ആത്മിക വിഷയങ്ങളും. {{text-indent|2em|ഇനിയും ഈ തത്വം ഇൻഡ്യയ്ക്കു സ്വരാജ് സമ്പാദിക്കാൻ മാത്രമായിട്ടുള്ളതാണോ എന്നാണെങ്കിൽ അതു മാത്രമല്ല; ലോകത്തിനുള്ള സന്ദേശമാണിതു്. ബ്രിട്ടീഷ് സാമ്രാജ്യത്തിനു ശുദ്ധിയുണ്ടാകാനും ഇൻഡ്യയ്ക്കു സ്വാതന്ത്ര്യം കിട്ടാനും മാർഗം ഒന്നുതന്നെയാണ്. സാമ്രാജ്യദുഷ്പ്രഭുത്വത്തോടല്ലാതെ ബ്രിട്ടീഷുകാരോട് ശത്രുതയില്ല. എന്തെന്നാൽ അവരും പരിശുദ്ധി അർഹിക്കുന്നവരാണ്. അതിനും മാർഗം അഹിംസ തന്നെ. തെക്കേ ആഫ്രിക്കയിലും ഇൻഡ്യയിലും ഗാന്ധിജി പ്രവൎത്തിയ്ക്കാനിടയായതു് യാദൃശ്ചിക സംഭവത്താൽ മാത്രം. ലോകത്തിൽ ഏതുസ്ഥാനത്തു പ്രവൎത്തിക്കേണ്ടി വന്നാലും ഈ സത്യാന്വേഷകൻ ഒരേ അഹിംസായുധമേ സ്വീകരിയ്ക്കുകയുള്ളൂ. സത്യത്തിന്റെ ഭാഗം തന്നെയായ സ്വദേശി തത്വം ചിരകാലം അദ്ദേഹത്തെ ഭാരതത്തിൽ അമാന്തിപ്പിക്കുന്നു എന്നേയുള്ളു. ഇന്ത്യയ്ക്കു് സ്വരാജ്യം കിട്ടിയാലും ഗാ}}<noinclude></noinclude> b5du6scr4g2mfrsuqxhqn7scbo2hqj3 താൾ:ഗാന്ധിസം.pdf/15 106 80804 248370 238516 2026-09-29T12:24:51Z Peemurali 12614 /* സാധൂകരിച്ചവ */ 248370 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" />{{ന|7}}</noinclude> ന്ധിയൻ തത്വം അവസാനിക്കുവാൻ പോകുന്നില്ല. അദ്ദേഹത്തിന്റെ തത്വങ്ങളും മാർഗങ്ങളും കൎമ്മപദ്ധതികളും ലോകത്തിനൊട്ടാകെ എല്ലാകാലത്തേയ്ക്കും വേണ്ടിയുള്ളതാണു്. അതാണു് എതിരാളികൾക്കു ക്ഷീണമുള്ളപ്പോൾ യുദ്ധത്തിന്റെ കാഠിന്യം കുറയ്ക്കണമെന്നു് അദ്ദേഹം ശഠിക്കുന്നത്. {{text-indent|2em|അടുത്തതായി ഗാന്ധിമതം താല്ക്കാലികമാണോ എന്നു ചിന്തിക്കാം. തല്ക്കാലാവശ്യങ്ങൾക്കായി കൈക്കൊള്ളുന്ന പദ്ധതികൾ വിഭിന്നങ്ങളാണെങ്കിലും പൊതുതത്വം എല്ലാ കാലത്തേയ്ക്കും വേണ്ടിയുള്ളതാണു്. ഖാദി, ഹരിജനോദ്ധാരണം, ഗ്രാമപരിഷ്കരണം എന്നിസൃഷ്ടിപര പരിപാടികൾപോലും ബ്രിട്ടീഷ് സാമ്രാജ്യദുഷ്പ്രഭുത്വത്തോടെതിൎക്കാൻ മാത്രമുള്ളവയല്ല. ബ്രിട്ടീഷ് അധികാരം ഇൻഡ്യയിൽ നിന്നു തിരോധനം ചെയ്തെങ്കിലും മേല്പറഞ്ഞവ തുടൎന്നു നടത്തുക തന്നെ വേണമല്ലൊ. എന്തെന്നാൽ അവ മാർഗങ്ങൾ മാത്രമല്ല ലക്ഷ്യം കൂടിയാണു്. ഈ പരിപാടികൾ ഇൻഡ്യയ്ക്ക് മാത്രമല്ല ലോകത്തിനു മുഴുവനും വേണ്ടിയാണെന്നു പറയുമ്പോഴാണു് നമുക്കു് അത്ഭുതം തോന്നുന്നതു്. വൻ വ്യവസായങ്ങളാൽ പുഷ്ടി നേടിയ മഹാസാമ്രാജ്യങ്ങൾ കൂടിയും അവയെ ഉപേക്ഷിച്ചു് ഗ്രാമവ്യവസായവും വിശകലിതത്വ (Decentralisation) വും സ്വീകരിച്ച് തുല്യമായ പൗരാവകാശം സകലൎക്കും നൽകിയെങ്കിൽ മാത്രമേ ലോകം അധഃപതിക്കാതിരിക്കയുള്ളു എന്നും യുദ്ധമുണ്ടാകാതിരിക്കയുള്ളു എന്നുമാണു് ഇതിന്റെ താല്പര്യം. ഏതുകാലത്തും സത്യവും അഹിംസയും മനുഷ്യവൎഗ്ഗത്തിന്റെ ലക്ഷ്യവും മാൎഗ്ഗവും ആയില്ലെങ്കിൽ സമാധാനം എന്നതു് താല്ക്കാലികം മാത്രമല്ലാതെ ശാശ്വതമാകയില്ല എന്നതാണു വിവക്ഷ.}} {{text-indent|2em|ഗാന്ധിയൻ മതം ഇന്നത്തെ യുക്തി വാദത്തിനു വഴങ്ങുന്നതല്ല. അതിനാൽ ആദിഘട്ടങ്ങളിൽ അതു വി}}<noinclude></noinclude> 5yr4i1j8amo8nb16u8na4z1ytk2rwgh താൾ:ഗാന്ധിസം.pdf/16 106 80812 248371 238517 2026-09-29T12:32:38Z Peemurali 12614 /* സാധൂകരിച്ചവ */ 248371 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" />{{ന|8}}</noinclude> ശ്വസിക്കുവാൻ പലൎക്കും കഴിവില്ലാതെ വന്നിട്ടുണ്ടു്. സ്വന്തം നിലയിൽ അത്യന്തം മഹത്വമുള്ള പലൎക്കും പലപ്പോഴും ഗാന്ധിജിയോടു യോജിക്കാൻ കഴിഞ്ഞിട്ടില്ല. നേതാജി പറയും "ഗാന്ധിജി ജൎമ്മനിയിൽ ആയിരുന്നെങ്കിൽ ഭ്രാന്താശുപത്രിയിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാന"മെന്ന്. ജൎമ്മൻ സംസ്ക്കാരത്തിനു് ഈ അഹിംസാമാർഗം അശേഷം മനസ്സിലാകയില്ലായിരിക്കാം. ഇൻഡ്യയിലാണ് അഹിംസാവൃക്ഷത്തിനു പററിയ മണ്ണുള്ളതു്. ഇവിടെത്തന്നെ എത്ര എത്ര മഹാരഥന്മാർ അദ്ദേഹത്തിന്റെ ഗതി എത്രമാത്രം ശരിയാണെന്നു വകവച്ചുകൊടുക്കാതിരുന്നിട്ടുണ്ടു്! ബഹു: ശ്രീനിവാസശാസ്ത്രി, മഹാകവി ടാഗോർ, നേതാജി സുബാഷ് ബാബു, എന്നീ മഹാന്മാർ ഗാന്ധിമാർഗത്തോട് ഏറ്റുമുട്ടിയില്ലേ? ഫലം എന്തെന്നു നാം കണ്ടു കഴിഞ്ഞു. ആത്യന്തികമായ ഫലത്തിനല്ലാതെ താൽക്കാലികഫലങ്ങൾക്ക് ഗാന്ധിമാർഗത്തിൽ വലിയ സ്ഥാനമില്ല. യുക്തിവാദം കൊണ്ട് ആ അവസാനഫലം കാണാൻ കഴിയാതെ വരുന്ന സന്ദർഭങ്ങളുണ്ടു്. ഗാന്ധിജിപോലും അവസാനഫലത്തിന്റെ രൂപം ചിത്രീകരിക്കുന്നില്ല. പക്ഷേ മാർഗവും ഉപകരണവും പരിശുദ്ധമായിരിക്കുമ്പോൾ ഫലം അതിനനുസരിച്ചല്ലാതെ വരികയില്ലന്ന ദൃഢമായ വിശ്വാസം - അഥവാ ഈശ്വരവിശ്വാസം - അദ്ദേഹത്തിൽ രൂഢമൂലമായിട്ടുണ്ടെന്നുള്ളതാണു വിശേഷം. ഇതൊരു വിശ്വാസമാകയാൽ യുക്തിവാദത്തിന്റെ പരിധികൾക്കുള്ളിൽ പെടാതെവരാം. ഗാന്ധിജിക്കുപോലും അതു വിവരിക്കാൻ പ്രയാസമാണ്. അതിനാലാണ് "ഉള്ളിലെ വെളിച്ചം" എന്നതിൽ മാത്രം പലപ്പോഴും അദ്ദേഹത്തിനു് അഭയം പ്രാപിക്കേണ്ടതായി വന്നിട്ടുള്ളതു്. ദണ്ഡിയാത്രനടത്തിയകാലത്ത് അതിന്റെ ഉദ്ദേശം മിക്കവർക്കും വ്യക്തമല്ലായിരുന്നു. നൗഖാലിയാത്രയുടെ ഫലം ഇന്നും പൂർണ<noinclude></noinclude> plbvyyc49b15kxmrmeg06jiscva20kt താൾ:ഗാന്ധിസം.pdf/17 106 80813 248372 246224 2026-09-29T12:50:45Z Peemurali 12614 /* സാധൂകരിച്ചവ */ 248372 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" />{{ന|9}}</noinclude> മായി നാം കണ്ടുകഴിഞ്ഞില്ല. നിരാഹാരവ്രതത്തേപ്പററി പലൎക്കും അത്ഭുതമാണുണ്ടായിട്ടുള്ളതു്. മേൽപറഞ്ഞ വിശ്വാസം അന്ധവിശ്വാസമല്ലെന്നു പ്രത്യേകം ധരിയ്ക്കേണ്ടതായിട്ടുണ്ട്. യുക്തിവാദത്തിനു വഴങ്ങുന്നതല്ലെങ്കിലും പരിശീലിച്ചാൽ ഏവനും ക്രമേണ കൈവരുന്ന ഒരുവിശ്വാസം മാത്രമാണതു്. {{text-indent|2em|ഒരു അനീതി നിലവിലിരിക്കുന്നത് അനീതി ആരുടെ പേരിൽ പതിയുന്നുവോ അവരുടെ സഹകരണം കൊണ്ടാണെന്ന തത്വം ഗാന്ധിജി പ്രമാണമാക്കുന്നു. അതിനാൽ മുൻപ്രവാചകന്മാർ പലരും ഉപദേശിച്ച പ്രകാരം (Resit not evil) ദുഷ്ടതയോടെതിൎക്കരുതു്, എന്ന ഉപദേശം ഗാന്ധിജി നൽകുന്നില്ല. ദുഷ്ടത എതിൎക്കപ്പെടേണ്ടതാണ്. പക്ഷേ എതിൎപ്പിന്റെ വിധം അഹിംസാപരമാകണമെന്നേയുള്ളു. ഈ തത്വം ആസ്പദമാക്കാതിരുന്നാൽ സമുദായികമായും വ്യക്തിപരമായുമുള്ള അനീതികൾ നീക്കാനും തദ്വാരാ ഉഭയകക്ഷികൾക്കും പരിശുദ്ധിയുണ്ടാകാനും മാർഗമില്ലാതെ വരുമെന്ന പരമാൎത്ഥം ഗാന്ധിജി മുൻകൂട്ടി ഗ്രഹിച്ചുകഴിഞ്ഞു. അതിനാലാണ് സത്യഗ്രഹപ്രസ്ഥാനം അദ്ദേഹം അഴിച്ചു വിടാനിടയായത്.}} {{rule|15em}} {{ന|{{xx-larger|ഈശ്വരൻ അഥവാ അദൃശ്യശക്തി}}}} {{rule|15em}} {{text-indent|2em|"ജനങ്ങൾ നെഹ്രുവിന്റെ വാക്കുകളും പ്രവൎത്തികളും ശ്രദ്ധിച്ചു് അനുസരിക്കുന്നു. നെഹ്രു, ഗാന്ധിയെ ശ്രദ്ധിയ്ക്കുന്നു ഗാന്ധിജി ഈശ്വരനെ ശ്രദ്ധിക്കുന്നു" ഏന്നൊരു മഹാൻ പറഞ്ഞതു് എത്രയോ പരമാൎത്ഥം! ഗാന്ധിജി ഈശ്വരന്റെ നിൎദ്ദേശങ്ങളെ മാത്രമേ ശ്രദ്ധിക്കു}}<noinclude></noinclude> 8n0tzs76l20t0br4cwxh6kp0wc1onag താൾ:ഗാന്ധിസം.pdf/18 106 80814 248381 238518 2026-09-29T14:27:09Z Peemurali 12614 /* സാധൂകരിച്ചവ */ 248381 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" />{{ന|10}}</noinclude> ന്നുള്ളു, ചെവിക്കൊള്ളുന്നുള്ളു, അനുസരിയ്ക്കുന്നുള്ളു. ഈശ്വരൻ സദാ എപ്രകാരം നിർദ്ദേശങ്ങൾ നൽകുന്നു എന്നതുമാത്രമേ അറിയേണ്ടതുള്ളു. ഗാന്ധിജിയ്ക്ക് ഈശ്വരനേപ്പററി ധാരാളം പറയാനുണ്ടു്. ഈശ്വരനെപ്പററിയുള്ള അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ ഇതിനടിയിൽ ചേർക്കുന്നതിൽ നിന്നും നമുക്കു് ഒട്ടുവളരെ ഗ്രഹിയ്ക്കാനുള്ളതായി കാണാം. {{text-indent|2em|"എനിയ്ക്ക് ഈശ്വരൻ സത്യവും സ്നേഹവും ആണു്. ഈശ്വരൻ ആദ്ധ്യാത്മിക ശാസ്ത്രവും സദാചാരനിയമവും ആണു്. ഭയമില്ലായ്മയാണു് ഈശ്വരൻ. വെളിച്ചത്തിന്റേയും ജീവന്റേയും ഉത്ഭവസ്ഥനമാണു് എങ്കിലും ഈശ്വരൻ അവയ്ക്കു് ഉപരിയും അതീതവും ആകുന്നു. ഈശ്വരൻ മനഃസ്സാക്ഷിയാകുന്നു......... അദ്ദേഹം സകല ഹൃദയങ്ങളുടേയും പരിശോധകനത്രേ. പദങ്ങളുടേയും യുക്തിവാദത്തിന്റേയും മേലെയാണു് അദ്ദേഹത്തിന്റെ നില...... ഏററവും പരിശുദ്ധമായ സത്താണ് ഈശ്വരൻ. എല്ലാവരുടേയും എല്ലാം അദ്ദേഹമാണു്."}} {{text-indent|2em|ഗാന്ധിജി അറിയുന്ന ഈശ്വരൻ 'സത്യം' ആണു്. സത്യമായിട്ടു മാത്രമേ അദ്ദേഹം ഈശ്വരനെ ഭജിക്കുന്നുമുള്ളൂ. "ഈശ്വരൻ സത്യമാണെന്നു പറയുന്നതിനേക്കാൾ ശരിയായിട്ടുള്ളതു് സത്യമാണു് ഈശ്വരൻ എന്നു പറയുന്നതാണു്. എന്നാൽ നമുക്ക് ഒരു നേതാവോ നായകനോ ആവശ്യമാകയാൽ രാജാധിരാജൻ (King of Kings) സർവശക്തൻ ഇത്യാദി നാമങ്ങൾ കൊണ്ടു് അദ്ദേഹം അറിയപ്പെടുന്നതാണു്.“ ഈശ്വരവിലാസം നിരവധിയാകയാൽ അദ്ദേഹത്തിനു നിരവധി നാമങ്ങളും സിദ്ധിച്ചു. ആ നാമങ്ങൾ കാരണം ഞാൻ അത്ഭുതാധീനനായി മരവിച്ചു പോയിട്ടുണ്ടു്. എന്നാൽ സത്യമെന്ന നിലയിൽ മാത്രമേ ഞാൻ ഈശ്വരനെ ഭജിക്കുന്നുള്ളു."}}<noinclude></noinclude> s1scexgf713ci7qymaiecz591trtnby താൾ:Pellisum Melisandayum (Changampuzha).pdf/26 106 82048 248383 245457 2026-09-29T19:34:15Z Sreejithk2000 57 248383 proofread-page text/x-wiki <noinclude><pagequality level="3" user="Hardika Kunju" />{{വ|പെല്ലീസും മെലിസാന്ദയും}}</noinclude>{{ന|മെലിസാന്ദ}} {{justify|style=text-indent:2em|ആ വെള്ളമൊന്നു തൊടണം, എനിക്ക് .....}} {{ന|പെല്ലീസ്}} {{justify|style=text-indent:2em|വഴുതാതെ സൂക്ഷിച്ചുകൊള്ളണേ!..... ഞാൻ നിന്റെ കൈയ്ക്കുപിടിക്കാം........}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|രണ്ടു കൈയും എനിക്കു മുക്കണം....ഇന്നെന്റെ കൈയ്ക്ക്, എന്തോ, സുഖമില്ലാത്തപോലെ തോന്നുന്നു........}} {{ന|പെല്ലീസ്}} {{justify|style=text-indent:2em|ഓ! ഓ! സൂക്ഷിക്കണേ! സൂക്ഷിക്കണേ! മെലിസാന്ദേ!....... ഓ!.....നിന്റെ തലമുടി!.........}} {{ന|മെലിസാന്ദ}} {{ന|(സ്വയം നിവൎന്നുനിന്നിട്ടു്)}} {{justify|style=text-indent:2em|എനിക്കു കഴിയില്ല; അതു തൊടാനെനിക്കു സാദ്ധ്യമല്ല....}} {{ന|പെല്ലീസ്}} {{justify|style=text-indent:2em|നിന്റെ തലമുടി വെള്ളത്തിൽ മുങ്ങിപ്പോയി....}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|അതേ, അതേ; അതിനെന്റെ കൈകളേക്കാൾ നീളമുണ്ടു്...അതിനെക്കാൾ നീളമുള്ളതാണു് ........}} {{ന|(നിശ്ശബ്ദത)}} {{ന|പെല്ലീസ്}} {{justify|style=text-indent:2em|ഇതേപോലുള്ള മറ്റൊരു നീരുറവിനടുത്തു വെച്ചാണു് അദ്ദേഹം നിന്നെ കണ്ടുമുട്ടിയതല്ലെ?..............}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|അതേ}} {{ന|പെല്ലീസ്}} {{justify|style=text-indent:2em|അദ്ദേഹം നിന്നോടെന്തു പറഞ്ഞു?}}<noinclude>{{ന|21}}</noinclude> 5b3qwbvu7u5lpgjj9wht8j66cm7rdr2 താൾ:Pellisum Melisandayum (Changampuzha).pdf/52 106 82074 248384 241675 2026-09-30T07:56:42Z HiranyaSarang 13432 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 248384 proofread-page text/x-wiki <noinclude><pagequality level="3" user="HiranyaSarang" /></noinclude>പെല്ലീസും മെലിസാന്ദയും പെല്ലീസ് ഞാൻ, ഞാൻ......പിന്നേയ്.... ഞാനാ..... ഞാൻ!..... ഈ നാട്ടിലില്ലാത്ത ഒരു പക്ഷിയെപ്പോലെ പാട്ടുപാടിക്കൊണ്ടു നീ എന്തു ചെയ്യുകയാ ആ കിളിവാതിൽക്കൽ ........ മെലിസാന്ദ ഞാൻ രാത്രിയിലത്തേയക്ക് എന്റെ തലമുടി ശരിപ്പെടുത്തുകയാ..... പെല്ലീസ് ഞാൻ ചുമരിന്മേൽ കാണുന്നതെന്താണോ?.... ഞാൻ വി ചാരിച്ചു നിന്റെ അടുത്തൊരു വിളക്കുണ്ടെന്നു......... മെലിസാന്ദ ഞാൻ കിളിവാതിൽ തുറന്നു..... മേടയിൽ വല്ലാത്ത ഉഷ്ണം ...ഇന്നത്തെ ഈ രാത്രി നന്നായിരിക്കുന്നു. പെല്ലീസ് അസംഖ്യം നക്ഷത്രങ്ങളുണ്ടു. ഈ രാത്രിയിലെപ്പോലെ അത്രയക്കധികം നക്ഷത്രങ്ങൾ ഒരിക്കലും ഞാൻ കണ്ടിട്ടില്ല. പ ക്ഷേ, ഇപ്പോഴും കടലിനുമീതെയാണ് ചന്ദ്രൻ..... ഇരുട്ടത്തു നിൽക്കാതെ മെലിസാന്ദേ! അല്പമൊന്നു ചാഞ്ഞു നിൽക്കൂ നിൻറെ തലമുടി ആകെക്കൂടിയഴിഞ്ഞുലഞ്ഞ് ഒന്നു ഞാൻ കാണട്ടെ....... മെലിസാന്ദ ആ നിലയിൽ ഞാൻ ഭയങ്കരിയാണ് ........ [കിളിവാതിലിൽ കൂടെ അവൾ വെളിയിലേയും ചായുന്നു] പെല്ലീസ് ഓ! ഓ! മെലിസാന്ദേ........... ഓ! നീ സുന്ദരിയാണ്.... ആ നിലയിൽ നീ അതിസുന്ദരിയാണ്! ചായൂ!..... ചായൂ!..... കുറെകൂടി നിന്നോടടുത്തുവരട്ടെ ഞാൻ........ 47<noinclude></noinclude> qkvxyjs0rr5c8waijcmkhpduuvogdxp താൾ:Pellisum Melisandayum (Changampuzha).pdf/53 106 82075 248385 241676 2026-09-30T08:15:25Z HiranyaSarang 13432 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 248385 proofread-page text/x-wiki <noinclude><pagequality level="3" user="HiranyaSarang" /></noinclude>പെല്ലീസും മെലിസാന്ദയും മെലിസാന്ദ ഇതിൽ കൂടുതൽ നിങ്ങളോടടുത്തുവരാൻ എനിക്കു സാദ്ധ്യമല്ല ....എനിക്കു കഴിവുള്ളിടത്തോളം ഞാൻ ചാഞ്ഞു നിൽകുക്കയാണ്...... പെല്ലീസ് മുകളിലേയ്ക്ക് ഇനി കയറാൻ എനിക്കു സാദ്ധ്യമല്ല... ഈ രാത്രിയിൽ....ആട്ടെ, നിന്റെ കൈയെങ്കിലും ഒന്നെനി ക്കു തരൂ.....ഞാൻ പോകുന്നതിനു മുൻപ്... ഞാൻ നാളെ ഇ വിടം വിടുകയാണ്........ മെലിസാന്ദ അല്ല, അല്ല, അൽല്ല....... പെല്ലീസ് അതെ, അതെ, അതെ....ഞാൻ പോവുകയാണ്....ഞാൻ നാളെ പോവുകയാ.... എനിക്കു നിന്റെ കൈയൊന്നു തരൂ....നിന്റെ കൈയ്....നിന്റെ കൊച്ചുകൈയ്.......ഓമനകൈയ്.... എന്റെ ചുണ്ടുകൾക്ക് !........ മെലിസാന്ദ നിങ്ങൾ പോവുകയാണെങ്കിൽ, ഞാൻ നിങ്ങൾക്കെന്റെ കൈ തരില്ല...... പെല്ലീസ് ഓ! തരൂ , തരൂ.....ഒന്നു തരൂന്നേയ്!....... മെലിസാന്ദ അപ്പോൾ, നിങ്ങൾ പോവില്ല, ഉവ്വോ? പെല്ലീസ് ഞാൻ താമസിക്കാം....ഇനിയും താമസിക്കാം........ മെലിസാന്ദ അതാ, ഞാനൊരു പനിനീർപ്പൂ കാണുന്നു ഇരുളടഞ്ഞ ആ....... 48<noinclude></noinclude> nd6gq2c4kbm5a8mrkc5lx8eih5lwgvt താൾ:Sasthrejnen Pouranakumbol 2004 June.pdf/50 106 84586 248380 245297 2026-09-29T14:26:46Z Sreejithk2000 57 248380 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" />{{ഇടത്തുംവലത്തും|50|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|കേരളത്തിൽ നാണ്യ വിളകൾക്ക് പ്രാധാന്യം വളരെ കൂടുന്നു. മുഖ്യ ഭക്ഷ്യധാന്യമായ നെല്ല് മൊത്തം കൃഷി വിസ്തീർണത്തിന്റെ നാലിൽ ഒരുഭാഗത്ത് മാത്രമാണ് കൃഷിചെയ്യപ്പെടുന്നത്. സാമ്പത്തികമായി നോക്കുമ്പോൾ ഏറ്റവും പ്രാധാന്യമുള്ള വിള തെങ്ങാണെന്ന് പറയാം. തേങ്ങ, വെളിച്ചെണ്ണ, പിണ്ണാക്ക്, കള്ള്, കയറ്, തെങ്ങിൻ പട്ട, തടി എല്ലാം പണമാണ്, തൊഴിലുമാണ്.}} {{justify|style=text-indent:2em|മറ്റൊരു പ്രത്യേകതയുള്ളത്. കേരളത്തിന്റെ ദേശീയോല്പന്നത്തിൽ വ്യാവസായിക ഉല്പന്നങ്ങൾക്കുള്ള പങ്ക് അഖിലേന്ത്യാ നിലവാരത്തിനേക്കാൾ കുറവാണ്. അതിന്റെ ഏതാണ്ട് 70-75 ശതമാനമേ വരൂ.}} '''നിലവിലുള്ള വ്യവസായങ്ങൾ''' {{justify|style=text-indent:2em|മറ്റു മിക്ക സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കേരളത്തിൽ വൻകിട ആധുനിക വ്യവസായങ്ങൾ വളരെ കുറവാണ്. വളനിർമാണം, (എത്തഇം{{illegible}} ആലുവയും കൊച്ചിയും) അലൂമിനിയം, എണ്ണശുദ്ധീകരണം, രാസപദാർഥങ്ങൾ, സിങ്ക്, റയോൺ, കാർബൊറാണ്ഡം, പേപ്പർ, ടയർ, മെഷിൻ ടൂളുകൾ, റെയർ എർത്ത്, ടൈറ്റാനിയം എന്നിവയാണ് പ്രധാനപ്പെട്ടവ. ഭൂരിഭാഗവും ആലുവ കൊച്ചി വ്യവസായ മേഖലയിൽ സ്ഥിതിചെയ്യുന്നു. ഇവയിലും മറ്റു വൻകിട സംഘടിത വ്യവസായങ്ങളിലും കൂടി മൊത്തം തൊഴിലാളികളുടെ എണ്ണം ഒരു ലക്ഷത്തിൽ കുറവേ വരൂ.}} {{justify|style=text-indent:2em|അതേസമയം പൊതുവിൽ പരമ്പരാഗതമെന്ന പേരിൽ അറിയപ്പെടുന്ന കയർ, കശുവണ്ടി, കൈത്തറി, ബീഡി, ഓട്, ഇഷ്ടിക, മീൻപിടുത്തം എന്നീ വ്യവസായങ്ങളിലായി ഏതാണ്ട് 7 ലക്ഷത്തോളം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. മൊത്തം സംസ്ഥാന ദേശീയ ഉല്പന്നത്തിൽ കാർഷികവ്യാവസായിക മേഖലകളിലെ പ്രധാനപ്പെട്ട ചില ഉല്പന്നങ്ങളുടെ താരതമ്യവിഹിതം ഒറ്റ നോട്ടത്തിൽ കാണിക്കുന്നതാണ്}} '''പട്ടിക 1''' കൃഷി ഇനം കോടി രൂപ 82.2 75.0 മരച്ചീനി അടയ്ക്ക 29.5 23.1 റബ്ബർ 16.4 തേയില 12.1<noinclude></noinclude> kqxomjv8zidyo185dk218n9ocb8tcbt 248382 248380 2026-09-29T14:43:03Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 248382 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|50|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|കേരളത്തിൽ നാണ്യ വിളകൾക്ക് പ്രാധാന്യം വളരെ കൂടുന്നു. മുഖ്യ ഭക്ഷ്യധാന്യമായ നെല്ല് മൊത്തം കൃഷി വിസ്തീർണത്തിന്റെ നാലിൽ ഒരുഭാഗത്ത് മാത്രമാണ് കൃഷിചെയ്യപ്പെടുന്നത്. സാമ്പത്തികമായി നോക്കുമ്പോൾ ഏറ്റവും പ്രാധാന്യമുള്ള വിള തെങ്ങാണെന്ന് പറയാം. തേങ്ങ, വെളിച്ചെണ്ണ, പിണ്ണാക്ക്, കള്ള്, കയറ്, തെങ്ങിൻ പട്ട, തടി എല്ലാം പണമാണ്, തൊഴിലുമാണ്.}} {{justify|style=text-indent:2em|മറ്റൊരു പ്രത്യേകതയുള്ളത്. കേരളത്തിന്റെ ദേശീയോല്പന്നത്തിൽ വ്യാവസായിക ഉല്പന്നങ്ങൾക്കുള്ള പങ്ക് അഖിലേന്ത്യാ നിലവാരത്തിനേക്കാൾ കുറവാണ്. അതിന്റെ ഏതാണ്ട് 70-75 ശതമാനമേ വരൂ.}} '''നിലവിലുള്ള വ്യവസായങ്ങൾ''' {{justify|style=text-indent:2em|മറ്റു മിക്ക സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കേരളത്തിൽ വൻകിട ആധുനിക വ്യവസായങ്ങൾ വളരെ കുറവാണ്. വളനിർമാണം, (എത്തഇം{{illegible}} ആലുവയും കൊച്ചിയും) അലൂമിനിയം, എണ്ണശുദ്ധീകരണം, രാസപദാർഥങ്ങൾ, സിങ്ക്, റയോൺ, കാർബൊറാണ്ഡം, പേപ്പർ, ടയർ, മെഷിൻ ടൂളുകൾ, റെയർ എർത്ത്, ടൈറ്റാനിയം എന്നിവയാണ് പ്രധാനപ്പെട്ടവ. ഭൂരിഭാഗവും ആലുവ കൊച്ചി വ്യവസായ മേഖലയിൽ സ്ഥിതിചെയ്യുന്നു. ഇവയിലും മറ്റു വൻകിട സംഘടിത വ്യവസായങ്ങളിലും കൂടി മൊത്തം തൊഴിലാളികളുടെ എണ്ണം ഒരു ലക്ഷത്തിൽ കുറവേ വരൂ.}} {{justify|style=text-indent:2em|അതേസമയം പൊതുവിൽ പരമ്പരാഗതമെന്ന പേരിൽ അറിയപ്പെടുന്ന കയർ, കശുവണ്ടി, കൈത്തറി, ബീഡി, ഓട്, ഇഷ്ടിക, മീൻപിടുത്തം എന്നീ വ്യവസായങ്ങളിലായി ഏതാണ്ട് 7 ലക്ഷത്തോളം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. മൊത്തം സംസ്ഥാന ദേശീയ ഉല്പന്നത്തിൽ കാർഷികവ്യാവസായിക മേഖലകളിലെ പ്രധാനപ്പെട്ട ചില ഉല്പന്നങ്ങളുടെ താരതമ്യവിഹിതം ഒറ്റ നോട്ടത്തിൽ കാണിക്കുന്നതാണ്}} '''പട്ടിക 1''' {{col-begin|width=105%|}} |- | style="text-align:center; | <u>'''കൃഷി ഇനം'''</u> | style="text-align:center; | <u>'''കോടി രൂപ'''</u> |- | style="text-align:center; | തേങ്ങ ... | style="text-align:center; | 82.2 |- | style="text-align:center; | അരി .. | style="text-align:center; | 75.0 |- | style="text-align:center; | മരച്ചീനി | style="text-align:center; | 29.5 |- | style="text-align:center; | അടയ്ക്ക | style="text-align:center; | 23.1 |- | style="text-align:center; | റബ്ബർ | style="text-align:center; | 16.4 |- | style="text-align:center; | തേയില | style="text-align:center; | 12.1 |}<noinclude></noinclude> ilc0nj3cnmxw63izl482jufiqi3zy9o താൾ:Sasthrejnen Pouranakumbol 2004 June.pdf/46 106 84617 248373 245328 2026-09-29T14:09:44Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 248373 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|46|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|ആസൂത്രണം. ഭൗതിക മാനുഷിക വിഭവങ്ങളും മൂലധന ലഭ്യതയും മറ്റും കണക്കിലെടുത്ത് സന്തുലിതമായ ഒരു ഭൗതിക പദ്ധതിക്ക് രൂപം കൊടുക്കുകയും അതിന്റെ നടത്തിപ്പിൽ ചുമതലയും സജീവമായ താല്പര്യവും ഉണ്ടായിരിക്കുകയും ചെയ്യുക എന്നതിനാണ് യഥാർഥത്തിൽ ആസൂത്രണം എന്ന് പറയുന്നത്. ഇതാകട്ടെ ഇന്ന് ഗ്രാമതലത്തിലെന്നല്ല, സംസ്ഥാനതലത്തിൽ പോലും നടക്കുന്നില്ല. അതിനാവശ്യമായ സാമ്പത്തികവും ഭരണപരവുമായ സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കില്ല എന്നതാണ് ഇതിന്റെ മുഖ്യകാരണങ്ങളിൽ ഒന്ന്. അവയുള്ള ഒരു സംവിധാനത്തിൽ മാത്രമേ, ആസൂത്രിത വികസനത്തിന് തടസ്സമായി നിൽക്കുന്ന ശക്തികളെ നേരിടാൻ വേണ്ട നിയമനിർമാപരവും സാമ്പത്തികവുമായ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ മാത്രമേ, പ്രാദേശിക ആസൂത്രണം വിജയിക്കൂ.}} {{justify|style=text-indent:2em|ഓരോ സംസ്ഥാനത്തെയും ഓരോ പ്രദേശമായി കണക്കാക്കു ന്നതും വെറുതെയല്ല. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ രൂപം കൊണ്ടത് ചരിത്രപരവും സംസ്കാരപരവുമായ വളർച്ചയുടെ അടിസ്ഥാനത്തിലാണ്. കൂട്ടായ പ്രവർത്തനത്തിന് വൈകാരികമായ ഐക്യം കൂടി വേണം. ഇതിന് ഏറ്റവും സഹായകമായ ഒരു ഘടകമാണ് ഭാഷ. ആ നിലക്കാണ് ഭാഷാസംസ്ഥാനങ്ങൾ നിലവിൽ വന്നത്. ജില്ലാതലത്തിലും ഗ്രാമതലത്തിലും ഒക്കെ പദ്ധതി ഉണ്ടാക്കേണ്ടതുണ്ട്. പക്ഷെ, അവയും സംസ്ഥാന പദ്ധതികളും തമ്മിലുള്ള ബന്ധം വിവിധ സംസ്ഥാനങ്ങളുടെ പദ്ധതികളും അഖിലേന്ത്യാ പദ്ധതിയും തമ്മിലുള്ള ബന്ധത്തേക്കാൾ നിശ്ചയമായും കൂടുതൽ ശക്തമായിരിക്കും. സംസ്ഥാനങ്ങളുടെ നിലവാരത്തിൽ ആസൂത്രണം നടത്താൻ ശ്രമിച്ചാൽ, ചില സംസ്ഥാനങ്ങൾ സാമ്പത്തികമായി നിൽക്കക്കള്ളിയില്ലാത്തവയാണെന്നും മറ്റു സംസ്ഥാനങ്ങളുടെ സഹായത്തോടു കൂടി മാത്രമേ അവയ്ക്ക് നിലനിൽക്കാൻ പറ്റൂ എന്നും പല യാഥാസ്ഥിതികവിദഗ്ധരും വാദിക്കാറുണ്ട്. ഇതു തെറ്റാണ്. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങൾക്കു പോലും സാമ്പത്തികമായ നിൽക്കക്കള്ളി ഉണ്ട്.}} {{justify|style=text-indent:2em|പക്ഷെ, ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. കേരളത്തെ (അതുപോലെ മറ്റേതു സംസ്ഥാനത്തേയും) ഒരു പ്രത്യേക ഘടകമായി എടുക്കുക എന്നു പറഞ്ഞാൽ ഇന്ത്യൻ റിപ്പബ്ലിക്കിൽ നിന്നും വേറിട്ട് ഒരു പ്രത്യേക രാജ്യമാവുക എന്നല്ല അർഥം. അത് കേരളത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാണ്. അതുപോലെ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും, 'രാഷ്ട്രീയമായി സ്വതന്ത്രമാകുക' എന്നതിൽ ലീനമായ അർഥം മത്സരത്തിൽ അധിഷ്ഠിതമായ പരസ്പര ബന്ധം എന്നാണ്.}}<noinclude></noinclude> 4c63l8ugxva74qz9jwwu4yq8jjf15we 248374 248373 2026-09-29T14:10:13Z Sreejithk2000 57 248374 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|46|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|ആസൂത്രണം. ഭൗതിക മാനുഷിക വിഭവങ്ങളും മൂലധന ലഭ്യതയും മറ്റും കണക്കിലെടുത്ത് സന്തുലിതമായ ഒരു ഭൗതിക പദ്ധതിക്ക് രൂപം കൊടുക്കുകയും അതിന്റെ നടത്തിപ്പിൽ ചുമതലയും സജീവമായ താല്പര്യവും ഉണ്ടായിരിക്കുകയും ചെയ്യുക എന്നതിനാണ് യഥാർഥത്തിൽ ആസൂത്രണം എന്ന് പറയുന്നത്. ഇതാകട്ടെ ഇന്ന് ഗ്രാമതലത്തിലെന്നല്ല, സംസ്ഥാനതലത്തിൽ പോലും നടക്കുന്നില്ല. അതിനാവശ്യമായ സാമ്പത്തികവും ഭരണപരവുമായ സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കില്ല എന്നതാണ് ഇതിന്റെ മുഖ്യകാരണങ്ങളിൽ ഒന്ന്. അവയുള്ള ഒരു സംവിധാനത്തിൽ മാത്രമേ, ആസൂത്രിത വികസനത്തിന് തടസ്സമായി നിൽക്കുന്ന ശക്തികളെ നേരിടാൻ വേണ്ട നിയമനിർമാപരവും സാമ്പത്തികവുമായ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ മാത്രമേ, പ്രാദേശിക ആസൂത്രണം വിജയിക്കൂ.}} {{justify|style=text-indent:2em|ഓരോ സംസ്ഥാനത്തെയും ഓരോ പ്രദേശമായി കണക്കാക്കുന്നതും വെറുതെയല്ല. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ രൂപം കൊണ്ടത് ചരിത്രപരവും സംസ്കാരപരവുമായ വളർച്ചയുടെ അടിസ്ഥാനത്തിലാണ്. കൂട്ടായ പ്രവർത്തനത്തിന് വൈകാരികമായ ഐക്യം കൂടി വേണം. ഇതിന് ഏറ്റവും സഹായകമായ ഒരു ഘടകമാണ് ഭാഷ. ആ നിലക്കാണ് ഭാഷാസംസ്ഥാനങ്ങൾ നിലവിൽ വന്നത്. ജില്ലാതലത്തിലും ഗ്രാമതലത്തിലും ഒക്കെ പദ്ധതി ഉണ്ടാക്കേണ്ടതുണ്ട്. പക്ഷെ, അവയും സംസ്ഥാന പദ്ധതികളും തമ്മിലുള്ള ബന്ധം വിവിധ സംസ്ഥാനങ്ങളുടെ പദ്ധതികളും അഖിലേന്ത്യാ പദ്ധതിയും തമ്മിലുള്ള ബന്ധത്തേക്കാൾ നിശ്ചയമായും കൂടുതൽ ശക്തമായിരിക്കും. സംസ്ഥാനങ്ങളുടെ നിലവാരത്തിൽ ആസൂത്രണം നടത്താൻ ശ്രമിച്ചാൽ, ചില സംസ്ഥാനങ്ങൾ സാമ്പത്തികമായി നിൽക്കക്കള്ളിയില്ലാത്തവയാണെന്നും മറ്റു സംസ്ഥാനങ്ങളുടെ സഹായത്തോടു കൂടി മാത്രമേ അവയ്ക്ക് നിലനിൽക്കാൻ പറ്റൂ എന്നും പല യാഥാസ്ഥിതികവിദഗ്ധരും വാദിക്കാറുണ്ട്. ഇതു തെറ്റാണ്. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങൾക്കു പോലും സാമ്പത്തികമായ നിൽക്കക്കള്ളി ഉണ്ട്.}} {{justify|style=text-indent:2em|പക്ഷെ, ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. കേരളത്തെ (അതുപോലെ മറ്റേതു സംസ്ഥാനത്തേയും) ഒരു പ്രത്യേക ഘടകമായി എടുക്കുക എന്നു പറഞ്ഞാൽ ഇന്ത്യൻ റിപ്പബ്ലിക്കിൽ നിന്നും വേറിട്ട് ഒരു പ്രത്യേക രാജ്യമാവുക എന്നല്ല അർഥം. അത് കേരളത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാണ്. അതുപോലെ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും, 'രാഷ്ട്രീയമായി സ്വതന്ത്രമാകുക' എന്നതിൽ ലീനമായ അർഥം മത്സരത്തിൽ അധിഷ്ഠിതമായ പരസ്പര ബന്ധം എന്നാണ്.}}<noinclude></noinclude> bsvmynhmdm6kh5rlpsly71oj2oqfhi1 താൾ:Sasthrejnen Pouranakumbol 2004 June.pdf/47 106 84623 248375 245334 2026-09-29T14:13:29Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 248375 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|കേരളത്തിന്റെ വ്യവസായ....|47}}</noinclude>{{justify|സഹകരണത്തെ മത്സരം കൊണ്ട് പ്രതിസ്ഥാപിക്കുന്നത് മഠയത്തരമാണല്ലോ. സഹകരണത്തിന് ഏറ്റവും അനുയോജ്യമായ വിധത്തിലായിരിക്കണം പരസ്പര ബന്ധം എന്നുമാത്രം. ഇന്നത്തേതാണ് അതിന് അനുകൂലതമമായത് എന്ന് പറകവയ്യ.}} {{justify|style=text-indent:2em|ഉല്പാദനഘടനയുടെ കാതലായ തത്വം അന്താരാഷ്ട്ര തൊഴിൽ വിഭജനത്തിലോ ഇന്ത്യയിലെ തന്നെ സംസ്ഥാനാന്തര തൊഴിൽ വിഭജനത്തിലോ പങ്കാളിയാവുക എന്നതല്ല. മറിച്ച്, കഴിവതും ഭൂമിശാസ്ത്രപരമായ പരിധിക്കുള്ളിലെ ഉപഭോഗത്തെ ലക്ഷ്യമാക്കി ഉല്പാദനം നടത്തുക എന്നതായിരിക്കണം. ഈ പരിധിക്ക് പുറമെനിന്ന് അകത്തേക്കുള്ള ഇറക്കുമതി കുറയ്ക്കണം. (കുറയ്ക്കുക മാത്രം. ഇല്ലാതാക്കാൻ കേരളത്തിനന്നല്ല, റഷ്യയ്ക്കും അമേരിക്കയ്ക്കും കൂടി സാധ്യമല്ല.)}} {{justify|style=text-indent:2em|അധ്വാനിക്കാൻ കഴിവുള്ള അവസാനത്തെ പൗരനേയും കൂടി ഉല്പാദന രംഗത്തിറക്കുംവരെ അധ്വാനശക്തിക്ക് വേണ്ടി ഇന്ന് കേരളം കൊടുക്കുന്നതിൽ കൂടുതൽ കാര്യമായ വിലയൊന്നും ദേശീയ തലത്തിൽ കൊടുക്കേണ്ടി വരുന്നതല്ല. ഇന്ന് തൊഴിലില്ലാത്തവരുടെ അധ്വാനശക്തിക്കു കുടി, അവർ ആ അധ്വാനശക്തി ഉപയോഗിക്കുന്നില്ലെങ്കിൽപോലും, സമൂഹം വില കൊടുക്കുന്നുണ്ട് എന്ന വസ്തുതയാണ് അവർ ജീവിച്ചിരിക്കുന്നുണ്ട് എന്നും അതിന് വേണ്ടിടത്തോളമെങ്കിലും ഭക്ഷണം ലഭിക്കുന്നുണ്ട് എന്നും ഉള്ള സംഗതി കാണിക്കുന്നത്. ഭൗതിക രൂപത്തിൽ ഉറഞ്ഞുകൂടിക്കിടക്കുന്ന അധ്വാനമാണല്ലോ യന്ത്രാദികളായ ഉല്പാദന ഉപകരണങ്ങൾ. വ്യവസായവൽകരണത്തിനാവശ്യമായ മൂലധനത്തിൽ വലിയൊരുഭാഗം ഇവയ്ക്കാണ്. മനുഷ്യന്റെ അധ്വാനശേഷിയും, യഥാർഥത്തിൽ, ഭൗതിക രൂപത്തിൽ (സചേതനമാണെന്നു മാത്രം) ഉറഞ്ഞു കൂടി കിടക്കുന്ന അധ്വാനമാണ്. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന അധ്വാനശേഷി സഞ്ചിത മൂലധനമാണ്. ഈ മൂലധനത്തെ പൂർണമായും വിനിയോഗിക്കണമെന്നാണ് മേൽപറഞ്ഞതിന്റെ അർഥം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കേരളത്തിന് ഒരു വ്യവസായവൽകരണ നയം എങ്ങനെ ആവിഷ്കരിക്കാ മെന്ന് നോക്കാം.}} '''വ്യവസായവൽകരണവും സാമ്പത്തികാസൂത്രണവും''' {{justify|style=text-indent:2em|വ്യവസായവൽകരണത്തെ മൊത്തം സാമ്പത്തിക ആസൂത്രണത്തിന്റെ ഒരു ഭാഗമായിട്ടേ പരിഗണിക്കാൻ പറ്റൂ. അതിനാൽ വ്യവസായവൽകരണത്തിനുള്ള നയം സാമ്പത്തികാസൂത്രണത്തിന്റെ തന്ത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു.}}<noinclude></noinclude> rx1nqun7rr7d54s8cl3dmofxw8cz3xy താൾ:Sasthrejnen Pouranakumbol 2004 June.pdf/48 106 84631 248376 245342 2026-09-29T14:16:01Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 248376 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|48|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|style=text-indent:2em|സാമ്പത്തികാസൂത്രണത്തിന് പലതരം സമീപനങ്ങൾ ഉണ്ടല്ലോ. ഒന്നുകിൽ ഭൗതിക ഉല്പന്നങ്ങളുടെ ഉല്പാദന ലക്ഷ്യങ്ങളും അവയിൽ കാതലായവയുടെ മുൻഗണനാക്രമങ്ങളും മറ്റും അടിസ്ഥാനമാക്കിയാകാം. അല്ലെങ്കിൽ മൊത്തം ദേശീയോല്പാദനത്തിന്റെ വളർച്ചാ നിരക്കിനെയും സാധ്യമായ നിക്ഷേപ നിരക്കിനെയും അടിസ്ഥാനമാക്കിയാകാം. എല്ലാ ആസൂത്രണത്തിന്റെയും അന്തിമലക്ഷ്യം സമൂഹത്തിനു ലഭ്യമായ ഉപഭോഗച്ചരക്കുകളും സേവനങ്ങളും വർധമാനമായ തോതിൽ ലഭ്യമാക്കുക എന്നതാണല്ലോ. അതിനാൽ ഉല്പന്നങ്ങളെ അടിസ്ഥാനമാക്കിയ സമീപനം തന്നെ സ്വീകരിക്കാം. ഒരു ലേഖനത്തിന്റെ പരിധിക്കുള്ളിൽ ആസൂത്രണത്തിന്റെ പരുക്കനായ ഒരു ചട്ടകൂടുപോലും വികസിപ്പിക്കാൻ സാധ്യമല്ല. ചില ദിശകൾ സൂചിപ്പിക്കുകമാത്രമേ പറ്റൂ.}} {{justify|style=text-indent:2em|ഏതൊരു സമൂഹത്തിനും പ്രാഥമികമായ ചില ആവശ്യങ്ങളുണ്ടല്ലോ. അതിന്റെ ആരോഗ്യപരമായ നിലനിൽപ്പിനും വളർച്ചക്കും വേണ്ട ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം മുതലായവ. ഇതിനാവശ്യമായ ഭൗതിക സാമഗ്രികൾ ഉല്പാദിപ്പിക്കുകയാണ് ഏറ്റവും ആദ്യമായി വേണ്ടത്. കൃഷിയും വ്യവസായവും ഇതിൽ പ്രധാനമാണ്. ഭക്ഷണത്തിന് പുറമെ മറ്റു പല ഉല്പന്നങ്ങളും ഉണ്ടാക്കാൻ വേണ്ട അസംസ്കൃത പദാർഥങ്ങൾ കൃഷിയിൽ നിന്നാണ് ലഭിക്കുന്നത്. അതിനാൽ വ്യാവസായിക മേഖലയിലെ ആസൂത്രണത്തിന്റെ വിജയം കാർഷിക മേഖലയിലെ ആസൂത്രണത്തിന്റെ വിജയവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇന്ത്യ യുടെ ചരിത്രത്തിൽ പലതുകൊണ്ടും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് 'പഞ്ചവത്സരപദ്ധതി'. ഈ രീതിയുടെ പ്രധാന ആസൂത്രകരിൽ ഒരാളായ ചാൾസ് ബെത്തൽ ഹൈം പറയുന്നു: "രണ്ടാം പദ്ധതി നടപ്പാക്കുന്നതിൽ വന്ന ബുദ്ധിമുട്ടുകൾക്ക് പ്രധാന കാരണം,എന്റെ അഭിപ്രായത്തിൽ, 1948 ലെ സാമ്പത്തിക നയപ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചിരുന്ന തത്വങ്ങളും ആശയങ്ങളും ധീരമായി നടപ്പാക്കി വികസിപ്പിക്കുന്നതിനു പകരം പിന്നോക്കം പോവുകയാണ് ഉണ്ടായതെന്നതും പുരോഗമനപരമായ ഒരു സാമൂഹ്യനയം, പ്രത്യേകിച്ച് കാർഷിക ബന്ധങ്ങളിൽ, ഉണ്ടായിരുന്നില്ല എന്നതും ആണ്. ഇത്തരത്തിലുള്ള പരാധീനതകളിൽ നിന്നു സ്വതന്ത്രമായ ഒരു ചട്ടക്കൂടിലേ ശാസ്ത്രീയമായ ആസൂത്രണം നടത്താൻ ഒക്കൂ.}} '''വിഭവങ്ങൾ''' {{justify|style=text-indent:2em|കേരളത്തെ ഒരു സ്വതന്ത്ര സാമ്പത്തിക ഘടകമായി (രാഷ്ട്രി യമായല്ല) എടുക്കുന്നു എന്നു പറഞ്ഞാൽ ആത്യന്തികമായി നമുക്ക്}}<noinclude></noinclude> 5xwk49545pl1cyewnr80h6mqddhy1tc 248377 248376 2026-09-29T14:16:59Z Sreejithk2000 57 248377 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|48|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|style=text-indent:2em|സാമ്പത്തികാസൂത്രണത്തിന് പലതരം സമീപനങ്ങൾ ഉണ്ടല്ലോ. ഒന്നുകിൽ ഭൗതിക ഉല്പന്നങ്ങളുടെ ഉല്പാദന ലക്ഷ്യങ്ങളും അവയിൽ കാതലായവയുടെ മുൻഗണനാക്രമങ്ങളും മറ്റും അടിസ്ഥാനമാക്കിയാകാം. അല്ലെങ്കിൽ മൊത്തം ദേശീയോല്പാദനത്തിന്റെ വളർച്ചാ നിരക്കിനെയും സാധ്യമായ നിക്ഷേപ നിരക്കിനെയും അടിസ്ഥാനമാക്കിയാകാം. എല്ലാ ആസൂത്രണത്തിന്റെയും അന്തിമലക്ഷ്യം സമൂഹത്തിനു ലഭ്യമായ ഉപഭോഗച്ചരക്കുകളും സേവനങ്ങളും വർധമാനമായ തോതിൽ ലഭ്യമാക്കുക എന്നതാണല്ലോ. അതിനാൽ ഉല്പന്നങ്ങളെ അടിസ്ഥാനമാക്കിയ സമീപനം തന്നെ സ്വീകരിക്കാം. ഒരു ലേഖനത്തിന്റെ പരിധിക്കുള്ളിൽ ആസൂത്രണത്തിന്റെ പരുക്കനായ ഒരു ചട്ടകൂടുപോലും വികസിപ്പിക്കാൻ സാധ്യമല്ല. ചില ദിശകൾ സൂചിപ്പിക്കുകമാത്രമേ പറ്റൂ.}} {{justify|style=text-indent:2em|ഏതൊരു സമൂഹത്തിനും പ്രാഥമികമായ ചില ആവശ്യങ്ങളുണ്ടല്ലോ. അതിന്റെ ആരോഗ്യപരമായ നിലനിൽപ്പിനും വളർച്ചക്കും വേണ്ട ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം മുതലായവ. ഇതിനാവശ്യമായ ഭൗതിക സാമഗ്രികൾ ഉല്പാദിപ്പിക്കുകയാണ് ഏറ്റവും ആദ്യമായി വേണ്ടത്. കൃഷിയും വ്യവസായവും ഇതിൽ പ്രധാനമാണ്. ഭക്ഷണത്തിന് പുറമെ മറ്റു പല ഉല്പന്നങ്ങളും ഉണ്ടാക്കാൻ വേണ്ട അസംസ്കൃത പദാർഥങ്ങൾ കൃഷിയിൽ നിന്നാണ് ലഭിക്കുന്നത്. അതിനാൽ വ്യാവസായിക മേഖലയിലെ ആസൂത്രണത്തിന്റെ വിജയം കാർഷിക മേഖലയിലെ ആസൂത്രണത്തിന്റെ വിജയവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇന്ത്യ യുടെ ചരിത്രത്തിൽ പലതുകൊണ്ടും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് 'പഞ്ചവത്സരപദ്ധതി'. ഈ രീതിയുടെ പ്രധാന ആസൂത്രകരിൽ ഒരാളായ ചാൾസ് ബെത്തൽ ഹൈം പറയുന്നു: "രണ്ടാം പദ്ധതി നടപ്പാക്കുന്നതിൽ വന്ന ബുദ്ധിമുട്ടുകൾക്ക് പ്രധാന കാരണം,എന്റെ അഭിപ്രായത്തിൽ, 1948 ലെ സാമ്പത്തിക നയപ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചിരുന്ന തത്വങ്ങളും ആശയങ്ങളും ധീരമായി നടപ്പാക്കി വികസിപ്പിക്കുന്നതിനു പകരം പിന്നോക്കം പോവുകയാണ് ഉണ്ടായതെന്നതും പുരോഗമനപരമായ ഒരു സാമൂഹ്യനയം, പ്രത്യേകിച്ച് കാർഷിക ബന്ധങ്ങളിൽ, ഉണ്ടായിരുന്നില്ല എന്നതും ആണ്. ഇത്തരത്തിലുള്ള പരാധീനതകളിൽ നിന്നു സ്വതന്ത്രമായ ഒരു ചട്ടക്കൂടിലേ ശാസ്ത്രീയമായ ആസൂത്രണം നടത്താൻ ഒക്കൂ.}} '''വിഭവങ്ങൾ''' {{justify|style=text-indent:2em|കേരളത്തെ ഒരു സ്വതന്ത്ര സാമ്പത്തിക ഘടകമായി (രാഷ്ട്രീയമായല്ല) എടുക്കുന്നു എന്നു പറഞ്ഞാൽ ആത്യന്തികമായി നമുക്ക്}}<noinclude></noinclude> more81hkul9rtg92ibcwvy1smak60jo താൾ:Sasthrejnen Pouranakumbol 2004 June.pdf/49 106 84633 248379 245344 2026-09-29T14:20:09Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 248379 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|കേരളത്തിന്റെ വ്യവസായ....|49}}</noinclude>{{justify|ഇവിടത്തെ ഭൗതിക – മാനുഷിക വിഭവങ്ങളെ തന്നെ ആശ്രയിക്കണം എന്നു വരുന്നു. കേരളത്തിൽ നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും തുല്യമായിരിക്കും. ഇവിടുത്തെ വിഭവങ്ങളെ ഉല്പാദന പ്രവർത്തനത്തിനു വേണ്ടി കൂട്ടിയിണക്കാൻ ശ്രമിക്കുമ്പോൾ പല കണ്ണികളും ദുർബലമായി കാണാം. ചിലവ ഇല്ലെന്നും വരും. ഉദാഹരണത്തിന് എന്ത് വ്യവസായമായാലും ഇരുമ്പുവേണം. നമുക്കതില്ല. കോഴിക്കോട്ടുണ്ടെങ്കിൽ തന്നെ കൽക്കരിയില്ല, എണ്ണയില്ല, ചെമ്പില്ല, നിക്കലില്ല, ഗന്ധകമില്ല. അങ്ങനെ പലതുമില്ല. അവയൊക്കെ പുറമെ നിന്ന് കൊണ്ടുവരേണ്ടിവരും. അതേമാതിരി പലസാധനങ്ങളും നമുക്ക് ഇവിടത്തെ ഉപഭോഗത്തിനാവശ്യമുള്ളതിൽ കൂടുതൽ ഉണ്ട്, ഉണ്ടാക്കാം. തേയില, റബ്ബർ, തേങ്ങ ഇത്യാദി. ഇതൊക്കെ വെളിയിലേക്കയയ്ക്കാം. റബ്ബറിനെ റബ്ബറായല്ല, ടയറും മറ്റുൽപ്പന്നങ്ങളുമാക്കി മാറ്റിയിട്ടു മതി അയക്കുക.}} {{justify|style=text-indent:2em|കേരളത്തിന്റെ ഭൗതിക വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് അതിന്റെ ഭൂമിശാസ്ത്ര പരമായ കിടപ്പുതന്നെയാണ്.}} {{justify|style=text-indent:2em|ഭൂമധ്യരേഖയുടെ സാമീപ്യം ധാരാളമായ സൗര ഊർജം പ്രദാനം ചെയ്യുന്നു. മൺസൂൺ സമൃദ്ധമായ കാലവർഷം നൽകുന്നു. സഹ്യനിൽ നിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞുള്ള കിടപ്പ് ജല വൈദ്യുതി ഉല്പാദനത്തിന് സഹായിക്കും. 800 കി.മീറ്ററിൽ നീണ്ടുകിടക്കുന്ന കടൽക്കര വൻതോതിൽ മത്സ്യബന്ധനം സാധ്യമാക്കുന്നു.}} {{justify|style=text-indent:2em|കടലോര പ്രദേശം കേരവൃക്ഷങ്ങൾക്കും മലമ്പ്രദേശം വനോൽപ്പന്നങ്ങൾക്കും നിദാനമായി വർത്തിക്കുന്നു. ഭൂമിക്കു മുകളിലുള്ള ഭൗതിക രൂപങ്ങളുടെ ഏകദേശ രൂപമാണിത്.}} {{justify|style=text-indent:2em|ചവറയിലും മറ്റുമുള്ള ലോഹമണൽ ആണ് അറിയപ്പെട്ട ധാതു നിക്ഷേപങ്ങളിൽ പ്രധാനം. കോഴിക്കോട് ഇരുമ്പയിർ, നീലേശ്വരത്ത് ബോക്സൈറ്റ്, വാളയാറിൽ ചുണ്ണാമ്പുകല്ല്. ഇങ്ങനെ പലതും വെളിച്ചത്ത് വരുന്നുണ്ട്. കൊച്ചിക്കടലിൽ എണ്ണയുണ്ടെന്ന് കരുതുന്നു. ചുരുക്കത്തിൽ ഭൂമിക്കടിയിലുള്ള വിഭവങ്ങളെപറ്റി നമുക്കിപ്പോഴുള്ള അറിവ് തുലോം പരിമിതമാണെന്ന് മാത്രമേ പറയാൻ പറ്റൂ.}} {{justify|style=text-indent:2em|വ്യവസായ പ്രാധാന്യമുള്ള കാർഷിക വിഭവങ്ങൾ റബ്ബർ, മരച്ചീനി, തെങ്ങ് എന്നിവയാണ്. കശുവണ്ടി, കാപ്പി, തേയില, ഏലം മുതലായ സുഗന്ധ ദ്രവ്യങ്ങൾ, പഴവർഗങ്ങൾ എന്നിവ ഭക്ഷ്യവ്യവസായത്തിൽ പ്രാധാന്യമർഹിക്കുന്നു.}} {{justify|style=text-indent:2em|തെങ്ങ്, നെല്ല്, മരച്ചീനി, കമുക്, റബ്ബർ എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട കാർഷിക വിളകൾ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്}}<noinclude></noinclude> 028nsx10zb0fikdw2svwk4up14t93g0 നിത്യോത്സവസപര്യ 0 86250 248386 2026-09-30T09:59:27Z ദിപിൻദാസ് 13617 ശ്രീവിദ്യ മാർഗവും ശ്രീചക്ര പൂജയും 248386 wikitext text/x-wiki നിത്യോത്സവസപര്യ എന്നത് ശ്രീവിദ്യാ ശാക്തേയ സമ്പ്രദായത്തിലെ ആചാരങ്ങളെയും ആരാധനാക്രമങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ്. ശ്രീ ദിപിൻദാസ് കൊട്ടുക്കൽ (ഛാന്ദോഖ്യാനന്ദനാഥൻ) ആണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. പ്രശസ്ത പണ്ഡിതനായ മാധവൻ നമ്പൂതിരിയാണ് ഈ പുസ്തകത്തിന് അവതരണം എഴുതിയിരിക്കുന്നത്. ശ്രീചക്ര പൂജാവിധികൾ വളരെ ലളിതമായി ഈ പുസ്തകത്തിൽ വിവരിക്കുന്നു. gng190wa65fzt9aaxvo1bdw4ohzda8j 248387 248386 2026-09-30T10:32:12Z ദിപിൻദാസ് 13617 /* */ 248387 wikitext text/x-wiki നിത്യോത്സവസപര്യ എന്നത് ശ്രീവിദ്യാ ശാക്തേയ സമ്പ്രദായത്തിലെ ആചാരങ്ങളെയും ആരാധനാക്രമങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ്. ശ്രീ ദിപിൻദാസ് കൊട്ടുക്കൽ (ഛാന്ദോഖ്യാനന്ദനാഥൻ) ആണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. പ്രശസ്ത പണ്ഡിതനായ മാധവൻ നമ്പൂതിരിയാണ് ഈ പുസ്തകത്തിന് അവതരണം എഴുതിയിരിക്കുന്നത്. ശ്രീവിദ്യാക്രമവും ശ്രീചക്ര പൂജാവിധികളും വളരെ ലളിതമായി ഈ പുസ്തകത്തിൽ വിവരിക്കുന്നു. ax7030t0wd69czjwqi89nb1648i9jaz 248388 248387 2026-09-30T11:07:48Z ദിപിൻദാസ് 13617 /* */ 248388 wikitext text/x-wiki '''നിത്യോത്സവസപര്യ''' എന്നത് ശ്രീവിദ്യാ ശാക്തേയ സമ്പ്രദായത്തിലെ ആചാരങ്ങളെയും ആരാധനാക്രമങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ്. ശ്രീ ദിപിൻദാസ് കൊട്ടുക്കൽ (ഛാന്ദോഖ്യാനന്ദനാഥൻ) ആണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. പ്രശസ്ത പണ്ഡിതനായ മാധവൻ നമ്പൂതിരിയാണ് ഈ പുസ്തകത്തിന് അവതരണം എഴുതിയിരിക്കുന്നത്. ശ്രീവിദ്യാക്രമവും ശ്രീചക്ര പൂജാവിധികളും വളരെ ലളിതമായി ഈ പുസ്തകത്തിൽ വിവരിക്കുന്നു. r8ut7extvucwtr658mpu7cvq3yh1ax8