വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.24 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Sahithyachinthakal.pdf/19 106 81940 249034 241532 2026-10-14T03:44:44Z Anuca00781 13620 249034 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>16 തലയിൽ തേങ്ങ വീണതുപോലെ, വിധിതന്നെ ചിലർക്കു സന്ദേശത്തിനുള്ള സന്ദർഭം സജ്ജമാക്കിക്കൊടുത്തതിനാൽ, അക്കൂട്ടർക്കു മതിയായ കാരണവും കിട്ടി. അങ്ങനെ കാളിദാസൻെറ മേഘംമൂലം കേരളത്തിലെ പക്ഷിമൃഗാദികൾക്കു പോലും ഇരിക്കപ്പൊറുതിയില്ലാതായി. ഇത്രത്തോളം കൃത്രിമമായ ഒരു കാവ്യപ്രസ്ഥാനവും അതിലിത്രത്തോളം കമ്പം പിടിച്ച കവികളും നമ്മുടെ നാട്ടിലല്ലാതെ കാണുകയില്ല. അനുകരണം അപലപനീയമാണെന്നല്ല ഞാൻപറയുന്നത്. പക്ഷേ ചട്ടക്കൂട്ടിൽമാത്രം കണ്ണുപതിഞ്ഞാൽ പോരാ.“താൻ ഏറ്റവും വിലമതിക്കുന്ന ഒന്നിനെ മാത്രമേ ഒരാൾ അനുകരിക്കുവാൻ തുനിയുകയുള്ളു. പ്രശംസയുടെ ഏറ്റവും ആത്മാർത്ഥമായ രൂപമാ ണ് അനുകരണം” എന്നു കൂട്ടൺ ബ്രോക്ക് പറയുന്നു എന്നാൽ ഒന്നോർക്കണം. കലാകാരൻ വ്യക്തിമുദ്രപതിയാത്ത ഒരു കലാസൃഷ്ടിക്കും ലോകത്തിൽ ദീർഘായുസ്സുണ്ടായിട്ടില്ല. “കവികൾ കടല്ക്കരയിലെ മണൽത്തരികൾപോലെ തിങ്ങിക്കൂടുമ്പോൾ അവരിൽ മിക്കവരേയും വിസ്മൃതിയുടെ വിലപ്രവാഹം വിഴുങ്ങിക്കളയുന്നു"എന്നു സർ. എഡ്മൺഡ് ഗ്രസ് അഭിപ്രായപ്പെട്ടിട്ടുളളത് അക്ഷരംപ്രതി പരമാമാണ്. കവിയുടെ വ്യ കവിത്വത്തെക്കുറിച്ചു പ്രസിദ്ധ കലാവിമർശകനായ വാൾട്ടർ പേർ പറയുന്നതു നോക്കുക:― ഒരു കവിയുടെ കൃതിക്ക് ഏറ്റവും സമുന്നതമാരസൗഭാഗ്യം സിദ്ധിക്കണമെങ്കിൽ,ജർ ജ്ഞാസ<noinclude></noinclude> 2rmum5ouf5q396tzl0safxfozft15ak താൾ:Sasthrejnen Pouranakumbol 2004 June.pdf/100 106 84542 249033 245253 2026-10-13T15:55:12Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249033 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|100|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|ചുറ്റുപാടിൽ ജീവിക്കേണ്ടി വരുന്നവരാണ്. അതേ സമയം ഏതാനും ആളുകൾ, നൂറോ ആയിരമോ പേർ, അതിനീചമാം വിധത്തിലുളള വൻ സമ്പത്തിന്റെ ഉടമകളാണ്. അവർ ദുർവ്യയം ചെയ്യുന്നത് മതി ലോകത്തെല്ലാവരുടെയും പട്ടിണിയകറ്റാൻ.}} {{justify|style=text-indent:2em|ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യമാണ് അമേരിക്ക, സൈനികമായി ഏറ്റവും ശക്തമായ രാജ്യം. ലോകത്തെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന രാജ്യം. പക്ഷെ ആക്രമണങ്ങളുടെ നിതാന്ത ഭയത്തിൻ കീഴിലാണ് അത് ജീവിക്കുന്നത്. ഭീകരവാദികളുടെ ബോംബാക്രമണത്തെയും സാധാരണ ജനങ്ങളുടെ സന്മനസ്സിനെയും അത് ഒരുപോലെ ഭയപ്പെടുന്നു. ആഭ്യന്തരമായ സാമ്പത്തിക അസ്ഥിരതയെയും കലാപത്തെയും അത് ഭയപ്പെടുന്നു. അതിന്റെ പൗരന്മാരെ തന്നെ അത് ഭയപ്പെടുന്നു. ജനസംഖ്യയുടെ ഏറ്റവും ഉയർന്ന ശതമാനം ജയിലിനകത്ത് കഴിയുന്ന രാജ്യമാണത്. എന്തൊരു വൈരുധ്യം!}} {{justify|style=text-indent:2em|വിവരവിസ്ഫോടനത്തിന്റെ നൂറ്റാണ്ട് വിവര വിനിമയ സാങ്കേതികവിദ്യാ വിപ്ലവത്തിന്റെ നൂറ്റാണ്ട് എന്നൊക്കെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പലരും വിശേഷിപ്പിക്കുന്നത്.പക്ഷെ വിവരത്തെ ഉദ്ഗ്രഥിച്ച് 'അറിവ്' ആയി അതിനെ വളർത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. വിവേകത്തിന്റെ കഥ പറയുകയും വേണ്ട. വിവേകമില്ലാത്ത, അളവില്ലാത്ത ശക്തിക്ക് ഉടമകളായ രാക്ഷസന്മാരായി വളരുകയാണ് മനുഷ്യർ. അത്യന്തം അപകടകരമായ ഒരു അവസ്ഥയാണിത്. ഈ അവസ്ഥാ വിശേഷം സൃഷ്ടിക്കുന്നതിൽ ശാസ്ത്ര സാങ്കേതിക വിദഗ്ധർ അറിഞ്ഞും അറിയാതെയും ഗണ്യമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ഭൂമുഖത്ത് നിന്ന് മാനവരാശിയെ മാത്രമല്ല എല്ലാ ജീവജാലങ്ങളെയും ഉന്മൂലനം ചെയ്യാൻ ശേഷിയുളള ആണവായുധങ്ങൾ രാസായുധങ്ങൾ, ജൈവായുധങ്ങൾ, അവയൊക്കെ ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും കൃത്യമായി എത്തിക്കാൻ കഴിയുന്ന മിസൈലുകൾ ഇവയൊക്കെ വികസിപ്പിച്ചെടുത്തത് ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും തന്നെയാണ് എന്നത് നിഷേധിക്കാനാകാത്ത ഒരു യാഥാർഥ്യമാണ്. ഈ നശീകരണായുധങ്ങൾ സൃഷ്ടിക്കുന്നതിന് അവരെ പരിപ്പിച്ച ശക്തികളേത്? ആന്തരികമായ നശീകരണ വാസന അധികാരികളെ ഭയം. സ്ഥാനമാനങ്ങൾക്കുള്ള പ്രലോഭനം? തങ്ങളല്ല രാഷ്ട്രീയക്കാരും ഭരണക്കാരുമാണ് കുറ്റക്കാർ എന്ന രീതിയിൽ സ്വയം കണ്ണടച്ച് ഇരുട്ടാക്കൽ ഒരുവേള ഇതിന്റെയെല്ലാം അംശങ്ങൾ ഏറിയതും കുറഞ്ഞതുമായ തോതിൽ കണ്ടേക്കാം.പ്രസിഡണ്ട്, മന്ത്രിമാർ മുതലാ}}<noinclude></noinclude> e8kuc7v4c4a1kph3rzxmc3z1hu99r60 താൾ:Sasthrejnen Pouranakumbol 2004 June.pdf/11 106 84554 249035 247244 2026-10-14T04:55:27Z Sreejithk2000 57 249035 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|{{തലക്കെട്ട്2|കൃഷി; ഒരു വ്യവസായം*}}}} {{justify|style=text-indent:2em|'''കൃ'''ഷി വ്യവസായമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. വ്യവസായങ്ങളിൽ സാധാരണയായി കണ്ടുവരുന്ന സങ്കേതങ്ങൾ - ഇൻപുട്, ഔട്ട്പുട്ട്, മുതലിറക്ക്, പലിശ, അവമൂലനം, അസംസ്കൃത പദാർഥങ്ങൾ, നടത്തിപ്പ് ചെലവ്, അറ്റലാഭം മുതലായ സങ്കേതങ്ങൾ -കൃഷിക്കും ഉപയോഗിക്കുവാൻ തുടങ്ങിയിരിക്കുകയാണ്. ഈ അടിസ്ഥാനത്തിൽ കൃഷി വ്യവസായത്തെ അപഗ്രഥിക്കുമ്പോൾ കണക്കിലെടുക്കേണ്ട രാശികൾ ചൂണ്ടിക്കാണിക്കുകയാണ് ഈ പ്രബന്ധത്തിന്റെ ഉദ്ദേശ്യം.}} {{justify|style=text-indent:2em|പുതിയ കൃഷിയിടങ്ങൾ വികസിപ്പിച്ച് എടുക്കുമ്പോൾ, ഉദാഹരണമായി കാടു വെട്ടിത്തെളിച്ചോ, കുന്നുകൾ നിരത്തിയോ, കായൽ നികത്തി കരവെച്ചോ എടുക്കുമ്പോൾ അതിന് വേണ്ടി ചെലവാക്കുന്ന പണം സ്ഥിരം മുടക്കുമുതലായി കണക്കാക്കണം. നടത്തിപ്പ് ചെലവിൽ ഇതിന്റെ പലിശ മാത്രം കണക്കിലെടുത്താൽ മതിയാകും. അവമൂലനം കണക്കാക്കേണ്ടതില്ല. കൃഷിക്ക് ആധാരമായിരിക്കുന്നത് മണ്ണാണ്. അതിന്റെ രാസഭൗതിക സ്വഭാവ വിശേഷങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കണം. ഇതിന് വേണ്ടി വ്യാപകമായ ഒരു മൺവർഗീകരണം തന്നെ നടത്തേണ്ടിയിരിക്കുന്നു. വെള്ളം, വളം മുതലായവയുടെ ശാസ്ത്രീയമായ പ്രയോഗത്തിന് ഇത് ആവശ്യമാണ്. ചില പ്രത്യേക സന്ദർഭങ്ങളിൽ പല കൂട്ടുകളും വൻ തോതിൽ ചേർത്ത് മുകൾ മണ്ണിന്റെ ഘടനക്ക് സാരമായി മാറ്റം വരുത്തുന്നത് ഉപയോഗപ്രദമായേക്കാം. ഇതു കൊണ്ടുണ്ടാകുന്ന ഉല്പാദന വർധനവ് കണക്കാക്കുമ്പോൾ ഇതിനുവേണ്ടി പ്രത്യേകമായി ചെലവാക്കിയ തുകയും മുതലിറക്കിൽ കൂട്ടേണ്ടതാണ്.}} {{justify|style=text-indent:2em|ചിരകാലമായി കൃഷിചെയ്യുന്ന ഭൂമിക്ക് മണ്ണിന്റെ വില കണക്കാക്കേണ്ടതില്ല. പണ്ടേക്കു പണ്ടുതന്നെ മുതലെല്ലാം ഈടായിക്കാണും. കൃഷിക്ക് ബദലായി വ്യവസായത്തിനോ വീടുവെക്കാനോ ഉള്ള സന്ദർഭം വരുമ്പോൾ മാത്രമേ കൃഷിഭൂമിയുടെ വില കണക്കാക്കേണ്ടതുള്ളൂ.}} {{വര}} {{justify|<nowiki>*</nowiki>അഗ്രോ ഇൻഡസ്ട്രീസ് ജൂൺ 1970, കേരള ശാസ്ത്രസാഹിത്യ പരിഷത്തും സാങ്കേതിക ശാസ്ത്രസമിതിയും 1970 ഏപ്രിൽ മാസത്തിൽ സംഘടിപ്പിച്ച് കൃഷി ഒരു വ്യവസായം എന്ന സിംപോസിയത്തിൽ അവതരിപ്പിച്ചതാണ് ഈ പ്രബന്ധം}}<noinclude></noinclude> 52puewvbsui6gmxjmtvlmgeka44o997 താൾ:Sasthrejnen Pouranakumbol 2004 June.pdf/96 106 84614 249028 245325 2026-10-13T15:44:32Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249028 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|96|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|ടുന്നു; തൽസ്ഥാനത്ത് ഭീമൻ സൂപ്പർ ബസാറുകളും മാളുകളും (Malls)വരുന്നു, പ്രാദേശിക സമ്പദ് വ്യവസ്ഥകൾ തകരുന്നു. ഷെയർ മാർക്കറ്റിൽ ലക്ഷക്കണക്കിന് കോടി ഡോളറുകൾ പ്രതിദിനം പരക്കംപായുന്നു. വികസിത വ്യാവസായിക രാജ്യങ്ങളിലെ യഥാർഥ ആളോഹരി വരുമാനം (തുല്യ ക്രയശേഷി-PPP -ഡോളറിൽ ദരിദ്രരാജ്യങ്ങളിലേതിനേക്കാൾ വേഗത്തിൽ വളരുന്നു. കഴിഞ്ഞ മൂന്നു നാലു ദശകത്തിനുള്ളിൽ രാജ്യങ്ങൾ തമ്മിലുള്ള അസമത്വാനുപാതം എന്തെന്നില്ലാതെ വർധിച്ചിരിക്കുന്നു. ഏതു രാജ്യത്തിലേയും പണക്കാരും ദരിദ്രരും തമ്മിലുള്ള അന്തരവും ഗണ്യമായി വർധിച്ചിരിക്കുന്നു. ആത്യന്തികമായി നോക്കുമ്പോൾ ശാസ്ത്രവും സാങ്കേതികവിദ്യയും പണക്കാരെ കൂടുതൽ പണക്കാരും ദരിദ്രരെ താരതമ്യേന കൂടുതൽ ദരിദ്രരും ആക്കാനാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രകൃതിയെ ആകട്ടെ അത് തുടർച്ചയായി ദരിദ്രവത്കരിക്കുകയാണ്. ഇതിൻഫലമായി സാമൂഹികപിരിമുറുക്കങ്ങളും സംഘർഷങ്ങളും തുടർച്ചയായി വർധിച്ചുവന്നു. കറുത്തവരും വെളുത്തവരും തമ്മിലും ജൂതൻമാരും ക്രിസ്ത്യാനികളും മുസ്ലിമിങ്ങളും തമ്മിലും ഹിന്ദുക്കളും മുസ്ലിമിങ്ങളും തമ്മിലും സവർണരും അവർണരും തമ്മിലുമൊക്കെയുള്ള സംഘർഷങ്ങളായും, രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളായും ആഗോളയുദ്ധങ്ങളായും ഒക്കെ ഇവ പുറത്തുവന്നു. വളരെ സന്ദിഗ്ധമായ ഒരു അവസ്ഥയിലാണ് ലോകമിന്ന്. എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടാം. മാത്രമല്ല, ശാസ്ത്ര സാങ്കേതികവിദ്യകളുടെ വിവേകരഹിതമായ പ്രയോഗംകൊണ്ട് വന്നുഭവിച്ചിട്ടുള്ള ആഗോള താപനവും കാലാവസ്ഥാമാറ്റങ്ങളും ഭൂമിയിൽ ജീവന്റെ നിലനിൽപ്പു തന്നെ അപകടത്തിലാക്കിയിരിക്കുകയാണുതാനും. ഈ പരിതസ്ഥിതിയിൽ, ശാസ്ത്രസാങ്കേതികവിദ്യകളുടെ വരും കാലങ്ങളിലെ പങ്ക് എന്തായിരിക്കണം. ഇന്നത്തെ പ്രവണതകൾ ശക്തിപ്പെടുത്താൻ അവ പ്രയോഗിക്കണമോ, അതോ അതിനെ എതിർദിശയിലാക്കാൻ ഉപയോഗിക്കണമോ? ദരിദ്രരുടെ വികാസവേഗത്തെ ധനികരുടെതിനേക്കാൾ വളരെക്കൂടുതലാക്കുന്നതിന് ശാസ്ത്രസാങ്കേതിക വിദ്യകളെ, സൈദ്ധാതികമായെങ്കിലും, ഉപയോഗിക്കാവുന്നതാണ്.}} {{justify|style=text-indent:2em|ഉദാഹരണത്തിന് പൊതുസമ്പദ് വ്യവസ്ഥയുടെ വളർച്ചാനിരക്ക് 5% ആണെന്നിരിക്കട്ടെ. ഇത് രണ്ടുവിധത്തിൽ നേടാവുന്നതാണ്.}} {{justify|style=text-indent:2em|a) മേൽപ്പകുതിയുടെ വളർച്ചാനിരക്ക് 10%; കീഴ്പ്പകുതിയുടെ 0%}} {{justify|style=text-indent:2em|b) കീഴ്പ്പകുതിയുടെ വളർച്ചാനിരക്ക് 10% മേൽപ്പകുതിയുടെ 0%}} {{justify|style=text-indent:2em|ഇവക്കാവശ്യമായ ശാസ്ത്രസാങ്കേതികവിദ്യകൾ തുലോം വിഭിന്നങ്ങളായിരിക്കും. വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി,}}<noinclude></noinclude> h5zg1bel6vz03ry4otx29n6x9z6mka1 താൾ:Sasthrejnen Pouranakumbol 2004 June.pdf/97 106 84629 249029 245340 2026-10-13T15:46:56Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249029 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|മനുഷ്യത്വത്തോടുകൂടിയ ശാസ്ത്രവും....|97}}</noinclude>{{justify|സങ്കീർണ എൻജിനീയറിംഗ് വ്യവസായങ്ങൾ, വൻ വ്യവസായശാലകൾ എന്നിവയെ ആശ്രയിച്ചുള്ള ഒരു വികസനതന്ത്രം മേൽപ്പകുതിക്കേ ഉപകരിക്കൂ. അവർക്കു മാത്രമേ ഇതിനാവശ്യമായ വിദ്യാഭ്യാസവും ശാസ്ത്രസാങ്കേതികവിദ്യയും സ്വായത്തമാക്കാൻ പറ്റൂ. കീഴ്പകുതിക്ക് സഹായകരമാകണമെങ്കിൽ കായികാധ്വാനത്തോടുകൂടി ഉപയോഗിക്കുന്ന ശാസ്ത്രസാങ്കേതികവിദ്യകൾക്കാവും പ്രാധാന്യം. ദാമോദർ ദാമോൾക്കർ വളർത്തിയെടുത്ത സൂക്ഷ്മ കൃഷിയോ, ചൈനക്കാർ വികസിപ്പിച്ച ഉദ്ഗ്രഥിത കൃഷിയോ ആയിരിക്കും ഇതിന് കൂടുതൽ ഉപകരിക്കുക.}} {{justify|style=text-indent:2em|1000-10,000 മെഗാവാട്ട് ലവലിൽ മാത്രം ആദായകരമാകുന്ന, വൈദ്യുതി ഉല്പാദന സംവിധാനങ്ങൾ ആണവനിലയങ്ങൾ, സൂപ്പർ തെർമൽ സ്റ്റേഷനുകൾ-പണക്കാർക്കേ വഴങ്ങൂ. എന്നാൽ കിലോവാട്ട് ലവലിൽ ആദായകരമായി പ്രവർത്തിക്കാൻ ശേഷിയുള്ള സൗര ഫോട്ടോ വോൾടേക് നിലയങ്ങൾ വളർത്തിയെടുക്കാൻ കഴിഞ്ഞാൽ സംഗതി മാറും. കൊച്ചുകൊച്ചു സമൂഹങ്ങൾക്കുപോലും അത് നിർമിക്കാനും പ്രവർത്തിപ്പിക്കാനും കഴിയും. ചുരുക്കത്തിൽ ഒരു നിർദ്ദിഷ്ട സാങ്കേതികവിദ്യയുടെ പ്രസക്തിയും അപ്രസക്തിയും അത് പ്രയോഗിക്കുന്ന സമൂഹത്തെ ആശ്രയിച്ചിരിക്കും. സാർവത്രികമായി സമ്മതമായ സാങ്കേതികവിദ്യ എന്നൊന്നില്ല. ശാസ്ത്രത്തിന്റെ കാര്യത്തിലും സമൂഹം പ്രധാനമാണ്. ശാസ്ത്രത്തിന്റെ രീതി സാമാന്യേന സാർവത്രികമാണെങ്കിൽ പോലും ശാസ്ത്രജ്ഞന്മാരുടെ മുന്നിൽ ഉയരുന്ന പ്രശ്നങ്ങളും കിട്ടുന്ന ഉത്തരങ്ങൾ ഉപയോഗിക്കുന്ന മേഖലകളും വളരെയേറെ സമൂഹാധിഷ്ഠിതമാണ്. ഉദാഹരണത്തിന് യു.എസ്.എ. യിലെ സ്റ്റീവൻ വെയ്ൻബർഗിനെപ്പോലുള്ള ഒരു ശാസ്ത്രജ്ഞന്റെ മനസ്സിലുള്ള സർവപ്രധാനമായ പ്രശ്നം പ്രകൃതിയിലെ നാലുതരം ബലങ്ങളും ഒരേപോലെ കൈകാര്യം ചെയ്യാൻ ഉപകരിക്കുന്ന മഹത്തായ ഒരു ഏകീകൃതസിദ്ധാന്തം (Grant Unified Theory-GUT) വികസിപ്പിച്ചെടുക്കുകയെന്നതാണ്. ഇതിന് അത്യാവശ്യമെന്ന് അദ്ദേഹം കരുതുന്ന ഒരു ഉപകരണം അതിന് സൂപ്പർ കൺഡക്ടിങ് സൂപ്പർ കൊളെ എന്നു പറയുന്നു.. ഉണ്ടാക്കാൻ വേണ്ട പണം (800 കോടി ഡോളർ അഥവാ 30,000 കോടി രൂപ) അമേരിക്കൻ സർക്കാർ നൽകിയില്ലെന്നതാണ് അദ്ദേഹത്തിന്റെ പരാതി. ആറുലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണവും 20 ലക്ഷത്തിൽ താഴെ ജനങ്ങളുമുള്ള ഒരു രാജ്യമാണ് ബോട്വാന. അവിടെ പെയ്യുന്ന മഴയുടെ കണക്കെടുത്താൽ ഒരാൾക്ക് ഒരുവർഷം 120,000 ഘന മീറ്റർ വെള്ളം ലഭിക്കുന്നുണ്ട്. (കേരളീയന്റേത് 4000 ഘനമീറ്റർ മാത്രമാണ്). പക്ഷേ ഈ വെള്ളം അവർക്ക് ഉപകരിക്കുന്നില്ല. ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ ഉണ്ടാക്കാൻ}}<noinclude></noinclude> 80noy42h1ltsmfxt7bby1ixe47w8y6t താൾ:Sasthrejnen Pouranakumbol 2004 June.pdf/98 106 84637 249030 245348 2026-10-13T15:49:30Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249030 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|98|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|അവർക്ക് കഴിയുന്നില്ല. ജനസംഖ്യയിൽ പകുതിയിലധികം പേർ HIV പോസിറ്റീവ് ആണ് ഇവർ ശാസ്ത്രജ്ഞരുടെ മുമ്പാകെ വയ്ക്കുന്ന പ്രശ്നങ്ങൾ വേറെയാണ്. എങ്ങനെ വെള്ളം സംരക്ഷിക്കാം. എങ്ങനെ കാർഷികോല്പാദനം വർധിപ്പിക്കാം? എങ്ങനെ എയ്ഡ്സ് വരുന്നത് തടയാം?}} {{justify|style=text-indent:2em|കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാണ്. ആളോഹരി ലഭ്യമായ കൃഷിയോഗ്യഭൂമി 0.07 ഹെക്ടർ മാത്രമാണ്. കാര്യമായ ധാതുസമ്പത്തൊന്നുമില്ല. എങ്ങനെയാണ് സമൂഹത്തിന് ആവശ്യമായ ഭക്ഷണമുണ്ടാക്കുക? എങ്ങനെയാണ് എല്ലാവർക്കും തൊഴിൽ നൽകുക?}} {{justify|style=text-indent:2em|ആഗോളതലത്തിലും പ്രാദേശികതലത്തിലുമുള്ള അസമത്വങ്ങൾ കുറയ്ക്കാൻ ഏതെല്ലാം ശാസ്ത്ര-സാങ്കേതികവിദ്യകളാണ് ഉപകരിക്കുക. അവ വളർത്താൻ ശാസ്ത്രസാങ്കേതികവിദഗ്ധർക്ക് സ്വയമേവ എന്തൊക്കെ ചെയ്യാൻ കഴിയും? പ്രതിമാസം 10000 രൂപ പ്രതിഫലം പറ്റി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടണമോ, അതോ ഒരു ലക്ഷം രൂപ പറ്റി ജൈവായുധങ്ങളും രാസായുധങ്ങളും അണുബോംബുകളും മിസൈലുകളും ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണമോ? ധാർമികതയുടെ തലത്തിലുള്ള ഒരു ചോദ്യം കൂടിയാണിത്. ഭാവിലോകത്തെക്കുറിച്ചുള്ള സങ്കൽപമെന്താണ്? അമേരിക്കയുടെ കീഴിലുള്ള ഒരൊറ്റ സാമ്രാജ്യം അതാണോ നാം കാണുന്ന ഭാവിലോകം. അതോ, സ്വതന്ത്രങ്ങളും ഒട്ടൊക്കെ സ്വയം പര്യാപ്തങ്ങളുമായ ഒട്ടേറെ കൊച്ചു കൊച്ചു സമൂഹങ്ങളും തദ്ദേശീയ സമ്പദ് വ്യവസ്ഥകളും അവയെ കീഴ്മേൽ ക്രമത്തിലല്ലാതെ തുല്യതയോടെ കൂട്ടിയിണക്കുന്ന സംവിധാനങ്ങളും അടങ്ങുന്ന ഒരു ലോകമാണോ നാം മുന്നിൽ കാണുന്നത്. രണ്ടിനും ആവശ്യമായ ശാസ്ത്രസാങ്കേതിക വിദ്യകൾ വ്യത്യസ്തങ്ങളാണ്. ആദ്യത്തേത് മനുഷ്യരെ മൃഗതുല്യരാക്കുന്നു. അവസാനം തമ്മിൽ തമ്മിൽ പോരടിച്ച് സർവനാശത്തിന് വഴിയൊരുക്കുന്നു. രണ്ടാമത്തേത് മനുഷ്യനെ കൂടുതൽ പൂർണനായ മനുഷ്യനാക്കുന്നു; സുസ്ഥിരമായ സമൂഹം ഉറപ്പുവരുത്തുന്നു. ഈ പാത തിരഞ്ഞെടുക്കാൻ ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും സാമാന്യജനങ്ങളെ സഹായിക്കണം. മനുഷ്യത്വമുഖത്തോടു കൂടിയതാകണം അവരുടെ ശാസ്ത്രവും സാങ്കേതികവിദ്യയും.}}<noinclude></noinclude> 4h4qbm69vpio7budb1jkbvejrr6mgl5 താൾ:Sasthrejnen Pouranakumbol 2004 June.pdf/99 106 84642 249031 245353 2026-10-13T15:52:42Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249031 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|{{തലക്കെട്ട്3|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ*}} {{justify|style=text-indent:2em|'''ക'''ടുത്ത വൈരുധ്യങ്ങൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ഒരുവശത്ത് മൃഗസഹജമായ പരിമിതികളിൽ നിന്ന് - ജീവൻ നിലനിർത്തുക, അന്യജീവികളുടെ ഇരയാകാതെ നോക്കുക, വംശവർധന നടത്തുക എന്നീ പ്രാഥമികാവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ പോലും പറ്റാത്ത പരിമിതികളിൽ നിന്ന് രാശിയെ ആകെ മോചിപ്പിക്കുവാനുള്ള അറിവും കഴിവും ഇന്ന് മനുഷ്യർക്കുണ്ട്. തീരുമാനിക്കുകയാണെങ്കിൽ എല്ലാവർക്കും,അക്ഷരാർഥത്തിൽ തന്നെ എല്ലാവർക്കും വേണ്ട ഭക്ഷണം ഉല്പാദിപ്പിക്കാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും മനുഷ്യർക്ക് കഴിയും.ലോകത്തെമ്പാടുമുള്ള മനുഷ്യർ, സ്ത്രീകളും പുരുഷന്മാരും, ഇതഃപര്യന്തം സമാർജിച്ചിട്ടുള്ള അറിവും കൈവിരുതുകളും സാങ്കേതിക വിദ്യകളും ലോകത്ത് ജീവിക്കുന്ന 600 കോടിയിൽ പരം വരുന്ന എല്ലാവർക്കും ആഹാരം,വസ്ത്രം,പാർപ്പിടം എന്നീ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിന് പുറമെ എല്ലാവർക്കും ആരോഗ്യസേവനം നൽകാനും രോഗവും രോഗാതുരതയും കുറയ്ക്കാനും നിരക്ഷരത നിർമാർജനം ചെയ്യാനും സാർവതിക വിദ്യാഭ്യാസം നൽകാനും, മാത്രമല്ല, ഇവയെല്ലാം സാധ്യമാക്കുന്നതിന്ന് ആവശ്യമായ അധ്വാനസമയം കുറയ്ക്കാനും വിനോദത്തിനും വിശ്രമത്തിനും സർഗാത്മക പ്രവർത്തനങ്ങൾക്കും കൂടുതൽ കൂടുതൽ സമയം ലഭ്യമാക്കാനും പര്യാപ്തമാണ്.ഇതിന് ഗംഭീരമായ ഒരു ഉദ്ഗഥിത സിദ്ധാന്തമോ(Grand Unified Theory) അതിനായി ആയിരക്കണക്കിന് കോടി ഡോളർ ചെലവോ ആവശ്യമില്ല, പുത്തൻ പുത്തൻ സാങ്കേതിക വിദ്യകൾ വികസിപ്പിക്കേണ്ട ആവശ്യമില്ല, ഭൂഖണ്ഡാന്തര മിസൈലുകളുടെയോ അണുബോംബുകളുടെയോ, ഗ്രഹാന്തര സഞ്ചാരത്തിന്റെയോ ആവശ്യമില്ല.}} {{justify|style=text-indent:2em|എന്നാൽ ലോകത്തിലെ മൂന്നിലൊന്ന് ഇന്ന് പട്ടിണിയിലാണ്. നഗ്നരാണ്, രോഗഗ്രസ്തരാണ് പന്നികളെക്കാൾ വൃത്തിഹീനമായ}} {{വര}} <nowiki>*</nowiki>ആഗസ്റ്റ് 20, 2003 (പ്രസിദ്ധീകരിക്കാത്തത്)<noinclude></noinclude> 4943g44v04w5fql30lo7iuurey29blj 249032 249031 2026-10-13T15:52:50Z Sreejithk2000 57 249032 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|{{തലക്കെട്ട്3|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ*}}}} {{justify|style=text-indent:2em|'''ക'''ടുത്ത വൈരുധ്യങ്ങൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ഒരുവശത്ത് മൃഗസഹജമായ പരിമിതികളിൽ നിന്ന് - ജീവൻ നിലനിർത്തുക, അന്യജീവികളുടെ ഇരയാകാതെ നോക്കുക, വംശവർധന നടത്തുക എന്നീ പ്രാഥമികാവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ പോലും പറ്റാത്ത പരിമിതികളിൽ നിന്ന് രാശിയെ ആകെ മോചിപ്പിക്കുവാനുള്ള അറിവും കഴിവും ഇന്ന് മനുഷ്യർക്കുണ്ട്. തീരുമാനിക്കുകയാണെങ്കിൽ എല്ലാവർക്കും,അക്ഷരാർഥത്തിൽ തന്നെ എല്ലാവർക്കും വേണ്ട ഭക്ഷണം ഉല്പാദിപ്പിക്കാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും മനുഷ്യർക്ക് കഴിയും.ലോകത്തെമ്പാടുമുള്ള മനുഷ്യർ, സ്ത്രീകളും പുരുഷന്മാരും, ഇതഃപര്യന്തം സമാർജിച്ചിട്ടുള്ള അറിവും കൈവിരുതുകളും സാങ്കേതിക വിദ്യകളും ലോകത്ത് ജീവിക്കുന്ന 600 കോടിയിൽ പരം വരുന്ന എല്ലാവർക്കും ആഹാരം,വസ്ത്രം,പാർപ്പിടം എന്നീ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിന് പുറമെ എല്ലാവർക്കും ആരോഗ്യസേവനം നൽകാനും രോഗവും രോഗാതുരതയും കുറയ്ക്കാനും നിരക്ഷരത നിർമാർജനം ചെയ്യാനും സാർവതിക വിദ്യാഭ്യാസം നൽകാനും, മാത്രമല്ല, ഇവയെല്ലാം സാധ്യമാക്കുന്നതിന്ന് ആവശ്യമായ അധ്വാനസമയം കുറയ്ക്കാനും വിനോദത്തിനും വിശ്രമത്തിനും സർഗാത്മക പ്രവർത്തനങ്ങൾക്കും കൂടുതൽ കൂടുതൽ സമയം ലഭ്യമാക്കാനും പര്യാപ്തമാണ്.ഇതിന് ഗംഭീരമായ ഒരു ഉദ്ഗഥിത സിദ്ധാന്തമോ(Grand Unified Theory) അതിനായി ആയിരക്കണക്കിന് കോടി ഡോളർ ചെലവോ ആവശ്യമില്ല, പുത്തൻ പുത്തൻ സാങ്കേതിക വിദ്യകൾ വികസിപ്പിക്കേണ്ട ആവശ്യമില്ല, ഭൂഖണ്ഡാന്തര മിസൈലുകളുടെയോ അണുബോംബുകളുടെയോ, ഗ്രഹാന്തര സഞ്ചാരത്തിന്റെയോ ആവശ്യമില്ല.}} {{justify|style=text-indent:2em|എന്നാൽ ലോകത്തിലെ മൂന്നിലൊന്ന് ഇന്ന് പട്ടിണിയിലാണ്. നഗ്നരാണ്, രോഗഗ്രസ്തരാണ് പന്നികളെക്കാൾ വൃത്തിഹീനമായ}} {{വര}} <nowiki>*</nowiki>ആഗസ്റ്റ് 20, 2003 (പ്രസിദ്ധീകരിക്കാത്തത്)<noinclude></noinclude> 7ezw2huwnxbloog7ghqvjhpwm08xd8p