വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.24
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
രിഫാഇ മാല
0
76384
249097
238105
2026-10-18T11:17:16Z
~2026-55821-49
13649
ല് എന്നുള്ളത് ൽ aaki
249097
wikitext
text/x-wiki
<poem>
ബിസ്മി തുദിഫേരും തുദിയും സ്വലവാത്തും
ബേദാംബർ കാക്കി അതിനാൽ തുടങ്ങുവാൻ
ആശിഖ് ഉടയവൻ യേകൽ അരുളാലേ
ഹാശിം ബനീകിള തന്നിൽ ഫിറന്നോവർ
അസ്തം ഉദയവും കേളി മികച്ചോവർ
അശ്കാൽ കിനാദിയിൽ ബേദാംബർ കണ്ടോവർ
ബശണം ബേദാംബരേ റൂഹ് പറഞ്ഞന്ന്
ബകയാൽ വലീകൾക്ക് മുമ്പായ് പടച്ചോവർ
കണ്ടപ്പൾ അല്ലാഹ്ട് തേടി ഇതാരെന്ന്
കെണ്ടർ മകൻ ഇവർ യെന്നരുൾ കേട്ടോവർ
അന്ന് സുആലും ജവാബദും കേട്ടാരെ
ആദം ഹദ് യ കൊടുത്ത് തെളിന്തോവർ
ഉടനെ നബികളേ അർവഹാദിൽ ചിലർ
ഹുബ്ബാലെ ഓരേ ഹദ്യ കൊടുത്തോവർ
കോനോൻ അരുളാൽ കൊടുത്ത തഹിയ്യത്ത്
കണ്ട് തെളിന്തന്ന് കൈയേറ്റ് കൊണ്ടോവർ
ബാവാ മുതുവിൽ അമർന്നൊരു കാലത്ത്
ബാശും ഗൗസെന്ന മഖാമെന്ന് ചൊന്നോവർ
ഗർഭം വയറ്റിൽ ജനിച്ചാറാം മാസത്തിൽ
ഗുണമുള്ള തായാറ് ഇതാരെന്ന് കേട്ടോവർ
മകനോ മകളോന്ന് ചോദിച്ച നേരത്ത്
മകനാർ അഹ്മദുൽകബീറെന്ന് ചൊന്നോവർ
അല്ലാഹ് കബീറെന്ന് അവരെ വിളിച്ചാരെ
ഉലകർ പെരിപ്പമായ് യെന്നും വിളിപ്പോവർ
അടിമാ ദുൻയാവിൽ ഇറങ്ങുവാനായിട്ട്
അല്ലാഹ്ടേ യേകൽ കേട്ടാരെ മൊശിന്തോവർ
സ്വർഗം യെനിക്കും യെൻ ബയ്യാൽ തുടർന്നോർക്കും
സുഖത്തോടെ തന്നാൽ ഇറങ്ങാം ഞാനെന്നോവർ
അവർക്കെന്ന് നാല് സുവർക്കം കൊടുത്താരേ
ഉടനെ ദുൻയാവിൽ പിറന്ന് വളർന്നോവർ
ഒളിവർ ബേദംബരേ ദീനേ നടത്തുവാൻ
ഉണ്ടായ വലീകളിൽ മേൽമ ഉടയോവർ
മേൽമയിൽ തൊപ്പം പറയുന്നു ഞാനിപ്പൾ
മേൽമ പറകിലോ മട്ടില്ല യെന്നോവർ
ദീനോട് മാറ്റം പിടിച്ചോരു സുൽത്വാനേ
ദീനിൽ വരുത്തി ഉടനെ അയച്ചോവർ
ഉൽമാ പടപ്പുകൾ ഒക്കെ തിരഞ്ഞാരേ
ഉമ്മുൽ ഉബൈദെന്ന താനത്തിൽ കണ്ടോവർ
ബലിമത്തനം പെറ്റേ ബത്വ്ഹാ അംഭൂമിയിൽ
ബാണ് പലേ കാലം ആ വണ്ണം നിന്നോവർ
ബയ്യാൽ ശരീഅത്തും ബകവേ ത്വരീഖത്തും
ബലിമാ ഹഖീഖത്തും യെൻകയ്യിൽ യെന്നോവർ
പെരിപ്പം ഉലമാ മശാഇഖൻമാരെയും
പോറ്റി വളർത്തിയും യെന്ന് പറഞ്ഞോവർ
യെന്റെ ഹഖാഇഖിൽ നന്നായിരിബ്ബോർക്ക്
അല്ലാഹ് ന്റെ സിർറിനെ കാട്ടും ഞാനെന്നോവർ
കൂറുള്ളേ ദീനിൽ നസ്വീബ് യെനിക്ക് ഇല്ലെങ്കിൽ
കാറ്റ് ശിമാലിന്ന് അടിക്കാൻ ചൊന്നോവർ
ഇല്ല ഒരുത്തരും യെന്റെ മഖാമിനേ
യെത്തിക്കയില്ല അതെന്ന് പറഞ്ഞോവർ
ബല്ലായ്മ യെന്ന് ഒരുത്തർ നിനച്ചെങ്കിൽ
ബൻകീശം ഒക്കെ ഖറാബെന്ന് ചൊന്നോവർ
ഇൽമുൽ യഖീനിലും ഐനുൽ യഖീനിലും
ഹഖ്ഖുൽ യഖീനിലും ഞാനെന്ന് ചൊന്നോവർ
യെല്ലാ കലാമിലും ദുശ്ക്കം ഉടയോവർ
യേകൻ ഇബാദത്തിൽ യെപ്പോളും ഉള്ളോവർ
ആരുണ്ട് അത് യെന്നോട് ഹാജത്ത് തേടുവാൻ
ഹാജത്ത് അവർക്ക് ഞാൻ വീട്ടും അതെന്നോവർ
തപ്പാദെ അബ്ദുൽമലികുൽ ഖർനൂനീ
തൻകൾ ഒരു ചൊല്ലാൽ ഓരാണ്ട് പാർത്തോവർ
ഇപ്പോലെ അല്ലാഹ്ട് അടുപ്പാൻ കരുതീട്ട്
ഈവണ്ണം മൂവ്വാണ്ട് ചുറ്റി നടന്നോവർ
സയ്യിദ് റഫാഈ അവർ ഖാദിമാണോർക്ക്
ശജറത്തുൽ യഖീൻ കാട്ടിക്കൊടുത്തോവർ
തന്റെ ഉടൽപ്പിറപ്പായോർ മുതൽ ഒന്നും
പിന്നിൽ അനുവാദം കൂടാതെയെന്നോവർ
ആറ്റൽ നബിയോട് അടുത്തത് കേട്ടീരേ
ഐനിൽ കറുമിഷി ബോലെന്ന് ചൊന്നോവർ
അല്ലാഹ്ട് ഞാൻ ചേർന്നേ അൽപ്പാരി ചൊല്ലുവാൻ
അമ്പും തൊടുപ്പും പോലെന്ന് പറഞ്ഞോവർ
പച്ച മദിരക ഖുബ്ബ അൻദറശക്കം
പട്ടാങ്ങ് യെനക്ക് അല്ലാഹ് തന്നെന്ന് ചൊന്നോവർ
തിങ്ങി മലക്കുകൾ ഖുബ്ബക്ക് അകം തന്നിൽ
തസ്ബീഹും ചെയ്തീട്ടിരിക്കും ഞാനെന്നോവർ
മുത്ത് ബേദാംബറും സ്വഹാബാക്കളുംപോൽ
മേൽമാ മുരീദുകളിൽ ചെയ്യും യെന്നോവർ
ബണ്ണം മികച്ചേ ഗൗസെന്ന മഖാമതും
ബിട്ട് കടന്ന് ഞാൻ യെന്ന് പറഞ്ഞോവർ
അന്ന് ഒരു ചൊൽ കേട്ട് അവരെ മഖാമിനെ
ആരും ഓരുത്തർക്കും യെത്താ അത് യെന്നോവർ
യെന്നും യെനക്ക് തനക്കാക്കി വെച്ചെന്ന് ഞാൻ
ഈ വണ്ണം തന്നെയും ശബ്ദത്തെ കേട്ടോവർ
മുന്നം ഒരേകലാൽ നാൽപ്പത് നാളിലും
മുലകുടിക്കും കാലം മുലനെ തൊടാത്തോവർ
ഇബ്ലീസ് അവരെ ചതിപ്പാനായി ചെന്നാരേ
ഇപ്പൾ നീ എന്നെ തുടരെന്ന് ചൊന്നോവർ
യെങ്കിലോ നിന്നെ ഞാൻ അവ്വൽ മഖാമദിൽ
ആക്കുവാൻ എന്ന് കരുതി പറഞ്ഞോവർ
യെന്റെ മജ്‌ലിസിൽ ദിക്‌റും ഖുർആനും
യെണ്ണിയേ ദോഷം ഒന്ന് ഇല്ലെന്ന് ചൊന്നോവർ
അല്ലാഹ്‌ടേ യേകൽക്ക് ഉറുദി പറയുമ്പൾ
ആലത്തിൽ ഒക്കെയും കേൾക്കും അതെന്നോവർ
ഹജ്ജാൽ ഖലീലുല്ലാഹ് തങ്കൾ വിളിപ്പോലെ
ഹുക്മാൽ ഉടയവൻ കേൾപ്പിക്കും യെന്നോവർ
അമ്പിയാക്കൻമാരെ ഉടുപ്പും ഉടുത്ത് ഞാൻ
അത്ഖീയ ആഭരണം ഇട്ടെന്ന് ചൊന്നോവർ
ഞാൻ ഒരു വീർപ്പ് പശുദെ ഒരിക്കലും
ചോക്കിയം തീരാതെ വിട്ടില്ല യെന്നോവർ
തുടർച്ചാ ദുനിയാവിന്ന് അനുഫം ചെയ്യാതോർക്ക്
ദുശ്ക്കം ഖിയാമത്തിൽ ചെയ്യാ അത് യെന്നോവർ
എന്റെ ത്വരീഖത്തിൽ തുടരാദോർക്കൊക്കെയും
യേറ്റം മുസ്വീബത്ത് അവർക്കെന്ന് ചൊന്നോവർ
ബാശും ഹയാത്തിൽ ഞാൻ ചോദിച്ച് വാങ്ങുവാൻ
ബെപ്പും അടപ്പും അതിലെന്ന് ചൊന്നോവർ
അഞ്ചിരി കൂരിൽ ഇബാദത്ത് ചെയ്‌വോർക്ക്
അല്ലാഹ് ന്റെ റഹ്മത്ത് അതുണ്ടെന്ന് ചൊന്നോവർ
യെന്നെ ഒരുത്തർ അറിയാതിരുന്നെങ്കിൽ
യേറ്റവും യെനക്ക് ഖൈറെന്ന് പറഞ്ഞോവർ
യെന്നോട് ഒരുത്തർ പിരിശം വെച്ചെങ്കിലോ
യേറ്റം പിരിശം ഞാൻ അത് വെക്കും യെന്നോവർ
പാരിൽ ഒരു പുൽപം യെൻ നോക്ക് കൂടാതേ
പച്ചപ്പതില്ലാ അത് യെന്ന് പറഞ്ഞോവർ
മേൽമാ ത്വരീഖെന്നേ ബഹ്‌റിൽ ഞാൻ മുങ്ങുമ്പൾ
മട്ടില്ല റഹ്മത്ത് അതിൽ യെന്ന് ചൊന്നോവർ
യേറ്റം വലീകളും ഈ ബഹ്‌റിൽ മുങ്ങീട്ട്
ഈമാനും തെറ്റി മൗത്തായെന്ന് ചൊന്നോവർ
യെന്നിൽ അവൻ ചെയ്‌തെ റഹ്മത്ത് അംബഹർ അതിൽ
ആർക്കും ഖിയാമത്തോളം ചെയ്യാ അത് യെന്നോവർ
യെല്ലാ വലീകളും ഓരെ നബീ വയ്യിൽ
ഞാനെന്റെ സീബാവാ ത്വബഖാത്തിൽ യെന്നോവർ
യെന്റെ മുരീദെൻ വസ്വിയ്യത്തിൽ നിക്കാൻകിൽ
യേറ്റം മുസ്വീബത്ത് അവർക്കെന്ന് ചൊന്നോവർ
യെന്റെ മുരീദിന് തൗബ വശങ്ങുവാൻ
യെപ്പോഴും അല്ലാഹ്ട് തേടും ഞാനെന്നോവർ
ഹയവാനായിട്ടുള്ളേ മൃഗം ഇടങ്ങേറാൽ
ഹൈറത്ത തീർബാനായി യേകൽ അതെന്നോവർ
തിരുപേര് അഞ്ച് അൽഫെന്ന് ഒരുത്തർ പറഞ്ഞാരേ
തീർച്ച തിരുപേരിൽ ഇല്ലെന്ന് ചൊന്നോവർ
വെയ്‌ലും കുളിരും അത് ഒന്നുമേ കൂടാതേ
വിറക് കെട്ടേറ്റ് സ്വദഖ കൊടുത്തോവർ
യെല്ലാ വലീകളെ ജദ്ദും മുറിഞ്ഞ് പോകും
യെന്നുടെ ജദ്ദ് മുറിയാന്ന് ചൊന്നോവർ
ഇശൽ കെട്ടെ ഖത്തൊന്ന് ഇബ്‌റാഹീം യെന്നോവർ
എഴുതി കൊടുത്താരേ ഉത്തിരം ചൊന്നോവർ
അപ്പൾ മറു ഖത്ത് നോക്കി ബശം ബുക്ക്
അറിഞ്ഞില്ല ഞാൻ ഇവർ പോരിശാ യെന്നോവർ
ഖോജാ മുഹ് യിദ്ദീനും തൻകൾ മുരീദുമായി
കപ്പലിൽ കേറീട്ട് ഓടി അത് യെന്നോവർ
തണ്ണീർ ഒടുങ്ങുമ്പൾ കൂറി ആലോകരിൽ
തണ്ണീർ കബീറോട് തേടൂവീൻ യെന്നോവർ
അപ്പൾ കബീറോട് തേടി അവർ യെല്ലാം
ഉബ്ബ് നീര് നൽ തണ്ണീരാക്കി കൊടുത്തോവർ
മൻസ്വൂർ അത് യെന്നോർക്ക് അറിവ് കേട് വന്നതാൽ
മാറാതെ ഇൽമും പറിച്ച് കളഞ്ഞോവർ
അപ്പൾ ഉടയവൻ യേകൽ അവരോട്
ആയേ കബീറോട് തേടൂവീൻ യെന്നോവർ
ആറാണ്ട് കാലം ഖിദ്മത്ത് ചെയ്താരെ
ഇൽമും അറിവും നിറയെ കൊ ടുത്തോവർ
സുൽത്വാൻ മുഹമ്മദ് രിഫാഈ അത് യെന്നോവർ
സയ്യിദൻമാർക്കൊക്കെ മേൽമ ഉടയോവർ
പലപ്പൾ നിസ്‌കാരം തന്നിൽ ആകം പൂക്കാൽ
ബംബിച്ചേ വാളുമ്മൽ നിന്നെപോൽ യെന്നോവർ
ഹാഉടെ സിർറെയും മീമുടെ സിർറെയും
ഹുക്മാൽ അറിയും ഞാൻ യെന്ന് പറഞ്ഞോവർ
യേറ്റം സുഫറാ മജാലിസ് ഒളിവൊത്ത
ഇരുന്നില്ല യെന്ന് ശൈഖ് ഇസ്ഹാഖ് ചൊന്നോവർ
അവർ ചൊന്നെ ബൈത്തിന്നും തൻബീഹ് തന്നിന്നും
അങ്ങിനെ സിർറുൽമക്‌നൂനിന്നും കണ്ടോവർ
കേപ്പാൻ ഫർള് നമക്കവർ പോരിശാ
കേപ്പീന്ന് മനുഷർ കബീറുടെ പോരിശാ
ഒരു നാൾ അലിയ്യുബ്‌നുൽഖാദിർ അതെന്നോർക്ക്
ആലിം ഒരുത്തർ വിരുന്നാക്കി യെന്നോവർ
വിരുന്നും ഒജീനിച്ചിരിക്കുന്ന നേരത്ത്
ബൈ ലാകം പാടുവാൻ ദഫ്ഫ് പറഞ്ഞോവർ
അപ്പൾ ആശൈഖമ്മാർ യെല്ലാം ക്രോധത്താൽ
ഉസ്താദിൽ അന്യായം ചെയ്‌തെന്ന് ചൊന്നോവർ
ഉടൻ അലിയ്യി അബ്ദുൽഖാദിരിൽ വാസിത്വീ
ഉത്തരം പൈതൽ പറയും അത് യെന്നോവർ
അദബ് കേട് ഇപ്പൾ ഇതിനെന്ത് കാരണം
ഇവനോട് കേപ്പീൻ അത് യെന്ന് പറഞ്ഞോവർ
കൂടും കുഫർകളേ പോലെ അവരെന്ന്
കരുതീട്ട് ഒടുങ്ങുമ്മുൻ ദഫ്ഫ് പറഞ്ഞോവർ
ഗൈബായേ ഇൽമ് അവർ കണ്ടോരു നേരത്ത്
ഖൈറാൽ അവർക്കൊക്കെ തഅ്‌സീമ് ചെയ്‌തോവർ
അബ്ദുൽമുൻഇം സുഹ്ദിൽ തേടും കാരിയം
ഇത്ഖ് നരകത്തെ തൊട്ടെന്ന് ചൊന്നോവർ
ബാനിലെ ഖത്വ് വലീ കയ്യിൽ കൊടുത്താരേ
വായിച്ചറീച്ച് സുജൂദായി ബുകൾൻന്തോർ
നികർന്നിട്ട് വലീ ചൊല്ലി അബ്ദുൽമുൻഇമോട്
നിങ്ങൾ കഫൻ ഉള്ളിലാക്കെന്ന് ചൊന്നോവർ
ഇസ്മാഈൽ യെന്നോരിൽ ചോദിച്ചോരു തോപ്പ്
ആയെ വിലക്കേ തരുമോന്ന് കേട്ടോവർ
ദുൻയാവിലുള്ള മുതൽ യെന്നിൽ വേണ്ടാന്ന്
ദുശ്ക്കമാഇ നാല് സുവർക്കം കൊടുത്തോവർ
മഅ്‌വാ അദ്‌നിന്നും ഫിർദൗസ് ഖുൽദിന്നും
മറു ഖത്വ് അവർക്കന്ന് ഖുദ്‌റത്താൽ വന്നോവർ
മാനിദം ഖത്വ് ഖബ്‌റിൻ പുറത്തീന്ന്
മക്കൾ യെടുത്ത് വലീ കൈയിൽ കൊടുത്തോവർ
നോക്കി അവർ മക്കൾ നാലർക്കും ഒത്തിട്ട്
നിർണിയം ഖത്വ് നാലാക്കി കൊടുത്തോവർ
ആറ്റൽ മികച്ചെ ജുനൈദും മുരീദുകൾ
അറിവ് കേട് വന്ന് കുറവ് അറിഞ്ഞോവർ
അറിയാതെ വന്നതിൽ തൗബയും ചെയ്ത് യെന്നാ
ഉൻകൾ മുരീദിനിൽ കൂട്ടെന്ന് ചൊന്നോവർ
പാരിൽ ഉറുദി പറയുന്നെ നേരത്ത്
പൊട്ടൻ ചെവിട് കൺ വെളിവെന്ന് ചൊന്നോവർ
യെല്ലാ വലീകൾക്കും ഉള്ളേ ത്വരീഖെല്ലാം
യെന്നുടെ റൂഹ് കൊടുത്തെന്ന് ചൊന്നോവർ
യെല്ലാ ഖുത്വ്ബിന്നും നാളെ ഖിയാമം നാൾ
അവരെ കൊടികൾ അതെന്ന് ചൊന്നോവർ
നാണിയം യൗമുൽഖിയാമത്തും നാളായാൽ
നിർണിയം രണ്ട് കോടിയെന്ന് ചൊന്നോവർ
യെല്ലാ വലീകളിൽ മേൽമ ഉടയോവർ
യെന്നുടെ അബ്ദിൽ ബിറകെന്ന് ചൊന്നോവർ
യെല്ലാ ഖുത്വ്ബിന്നും നാളെ ഖിയാമം നാൾ
യെന്റെ ജലാലിയ്യത്ത് യെന്ന് പറഞ്ഞോവർ
ഒടുക്കം വലീകൾ വുസ്വൂലിയ്യത്താക്കുമ്മുൻ
അല്ലാഹ് ന്റെ തിർ കാഴ്ച കാണും ഞാനെന്നോവർ
ആലം ബതിനെണ്ണായിരത്തിൽ യെന്റെ യേകാൽ
ഒന്നിനിടാ ബോരായെന്ന് പറഞ്ഞോവർ
പാരിൽ അവന്റേകൽ കൂടാതൊരു ബാശം
പറഞ്ഞില്ല ഒരു നാളും യെന്ന് പറഞ്ഞോവർ
ഇരിബ്ബിൽ ഞാൻ ലൗഹുൽ മഹ്ഫൂസ് നോക്കീട്ട്
ഉലകർക്ക് ഉറുദി ബറയും ഞാനെന്നോവർ
ഓതും ഫുർഖാന് സബൂറ് ഇൻജീൽ തൗറാത്തും
ഓതാത അറിഞ്ഞ് ഞാൻ എന്ന് പറഞ്ഞോവർ
കുഷ്ഠ വിയാധിയും വെള്ളപ്പാണ്ടൊക്കെയും
കരുതി എന്ന് നോക്കാൽ ശിഫയാകും യെന്നോവർ
ചത്ത ചകത്തീനെ ജീവൻ ഇടീച്ചോവർ
ചാർച്ച മുറിഞ്ഞോരെ ചേർത്തി അയച്ചോവർ
ഹലുവയിൽ ഇട്ട് വറുത്ത അന്ന് തിന്നോരെ
അവരെ വിൡയാൽ ഹയാത്താഇ വന്നോവർ
നാൽപ്പത് നാള് അവർ മുന്നിൽ ഖിള്‌റ് വന്ന്
നാവാൽ ഒരു ബാശം ചൊല്ലീല യെന്നോവർ
അപ്പൾ ഖിള്‌റ് ചൊല്ലി ഇവരെ പോലാരെയും
ഔലിയാക്കളിൽ ഞാൻ കണ്ടില്ല യെന്നോവർ
മുസ്ത്വഫാ യെന്നുടെ സീബ മുതൽ മൂലം
മേൽമകൾ ഒക്കെ പറഞ്ഞെന്ന് ചൊന്നോവർ
നിർണയം യെന്റെ കുടിനീര് കുടിച്ചെങ്കിൽ
നരകത്തെ തിയ്യും ഹറാമെന്ന് ചൊന്നോവർ
ബഹ്‌റോട് നൽ തണ്ണീൻ ആവാൻ ബറഞ്ഞെങ്കിൽ
ബശുകാതെ നൽ തണ്ണീരാക്കും അത് യെന്നോവർ
നീരില്ലാ മൈതാനിൽ നീർ വേണമെങ്കിലോ
നിമിഷത്തിൽ ഉണ്ടാക്കും യെന്ന് പറഞ്ഞോവർ
ചുറ്റും കടലിലേ തണ്ണീർ അതൊക്കെയും
ചെറിയൊരു പാത്തിരം തന്നിൽ അമർത്തോവർ
അമ്പിയാക്കന്മാരും ഔലിയാക്കന്മാരും
യെന്റെ മജ്‌ലിസിൽ ഹാളിറാകുന്നോവർ
ആ വണ്ണം തന്നെ മലക്കുകൾ ഒക്കെയും
യെന്റെ ഹള്‌റത്തിൽ ഉണ്ടെന്ന് ചൊന്നോവർ
ഖോജാ മുഹ്‌യിദ്ദീനും താമും കളിക്കുമ്പൾ
കണ്ണൻ ബിരിയത്തിൻ മേലേ ഒളിച്ചോവർ
കണ്ണിൽ കറുമഷി മാമനിൽ ചൊല്ലിയാർ
കണ്ടില്ല ഉൻകൾ വരുവീൻ അതെന്നോവർ
കനികൾ അത് നട്ട് തിയ്യും വളം വെച്ച്
അക്കനി യെല്ലാർക്കും തിമ്മാൻ കൊടുത്തോവർ
മാസം റജബ് ഇരുപത്തേഴാം നാളതിൽ
മാണിക്കക്കല്ലാഇ ബിറന്ന് വളർന്നോവർ
മരങ്ങൾ ഖലമായി ബഹ്‌റുമയ് ആകിലും
മട്ട് ഫെടാ ഇവർ പോരിശ യെന്നോവർ
യെന്റെ മുരീദേ പെരുമ്പാമ്പ് തീണ്ടുകിൽ
യെന്നും വിഷം ഇല്ല യെന്ന് പറഞ്ഞോവർ
തരം കെട്ട വാക്ക് ഫുഖറാക്കൾ ചൊന്നാരേ
തലനെ തുറന്ന് മുരീദാക്കി വിട്ടോവർ
ആലമുൽ ഗയ്ബ് വെളിച്ചമാഇ കണ്ടോവർ
അഖലെന്ന ആലം ശരിയാഇ കണ്ടോവർ
യെല്ലാ വലീകളെ സുഹ്ദുകൾ ഒക്കെയും
യെന്നുടെ സുഹ്ദാൽ അത് അതെന്ന് ചൊന്നോവർ
സുഹ്ദിനു കാദകം തന്നിൽ ഇരിക്കുമ്പോൾ
സൈത്തൂൻ മരത്തിന് ബേർ ഒക്കെ ചുറച്ചോവർ
ബല്ലേ ഒരുത്തർ ദുആ യെന്നിൽ തേടുകിൽ
ബേദാംബർ തമ്മോട് തേടും ഞാനെന്നോവർ
ഒരു നാൾ ഒരിക്കൽ തൻ ശൈഖെപ്പോയി കണ്ടെങ്കിൽ
ഒരു മാസം ദോഷം പൊറുക്കും അതെന്നോവർ
ആകാശം ഭൂമിയും അത് ഒക്കെയും യെപ്പോഴും
യെന്റെ ഖിദ്മത്തിൽ ഉണ്ടെന്ന് ചൊന്നോവർ
നാളെ ഖിയാമത്തിൽ യെന്റെ മുരീദിനിൽ
നാമൂസുൽ അഅഌ കൊടുക്കും അതെന്നോവർ
വല്ലോരു വസ്തൂനെ കുൻ യെന്ന് ചൊല്ലുകിൽ
വിരികെ ഒരു വാകും യെന്ന് പറഞ്ഞോവർ
സ്വാറാ അടൻകൽക്കും യെന്നോടവന്റേകൽ
സ്വബ്‌റ് ചെയ്‌വീൻ യെന്നിൽ അതെന്നേകൽ കേട്ടോവർ
നാനൂറ്റ് അറുപത്തയ്യാണ്ടിൽ ബിറന്തോവർ
നന്നായി നൂറ്റഞ്ച് കാലം ഇരിന്നോവർ
മുന്നം ദുടി മുട്ടി കഅ്ബാനെ ചുറ്റുമ്പൾ
മക്കികൾ ഇംബിദി വെൻബെട്ടെന്ന് ചൊന്നോവർ
ഉടനെ രിഫാഈ മതിലുമ്മൽ കുളത്തിയാൻ
അപ്പൾ കഅ്ബം ത്വവാഫെന്ന് ചൊന്നോവർ
ഇളകി കഅ്ബം തിളങ്കുന്ന നേരത്ത്
ഒളിവർ രിഫാഈ എന്ന് അല്ലാഹ് വിളിച്ചോവർ
യേള് ആകാശം ബാദിൽ ആക്കി തുറന്നോവർ
ഇളകീ മലക്കുകൾ ആക്കി വിളിച്ചോവർ
ഹിജ്‌റാത് അഞ്ഞൂറ്റിയെളുപത് ചൊന്നെ നാൾ
അവ്വൽ ജമാദിൽ വിയാഴം ബന്തിറണ്ടിൽ
വുജൂബായേ രണ്ട് കലിമത്ത് അത് ചൊല്ലി
ഇസ്തിവാ നേരത്ത് അന്ന് ആഖിറം പോക്കോവർ
ഉജൂറത്ത് ഉടയേ വലീകൾ മശായിഖും
ഒക്കെ ശുക്‌റായി ഇരുന്ന് കരഞ്ഞോവർ
അജബായി മുറുക്കം ബറവാ പറയുന്നു
ആലം നിലാനിപ്പത് അങ്ങിനെ ഖോജാവേ
യെന്ന വിഷയം അറിവിച്ചേ റാവിതാൻ
ഇസ്ഹാഖ് ശീറാസി എന്നെ ശൈഖാണോവർ
നന്നായി ദുഷ്‌കിച്ച് ഇതിനെ പാടുന്നോർക്ക്
നലവുകൾ യേറ്റം കൊടുക്കും അവർക്ക് അല്ലാഹ്
ബണ്ണം ചുരുക്കി ബകർച്ചയിൽ ചൊൽവോർക്ക്
ബലിയ ഹലാക്കിയത്ത് അല്ലാഹ് കൊടുക്കുമേ
കൊല്ലം തൊള്ളായിരത്ത് യെമ്പത്തേളാമതിൽ
കോത്തൻ ഈ ഖിസ്സ ഞാൻ നൂറ്റമ്പത്തെട്ടതിൽ
ഇതിൽ മുത്തും ബൈരം കലർത്തീട്ട് കോത്തേമ്പോൽ
ഇക്‌റാമു മാലനെ കോത്തൻ ഞാൻ ലോകരേ
സയ്യിദ് രിഫാഇന്റെ ഖിസ്സ ഞാൻ ചൊന്നതിൽ
സാദാ നബിന്റെ ശഫാഅത്തിൽ കൂട്ടല്ലാഹ്
ഓതും ദുആ ഖബൂൽ ചെയ്യുന്ന നായനേ
ഓശാരമായേ ദുആ ഞങ്ങൾക്ക് യേകല്ലാഹ്
ഇതിനെ പാടുന്നോർക്കും മേലേ കേക്കുന്നോർക്കും
ആദരാവായോരെ മിന്നത്ത് അത് യേകല്ലാഹ്
ആശയിൽ യെന്നെയും മുഅ്മിൻ യെല്ലാരെയും
ആക്കം മികച്ച സുവർക്കത്തിൽ കൂട്ടല്ലാഹ്
അശകർ നബി മേൽ സ്വലവാത്തും സലാമേറ്റം
ആലും ഔലാദും കൂടെ ബശങ്ങ് അല്ലാഹ്
ഇർഹം അടിയാരിൽ ചെയ്യുന്ന നായനേ
ഇതേറ്റം ഞങ്ങൾക്ക് തന്നരുൾ യാ അല്ലാഹ്
കൃഫയിൽ യെന്നും ഗുണം ചെയ്യും നായനേ
കൊടുമാ മൗത്തിനിൽ ഈമാൻ ബശങ്ങ് അല്ലാഹ്
</Poem>
[[Category:Arab Malayalam]]
[[Category:മാപ്പിളപ്പാട്ടുകൾ]]
[[Category:അറബിമലയാളസാഹിത്യം]]
flxhnhxyjknvvkjd639oflotrj352pl
249098
249097
2026-10-18T11:26:50Z
~2026-55821-49
13649
/* */
249098
wikitext
text/x-wiki
<poem>
ബിസ്മി തുദിഫേരും തുദിയും സ്വലവാത്തും
ബേദാംബർ കാക്കി അതിനാൽ തുടങ്ങുവാൻ
ആശിഖ് ഉടയവൻ യേകൽ അരുളാലേ
ഹാശിം ബനീകിള തന്നിൽ ഫിറന്നോവർ
അസ്തം ഉദയവും കേളി മികച്ചോവർ
അശ്കാൽ കിനാദിയിൽ ബേദാംബർ കണ്ടോവർ
ബശണം ബേദാംബരേ റൂഹ് പറഞ്ഞന്ന്
ബകയാൽ വലീകൾക്ക് മുമ്പായ് പടച്ചോവർ
കണ്ടപ്പൾ അല്ലാഹ്ട് തേടി ഇതാരെന്ന്
കെണ്ടർ മകൻ ഇവർ യെന്നരുൾ കേട്ടോവർ
അന്ന് സുആലും ജവാബദും കേട്ടാരെ
ആദം ഹദ് യ കൊടുത്ത് തെളിന്തോവർ
ഉടനെ നബികളേ അർവഹാദിൽ ചിലർ
ഹുബ്ബാലെ ഓരേ ഹദ്യ കൊടുത്തോവർ
കോനോൻ അരുളാൽ കൊടുത്ത തഹിയ്യത്ത്
കണ്ട് തെളിന്തന്ന് കൈയേറ്റ് കൊണ്ടോവർ
ബാവാ മുതുവിൽ അമർന്നൊരു കാലത്ത്
ബാശും ഗൗസെന്ന മഖാമെന്ന് ചൊന്നോവർ
ഗർഭം വയറ്റിൽ ജനിച്ചാറാം മാസത്തിൽ
ഗുണമുള്ള തായാർ ഇതാരെന്ന് കേട്ടോവർ
മകനോ മകളോന്ന് ചോദിച്ച നേരത്ത്
മകനാർ അഹ്മദുൽകബീറെന്ന് ചൊന്നോവർ
അല്ലാഹ് കബീറെന്ന് അവരെ വിളിച്ചാരെ
ഉലകർ പെരിപ്പമായ് യെന്നും വിളിപ്പോവർ
അടിമാ ദുൻയാവിൽ ഇറങ്ങുവാനായിട്ട്
അല്ലാഹ്ടേ യേകൽ കേട്ടാരെ മൊശിന്തോവർ
സ്വർഗം യെനിക്കും യെൻ ബയ്യാൽ തുടർന്നോർക്കും
സുഖത്തോടെ തന്നാൽ ഇറങ്ങാം ഞാനെന്നോവർ
അവർക്കെന്ന് നാല് സുവർക്കം കൊടുത്താരേ
ഉടനെ ദുൻയാവിൽ പിറന്ന് വളർന്നോവർ
ഒളിവർ ബേദംബരേ ദീനേ നടത്തുവാൻ
ഉണ്ടായ വലീകളിൽ മേൽമ ഉടയോവർ
മേൽമയിൽ തൊപ്പം പറയുന്നു ഞാനിപ്പൾ
മേൽമ പറകിലോ മട്ടില്ല യെന്നോവർ
ദീനോട് മാറ്റം പിടിച്ചോരു സുൽത്വാനേ
ദീനിൽ വരുത്തി ഉടനെ അയച്ചോവർ
ഉൽമാ പടപ്പുകൾ ഒക്കെ തിരഞ്ഞാരേ
ഉമ്മുൽ ഉബൈദെന്ന താനത്തിൽ കണ്ടോവർ
ബലിമത്തനം പെറ്റേ ബത്വ്ഹാ അംഭൂമിയിൽ
ബാണ് പലേ കാലം ആ വണ്ണം നിന്നോവർ
ബയ്യാൽ ശരീഅത്തും ബകവേ ത്വരീഖത്തും
ബലിമാ ഹഖീഖത്തും യെൻകയ്യിൽ യെന്നോവർ
പെരിപ്പം ഉലമാ മശാഇഖൻമാരെയും
പോറ്റി വളർത്തിയും യെന്ന് പറഞ്ഞോവർ
യെന്റെ ഹഖാഇഖിൽ നന്നായിരിബ്ബോർക്ക്
അല്ലാഹ് ന്റെ സിർറിനെ കാട്ടും ഞാനെന്നോവർ
കൂറുള്ളേ ദീനിൽ നസ്വീബ് യെനിക്ക് ഇല്ലെങ്കിൽ
കാറ്റ് ശിമാലിന്ന് അടിക്കാൻ ചൊന്നോവർ
ഇല്ല ഒരുത്തരും യെന്റെ മഖാമിനേ
യെത്തിക്കയില്ല അതെന്ന് പറഞ്ഞോവർ
ബല്ലായ്മ യെന്ന് ഒരുത്തർ നിനച്ചെങ്കിൽ
ബൻകീശം ഒക്കെ ഖറാബെന്ന് ചൊന്നോവർ
ഇൽമുൽ യഖീനിലും ഐനുൽ യഖീനിലും
ഹഖ്ഖുൽ യഖീനിലും ഞാനെന്ന് ചൊന്നോവർ
യെല്ലാ കലാമിലും ദുശ്ക്കം ഉടയോവർ
യേകൻ ഇബാദത്തിൽ യെപ്പോളും ഉള്ളോവർ
ആരുണ്ട് അത് യെന്നോട് ഹാജത്ത് തേടുവാൻ
ഹാജത്ത് അവർക്ക് ഞാൻ വീട്ടും അതെന്നോവർ
തപ്പാദെ അബ്ദുൽമലികുൽ ഖർനൂനീ
തൻകൾ ഒരു ചൊല്ലാൽ ഓരാണ്ട് പാർത്തോവർ
ഇപ്പോലെ അല്ലാഹ്ട് അടുപ്പാൻ കരുതീട്ട്
ഈവണ്ണം മൂവ്വാണ്ട് ചുറ്റി നടന്നോവർ
സയ്യിദ് റഫാഈ അവർ ഖാദിമാണോർക്ക്
ശജറത്തുൽ യഖീൻ കാട്ടിക്കൊടുത്തോവർ
തന്റെ ഉടൽപ്പിറപ്പായോർ മുതൽ ഒന്നും
പിന്നിൽ അനുവാദം കൂടാതെയെന്നോവർ
ആറ്റൽ നബിയോട് അടുത്തത് കേട്ടീരേ
ഐനിൽ കറുമിഷി ബോലെന്ന് ചൊന്നോവർ
അല്ലാഹ്ട് ഞാൻ ചേർന്നേ അൽപ്പാരി ചൊല്ലുവാൻ
അമ്പും തൊടുപ്പും പോലെന്ന് പറഞ്ഞോവർ
പച്ച മദിരക ഖുബ്ബ അൻദറശക്കം
പട്ടാങ്ങ് യെനക്ക് അല്ലാഹ് തന്നെന്ന് ചൊന്നോവർ
തിങ്ങി മലക്കുകൾ ഖുബ്ബക്ക് അകം തന്നിൽ
തസ്ബീഹും ചെയ്തീട്ടിരിക്കും ഞാനെന്നോവർ
മുത്ത് ബേദാംബറും സ്വഹാബാക്കളുംപോൽ
മേൽമാ മുരീദുകളിൽ ചെയ്യും യെന്നോവർ
ബണ്ണം മികച്ചേ ഗൗസെന്ന മഖാമതും
ബിട്ട് കടന്ന് ഞാൻ യെന്ന് പറഞ്ഞോവർ
അന്ന് ഒരു ചൊൽ കേട്ട് അവരെ മഖാമിനെ
ആരും ഓരുത്തർക്കും യെത്താ അത് യെന്നോവർ
യെന്നും യെനക്ക് തനക്കാക്കി വെച്ചെന്ന് ഞാൻ
ഈ വണ്ണം തന്നെയും ശബ്ദത്തെ കേട്ടോവർ
മുന്നം ഒരേകലാൽ നാൽപ്പത് നാളിലും
മുലകുടിക്കും കാലം മുലനെ തൊടാത്തോവർ
ഇബ്ലീസ് അവരെ ചതിപ്പാനായി ചെന്നാരേ
ഇപ്പൾ നീ എന്നെ തുടരെന്ന് ചൊന്നോവർ
യെങ്കിലോ നിന്നെ ഞാൻ അവ്വൽ മഖാമദിൽ
ആക്കുവാൻ എന്ന് കരുതി പറഞ്ഞോവർ
യെന്റെ മജ്‌ലിസിൽ ദിക്‌റും ഖുർആനും
യെണ്ണിയേ ദോഷം ഒന്ന് ഇല്ലെന്ന് ചൊന്നോവർ
അല്ലാഹ്‌ടേ യേകൽക്ക് ഉറുദി പറയുമ്പൾ
ആലത്തിൽ ഒക്കെയും കേൾക്കും അതെന്നോവർ
ഹജ്ജാൽ ഖലീലുല്ലാഹ് തങ്കൾ വിളിപ്പോലെ
ഹുക്മാൽ ഉടയവൻ കേൾപ്പിക്കും യെന്നോവർ
അമ്പിയാക്കൻമാരെ ഉടുപ്പും ഉടുത്ത് ഞാൻ
അത്ഖീയ ആഭരണം ഇട്ടെന്ന് ചൊന്നോവർ
ഞാൻ ഒരു വീർപ്പ് പശുദെ ഒരിക്കലും
ചോക്കിയം തീരാതെ വിട്ടില്ല യെന്നോവർ
തുടർച്ചാ ദുനിയാവിന്ന് അനുഫം ചെയ്യാതോർക്ക്
ദുശ്ക്കം ഖിയാമത്തിൽ ചെയ്യാ അത് യെന്നോവർ
എന്റെ ത്വരീഖത്തിൽ തുടരാദോർക്കൊക്കെയും
യേറ്റം മുസ്വീബത്ത് അവർക്കെന്ന് ചൊന്നോവർ
ബാശും ഹയാത്തിൽ ഞാൻ ചോദിച്ച് വാങ്ങുവാൻ
ബെപ്പും അടപ്പും അതിലെന്ന് ചൊന്നോവർ
അഞ്ചിരി കൂരിൽ ഇബാദത്ത് ചെയ്‌വോർക്ക്
അല്ലാഹ് ന്റെ റഹ്മത്ത് അതുണ്ടെന്ന് ചൊന്നോവർ
യെന്നെ ഒരുത്തർ അറിയാതിരുന്നെങ്കിൽ
യേറ്റവും യെനക്ക് ഖൈറെന്ന് പറഞ്ഞോവർ
യെന്നോട് ഒരുത്തർ പിരിശം വെച്ചെങ്കിലോ
യേറ്റം പിരിശം ഞാൻ അത് വെക്കും യെന്നോവർ
പാരിൽ ഒരു പുൽപം യെൻ നോക്ക് കൂടാതേ
പച്ചപ്പതില്ലാ അത് യെന്ന് പറഞ്ഞോവർ
മേൽമാ ത്വരീഖെന്നേ ബഹ്‌റിൽ ഞാൻ മുങ്ങുമ്പൾ
മട്ടില്ല റഹ്മത്ത് അതിൽ യെന്ന് ചൊന്നോവർ
യേറ്റം വലീകളും ഈ ബഹ്‌റിൽ മുങ്ങീട്ട്
ഈമാനും തെറ്റി മൗത്തായെന്ന് ചൊന്നോവർ
യെന്നിൽ അവൻ ചെയ്‌തെ റഹ്മത്ത് അംബഹർ അതിൽ
ആർക്കും ഖിയാമത്തോളം ചെയ്യാ അത് യെന്നോവർ
യെല്ലാ വലീകളും ഓരെ നബീ വയ്യിൽ
ഞാനെന്റെ സീബാവാ ത്വബഖാത്തിൽ യെന്നോവർ
യെന്റെ മുരീദെൻ വസ്വിയ്യത്തിൽ നിക്കാൻകിൽ
യേറ്റം മുസ്വീബത്ത് അവർക്കെന്ന് ചൊന്നോവർ
യെന്റെ മുരീദിന് തൗബ വശങ്ങുവാൻ
യെപ്പോഴും അല്ലാഹ്ട് തേടും ഞാനെന്നോവർ
ഹയവാനായിട്ടുള്ളേ മൃഗം ഇടങ്ങേറാൽ
ഹൈറത്ത തീർബാനായി യേകൽ അതെന്നോവർ
തിരുപേര് അഞ്ച് അൽഫെന്ന് ഒരുത്തർ പറഞ്ഞാരേ
തീർച്ച തിരുപേരിൽ ഇല്ലെന്ന് ചൊന്നോവർ
വെയ്‌ലും കുളിരും അത് ഒന്നുമേ കൂടാതേ
വിറക് കെട്ടേറ്റ് സ്വദഖ കൊടുത്തോവർ
യെല്ലാ വലീകളെ ജദ്ദും മുറിഞ്ഞ് പോകും
യെന്നുടെ ജദ്ദ് മുറിയാന്ന് ചൊന്നോവർ
ഇശൽ കെട്ടെ ഖത്തൊന്ന് ഇബ്‌റാഹീം യെന്നോവർ
എഴുതി കൊടുത്താരേ ഉത്തിരം ചൊന്നോവർ
അപ്പൾ മറു ഖത്ത് നോക്കി ബശം ബുക്ക്
അറിഞ്ഞില്ല ഞാൻ ഇവർ പോരിശാ യെന്നോവർ
ഖോജാ മുഹ് യിദ്ദീനും തൻകൾ മുരീദുമായി
കപ്പലിൽ കേറീട്ട് ഓടി അത് യെന്നോവർ
തണ്ണീർ ഒടുങ്ങുമ്പൾ കൂറി ആലോകരിൽ
തണ്ണീർ കബീറോട് തേടൂവീൻ യെന്നോവർ
അപ്പൾ കബീറോട് തേടി അവർ യെല്ലാം
ഉബ്ബ് നീര് നൽ തണ്ണീരാക്കി കൊടുത്തോവർ
മൻസ്വൂർ അത് യെന്നോർക്ക് അറിവ് കേട് വന്നതാൽ
മാറാതെ ഇൽമും പറിച്ച് കളഞ്ഞോവർ
അപ്പൾ ഉടയവൻ യേകൽ അവരോട്
ആയേ കബീറോട് തേടൂവീൻ യെന്നോവർ
ആറാണ്ട് കാലം ഖിദ്മത്ത് ചെയ്താരെ
ഇൽമും അറിവും നിറയെ കൊ ടുത്തോവർ
സുൽത്വാൻ മുഹമ്മദ് രിഫാഈ അത് യെന്നോവർ
സയ്യിദൻമാർക്കൊക്കെ മേൽമ ഉടയോവർ
പലപ്പൾ നിസ്‌കാരം തന്നിൽ ആകം പൂക്കാൽ
ബംബിച്ചേ വാളുമ്മൽ നിന്നെപോൽ യെന്നോവർ
ഹാഉടെ സിർറെയും മീമുടെ സിർറെയും
ഹുക്മാൽ അറിയും ഞാൻ യെന്ന് പറഞ്ഞോവർ
യേറ്റം സുഫറാ മജാലിസ് ഒളിവൊത്ത
ഇരുന്നില്ല യെന്ന് ശൈഖ് ഇസ്ഹാഖ് ചൊന്നോവർ
അവർ ചൊന്നെ ബൈത്തിന്നും തൻബീഹ് തന്നിന്നും
അങ്ങിനെ സിർറുൽമക്‌നൂനിന്നും കണ്ടോവർ
കേപ്പാൻ ഫർള് നമക്കവർ പോരിശാ
കേപ്പീന്ന് മനുഷർ കബീറുടെ പോരിശാ
ഒരു നാൾ അലിയ്യുബ്‌നുൽഖാദിർ അതെന്നോർക്ക്
ആലിം ഒരുത്തർ വിരുന്നാക്കി യെന്നോവർ
വിരുന്നും ഒജീനിച്ചിരിക്കുന്ന നേരത്ത്
ബൈ ലാകം പാടുവാൻ ദഫ്ഫ് പറഞ്ഞോവർ
അപ്പൾ ആശൈഖമ്മാർ യെല്ലാം ക്രോധത്താൽ
ഉസ്താദിൽ അന്യായം ചെയ്‌തെന്ന് ചൊന്നോവർ
ഉടൻ അലിയ്യി അബ്ദുൽഖാദിരിൽ വാസിത്വീ
ഉത്തരം പൈതൽ പറയും അത് യെന്നോവർ
അദബ് കേട് ഇപ്പൾ ഇതിനെന്ത് കാരണം
ഇവനോട് കേപ്പീൻ അത് യെന്ന് പറഞ്ഞോവർ
കൂടും കുഫർകളേ പോലെ അവരെന്ന്
കരുതീട്ട് ഒടുങ്ങുമ്മുൻ ദഫ്ഫ് പറഞ്ഞോവർ
ഗൈബായേ ഇൽമ് അവർ കണ്ടോരു നേരത്ത്
ഖൈറാൽ അവർക്കൊക്കെ തഅ്‌സീമ് ചെയ്‌തോവർ
അബ്ദുൽമുൻഇം സുഹ്ദിൽ തേടും കാരിയം
ഇത്ഖ് നരകത്തെ തൊട്ടെന്ന് ചൊന്നോവർ
ബാനിലെ ഖത്വ് വലീ കയ്യിൽ കൊടുത്താരേ
വായിച്ചറീച്ച് സുജൂദായി ബുകൾൻന്തോർ
നികർന്നിട്ട് വലീ ചൊല്ലി അബ്ദുൽമുൻഇമോട്
നിങ്ങൾ കഫൻ ഉള്ളിലാക്കെന്ന് ചൊന്നോവർ
ഇസ്മാഈൽ യെന്നോരിൽ ചോദിച്ചോരു തോപ്പ്
ആയെ വിലക്കേ തരുമോന്ന് കേട്ടോവർ
ദുൻയാവിലുള്ള മുതൽ യെന്നിൽ വേണ്ടാന്ന്
ദുശ്ക്കമാഇ നാല് സുവർക്കം കൊടുത്തോവർ
മഅ്‌വാ അദ്‌നിന്നും ഫിർദൗസ് ഖുൽദിന്നും
മറു ഖത്വ് അവർക്കന്ന് ഖുദ്‌റത്താൽ വന്നോവർ
മാനിദം ഖത്വ് ഖബ്‌റിൻ പുറത്തീന്ന്
മക്കൾ യെടുത്ത് വലീ കൈയിൽ കൊടുത്തോവർ
നോക്കി അവർ മക്കൾ നാലർക്കും ഒത്തിട്ട്
നിർണിയം ഖത്വ് നാലാക്കി കൊടുത്തോവർ
ആറ്റൽ മികച്ചെ ജുനൈദും മുരീദുകൾ
അറിവ് കേട് വന്ന് കുറവ് അറിഞ്ഞോവർ
അറിയാതെ വന്നതിൽ തൗബയും ചെയ്ത് യെന്നാ
ഉൻകൾ മുരീദിനിൽ കൂട്ടെന്ന് ചൊന്നോവർ
പാരിൽ ഉറുദി പറയുന്നെ നേരത്ത്
പൊട്ടൻ ചെവിട് കൺ വെളിവെന്ന് ചൊന്നോവർ
യെല്ലാ വലീകൾക്കും ഉള്ളേ ത്വരീഖെല്ലാം
യെന്നുടെ റൂഹ് കൊടുത്തെന്ന് ചൊന്നോവർ
യെല്ലാ ഖുത്വ്ബിന്നും നാളെ ഖിയാമം നാൾ
അവരെ കൊടികൾ അതെന്ന് ചൊന്നോവർ
നാണിയം യൗമുൽഖിയാമത്തും നാളായാൽ
നിർണിയം രണ്ട് കോടിയെന്ന് ചൊന്നോവർ
യെല്ലാ വലീകളിൽ മേൽമ ഉടയോവർ
യെന്നുടെ അബ്ദിൽ ബിറകെന്ന് ചൊന്നോവർ
യെല്ലാ ഖുത്വ്ബിന്നും നാളെ ഖിയാമം നാൾ
യെന്റെ ജലാലിയ്യത്ത് യെന്ന് പറഞ്ഞോവർ
ഒടുക്കം വലീകൾ വുസ്വൂലിയ്യത്താക്കുമ്മുൻ
അല്ലാഹ് ന്റെ തിർ കാഴ്ച കാണും ഞാനെന്നോവർ
ആലം ബതിനെണ്ണായിരത്തിൽ യെന്റെ യേകാൽ
ഒന്നിനിടാ ബോരായെന്ന് പറഞ്ഞോവർ
പാരിൽ അവന്റേകൽ കൂടാതൊരു ബാശം
പറഞ്ഞില്ല ഒരു നാളും യെന്ന് പറഞ്ഞോവർ
ഇരിബ്ബിൽ ഞാൻ ലൗഹുൽ മഹ്ഫൂസ് നോക്കീട്ട്
ഉലകർക്ക് ഉറുദി ബറയും ഞാനെന്നോവർ
ഓതും ഫുർഖാന് സബൂറ് ഇൻജീൽ തൗറാത്തും
ഓതാത അറിഞ്ഞ് ഞാൻ എന്ന് പറഞ്ഞോവർ
കുഷ്ഠ വിയാധിയും വെള്ളപ്പാണ്ടൊക്കെയും
കരുതി എന്ന് നോക്കാൽ ശിഫയാകും യെന്നോവർ
ചത്ത ചകത്തീനെ ജീവൻ ഇടീച്ചോവർ
ചാർച്ച മുറിഞ്ഞോരെ ചേർത്തി അയച്ചോവർ
ഹലുവയിൽ ഇട്ട് വറുത്ത അന്ന് തിന്നോരെ
അവരെ വിൡയാൽ ഹയാത്താഇ വന്നോവർ
നാൽപ്പത് നാള് അവർ മുന്നിൽ ഖിള്‌റ് വന്ന്
നാവാൽ ഒരു ബാശം ചൊല്ലീല യെന്നോവർ
അപ്പൾ ഖിള്‌റ് ചൊല്ലി ഇവരെ പോലാരെയും
ഔലിയാക്കളിൽ ഞാൻ കണ്ടില്ല യെന്നോവർ
മുസ്ത്വഫാ യെന്നുടെ സീബ മുതൽ മൂലം
മേൽമകൾ ഒക്കെ പറഞ്ഞെന്ന് ചൊന്നോവർ
നിർണയം യെന്റെ കുടിനീര് കുടിച്ചെങ്കിൽ
നരകത്തെ തിയ്യും ഹറാമെന്ന് ചൊന്നോവർ
ബഹ്‌റോട് നൽ തണ്ണീൻ ആവാൻ ബറഞ്ഞെങ്കിൽ
ബശുകാതെ നൽ തണ്ണീരാക്കും അത് യെന്നോവർ
നീരില്ലാ മൈതാനിൽ നീർ വേണമെങ്കിലോ
നിമിഷത്തിൽ ഉണ്ടാക്കും യെന്ന് പറഞ്ഞോവർ
ചുറ്റും കടലിലേ തണ്ണീർ അതൊക്കെയും
ചെറിയൊരു പാത്തിരം തന്നിൽ അമർത്തോവർ
അമ്പിയാക്കന്മാരും ഔലിയാക്കന്മാരും
യെന്റെ മജ്‌ലിസിൽ ഹാളിറാകുന്നോവർ
ആ വണ്ണം തന്നെ മലക്കുകൾ ഒക്കെയും
യെന്റെ ഹള്‌റത്തിൽ ഉണ്ടെന്ന് ചൊന്നോവർ
ഖോജാ മുഹ്‌യിദ്ദീനും താമും കളിക്കുമ്പൾ
കണ്ണൻ ബിരിയത്തിൻ മേലേ ഒളിച്ചോവർ
കണ്ണിൽ കറുമഷി മാമനിൽ ചൊല്ലിയാർ
കണ്ടില്ല ഉൻകൾ വരുവീൻ അതെന്നോവർ
കനികൾ അത് നട്ട് തിയ്യും വളം വെച്ച്
അക്കനി യെല്ലാർക്കും തിമ്മാൻ കൊടുത്തോവർ
മാസം റജബ് ഇരുപത്തേഴാം നാളതിൽ
മാണിക്കക്കല്ലാഇ ബിറന്ന് വളർന്നോവർ
മരങ്ങൾ ഖലമായി ബഹ്‌റുമയ് ആകിലും
മട്ട് ഫെടാ ഇവർ പോരിശ യെന്നോവർ
യെന്റെ മുരീദേ പെരുമ്പാമ്പ് തീണ്ടുകിൽ
യെന്നും വിഷം ഇല്ല യെന്ന് പറഞ്ഞോവർ
തരം കെട്ട വാക്ക് ഫുഖറാക്കൾ ചൊന്നാരേ
തലനെ തുറന്ന് മുരീദാക്കി വിട്ടോവർ
ആലമുൽ ഗയ്ബ് വെളിച്ചമാഇ കണ്ടോവർ
അഖലെന്ന ആലം ശരിയാഇ കണ്ടോവർ
യെല്ലാ വലീകളെ സുഹ്ദുകൾ ഒക്കെയും
യെന്നുടെ സുഹ്ദാൽ അത് അതെന്ന് ചൊന്നോവർ
സുഹ്ദിനു കാദകം തന്നിൽ ഇരിക്കുമ്പോൾ
സൈത്തൂൻ മരത്തിന് ബേർ ഒക്കെ ചുറച്ചോവർ
ബല്ലേ ഒരുത്തർ ദുആ യെന്നിൽ തേടുകിൽ
ബേദാംബർ തമ്മോട് തേടും ഞാനെന്നോവർ
ഒരു നാൾ ഒരിക്കൽ തൻ ശൈഖെപ്പോയി കണ്ടെങ്കിൽ
ഒരു മാസം ദോഷം പൊറുക്കും അതെന്നോവർ
ആകാശം ഭൂമിയും അത് ഒക്കെയും യെപ്പോഴും
യെന്റെ ഖിദ്മത്തിൽ ഉണ്ടെന്ന് ചൊന്നോവർ
നാളെ ഖിയാമത്തിൽ യെന്റെ മുരീദിനിൽ
നാമൂസുൽ അഅഌ കൊടുക്കും അതെന്നോവർ
വല്ലോരു വസ്തൂനെ കുൻ യെന്ന് ചൊല്ലുകിൽ
വിരികെ ഒരു വാകും യെന്ന് പറഞ്ഞോവർ
സ്വാറാ അടൻകൽക്കും യെന്നോടവന്റേകൽ
സ്വബ്‌റ് ചെയ്‌വീൻ യെന്നിൽ അതെന്നേകൽ കേട്ടോവർ
നാനൂറ്റ് അറുപത്തയ്യാണ്ടിൽ ബിറന്തോവർ
നന്നായി നൂറ്റഞ്ച് കാലം ഇരിന്നോവർ
മുന്നം ദുടി മുട്ടി കഅ്ബാനെ ചുറ്റുമ്പൾ
മക്കികൾ ഇംബിദി വെൻബെട്ടെന്ന് ചൊന്നോവർ
ഉടനെ രിഫാഈ മതിലുമ്മൽ കുളത്തിയാൻ
അപ്പൾ കഅ്ബം ത്വവാഫെന്ന് ചൊന്നോവർ
ഇളകി കഅ്ബം തിളങ്കുന്ന നേരത്ത്
ഒളിവർ രിഫാഈ എന്ന് അല്ലാഹ് വിളിച്ചോവർ
യേള് ആകാശം ബാദിൽ ആക്കി തുറന്നോവർ
ഇളകീ മലക്കുകൾ ആക്കി വിളിച്ചോവർ
ഹിജ്‌റാത് അഞ്ഞൂറ്റിയെളുപത് ചൊന്നെ നാൾ
അവ്വൽ ജമാദിൽ വിയാഴം ബന്തിറണ്ടിൽ
വുജൂബായേ രണ്ട് കലിമത്ത് അത് ചൊല്ലി
ഇസ്തിവാ നേരത്ത് അന്ന് ആഖിറം പോക്കോവർ
ഉജൂറത്ത് ഉടയേ വലീകൾ മശായിഖും
ഒക്കെ ശുക്‌റായി ഇരുന്ന് കരഞ്ഞോവർ
അജബായി മുറുക്കം ബറവാ പറയുന്നു
ആലം നിലാനിപ്പത് അങ്ങിനെ ഖോജാവേ
യെന്ന വിഷയം അറിവിച്ചേ റാവിതാൻ
ഇസ്ഹാഖ് ശീറാസി എന്നെ ശൈഖാണോവർ
നന്നായി ദുഷ്‌കിച്ച് ഇതിനെ പാടുന്നോർക്ക്
നലവുകൾ യേറ്റം കൊടുക്കും അവർക്ക് അല്ലാഹ്
ബണ്ണം ചുരുക്കി ബകർച്ചയിൽ ചൊൽവോർക്ക്
ബലിയ ഹലാക്കിയത്ത് അല്ലാഹ് കൊടുക്കുമേ
കൊല്ലം തൊള്ളായിരത്ത് യെമ്പത്തേളാമതിൽ
കോത്തൻ ഈ ഖിസ്സ ഞാൻ നൂറ്റമ്പത്തെട്ടതിൽ
ഇതിൽ മുത്തും ബൈരം കലർത്തീട്ട് കോത്തേമ്പോൽ
ഇക്‌റാമു മാലനെ കോത്തൻ ഞാൻ ലോകരേ
സയ്യിദ് രിഫാഇന്റെ ഖിസ്സ ഞാൻ ചൊന്നതിൽ
സാദാ നബിന്റെ ശഫാഅത്തിൽ കൂട്ടല്ലാഹ്
ഓതും ദുആ ഖബൂൽ ചെയ്യുന്ന നായനേ
ഓശാരമായേ ദുആ ഞങ്ങൾക്ക് യേകല്ലാഹ്
ഇതിനെ പാടുന്നോർക്കും മേലേ കേക്കുന്നോർക്കും
ആദരാവായോരെ മിന്നത്ത് അത് യേകല്ലാഹ്
ആശയിൽ യെന്നെയും മുഅ്മിൻ യെല്ലാരെയും
ആക്കം മികച്ച സുവർക്കത്തിൽ കൂട്ടല്ലാഹ്
അശകർ നബി മേൽ സ്വലവാത്തും സലാമേറ്റം
ആലും ഔലാദും കൂടെ ബശങ്ങ് അല്ലാഹ്
ഇർഹം അടിയാരിൽ ചെയ്യുന്ന നായനേ
ഇതേറ്റം ഞങ്ങൾക്ക് തന്നരുൾ യാ അല്ലാഹ്
കൃഫയിൽ യെന്നും ഗുണം ചെയ്യും നായനേ
കൊടുമാ മൗത്തിനിൽ ഈമാൻ ബശങ്ങ് അല്ലാഹ്
</Poem>
[[Category:Arab Malayalam]]
[[Category:മാപ്പിളപ്പാട്ടുകൾ]]
[[Category:അറബിമലയാളസാഹിത്യം]]
8dtzsi6srbl86415vggc3jhqpfkqq27
താൾ:2009-african-nadodikadhakal-v-m-rajamohan.pdf/35
106
80820
249092
238691
2026-10-17T16:29:03Z
Shajiarikkad
1345
249092
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" />33<br>
ആഫ്രിക്കൻ നാടോടിക്കഥകൾ<br>
വി എം രാജമോഹൻ</noinclude>
{{text-indent|2em|അടുത്തദിവസം അവർ അനാൻസിയോടു പറഞ്ഞു. “അനിയൻമാരോടും അനിയത്തിമാരോടുമൊപ്പം നീ പോകണം.” അന്ന് അവർ പുറത്തേക്ക് പോയില്ല. അവർ വീട്ടിലിരുന്നു. കലമെടുത്ത് ഭക്ഷണം നൽകാൻ ആവശ്യപ്പെട്ടു. കലം ഇഷ്ടം പോലെ വിഭവങ്ങൾ നൽകി. അവർക്ക് സന്തോഷമായി. “എന്റെ മക്കൾ വരുമ്പോൾ അവർക്കെല്ലാം ഇന്ന് എന്തു സന്തോഷമായിരിക്കും?”}}
{{text-indent|2em|അനാൻസിയും സഹോദരങ്ങളും മടങ്ങിവന്നു. അമ്മ അവർക്ക് ഇഷ്ടംപോലെ ആഹാരം നൽകി. പക്ഷേ, അനാൻസി അതിൽ പങ്കു ചേർന്നില്ല. അവൻ പറഞ്ഞു, “എനിക്ക് സുഖമില്ല. അതിനാൽ എനിക്കൊന്നും വേണ്ട. ഞാൻ കിടക്കാൻ പോവുകയാണ്. പക്ഷേ അവൻ കിടക്കാൻ പോകുന്നതിനുപകരം കലമിരിക്കുന്നിടത്തേക്കാണ് പോയത്. പക്ഷേ കലം അവിടെയില്ലായിരുന്നു.}}
{{text-indent|2em|പിറ്റേന്ന് അനാൻസിയുടെ അമ്മ കലവുമെടുത്ത് അങ്ങാടിയിലേക്ക് പോയി. അവർ അവിടെ കലം വെച്ചിട്ട് ഒരു കൊച്ചുവടിയെടുത്ത് കല}}<noinclude><references/></noinclude>
ahqx2qyxygj3as79dosgtjf25dmo71j
താൾ:2009-african-nadodikadhakal-v-m-rajamohan.pdf/36
106
80821
249093
238692
2026-10-17T16:32:33Z
Shajiarikkad
1345
249093
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" />34<br>
ആഫ്രിക്കൻ നാടോടിക്കഥകൾ<br>
വി എം രാജമോഹൻ</noinclude>
ത്തിന് ഒത്തിരിയടി കൊടുത്തു. അതു കാണാൻ ധാരാളം പേർ തടിച്ചു കൂടി. അപ്പോഴവർ പറഞ്ഞു, “കലമേ, കലമേ അപ്പൂപ്പന് ചെയ്തുകൊടുത്തതുപോലെ ഞങ്ങൾക്കും ചെയ്തു തരിക. കലം ഇഷ്ടംപോലെ ഭക്ഷണം നൽകി. അവർ പലതവണ ആഹാരം ആവശ്യപ്പെട്ടു. പട്ടിണിക്കാരായ നാട്ടുകാർക്കെല്ലാം അങ്ങനെ ഭക്ഷണം നൽകി. പക്ഷേ പതിനഞ്ചാമത്തെ തവണ ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ കലം ഉരുകി അപ്രത്യക്ഷമായി. കഷ്ടം! ആ പാവം സ്ത്രീയുടെ മുന്നിൽ ഒന്നും അവശേഷിച്ചില്ല.
{{text-indent|2em|ഇതറിഞ്ഞ അനാൻസിക്ക് കലികയറി. അവൻ പച്ചത്തുരുത്തിലെ കാട്ടിലുള്ള അപ്പൂപ്പനെ വീണ്ടും കാണാൻ തീരുമാനിച്ചു. “കാര്യമറിയുമ്പോൾ അപ്പൂപ്പനെനിക്കൊരു പുതിയ കലം തരും” അവൻ കരുതി. കടപ്പുറത്തുചെന്ന് ചെറിയ തോണിയിൽ കയറി അവൻ പച്ചത്തുരുത്തിലെത്തി. കാട്ടിന്റെ നടുവിലുള്ള കുടിലിന്റെ മുറ്റത്തെത്തി. അപ്പൂപ്പനിറങ്ങിവന്നു. അവൻ പറഞ്ഞതെല്ലാം ശ്രദ്ധിച്ചുകേട്ടു. എന്നിട്ടു പറഞ്ഞു, “എന്റെ കൈവശം കലമൊന്നും തരാനില്ല മോനേ. പക്ഷേ, ഞാനൊരു വടി തരാം. നീ അതിനോട് പഴയതുപോലെ പറയുക, 'കലമേ, കലമേ' എന്നതിനു പകരം 'വടിയേ, വടിയേ' എന്ന് മാറ്റിപ്പറയണം."}}
{{text-indent|2em|അനാൻസി വടിയുമെടുത്ത് തോണിയിലേക്കോടി. ഒരു നിമിഷം പോലും കാത്തുനിൽക്കാതെ അവൻ വടിയോടു പറഞ്ഞു, “വടിയേ, വടിയേ, അപ്പൂപ്പന് ചെയ്തു കൊടുത്തതുപോലെ എനിക്കും ചെയ്തുതരിക."
വടി അപ്പൂപ്പന് ചെയ്തുകൊടുത്തതുപോലെ തന്നെ ചെയ്തു. അവന്റെ പുറത്തും ചന്തിക്കും തടിച്ച മുഖത്തുമെല്ലാം അടിയോടടി അവന്റെ തടിച്ചദേഹം മുഴുവൻ അടികൊണ്ടു. അനാൻസിക്ക് എന്തു ചെയ്യണമെന്നറിയാൻ പാടില്ലായിരുന്നു.}}
{{text-indent|2em|വടിയും തോണിയുമുപേക്ഷിച്ച് അവൻ കടലിലേക്കെടുത്തുചാടി. എന്നിട്ട് കഴിയുന്നത്ര വേഗത്തിൽ നീന്തി കരപറ്റി.}}
{{text-indent|2em|ഒരു പൊടിക്കുഞ്ഞിനെപ്പോലെ ഉറക്കെക്കരഞ്ഞു കൊണ്ട് അവൻ വീട്ടിൽ വന്നു കയറി. അനാൻസി വടിയുടെ കഥ ആരോടും പറഞ്ഞില്ല. പക്ഷേ, അവൻ നല്ല ഒരു പാഠം പഠിച്ചു. അനാൻസിക്ക് ഇപ്പോൾ എന്തു കിട്ടിയാലും അവന്റെ സഹോദരീസഹോദരന്മാർക്കും നാട്ടുകാർക്കും പങ്കു വയ്ക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.}}<noinclude><references/></noinclude>
j4bh0tipj69xtlpewmanrou9aynqikc
താൾ:Ramanan (Changampuzha).pdf/64
106
83263
249094
243307
2026-10-18T06:19:49Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249094
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude><center>{{x-smaller|മദനൻ}}
<poem>
{{ഇ|നിൻമനോനൈൎമ്മല്യം ഞാനറിയാത്തത;-
ല്ലെന്നുമതിനെ ഞാനാദരിപ്പൂ!
ആദൎശവീണയിൽപ്പാട്ടുപാടുന്ന ര-
ണ്ടാനന്ദ തന്ത്രികളാണു നിങ്ങൾ!
എത്താതിരിക്കുമോ, നിങ്ങൾതൻ ചാരത്തു
നിത്യാനുഭൂതിതന്നംഗുലികൾ?}}
</poem>
<center>{{x-smaller|രമണൻ}}
<poem>
{{ഇ|മാമക ജീവിതാകാശത്തിലുണ്ടു, ര-
ണ്ടോമനത്താരങ്ങൾ നിൎമ്മലങ്ങൾ:
ഒന്നു നീ, മററതക്കണ്മണി__ നിങ്ങളോ-
ടൊന്നിച്ചിതുപോൽ കഴിയുമെങ്കിൽ,
മൃത്യുവിനപ്പുറത്തുണ്ടെന്നു കേൾക്കുമാ
സ്വൎഗ്ഗവുംകൂടി ത്യജിക്കുവൻ ഞാൻ!
നിങ്ങളെക്കണ്ടെന്റെ കണ്ണടഞ്ഞീടുകിൽ
മന്നിലെൻജന്മം സഫലമായി!}}
</poem>
{{x-smaller|[കാടിന്റെ മറെറാരു ഭാഗത്തുകൂടി കൂട്ടുകാരായ മററു ചില
ഇടയന്മാർ പ്രവേശിക്കുന്നു. രമണന്റെ സംഭാഷണം പെട്ടെന്നു
നിലയ്ക്കുന്നു. അവർ എല്ലാവരും ഒത്തൊരുമിച്ചു വനത്തിന്റെ
വേറൊരു ഭാഗത്തേയ്ക്ക് അത്യുത്സാഹത്തോടെ ആൎത്തുവിളിച്ചുകൊണ്ടു
മറയുന്നു.]}}
<center>{{x-smaller|(അണിയറയിൽ)}}
<center>{{x-smaller|ഗായകസംഘം}}
<poem>
{{ഇ|ഏകാന്തകാമുക, നിന്റെ രഹസ്യങ്ങൾ
ലോകം മുഴുവനറിഞ്ഞുപോയി!
കുററപ്പെടുത്തലിൻ കൂരമ്പേല്ക്കാൻ, പട-
ച്ചട്ട നീ വേഗം തിരഞ്ഞുകൊള്ളു!
തങ്കക്കിനാവേ, നീ താലോലിക്കുന്നൊര-
സ്സങ്കല്പലോകമല്ലി പ്രപഞ്ചം!}}
</poem><noinclude></noinclude>
fypp46tpbdeqjhmr4l16832inu7ssut
താൾ:Ramanan (Changampuzha).pdf/65
106
83276
249095
243320
2026-10-18T06:30:55Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249095
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude><center>
<big>'''
രംഗം അഞ്ച്'''</big>
</center>
{{x-smaller|[സമയം പ്രഭാതം. ഗ്രാമത്തിന്റെ പൂൎവ്വഭാഗത്തുള്ള കുന്നു
കൾ ഉദയസൂൎയ്യന്റെ ചെങ്കതിരുകൾ തട്ടി മിന്നിത്തിളങ്ങുന്നു.
ഒരു നേരിയ മൂടൽമഞ്ഞ്. ചന്ദ്രികയുടെ മനോഹരഹൎമ്മ്യത്തി
ന്റെ മുൻവശത്തുള്ള നടപ്പാതയിലൂടെ രമണൻ ആടുകളേയും
തെളിച്ചുകൊണ്ടു വരുന്നു. ചന്ദ്രിക ഉദ്യാനത്തിൽ പൂപറിച്ചു
കൊണ്ടു നില്ക്കുന്നു. രമണനെ കണ്ടമാത്രയിൽ അവളുടെ മുഖം
മന്ദാക്ഷമധുരമായ ഒരു മന്ദഹാസത്താൽ വികസിക്കുന്നു. അവൾ
ഉദ്യാനത്തിനു ചുററും കെട്ടിയിട്ടുള്ള അരമതിലിന്റെ സമീപ
ത്തേയ്ക്ക് ഓടിച്ചെന്നു്, ഒരു പനിനീർപ്പുഷ്പം രമണനു സമ്മാനിക്കുന്നു.]}}
<center>{{x-smaller|ചന്ദ്രിക}}
<poem>
{{ഇ|എന്താണിന്നീവിധമേകനാവാൻ?
എങ്ങു പോയെ,ങ്ങു പോയ്‌ക്കൂട്ടുകാരൻ?}}
</poem>
<center>{{x-smaller|രമണൻ}}
<poem>
{{ഇ|ഇന്നവൻ മറ്റേതോ ജോലിമൂലം
വന്നില്ല;- ഞാനിങ്ങു പോന്നു വേഗം.}}
</poem>
<center>{{x-smaller|ചന്ദ്രിക}}
<poem>
{{ഇ|കാനനച്ഛായയിലാടുമേയ്ക്കാൻ
ഞാനും വരട്ടെയോ നിന്റെ കൂടെ?
ആ വനവീഥികളീ വസന്ത-
ശ്രീവിലാസത്തിൽ തെളിഞ്ഞിരിയ്ക്കും;
ഇപ്പോളവിടത്തെ മാമരങ്ങൾ
പുഷ്പങ്ങൾകൊണ്ടു നിറഞ്ഞിരിയ്ക്കും;}}
</poem><noinclude></noinclude>
ivfnc7z2rb3t9blvc8axuxxpxt650t3
താൾ:Ramanan (Changampuzha).pdf/66
106
83294
249096
243338
2026-10-18T07:16:52Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249096
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude><center>{{x-smaller|രമണൻ}}
<poem>
{{ഇ|ആഡംബരങ്ങൾ നിനക്കു നിത്യ-
മാനന്ദമഞ്ചമലങ്കരിക്കെ,
നിർവൃതിപ്പൂക്കൾ നിനക്കു ചുററും
ഭവ്യപരിമളം വീശിനില്ക്കെ,
ആസ്വാദനങ്ങൾ നിൻവാതിലിങ്ക-
ലാശ്രയിച്ചെപ്പൊഴും കാവൽ നില്ക്കെ,
പോരുന്നതെന്തിനു, ചന്ദ്രികേ, നീ
പാറകൾ ചൂഴുമക്കാനനത്തിൽ?}}
</poem>
<center>{{x-smaller|ചന്ദ്രിക}}
<poem>
{{ഇ|ഈ മണിമേടയിലെൻ വിപുല-
പ്രേമസമുദ്രമൊതുങ്ങുകില്ല;
ഇക്കിളിക്കൂട്ടിലെൻ ഭാവനതൻ
സ്വൎഗ്ഗസാമ്രാജ്യമടങ്ങുകില്ല;
നമ്മൾക്കാ വിശ്വപ്രകൃതിമാതിൻ
രമ്യവിശാലമാം മാറിടത്തിൽ,
ഒന്നിച്ചിരുന്നു കുറച്ചു നേരം
നൎമ്മസല്ലാപങ്ങൾ നിർവ്വഹിക്കാം!}}
</poem>
<center>{{x-smaller|രമണൻ}}
<poem>
{{ഇ|പാടില്ല, പാടില്ല, നമ്മെ നമ്മൾ
പാടേ മറന്നൊന്നും ചെയ്തുകൂടാ!}}
</poem>
<center>{{x-smaller|ചന്ദ്രിക}}
<poem>
{{ഇ|ആലോലവല്ലികളെത്രയിന്നാ
നീലമലകളിൽ പൂത്തുകാണും!}}
</poem>
<center>{{x-smaller|രമണൻ}}
<poem>
{{ഇ|ഇക്കളിത്തോപ്പിൽ നീ കണ്ടിടാത്തൊ-
രൊററപ്പൂപോലുമില്ലാ വനത്തിൽ.}}
</poem><noinclude></noinclude>
887rubse4sdxml0986teu7i67o0rgk9