വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.22 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Sahithyachinthakal.pdf/12 106 81933 248497 248496 2026-10-05T01:51:50Z Anuca00781 13620 248497 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>മഹിതകളേ, മഹാന്മാരേ, നിങ്ങളെ ഞാൻ വന്ദിക്കുന്നു! ഒരു ജനതയുടെ സാംസ്കാരികമായ വികാസത്തിൻെറ വിജയവൈജയന്തിയാണ് സാഹിത്യം, അതു തികച്ചും ആന്തരികമാണ്. ചരിത്രം രാഷ്ട്രത്തിൻെറ ബാഹ്യചലനങ്ങളെ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളു. അതൊരിക്കലും തൊലിക്കപ്പുറം ചുഴിഞ്ഞിറങ്ങുന്നില്ല. മനുഷ്യരുടെ കായികമായ നേട്ടങ്ങളും നഷ്ടങ്ങളും, മാസ്തിഷ്കികങ്ങളായ പ്രവർത്തനങ്ങളുടെ പ്രകടനഫലങ്ങളുംകൊണ്ടു മാത്രം ചരിത്രം തൃപ്തിപ്പെടുന്നു. ആത്മസത്തയുമായി അടുക്കുവാനുള്ള അഭിനിവേശം അതിന് കുറവാണ്. സാഹിത്യമാകട്ടെ രാഷ്ട്രത്തിൻെറ ആത്മസത്തയുടെ അഭിരാമസന്താനമായി സമുല്ലസിക്കുന്നു. വളരാത്ത ഒരു ജനതനയ്ക്കു പരിപുഷ്ടമായ ഒരു സാഹിത്യസമ്പത്തുണ്ടാവുകയില്ല; സ്വതന്ത്രമല്ലാത്ത ഒരു രാഷ്ട്രം സ്വതന്ത്രമായ ഒരു സാഹിത്യത്തെ സൃഷ്ടിക്കയുമില്ല. ഈ തോതുവെച്ചു നോക്കുമ്പോൾ നമ്മുടെ സാഹിത്യത്തിൻറെ കഥ അല്പം പരുങ്ങലിലാണെങ്കിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു? ഏറ്റവും പ്രാചീനമെന്നു കരുതപ്പെടുന്ന 'രാമചരിതം' മുതൽ ആധുനികകാലത്തെ കൃതികൾവരെ സാമാനൃമായിട്ടെങ്കിലും ഒന്നു കണ്ണോടിച്ചുനോക്കിയാൽ, സാഹിത്യസംബസ്ന്ധ സകലസൌ<noinclude></noinclude> k2chmqflhgs05gbivsfi08q7u80maq8 താൾ:Sahithyachinthakal.pdf/13 106 81934 248500 248462 2026-10-05T06:40:11Z Anuca00781 13620 248500 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>10 ഭാഗ്യങ്ങളുടേയും ഇടയിൽ, ഒരു സംഗതി സ്പഷ്ടമായിക്കാ ണാൻ കഴിയും _ഗ്രന്ഥകാരന്മാരുടെ അടിമമനോഭാവം. ഒരൊറ്റ നോട്ടത്തിൽ അതിന്റെ നഗ്നമായ രൂപം, പക്ഷേ, നമ്മുടെ കണ്ണിൽ പെട്ടുവെന്നു വരികയില്ല. എന്തുകൊണ്ടെന്നാൽ അന്ധമായ ഭക്തിയുടെ ഒരു നനുന നുത്ത ഉടുപ്പണിഞ്ഞുകൊണ്ടാണ് അതിന്റെ നില. ഒന്നു കിൽ ഈശ്വരൻ, അല്ലെങ്കിൽ രാജാവ്, അതുമല്ലെ ങ്കിൽ പൂർവ്വസൂരികൾ_ ചിലപ്പോൾ ഇവരെല്ലാം തന്നെ ഒന്നൊരു സംഘമായി _സാഹിത്യകാരൻ മുൻ വിലങ്ങനെ വിലങ്ങിടിച്ചുനില്ക്കുന്നു! അവരെ കാണാത്ത ഭാവം നടിച്ചു കടന്നുപോകുവാനുള്ള കരൾക്കരുത്തു സാ ഹിത്യകാരനുണ്ടാകുന്നില്ല. കാവടിപോലെ വളഞ്ഞു പോകുന്ന ആ നട്ടെല്ലു കാമ്യമായ വിനയത്തിന്റെ വിജ യദണ്ഡമായി വാഴ്ത്തപ്പെടുകയും, ഗതാനുഗതികമായ ആ രാധകന്മാരാൽ ആ മാമൂൽ തന്നെ തുടർച്ചയായി ആവ ത്തിക്കപ്പെടുകയും ചെയ്യുന്നു. നിഷ്കൃതനിയമങ്ങളുടേ യും സങ്കീണ്ണസങ്കേതങ്ങളുടേയും അസഹനീയമായ ആ ഘാതം അനുകമ്പാഹമായ ഈ അടിമത്തത്തെ കണക്കീ ലധികം പീഡിപ്പിച്ചിട്ടുണ്ട്. അങ്ങനെ, കാലഗതിയിൽ ക്രനുപിടിച്ചുപോയ ഒരു സാഹിത്യ സൈരന്ധിറിയാൺ സുരഭിലമായ രാഗാംഗലേപവുമായി പുരോഗമനത്തിൻെറ കരസ്പശത്തെകൊതിച്ചുകൊണ്ടു ഉൽക്കണ്ഠാകുലയായി നിലകൊള്ളുന്നത്! എൻെറപ്രസ്തവംഒരു വിശദീകരണത്തെ ആവശൃപ്പെടുന്നുണ്ട്,കവി,അഥവാ സാഹിതൃകാരാൻ,എ<noinclude></noinclude> g78nicrnugy8bfjbfwkazgaoc59hatz താൾ:Sahithyachinthakal.pdf/14 106 81935 248498 241527 2026-10-05T02:03:43Z Anuca00781 13620 248498 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>11 ഇപ്പോഴും ജനപ്രതിനിധിയായിരിക്കും. ജനത അയാളിലൂ ടെ സ്പന്ദിക്കുകയും ചിന്തിക്കുകയും സംസാരിക്കുകയും ചെ യ്യുന്നു. ജനസമൂഹത്തിൻെറ സമഗ്രമായ ജീവചൈതന്യ മാണ് അയാളുടെ പ്രചോദനത്തിൻെറ പ്രഭവസ്ഥാനം. ഓരോ വ്യക്തിയുടേയുംജീവശക്തി അയാളുടെ സൃഷ്ടിയിൽ പങ്കെടുത്തിട്ടുണ്ടു.അക്കാരണത്താൽ തന്നെ അയാൾ ഓരോ വ്യക്തിയോടും ധാർമ്മികമായി കടപ്പെട്ടിരിക്കുന്നു. ആ കടപ്പാടൊരിക്കലും വിസ്മരിച്ചുകൂടാ. വിസ്മരിക്കപ്പെടുന്നപക്ഷം പിൻതലമുറക്കാരെങ്കിലും അയാളെ വെറുതെ വിടുകയില്ല. ജനതയിൽ നിന്നും സംഭരിക്കപ്പെടുന്ന ആ അമൂല്യമായ ശക്തിവിശേഷമാണ് ഒരുസാഹിത്യകാരൻെറ മൂലധനം. സ്വന്തമായ ഉദ്ദേശങ്ങൾക്കായി അതിനെ കണ്ടമാനം ദീപാളികുളിച്ചു കളയുക യല്ല, പിടിപ്പോടുകൂടി പെരുമാറി, മുതൽ വലിപ്പിച്ച്, ജനതയുടെ പൊതുനന്മയ്ക്കായി അതിനെ വിനിയോഗി ക്കുകയാണ് അയാളുടെ കർത്തവ്യം. ഉൽക്ക ഷോന്മുഖമാ യ ആ വിഷയത്തിൽ അയാൾക്കു സർവ്വസ്വാതന്ത്ര്യവുമു ണ്ടും ന്യായമായ അവകാശങ്ങളെ, സ്വാതന്ത്ര്യങ്ങളെ, സ്ഥാപിക്കുവാൻ ആ ശക്തി ലിംഗങ്ങളുടെ സംയോഗ ത്താൽ അത്യന്ത തീക്ഷ്ണവും അപ്രതിമവുമായി വ ത്തിക്കുന്ന അയാളുടെ വ്യക്തിത്വം സദാ സമരോത്സുക തയോടെ ത്രസിച്ചുകൊണ്ടിരിക്കണം. ജനതയുടെ മേൽ അയാൾക്കുള്ള സ്വാധീനശക്തി എതിരറ്റതാണ്. ജന തയുടെ ഭാവി അയാളുടെ വ്യക്തിത്വത്തെ ആശ്രയിച്ചി രിക്കുന്നു. അടിമമനസ്ഥിതിയോടുകൂടിയ ഒരുജനസമുഹം<noinclude></noinclude> g6kvwtam6w6oqvg6yhgwum4ln94a6bj താൾ:Pellisum Melisandayum (Changampuzha).pdf/31 106 82053 248499 245861 2026-10-05T04:19:06Z Sreejithk2000 57 248499 proofread-page text/x-wiki <noinclude><pagequality level="3" user="Sneha Forestry" />പെല്ലീസും മെലിസാന്ദയും</noinclude>{{ന|ഗോളാഡ്}} {{justify|style=text-indent:2em|നിനക്കു നന്ദി; നിനക്കു നന്ദി. എനിക്കു ദാഹിക്കുന്നില്ല.}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|വേറൊരു തലയണ അങ്ങ് ഇഷ്ടപ്പെടുന്നോ?....ഇതാ, ഇതിന്മേൽ ലേശമൊരു രക്തത്തിന്റെ പാടുണ്ടു്.}} {{ന|ഗോളാഡ്}} {{justify|style=text-indent:2em|വേണ്ട, വേണ്ട! അതൊന്നും സാരമില്ല. ഇതാ ഇപ്പോൾ ദേ ഈ ചുണ്ടിന്റെ ഇവിടന്നു അല്പം ചോര പൊടിച്ചു. പക്ഷേ ഇനിയും അതാവൎത്തിച്ചേയ്ക്കാം.........}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|അങ്ങേയ്ക്കും നല്ല നിശ്ചയമുണ്ടോ?.... വലിയ വേദന വല്ലതും തോന്നുന്നോ?}} {{ന|ഗോളാഡ്}} {{justify|style=text-indent:2em|ഇല്ല, ഇല്ല. ഇതൊന്നും സാരമില്ല. ഇതിനേക്കാളൊക്കെ ദുർഘടം പിടിച്ച എന്തെല്ലാം ഞാൻ കടന്നു പോന്നിരിക്കുന്നു!. രക്തത്തിനോടും ഉരുക്കിനോടും ഞാൻ പരുവപ്പെട്ടവനായിരിക്കയാണു്. ഒരു കൊച്ചു കുഞ്ഞിന്റേതൊന്നുമല്ല ഈ എല്ലുകൾ...നീ ഒട്ടും തന്നെ കുണ്ഠിതപ്പെടേണ്ടതായില്ല........}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|കണ്ണടച്ചുപിടിച്ചു് അങ്ങൊന്നുറങ്ങാൻ ശ്രമിക്കൂ....ഞാൻ രാത്രി മുഴുവൻ ഇവിടെ ഇരുന്നു കൊള്ളാം.}} {{ന|ഗോളാഡ്}} {{justify|style=text-indent:2em|വേണ്ട, വേണ്ട! നിന്നെ ഞാനങ്ങനെ ബുദ്ധിമുട്ടിക്കില്ല. ഒന്നും എനിക്കാവശ്യപ്പെടേണ്ടി വരില്ല. ഞാൻ ഒരു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങിക്കൊള്ളാം.... എന്താണിതു മെലിസാന്ദേ? - എന്താണ് നീ പെട്ടെന്നിങ്ങനെ കരയുന്നതു്?}}<noinclude>{{ന|26}}</noinclude> ksbidxo41r9e5gluhpoalm3fr1q91g2